QUEEN OF KALIPPAN: ഭാഗം 41

queen of kalippan

രചന: Devil Quinn

"ഇ ,,,ഇശുച്ചാ,,,, എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.....എത്ര കാലം ഇത് എല്ലാവരിൽ നിന്നും എങ്ങനെ ഒളിച്ചു വെക്കുമെന്ന് എനിക്കറിയില്ല.....പക്ഷെ എനിക്കിത് നിന്നോട് പറയണം......." എന്നും പറഞ്ഞ് അവൾ കണ്ണു നിറച്ചതും ഞാനവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നു......... "അത്,,, എനിക്ക്....." കണ്ണ് നിറച്ചോണ്ട് അവൾ തേങ്ങി കൊണ്ട് പറയുന്നത് കേട്ടിട്ട് ഞാൻ വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടി...... "No,,,, നീ ഇപ്പൊ ഒന്നും പറയണ്ട,,,,നിനക്ക് എന്തു പറയാൻ ഉണ്ടേലും എന്നോട് പറഞ്ഞോണ്ടു പക്ഷെ അതിപ്പോ വേണ്ട,,,, നിന്റെ ഉള്ളിൾ എന്തൊക്കെയോ സങ്കടങ്ങൾ ഉണ്ടെന്ന് എനിക്ക് മനസ്സിലായി......പക്ഷെ ഇപ്പൊ നിന്റെ മാനസികാവസ്ഥ എന്താണെന്ന് എനിക്കറിയാ..... അതോണ്ട് നീയിപ്പോ ഒന്നും പറയണ്ട....." ★●●★●●★●●★●●★●●★●●★●●★ ഞമ്മള് എങ്ങനെ ഓനോട് ഇതൊക്കെ പറയും എന്നാലോചിച്ചു കണ്ണു നിറച്ചു നിന്നപ്പോ അവൻ പറഞ്ഞത് കേട്ടിട്ട് അതിനെ ശെരി വെച്ച് ഞാനൊന്ന് തലയാട്ടി കൊടുത്തു..... ശെരിയാണ് എന്റെ ഇപ്പോഴുള്ള മാനസികാവസ്ഥ വെച്ച് ഓനോട് അക്കാര്യങ്ങൾ ഒക്കെ പറഞ്ഞാൽ പിന്നെ അതും ആലോചിച്ചു വിഷമിച്ചിരിക്കും..... അതിലും മെച്ചം പറയാതെ നിക്കുന്നതാ,,,, കാരണം ആ കാര്യങ്ങൾ ഞാൻ ഓർക്കാൻ കൂടി ഇഷ്ടപെടാത്തതാണ്,,,,,

ആ കാര്യങ്ങൾ ഓർക്കും തോറും ഞാനാകെ തളർന്നു പോവാണ് ,,,,അല്ലേലും ചില കാര്യങ്ങൾ അങ്ങനെ ആണല്ലോ....ഓർക്കുംതോറും ഞമ്മളെ ആ കാര്യങ്ങൾ കുത്തി നോവിച്ചു കൊണ്ടിരിക്കും...... "വാ ,, വന്ന് ഫുഡ് കഴിക്ക്....." ഓരോന്ന് ആലോജിച്ചിരിക്കുന്ന സമയത്തു ഇശു എന്റെ കൈയിൽ മൃദുവായി തലോടികൊണ്ട് ചോദിച്ചതും ഞാൻ വേണ്ട എന്ന മട്ടിൽ തലയാട്ടി...... "എനിക്കിപ്പോ ഒന്നും വേണ്ട,,,, വിശപ്പില്ല ,,,,," "അതെന്താ വിശപ്പില്ലാത്തെ...??നീ ഓരോന്ന് ആലോചിച്ചു ഇരിക്കാതെ വല്ലതും കഴിക്ക്......." എന്നും പറഞ്ഞ് എന്റെയൊരു മറുപടിക്കു പോലും കാത്തു നിക്കാതെ ഓൻ ബെഡിൽ നിന്നും എഴുനേറ്റ് സോഫയുടെ അടുത്തേക്ക് പോയി ടീ പോയിന്റെ മുകളിലുള്ള ട്രെ എടുത്തു കൊണ്ട് എന്റെ അടുത്തേക്ക് വന്നു...... എന്നിട്ടത് എന്റെ മുൻപിൽ വെച്ചിട്ട് ഓൻ എന്റെ ഓപ്പോസിറ്റായി ഇരുന്നൊണ്ട് ട്രെയിൽ വെച്ച പ്ലേറ്റിലെ ചപ്പാത്തിയുടെ ഒരു ചെറിയ പീസ് കീറിയിട്ട് അതിന്റെ അപ്പുറത്തുള്ള കുഞ്ഞി ബൗളിലുള്ള മസാല കറിയിൽ ഒപ്പി എന്റെ വാഴയിലേക് വെച്ചു തന്നു.......

അത് കണ്ട് ഞാനൊന്ന് പുഞ്ചിരി അത് വായയിലിട്ട് ചവച്ചരച്ചു തിന്നിട്ട് തൊണ്ടയിലേക്ക് ഇറക്കി...... "നാളെ എപ്പോഴാ നിന്റെ വീട്ടിലേക്ക് പോവുന്നേ....??!" വീണ്ടും ചപ്പാത്തി വായയിലേക്ക് ആക്കിപിടിച്ചു ഓനിങ്ങനെ ചോദിച്ചതും ഞാൻ അത് വായയുടെ അകത്തേക്ക് ആക്കിയിട്ടു മുഖം ചുളിക്കി ഓനെ നോക്കി..... "അപ്പൊ നീ വരുന്നില്ലേ......??!" "എനിക്ക് നാളെ ഒരു സ്പോട്ട് വിസിറ്റ് ചെയ്യാൻ പോവണം.... so I'm busy .... നീയെപ്പോഴാ പോവുന്നേ എന്നു പറ..... മോർണിംഗ് ആണെങ്കിൽ ഞാൻ നിന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്യാം......." ഓൻ വീട്ടിലേക്ക് വരുന്നില്ല എന്നു പറഞ്ഞപ്പോ മുഖം ചുളിച്ചെങ്കിലും പിന്നീട് ഓൻ മോർണിംഗ് ആണെകിൽ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞപ്പോ ഞാൻ ചിരിച്ചു കൊണ്ട് വേക്കെ എന്നും പറഞ്ഞു ചപ്പാത്തി കഴിച്ചു...... ഇശുനോട് സംസാരിച്ചു ഇരുന്നപ്പോ എന്റെ ഉള്ളിലെ സങ്ടങ്ങളെല്ലാം മാഞ്ഞു പോയ പോലെ......അല്ലേലും ഞമ്മക്ക് ഇഷ്ടപ്പെടുന്നവരുടെ കൂടെ സംസാരിച്ചു ഇരുന്നാൽ എല്ലാ വിഷമങ്ങളും മാറിക്കിട്ടുമല്ലോ..... ഫുടൊക്കെ കഴിച്ചു കഴിഞ്ഞപ്പോ ഓൻ ട്രെ തിരിച്ചു ടീ പോയിന്മേൽ തന്നെ വെച്ച് ടിഷ്യു പോക്സിൽ നിന്നു ടിഷ്യു പറിച്ചെടുത്ത് കൈ തുടച്ചുകൊണ്ട് വീണ്ടും അതിൽ നിന്ന് ടിഷ്യു രണ്ടു മൂന്നെണ്ണം ഒപ്പം പറിച്ചെടുത്തു എന്റെ അടുത്തേക്ക് വന്നുകൊണ്ട് എനിക്ക് നേരെ നീട്ടി.....

. അപ്പോതന്നെ ഞാനത് വാങ്ങിച്ച് കൈയും ചുണ്ടും തുടച്ചു ബാക്കി വേസ്റ്റ് ബിന്നിലിട്ടു...... "ഇനി അതികം ആലോചിച്ചു ഇരിക്കതെ ഉറങ്ങാൻ നോക്ക്....." ഡോർ അടച്ചു ലൈറ്റ്‌സ് ഓഫ് ചെയ്തോണ്ട് എന്റെ അടുത്തുള്ള ലാംപ് ഓണ് ചെയ്ത് ഓനിങ്ങനെ പറഞ്ഞതും ഞാൻ അതിനൊന്ന് തലയാട്ടി കൊണ്ട് ബെഡിൽ കിടന്നു....... അപ്പൊ തന്നെ ഇശു എന്റെ കാലിനു ചുവടെ വെച്ചിട്ടുള്ള കോസഡി കാലിലൂടെ അരക്കറ്റം വരെ പുതച്ചു തന്നിട്ട് ഓൻ സൈഡിലൂടെ പോയി സോഫയിൽ ഇരുന്ന് ഫോണിൽ ആർക്കോ വോയ്സ് മെസ്സേജ് ചെയ്തിരുന്നു......ഞാനത് കണ്ട് അവനെ തന്നെ നോക്കി കിടന്ന് എപ്പോഴോ ഉറങ്ങി പോയി...... പിറ്റേന്ന് രാവിലെ എഴുനേറ്റ് സ്ഥിരം പരിപാടിയൊക്കെ കഴിഞ്ഞു വീട്ടിലേക്ക് പോവാൻ റെഡിയായി കൊണ്ട് ഫോണും പിടിച്ചു താഴത്തെ ഫ്ലോറിലേക്ക് ചെന്നു..... അപ്പൊ ഉമ്മച്ചൻ എന്റെ ഫേവ് കളറായ നേവി ബ്ലൂ കളർ ഷർട്ടും സ്‌ക്രാച്ച് പ്ലാന്റും ഒക്കെ ഇട്ട് ഗേറ്റപ്പ് ലുക്കിൽ സ്പെക്‌സ് വെച്ച് കൊണ്ട് കയ്യിലുള്ള ഫോണ് പോക്കേറ്റിലേക്ക് വെച്ച് വില്ലയുടെ പുറത്തേക്ക് പോവുന്നത് കണ്ടതും ഞാൻ അവനെ തന്നെ നോക്കി നിന്നു...... "അയ്യോ ,,,ആരിത് വാഴിനോക്കി ഐറയോ....??" പുറകിൽ നിന്ന് ഇങ്ങനെയൊരു അശരീരി കേട്ടതും ഞാൻ മുന്നിലുള്ള നോട്ടം തെറ്റിച്ചു പിറകിലേക്ക് നോക്കി....

അപ്പൊ ആ തെണ്ടി റോഷൻ വായപൊത്തി പിടിച്ചു കിണിച്ചു സ്റ്റയർ ഇറങ്ങികൊണ്ട് എന്റെ അടുത്തേക്ക് വന്നതും ഞാനവനെ നോക്കി ഒരു ലോഡ് പുച്ഛിച്ചു വാരി വിതറി..... "അതിന് നിനെക്കെന്തടാ ഞാനെന്റെ സ്വന്തം പ്രോപ്പർട്ടിയെ അല്ലെ നോക്കുന്നെ.... ???!" ഞാനിത് പറഞ്ഞു ഓനെ നോക്കിയപ്പോഴും അവൻ നിന്ന് കിണിക്കാ ,,,അത് കണ്ട് ഞാനവന്റെ വയറ്റിനിട്ട് ഒരു കുത്തങ് കൊടുത്തു........അത് കിട്ടിയപ്പോ അവൻ ചിരി നിർത്തി ഔച്ച് എന്നും പറഞ്ഞ് വയർ തടവിയത് കണ്ട് ' നിനക്ക് അതുതന്നെ വേണമെടാ തെണ്ടി റോഷാ 'എന്നും പറഞ്ഞ് അവനെ പുച്ഛിച്ചു ചിരിച്ചു...... "എന്താ രണ്ടാളും കൂടി ഒരു കശപിശ.....??!" ഇതും പറഞ്ഞു ഉമ്മി രംഗത്തോട് വന്നതും അതിനു പിറകെ ദീദിയും വന്നു......... "അതൊന്നുമില്ല ഉമ്മി,,,,അവൻ വെറുതെ ഓരോന്ന് പറയാ...." റോഷൻ എന്തോ പറയാൻ വായ തുറന്നപ്പോ തന്നെ ഞാൻ ഇടിച്ചു കയറി ഇങ്ങനെ പറഞ്ഞ് റോഷനെ കണ്ണുരുട്ടി നോക്കി...... അപ്പൊ അവൻ എനിക്കൊരു അവിഞ്ഞ ചിരി പാസ്സാക്കി തന്നതും ഞാനും അവനൊന്ന് ഇളിച്ചു കൊടുത്തു എല്ലാരോടും യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങി....... "ദീദി,,,,,,ഐശുട്ടി എവിടെ ....??!" പുറതെത്തിയപ്പോ ദീദിനെ തിരിഞ്ഞു നോക്കി കൊണ്ട് ഞാനിങ്ങനെ ചോദിച്ചതും അപ്പോതന്നെ ഐഷുട്ടി ഇത്തൂസേ എന്ന് നീട്ടി വിളിച്ചു ഉള്ളിൽ നിന്നും ഓടി വന്നതും ഞാൻ അവളെ നോക്കികൊണ്ട് പോവാണെന്ന് പറഞ്ഞ് അവളെ കവിളിലൊരു കിസ്സും കൊടുത്ത് സൈറ്റടിച്ച് ഞാൻ കാറിൽ കയറി ഇരുന്നു.....

. അപ്പോതന്നെ ഇശു പോവാം എന്ന് പറഞ്ഞു കാർ സ്റ്റാർട്ട് ചെയ്തതും ഞാൻ വിൻഡോ താഴ്ത്തി വെച്ച് പുറത്തേക്ക് നോക്കി അവരോട് ബായ് പറഞ്ഞു കൈ വീശി കൊടുത്തു....... യാത്രയുടെ ഉടനീളം ഞാൻ വിൻഡോയിൽ തലവെച്ചു പാട്ടും കേട്ടിരുന്നു...... വില്ലയിൽ നിന്ന് ഏറെ കുറെ യാത്രയുണ്ട് എന്റെ വീട്ടിലേക്ക്....... അതോണ്ട് തന്നെ ഞാൻ കണ്ണുകളടച്ചു പുറത്തെ തണുത്ത കാറ്റും കൊണ്ട് പ്ലേ ചെയ്ത ഇംഗ്ലീഷ് സോങ്ങിലങ്ങനെ ലയിച്ചിരുന്നു........ ★●●★●●★●●★●●★●●★●●★●●★ ഡ്രൈവ് ചെയ്യുന്നതിനിടെ ഞാൻ ഉണ്ടക്കണ്ണിയെ നോക്കിയപ്പോ അവൾ കണ്ണുകളടച്ചു സോങ് കേട്ട് ഇരിക്കുന്നത് കണ്ടതും ഞാൻ അവളെ നോക്കതെ ഡ്രൈവിൽ കോണ്സെന്ഡ്രാറ്റ് ചെയ്തിരുന്നു....... അങ്ങനെ നീണ്ട യാത്രക്കൊടുവിൽ അവളെ വീട്ടിൽ എത്തിയതും കാർ ഗെയ്റ്റ് കടന്നു കോമ്പോണ്ടിലേക്ക് കയറ്റി നിർത്തി......അപ്പൊ തന്നെ ഉണ്ടകണ്ണി സോങ് നിർത്തിവെച്ച് ചാടി തുള്ളി ഡോർ തുറന്ന് പോയതും ഞാനൊന്ന് ചിരിച്ചിട്ട് കാറിൽ നിന്നും ഇറങ്ങി........ അന്നേരം അവളെ ഉപ്പ ഓഫീസിലേക്ക് പോവാനും വേണ്ടി ഇറങ്ങിയപ്പോ പെട്ടന്ന് അവളെ മുന്നിൽ കണ്ട ഷോക്കിൽ 'ഐറു' എന്ന് വിളിച്ചു അവളെ കെട്ടിപ്പിടിച്ച് വിശേഷങ്ങൾ ഒക്കെ ചോദിച്ചറിയുന്നുണ്ട്......അപ്പൊ ഉപ്പ എന്നെ കണ്ടതും എന്റെ അടുത്തേക്ക് വന്നു.....

"എന്താ മോനെ നീ അവിടെത്തന്നെ നിന്നെ.... വാ അകത്തേക്ക് കയറിരി......" എന്നെ നോക്കിക്കൊണ്ട് ഉപ്പ ഇതും പറഞ്ഞു എന്നെ ഉള്ളിലേക്ക് ക്ഷണിച്ചു.......അപ്പൊ ഉണ്ടകണ്ണി ഉപ്പനോട് എന്തൊക്കെയോ ചോദിച്ചു ഉപ്പാനെ മക്കറാക്കുന്നത് കണ്ടിട്ട് ഞാൻ അവരെ തന്നെ നോക്കി.... അപ്പൊ ഉപ്പ എന്റെ നേരെ തിരിഞ്ഞു ചിരിച്ചു തന്നിട്ട് സോഫയിൽ ഇരിക്കാൻ പറഞ്ഞു..... അപ്പൊ അവളെ ഉമ്മ ഈ പെണ്ണിന്റെ ബഹളം കേട്ടിട്ട് കിച്ചനിൽ നിന്ന് എന്താണെന്ന മട്ടിൽ ഹാളിലേക്ക് വന്നപ്പോ പെട്ടന്ന് ഉണ്ടകണ്ണിയെ കണ്ടിട്ടുള്ള ഷോക്കിൽ കണ്ണു നിറഞ്ഞു........ "അയ്യേ ഉപ്പാ ഇത് നോക്ക്,,, നിങ്ങളെ കെട്ടിയോളായ ആയിഷുമ്മ കരയുന്നു......" ഉണ്ടകണ്ണി ഉമ്മിന്റെ അടുത്തേക്ക് ചെന്ന് പിറകിലുള്ള ഉപ്പനെ തിരിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞതും അവളെ ഉമ്മി അപ്പോതന്നെ അവളെ കയ്യിനൊരു തല്ലു വെച്ച് കൊടുത്ത് ചിരിച്ചോണ്ട് ഞാൻ കരഞ്ഞിട്ടൊന്നുമില്ല എന്നു പറഞ്ഞതും അവൾ ഉമ്മിനെ നോക്കി ചിരിച്ചു കവിളിലൊരു മുത്തം കൊടുത്തു........ "ആയിഷ,,, നീ ഇവർക്ക് കോഫിയെടുക്ക്......" ഉപ്പാ എന്റെ ഉപ്പുറത്ത ഇരുന്നുകൊണ്ട് ഇങ്ങനെ പറഞ്ഞതും ഞാൻ ഉപ്പനെ നോക്കി....

"വേണ്ട ഉപ്പാ,,,,എനിക്കിപ്പോ ഇമ്പോർടൻ്റ് ആയി ഒരു സ്പോട്ട് വിസിറ്റ് ചെയ്യാനുണ്ട്..... അപ്പൊ ഇന്ന് നേരെത്തെ അവിടെ എത്തണം..... കുറച്ചു ലോങ്ങാണ് അങ്ങോട്ട് അപ്പൊ ഈ ടൈമിൽ ഇറങ്ങണം,,,,,," ★●●★●●★●●★●●★●●★●●★●●★ ഇശു ഉപ്പച്ചിനോട് എന്തൊക്കെയോ സംസാരിച്ചു പോകാൻ ഇറങ്ങിയതും ഞാൻ അവരോടൊപ്പം പുറത്തു പോയി ......അപ്പൊ ഓൻ എല്ലാരോടും യാത്ര പറഞ്ഞു കാറിലേക്ക് കയറി കൊണ്ട് കാർ ബേക്ക് എടുത്ത് ബായ് പറഞ്ഞു പോയി...... അവൻ കോമ്പൗഡിൽ നിന്ന് ഗെയ്റ്റ് കടന്ന് പോയതും ഞാൻ എന്റെ പുന്നാര ആയിഷുമ്മാനെ നോക്കി....... "അല്ല ഉമ്മച്ചി ,,,മുത്താപ്പ എവിടെ....??!" "മൂത്താപ്പ ടൈസ്റ്റൈൽസ്ക്ക് പോയി....." എന്നു ഉപ്പച്ചി പറഞ്ഞതും ഞാനൊന്ന് മൂളി കൊടുത്തു....അപ്പൊ ഉപ്പച്ചി ഞാൻ ഇറങ്ങാണ് എന്നും പറഞ്ഞ് കാറിലേക്ക് കയറിയിരുന്നു ഓഫീസിലേക്ക് പോയി...... അത് കണ്ട് ഞാൻ ഉമ്മച്ചിനോട് ഓരോന്ന് ചോദിച്ചു ഉള്ളിലേക്ക് നടന്നു....... "എന്താ ഐറു നിനക്ക് ഒന്ന് പറഞ്ഞുടായിരുന്നോ നിങ്ങളിന്ന് ഇങ്ങോട്ട് വരുമെന്ന കാര്യം......" "അത് നിങ്ങൾക്കൊരു സർപ്രൈസ്‌ തരാമെന്ന് വിചാരിച്ചു......

അല്ല എവിടെ ഉമ്മി ബാക്കി ഉള്ളവർ....??!!" ഉമ്മിനോട് ഓരോന്ന് പറഞ്ഞു കിച്ചനിൽ എത്തിയപ്പോ 'ബാക്കി ഉള്ളവർ എവിടെ 'എന്നു ചോദിച്ചതും ഉമ്മി അവരൊക്കെ അവിടെ ഉണ്ടെന്ന് പറഞ്ഞതും ഞാൻ ഉള്ളിലൊന്ന് ചിരിച്ചു ആദ്യം ആ മാക്രി ആലിയെ തന്നെ കാണാമെന്ന് ചിന്തിച്ചു കിച്ചനിൽ നിന്ന് ഹാളിലേക്ക് പോവാൻ നിന്നപ്പോഴാ പിറകിൽ നിന്ന് ഐറു എന്ന വിളി കേട്ടത്..... ആ വിളി കേട്ടപ്പോ തന്നെ ഞമ്മളെ പഞ്ചാര മൂത്തമ്മയാണെന്ന് കത്തിയതും ഞാൻ പിറകിലേക്ക് തിരിഞ്ഞു ക്ലോസെപ്പിന്റെ ഇളി പാസ്സാക്കി കൊടുത്തു........ "നീയെപ്പോ എത്തി ഐറ...??! കുറെ നേരമായോ....?എന്നിട്ട് നിന്റെ ഇശു എവിടെ.....?!ഞാൻ പുറത്തു ഡ്രെസ്സൊക്കെ ഉണക്കാൻ ഇടാൻ പോയെക്കുവായിരുന്നു..... അതോണ്ട് ഞാനൊന്നും കണ്ടില്ല......" എന്നൊക്കെ മൂത്തമ്മ ശ്വാസം വിടാതെ ഓരോന്ന് ചോദിച്ചതും ഞാൻ അതിനൊന്ന് ചിരിച്ചു കൊടുത്ത് ഓരോന്നിനും മറുപടി കൊടുത്തു...... അത് കഴിഞ്ഞപ്പോ ഞാൻ മുകളിലേക്ക് പോയി വരാമെന്ന് പറഞ്ഞു അവിടെനിന്നും എസ്കെപ് ആയി കൈവരയിൽ പിടിച്ചു സ്റ്റപ്സ് കയറാൻ നിന്നപ്പോഴാ സ്റ്റയെറിന്റെ സൈഡിലുള്ള മുറിയിൽ നിന്ന് ഉമ്മുമാന്റെ ചുമ കേട്ടത്...... അത് കണ്ട് ഞാൻ കയറിയ സ്റ്റെപ്‌സ് ഇറങ്ങിട്ട് സൈഡിലുള്ള ഉമ്മുമാന്റെ റൂമിലേക്ക് പോയി.....

വാതിൽ പകുതി തുറന്നു കിടക്കുന്നത് കണ്ട് ഞാൻ അതിന്റെ ഉള്ളിലൂടെ കയറി ഉള്ളിലേക്ക് ചെന്നു........ അപ്പൊ ഞമ്മളെ പാത്തുമ്മ കുട്ടി എനിക്ക് പുറം തിരിഞ്ഞു കൈയിൽ സ്വലാത്ത് മാലയും പിടിച്ച് ബെഡിലിരുന്ന് ചുമക്കുന്നത് കണ്ടതും ഞാൻ പതിയെ ഉമ്മുമാന്റെ അരികിലേക്ക് പോയി പതിയെ ബെഡിരുന്ന് പുറത്തു തടവി കൊടുത്തു....... എന്റെ തലോടൽ അറിഞ്ഞു ഉമ്മുമ്മ ചുമക്കൽ നിർത്തിയിട്ട് പതിയെ ചുണ്ടികൊണ്ട് ഐറു എന്ന് മൊഴിഞ്ഞു എന്നെ തിരിഞ്ഞു നോക്കിയതും ഞാൻ മൂപ്പത്തിനെ നോക്കി ചിരിച്ചു കൊടുത്ത് തോളിലൂടെ കൈയിട്ടിറുക്കി ഐ മിച്ച് യൂ എന്നും പറഞ്ഞു കവിളിലൊരു ഉമ്മ കൊടുത്തു....... "എപ്പഴാ നീ വന്നേ...??ഉമ്മുമാന്റെ കുട്ടിനെ ഞാൻ എന്നായി കാണാൻ കൊതിച്ചിട്ട്.... ഇപ്പോഴെങ്കിലും നീ ഇങ്ങോട്ട് വന്നല്ലോ......എന്നിട്ട് പറയ്യ്‌ എന്തൊക്കെയുണ്ട് അവിടുത്തെ വിശേഷങ്ങൾ....സുഗല്ലേ ഇന്റെ കുട്ടിക്ക്.... " "പിന്നെ പെരുത്ത് സുഖം.... ഇങ്ങക്കോ.....??!ഇപ്പോഴും ആ ഇടക്കിടക്കുള്ള ചുമ ഇണ്ടോ.....??" "വയസ്സായാൽ ഇങ്ങനെ ചുമ ഒക്കെ ഇണ്ടാവും...."

"അങ്ങനെ പറഞ്ഞാൽ എങ്ങനെയാ.... എവിടെ ആ കൃഷ്ണതുളസി.....?!" എന്നും ചോദിച്ചു ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റ് കാബോർഡിന്റെ അടുത്തേക്ക് പോയി അതിലെ മരുന്നുകളൊക്കെ വെച്ചിട്ടുള്ള ഷെൽഫിൽനിന്ന് കൃഷ്‌ണതുളസിയുടെ കുപ്പി കയ്യിലെടുത്തു....... "മ്മ് ഇത് കുടിച്ചോ....അപ്പൊ എല്ലാ കൊരയും ചുമയുമൊക്കെ മാറിക്കോളും......." കുപ്പിയിൽ നിന്ന് അതിന്റെ അടപ്പിലേക്ക് കുറച്ചൊഴിച്ചു ഞാനത് നീട്ടിക്കൊണ്ട് പറഞ്ഞതും ഉമ്മുമ്മ ഓക്കേ തമ്പുരാട്ടികുട്ടി എന്നും പറഞ്ഞു കൈയിലുള്ള സ്വലാത്തും മാല തലയിണക്കു മുകളിൽ വെച്ചിട്ട് എന്റെ കയ്യില് നിന്നും അത് വാങ്ങിച്ചു കുടിച്ചു....... പിന്നെ മൂത്തമ്മ ചോദിച്ച അതേ ചോദ്യങ്ങൾ തന്നെ ഉമ്മൂമ ചോദിച്ചതും ഞാൻ അതിനൊക്കെ മറുപടി കൊടുത്ത് മൂപത്തിയോട് ഓരോന്ന് പറഞ്ഞിരുന്നു....... "ആലി എഴുനെറ്റിട്ടില്ലേ......???!!" "മ്മ് അവൾ തന്നെയായിരിക്കും ഇപ്പൊ എഴുന്നേൽക്കാ.....പത്തുമണി കഴിഞ്ഞാലും അവൾ എഴുനേൽക്കില്ല.....വിളിച്ചു വിളിച്ചു തൊണ്ട പൊട്ടും എന്നല്ലാതെ അവൾ എഴുന്നേൽക്കില്ല...... " "ആഹാ ,,അപ്പൊ ആ പണ്ടത്തെ ഉറക്കം ഇപ്പോഴും അവൾക്കുണ്ടല്ലേ.....??! കാണിച്ചു തരാടി പുന്നാര ആലിയ മോളെ......" അതും പറഞ്ഞു ഞാൻ ഉമ്മുമാനോട് ഇപ്പൊ വരാട്ടോ എന്നും പറഞ്ഞു റൂമിൽ നിന്നുമിറങ്ങി സ്റ്റപ്‌സ് കയറി കൊണ്ട് മുകളിലേക്ക് നടന്നു......

അവൾക്കൊരു റൂം ഉണ്ടേലും എന്റെ റൂമിലായിരിക്കും അവളുടെ സ്ഥിര താമസം,,,,,ഇപ്പൊ പിന്നെ ഞാനിവിടെ ഇല്ലാത്തതു കൊണ്ട് എന്റെ റൂം കീഴടക്കി ഭരിക്കുക ആയിരിക്കും അവൾ..... അതുകൊണ്ട് തന്നെ നേരെ എന്റെ റൂമിലേക്ക് നടന്നുകൊണ്ട് പതിയെ ഡോർ തുറന്ന് നോക്കിയപ്പോ അവൾ ചക്ക വെട്ടിയിട്ട പോലെ തല വഴി പുതപ്പ് മൂടി കിടന്നുറങ്ങുന്നത് കണ്ടതും ഞാൻ ഡോർ മെല്ലെ അടച്ചോണ്ട് റൂമിലേക്ക് ചെന്നു......... എന്നിട്ട് ഒച്ച ഉണ്ടാക്കതെ ബെഡിന്റെ അരികിലേക്ക് ചെന്ന് അവളെ തലയിൽ നിന്ന് പുതപ്പു ഊരി മാറ്റി......അപ്പൊ അവളെ തലക്ക് പകരം രണ്ടു കാൽ കണ്ടതും ഞാൻ നെറ്റി ചുളിച്ചു അവളെ തലയെവിടെ എന്ന് ചിന്തിച്ചു മറ്റേ സൈഡിൽ നിന്ന് പുതപ്പ് മാറ്റിയപ്പോഴാണ് അവിടെ തല കണ്ടത്...... അപ്പോ അവളെ കിടത്തം കണ്ട് നാവു കടിച്ചു ഒരു ചവിട്ടങ്ങു കൊടുക്കാൻ തോന്നിയെങ്കിലും ഞാനത് ഉള്ളിൽ തന്നെ ഒതുക്കി വെച്ച് പുതപ്പ് മാറ്റിക്കൊണ്ട് അവളെ തട്ടി വിളിച്ചു..... "ആലി,,, ഡി ആലി,,,, ആലിയാ ,,,,,ഡി സ്വയം പൊങ്ങുന്ന ആലിയാ ഭട്ടേ..." എത്ര തട്ടി വിളിച്ചിട്ടും അവൾ എണീക്കാത്തത് കണ്ട് അവൾ സ്വയം പറഞ്ഞു പൊങ്ങുന്ന പേര് വിളിച്ചതും അവളൊന്ന് ഞെരുങ്ങി കൊണ്ട് എന്താ ഉമ്മി എന്നും പറഞ്ഞ് തിരിഞ്ഞു കിടന്നു......കണ്ടോ കണ്ടോ ഏത് പ്രതിസന്ധി ഘട്ടത്തിലാണെങ്കിലും അവളാ പേര് കേൾക്കും..... "ഡീ നീ എഴുനേൽക്കുന്നുണ്ടോ അതോ ഞാൻ നിന്റെ തല വഴി വെള്ളം കോരി ഒഴിക്കണോ.....??!!!"

"എന്താ ഉമ്മി,,,, നിങ്ങളിത് ഐറൂന്റെ പോലെ ആകല്ലിട്ടോ...അവൾക്കാണ് ആ കുളിപ്പിക്കൽ പരുപാടി.... " 'ഓഹോ അപ്പൊ നിനക്ക് അതൊക്കെ ഓർമ ഉണ്ടല്ലേ......കാണിച്ചു തരാടി ബ്ലഡി ആലിയ ഭട്ടെ......' ഞാനിതും പറഞ്ഞു ബാത്റൂമിലേക്ക് കയറികൊണ്ട് ബക്കറ്റിൽ വെള്ളം നിറച്ച് ബെഡിന്റെ അടുത്തേക്ക് നടന്നു....... "ഡി പുന്നാരമോളെ ഞാൻ ഒരു തവണ കൂടെ ചോദിക്കുവാ,,,,,,,, നീ എഴുന്നേൽക്കുന്നുണ്ടോ അതോ ഞാൻ വെള്ളം ഒഴിക്കണോ.......???" എന്നും ചോദിച്ചു ബക്കറ്റ് ഉയർത്തി പിടിച്ചതും അവൾ വീണ്ടും തിരിഞ്ഞുകിടന്നു പതിയെ കണ്ണു തുറന്ന് എന്താ ഉമ്മി എന്നു പറയുന്നതിന് മുൻപ് തന്നെ ബെഡിൽ നിന്നും പിടഞ്ഞേണീറ്റ് ഇരുന്നത് കണ്ട് ചിരി പൊട്ടി വന്നേലും ഞാനത് പിടിച്ചു വെച്ചു..... "ഹൗ എന്റെ മരഭൂദമേ...." പെട്ടന്ന് മുന്നിൽ എന്നെ കണ്ടിട്ട് നെഞ്ചിൽ കൈ വെച്ചോണ്ട് അവളിത് പറഞ്ഞതും ഞാൻ നെറ്റി ചുളുക്കി നോക്കിയിട്ട് എന്തോന്ന് മരഭുദമോ എന്നു ചോദിച്ചതും അവൾ എനിക്കൊന്ന് അവിഞ്ഞ ചിരി പാസ്സാക്കി തന്നിട്ട് നെഞ്ചിൽ നിന്ന് കൈ പിൻവലിച്ചു ബെഡിൽ ശെരിക്കിനും ഇരുന്ന് എന്നെ തന്നെ നോക്കിയിരുന്നു........വല്ല കുറ്റവാളിയെയും നോക്കുന്ന പോലെ "അല്ല കോപ്പേ നീയിത് എപ്പോ ഇവിടെ പൊങ്ങി..... ഇനി നിന്നെ അവിടുന്ന് ആട്ടി ഓടിച്ചോ.....

പറയാൻ പറ്റൂല നിന്റെ സ്വഭാവ സെർട്ടിഫികേറ്റ് വെച്ച് അങ്ങനെ ആകാനാണ് സാധ്യത......" എന്നും പറഞ്ഞ് അവൾ ക്ലോസപ്പിന്റെ പല്ലും പൊത്തിപ്പിടിച്ചു കിണിക്കുന്നത് കണ്ടിട്ട് ഞാൻ നാവുകടിച്ചു നിലത്തു വെച്ച ബക്കറ്റ് ഉയർത്തി കാണിച്ചു കൊടുത്തു..... അപ്പോതന്നെ അവൾ കൈ കൂപ്പി കൊണ്ട് വേണ്ട ഞാൻ നന്നായിക്കോളാം എന്ന് പറഞ്ഞതും ഞാൻ അവളെ തുറിച്ചു നോക്കി കൊണ്ട് ബക്കറ്റ് താഴ്ത്തി വെച്ചു ......... "നിനക്കെന്താടി ഒന്ന് നന്നായികൂടെ....." "ചെലോര് നന്നാവും ചെലോര് നന്നാവൂല,,,, അതുവിജാരിച്ച് ഞാൻ നന്നാവുമെന്ന് നീ വിജാരിക്കേണ്ടടി ചൂലെ......" "അഹാ അത്രക്കയോ....." "ആയെങ്കിൽ...." രണ്ടു പുരികവും പൊന്തിച്ചു ഗമയിൽ അവളിത് ചോദിച്ചതും ഞാൻ കാണിച്ചു തരാട്ടോ എന്നും മനസ്സിൽ മൊഴിഞ്ഞു ബക്കറ്റിലെ വെള്ളം ഉയർത്തി അവൾക്കു നേരെ വിശീയതും ആ പുന്നാര മോൾ അപ്പോതന്നെ ബാത്റൂമിലെക്ക് ഓടി പോയി..... ജസ്റ്റ് മിസ്സ് അല്ലേൽ അവളെ ഞാനിന്ന് കുളിപ്പിച്ചേനെ..... "ഡി ഇൗ ബക്ക്‌റ്റും കൊണ്ടു പൊയ്ക്കോ......" ബാത്റൂമിലെക്ക് നോക്കിക്കൊണ്ട് ഞാനിത് പറഞ്ഞതും അവള് ബ്രഷ് വായയിലിട്ട്‌ എനിക്കൊന്ന് ഇളിച്ച് തന്ന് ബക്കറ്റും കൊണ്ട് ഓടി.... അവളെ ഓട്ടം കണ്ട് ഞാൻ ചിരിച്ചോണ്ട് തിരിഞ്ഞപ്പോയാണ് ലാംബ്‌ ടേബിളിൽ ഞാനും ജാസിയും ചിരിച്ചു നിക്കുന്ന ഫോട്ടോ ഫ്രെയിം കണ്ടത്..... അത് കണ്ണിൽ ഉടക്കിയപ്പോ തന്നെ ഞാൻ അതിന്റെ അടുത്തേക്ക് പോയി അതെന്റെ കയ്യിലെടുത്തു..... അപ്പോ ഞാനും അവനും ആദ്യമായി മീറ്റ് ചെയ്തത് മൈൻഡിലേക്ക്‌ ഓടി വന്നതും ഞാൻ കണ്ണുകളടച്ച് അതെല്ലാം ഓർത്തു.... അന്നൊരു മഴയുള്ള ദിവസം,,,,,,, ........ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story