QUEEN OF KALIPPAN: ഭാഗം 44

queen of kalippan

രചന: Devil Quinn

•Hey?? നീയെന്താ റീപ്ലേ തരാത്തെ....?• "I'm sorry,,,,നിനക്കിപ്പോ ഞാൻ റീപ്ലേ തരില്ല,, കാരണം ഞാനിപ്പോ നിന്റെ വീടിന്റെ മുമ്പിലുണ്ട്,,so come outside nd kiss me......" എന്നവൻ പറഞ്ഞതും എന്റെ വായ അറിയാതെ തുറന്നു പോയി..... What...??!അവനിപ്പോ വീടിന്റെ മുന്നിലുണ്ടെന്നോ...??! അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ ഞാനത് ചിന്തിച്ചോണ്ട് കിളി വാതിൽ തുറന്ന് ബാൽക്കണിയിലെ ചാരുപടിയിൽ രണ്ടു കൈയും കുത്തിവെച്ച് ഗൈറ്റിന്റെ മുന്നിലേക്ക് നോക്കി.... അപ്പൊ ഞമ്മളെ ഹോട്ടി ഉമ്മച്ചൻ അവന്റെ ഡസ്റ്ററിന്റെ ബോണറ്റിൽ ചാരി നിന്ന് ഫോണിൽ കുത്തികളിച്ചു നിക്കുന്നത് കണ്ടതും ഞാൻ അവനെ കണ്ടിട്ടുള്ള ഷോക്കിൽ വായ പൊത്തിപ്പിടിച്ചു ചാരുപടിയിൽ ഇരുന്നു.....എന്നിട്ട് ഷോക്കൊക്കെ തലയിൽ നിന്ന് എടുത്തുമാറ്റി പുഞ്ചിരിച്ചോണ്ട് ഫോണിലേക്ക് നോക്കവേ അവന്റെ മെസേജ് വീണ്ടും വന്നു..... "Come outside,,, I'm waiting here..." എന്നവൻ അയച്ചത് കണ്ട് ഞാൻ അപ്പോതന്നെ മുന്നും പിന്നും നോക്കാതെ പുഞ്ചിരിച്ചോണ്ട് ബാൽക്കണിയിൽ നിന്നുമിറങ്ങി... "ഡി നീയിത് എങ്ങോട്ടാ അന്തിപാതിരാക്ക് ഡോറും തുറന്ന് പോകുന്നേ.....??!" റൂമിൽ നിന്ന് ഇറങ്ങാൻ ഡോർ തുറന്നപ്പോ ആലിയുടെ അഭഷകുനമായി പുറകെ നിന്നുള്ള വിളി കേട്ടതും ഞാൻ ഈ പുല്ല് ഉറങ്ങിട്ടില്ലേയെന്ന് മനസ്സിൽ ഓർത്തു പല്ലു കടിച്ചിട്ട് ഡോറിന്റെ ഹാൻഡിലിൽ പിടിച്ചു പുറകിലേക്ക് നോക്കി....

അപ്പൊ അവൾ മൂടി പുതച്ച പുതപ്പ് എടുത്തു മാറ്റി ഉറക്ക പിച്ചിലിൽ എന്നെ നോക്കി പതിയെ കണ്ണു തുറന്ന് നോക്കുന്നത് കണ്ടതും ഞാൻ അവളോട് എന്തു പറയുമെന്ന് ഫോണ് ചുണ്ടോട് അടുപ്പിച്ചു ആലോചിച്ചിരുന്നു....അപ്പൊ തലക്കകത്ത് ബൾബ് കത്തിയതും ഞാൻ അവളോട് എന്തോ പറയാൻ നിന്നപ്പോഴേക്കിനും അവൾ തിരിഞ്ഞു കിടന്നു തലവഴി പുതപ്പ് മൂടി.... അത് കണ്ടിട്ട് നെഞ്ചിൽ കൈവെച്ചു ശ്വാസം എടുത്തുവിട്ടൊണ്ട് അവൾ ഉറങ്ങിയെന്ന് ഉറപ്പു വരുത്തി ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി...... ചുറ്റും ഇരുട്ട് ആയതിനാൽ ഞാൻ ഫ്ലാഷ് ഓണ് ചെയ്ത് ആരും എന്നെ കാണരുതെ എന്ന് മനമുരുകി പ്രാർത്ഥിച്ചു സ്റ്റയർ ഇറങ്ങിയിട്ട് മെയിൻ ഡോർ പതുക്കെ തുറന്ന് പുറത്തേക്ക് ഇറങ്ങി ഗൈറ്റിന്റെ അടുത്തേക്ക് നടന്നു........ അപ്പൊ ഉമ്മച്ചൻ അവിടെനിന്ന് എന്നെ വൈറ്റ് ചെയ്യുന്നത് കണ്ട് ഞാൻ പെട്ടെന്ന് ഗൈറ്റോക്കെ തള്ളി തുറന്ന് ഓന്റെ അടുത്തേക്ക് ഓടിപ്പോയി ....അന്നേരം ഓൻ ഞമ്മളെ കണ്ടിട്ട് ഫോണ് പോക്കറ്റിലേക്ക് വെച്ചതും ഞാൻ അവനെ മുറുകെ കെട്ടിപിടിച്ചു അവന്റെ കവിളിൽ ചുണ്ടു ചേർത്തുവച്ചു....

"ഇശുച്ചാ,,,,I miss u so much and it's killing me...." എന്നും പറഞ്ഞ് അവനിൽ നിന്ന് വിട്ടു നിന്നതും ഓൻ എന്നെ നോക്കി ചിരിച്ചോണ്ട് സംസാരിച്ചു..... "ഒരു ദിവസം കാണാതെ നിന്നപ്പോഴേക്കിനും നിനക്ക് ഇത്രക്ക് മിസ്സിങ്ങോ....??!" "അല്ലാതെ പിന്നെ,,, നിന്നെ ഒരു ദിവസം പോയിട്ട് ഒരു നിമിഷം പോലും എനിക്ക് കാണാതെ നിക്കാൻ കഴിയുന്നില്ല.....നീയിപ്പോ വന്നില്ലായിരുന്നെങ്കിൽ ഞാനിപ്പോ നിന്നെ മിസ്സ് ചെയ്ത് മയ്യിത്ത് ആയേനെ....." "ഹൗ,,ഒരു മയത്തിലൊക്കെ തള്ളഡീ..... " ഞമ്മളെ പറച്ചിൽ കേട്ടിട്ട് ഓനിത് പറഞ്ഞതും ഞാൻ സൈറ്റടിച്ചു ചിരിച്ചു അവന്റെ വയറ്റിനിട്ട് ഒരു പഞ്ച് കൊടുത്തു.... "എന്നിട്ട് പറ,,,,എന്താ ഇപ്പൊ നിന്റെ പൊണ്ടാട്ടിനെ കാണാനൊരു ആഗ്രഹം ...സംമ്തിങ് റോങ് ആയി തോന്നുന്നുണ്ടല്ലോ.... സത്യം പറഞ്ഞോ നിനക്കെന്നെ മിസ്സ് ചെയ്തിട്ടല്ലേ നീയിപ്പോ ഇങ്ങോട്ട് വന്നേ.... മ്മ് മ്മ് ...???!!!" പുരികം പൊക്കി കളിച്ചു അവനോട് ചോദിച്ചതും ഓൻ സൈഡിലേക്ക് നോക്കി ചിരിച്ചിട്ട് എന്നെ നോക്കിക്കൊണ്ട് പെട്ടന്ന് എന്നെ എടുത്തു പൊക്കി ഡസ്റ്ററിന്റെ ബോണറ്റിലേക്ക് പിടിച്ചിരുത്തി.....

പെട്ടന്ന് ഉണ്ടായ നീക്കം ആയതിനാൽ എന്റെ ഉള്ളിലൂടെ ഒരു കാളലങ് പോയോ എന്നൊരു സംശയം....സംശയമല്ല ഒരു മിസൈൽ ഉള്ളിലൂടെ എങ്ങോട്ടാ പോയിക്ക്ണ്.....അപ്പൊ ഞാൻ അവനെ കണ്ണുതള്ളി നോക്കി നിന്നതും ഓൻ എന്റെ മുന്നിലേക്ക് വന്ന് രണ്ടുകൈ കൊണ്ടും എന്റെ അരയിലൂടെ ചുറ്റി പിടിച്ചു.... "No way girl..... നിന്നെ കാണാൻ തോന്നി...വന്നു thats all,,, അല്ലാതെ നിന്നെ മിസ്സ് ചെയ്തിട്ടൊന്നുമല്ല...." സൈറ്റടിച്ചു അവൻ പറയുന്നത് കേട്ടിട്ട് ഞാൻ ഓഹോ എന്ന മട്ടിൽ തലയാട്ടി കൊടുത്തു ..... "എന്തായാലും എന്നെ കാണാൻ വന്നതല്ലേ എന്റെ സ്വീറ്റ് ഭർത്തു.... അതോണ്ട് എന്നെ മൊത്തമൊന്ന് നോക്കിക്കോ...." "അതിനൊക്കെ ഇനിയും ടൈം ഉണ്ടല്ലോ.... നോക്കാം...." എന്തോ ഡബിൾ മീനിങ്ങിൽ എന്റെ മൂക്കിനൊരു തട്ട് തന്ന് ചിരിച്ചോണ്ട് അങ്ങനെ പറഞ്ഞതും ഞാൻ അതെന്താണെന്ന് ചിന്തിച്ചു ഇരുന്നു..... അപ്പോതന്നെ തലക്കകത്ത് ബൾബ് കത്തിയതും ഞാൻ 'ഛീ വൃത്തികെട്ടവൻ' എന്നും പറഞ്ഞ് അവന്റെ മുഖം സൈഡിലേക്ക് ആക്കി .....അപ്പൊ ഓൻ ചിരിച്ചോണ്ട് എന്റെ നേർക്ക് നോക്കി സൈറ്റടിച്ചു തന്നോണ്ട് എന്റെ അടുത്തേക്ക് മുഖം കൊണ്ടുവന്നു...... അതൊരു കിസ്സിനുള്ള വകയാണെന് ഞാൻ ഊഹിച്ചുകൊണ്ട് കണ്ണുകൾ പതിയെ അടച്ചു നിന്നു......

അപ്പൊ മുന്നിൽ നിന്ന് ഒരു പ്രതികരണവും ഇല്ലാതെ നിക്കുന്നത് കണ്ടതും ഞാൻ കണ്ണ് തുറന്ന് മുന്നിലേക്ക് നോക്കി..... അപ്പൊ ഞമ്മളെ കെട്ടിയോൻ എന്നു പറഞ്ഞ സാധനം എന്നെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിക്കുന്നത് കണ്ടതും ഞാനവനെ സംശയത്തോടെ നോക്കിക്കൊണ്ട് പുരികം ഉയർത്തി എന്തേ എന്ന മട്ടിൽ നോക്കി..... അന്നേരം അവൻ ഇടിച്ചു കയറി എന്റെ അധരങ്ങളെ ആഴത്തിൽ സ്വന്തമാക്കിയതും ഞാൻ ശ്വാസം അടക്കി വെച്ച് അതിൽ ലയിച്ചു കൊണ്ടിരുന്നു..... കിസ്സ് ഫ്രഞ്ച് ആണോ അതോ ചൈനീസാണോ എന്നൊന്നും ഞമ്മക്ക് മനസ്സിലായില്ല,,,,, എന്നാലും അതിൽ ലയിച്ചു നിന്നപ്പോ എന്തൊക്കെയോ കരണ്ട് ഉള്ളിലൂടെ പാസ് ചെയ്ത് പോയിട്ടുണ്ട്,,,,, അതറിഞ്ഞു ഞാൻ കിതപ്പോടെ നിന്നത് കണ്ട് അവൻ അതിൽ നിന്ന് എന്നെ മോചിതയാക്കി കൊണ്ട് എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു...... "ഇപ്പൊ നിനക്ക് ഇതുമതി,,, ബാക്കി നിന്നെ കൊണ്ട് താങ്ങാൻ കഴിയില്ല....." ചിരിച്ചോണ്ട് അവൻ അങ്ങനെ പറഞ്ഞപ്പോ ഞാൻ തല താഴ്ത്തി ചിരിച്ച് ഓനെ നോക്കികൊണ്ട് തല കുറച്ചുയർത്തി ഓന്റെ മൂക്കിന്റെ അറ്റത്ത് ചുണ്ടമർത്തിയിട്ട് ബോണറ്റിലേക്ക് കുറച്ചുംകൂടി കയറിയിരുന്നു.....എന്നിട്ട് അവനെ രണ്ടും കൈകൊണ്ടും വലയം ചെയ്ത് അരയിലൂടെ കെട്ടിപിടിച്ചു അവന്റെ നെഞ്ചിൽ തല വെച്ച് ഇരുന്നു......

"ഡി ഉണ്ടകണ്ണി മതി എഴുനേറ്റെ .." കുറച്ചു കഴിഞ്ഞപ്പോ ഓൻ ചുറ്റും കണ്ണോടിച്ചു കൊണ്ട് പറയുന്നത് കേട്ടിട്ട് ഞാൻ ചെറിയ കുട്ടികളെ പോലെ ചുണ്ടു ചുളുക്കി ... "കുറച്ചും കൂടി ഞാനൊന്ന് കിടന്നോട്ടെ......" "മതി നീ എഴുനേറ്റെ.... നിന്റെ വീട്ടിൽ ആരോ ലൈറ്റ് ഇട്ടിട്ടുണ്ട്......" എന്ന് അവൻ പറയുന്നത് കേട്ടിട്ട് ഞാൻ സ്വിച്ച് ഇട്ടപോലെ അവന്റെ നെഞ്ചിൽ നിന്നും എഴുനേറ്റ് ഓനെ നോക്കികൊണ്ട് തല തിരിച്ചു വീട്ടിലേക്ക് നോക്കി..... അപ്പൊ വീടിന്റെ ചുറ്റുപാടും ഇരുട്ട് പരന്ന് നിക്കുന്നത് കണ്ട് ഞാൻ സ്‌പോട്ടിൽ തന്നെ ഉമ്മച്ചനെ നോക്കി..... അപ്പൊ ഓൻ എന്നെ നോക്കി കിണിക്കുന്നത് കണ്ടപ്പോ മനസ്സിലായി അവനെന്നെ പറ്റിച്ചതാണെന്ന്..... അന്നേരം ഞാൻ അവനെ നോക്കി പുച്ഛിച്ചു കൊണ്ട് മാറിനിക്ക് മനുഷ്യാ എന്നും പറഞ്ഞു മുന്നിൽ നിന്നും അവനെ ഉന്തി മാറ്റി ഞാൻ ബോണറ്റിൽ നിന്ന് നിരങ്ങി കൊണ്ട് നിലത്തേക്ക് ചാടി.... "അപ്പൊ ഗുഡ് നൈറ്റ്.... " അവൻ നേരെത്തെ എന്നെ പറ്റിച്ചതിനുള്ള ദേഷ്യത്തിൽ ഞാൻ ഇത് പറഞ്ഞപ്പോ അവനിൽ നിന്ന് 'എന്തുപറ്റി ഉണ്ടാകണ്ണി നീ ഇത്ര പെട്ടെന്ന് പോകാണോ 'എന്ന സെന്റൻസ് ഞാൻ പ്രതീക്ഷങ്കിലും അതുണ്ടായില്ല....അതിനു പകരം അവന്റെ ഒലക്കമേലെ ഡയലോഗ് കേട്ടു.... "എന്നാ ഓക്കേ ഗുഡ് നൈറ്റ്....."

ഇത് കേട്ടപ്പോ തന്നെ ഞാൻ അവനെ കൂർപ്പിച്ചു നോക്കികൊണ്ട് നീ പോടാ ഉമ്മച്ചാ എന്ന് വിളിച്ചുകൂവി ഉള്ളിലോട്ട് ഓടാൻ നിന്നപ്പോഴേക്കിനും ഓൻ ഞമ്മളെ അരയിലൂടെ ഒരുകൈയിട്ട് അവന്റെ അടുത്തേക്ക് നിർത്തിയിട്ട് ചുണ്ടിൽ അമർത്തി ഉമ്മവെച്ചു..... അത് കിട്ടിയപ്പോ തന്നെ എന്റെ ഉള്ളിലെ ദേഷ്യം എങ്ങോട്ടോ എന്നില്ലാതെ ആവിയായി പോയതും ഞാൻ അവനിലേക്ക് ഒന്നുംകൂടി ചേർന്ന് നിന്ന് അവന്റെ ചുണ്ടിലും അമർത്തി ചുംബിച്ചു..... അതോടുകൂടി പ്രോബ്ലെം സോൾവ് ആയതും ഞാൻ അവനെ ഒന്നുംകൂടി മുറുക്കി കെട്ടിപിടിച്ചു മിസ്സ് യൂ എന്നും പറഞ്ഞു അവന്റെ നെഞ്ചിൽ ചുണ്ടമർത്തി വിട്ടു നിന്നു...... "നിനക്ക് ഇത്രക്ക് മിസ്സിങ് ആണെങ്കിൽ എന്റെ കൂടെ പോര്......" എന്റെ മിസ്സിങ് കണ്ടിട്ട് അവൻ ഉറിഞ്ഞു തുള്ളി ഇങ്ങനെ പറഞ്ഞതും ഞാൻ അവനിൽ നിന്ന് വലിഞ്ഞു പുറകിലേക്ക് നോക്കിയിട്ട് ഓനെ നോക്കികൊണ്ട് സംസാരിച്ചു..... "അയ്യടാ,,,, നിങ്ങളൊന്ന് പോയേ.... ഞാനിവിടെ രണ്ടു ദിവസം നിന്നിട്ടൊള്ളു വരാ...... " ''പിന്നെ എന്തിനാടി നീയെപ്പോഴും മിസ്സിങ് ,മിസ്സിങ് എന്നും പറഞ്ഞു തുള്ളുന്നെ......" കലിപ്പായികൊണ്ട് ചോദിക്കുന്നത് കേട്ട് ഞാനൊന്ന് ഇളിച്ചു കൊടുത്തു....... "അത്,,,,,എനിക്ക് നിന്നെ മിസ്സ് ചെയ്തിട്ട്.....അതുവിചാരിച്ചു ഞാൻ ഇവിടെ രണ്ടീസം നിന്നിട്ടൊള്ളു ഇനി വില്ലയിലേക്ക്....." ആദ്യം ഇളിച്ചുകൊണ്ടും പിന്നെ ചുണ്ടു ചുളുക്കിയും ഞാനിങ്ങനെ പറഞ്ഞതും ഓൻ എന്നെ കലിപ്പിലൊന്ന് നോക്കിക്കൊണ്ട് അമർത്തി മൂളിതന്നു......

അതിന് ഞാനൊന്ന് സൈറ്റടിച്ചു കൊടുത്തു ബായ് പറഞ്ഞു ഒരു ഫ്‌ളൈയിങ് കിസ്സും കൊടുത്തു ഉള്ളിലോട്ട് ഓടി പോയി...... എന്നിട്ട് ഞാൻ സിറ്റ് ഔട്ടിൽ എത്തിയതും മെല്ലെ തല തിരിച്ചു പുറത്തെക്ക് നോക്കി.....അപ്പൊ ഉമ്മച്ചൻ ഡോർ തുറന്ന് സീറ്റിലേക്ക് കയറി ഇരുന്ന് വണ്ടി തിരിച്ചു പോകുന്നത് കണ്ടതും ഞാൻ നേരെത്തെ നടന്നതൊക്കെ ചിന്തിച്ചു ചിരിച്ചോണ്ട് വന്ന പോലെ തന്നെ തിരികെ മൈൻ ഡോർ അടച്ചു റൂമിലേക്ക് വിട്ടു....... റൂമിലേക്ക് എത്തിയപ്പോ ആലി പുതച്ചു മൂടി കിടക്കുന്നത് കണ്ടതും ഞാൻ അവളെ സൈഡിൽ പോയി കിടന്ന് പുതപ്പ് അരക്കറ്റം വരെ പുതച്ചു.... അപ്പൊ മൈൻഡിലേക്ക് നേരെത്തെ നടന്നതെല്ലാം ഓടി വന്നതും ഞാൻ അതൊക്കെ ചെറു പുഞ്ചിരിയോടെ ആലോചിച്ചു ഉറക്കത്തിലേക്ക് വഴുതി പോയി...... പിറ്റേന്ന് അലാറം അടിച്ചപ്പോ തന്നെ ഞാൻ എഴുനേറ്റ് ഫ്രഷായി നിസ്കരിച്ചു താഴത്തേക്ക് പോയി.... അപ്പൊ ഉപ്പച്ചി സ്ഥിരം പോകുന്ന ജോക്കിങിന് പോവാൻ തയ്യാറായി നിക്കുന്നത് കണ്ടതും ഞാൻ വന്ന പോലെതന്നെ മുകളിലേക്ക് ഓടി റൂമിൽ നിന്നും എന്റെ ഷെൽഫിൽ ഒരു ഭാഗത്ത് വെച്ചിരുന്ന ട്രാക്ക്സൂട്ടും ടീ ഷർട്ടും ഒരു നോട്ടം നോക്കിക്കൊണ്ട് അത് ധരിച്ച് കബോർഡിൽ നിന്ന് ഹെഡ്സെറ്റും എടുത്ത് താഴത്തേക്ക് ചെന്നു......

എന്റെ വരവ് കണ്ട് സിറ്റ് ഔട്ടിൽ നിൽക്കുന്ന ഉമ്മച്ചിയും ഉപ്പച്ചിയും എന്നെ തന്നെ കണ്ണെടുക്കാതെ നോക്കുന്നത് കണ്ട് ഞാൻ അവർക്കൊന്ന് ചിരിച്ചു കൊടുത്തു...... അപ്പൊ ഉമ്മിന്റെ കണ്ണ് ചെറുതായി നനഞ്ഞു നിക്കുന്നത് ഷാളിന്റെ അറ്റം കൊണ്ട് തുടച്ചു എന്നെ പുഞ്ചിരിയോടെ നോക്കി...... "ഇത് എന്റെ ഐറു തന്നെയാണോ.....??!ഒരു കാലത്ത് നീ ഇതൊക്കെ ......." "വേണ്ട ആയിശ ,,,അവളുടെ മനസ്സ് ഇനിയും തളർത്തണ്ട..... ഇപ്പൊ അവൾ ആദ്യത്തെ ഞമ്മളെ ചുണക്കുട്ടിയായി തിരിച്ചു വന്നിട്ടുണ്ട്.....അതോണ്ട് ഇനി മറ്റൊന്നിനെയും കുറിച്ചു നാം വേവലാതി പെടേണ്ട ആവിശ്യമില്ല,,,,, ഐറു ഞമ്മൾക്ക് പോയാലെ...??!!" ആദ്യം ഉമ്മിയുടെ നേർക്കായി പറഞ്ഞിട്ട് ലാസ്റ്റ് എന്നോട് തലയാട്ടി കൊണ്ട് വരാൻ പറഞ്ഞതും ഞാൻ ഉമ്മച്ചിക്ക് സൈറ്റ് അടിച്ചു കൊടുത്തു മുറ്റത്തേക്ക് ഇറങ്ങിയിട്ട് ഷൂ ധരിച്ച് ഹെഡ്സെറ്റും വെച്ച് ഉപ്പച്ചിന്റെ കൂടെ പോയി...... "ഉപ്പച്ചി,,, നിങ്ങളെന്നും ജോക്കിങിന് പോവലുണ്ടോ.....???!!" മഞ്ഞുകൊണ്ട് മൂടി നിൽക്കുന്ന റോഡിലൂടെ നടക്കുന്നതിനിടെ ഞാൻ ഉപ്പച്ചിനോട് ചോദിച്ചപ്പോ മൂപ്പർ എന്നെയൊരു സംശയത്തോടെ നോക്കിയിട്ട് മുന്നിലേക്ക് നടന്നു.... "അതെന്താടി നീ അങ്ങനെ ചോദിച്ചേ....??!!!" "അല്ല,,,, ഇങ്ങളിപ്പോ ഒരു വയസ്സൻ ആവാനായില്ലേ അതോണ്ട് ചോദിച്ചതാ.......??!"

"ഓ ,,,,അങ്ങനെ ഇജ്ജിന്നെ വയസ്സൻ ആക്കേണ്ട ട്ടോ......" "ഞാൻ ആക്കിട്ടില്ലേലും ഇങ്ങള് ആയല്ലോ......" എന്നും പറഞ്ഞു ഞാൻ നടത്തം സ്റ്റോപ് ചെയ്ത് ഉപ്പച്ചിനെ നോക്കി വായ പൊത്തിപ്പിടിച്ചു ചിരിച്ചതും മൂപ്പർ എന്റെ തലക്കൊരു കൊട്ട് തന്ന് വീണ്ടും മുന്നിലേക്ക് നടന്നു...... അത് കണ്ട് ഞാൻ ചിരി നിർത്തിവെച്ചു ഒന്ന് ശ്വാസം എടുത്തുവിട്ടൊണ്ട് ഉപ്പാന്റെ അടുത്തേക്ക് നടന്നു..... കുറെ നേരത്തെ നടത്തത്തിനു ശേഷം ഞങ്ങൾ സ്ഥിരം നടത്തം സ്റ്റോപ്പ് ചെയ്യാറുള്ള ഫുട്‌ബോൾ ഗ്രൗണ്ടിന്റെ സൈഡിലുള്ള റോഡിനരികിൽ എത്തിയതും ഞാൻ ഉപ്പച്ചിന്റെ കൂടെ ഗ്രൗണ്ടിലേക്ക് ഇറങ്ങികൊണ്ട് അവിടെ ഇരിക്കാനായി വെച്ചിട്ടുള്ള പോസ്റ്റിൽ ഇരുന്നുകൊണ്ട് തലയിൽ നിന്ന് ഹെഡ്സെറ്റ് ഊരി കഴുത്തിലിട്ടു...... അപ്പോ റോഡിലൂടെ നടന്നു പോകുന്ന രണ്ടു മൂന്ന് ആളുകളെ നോക്കിക്കൊണ്ട് ഞാൻ ഉപ്പച്ചിനെ നോക്കി..... അപ്പൊ മൂപ്പര് പൊടിഞ്ഞ വിയർപ്പ് കണങ്ങളെയെല്ലാം തുടച്ചു മാറ്റുന്ന തിരക്കിലായിരുന്നു..... അത് കണ്ട് ഞാൻ മൂപ്പരെ തോണ്ടി എടങ്ങേറാക്കി കൊണ്ടിരുന്നു.... "ഉപ്പച്ചി,,,,ഞാനൊരു കാര്യം ചോദിച്ചോട്ടെ.....???!!!" എന്നും ചോദിച്ചു ഞാൻ ഉപ്പച്ചിനെ നോക്കിയപ്പോ മൂപ്പര് എന്ത് എന്ന ഭാവത്തിൽ എന്നെ നോക്കിയിരുന്നു...... "ശെരിക്കിനും ഇങ്ങൾക്ക്‌ എത്ര വയസ്സായി......???!!"

അർജന്റ് കാര്യമാണോ എന്ന് സംശയിച്ചു എന്നെ തന്നെ ഉറ്റുനോക്കി ഇരിക്കുന്ന ഉപ്പച്ചിനോട് ഞാൻ ഇങ്ങനെ ചോദിച്ചതും മൂപ്പര് നാവു കടിച്ചുകൊണ്ട് എന്നെ നോക്കി.... ആ നോട്ടം കണ്ടിട്ട് എനിക്ക് ചിരി പൊട്ടിവന്നതും ഞാൻ അവിടെയിരുന്ന് പൊട്ടിച്ചിരിച്ചു..... "ഉപ്പച്ചിന്റെ മോൾക്ക് ഉപ്പച്ചിനെ കണ്ടിട്ട് വയസ്സനായ പോലെ തോന്നുന്നുണ്ടോ.....???!" എന്നും ചോദിച്ച് എന്നെ നോക്കിയതും ഞാൻ ചിരി എങ്ങെനെ ഒക്കെയോ കടിച്ചു പിടിച്ചു ഉപ്പച്ചിനെ നോക്കി ഉണ്ടെന്നും ഇല്ലായെന്നും തലയാട്ടി കാണിച്ചുകൊണ്ട് ഇരുന്നിടത്തു നിന്ന് എഴുനേറ്റ് ഓടി...... അത് കണ്ട് ഉപ്പച്ചി നിനക്ക് ഞാൻ കാണിച്ചു തരാടി എന്നും പറഞ്ഞ് എഴുന്നേൽക്കാൻ നിന്നപ്പോഴേക്കിനും ഊരയിൽ പിടിച്ചു അവിടെത്തന്നെ ഇരിക്കുന്നത് കണ്ട് ഞാൻ ഉപ്പച്ചീ എന്നും വിളിച്ചു മൂപ്പരെ അടുത്തേക്ക് ഓടി.... അപ്പൊ ഉപ്പച്ചി കണ്ണ് ഇറുക്കിപിടിച്ചു ഇരിക്കുന്നത് കണ്ടിട്ട് ഞാൻ പേടിച്ചോണ്ട് ഉപ്പാന്റെ അടുത്തിരുന്ന് എന്തുപറ്റി എന്ന് ചോദിച്ചതും മൂപ്പരെ അടുത്തുനിന്ന് ഒരു പ്രതികരണവും ഇല്ല,,,, അത് കണ്ടിട്ട് അതിലേറെ പേടി വരാൻ തുടങ്ങിയതും ഞാൻ പതിയെ ഉപ്പാച്ചീന്ന് വിളിച്ച് മൂപ്പരെ മുഖത്തേക്ക് നോക്കി...... അപ്പൊ ഉപ്പച്ചി ചുണ്ടു കൂട്ടിപിടിച്ചു ചിരി അടക്കി പിടിച്ചു ചിരിക്കുന്നത് കണ്ട് ഇതെന്താ സംഭവം എന്ന് വിജാരിച്ച് ഉപ്പച്ചിന്റെ മുഖത്തോട്ട് നോക്കി.....

അപ്പൊ മൂപ്പര് എന്നെ നോക്കിക്കൊണ്ട് വീണ്ടും ചിരിക്കുന്നത് കണ്ടപ്പോഴാണ് എന്നെ പൊട്ടത്തി ആക്കിയതാണെന്ന് മനസ്സിലായെ..... അത് അറിഞ്ഞപ്പോ തന്നെ ഞാൻ മൂപ്പരെ സൈഡിലേക്ക് ഉന്തികൊണ്ട് മുഖം തിരിച്ചിരുന്നു.... "അയ്യേ,,, ഇത്രയൊള്ളു ഉപ്പച്ചിന്റെ കുട്ടി... യ്യേ മോശം മോശം......." അത് പറഞ്ഞപ്പോ ഞാൻ ഉപ്പച്ചിന്റെ വയറ്റിനിട്ട് ഒരു കുത്തങ് കൊടുത്തു ഇനി ഇങ്ങനെ വല്ല ഉടായിപ്പും പറഞ്ഞു പറ്റികരുത് എന്ന് വാണിങ്ങും നൽകി മൂപ്പരെയും കൊണ്ട് തിരിച്ചു വീട്ടിലേക്ക് തന്നെ പോയി...... ജോഗിംഗ് കഴിഞ്ഞു വന്നപ്പോ ഞാൻ നേരെ ബാത്രൂമിൽ പോയി ഫ്രഷായി വന്നു ബെഡിൽ പോത്തുപോലെ കിടന്നുറങ്ങുന്ന ആലിനെ വിളിച്ചു.....അപ്പൊ അവൾ കുറച്ചുംകൂടി ഉറങ്ങിക്കോട്ടെ എന്ന് പറഞ്ഞു തിരിഞ്ഞു കിടക്കാൻ ഒരുങ്ങിയ സ്‌പോട്ടിൽ തന്നെ ഞാൻ അവളെ ഊര നോക്കി ഒരു ചവിട്ടങ് കൊടുത്തു.... അത് കിട്ടിയപ്പോ തന്നെ അവൾ നേരെ നിലത്തേക്ക് ലാൻഡ് ചെയ്തത് കണ്ടതും ഞാൻ തലയിലുള്ള തോർത്ത് സ്റ്റാൻ്റിൽ വെച്ചോണ്ട് റൂമിൽ നിന്നും ഇറങ്ങി....... അപ്പൊ പിറകിൽ നിന്ന് ഡോഗിനെയും എരുമയേയും ഒക്കെ വിളിച്ചു കാറുന്നത് കേട്ടിട്ടും ഞാനത് കേൾക്കാത്ത മട്ടിൽ സ്റ്റയർ ഇറങ്ങി ഡൈനിങ് ഹാളിലിൽ ബ്രെക്ഫാസ്റ്റ് കഴിച്ചിരിക്കുന്നവരുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചു..... അതിനിടെ ആലി എന്നെ പ്രാകികൊണ്ട് സ്റ്റയർ ഇറങ്ങി വരുന്നത് കണ്ട് ഞാൻ ചിരി കടിച്ചുപിടിച്ച് അവളെ മൈൻഡ് ചെയ്യാതെ ഭക്ഷണം കഴിച്ചു....

അത് കഴിഞ്ഞപ്പോ ഉപ്പച്ചിയും മൂത്തപ്പയും ജോലിക്കു പോയതും ഞാൻ മുറ്റത്തേക്ക് ഇറങ്ങിയിട്ട് ഗൈറ്റിന്റെ രണ്ടു സൈഡിലുമുള്ള ചെടികൾക്ക് വെള്ളം നനച്ചു കൊടുത്തു...... അതിനിടെ ആലി എന്നോട് ഊരയും പിടിച്ചു എന്തൊക്കെയോ പറഞ്ഞതും ഞാൻ വെള്ളം നനക്കൽ പരുപാടി നിർത്തിവെച്ചു അവളെ നോക്കി..... "എന്താ നിന്റെ പ്രശ്നം......???!!" "എന്റെ ഊര ടാമേജ് ആയിട്ടുണ്ട് നിന്റെ ആ പേട്ട കലോണ്ട് ചവിട്ടിയിട്ട്......." "അത്രേയുള്ളൂ,,,, എന്നാ ഒരു കാര്യം ചെയ്യ് ,,,നീയവിടെ ചെന്നിരി.... ഞാൻ നിന്റെ അസുഖം മാറ്റി തരാം......" എന്റെ പറച്ചിൽ കേട്ട് അവൾ കൈകൂപ്പി അയ്യോ വേണ്ടായേ എന്നും പറഞ്ഞ് ഉള്ളിലേക്ക് കയറി പോയതും ഞാൻ ചിരിച്ചോണ്ട് ബാക്കി ചെടികളും നനച്ചു കാലു കഴുകി ഉള്ളിലോട്ട് കയറി...... അങ്ങനെ വൈകുന്നേരം ആയപ്പോ ഞാനും ആലിയും ബാൽക്കണിയിൽ ഇരുന്ന് ഓരോന്ന് പറഞ്ഞിരിക്കുന്ന സമയത്താണ് അവൾക്കാരോ ഫോണ് വിളിച്ചത് ....... ആ കാൾ എടുത്തപ്പോ തന്നെ അവളുടെ മുഖത്തൂടെ മിന്നി മറയുന്ന എസ്പ്രേഷൻ കണ്ട് ഞാൻ അവളെ തന്നെ നോക്കിയിരിക്കുന്ന സമയത്താണ് അവൾ ' ഓക്കേ ഞാൻ പെട്ടെന്ന് തന്നെ എത്താം 'എന്നു പറഞ്ഞു ഫോണ് കട്ടാക്കിയത്..... "ഐറ,,, എന്റെ ഫ്രണ്ടിന് ഒരു ആക്സിഡന്റ്...... അവളിപ്പോ മലബാർ ഹോസ്പിറ്റലിലാണ് ഉള്ളതെന്ന്,,,,,അതോണ്ട് ഞമ്മക്ക് അവിടെവരെ ഒന്ന് പോയി നോകാം....നീ വേഗം റെഡിയായി വാ......"

അത്രയും പറഞ്ഞു അവൾ റൂമിലേക്ക് പോയതും ഞാൻ വേഗം ഡ്രെസ്സ് ചെയ്ഞ്ച് ചെയ്ത് സ്കൂട്ടിന്റെ കീയും എടുത്ത് താഴത്തേക്ക് പോയി..... എന്നിട്ട് വീട്ടിലുള്ളവരോട് കാര്യങ്ങളൊക്കെ പറഞ്ഞു ഞാനും ആലിയയും നേരെ മലബാർ സിറ്റി ഹോസ്പിറ്റലിലേക്ക് വിട്ടു...... അവിടെ എത്തിയപ്പോ റിസപ്ഷനിൽ ചെന്ന് ആക്സിഡന്റ് നടന്ന കുട്ടിന്റെ റൂം എവിടെയാണെന്ന് ചോദിച്ചു.... അപ്പൊ അവർ പറഞ്ഞ റൂം നമ്പർ അനുസരിച്ചു ഞങ്ങൾ രണ്ടുപേരും അങ്ങോട്ട് വിട്ടു..... ആ കുട്ടിയുടെ റൂമിൽ എത്തിയപ്പോ ആലി അവളുടെ അടുത്തേക്ക് പോയി കൊണ്ട് അവളോട് എങ്ങനെ ഉണ്ടായി ഇപ്പൊ കൊഴപ്പമൊന്നും ഇല്ലല്ലോ എന്നൊക്കെ ചോദിച്ചുകൊണ്ടിരിന്നു..... ഏതോ ആൾ ഓവർ ടൈക് എടുത്തപ്പോ ഉണ്ടായ ആക്സിഡന്റ് ആണ്,,,, കാര്യമായിട്ട് ഒന്നും സംഭവിച്ചില്ലേലും കൈയിൻ ചെറുതായി പരിക്കുണ്ട്...... വേറെ വല്ല കുഴപ്പമൊന്നുമില്ല...... അപ്പൊ അവിടേക്ക് അവളുടെ റിലേറ്റീവ്സ് ഒക്കെ വന്നപ്പോ ഞങ്ങൾ അവളോട് പോകാണെന്നും എന്തേലും ആവശ്യമുണ്ടെങ്കിൽ വിളിക്കണമെന്നും പറഞ്ഞു റൂമിൽ നിന്നും ഇറങ്ങി.... ഞങ്ങൾ റൂമിൽ നിന്നും ഇറങ്ങി മുന്നിലുള്ള icu വിന്റെ മുന്നില്യൂടെ നടന്നു പോന്നപ്പോ ഞാൻ തല തിരിച്ചു അതിന്റെ ഉള്ളിലോട്ട് ഒന്ന് നോക്കിക്കൊണ്ട് മുന്നിലേക്ക് നോക്കി നടന്നു...... പെട്ടന്ന് എന്തോ തോന്നിയിട്ട് ഞാൻ ആലിയനോട് ഒരു മിനിറ്റ് എന്നും പറഞ്ഞു icu ന്റെ അടുത്തേക്ക് നടന്നു ഗ്ലാസ്സ് ഡോറിന്റെ ഉള്ളിലൂടെ അകത്തേക്ക് നോക്കി....അപ്പൊ അതിന്റെ ഉള്ളിൽ കിടക്കുന്ന ആളെ കണ്ട് ഞാൻ കണ്ണു തള്ളിക്കൊണ്ട് അതിന്റെ ഉള്ളിലേക്ക് തന്നെ നോക്കി നിന്നു.......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story