QUEEN OF KALIPPAN: ഭാഗം 46

queen of kalippan

രചന: Devil Quinn

അവിടെ എത്തിയപ്പോ നേരെത്തെ നാലഞ്ചു മീതെ നിക്കുന്ന ക്രൈൻ അവളുടെ തൊട്ട് മുകളിൽ നിൽക്കുന്നത് കണ്ട് ഞാൻ അന്ധാളിച്ചുകൊണ്ട് അവളെ നോക്കി..... "ഐറാാാാ........." എന്റെ നീട്ടിയുള്ള വിളി കേട്ടിട്ട് അവൾ എന്നെ നോക്കിയതും ആ നിമിഷം തന്നെ ആ ക്രൈൻ അവളെ തലക്ക് മുകളിലേക്ക് വന്നു ചാടാൻ നിന്നിരുന്നു.... പക്ഷെ അതിനു മുൻപ് തന്നെ സിദ്ധു ഐറയുടെ തലയുടെ മുകളിൽ കൈവെച്ചു കൊണ്ട് ആ ക്രൈനിനെ ബലം ഉപയോഗിച്ചു പിടിച്ചു നിർത്തി.... വേദന സഹിച്ചു പിടിച്ച് അവൻ നിൽക്കുന്നത് കണ്ടിട്ട് ഞാനപ്പോ തന്നെ ഓടി പോയി അവന്റെ കൈക്ക് മുകളിൽ നിൽക്കുന്ന ബലമേറിയ ക്രൈനിനെ പിടിച്ചു സൈഡിലേക്കിട്ടു...... ★●●★●●★●●★●●★●●★●●★ ഞാൻ അണ്ടർ ഗ്രോണ്ടിലുള്ള കോസ്മെറ്റിക് മേറ്റിരിയൽസ് ഓരോന്നായി നോക്കുന്നിടെ പെട്ടന്ന് ഇശു അങ്ങോട്ട് വന്നോണ്ട് എന്നെ വിളിച്ചത് കേട്ട് ഞാൻ തല ചെരിച്ചു ഓനെ നോക്കിയപ്പോ തന്നെ സിദ്ധു എന്റെ തലയിൽ അവന്റെ കൈ വെച്ച് പിടിച്ചായിരുന്നു.....അതെന്തിനാണെന്ന് മനസ്സിലാവാതെ ഞാൻ അവനെ നോക്കിയപ്പോ തന്നെ ഫ്ലോറിലേക്ക് എന്തോ ഒരു കനമുള്ള സാധനം വീഴുന്ന ശബ്ദം കേട്ടതും ഞാൻ അങ്ങോട്ട് തല തിരിച്ചു..... അന്നേരം കനമുള്ള ഇരുമ്പിന്റെ ഗ്രൈൻ നിലത്ത് കിടക്കുന്നത് കണ്ട് ഞാൻ അന്ധാളിച്ചു കൊണ്ട് സിദ്ധുനെ നോക്കി....

അപ്പൊ അവൻ കൈ കുടഞ്ഞിട്ട് എന്റെ അരികിലേക്ക് നിന്നു.... "Me'm,,,നിങ്ങൾക്ക് ഒന്നും സംഭവിച്ചില്ലല്ലോ.....??!!" "അവൾക്ക് കുഴപ്പമൊന്നും ഇല്ല.... നീ ആദ്യം നിന്റെ കൈ കാണിച്ചേ.....???!!" സിദ്ധു ചോദിച്ചതിന് മറുപടിയായി ഇല്ലായെന്ന് തലയാട്ടാൻ നിന്നപ്പോഴേക്കിനും ഇശു സിദ്ധുനെ കൈ പിടിച്ച് ചോദിച്ചത് കേട്ട് ഞാൻ ഇശുനെ നോക്കികൊണ്ട് സിദ്ധുനെ നോക്കി.... അപ്പൊ അവന്റെ ഉള്ളം കൈ ചുമന്ന് നിക്കുന്നത് കണ്ട് എന്റെ ഉള്ളമൊന്ന് പിടഞ്ഞു..... അവന്റെ ജീവൻ പോലും നോക്കാതെ എന്നെ രക്ഷിക്കാൻ വന്നിട്ടല്ലേ അവൻക്ക് ഇങ്ങനെയൊക്കെ സംഭവിച്ചത്.... അതോർത്തിട്ട് കണ്ണിൽ കണ്ണുനീർ ഉരുണ്ടുകൂടാൻ തുടങ്ങിയതും ഞാൻ കണ്ണ് പതിയെ തുടച്ചു കൊണ്ട് അവിടെയുള്ള സ്റ്റാഫിനോട് പെട്ടന്ന് തന്നെ ഫസ്റ്റയ്ഡ് ബോക്‌സ് എടുത്തു കൊണ്ടുവരാൻ പറഞ്ഞ് ഞാൻ സിദ്ധുന്റെ അടുത്തേക്ക് ചെന്നു..... ഇശു അവനെ അവിടെയുള്ള ചെയറിൽ ഇരുത്തി കൈയിൽ പിടിച്ചു പതിയെ തടവി കൊടുക്കുന്നത് കണ്ട് നിന്നപ്പോഴാ സ്റ്റാഫ് ഫസ്റ്റ് എയ്ഡ് ബോക്‌സ് കൊണ്ടുവന്ന് തന്നത്.... അത് കണ്ട് ഇശു എന്നോട് അതിൽ നിന്നു ഒരു മരുന്ന് എടുക്കാൻ പറഞ്ഞത് കേട്ട് ഞാനത് എടുത്തു കൊടുത്തു.... "Are u okey now....??!" അവന്റെ കൈ വെള്ളയിൽ മരുന്ന് ചെറുതായി തേച്ചു കൊടുത്ത് അവിടെ പതിയെ തടവികൊണ്ട് ഇശു സിദ്ധുനോട് ചോദിച്ചതും അവൻ അതിനൊന്ന് തലയാട്ടി കൊടുത്തു ..... "ഐറ,, നിങ്ങൾ ഇവിടുന്ന് പൊയ്‌ക്കോ,,, ഞാനിവിടുത്തെ കാര്യങ്ങളൊക്കെ സെറ്റിൾഡ് ആക്കാം....."

നീണ്ടു കിടക്കുന്ന ഫ്ലോർ ചുറ്റുമൊന്ന് കണ്ണോടിച്ചു ഇശു ഇതും പറഞ്ഞു ഫ്ലോറിൽ കിടക്കുന്ന ഗ്രൈനിനെ ആകമൊത്തം വീക്ഷിച്ചു മുന്നിലൂടെ നടന്നു പോയി..... അത് കണ്ട് ഞാൻ സിദ്ധുനെയും കൊണ്ട് അണ്ടർ ഗ്രോണ്ടിൽ നിന്ന് എസ്‌കലേറ്റർ വഴി കയറാൻ നിന്നപ്പോ ഞാൻ വെറുതെ പിറകിലേക്ക് തിരിഞ്ഞു നോക്കി.... അപ്പൊ ഇശു ഓരോന്നിനേയും സൂക്ഷിച്ചു നോക്കികൊണ്ട് ചുറ്റുപാടും നടക്കുന്നത് കണ്ട് ഞാൻ സിദ്ധുനെ ഒന്ന് നോക്കി.... അപ്പൊ അവൻ എന്തേ എന്ന മട്ടിൽ നോക്കിയതും ഞാൻ അതിനൊന്ന് തലയാട്ടി ഒന്നുമില്ല എന്ന് പറഞ്ഞു എസ്കലേറ്റർ വഴി മുകളിലെ ഫ്ലോറിലേക്ക് ചെന്നു....... സിദ്ധുന്റെ ഈ കൈയും വെച്ച് ഇന്ന് അവൻ ജോലി ചെയ്യാൻ പറ്റില്ല എന്നറിയുന്നത് കൊണ്ടുതന്നെ ഞാൻ അവന്റെ ക്യാബിനിലേക്ക് ചെന്ന് അവൻക്കുള്ള വർക്കൊക്കെ ചെയ്തു തീർത്തു....... "Me'm,,,,,ബാക്കിയുള്ള ഫയൽസ് ഞാൻ ചെക്ക് ചെയ്ത് വെച്ചോണ്ട്....." ഡ്രോയറിലുള്ള ഫയൽസ് നോക്കുന്നിടെ അവൻ എന്നോട് ഇങ്ങനെ പറഞ്ഞത് കേട്ട് ഞാനവനെ ഒന്ന് ഇരുത്തി നോക്കി..... "നിന്റെ ഈ കൈയും വെച്ച് നീ എന്ത് ചെയ്യുമെന്ന്... ??!ഇന്ന് നിനക്ക് റസ്റ്റ് ഡേ ആണ്... അതോണ്ട് അടങ്ങി ഒതുങ്ങി ആ മുന്നിലുള്ള ചെയറിൽ ചെന്നിരുന്നോ....." എന്നും പറഞ്ഞു ഞാൻ ബാക്കിയുള്ള ഫയൽസും ചെക് ചെയ്തിരുന്നു....

"സിദ്ധു ,,,ഇത് ഞാൻ ഇശുന് കാണിച്ചു വരാട്ടോ...." ഫയൽസ് മൊത്തം ചെക്ക് ചെയ്ത് കഴിഞ്ഞ് ഞാൻ സീറ്റിൽ നിന്ന് എഴുനേറ്റ് ഇതും പറഞ്ഞ് ഫയൽസും കൊണ്ട് എന്റെ ക്യാബിനിലേക്ക് പോയി..... ക്യാബിനിലേക്ക് ചെന്നപ്പോ ഇശു സീറ്റിൽ ചാരിയിരുന്ന് എന്തൊക്കെയോ ആലോചിച്ചു ഇരിക്കുന്നത് കണ്ടിട്ട് ഞാൻ നെറ്റി ചുളിച്ചു അവന്റെ അടുത്തേക്ക് പോയി കൊണ്ട് ടേബിളിൽ ഫയൽസ് വെച്ചു..... അന്നേരം തന്നെ അവൻ സ്വബോധത്തിലേക്ക് വന്നോണ്ട് ചെയറിൽ നിന്നും എഴുനേറ്റ് എന്നെ നോക്കി കൊണ്ട് സംസാരിച്ചു..... "നീ സിദ്ധുനേയും വിളിച്ചു എൻട്രൻസിലേക്ക് വാ....." അത്രയും പറഞ്ഞ് ഓൻ ഗ്ലാസ്ഡോർ തുറന്ന് പുറത്തേക്ക് പോയി...എങ്ങോട്ടാണെന്നോ എന്തിനാണെന്നോ പറയാതെ ഓൻ പോയത് കണ്ട് ഞാൻ കുന്തം വിഴുങ്ങിയ പോലെ അങ്ങനെ നിന്നു..... 'ഈ ഉമ്മച്ചൻ ഇതെങ്ങോട്ടാ പോവുന്നേ....?എന്തായാലും സിദ്ധുനെയും വിളിച്ചു എൻട്രൻസിലേക്ക് നടക്കാം.... ഞമ്മളെ ഉമ്മച്ചൻ ആയതുകൊണ്ട് തന്നെ ഒന്നും പറയാൻ പറ്റില്ല.....' എന്നൊക്കെ ചിന്തിച്ചു ഞാൻ ക്യാബിനിൽ നിന്നും ഇറങ്ങി സിദ്ധുനെയും വിളിച്ചു ലിഫ്റ്റിൽ കയറി......

.. "Me'm ,,,ഞമ്മളിത്‌ എങ്ങോട്ടാ പോവുന്നേ.....??!" ലിഫ്റ്റിൽ കയറിയ ഉടനെയുള്ള സിദ്ധുന്റെ ചോദ്യം കേട്ട് ഞാനവനെ നോക്കി തോളുപൊക്കി കാണിച്ചു.... "എങ്ങോട്ടാണ് പോവുന്നേ എന്ന് നിന്റെ ഇഷാൻ സാറിന് മാത്രമേ അറിയൂ.... ഇപ്പൊ നിന്റെ കൈ വേദനിക്കുന്നുണ്ടോ....??! ഞാൻ കാരണമല്ലേ നിനക്ക് ഇങ്ങനെയൊക്കെ സംഭവിച്ചേ...." "എന്തൊക്കെയാ നിങ്ങളിത് പറയുന്നേ....എനിക്കിപ്പോ കുഴപ്പമൊന്നും ഇല്ല,,,,നിങ്ങളെ രക്ഷിക്കേണ്ടത് എന്റെ ഒരു കടമ അല്ലെ..... അത്രയൊള്ളു ഞാനും ചെയ്‌തെ...." ചുണ്ടിലൊരു പുഞ്ചിരി വിരിച്ച് അവൻ പറഞ്ഞത് കേട്ട് ഞാൻ തിരിച്ചും അവനൊരു പുഞ്ചിരി കൊടുത്തു.... അപ്പൊ തന്നെ ലിഫ്റ്റ് ഓപ്പൺ ആയതും ഞാനും സിദ്ധുവും എൻട്രൻസിലേക്ക് നടന്നു മുന്നിലുള്ള റൗണ്ടിൽ തിരിഞ്ഞു കറങ്ങി കളിക്കുന്ന ഗ്ലാസ്ഡോറിന്റെ ഉള്ളിലൂടെ കടന്ന് പുറത്തേക്ക് ഇറങ്ങി.... അപ്പോ ഇശു പാർക്കിങ്ങിൽ പോയി ഡസ്റ്റർ എണ്ട്രൻസിലേക്ക്‌ കൊണ്ടുവന്ന് നിർത്തിയതും ഞാൻ മുന്നിലുള്ള നാലഞ്ചു സ്റ്റെപ്സ് ഇറങ്ങിയിട്ട് കാറിൽ കയറി ഇരുന്നു...... ഞങ്ങൾ കാറിൽ കയറി ഇരുന്ന ടൈമിൽ തന്നെ ഇശു വണ്ടി പറപ്പിച്ചു വിട്ടതും ഒപ്പമായിരുന്നു......

"ഇശു ,,ഞമ്മള് എങ്ങോട്ടാ പോവുന്നേ.....???!" "ഇപ്പൊ ഉമ്മി വിളിച്ചിട്ട് ഉണ്ടായിരുന്നു....പെട്ടന്ന് വില്ലയിലേക്ക് ചെല്ലാൻ പറഞ്ഞ്,,,എന്താ കാര്യമെന്ന് പറഞ്ഞില്ല അതോണ്ട് വില്ലയിലേക്ക് പോകുമ്പോ സിദ്ധുനെ ഔട്ടോസിൽ ഡ്രോപ്പ് ചെയ്യാമെന്ന് വിചാരിച്ചു....." എന്നവൻ പറഞ്ഞപ്പോ ഞാൻ അതിനൊന്ന് മൂളി കൊടുത്തു..... സിദ്ധു താമസിക്കുന്നത് ഇശുന്റെ ഔട്ടോസിലാണ് ...വില്ലയിൽ നിന്ന് അഞ്ചു മിനിറ്റ് ദൂരമേ ഔട്ടോസിലേക്ക് ഉള്ളൂ എങ്കിലും ഞാനിതു വരെ ഔട്ടോസ് കണ്ടിട്ടില്ല....... എന്നാലും ഉമ്മി എന്തിനായിരിക്കും പെട്ടന്ന് വരാൻ പറഞ്ഞിട്ടുണ്ടാവുക....??ആവോ എന്തായാലും അവിടെ എത്തുമ്പോ അറിയാമല്ലോ.... ഞാനിതും ചിന്തിച്ചു പുറത്തേക്ക് നോക്കിയിരുന്നു.... കുറച്ചു കഴിഞ്ഞപ്പോ ഇശു കാർ നിർത്തിയതും സിദ്ധു കാറിൽ നിന്നും ഇറങ്ങിയിട്ട് ഞങ്ങളോട് ബായ് പറഞ്ഞു പോയി.... അവൻ പോകുന്നത് നോക്കി നിക്കുന്നിടെ എന്റെ നെഞ്ച് ഹൈ സ്പീഡിൽ മിടിക്കുന്നത് കണ്ട് ഞാൻ പതിയെ നെഞ്ചിൽ കൈവെച്ചു...അപ്പോ മിടിക്കുന്ന സൗണ്ട് എന്റെ കൈകളിൽ തട്ടി കൊണ്ടിരിക്കുന്നത് അറിഞ്ഞു എനിക്ക് എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞാൻ കണ്ണുകൾ മുറുക്കി അടച്ചു തുടരെ തുടരെ ശ്വാസം വലിച്ചു വിട്ടു.... കുറച്ചു കഴിഞ്ഞപ്പോ മിടിപ്പ് എന്നിൽ നിന്ന് വിട്ട് മാറിയതും ഞാൻ അടച്ച കണ്ണുകൾ തുറന്നോണ്ട് മുന്നിലേക്ക് നോക്കി.... അപ്പൊ ഗേറ്റ് കടന്ന് വില്ലയിലെ കോമ്പോണ്ടിലേക്ക് വണ്ടി കയറ്റിയതും ഞാൻ നെഞ്ചിൽ വെച്ച കൈ എടുത്തു മാറ്റിക്കൊണ്ട് ഒന്ന് നെടുവീർപ്പിട്ടു....

★●●★●●★●●★●●★●●★●●★ വില്ലയിൽ എത്തിയപ്പോ ഞാൻ കാറിൽ നിന്നുമിറങ്ങാൻ നിന്നപ്പോഴാ ഉണ്ടകണ്ണിയെ ശ്രേദ്ധിച്ചത്...... അവൾ നെഞ്ചിൽ കൈ വെച്ച് കൈ എടുത്തു മാറ്റി ശ്വാസം വിട്ട് ഇരിക്കുന്നത് കണ്ട് ഞാൻ അവളെ നോക്കി പുരികം ചുളുക്കി......ഇവൾക്കിത് എന്തുപറ്റി കാറ്റു പോയോ...?? "ഡി,,, നീയെന്താ ഇങ്ങനെ ഇരിക്കുന്നെ ....??!" എന്ന് ഞാൻ ചോദിച്ചപ്പോ അവൾ പെട്ടന്ന് ഞെട്ടികൊണ്ട് ങേ എന്ന് ചോദിച്ചത് കേട്ട് ഞാൻ അവളോട് ഇറങ്ങാൻ പറഞ്ഞു ഞാനും കാറിൽ നിന്നും ഇറങ്ങി...... വില്ലയുടെ ഉള്ളിലേക്ക് ചെന്ന് സ്റ്റയർ കയറാൻ നിന്നപ്പോഴാ ഗെസ്റ്റ് ഹാളിൽ നിന്ന് സംസാരവും ഒച്ചപ്പാടുമൊക്കെ കേട്ടത്.....അത് കേട്ട് ഞാൻ സ്റ്റപ്‌സ് കയറി ചെന്നപ്പോ സോഫയിൽ ഇരുന്ന് സംസാരിക്കുന്ന ഖാസിം അങ്കിളും ചാചിമ്മയേയും കണ്ടതും ഞാൻ അവർക്ക് അരികിലേക്ക് പോയി..... "നിങ്ങളിത് എപ്പോ ലാണ്ടായി....??!!" സോഫയിൽ ഇരിക്കുന്ന റോഷന്റെ അടുത്ത് ഇരുന്നോണ്ട് ഞാൻ ചോദിച്ചത് കേട്ട് റോഷൻ എന്നൊയൊരു നോട്ടം......ആ നോട്ടം കണ്ടിട്ട് ഞാൻ അവനോട് എന്തേ എന്ന് ചോദിച്ചതും അവൻ നടന്നതെല്ലാം പറഞ്ഞു..... എന്താന്ന് വെച്ചാൽ ഇവൻ ലണ്ടനിൽ നിന്ന് വന്നത് ആരോടും പറഞ്ഞിട്ടില്ലായിരുന്നല്ലോ അതോണ്ട് തന്നെ അങ്കിളിന്റെ അടുത്തു നിന്ന് വയർ നിറച്ചു കിട്ടീട്ട് ഇരിക്കാണ് ....ആകെ ശോക മൂകനായി ഇരിക്കുന്ന അവനെ കണ്ടിട്ട് ഞാൻ ചിരിച്ചോണ്ട് അങ്ങിളിനോട് ഓരോന്ന് പറഞ്ഞിരുന്നു..... ★●●★●●★●●★●●★●●★●●★

ഞങ്ങളെ വെഡിങ്ങിന്റെ അന്ന് ചാച്ചിമ്മ ഇവിടെ ഇല്ലായിരുന്നത് കൊണ്ട് തന്നെ എനിക്ക് ഇവരെയൊന്നും പരിജയമില്ലായിരുന്നു....അതോണ്ട് തന്നെ അത് നികത്താമെന്ന് വിചാരിച്ച് ഞാൻ ചാചിമ്മാനോട് കത്തി അടിച്ചു കൂട്ടായി....കൂട്ട് കൂടിയപ്പോ ഞമ്മളെ ഉമ്മിന്റെ പോലെതന്നെ മൂപ്പത്തി...... "ചാച്ചിമ്മാ ,,,,ഇങ്ങള് ഇന്ന് ലാൻഡ് ആകുന്ന കാര്യം ഉമ്മൂമാനോട് പറഞ്ഞോ.....??!" ദീദി ചാച്ചിമ്മാനോടായി ചോദിച്ചത് കേട്ട് ഞാൻ റോഷനെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കി.... "ഹാ,,,,,ഞാൻ ഉമ്മാനോട് വരുന്ന കാര്യം പറഞ്ഞിട്ടുണ്ട്,,,, പക്ഷെ റോഷൻ ലണ്ടനിൽ നിന്ന് ലാൻഡ് ചെയ്തത് പറഞ്ഞിട്ടില്ല,,,ഇനിയിപ്പോ എന്തേലും പറയണം,,, ഇവൻ കാരണം ഞാനിനി എന്തെല്ലാം കള്ളങ്ങൾ ഉമ്മാനോട് പറയണം എന്തോ......" ചാച്ചിമ്മ റോഷനെ നോക്കി പേടിപ്പിച്ചു പറഞ്ഞത് കേട്ട് ഞാൻ വായ പൊത്തിപ്പിടിച്ചു ചിരിച്ചു..... "അപ്പൊ ഉമ്മൂമാനെ എല്ലാവർക്കും പേടിയാണോ.....??!!" എന്ന് ഞാൻ ഒരു സംശയത്തോടെ ചോദിച്ചതും ചാച്ചിമ്മ റോഷനിൽ നിന്ന് നോട്ടം തെറ്റിച്ച് എന്നെ നോക്കി...... "ഉമ്മ കുറച്ചു ഗൗരവകാരിയാണ്,,,എന്നാലും പാവാണ് ട്ടോ,,,തെറ്റുകണ്ടാൽ അവിടെ പ്രതികരിക്കുന്ന പ്രകൃതമാണ് ഉമ്മാന്റേത്....എന്തായാലും നാളെ തറവാട്ടിലേക്ക് പോകണം....കുറെ ആയില്ലേ അവിടെയൊക്കെ കണ്ടിട്ട്...."

എന്ന് പറഞ്ഞ ചാച്ചിമ്മ ഒന്ന് നെടുവീർപ്പിട്ടതും ഞാൻ റോഷന്റെ അരികിലേക്ക് നീങ്ങി ഇരുന്ന് 'പണി വരുന്നുണ്ട് അവറാച്ചാ' എന്ന് അവൻ മാത്രം കേൾക്കും വിധം പറഞ്ഞ് ഒന്ന് ഇളിച്ചു കൊടുത്തു...... അത് കേട്ടപ്പോ തന്നെ അവൻ എന്നെ കണ്ണുരുട്ടി നോക്കിക്കൊണ്ട് 'കരിനാവു കൊണ്ട് പറയല്ലെടി 'എന്ന് പറഞ്ഞത് കേട്ട് ഞാൻ വായ പൊത്തി പിടിച്ചു ആയിക്കോട്ടെ എന്ന മട്ടിൽ തലയാട്ടിയിട്ട് ചിരിച്ചു കൊടുത്തു..... അന്നേരം ഉമ്മി കൈയിലൊരു ട്രേയിൽ ഞങ്ങൾക്ക് എല്ലാവർക്കും കോഫീയും കൊണ്ട് സ്റ്റയർ കയറി വന്ന് ട്രെ ടീ പോയിന്മേൽ വെച്ചു..... എന്നിട്ട് എല്ലാവർക്കും ഓരോ കപ്പ് കോഫിയും തന്ന് ഉമ്മിയും ഞങ്ങളെ കൂടെ ഇരുന്നു ഓരോന്ന് സംസാരിച്ചു...... അങ്ങനെ കോഫീ കുടിയുമൊക്കെ കഴിഞ്ഞപ്പോ ചാച്ചിമ്മ ക്ഷീണം കൊണ്ട് കിടക്കാൻ പോയതും ഞാൻ കുടിച്ചു വെച്ച കപ്പുകളെല്ലാം ട്രെയിലേക്ക് വെച്ചിട്ട് ട്രായും കൊണ്ട് കിച്ചനിലേക്ക് ചെന്നു..... "അമ്മച്ചി,,,ഇന്നെന്താ സ്‌പെഷ്യൽ....??!!!" കിച്ചനിൽ എത്തിയപ്പോ അമ്മച്ചി എന്തോ കാര്യമായി ഉണ്ടാകുന്നുണ്ടെന്ന് കിച്ചനിൽ നിന്ന് വരുന്ന അഡാർ സ്മെൽ കാരണം ഞാൻ ഊഹിച്ചെടുത്തു കൊണ്ട് ചോദിച്ചു കയ്യിലുള്ള ട്രെ സ്ലാബിലേക്ക് വെച്ചു.... "എന്താ എന്റെ കുട്ടിക്ക് വേണ്ടത്....." "ഇങ്ങള് ഉണ്ടാകുന്ന എല്ലാത്തിനും കൈപുണ്യം ഉണ്ടായതോണ്ട് കൺഫ്യൂഷനിലാണ്......"

കണ്ണിറുക്കി കാണിച്ച് ഞാൻ പറഞ്ഞത് കേട്ടിട്ട് അമ്മച്ചി ഒന്ന് ചിരിച്ചു തന്നു കുക്കിൽ കോണ്സെൻണ്ട്രേറ്റ് ചെയ്തു......അതിനിടെ ഐഷുട്ടി കിച്ചനിലേക്ക് വന്ന് എന്റെ കൈയിൽ പിടിച്ചു വലിച്ചു മുകളിലേക്ക് കൊണ്ടുപോയി..... "എങ്ങോട്ടാ നീ ഇത്തൂസിനെ കൊണ്ടുപോകുന്നേ.....???!" ഗെസ്റ്റ് ഹാളിൽ നിന്നും രണ്ടു മൂന്ന് സ്റ്റപ്പുള്ള സ്റ്റയർ കയറിയിട്ട് ദീദിന്റെ റൂമിന്റെ മുന്നിലൂടെ പാസ്സ് ചെയ്ത് നടക്കുന്നിടെ ഞാൻ അവളെ നോക്കി കൊണ്ട് ഇങ്ങനെ ചോദിച്ചപ്പോ അവൾ എന്നെ മൈൻഡ് ചെയ്യാതെ നടക്കുന്ന തിരക്കിലാ..... നടത്തത്തിന്റെ ഒടുവിൽ ഞങ്ങളെ റൂമിലെത്തിയപ്പോ അവൾ എന്നിൽ നിന്ന് കൈ വിടുവിച്ചു ഉള്ളിലേക്ക് ഓടി പോയി സോഫയിൽ ഇരുന്ന് ഫോണിൽ കുത്തി കളിച്ചു ഇരിക്കുന്ന ഉമ്മച്ചന്റെ അടുത്ത് ചെന്നിരുന്നു..... അത് കണ്ടിട്ട് ഇവൾ ഇത് എന്തോന്നാ ചെയ്യുന്നേ എന്നും വിചാരിച്ച് ഉള്ളിലേക്ക് കയറി ഐഷുട്ടിനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി .... "ഇശുച്ചാ,,,, ഞാനൊരു കാര്യം പറഞ്ഞോട്ടെ .....???!!" ഉമ്മച്ചനെ നിർത്താതെ തോണ്ടി കൊണ്ട് ഐഷു പറയുന്നത് കേട്ട് ഞാൻ അവളെ നെറ്റി ചുളിച്ചു അവളെ നോക്കി.... അവളെ വിളി കേട്ടിട്ട് ഉമ്മച്ചൻ ഫോണിൽ നിന്നും തല തിരിച്ചു നേരെ ഇരുന്നോണ്ട് അവളെ മടിയിൽ വെച്ച് 'പറഞ്ഞോ' എന്ന മട്ടിൽ തലയാട്ടി കൊടുത്തതും അവൾ എന്നെ ഇടങ്കണ്ണിട്ട് നോക്കിയിട്ട് ഇശുനെ നോക്കി..... "അതുണ്ടല്ലോ ഇശുച്ചാ,,,,ഇങ്ങളെ ഐറുമ്മാക്ക് ഐസ് ക്രീം തിന്നണമല്ലോ ....അതോണ്ട് എന്നെ പറഞ്ഞു എൽപ്പിച്ചേക്കുവാ ഇങ്ങളോട് ഇത് പറയാൻ......"

അവളുടെ പറച്ചിൽ കേട്ടിട്ട് എന്റെ വായ അറിയാതെ തുറന്നു പോയി.....യാ റബ്ബി ഇവളിത് എന്തോന്നാ പറയുന്നേ..... "ശെരിക്കിനും അവൾ നിന്നോട് അങ്ങനെ പറഞ്ഞോ.... ??!!" ഉമ്മച്ചൻ എന്നെ ഒന്ന് നോക്കിയിട്ട് ഐഷുട്ടിയെ നോക്കി ചോദിച്ചത് കേട്ട് അവൾ നിഷ്‌കുപോലെ അതേ എന്ന മട്ടിൽ തലയാട്ടി കൊടുത്തത് കണ്ട് ഞാൻ അപ്പോതന്നെ അവളെ കണ്ണുരുട്ടി പേടിപ്പിച്ചു കൊടുത്തു..... അത് കണ്ടിട്ട് അവൾ പേടിക്കുന്നതിന് പകരം എനിക്ക് കൊഞ്ഞനം കുത്തി കാണിച്ചു തന്നതും ഞാൻ ഇശുനെ ഒന്ന് നോക്കി..... "ഇശുച്ചാ,,, സത്യമായിട്ടും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല ട്ടോ,,,,ഈ കുട്ടി തേവാങ് വെറുതെ പറയുന്നതാ....." "ഞാനല്ല ഇശുച്ചാ ഇത്തൂസാ വെറുതെ പറയുന്നേ....." എന്നും പറഞ്ഞ് ഞങ്ങൾ രണ്ടും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു വഴക്കായത് കണ്ടിട്ട് ഇശു അപ്പോതന്നെ നിർത്താൻ പറഞ്ഞത് കേട്ട് ഞങ്ങൾ രണ്ടാളും സൈലന്റ് ആയി...... "Okey,,,, രണ്ടാളും പോയി റെഡിയാവ് ഞമ്മക്ക്‌ പോവാം..." എന്ന് ഇശു പറഞ്ഞത് കേട്ട് ഞാൻ ഐഷുട്ടിനെ നോക്കി ....അപ്പൊ അവൾ നിലാവുദിച്ച ചന്ദ്രനെ പോലെ പല്ലും കാട്ടി ശോഭിച്ചു നിൽക്കുന്നത് കണ്ടിട്ട് ഞാൻ ചിരിച്ചോണ്ട് അവളെ നോക്കി ..... "ഇശുച്ചാ,, ഐസ് ക്രീം തിന്നാൻ ഇത്തൂസിൻ അല്ലട്ടോ എനിക്കാ പൂതി...." അതും പറഞ്ഞു ഇശുന്റെ മടിയിൽ നിന്നും എഴുനേറ്റ് കുണുങ്ങി കൊണ്ട് റൂമിൽ നിന്നും എഴുനേറ്റ് ഓടിയതും ഞാൻ ചിരിച്ചോണ്ട് ഡ്രെസ്സ് ചെയ്ഞ്ച് ചെയ്യാൻ പോയി..... വെറുതെ കിട്ടുന്ന ഐസ് ക്രീമിനെ തള്ളി കളയാൻ പറ്റില്ലല്ലോ.....

അതോണ്ട് തന്നെ വേഗം മാറ്റി ഒരുങ്ങി താഴത്തേ ഫ്ലോറിലേക്ക് വിട്ടു..... "ഡാ റോഷാ നീ ഉണ്ടോ വെറുതെ ഒരു ഐസ് ക്രീം തിന്നാൻ.....??!!" സ്റ്റയറിന്റെ അടിയിലുള്ള സോഫാ സെറ്റിൽ മലർന്ന് കിടന്ന് നെഞ്ചത്ത് ഫോണും വെച്ച് പബ്‌ജി കളിക്കുന്ന റോഷനെ നോക്കി ചോദിച്ചപ്പോ അവൻ യാതൊന്നും അറിയാതെ അതിൽ മുഴുകി ഇരിക്കാണ്.... അത് കണ്ട് അവന്റെ കൈയിൽ നിന്ന് ഫോണ് വാങ്ങിയാൽ അവൻ നാഗവല്ലി ആകുമോ എന്ന് ഭയന്ന് ഞാനവനെ വിളിക്കാൻ നിക്കാതെ ഐഷുനെ കാത്തു നിന്നു...... അപ്പൊ അവൾ ദീദിന്റെ ചെറു വിരയിൽ പിടിച്ചു ഡാർക് ബ്ലാക്ക്‌ കളറിലുള്ള ഗിൽറ്റുകൊണ്ട് തിളങ്ങി നിൽക്കുന്ന മുട്ട് വരെയുള്ള ഫ്രോക്ക് ധരിച്ചു കുണുങ്ങി കുണുങ്ങി ക്യൂട്ട് ലുക്കിൽ സ്റ്റയറും ഇറങ്ങി വരുന്നത് കണ്ടിട്ട് ഞാൻ അവളെ നോക്കി നിന്നു.... "പോവാം....." ഐഷുട്ടിയെ നോക്കിക്കൊണ്ട് ഞാനിങ്ങനെ ചോദിച്ചപ്പോ അവൾ ദീദിന്റെ കൈയിൽ നിന്ന് പിടി വിട്ട് എന്റെ അടുത്തേക്ക് വന്നു.... അപ്പൊ തന്നെ ഞാൻ ദീദിക്ക് റ്റാറ്റ കൊടുത്ത് പുറത്തേക്ക് ഇറങ്ങി..... പുറത്തു എത്തിയപ്പോ ഇശു പൂളിന്റെ സൈഡിൽ നിന്ന് ഫോണ് വിളിച്ചു കൊണ്ട് ഞങ്ങളെ അടുത്തേക്ക് വന്നു ഫോണ് കട്ട് ചെയ്തു....അന്നേരം തന്നെ ഞാൻ കാറിലേക്ക് കയറി ഇരുന്നു ഐഷുട്ടിനെ മടിയിൽ ഇരുത്തി ഡോർ അടച്ചു....... "ഉമ്മിക്ക് റ്റാറ്റ കൊടുക്ക്....."

വിൻഡോ താഴ്ത്തി വെച്ചിട്ട് ഐഷുന്നോട് ഞാനിങ്ങനെ പറഞ്ഞപ്പോ അവൾ ദീദിക്ക് കൈ വീശി കാണിച്ച് ബായ് പറഞ്ഞു....അത് കണ്ടു ദീദി പുഞ്ചിരിച്ചോണ്ട് കൈ വീശി കാണിച്ചുകൊടുത്തപ്പോ തന്നെ ഇശു ഡ്രൈവ് സ്റ്റാർട്ട് ചെയ്തിരുന്നു.... നേരം രാത്രി ആയതുകൊണ്ട് തന്നെ അതികം വാഹനങ്ങൾ ഒന്നുമില്ലായിരുന്നു..... അതുകൊണ്ട് തന്നെ ഞങ്ങൾ ഇവിടെയുള്ള ഫേമസ് ഐസ്ക്രീം ഷോപ്പിൽ പോയി ഐഷുട്ടിയുടെ ഫേവ് ചോക്ലെയ്റ്റ് ക്രെഞ്ചി ഐസ് ക്രീം തന്നെ കഴിച്ചു...... അവളുടെ തീറ്റ ആയതുകൊണ്ട് തന്നെ ആ ഷോപ്പിൽ കുറച്ചു നേരം പോസ്റ്റായി ഇരിക്കേണ്ടി വന്നു......അവളുടെ കഴിച്ച് കഴിഞ്ഞപ്പോ ഞാൻ മുന്നിലുള്ള ബോക്സിൽ നിന്ന് ടിഷ്യു രണ്ടു മൂന്നെണ്ണം ഒപ്പം പറിച്ചെടുത്ത് അവളുടെ കവിളിൽ പറ്റിപ്പിടിച്ചു ഇരിക്കുന്ന ചോക്ലെയ്റ്റ് എല്ലാം തുടച്ചുകൊടുത്ത് ഞാനും അവളും അവിടെ നിന്ന് രണ്ടു ലൈസും വാങ്ങിച്ചു പുറത്തേക്ക് നടന്നു.... പിറകിലൂടെ ഞമ്മളെ ഉമ്മച്ചനും നടന്നു വന്ന് കാറിൽ കയറിയിരുന്നു ഡ്രൈവ് ചെയ്തു......ഞാനും ഐഷുട്ടിയും കാറിൽ നിന്ന് ഓരോ വണ്ടികളെ മാർക്കിടുന്ന സമയത്താണ് ഒഴിഞ്ഞു കിടക്കുന്ന റോഡിന്റെ അരികിൽ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ എന്റെ ഫേവ് പാനി പൂരി എന്നെ നോക്കി ഇളിച്ചു കാട്ടുന്നത് എന്റെ ശ്രേദ്ധയിൽ പെട്ടന്ന്.....

അത് കണ്ടപ്പോ തന്നെ ഞാൻ നിൽക്ക പൊറുതിയില്ലാതെ ഉമ്മച്ചനോട് വണ്ടി നിർത്താൻ പറഞ്ഞു ഒച്ചയുണ്ടാക്കി.......എന്റെ ഉച്ചപ്പാട് കേട്ടിട്ട് അവൻ വണ്ടി നിർത്തിയതും ഞാൻ അവനൊന്ന് ഇളിച്ചു കൊടുത്തു കാറിൽ നിന്നും ഇറങ്ങി..... "ഐഷുട്ടി ഇവിടെ ഇരിക്ക് ട്ടോ,,, ഞാനപ്പോതിന് പാനി പൂരി വാങ്ങിച്ച് വരാം....." എന്നും പറഞ്ഞ് ഞാൻ ഇശുനോട് അവളെ നോക്കാൻ പറഞ്ഞു കുറച്ചു മുന്നിലായി നിർത്തിവെച്ച പാനിപൂരി വിൽക്കുന്ന വണ്ടിയുടെ അടുത്തേക്ക് പോയി..... "ചേട്ടാ,,, മൂന്ന് പാനിപൂരി....." ഞമ്മള് ഇങ്ങനെ ചോദിച്ചപ്പോ തന്നെ അവിടെയുള്ള ചേട്ടൻ എനിക്ക് നേരെ മൂന്ന് പാനി പൂരി നീട്ടി തന്നു....അത് കിട്ടായപ്പോ തന്നെ ഞാൻ പൈസ കൊടുത്ത് അതും കൊണ്ട് കാറിന്റെ അടുത്തേക്ക് പോയി.... അന്നേരം ഉമ്മച്ചൻ ഐഷുനെ കാറിന്റെ ബോണറ്റിൽ കയറ്റി ഇരുത്തി ഓരോന്ന് പറഞ്ഞ് കൊടുക്കുന്നത് കണ്ട് ഞാൻ ചിരിച്ചോണ്ട് അവരുടെ അടുത്തേക്ക് പോയി ഓരോന്നായി അവരുടെ വായയിൽ വെച്ചു കൊടുത്തു...... "ഉഫ്‌,,,,എന്നാ ടെസ്റ്റ് ല്ലേ....??!" "അത്രോക്കൊന്നും ഇല്ല...." ഞാൻ പറഞ്ഞതിന് മറുപടിയായി ഉമ്മച്ചൻ ഇങ്ങനെ പറഞ്ഞതും അത് കേട്ട് ഓനും ഐഷുവും ഒരു ഗ്യാങ്ങായി ചിരിക്കുന്നത് കണ്ട് ഞാൻ അവരെ നോക്കി പുച്ഛിച്ചു കൊടുത്തു..... "ഓ,,, എന്നാൽ ഞാനിനി രണ്ടണ്ണം കഴിച്ചിട്ടേ വരൂ....??!!"

എന്നും പറഞ്ഞ് അവരെ പുച്ഛിച്ചോണ്ട് ഞാൻ വീണ്ടും ആ വണ്ടിയുടെ അടുത്തേക്ക് നടന്നു... അപ്പൊ പിറകിൽ നിന്ന് ഐഷുട്ടി 'എനിക്കും ഇത്തൂസേ 'എന്ന് വിളിച്ച് പറഞ്ഞത് കേട്ടിട്ട് ഞാൻ പിറകിലേക്ക് തിരിഞ്ഞു നോക്കാതെ തന്നെ നിനക്കില്ല എന്നും വിളിച്ചു പറഞ്ഞു മുന്നിലേക്ക് നടന്നു.... "ചേട്ടാ,,,എസ്ട്ര രണ്ടു പാനി പൂരിയും കൂടി ....." വണ്ടിയുടെ ഉള്ളിലേക്ക് തലയിട്ട് ഞാനിങ്ങനെ പറഞ്ഞപ്പോ ഉള്ളിൽ നിന്ന് ഒരു റെസ്പോണ്ടും ഇല്ലായിരുന്നു...അത് കണ്ട് ഞാൻ അയാൾ ചിലപ്പോ ഉള്ളിൽ എന്തേലും ചെയ്യാണന്ന് കരുതി അയാൾ വരാനും വേണ്ടി വൈറ്റ് ചെയ്തു നിന്നു.... അയാളെ വൈറ്റ് ചെയ്ത് ഞാൻ വെറുതെ പിറകിലേക്ക് നോക്കിക്കൊണ്ട് സൈഡിലേക്ക് നോട്ടം തെറ്റിച്ചു....അപ്പൊ ഒരു മാസ്‌കിട്ട ആൾ എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് ഞാൻ അയാളെ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ടിരുന്നു..... അപ്പൊ അയാളെ ആ പൂച്ചകണ്ണുകൾ കണ്ടതും എന്റെ ഉള്ളിലൂടെ ഒരു കാളലങ് പോയി.... 'Yes,,,ഇയാളെ അല്ലെ ഞാനെപ്പോഴും കാണാറുള്ളത്....അപ്പൊ ഇയാൾ എന്നെ ഫോളോ ചെയ്യുന്നത് എന്റെ തോന്നൽ അല്ലായിരുന്നോ.....??!' എന്ന ചിന്ത എന്നിൽ ഉടലെടുത്തതും ഞാൻ അന്ധാളിച്ചു കൊണ്ട് അയാളെ നോക്കി കൊണ്ട് പിറകിലുള്ള ഉമ്മച്ചനെ നോക്കി.... അപ്പൊ ഓൻ എനിക്ക് പുറം തിരിഞ്ഞു ഐഷുട്ടിനോട് സംസാരിക്കുന്ന തിരക്കിലായിരുന്നു...... അയാളെ നോട്ടം കണ്ടിട്ട് ഭയം എന്നിൽ നിറഞ്ഞു നിന്നതും ഞാൻ പിറകിൽ നിന്ന് നോട്ടം തെറ്റിച്ച് മുന്നിലേക്ക് നോക്കി....

അപ്പൊ ആ പൂച്ചകണ്ണൻ എന്റെ തൊട്ടു മുന്നിൽ നിൽക്കുന്നത് കണ്ട് എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൽ മിന്നി.... അപ്പൊ തന്നെ ഞാൻ അയാളിൽ നിന്ന് രണ്ടടി പിറകിലേക്ക് വെച്ച് അയാളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നു.... "ശൂ ,,,,മിണ്ടരുത്...." പരവേശത്തേടെ ഞാൻ ഇശുനെ നോക്കുന്നിടെ മുന്നിലുള്ള ആ പൂച്ചകണ്ണൻ അവന്റെ ചുണ്ടിൽ വിരൽ വെച്ച് പറഞ്ഞത് കേട്ട് ഞാൻ അയാളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നു..... "എന്നെ നീ പല സ്ഥലത്തു നിന്നും കണ്ടിട്ടുണ്ടെന്ന് നിന്റെ ഈ മുഖം കണ്ടാൽ അറിയാം....ഇപ്പോ നിനക്ക് കുറെ സംശയങ്ങളും ഉണ്ടാവും.... എന്നാലും ഞാൻ പറയാണ് ഇങ്ങനെ ഒരാളെ നീ കണ്ടതായോ നിന്നെ എപ്പോഴും ഫോളോ ചെയ്യുന്നതായോ വേറെ മറ്റോ കാര്യങ്ങൾ നീ ആരോടെങ്കിലും പറഞ്ഞാൽ കൊന്ന് കളയും നിന്നെ..... നോ നോ നോ നിന്നെയല്ല ദേ അവളെ....." അത്രയും പറഞ്ഞ് അവൻ എന്റെ പിറകിലേക്ക് ചൂണ്ടി കാണിച്ചു തന്നതും ഞാൻ പരവേശത്തോടെ പിറകിലേക്ക് നോക്കി.... അപ്പൊ ബോണറ്റിൽ ഇരുന്ന് ചിരിച്ചു കളിക്കുന്ന ഐഷുട്ടിയെ കണ്ടതും ഞാൻ ചെറു ഭീതിയോടെ അയാളെ ഉറ്റു നോക്കി............... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story