QUEEN OF KALIPPAN: ഭാഗം 4

queen of kalippan

രചന: Devil Quinn

നമ്മൾ റൂമൊക്കെ റെഡി ആക്കി കഴിഞ്ഞപ്പോ ആരോ പിറകിൽ നിന്ന് ഇത്തുസേ എന്ന്‌ വിളിച്ചത്...... പിറകിലേക്ക് നോക്കിയപ്പോളുണ്ട് നമ്മളെ ചുന്ദരികുട്ടി ഐഷുട്ടി ചിരിച്ചുനിക്കുന്നു... "ഐഷുട്ടി എന്താണ് ഒരു കള്ള ലക്ഷണം ഹേ ഇത്താനോട് പറ" "അത് ഇത്തുസേ നമ്മക്ക് ഒപ്പം ഇരുന്ന് കൊച്ചു ടിവി കാണാ പ്ലീസ് നമ്മളെ ഉമ്മച്ചി നോട് പറഞ്ഞിട്ട് സമ്മതിക്കുന്നില്ല അതോണ്ടാണ് ഇത്തുനോട് പറഞ്ഞത് ......നല്ല ഇത്തുസല്ലേ പ്ലീസ്" എന്നും പറഞ്ഞ് പെണ്ണ് സോപ്പ് ഇടാൻ തുടങ്ങി നമ്മൾ പിന്നെ അവസാനം ഓക്കെ എന്ന പറഞ്ഞ് റൂമിലെ ടിവി ഇട്ടു അതിലെ കൊച്ചു ടീവി ഓണാക്കി...... ഞമ്മളെ കെതികേടിനും പെണ്ണിന്റെ ഭാഗ്യത്തിനും അതിൽ ആ ചാടിക്കളിക്കുനന് സാധനല്ലേ എന്താ അതിന്റെ പേര് ......ആ കിട്ടി ഡോറ ....ആ സാധനം എന്തോന്നാണ് കാണിച്ചു കൂട്ടുന്നത് എന്നറിയോ .....ഓരോ കാട്ടിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന്‌ ലാസ്റ്റ് "നമ്മൾ ജയിച്ചു ജയിച്ചു ഹേ പറയു ബേഗ് ബേഗ് '' എന്നും പറഞ്ഞ് തുള്ളിച്ചാടും..... ഓഹ് ബല്ലാത്ത ജാതി..... ഇതൊക്കെ കണ്ടിട്ട് അതിനെ ഒരു കൂട്ടിൽ അടച്ചിടാൻ തോന്നുന്നു.....

വെറുതെ അല്ല ദീദി ഇവൾക്ക് ഇമ്മാതിരി കാർട്ടൂനൊക്കെ ഇട്ടുകൊടുക്കത്തെ..... ഇതൊക്കെ കണ്ടു പ്രാന്തുപിടിച് നിന്നപ്പോ നമ്മൾ മെല്ലെ തല ചെരിച്ചു ഇടകണ്ണിട്ട് ഐഷുനെ നോക്കിയപ്പോളുണ്ട് അവൾ ഈ ലോകത്തെ ഇല്ല എന്നാ പോലെ ഇരിക്കുന്നു.... അല്ലേലും ഈ പീക്കിരി കുട്ടികളൊക്കെ ഇങ്ങനെ തന്നെയാ അവർ കാർട്ടുണ് ഇട്ടുകൊടുത്താൽ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുല...... കുറെ നേരം അതിലേക്ക് തന്നെ ഫോക്കസ് ചെയ്ത് ഇരിക്കുമ്പോഴാണ് ദീദി ഐഷുനോട് താഴെക്ക് വരാൻ പറഞ്ഞു വിളിച്ചത്....... അപ്പൊ തന്നെ അവൾ നമ്മളോട് ഇപ്പൊ വരാം എന്ന് പറഞ്ഞു പോയി ......ഓഹ് ബല്ലാത്ത ജാതി എന്തായാലും ഇനി നമ്മൾ ഈ സാഹസത്തിന് മുതിരില്ല...... ഒരു കൊച്ചുടിവിയും ഡോറയും......!!!! നമ്മളും അവളെ കൂടെ അടിയിലേക്ക് പോയി എല്ലാവരോടും കുറച്ചുനേരം കത്തി അടിച്ചു നിന്നു.....വീട്ടിൽ ഞാനും ഉമ്മിയും ദീദിയും ഐഷും ലാമിത്തയുമാണ് ഉള്ളത്..... കുറെ നേരം ഓരോന്ന് പറഞ്ഞിരുന്നു കുറച്ച് കഴിഞ്ഞപ്പോ നമ്മക്ക് ബോർ അടിക്കാൻ തുടങ്ങി .....അപ്പോഴാണ് ഈ വീട് മുഴുവൻ കണ്ടിട്ടില്ല എന്ന ബോധം വന്നത്....

അപ്പൊ തന്നെ ഞമ്മള് നേരെ മുകളിലേക്ക് വിട്ടു..... സ്റ്റയർ കയറി വരുമ്പോഴുള്ള ആദ്യത്തെ റൂം ദീദിന്റെ അതുകഴിഞ്ഞു അതിന്റെ ഓപ്പോസിറ് ഉള്ള റൂമാണ് നമ്മളുടേത്...... അതും കഴിഞ്ഞു പോവുമ്പോഴാണ് ഒരു വലിയ ഹാൾ കണ്ടത് അത് ഇനി എന്താണാവോ എന്ന്‌ നോക്കിയതും ഞമ്മള് ഞെട്ടി !!! കാരണം അത് സ്വിമ്മിങ് പൂള് ആയിരുന്നു അതിനല്ല ഞമ്മള് ഞെട്ടിയത് അതിന്റെ അടുത്ത് ഒരു കുഞ്ഞു വാതിൽ ആ വാതിലുടെ അകത്തേക്ക് ചെന്നാൽ ഞമ്മളെ റൂമിന്റെ ബാൽക്കാണിയിലേക്ക് എത്തും .....സത്യം പറഞ്ഞാൽ ഞമ്മള് ഇപ്പോഴാണ് ഇതൊക്കെ കാണുന്നെ.... എന്തായാലും ഞമ്മക്ക് സന്തോഷായി ഇനി എന്നും ഇതിൽ വന്ന്‌ കുളിക്കാലോ... ഞമ്മള് ഇനി കുളിച്ചു മരിക്കും ഹി ഹി......പിന്നെ നേരെ നമ്മളെ റൂമിലുള്ള ബാൽക്കെണിയിലേക്ക് പോയി അവിടെയുള്ള ചൂരൽ കസേരയിൽ ഇരുന്നു വീടിന്റെ പരിസരം മൊത്തം വീക്ഷിക്കുമ്പോഴാണ് ഞമ്മള് ആ മഹാ രഹസ്യം അറിഞ്ഞത്.... ഈ വീട് മുഴുവനും മരങ്ങൾ കൊണ്ട് ചുറ്റപ്പെട്ട് കിടക്കാണ് അതുകൊണ്ട് തന്നെ ഒരു പ്രത്യേക ഫീലൊക്കെ..... ഒറ്റ നോട്ടത്തിൽ കണ്ടാൽ അമാസിങ് ലുക്ക് .....

..അതും പോരാത്തതിന് ഈ ബാൽക്കണിയിൽ നിൽക്കുമ്പോ ഈ സിറ്റി മുഴുവനും കാണുന്നുമുണ്ട് ശെരിക്കിനും പറഞ്ഞാൽ ഈ വീട് ഒരു ഹെവെന് പോലെ ഒക്കെ തോന്നുവാണ്...... ഞമ്മള് തണുത്തു വീശുന്ന ഇളം കാറ്റും കൊണ്ട് അവിടെ പ്രക്തിയുടെ മനോഹാരിദയും കണ്ടു അതിൽ ലയിച്ചു ഇരിക്കുമ്പോഴാണ് ഉമ്മി ലഞ്ചു കഴിക്കാൻ വിളിച്ചത്..... അങ്ങനെ ഫുടൊക്കെ കഴിച്ചു എല്ലാവരും ലിവിങ് റൂമിൽ സംസാരിച്ചു ഇരിക്കുന്ന സമയതാണ് ഉപ്പയും ആഷിക്കയും പിന്നാലെ ഞമ്മളെ ചെക്കനും കയറി വന്നത്...... അവരുടെ മുഖത്തെല്ലാം ഭയങ്ങര സന്തോഷം........ "എന്താ ഉപ്പ ഇന്ന് വല്ലാത്ത സന്തോഷത്തിലാണല്ലോ എന്തുപറ്റി " അവരുടെ സന്തോശത്തിന്റെ കാരണം എന്താണാവോ എന്ന് ചിന്തിച്ചു ഇരിക്കുമ്പോഴാണ് ഇത്ത ഉപ്പനോട് ഇങ്ങനെ ചോദിച്ചത്....എല്ലാവരും ഉപ്പാന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി ഇരുന്നു.... അപ്പൊ അതിനു മറുപടിയെന്നോണം ഉപ്പ പറയാൻ തുടങ്ങി.... "ഹാ ,,,,ഇന്ന് എനിക്ക് ഏറ്റവും സന്തോഷമുള്ള ദിവസമാണ് ....ഈ ദിവസത്തിനു വേണ്ടിയാണ് ഞാൻ കാത്തു നിന്നത്..."

"ഇങ്ങള് കാര്യം പറയ് " "ഇന്ന നടന്ന മീറ്റിംഗിൽ ഞമ്മള് വിൻ ചെയ്തിരിക്കുന്നു ..... നമ്മുടെ ഏഴു വർഷത്തെ ഡ്രീം സക്സ്സെ ആയിരിക്കുന്നു എന്നുവെച്ചാൽ നമ്മുടെ കമ്പനി No.1 കമ്പനി ആയി തിരഞ്ഞെടുത്തിട്ടുണ്ട് ......അതുകൊണ്ട് തന്നെ ഇന്ന് ഇവിടെ പാർട്ടി അറൈഞ്ചു ചെയ്തിട്ടുണ്ട്....." എന്നൊക്കെ ഉപ്പ പറഞ്ഞു നിർത്തിയതും എല്ലാവർക്കും സന്തോഷമായിട്ടുണ്ട്....... കാരണം എല്ലാവരും ഈ ഡ്രീംമിനു വേണ്ടി ആയിരുന്നു കാത്തുനിന്നത് ... ഇന്ന് ഞങ്ങൾ സംസാരിച്ചു ഇരുന്നതും ഈ കാര്യത്തെ കുറിച്ചായിരുന്നു...... എന്തായാലും എല്ലാവർക്കും സന്തോഷമായിട്ടുണ്ട്...അപ്പോഴാണ് ഞമ്മളെ ചെക്കനെ പറ്റി ഓർമ്മ വന്നത് അവൻ ഓഫീസിലേക്ക് പോയപ്പോ തന്നെ ഞമ്മളോട് പ്രാർത്ഥിക്കാൻ വേണ്ടി പറഞ്ഞായിരുന്നു .....എന്തായാലും അവനോട് കാൻഗ്രേറ്സ് പറയാം എന്ന് വിചാരിച്ചു പിറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോ അവിടെ ചെക്കനെ കാണാനില്ല....

.റൂമിലേക്ക് പോയക്കും എന്ന്‌ വിജാരിച്ച് ഞമ്മളും റൂമിലേക്ക് വെച്ചു പിടിച്ചു...... "ജയിച്ചു ജയിച്ചു ജയിച്ചു ഹേയ് " നമ്മൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി ഡോറന്റെ പാട്ടുംപാടി റൂമിലേക്ക് കാലെടുത്തു വെച്ചതും അപ്പോതന്നെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു പോയി...... ഞമ്മള് ഒരു ചുവട് പിന്നിലേക്ക് എടുത്തുവെച്ചു കേൾക്കുന്നത് സത്യമാണോ എന്ന് ചിന്തിച്ചു നിന്നപ്പോഴേക്കും ഞമ്മളെ കണ്ണുനീർ ഒലിച്ചു ഇറങ്ങിയിരുന്നു....... വീണ്ടും വീണ്ടും അവൻ പറയുന്നത് ഒരു ഇടി മുഴക്കെ ചെവിയിലേക്ക് തുളച്ചു കയറി..... " ഞാൻ ഒരിക്കൽ പോലും അവളെ സ്നേഹിച്ചിട്ടില്ല ഇനി സ്നേഹിക്കുകയുമില്ല...... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്നെ കൊണ്ട് അതിനു പറ്റില്ല കാരണം ഞാൻ കൂടുതൽ ഈ ലോകത്ത് വെറുക്കുന്നത് അവളെയാണ്‌ "....... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story