QUEEN OF KALIPPAN: ഭാഗം 48

queen of kalippan

രചന: Devil Quinn

കുറച്ചു കഴിഞ്ഞപ്പോ ഇശു വാച്ച് കെട്ടിക്കൊണ്ട് സ്റ്റയർ ഇറങ്ങി വരുന്നത് കണ്ടിട്ട് ഞാൻ എല്ലാവരോടും ബായ് പറഞ്ഞ് ചിരിച്ചോണ്ട് പുറത്തേക്ക് നടന്നു....പുറത്തെത്തിയപ്പോ അവിടെയുള്ള കാര്യം കണ്ട് ഞാൻ കണ്ണു തള്ളിക്കൊണ്ട് ചുണ്ടിലെ പുഞ്ചിരി മായ്ച്ചു പതിയെ ഇശുച്ചാ എന്ന് ഉരുവിട്ടു...... മുന്നിൽ നിർത്തിവെച്ച എന്റെ സ്വപ്നത്തിൽ എപ്പോഴും കാണാറുള്ള ഹാഷ് കളർ ബുള്ളെറ്റ് കണ്ടിട്ട് അങ്ങോട്ട് തന്നെ നോക്കി കണ്ണും തള്ളി കൊണ്ട് നിന്നു.... ഇത് കണ്ടിട്ട് സ്വപ്നമാണോ അതോ റിയൽ തന്നെ ആണോ എന്നറിയാൻ വേണ്ടി ഞാൻ സ്വയം എന്റെ കയ്യിലൊന്ന് നുള്ളി നോക്കി....ആ നുള്ളിന്റെ വേദന കൊണ്ട് തന്നെ ഞാൻ മനസ്സിലാക്കി ഇത് പച്ചയായ റിയൽ ആണെന്ന്.... അത് കണ്ടിട്ട് സന്തോഷം കൊണ്ട് എന്തു ചെയ്യണമെന്ന് അറിയാതെ ഞാൻ ചെറു ചിരിയോടെ അതിനെ തന്നെ വീക്ഷിച്ചു..... പെട്ടന്ന് കാതടപ്പിക്കം വിധമുള്ള ബുള്ളറ്റിൻ്റെ ശബ്ദം കേട്ടപ്പോ ഞാൻ സ്വബോധത്തിലേക്ക് തിരിച്ചു വന്ന് മുന്നിലേക്ക് നോക്കി.... അപ്പൊ ഞമ്മളെ ഹോട്ടി ഉമ്മച്ചൻ സ്പെക്‌സ് വെച്ചുകൊണ്ട് ബുള്ളറ്റിൽ ഇരുന്ന് ഏക്സിലേറ്റർ കൂട്ടിയും കുറച്ചും നിക്കുന്നത് കണ്ട് ഞാൻ എല്ലാവരോടും ബായ് പറഞ്ഞ് ബുള്ളറ്റിൽ കയറാൻ നിന്നപ്പോഴാ ഞാൻ റോഷനെ ശ്രെദ്ധിച്ചത്.....

എന്റെ നോട്ടം മനസ്സിലായവണ്ണം അവൻ എന്നെ നോക്കിയൊന്ന് ഇളിച്ചു തന്നു.... "ഞാനിന്ന് ഇല്ല,,,,നിങ്ങൾ രാത്രി ഉറക്കമൊഴിച്ച് പോവുന്ന പോലെ എനിക്ക് അതിന് പറ്റില്ല,,, ഞാൻ ഇന്ന് നല്ല അന്ധസായി കിടന്നുറങ്ങിയിട്ട് നാളെ രാവിലെ വരാം...." ഇളിച്ചു കൊണ്ടുള്ള അവന്റെ വർത്താനം കേട്ടിട്ട് ഞാൻ ചിരിച്ചുകൊണ്ട് 'എന്നാ നീ ഇപ്പൊ തന്നെ പോയി ഉറങ്ങിക്കോ 'എന്ന് കളിയാക്കി പറഞ്ഞു കൊണ്ട് മുന്നിലേക്ക് ചാഞ്ഞ മുടിയിലെ സൈഡിലേക്ക് ഒതുക്കി വെച്ച് ബുള്ളറ്റിൽ കയറിയിരുന്നു.....ആ നിമിഷം തന്നെ ഇശു ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് കോൻബൗണ്ട് വിട്ട് കടന്നിരുന്നു.... നിലാവുദിച്ച രാത്രിയിൽ ചെറിയ കുളിർ കാറ്റും കൊണ്ട് ഇങ്ങനെ ഒരു യാത്ര പോവണമെന്ന് കൊതിച്ചിട്ട് നാളേറെയായി..... ഇപ്പോഴെങ്കിലും അത് നടന്നല്ലോ സന്തോഷമായി ഗോപിയേട്ടാ.... സ്ട്രീറ്റ് ലൈറ്റിന്റെ സഹായത്തോടെ ഞങ്ങൾ യാത്ര തുടർന്നു.... പെട്ടന്ന് ചന്ദ്രനെ മൂടി കൊണ്ട് കാർമേഘങ്ങൾ ഒരുമിച്ച് കൂടിയത് കണ്ട് ഞാൻ ചുറ്റുമൊന്ന് വീക്ഷിച്ചു....അപ്പൊ ചുറ്റും ഇരുണ്ടു മൂടികൊണ്ട് കാറ്റ് അടിച്ചു വീശുന്നുണ്ട്.... അത് കാരണം തലയിലൂടെ ഇട്ടിട്ടുള്ള ഷാളിനുള്ളിലൂടെ മുടിയെല്ലാം മുകത്തേക്ക് വന്നത് കണ്ട് ഞാൻ അതിനെ വകഞ്ഞു മാറ്റിക്കൊണ്ട് ചെറു തണുത്ത കാറ്റും കൊണ്ട് ഇശുന്റെ പുറത്തു തല ചായ്ച്ചു സൈഡിലേക്ക് മുഖം തിരിച്ചിരുന്നു.....

കുറച്ചു കഴിഞ്ഞപ്പോ ഇശു ബുള്ളെറ്റ് റോഡിന്റെ ഒരു സൈഡിൽ പതിയെ നിർത്തിയത് കണ്ട് ഞാൻ അവന്റെ മേലിൽ നിന്ന് തല ഉയർത്തി നോക്കി.... "എന്താ ഇശുച്ചാ,,,,??!!" "ഇറങ്ങ്,,,,എന്തേലും കഴിച്ചിട്ട് ഇനി പോകാം....." എന്നവൻ പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചോണ്ട് ബുള്ളെറ്റിൽ നിന്നും ഇറങ്ങി ...അപ്പൊ സൈഡിൽ ഒരു ചെറിയ തട്ടുകട പോലോത്ത ഉന്തു വണ്ടി കണ്ടിട്ട് ഞാൻ ഇശുനെ ഒന്ന് നോക്കി.... അപ്പൊ അവൻ വാ എന്നും പറഞ്ഞ് കടയുടെ അടുത്തേക്ക് പോയത് കണ്ട് എന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.... എത്ര വലിയ ആളാണെങ്കിലും അതിന്റെ ഒരു അഹങ്കാരവും കാണിക്കാതെയുള്ള അവന്റെ ഈ ബിഹൈവിയർ ആണ് എന്നെ അവനിലേക്ക് കൂടുതൽ ആകർശിപ്പിക്കുന്നത്..... എത്ര വലിയ ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉണ്ടായിട്ടും അവൻ യാതൊരു മടിയും കൂടാതെ ഇവിടേക്ക് വന്നത് കണ്ടിട്ട് എനിക്ക് അവനോടുള്ള ബഹുമാനം കൂടിക്കൂടി വരുവാണ്.....ശെരിക്കിനും നീയൊരു റയർ പീസ് തന്നെയാണ് ഉമ്മച്ചാ..... "നിനക്ക് വേണ്ടേ....???!" ഓരോന്ന് ആലോജിക്കുന്നിടെ അവൻ എന്നെ നോക്കി പറഞ്ഞത് കേട്ട് ഞാൻ പുഞ്ചിരിച്ചോണ്ട് അവന്റെ കൈയിലുള്ള ഫുഡ് വാങ്ങി ബുള്ളെറ്റിൽ ചാരി നിന്നുകൊണ്ട് കഴിച്ചു...... അങ്ങനെ വയർ ഫുള്ളാക്കി കഴിഞ്ഞപ്പോ ഞാൻ കൈകഴുകി വന്നു...

അപ്പോത്തിന് ഇശു എന്നെയും കാത്ത് ബുള്ളെറ്റിൽ ഇരുന്ന് ഫോണിൽ കുത്തി കളിച്ചു ഇരിക്കുന്നത് കണ്ടപ്പോ ഞാൻ അതിലേക്ക് കയറിയിരുന്ന് ഇശുന്റെ മേലിൽ തലവെച്ചു കിടന്നു..... ★●●★◆◆★●●★◆◆★●●★◆◆★ ഫുഡൊക്കെ കഴിച്ച് കഴിഞ്ഞ് ഞാൻ ഐറയെ കാത്തു നിക്കുന്ന ടൈമിലാണ് ഫോണിലേക്ക് മെസ്സേജ് നോട്ടിഫിക്കേഷൻ വന്നത്.... അത് റോഷനാണെന്ന് അറിയുന്നത് കൊണ്ടുതന്നെ ഞാൻ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അവൻ മെസ്സേജ് ചെയ്തിരുന്നു.....ഉറക്കം വിട്ടൊരു കളിയില്ല അവൻ അതോണ്ടാ അവൻ ഇന്നില്ല നാളെ വരുള്ളൂ എന്നു പറഞ്ഞത്..... അവൻ പിന്നെ ഉറക്കം വരുന്നു എന്ന് പറഞ്ഞ് പോയപ്പോ ഞാൻ ഫോണ് ഓഫ് ചെയ്ത് എടുത്തു വെക്കാൻ ഒരുങ്ങിയപ്പോഴാ ഐറ എന്റെ പുറത്തു തലചായ്ച്ച് കിടന്നത്.... അത് കണ്ട് ഞാൻ ഫോണ് പോക്കേറ്റിലേക്ക് തന്നെ തിരിച്ചു വെച്ചോണ്ട് സ്പെക്‌സ് എടുത്തു വെച്ച് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു.... "ഇശുച്ചാ,,,," ഡ്രൈവ് ചെയ്യുന്നിടെ അവൾ പതിഞ്ഞ സ്വരത്തിൽ എന്നെ വിളിച്ചത് കേട്ടിട്ട് എനിക്ക് മനസ്സിലായി അവൾക്ക് ഉറക്കം വന്ന് അങ്ങെത്തിട്ടുണ്ടെന്ന്.....

അതോണ്ട് തന്നെ ഞാൻ അവളെ മൈൻഡ് ചെയ്യാതെ ഡ്രൈവിൽ കോസെൻഡ്രാറ്റ് ചെയ്തു.... അത് കഴിഞ്ഞിട്ടും അവൾ എന്നെ നിർത്താതെ തോണ്ടുന്നത് കണ്ടിട്ട് ഞാൻ എന്താടി എന്ന് കലിപ്പിൽ ചോദിച്ചത് കേട്ട് അവൾ എന്നിൽ നിന്ന് അകന്ന് നിന്നിട്ട് എന്റെ തോളിൽ രണ്ടു കൈയും വെച്ച് എങ്ങോട്ടാ നോക്കിയിട്ട് എന്നെ നോക്കി..... "ഇശുച്ചാ ,,,എനിക്ക് ഉറക്കം വരുന്നുണ്ട് ട്ടോ...." എന്നവൾ കൊഞ്ചിക്കൊണ്ട് പറയുന്നത കേട്ടിട്ട് ഞാൻ നാവ് കടിച്ചു.....ഇവളെയൊക്കെ കൊണ്ടുവന്ന എന്നെ പറഞ്ഞാൽ മതിയല്ലോ.... "സത്യത്തിൽ നിനക്കിപ്പോ എന്താ വേണ്ടേ....??!!" സഹികെട്ട് ഞാനിങ്ങനെ ചോദിച്ചപ്പോ അവൾ ചുണ്ടു ചുളിക്കി ഉറങ്ങണം എന്ന് പറഞ്ഞത് കേട്ടിട്ട് ഞാൻ വണ്ടി സൈഡാക്കിയിട്ട് നിർത്തി..... എന്നിട്ട് അവളോട് ഇറങ്ങാൻ പറഞ്ഞു ഞാനും ബുള്ളറ്റിൽ നിന്നും ഇറങ്ങി അതിന്റെ കീയെടുത്ത് പോക്കറ്റിലേക്കിട്ട് അവളേയും കൊണ്ട് ഫുഡ്പാത്തിലൂടെ കുറച്ചു മുന്നിലോട്ട് നടന്നു....ചെറു കാറ്റ് ഉണ്ടായത് കൊണ്ടുത്തന്നെ ഐറ എന്റെ കൈയിൽ അവളുടെ കൈ കോർത്തു വെച്ച് നടന്നു.... കുറച്ചു നേരത്തെ നടത്തിന് ശേഷം അവിടെ ഓരോ സ്പേസ് ഇടവിട്ട് ഇരിക്കാനുള്ള ഇരിപ്പിടം കണ്ടതും ഞാൻ അവിടേക്ക് നടന്നു ഒഴിഞ്ഞു കിടക്കുന്ന സീറ്റിൽ ചെന്നിരുന്നു..... ★●◆★●◆★●◆★●◆★●◆★●◆★

രാത്രി പന്ത്രണ്ട് മണി കഴിഞ്ഞപ്പോ എനിക്ക് വല്ലാതെ ഉറക്കം വന്നത് കൊണ്ട് ഞാൻ ഉമ്മച്ചനെ തോണ്ടി 'ഉറക്കം വരുന്നു' എന്നും പറഞ്ഞ് വെർപ്പിച്ചു കൊണ്ടിരുന്നു.... സത്യം പറഞ്ഞാൽ ഈ മൂടി നിക്കുന്ന കാലാവസ്ഥയും ചെറു രീതിയിലുള്ള കാറ്റുമൊക്കെ കൊണ്ടിട്ടാണ് ഞമ്മക്കി ഉറക്കം വരുന്നത്.... വില്ലയിൽ ആയിരുന്നെങ്കിൽ ഞമ്മളിപ്പോ മൂടി പുതച്ചു ഉറങ്ങേണ്ട സമയം കഴിഞ്ഞു..... ഇശു ബുള്ളെറ്റ് സൈഡാക്കി കൊണ്ട് മുന്നിലൂടെ നടന്നു പോകുന്നത് കണ്ട് ഞാനും ഓന്റെ കൂടെ വെച്ചു പിടിച്ചു.... സമയം ഏറെ ആയതുകൊണ്ട് തന്നെ റോഡിൽ ഒരു ഈച്ച കുഞ്ഞ് പോലുമില്ല,,,, മേലിൽ തട്ടി പോകുന്ന കാറ്റ് എന്നെ തഴുകി കൊണ്ടിരിക്കുന്നതറിഞ്ഞ് ഞാൻ ഇശുന്റെ കൈയിൽ എന്റെ കൈ കോർത്ത് വെച്ച് നടന്നു..... ആ നടത്തത്തിൽ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ തോന്നാണ്..... കാറ്റു കൊണ്ട് മുടിയൊക്കെ മുഖത്തേക്ക് വന്നിട്ട് ഞാൻ അതെല്ലാം മാടി രണ്ടു സൈഡിലേക്കും ഒതുക്കി നിർത്തി... അങ്ങനെ നടന്ന് ഞങ്ങൾ വരിവരിയായി ഓരോ സ്പേസ് വിട്ടുകൊണ്ട് ഉണ്ടാക്കിയ ഇരിപ്പിടത്തിൽ എത്തിയപ്പോ ഇശു അവിടെയുള്ള ഒരു സീറ്റിൽ ഇരുന്നു....

അത് കണ്ട് ഞാനും ഒരു കോട്ടുവായ ഇട്ടുകൊണ്ട് ഓന്റെ അപ്പുറത്ത് ചെന്നിരുന്നു.....അന്നേരം ഞമ്മളെ കെട്ടിയോൻ ഒരു കോട്ടുവായ കൂടിയിടാതെ നല്ല അന്ധസായി ഫോണിൽ കുത്തി കളിച്ചിരിക്കുന്നത് കണ്ടിട്ട് ഈ ഉമ്മച്ചൻ ഉറക്കവുമില്ലേ എന്ന് ചിന്തിച്ച് ഞാൻ സീറ്റിലേക്ക് ചാരിയിരുന്ന് ഹൈവേ നാലുവരി പാതയിലേക്ക് കണ്ണും നട്ടിരുന്നു....കുറച്ചു കഴിഞ്ഞപ്പോ ഞമ്മളെ ബെസ്റ്റ് ലൗ ആയ ഉറക്കം തട്ടി തലോടി വരുന്നത് കണ്ട് ഞാൻ സീറ്റിൽ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞിരുന്നു.... എത്ര തിരിഞ്ഞും മറിഞ്ഞും ഇരുന്നിട്ടും എന്തോ അസ്വസ്ഥത ഫീൽ ചെയ്യാൻ തുടങ്ങിയപ്പോ ഞാൻ ഫോണിൽ കുത്തികളിച്ചു ഇരിക്കുന്ന ഉമ്മച്ചന്റെ മടിയിലേക്ക് തല വെച്ചിട്ട് ചെരിഞ്ഞു കിടന്നു....ഇപ്പോഴാ ഒരു മനസുഖം കിട്ടിയത്....അതറിഞ്ഞു ഞാൻ പുഞ്ചിരിച്ചോണ്ട് പതിയെ കണ്ണുകളടച്ചു കിടന്നു..... ★●◆★●◆★●◆★●◆★●◆★●◆★ ഞാൻ ഫോണിൽ കുത്തികളിക്കുന്നിടെ ഉണ്ടകണ്ണി എന്റെ മടിയിലേക്ക് കിടന്നെങ്കിലും ഞാൻ അത് ശ്രേദ്ധിക്കാതെ ഫോണിൽ തോണ്ടി കളിച്ചു...... കുറച്ചു കഴിഞ്ഞ് അവൾ ഉറങ്ങിയെന്ന് മനസ്സിലായതും ഞാൻ ഫോണ് പോക്കേറ്റിലേക്ക് തന്നെ വെച്ചിട്ട് അവളുടെ തല മടിയിൽ നിന്നുമെടുത്ത് സീറ്റിൽ വെച്ചിട്ട് അവിടെനിന്നും എഴുനേറ്റ് മുടി കുടഞ്ഞ് ചെറു രീതിയിലുള്ള തണുത്ത കാറ്റും കൊണ്ട് നിന്നു...

.. അന്നേരം തന്നെ പിറകിൽ നിന്ന് ഉണ്ടകണ്ണി ഒന്ന് ഞെരിങ്ങി കൊണ്ട് ഉറക്ക പ്രാന്തിൽ ഇശുച്ചാ എന്ന് വിളിച്ചത് കേട്ട് ഞാൻ പിറകിലേക്ക് നോക്കി ഇവൾ ഇപ്പോഴും ഉറങ്ങിട്ടില്ലേയെന്ന് ചിന്തിച്ച് നാവു കടിച്ചു അവളുടെ അരികിലേക്ക് തന്നെ വന്നു ഇരുന്നു,,,,എന്നിട്ട് അവളുടെ തല മടിയിൽ വെച്ച് ചാരി ഇരിക്കുന്നതിൽ തലക്ക് താങ്ങും കൊടുത്തിരുന്നു.....അതിൽ ഞാനും എപ്പോഴോ ഉറങ്ങിപ്പോയിരുന്നു.... പിന്നീട് എഴുനേറ്റത് ഏതോ ലോറിയുടെ ഒച്ചകേട്ടാണ്..... ഞാനപ്പോ തന്നെ വാച്ചിലേക്ക് നോക്കി സമയം നോക്കി,,, അപ്പൊ പുലർച്ച മൂന്നു മണി ആയത് കണ്ട് ഞാൻ പെട്ടന്ന് തന്നെ സ്വബോധത്തിലേക്ക് വന്നിട്ട് ഐറയെ വിളിച്ചു....അവളാണെങ്കിൽ കുറച്ചു നേരംകൂടി ഞാനൊന്ന് കിടന്നോട്ടെ എന്നും പറഞ്ഞു കിടക്കുന്നത് കണ്ടിട്ട് ഞാൻ റോഡിലേക്ക് നോട്ടം തെറ്റിച്ച് അവളെ നോക്കി.... "എന്നാ നീയിവിടെ കിടന്നോ അതാ നല്ലത്...." അത്രയും പറഞ്ഞ് ഞാനെന്റെ പാടും നോക്കി പോകാനും വേണ്ടി ഇരിപ്പിടത്തിൽ നിന്നും എഴുനേറ്റ് പോകാൻ നിന്നപ്പോ അവൾ പെട്ടന്ന് തന്നെ കൊട്ടി പിടഞ്ഞെണീറ്റ് കണ്ണു തിരുമ്മി കോട്ടുവായും ഇട്ടോണ്ട് എനിക്ക് ഇളിച്ചു തന്നു..... അത് കണ്ടപോലെ നടിക്കാതെ ഞാൻ സൈഡിലുള്ള ഇരിപ്പിടത്തിൽ കാൽ കയറ്റിവെച്ച് ഷൂവിന്റെ ലൈസ് കെട്ടി നിർത്തി വെച്ച ബുള്ളെറ്റിന്റെ അരികിലേക്ക് നടന്നു..... റോഡിൽ ചരക്കുകൾ കൊണ്ടു പോകുന്ന ലോറികൾ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചു പോകുന്നു എന്നല്ലാതെ മറ്റു വാഹങ്ങളൊന്നുമില്ലായിരുന്നു....

ബുള്ളറ്റിന്റെ അരികിൽ എത്തിയപ്പോ ഞാൻ അതിലേക്ക് കയറിയിരുന്നു വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നിലേക്ക് നോക്കി.... അപ്പൊ അവൾ അവിടുന്ന് പിച്ചാപിച്ചാ നടന്ന് വരുന്നത് കണ്ടിട്ട് ഞാൻ 'വേഗം വന്ന് കയറടി' എന്ന് ഒച്ചവെച്ചത് കേട്ട് അവൾ ഓടി വന്ന് ബുള്ളെറ്റിൽ കയറിയിരുന്നു....... ഇവിടുന്ന് ഇനിയും കുറെ ദൂരം നാട്ടിലേക്ക് യാത്ര ഉണ്ടായത് കൊണ്ടുതന്നെ മാക്സിമം സ്പീഡിൽ ഞാൻ വണ്ടി ഓടിച്ചു വിട്ടു...... ★●◆★●◆★●◆★●◆★●◆★●◆★ ബുള്ളറ്റ് പറപ്പിച്ചു വിടുന്നതിന് അനുസരിച്ച് കാറ്റ് മേലിലേക്ക് തട്ടിയിട്ട് തണുപ്പ് അനുഭവപ്പെടാൻ തുടങ്ങിയതും ഞാൻ ഉമ്മച്ചന്റെ അടുത്തേക്ക് ഇരുന്നോണ്ട് പതിയെ അവന്റെ പുറത്തു തലവെച്ചു കിടന്നു പുറത്തെ കാഴ്ചകൾ കണ്ടു..... ചുറ്റിനും ഇരുട്ട് ആയത്കൊണ്ട് സുബഹി നിസ്കരിക്കാൻ കുറച്ചു ആളുകൾ ടോർച്ചടിച്ച് വർത്താനമൊക്കെ പറഞ്ഞ് റോഡിന്റെ അരികിലൂടെ നടക്കുന്നത് കണ്ടിട്ട് ഞാൻ അവരെ നോക്കി പുഞ്ചിരി തൂകി കൊണ്ട് ഇരുന്നു....... അങ്ങനെ ഓരോ കാഴ്ചകൾ കണ്ട് സമയം പോയതറിഞ്ഞില്ല,,,, ഏകദേശം രാവിലെ ഒരു ഒമ്പത് മണിയായപ്പോ ഇശു 'ശാലിമാർ' എന്നു പറഞ്ഞ ഒരു ഹോട്ടലിന് മുൻപിൽ വണ്ടി നിർത്തികൊണ്ട് എന്നോട് ഇറങ്ങാൻ പറഞ്ഞു.....എന്നിട്ട് ഓൻ ഒരു സൈഡിൽ വണ്ടി പാർക്ക് ചെയ്തിട്ട് എന്നെയും കൊണ്ട് ഹോട്ടലിന്റെ ഉള്ളിലേക്ക് കയറി.... അവിടെയെത്തിയപ്പോ ഞാൻ വാഷ് റൂമിലേക്ക് ചെന്ന് മുഖം വാഷ് ചെയ്ത് ടിഷ്യു റോളറിൽ നിന്ന് ടിഷ്യു എടുത്ത് മുഖം തുടച്ചു സീറ്റിലേക്ക് ചെന്നിരുന്നു.....

അപ്പൊ ടേബിളിൽ ഞങ്ങൾക്കു വേണ്ടി ബ്രെക്ഫാസ്റ്റ് കൊണ്ടുവന്ന് തന്നതും ഞാൻ അതിൽ നിന്നും കുറച്ചു കഴിച്ച് എഴുന്നേറ്റു..... അങ്ങനെ ഫുഡഡിയും കഴിഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി ബുള്ളെറ്റിന്റെ അടുത്തേക്ക് നടന്നപ്പോഴാ ഏതോ ഒരു ചെക്കൻ ഡ്യുക്കിൽ തലയിൽ ഹെൽമറ്റും ഇട്ട് എനിക്ക് നേരെ വന്ന് എന്റെ മുന്നിൽ ഡ്യുക്ക് നിർത്തിയത്...... പെട്ടുന്നുണ്ടായ നിർത്തൽ ആയതുകൊണ്ട് ഞാൻ പിറകിലേക്കൊന്ന് വേച്ചു പോയി..... "ഐറമ്മോയ്....." എന്നും പറഞ്ഞ് ആ ഡ്യുക്ക് കാരൻ തലയിൽ നിന്ന് ആ ചട്ടിയെടുത്ത് എന്നെ നോക്കി ഇളിച്ചതും ഞാൻ പതിയെ റോഷാ എന്നും വിളിച്ചു അവനെ കണ്ണുരുട്ടി നോക്കി..... "നീയെന്താടാ ആളെ വാടിയാകാനും വേണ്ടി ഇറങ്ങി പുറപ്പെട്ടതാണോ....ഇപ്പോതന്നെ എന്റെ നല്ല ജീവനങ് പോയേനി...." കണ്ണൂരിട്ടി പേടിപ്പിച്ച് ഞാൻ പറഞ്ഞത് കേട്ടിട്ട് അവൻ എനിക്ക് ക്ലോസ്സപ്പിന്റെ പല്ലും കാട്ടി ചിരിച്ചു തന്നു...... "Just for a രസം....." എന്നവൻ സൈറ്റടിച്ചു പറഞ്ഞത് കേട്ട് ഞാൻ അവനെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കി.... "നിന്നോടാരാ ഞങ്ങൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞത്.....???!!"

"നിന്റെ കെട്ടിയോൻ തന്നെ....." "എന്നിട്ട് നീ ബ്രെക്ഫാസ്റ്റ് കഴിച്ചോ....." "Noo,,, നീ പറഞ്ഞപ്പോഴാ ഓർമ വന്നേ.... എന്നാ ഞാൻ ഇശുന്റെതിൽ നിന്ന് മുക്കീട്ട് വരാ ട്ടോ....." അത്രയും പറഞ്ഞ് അവൻ ഡ്യുക്കിൽ നിന്നും ചാടിയിറങ്ങി ഹെൽമറ്റ് എന്റെ കൈയിൽ വെച്ചു തന്നിട്ട് അവൻ ഹോട്ടലിലേക്ക് കയറി പോയി...... അത് കണ്ട് ഞാൻ ചിരിച്ചോണ്ട് കുറച്ചു നേരം അവിടെ പോസ്റ്റടിച്ച് നിന്നു.... കുറച്ചു കഴിഞ്ഞപ്പോ അവർ ഇറങ്ങി വന്നത് കണ്ട് ഞാൻ റോഷൻ ഹെൽമറ്റ് കൊടുത്ത് ബുള്ളെറ്റിന്റെ അടുത്തേക്ക് ചെന്നു....... "ഇശുച്ചാ,,, ഇനിയും ദൂരമുണ്ടോ അങ്ങോട്ട്....." ട്രാഫിക്കിൽ പെട്ട് നിക്കുന്നിടെ ഞാനിങ്ങനെ ചോദിച്ചപ്പോ അവൻ ഇനിയും അഞ്ചാറ് മണിക്കൂർ ഉണ്ടെന്ന് പറഞ്ഞപ്പോ തന്നെ എന്റെ കാറ്റ് പോയി.... റോഷൻ പറഞ്ഞപ്പോലെ പോസ്റ്റായി ഇരിക്കേണ്ട അവസ്ഥയാ ഇപ്പൊ.... ഞാൻ പിന്നെ ചുറ്റുള്ളതൊക്കെ വായിനോക്കി കൊണ്ട് ഇരുന്നു.....അങ്ങനെ ഇരുന്നു കൊണ്ടിരിക്കുമ്പോഴാ റോഷൻ അവന്റെ ഡ്യുക്ക് ഒരു സൈഡിൽ നിർത്തിക്കൊണ്ട് ഞങ്ങളോട് നിർത്താൻ പറഞ്ഞെ.... അത് കണ്ടിട്ട് ഇശു ബുള്ളെറ്റ് നിർത്തികൊണ്ട് അവനോട് സംസാരിച്ചു.... "What happend....??!!" "എനിക്കെന്റെ ഫ്രണ്ടിനെ മീറ്റ് ചെയ്യാനുണ്ട്,,, അതോണ്ട് ഒരു ട്വിൻറ്റി മിനിറ്റ്സ് ഒന്ന് വൈറ്റ് ചെയ്യ് ട്ടോ...."

"What ,,,,ഡാ നിനക്കറിയില്ലേ ഞമ്മക്ക് ഇനിയും ലോങ്ങുണ്ട് നാട്ടിലേക്കെന്ന്...." "അതൊക്കെ എനിക്കറിയാ,,, പ്ലീസ് ടാ കുറച്ചു സമയമല്ലേ.... " കൊഞ്ചി കൊണ്ടുള്ള അവന്റെ സംസാരം കേട്ടിട്ട് ഇശു അവനെയൊന്ന് കണ്ണുരുട്ടി നോക്കിയിട്ട് ഒന്ന് മൂളി കൊടുത്തു..... അപ്പോതന്നെ റോഷൻ ഡ്യുക്കിൽ നിന്നും ഇറങ്ങിയിട്ട് കുറച്ചു മുന്നോട്ട് നടന്ന് അവന്റെ ഫ്രണ്ടിനെ വൈറ്റ് ചെയ്തു നിന്നു.... എനിക്കാണേൽ ബോറഡിച്ചിട്ട് ഞാൻ അതിൽ നിന്നും ഇറങ്ങി തുണുപ്പുള്ള ഒരു സ്ഥലത്ത് ചെന്നിരുന്ന് ചുറ്റുമൊന്ന് വീക്ഷിച്ചു.....ഇവിടെ ആളുകളെയൊന്നും അതികം കാണുന്നില്ല അതോണ്ട് തന്നെ ഞാൻ അതികം അവിടെ ഇരിക്കാതെ കയ്യിലെ പൊടിതട്ടിയിട്ട് എഴുനേറ്റ് വെറുതെ അതിലൂടെ നടന്നു...... ഒറ്റ നോട്ടത്തിൽ ഈ സ്ഥലം കണ്ടാൽ ഫോർട്ട് കൊച്ചിയുടെ എവിടേക്കെയോ ആയി വരും..... രണ്ടു മൂന്ന് ഫോട്ടോഷൂട്ട് നടത്തുന്ന ആളുകളുണ്ട് എന്നല്ലാതെ വേറെ ആരെയും ഇവിടെ കാണാനില്ല...... അങ്ങനെ ആടിപ്പാടി നടന്ന് കുഴങ്ങിയപ്പോ ഞാൻ തിരിച്ച് ബുള്ളെറ്റിന്റെ അടുത്തേക്ക് തന്നെ നടന്ന് ബുള്ളെറ്റിൽ ചാരിനിന്ന് ഫോണിൽ കുത്തികളിച്ചിരിക്കുന്ന ഉമ്മച്ചന്റെ കൈയിൽ ചാരി കിടന്നു...... കുറച്ചു കഴിഞ്ഞ് റോഷൻ വന്നുകൊണ്ട് പോവാമെന്ന് പറഞ്ഞപ്പോ ഞാൻ ഉമ്മച്ചനിൽ്നിന്ന് വിട്ട് നിന്നിട്ട് ബുള്ളറ്റിൽ കയറി ഇരുന്നു....

അങ്ങനെ യാത്രയും സമയവും അതിന്റെ വഴിക്കങ്ങനെ പോയിക്കൊണ്ടിരുന്നു..... ഏക്ദേശം ഒരു അഞ്ചു മണിക്കൂർ യാത്രക്കൊടുവിൽ രണ്ടു സൈഡിലും നെൽകൃഷി ആയിട്ടുള്ള പച്ചപ്പ് നിറഞ്ഞിട്ടുള്ള പാടം കണ്ടപ്പോ തന്നെ ഞാൻ ഊഹിച്ചു കുറച്ചു നിമിഷങ്ങൾക്കകം ഞങ്ങൾ തറവാട്ടിൽ ലാൻഡ് ചെയ്യുമെന്ന്..... ഇവിടുത്തെ കാഴ്ചകളൊക്കെ കണ്ണിന് കുളിർമയേക്കുന്നതായിരുന്നു...... അത്രക്കും പ്രകൃതി രമണീയത.....അതെല്ലാം കണ്ടുകൊണ്ട് ഞാൻ ഓരോന്ന് വീക്ഷിക്കുന്നിടെയാണ് ഞാൻ മുന്നിലേക്ക് നോട്ടം തെറ്റിച്ചത്..... അപ്പൊ മുന്നിലുള്ള വലിയ ഗൈറ്റിന് മുമ്പിൽ തൂക്കി ഇട്ടിരിക്കുന്ന വുഡന് മോഡലിലുള്ള നെയിം പ്ലേററിൽ എഴുതിയത് കണ്ട് ഞാൻ അവിടേക്ക് നോക്കി.... "Maalik Heaven" എന്നതിൽ എഴുതി വെച്ചിരിക്കുന്നത് വായിച്ചു... അന്നേരം തന്നെ ബുള്ളേറ്റ് ഗെയ്റ്റ് കടന്ന് ഉള്ളിൽ എത്തിയിരുന്നു... അപ്പോ മുന്നിലുള്ള കാഴ്ച കണ്ട് എന്റെ വായ അറിയാതെ തുറന്നു പോയി..... ........... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story