QUEEN OF KALIPPAN: ഭാഗം 43

queen of kalippan

രചന: Devil Quinn

"ഫ്രണ്ട്‌സ്....!!!!!" മൈൻ്റ ഒന്ന് റിലാക്സ് ചെയ്തോണ്ട് ഞാൻ ജാസിക്കു നേരെ ഇരുന്ന് ഇതും ചോദിച്ചു അവൻക്ക് നേരെ കൈ നീട്ടിപിടിച്ചു......അപ്പോളവൻ എന്നെയും കയ്യിനെയും മാറി മാറി നോക്കിയിട്ട് എന്തോ ചിന്തിച്ചു എന്നെ നോക്കി ...... "Nooo........" അത് കേട്ടിട്ട് ഞാൻ നെറ്റി ചുളിച്ചു എന്തേ എന്ന മട്ടിൽ നോക്കിയതും അവൻ എന്റെ നോട്ടം മനസ്സിലായവണ്ണം എനിക്കൊന്ന് ചിരിച്ചു തന്നു....... "ശെരിക്കിനും ഞാനല്ലേ ഇത് നിന്നോട് ചോദിക്കേണ്ടത്,,,,, coz ഞാൻ ആരെന്നോ എവിടെനിന്ന് വന്നതാണെന്നോ ഒന്നും അറിയാതെ നീ എന്നോട് കൂട്ടുകൂടി,,,,,അപ്പൊ ഒരു മുൻപരിജയവും ഇല്ലാത്ത എന്നെ നീ പരിജയക്കാരെ പോലെ ബിഹൈവ് ചെയ്യുമ്പോ ഞാനല്ലേ ഇത് നിന്നോട് ചോദിക്കേണ്ടത്...... ആദ്യമായിട്ട് ഒരു പരിചയവും ഇല്ലാത്ത നാട്ടിലേക്കും കോളേജിലേക്കും ഞാൻ ഇന്ന് വന്നപ്പോ ഒരു ചെറിയ വേവലാതി ഉണ്ടായിരുന്നു.....പക്ഷെ ആ വേവലാതിയെല്ലാം നിന്നെ കണ്ടുമുട്ടിയത് മുതലും പിന്നെ ഈ ബള ബള നോൺ സ്റ്റോപ് ആയിട്ടുള്ള സംസാരത്തിൽ നിന്ന് തന്നെ ആവിയായി പോയി..... അതുമല്ല ക്ലാസ്സിലുള്ളവർക്കൊക്കെ നിന്നെ കുറിച്ചു പറയാൻ നൂറു നാവാ.... നീ ഇവിടെ കഷ്ടപ്പെട്ട് ഓരോന്ന് ചെയ്യുമ്പോഴും കുട്ടികളും സാറും നിന്നെ പറ്റിയാ പറഞ്ഞിരുന്നത്....

സാറിന്റെയും കുട്ടികളുടെയും സംസാരത്തിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി അവർക്കൊക്കെ നിന്നെ എത്ര പ്രിയപ്പെട്ടത് ആണെന്ന്...... പിന്നെ നീ എന്നോട് ബിഹേവ് ചെയ്യുന്നത് ഒക്കെ കണ്ടപ്പോ ഞാനും ഒന്ന് കൊതിച്ചു എനിക്കിവിടെ നിന്നെ പോലെയൊരു ഫ്രണ്ടിനെ കിട്ടുവോ എന്ന്..... പക്ഷെ നിന്നെ പോലെയുള്ള ഫ്രണ്ടിന് പകരം ഇപ്പൊ എനിക്ക് നിന്നെ തന്നെ കിട്ടി....ശെരിക്കിനും ഒരു മിറാക്കിൾ പോലെ,,,,," "അതേ ജാസി എനിക്കും ഇപ്പൊ ഇതൊക്കെ ഒരു മിറാക്കിൾ പോലെയാ തോന്നുന്നെ കാരണം ഞാൻ നിന്നെ പരിജയപ്പെട്ടപ്പോഴോ നിന്നോട് സംസാരിച്ചു തുടങ്ങിയപ്പോഴോ ഞാനറിഞ്ഞില്ല നീയെന്റെ ഹൃദയത്തിലേക്ക് ഒരു ടിക്കറ്റ് എടുക്കുമെന്ന്,,,, ഈ ടിക്കറ്റ് വെച്ച് നീ ഇനി അടുത്ത സ്റ്റോപ്പിലാണോ അതോ അവസാന സ്റ്റോപ്പിലാണോ ഇറങ്ങുക അതും വ്യക്തമല്ല,,, പക്ഷെ നീ പറഞ്ഞ പോലെ നിന്നെ പോലെയൊരു കെട്ടിറപ്പുള്ള സൗഹൃദത്തെ ഞാനും ഒന്ന് ആഗ്രഹിച്ചു പോയിരുന്നു.... എന്നാൽ എന്റെ ആഗ്രഹം നീയിപ്പോ ഫുൾഫിൽ ചെയ്തു തന്നു......നീയെന്നും എന്റെ നല്ലൊരു ഫ്രണ്ട് ആയിരിക്കും......."

"You are not just a friend to me, you will always be my best friend.....💕" ●●● ●●● ●●● വീണ്ടും വേണ്ടും അവന്റെ ആ പുഞ്ചിരിച്ചോണ്ടുള്ള വാക്കുകൾ ചെവിയിലേക്കും മനസ്സിലേക്കും കുത്തി കയറിയതും ഞാൻ കയ്യിലുള്ള ഫോട്ടോ ഫ്രമിൽ പിടി മുറുക്കി കണ്ണുകൾ മുറുക്കി അടച്ചു തുറന്നുകൊണ്ട് തളർന്ന് ബെഡിൽ ഇരുന്നു.... "Yes,,,, u are not a just friend to me ,,, u are ma always...." മനസ്സിൽ ഇതും മൊഴിഞ്ഞു കണ്ണുകൾ തുറന്നപ്പോ ഒരിറ്റ് കണ്ണുനീർ ഫ്രമിലേക്ക് വീണതും ഞാൻ ഉരുണ്ടു കൂടിയ കണ്ണുകളെ തള്ള വിരലിന്റെ പുറംഭാഗം കൊണ്ട് അമർത്തി തുടച്ചോണ്ട് ഫ്രെമിലേക്ക് നോക്കി.... അപ്പൊ എന്റെ കണ്ണുനീർ ഫ്രെയിമിലുള്ള ജാസിയുടെ മുകത്തൂടെ ഒലിച്ചു ഇറങ്ങുന്നത് കണ്ട് ഞാൻ ചുണ്ട് കൂട്ടി പിടിച്ചു അവനെ തന്നെ നോക്കിനിന്നു.... 'ഇല്ല ജാസി നിന്നെ ഒരിക്കലും നിന്റെ ഈ ജെസ ജീവിച്ചിരിപ്പുള്ള കാലത്തോളം ആർക്കും വിട്ടുകൊടുക്കില്ല അതിനി വിധിക്കു പോലും.... നിനക്ക് വേണ്ടി പോരാടാൻ നിന്റെ ജെസ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിനി ഞാൻ മരിച്ചിട്ടാണേലും നടപ്പാക്കും........എനിക്കൊരു പ്രോബ്ലെം വന്നാൽ ഞാനില്ലേ കൂടെ എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുന്ന നിനക്ക് വേണ്ടി ഏതറ്റം വരെ പോകാനും ഈ ജെസ മടിക്കില്ല......'

എന്നൊക്കെ ഉറച്ച ശബ്ദത്തോടെ മനസ്സിൽ മൊഴിഞ്ഞു കൊണ്ടിരിക്കെയാണ് പെട്ടന്ന് ആരോ എന്റെ ശൗൽഡറിൽ കൈ വെച്ചത്,,,, അത് ആലിയയാണെന്ന് മനസ്സിലായതും ഞാൻ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ അമർത്തി തുടച്ചു ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ചോണ്ട് ഫോട്ടോ ഫ്രെയിമിൽ മെല്ലെ തലോടി തിരികെയത് ലാംപ് ടേബിളിൽ തന്നെ വെച്ചു....... "എന്താടി ഇത്,,, നിന്നോട് ഞാൻ പറഞ്ഞതല്ലേ പണ്ടത്തെ കാര്യങ്ങളൊന്നും ആലോചിച്ചു നീറി പുകയണ്ടാ എന്ന്..... എന്നിട്ടും നീ എന്തിനാ.... ??" ആലി ബെഡിൽ ഇരുന്ന് എന്നെ അവൾക്കു നേരെ തിരിച്ചു ഇരുത്തി ഇങ്ങനെ പറഞ്ഞതും ഞാൻ അതിനൊന്ന് ചിരിച്ചു കൊടുത്തു..... "ആര് എന്തൊക്കെ പറഞ്ഞാലും എന്റെ ഉള്ളിലിപ്പോഴും അതാലോജിച്ചു നീറിപ്പുകയുകയാണ്,,,,, കാരണം ഞാൻ ഒറ്റ ഒരുത്തി കാരണമാ അവനിപ്പോ വേദന എന്തെന്ന് അറിഞ്ഞു സെൻട്രൽ ജയിലിൽ കിടക്കുന്നെ...... അന്ന് ഞങ്ങൾ അവിടേക്ക് പോയിട്ടില്ലേൽ അങ്ങനെയൊന്നും സംഭവിക്കുക ഇല്ലായിരുന്നു..... എല്ലാത്തിനും കാരണം ഞാൻ മാത്രമാണ്....." "എന്തൊക്കെയാ ഐറു നീയീ പറയുന്നേ....ഒരിക്കലും അത് നീ കാരണമല്ല ,,,വിധിയാണ് അതൊക്കെ.... എന്തിനാ നീ നിന്നെ തന്നെ സ്വയം പറഞ്ഞു കുറ്റപ്പെടുത്തുന്നത്......

അല്ല അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ,,,,നീയിപ്പോ ഇവിടേക്ക് വന്നത് ഇതും പറഞ്ഞു കണ്ണീർ ഒലിപ്പിക്കാനാണോ ...??!!അല്ലല്ലോ എന്നാ വാ ....എനിക്ക് വിശക്കുന്നുണ്ടടി ഡോഗ് മോളെ......" എന്റെ മൂഡ് മാറ്റാനും വേണ്ടി അവൾ ഉറിഞ്ഞു തുള്ളി എന്റെ കൈയും പിടിച്ചു റൂമിൽ നിന്നും ഇറങ്ങിയതും ഞാൻ മൈൻ്റൊന്ന് റിലാക്സ് ചെയ്തു അവളുടെ കൂടെ താഴേക്ക് ചെന്നു...... ഞാൻ കാരണം ആരും വിഷമിച്ചു ഇരിക്കുന്നത് എനിക്ക് ഇഷ്ടമില്ലാത്ത കാര്യം ആയതുകൊണ്ട് തന്നെ മൈൻ്റിലുള്ള കാര്യങ്ങളെല്ലാം ഡിലീറ്റ് ചെയ്ത് ടേബിളിന്റെ അടുത്ത് ചെന്നിരുന്നു..... ആ ആലിയ ഭട്ടിന്റെ ബ്രെക്ഫാസ്റ്റ് കഴിക്കുന്ന ടൈമിൽ ഇവിടെയുള്ളവർ കഞ്ഞി കുടിക്കുന്ന ടൈമാ,,,,,അവളൊക്കെ എന്നാ നന്നാവോ എന്നോ.... ഞാൻ പിന്നെ അത് നോക്കാതെ കഞ്ഞിയും പയർ ഉപ്പേരിയും ചമന്തിയൊക്കെ കഴിച്ചു വയർ നിറച്ചു..... ഇത് കണ്ടപ്പോ തന്നെ നിങ്ങൾക്ക് മനസ്സിലായല്ലോ ഞങ്ങളെ വീട്ടിൽ ഉള്ളവർ പക്കാ നാച്ചുറൽ ആളുകളാണെന്ന്,,,,,,,അതിന്റെ ഒത്തുരുമയും സ്നേഹവും ഈ വീട്ടിൽ ആവോളം ഉണ്ട്....... "ഐറുമ്മോയ്...." ഹാളിലെ സ്റ്റയറിന്റെ രണ്ടു സൈഡിലുമുള്ള കൈവരയിലെ ഒരു സൈഡിൽ ചാരി ഇരുന്ന് ഫോണിലെ ഹോട്സ്റ്റാറിൽ ആഷനേയും അശോക് അഗ്നിഹോത്രിയെയും കണ്ടിരിക്കുന്ന സമയത്തു ആലിയ എന്നെ വിളിച്ചു മുകളിൽ നിന്ന് ഇറങ്ങി വന്നതും ഞാൻ കണ്ടിരുന്ന എപ്പിസോഡ് പൗസ് ചെയ്ത് വെച്ചോണ്ട് ഫോണ് സൈഡിൽ വെച്ച് തല പൊക്കി അവൾ സ്റ്റപ്‌സ് ഇറങ്ങി വരുന്നത് നെറ്റി ചുളിച്ചു നോക്കിനിന്നു.....

എന്തോ ദുരിദേശത്തിനുള്ള വരവാണ് ആ കോപ്പിന്റെ....കാരണം അവളെ ഐറുമ്മാ എന്ന വിളിയിൽ തന്നെ അത് ഒളിഞ്ഞു കിടപ്പുണ്ട്,,, കാര്യം സാധിക്കാനുള്ള അവളെ വിളി.... "എന്താടി ഒരു കള്ള ലക്ഷണം.....???!!!" എന്റെ സൈഡിൽ ഇരുന്ന് അവളുടെ മടിയിൽ കൈകുത്തി താടിക്കു കൈയും വെച്ച് ഇരിക്കുന്ന ആ കോപ്പിനെ നോക്കി ഞാൻ പുരികം പൊന്തിച്ചു ചോദിച്ചതും അവൾ എനിക്കൊന്ന് ഇളിച്ചു തന്ന് താടിക്കു കൈകൊടുത്തിരിക്കുന്ന കൈ താഴ്ത്തി വെച്ചു എന്റെ അടുത്തേക്ക് ഒട്ടി ഇരുന്നു..... "അതോ,,, അതിണ്ടല്ലോ...??!! ഇന്ന് ഞമ്മക്ക് രണ്ടാൾക്കും മാളിലൊന്ന് ചുറ്റി അടിച്ചു വന്നാലോ....??!" "അതെന്തിനാ മുത്തേ.... വെറുതെ മാളിൽ ചുറ്റിയടിക്കൻ അത് നിന്റെ തറവാട് സ്വത്ത് ഒന്നുമല്ലല്ലോ.....??!!" "അതല്ല,,, എന്നാലും ഞമ്മകൊന്ന് അങ്ങോട്ട് പോവാം.... അവിടുത്തെ max ൽ പുതിയ കളക്ഷൻ വന്നിട്ടുണ്ട്.... അപ്പൊ...." "അപ്പൊ നിനക്ക് രണ്ടു മൂന്ന് ഡ്രെസ്സ് എടുക്കണം അതല്ലേ......???" "ഹാ അതെന്നെ,,,,നീ എന്റെ ഐറു തന്നെ..... ഞാൻ മനസ്സിൽ കണ്ടപ്പോഴേക്കിനും നീ മാനത്ത് കണ്ടല്ലോ......."

"നീയെന്താ വിചാരിച്ചേ കല്യാണം കഴിഞ്ഞുപോയാൽ ഞാനങ് മാറുമെന്ന് വിചാരിച്ചോ .....any way നീ പോയി ഡ്രെസ്സ് മാറ്റി വാ,,,,അപ്പോഴേക്കിനും ഞാനും ഒന്ന് ഡ്രെസ്സ് മാറ്റി വരാം ....." എന്ന് ഞാൻ അവളെ നോക്കി പറഞ്ഞപ്പോ അവൾ കവിളിൽ വലിച്ചു നീ മുത്താണ് എന്നും പറഞ്ഞ് സ്റ്റപ്‌സ് ഓടി കയറി റൂമിലേക്ക് വിട്ടു...... അത് കണ്ട് ഞാൻ ചിരിച്ചോണ്ട് ഫോണിലുള്ളതെല്ലാം ബേക്ക് അടിച്ച് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ഫോണ് ടേബിളിൽ വെച്ചോണ്ട് അടുക്കളയിലേക്ക് ചെന്നു..... അപ്പൊ ഉമ്മച്ചി സ്റ്റവ്വിൽ തീ കത്തിച്ച് പാനിൽ കോഴി പൊരിക്കുന്നത് കണ്ടതും ഞാൻ പതിയെ മൂപ്പത്തിയുടെ അടുത്തേക്ക് ചെന്നു.......എന്നിട്ട് സ്ലാബിലേക്ക് കയറി ഇരുന്ന് കോഴി പൊരിക്കുന്നത് നോക്കിക്കൊണ്ട് ഉമ്മച്ചിന്റെ ഇടകണ്ണിട്ട് നോക്കി...... "ഉമ്മച്ചി,,,,,,ഞാനും ആലിയും ഒന്ന് മാളിൽ പോയി വന്നോട്ടെ......" എന്നും പറഞ്ഞ് ഉമ്മിനെ നോക്കിയപ്പോ മൂപ്പത്തി കോഴിയിൽ നിന്ന് ശ്രേദ്ധ മാറ്റി എന്നെ ഒരു സംശയത്തോടെ നോക്കി..... "അതെന്തിനാ ഐറു ഇപ്പൊ ഒരു മാളിലേക്ക് പോക്ക്.... " ഉമ്മി എന്തോ പറയാൻ നിന്നപ്പോ മൂത്തമ്മ സ്റ്റോറൂമിൽ നിന്ന് വന്ന് എന്നോട് ഇങ്ങനെ ചോദിച്ചതും ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു.... "അതുണ്ടല്ലോ ,,,,ആലിക്കു..." "ആലിക്കല്ല ഉമ്മി ഇവൾക്ക് ,,,,ഇവൾക്ക് ഇന്ന് മാളിലേക്ക് പോവണമെന്ന്,,, കുറച്ചു പുർച്ചേസിംഗ് നടാത്താൻ ...." ആലി ഇടിച്ചു കയറി എന്നെ പറയിക്കാൻ സമ്മതിക്കാതെ അവളോരോന്ന് പറയുന്നത് കേട്ടിട്ട് എന്റെ വായ അറിയാതെ തുറന്നു പോയി......

"പോകുന്നത് കൊണ്ടൊന്നും കുഴപ്പല്യ ,,,, പക്ഷെ നേരെത്തെ കാലത്തും വീട്ടിൽ എത്തിക്കോണം രണ്ടും ,,,മഗ്‌രിബ് ബാങ്ക് കൊടുക്കാൻ നിക്കരുത് കേട്ടല്ലോ...... ഐറു നീയീ പെണ്ണിനെ സൂക്ഷിച്ചോണ്ടു,,,,," മൂത്തമ്മ പറയുന്നത് കേട്ടിട്ട് ഞാൻ ആ കോപ്പതിനെ നോക്കി ചിരി അടക്കി പിടിച്ചോണ്ട് തലയാട്ടി കൊടുത്തു,,,,എന്നിട്ട് സ്ലാബിളിൽ നിന്നിറങ്ങി ഉമ്മച്ചിന്റെയും മൂത്തമയുടേയും കവിളിൽ മുത്തം കൊടുത്ത് ആരും കണ്ടിട്ടില്ലടി എന്ന് ആലിയുടെ ചെവിക്കരികിൽ പോയി പറഞ്ഞു കളിയാക്കി ചിരിച്ചു ഞാൻ ഹാളിലേക്ക് ചെന്ന് സ്റ്റപ്‌സ് ഓടി കയറി റൂമിലേക്ക് ചെന്നു..... എന്നിട്ട് ഷെൽഫിൽ നിന്ന് എന്റെ മഞ്ഞ പ്രിന്റഡ് സ്കർട്ടും വൈറ്റ് ഷർട്ടും എടുത്ത് മാറ്റി ഒരുങ്ങി...... 🎶saaiyan ve ab raastha Dhikha de tu...... Tujko hai vaastha Duaa de tu..... 🎶 ഞമ്മളെ ആശാ അഗ്നിഹോത്രിയുടെ പാട്ടും പാടി ഞാൻ സ്കൂട്ടിയുടെ കീ കയ്യിലിട്ട് കറക്കി സ്റ്റയർ ഇറങ്ങിയിട്ട് ഞാൻ ആലിയനെ വിളിച്ചു കൂവി പുറത്തേക്ക് ഇറങ്ങി..... പുറത്തെത്തിയപ്പോ എന്റെ തങ്ങകുടമായ മഞ്ഞ സ്‌കൂട്ടിയെ ആ പെരട്ട ആലി എന്തോ ചെയ്യുന്നത് കണ്ടതും ഞാൻ അവളെ അടുത്തേക്ക് പോയി 'എന്താടി നീ അതിൽ കാണിക്കുന്നെ' എന്നും ചോദിച്ച് ഒച്ചയിട്ട് കൊണ്ട് അവളെ അവിടുന്ന് പിടിച്ചു മാറ്റി..... "മാറിക്കേ ,,,,ഇതിന്റെ ഓണർ ഇവിടെ എത്തിട്ടുണ്ട്,,, so ഡിസ്റ്റൻസ് കീപ് ചെയ്യ് ട്ടോ......."

അവൾക്കു നേരെ വളിച്ച ഇളി ഇളിച്ചു കൊടുത്ത് ഞാൻ അതിലേക്ക് കയറിയിരുന്ന് സ്‌കൂട്ടി ഓണ് ചെയ്തു....... "സത്യം പറഞ്ഞോ നീ ഇന്ന് ഇതിന് മേച്ചായി മഞ്ഞ ഡ്രെസ്സ് ഇട്ടതല്ലേ.....??!!" എന്നെയും എന്റെ മഞ്ഞ സ്കൂട്ടിനെയും നോക്കി അവളിത് പറഞ്ഞതും ഞാൻ അതേലോ എന്ന മട്ടിൽ തലയാട്ടി കൊടുത്തു..... അത് കണ്ട് അവളെന്നെ പെരട്ടെ എന്നു വിളിച്ചു ഞാനും മഞ്ഞയിട്ട് വരാമെന്ന് പറഞ്ഞു ഉള്ളിലേക്ക് ഓടി..... അവളോട് ഇപ്പൊ ഇട്ടതന്നെ മതിയെന്ന് പറഞ്ഞിട്ടും അവളതൊന്നും കേൾക്കാതെ അകത്തേക്ക് പോയി.....അവളെ ഓട്ടം കണ്ട് ഞാൻ ചിരിച്ചു കൊണ്ട് അവളെയും വൈറ്റ് ചെയ്തു നിന്നു....... കുറച്ചു നേരം കഴിഞ്ഞപ്പോ അവൾ ഒരു മഞ്ഞ സ്ലീവ് ടോപ്പും ധരിച്ചു വന്ന് സ്കൂട്ടിയിൽ കയറി ഇരുന്നു.... അന്നേരം ഞാൻ തിരിഞ്ഞു അവളെ കൈയിലേക്ക് എന്റെ ഹാൻഡ് ബേഗ് വെച്ചു കൊടുത്ത് ഹെൽമറ്റ് തലയിൽ കമിഴ്ത്തി സ്‌കൂട്ടി ഓണാക്കി മാൾ ലക്ഷ്യം വെച്ച് പറപ്പിച്ചു വിട്ടു...... "ഐറാ,,,,,," യാത്രക്കിടെ അവളെന്റെ തോളിലേക്ക് തല കേറ്റി വെച്ച് എന്നെ വിളിച്ചതും ഞാനവളെ മുന്നിലുള്ള റൗണ്ട് ഗ്ലാസ്സിന്റെ ഉള്ളിലൂടെ ഇടകണ്ണിട്ട് നോക്കി..... "എന്താടി......." "അത്,,, ഞാൻ ഉണ്ടല്ലോ നിന്റെ വെഡ്ഡിങ്ങിന്റെ ഫോട്ടോ എന്റെ ഫ്രണ്ട്സിനോക്കെ കാണിച്ചു കൊടുത്തു....അപ്പൊ അവർ നിന്റെ ഇശുനെ ചെറുതായി ഒന്ന് വായിനോക്കി ട്ടോ.....

എന്നിട്ട് അവർ പറയാണ് ഇശുനെ കണ്ടാൽ സിംഗർ zain മാലികിന്റെ പോലെയുണ്ടെന്ന്...... അവരങ്ങനെ പറഞ്ഞപ്പോ ഞാനും ഇശുനെ ഒന്ന് സ്കാൻ ചെയ്തു നോക്കി..... അന്നേരം എനിക്കും ആകെ കോണ്ഫ്യൂഷൻ ആയി..... അത് കണ്ട് ഞാൻ ഒന്നുംകൂടി ഉറപ്പുവരുത്താനും വേണ്ടി ഗാലറിയിലുള്ള zain മാലിക്കിന്റെ പിക് എടുത്തുനോക്കി കൊണ്ട് ഇശുന്റെ സൈഡിൽ വെച്ചു......സത്യം പറഞ്ഞാൽ അവരെ രണ്ടാളെയും കണ്ടാൽ ഇരട്ട കുട്ടികളാണെന്നാ തോന്നാ..... അത്രക്ക് സാമ്യം..... അപ്പോഴാ എനിക്കൊരു കാര്യം മനസ്സിലായെ...." അത്രയും പറഞ്ഞ് അവൾ പുൾസ്റ്റോപ്പിട്ട് നിർത്തിയതും ഞാൻ അവളെ വീണ്ടും ഗ്ലാസ്സിന്റെ ഉള്ളിലേക്ക് നോക്കി.... "എന്തു കാര്യം........??!" "ഒരാളെ പോലെ ഏഴു പേര് ഉണ്ടെന്ന കാര്യം.....ആദ്യമൊന്നും എനിക്ക് അതിലൊന്നും വിശ്വാസമില്ലായിരുന്നു....അപ്പൊ അത് കണ്ടപ്പോ എനിക്ക് വിശ്വാസമായി...... അല്ല കുരിപ്പേ,,നിനക്ക് നിന്റെ കെട്ടിയോനായ ഇശുനെ കണ്ടിട്ട് അങ്ങനെ തോന്നിട്ടില്ലേ.......??!!!! എന്റെ മനസ്സിലെ ഒരു കോണിൽ ചോദ്യ ചിന്നമായി കിടക്കുന്ന ആ ചോദ്യം അവളെന്നോട്‌ ചോദിച്ചതും ഞാൻ അതിനൊന്ന് പുഞ്ചിരിച്ചു.... "തോന്നിട്ടില്ലേ എന്നോ....!!! എപ്പഴാ ഇത് തോന്നാത്തെ എന്ന് ചോദിക്ക്....ശെരിക്കിനും ഞമ്മൾക്ക് മാത്രമല്ല ഈ ഡൗട്ട് അവനെ കാണുന്ന മിക്ക ആളുകൾക്കും ഇതേ ഡൗട്ട് ഉണ്ട്,,,,, കാരണം ചില ആളുകളൊക്കെ ഇശുനെ കണ്ട് zain മാലിക് ആണോ എന്നു വരെ ചോദിച്ച് വരലുണ്ട്....."

"പിന്നെ വേറൊരു കാര്യം,, എന്റെ ഫ്രണ്ട്‌സ് നിന്നോട് ഒരു കാര്യം പ്രതേകം പറയാൻ പറഞ്ഞിട്ടുണ്ട് ....." മാളിന്റെ ഗേറ്റ് കടന്ന് പാർക്കിങിന്റെ ഉള്ളിലോട്ട് പോയിക്കൊണ്ടിരിക്കെ അവളിങ്ങനെ പറഞ്ഞതും ഞാൻ ഞെറ്റി ചുളിച്ചു എന്തു കാര്യമെന്ന് ചോദിച്ചു അവിടുത്തെ സെക്യൂരിറ്റി തന്ന ഗാർഡ് കൈപ്പറ്റിയിട്ട് അതിന്റെ ക്യാഷ് പോക്കറ്റിൽ നിന്ന് എടുത്തു കൊടുത്തു അവർ പറഞ്ഞ സ്ഥലത്തേക്ക് വണ്ടി നിർത്തി പാർക്ക് ചെയ്തു..... "അവര് പറയാ നിങ്ങളെ കണ്ടിട്ട് ക്യൂട്ട് & പെർഫെക്റ്റ് കപ്പിൾസ് ആണെന്ന്......" സ്കൂട്ടിയിൽ നിന്നുമിറങ്ങി കൊണ്ട് അവളിതും പറഞ്ഞു എന്നെ നോക്കിയതും ഞാൻ ചിരിച്ചോണ്ട് തലയിൽ വെച്ച ഹെൽമറ്റ് ഊരി മാറ്റിയിട്ട് മുടി ശെരിയാക്കി ...... "പക്ഷെ എനിക്ക് ഇതുവരെ തോന്നിട്ടില്ലാട്ടോ....." "അതിന് നിന്റെ അഭിപ്രായം ഇവിടെയാരും ചോദിച്ചിട്ടില്ല,,,, കേട്ടോടി മൂദേവി....." എന്നും പറഞ്ഞു അവളെ വയറ്റിനിട്ട് ഒരു കുത്തങ് കൊടുത്ത് അവളെ കൈയും പിടിച്ചു അൻഡർഗ്രൗണ്ടിലുള്ള എസ്‌കലേറ്റർ വഴി മുകളിലേക്ക് വിട്ടു.....എന്നിട്ട് അവിടുന്ന് നേരെ max കോംപ്ലെക്സിലേക്ക് കയറി വുമെന്സ് സെക്ഷനിൽ പോയി ഡ്രെസ്സ് തപ്പി കൊണ്ടിരുന്നു..... അന്നേരം ഞാൻ അവിടെയുള്ള ഹേങ്ങറിൽ തൂക്കി വെച്ച ഡ്രെസ്സെല്ലാം നോക്കി കൊണ്ടിരിക്കുമ്പോഴാ അവിടെയുള്ള ബേബി പിങ്ക് കളർ ടോപ്പ് കണ്ടത്.....

അത് അവൾക്ക് നല്ലോണം മാച്ച് ആകുമെന്ന് അറിയുന്നത് കൊണ്ടുതന്നെ ഞാൻ അത് സ്റ്റാന്റിൽ നിന്നും എടുത്തു ഹേങ്ങറിലുള്ള ഡ്രെസ്സ് അവൾക്ക് ഉയർത്തി കാണിച്ചു കൊടുത്തു...... "ആലി,,,, ഇതെങ്ങെയുണ്ട്.......??!!!" എന്ന് ചോദിച്ചതും അവൾ അപ്പോതന്നെ അവളെ കൈയിലുള്ള ഡ്രെസ്സ് ഹേങ്ങറിൽ തന്നെ തൂക്കി വെച്ച് എന്റെ അരികിലേക്ക് വന്നു.....എന്നിട്ട് അതിനെ അടിമുടി നോക്കി എന്റെ കൈയിൽ നിന്നും അത് വേങ്ങിച്ച് തൊട്ടപ്പുറത്തുള്ള മിററിന് മുമ്പിൽ പോയി വെച്ചു നോക്കി.... അപ്പൊ അവൾക്കത് പെർഫെക്റ്റ് മേച്ചായി തോന്നിയിട്ട് അവളതും വേറെ രണ്ടു ഡ്രെസ്സും കൂടെ തിരഞ്ഞെടുത്തു അത് പാക്ക് ആക്കിപ്പിച്ചു..... എന്നിട്ട് അതിന്റെ ക്യാഷ് കൊടുത്തു വേറൊരു ഷോപ്പിലേക്ക് കയറി..... എനിക്ക് അവിടുന്ന് കുറച്ച് സാധനങ്ങളും വേങ്ങിച്ച് പ്ലാറ്റ്ഫോമില്യൂടെ ആവിയിട്ട് നടക്കുന്നതിനിടെയാണ് ആലി എന്നെ നിർത്താതെ തോണ്ടുന്നത് കണ്ടത്...... അത് കണ്ട് ഞാൻ അവളെ തല ചെരിച്ചു നോക്കിയപ്പോ അവൾ എസ്കലേറ്ററിലേക്ക് തന്നെ കണ്ണും മിഴിച്ചു നോക്കുന്നത് കണ്ട് ഞാനും അവിടേക്ക് നോക്കി.... അപ്പൊ എസ്‌കലേറ്റർ വഴി കയറി വരുന്ന ആളെ കണ്ട് എന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു പല്ലു കടിച്ചു അവന്റെ അടുത്തേക്ക് പോകാൻ നിന്നപ്പോഴേക്കിനും ആലി എന്നെ തടഞ്ഞു നിർത്തി.....

"വേണ്ട ഐറ,,,,,ഇവിടെയൊരു പ്രശ്നം ഉണ്ടാക്കേണ്ട നീ വാ,,,,നിനക്കറിയാലോ അവന്റെ സ്വഭാവം......" "അവനെപ്പോലെയൊരു ഫ്രോഡിനെ പേടിച്ച് നിൽക്കുന്നവളല്ല ഈ ഐറ..... അതോണ്ട് പിടി വിട് എനിക്കവനോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.... " അതും പറഞ്ഞു ഞാൻ അവളെ കൈയിൽ നിന്ന് എന്റെ കൈ വേർപെടുത്താൻ നോക്കിയതും അവൾ പേടിച്ചുകൊണ്ട് വേണ്ട എന്ന മട്ടിൽ തലയാട്ടി.....അത് കണ്ട് ഞാൻ അവളെ കയ്യിൽ നിന്ന് എന്റെ കൈയെടുത്തു മാറ്റി അവന്റെ അടുത്തേക്ക് ചെന്നു...... "ഹേയ് മിസ്റ്റർ സൽമാൻ ഫാരിസ്......" എന്നും പറഞ്ഞ് ഞാൻ അവനു നേരെ കൈ നീട്ടി പിടിച്ചതും അവൻ പെട്ടന്ന് എന്നെ ഇവിടെ കണ്ടതിൽ ഒന്ന് അന്താളിച്ചിട്ടുണ്ട്.... അതവൻ പുറത്തു കാണിക്കാതെ എന്നെയൊന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് എന്റെ കൈയിൽ അവന്റെ കൈ വെച്ചു ശൈഖ് ഹാൻഡ് തന്നു..... "ആരിത്...!!! കോളേജിലെ ഹൈ ലൈറ്റ് താരം മിസ് ജെസ ഐറയോ.....നോ നോ നോ ഇപ്പോ നീ മിസിസ് ഇഷാൻ മാലിക് ആണല്ലോ ലെ.... എന്നാലും നീയാകെ മാറിപ്പോയല്ലോ ഐറ.... ഇപ്പൊ നീ അതികം ക്യൂട്ട് ആയപോലെ......" അവന്റെ സംസാരം കേട്ട് ഞാനൊന്ന് പുച്ഛിച്ചു കൊടുത്തു അവൻക്കു നേരെ തിരിഞ്ഞു നിന്നു..... "നിന്റെ ഈ ഓഞ്ഞ ഡയലോഗ് കേൾക്കാനല്ല ഞാൻ നിന്റെ മുന്നിലേക്ക് വന്നത്.....

" ദേഷ്യം അണപ്പള്ളിൽ നിയന്ത്രിച്ചു ഞാനിങ്ങനെ പറഞ്ഞതും അവൻ എന്നെ നോക്കിയൊന്ന് ചിരിച്ചു.... "കൊള്ളാലോ,,, നീ ആ പണ്ടത്തെ വീറും വാശിയൊക്കെയുള്ള ഐറ തന്നെ....ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലോ...... അന്ന് നിന്റെ എല്ലാമെല്ലാമായ ജാസിയെ പോലീസ് ജീപ്പിലേക്ക് വലിച്ചിട്ട് കൊണ്ടുപോയപ്പോ അവിടെയുള്ള ഐറ ഇങ്ങനെ ഒന്നുമില്ലായിരുന്നു....... വെറും പൂച്ചകുട്ടിയായി ഒരു മൂലക്കൽ തളർന്ന് ഇരിക്കായിരുന്നല്ലോ.... അപ്പൊ ഞാൻ വിചാരിച്ചു അതോടുകൂടി നിന്റെ വീറും വാശിയുമൊക്കെ ചോർന്ന് പോയെന്ന്..... പക്ഷെ ഇപ്പൊ മനസ്സിലായി അതെല്ലാം അവിടെ തന്നെ ഉണ്ടെന്ന്....." "അതേടാ,,,നീ ആദ്യം കണ്ട ഐറയും ഈ ഐറയും ഒന്നു തന്നെയാ.... പക്ഷെ ഒരുമാറ്റം ഉണ്ട് എന്താന്ന് വെച്ചാൽ ആദ്യത്തേക്കാൾ ഏറെ ഈ ഐറക്കു വീറും വാശിയും ഏറിയിട്ടെ ഉള്ളൂ...... ലുക്ക് മിസ്റ്റർ സൽമാൻ ,,,,,നിന്നോട് ഇതൊന്നും പറയാനല്ല ഞാനിപ്പോ ഇങ്ങോട്ട് വന്നത്.... വന്നത് എന്തിനാന്ന് വെച്ചാൽ നീയിപ്പോ ഒന്ന് മനസ്സിൽ കുറിച്ചിട്ടോ ഒരു ദിവസം ഞാൻ ലോകത്തിനു മുൻപിൽ കാണിച്ചു കൊടുക്കും പല സത്യങ്ങളും.....ഇത് വെറുമൊരു പാഴ് വാക്കായി നീ കൂട്ടണ്ടാ......നിനക്കറിയാലോ ഈ ഐറയെ...." "Exactly,,,,പക്ഷെ എന്തു ചെയ്യാനാ നിന്റെ ഈ തന്റേടമൊന്നും നിന്റെ ആ ജാസിക്കില്ല,,,,എന്നും ഈ IPS സൽമാന്റെ കൈയിൽനിന്ന് ചവിട്ടും തൊഴിയുമൊക്കെ കൊണ്ട് ചുരുണ്ടി കൂടി കിടക്കാണ് അവനവിടെ ..... സോ സാഡ്...."

എന്നൊക്കെ പറഞ്ഞ് അവൻ നിന്ന് പൊട്ടിച്ചിരിച്ചതും ഞാൻ ദേഷ്യം കൊണ്ട് അവനു നേർക്ക് വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു...... "സത്യം ഒരുകാലത്ത് വിജയിക്കുക തന്നെ ചെയ്യും......അന്ന് ഞാൻ നിന്നെ വിശദമായിട്ട് ഒന്ന് കാണുന്നുണ്ട്........" അവൻ പറയുന്നതെല്ലാം എന്റെ മനസ്സിൽ ഒരബ്ബ് പോലെ തറച്ചു നിക്കുന്നുണ്ടേലും അവന്റെ മുൻപിൽ തോറ്റിട്ടില്ലായെന്ന് ഉറപ്പു വരുത്താനും വേണ്ടി ഞാൻ ഇങ്ങനെ പറഞ്ഞു അവൻക്കു നേരെ കുത്തുന്ന കണ്ണുകളോടെ നോക്കിക്കൊണ്ട് പിറകിലുള്ള ആലിയുടെ കൈയും പിടിച്ചു അവിടുന്ന് നടന്നു നീങ്ങി........എന്നിട്ട് മാളിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് വിട്ടു..... എന്റെ ഈ മൂഡ് കണ്ടിട്ട് ആവാം ആലി ഒന്നും എന്നോട് മിണ്ടാതെ എന്റെ തോളിൽ തല ചായ്ച്ചു കിടന്നത്...... ഞാനത് മൈൻഡ് ചെയ്യാതെ വണ്ടി സ്പീഡിൽ ഓടിച്ചു ....... വിട്ടിലെത്തിയപ്പോ എല്ലാവരും ഹാളിൽ ഇരുന്ന് ചായ കുടിക്കുന്ന തിരക്കിലായിരുന്നു.... അപ്പൊ ഞങ്ങൾ അവിടേക്ക് കയറിച്ചെന്നിട്ട് എല്ലാവരുടെയും മുഖത്തൊരു ഞെട്ടലുണ്ട് കാരണം ഞങ്ങൾ ഷോപ്പിംഗിന് എന്ന് പറഞ്ഞ് പോയാൽ നേരം ഇരുട്ട് ആകാതെ വീട്ടിൽ കയറിട്ടില്ല,,,,,അതോണ്ട് ഇന്ന് നേരെത്തെ എത്തിട്ടുള്ള ഞെട്ടലാണ് അവരെ മുഖത്തെല്ലാം...... അവരപ്പൊ എന്തു പറ്റി എന്നൊക്കെ ചോദിച്ചപ്പോ ഞാൻ എന്തൊക്കെയോ കള്ളം പറഞ്ഞു മുകളിലേക്ക് കയറി പോയി....... എന്നിട്ട് മൈൻ്റൊന്ന് റിലാക്സ് ചെയ്യാനും വേണ്ടി ബാത്രൂമിൽ കയറി ഫ്രഷായി വന്നു........

ഫ്രഷായപ്പോ മനസ്സെല്ലാം ശാന്തമായതും ഞാൻ ബെഡിൽ ഇരുന്ന് എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്ന ആലിയനെ എന്റെ അടുത്തേക്ക് പിടിച്ചിരുത്തി മാളിൽ നടന്ന കാര്യങ്ങളൊന്നും വീട്ടിൽ പറയണ്ട എന്നു പറഞ്ഞു അവളുടെ മൈൻഡ് ശെരിയാക്കാനും വേണ്ടി ഞാൻ വില്ലയിലെ ഓരോരോ കാര്യങ്ങളും ഐഷുട്ടിയുടെ കുറുമ്പൊക്കെ പറഞ്ഞു കൊടുത്തു..... അതോടുകൂടി അവളുടെ മൂഡ് ശെരിയായി..... പിന്നെ രാത്രിയായപ്പോ ഞങ്ങൾ എല്ലാവരും കൂടി ഫുഡ് കഴിച്ചു റൂമിലേക്ക് വിട്ടു......എനിക്കാണേൽ ഉറങ്ങാൻ കിടന്നിട്ട് ഉറക്കവും വരുന്നില്ല,,,,,, കാരണം നിങ്ങൾക്ക് മനസ്സിലായല്ലോ ,,,ആഹ് അതെന്നെ എന്റെ ഹോട്ടി ഉമ്മച്ചനെ കാണായിട്ട്...... മറ്റേ പോത്ത് ആലിയ പുതച്ചു മൂടി ഉറങ്ങുന്നുണ്ട്,,,,, എനിക്കാണേൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം തലോടി പോകാത്തത് കണ്ട് ഞാൻ ബെഡിൽ എഴുനേറ്റ് ഇരുന്നോണ്ട് ലാംപ് ഓണ് ചെയ്ത് ടീ പോയിന്മേൽ നിന്ന് ഫോണെടുത്ത് വാട്‌സ്ആപ്പ് ഓപ്പണ് ചെയ്ത് അതിൽ മൈ ഹോട്ട് ഇശുച്ചൻ എന്ന കോണ്ടാക്റ്റ് ഓപ്പണ് ചെയ്തു .....അപ്പൊ അതിൽ ഓൺലൈനിൽ കാണിച്ചതും ഞാൻ കീബോഡിൽ എന്റെ കൈ ശരവേഗത്തിൽ ചലിപ്പിച്ച് ഹേയ് എന്ന് സെന്റ് ചെയ്തു....... അപ്പോ ഇങ്ങോട്ട് കുറച്ചു കഴിഞ്ഞപ്പോ മെസ്സേജ് നോട്ടിഫിക്കേഷൻ വന്നതും ഞാൻ പുഞ്ചിരിച്ചു കൊണ്ട് മെസേജ് നോക്കി.... • How are u baby.....? • • I'm fine.... • •Are u sure...??! • •No,,I'm not fine,,,coz I miss u so much....• എന്ന് അയച്ച് കൂടെ സങ്കടപെടുന്ന ഒരു ഇമോജിയും അയച്ചു... പക്ഷേ മെസേജ് സീൻ ചെയ്തെങ്കിലും റീപ്ലേ കിട്ടുന്നില്ല,, അത് കണ്ട് ഞാൻ ചുണ്ട് ചുളുക്കി വീണ്ടും മെസേജ് അയച്ചു.... Hey?? നീയെന്താ റീപ്ലേ തരാത്തെ....? "I'm sorry,,,,നിനക്കിപ്പോ ഞാൻ റീപ്ലേ തരില്ല,, കാരണം ഞാനിപ്പോ നിന്റെ വീടിന്റെ മുമ്പിലുണ്ട്,,so come outside nd kiss me......"...... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story