QUEEN OF KALIPPAN: ഭാഗം 34

queen of kalippan

രചന: Devil Quinn

വിശാൽ കേക്ക് കട്ട് ചെയ്യേണ്ടത് ഞങ്ങളാണ് എന്ന് പറഞ്ഞപ്പോൾ ഔ ന്റെ സാറേ ബോധം പോയിയെന്നു പറഞ്ഞാൽ മതിയല്ലോ..... അല്ലേൽ തന്നെ എവറസ്റ്റ് കൊടുമുടി പോലെ തല ഉയർത്തി നിൽക്കുന്ന അതിനെ എങ്ങനെയാണവോ കട്ട് ചെയ്യാ,,,,,, ഇതൊക്കെ ചിന്തിച്ചു നിന്നപ്പോഴാ ഇശു എന്നെയും കൊണ്ട് കേക്കിന്റെ അരികിലേക്ക് ചെന്നത്...... പിന്നെ എന്തൊക്കെയാ നടന്നതെന്ന് നിങ്ങൾ കണ്ടല്ലോ....... ഉമ്മച്ചൻ കൂടെ ഉള്ളതുകൊണ്ട് രക്ഷപെട്ടു,,,,,,,അല്ലെങ്കിൽ ഞാനീ കേക്ക് കൊണ്ട് ഒരു ഫേഷ്യൽ നടത്തിനി,,,,,, മനസ്സിലായില്ലേ ഈ കേക്ക് ഇവിടുന്ന് ചാടിയാൽ എന്നെ ഫേഷ്യൽ ചെയ്യിക്കേണ്ട അവിശ്യമില്ലന്ന്,,,,,,, കേക്ക് തീറ്റ കഴിഞ്ഞപ്പോ അവിടെ അരങ്ങേറിയത് വമ്പൻ ഡാൻസും മ്യുസിക്കുമൊക്കെ ആയിരുന്നു..... ഇവിടേക്ക് വന്ന മിക്ക ഗേൾസിന്റെയും കോസ്റ്റുമും ഗൗണ് ആയിരുന്നത് കൊണ്ടുതന്നെ അവരുടെ ഗൗണും ഇട്ടുള്ള ഡാൻസ് മാസ്സായിരുന്നു........ അതെല്ലാം കണ്ട് ചെറു ചിരിയോടെ അവരെയെല്ലാം വീക്ഷിക്കുന്ന നേരത്താണ് അവിടുത്തെ ലൈറ്റെല്ലാം ഓഫായി കൊണ്ട് ഡിം ലൈറ്റ് കത്തിയത്...... അപ്പോഴാണ് ഇശു എന്റെ അരികിലേക്ക് വന്നു അരയിൽ കൈവെച്ചു എടുത്തു പൊക്കി കറക്കിയത്,,,, അതും ഒറ്റ കൈവെച്ചുകൊണ്ട്.........

പെട്ടെന്നുണ്ടായ പൊക്കലിൽ വയറിൽ നിന്ന് മുകളിലേക്കൊരു മിസൈൽ പാഞ്ഞു പോയതും ഞാൻ അവന്റെ രണ്ടു തോളത്തും കൈ വെച്ചു കണ്ണു തള്ളി ഇശുനെ തന്നെ നോക്കി നിന്നു.......... അവന്റെ നിർത്താതെയുള്ള കറക്കലിൽ നല്ല ഭംഗിയായി ഗൗണ് പടർന്നു നിക്കുന്നതും മറ്റു ആളുകളെല്ലാം ഞങ്ങളെ തന്നെ നോക്കി വിസലടിയും ആർപ്പുവിളികളുമൊക്കെ കണ്ടിട്ട് ഞാൻ ഓനെ തന്നെ നോക്കി നിന്നു......... ഞങ്ങൾക്കു ചുറ്റും പുക പടർന്നു വരുന്നത് കണ്ടിട്ട് ഞാൻ നിലത്തേക്ക് നോക്കി കൊണ്ട് ചുറ്റും നോട്ടം തെറ്റിച്ചു....... അപ്പൊ ഓൻ എന്നെ നിലത്തേക്ക് വെച്ചു കൊണ്ട് എന്റെ ചൂണ്ടു വിരലിൽ പിടിച്ചു റൗഡിൽ കറക്കിക്കൊണ്ടിരുന്നു........ തുടരെ തുടരെയുള്ള അവന്റെ കറക്കം കണ്ട് വേറെ രണ്ടു മൂന്ന് കപ്പിൾസ് വന്ന് നടുവിലായി നിൽക്കുന്ന ഞങ്ങളെ ചുറ്റിനും അവർ നിന്ന് സ്റ്റെപ് ഇട്ടുകൊണ്ടിരുന്നു........ അങ്ങനെ അവിടുത്തെ ഡിം ലൈറ്റിൽ ഞാനും മതി മറഞ്ഞു ഡാൻസിൽ ലയിച്ചു പോയതും എന്നെതന്നെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്ന ഉമ്മച്ചനെ തന്നെ നോക്കി നിന്നു........ ആ നോട്ടത്തിൽ ലയിച്ചു പോകാൻ നിൽക്കെ പെട്ടന്ന് മ്യുസിക്ക് ഓഫായാതും ഞാൻ ചെറു ഞെട്ടലോടെ ചുറ്റുമൊന്ന് നോക്കി കൊണ്ട് ഓനെ നോക്കി വിട്ടു നിന്നു.......

ഞാൻ അവനിൽ നിന്ന് വിട്ടു നിന്ന അപ്പോതന്നെ ഓനും എന്നിൽ നിന്ന് വിട്ട് നിന്നതും അവിടെയുള്ള ആളുകളെല്ലാം ഞങ്ങളെ നോക്കി കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.......... "Come ,,,,let's goo......" എന്റെയും ഉമ്മച്ചന്റെയും ഡാൻസിനെ പറ്റി റാമ്പിങ് ഹാളിൽ നിന്ന് പരിജയപ്പെട്ട മല്ലു ഗേൾസ് വാ തോരാതെ തള്ളി മറിക്കുന്നതിനിടെ പെട്ടന്ന് ഇശു എന്റെ കൈയിൽ പിടിച്ചു അവരുടെ അടുത്തുനിന്ന് വലിച്ചു കൊണ്ട് ഇതും പറഞ്ഞു മുന്നിലുള്ള ഡോർ തുറന്ന് നടന്നു........... ''പാർട്ടി കഴിഞ്ഞിട്ടില്ലല്ലോ ,,,,പിന്നെ ഇത് എങ്ങോട്ടാ പോവുന്നേ ഇശുച്ചാ....??!!!" എന്നെ വലിച്ചു കൊണ്ടു എൻട്രൻസിലേക്ക് പോവുന്നിടെ ഞമ്മളിത്‌ ചോദിച്ചു ഓനെ നോക്കിയപ്പോ ഓൻ നടത്തമൊന്ന് സ്റ്റോപ് ചെയ്ത് എന്നെ തിരിഞ്ഞു നോക്കിക്കൊണ്ട് കണ്ണുരുട്ടി....... അതിൽ തന്നെ എല്ലാതും ഞമ്മക്കങ് ബോധിച്ചതും ഇനിയും ചോദിച്ചാൽ അവനെന്നെ ചവറ്റു കൊട്ടായിലേക്ക് ഇട്ടിട്ട് പോകുമെന്ന് അറിയുന്നത് കൊണ്ട് തന്നെ കൂടുതലൊന്നും ചോദിക്കാനും പറയാനും നിന്നില്ല....... എന്റെ പുന്നാര ഉമ്മച്ചൻ ആയതുകൊണ്ട് തന്നെ ഞാൻ നല്ല പുവർ ഗേളായി പിന്നാലെ നടന്നു.......... ഞങ്ങൾ ആദ്യം വന്ന ലൈറ്റുകൊണ്ടുണ്ടാക്കിയ പ്ലസിൽ എത്തിയതും അവിടെ നിൽക്കുന്ന രണ്ടു ജന്റിൽ മേൻ ഞങ്ങളെ നോക്കിക്കൊണ്ട് ഡോർ തുറന്നു തന്നു.........

അതിന്റെ ഉള്ളിലൂടെ ഞങ്ങൾ പുറത്തിറങ്ങിയിട്ട് പാർക്കിങ് ഏരിയയിലേക്ക് നടന്നു....... അപ്പൊ ഇശു എന്റെ കൈയിൽ നിന്നും പിടിവിട്ട് ഡോർ തുറന്ന് കയറാൻ പറഞ്ഞിട്ട് ഓൻ ഡ്രൈവിംഗ് സീറ്റിന്റെ അടുത്തേക്ക് പോയി........ അത് കണ്ട് ഞാൻ ഗൗണ് പൊക്കി പിടിച്ചു ബെൻസിന്റെ ഉള്ളിലോട്ട് കയറി ഇരുന്ന് ഗൗണ് ശെരിയാക്കി വെച്ച് പുറത്തേക്ക് തെന്നി നിൽക്കുന്നതെല്ലാം ഉള്ളിലേക്ക് ആക്കിപിടിച്ചു ഡോർ ആഞ്ഞടിച്ചു......... ഡോർ അടക്കാൻ കാത്തുനിന്ന പോലെ ഓൻ അപ്പൊ തന്നെ ബെൻസ് പറപ്പിച്ചു വിട്ടതും ഞാൻ എങ്ങനെയൊക്കെയോ സീറ്റ് ബെൽറ്റ് എടുത്ത് സ്വലാത്തും ചൊല്ലിയിരുന്നു....... 'എന്നാലും ഈ കാലമാടൻ എന്നെയിത് എങ്ങോട്ടാ കൊണ്ടു പോകുന്നേ,,,, അവന്റെ ബെല്ലും ബ്രെക്കുമൊന്നും ഇല്ലാത്ത പോക്ക് കണ്ടിട്ട് ഇന്നെന്നെ പള്ളി കാട്ട്ക്ക് എടുക്കുമെന്നാ തോന്നുന്നെ,,,, ഇജ്ജാതി പോക്കാണ് ' മനസ്സിൽ ഓരോന്ന് പറഞ്ഞു നിക്കുന്ന സമയത്താണ് പെട്ടന്ന് ഓൻ ബ്രേക്ക് ചവിട്ടിയത്...... അപ്പൊ ഞാൻ നെഞ്ചിൽ കൈവെച്ചു ഒന്ന് നേടുവീർപ്പ് ഇട്ടുകൊണ്ട് പുറത്തേക്ക് കണ്ണോടിച്ചു..... അപ്പോഴാണ് റിസോർട്ടിന്റെ മുമ്പിലാണ് ഞങ്ങളിപ്പോ എതിയതെന്ന് ബോധം വന്നതു തന്നെ..... ' അയ്യേ ഇതിനായിരുന്നോ എന്നെയും വലിച്ചു കൊണ്ട് ഇങ്ങോട്ട് വന്നത്,,,

,ഇങ്ങോട്ട് വരുന്നതിലും മെച്ചം അവിടുത്തെ പാർട്ടി എൻജോയ് ചെയ്യുന്നതായിരുന്നു......' ഇതും മനസ്സിൽ വിചാരിച്ചു ഓനെ നോക്കിയപ്പോ ഓൻ എന്നോട് ഇറങ്ങാൻ പറഞ്ഞു കൊണ്ട് ഓൻ കാറിൽ നിന്നുമിറങ്ങി......... അന്നേരം തന്നെ ഞാനും കാറിൽ നിന്നുമിറങ്ങി കൊണ്ട് ഉമ്മച്ചന്റെ പിന്നാലെ റിസോർട്ട് ലക്ഷ്യം വെച്ച് നടന്നു.......അപ്പോഴും എന്റെ മനസ്സിൽ ഒരേയൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്തിനായിരിക്കും പെട്ടന്ന് പാർട്ടി ബ്രെക് ചെയ്ത് അവിടെ നിന്ന് ഓൻ പോന്നതെന്ന്....... ആവോ എന്തേലും ആവട്ടെ "ഐറ,, ഡ്രെസ്സിങ് റൂമിൽ നിനക്കു വേണ്ടി ഒരു ബോക്സ് ഷെൽഫിൽ വെച്ചിട്ടുണ്ട് അത് തുറന്നു നോക്ക് പോയി....." റിസോർട്ടിൽ എത്തിയപ്പോ ഉമ്മച്ചൻ ഫോണിൽ ആരോടോ സംസാരിച്ചു നിൽക്കുന്ന കണ്ടിട്ട് ഞാൻ ഓനെ നോക്കാതെ റൂമിലേക്ക് ചെല്ലാൻ നേരം ഓൻ ഫോണ് ചെവിയിൽ നിന്നുമെടുത്ത് എന്നോടിങ്ങനെ പറഞ്ഞതും ഞാനവനെ നെറ്റി ചുളിച്ചു എന്ത് എന്ന ഭാവത്തിൽ നോക്കി....... അത് കണ്ട് ഫോൺ ചെവിയോട് അടുപ്പിച്ചു വെച്ചിട്ട് ഓൻ എന്നോട് ഡ്രെസ്സിങ് റൂമിലേക്ക് പോവാൻ ആംഗ്യം കാണിച്ചു കൊണ്ട് തിരിഞ്ഞു നിന്ന് ഫോണിലൂടെ എന്തൊക്കെയോ പറഞ്ഞു പുറത്തേക്ക് പോയി........ 'ഇപ്പൊ ഓൻ എന്തിനാ ഡ്രെസ്സിങ് റൂമിലേക്ക് ചെല്ലാൻ പറഞ്ഞത്,,,,,,

അതും എനിക്ക് വേണ്ടി ഒരു ബോക്സ് അതും എന്റെ ഉമ്മച്ചന്റെ കയ്യിൽ നിന്ന്......ഇതിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടല്ലോ...... ഇനി ചിലപ്പോ എന്റെ പറ്റിക്കാൻ പറഞ്ഞതാവോ.....??ഏയ് അതിനു ചാൻസില്ല,,, കാരണം ഇശു അങ്ങനെ വെറുതെയൊന്നും പറയാറില്ല,,,,,ഇനിപ്പോ എന്തു ചെയ്യും......എന്തായാലും പോയി നോക്കാം.......' എന്നൊക്കെ നെറ്റിയിൽ കൈവെച്ചു തടവി ഡ്രെസ്സിങ് റൂമിലേക്ക് ചെന്നു.........എന്നിട്ട് അവിടുത്തെ ലൈറ്റ് ഓണ് ചെയ്ത് ചുറ്റുമൊന്ന് കണ്ണോടിച്ചു കൊണ്ട് ഷെൽഫ് തുറന്ന് നോക്കി....അപ്പൊ അതിന്റെ ഉള്ളിൽ റെഡ് ലൈസ് കൊണ്ട് കെട്ടിയ ബ്ലാക്ക്‌ കളറിലുള്ള ബോക്‌സ് കണ്ടതും ഞാനതിനെ ഒന്ന് നോക്കി കൊണ്ട് ഷെൽഫിൽ നിന്നുമെടുത്തു......... അതിനെ തിരിച്ചും മറിച്ചും നോക്കി ഇതിന്റെ ഉള്ളിൽ എന്താകുമെന്ന് ചിന്തിച്ചു ചെറു സംശയത്തോടെ നോക്കിക്കൊണ്ട് ബോക്സിന്റെ മുകളിലുള്ള റെഡ് ലൈസിൽ പിടിത്തമിട്ട് പതിയെ അതിന്റെ കെട്ട് അഴിച്ചു.......അപ്പൊ ആ കെട്ടിവെച്ചിട്ടുള്ള ലൈസ് രണ്ടു സൈഡിലേക്കും പിളർന്ന് പോയി ..... അത് കണ്ട് ബോക്സിന്റെ അടച്ചു വെച്ച ഭാഗം തുറന്നു നോക്കിയപ്പോ അതിന്റെ ഉള്ളിലുള്ള ബ്ലാക്ക്‌ ഡ്രസ് കണ്ടതും ഞാൻ അതിനെ പുറത്തേക്ക് എടുത്ത് തിരിച്ചും മറിച്ചും നോക്കി നിന്നു.......

അപ്പൊ അതിന്റെ ഉള്ളിൽ നിന്നും ഒരു മഞ്ഞ കളറിലുള്ള പേപ്പർ ചാടിയതും ഞാൻ നിലത്തേകൊന്ന് നോക്കിക്കൊണ്ട് കയ്യിലുള്ള ബോക്സിലേക്ക് തന്നെ ഡ്രസ് വെച്ച് അത് അടുത്തുള്ള ടേബിളിൽ വെച്ചു......... എന്നിട്ട് കുനിഞ്ഞു കൊണ്ട് നിലത്തു കിടക്കുന്ന മഞ്ഞ പേപ്പേറിനെ എടുത്തു നോക്കി,,,, അപ്പൊ അതിൽ എന്തോ എഴുതിയത് കണ്ടതും ഞാനതിനെ ശെരിക്കിനും പിടിച്ചു അതിലുള്ളത് വായിച്ചു...... ●നീ ഈ ബോക്സിലുള്ള ഡ്രസ് ധരിച്ചു റൂമിലേക്ക് വന്നിട്ട് അവിടെയുള്ള ഡ്രോയറിൽ ഒരു ബോക്സുണ്ട് അതും തുറന്നു നോക്ക് .....● എന്നൊക്കെ അതിൽ എഴുതി വെച്ചത് കണ്ട് ആ പേപ്പറിന്റെ ബേക്ക് ഭാഗവും മുൻ ഭാഗവും തിരിച്ചും മറിച്ചും നോക്കി കൊണ്ട് ടേബിളിൽ വെച്ചിട്ടുള്ള ഡ്രെസ്സിലേക്കൊന്ന് നോക്കി......... 'എന്നാലും ഈ ഉമ്മച്ചൻ ഇതൊക്കെ എന്തോന്നാ കാട്ടികൂട്ടുന്നെ...... എനിക്കൊന്നും മനസ്സിലാവുന്നില്ല,,,,,,ഈ നട്ട പാതിരാക്ക് ഈ ഡ്രെസ്സും ധരിച്ചു എങ്ങോട്ടാണാവോ,,,' എന്നൊക്കെ ആലോചിച്ചു ബോക്സിലുള്ള ഡ്രസ് എടുത്തു അത് ധരിച്ചു റൂമിലേക്ക് നടന്നു...... എന്നിട്ട് ആ പേപ്പറിലുള്ള പോലെ ഡ്രോയർ തുറന്നു നോക്കി........അപ്പൊ അതിന്റെ ഉള്ളിലുള്ളത് കണ്ട് എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു കൊണ്ട് പതിയെ wow എന്നു മൊഴിഞ്ഞു.......

പല നിറത്തിലുള്ള റോസ് ഒരുമിച്ചു കൂട്ടിയ ബൊക്കയെ ഡ്രോയറിൽ നിന്നുമെടുത്തു അത് സ്മെൽ ചെയ്തു നോക്കി......അതിന്റെ സ്‌മെല്ലിൽ നിന്ന് തന്നെ മനസ്സിലായി ഇത് ഫ്രേഷായ ബൊക്കയാണെന്....... അതിനെ ഒന്നുംകൂടി മൂക്കിന്റെ അടുത്തേക്ക് ചേർത്തു വെച്ച് അതിന്റെ സ്മെൽ മേൽപ്പോട്ട് ആഞ്ഞു ശ്വസിച്ചു....... അപ്പൊ സ്മെൽ മൂക്കിലേക്ക് കുത്തി കയറിയതും ഞാനതിനെ വീണ്ടും ശ്വസിച്ചു കൊണ്ട് ഡ്രോയറിലേക്ക് നോക്കിയപ്പോഴാണ് അതിലൊരു റെഡ് പേപ്പർ കണ്ടത്,,,,, ഇനി ഇതിലെന്താവോ എന്ന് ചിന്തിച്ചു ചുരുട്ടി വെച്ച പേപ്പർ തുറന്നു ●പുറത്തേക്ക് ഇറങ്ങി നിനക്കുള്ള വഴികളിലൂടെ നടക്ക്......● അതിലുള്ളത് വായിച്ചു കിളി മൊത്തം കൂടും കുടുക്കയും കൊണ്ട് പാറി പോയിയെന്ന് പറഞ്ഞാൽ മതിയല്ലോ........ ഈ ഉമ്മച്ചനെന്താ ഹൈഡ് ആൻഡ് സീക്ക് കളിക്കാണോ....... ഇവിടെയൊന്നും അവനെ കാണാനും ഇല്ല...... ഈ രാത്രി ഏത് വഴികളിലൂടെ ആണാവോ യക്ഷിയെ പോലെ നടക്കേണ്ടത്........ കൈയിലുള്ള ബൊക്കയും പിടിച്ചു അതിനെയൊന്ന് സ്മെൽ ചെയ്ത് ഗോഡിനെയും മനസ്സിൽ വിചാരിച്ചു പുറത്തേക്ക് ഇറങ്ങി കൊണ്ട് മുന്നിലേക്ക് നോക്കി..........

എന്റെ മുന്നിൽ റോസിന്റെ ഇതളിനാൽ വഴികൾ ഒരുക്കിയത് കണ്ടതും ഞാനൊന്ന് ചുറ്റും കണ്ണോടിച്ചു ഇതളിൽ ചവിട്ടി മുന്നിലേക്ക് നടന്നു.......... പ്രകൃതിയാൽ ഭംഗിയായി നിൽക്കുന്ന റിസോർട്ടിലെ ചെറു ചെടികളിൽ ചുറ്റി വെച്ചിട്ടുള്ള ലൈറ്റിന്റെ സഹായത്തോട് കൂടി ഇതളുകളുള്ള വഴികളില്യൂടെ ഏറെ നേരം നടന്നു അവസാനം അടിയിലേക്കുള്ള സ്റ്റെപ്പുകൾ കണ്ടതും ഞാനൊന്ന് സ്റ്റോപ്പായി,,,,,, അപ്പോ എനിക്ക് മുന്നിൽ നീല വെള്ളത്താൽ തെളിഞ്ഞു നിൽക്കുന്ന ബീച്ചിനെ കണ്ട് അതിലേക്ക് തന്നെ ഒരൽഭുതത്തോട് കൂടി നോക്കി നിന്നു........ ഗോവയിലേക്ക് വരാണെങ്കിൽ ആദ്യം ഇവിടുത്തെ ബീച്ച് കാണണമെന്നായിരുന്നു അതും രാത്രി സമയത്ത്,,,,, കാരണം രാത്രിയിലുള്ള ഇവിടുത്തെ തണുത്ത കാറ്റും ക്ലമറ്റും അതൊരു പറഞ്ഞറിയിക്കാൻ പറ്റാത്ത കുളിരാരിറ്റിയാണ്....... ആ ബീച്ചിലേക്ക് പോവാൻ എന്റെ ഉള്ളം വല്ലാതെ കൊതിച്ചതും കയ്യിലുള്ള ബൊക്കയെ മുറുകെ പിടിച്ചു അടിയിലേക്കുള്ള സ്റ്റെപ്പുകൾ ഓരോന്നായി ഇറങ്ങി........ സ്റ്റെപ്പുകൾ ഇറങ്ങി കഴിഞ്ഞതും നിലത്തുള്ള റോസിന്റെ ഇതളുകളുടെ വഴി ഒരുക്കിയത് അവസാനിച്ചതും ഒപ്പമായിരുന്നു.........

അത് കണ്ട് പിറകിലേകൊന്ന് എത്തി നോക്കിക്കൊണ്ട് മുന്നിലേക്ക് നോക്കി........ അപ്പൊ എന്റെ മുൻപിലെ മണൽത്തരികളിൽ ഒരു വലിയ മേറ്റു പോലെ വിരിച്ചിട്ട റെഡ് കാർപെറ്റ് കണ്ടതും കൂടുതൽ ചിന്തിച്ചു നിക്കാതെ കാർപ്പറ്റിലുടെ നടന്നു നീങ്ങി............ നടക്കുന്നതിനിടെ എന്റെ നെഞ്ച് പെരുമ്പാറ കൊട്ടുന്നതിനനുസരിച്ചു എന്റെ കയ്യിലുള്ള ബൊക്കയിൽ പിടിച്ചമർത്തികൊണ്ടിരുന്നു........... എത്ര നടന്നിട്ടും അവിടെ എത്തുന്നില്ലല്ലോ എന്റെ ഗോടെ...... അങ്ങനെ ചിന്തകൾക്കിടയിൽ വിരിച്ചിട്ട മാറ്റ് കഴിഞ്ഞതും ഞാനൊന്ന് മുന്നിലോട്ട് നോക്കി....... അപ്പൊ അവിടെ നാലു വെള്ള തൂണും അതിന് ഇടയിൽ വെള്ള കർട്ടൻ കെട്ടിവെച്ചിരിക്കുന്നത് കണ്ട് ഞാൻ അതിന്റെ അടുത്തേക്ക് ചെന്നു...... അപ്പൊ അവിടെ ഒരു കുഞ്ഞി ടേബിളും അതിന്റെ ഓപ്പോസിറ്റ് ആയി രണ്ടു ചെയറും നല്ല ഒതുക്കത്തിൽ വെച്ചിട്ടുണ്ടായിരുന്നു........അവിടെയുള്ള ടേബിളിൽ വെള്ള ഷീറ്റ് വിരിച്ചു വെച്ചിട്ടുള്ളതിൽ ഒരു ക്യാൻഡിലും കത്തിച്ചു വെച്ചിട്ടുണ്ട് ,,,,,, അതൊക്കെ കണ്ട് ആകെ വൻഡറടിച്ച് ഇവിടെ എന്താ നടക്കുന്നെ എന്നും ചിന്തിച്ചു അതെല്ലാം ഒന്നുംകൂടി കണ്ണോടിച്ചു..... അപ്പൊ ആ ക്യാൻഡിലിന്റെ അടുത്ത് ഒരു ബ്ലാക്ക്‌ പേപ്പർ കണ്ടതും ഞാനത് പെട്ടന്ന് എടുത്ത് അതിന്റെ ചുരുട്ടഴിച്ചു തുറന്നു നോക്കി.........

അപ്പൊ അതിൽ മുന്നിലേക്കുള്ള ഒരു ഏരോ മാർക്ക് കണ്ടതും ഞാൻ സംശയത്തോടെ മുന്നിലേക്കൊന്ന് നോക്കി...... അപ്പോളവിടെ നീണ്ടു കിടക്കുന്ന സീ കണ്ടതും ഞാൻ അവിടേക്ക് നോക്കിക്കൊണ്ട് പതുക്കെ ആ മണൽ തരികളിലൂടെ നടന്നു നീങ്ങി......... ഉയരത്താൽ വരുന്ന തിരമാലകളെ നോക്കി തണുത്ത കുളിൽ കാറ്റിനാൽ വരുന്ന തണുപ്പിനെ കൈ രണ്ടും ഉരസി കൊണ്ട് അതിലേക്ക് തന്നെ നോട്ടം തെറ്റിച്ചു.......അപ്പൊ ചെറു ചൂട് എന്നിൽ പടരുന്നത് അറിഞ്ഞതും ഞാൻ തലതിരിച്ചു കൈയിലേക്ക് നോക്കി...... അപ്പോഴേക്കും ഇശുന്റെ കൈ എന്റെ കൈയിലൂടെ ഒഴുകി പോയി അരയിൽ പിടിത്തമിട്ടിരുന്നു,,,,,,, അത് കണ്ട് ഞാൻ അവനെ തന്നെ നോക്കി നിന്നതും ഓൻ എന്നിൽ നിന്നും നോട്ടം തെറ്റിച്ചു ആർത്തിരമ്പുന്ന കടലിലേക്ക് നോക്കി...... "നിനക്കറിയോ ഇവിടേക്ക് വരുന്ന ഓരോ തിരമാലകളും ഈ മണൽതരികളെ ആശിപ്പിക്കുകയാണ്,,,,,,മണൽ തരികൾ വിചാരിക്കും അവരോട് ഒന്നുചേരാനാണ് അവരിങ്ങോട്ട് വരുന്നതെന്ന് പക്ഷെ അവിരെ നിരാശപ്പെടുത്തി അവർ ഇങ്ങോട്ട് വന്നത് എങ്ങെനെ ആണോ അതുപോലെ അവർ തിരിച്ചു പോകും കൊതിപ്പിച്ചു കൊണ്ട്........അതുപോലെയാണ് മനുഷ്യ ജീവിതവും ,,,,ഞമ്മള് വിചാരിക്കുന്ന പലരും ഞമ്മളെ ആശിപ്പിച്ചു പോവുവാണ്,,,,,"

എന്നൊക്കെ ഓൻ കടലിലേക്ക് തന്നെ നോട്ടം തെറ്റിച്ചു പറഞ്ഞെങ്കിലും ഞമ്മക്കൊന്നും കത്തിയില്ല,,,,,,അതോണ്ട് ഞാൻ ഓനെ തന്നെ ഉറ്റുനോക്കി നിന്നു........ "എന്താടി ഉണ്ടാകണ്ണി ഇങ്ങനെ നോക്കുന്നെ ,,,,,??!!" എന്റെ നോട്ടം കണ്ടിട്ട് ഓനിങ്ങനെ ചോദിച്ചതും ഞാൻ കണ്ണുറുക്കി ഒന്നുമില്ല എന്ന് പറഞ്ഞു..... അത് കണ്ടിട്ട് അവൻ നിന്ന് ചിരിക്കുന്നത് കണ്ടതും ഞാനവന്റെ വയറ്റിനിട്ട് ഒരു കുത്തങ് കൊടുത്തു........... "എന്ത് കൂത്താടി...... ഒന്ന് പതുക്കെ കുത്തിക്കോടെ........" എരിവ് വലിച്ച് വയർ തടവികൊണ്ട് ഓനിങ്ങനെ പറഞ്ഞതും ഞാനൊന്ന് ഇളിച്ചു കാട്ടികൊണ്ട് ഓനെ നോക്കി.......... "അല്ല,,,, മോന്റെ ഉദ്ദേശിമെന്താ,,,, ഇതൊക്കെ കണ്ടിട്ട് സംതിങ് റോങ് ആയി തോന്നുണ്ടല്ലോ......" "ചില ദുരിദേശങ്ങളൊക്കെ ഉണ്ടെന്ന് കൂട്ടിക്കോ......" സൈറ്റടിച്ചു കൊണ്ട് ഓനിങ്ങനെ പറഞ്ഞതും ഞമ്മള് വല്ല താൽപര്യമില്ലാത്ത മട്ടിലൊന്ന് നീട്ടി മൂളി കൊടുത്തു........... അത് കണ്ട് ഓൻ എന്റെ അരയിലുള്ള പിടി വിട്ട് കൈപിടിച്ചു നേരെത്തെ കണ്ട ടേബിളും ചെയറും വെച്ച സെറ്റപ്പുള്ള പ്ലസിലേക്ക് കൊണ്ടു പോയി.......എന്നിട്ട് ഞാനെന്റെ കയ്യിലുള്ള ബൊക്കെ ടേബിളിൽ വെച്ച് അവനും ഞാനും മുഖാമുഖം ഇരുന്നു....... "ഇതെന്താ പ്രേപ്പോസിങ് സീനാ,,,,,, കണ്ടിട്ട് അങ്ങനെയൊക്കെ തോന്നുണ്ടല്ലോ....." അവന്റെ മട്ടും ഭാവമൊക്കെ കണ്ടിട്ട് പുരികം പൊക്കിയും താഴ്ത്തിയും ഇങ്ങനെ ചോദിച്ചപ്പോ ഓൻ അല്ലെന്ന് തലയാട്ടി....... "പിന്നെന്താവോ ........??!!" ഇതും ചോദിച്ചു ഓനെ നോക്കിയപ്പോ ഓൻ ചെയറിൽ നിന്നും എഴുനേറ്റ് എന്റെ അടുത്തേക്ക് വന്ന് മുട്ടു കുത്തി ഇരുന്ന് എന്റെ കൈ അവന്റെ കൈയിലാക്കി പിടിച്ചു സംസാരിച്ചു...... "നീ ചോദിച്ചപ്പോലെ ഇത് വെറുമൊരു പ്രോപോസിങ് സീനല്ല,,,,,"....... .... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story