QUEEN OF KALIPPAN: ഭാഗം 50

queen of kalippan

രചന: Devil Quinn

അന്നേരം അവളൊരു പറച്ചിലിനോ സംസാരത്തിനോ നിക്കാതെ എന്നെയും ഇശുനേയും തറപ്പിച്ചു നോക്കിക്കൊണ്ട് അവിടെനിന്നും പോയി.... അത് കണ്ടിട്ട് ഇവളാരാ എന്നൊരു സംശയം എന്നിൽ ഉടലെടുത്തതും ഞാൻ തല തിരിച്ച് ഇശുനെ നോക്കി.... അപ്പൊ ഓൻ എന്നിൽ നിന്ന് മുഖം തിരിച്ചു താഴേക്ക് പോയത് കണ്ട് ഞാൻ വരാന്തയിലേക്ക് ഇറങ്ങി കൈകരയിൽ പിടിച്ച് എങ്ങോട്ടോ നോക്കി നിന്നു... എന്നാലും ആരായിരിക്കും അവൾ...??എന്തിനാ അവൾ എന്നെയും ഇഷുനെയും ദേഷ്യത്തോടെ നോക്കിയത്...??എനിക്ക് അവളെ മുൻപരിജയമൊന്നുമില്ല പിന്നെങ്ങനെയാ അവൾക്ക് എന്നോട് ദേഷ്യം...??ഇനി ഇശുനോട് വല്ല ദേഷ്യവുമുണ്ടോ...??!ഓ കോപ്പ് ഒന്നും അങ്ങോട്ട് മനസ്സിലാവുന്നില്ലല്ലോ. "ഐറുത്താ,,," ഓരോന്ന് ആലോജിക്കുന്നിടെ പിറകിൽ നിന്ന് ആമിന്റെ ശബ്ദം കേട്ടതും ഞാൻ പിറകിലേക്കൊന്ന് നോക്കി.. "ഇങ്ങള് ഇവിടെ നിക്കായിരുന്നോ....??ഫാബിത്താനോട് ഇങ്ങളെ വിളിക്കാൻ പറഞ്ഞിട്ട് ഓൾ ഇങ്ങോട്ടെന്നെ പോന്നിട്ടുണ്ട് അതോണ്ടാ ഞാൻ വന്നേ ,,

ഇങ്ങൾ വാ വാപ്പച്ചിയും മൂത്തപ്പയൊക്കെ ജോലി കഴിഞ്ഞ് വന്നിട്ടുണ്ട്...അതോണ്ട് ഇവിടെ ഭക്ഷണം കഴിക്കാൻ നേരായി.. ഇത്തൂസ് വാ ......" എന്നൊക്കെയും ആമി പറഞ്ഞപ്പോ എന്റെ മൈൻഡിൽ ആ പേരായിരുന്നു 'ഫാബി'...അവളാണോ നേരെത്തെ ഇങ്ങോട്ട് വന്ന പെണ്കുട്ടി...??എന്തായാലും ആമിനോട് ചോദിച്ചു നോക്കാം... "ആമി ,,,ആരാ ഫാബി ,നീ നേരത്തെ പറഞ്ഞ...???!" "ഓ സോറി ഇങ്ങൾക്ക് അവളെ മനസ്സിലായിട്ടുണ്ടാവില്ലല്ലേ.... ഇപ്പൊ നിങ്ങളെ അടുത്തേക്ക് ഒരു പെണ്കുട്ടി വന്നില്ലേ...??" എന്നവൾ ചോദിച്ചപ്പോ ഞാൻ തലയാട്ടി അതേ എന്ന് പറഞ്ഞു.... "അവളാണ് ഫാബി ഞമ്മളെ മാമിന്റെ മൂത്ത കുട്ടി ,,ഇന്ന് എന്തോ സ്‌പെഷ്യൽ ക്ലസ്സൊക്കെ ഉണ്ടായിരുന്നു...അപ്പൊ കോളേജിൽ നിന്ന് വരാൻ ലേറ്റ് ആയി...എന്തായാലും ഇങ്ങള് വരി.." അത്രയും പറഞ്ഞ് അവളെന്റെ കൈപിടിച്ച് താഴേക്ക് കൊണ്ടു പോയി....അപ്പോഴും എന്റെ മനസ്സിൽ ഉത്തരം കിട്ടാത്ത ഓരോ ചോദ്യങ്ങൾ ആയിരുന്നു... താഴെ എത്തിയപ്പോ അവിടെ ഉപ്പാന്റെ അനിയൻമാരൊക്കെ എത്തിട്ടുണ്ടായിരുന്നു....

"മോളെന്താ അവിടെ തന്നെ നിക്കുന്നെ... ഇങ് വാ ഇവിടെ ഇരിക്ക്,,,ഞങ്ങളെയൊക്കെ പരിജയപ്പെടുത്തി തരാം...??!" നടുമുറ്റത്തിന്റെ സൈഡിൽ വെച്ചിട്ടുള്ള ചൂരൽ കസേരയിൽ ഇരുന്നോണ്ട് ഒരു ഇക്ക അങ്ങനെ പറഞ്ഞതും ഞാൻ അവർക്കൊന്ന് ചിരിച്ചു കൊടുത്ത് അവർക്ക് അരികിലേക്ക് പോയികൊണ്ട് സൈഡിലുള്ള ചെയറിൽ ഇരുന്നു.... "മോൾക്ക് എന്നെ മനസ്സിലായിട്ടില്ലെന്ന് ഈ മുഖം കണ്ടാൽ തന്നെ അറിയാം.... എന്തായാലും ഞാൻ എന്നെ തന്നെ പരിചയപ്പെടുത്തി തരാം... ഞാൻ നിന്റെ ഉപ്പിന്റെ ആദ്യത്തെ അനിയൻ അതായത് നിങ്ങളുടെ മാമിന്റെ കെട്ടിയോൻ...." ഭക്ഷണം കൊണ്ടു വന്ന് വെക്കുന്ന മാമിനെ ഇടകണ്ണിട്ട് നോക്കിക്കൊണ്ട് മൂപ്പർ അങ്ങനെ പറഞ്ഞതും ഞാൻ മാമിനെ ഒന്ന് നോക്കി ചിരിച്ചു മൂപ്പരെ നോക്കി.... "പിന്നെ എന്റെ പേര് ഖാദർ അഹമ്മദ് മാലിക് ഞാൻ ഒരു അധ്യാപകനാണ് അതിലുപരി ഒരു പ്രിൻസിപ്പാളുമാണ്,,,നീ എന്നെ ഖാദറിക്കാ എന്ന് വിളിച്ചോണ്ടു.... " എന്റെ മുടിൽ പതിയെ തലോടി കൊണ്ട് ഇക്ക ഇങ്ങനെ പറഞ്ഞതും ഞാൻ ഒരു പുഞ്ചിരി തൂകി കൊണ്ട് സൈഡില്യൂടെ നടന്നു പോകുന്ന ഒരു ഇക്കാനെ ചൂണ്ടി കാണിച്ചു അതാരാ എന്ന് ആംഗ്യം കാണിച്ചു...

"അതാണ് നിന്റെ ഉപ്പിന്റെ രണ്ടാമത്തെ അനിയൻ ,,അതായത് എന്റെ നേരെ താഴെയുള്ള അനിയൻ...." "മോൾക്ക് ബാക്കി ഞാൻ പറഞ്ഞു തരാട്ടോ..." നേരെത്തെ അതിലൂടെ നടന്നുപ്പോയ ഇക്ക നടുമുറ്റത്തെ തിണ്ണയിൽ ഇരുന്നോട് എന്നോടിങ്ങനെ പറഞ്ഞതും ഞാൻ ചിരിച്ചോണ്ട് ആ എന്നും പറഞ്ഞു മൂപ്പർക്ക് നേരെ ഇരുന്നു.... "എന്റെ പേര് സാഹിബ് അഹമ്മദ് മാലിക് ,,ഞാനൊരു കൃഷി ഓഫീസറാണ്...." "ഈ കൃഷി ഓഫീസർ ആണ് ട്ടോ എന്റെ വാപ്പച്ചി..." സാഹിബിക്ക സ്വായം പരിചയപ്പെടുത്തി തരുന്ന ഇടയിൽ ആമി മൂപ്പരെ സൈഡിൽ ഇരുന്ന് കൈയിൽ തൂങ്ങി കൊണ്ട് പറയുന്നത് കേട്ടിട്ട് ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു.. "അപ്പൊ ഉപ്പിന്റെ ലാസ്റ്റിലെ അനിയൻ എവിടെ....??!!" "അവനിന്ന് ഹോസ്പിറ്റലിൽ നൈറ്റ് ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞിരുന്നു...ഇടക്കൊക്കെ അങ്ങനെ ഉണ്ടാവാറുണ്ട് അതോണ്ട് ഇന്നിനി വരുവോ എന്ന് അറിയില്ല,,,വരാണെങ്കിൽ തന്നെ രാത്രി രണ്ടു മണിയൊക്കെ കഴിയും...." എന്ന് ഖാദർ അങ്കിൾ പറഞ്ഞതും ഞാനൊന്ന് മൂളി കൊടുത്തു ..

. "എന്നിട്ട് ഇങ്ങൾക്ക്‌ ഇന്നെ പറ്റി അറിയണ്ടേ....??!!" "അതിന്റെ ആവിശ്യമൊന്നും ഇല്ല,,, അവർക്കൊക്കെ നിന്നെ നല്ല വ്യക്തമായി അറിയാം...." ഞാൻ അവരെ നോക്കിക്കൊണ്ട് ചോദിച്ചതിന് മറുപടിയായി റോഷൻ ഞങ്ങളെ അടുത്തേക്ക് വന്നു പറഞ്ഞത് കേട്ട് ഞാനവനെ നോക്കി പുച്ഛിച്ചു കൊണ്ട് അവന്റെ വയറ്റിനിട്ട് ഒരു പഞ്ച് കൊടുത്ത് നീ പോട പാക്രാ എന്ന് വിളിച്ചു പറഞ്ഞു.... "ഐറു,, നിനക്ക് എന്നെ പരിജയപ്പെടേണ്ടേ....???!" അതികം പ്രായം തോന്നാത്ത കണ്ടാൽ ദീദിന്റെ കുറച്ചു മൂത്തതാണെന്ന് തോന്നുന്ന ഒരു ഇത്ത വന്നുകൊണ്ട് ഇങ്ങനെ പറഞ്ഞതും ഞാൻ മൂപ്പതിനെ ഒന്ന് നോക്കി കൊണ്ട് ചെറു പുഞ്ചിരി പാസ്സാക്കി കൊടുത്തു..... "ഇപ്പൊ പറഞ്ഞ ഡോക്ടർ അങ്കിളിന്റെ ഭാര്യ ,,,അല്ലേ ജംഷി മേമാ....?" ആമി ആ ഇത്താനെ നോക്കിപറഞ്ഞത് കേട്ട് മൂപ്പത്തി അവളെ നോക്കി നീ പോടി എന്ന് പറഞ്ഞ് എന്നെ നോക്കി.... "ഇന്നെനിക്ക് ഒരു സ്ഥലം വരെ പോകാനുണ്ടായിരുന്നു,,അതോണ്ടാ വീട്ടിൽ എത്താൻ നേരം വൈകിയെ..നിനക്ക് യാത്ര ബുദ്ധിമുട്ട് ഒന്നും ഇല്ലായിരുന്നല്ലോ ,,,??!" "ഇല്ല ഇത്ത ,,,അങ്ങനെ കൊഴപ്പമൊന്നും ഇല്ലായിരുന്നു...."

"എല്ലാരും വരി....." ഞാനും ജംഷിത്തയും സംസാരിക്കുന്നിടെ ഉമ്മൂമ ഗ്ലാസ്സിലേക്ക് വെള്ളം ഒഴിച്ചോണ്ട് എല്ലാരോടും ഭക്ഷണം കഴിക്കാൻ വിളിച്ചതും എല്ലാവരും ഡൈനിങ് ഹാളിലേക്ക് നടന്നു..... @@@ ഗെസ്റ്റ് ഹാളിലിരുന്ന് സിദ്ധുനോട് വീഡിയോ ചാറ്റ് ചെയ്യുന്നിടെയാണ് വീട്ടിലുള്ളവരോട് ഐറ സംസാരിച്ചിരിക്കുന്ന ശബ്ദം കേട്ടത്... അപ്പൊ സിദ്ധു അവളെവിടെ എന്നൊക്കെ ഫോണിലൂടെ ചോദിക്കുന്നുണ്ടേലും ഞാൻ അത് മൈൻഡ് ചെയ്യാതെ അവനോട് ഇന്നത്തെ ഓഫീസിലുള്ള കാര്യങ്ങളൊക്കെ പറയാൻ പറഞ്ഞു....അതിനിടെയാണ് ഉമ്മൂമ എല്ലാവരോടും ഭക്ഷണം കഴിക്കാൻ വരാൻ പറഞ്ഞത്.... ഇവിടെ ഉള്ളവരൊക്കെ എല്ലാരും ഒപ്പം ഇരുന്നാണ് ഭക്ഷണം കഴിക്കാർ... അതോണ്ട് തന്നെ ഞാൻ സിദ്ധുനോട് കുറച്ചു കഴിഞ്ഞു വിളിക്കാമെന്ന് പറഞ്ഞു കാൾ കട്ട് ചെയ്തു ഫുഡ് കഴിക്കാൻ ചെന്നു... "ഇശു ,,,ഉപ്പ ഇനി എന്നാ വരാ...??!" ഭക്ഷണം കഴുക്കുന്നിടെ ഖാദറിക്ക എന്നോട് ഇങ്ങനെ ചോദിച്ചതും ഞാൻ വെള്ളം കുടിച്ചു ഇക്കാനെ നോക്കി..... "ഇനി എന്നാണെന്ന് അറിയില്ല,,, അവിടെ കുറച്ചു വർക്‌സ് കംപ്ലീറ്റ് ചെയ്യാനുണ്ട്,,, എന്തായാലും ഇനി അത് കഴിഞ്ഞിട്ടാവും വരിക...."

എന്ന് ഞാൻ പറഞ്ഞതും ഇക്ക അതിനൊന്ന് മൂളി തന്ന് ഭക്ഷണം കഴിച്ചെഴുനേറ്റു......അതിനെ പിന്നാലെ ഞാനും എഴുനേറ്റ് കൈ കഴുകി മുകളിലേക്ക് കയറി മുറിയിൽ എത്തി ഞാൻ ബെഡിൽ ഇരുന്ന് കൈ തടവി ഇരുന്നു...ഇന്നലെ മുതൽ ഇന്ന് വൈകുന്നേരം വരെ ബുള്ളെറ്റിൽ യാത്ര ചെയ്തിട്ടാണെന്ന് തോന്നുന്നു ഉള്ളം കൈ നല്ല വേദന....അതോണ്ട് തന്നെ ഞാൻ മുഷ്ട്ടി ചുരുട്ടി പതിയെ ലൂസാക്കി കൊണ്ട് മാറി മാറി കൈകളെ ബലപ്പെടുത്തി കൊണ്ടിരുന്നു.... "ഇശുച്ചാ ,,,എന്താ കൈക്ക് പറ്റിയെ....????!" റൂമിലേക്ക് കയറി വന്ന ഐറ എന്റെ കാട്ടികൂട്ടാൽ കണ്ടിട്ട് ഇതും ചോദിച്ച് എന്റെ അപ്പുറത്ത് വന്നിരുന്നു...... "Nothing...." "അങ്ങനെ പറഞ്ഞാൽ എങ്ങനെയാ,,,എന്തോ കൈക്ക് പറ്റിട്ടുണ്ട് നോക്കട്ടെ....." എന്നും പറഞ്ഞ് അവളെന്റെ ഉള്ളം കൈ പിടിച്ചു വലിച്ചു നോക്കി കൊണ്ട് എന്നെ നോക്കി.... "ഇതെന്താ ഇശുച്ചാ കൈവെള്ള ആകെ ചുമന്നിട്ടുണ്ടല്ലോ....??!" "നീ ഇനി അതും ഇതുമൊക്കെ പറഞ്ഞ് ഒന്നുംകൂടി ചുമപ്പിക്കല്ലേ...." അവളെ പറച്ചിൽ കേട്ടിട്ട് ഞാൻ അങ്ങനെ പറഞ്ഞതും അത് കേട്ട് അവളെന്നെ വിടാതെ നോക്കിയിട്ട് എന്റെ കൈ നോക്കി....

"അല്ലേലും നിനക്ക് ഇതൊക്കെ തമാശ ആണല്ലോ... കൈ കാണിച്ചേ ...." ഇതും പറഞ്ഞ് അവൾ പിറകിലേക്ക് ചാഞ്ഞു ഡ്രോയർ തുറന്ന് അതിന് നിന്നും ഒരു ഓൽമെന്റ എടുത്ത് എന്റെ കൈയിൽ പുരട്ടാൻ തുടങ്ങി.... 'എന്തിനാ ഐറ നീയെന്നെ ഇത്രക്കും ഡീപ്പായി സ്നേഹിക്കുന്നെ.... ഒരിക്കലും ഞാൻ നിന്നെ സ്നേഹിക്കില്ല എന്നറിയുന്നത് കൊണ്ടുതന്നെ നീ വെറുതെ ഒരു കാര്യവുമില്ലാതെ എന്തിനാ എന്നെ ഇങ്ങനെ ആത്മാർത്ഥമായി ഓരോന്ന് ചെയ്യുന്നതും കാട്ടുന്നതും....ഞാൻ ഓരോ വട്ടവും നിന്നെ അവകണിക്കുമ്പോഴും നീ എന്നോട് കൂടുതൽ അടുക്കുന്നു എന്നല്ലാതെ എന്നെ തള്ളി പറയുന്നില്ല ,,എന്തുകൊണ്ട്..?!അത്രക്കും നിനക്കെന്നെ ഇഷ്ടമാണോ... ഓരോ വട്ടവും എനിക്ക് നിന്നെ ഇഷ്ടമല്ല എന്ന് പറയുമ്പോഴും നീയെന്താ പറയാർ i lubb uu ഇശുച്ചാ എന്ന്...എങ്ങനെ നിനക്ക് ഇത് സാധിക്കുന്നു.....??! നിന്റെ ഈ സ്നേഹത്തിൻ മുന്നിൽ ഞാൻ മുട്ട് മടക്കുന്നുണ്ടോ..??അറിയില്ല,,, പക്ഷെ നിന്റെ ഈ പ്രെസെൻസ് എന്നെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്.....നീ കൂടെ ഉണ്ടാകുമ്പോൾ നിന്നോടുള്ള ദേഷ്യമെല്ലാം അലിഞ്ഞു ഇല്ലാതാകുന്ന പോലെ....'

'എന്തൊക്കെയാ ഇശാൻ നീ ഈ പറയുന്നേ ..നിനക്ക് അങ്ങനെ ഒരു ഫീലിംഗ്‌സും തോന്നാൻ പാടില്ല... ഇതൊക്കെ വെറും അഞ്ചു പൈസക്ക് ഇല്ലാത്ത നിന്റെ തോന്നലുകളാണ് അല്ലാതെ നിനക്ക് അവളോട് ഒരു ഫീലിംഗ്‌സും ഇല്ലാ....' 'ചിലപ്പോ അങ്ങനെയാവാം ,,,അറിയില്ല എനിക്ക് എന്താ പറ്റിയത് എന്ന്... പക്ഷെ ഒരു കാര്യം എനിക്കറിയാ ഇവളെ പ്രെസെൻസ് എന്നെ വളരെയധികം ഹാപ്പി ആക്കുന്നുണ്ട്.....' എന്നൊക്കെ ഞാൻ ഐറയെ വിടാതെ നോക്കി ഉൾമനസ്സിൽ മൊഴിഞ്ഞതും ഐറ എന്റെ കയ്യിൽ മസ്സാജ് ചെയ്യുന്നത് നിർത്തി വെച്ച് എന്നെ നോക്കി പുരികം ഉയർത്തി എന്തേ എന്ന മട്ടിൽ നോക്കി..... "മതി നീ മസ്സാജ് ചെയ്തത്..." മനസ്സിൽ പണ്ടത്തെ കാര്യങ്ങളും ഇപ്പോഴത്തെ കാര്യങ്ങളൊക്കെ കൂട്ടികൊഴിച്ച് മൈൻഡെല്ലാം ആകെ അസ്വസ്ഥമാകാൻ തുടങ്ങിയപ്പോ ഞാൻ അവളോട് ഇതും പറഞ്ഞ് ബെഡിൽ നിന്നും എഴുനേറ്റ് വരാന്തയിലേക്ക് പോയികൊണ്ട് എവിടേക്കോ നോട്ടം തെറ്റിച്ചു നിന്നു...... @@@ അവൻ പോകുന്നത് കണ്ടിട്ട് 'ഈ ഇശുച്ചന് എന്താ പറ്റിയതെന്ന് ' എന്റെ ഉൾമനസ് എന്നോട് ചോദിച്ചെങ്കിലും ഞാൻ ആവോ എന്നും പറഞ്ഞ് കൈകൾ മലർത്തി കാണിച്ചു.....

ഞമ്മളെ ഉമ്മച്ചൻ ആയതുകൊണ്ട് തന്നെ എന്താണവൻ കാണിക്കുന്നതെന്നോ ചെയ്യുന്നതെന്നോ പ്രഡിറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ട് ഞാനതികം തല പുണ്ണാക്കാതെ ചപ്പൽ ഊരി വെച്ച് ബെഡിൽ കയറി കിടന്നു.... പിന്നീട് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി പോയിരുന്നു... പിറ്റേന്ന് രാവിലെ എഴുനേറ്റ് ഫ്രഷായി നിസ്കരിച്ചു താഴത്തേക്ക് ഇറങ്ങിചെന്നു... "ഐറു,,, നീ ഇത്ര പെട്ടെന്ന് എഴുനേറ്റോ.....??!!" അടുക്കളയിലേക്ക് ചെന്നപ്പോ റാഷിത്ത ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്ന തിരക്കിനിടയിൽ എന്നോടിങ്ങനെ ചോദിച്ചതും ഞാൻ ഇത്താക്കൊന്ന് സൈറ്റ് അടിച്ച് ചിരിച്ചു കൊടുത്തു അടുക്കള വാതിൽ വഴി പുറത്തേക്കു നോക്കി.... "ഐറു ഈ ചൂടുള്ള ചായ കുടിച്ചോ..." പുറത്തുള്ള മൂടൽ മഞ്ഞു കാരണം പുറത്തേക്ക് അതികം വ്യക്തമായി കാണാത്തത് കണ്ട് ഞാൻ അതിലേക്ക് തന്നെ കണ്ണും നട്ട് നോക്കി നിൽക്കുന്ന സമയത്തു മാമി എന്റെ അടുത്തേക്ക് വന്നോണ്ട് ഇതും പറഞ്ഞ് ആവി പറക്കുന്ന ചായ തന്നതും ഞാനത് വാങ്ങിയിട്ട് ഒരു സിപ്പ് കുടിച്ചു.. ചായയിൽ ഏലക്കയുടെ സ്വാദ് എടുത്തു കാണിക്കുന്നത് കണട് ഞാനത് ഒറ്റ വലിക്ക് കുടിച്ചു തീർത്ത് വീണ്ടും പുറത്തേക്ക് നോട്ടമെറിഞ്ഞു.. "മാമി,,, ഇവിടെ എന്നും രാവിലെ മഞ്ഞുണ്ടാവാറുണ്ടോ...???!!" മഞ്ഞിനെ നോക്കി കൊണ്ട് ഞാനിതും പറഞ്ഞ് പിറകിലുള്ള മാമിയെ നോക്കി..

"എന്നും ഉണ്ടാവാറില്ലേലും ഈ മാസവും അടുത്ത മാസവും നല്ല മഞ്ഞു ഉണ്ടാവും..എന്തേ നിനക്ക് മഞ്ഞിലേക്ക് ഇറങ്ങണോ..??!" ഞാനിപ്പോ മനസ്സിൽ കണ്ടത് മാമി മാനത്ത് കണ്ടപ്പോലേയുള്ള മാമിയുടെ കള്ള ചിരിയോടുള്ള ചോദ്യം കേട്ട് ഞാൻ തലയാട്ടി കൊണ്ട് അതേ എന്ന മട്ടിൽ തലയാട്ടി കൊടുത്തു.. "പോവുന്നതൊക്കെ കൊള്ളാം പക്ഷെ ഒറ്റക്ക് പോവണ്ടാ...നിനക്ക് ഇവിടെ അതികം അറിയില്ലല്ലോ അതോണ്ട് ഫാബിനെ കൊണ്ടു പൊയ്‌ക്കോ..തനിയെ പോവണ്ട....." "അതെന്തിനാ ഫാബി ,,,,ഞാൻ കാണിച്ചു കൊടുത്തോണ്ട് .." മാമി ഫാബി എന്നു പറഞ്ഞപ്പോ ഇന്നലെ നടന്ന കാര്യങ്ങളെല്ലാം മിന്നൽ വേഗത്തിൽ മൈൻഡിലേക്ക് വന്നപ്പോഴാണ് ആമി അടുക്കളയിലേക്ക് വന്നിട്ട് അവിടെ വെച്ചിട്ടുള്ള കപ്പിലെ ചായ സിപ്പ് സിപ്പായി കുടിച്ചിട്ട് അവളിതും പറഞ്ഞ് എന്നേയും വിളിച്ചു പുറത്തേക്ക് ഇറങ്ങി..... ഞാനും അവളെ കൂടെ അടുക്കള വഴി പുറത്തേക്കിറങ്ങി മൂടി നിക്കുന്ന മഞ്ഞിലൂടെ നടന്നു.... ഞങ്ങൾ നടക്കുന്ന വഴികളിലൂടെ നേരെ പോയാൽ അരുവിയിലേക്കാണ് ചെന്നെത്തുന്നത്.. പക്ഷെ അവിടെ എത്തുന്നതിനു മുൻപ് തന്നെ കുറച്ചു ഉയർന്നു കൊണ്ട് കൽപ്പടവുകൾ കണ്ടതും ആമി അതിലൂടെ കയറുന്നത് കണ്ട് ഞാനും പടവുകൾ കയറി...

കൽപ്പടവുകൾ കയറി കഴിഞ്ഞാൽ എത്തുന്നത് വാഹനങ്ങളൊക്കെ പോവുന്ന ഒരു റോഡിലേക്ക് ആയിരുന്നു....അതോണ്ട് തന്നെ ഞാൻ നല്ല ലാവിഷായി സൈഡിലുള്ള തെങ്ങും തോപ്പൊക്കെ കണ്ടോണ്ട് നടന്നു.....കുറച്ചു നേരം ആ മഞ്ഞിലൂടെ നടന്ന് കഴിഞ്ഞപ്പോഴാ തെങ്ങിൻ തോപ്പിനിടയിയിലൂടെ അരുവി ഒഴുക്കുന്നത് കണ്ടത്... തെങ്ങെല്ലാം അരുവിയിലേക്ക് ചാഞ്ഞു കിടപ്പുണ്ട്... പിന്നെ ആ അരുവിയുടെ മുകളിലൂടെ വാഹങ്ങൾക്ക് പോവാനുള്ള ഒരു പാലവും ഉണ്ട്... മുന്നിലുള്ള പാലം കണ്ട് ഞാൻ അതിന്റെ അരികിലേക്ക് നടന്ന് കൈവരയിൽ പിടിച്ച് താഴേക്ക് നോക്കി.... അപ്പൊ കള കള ശബ്ദത്തോട് കൂടി നല്ല ഒഴുക്കിൽ കല്ലുകൾക്കിടയിലൂടെ വെള്ളം ഒഴുക്കുന്നത് കണ്ടതും ഞാൻ അങ്ങോട്ട് തന്നെ നോട്ടം തെറ്റിച്ചു.. അപ്പോഴാണ് ഞാൻ അവിടെ മറ്റൊരു കാര്യം ശ്രേദ്ധിച്ചത്.. "ആമി,,,, അത് ....." പാലത്തിന് അടിയിലായി കൊണ്ട് വേറൊരു ചെറിയ കാൽ ഭാഗം വരെയുള്ള പാലം കൂടി കണ്ടതും ഞാൻ ആമിനെ നോക്കി..അപ്പൊ അവൾ എന്റെ കയ്യും പിടിച്ച് സൈഡിലുള്ള തെങ്ങിൻ തോപ്പിലേക്ക് കടന്ന് നിലത്ത് കിടക്കുന്ന തേങ്ങയെ ഒന്നും ചവിട്ടാതെ തെങ്ങിൽ പിടിച്ച് ശ്രേദ്ധാപൂർവം താഴേക്ക് കുറച്ചു ഇറങ്ങിയിട്ട് രണ്ടു സ്റ്റെപ്പ് ഇറങ്ങി അരുവിയുടെ കാൽ ഭാഗം വരെയായി ഉണ്ടാക്കിയ ഒരു ചെറിയ പലകകൾ കൊണ്ട് ഉണ്ടാക്കിയ പാലത്തിൽ കൊണ്ടെത്തിച്ചു.... അപ്പൊ നേരത്തെക്കാളും കള കള ശബ്ദത്തോടെ അരുവി ഒഴുകുന്നത് കണ്ട് ഞാൻ പുഞ്ചിരിച്ചു കൊണ്ട് എല്ലായിടത്തും നോട്ടം തെറ്റിച്ചു....

ഇപ്പൊ മഞ്ഞൊക്കെ കുറഞ്ഞിട്ടുണ്ട്.... പക്ഷെ വെയിൽ അതികം ഇങ്ങോട്ട് അടിക്കുന്നില്ല.... ചുറ്റും തെങ്ങൊക്കെ ഉണ്ടായോണ്ട് തണലാണ് ഈ പ്രദേശം.. "ഇതെന്തിനാ ആമി ഇവിടെ ഉണ്ടാക്കിയത്....വെറുതെ ഉണ്ടാക്കിയതാണോ.....???!" "ആഹ്,,,ഇത് വെറുതെ ഇരിക്കാനും വേണ്ടി ഉണ്ടാക്കിയതാ.. ഇവിടെ ഇരുന്നാൽ ഒരു പ്രേതേക കുളിരാണ്.. ചിലപ്പോ സൂര്യ കിരണങ്ങളൊന്നും ഈയൊരു സ്ഥലത്തേക്ക് തട്ടാതെ നിക്കുന്നത് കൊണ്ടോ അല്ലെങ്കിൽ ഈ പ്രകൃതി കൊണ്ടോ ആയിരിക്കും..." "അത് നീ പറഞ്ഞത് ശെരിയാ,,ഇവിടെ ചുറ്റിനും തെങ്ങും തോപ്പൊക്കെ ഉണ്ടായത് കൊണ്ടാണെന്ന് തോന്നുന്നു ഈ ഒരു ഭാഗത്തേക്ക് ഒരു ചെറിയ സൂര്യ കിരണങ്ങൾ പോലും ഏൽക്കുന്നില്ല.....ഇവിടെ ഇങ്ങനെ നിക്കുമ്പോ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ ,,,,," എന്നൊക്കെ ചെറു പുഞ്ചിരിയോടെ പറഞ്ഞ് ഞാൻ ചുറ്റും കണ്ണോടിച്ചു... അപ്പൊ പിറകിൽ കുറച്ചു അകലെ ആയികൊണ്ട് തല ഉയർത്തി നിക്കുന്ന മാലിക് ഹെവന് കണ്ടതും ഞാനതിനെ ആകമൊത്തം വീക്ഷിച്ചു.... ശെരിക്കിനും ഇതൊരു ഹെവന് തന്നെയാണ്.... ഇവിടുന്ന് കിട്ടുന്ന ആ ഫീൽ,, ഉഫ്‌ പറഞ്ഞറിയിക്കാൻ പറ്റൂല....അതുപോലെ ഇവിടുത്തെ ഗ്രാമീണ ഭംഗിയും....

നേരം വൈകിയത് കണ്ട് ഞാനും ആമിയും അവിടെ നിന്നും പോന്നു റോഡിലൂടെ തറവാട് ലക്ഷ്യം വെച്ച് നടന്നു....ഇങ്ങോട്ട് ഞങ്ങൾ വന്ന ഇടവഴിലൂടെ പോവാതെ നേരെ ആ റോഡിലൂടെ തന്നെ നടന്നു തറവാടിന്റെ മുന്നിൽ എത്തി.... അപ്പൊ വീട്ടിലുള്ള എല്ലാവരും നിസ്കാരമൊക്കെ കഴിഞ്ഞ് പള്ളിയിൽ നിന്ന് വന്ന് തറവട്ടിലേക്ക് കയറുന്നുണ്ടായിരുന്നു.... അത് കണ്ട് ഞാനും ആമിയും ഓരോന്ന് സംസാരിച്ച് ഗേറ്റ് വഴി ഉള്ളിലേക്ക് കയറി കാലു കഴുകിയിട്ട് വീടിന്റെ അകത്തേക്ക് കയറി..... അപ്പൊ എല്ലാവരും ഡൈനിങ് ടേബിളിൽ ഹാജറായത് കണ്ട് ഞങ്ങളും അവരുടെ കൂടെ കൂടി ബ്രെക്ഫാസ്റ്റ് കഴിച്ചു...... അങ്ങനെ വീട്ടിലുള്ള ഗൃഹനാദന്മാരൊക്കെ അവരുടെ ജോലിക്കു പോയതും ഞാൻ മുകളിലേക്ക് ചെന്ന് മുറിയൊക്കെ ക്ലീൻ ചെയ്തിട്ടു.....അങ്ങനെ ഒട്ടുമിക്ക വീട്ടിലെ പണിയൊക്കെ കഴിഞ്ഞപ്പോഴേക്കും ഉച്ചക്കുള്ള ഫുഡ് കഴിക്കാൻ സമയം ആയതും ഞങ്ങൾ ഫുഡ് ഡൈനിങ് ടേബിളിലേക്ക് കൊണ്ടു വന്ന് വെച്ചിട്ട് എല്ലാവരും ഇരുന്നു... "നീയെന്താ ഫാബി അന്ധം വിട്ട് ഭക്ഷണം പെറുക്കി കഴിക്കുന്നെ....???!"

എല്ലാവരും ഭക്ഷണം കഴിക്കുന്നിടെ ഉമ്മൂമ കുറച്ചു ഉച്ചത്തിൽ ഫാബിയെ നോക്കിക്കൊണ്ട് പറഞ്ഞത് കേട്ട് എല്ലാവരുടെയും കണ്ണ് അവളുടെ നേർക്കായി..... അത് കണ്ട് അവൾ ഭക്ഷണത്തിൽ നിന്ന് നോട്ടം തെറ്റിച്ച് എല്ലാവരെയും നോക്കിയിട്ട് ഉമ്മൂമാനെ നോക്കി.... "എനിക്ക് മതി വിശപ്പില്ല....." എന്ന് പറഞ്ഞ് അവളവിടുന്ന് എഴുനേറ്റ് പോയത് കണ്ട് ഞാൻ മാമിനെ നോക്കി... അപ്പൊ മാമി പുറകിൽ നിന്ന് എന്തേലും കഴിച്ചിട്ട് പോടി എന്ന് വിളിച്ചു പറയുന്നുണ്ടേലും അവളതൊന്നും കേൾക്കാതെ അടുക്കളയിലേക്ക് പോയി..... അവൾ പോവുന്നത് കണ്ടിട്ട് ഉമ്മൂമയും ഇവൾക്കിത് എന്തു പറ്റി എന്ന് പറഞ്ഞോണ്ടു ഭക്ഷണം കഴിച്ചു....അന്നേരം ഞാനും ഒരു നിമിഷം ചിന്തിച്ചു ഇവൾക്ക് എന്താ പറ്റിയതെന്ന്... പിന്നെ ഞാനത് കാര്യമാക്കാതെ ഭക്ഷണം കഴിച്ചെഴുനേറ്റു...... ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞപ്പോഴേക്കിനും രണ്ടേ മുക്കാലൊക്കെ സമയമായിരുന്നു......ഞാൻ നടുമുറ്റത്തെ ഊഞ്ഞാലിൽ ഇരുന്ന് കളിക്കുന്ന കുട്ടി പട്ടാളങ്ങൾസിന്റെ ഇടയിൽ ചെന്നിരുന്ന് അവർ പറയുന്നതും കേട്ടിരുന്നു....ബാക്കിയുള്ളവർ തിണ്ണയിലും ഇരുന്നോണ്ട് ഞങ്ങൾ ഓരോന്ന് പറഞ്ഞിരുന്നു.... എന്തോ ഇവരോട് ഓരോന്ന് മിണ്ടിയും പറഞ്ഞും ഇരുന്ന് സമയം പോവുന്നതേ അറിയില്ല,,,നല്ല ഒത്തൊരുമയുള്ള കുടുബം ആയോണ്ട് തന്നെ ഞമ്മക്ക് ഇവരെയെല്ലാം പെരുത്ത് ഇഷ്ട്ടായി....

ഇപ്പൊ ഫാബി ഞങ്ങളെ ഒപ്പമില്ല,,,അവൾ നേരെത്തെ പോയിട്ട് ഇതുവരെ ഞാനവളെ കണ്ടിട്ടില്ല.... "ഇശു ,,,നീയിത് എങ്ങോട്ടാ പോവുന്നേ....???!!" ഞങ്ങൾ ചിരിച്ചോണ്ട് ഓരോന്ന് സംസാരിക്കുന്നിടെ ഉമ്മൂമ ചോദിച്ചത് കേട്ട് ഞാൻ മുന്നിലേക്ക് നോട്ടം തെറ്റിച്ചു... അപ്പൊ ഓൻ എങ്ങോട്ടോ പോവാൻ നിക്കുന്നത് കണ്ട് ഞാൻ ഇശുനെ നോക്കി.. "ഞങ്ങൾ ജെസ്റ്റ് പുറത്തേക്ക് പോയിട്ട് വരാം...." ഇശു ഇതും പറഞ്ഞു പുറത്തേക്ക് പോയത് കണ്ട് റോഷനും അതിനു പിറകെ പോയി...ഞാൻ പിന്നെ അത് നോക്കാതെ അവരോട് സംസാരിച്ചു... അതിനിടെ ഞാൻ ഫോണെടുത്ത് ഉമ്മിക്ക് വീഡിയോ കാൾ ചെയ്ത് ഉമ്മൂമാന്റെ കൈയിൽ കൊടുത്തു.... അപ്പൊ എല്ലാവരും ഉമ്മൂമാന്റെ സൈഡിൽ ആയിട്ടും പിറകിലായിട്ടുമൊക്കെ നിന്ന് അവർ ദീദിനോടും ഉമ്മിനോടൊക്കെ വിശേഷങ്ങൾ ചോദിച്ചു ഓരോന്ന് സംസാരിച്ചിരുന്നു... വൈകുന്നേരം ആയപ്പോ കുട്ടികളൊക്കെ പാടത്തേക്കാണെന്ന് പറഞ്ഞ് ഫുട്ബാളും കൊണ്ട് ഓടിയതും ഞാൻ അവരെ നോക്കി ചിരിച്ചു മുകളിലെ വരാന്തയിൽ നിന്ന് ഓരോന്ന് ആലോചിച്ചിരുന്നു... അന്നേരം തന്നെ ആരോ എന്റെ ചെവിക്കരികിൽ വന്ന് 'ട്ടോ' എന്ന് പറഞ്ഞു ഒച്ചയിട്ടതും ഞാനൊന്ന് ഞെട്ടി തരിച്ചു ചെവി പൊത്തിപ്പിടിച്ചു പിറകിലേക്ക് നോക്കി....

അപ്പൊ എന്നെ നോക്കി ഇളിച്ചു കാട്ടുന്ന ഉമ്മച്ചനെ കണ്ട് ഞാൻ ചെവിയിൽ നിന്ന് കയ്യെടുത്തു..... "എന്താണ് കോന്താ,,, ഞമ്മളെ ചെവിക്കല്ല് ഇപ്പോതന്നെ അടിച്ചു പോയിനി....." "അതിനു തന്നെയാ ഞാനങ്ങനെ ചെയ്തത്...." ഇളിച്ചു കൊണ്ടുള്ള അവന്റെ ഡയലോഗ് കേട്ടിട്ട് ഞമ്മളവനെ വിടാതെ നോക്കിയിട്ട് പുച്ഛിച്ചു കൊണ്ട് അവന്റെ വയറ്റിനിട്ടൊന്ന് കൊടുത്ത് മുറിയിലേക്ക് കയറി.... "അയ്യേ നീ ഇത്രക്കൊള്ളു,,," എന്നവൻ എന്റെ പിറകിലൂടെ വന്നോണ്ട് പറഞ്ഞത് കേട്ട് ഞാനവനെ നോക്കി ഒരു ലോഡ് പുച്ഛം വാരി വിതറി..... അത് കണ്ടിട്ട് കോന്തൻ വീണ്ടും എന്നെ നോക്കി ചിരിച്ചിട്ട് പിറകിൽ നിന്ന് എന്തോ ഒരു ചില്ലു കൊണ്ടുണ്ടാക്കിയ ബൗൾ എന്റെ മുന്നിലേക്ക് കാണിച്ചു തന്നു.... അത് കണ്ടിട്ട് ഇതെന്താ എന്ന മട്ടിൽ ഞാൻ ഉമ്മച്ചനെയും അതിനെയും മാറി നോക്കി കൊണ്ട് ബൗളിന്റെ അടപ്പ് തുറന്നു.... അപ്പൊ അതിൽ എന്റെ ഫേവ് പാനി പൂരി കണ്ടതും ഞാൻ കണ്ണ് വിടർത്തി പുഞ്ചിരിച്ചോണ്ട് ഇശുനെ നോക്കി.... അപ്പൊ ഓൻ എന്താ എന്ന മട്ടിൽ പുരികം ഉയർത്തി കാണിച്ചു തന്ന് ബെഡിൽ ഇരുന്നു..... പാനി പൂരി കണ്ടിട്ട് അതിപ്പോ തന്നെ പൊട്ടിച്ചു കഴിക്കാൻ കൊതിയായപ്പോ ഞാൻ ഒട്ടും സമയം വൈകിക്കാതെ ബൗളിൽ നിന്ന് ഒരു പാനി പൂരി എടുത്തു കഴിച്ചു....

അപ്പൊ എന്നെ വിടാതെ നോക്കി നിക്കുന്ന ഉമ്മച്ചനെ കണ്ടപ്പോ ഞാൻ അവന്റെ കവിൾ നോക്കി ഒരുമ്മ വെച്ചു കൊടുത്ത് താങ്‌സ് പറഞ്ഞു.... പക്ഷെ ഞമ്മളെ കള്ള ഉമ്മച്ചൻ ആ സ്‌പോട്ടിൽ തന്നെ എന്നെ അവന്റെ മടിയിൽ പിടിച്ചിരുത്തിയത് കണ്ട് ഞാനവനെ നോക്കി കൊണ്ട് കതകിന്റെ അടുത്തേക്ക് നോക്കി.... "ഇശുച്ചാ,,, ആരേലും ഇങ്ങോട്ട് വരും ട്ടോ....." "അതിനെന്താ,,,, നീയെന്റെ പൊണ്ടാട്ടി അല്ലെ...." എന്നും പറഞ്ഞവൻ ബൗളിൽ നിന്ന് പാനി പൂരി എടുത്ത് എന്റെ വായയിലേക്ക് തിരുകി..... അത് കണ്ട് ഞാൻ ചിരിച്ചോണ്ട് ഓന്റെ മറ്റേ കവിളിലും ഉമ്മ കൊടുത്തു കൊണ്ട് ഓന്റെ വായയിലേക്കും പാനി പൂരി വെച്ചു കൊടുത്തു.....അപ്പൊ അവൻ ചുണ്ടിലും തൊട്ട് കാണിച്ച് കള്ള ചിരിയോടെ എന്നെ നോക്കുന്നത് കണ്ട് ഞാനവനെ കൂർപ്പിച്ചു നോക്കിയിട്ട് പുഞ്ചിരിച്ചോണ്ട് ചുണ്ടിലും ഒരു ഉമ്മ വെച്ചു കൊടുത്തു..... അങ്ങനെ രാത്രി ആയപ്പോ ഫുഡൊക്കെ കഴിച്ച് മുറിയിലേക്ക് വിട്ടു.... അപ്പൊ തുറന്നു വെച്ച ജനൽ അടക്കാൻ നിന്നപ്പോഴാ മാനത്ത് തെങ്ങിൻ ഓലകളുടെ ഇടയിലൂടെ കാണുന്ന പൂർണ ചന്ദ്രനെ ശ്രേധിച്ചത്.... ഓലയുടെ മറ ഉള്ളതുകൊണ്ട് തന്നെ ചന്ദ്രന്റെ സൈഡ് മാത്രമേ അതിന്റെ ഉള്ളിലൂടെ കാണുന്നുള്ളൂ.... അതിനെ വിടാതെ നോക്കി നിന്നപ്പോഴാണ് ഞാൻ മറ്റൊരു കാര്യം ശ്രേദ്ധിച്ചത്...

ഇന്ന് രാവിലെ കണ്ട പാലം നിലാവിന്റെ ശോഭയിൽ നല്ല വ്യക്തമായി കാണുന്നത് കണ്ടതും ഞാൻ ഇശുനെ വിളിച്ചു അങ്ങോട്ട് പോവാമെന്ന് പറഞ്ഞു...പക്ഷെ ഓൻ 'ഈ രാത്രിൽ എങ്ങോട്ടും പോവണ്ട' എന്ന് പറഞ്ഞോണ്ട് ഫോണിൽ കുത്തി കളിക്കാൻ തുടങ്ങിയതും ഞാൻ അവന്റെ മുന്നിൽ ഒരുലോഡ് പ്ലീസ് അങ് കാച്ചി കൊടുത്തു...... അതിന് അവന്റെ അടുത്ത് നിന്ന് ഒരു ലോഡ് തെറി അഭിഷേകം കിട്ടിയെങ്കിലും ഇതെന്റെ ആവിശ്യമായതുകൊണ്ട് ഞാൻ അതെല്ലാം മുണുങ്ങി വിട്ട് വീണ്ടും അവനെ പതപ്പിച്ചു... അവസാനം അവൻ ഗതികെട്ട് പോകാമെന്ന് സമ്മതിച്ചത് കണ്ട് ഞാൻ അവിടെനിന്നും തുള്ളിച്ചാടി ഓന്റെ കൂടെ വീട്ടിൽ നിന്നും ഇറങ്ങി റോഡിലൂടെ നടന്നു.... "ഇങ്ങോട്ടായിരുന്നോ നീയെന്നെ കൊണ്ട് വന്നത്..?" അരുവിയുടെ അടുത്തുള്ള ആ കുഞ്ഞി പാലം എത്തിയപ്പോ അവൻ വല്ലാത്തൊരു മട്ടിൽ എന്നോണ്ടിങ്ങനെ ചോദിച്ചപ്പോ ഞാൻ പല്ലിളിച്ചു തലയാട്ടി കൊടുത്തു.... അപ്പോ അവൻ പല്ലു കടിച്ച് നോക്കുന്നത് കണ്ടിട്ട് ഞാൻ അവനെ പാലത്തിൽ പിടിച്ചിരുത്തി ഞാനും ഇരുന്നു...

എന്നിട്ട് വെള്ളത്തിലേക്ക് കാലിട്ട്‌ എന്റെ ഫോണെടുത്ത് ഉമ്മച്ചനെ കൊണ്ട് ഒരു സെൽഫി എടുത്തു.. "ഇതാരാ ...??!" ഫോട്ടോയെടുത്ത് കഴിഞ്ഞപ്പോ അവൻ ഹോം സ്ക്രീനിലേക്ക് തന്നെ ചെറു സംശയത്തോടെ നോക്കി കൊണ്ട് ഇങ്ങനെ ചോദിച്ചപ്പോ ഞാൻ അതാരാണെന്ന് വിജാരിച്ച് അതിലേക്ക് നോട്ടം തെറ്റിച്ചു.... അപ്പോ അതിൽ ഞാൻ എന്റെ സൈഡിൽ നിക്കുന്ന ജാസിയെ നോക്കി വായ പൊത്തി പിടിച്ചു ചിരിക്കുന്ന പോസിലുള്ള ഫോട്ടോ കണ്ടതും എന്റെ ഉള്ളമൊന്ന് വൈബ്രറ്റായി,, അന്നേരം തന്നെ എന്റെ ഉള്ളം വേദനിച്ച് കണ്ണിൽ വെള്ളം ഉരുണ്ടു കൂടാൻ തുടങ്ങിയതും ഞാൻ വിറക്കുന്ന ചുണ്ടുകളോടെ ഇരുന്നു.... എന്റെ മൗനം കണ്ടിട്ട് അവൻ വീണ്ടും ഇതാരാണെന്ന് ചോദിച്ചത് കേട്ട് ഞാൻ ഏങ്ങലടിക്കുന്ന ചുണ്ടുകളെ കൂട്ടി പിടിച്ച് പറയാൻ തുടങ്ങി.. "ഇതാരായിരുന്നു എന്നല്ല,,, ആരായിരുന്നില്ല എന്ന് ചോദിക്കാൻ തക്കവണ്ണം എന്റെ ഹൃദയത്തിൽ തൊട്ട ഒരാളായിരുന്നു അവൻ.. അവന്റെ സ്വന്തം ജെസയുടെ ജാസി.."........ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story