QUEEN OF KALIPPAN: ഭാഗം 47

queen of kalippan

രചന: Devil Quinn

"എന്നെ നീ പല സ്ഥലത്തു നിന്നും കണ്ടിട്ടുണ്ടെന്ന് നിന്റെ ഈ മുഖം കണ്ടാൽ അറിയാം....ഇപ്പോ നിനക്ക് കുറെ സംശയങ്ങളും ഉണ്ടാവും.... എന്നാലും ഞാൻ പറയാണ് ഇങ്ങനെ ഒരാളെ നീ കണ്ടതായോ നിന്നെ എപ്പോഴും ഫോളോ ചെയ്യുന്നതായോ വേറെ മറ്റോ കാര്യങ്ങൾ നീ ആരോടെങ്കിലും പറഞ്ഞാൽ കൊന്ന് കളയും നിന്നെ..... നോ നോ നോ നിന്നെയല്ല ദേ അവളെ....." അത്രയും പറഞ്ഞ് അവൻ എന്റെ പിറകിലേക്ക് ചൂണ്ടി കാണിച്ചു തന്നതും ഞാൻ പരവേശത്തോടെ പിറകിലേക്ക് നോക്കി.... അപ്പൊ ബോണറ്റിൽ ഇരുന്ന് ചിരിച്ചു കളിക്കുന്ന ഐഷുട്ടിയെ കണ്ടതും ഞാൻ ചെറു ഭീതിയോടെ അയാളെ ഉറ്റു നോക്കി....... "ഡോ,,, സൂക്ഷിച്ചു സംസാരിക്കണം എന്റെ ഐഷുനെ വെച്ച് നീ എന്തേലും ചെയ്താൽ ഉണ്ടല്ലോ ഈ ഐറ ആരാണെന്ന് നീ വിവരമറിയും.... എന്തിനാണ് നിങ്ങളെന്നെ എപ്പോഴും പിന്തുടരുന്നതെന്ന് എനിക്കറിയില്ല,,,, പക്ഷെ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം നിങ്ങൾക്ക് എന്നെയല്ലേ ആവശ്യം അപ്പൊ എന്നോട് തന്നെ പോരാടുക അല്ലാതെ എന്നെ സ്നേഹിക്കുന്നവരുടെ മേലിൽ ഒരു ചെറുവിരൽ അനക്കാൻ പോലും ഞാൻ സമ്മതിക്കില്ല...." അയാൾക്ക്‌ നേരെ ദേഷ്യത്തോടെ വിരൽ ചൂണ്ടി ഞാൻ പറഞ്ഞത് കേട്ട് അയാൾ അവിടെനിന്ന് ചിരിച്ചു കൊണ്ട് പോയി.....

ശെരിക്കിനും ആരായിരിക്കും അത്....???!!!എന്തിനു വേണ്ടിയാ എപ്പോഴും എന്നെ പിന്തുടരുന്നെ....??! ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ എന്റെ ഉള്ളിൽ തത്തി കളിച്ചതും ഞാൻ അതെല്ലാം ഓർത്ത് അവിടെനിന്ന് നടന്നു....വിജനമായ ആ റോഡിലൂടെ നടന്നപ്പോ മനസ്സെല്ലാം അസ്വസ്ഥമായിരുന്നു.....ഇനി ജാസി എപ്പോഴും പറയുന്ന ആളായിരിക്കുമോ അത്...??! "ഇശുച്ചാ,,, ഇത്തൂസ് വന്നു....." ഓരോന്ന് ആലോചിച്ചു കാറിന്റെ അരികിൽ എത്തിയപ്പോ ഐഷുട്ടി ഇങ്ങനെ പറഞ്ഞതും ഞാൻ ഐഷുനെ ഒന്ന് നോക്കി ചിരിച്ചു.... അപ്പൊ നേരെത്തെ അയാൾ പറഞ്ഞ കാര്യങ്ങൾ മനസ്സിലേക്ക് ഓടി വന്നതും ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു തുറന്നു..... "ഇശുച്ചാ ,,,,ഞമുക്ക് പോവാ......" ഇതും പറഞ്ഞു ഞാൻ ഐഷുനെ ബോണറ്റിൽ നിന്നും പിടിച്ചിറക്കി അവളെയും കൊണ്ട് കാറിലേക്ക് കയറിയിരുന്നു.....അന്നേരം തന്നെ ഇശു കാറിലേക്ക് കയറിയിരുന്ന് കാറെടുത്തു.... യാത്രയിൽ എന്റെ ചിന്തകൾ കാടുകയറി സഞ്ചരിച്ചു കൊണ്ടിരുന്നു ....അത് കണ്ട് ഞാൻ വിൻഡോ താഴ്ത്തി വെച്ച് നിലാവുദിക്കുന്ന ചന്ദ്രനെ കണ്ണെടുക്കാതെ നോക്കി നിന്നു..... ★●◆★●◆★◆●★●◆★◆●★◆●★ ഞാൻ കാർ ഡ്രൈവ് ചെയ്യുന്നതിനിടെ ഐഷുനെ ഒന്ന് നോക്കി.... അപ്പൊ അവൾ ഉണ്ടകണ്ണിയുടെ മടിയിൽ കിടന്നുറങ്ങുന്നത് കണ്ട് ഞാൻ ചിരിച്ചോണ്ട് ഐറനെ നോക്കി... അവളപ്പോ പുറത്തേക്ക് കണ്ണും നട്ട് നോക്കിയിരുന്നത് കണ്ട് ഞാൻ അവളെ ഒന്ന് ഉറ്റുനോക്കി...

.എന്തോ അവൾക്ക് പറ്റിട്ടുണ്ട് അതെനിക്ക് നേരത്തെയുള്ള അവളുടെ എന്തോ കണ്ട് ഭയന്ന പോലെയുള്ള അവളുടെ ബിഹൈവ് കണ്ടപ്പോ മനസ്സിലായി.... വില്ലയുടെ കോമ്പോഡിലേക്ക് കാർ കയറ്റി നിർത്തിയിട്ട് ഞാൻ ഡോർ തുറന്ന് ഇറങ്ങി ഉള്ളിലേക്ക് നടന്നു..... എന്റെ പിന്നാലെ ഐറ ഐഷുനെ തോളിലിട്ട് എവിടേക്കോ നോക്കി വരുന്നത് കണ്ടിട്ട് ഞാൻ അവളെ മേലിൽ ഒന്ന് തട്ടി.... അപ്പൊ അവൾ ഒന്ന് ഞെട്ടി കൊണ്ട് എന്നെ നോക്കിയിട്ട് നേരെ നടന്നു..... ഞാൻ സ്റ്റയർ കയറി റൂമിലോട്ട് പോയികൊണ്ട് ഫ്രഷായി ഇറങ്ങിയിട്ട് ഓഫീസ് റൂമിലേക്ക് ചെന്നു....സിദ്ധുൻ്റെ കൈവെച്ചു അവൻക്ക് ജോലി ചെയ്യാനൊന്നും കഴിയാത്തത് കൊണ്ട് ഞാൻ ലാപ്പിലുള്ള കോസ്മെറ്റിക്‌സ് ഡീറ്റൈൽസ് ചെക്ക് ചെയ്ത് മെയിൽ ചെയ്തുകൊണ്ടിരുന്നു...... അത് കഴിഞ്ഞപ്പോ തന്നെ ഞാൻ ഓഫീസ് റൂമിൽ നിന്നും ഇറങ്ങി റൂമിലേക്ക് നടന്നു.... റൂമിൽ ചെന്നപ്പോ ആകെ ഇരുട്ട് കണ്ടതും ഞാൻ നെറ്റി ചുളിച്ചു റൂമിലെ ലൈറ്റ് ഓണ് ചെയ്തു..... അപ്പൊ ഐറ എനിക്ക് പുറം തിരിഞ്ഞു ഷെൽഫിന്റെ ഡോറിൽ തല വെച്ച് ചാരി നിക്കുന്നത് കണ്ട് ഞാൻ ചെറു സംശയത്തോടെ അവളെ അരികിലേക്ക് ചെന്നോണ്ട് പിറകിൽനിന്ന് അവളുടെ അരയിലൂടെ കയ്യിട്ട് എന്നിലേക്ക് നിർത്തികൊണ്ട് എന്റെ മുഖം അവളുടെ തോളിൽ കയറ്റി വെച്ചു...... "എന്താ എന്റെ ഉണ്ടകണ്ണിക്ക്......???!!" എന്ന് ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞത് കേട്ട് അവൾ ഒന്ന് ഞെട്ടികൊണ്ട് എന്നിൽ നിന്ന് വിട്ടു നിന്ന് എന്നെ നോക്കി..... "അത്....." ★●●★●●★●●★●●★●●★◆●★

എന്ന് പറയാൻ നാവ് പൊങ്ങിയപ്പോ തന്നെ അയാൾ ഐഷുനെ എന്തെങ്കിലും ചെയ്യോ എന്ന് ഭയന്ന് ഞാൻ അപ്പോതന്നെ അവനിൽ നിന്ന് മുഖം തിരിച്ചു ബെഡിൽ പോയി ഇരുന്നു...... 'എന്റെ ഐഷുന എന്തേലും സംഭവിച്ചാൽ ....!!വേണ്ട ആരോടും ഒന്നും പറയണ്ട,,,,പക്ഷെ എല്ലാതും ഉള്ളിൽ തന്നെ ഒത്തുക്കി പേടിച്ചു കഴിയാനൊന്നും ഈ ഐറയെ കിട്ടില്ല,,,,എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം...' ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യം ഉള്ളിൽ തന്നെ അടക്കി വെച്ച് മുഷ്ട്ടി ചുരുട്ടി പിടിച്ചു.... അന്നേരം ഇശു എന്റെ അരികിലേക്ക് വന്നിരുന്ന് എന്റെ മുടിയിൽ പതിയെ തലോടി കൊണ്ട് എന്താണെന്ന് ചോദിച്ചതും ഞാൻ ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ച് ഒന്നുമില്ല എന്ന് പതിയെ തലയാട്ടി കൊടുത്തോണ്ട് അവന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു..... 'ഇങ്ങനെ എന്നെ ചേർത്തു പിടിക്കാൻ ഒരാൾ ഉള്ളടത്തോളം ആർക്കും എന്റെ ദേഹത്തിൽ പോയിട്ട് രോമത്തിൽ പോലും തൊടാൻ സാധിക്കില്ല....' മനസ്സിലുള്ള ദേഷ്യം ഞാൻ കടിച്ചു പിടിച്ചുവെച്ചോണ്ട് കുറച്ചു നേരം ഇശുന്റെ നെഞ്ചിൽ തല ചായ്ച്ചു വെച്ചു കിടന്നിട്ട് ബെഡിലേക്ക് കിടന്നു..... പിറ്റേന്ന് രാവിലെ ഇശുനോട് ഞാൻ ഓഫീസിലേക്ക് ഇല്ലാന്ന് പറഞ്ഞ് ചാച്ചിമ്മാന്റെ കൂടെ കൂടി..... അവരിന്ന് നാട്ടിലേക്ക് പോവും....

ഉമ്മൂമ വിളിച്ചു ശല്യപ്പെടുത്തുന്നുണ്ടല്ലോ..... "റോഷാ എന്നിട്ട് നീ പോകുന്നില്ലേ.....??!!!" ലിവിങ് റൂമിലേക്ക് വന്ന് സോഫയിൽ ഇരിക്കുന്ന ഐഷുന്റെ അടുത്തിരുന്ന് റോഷനെ നോക്കി ഞാൻ ഇങ്ങനെ ചോദിച്ചപ്പോ അവൻ എന്നെ നോക്കിക്കൊണ്ട് മിണ്ടല്ലേ എന്ന് ആഗ്യം കാണിച്ചു..... അതെന്തിനാണെന്ന് മനസ്സിലാവാത്തത് കൊണ്ട് ഞാൻ നെറ്റി ചുളിച്ചു എന്ത് എന്ന് ചോദിച്ചത് കേട്ട് അവൻ എന്റെ കാലിനൊരു ചവിട്ടു തന്നോണ്ട് എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു...... "ഡി ഒന്ന് മെല്ലെ പറ....." ഉമ്മിയും ചാച്ചിമ്മയും ഭയങ്കര സംസാരത്തിനിടയിൽ അവൻ എന്നെ നോക്കിക്കൊണ്ട് പതിയെ പറഞ്ഞപ്പോ ഞാൻ അവനെ നോക്കി..... "അതിനു മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ.....??!" "എടി ദുരന്തമേ,,,, ഞാൻ ഉമ്മിന്റെ കൂടെ പോവുന്നില്ല,,, ഞാൻ നിങ്ങളുടെ കൂടെയാ വരുന്നേ....." "ഞങ്ങളെ കൂടയോ.... അതിന് ഞങ്ങൾ എങ്ങോട്ടും പോവുന്നില്ലല്ലോ....??!!" "എടി മണ്ടൂസേ,,, ഉമ്മൂമ വിളിച്ച് നിങ്ങളോടും അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്.... നീ ഇതുവരെ അവിടെ കണ്ടിട്ടില്ലല്ലോ അതോണ്ട് നിന്നെയും ഇശുനെയും പ്രേതേകം അങ്ങോട്ട് ക്ഷണിച്ചിട്ടുണ്ട്...അപ്പൊ ഞാൻ ഉമ്മിനോട് പറഞ്ഞിട്ടുണ്ട് നിങ്ങൾ ഇന്ന് പൊയ്ക്കോണ്ടു ഞാൻ നാളെ അവരുടെ കൂടെ വരാമെന്ന്....ഇനി നീ ഓരോ മുടന്തൻ ചോദ്യങ്ങൾ ചോദിച്ച് എന്നെ ഇന്ന് അവരുടെ കൂടെ പറഞ്ഞുവിടല്ലടി പിശാശേ,,,

എനിക്ക് ഉമ്മൂമാനെ പേടിയാ....ഞാൻ ഇങ്ങോട്ട് വരുന്നത് ഉമ്മൂമായോട് പറയാത്തതല്ലേ അതിന്റെ എഫക്ട് കൊണ്ട് ഇനി വല്ല മുട്ട ചീത്തയും വിളിച്ചാൽ കുറച്ചു നേരം എന്റെ ചെവിന്റെ ഉള്ളിലൂടെ എന്തൊക്കെയോ പോകും....ഹൗ അനുഭവം കുരു ആണ് മോളെ....." "അനുഭവം കുരു..!!അത് എന്തോന്ന്....???!!" "'കുരു അല്ലെടി ഗുരു....." അവൻ പറഞ്ഞതിന് ഞാനൊന്ന് മൂളി കൊടുത്തു..... "എന്നിട്ട് ഞമ്മള് എപ്പഴാ നാളെ പോകുന്നേ..... നീ ഉമ്മൂമാനെ കുറിച്ച് പറഞ്ഞപ്പോ എനിക്ക് ഇപ്പോതന്നെ നിന്നെ ഉമ്മൂമാന്റെ മുന്നിലേക്ക് ഇട്ടു കൊടുത്ത് ആ തെറി അഭിഷേകം കാണാൻ കൊതിയാവാണ്....." "ആഹാ അത്രക്ക് കൊതിക്കല്ലേ....നാളെ പോകുന്ന സമയം നിന്റെ കെട്ടിയോൻ തന്നെ അറിയൊള്ളു..... നാട്ടിലേക്ക് ഒരു നീണ്ട യാത്ര തന്നെ വേണ്ടിവരും....അമ്മാതിരി ലോങാണ് അങ്ങോട്ട്....." "ഓഹോ,,,അപ്പൊ ഇരുന്നിരുന്ന് ചടക്കും ല്ലേ....." അതിന് അവൻ തലയാട്ടി തന്നതും ഞാൻ നാളത്തെ യാത്രയെ കുറിച്ച് ആലോചിച്ച് സോഫയിലേക്ക് ചാരിയിരുന്നു..... "ഇത്തൂസേ...." ഞമ്മള് ഓരോന്ന് ആലോചിച്ച് കാടു കയറുന്നിടെ ഐഷു വിളിച്ചു കൂവുന്നത് കേട്ടിട്ട് ഞാൻ സോഫയിൽ നേരെ ഇരുന്ന് 'എന്താടി' എന്നും ചോദിച്ച് അവളെ നേർക്ക് നോട്ടം തെറ്റിച്ചു..... "ഇതിന്റെ ലോക്ക് പറഞ്ഞു തരി....." അവൾ എന്റെ ഫോണും പിടിച്ച് കാണിച്ച് പറഞ്ഞതും ഞാൻ അതപ്പോ തന്നെ അവളെ കയ്യിൽ നിന്നും വേങ്ങിച്ചു.....

പക്ഷെ ആ കുട്ടി പിശാശ് അതിനു മുൻപ് തന്നെ എന്റെ കൈയിൽ നിന്ന് ഫോണ് തട്ടി പറിച്ച് വാങ്ങിച്ച് ഓടിയത് കണ്ട് ഞാനും അവളെ പിന്നാലെ ഓടി..... ഡൈനിൽ ഹാളിൽ എന്നെ ചുറ്റിച്ചു കഴിഞ്ഞ് അടുത്തത് സ്റ്റയറും ഓടി കയറി ഓടുന്ന ഐഷുന്റെ പിന്നാലെ ഓടിയിട്ട് ഞാനൊരു പരിവമായപ്പോ ഞാൻ കിതച്ചോണ്ട് ഗെസ്റ്റ് ഹാളിലെ സോഫയിൽ ചെന്നിരുന്നു.....അപ്പൊ അവൾ ദീദിന്റെ റൂമിന്റെ മുമ്പിൽ നിന്നോട് നാവു വെളിയിലോട്ട് ഇട്ടിട്ട് ഫോണ് പിടിച്ച് ആട്ടി കാണിച്ചു തന്നതും ഞാൻ നിനക്ക് കാണിച്ചു തരാടി എന്നും പറഞ്ഞ് ഹാളിൽ നിന്ന് രണ്ടു മൂന്ന് സ്റ്റെപ് കയറി മുകളിലേക്ക് ഓടി.... എന്നെ കണ്ടപ്പോ തന്നെ അവൾ അവിടുന്ന് ഓടിയത് കണ്ട് ഞാനും അവളെ പിന്നാലെ ഓടി.... ലാസ്റ്റ് അവൾ എന്റെ റൂമിലേക്ക് തന്നെ കയറുമെന്ന് ഊഹിച്ചു ഞാൻ റൂമിലേക്ക് ഇടിച്ചു കയറി..... റൂമിലേക്ക് കയറിയപ്പോ ഐഷുനെ അവിടെയൊന്നും കാണാത്തത്‌ കണ്ട് ഞാൻ ബെഡിന്റെ മുന്നിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും നോട്ടം തെറ്റിച്ചു... പക്ഷെ എവിടെ നോക്കിട്ടും അവളെ കാണാത്തത്‌ കൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോഴാ ബാത്രൂമിൽ നിന്ന് ഒച്ച കേട്ടത്.... അത് കേട്ടപ്പോ തന്നെ അവൾ അവിടെയാകുമെന്ന് ഓർത്തു ഞാൻ പതിയെ ബാത്രൂമിന്റെ അടുത്തേക്ക് നടന്ന് ലോക്ക് തിരിച്ചു ഉള്ളിലേക്ക് പതിയെ തലയിട്ട് ഐഷുട്ടി എന്ന് വിളിച്ചു......

ആ നിമിഷം തന്നെ ഒരുകൊടുങ്കാറ്റ് പോലെ ആരോ എന്റെ കൈയിൽ പിടിച്ചു വലിച്ചു ഉള്ളിലേക്ക് ആക്കി ലോക്ക് ആക്കിയതും മുന്നിലുള്ള ആളെ കണ്ട് ഞാൻ പകച്ചു പണ്ടാരമടങ്ങി...... അൽ ഉമ്മച്ചൻ വിത്ത് ഹോട്ടി ലുക്ക്.... വെള്ള ബാത്ത് ടവലും ചുറ്റി കട്ട കട്ടയായ സിക്സ് പാക്ക് ബോഡിയും കാണിച്ച് നനഞ്ഞ് നിക്കുന്ന അവന്റെ ബ്യൂട്ടി സീക്രെട്ടായ മുടിയും കൊണ്ട് മാസ്സ് അല്ലാത്ത കൊലമാസ്സ് ലൂക്കിലുള്ള അവന്റെ നിർത്തം കണ്ടിട്ട് എന്റെ ഉള്ളിലെ പൂവാൻ കോഴി പുറത്തു ചാടാൻ വേണ്ടി വെമ്പൽ കൊണ്ടെങ്കിലും ഞാനതിനോട് മാക്സിമം അടങ്ങി നിക്കാൻ പറഞ്ഞു..... "നീയെന്താടി ഇങ്ങനെ നോക്കുന്നെ......???!" എന്റെ അൺസഹിക്കബിൾ നോട്ടം കണ്ടിട്ട് ഓൻ ഇങ്ങനെ ചോദിച്ചപ്പോ ഞാൻ സ്വബോധത്തിലേക്ക് വന്നിട്ട് തലയൊന്ന് കുടഞ്ഞ് ഓനെ നോക്കി..... "അപ്പൊ നിങ്ങളിന്ന് ഓഫീസിലേക്ക് പോയിട്ടില്ലേനി......??!" നഖം കടിച്ച് കൊണ്ട് ഞാൻ നെറ്റി ചുളിച്ചു ഓനോട് ഇങ്ങനെ ചോദിച്ചപ്പോ അവനെന്നെ നനഞ്ഞ അവന്റെ ദേഹത്തേക്ക് വലിച്ചിട്ട് എന്നെ കണ്ണെടുക്കാതെ നോക്കിക്കൊണ്ട് മുന്നിലേക്ക് തൂങ്ങി നിൽക്കുന്ന എന്റെ മുടിയെ വകഞ്ഞു മാറ്റി സംസാരിച്ചു..... "ഞാനിവിടെ പനപോലെ നിന്നിട്ടും നിനക്ക് മനസ്സിലായില്ലേ ഞാനിന്ന് ഓഫീസിലേക്ക് പോയിട്ടില്ലായെന്ന്......"

അത്രയും പറഞ്ഞു അവനന്നെ അവന്റെ അടുത്തേക്ക് ഒട്ടിപ്പിച്ചു നിർത്തി..... എനിക്കാണെങ്കിൽ അവന്റെ നഗ്നമായ മേലിലുള്ള വെള്ളം തട്ടിയിട്ട് കുളിരാരിറ്റി ഫീൽ ചെയ്തിട്ട് നിൽക്കപൊറുതിയില്ല.... കടവുളെ കാതോളി ഞമ്മക്ക് എന്തൊക്കെയോ ഫീലിംഗ്‌സ് ഉള്ളിലൂടെ കയറി പോകുന്നുണ്ടോ എന്നൊരു സംശയം..... "ഇപ്പൊ നീയെന്തിനാ ഇതിന്റെ അകത്തേക്ക് വന്നേ....??!" ഓൻ എങ്ങോട്ടോ നോക്കി അവന്റെ മുടി കുടഞ്ഞോണ്ട് എന്നിലേക്ക് നോക്കിക്കൊണ്ട് കള്ളച്ചിരിയോടെ ചോദിച്ചത് കേട്ട് എന്റെ ഉള്ളിലൂടെ ഒരു തരിപ്പങ് കയറി പോയി...... "അ,,,അത് ഞാൻ വെറുതെ...." ആരെയും വശീകരിക്കാൻ പറ്റുന്ന ഓന്റെ നോട്ടം കണ്ടിട്ട് എന്റെ നെഞ്ച് ഹൈ സ്പീഡിൽ മിടിക്കുന്നിടെ ഞാൻ ബ്ബ ബ്ബ ബ്ബ അടിച്ച് പറഞ്ഞത് കേട്ട് അവൻ 'വെറുതെയോ' എന്ന് പതിയെ ചുണ്ടനക്കി ചോദിച്ചതും ഞാൻ ഉമിനീർ തൊണ്ടയിലേക്ക് ഇറക്കിയിട്ട് ചെറുങ്ങനെ തല ഉയർത്തി നോക്കി..... അപ്പൊ അവൻ എന്റെ കണ്ണിലേക്ക് തന്നെ അവന്റെ മുന്തിരി കണ്ണുകൾ വെച്ച് നോക്കുന്നത് കണ്ട് എന്റെ ഉള്ളിലൂടെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലിംഗ്‌സ് എന്നിൽ അടിച്ചു കയറി കൊണ്ടിരുന്നത് അറിഞ്ഞ് ഞാൻ പതിയെ കണ്ണു അടച്ചു തുറന്ന് ഓനെ നോക്കി.... "ഞാൻ ഐഷുനെ നോക്കാൻ വന്നതാ,,,,,"

"ഓഹോ,,, എന്തായാലും ഇവിടെ വരെ വന്ന സ്ഥിതിക്ക് എനിക്ക് ചിലതെല്ലാം തരാനുണ്ട്....." "എന്ത്.....??!" പതറി കൊണ്ട് ഞാൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചതും ഓൻ എന്റെ അരയിൽ ഒരു കൈ വെച്ചിട്ട് അവന്റെ സിക്സ് പാക്ക് ബോഡിയിലേക്ക് ചേർത്ത് നിർത്തി മറുകൈകൊണ്ട് എന്റെ അധരത്തിൽ പതിയെ തലോടി...... 'യാ റബ്ബി ഈ ഉമ്മച്ചൻ ഇന്ന് എന്നെയും കൊണ്ടേ പോകൂ.... കണ്ട്രോൾ ഐറ കണ്ട്രോൾ,,, വഴി തെറ്റി പോകല്ലേ കുഞ്ഞേ ഇത് ബാത്രൂമാണെന്ന ഓർമ വേണം നിനക്ക്..... പ്ലീസ് കണ്ട്രോൾ യുവർ സെൽഫ്.....' എന്റെ ഉൾമനസ് എന്നോട് ഇങ്ങനെ പറഞ്ഞു തന്നതും ഞാൻ മിടിക്കുന്ന ഹൃദയത്തോട് കൂടി അവനെ നോക്കിയിട്ട് ഇനിയും എന്തെങ്കിലും ചെയ്തില്ലേൽ ഇവിടെ മറ്റു പലതും നടക്കുമെന്ന് അറിയുന്നത് കൊണ്ടുതന്നെ ഞാൻ ഉമ്മച്ചന്റെ അധരത്തിൽ എന്റെ ചെറുവിരൽ വെച്ചു തടഞ്ഞു നിർത്തിയിട്ട് കാലുകൾ ഉയർത്തി അവന്റെ കവിളിലൊരു അഡാർ കടി കൊടുത്ത് അവനെ പിറകിലുള്ള ഗ്ലാസ് വാളിലേക്ക് തള്ളിയിട്ട് ഞാൻ പുറത്തേക്ക് ഓടി.... പുറത്തു എത്തിയപ്പോ ഞാൻ നെഞ്ചിൽ കൈവെച്ചു കിതച്ചു കൊണ്ട് ഒന്ന് ശ്വാസം വിട്ടു.... കടവുളെ ഒരു നിമിഷം വൈകിയെങ്കിലും അവിടെയപ്പോ എന്തെല്ലാം നടന്നിട്ടുണ്ടാവും..... "ഐറ...."

ഓരോന്ന് ചിന്തിക്കുന്നിടെ പെട്ടന്ന് ഡോറിന്റെ അടുത്തു നിന്ന് ദീദിന്റെ ശബ്ദ്ധം കേട്ടതും ഞാൻ ഞെട്ടി കൊണ്ട് അവിടേക്ക് നോട്ടം തെറ്റിച്ചു....അപ്പൊ ദീദി എന്റെ ഫോണ് ടേബിളിൽ വെച്ചിട്ട് എന്നെ അടിമുടി ഒന്ന് വീക്ഷിച്ചു..... "എന്താടി ഇത് ആകെ നനഞ്ഞീട്ടുണ്ടല്ലോ.....??!!" 'പെട്ടു ഐറ നീ പെട്ടു... ഇനി നീ എന്തോന്ന് പറയും.... നിന്റെ ഉമ്മച്ചൻ ബാത്രൂമിൽ ഇന്ന് ഇപ്പൊ ഇറങ്ങി വന്നാൽ നീ നാണം കെട്ട് തൊലി ഉരിഞ്ഞു നിക്കേണ്ട അവസ്ഥ വരും ..അതോണ്ട് ദീദിനെ എത്രയും പെട്ടന്ന് എന്തേലും പറഞ്ഞു ഒഴിവാക്കിക്കോ....' എന്റെ പെരട്ട ഉൾമനസ് വിളിച്ചു പറഞ്ഞത് കേട്ടിട്ട് കരച്ചിൽ വന്നെങ്കിലും ഞാൻ ചുണ്ടിലൊരു കൃത്രിമ പുഞ്ചിരി വിരിയിച്ച് ദീദിന്റെ അടുത്തേക്ക് ചെന്നു..... "അ,,,അത് ദീദി ഞാൻ മുഖം വാഷ് ചെയ്തപ്പോ വെള്ളം ചീറ്റിയതാ...." "മുഖം വാഷ് ചെയ്താൽ നിന്റെ ഡ്രെസ്സ് മുഴുവൻ നനയലുണ്ടോ.....??!!" " ഇടക്ക് ....." സൈക്കളീന്ന് വീണ ഇളി ഇട്ടുകൊണ്ടുള്ള എന്റെ പറച്ചിൽ കേട്ടിട്ട് മൂപ്പത്തി അർത്ഥം വെച്ചൊരു ഇളി ഇളിച്ചോണ്ട് റൂമിൽ നിന്നും പോയി...... "ദീദിക്ക് ഒന്നും മനസ്സിലാവല്ലേ ഗോടെ....." മേൽപ്പോട്ട് നോക്കിയിട്ട് കൈകൂപ്പികൊണ്ട് പ്രാർത്ഥിച്ച് ഞാൻ പിറകിലേക്ക് നോക്കി.... അപ്പൊ ഉമ്മച്ചൻ ബാത്രൂമിൽ നിന്ന് ലോക്ക് തുറക്കുന്ന ഒച്ച കേട്ടതും ഞാൻ ഓണ് ദി സ്‌പോട്ടിൽ ഡ്രെസ്സിങ് റൂമിലേക്ക് ചെന്നിട്ട് ഡോർ അടച്ചു.....

അവന്റെ ബാത്ത് കഴിഞ്ഞുള്ള വരവ് കണ്ടാൽ തന്നെ വായിനോക്കി പോകും അമ്മാതിരി കോലത്തിലാ അവന്റെ എൻട്രി ഉണ്ടാവാ.... ഓനെ കണ്ടാൽ കൺട്രോൾ പോവുന്നത് കൊണ്ടുതന്നെ ഞാൻ ഒച്ചിന്റെ പോലെ പതിയെ പതിയെ ഡ്രെസ്സ് ചെയ്ഞ്ച് ചെയ്ത് കാലു മിനിറ്റ് വരെ ഉള്ളിൽ പോസ്റ്റ് അടിച്ചിരുന്നു...... കുറച്ചു കഴിഞ്ഞപ്പോ ആളനക്കമൊന്നും കാണാതെ വന്നപ്പോ ഞാൻ പതിയെ ഡോറിന്റെ അടുത്തേക്ക് പോയികൊണ്ട് വാതിൽ തുറന്നു..... അപ്പൊ വാതിലിന്റെ മുന്നിൽ തമ്പടിച്ച പോലെ കുളി കഴിഞ്ഞുള്ള അതേ ലുക്കിൽ തന്നെ നിക്കുന്നത് കണ്ടിട്ട് എന്റെ ഉള്ളിലൂടെ ഒരു മിസൈൽ കയറി പോയി...... നേരെത്തെ അവനെ കടിച്ച ഭാഗത്ത് റോസ് കളറായി നിക്കുന്നത് കണ്ടിട്ട് ഞാൻ ഉമിനീർ ഇറക്കികൊണ്ട് ഇവനെ എനിക്ക് അറിയില്ല എന്ന മട്ടിൽ ഞാൻ ഒന്നും അറിയാത്ത പോലെ അവന്റെ സൈഡിലൂടെ പോയി...... പക്ഷെ ഞമ്മളെ കോന്തൻ കള്ള ഹിമാർ ഉമ്മച്ചൻ എന്നെ പിടിച്ച് ചുമരിലേക്ക് ചേർത്ത് നിർത്തികൊണ്ട് എന്റെ ചുണ്ടിൽ അമർത്തി കടിച്ചുപിടിച്ചു.... അതിന്റെ വേദന സഹിക്കാൻ വയ്യാതെ ഞാൻ അവന്റെ കഴുത്തിൽ എന്റെ നഖം ആഴ്ന്നിറക്കി...... കുറച്ചു കഴിഞ്ഞപ്പോ അവൻ ചുണ്ടിൽ നിന്ന് പിടി വിട്ട് ചുണ്ടിൽ അമർത്തി ചുംബിച്ചോണ്ട് എനിക്കൊരു പുഞ്ചിരിയും സൈറ്റടിച്ചും തന്നേച്ച് ഓൻ ഡ്രെസ്സിങ് റൂമിലേക്ക് കയറി പോയി...... എന്താപ്പോ ഇവിടെ നടന്നേ...?? കിളികളൊക്കെ പാറി പോയെന്നാ തോന്നുന്നേ....

.കടിയുടെ ആഫ്റ്റർ എഫക്ട് കാരണം ചുണ്ടിൽ നിന്ന് ചോര പൊടിഞ്ഞു വന്നത് കണ്ട് ഞാനത് അപ്പോതന്നെ അമർത്തി തുടച്ചു എന്റെ കെട്ടിയോൻ കോന്തനെ രണ്ട് തെറിയും വിളിച്ചു ഞാൻ ശോക മൂകമായി മിററിന്റെ മുന്നിലേക്ക് ചെന്നു..... അതിന്റെ മുന്നിൽ ചെന്ന് ചുണ്ട് പിളർത്തി നോക്കിയപ്പോ അവിടെ കല്ലച്ച് നിക്കുന്നത് കണ്ടിട്ട് ഞാൻ ചുണ്ടു ചുളുക്കി ബാക്കി ഉള്ളോരെ ഈ ചുണ്ടും വെച്ച് എങ്ങനെ ഫൈസ് ചെയ്യുമെന്ന് ആലോചിച്ച് നിന്നു..... അന്നേരം തന്നെ ഞമ്മളെ കള്ള ഉമ്മച്ചൻ എന്റെ പിറകിൽ വന്നോണ്ട് ഒന്നും അറിയാത്ത പോലെ എന്താടി എന്ന് ചോദിച്ചത് കേട്ട് ഞാൻ അവനെ നോക്കി കണ്ണുരുട്ടി...... "എല്ലാം ചെയ്ത് വെച്ചിട്ട് പറയുന്നത് കേട്ടോ......." അവനെ മിററിലൂടെ നോക്കി പറഞ്ഞത് കേട്ട് അവൻ ചിരിച്ചോണ്ട് എന്റെ അടുത്തേക്ക് ഒട്ടി നിന്നു..... "അയ്യേ ഇതിനൊക്കെ ഇങ്ങനെ ഷോകമടിച്ച് ഇരുന്നാലോ.... വെറും പരാജയം ആണൊല്ലോ നീ...." "ഓഹോ,, ഇപ്പൊ അങ്ങനെ പറഞ്ഞാൽ മതിയല്ലോ.....!!!എന്റെ ചുണ്ട് നോക്ക് എന്ത് കോലാമാ ....." "അത് നിന്റെ ചുണ്ടിന്റെ കുഴപ്പമാ....." കണ്ടോ കണ്ടോ ഇവനോട് എന്തേലും പറഞ്ഞാൽ അപ്പൊ കൗണ്ടറടിയാ,,, ഇപ്പൊ പറഞ്ഞത് കേട്ടോ എന്റെ ചുണ്ടിന്റെ കുഴപ്പമാണല്ലോ അല്ലാതെ അവന്റെ പ്രവൃത്തി കാരണമല്ല.... കള്ള ഉമ്മച്ചൻ....ഹും "ഞഞ്ഞായി....."

അവന്റെ പറച്ചിൽ കണ്ടിട്ട് എനിക്ക് ചൊറിഞ്ഞു വന്നോണ്ട് ഞാൻ അവനെ പുച്ഛിച്ചു കൊണ്ട് പുറത്തേക്ക് പോയി....അത് കണ്ടിട്ട് പുറകിൽ നിന്ന് ഓൻ ചിരിക്കുന്നത് കേട്ടിട്ട് സത്യം പറഞ്ഞാൽ എനിക്കും ചിരി വന്നേലും ഞാൻ എന്നിലെ ഈഗോയോ പിടിച്ചു വെച്ചോണ്ട് താഴേക്ക് പോയി....... അങ്ങനെ വൈകുന്നേരം ആയപ്പോ ഞങ്ങൾ ചാച്ചിമ്മാനേയും ഖാസിം അങിളിനേയും യാത്രയാക്കി ഞാൻ തിരിച്ചു റൂമിലേക്ക് ചെന്ന് കുറച്ചു നേരം ഫോണിൽ തോണ്ടി കളിച്ച് എപ്പോഴോ ഉറങ്ങിയിരുന്നു.... പിന്നെ എഴുനേറ്റത് ഇശുന്റെ വിളി കേട്ടോണ്ടാ...... "എന്താ ഇശുച്ചാ,,,,," കണ്ണുതുറന്ന് ബെഡിൽ കൈകുത്തി എഴുന്നേറ്റ് ഞാൻ ഓനോട് ചോദിച്ചതും ഓൻ എന്നോട് പെട്ടന്ന് തന്നെ റെഡി ആവാൻ പറഞ്ഞു.... അത് കണ്ട് ഞാൻ ഉറക്ക പിച്ചിലിൽ എങ്ങോട്ടാ എന്ന് ചോദിച്ചപ്പോ ഓൻ ഒന്നും പറയാതെ ഡ്രെസ്സിങ് റൂമിലേക്ക് പോയി.... കുറച്ചു കഴിഞ്ഞപ്പോ ഓൻ വന്നതും ഞാൻ അപ്പോഴും ബെഡിൽ ആ ഇരുത്തം തുടർന്നു......അത് കണ്ടിട്ട് ഓൻ എന്നെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ച് ഡ്രെസ്സ് മാറ്റാൻ പറഞ്ഞപ്പോ ഞാൻ 'ആ അങ്ങനെ പറ' എന്നും പറഞ്ഞ് ഡ്രെസ്സിങ് റൂമിലേക്ക് പോയി.... ഞമ്മളെ ഉമ്മച്ചൻ ആയതുകൊണ്ട് തന്നെ എപ്പോഴാ സ്വഭാവം മാറാന്ന് പറയാൻ പറ്റൂല അതാ ഞാൻ മെല്ലെ സ്കൂട് ആയത്....

എന്നാലും ഈ രാത്രിയിൽ എങ്ങോട്ടാ പോവുന്നേ എന്നാ എനിക്ക് മനസ്സിലാവാത്തെ... ക്ലോക്കിലേക്ക് നോക്കിയപ്പോ രാത്രി ഏഴേ മുക്കാൽ ആയിട്ടുണ്ട്...എന്തായാലും ഞാൻ വേഗം മാറ്റി ഒരുങ്ങി പുറത്തേക്ക് ഇറങ്ങി..... "എങ്ങോട്ടാ ഇശുച്ചാ ഞമ്മള് പോവുന്നേ....??" "നാളത്തെ യാത്ര ഇന്നത്തേക്ക് മാറ്റി... സോ ഇന്ന് ഞമ്മള് പോവുന്നു....." തറവാട്ടിലേക്ക് ഇന്ന് പോവുന്നു എന്നവൻ പറഞ്ഞപ്പോ ആദ്യം ഒരു ഷോക്ക് ആയെങ്കിലും പിന്നെ ഉമ്മൂമാനേയും ബാക്കി ഉള്ളവരേയും കാണാനുള്ള അതിയായ എക്‌സൈറ്റ്‌മെന്റ് കൊണ്ട് ഞാൻ അവിടെ നിന്ന് ബ്രെക്ക് ഡാൻസ് കളിച്ചു ഉമ്മച്ചനെ കെട്ടിപിടിച്ചു ഒരു മുത്തുഗൗ അങ് കൊടുത്തു....എന്നിട്ട് ചിരിച്ചോണ്ട് ബെഡിലുള്ള ഷാൾ തലയിലൂടെ ഇട്ടോണ്ട് താഴത്തേ ഫ്ലോറിലേക്ക് പോയി..... കുറച്ചു കഴിഞ്ഞപ്പോ ഇശു വാച്ച് കെട്ടികൊണ്ട് സ്റ്റയർ ഇറങ്ങി വരുന്നത് കണ്ടിട്ട് ഞാൻ എല്ലാവരോടും ബായ് പറഞ്ഞ് ചിരിച്ചോണ്ട് പുറത്തേക്ക് നടന്നു....പുറത്തെത്തിയപ്പോ മുന്നിലുള്ള കാഴ്ച കണ്ട് ഞാൻ കണ്ണു തള്ളിക്കൊണ്ട് ചുണ്ടിലെ പുഞ്ചിരി മായ്ച്ചു മുന്നിലേക്ക് തന്നെ നോക്കിക്കൊണ്ട് പതിയെ ഇശുച്ചാ എന്ന് ഉരുവിട്ടു................ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story