QUEEN OF KALIPPAN: ഭാഗം 51

queen of kalippan

രചന: Devil Quinn

"ഇതാരായിരുന്നു എന്നല്ല,,, ആരായിരുന്നില്ല എന്ന് ചോദിക്കാൻ തക്കവണ്ണം എന്റെ ഹൃദയത്തിൽ തൊട്ട ഒരാളായിരുന്നു അവൻ.. അവന്റെ സ്വന്തം ജെസയുടെ ജാസി.." എന്നൊക്കെ എന്റെ ഉള്ളിൽ തട്ടി പറഞ്ഞപ്പോഴേക്കും കണ്ണൊക്കെ നിറഞ്ഞു തുളുമ്പിയിരുന്നു.... "ജാസി....??!അവനെപറ്റി നീ ഇതുവരെ എന്നോട് പറഞ്ഞില്ലായിരുന്നല്ലോ..??!!" എന്ന് ഇശു എന്നോട് ചോദിച്ചപ്പോ ഞാൻ അവനെ ഒന്ന് നോക്കി കൊണ്ട് കല്ലുകൾക്കിടയിലൂടെ ഒഴുകുന്ന അരുവിയെ നോക്കി ഞങ്ങൾ ആദ്യമായി പരിജയപ്പെട്ട എന്റെ ഡിഗ്രി സെക്കന്റ് ഇയറിലെ ഞങ്ങൾ ആദ്യമായി മീറ്റ് ചെയ്ത കോളേജിലെ ഫസ്റ്റ് ഡേ പറഞ്ഞു കൊടുത്തു..... "ഫസ്റ്റ ഡേ തന്നെ നിങ്ങൾ ഇത്രക്ക് ബോണ്ടായിരുന്നോ...?ഇത്രക്ക് നിങ്ങൾക്കിടയിൽ ഫ്രണ്ട്ഷിപ്പ് ബോണ്ട് ഉണ്ടായിരുന്നെങ്കിൽ നീ എന്തുകൊണ്ട് ഇതിനെ പറ്റി എന്നോട് സൂചിപ്പിച്ചില്ല,,, എന്നിട്ട് അവനിപ്പോ എവിടെയാ..??!" ഫസ്റ്റ് ഡേ പറഞ്ഞു കൊടുത്ത ശേഷം ഇശു എന്നെ തന്നെ ഉറ്റുനോക്കി കൊണ്ട് ചോദിച്ചത് കേട്ട് ഞാൻ കണ്ണുകളൊന്ന് ഇറുക്കി അടച്ചു തുറന്ന് കണ്ണുനീർ തുടച്ചു.... "സെൻട്രൽ ജയിലിൽ.." ഇത് പറയുമ്പോ നെഞ്ചിന്റെ ഉള്ളം വല്ലാതെ വേദനിച്ചെങ്കിലും എന്റെ ജാസി അനുഭവിക്കുന്ന വേദന ഇതിനേക്കാളേറെ ഉണ്ടന്ന് ഓർത്തപ്പം ഇതൊന്നും ഒന്നുമല്ലെന്ന് തോന്നി.... "What?!! സെൻട്രൽ ജയിലിലോ??...." എന്നവൻ ചെറു ഞെട്ടലിൽ ചോദിച്ചത് കേട്ട് ഞാൻ ഇശുനെ നോക്കി പതിയെ തലയാട്ടിയിട്ട് അതേ എന്ന് പറഞ്ഞു..... "എങ്ങനെ അവനവിടെ എത്തി...??!

അതിനുമാത്രം അവനെന്ത് കുറ്റം ചെയ്തു....??!" "എല്ലാത്തിനും കാരണക്കാരി ഞാൻ ഒറ്റ ഒരുത്തി കാരണമാ... ഞാൻ കാരണമാ അവൻക്ക് ഇങ്ങനെയൊക്കെ സംഭവിച്ചത്..." ചങ്ക് പൊട്ടുന്ന വേദന കാരണം ഞാൻ കണ്ണുകൾ ഇറുക്കി അടച്ച് ഇങ്ങനെ പറഞ്ഞതും ഓൻ എന്നെ നെറ്റി ചുളിച്ചു നോക്കി... "നീ കാരണമോ..?!എന്തൊക്കെയാ നീയിത് പറയുന്നേ...??!" എന്നവൻ ചോദിച്ചപ്പോ ഞാൻ ഏങ്ങലടിച്ച് വിറക്കുന്ന ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിയിക്കാൻ ശ്രമിച്ചെങ്കിലും എനിക്കതിന് സാധിച്ചില്ല.... "അതേ,,, എല്ലാം ഞാൻ കാരണമാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്...എങ്ങനെ എന്ന് ചോദിച്ചാൽ ആദ്യം നീ എന്റെ പാസ്റ്റ് അറിയണം എന്നാലൊള്ളു നിനക്കത് മനസ്സിലാവുക,,, ആർക്കേലും പാസ്റ്റോക്കെ ഉണ്ടെന്ന് പറയുമ്പോ ഒരാളുടെ മനസ്സിലേക്ക് കടന്നു വരുന്നത് ചിലപ്പോ കാമുകൻ തേച്ച് ഒട്ടിച്ചു പോകുന്നതോ അല്ലെങ്കിൽ കാമുകൻ മരിക്കുന്നതോ അങ്ങനെ വല്ലതുമായിരിക്കും... പക്ഷെ എന്റെ പാസ്റ്റ് എന്ന് പറയുന്നത് കൂടെനിൽക്കാനും താങ്ങായി നിൽക്കാനും എന്തേലും ഡിപ്രഷൻ അടിച്ചാൽ മോട്ടിവേറ്റ് ചെയ്യാനും എന്തിനും ഏതിനും കൂടെ നിന്നിട്ട് ഞാനില്ലെടി കൂടെ എന്നു പറഞ്ഞ് പിന്നീട് ഒരു പിടി ഓർമകളും തീര നോവുകളും തന്ന എന്നെ വിട്ടു പിരിഞ്ഞ ഒരു സൗഹൃദവുമാണ്,,,

സൗഹൃദത്തെക്കാളും വലുതായിരുന്നു എനിക്കവൻ,,പറഞ്ഞറിയിക്കാൻ പറ്റത്തൊരു സൗഹൃദം ... എല്ലാവർക്കും അസൂയ തോന്നിപ്പിക്കും വിധമുള്ള സൗഹൃദം....അതിനെ എങ്ങനെ വർണിക്കുമെന്ന് എനിക്കറിയില്ല....പക്ഷെ ഒരുകാര്യമറിയാ അവനെന്റെ ആരെക്കെയോ ആയിരുന്നു...Ma special one പക്ഷെ അക്കാര്യം ഞാൻ തിരിച്ചറിഞ്ഞത് കോളേജിലെ അന്നത്തെ എന്റെ ദിവസമായിരുന്നു..." അത്രയും ഞാൻ ചെറു പുഞ്ചിരിയോടെ പറഞ്ഞൊപ്പിച്ചപ്പോഴേക്കും എന്റെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞു കവിഞ്ഞിരുന്നു... എന്നാലും ഞാനത് അമർത്തി തുടച്ചു നേടിവീർപ്പിട്ടുകൊണ്ട് എങ്ങോട്ടോ നോട്ടം തെറ്റിച്ച് കഴിഞ്ഞു പോയ എനിക്ക് സന്തോഷങ്ങളും സങ്കടങ്ങളും സമ്മാനിച്ച കാലത്തേക്ക് പോയി.... ●●<●●<●● കോളേജിലെ ദിവസങ്ങൾ കടന്നു പോകുന്നതിനനുസരിച്ച് എന്റെയും ജാസിയുടെയും ഇടയിലുള്ള കൂട്ടുകെട്ട് വളർന്നു വന്നു... അങ്ങനെ ഒരിക്കെ ആയിരുന്നു കോളേജിൽ ജില്ലാ കലോൽസവം നടക്കുന്നു എന്ന അനൗസ്മെന്റ് കിട്ടിയത്... കോളേജിലെ വൈസ് ചെയർമാൻ എന്ന നിലക്ക് എനിക്ക് കുറെ വർക്‌സ് ഉണ്ടായിരുന്നു അന്നവിടെ ചെയ്തു തീർക്കാൻ... ജില്ലാ കലോത്സവം ആയതുകൊണ്ട് തന്നെ എല്ലാ ജില്ലയിൽ നിന്നും കുട്ടികൾ വരുന്നത് കൊണ്ട് എല്ലാ സജ്ജീകരണങ്ങളും ചെയ്തു തീർക്കേണ്ടത് ഞങ്ങൾ ആയിരുന്നു... അങ്ങനെ കലോത്സവം വന്നെത്തി...

അതോണ്ട് അന്ന് ഞാൻ സെറ്റ് സാരിയൊക്കെ ഉടുത്ത് നേരെത്തെ കോളേജിലേക്ക് പോയി...ആദ്യമായിട്ട് സാരിയൊക്കെ ഉടുക്കുന്നത് കൊണ്ട് അതിന്റെതായ ബുദ്ധിമുട്ട് എനിക്കുണ്ടായിരുന്നു.... "ഹോ പണ്ടാരം ,,ഏത് നേരത്ത് ആണാവോ ഇത് ഉടുക്കാൻ എനിക്ക് തോന്നിയത്... " സാരിയുടെ ഞൊറി ശെരിയാക്കി കൊണ്ട് സാരിനെ പ്രാകി കൊണ്ട് ഞാൻ ഗെയ്റ്റ് കടന്നു കോമ്പോണ്ടിലേക്ക് കയറി.... "Hey Jeza...." ഈ വിളി കേട്ടപ്പോ തന്നെ എനിക്ക് ആളെ മനസ്സിലായത് കൊണ്ട് ഞാൻ പിറകിലേക്ക് നോക്കി.... "ജാസി,,,, എത്ര നേരമായെടാ ഞാൻ നിന്നെ ബസ്സ് സ്റ്റോപ്പിൽ വൈറ്റ് ചെയ്യാൻ തുടങ്ങിയിട്ട് എന്നറിയോ.. ലാസ്റ്റ് അവിടെയുള്ള പട്ടിനെ നോക്കി നിന്റെ പേരും പറഞ്ഞ് നാലു തെറിയും വിളിച്ചാ ഞാനവിടുന്ന് പോന്നത്... ഇതിനു മാത്രം നീയിത് എവിടെയായിരുന്നു...??" "ഹൗ നീയിങ്ങനെ ചെവി തിന്നല്ലെടി കുരുട്ടെ...ആദ്യം നീയിത് പറ എങ്ങനെയുണ്ട് എന്റെ കോസ്റ്റ്യും...?? എന്നവൻ പുരികം പൊക്കി ചോദിച്ചപ്പോ ഞാൻ അവനെ കാൽ മുതൽ തല വരെ നോക്കി... വെള്ള മുണ്ടും ബ്ലാക്ക്‌ ഷർട്ടുമാണ് ലുക്ക്.... ഇന്നവനെ കാണാൻ മൊഞ്ചൻ ലുക്ക് ഉണ്ടേലും ഞമ്മള്ത് സമ്മതിച്ചു കൊടുത്തില്ല.... "മ്മ് തിരക്കേടില്ല...."

എന്ന് ഞാൻ ചിരി അടക്കിപിടിച്ചു കുറച്ചു ഗമയിട്ട് പറഞ്ഞതും അവൻ അതിനൊന്ന് കോട്ടി ചിരിച്ച് ഷർട്ടിന്റെ ബട്ടൻസിൽ തൂക്കി വെച്ച ഗൂളിങ് ഗ്ലാസ്സ് എടുത്തു വെച്ചു... അത് വെച്ചതോട് കൂടി നേരത്തെക്കാളേറെ മൊഞ്ച് കൂടിയതും ഞാൻ സഹികെട്ട് അവനെ നോക്കി.... "എന്റെ പൊന്ന് ജാസി,,,നീയിത് ആരെ മയക്കി എടുക്കാൻ വന്നേക്കുവാ.... സത്യം പറഞ്ഞോ ഇന്ന് ഇവിടെ പെണ്പിള്ളേര് വരുമെന്ന് അറിയുന്നത് കൊണ്ടല്ലേ നീയിങ്ങനെ ലുക്കിൽ വന്നത്...." "അപ്പൊ നീ സമ്മതിച്ചു ലുക്ക് ഉണ്ടെന്ന്...." എന്നവൻ എന്നെ ഇടകണ്ണിട്ട് കളിയാക്കി ചോദിച്ചത് കേട്ട് ഞാനവന്റെ വയറ്റിനൊരു കുത്ത് കൊടുത്തു.... "ജെസ ,,,നീയിന്ന് കുറച്ചു സൂക്ഷിക്കുന്നത് നല്ലതാ ...കാരണം നീയിന്ന് ഈ വേഷത്തിൽ പൊളിച്ചടക്കിട്ടുണ്ട്... എനിക്ക് തന്നെ നിന്നെ വായിനോക്കാൻ തോന്നുവാ....." എന്നെ വെറുതെ ചൊറിയാനും വേണ്ടി അവനിങ്ങനെ പറഞ്ഞതും ഞാനവന്റെ കയ്യിനൊരു തല്ല് വെച്ച് കൊടുത്ത് അവനെയും കൊണ്ട് കോളേജിലേക്ക് കയറി ചെന്നു... കോളേജിന്റെ ഏത് സൈഡിലേക്ക് നോക്കിയാലും സ്റ്റേജാണ് കാണാൻ പറ്റുന്നത്.... ഞാൻ അതൊക്കെ നോക്കി കൊണ്ട് നടക്കുന്നതിനിടെയാണ് സൽമാനും ടീംസും ആൽമരത്തിനു ചുവട്ടിൽ ഇരുന്ന് സംസാരിക്കുന്നത് കണ്ടത്.... ഞാനത് മൈൻഡ് ചെയ്യാതെ ജാസിൻ്റെ കൈയും പിടിച്ച് അവന്മാരെ മുന്നിലൂടെ നടന്നു..... അപ്പോഴായാണ് പിറകിൽ നിന്ന് അവന്മാരെ കൂട്ടത്തിൽ നിന്ന് ആരോ എന്നെ വിളിച്ചത്....

"കോളേജിലെ സ്റ്റാറായ മൊഞ്ചായ വൈസ് ചെയർമാനായ Jeza Aira ഒന്നവിടെ നിൽക്കു ...." എന്ന് ഏതോ ഒരുത്തൻ വിളിച്ചു കൂവിയത് കണ്ട് ഞാൻ നടത്തം സ്റ്റോപ് ചെയ്ത് പിറകിലേക്ക് തിരിഞ്ഞു അവന്മാരെ അടുത്തേക്ക് ചെന്നു.... "Tell me....." അവരെ മുൻപിൽ പോയി മാറിൽ കൈ കെട്ടി വെച്ച് ആറ്റിറ്റ്യൂഡ് ലുക്കിൽ ഞാനിങ്ങനെ പറഞ്ഞതും അവർ ഒന്ന് ഭയന്നു... കാരണം ഞാനിങ്ങനെ അവരുടെ മുൻപിൽ നിൽക്കില്ലെന്ന് അവർ വിചാരിച്ചിരുന്നു... പക്ഷെ സൽമാൻ എന്നെ കണ്ടിട്ട് ഞെട്ടിട്ടില്ല പകരം അവന്റെ മുഖം എന്നെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിലക്കാണ്.... "Aira ,,u look so so sooo pretty nd cute ...." എന്നെ തന്നെ കണ്ണിമ വെട്ടാതെ നോക്കി ആ ചെറ്റ സൽമാൻ പറയുന്നത് കേട്ടിട്ട് ഞാൻ ദേഷ്യം അണപ്പല്ലിൽ കടിച്ചമർത്തി നിന്നു.....അവന്റെ ഒലിപ്പികൽ കേട്ടിട്ട് തന്നെ എനിക്ക് അറപ്പ് തോന്നുന്നു..... "പറഞ്ഞു കഴിഞ്ഞല്ലോ ,,എന്നാ എനിക്ക് അങ്ങോട്ട് പോവായിരുന്നു...." അവന്മാരെ നോക്കിയിട്ട് ഞാനിങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും സൽമാൻ ആൽത്തറയിൽ നിന്നും എഴുനേറ്റ് എന്റെ അടുത്തേക്ക് നടന്നു വന്നു.... അത് കണ്ടിട്ട് എനിക്കൊരു കുലക്കവും ഉണ്ടായിരുന്നില്ല.... "ഐറ,,,,എനിക്ക് നിന്നോട് ഒരു കാര്യം സംസാരിക്കാൻ ഉണ്ടായിരുന്നു....

" എന്റെ അടുത്തു വന്ന് അവനിങ്ങനെ പറഞ്ഞപ്പോ ഞാൻ ജാസിനെ നോക്കി.... അവനപ്പോ ദേഷ്യം കൊണ്ട് സൽമാനെ വിടാതെ നോക്കിയിട്ട് മുഷ്ട്ടി ചുരുട്ടുന്നുണ്ടായിരുന്നു....അത് കണ്ട് ഞാൻ ജാസിനെ നോക്കി പതിയെ കണ്ണടച്ചു കാണിച്ച് സൽമാനെ നോക്കി.... "അതിനെന്താ സൽമാൻ,, നീ പറഞ്ഞോ...." "ഇവിടെ നിന്ന് എനിക്ക് പറയാൻ ബുദ്ധിമുട്ട് ഉണ്ട്...." "ഇവിടെ നിന്ന് പറയാൻ പറ്റുന്നതാണേൽ പറഞ്ഞാൽ മതി.... അല്ലേൽ പറയണ്ട... നിന്റെ ക്ളീഷേ സംസാരം എനിക്ക് കേൾക്കണമെന്ന ഒരു നിർബദ്ധവുമില്ല,,,," "ഡി ,,,മര്യദിക്ക് സംസാരിക്കുമ്പോ നീയെന്റെ തലയിൽ കയറുന്നുവോ....??!!" "അപ്പൊ എല്ലാം മനസ്സിലായല്ലോ എന്നാ ഞാൻ പോയി... " അവനെ നോക്കി പുച്ഛിച്ചു ചിരിച്ച് ഞാൻ ജാസിയേയും വിളിച്ചു അവിടെ നിന്നും പോയി..... "ജെസ,,, നീയെന്തിനാ അവന്മാരോട് സംസാരിക്കാൻ പോകുന്നേ...?!" "അവന്മാർക്കൊക്കെ ഒരു വിചാരമുണ്ട്... പെണ്ണ് ആയതുകൊണ്ട് ആണുങ്ങളെ പോലെ താന്റേടം ഉണ്ടാവില്ലെന്ന്.... പക്ഷെ അവന്മാർക്ക് കാണിച്ചു കൊടുക്കണം പെണ്ണിനും ഉണ്ട് വീറും വാശിയുമൊക്കെ.....ആണാണ് എന്ന അഹങ്കാരമാണ് അവന്മാർക്കൊക്കെ...അപ്പൊ അവർക്ക് തിരിച്ചു കാണിച്ചു കൊടുക്കണം പെണ്ണിന്റെ ഉശിരും തന്റേടമൊക്കെ....അല്ലാതെ അവന്മാർ പറയുന്നത് കേട്ട് പേടിച്ചും സഹിച്ചും അനുസരിച്ചും പെരുമാറാൻ എന്നെ കിട്ടില്ല....." എന്ന് ഞാൻ ദേഷ്യം കൊണ്ട് ജാസിയെ നോക്കി പറഞ്ഞപ്പോ അവൻ നീയെന്തിനാ എന്നെ നോക്കുന്നെ എന്ന മട്ടിൽ നോക്കി നിൽക്കാണ്...

അവന്റെ ആ മുഖം കണ്ടിട്ട് എനിക്ക് ചിരി വന്നതും ഞാൻ അവനെയും കൊണ്ട് ഓഫീസിലെ ഉള്ളിലേക്ക് കയറി.... അപ്പൊ ബെഞ്ചിൽ കലോത്സവത്തിന്റെ ബാഡ്ജ് നിരത്തി വെച്ചത് കണ്ട് ഞാൻ അതിൽ നിന്നും ഒന്നെടുത്ത് സാരിയിൽ പിൻ ചെയ്തു വെച്ചിട്ട് വേറൊന്ന് ജാസിക്കും കൊടുത്തു...... കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കിനും കോളേജിലേക്ക് പല ജില്ലകളിൽ നിന്നും കുട്ടികൾ വരാൻ തുടങ്ങി.... ഞാനും ജാസിയും എല്ലാ സ്റ്റേജിന്റെ സൈഡിലേക്ക് പോയിട്ട് അവിടെ എല്ലാതും സെറ്റല്ലേ എന്ന് ഉറപ്പു വരുത്തി.... "നിങ്ങൾ ക്യൂട്ട് കപ്പിൾസ് ആണുട്ടോ...." ഞാനും ജാസിയും ക്ലാസ് മുറിയുടെ മുന്നിലൂടെ ഓരോന്ന് പറഞ്ഞു ചിരിച്ച് നടന്നു പോകുന്നതിനിടെ ഒരു രണ്ടു മൂന്ന് പെണ്കുട്ടികൾ ഞങ്ങളെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞത് കേട്ട് ഞാൻ അന്ധം വിട്ട് ആ പെണ്കുട്ടികളെ ആകമൊത്തം വീക്ഷിച്ചു .....അപ്പൊ അവർ എന്റെയും ജാസിയുടെയും പേരൊക്കെ ചോദിച്ച് അവിടെനിന്ന് പോയത് കണ്ട് ഞാനിതു വരെ അടക്കി പിടിച്ച ചിരി ആ നിമിഷം തന്നെ ഒരു പൊട്ടിച്ചിരിയിലേക്ക് വഴി മാറി..... ഞങ്ങളെ കണ്ടാൽ മിക്ക കുട്ടികൾക്കുമുള്ള പറച്ചിലാണ് ഇത്... "എന്തൊക്കെയാ ജാസി അവർ പറഞ്ഞു പോയത്...അയ്യോ എനിക്ക് ചിരി അടക്കാൻ പറ്റുന്നില്ല....." എന്നും പറഞ്ഞ് ഞാൻ അവനെ നോക്കി വായ പൊത്തി ചിരിച്ചു കൊണ്ടിരുന്നു...

എന്നേക്കിളേറെയും വോളിയം കൂട്ടി കൊണ്ട് ജാസി ചിരിക്കുന്നത് കണ്ട് ബാക്കി ഉള്ളവർ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടതും ഞാൻ സ്വിച്ച് ഇട്ട പോലെ ചിരി നിർത്തി ആ കോപ്പിനോടും ചിരി നിർത്താൻ പറഞ്ഞു.... പക്ഷെ ആ പാക്കരൻ ചിരി നിർത്താതെ നിക്കുന്നത് കണ്ടിട്ട് ഞാനവനെ പല്ലു കടിച്ച് നോക്കിയിട്ട് അവനെയും കൊണ്ട് അടുത്തുള്ള ക്ലാസ് മുറിയിലേക്ക് കയറി.... "ഡാ പൊട്ട,,, മതി കിണിച്ചത്,,നിന്റെ ഭൂലോക ഇളി പ്രിൻസി എങ്ങാനും കണ്ടിട്ടുണ്ടെങ്കിലും നിന്നെ മാത്രമല്ല എന്നെയും കൂടെ ഇവിടുന്ന് ഗേറ്റ് ഔട്ട് അടിച്ചിനി.... ഞമ്മള് കാരണം മറ്റു കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവരുത്... so ചുപ് രഹോ...." എന്ന് ഞാൻ ചുണ്ടിൽ കൈവെച്ചു പറഞ്ഞു കൊണ്ട് അവിടെയുള്ള ബെഞ്ചിൽ പോയിരുന്നു..... അന്നേരം തന്നെ ജാസി എന്തോ കണ്ടിട്ട് എന്റെ അരികിലേക്ക് വരുന്നത് കണ്ട് ഞാൻ അവനെ നെറ്റി ചുളിച്ചു നോക്കി.... "ജെസ,,, ദേ അങ്ങോട്ട് നോക്ക്...." എന്നവൻ പറഞ്ഞോണ്ട് പിറകിലെ ജനാല കാണിച്ചു തന്നതും ഞാൻ അവിടെ എന്താണ് ഉള്ളതെന്ന് ചിന്തിച്ചു അങ്ങോട്ട് നോട്ടം തെറ്റിച്ചു.... അപ്പൊ സൽമാനും അവന്റെ ബാക്കി ടീംസും റൗഡിൽ നിന്ന് എന്തൊക്കെയോ ഡിസ്കസ്സ് ചെയ്യുന്നത് കണ്ട് ഞാൻ ജാസിയെ നോക്കി.... "ജെസ,,, നീയിന്ന് കുറച്ചു സൂക്ഷിക്കണം കാരണം ഇന്ന് നിന്നോട് സൽമാൻ എന്നത്തേക്കാളേറെയും ശല്യം ചെയ്യാൻ വന്നിട്ടില്ല... മോർണിങ്ങിന് നീയും അവനും സംസാരിച്ചു എന്നല്ലാതെ ഇതുവരെ നിന്റെ അടുത്തേക്ക് അവൻ വന്നില്ല....

അതുമാത്രമല്ല എന്നോടും അവൻ ഒരു വഴക്കിന്റെ പേരും പറഞ്ഞ് വന്നിട്ടില്ല.... അല്ലെങ്കിൽ ഞാനും അവനും ഒരു പത്തു തല്ല് കഴിയേണ്ട സമയം കഴിഞ്ഞു....." "അത് ചിലപ്പോ ഇന്ന് കലോത്സവം ആയതു കൊണ്ടാവാം...." "അല്ല ജെസ,, അവനിന്ന് പതുങ്ങി ഇരിക്കുന്നത് വേറെ എന്തോ കാരണം കൂടി ഉണ്ട്.... ഇപ്പൊ തന്നെ നീ അവർ നിക്കുന്ന സ്ഥലത്തേക്ക് നോക്ക്... എന്തോ അവർ കാര്യമായി ഡിസ്കസ്സ് ചെയ്യുന്ന തിരക്കിലാണ്... അത് ചിലപ്പോ നിന്നെയാകാം അല്ലെങ്കിൽ എന്നെയാവാം.... അതുകൊണ്ട് ഞമ്മള് രണ്ടു പേരും ഇന്ന് സൂക്ഷിക്കുന്നത് നല്ലതാ.... സൽമാൻ ആയതുകൊണ്ട് തന്നെ അവനെന്ത് ചെറ്റത്തരവും ചെയ്യും...." "നീയിപ്പോ ഇത് പറഞ്ഞപ്പോ എനിക്കും എന്തെക്കെയോ സ്പെല്ലിങ് മിസ്റ്റേക് തോന്നുന്നുണ്ട്....." ഇതും പറഞ്ഞ് ഞാൻ ജനലിന്റെ ഉള്ളിലൂടെ പുറത്തേക്ക് നോട്ടം തെറ്റിച്ചു.. അപ്പൊ അവർ കൈകൊണ്ട് ഓക്കെ എന്ന് കാണിച്ചു കൊണ്ട് അവിടെ നിന്നും പോകുന്നത് കണ്ട് ഞാൻ ജാസിയെ നോക്കി ഇവിടെ നിന്നും പോകാമെന്ന് പറഞ്ഞു.... അങ്ങനെ ഞാനും അവനും തിരുവാതിര കളിക്കുന്ന ഗ്രൗണ്ടിലെ സ്റ്റേജിന്റെ അടുത്തേക്ക് പോയിട്ട് അവിടെ ഇരുന്നു ....അപ്പോഴാണ് എന്റെ അടുത്തേക്ക് ഒരു മിസ് വന്ന് ഭക്ഷണ ശാലയിലേക്ക് ചെല്ലാൻ പറഞ്ഞത്.... അത് കണ്ട് ഞാൻ ജാസിയോട് പറഞ്ഞു ഭക്ഷണം കൊടുക്കുന്ന സ്ഥലത്തേക്ക് പോയി......

അവിടെ എത്തിയപ്പോ ഭയങ്കര ചൂട്... ഓ അണ്സഹിക്കബിൾ....ഞാനപ്പോ അവിടെയുള്ള പ്ലേറ്റിൽ നിന്നും ഒരു പ്ലൈറ്റ് എടുത്ത് വീശിക്കൊണ്ട് കുറച്ചു നേരം അവിടെയിരുന്നു.... കുറച്ചു കഴിഞ്ഞപ്പോ ഭക്ഷണം വിളമ്പാനുള്ള സമയം ആയപ്പോ ഞാനങ്ങോട്ട് ചെന്നിട്ട് പായസം ഒഴിക്കുന്ന സ്ഥലത്തു ചെന്ന് നിന്നു....പായസത്തിന്റെ ഗന്ധം മൂക്കിലേക്ക് തുളഞ്ഞു കയറിയത് കണ്ട് ഞാൻ അതിനെ നോക്കി വെള്ളമിറക്കി ഗ്ലാസ്സിലേക്ക് പായസം ഒഴിച്ചു കൊടുത്തു കൊണ്ടിരുന്നു.... അങ്ങനെ എല്ലാവർക്കുമുള്ള ഭക്ഷണം കൊടുക്കൽ പരുപാടി കഴിഞ്ഞപ്പോഴേക്കും ഞാനൊരു വിധമായപ്പോ കുറച്ചു നേരം ക്ലാസ് റൂമിലെ വരാന്തയിൽ ചെന്നിരുന്നു....അന്നേരം തന്നെ സ്റ്റേജിലേക്ക് ജഡ്ജസിനുള്ള വെള്ളം കൊണ്ടു കൊടുക്കാൻ പറഞ്ഞതും ഞാൻ മിനറൽ വാട്ടർ വെച്ചിട്ടുള്ള ക്ലാസ് റൂമിലേക്ക് പോയി അവിടെനിന്ന് കുറച്ചു വാട്ടർ ബോട്ടിലും എടുത്ത് ഓരോ സ്റ്റേജിലേക്കും നടന്നു.... നട്ടുച്ച സമയം ആയതുകൊണ്ട് തന്നെ ഞാൻ ആകെ വിയർത്തൊലിച്ച് ആകെ ക്ഷീണിച്ചിരുന്നു.... വെള്ളം കൊണ്ട് കൊടുത്ത് കഴിഞ്ഞപ്പോഴാണ് ആരോ എന്നെ പിടിച്ച് ഒരു ക്ലാസ് റൂമിലേക്ക് കയറ്റിയത്....അന്നേരം എന്റെ ഉള്ളിലൂടെ ഒരാളലങ് പോയെങ്കിലും ഞാൻ അത് കാര്യമാക്കാതെ മുന്നിലേക്ക് നോക്കി....

അപ്പൊ മുൻപിൽ ഇളിച്ചു കൊണ്ട് നിക്കുന്ന ജാസിയെ കണ്ട് ഞാനവനെ കൂർപ്പിച്ചു നോക്കി.... "ഡാ പരട്ടെ നീയെന്നെ അറ്റാക്ക് വന്ന് മരിപ്പിക്കാൻ തീരുമാനിച്ചോ... ഹ്.... നീ പിടിച്ച് വലിച്ചപ്പോ ഞാൻ ആദ്യം വിചാരിച്ചത് ആ പുന്നാര മോന് സൽമാൻ ആണെന്നാ....." എന്ന് ഞാൻ അവനെ നോക്കി പറഞ്ഞപ്പോ അവൻ നിന്ന് ഇളിക്കുന്നത് കണ്ട് ഞാനവന്റെ കയ്യിനൊരു തട്ട് കൊടുത്തു.... "നീ വന്നേ കുറെ നേരമായല്ലോ ആ ചുട്ട് പൊള്ളുന്ന ചൂടിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങിയിട്ട്... ഇനി കുറച്ചു നേരം റസ്റ്റ് എടുക്ക്... നീ ഭക്ഷണവും കഴിച്ചിട്ടില്ലല്ലോ.... വാ വന്നിരി....." ബെഞ്ചിൽ വെച്ചിട്ടുള്ള പ്ലറ്റിലേക്ക്‌ നോക്കി കൊണ്ടുള്ള അവന്റെ കെയറിങ്ങോടെയുള്ള സംസാരം കേട്ടിട്ട് ഞാനവനെ വിടാതെ നോക്കിയിട്ട് ഒന്ന് ചിരിച്ചു കൊടുത്തു...... "ആദ്യം നീ കഴിക്ക് എന്നിട്ട് എനിക്ക് മതി...." "ഹേയ് ഗേൾ,,, ഞാനല്ല ഇതുവരെ അതിലൂടെ ക്ഷീണിച്ചു നടന്നത് നീയാ... അതോണ്ട് പൊന്നുമോൾ കഴിച്ചിട്ടൊള്ളു ഞാൻ കഴിക്കാ...അതോണ്ട് പെട്ടന്ന് കഴിക്കാൻ നോക്ക്....എനിക്ക് വിശക്കുന്നുണ്ടെടി കോപ്പേ...." ആദ്യമവൻ കുറച്ചു വീരവാധത്തോടെ നോക്കി പറഞ്ഞ് അവസാനം എന്നെ നോക്കി മുഖം ചുളുക്കി പറയുന്നത് കേട്ട് ഞാൻ ചിരിച്ചു കൊണ്ട് പ്ലേറ്റിലേക്ക് നോക്കി....

അപ്പൊ സദ്യക്ക് പകരം അതിൽ ബിരിയാണി കണ്ടതും ഞാൻ അവനെ ഒന്ന് സംശയത്തോടെ നോക്കി.... കാരണം ഇന്നിവിടെ സദ്യ ആയിരുന്നല്ലോ പിന്നെങ്ങനെ ഇൗ കോപ്പിൻ ബിരിയാണി കിട്ടി.... "നോക്കണ്ട,,, ഊണു പുരയിലെ ഭക്ഷണം കഴിഞ്ഞു...ക്യാന്റീനിൽ ആണെങ്കിൽ ഭൂലോക തിരക്ക്.. അതോണ്ട് ബസ്റ്റോപ്പിന്റെ അടുത്തുള്ള ഹോട്ടലിലേക്ക് പോയിട്ട് അവിടെനിന്നും വാങ്ങിച്ച് വരുവാണ്.... എന്തൊരു വെയിലാണെടി മെയിൻ റോഡൊക്കെ....ഞാനാകെ കരിഞ്ഞെന്നു തോന്നുന്നു......" എന്നൊക്കെ അവൻ പറഞ്ഞപ്പോ ഞാൻ അവനെ വിടാതെ നോക്കിയിട്ട് ഒന്ന് പുഞ്ചിരിച്ച് ഒരു ഉരുള ചോർ അവന്റെ വായയിൽ വെച്ചു കൊടുത്തു..... "എന്തായാലും എനിക്ക് വേണ്ടി ഇത്രയും കഷ്ടപെട്ടതല്ലേ നീ തന്നെ ആദ്യം കഴിച്ചോ ട്ടോ...." "No,,, രണ്ടാക്കും ഒപ്പം കഴിക്കാം...." എന്നും പറഞ്ഞവൻ എന്റെ വായയിലേക്കും ഒരു ഉരുള ചോർ വെച്ചു തന്നു..... "ഇപ്പം രണ്ടാളും സെയിം ആയില്ലേ...." അതിനൊന്ന് ഞാൻ ചിരിച്ചു കൊടുത്ത് പടച്ചോനോട് ഇവനെ പോലെയുള്ള ഒരു ബെസ്റ്റ് ഫ്രണ്ടിനെ തന്നതിൽ ഒരായിരം നന്ദി പറഞ്ഞു അവനെ തന്നെ നോക്കി ഇരുന്നു.... അവന്റെ മുഖത്തുള്ള നിഷ്‌കളങ്കമായ പുഞ്ചിരി കാണുമ്പോ തന്നെ ഒരു പോസറ്റീവ് എനർജിയാണ്....

അങ്ങനെ രണ്ടാളും ഒരു പ്ലേറ്റിൽ നിന്ന് കയ്യിട്ട് വാരി കഴിച്ച് കൈകഴുകി വന്ന് ഒപ്പന നടക്കുന്ന മൈൻ സ്റ്റേജിലേക്ക് പോയി... ഒപ്പന ആയതുകൊണ്ട് തന്നെ അവിടെ മൊത്തം ആൾകൂട്ടങ്ങൾ ആയുരുന്നു....ഒന്ന് നിക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥ.... അത് കണ്ട് ഞങ്ങൾ അവിടെ തമ്പടിച്ചു കൂടാതെ കോളേജിലൂടെ ചുറ്റി തിരിഞ്ഞു ചോളാപൊരിയും തിന്ന് വെറുതെ ആവിയിട്ട് നടന്നു... വൈകുന്നേരം ആയപ്പോ ഞാനും ജാസിയും ഒരു കോഫിയും പരിപ്പുവടയും തിന്ന് അറബന മുട്ട് നടക്കുന്ന സ്ഥലത്തേക്ക് പോയി.... അവിടെയും ആൾകൂട്ടങ്ങൾ നിറഞ്ഞു നിൽക്കുന്നത് കണ്ട് ഞാൻ ദയനീയമായി ജാസിനെ നോക്കി.. "നീ എവിടെ പോയാലും മൂഞ്ചലാണല്ലോ പണി...." എന്ന് പറഞ്ഞ് തെണ്ടി ജാസി കോസി അടക്കി പിടിച്ച് ചിരിക്കുന്നത് കണ്ടതും ഞാനവനെ നോക്കി പുച്ഛിച്ചു അതിലൂടെ നടന്നു..... "ജാസി ,,ഞമ്മക്ക് ചടക്കുന്നുണ്ട് ട്ടോ..." "എന്നാ വാ ഞമ്മക്കൊരു ഐസ് ക്രീമും കൂടി കഴിക്കാം..." എന്നവൻ പറഞ്ഞപ്പോ ഞാനും ചാടി തുള്ളി പോവാമെന്ന് പറഞ്ഞു കോളേജിന്റെ പുറത്തേക്ക് നടന്നു.... "നീയിവിടെ നിൽക്ക് ഞാൻ പോയി വാങ്ങിച്ച് വരാം...." ഇതും പറഞ്ഞ് അവന്റെ കയ്യിലുള്ള ഗുളിങ് ഗ്ലാസ് എനിക്ക് തന്നു അവൻ അവിടെയുള്ള ഐസ് ക്രീം പാർലറിലേക് കയറി പോയി.... ഞാൻ പിന്നെ കയ്യിൽ കിട്ടിയ മൊതലിനെ ആകമൊത്തം നോക്കിയിട്ട് അത് മുഖത്തു വെച്ചു.... "Aiwa അന്തസ്സ് ,,,സെറ്റ് സാരിയും ഗുളിങ് ഗ്ലാസും....."

സ്വയം എന്നെ തന്നെ നോക്കി പറഞ്ഞ് ഞാൻ കുറച്ചു ആറ്റിറ്റ്യൂഡ് ഇട്ടുനിന്നു...... "ഡീ മതിയെടി,,,, നിന്റെ ജൂനിയേഴ്‌സ് വരെ നിന്നെ വായി നോക്കി നിക്കുന്നുണ്ട്....." ഐസ് ക്രീം എന്റെ കൈയിലേക്ക് വെച്ചു തന്നു കൊണ്ട് ജാസി പറയുന്നത് കേട്ടിട്ട് ഞാൻ റോഡിലേക്ക് ഒന്ന് നോക്കി... അപ്പൊ അവിടെ ഏതെക്കെയോ വായിനോക്കികളെ ഒപ്പം എന്റെ ജൂനിയേഴ്സും വരെ എന്നെ നോക്കി നിക്കുന്നത് കണ്ടപ്പോ എനിക്കാകെ ചടച്ചിട്ട് ഞാൻ ഗ്ലാസ് ഊരി വെച്ച് ജാസിന്റെ കയ്യിൽ തന്നെവെച്ചു കൊടുത്തു അവിടെ നിന്ന് മെല്ലെ എസ്കേപ്പായി..... എന്നിട്ട് ഞാൻ കോൺ ഐസിന്റെ പേപ്പർ എടുത്തു മാറ്റിക്കൊണ്ട് അത് തിന്ന് റോഡിലൂടെ നടന്നു,,അപ്പോഴാണ് സൽമാനെ കുറിച്ച ഓർമ വന്നത്.... "എന്നാലും ടാ ഞമ്മള് സൽമാനേയും അവന്റെ ബാക്കി ഉള്ളവന്മാരെയും ഒന്നും കണ്ടില്ലല്ലോ.... അവരെ രാവിലെ ക്ലാസ്സിൽ നിന്ന് കണ്ടു എന്നല്ലാതെ വേറെ എവിടെ നിന്നും കണ്ടില്ലല്ലോ...???!" "അതെന്നയാ ഞാനും ചിന്തിക്കുന്നെ... അവരിത് എവിടെ പോയി....??!!" ജാസി പറയുന്നത് കേട്ടിട്ട് ഞാൻ ഒന്ന് മൂളി കൊടുത്ത് അവനോട് സംസാരിച്ചു കൊണ്ട് നടന്നു.... "ആവോ ,,എന്തേലും ആവട്ടെ...അവരായി അവരുടെ പാടായി,,,,എന്തായാലും അവരായിട്ട് ഒരു പ്രശ്നം ഉണ്ടാക്കിയില്ലല്ലോ അതെന്നെ സമാധാനം......

ടാ ജാസി,, ഇപ്പോതന്നെ അഞ്ചു മണിയായി.. അതോണ്ട് ഞാൻ വീട്ടിലേക്ക് പോകുവാണ് ട്ടോ... നീയില്ലല്ലോ വീട്ടിക്ക്...??" "ഞാൻ പിന്നെ ഒരു ദിവസം വന്നോണ്ട്... നീയിപ്പോ പൊയ്‌ക്കോ...." "നിന്റെ ഈ ഡയലോഗ് മാറ്റി പിടിക്കാൻ ആയിട്ടുണ്ട് ട്ടോ ...." എന്നും പറഞ്ഞ് ചിരിച്ചുകൊണ്ട് അവന്റെ വയ്റ്റിനിട്ട് ഒരു കുത്ത് കൊടുത്ത് ഞാൻ റോഡ് ക്രോസ്സ് ചെയ്യാൻ നിന്നു.... അപ്പൊ പിറകിൽ നിന്ന് ജാസി എന്തൊക്കെയോ പറയുന്നത് കേട്ടതും ഞാൻ അവനെ നോക്കി ചിരിച്ചു റോഡ് ക്രോസ്സ് ചെയ്തു.... അന്നേരം തന്നെ ഒരു കാർ ചീറി പാഞ്ഞ വരുന്നത് കണ്ടതും പിറകിൽ നിന്ന് ജാസി ' ജെസ ' എന്ന് വിളിച്ചു വരുന്നതും ഒപ്പമായിരുന്നു...കാർ എന്റെ തൊട്ടരികിൽ എത്തി എന്നെ മുട്ടി മുട്ടിയില്ല എന്ന അവസ്ഥ കണ്ട് എന്റെ നെഞ്ച് കാളി പോയ നിമിഷം,, കാലുകൾക്കും കൈകൾക്കും വിറയൽ അനുഭവപ്പെട്ട നിമിഷം..

ജാസി അപ്പോഴേക്കും എന്റെ അടുത്തേക്ക് ഓടി വന്നിട്ട് എന്നെയും കൊണ്ട് സൈഡിലേക്ക് മറിഞ്ഞു..... അപ്പൊ ചെറു രീതിയിൽ ആ കാർ അവിടെനിന്നും ചീറി പാഞ്ഞ് പോകുന്നത് കണ്ട് നേരെത്തെ നടന്നതൊക്കെ ആലോചിച്ചു എന്റെ നെഞ്ച് എന്തെന്നില്ലതെ മിടിച്ചു കൊണ്ടിരുന്നു.... "ജെസ,,, നിനക്കൊന്നും പറ്റിയില്ലല്ലോ....??!" എന്റെ സൈഡിൽ കിടക്കുന്ന ജാസി ചോദിക്കുന്നത് കേട്ടിട്ട് ഞാൻ പതിയെ മിടിക്കുന്ന ഹൃദയത്തോടെ നോ എന്ന് പറഞ്ഞ് തലയാട്ടിയിട്ട് ജാസിയെ നോക്കി.... അപ്പൊ അവന്റെ സൈഡിൽ നിന്ന് രക്‌തം വാർന്ന് ഒഴുകുന്നത് കണ്ട് ഞാൻ അവിടേക്ക് നോട്ടം തെറ്റിച്ചു.... അപ്പൊ ജാസിന്റെ പുറം ഭാഗം ഒരു കമ്പിയിൽ തുളച്ചു കയറി അതിലൂടെ രക്‌തം വാർന്ന് ഒഴുകുന്നത് കണ്ട് ഞാൻ അന്തളിച്ചു കൊണ്ട് അവനെ നോക്കി...... അപ്പോഴും അവൻ ചുണ്ടിൽ ചെറു പുഞ്ചിരി വിരിച്ച് ഒന്നും പറ്റിയില്ലല്ലോ..??! എന്ന് എന്നോട് ചോദിക്കുന്നത് കേട്ടിട്ട് എന്റെ കണ്ണ് നിറഞ്ഞൊഴുകി .......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story