QUEEN OF KALIPPAN: ഭാഗം 40

queen of kalippan

രചന: Devil Quinn

അപ്പോ അയാള് അവിടെനിന്നും പോയതും ഞാൻ അതെന്താണെന്ന് അറിയാനും വേണ്ടി അതിന്റെ എൻവലപ്പ്‌ തുറന്നു നോക്കി..... അപ്പോ അതിലുള്ളത്‌ കണ്ട് എന്റെ ഉള്ളിലൂടെ ഒരു ആളലങ്ങ് പോയി,,,,,,,,, എന്റെ ഫോണിലെ സീക്രെട് ഫോൾഡറിൽ ആരും കാണാതെ മറച്ചു വെച്ചിരിക്കുന്ന പിക്‌സിലെ ഏതാനും പിക്‌സ് ഈ എൻവലപ്പിൽ കണ്ടിട്ട് ആകെ കൂടി ഭ്രാന്തു പിടിക്കാൻ തുടങ്ങിയതും ഞാൻ വീണ്ടും കൈയിലുള്ള ആ രണ്ടു മൂന്ന് പിക്സിലേക്ക് തന്നെ നോക്കി നിന്നു......... 'ആരായിരിക്കും ഇതെനിക്ക് അയച്ചിട്ടുണ്ടാവുക......???' എന്നു ഞാൻ സ്വയമേ പുലമ്പി കൊണ്ട് ലെറ്റർ തിരിച്ചും മറിച്ചും നോക്കി കൊണ്ടിരുന്നു..... അതിൽ ഇതെവിടുന്ന് അയച്ചത് പോലും കാണാത്തത് കണ്ടതും എനിക്കാകെ ഭ്രാന്തു പിടിക്കാൻ തുടങ്ങി....... 'എനിക്ക് മാത്രം അറിയുന്ന ഈ പിക്‌സ് ആരാ എനിക്ക് അയച്ചിട്ടുണ്ടാവുക.......??!!എന്തിനു വേണ്ടി കൃത്യം ഇത് എനിക്കു തന്നെ അയച്ചു.....???!' എത്ര ആലോചിച്ചിട്ടും ഒരെത്തു പിടിയും കിട്ടുന്നില്ല,,,,,,അതിനനുസരിച്ചു എന്റെ ഉള്ളിലെ നെഞ്ചിടിപ്പ് ഉയർന്നു വന്നതും ഞാൻ ആ പിക്‌സിൽ പിടി മുറുക്കി കൊണ്ടിരുന്ന് കണ്ണുകൾ പതിയെ അടച്ചു...... അപ്പൊ അന്ന് നടന്ന സംഭവങ്ങളെല്ലാം മൈൻഡില്യൂടെ ഓടി കളിച്ചതും ഞാനാ പിക്സിൽ വീണ്ടും പിടി മുറുക്കി കൊണ്ടിരുന്നു,,,,,,,

"ഐറാാാാ..........." പെട്ടന്ന് ഗാർഡനിൽ നിന്ന് ഉമ്മിന്റെ നീട്ടിയുള്ള വിളി കേട്ടതും ഞാൻ ഞെട്ടി തരിച്ചു കൊണ്ട് കണ്ണുകൾ തുറന്നു ഗാർഡനിലേക്ക് നോക്കി..... അപ്പൊ ദീദി എന്റെ കൈയിലുള്ള എൻവലപ്പ് കാണിച്ചുകൊണ്ട് അതെന്താ എന്ന മട്ടിൽ കൈകൊണ്ട് ആംഗ്യം കാണിച്ചതും ഞാൻ ദീദിനെ ഒരു അന്താളിപ്പോടെ നോക്കിക്കൊണ്ട് കൈയിലുള്ള ഫോട്ടോയിലേക്ക് നോക്കി....... അപ്പൊ അതന്റെ കൈയിൽ ചുരുണ്ടു കൂടി കിടക്കുന്നത് കണ്ടതും ഒരു മരവിപ്പോടെ ഞാനത് കണ്ണിമ വെട്ടാതെ നോക്കി കണ്ടു..........അതിലേക്ക് നോക്കുന്നതിനനുസരിച്ചു എന്റെ മൈൻഡിലേക്ക് വീണ്ടും വീണ്ടും അന്നത്തെ സംഭവങ്ങൾ തുളഞ്ഞു കയറി വന്നതും ഞാൻ ഇറുക്കി കണ്ണുകളടച്ചു തുറന്നു..... അപ്പൊ രണ്ടുറ്റു കണ്ണുനീർ കവിളിലൂടെ ഒലിച്ച് ആ ഫോട്ടോയിലേക്ക് വീണതും ഞാനാ ഫോട്ടോ പിച്ചു ചീന്തിയിട്ട് മനസ്സിനെ റിലാക്സ് ചെയ്തോണ്ട് പുറം കൈകൊണ്ട് കണ്ണുകൾ തുടച്ചു...... ഇതേ പിക്‌സ് എന്റെ ഫോണിൽ ഉള്ളതുകൊണ്ട് തന്നെ ഇതിന്റെ ആവിശ്യം എനിക്കില്ല,,,,,, അതുകൊണ്ട് തന്നെ ഒന്നും സംഭവിക്കാത്ത മട്ടിൽ ഞാൻ മുന്നിലേക്ക് നടന്നു കൊണ്ട് ഉമ്മിനെയും ദീദിനെയും നോക്കി.......

അപ്പൊ അവർ കുഞ്ഞി ചെയറിൽ ഇരുന്നോണ്ട് കോഫീ കുടിക്കുന്ന ഐഷുനെ നോക്കി എന്തൊക്കെ പറയുന്നത് കണ്ടതും ഞാൻ അപ്പോതന്നെ അവരിൽ നിന്ന് നോട്ടം മാറ്റി കീറി പറിച്ച ഫോട്ടോസിനെ ചുരുട്ടി കൂട്ടി മുന്നിലെ വേസ്റ്റ് ബിന്നിലിട്ടു.... 'ഈ പിക്സിൽ ഒളിഞ്ഞു നിൽക്കുന്ന രഹസ്യം ,,,,അത് എന്തു തന്നെ ആയാലും ഞാനത് കണ്ടുപിടിച്ചിരിക്കും ,,,,,ഇനിയും കുറെ ചോദ്യങ്ങൾ എന്റെ മനസ്സിലുണ്ട്..... എല്ലാത്തിന്റെയും ഉത്തരം കണ്ടെത്തണമെങ്കിൽ ഇപ്പൊ ചീന്തി കളഞ്ഞതും അതേ പകർപ്പുള്ള എന്റെ ഫോണിലുള്ള പിക്‌സും എന്റെ കൈയിൽ വേണം,,,,, പക്ഷെ ഒന്നുമാത്രം എനിക്കിപ്പോ മനസ്സിലായില്ല..... ആരായിരിക്കും ഇതെനിക്ക് അയച്ചിട്ടുണ്ടാവുക......??!! എന്ക്കു മാത്രം അറിയുന്ന ഈ പിക്‌സ് എങ്ങനെ അവരുടെ കൈയിൽ എത്തിച്ചേർന്നു......???! കുറെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ എന്റെ ഉള്ളിലൂടെ തത്തി കളിച്ചതും ഞാൻ എല്ലാതും ഉള്ളിൽ തന്നെ അടക്കി വെച്ചു ഒന്ന് നെടുവീർപ്പിട്ടോണ്ട് ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ചു..... പല കാര്യങ്ങളും ചിന്തിച്ചു വിങ്ങിക്കൊണ്ടിരിക്കുന്ന മനസ്സിനെ വെച്ച് എന്റെ ചുണ്ടിലെ പുഞ്ചിരിക്ക് ഒരു വോൾട്ടും ഇല്ലായിരുന്നു.......

ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിക്കാൻ എത്ര ശ്രമിച്ചിട്ടും അത് കേൾക്കാതെ വീണ്ടും ഉള്ളം വെന്തു ഉരുകുന്നത് കണ്ടിട്ട് കണ്ണിൽ വെള്ളം ഉരുണ്ടുകൂടാൻ തുടങ്ങിയതും ഞാൻ വിതുമ്പി നിൽക്കുന്ന ചുണ്ടുകളെ കൂട്ടി പിടിച്ചു മനസ്സിനെ റിലാക്സ് ആക്കാൻ നോക്കി........ ഇനിയും ഇങ്ങനെ തളർന്ന് നിന്നാൽ അവർക്കൊക്കെ സംശയം തോന്നുമെന്ന്‌ കരുതി ഐറയുടെ വെന്തുരുകുന്ന മനസ്സ് താഴിട്ട് പൂട്ടികൊണ്ട് എല്ലാവർക്കു മുമ്പിലും ചിരിച്ചു കളിക്കുന്ന ഐറയെ ആക്കി കൊണ്ട് കണ്ണുകളെല്ലാം ഇറുക്കി ചിമ്മി മുഖത്ത് എങ്ങനെ ഒക്കെയോ ഒരു ചെറു പുഞ്ചിരി ഫിറ്റ് ചെയ്ത് അവരുടെ അടുത്തേക്ക് പോയി...... "എന്താ മോളെ ആ ലെറ്ററിൽ.....???!!" അവരുടെ അടുത്തെത്തിയപ്പോ ഉമ്മി ഇതും ചോദിച്ചു എന്നെ നോക്കിയതും ഞാൻ എന്തു പറയുമെന്ന് ആലോചിച്ചു അവിടെയുള്ള ചെയറിൽ ഇരുന്നു........ "അ,,, അത് ഉമ്മി ,,,,,ഓഫീസിൽ നിന്ന് എന്തോ ഒരു കാർഡാണ് വന്നേ....." "എന്നിട്ട് ആ കാർഡ് എവിടെ നോക്കട്ടെ......???!" "അത് ഞാൻ സെർവെന്റിന്റെ അടുത്ത് കൊടുത്തുകൊണ്ട് റൂമിൽ വെക്കാൻ പറഞ്ഞിട്ടുണ്ട്.......

." എന്നൊക്കെയുള്ള കള്ളങ്ങൾ ഉമ്മിക്കു മുൻപിൽ പറഞ്ഞതും ഉമ്മി അതിനൊന്ന് ശെരി വെച്ച് ചിരിച്ചു തന്നു......... 'സോറി ഉമ്മി,,, എനിക്കെന്റെ ലക്ഷ്യങ്ങൾ നിറവേറ്റണം അതിനു വേണ്ടി മാത്രമാണ് ഞാൻ നിങ്ങളോടൊക്കെ ഈ കാര്യങ്ങൾ ഒളിച്ചു വെക്കുന്നതും കള്ളങ്ങൾക്കു മേലെ കള്ളങ്ങൾ പറയുന്നതും,,,,ആരോടും ഈ കാര്യങ്ങൾ ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല,,,, ഫോണിലുള്ള ഫോട്ടോസിന്റെ കാര്യം വരെ ആർക്കും അറിയില്ല അതെന്റെ ആലിക്കു പോലും അറിയില്ല,,,,, അവൾ പല തവണ എന്റെ ഫോണ് എടുക്കുമ്പോഴൊക്കെ ഞാനത് അവളെ കൈയിൽ നിന്നും മേടിക്കും,,,, കാരണം ഒന്നേയുള്ളൂ,,,, ആരും ആ രഹസ്യങ്ങൾ അറിയരുതെന്ന് എനിക്ക് വാശിയായിരുന്നു..... എല്ലാം എന്റെ ജാസിക്കു വേണ്ടി മാത്രം,,,,,, അവന്റെ സ്ഥിതി വളരെ മോശമാണെന്ന് ആരെക്കാളേറെയും എനിക്കറിയാം,,,,, കാരണം അവിടെയുള്ള എന്തു ചെയ്യാനും മടിയില്ലാത്ത സൽമാൻ അവിടെ ഉള്ളിടത്തോളം അവനെ ഇഞ്ചിഞ്ചായി വേദനിപ്പിച്ചു കൊണ്ടിരിക്കാണ്,,,,,

,അവൻ എന്റെ പേരും പറഞ്ഞാണ് ജാസിയെ വേദനിപ്പിക്കുന്നത് എന്നറിയുന്നത് കൊണ്ടുതന്നെ എനിക്ക് അവനോടുള്ള ദേഷ്യം കൂടി കൊണ്ടിരിക്കുവാണ്,,,,, എന്ത് നെറികെട്ട കളിയും അവനെന്റെ ജാസിന്റെ മേലിലാണ് കളിക്കുന്നതെന്ന് അറിയുന്നത് കൊണ്ടുതന്നെ അവനെ എത്രയും പെട്ടന്ന് ജയിൽ നിന്ന് ഇറക്കണം...... പക്ഷെ എങ്ങനെ....??!!ഒരു തെളിവും ഇല്ലാതെ ഞാനെങ്ങനെ ഇതൊക്കെ ചെയ്യും .....??അറിയില്ല ഒന്നും അറിയില്ല എനിക്ക്..... പക്ഷെ എങ്ങെനെ എങ്കിലും അവനെ അവിടെനിന്നും ഇറക്കണം,,,,ലോകത്തിനു മുൻപിൽ കാണിച്ചു കൊടുക്കണം എന്റെ ജാസി ഒരു തെറ്റും ചെയ്തിട്ടില്ല എന്ന്...... ഇല്ല ജാസി നീ ഒന്നുകൊണ്ടും പേടിക്കേണ്ട ,,,നിന്റെ ജെസ ഇവിടെ ജീവിച്ചിരിപ്പുള്ള കാലം നീ ഒന്നും പേടിക്കേണ്ട........ എന്തു വില കൊടുത്തും നിന്നെ ജയിൽ നിന്ന് ഞാൻ മോചിപ്പിച്ചിരിക്കും അതെന്റെ ജീവൻ കൊടുത്തിട്ടാണേലും.......' ദേഷ്യവും വാശിയും സങ്കടവും എല്ലാം ഒപ്പം വന്നിട്ട് നീറി പുകയുന്ന മനസ്സിനെ ഉള്ളിൽ തന്നെ മൂടി വെച്ച് തലക്ക് താങ്ങും കൊടുത്ത് ഓരോന്ന് ആലോചിച്ചിരുന്നു......

"മോളെ ഐറ ,,,,,നീ എന്താ ഒന്നും പറയാത്തെ......" എന്നും പറഞ്ഞ് ഉമ്മി എന്നെ നോക്കിയതും ഞാൻ തലക്ക് വെച്ചിരിക്കുന്ന കൈ താഴ്ത്തി വെച്ചോണ്ട് ഉമ്മിനെ നോക്കി...... "മേരേജ് കഴിഞ്ഞിട്ട് നീ ഇതുവരെ നിന്റെ വീട്ടിലേക്ക് പോയിട്ടില്ലല്ലോ..... അതുകൊണ്ട് നീ കുറച്ചു ദിവസം അവിടെ ചെന്ന് നിന്നോ... എല്ലാവർക്കും നിന്നെ കാണാൻ കൊതി ആയിട്ടുണ്ടാവും......" ഉമ്മി പറയുന്നത് കേട്ടിട്ട് സന്തോഷം തോന്നിയെങ്കിലും പക്ഷെ എന്തുകൊണ്ടോ എനിക്ക് സന്തോഷിക്കൻ കഴിയുന്നില്ല...... ഉള്ളിൽ ഇപ്പോഴും നീറി പുകയാണ്...... അതുകൊണ്ട് തന്നെ ഉമ്മിക്കു മുമ്പിൽ കൈപ്പുള്ള ഒരു പുഞ്ചിരി കൊടുത്ത് സമ്മദമെന്നോണം തലയാട്ടി കൊടുത്തു..... "ഉമ്മി,,, ഞാനൊന്ന് പോയി കിടക്കട്ടെ ട്ടോ.... എന്തോ തല വേദനിക്കുന്ന പോലെ......" "ഇന്നലത്തെ യാത്ര ക്ഷീണം കൊണ്ടാവും,,,, നീ പോയി കിടന്നോ....." എന്നു ഉമ്മി പറഞ്ഞതും ഞാൻ അവിടെനിന്നും എഴുനേറ്റ് നടന്നു...... നടക്കുന്നതിനനുസരിച്ചു മനസ്സിലെ കാര്യങ്ങൾ കുത്തി നോവിച്ചുകൊണ്ടിരുന്നതും വിതുമ്പി നിൽക്കുന്ന ചുണ്ടുകളെ കൂട്ടി പിടിച്ചു റൂമിലേക്ക് നടന്നു....

കണ്ണിൽ വെള്ളം ഉരുണ്ടു കൂടാൻ തുടങ്ങിയിട്ട് സ്റ്റയറൊന്നും കാണാൻ പാറ്റാതെ വന്നതും ഞാൻ കണ്ണുകൾ മുറുക്കി അടച്ചുകൊണ്ട് സ്റ്റെപ്പുകൾ എങ്ങനെ ഒക്കെയോ കയറി റൂമിലേക്ക് ചെന്നു..... എന്നിട്ട് ഡോർ അടച്ചു ഡോറിൽ ചാരികൊണ്ട് നിലത്ത് ഊർന്നിരുന്നു,,,,,,, അതോടുകൂടി കണ്ണിലെ വെള്ളമെല്ലാം ചാലിട്ട് നിലം പതിച്ചതും തൊണ്ട കുഴി കുത്തി വേദനിക്കുന്ന പോലെ തോന്നി....... എന്തിന് വേണ്ടിയോ ഉള്ളം നന്നായി കൊത്തി വലിക്കുന്നത് പോലെയുള്ള വേദന സമ്മാനിച്ചതും ഞാൻ തേങ്ങുന്ന മനസ്സിനെയും കണ്ണിനെയും റിലാക്സ് ആക്കാൻ നോക്കി..... പക്ഷെ ഒന്നിനും എന്നെ കൊണ്ട് സാധിക്കുന്നില്ല...... 'ഐറ ,,,,നീ ഇങ്ങനെ ചെറിയ കുട്ടികളെ പോലെ കരഞ്ഞിരുന്നാൽ നിന്റെ ലക്ഷ്യം ആര് പൂർത്തിയാക്കും....... ഒളിഞ്ഞു കിടക്കുന്ന രഹസ്യങ്ങളൊക്കെ നിനക്ക് അറിയേണ്ടേ...??അതിന് ഇങ്ങനെ ഇരുന്നാൽ പോര..... ബോൾഡായി നിൽക്കണം..... പണ്ടത്തെ ആ ചുണക്കുട്ടി ആവണം....എന്തിനും ഏതിനും ബോൾഡായി നിൽക്കുന്ന ആ ഐറ ആവണം....... നീയിങ്ങനെ കണ്ണീർ ഒലിപ്പിച്ചാൽ നിന്റെ ടാർഗറ്റ് ഒക്കെ അവസാനിക്കോ....??

ഇല്ലല്ലോ എന്നാൽ ഞാൻ പറയുന്നത് കേൾക്ക്.... ഒരിക്കലും ഇങ്ങനെ തളർന്നു ഇരിക്കരുത്..... അതാണ് നിന്റെ തോൽവി..... അതുകൊണ്ട് നീ നിന്റെ ലക്ഷ്യത്തിലേക്ക് ചേക്കേർ....be strong ' എന്നൊക്കെ എന്റെ ഉൾമനസ്സ് വിളിച്ചു കൂവിയതും ഞാൻ അതിനെ ശെരി വെച്ചോണ്ട് കണ്ണുകൾ ഇറുക്കി ചിമ്മി തുറന്ന് ഫ്ലോറിൽ നിന്നും എഴുനേറ്റു..... എന്നിട്ട് ബി സ്‌ട്രോങ് എന്നും മൊഴിഞ്ഞു മനസ്സിന് ബലം കൊടുത്തു വാഷ് റൂമിലേക്ക് ചെന്നു കൊണ്ട് വാഷ് ബൈസിൽ നിന്ന് വെള്ളം കൂമ്പിളിൽ എടുത്തുകൊണ്ട് മുഖം കഴുകി...... മുഖം കഴുകി കഴിഞ്ഞതും ഞാൻ മിററിലുള്ള എന്റെ പ്രതിഭിമ്പത്തിലേക്ക് തന്നെ നോക്കി നിന്നു....... ഒരിക്കലും തളരാന് പാടില്ല,,,, അത് ചിലപ്പോ മറ്റുള്ളവരുടെ വിജയമായിരിക്കും....... പാടില്ല ഒരിക്കലും തോറ്റ് പിൻമാറാൻ പാടില്ല........ചില കാര്യങ്ങളൊക്കെ എനിക്ക് മനസ്സിലായിട്ടുണ്ട്...... അതുകൊണ്ട് തന്നെ ഇനിയും ഞാൻ എന്റേതായ വഴികളിലൂടെ കാര്യങ്ങൾ അന്വേഷിക്കും........' എന്നൊക്കെ നല്ല ഉറച്ച വാക്കുകളോടെ മൊഴിഞ്ഞോണ്ട് സൈഡിൽ വെച്ചിട്ടുള്ള സ്റ്റാൻഡിൽ നിന്നും ടർക്കി വലിച്ചുരി മുഖം തുടച്ചുകൊണ്ട് റൂമിലേക്ക് ചെന്നു......

. ഒന്ന് മനസ്സിനെ റിലാക്സ് ആക്കികൊണ്ട് ടർക്കി ബെഡിലേക്ക് വെച്ച് ഞാൻ സോഫയിൽ നീണ്ടു കിടന്നു നെറ്റിയിൽ വലതു കൈവെച്ചോണ്ട് കണ്ണുകളടച്ചു കിടന്നു.......... ★●●★●●★●●★●●★●●★●●★● "ഡാ റോഷാ,,,,, ഇത് ചെക്ക് ചെയ്ത് കഴിഞ്ഞില്ലേ ഇതുവരെ.......???!!!" മീറ്റിംഗ് കഴിഞ്ഞു ഗ്യാബിനിലെ ഗ്ലാസ് ഡോർ തുറന്നോണ്ട് ഉള്ളിലേക്ക് കയറിയപ്പോ ആ തെണ്ടി റോഷൻ ഞാൻ വരുമ്പോഴേക്കിനും ചെക്ക് ചെയ്ത് വെക്കാൻ പറഞ്ഞ ഫയൽ ടീ പോയിന്മേൽ വെച്ചിട്ട് നല്ല അന്ധസായി സോഫയിൽ ഇരുന്ന് ഫോണിൽ കളിച്ചു ഇരിക്കുന്നത് കണ്ട് ഞാൻ അവന്റെ അടുത്തേക്ക് പോയി കൊണ്ട് ഇങ്ങനെ ചോദിച്ചതും ഓൻ എന്നെ ഒന്ന് നോക്കിക്കൊണ്ട് വീണ്ടും അതിലേക്ക് തന്നെ തല താഴ്ത്തി..... പെട്ടന്ന് എന്തോ ബോധം വന്നതും അവൻ എനിക്കൊന്ന് ഇളിച്ചു തന്നു ഫോണ് എടുത്തു വെച്ച് ഫയൽ നോക്കി കൊണ്ടിരുന്നു....... "ഇനിനീ ഇത്ര ബുദ്ധിമുട്ടി ഫയൽ ചെക് ചെയ്യണമെന്നില്ല..... ഞാൻ തന്നെ നോക്കിക്കോണ്ട്......" എന്നും പറഞ്ഞ് ഞാനവന്റെ കൈയിൽ നിന്നും ഫയൽ വാങ്ങിച്ചു സീറ്റിൽ ചെന്നിരുന്നു....

എന്നിട്ട് ആ ഫയൽ ചെക്ക് ചെയ്തിട്ട് പെൻഡിങ് ആയി കിടക്കുന്ന രണ്ടു മൂന്ന് ഫയലുകളും ചെക് ചെയ്തിരുന്നു..... അതെല്ലാം ചെക്ക് ചെയ്ത് കഴിഞ്ഞപ്പോഴേക്കിനും നേരം ഏറെ വൈകിയത് കൊണ്ട് ഞാൻ ഫയലെല്ലാം കൊണ്ട് ഷെൽഫിന്റെ അടുത്തേയ്ക്ക് ചെന്നു.... എന്നിട്ട് ഫയൽ അതിൽ വെച്ച് റോഷനെ തല ചെരിച്ചു നോക്കിയപ്പോ അവൻ സോഫയിൽ നല്ല രീതിയിൽ പോത്ത് പോലെ ഉറങ്ങുന്നത് കണ്ടതും ഞാനവനെ വിളിച്ചു.... എത്ര വിളിച്ചിട്ടും അവൻ എഴുനേൽക്കാത്തത് കണ്ടിട്ട് ഞാനവന്റെ അടുത്തേക്ക് പോയി തലക്കൊരു മേട്ടം കൊടുത്തു...... "അയ്യോ,,, എന്നെ ഒന്നും ചെയ്യല്ലേ... രക്ഷിക്കണേ.... കാപ്പത്തിങ്ങോ...... ആരേലും ഓടി വരണേ......" ഒരു മേട്ടം കൊടുത്തിട്ട് അവന്റെ തലക്കകത്തെ കളി മണ്ണ് ഇളകിയതും ഞാൻ പല്ല് കടിച്ചു ടേബിളിലുള്ള ഫോണ് എടുത്ത് പോക്കറ്റിലേക്ക് വെച്ചു...... "ഡാ,,, നിന്റെ പട്ടി ഷോ നിർത്തിവെച്ചു വരാൻ നോക്ക്......" അവിടെ കിട്ന്ന അഭിനയത്തിൽ ഓസ്കാർ വാങ്ങിച്ചു ഓരോന്ന് വിളിച്ചു കൂവി ചെവിക്കൽ പൊട്ടിക്കുന്ന റോഷനെ നോക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞതും അവൻ അപ്പോതന്നെ കണ്ണ് തുറന്ന് എനിക്കൊന്ന് ഇളിച്ചു തന്നു..... അത് കണ്ട് വരുന്നുണ്ടേൽ വരാൻ പറഞ്ഞു ഞാൻ ഡോറും തുറന്ന് പുറത്തേക്ക് പോയി........

ലിഫ്റ്റ് ഓപ്പണ് ആയപ്പോ ഞാനതിലേക്ക് കയറാൻ നിന്നപ്പോഴേക്കും റോഷൻ ഇടിച്ചു കയറിയതും ഞാനവനെ കണ്ണുരുട്ടി നോക്കികൊണ്ട് ഉള്ളിലേക്ക് കയറി...... ഡൗണ് ഫ്ലോറിൽ എത്തിയപ്പോ തന്നെ ഡോർ ഓപ്പണ് ആയതും ഞാനതിൽ നിന്നുമിറങ്ങി എൻട്രൻസിലേക്ക് നടന്നു ....എന്നിട്ട് സെക്യൂരിറ്റിയുടെ കൈയിൽ നിന്നും ഡസ്റ്ററിന്റെ കീ വാങ്ങിച്ചു പാർക്കിങ്ങിൽ പോയി ...... എന്നിട്ട് ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്ന് പാർക്കിങ്ങിൽ നിന്നും എൻട്രൻസിലേക്ക് പോയി.... അപ്പൊ അവിടുന്ന് റോഷൻ കയറിയതും ഞാൻ വില്ല ലക്ഷ്യം വെച്ച് ഡ്രൈവ് ചെയ്തു......... വില്ലയിലെ കൗബോണ്ടിലേക്ക് കാർ നിർത്തികൊണ്ട് ഞാൻ കാറിൽ നിന്നും ഇറങ്ങി വില്ലയുടെ അകത്തേക്ക് കയറി..... അപ്പൊ എല്ലാവരും ഫുഡ് ടേബിളിൽ എടുത്തു വെക്കുന്നത് കണ്ട് ഞാൻ സ്റ്റയർ കയറാൻ നിന്നപ്പോ യാണ് അക്കൂട്ടത്തിൽ ഉണ്ടകണ്ണിയെ കാണാത്തത്‌ ശ്രേദ്ധിച്ചത്...... അപ്പോ തന്നെ ഞാൻ പിറകിലെ ഡൈനിങ് ഹാളിലേക്ക് നോക്കി ചുറ്റും കണ്ണോടിച്ചപ്പോ അവൾ അവിടെയൊന്നും ഇല്ല.....'പിന്നെയിത് എവിടെപ്പോയി 'എന്ന് ചിന്തിച്ചു സ്റ്റയർ കയറാൻ നിന്നപ്പോഴാ പിറകിൽ നിന്ന് ഉമ്മി വിളിച്ചത്.... "ഇശു,,,,, നീ ഇത് മോൾക്ക് കൊണ്ടു കൊടുക്ക് ......അവൾക്ക് തീരെ വയ്യ തലവേദനയാ......

അതോണ്ട് നീയത് അവൾക്ക് കൊടുത്ത് കഴിക്കാൻ വാ.... മ്മ് ചെല്ല്....." ഉമ്മി എന്റെ അടുത്തേക്ക് വന്നുകൊണ്ട് ഫുഡ് അടങ്ങുന്ന ട്രേ കൈയിൽ തന്നു ഇങ്ങനെ പറഞ്ഞതും ഞാൻ അതിനൊന്ന് മൂളി കൊടുത്ത് സ്റ്റെപ്സ് കയറി റൂമിലേക്ക് നടന്നു...... 'അവൾക്കെന്താ പെട്ടന്ന് ഒരു തലവേദന......' എന്നൊക്കെ ചിന്തിച്ചു ഞാൻ റൂമിലേക്ക് കയറി ....അപ്പൊ ഉണ്ടകണ്ണി സോഫയിൽ നെറ്റിയിൽ കൈവെച്ചു കണ്ണുകളടച്ചു കിടക്കുന്നത് കണ്ടതും ഞാൻ ടീ പോയിന്മേൽ ട്രെ വെച്ചിട്ട് അവളെ അടുത്തേക്ക് ചെന്നു...... "ഐറ,,,," അവളെ മുടിയിൽ പതിയെ വിരലോടിച്ചു കൊണ്ട് വിളിച്ചതും അവൾ കണ്ണുകൾ മെല്ലെ തുറന്ന് എന്നെ നോക്കിക്കൊണ്ട് സോഫയിൽ നിന്നും എഴുനേറ്റു...... "ഇശു,,,, നിങ്ങളിത് എപ്പോ വന്നു... ഞാനൊന്നും കണ്ടില്ല സോറി.....ഫ്രഷായി വാ അപ്പോഴേക്കിനും ഞാൻ ഫുഡ് എടുത്തു വെക്കാം......" ദൃതിപിടിച്ചു അവളിങ്ങനെ പറഞ്ഞു ഫ്ലോറിലുള്ള ചപ്പൽ എടുത്തിട്ട് പോകാൻ തുനിഞ്ഞതും ഞാനവളെ പിടിച്ചു സോഫയിൽ തന്നെ ഇരുത്തി....... അത് കണ്ട് അവളെന്നെ തന്നെ നോക്കുന്നത് കണ്ടപ്പോഴാ ഞാനവളെ മുഖഭാവം ശ്രേദ്ധിക്കുന്നത് പോലും...... മുഖമൊക്കെ വാടി കവിളൊക്കെ റോസ് കളറായിട്ടുണ്ട് ,,,,അതുമല്ല അവളെ കണ്ണ് കരഞ്ഞു കലങ്ങിയ പോലെ ചുവപ്പ് കളറായത് കണ്ടിട്ട് ഞാനവളെ നോക്കിക്കൊണ്ട് സോഫയിൽ ഇരുന്നു...... "നിനക്കിത് എന്തുപറ്റി....ആകെ ഡള്ളായിട്ടുണ്ടല്ലോ....??!ഉമ്മി പറഞ്ഞു നിനക്ക് ഹെഡൈക് ആണെന്ന്......

അതോണ്ടാണോ മുഖമെല്ലാം ഇങ്ങനെ ചുവന്നിരിക്കുന്നെ.......??!!" എന്നും പറഞ്ഞു ഞാനവളെ നോക്കിയതും അവൾ എന്നെ നോക്കിക്കൊണ്ട് അതേ എന്ന മട്ടിൽ തലയാട്ടി തന്നു...... അത് കണ്ട് ഞാൻ ടീ പോയിന്മേലുള്ള ട്രെ അവളെ അടുത്തേക്ക് നീക്കി വെച്ചോണ്ട് അവളെ നോക്കി...... "ഇത് നിനക്ക് ഉമ്മി കൊടുത്തു അയച്ചതാ,,,,അതോണ്ട് നീയിത് കഴിക്ക് ഞാനപ്പോത്തിന് ഫ്രഷായി ഫുഡ് കഴിച്ചു വരാം....." എന്നും പറഞ്ഞു അവളെ മുടിയിൽ തലോടിയിട്ട് നെറ്റിയിൽ ചുണ്ടമർത്തി ഞാൻ സോഫയിൽ നിന്നും എഴുനേറ്റ് ഫ്രഷാവൻ കയറി...... എന്നിട്ട് ഫ്രഷായി വന്ന് ഡ്രസ് എടുത്തിട്ട് താഴത്തെ ഫ്ലോറിലേക്ക് പോയി......അപ്പൊ അവിടെ ഫുഡ് കഴിക്കാൻ എല്ലാവരും ഹാജരായി എന്നെ വൈറ്റ് ചെയ്ത് ഇരിക്കുന്നത് കണ്ടതും ഞാൻ അവരെ അടുത്തുപോയി എന്റെ പ്ലസിൽ ഇരുന്നു..... അപ്പൊ ഉമ്മി എനിക്കുവേണ്ട സൂപ്പ് ബൗളിലേക്ക് സെർവ് ചെയ്ത് തന്നതും ഞാൻ അതിൽ സ്പൂണിട്ട് ഇളക്കിയിട്ട് കഴിച്ചു...... "ഇപ്പൊ ഐറക്കു എങ്ങനെയുണ്ട് കുറവുണ്ടോ.....??!!" ഫുഡ് കഴിക്കുന്നിടെ ഉമ്മി ഇതും ചോദിച്ചു എന്നെ നോക്കിയതും ഞാൻ ഉമ്മിനെ നോക്കിക്കൊണ്ട് സംസാരിച്ചു....... "ഹാ ഉമ്മി അവൾക്കിപ്പോ കുഴപ്പമൊന്നും ഇല്ല,,,,അവൾ ഇങ്ങോട്ട് വരാൻ നിക്കായിരുന്നു.... അപ്പോതന്നെ ഞാനവളെ അവിടെത്തന്നെ പിടിച്ചു വെച്ച് അവിടെ ഇരുന്ന് ഫുഡ് കഴിച്ചാൽ മതിയെന്ന് പറഞ്ഞിട്ടാ ഞാനിങ് പോന്നത്......" "അതെന്തായാലും നന്നായി,,,,അവൾ കുറച്ചു നേരം കൂടി റസ്റ്റ് എടുത്തോട്ടെ......."

അതിനൊന്ന് തലയാട്ടി കൊടുത്ത് ഞാൻ സൂപ്പ് കുടിച്ചു ,,,,,അപ്പോ ഉമ്മിയും ആഷിയുമൊക്കെ എന്തൊക്കെയോ പറഞ്ഞിരിക്കുന്നത് കണ്ടതും ഞാൻ സൈഡിലുള്ള ഗ്ലാസ്സിലെ വെള്ളം കുടിച്ചു ടിഷ്യു ബോക്സിൽ നിന്ന് രണ്ടു മൂന്നെണ്ണം ടിഷ്യു പറിച്ചെടുത്ത് കൈ തുടച്ചു ചെയറിൽ നിന്നുമെഴുനേറ്റു...... എന്റെ പിറകെ ഓരോരുത്തരായി ഫുഡ് കഴിച്ചു എഴുനേൽക്കുന്നത് കണ്ടതും ഞാനവരെ നോക്കതെ സ്റ്റപ്പ്സ് കയറി റൂമിലേക്ക് പോയി....... റൂമിലെത്തിയപ്പോ ടീ പോയിയിൽ നേരെത്തെ കൊണ്ടുവെച്ച ട്രെയിലെ ഫുഡ് അതേപോലെ കിടക്കുന്നത് കണ്ടതും ഞാൻ തല തിരിച്ചു ഐറനെ നോക്കി...... അപ്പൊ അവൾ എനിക്ക് പുറം തിരിഞ്ഞു ബെഡിലിരുന്നു നിലത്തേക്ക് നോക്കി ഇരിക്കുന്നത് കണ്ടതും ഞാനളുടെ അടുത്തേക്ക് പോയി...... "ഐറ,,,,, നീ എന്താ ഒന്നും കഴിക്കാതെ ഇരിക്കുന്നെ......??!ഒന്നും വേണ്ടേ....??! നീയത് കഴിക്ക്,,, അല്ലേൽ വേണ്ട ഞാൻ നിനക്ക് തരാം......" എന്നും പറഞ്ഞു ഞാൻ ട്രെ എടുക്കാൻ പോവാൻ തുനിഞ്ഞപ്പോഴാ അവള് ബെഡ്ഡിൽ നിന്നും എഴുന്നേറ്റ് കൈയിൽ പിടിച്ച് അവിടെ തന്നെ പിടിച്ചു നിർത്തിയത് ,,,,, അത് കണ്ട് ഞാനവളെ തിരിഞ്ഞു നോക്കി കൊണ്ട് സംസാരിച്ചു....... "എന്താ എന്റെ സ്വീറ്റ് പൊണ്ടാട്ടിക്ക് പറ്റിയെ ......??തലവേദന എന്ന കള്ളമാണ് കാരണമെന്ന് എന്നോട് പറയണ്ട,,,,

എനിക്ക് മനസ്സിലായി നിന്റെ തലവേദക്കു പിറകിൽ എന്തോ കാരണമുണ്ടെന്ന്..... അതെന്താ...???!!" എന്ന് ഞാൻ അവളെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് പറഞ്ഞതും അന്നേരം തന്നെ അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞ് മുഖം സൈഡിലേക്ക് ആക്കിപിടിച്ചു തേങ്ങി കരഞ്ഞതും ഞാൻ അവളെ മുടിയിൽ തലോടി കൊടുത്തു...... എന്തോ അവൾക്കിന്ന് കാര്യമായി സംഭവിച്ചിട്ടുണ്ട്.... അല്ലതെ അവളിങ്ങനെ കരയില്ല ,,,,,, ഏങ്ങലടിക്കുന്ന ചുണ്ടുകളെ കൂട്ടിപിടിച്ചു വിതുമ്പുന്ന ഉണ്ടകണ്ണിയെ എന്നിൽ നിന്ന് അകത്തി കൊണ്ട് അവളെ മുഖത്തേക്ക് നോക്കി..... അപ്പൊ നേരത്തേക്കാളും കണ്ണും മുഖമൊക്കെ റോസ് കളറായി കിടക്കുന്നത് കണ്ടതും ഞാനവളെ ബെഡിൽ ഇരുത്തി.....അപ്പൊ അവൾ എന്നെ നോക്കിക്കൊണ്ട് കണ്ണുകൾ അമർത്തി തുടച്ചു...... എത്ര തുടച്ചിട്ടും അവളെ കണ്ണുനീർ ചാലിട്ടു ഒഴിക്കുക എന്നല്ലാതെ അത് നിക്കാത്ത കണ്ടിട്ട് ഞാനവളെ കൈയിൽ പിടിച്ചു...... അപ്പൊ അവൾ ഏങ്ങലടിക്കുന്ന ചുണ്ടിനെ കടിച്ചുവിട്ട് എന്റെ കയ്യിന്റെ മീതെ അവളെ കൈ വെച്ചു എന്നെ നോക്കി....... "ഇ ,,,ഇശുച്ചാ,,,, എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.....എത്ര കാലം ഇത് എല്ലാവരിൽ നിന്നും എങ്ങനെ ഒളിച്ചു വെക്കുമെന്ന് എനിക്കറിയില്ല.....പക്ഷെ എനിക്കിത് നിന്നോട് പറയണം......." എന്നും പറഞ്ഞ് അവൾ കണ്ണു നിറച്ചതും ഞാനവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നു............. (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story