QUEEN OF KALIPPAN: ഭാഗം 36

queen of kalippan

രചന: Devil Quinn

അന്ന് റസ്റ്റോറന്റിൽ നിന്നും മാളിൽ നിന്നും ഇതേ കണ്ണു തന്നെയാണ് എന്നെ നോക്കിയത് എന്ന് മനസ്സിലായതും ഞാൻ ഫോണിലുള്ള അയാളെ മാസ്ക് വെച്ച് മറച്ച മുഖത്തേക്ക് തന്നെ നോക്കി നിന്നു .... എന്തിനു വേണ്ടിയാ അയാൾ എപ്പോഴും എന്നെ ഫോളോ ചെയ്യുന്നേ.....??ഇനി എനിക്ക് അങ്ങനെയൊക്കെ തോന്നുന്നതാണോ...?? ആയിരിക്കും ഐറ ..അയാൾ നിന്നെയൊന്നും ഫോളോ ചെയുന്നുണ്ടാവില്ല....നിന്റെ ഓരോ ചിന്തകൾ കാരണം അങ്ങെയൊക്കെ തോന്നുന്നതാവും...... അല്ലേലും നിനക്ക് കുറച്ചു ആലോജിക്കൽ കൂടുതലാണല്ലോ.... വിട്ട് കള ഓരോന്ന് കൊണ്ടുവരും മനുഷ്യനെ മക്കാറാക്കാൻ....... എന്നൊക്കെ എന്റെ ഉൾമനസ്സ് എനിക്ക് മോട്ടിവേറ്റ് ചെയ്ത് തന്നതും അത് തന്നെയായിരിക്കും ശെരി എന്നും പറഞ്ഞ് ഞാൻ അതികം ചിന്തിക്കാതെ ഫോൺ ഓഫ് ചെയ്ത് ഗ്ലാസ്സിന്റെ ഉള്ളിലൂടെ ആകാശത്തേക്ക് നോക്കിയിരുന്നു.......... ആകാശത്തേക്ക് നോക്കിയിരുന്നപ്പോ കാർമേഘത്തിന്റെ ഇടയിൽ ഒളിഞ്ഞു നിക്കുന്ന ചന്ദ്രനെ കണ്ടതും ഞാൻ പുഞ്ചിരിച്ചു കൊണ്ട് അതിനെ തന്നെ നോക്കിയിരുന്നു....... അതിനിടെ പെട്ടന്ന് മഴ തകർത്തു പെയ്യാൻ തുടങ്ങിയതും ചുണ്ടിലുള്ള പുഞ്ചിരി തട്ടി കളയാതെ ഗ്ലാസ് താഴ്ത്തിവെച്ചു കൈ രണ്ടും ഡോറിന്മേൽ വെച്ച് മഴ ആസ്വാദിച്ചിരുന്നു......

.അപ്പൊ കൈയിലേക്ക് ചീറ്റി അടിക്കുന്ന മഴത്തുള്ളികൾ എന്റെ കയ്യിൽ മുത്തമിടാൻ തുടങ്ങിയതും ഞാൻ കുറച്ചും കൂടി ഡോറിന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് ഭൂമിയിലേക്ക് പെയ്തിറങ്ങുന്ന മഴ തുള്ളികളെ രണ്ടുകൈയും ചെറുങ്ങനെ പുറത്തേക്കിട്ട് അതിനെ വരവേറ്റു.... അന്നേരം തന്നെ വീശിയടിക്കുന്ന കാറ്റിൽ മുഖത്തേക്ക് വെള്ളം ചീറ്റിവന്നതും അതെല്ലാം ആസ്വാദിച്ച് സീറ്റിലേക്ക് ചാരി ഇരുന്നു....... കുറച്ചു കഴിഞ്ഞപ്പോ റിസോർട്ടിൽ എത്തിയതും ഇശു കാർ പാർക്കിങ്ങിൽ ചെന്ന് നിർത്തി..... അത് കണ്ട് ഞാൻ കാറിൽ നിന്നും ഇറങ്ങി പോർച്ചിലുടെ നടന്ന് പുറത്തേക്ക് നോക്കി...... അപ്പൊ പുറത്തു മഴ നല്ലോണം ഇല്ലേലും ചെറുങ്ങനെ പെയ്യുന്നത് കണ്ട് എന്റെ ഉള്ളം അതിലേക്ക് ഇറങ്ങാൻ വേണ്ടി വെമ്പി നിന്നതും ഞാനപ്പോ ഇടങ്കണ്ണിട്ട് ഇശു നെ നോക്കി..... അപ്പൊ ഓൻ അവിടെയുള്ള കൊളുത്തിൽ തൂക്കിവെച്ച കുട എടുക്കുന്നത് കണ്ടതും ഞാൻ ഓനെ കാണാതെ പോർച്ചിൽ നിന്നും പുറത്തേക്ക് ഇറങ്ങി....... "ഡി... നീയിത് എങ്ങോട്ടാ മഴയിലേക്ക്......" പുറത്തേക്ക് വലതു കാൽ വെച്ച് ഇറങ്ങാൻ നേരം അഭഷകുനമായി ഉമ്മച്ചന്റെ ഈ വാക്ക് കേട്ടതും പകച്ചു പണ്ടാരമടങ്ങി കണ്ണ് മുറുക്കി ചിമ്മി പല്ലുകടിച്ചു മുന്നിലേക്ക് വെക്കാൻ ഒരുങ്ങിയ കാൽ ശെരിക്കിനും വെച്ചു പിറകിലേക്ക് വേണോ വേണ്ടേ എന്ന മട്ടിൽ തിരിഞ്ഞു നോക്കി......

. "അ,,, അത് ,,,ഞാൻ ,,,വെറുതെ മഴയൊക്കെ,,, ചുറ്റി,,, കാണാൻ ...." ഓൻ എന്തേലും പറയോ എന്ന പേടി കാരണം ഞമ്മള് ബ്ബ ബ്ബ ബ്ബ എന്ന മട്ടിൽ മുറിച്ചു കൊണ്ട് പറഞ്ഞതും ഓൻ ഞമ്മളെ ഒരു നോട്ടം..... "നീ ആദ്യമായിട്ടാ മഴ കാണുന്നെ അല്ലല്ലോ ....എന്നാ പൊന്നു മോൾ അവിടെയുള്ള കുടയെടുത്ത് നടക്കാൻ നോക്ക്.... ചെല്ല് ..." എന്റെ പട്ടി എടുക്കും കുട,,,എനിക്ക് മഴ കൊള്ളണം ,,,,,മണ്ണിലേക്ക് ചേർന്ന മഴത്തുള്ളികൾ കാരണം മണ്ണിന്റെ മണം മൂക്കിലേക്ക് തുളഞ്ഞു കയറുന്നതിനനുസരിച്ച ഉള്ളം മഴയിലേക്ക് ഇറങ്ങാൻ വെമ്പി നിന്നതും വേറൊന്നും ചിന്തിക്കാതെ മഴയിലേക്ക് ഇറങ്ങി..... എന്നിട്ട് രണ്ടു കയ്യും നീട്ടി പിടിച്ചു മുഖം ആകാശത്തേക്ക് നേരെ ആക്കിപിടിച്ചു കണ്ണു രണ്ടും മുറുക്കി അടച്ചു മുഖത്തേക്ക് മുത്തമിട്ട് പോകുന്ന മഴത്തുള്ളികളെ ചെറു പുഞ്ചിരിയോടെ സ്വീകരിച്ചു........ അതിനിടെ പെട്ടന്ന് ഉമ്മച്ചൻ എന്റെ കൈപിടിച്ചു വലിച്ചു ഓന്റെ അടുത്തേക്ക് നിർത്തിയതും പെട്ടന്ന് ഉണ്ടായ പിടിച്ചു വലി ആയിരുന്നതിനാൽ എന്റെ നെഞ്ചൊന്ന് കാളിയതും ഞാൻ മുറുക്കി അടച്ച കണ്ണുകളെ പതിയെ തുറന്ന് ചുണ്ടു ചുളുക്കി ഓനെ നോക്കി.......

"എന്താണ് ......മഴ നനയാനും അയക്കൂലേ....." "നീയിപ്പോ മഴ കൊള്ളണ്ടാ,,,,നിനക്കറിയില്ലേ നീ മഴ കൊണ്ടാൽ പനിക്കുമെന്ന്.....!!" ഓന്റെ അടുത്തേക്ക് ഒന്നുംകുടി ചേർത്തി നിർത്തി കുടന്റെ ഉള്ളിലേക്ക് ആക്കികൊണ്ട് പറഞ്ഞതും ഇതൊക്കെ എപ്പൊ എന്ന മട്ടിൽ ഓനെ തന്നെ നോക്കിനിന്നു...... ★★★★★★★★★★★★★★★★ പെട്ടന്ന് ഏതോ ഒരു ഹാലിൽ ഇങ്ങനെ പറഞ്ഞതും ഞാനത് ഗൗനിക്കാതെ കുട ചൂടി കൊണ്ട് അവളെയും പിടിച്ചു നടന്നു.... "ഇശുച്ചാ ,,,പ്ലീസ് എനിക്ക് മഴ നനയണം......" അവളുടെ സൈഡിലുള്ള ബുശ്ശിന്റെ ചെടിയിൽ കൈവെച്ചു തഴുകൊണ്ട് നടക്കുന്നിടെ എന്നെ നോക്കി കൊഞ്ചിക്കൊണ്ട് മുഖം ചുളുക്കി ഇങ്ങനെ പറഞ്ഞതും ഞാൻ നോ എന്ന മട്ടിൽ തല ആട്ടികൊടുത്തു..... അത് കണ്ട് അവൾ എന്നെ നോക്കി പുച്ഛിച്ചു സൈഡിലുള്ള ചെടികളിൽ പറ്റി ചേർന്ന് നിൽക്കുന്ന വെള്ള തുള്ളികളിൽ തലോടിക്കൊണ്ട് നടക്കുന്നത് കണ്ടതും ഞാൻ അവളെ നോക്കാതെ റിസോർട്ട് ലക്ഷ്യം വെച്ച് നടന്നു....... അങ്ങനെ നടന്ന് റിസോർട്ട് എത്തിയതും ഞാൻ വരാന്തയിലേക്ക് കയറി കുട സൈഡിൽ വെച്ച് ഡോർ തുറന്ന് ഉള്ളിലേക്ക് കയറി.....അപ്പൊ തന്നെ ആകെ നനഞ്ഞത് കാരണം കോട്ട് ഊരി വെച്ച് ഡ്രെസ്സും കൊണ്ട് നേരെ ബാത്രൂമിൽ കയറി ഫ്രഷായി ഇറങ്ങി.....

അന്നേരം തന്നെ ഐറ എന്നെ സൈഡിലേക്ക് തട്ടി മാറ്റി പുച്ഛിച്ചു കൊണ്ട് ബാത്റൂമിലേക്ക് കയറുന്നത് കണ്ടതും അവളെ കോപ്രായം കണ്ട് ചിരിച്ചോണ്ട് ഞാൻ മിററിന്റെ മുന്നിലേക്ക് പോയി അതിന്റെ മുന്നിൽ നിന്നു.... എന്നിട്ട് മുന്നിലേക്ക് തൂങ്ങി നിൽക്കുന്ന മുടിയെല്ലാം പിറകിലേക്ക് കൈകൊണ്ട് ഒതുക്കി വെച്ച് സോഫയിലുള്ള ഫോണെടുത്തു അതിൽ കുത്തി കളിച്ചു ബെഡിൽ ചെന്നു കിടന്നു...... കുറച്ചു കഴിഞ്ഞപ്പോ ഉറക്കം വന്നതും ഞാൻ ഫോണ് എടുത്തു വെച്ച് ഉറങ്ങി....... പിറ്റേന്ന് രാവിലെ എഴുനേറ്റ് ഫ്രഷായി വന്നപ്പോഴാണ് ഉണ്ടകണ്ണി അങ്ങോട്ടും ഇങ്ങോട്ടും ഞെരിപിരി കൊണ്ട് കിടക്കുന്നത് കണ്ടതും.....അത് കണ്ട് ഞാനവളെ അരികിലേക്ക് ചെന്ന് കോസഡി ശെരിക്കിനും പുതച്ചു കൊടുത്ത് തിരിയാൻ നിന്നപ്പോഴാ അവളെ കൈ എന്റെ കൈയിൽ ഉരസിയത്,,,,,,, അപ്പൊതന്നെ ഞാൻ നെറ്റി ചുളിച്ചു അവളെ കൈയിൽ പിടിച്ചതും അവളെ കൈയിൽ നിന്നും ചുട്ടു പൊള്ളുന്ന ചൂട് എന്നിൽ പടരുന്നത് അറിഞ്ഞ് ഞാൻ അവളെ നെറ്റിയിലൊന്ന് കൈവെച്ചു നോക്കി...... അപ്പോ അവളെ ചുട്ടു പൊള്ളുന്ന ചൂടിനാൽ ഞാൻ കൈകൾ പിൻവലിച്ചു കവിളിലും കഴുത്തിലുമൊക്കെ തൊട്ടു നോക്കി....... അപ്പൊ എനിക്ക് മനസ്സിലായി ഇത് ഇന്നലെ കാഴ്ച വെച്ച പ്രകടനത്തിന്റെ സൈഡ് എഫക്ട് ആണെന്ന്.......

അത് അറിഞ്ഞതും ഞാൻ അവളെ നോക്കി മെഡിസിന്റെ ബോക്‌സ് എടുക്കാൻ തിരിഞ്ഞപ്പോയാണ് അവളെന്റെ കയ്യിൽ പിടിത്തമിട്ടത്....അപ്പൊ തന്നെ ഞാൻ അവളെ നേർക്ക് തിരിഞ്ഞു അവളെ നോക്കി...... "ഇശുച്ചാ,,,,കുറച്ചു നേരം എന്റെ കൂടെ ഇരിക്കുവോ......." കണ്ണു തുറക്കാതെയുള്ള അവളുടെ പതിഞ്ഞ സംസാരം കേട്ട് ഞാൻ അവളുടെ അടുത്ത് ഇരുന്നു അവളെ നെറ്റിയിൽ പതിയെ തഴുകികൊടുത്തു...... "നിന്നോട് ഞാൻ പറഞ്ഞില്ലേ മഴ കൊള്ളണ്ടാ പനി പിടിക്കുമെന്ന്...." തഴുകി കൊടുക്കുന്നതിനിടെ ഞാനിങ്ങനെ പറഞ്ഞതും അവൾ കണ്ണ് പതിയെ തുറന്ന് എന്നെ നോക്കി...... "അത് എനിക്ക്......" "ഇനിയെന്തായാലും പറഞ്ഞിട്ട് കാര്യമില്ല,,,, അതോണ്ട് നീ എവിടെ കിടക്ക് ഞാൻ ചെന്ന് മെഡിസിൻ എടുത്തു കൊണ്ടുവരാം......." അതും പറഞ്ഞു ഞാൻ അവളെ കവിളിലൊന്ന് കൈവെച്ചു ബെഡിൽ നിന്നും എഴുനേറ്റ് ഡ്രോയറിന്റെ അടുത്തേക്ക് പോയി മെഡിസിൻ ബോക്‌സ് എടുത്തു....... എന്നിട്ട് അതിൽ നിന്ന് ഫീവെറിന്റെ കുറച്ചു ഡോസ് കൂടിയ ടാബ്ലറ്റ് എടുത്ത് ഗ്ലാസ്സിൽ വെള്ളവുമെടുത്ത് അവൾക്ക് കൊടുത്തു...... "ഈ ടാബ്ലറ്റ് കഴിച്ചു കുറച്ചു നേരം റസ്റ്റ് എടുത്തോ...." അവൾ വെള്ളം കുടിച്ച് ടാബ്ലറ്റ് കഴിക്കുന്നതിനിടെ അവളെ കയ്യിൽനിന്ന് ഗ്ലാസ് വാങ്ങി ലാംപ് ടേബിളിൽ വെച്ച് ഞാനിങ്ങനെ പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചു കിടന്നു.......അതോണ്ട് ഡിസ്റ്റർബ് ആവേണ്ട വിചാരിച്ച് ഞാൻ റൂമിൽ നിക്കാതെ പുറത്തേക്ക് ഇറങ്ങി..... ★★★★★★★★★★★★★★★★

ഇന്നലെ മഴയത്ത് കളിച്ചതുകൊണ്ട് എനിക്ക് എട്ടിന്റെ പണി തന്നെ കിട്ടി..... തലയൊന്ന് അനക്കാൻ പോലും പറ്റുന്നില്ല എന്തൊക്കെയോ തലക്കകത്ത് കുത്തി വലിക്കുന്ന വേദന,,,, ഇശു ടാബ്ലറ്റ് തന്ന് റസ്റ്റ് എടുക്കാൻ പറഞ്ഞപ്പോ തലയൊക്കെ കീറി മുറിക്കുന്ന വേദനയുണ്ടായിട്ടും അതെല്ലാം മറച്ചു വെച്ച് ഓൻക്കൊരു പുഞ്ചിരി സമ്മാനിച്ചു കിടന്നു..... അപ്പോതന്നെ ഓൻ പുറത്തേയ്ക്ക് പോവുന്നത് കണ്ടതും ഞാൻ കണ്ണുകൾ അടച്ചു കിടന്നു....... പക്ഷെ എത്ര കിടന്നിട്ടും തലക്കകത്തുള്ള പുകച്ചിൽ അസഹീനമായതും ഞാൻ നെറ്റിയിൽ കൈവെച്ചു കണ്ണുരണ്ടും അടച്ചു അവിടെ പതിയെ തടവികൊണ്ടിരുന്നു....... ★★★★★★★★★★★★★★★ അവളെ മുഖം കണ്ടാൽ തന്നെ അറിയാ അവൾക്കെത്ര ബുദ്ധിമുട്ട് ഉണ്ടെന്ന് അതോണ്ട് തന്നെ ഞാൻ ഹാളിലെ സോഫയിലേക്ക് ഇരുന്ന് ഫോണെടുത്തു എനിക്കിവിടെ അറിയുന്ന ഡോക്ടറായ ശരത്തിനെ വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞു.....അപ്പൊ അദ്ദേഹം പെട്ടന്ന് അങ്ങോട്ടേക്ക് വരാം എന്നും പറഞ്ഞു കാൾ കട്ട് ചെയ്തു......... കുറച്ചു കഴിഞ്ഞപ്പോ ശരത്ത് വന്നതും ഞാൻ അദ്ദേഹത്തെയും കൊണ്ട് റൂമിലേക്ക് പോയി......അപ്പൊ അദ്ദേഹം അവളുടെ അടുത്ത് ഇരുന്നുകൊണ്ട് പരിശോധിച്ചു എന്നെ നോക്കി....... "ഇഷാൻ,,,,, ഡോണ്ട് വറി,,, പേടിക്കാനൊന്നുമില്ല,,,,കുറച്ചു കഴിഞ്ഞാൽ ഇത് മാറിക്കോളും,,,,,മഴ കൊണ്ടതു കാരണം ഒരു ചെറിയ ഫീവർ അത്രേയുള്ളൂ,,,,, ഞാൻ കുറച്ചു ടാബ്ലെറ്റ്സ് തരാം,, അത് ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ട് കൊടുത്താൽ മതി..... ഓക്കേ "

അദ്ദേഹം ടാബ്ലറ്റ് തന്ന് പറഞ്ഞതു കേട്ട് ഞാൻ തിരിച്ചും ഓക്കേ എന്നും പറഞ്ഞു ....അപ്പൊ അദ്ദേഹം ഹോസ്പിറ്റലിൽ എത്താൻ ടൈം ആയെന്നും എന്തേലും ആവിശ്യമെണ്ടെങ്കിൽ വിളിക്കണം എന്നും പറഞ്ഞു പോയി...... ഞാനപ്പോ തന്നെ ടാബ്ലെറ്റ്സ് എടുത്തു നോക്കി ഹാളിലേക്ക് ചെന്നപ്പോ ആരോ ഡോറിൽ മുട്ടിയതും ഞാൻ കമിങ് എന്നും പറഞ്ഞു സോഫയിൽ ഇരുന്നു...... "സർ ,,,ബ്രെക്ഫാസ്റ്റ് അവിടെ വെച്ചിട്ടുണ്ട് ട്ടോ....." റിസോർട്ടിലെ ബെറർ ടേബിൾ ഫുഡ് വെച്ച് എന്നോടിങ്ങനെ പറഞ്ഞു പോയതും എന്തോ ഓർമ വെന്ന ശേഷം ഞാനാ പയ്യനോട് അവിടെ തന്നെ നിക്കാൻ പറഞ്ഞു...... "ഇവിടെ പീൽ ആയിട്ടുള്ള ഫുഡ് കിട്ടോ......കഞ്ഞി അങ്ങനെയുള്ള ഫുഡോക്കെ .....??!!!" എനിക്ക് ഫീവർ ഉണ്ടായാൽ ഉമ്മി എന്തോ സ്‌പെഷ്യൽ കഞ്ഞി തരുന്നത് പെട്ടന്ന് മൈൻഡിലേക്ക് വന്നിട്ട് ചെറു സംശയത്തോടെ അവനോടിങ്ങനെ ചോദിച്ചതും അവൻ എന്തോ ആലോചിച്ചു എന്നെ നോക്കി അതെ എന്ന മട്ടിൽ തലയാട്ടി....അത് അറിഞ്ഞപ്പോ തന്നെ ഞാൻ അവനോട് അതിങ്ങോട്ട് കൊണ്ടുവരാൻ പറഞ്ഞു ഗൂഗിളിൽ ഫീവറിനുള്ള റീമെഡി സെർച്ച് ചെയ്തോണ്ട് ഇരുന്നു....... ★●★●★●★●★●★●★●★★●★● "ഐറ ,,,,," ഡോക്ടർ എന്തൊക്കെയോ പറഞ്ഞു പോയപ്പോ ഞാൻ അവിടെക്കിടന്നുറങ്ങി......

പിന്നെ ഇശുന്റെ വിളി കേട്ടപ്പോഴാ കണ്ണു തുറന്നത് ,,,, അവൻ നേരെത്തെ തന്ന ടാബ്ലറ്റ് കഴിച്ചത് കൊണ്ട് രാവിലത്തെ പോലെ തല വേദനിക്കുന്നൊന്നും ഇല്ല,,,, എന്നാലും എന്തോ ക്ഷീണം പോലെ.......അതോണ്ട് നെറ്റിയിൽ കൈവെച്ചു പതിയെ എണീക്കാൻ നിന്നതും അപ്പോതന്നെ ഇശു എന്നെ പതിയെ എഴുന്നേൽപ്പിച്ചു പിറകിലെ തലയിണ ചാരിവെച്ച് ഇരിക്കാൻ പാകത്തിനെന്നോണം എന്നെ പിടിച്ചിരുത്തിയിട്ട് എന്റെ നെറ്റിൽ തൊട്ടു നോക്കി...... "Are u okke now....??!!" എന്ന് അവൻ ചോദിച്ചപ്പോ ഞാനൊന്ന് മൂളി കൊടുത്ത് അവനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നതും അവൻ ലാംപ് ടീ പോയിയുടെ മുകളിൽ നിന്ന് ഒരു ബൗൾ എടുത്തുകൊണ്ട് എന്നെ നോക്കി.... "നിനക്ക് എന്നെ പോലെ കഞ്ഞി ഇഷ്ട്ടമില്ലാത്ത കേടൊന്നും ഇല്ലല്ലോ.....??!!" അവന്റെ സംസാരം കേട്ടിട്ട് ചിരി വന്നെങ്കിലും എന്തോ ചിരിക്കാനൊന്നും വയ്യായിട്ട് ഞാനൊന്ന് പുഞ്ചിരിച്ചു ഇല്ലെന്ന മട്ടിൽ തലയാട്ടി....... "എന്നാ ഇത് കഴിക്ക്......" ഇതും പറഞ്ഞു ഓൻ ഒരുസ്പൂണിൽ കഞ്ഞി കോരി വായയിൽ വെച്ചു തന്നു...... അത് കണ്ടിട്ട് ഞാൻ ഓനെ തന്നെ നോക്കി ഇരുന്നതും അവൻ കഴിക്ക് എന്നും പറഞ്ഞു വായയിലേക്ക് കഞ്ഞി വെച്ചു തന്നു.....

അങ്ങനെ ഓരോ സ്പൂണും അവനെനിക്ക് വായയിൽ വെച്ച് തരുന്നത് കണ്ട് എന്റെ കണ്ണ് ചെറുതായി നിറയുന്നത് കണ്ടതും ഞാൻ സൈഡിലേക്ക് മുഖം ആക്കിപിടിച്ചു കണ്ണ് തുടച്ചു ഇശുനെ നോക്കി....... അപ്പൊ ഓൻ കഞ്ഞിയിൽ സ്പൂണിട്ട് ഇളക്കുന്നത് കണ്ടതും ഞാനവന്റെ കയ്യിൽ പിടിച്ചു ...അത് കണ്ട് അവനെന്നെ നോക്കിയതും ഞാൻ വയർ തടവി കൊണ്ട് മതി എന്ന് ചുണ്ടിളക്കി പറഞ്ഞതും അവൻ അത് പറ്റില്ല എന്നും പറഞ്ഞു ലാസ്റ്റ് സ്പൂണും എന്റെ വായയിലേക്ക് ആക്കിപിടിച്ചു....... അത് കണ്ട് ഞാൻ വേണോ എന്ന മട്ടിൽ നോക്കിയതും അവൻ കഴിക്കെന്നും പറഞ്ഞു കയ്യിലുള്ള ബൗൾ ടീ പോയിന്മേൽ വെച്ചു.....അതോണ്ട് ലാസ്റ്റിലെ സ്പൂണല്ലേ എന്തായാലും കഴിക്കാമെന്ന് വിചാരിച്ചു വായയിൽ നിന്നും അത് അണ്ണക്കിലേക്ക് ഇറക്കി,,,,,,,,,, അത് കഴിഞ്ഞപ്പോ ഓൻ നേരെത്തെ ഡോക്ടർ തന്ന ടാബ്ലറ്റ് കയ്യിൽ വെച്ചു തന്നു വെള്ളവും തന്നു കഴിക്കാൻ പറഞ്ഞു,,,,,,ഞമ്മളപ്പോ തന്നെ നല്ല കുട്ടിയായി ആ ടാബ്ലെറ്റോക്കെ കഴിച്ചു....... "ഇനി നീ കിടന്നോ..... എന്തേലും ആവിശ്യമുണ്ടേൽ എന്നെ വിളിച്ചോണ്ടു......" എന്നും പറഞ്ഞു ഓൻ എന്നെ ബെഡിലേക്ക് കിടത്തി കോസഡി പുത്തപ്പിച്ചിട്ട് നെറ്റിയിൽ തൊട്ടുനോക്കി കൊണ്ട് ടീ പോയിയിലെ ബൗളും കൊണ്ട് പുറത്തേക്ക് പോയി........ ഒരു ഭർത്താവ് എന്ന നിലയിൽ അവന്റെ അടുത്തുനിന്ന് എല്ലാ കരുതലും സ്നേഹമൊക്ക കണ്ടിട്ട് എന്നെ കണ്ണ് വീണ്ടും നിറഞ്ഞു തുളുമ്പിയതും ഞാൻ കണ്ണുകൾ തുടച്ചു അവനെ തന്നെ ആലോചിച്ചു ഇരുന്നു...... ★●★●★●★●★●★●★●★●★●★

വൈകുന്നേരം കോഫീ കുടിച്ചിരുന്നപ്പോഴാ ഇന്ന് ഈവനിംഗ് കോണ്ഫിറെൻസ് മീറ്റിങ് ഉണ്ടെന്ന് ഓർത്തത്.... അതോണ്ട് അപ്പോതന്നെ കോഫീ ടീ പോയിന്മേൽ വെച്ച് ലാപ്പ് ഓണാക്കി കമ്പിനിയിലെ കോണ്ഫിറെൻസ് മീറ്റിംഗ് നടത്തി.....സിദ്ധു അവിടുത്തെ കാര്യങ്ങളൊക്കെ പെർഫെക്ട് ആയി നടത്തുന്നതും കൊണ്ട് ആ കാര്യത്തിൽ എനിക്ക് ടെൻഷനൊന്നും ഇല്ലായിരുന്നു,,,,,, കുറച്ചു കഴിഞ്ഞപ്പോഴാണ് ഫോണിലേക്ക് ആരോ വിളിക്കുന്നത് കണ്ടത്,,,, അതോണ്ട് അപ്പൊ തന്നെ മീറ്റിങ് ബ്രേക്ക് ചെയ്ത് ഫുണെടുത്തു,,,,,, "ഡാ പരട്ടെ എത്ര നേരായി ഞാൻ വിളിക്കുന്നു,,,,, നിനക്കെന്താ ഒന്ന് ഫോണെടുത്താൽ......" "ഓ നീയായിരുന്നോ റോഷ.....ഞാൻ കുറച്ചു ബിസി ആയിരുന്നു ......" "അതിന് നീയെപ്പോഴാ ബിസി അല്ലാത്തത് അതൊന്ന് പറയോ അപ്പൊ വിളിക്കാനാ......" "അതൊക്കെ അവിടെ നിക്കട്ടെ,,,, എന്തായി ലണ്ടനിലെ ബിസിനസ്സൊക്കെ പച്ച പിടിക്കുന്നുണ്ടോ.......??!" "മോനെ ഇഷാൻ മാലിക്കെ അതികം നീയെന്നെ കളിയാക്കേണ്ട,,,,, ഇവിടുത്തെ ജോലിയൊക്കെ ഞാൻ നല്ല അന്ധസായി നോക്കി നടത്തുന്നുണ്ട്....... "

"ഓ റിയലി,,,,എന്താ ഇപ്പൊരു വിളിയൊക്കെ......." "അതൊക്കെ ഉണ്ട്,,,അല്ല നിങ്ങളെപ്പോഴാ നാട്ടിലേക്ക് തിരിച്ചു പോവുന്നേ.....ഇവിടെ തന്നെ കൂടാനുള്ള പരിപാടി ആണോ.....മ്മ് മ്മ്....." എന്തോ അർത്ഥം വെച്ചുള്ള റോഷന്റെ ആ ചോദ്യം കേട്ടിട്ട് ഞാൻ എന്തേ എന്ന് ചോദിച്ചതും ഓൻ ഒന്നുമില്ല എന്നും പറഞ്ഞു....... നാട്ടിൽ കുതിര കളിച്ചു നടന്നിട്ട് അവന്റെ ഡാഡി അവനെ ലണ്ടനിലുള്ള മാലിക് ഗ്രൂപ്പ് കമ്പനി നോക്കാൻ അയച്ചേക്കുവാ,,,,, എന്നാലും അവൻക്ക് അവിടെ പോയിട്ടും ഒരു മാറ്റവുമില്ല,,,,,,,അവിടെയുള്ള മദാമ്മമാരെ വാഴിനോക്കി നടക്കലാ അവന്റെ മൈൻ പരിപാടി.....പക്ഷെ ചെക്കൻ ഡീസന്റ് ആണ് ട്ടോ,,,, ഈ തല്ലിപൊളിയെ ഉള്ളു...... "ബ്രോ,,,, ശെരി ബ്രോ എന്റെ ബേബി എത്തിട്ടുണ്ട്,,,, സോ പിന്നെ വിളിക്കാം......." എന്നും പറഞ്ഞു ഓൻ ഫോണ് എൻഡ് ചെയ്തതും ഞാൻ ചിരിച്ചു കൊണ്ട് കുറച്ചു നേരം ഫോണിൽ കുത്തികളിച്ചു സോഫയിൽ ഇരുന്നു...........കുറച്ചു കഴിഞ്ഞപ്പോ ഞാൻ ഐറക്കുള്ള കോഫി മഗ്ഗിലേക്ക് ഒഴിച്ചു റൂമിലേക്ക ചെന്നു......

അപ്പൊ അവൾ ചാരി ബെഡിലിരുന്ന് കൊടുവായ ഇട്ട് ഉറക്കം തൂങ്ങുന്നത് കണ്ടതും ഞാൻ അവളെ അടുത്തേക്ക് പോയി നെറ്റിയിലും കഴുത്തിലുമൊക്കെ തൊട്ടു നോക്കി.......മെഡിസിൻ കഴിച്ചിട്ട് ഇപ്പൊ അതികം ചൂടൊന്നും ഇല്ല,,,, അപ്പൊ ഞാനവളെ വിളിച്ചെണീപ്പിച്ചു കോഫീ കൊടുത്തു....... "ഇത് കുടിച്ചോ....." എന്നും പറഞ്ഞു അവൾക്കു നേരെ മഗ്ഗ് നീട്ടിയതും അവൾ ഒരു കോട്ടുവായും ഇട്ട് എന്റെ കയ്യിൽ നിന്നും അത് വാങ്ങിച്ചു സിപ് സിപ്പായി കുടിച്ചു എന്നെ നോക്കി,,,,,, അത് കണ്ട് ഞാൻ എന്താ എന്ന മട്ടിൽ നോക്കിയപ്പോ അവളൊന്ന് നേടുവേർപ്പിട്ട് എന്നോട് സംസാരിച്ചു......... "ഇശുച്ചാ,,,,, ഞാനൊരു കാര്യം ചോദിച്ചോട്ടെ.........??!!!" ....... .... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story