QUEEN OF KALIPPAN: ഭാഗം 37

queen of kalippan

രചന: Devil Quinn

"ഇശുച്ചാ,,,,, ഞാനൊരു കാര്യം ചോദിച്ചോട്ടെ.........??!!!" എന്ന് ഞാൻ പറഞ്ഞപ്പോ അവൻ എന്താ എന്ന മട്ടിൽ നോക്കിയതും ഞാനൊന്ന് നേടുവേർപ്പിട്ട് സംസാരിച്ചു......... "I lubb u soo soo much ......." ഇളിച്ചു കൊണ്ട് ഞാനിതും പറഞ്ഞു കോഫീ വലിച്ചു കുടിച്ചു,,,,, "ഇപ്പൊ നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ.......??!!" മെഡിസിന്റെ കവർ പൊട്ടിക്കുന്നതിനിടെ അതിൽനിന്നും കണ്ണെടുക്കാതെ എന്നോടിങ്ങനെ ചോദിച്ചതും ഞാൻ ബെഡിലേക്ക് കുറച്ചുകൂടി കയറി ചാരിയിരുന്നു...... "എന്റെ സ്വീറ്റ് ഭർത്തു എന്റെ കൂടെ ഉള്ളപ്പോ എന്റെ പനിയൊക്കെ പമ്പ കടക്കും....." എന്നും പറഞ്ഞു ഞാൻ സൈറ്റടിച്ചു കൊടുത്തതും ഓൻ ഓഹോ എന്നും പറഞ്ഞ് എനിക്ക് അവന്റെ കൈയിലുള്ള ടാബ്ലറ്റ് തെന്നു...... "പമ്പയാണോ പെരിയാറാണോ കടക്കാ എന്ന് തീരുമാനിക്കുന്നതിനു മുൻപ് നീ ഈ ടാബ്ലറ്റ് കഴിക്ക് അല്ലേൽ ഇനിയും ബെഡിൽ ചുരുണ്ടു കൂടി പൂച്ചകുട്ടികളെ പോലെ കിടക്കേണ്ടി വരും......." എന്നെ നോക്കി കളിയാക്കികൊണ്ട് ഓനിങ്ങനെ പറഞ്ഞു കിണിക്കുന്നത് കണ്ടിട്ട് ഞാൻ മൂക്ക് വീർപ്പിച്ചു സൈഡിലുള്ള തലയണ എടുത്ത് ഓന്റെ മേലിലേക്ക് എറിഞ്ഞു.... ഞാൻ പൂച്ചകുട്ടി ആണ് പോലും ...ഹും ഞാൻ എറിഞ്ഞ ആ സ്‌പോട്ടിൽ തന്നെ ഓനത് ക്യാച്ചു പിടിച്ച് വീണ്ടും നിന്ന് ചിരിക്കുന്നത് കണ്ടതും ഞാനവനെ പുച്ഛിച്ചു മേലിലുള്ള കോസഡി എടുത്തു മാറ്റി നിലത്തേക്കിറങ്ങിയിട്ട് ഓനെ നോക്കി പേടിപ്പിച്ചു.......

ഓനെ നോക്കി പേടിപ്പിച്ചിട്ടും അവൻ നിന്ന് ഇളിക്കുന്നത് കണ്ടതും ഞാൻ അവനെ മൈൻഡ് ആക്കാതെ വാഷ്‌റൂമിലേക്ക് ചെന്നു..... ഇശു തന്ന ടാബ്ലറ്റ് കഴിച്ചപ്പോ തന്നെ ഫീവേറിന് ശമനം ഉണ്ടായിരുന്നു അതിനു പിറകെ ഡോക്ടർ തന്ന ടാബ്ലറ്റ് കൂടെ കഴിച്ചപ്പോ പനിയൊക്കെ എവിടേക്കാ പോയതെന്ന് പോലും അറിയില്ല,,,,, ഇപ്പൊ പനിയൊന്നും ഇല്ലേലും കുറച്ചു ക്ഷീണം തോന്നുന്നുണ്ട്..... അതോണ്ട് ക്ഷീണം മാറാനും വേണ്ടി ഞാൻ മുഖം നല്ലോണം വാഷ് ചെയ്ത് ടർക്കിയെടുത്ത് മുഖം വൃത്തിയായി തുടച്ചു...... എന്നിട്ട് റൂമിലേക്ക് പോയി ടർക്കി സ്റ്റാൻഡിൽ വെച്ചിട്ട് ടീ പോയിന്മേലുള്ള ഇശു നേരെത്തെ എനിക്കു വേണ്ടി എടുത്തു വെച്ച ടാബ്ലെറ്റും വെള്ളവും കണ്ടതും ഞാനത് കുടിച്ചു ബെഡിലുള്ള കോസഡി മടക്കി വെച്ച് ബെഡ്ഡും റെഡിയാക്കി....... രാത്രിയായപ്പോ ഞാൻ ഹാളിലേക്ക് ചെന്ന് ടേബിളിൽ എനിക്ക് വേണ്ടി എടുത്തു വെച്ച കഞ്ഞി കണ്ടതും ഞാനത് കുടിച്ചു റൂമിലേക്ക് പോയി,,,, അപ്പോഴാണ് ഉമ്മച്ചൻ ബാൽക്കണിയിൽ ചാരി കിടക്കുന്നത് കണ്ടത്......അത് കണ്ടപ്പോ തന്നെ ഞാൻ തുറന്നു വെച്ച വാൾ ഗ്ലാസ്സിന്റെ ഉള്ളിലൂടെ ബാൽകണിയിലേക്ക് ചെന്നു ഇശുന്റെ സൈഡിലുള്ള ചാരു കസേരയിൽ ചാരിയിരുന്നു,,,,,,, "ഐറ,,,, നാളെ ഞമ്മള് മോർണിംഗ് ഫ്ളൈറ്റിന് തിരിച്ചു നാട്ടിലേക്ക് പോവും,,,,

സോ നിന്റെ പാക്ക് ചെയ്യാനുള്ളതെല്ലാം പാക്ക് ചെയ്ത് വെച്ചോ......" എന്നൊക്കെ ഓൻ പറയുന്നത് കേട്ടിട്ട് ഞാൻ കണ്ണു തള്ളി വാട്ട് എന്നും പറഞ്ഞു ഒച്ച വെച്ചപ്പോ ഓനൊരു നോട്ടം,,,,, അത് കണ്ടിട്ട് ഞാൻ നല്ല കുട്ടിയായി പതിയെ വീണ്ടും വാട്ട് എന്ന് ചുണ്ടനക്കി ചോദിച്ചു..... "എന്തിനാ ഇത്ര പെട്ടെന്ന് പോവുന്നേ,,,,,ഇവിടെ ഒരു രണ്ടു ദിവസമെങ്കിലും നിന്നിട്ട് പോയാൽ മതിയല്ലോ.......??!" എന്ന് ഞമ്മള് മുഖം ചുളുക്കി ചോദിച്ചിട്ട് ഓനെ നോക്കി...... "Noo,,,, എനിക്ക് രണ്ടു ദിവസം കഴിഞ്ഞാൽ ഒരു അർജെന്റ മീറ്റിങ് ഉണ്ട്,,,,, അത് മിസ്സാക്കാൻ പാടില്ല,,,,നിനക്ക് ഇവിടുന്ന് പോവാൻ തോന്നുന്നില്ലേൽ ഇവിടെ കൂടിക്കോ......." അയ്യട മാനവേ എന്നിട്ട് നിനക്ക് അവിടെ എന്റെ ശല്യം ഇല്ലാതെ കഴിയാനല്ലേ,,,,, വിടില്ലെടാ നിന്നെ ഞാൻ,,,,, ഞാൻ നിന്റെ രക്തത്തെ കുടിച്ചു..... വേണ്ടേ ഞമ്മളെ ഉമ്മച്ചനല്ലേ ,,,അതോണ്ട് ഗംഗ ക്ക് ഞമ്മള് പഠിക്കുന്നില്ല,,,എന്നാലും നിങ്ങൾ എന്നെ ഒറ്റക്കാക്കി ഇവിടുന്ന് മുങ്ങണ്ട ട്ടോ..... നിങ്ങൾ എവിടെ പോയാലും ഞാനും വരും..... എന്നൊക്കെ മനസ്സിൽ ഓർത്തിട്ട് ഓനെ നോക്കിയിട്ട് നിങ്ങളുടെ മനസ്സിലുള്ള പൂതി മാറ്റി വെക്കാൻ പറഞ്ഞ് ഞമ്മളവനെ പുച്ഛിച്ചു മുഖം തിരിച്ചു.....

എന്നിട്ട് ടീ പോയിന്മേലുള്ള ബൗളിലെ ലൈസ് കയ്യിൽ വാരിയെടുത്തു ചെയറിലേക്ക് ചാരിയിരുന്ന് അത് തിന്നാൻ നിന്നപ്പോഴാ ഉമ്മച്ചൻ എന്നെ നോക്കുന്നത് കണ്ടത്,,,,, ആ നോട്ടത്തിലെന്തോ വശപിശക് തോന്നിയിട്ട് ഞാൻ മുന്നിലുള്ള ടീ പോയിയിലേക്ക് നോക്കി..... അപ്പൊ അവിടുത്തെ ബൗളിലെ ലൈസ് കാലിയായി കിടക്കുന്നത് കണ്ട് ഞാൻ ഉമ്മച്ചനെ ഒന്ന് ഇടകണ്ണിട്ട് നോക്കി...... ഓൻ കൊണ്ടുവന്നു വെച്ച ലൈസാണ് ഞാൻ കൈയിൽ വാരിയെടുത്തിട്ടുള്ളെ,,,, അതോണ്ട് ഓൻക്കൊന്ന് ഇളിച്ചു കൊടുത്ത് ഒരു ചോറിയും പറഞ്ഞു കയ്യിലുള്ളത് കുറച്ചു മാത്രം അതിലേക്കിട്ട് ബാക്കി ഞാൻ കഴിച്ചു....... കുറച്ചു കഴിഞ്ഞപ്പോ ഉറക്കം തൂങ്ങാൻ തുടങ്ങിയതും ഞാൻ കൈയിലുള്ള ബാക്കി ലൈസ് ബൗളിലേക്ക് ഇട്ടിട്ട് ചെയറിൽ നിന്നും എഴുനേറ്റ് റൂമിലേക്ക് പോയി...... എന്നിട്ട് ബെഡ് കണ്ടപ്പോ അതിലേക്ക് ലാൻഡ് ആവാൻ നിന്നപ്പോഴാ ലഗ്ഗേജൊക്കെ റെഡി ആക്കേണ്ടത് ഓർമ വന്നേ,,,,അതോണ്ട് ഉറക്ക പിച്ചിലിൽ ഞാൻ ഡ്രെസ്സിങ് റൂമിലേക്ക് പോയി അവിടെ വെച്ചിട്ടുള്ള ട്രോളിയിലേക്ക് ഷെൽഫിലെ ഡ്രെസ്സെല്ലാം എടുത്തുവച്ചു,,,,,, ഒതുക്കി വെക്കാനൊന്നും ഞമ്മക്ക് തോന്നായിട്ട് അതെല്ലാം അതിലേക്ക് കുത്തിനിറച്ചു വെച്ചു........

എന്നിട്ട് എല്ലാതും എടുത്തിട്ടില്ലേ എന്ന് ഉറപ്പ് വരുത്തി ട്രോളിയുടെ സിബ്ബ്‌ അടച്ചു വെച്ചു അത് ഒരു ഭാഗത്തേക്ക് വെച്ചിട്ട് ഞാൻ റൂമിലേക്ക് ചെന്നു....... അപ്പൊ ഉമ്മച്ചൻ നെറ്റിയിൽ കൈവെച്ചു പതിയെ തടവി കൊണ്ട് കണ്ണുകളടച്ചു കിടക്കുന്നത് കണ്ടിട്ട് എനിക്ക് പാവം തോന്നി..... എനിക്കു വേണ്ടി രാവിലെ മുതൽ കഷ്ടപെട്ടത് കാരണം നല്ല ക്ഷീണം ഉണ്ടാകുമെന്ന് അറിയുന്നത് കൊണ്ടു തന്നെ ഞാൻ ഓന്റെ അരികിലേക്ക് പോയി..... ★★★★★★★★★★★★★★★★ രാത്രി ആയപ്പോ ഞാൻ ബാൽക്കണിയിൽ ചെന്നിരുന്ന് ഓരോന്ന് ആലോചിച്ചിരുന്നു,,,, അപ്പോഴാ ഐറ അങ്ങോട്ടേക്ക് വന്നത്,,,,പിന്നെ ഉള്ളതൊക്കെ നിങ്ങൾ കണ്ടില്ലേ....... അവളെ ഓരോ കോപ്രായങ്ങൾ കണ്ടിട്ട് ചിരി വന്നേലും ഞാനത് മാക്സിമം പിടിച്ചു വെച്ച് ഇരുന്നു,,,,,,, അവളുടെ കൂടെ സ്പെൻഡ് ചെയ്യുന്ന ഓരോ നിമിഷവും മനസ്സൊക്കെ റിലാക്സ് ആവുന്ന പോലെ,,,,, ഇന്ന് നല്ല ക്ഷീണം കാരണം ഞാൻ റൂമിലേക്ക് പോയി കിടന്നു,,,,,, കണ്ണുകൾ അടച്ചു നെറ്റിയിൽ തടവി കിടന്നപ്പോഴാ നെറ്റിലൊരു തണുപ്പ് അനുഭവപ്പെട്ടത്,,,,,,, അതോണ്ട് തന്നെ ഞാൻ കണ്ണു തുറന്ന് മേലോട്ട് നോക്കിയപ്പോ ഉണ്ടകണ്ണിയുണ്ട് എന്റെ സൈഡിലിരുന്ന് നെറ്റിയിൽ കൈവെച്ചു മസ്സാജ് ചെയ്യുന്നു....... "നിങ്ൾ കിടന്നോ നല്ല ക്ഷീണം കാണും അതിന്റെയാ ഈ തലവേദന,,,,,

,അതോണ്ട് അതികം ഉറക്കമുളച്ച് ഇരിക്കേണ്ട....." എന്നവൾ പറഞ്ഞപ്പോ ഞാൻ അതിനൊന്ന് ചിരിച്ചു,,,,കുറെ നേരം സൈഡിലേക്കായി ഇരുന്നാൽ കഴുത്ത് വേദനിക്കുമെന്ന് അറിയുന്നതുകൊണ്ട് തന്നെ ഞാൻ അവൾക്ക് സ്വകര്യത്തിനായി തലയിണയിൽ നിന്ന് തല ഉയർത്തി അവളെ മടിയിൽ തല വെച്ചു കിടന്നുകൊടുത്തു...... കുറെ സമയമായിട്ടും ഉറക്കം വരാതെ നിക്കുന്നത് കണ്ട് ഞാൻ കണ്ണുതുറന്നു ,,,,അപ്പൊ ഉണ്ടകണ്ണി നെറ്റിയിൽ തടവികൊണ്ട് ഉറക്കം തൂങ്ങുന്നത് കണ്ട് ഞാൻ എന്റെ നെറ്റിയിലുള്ള അവളെ കൈയിൽ പിടിച്ചു...... ★★★★★★★★★★★★★★★★ ഓന്റെ നെറ്റിൽ തടവികൊണ്ട് ഞാനപ്പോഴോ ഉറങ്ങി തുങ്ങിയിരുന്നു,,,, പിന്നെ ഓൻ എന്റെ കൈയിൽ പിടിച്ചപ്പോഴാ ഞാൻ ഉണരുന്നെ,,,, അപ്പോതന്നെ ഞാൻ കണ്ണ് തിരുമ്പി ഓനെ നോക്കി....... "നീ കിടന്നോ ,,,,," എന്റെ മടിയിൽ നിന്ന് എഴുനേറ്റ് ഓൻ അങ്ങനെ പറഞ്ഞതും ഞാൻ വേണ്ട എന്ന മട്ടിൽ തലയാട്ടി...... "വേണ്ട,,,,നിങ്ങൾ കിടന്നോ ,,,ഞാൻ കുറച്ചുംകൂടി മസ്സാജ് ചെയ്ത് തരാം.... എനിക്ക് ഉറക്കമൊന്നുമില്ല....." "അത് ഞാൻ കണ്ടല്ലോ നിന്റെ ഉറക്കമില്ലായ്മ്മ,,,,,,"

എന്നവൻ പറഞ്ഞപ്പോ ഞാനൊരു വളിച്ച ഇളി ഇളിച്ചു കൊടുത്തു...ഇനിയും ഞാൻ എന്തേലും പറഞ്ഞാൽ ഓന്റെ മുന്നിൽ നാറേണ്ടി വരുമെന്ന് അറിയുന്നതിന് മുൻപ് തന്നെ ഞാൻ നല്ല കുട്ടിയായി ബെഡിൽ കിടന്നു.......എന്നിട്ട് കുറച്ചും കൂടി ഓന്റെ അരികിലേക്ക് നീങ്ങി ഓന്റെ നെഞ്ചിൽ തലവെച്ചു കിടന്നു........ പിറ്റേന്ന് വാൾ ഗ്ലാസ്സിന്റെ കർട്ടന്റെ ഉള്ളിലൂടെ സൂര്യപ്രകാശം മുഖത്തേക്ക് തട്ടിയപ്പോയാണ് ഞാൻ കണ്ണു തുറന്നത്,,,,, അപ്പൊ എന്റെ സൈഡിൽ ഉമ്മച്ചൻ കിടക്കുന്നത് കണ്ടിട്ട് ഒരു കിസ്സ് കൊടുക്കാൻ തോന്നിയതും ഞാൻ തല ഉയർത്തി നെറ്റിന്റെ അടുത്തേക്ക് ചെന്ന് നെറ്റിയിലേക്ക് ചാഞ്ഞ മുടിയെല്ലാം പിറകിലേക്ക് മാടി ഒതുക്കി നെറ്റിയിലൊരു ഉമ്മവെച്ചു കൊടുത്തു...... എന്നിട്ട് അവന്റെ മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരി സമ്മാനിച്ച് ഞാൻ എഴുനേറ്റ് പോരാൻ നിന്നപ്പോഴാ പിറകിൽ നിന്ന് എന്നെ വലിച്ചത്,,,,, അതെന്റെ പുന്നാര ഉമ്മച്ചൻ ആണെന്ന് മനസ്സിലായത് അവന്റെ പിടിച്ചു വലിയിൽ പുറമടിച്ച് ബെഡിലേക്ക് വീണപ്പോഴാ,,,,,,, അത് കണ്ട് ഞാനവനെ നോക്കിയതും ഓനപ്പൊ എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി വെച്ചോണ്ട് എന്നെ ഇറുക്കി പിടിച്ചു കിടന്നുകൊണ് എന്നോട് സംസാരിച്ചു...... "ഗുഡ് മോർണിംഗ സ്വീറ്റ് ക്യൂട്ടി....." അതിനൊന്ന് ഞാൻ ചിരിച്ചോണ്ട് തിരിച്ചും മോർണിംഗ് വിഷ് ചെയ്തു.....

"ഇന്നെപ്പോഴാ ഫ്ലൈറ്റ്......??!" "ഷാർപ്പ് ടെൻ......." അത് പറഞ്ഞപ്പോ ഞാൻ ഓ എന്നു പറഞ്ഞു നീട്ടി ക്ലോക്കിലേക്ക് നോക്കി.... അപ്പൊ അതിലെ സമയം കണ്ട് ഞാൻ കണ്ണുതള്ളിക്കൊണ്ട് വീണ്ടും അതിലേക്ക് തന്നെ നോക്കി...... യാ റബ്ബി ഒമ്പത് മണിയോ...??! ഇനി വെറും ഒരു മണിക്കൂർ ഒള്ളൂ..... അത് അറിഞ്ഞപ്പോ തന്നെ ഉമ്മച്ചനെ സൈഡിലേക്ക് മാറ്റിക്കൊണ്ട് ഒരൊറ്റ ഓട്ടമായിരുന്നു ബാത്റൂമിലേക്ക്...... എന്നിട്ട് വേഗം ഫ്രഷായി ഇറങ്ങിയിട്ട് ഡ്രെസ്സിങ് റൂമിലേക്ക് ചെന്നു ഡ്രെസ്സ് മാറ്റി........ എനിക്ക് മിററിന്റെ മുന്നിൽ തന്നെ ഒരു മണിക്കൂർ സമയം വേണം ,,,ആ എന്നോടാ കോന്തൻ പത്തു മണിക്കാണ് ഫ്‌ളൈറ്റ് എന്നു പറയുന്നത്..... ബ്ലഡി കെട്ടിയോൻ അതോണ്ട് ചെറിയ ടെച്ചപ്പോക്കെ ചെയ്ത് ഷാൾ സ്റ്റാൻഡിൽ നിന്നുമെടുത്ത് എല്ലാതും എടുത്തില്ലേ എന്ന് ഉറപ്പുവരുത്തി ട്രോളി വലിച്ചുകൊണ്ട് ഡ്രെസ്സിങ് റൂമിൽ നിന്നും ഇറങ്ങി....... റൂമിലേക്ക് ചെന്നപ്പോ ഉമ്മച്ചൻ മിററിന്റെ മുന്നിൽ നിന്ന് ഷർട്ടിന്റെ മുന്നിലെ രണ്ടു ബട്ടൻസ് അയച്ചിട്ട് അവന്റെ ഫേവായ ബ്ലാക്ക്‌ഹോട്ട് ബ്രാൻഡഡ് പെർഫ്യൂം അടിച്ചു കളിക്കുന്നത് കണ്ടതും ഞാൻ ട്രോളി അവിടെ വെച്ച് ഓന്റെ അരികിലേക്ക് ചെന്നു.... "ഇശുച്ചാ,,,, എനിക്കും ഈ പെർഫ്യൂം അടിച്ചു തരോ പ്ലീസ്......"

ഓന്റെ അടുത്ത് എത്തിയപ്പോ അതിന്റെ അഡാർ സ്മെൽ മൂക്കിലേക്ക് അടിച്ചു കയറിയിട്ട് ഞാൻ ഇതും പറഞ്ഞു കണ്ണടച്ചു അത് ശ്വസിച്ചു....... അവനിത് എന്താ എനിക്ക് അടിച്ചു തരാത്തെ എന്നും വിചാരിച്ചു ഞാൻ കണ്ണു തുറന്നപ്പോ ഓന്റെ പൊടിപോലും കാണുന്നില്ല,,,,,, എനിക്ക് ആദ്യമേ അറിയാമായിരുന്നു ഓൻ ഞമ്മക്കത് അടിച്ചു തരില്ലെന്ന്,,,,, അത്രക്കും അവന്റെ ഫേവ് ആണ് ,,,,എന്നിട്ടും ഞാൻ ചോദിച്ചത് ഞമ്മക്ക് ചെലപ്പോ അടിച്ചു തരുമോ എന്നറിയാനായിരുന്നു.....ഞമ്മളെ ഉമ്മച്ചൻ ആയതുകൊണ്ട് തന്നെ ഇതല്ല ഇതിനപ്പുറം അവന്റെ കൈയിൽ നിന്നും പ്രതീക്ഷിക്കാം,,,,, കാരണം ഞാൻ ചിന്തിക്കുന്നതൊന്നും അല്ല അവൻ ചെയ്യുന്നേ,,,,, ഞാൻ അതൊക്കെ ആലോചിച്ചു പിറകിലേക്ക് നോക്കിയപ്പോ ഓൻ ബെഡിൽ വെച്ച ട്രോളി അടച്ചു വെച്ചോണ്ട് അത് നിലത്തേക്ക് ഇറക്കി റൂമിൽ നിന്നും ഇറങ്ങുന്നത് കണ്ടതും ഞാൻ എന്റെ ട്രോളിയുടെ അടുത്തേക്ക് പോയി അത് വലിച്ചു റൂമിൽ നിന്നും ഇറങ്ങി ഹാളിലേക്ക് നടന്നു....... എന്നിട്ട് ടേബിലുള്ള കോഫിയും ഇവിടുത്തെ സ്‌പെഷ്യൽ ഫുഡായ ബ്രഡ് ക്രിൽഡ്‌ സാൻ്‌വിച്ചും കഴിച്ചു ഞങ്ങൾ റിസോൾട്ടിൽ നിന്നും ഇറങ്ങി....... പാർക്കിങ്ങിൽ എത്തിയപ്പോ ഇശു ഇവിടുത്തെ മേനേജരോട് എന്തൊക്കെയോ പറഞ്ഞു ഷെയ്ഖ് ഹാൻഡും കൊടുത്ത് വന്നു.....

അപ്പോതന്നെ ഞങ്ങളെ വൈറ്റ് ചെയ്തു നിക്കുന്ന കാറിലേക്ക് കയറിയിരുന്നു എയർ പോർട്ടിലേക്ക് പോയി......... എയർ പോർട്ടിലെത്തിയപ്പോ അവിടുത്തെ ചെക്കിങ്ങൊക്കെ കഴിഞ്ഞ് ഞങ്ങൾ ഫ്ളൈറ്റിൽ കയറി..... ★★★★★★★★★★★★★★★★ നാട്ടിൽ ലാണ്ടായതും ഞങ്ങൾ എയർ പോർട്ടിലെ ചെക്കിങ്ങോക്കെ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി..... ട്രോളി വലിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി വന്നപ്പോഴാ പുറത്തു വില്ലയിലെ ഫെറാറി കണ്ടത്.... അത് കണ്ടപ്പോ തന്നെ ഞാൻ അതിന്റെ അടുത്തേക്ക് പോയി...... ഞങ്ങൾ വരുന്നത് കണ്ടപ്പോ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഖാദർ അങ്കിൾ വരുന്നത് കണ്ടതും ഞാൻ അങ്കിളെ പോയി കെട്ടിപ്പിടിച്ചു....... "ഇഷാൻ മോനെ,,,,, എങ്ങനെ ഉണ്ടായിരുന്നു യാത്രയൊക്കെ.....????!" എന്നിൽ നിന്ന് വിട്ടു നിന്ന് അങ്ങളിങനെ ചോദിച്ചതും ഞാൻ ചിരിച്ചുകൊണ്ട് കൊഴപ്പമൊന്നും ഇല്ലായിരുന്നു എന്ന് പറഞ്ഞു,,,,, പിന്നെ അങ്കിൾ ലഗ്ഗേജോക്കെ എടുത്തു വെച്ചോണ്ട് കാറിലേക്ക് കയറി ഇരുന്നു..... "അങ്കിളെന്നാ നാട്ടിൽ നിന്നും തിരിച്ചു വന്നേ.....??!!" എന്നു ഞാൻ ഒരു സംശയത്തോടെ ചോദിച്ചതും അങ്കിൾ ഡ്രൈവ് ചെയ്യുന്നതിനിടെ എന്നെ നോക്കി ചിരിച്ചു മുന്നിലേക്ക് നോക്കി ..... "ഞാൻ നിങ്ങൾ ഗോവയിലേക്ക് പോയ പിറ്റേന്ന് തന്നെ വന്നിട്ടുണ്ട്...."

അല്ല നിങ്ങൾക്ക അങ്കിളിനെ മനസ്സിലായില്ലല്ലോ .....??! ഇതാണ് ഞങ്ങളെ വില്ലയിലെ കാര്യങ്ങളൊക്കെ നോക്കി നടത്തുന്ന ഖാദർ അങ്കിൾ,,,, ചുരുക്കി പറഞ്ഞാൽ കാര്യസ്ഥൻ എന്നൊക്കെ പറയാം,,,,, ഇപ്പൊ ഞങ്ങളെ വീട്ടിലെ ഒരംഗമാണ്......ഉപ്പാന്റെ സീക്രെട്ട് പാട്നർ ,,,,,,എന്തു ആവിശ്യമുണ്ടേലും അങ്കിളിനെ ഒന്ന് വിളിച്ചാൽ മതി ഓടി വന്നോളും..... ഞങ്ങളും മുപ്പരും നല്ല അറ്റാച്ച്മെന്റാണ്,,,,,ഞങ്ങളെ മേരേജിന്റെ പിറ്റേന്ന് അങ്കിളിന്റെ നാട്ടിലേക്ക് പോയതാണ്,,,,,,എന്നിട്ട്‌ ഇപ്പോഴാ കാണുന്നെ "അല്ല ,,,,ഐറ മോളെന്താ ഒന്നും മിണ്ടാത്തെ......" ഡ്രൈവ് ചെയ്യുന്നതിനിടെ മുന്നിലെ മിററിലൂടെ പിറകിലിരിക്കുന്ന ഐറയെ നോക്കിക്കൊണ്ട് അങ്ങളിങ്നെ ചോദിച്ചതും അവൾ എന്നെ നോക്കിക്കൊണ്ട് അങ്കിളെ നോക്കി........ ★★★★★★★★★★★★★★★★ "ഏയ് ഒന്നുല്ല ,,,ഞാൻ ചുമ്മാ......." അങ്കിൾ ചോദിച്ചതിനുള്ള മറുപടിയായി ഞാനിങ്ങനെ പറഞ്ഞതും മൂപ്പർ ചിരിച്ചു കൊണ്ട് എന്നോട് ഓരോന്ന് ചോദിച്ചിരുന്നു...... അങ്കിളിനെ മേരേജിന്റെ അന്ന് കണ്ടിട്ട് പരിജയപ്പെടാനൊന്നും പറ്റിയില്ല അതോണ്ട് ഞങ്ങളോരോന്ന് സംസാരിച്ചിരുന്നു...... മൂപ്പരെ ആ നാടൻ സംസാരവും പ്രകൃതവും ഞമ്മക്ക് നല്ലോണം അങ് ബോധിച്ചു..... ഉപ്പാന്റെ അത്രക്കും പ്രായമുണ്ടേലും സംസാരമൊക്കെ നല്ല ഫ്രിൻഡ്‌ലി ആയിട്ടാണ്,,,,,

മൂപ്പരിപ്പോ നാട്ടിൽ നിന്നും വന്നതാണ് എന്നല്ലേ പറഞ്ഞെ..... അപ്പൊ നാട് ഇവിടെയാ.....??!!എന്തായാലും ചോദിച്ചു നോക്കാം...... "അങ്കിളെ നാട് എവിടെ....." ബാക്കി പറയുന്നതിന് മുൻപ് തന്നെ കാർ ബ്രേക്ക് ചവിട്ടിയതും ഞാൻ താ പോവുന്നു അങ് സീറ്റിലേക്ക്...... യാ റബ്ബി എന്റെ തല പോയി...... പെട്ടെന്നുള്ള ബ്രേക്ക് ചവിട്ടലിൽ എന്റെ തലപോയി ഫ്രെന്റിലെ ഇശു ഇരിക്കുന്ന സീറ്റിൽ ചെന്നിടിച്ചതും ഞാൻ എരിവ് വലിച്ച് നെറ്റി തടവികൊണ്ട് കാറിൽ നിന്നും ഡോർ തുറന്ന് ഇറങ്ങി...... അപ്പൊ നല്ല മൊഞ്ചിൽ വില്ല ഫർണിച്ചറിന്റെ തിളക്കത്താൽ തിളങ്ങി നിൽക്കുന്നത് കണ്ടതും ഞാൻ നെറ്റിൽ നിന്ന് കൈയെടുത്ത് ചുറ്റുമൊന്ന് കണ്ണോടിച്ചു കാറിന്റെ ഡോറടച്ചു,,,,,,, "ഇത്തുസേ......" പെട്ടന്ന് ഐഷുട്ടിന്റെ ശബ്ദം കേട്ടതും ഞാൻ സൈഡിലേകൊന്ന് തല തിരിച്ചു നോക്കി.... അപ്പൊ അവൾ ഗാർഡനിൽ നിന്ന് പൂളിന്റെ സൈഡിലുടെ കുണുങ്ങി കൊണ്ട് ഓടി വരുന്നത് കണ്ടതും ഞാൻ ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു....... "ഐഷുട്ടി......ഞാൻ നിന്നെ എത്ര മിസ്സ് ചെയ്‌തെന്ന് നിനക്കറിയോ.....??????!!!" അവളുടെ അടുത്ത് എത്തിയപ്പോ ഞാൻ ഇന്റർ ലോക്കിട്ട കല്ലിലിൽ മുട്ടുകുത്തി ഇരുന്ന് അവളെ കൈയിൽ പിടിച്ചു ചോദിച്ചതും അവൾ എന്നെ നോക്കി ഇളിച്ചു...... "അതൊക്കെ എനിക്കറിയാ,,, എന്റെ ഇത്തുസ് എന്നെ മിസ്സ് ചെയ്യുമെന്ന്......."

"അപ്പൊ നീ എന്നെയും മിസ് ചെയ്‌തിനി ല്ലേ.... കൊച്ചുകള്ളി...." എന്നും പറഞ്ഞു ഞാനവളെ മൂക്കിനൊരു തട്ടുകൊടുത്തതും അവൾ എന്നെ നോക്കി ഇല്ല എന്ന മട്ടിൽ തലയാട്ടി...... "ഇല്ല,,, ഞാനൊന്നും ഇങ്ങളെ മിസ്സ് ചെയ്തിട്ടില്ല,,,, ഞാൻ ഇശുച്ചനെ മിസ് ചെയ്തു,,,, പക്ഷെ ഇങ്ങളെ മിസ്സ് ചെയ്തില്ല......." എന്നൊക്കെ ആ കുട്ടി പിശാശ് പറയുന്നത് കേട്ടിട്ട് ഞാൻ കണ്ണുതള്ളി വായ തുറന്ന് അന്തം വിട്ട് അവളെ നോക്കി....... "അപ്പൊ നീ ഈ പാവം ഇത്തുസിനെ മിസ്സ് ചെയ്തില്ലേ......??!!!" മൂക്ക് വലിച്ചുകൊണ്ട് ചുണ്ടു ചുളുക്കി ഞമ്മളിങ്നെ ചോദിച്ചതും അവളെന്നെ നോക്കിയിട്ട് ഒരു കൂസലും ഇല്ലാതെ കണ്ണിറുക്കി തോളുപോക്കി ഇല്ല എന്ന മട്ടിൽ കാണിച്ചു തന്നു..... "നിന്ന് വാചകമടിക്കാതെ എനിക്കുള്ള ചോക്ലെയ്റ്റ് താ ഐറമ്മ......" കൈരണ്ടും നീട്ടിപിടിച്ചു അവൾ ചോദിക്കുന്നത് കേട്ട് ഞാൻ തൊള്ള പൊളിച്ചു ആ കുട്ടി പിശാശിനെ നോക്കി....... 'മൂന്ന് വയസ്സായ കുട്ടി പിശാശാണ് എന്നെയിപ്പോ ഐറമ്മ എന്ന് വിളിച്ചത്,,,, നിനക്ക് ഞാൻ കാണിച്ചു തരാട്ടോ കുട്ടി തേവാങ്ങേ......' എന്നും മനസ്സിൽ ചിന്തിച്ചു പിറകിലേക്ക് വിളിച്ചു കൂവി...... "ദീദ,,,,, ഇങ്ങളെ ഈ മോളെ കൊണ്ടു പൊയ്‌ക്കോ ട്ടോ..... അവളിത് എന്തൊക്കെയോ വിളിക്കുന്നു...... ഇവളില്ലേ,,,,," ബാക്കി പറയുന്നതിന് മുന്നെ അവളെന്റെ വായ പൊത്തി പിടിച്ചിരുന്നു,,,,,

കാരണം എന്താന്ന് അറിയോ അവൾക്ക് ദീദിനെ പേടിയാ,,,, അവളെന്തേലും കച്ചറ ഒപ്പിച്ചാൽ ദീദി സൂചി കുത്തുമെന്ന് പറഞ്ഞു പേടിപ്പിക്കും...... ഹിഹി അവൾക്ക് സൂചി പേടിയാ........ "എന്താണ് ഇത്തുസും മോളും കൂടെ കച്ചറ,,,,,??!!!" ദീദി പിറകിലുടെ വന്നുകൊണ്ട് എന്നോടിങ്ങനെ ചോദിച്ചതും ഞാൻ അപ്പോതന്നെ ഐഷുട്ടിയെ നോക്കി പറയട്ടെ എന്ന കണ്ണുകൊണ്ട് ആംഗ്യം കാണിച്ചതും അവൾ ചുണ്ട് ചുളിക്കികൊണ്ട് വേണ്ട എന്ന മട്ടിൽ തലയാട്ടി തന്നു....... അത് കണ്ടിട്ട് ഞാൻ അടക്കി പിടിച്ച് ചിരിച്ചിട്ട് ദീദിനെ നോക്കി..... "അത്,,,, ഒന്നുല്ല ദീദി,,,,," ഞാൻ നിലത്തു നിന്ന് എഴുനേറ്റ് ഇങ്ങനെ പറഞ്ഞതും ദീദി ഒന്ന് മൂളികൊണ്ട് യാത്രയെ കുറിച്ചൊക്കെ ചോദിച്ചു....... "ഐഷു ,,,,മതി കളിച്ചത് ,,,,,വാ അകത്തേക്......" ഐഷുട്ടിനോട് ഇതും പറഞ്ഞു ദീദി എന്നെയും കൊണ്ട് ഉള്ളിലോട്ട് പോയി,,,,, അപ്പൊ ഐഷുട്ടി പിറകിൽ നിന്ന് കൊഞ്ഞനം കുത്തി കാണിച്ചു തന്നതും ഞാൻ ദീദിനെ കാണിച്ചു കൊടുത്തു ..... അത് കണ്ട് അവൾ മുഖം തിരിച്ചു ഉള്ളിലോട്ട് ഓടി പോയി..... ഉള്ളിലെത്തിയപ്പോ ഉമ്മിന്റെ സ്നേഹ പ്രേകടനങ്ങളൊക്കെ കഴിഞ്ഞു ഞങ്ങൾ ഫുഡ് കഴിക്കാൻ ഇരുന്നു,,,,,,

, ഉച്ചക്കത്തെ ഫുഡ് ഈവനിങ്ങിനാ കഴിക്കുന്നെ..... ഞങ്ങൾ വരാൻ കാത്തു നിന്നതുകൊണ്ട് ഇവരും ഫുഡൊന്നും കഴിച്ചില്ലായിരുന്നു.....അതോണ്ട് എല്ലാരും ഒപ്പം ഇരുന്ന് ഫുഡൊക്കെ കഴിച്ചു......... ഞമ്മള് പിന്നെ നേരെ റൂമിലേക്ക് പോയി ഫ്രഷായി കൊണ്ട് ബാത്രൂമിൽ നിന്നും ഇറങ്ങി........ എന്നിട്ട് റൂമിൽ വെച്ചിട്ടുള്ള ട്രോളി വലിച്ചുകൊണ്ട് ഡ്രെസ്സിങ് റൂമിലേക്ക് ചെന്നോണ്ട് ട്രോളിയിലുള്ള ഡ്രെസ്സെല്ലാം ഷെൽഫിൽ വെച്ചു,,,,, അത് കഴിഞ്ഞപ്പോ ഇശുന്റെതും ഓന്റെ ഷെൽഫിൽ വെച്ച് ട്രോളിയൊക്കെ ഒരു മൂലയിൽ വെച്ചിട്ട് റൂമിലേക്ക് ചെന്നു...... എല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി ആയതുകൊണ്ട് ഞാൻ ട്രോളിയിൽ നിന്ന് എടുത്തു വെച്ച രണ്ടു ഫാമിലി പാക്ക് ചോക്ലേറ്റ് കൈയിൽ പിടിച്ചു നിന്നപ്പോഴാ ഐഷു റൂമിലേക്ക് കയറി വന്നത്........ അവൾ വന്നപ്പോ തന്നെ ഞാൻ ചോക്ലെറ്റ് പിറകിലേക്ക് ആക്കി പിടിച്ചു....... അത് കണ്ട് ആ കുരിപ്പ് എന്റെ പിറകിലേക്ക് വന്നു ആ ചോക്ലെയ്റ്റ് തട്ടി പറിച്ചു വാങ്ങിയതും ഞാൻ വാപൊളിച്ചു നിന്നു...... "ഡി,,, ഇത് നിനക്കുള്ളതല്ല,,,," "അത് സാരല്ല,,,, ഞാനിത് കൊണ്ടു പൊയ്‌ക്കോണ്ട്,,,,,,," എന്നും പറഞ്ഞു ആ കുട്ടി പിശാശ് റൂമിലൂടെ ഓടിയതും ഞാനും അവളെ പിറകെ ഓടി...... "ഐഷു,,,, അവിടെ നിന്നെ.... ഇത്തുസ് ഓടി കുഴങ്ങി ട്ടോ..... അവിടെ നിക്ക്...." എന്നൊക്കെ പറഞ്ഞ് ഞാൻ ആ പീക്കിരിയുടെ പിറകെ ഓടിയെങ്കിലും അവളതൊന്നും മൈൻഡ് ചെയ്യാതെ റൂമിൽ ഓടി കളിച്ചു,,,,,,,

ഓടുന്നതിനിടെ ആരുടെയോ മേലിൽ ഞാൻ മുട്ടി നിന്നതും അതാരാണെന്ന് മനസ്സിലാക്കാൻ അവന്റെ പെർഫ്യൂം തന്നെ ധാരാളം....... ഞമ്മളെ നെറ്റി ഉമ്മച്ചന്റെ താടിയിൽ സ്റ്റക്കായി നിക്കുന്നത് കണ്ട് ഞാൻ പിറകിലേക്കൊന്ന് നിന്നു...... "നീ എവിടെ നോക്കിയാടീ ഓടുന്നെ.....??!!!!" എന്നെ കണ്ണുരുട്ടി നോക്കിക്കൊണ്ട് അവനിങ്ങനെ ചോദിച്ചതും ഞാൻ തോളുപോക്കി ഒന്നുമില്ല എന്ന് പറഞ്ഞു...... അത് കണ്ട് അവനൊന്ന് നീട്ടി മൂളികൊണ്ട് ഡ്രോയറിൽ നിന്നും പെൻഡ്രൈവ് എടുത്തുകൊണ്ട് പുറത്തേക്ക് പോയി.......... അത് കണ്ട് ഞാനൊന്ന് നേടുവീർപ്പിട്ട് റൂം മൊത്തമൊന്ന് കണ്ണോടിച്ചു....... അപ്പൊ ആ കുട്ടി പിശാശിനെ അവിടെയൊന്നും കാണാതെ വന്നതും ഞാൻ റൂമിൽ നിന്നും ഇറങ്ങി കൊണ്ട് കൈവരിയിൽ കൈവെച്ചു താഴ്ത്തേക്ക് നോക്കി,,,, അവിടെയും അവളെ കാണാതെ വന്നതും ഞാൻ കൈവരയിൽ പിടിച്ചു മുന്നിലൂടെ നടന്നു ദീദിന്റെ റൂമിലേക്ക് തലയിട്ടു നോക്കി,,, അപ്പൊ അവിടെയും കാണാതെ വന്നതും ഞാൻ മുന്നിലെ രണ്ടു മൂന്ന് സ്റ്റെപ് ഇറങ്ങി ഗെസ്റ്റ് ഹാളിലേക്ക് എത്തി ,,,അപ്പൊ അവിടെയും അവളെ കാണാതെ വന്നതും ഞാൻ അടിയിലേക്കുള്ള സ്റ്റയർ ഇറങ്ങി ഹാളിലേക്കെത്തി...... അപ്പൊ പുറത്തു നിന്ന് ഐഷുട്ടിന്റെയും ദീദിയുടെയും സംസാരം കേട്ടതും ഞാൻ ഒന്ന് ചിരിച്ചിട്ട് ഹാളിലൂടെ നടന്നു പുറത്തേക്ക് ഇറങ്ങി.... അപ്പൊ അവർ രണ്ടുപേരും ഗാർഡനിലെ ഇരിപ്പിടത്തിൽ ഇരിക്കുന്നത് കണ്ടതും ഞാൻ അവരുടെ അടുത്തേക്ക് പോയി.......

"എന്താണ് രണ്ടുപേരും അന്തി പാതിരാക്ക് ഇവിടെ ഇരിക്കുന്നെ.....?????!!!" ഞാൻ ഐഷുനെ സൈഡിൽ ഇരുന്നിട്ട് ഇങ്ങനെ ചോദിച്ചതും ദീദി അവളുടെ സൈഡിൽ നിന്നും ചോക്ലെറ്റ് എടുത്തു...... "ഇത് നീ കൊടുത്തത് ആണല്ലേ......??! ഇത് കൊടുത്തിട്ട് അവൾക്കിപ്പോ ഫുഡ് വേണ്ടെന്ന്......." "എനിക്ക് ഫുഡ് വേണ്ട,,,, ചോക്ലെറ്റ് മതി ഇത്തുസേ......" ദീദി പറഞ്ഞ ഉടനെ അവൾ എന്റെ സൈഡിലേക്ക് നീങ്ങി ഇരുന്ന് പറയുന്നത് കേട്ടിട്ട് ഞാൻ ചിരിച്ചു കൊണ്ട് ദീദിനോട് സംസാരിച്ചു...... "ഞാൻ അവൾക്ക് കൊടുക്കാൻ എടുത്തുവെച്ചത് ആയിരുന്നു,,,പക്ഷെ അതിനുമുമ്പ് തന്നെ അവളിത് എന്റെ കൈയിൽ നിന്നും വാങ്ങിച്ചിരുന്നു......" "മ്മ് ,,,ഞാൻകണ്ടു നിന്റെ റൂമിൽ നിന്നും ഓടി വരുന്നേ...... ഞാൻ അവളെ അടുത്തുനിന്ന് എടുക്കുമെന്ന് വിചാരിച്ച് പിറകിൽ ഒളിപ്പിച്ചു വെച്ചിരിക്കായിരുന്നു ഇതുവരെ......." "ആണോ ഐഷുട്ടി..... " "ഹും.... എന്നോടാരും മിണ്ടണ്ട....." എന്നും പറഞ്ഞ് ഐഷുട്ടി മുഖം തിരിച്ചതും ഞാൻ അവളെ എന്നിലേക്ക് ചേർത്തിരുത്തി ഞാൻ ചോക്ലെറ്റിന്റെ കവർ പൊട്ടിച്ചു അവൾക്ക് കൊടുത്തു.......

അത് കണ്ട് അവൾ മുഖം ഉയർത്തി എന്നെ നോക്കിക്കൊണ്ട് ദീദിനെ നോക്കി...... അപ്പൊ ദീദി ചിരിച്ചുകൊണ്ട് സമ്മദമെന്നോണം തലയാട്ടി കൊടുത്തതും അവൾ ദീദിക്കൊരു ഉമ്മവെച്ചു കൊടുത്തു...... അത് കണ്ട് ഞാനും എന്റെ കവിൾ കാണിച്ചു കൊടുത്തതും അവൾ ചിരിച്ചുകൊണ്ട് എന്നെയും കിസ്സി..... പിന്നെ അങ്ങോട്ട് ഞങ്ങൾ മൂന്നു പേരും കൂടി തീറ്റ മത്സരമായിരുന്നു......... അപ്പോഴാണ് ദീദി ഞമ്മളെ തോണ്ടുന്നത് കണ്ടത്...... അതുകണ്ട് ഞാൻ തീറ്റ മതിയാക്കി എന്താ എന്ന് ചോദിച്ചതും ദീദി പിറകിലേക്ക് നോക്കാൻ പറഞ്ഞു ,,,,,, ഞാൻ അവിടെ എന്താണെന്നും ചിന്തിച്ചു പിറകിലേക്ക് നോക്കിയപ്പോ അവിടെയുള്ള ആളെ കണ്ട് എന്റെ ഉള്ളില്യൂടെ ഒരു ആളലങ് പോയിട്ട് എന്റെ കൈയിലുള്ള ചോക്ലെയ്റ്റ് നിലത്തേക്ക് വീണു....അത് കണ്ട് ഞാൻ നിലത്തേക്കും പിറകിലേക്കും നോക്കി ചെവി പൊത്തി പിടിച്ചു ഒരു അലറലായിരുന്നു........ .... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story