QUEEN OF KALIPPAN: ഭാഗം 52

queen of kalippan

രചന: Devil Quinn

ഞാനപ്പോ തന്നെ എങ്ങനെ ഒക്കെയോ നിലത്തു നിന്ന് എഴുനേറ്റ് ജാസിനെ കണ്ണു നിറച്ചു നോക്കി ...അപ്പൊ അവൻ ഒന്ന് പുഞ്ചിരിച്ചോണ്ട് അവിടുന്ന് എഴുനേൽക്കുന്നത് കണ്ട് ഞാൻ അവന്റെ അടുത്ത് മുട്ട് കുത്തിയിരുന്ന് മെല്ലെ എന്ന് പറഞ്ഞു ഉറ്റു വീഴുന്ന കണ്ണനീര് തുള്ളികളെ അമർത്തി തുടച്ചു അവന്റെ പിറകിൽ കുത്തി നിൽക്കുന്ന കമ്പി പതിയെ എടുത്തു മാറ്റി.... "വാ എണീക്ക് നമ്മക്ക് ഹോസ്പിറ്റലിൽ പോവാം...." അവനെ നിലത്തു നിന്ന് എഴുനേല്പിച്ചു ഞാൻ അവന്റെ കയ്യും പിടിച്ച് ചോദിച്ചപ്പോ അവൻ വേണ്ട എന്ന മട്ടിൽ തലയാട്ടി.... "ഹോസ്പിറ്റലിലേക്ക് ഒന്നും പോകേണ്ട ആവശ്യമില്ല... അതിനുമാത്രം എനിക്കൊരു കുഴപ്പവുമില്ല....." "നീ ..നീ ഓരോന്ന് പറയാതെ വന്നേ...ബ്ലഡ് വരുന്നുണ്ടടാ.... നീ വാ...." അവന്റെ അവസ്ഥ ഓർത്തിട്ട് കണ്ണൊക്കെ നിറഞ്ഞു തുളുമ്പി ചുറ്റുള്ളതൊന്നും കാണാത്തത് കണ്ട് ഞാൻ കണ്ണ് ഇറുക്കി അടച്ചു തുറന്ന് പറഞ്ഞതും അതിന് അവനൊരു കുലുക്കവുമില്ലെന്ന് മാത്രമല്ല അവൻ സ്വന്തം കാര്യം നോക്കാതെ എനിക്ക് എന്തേലും പറ്റിട്ടുണ്ടോ എന്ന് ചോദിക്കാണ്.... "നീ കളിക്കാതെ വാ ജാസി...." മനസ്സ് എന്തെന്നില്ലാതെ വേദനിച്ചിട്ട് ഞാൻ അവനെ വിളിച്ചതും അവൻ എന്നെ നോക്കി പുഞ്ചിരി തൂക്കിയിട്ട് എന്റെ നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ തുടച്ചു തന്നു.....

"നീയെന്താ ജെസ ഇങ്ങനെ കരയുന്നെ.. അതിനുമാത്രം എനിക്കൊന്നും സംഭവിച്ചില്ലല്ലോ...??!!" "നീ വാ,,, ബ്ലഡ് വരുന്നത് നീ കണ്ടില്ലേ... വാ ജാസി...." "ഓക്കേ ഞാൻ വരാം... ആദ്യം നീ ഈ നിറഞ്ഞു നിൽക്കുന്ന കണ്ണു തുടക്ക്...." എന്നവൻ പറഞ്ഞപ്പോ ഞാൻ ആ നിമിഷം തന്നെ കണ്ണുകൾ അമർത്തി തുടച്ചു അവനെയും കൊണ്ട് ഒരു ഓട്ടോയിൽ കയറി.... എത്ര തുടച്ചിട്ടും അനുസരണയില്ലാതെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് കണ്ടിട്ട് ഞാൻ സൈഡിലേക്ക് തിരഞ്ഞു അവനെ കാണാതെ കണ്ണുകൾ തുടച്ചു.... ഹോസ്പിറ്റലിൽ എത്തിയപ്പോ തന്നെ ഞാൻ അവനെയും കൊണ്ട് ഉള്ളിലേക്ക് കയറിയിട്ട് പെട്ടന്ന് അവിടെയുള്ള നൈസിനോട് മുറിവിൽ ഡ്രെസ്സ് ചെയ്യാൻ പറഞ്ഞു..... "എനിക്കൊരു കുഴപ്പവും ഇല്ലെടി..." ഒരു നൈസ് മുറിവിൽ ഡ്രെസ്സ് ചെയ്യുന്നിടെ അവൻ എന്നെ നോക്കി കൊണ്ട് പറയുന്നത് കേട്ടിട്ട് ഞാൻ കണ്ണുനീരിൽ കലർന്ന ഒരു പുഞ്ചിരി സമ്മാനിച്ചു കൊടുത്തു അവന്റെ സൈഡിൽ ഇരുന്നു.... അപ്പൊ നൈസ് ഡ്രൈസ് ചെയ്ത് കഴിഞ്ഞ് കുറച്ചു നേരം റസ്റ്റ് എടുത്ത് പോയാ മതിയെന്ന് പറഞ്ഞ് അവിടുന്ന് പോയത് കണ്ട് ഞാൻ അവിടെ വെച്ചിട്ടുള്ള ടേബിളിൽ നിന്ന് വെള്ളം എടുത്ത് ജാസിക്കു കൊടുത്തു.... "നീയെന്താ എന്നെ ഒരു രോഗിയെ പോലെ പരിചരിക്കുന്നെ... എനിക്ക് അതിനൊരു കുഴപ്പവുമില്ലല്ലോ....???!"

ഗ്ലാസ്സിനെയും എന്നെയും നോക്കിയിട്ട് ഞാൻ അവന്റെ ചുണ്ടിൽ വെച്ചു കൊടുത്ത ഗ്ലാസിൽ നിന്ന് വെള്ളം കുടിച്ച് ഗ്ലാസ് മാറ്റി നിർത്തി അവൻ ചോദിക്കുന്നത് കേട്ടിട്ട് ഞാൻ അവനെ നോക്കി.. "ഇതിനെല്ലാം കാരണക്കാരൻ ആ സൽമാനാണെന്ന് എനിക്കുറപ്പുണ്ട്,,, അതോണ്ട് ഞാൻ കാരണം നിനക്കൊന്നും സംഭവിക്കാൻ ഞാൻ അനുവദിക്കില്ല...നീ എന്റെയൊപ്പം കൂടിട്ടല്ലേ നിനക്ക് ഇങ്ങനെയൊക്കെ സംഭവിച്ചത്.... എല്ലാത്തിനും കാരണക്കാരി ഞാനാ.. നീ എന്നെ വിട്ട് പൊയ്‌ക്കോ അതാ നല്ലത്... അല്ലേൽ ഞാൻ കാരണം നിനക്ക് എന്തേലും സംഭവിക്കും അതൊരിക്കലും നിന്റെ ജെസക്ക് നോക്കി നിൽക്കാൻ കഴിയില്ല,,,നിന്റെ രക്ഷക്ക് വേണ്ടി ഞാൻ പറയാണ് നീ എന്നെ വിട്ട് പൊയ്‌ക്കോ ജാസി....." നെഞ്ചോക്കെ നീറി പുകഞ്ഞിട്ട് ഞാൻ കാരണമാണ് അവൻക്ക് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്ന കുറ്റബോധം എന്നിൽ ആയത്തിൽ കുത്തി നോവിച്ചു കൊണ്ടിരിക്കെ ഞാൻ അവനെ ദയനീയമായി കണ്ണ് നിറച്ചു പറഞ്ഞത് കേട്ട് അവൻ എന്റെ അരികിലേക്ക് നീങ്ങി ഇരുന്ന് എന്റെ കണ്ണുകൾ തുടച്ചു തന്നു....

"അങ്ങനെ നിന്നെ തനിച്ചാക്കി നിന്റെ ഈ ജാസി പോകുമെന്ന് നീ വിചാരിക്കുന്നുണ്ടോ....ഒരിക്കലും ഞാൻ നിന്നെ വിട്ട് പോകില്ല...." "വേണം ജാസി,,,, നീ എന്നെ വിട്ട് പോവണം ,,അപ്പൊ നിനക്ക് എന്നെക്കാൾ നല്ല സൗഹൃത്തിനെ കിട്ടും...." "കിട്ടുമായിരിക്കും ,,,പക്ഷെ അതൊരിക്കലും നീ ആയിരിക്കില്ലല്ലോ.... എനിക്ക് നീ മതി നീ മാത്രം.... നിന്നെ കിട്ടിയത് ഞാൻ ഏതോ ജന്മത്തിൽ ചെയ്ത പുണ്യ പ്രവർത്തി കാരണമാ....അങ്ങനെയുള്ള നീയെന്ന നിധിയെ വിട്ട് പോകാൻ എനിക്ക് പറ്റില്ല....എന്തൊക്കെ ആയാലും ഞാൻ നിന്റെ കൂടെ എപ്പോഴും ഉണ്ടാവും.... ഇതെന്റെ വാക്ക്...." എന്നൊക്കെ അവൻ പറഞ്ഞപ്പോഴേക്കും സങ്കടം കൊണ്ടും അതിലുപരി സന്തോഷം കൊണ്ടും എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു..... "അയ്യേ,,, കോളേജിലെ വീറും വാശിയൊക്കെയുള്ള ജെസ ഐറ കരയെ... അയ്യയ്യേ ശൈമ് ശൈമ്...കോളേജിലെ ആരേലും ഇത് കണ്ടാൽ കോളേജിലെ സ്റ്റാറായ മോഞ്ചായ ജെസക്ക് ഇത് മോശമാണ് ട്ടോ...." എന്നവൻ എന്നെ കളിയാക്കി കൊണ്ട് പറയുന്നത് കേട്ട് ഞാനൊന്ന് ചിരിച്ചു അവന്റെ കൈക്കൊരു തട്ട് വെച്ച് കൊടുത്തു.....

"ഞാൻ സത്യം പറഞ്ഞതാടി,,, നീയിങ്ങനെ കരഞ്ഞു സീനാക്കല്ലേ...അല്ലെങ്കിൽ നിലത്തൊരു ബക്കറ്റ് വെക്ക് എന്നിട്ട് കരഞ്ഞോ.... വെള്ളം അമൂല്യമാണ് പാഴാക്കി കളയരുത് ..." വീണ്ടും അവൻ എനിക്കിട്ട് താങ്ങിയത് കണ്ട് ഞാൻ അവനെ നോക്കി കൊണ്ട് കണ്ണ് അമർത്തി തുടച്ചു.... "വാ എണീക്ക് നമുക്ക് വീട്ടിലേക്ക് പോവാം..." എന്ന് പറഞ്ഞ് ഞാൻ അവിടെനിന്നും എഴുനേറ്റ് അവനെയും പതിയെ എഴുനേൽപിച്ചു... ജാസിന്റെ നാട്ടിലേക്ക് ഇവിടെനിന്ന് കുറച്ചതികം ദൂരം ഉള്ളതു കൊണ്ട് തന്നെ അവന്റെ വീടിന്റെ അടുത്തുള്ള ഒരു ഫ്രണ്ടുണ്ട് ഇവിടെ.. അപ്പൊ അവന്റെ കൂടെയാ ജാസി നിൽക്കാർ... അതോണ്ട് അവന്റെ അവസ്ഥ കണ്ടിട്ട് അവനെ ഒറ്റക്ക് പറഞ്ഞു വിടാൻ ഞമ്മക്ക് മനസ്സ് വരാത്തത് കൊണ്ട് ഞാൻ അവനെയും കൂട്ടി അവൻ നിക്കുന്ന വീട്ടിലേക്ക് ആക്കിയിട്ട് എന്തേലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം എന്ന് പറഞ്ഞു അവിടെനിന്നും പോന്നു.. അന്നത്തെ ആ ദിവസം എനിക്ക് മനസ്സിലാക്കി തന്നു അവനെനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന്,,സ്വന്തം ജീവൻ പോലും നോക്കാതെ എന്റെ ജീവൻ രക്ഷിക്കാൻ വന്ന അവനെ ഞാനന്ന് മനസ്സിലാക്കി...

അന്ന് തൊട്ട് എനിക്ക് എന്നോട് തന്നെ ഒരു അഭിമാനം ഉണ്ടായി ഇവനെ പോലെയുള്ള ഫ്രണ്ടിനെ കിട്ടിയതിൽ... ഞങ്ങളെ ആഴമേറിയ സൗഹൃദം ഒരിക്കലും മറ്റൊരു ദിശയിലേക്ക് തെന്നി പോയിട്ടില്ലായിരുന്നു... പക്ഷെ ഞങ്ങളെ കാണുന്നവർക്കുള്ള ഒരു ചോദ്യമായിരുന്നു ഞങ്ങൾ ഇണക്കുരിവികളാണോ എന്ന്.... അതിന് ഞങ്ങളെ അടുത്തു നിന്ന് ഒരു പൊട്ടിച്ചിരി കേൾക്കുമ്പോ അവർ തന്നെ 'അല്ലാല്ലേ' എന്ന് പറഞ്ഞു മൂഞ്ചിയ ഇളി ഇളിച്ചു പോകും....ഇങ്ങനെയുള്ള ചോദ്യം കേട്ട് ഒരു ദിവസം ഞാൻ ചിരിച്ചു ചിരിച്ചു പ്രിൻസിന്റെ മുന്നിൽ വരെ പെട്ടിട്ടുണ്ട്.... പിന്നെ ജാസി എന്തൊക്കെയോ പറഞ്ഞ് എന്റെ തലക്കൊരു കൊട്ടും തന്ന് അവിടെന്നും രക്ഷപെടുത്തി.. എന്റെ മുഖം ചെറുതായി വാടിയാൽ തന്നെ അവനത് കണ്ടു പിടിക്കും....എന്തിന് ഞാനൊന്ന് ഒറ്റക്കിരുന്നാൽ വരെ അവനതിന്റെ കാരണം ചോദിച്ചു വരും.... ഒന്നും പറഞ്ഞിട്ടില്ലേൽ പിന്നെ എനിക്കൊരു സൗര്യം തരാതെ അതിന്റെ കാരണം പറഞ്ഞു കൊടുക്കുന്നവരെ എന്റെ ചെവി തിന്നും... ചില നേരത്തെ എന്നോടുള്ള അവന്റെ സ്നേഹം കണ്ടിട്ട് എനിക്ക് തന്നെ അവനോട് അസൂയ തോന്നാറുണ്ട്....

അങ്ങനെ ഒരിക്കെ ഞാനും ജാസിയും ഇന്റർവെൽ സമയത്തു കോളേജിലെ വരാന്തയിലൂടെ നടന്നു പോകെ ആയിരുന്നു സൽമാന്റെ ക്ലാസ്സിൽ നിന്ന് അവർ ഫ്രണ്ട്‌സ് കൂട്ടിയിട്ട് എന്നെ പറ്റി സംസാരിക്കുന്നത് കണ്ടത്...പക്ഷെ അത് ഞങ്ങൾ കേട്ടില്ല എന്നടിച്ച് പോകാൻ നിന്നപ്പോഴാ മറ്റൊരു കാര്യം അവർ പറയുന്നത് ഞങ്ങളെ ശ്രേദ്ധയിൽ പെട്ടത്... ഞങ്ങൾ വിജാരിച്ച പോലെതന്നെ അന്നത്തെ ആക്‌സിഡന്റിന് പിറകിൽ ഇവരായിരുന്നെന്ന്..... അത് അറിഞ്ഞപ്പോ തന്നെ എനിക്ക് എന്തെന്നില്ലാതെ ദേഷ്യവും ജാസിയുടെ അന്നത്തെ അവസ്ഥയും ഓർത്തിട്ട് നിയന്ത്രണം വിട്ടതും ഞാൻ ക്ലാസ് റൂമിലേക്ക് കയറിച്ചെന്നു അവന്റെ ചെകിടം നോക്കി ഒന്ന് പൊട്ടിച്ചു...ഒട്ടും പ്രതീക്ഷിക്കാത്ത അടി ആയതോണ്ട് അവനൊന്ന് പകച്ചിട്ടുണ്ട്..... അവന്റെയാ വെളുത്ത മുഖത്തു റോസ് പൗഡർ ഇട്ടപോലെയുള്ള കളർ കണ്ട് ഞാനവനെ കൂർപ്പിച്ചു നോക്കി അവനു നേരെ വിരൽ ചൂണ്ടി..... "ഈ ഒരു അടി നിനക്ക് കുറെ നാളായി തരണമെന്ന് വിചാരിച്ചിരുന്നു...നീ എന്താ വിചാരിച്ചു വെച്ചേക്കുന്നെ.. നീയെന്ത് കോഴിത്തരവും ചെയ്താലും അതാരും അറിയില്ലെന്നോ....

.നീയെത്ര നോക്കിയാലും ഈ ഐറ നിന്റെ മുന്നിൽ മുട്ടു കുത്തില്ല... എനിക്ക് നിന്നോട് വെറും പുച്ഛമാണ് സൽമാൻ....നീയെത്ര പരിശ്രമിച്ചാലും ഈ ഐറയെ നിനക്ക് സ്വന്തമാക്കാൻ പറ്റില്ല.... വീണ്ടും വീണ്ടും പറയാണ് ഈ ജെസ ഐറ ഇഷാൻ മാലികിൻ ഉള്ളതാണ്.... പിന്നെ ഈ നിൽക്കുന്ന എന്റെ മാത്രം ജാസി,,, അവനു നേരെ നീയെന്തെങ്കിലും ചെയ്താൽ അത് നോക്കി നിൽക്കാൻ എനിക്കാവില്ല.... ചുട്ടു കൊല്ലും ഞാൻ...അവനെ ഒന്ന് നോവിച്ചാൽ അതെനിക്കും കൂടി നോവും... നീ എങ്ങനെ കിണഞ്ഞു ശ്രമിച്ചാലും എന്നിൽ നിന്നും ഇവനെ അകറ്റാൻ കഴിയില്ല നിനക്കൊന്നും....." കുത്തുന്ന കണ്ണുകളോടെ ഇത്രയും പറഞ്ഞ് ഞാനവനെ ഒന്ന് അടിമുടി ഒന്ന് നോക്കിയിട്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോഴാ അവന്റെ പല്ലി ചിലക്കുന്ന പോലെയുള്ള ചിലക്കൽ കേട്ടത്.... "അങ്ങനെ അങ് പോയലങ്ങെനെ ശെരിയാവും മിസ് ജെസ ഐറ,,," എന്നവൻ പറയുന്നത് കേട്ട് ഞാൻ ഒരുതരം പുച്ഛത്തോടെ അവനെ തിരിഞ്ഞു നോക്കി..... "Yes,,,,ഇതാണ് സൽമാൻ എനിക്ക് നിന്നിൽ ഇഷ്ട്ടം.. എത്ര കിട്ടിയാലും നിന്റെ ഈ ഹുങ്കില്ലേ ,,,വൗ..." "ഡീ നീ അതികം ആളാവല്ലേ...അല്ല,,

അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ ഇത് നിന്റെ സെറ്റപ്പ് ഒന്നുമല്ലല്ലോ.....??!" എന്നവൻ പറഞ്ഞ് നാക്കെടുത്തിലാ അതിനുമുമ്പ് തന്നെ ജാസി അവന്റെ മറു കവിൾ നോക്കി ഒന്ന് പൊട്ടിച്ചിരുന്നു..... "സൂക്ഷിച്ച് സംസാരിച്ചോ അല്ലേൽ ഡിജിപിയുടെ മോൻ വിവരമറിയും.... ആദ്യം നീയൊക്കെ പെണ്ണിനെ ബഹുമാനിക്കേണ്ട രീതി പഠിക്ക്... എന്നിട്ട് ഓരോന്ന് പറയാൻ വന്നാമതി....നീ വാ ജെസ...ഇവന്മാരൊടൊക്കെ സംസാരിച്ചു നിക്കാൻ തന്നെ എനിക്ക് അറപ്പ് തോന്നുന്നു...." ജാസി അവനെ നോക്കി പറഞ്ഞ് എന്നെയും കൊണ്ട് അവിടെ നിന്നും പോന്നു....സൽമാന്റെ ഓരോ സംസാരവും എനിക്ക് എന്തെന്നില്ലാതെ ഇരിറ്റേറ്റ് ആയികൊണ്ട് ചെവിയിൽ എക്കോ പോലെ അടിച്ചു കയറാൻ തുടങ്ങിയതും ഞാൻ ജാസിന്റെ കൈയിൽ പിടിച്ച് മുറുക്കി കൊണ്ടിരുന്നു.... അത് കണ്ടിട്ടെന്നോണം ജാസി എന്നെ ഗ്രോണ്ടിലേക്ക് കൊണ്ടുപ്പോയി അവിടെയുള്ള സ്റ്റേഡിയെത്തിൽ ചെന്നിരുത്തി.... "Jeza,, be cool,, അവന്മാർ എന്തെകിലും പറഞ്ഞെന്ന് വെച്ച് നീയത് ആലോചിച്ചിരിക്കേണ്ട...." "അവൻ എന്നെ എന്തു പറഞ്ഞാലും എനിക്കൊരു കുഴപ്പവും ഇല്ലായിരുന്നു പക്ഷെ അവൻ നിന്നെ പറഞ്ഞത്... അതെനിക്ക് ഒട്ടും ഇഷ്ട്ടപെട്ടില്ല...

അന്നേരം അവന്റെ കരണം നോക്കി ഒന്നുംകൂടി വെച്ച് കൊടുക്കാൻ നിന്നപ്പോഴാ നീ അവന്റെ കരണം നോക്കി പുകച്ചത്.. അതെനിക്ക് നല്ലോം ഇഷ്ട്ടായി.... അവൻകൊക്കെ ഒരു കൊമ്പ് ഉണ്ടെന്ന അഹങ്കാരമാണ്.... " "അതുമാത്രമല്ല ഡിജിപിയുടെ മകനും കൂടിയല്ലേ... അപ്പൊ എന്തും ചെയ്യാം എന്ന ലൈസെൻസ് കിട്ടി എന്ന അഹങ്കാരവും അവൻക്കുണ്ട്.... പിന്നെ,, നീ അവന്റെ മുഖത്തു നോക്കി ഇഷാൻ മാലിക് എന്ന് പറഞ്ഞത് എനിക്കിഷ്ട്ടായി ട്ടോ....അപ്പൊ കുളിരാറിറ്റി ഒന്ന് കയറി പോയി..നീ നിങ്ങളെ ലൗ സ്റ്റോറി പറയാന്ന് പറഞ്ഞിട്ട് ഇതുവരെ അത് പറഞ്ഞിട്ടില്ല ,,,അതോണ്ട് ഇപ്പൊ പറ ..." ജാസി ഒരു സ്റ്റെപ്പ് താഴെ ഇരിക്കുന്ന എന്നെ നോക്കി കൊണ്ട് ഇത് ചോദിച്ചതും ഞാൻ മൈൻഡിലുള്ള ദേഷ്യമെല്ലാം റിമൂവ് ചെയ്തിട്ട് ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ച് ഗ്രൗണ്ടിലേക്ക് നോട്ടം തെറ്റിച്ച് പറയാൻ തുടങ്ങി...... "ആദ്യമായി ഞങ്ങൾ കണ്ടുമുട്ടിയത് ഒരു കോഫീ ഷോപ്പിൽ വെച്ചായിരുന്നു...ഞാനന്ന് ഒരു ഫ്രണ്ടിനെ മീറ്റ് ചെയ്യാനും വേണ്ടി അങ്ങോട്ട് പോയി ...അപ്പോഴാ എന്റെ ഷാൾ എനിക്ക് മുട്ടം പണി തന്നത്... എന്താന്ന് വെച്ചാൽ കോഫീ ഷോപ്പിന്റെ എൻട്രെൻസിൽ വെച്ചിട്ടുള്ള ഷോക്ക് വേണ്ടിയുള്ള മുൾ ചെടി എന്റെ റെഡ് ഷാളിലൊന്ന് കൊളുത്തി വലിച്ചു....കാര്യമായിട്ട് അതിനൊന്നും പറ്റിയില്ലേലും എന്റെ മുടിക്ക് കാര്യമായിട്ട് അത് ഏറ്റിറ്റുണ്ട്...

ഷാളിൽ മുള്ള് കുടുങ്ങി വലിച്ചപ്പോ എന്റെ പിൻ ചെയ്തു വെച്ചിട്ടുള്ള മുടിയെല്ലാം താ പോരുന്നു.....അത് കണ്ട് ഞാൻ അവിടെ നിർത്തി വെച്ചിട്ടുള്ള ബെൻസ് കാറിന്റെ അടുത്തേക്ക് ചെന്നോണ്ട് അതിന്റെ വിൻഡോയിൽ നോക്കി മുടി ശെരിയാക്കി ഷാൾ തലയിലൂടെ ഇടാൻ നിന്നപ്പോഴാ ആരോ ഞാൻ നോക്കി നിൽക്കുന്ന വിൻഡോ ഗ്ലാസ് താഴ്ത്തി വെച്ചത്....അത് കണ്ടപ്പോ തന്നെ ഞാൻ കണ്ണു തള്ളി കൊണ്ട് 'അതിന്റെ ഉള്ളിൽ ആളുണ്ടായിരുന്നോ' എന്ന് അറിയാതെ മൊഴിഞ്ഞു പോയി..... അതിന്റെ ഉള്ളിൽ ഒരു ലുക്ക് വെച്ച കണ്ടാൽ ഇരുപത്തി മൂന്ന് വയസ്സ് തോന്നിപ്പിക്കുന്ന ചെക്കൻ ഇരിക്കുന്നത് കണ്ട് എന്റെ ഉള്ളിലെ കോഴി പുറത്തു ചാടി... ഗ്രെ കളർ സ്ലീവ് ആയിട്ടുള്ള യൂറോപ്പ് മോഡൽ ടീ ഷർട്ടും മുടി മുന്നിലേക്ക് വരാതെ നിക്കാനും വേണ്ടി മുടിയൊക്കെ പിറകിലേക്ക് ഒതുക്കി വെച്ച് ബോയ്സ് ബാൻഡ് വെച്ചിട്ടുണ്ട് തലയിൽ... അവന്റെ പുരികങ്ങളൊക്കെ നല്ല ഒതുക്കത്തിൽ നിക്കുന്നത് കണ്ട് എന്റെ കണ്ണ് ഉടക്കിയത് അവന്റെ ആ ഗാന്ത കണ്ണിലേക്ക് ആയിരുന്നു....അതിന് വല്ലാത്ത തിളക്കം തോന്നിപ്പോയി...അതും പോരാഞ്ഞ് അവന്റെ ചുമന്ന ഇളം ചുണ്ടുകൾ അവന്റെ മുഖത്തിനെ ഏറെ ഹാൻഡ്‌സം ലുക്ക് കൂട്ടുന്നു എന്നറിഞ്ഞപ്പോ തന്നെ എന്റെ കോഴികൂട്ടിലെ കോഴികളെല്ലാം പുറത്തു ചാടിയിരുന്നു......

ഇതൊക്കെ കണ്ട് എന്റെ നല്ല മനസ്സ് 'ഡീ ഐറ ചളമാക്കാതെ വായിനോട്ടം നിർത്തി വെക്കേടി കോപ്പേ 'എന്ന് വിളിച്ചു പറഞ്ഞതും ഞാനപ്പൊത്തന്നെ ഏതോ ലോകത്ത് നിന്ന ഞാൻ ഓട്ടോ പിടിച്ച് സ്വബോധത്തിലേക്ക് തന്നെ തിരിച്ചു വന്നു.... അന്നേരം ആ ലുക്ക് മാൻ ഫോണിൽ തോണ്ടൽ നിർത്തി വെച്ച് എന്നെ തന്നെ നോക്കുന്നത് കണ്ടതും 'പെട്ടടി' എന്ന് മനസ്സിൽ മൊഴിഞ്ഞ് അവിടെനിന്നും മെല്ലെ വലിഞ്ഞു.... പക്ഷെ അവിടുന്ന് വലിയുന്നതിനു മുൻപ് തന്നെ ആ ലുക്ക് ചെക്കൻ വിൻഡോയിലൂടെ കൈ പുറത്തിട്ടു എന്റെ കയ്യിൽ പിടിച്ചു അവിടെ തന്നെ പിടിച്ചു വെച്ചു....അത് കണ്ടിട്ട് ഞാൻ ഇവനെന്താ കാട്ടുന്നെ എന്ന് വിജാരിച്ച് കുന്തം വിഴുങ്ങിയ പോലെ നിന്നപ്പോഴാ അവൻ അവിടെ തന്നെ നിന്നോ എന്ന മട്ടിൽ ആംഗ്യം കാണിച്ചു തന്നത്.... അത് കണ്ട് എനിക്കൊന്നും കത്തിയില്ലേലും പിന്നെ അവൻ ഒന്ന് ചിരിച്ച് വിൻഡോ ഗ്ലാസ് മുകളിലേക്ക് ഉയർത്തിയപ്പോ മനസ്സിലായി എനിക്ക് വേണ്ടി സൗകര്യം ഒരുക്കിയതാണെന്ന്..... എന്നിട്ടവൻ കണ്ടിന്യു ചെയ്തോ എന്ന് പറഞ്ഞത് കേട്ട് ഞാനവനെ ഗ്ലാസിന്റെ ഉള്ളിലൂടെ നോക്കിയിട്ട് ഒന്ന് ചിരിച്ചു കൊടുത്തു... ഞമ്മള് ഏതേലും വണ്ടിയുടെ ചില്ലിലൂടെ നോക്കാണെങ്കിൽ അതും അതിന്റെ ഉള്ളിൽ ആളില്ലെപ്പോഴാണെങ്കിൽ എപ്പോ നമുക്ക് മുട്ടൻ തെറി കിട്ടിയെന്ന് ചോദിച്ചാൽ മതി....

അതും വിഐപി വണ്ടി എങ്ങാനും ആണെങ്കിൽ പിന്നെ പറയെ വേണ്ട.... പക്ഷെ അതിൽ നിന്നൊക്കെ വ്യത്യസ്തമായി കൊണ്ടുള്ള അവന്റെ ഈ ആറ്റിറ്റ്യൂഡ് കണ്ടിട്ട് തന്നെ എനിക്കെന്തോ അവനിൽ ഒരു സ്പെഷ്യാലിറ്റി തോന്നി.... ഗേൾസിനെ റെസ്പെക്റ്റ് ചെയ്യുന്ന കൂട്ടത്തിലാണെന്ന് എനിക്കപ്പൊ മനസ്സിലായി..... അത് കണ്ട് ഞാൻ പോലും അറിയാതെ എന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.... ഞാൻ അതൊക്കെ ആലോചിച്ച് ഷാൾ ശെരിയാക്കി കൊണ്ട് ഏതോ ലോകത്ത് ചെന്ന പോലെ കോഫീ ഷോപ്പിലേക്ക് കയറിച്ചെന്നു ....അപ്പോഴും എന്റെ നോട്ടം ചെന്ന് പതിക്കുന്നത് എന്റെ സൈഡിലുള്ള ചില്ലുകൾക്കിടയിലൂടെ കാണുന്ന ആ ബെൻസ് കാറിലേക്ക് ആയിരുന്നു....കുറച്ചു നേരം കഴിഞ്ഞിട്ടും ഫ്രണ്ട് വരാതെ നിക്കുന്നത് കണ്ട് ഞാൻ നേരെത്തെ നടന്നതൊക്കെ ആലോചിച്ചു കൂട്ടി... അന്നേരം തന്നെ ബെൻസ് കാറിന്റെ ഡോർ തുറന്ന് ആ ലുക്ക് ചെക്കൻ ഇറങ്ങുന്നത് കണ്ട് ഞാൻ അക്ഷമയോടെ അതിന്റെ ഉള്ളിലേക്ക് നോട്ടം തെറ്റിച്ചു.... അന്നേരം തന്നെ അവൻ കാറിൽ നിന്നും ഇറങ്ങിയിട്ട് ഫോണിൽ ആരോടോ സംസാരിച്ച് ചിരിക്കുന്നത് കണ്ട് എന്റെ സാറേ ചുറ്റുള്ളതൊന്നും കാണാൻ പറ്റാത്ത അവസ്ഥ ആയിരുന്നു...." "അയ്യേ ,,,നീയിത്രക്ക് കോഴി ആയിരുന്നോ ജെസ..."

ഞാൻ പറയുന്നതൊക്കെ ഏതോ ലോകത്ത് എന്ന പോലെ കേൾക്കുന്ന ജാസി എനിക്കിട്ട് താങ്ങി കൊണ്ട് പറഞ്ഞത് കേട്ട് ഞാനവനെ കണ്ണുരുട്ടി പേടിപ്പിച്ചു തോക്കിൽ കയറി വെടി വെക്കല്ലെടാ എന്ന് പറഞ്ഞു ബാക്കി പറഞ്ഞു തുടങ്ങി..... "എന്റെ ഈ ഏതോ ലോക്കതെന്ന പോലെയുള്ള നോട്ടം കണ്ടിട്ട് എനിക്കും തോന്നി ഇത് വെറും അട്രാക്ഷൻ ആണെന്ന് അല്ലാതെ വേറെ ഒന്നുമില്ലെന്ന്....പക്ഷെ എന്റെ ആ തോന്നലിനെ ഒക്കെ തലവഴി മറിച്ചിടും വിധമുള്ള ആ ലുക്ക് ചെക്കൻ പിന്നീട് കാണിച്ചത് കണ്ട് ഞാനതിൽ മൂക്കും കുത്തി വീണു എന്ന് പറഞ്ഞാൽ പോരെ.... അതോടു കൂടി ഞാനത് മനസ്സിലാക്കി ഇത് അട്രാക്ഷൻ മാത്രമല്ല ഒരു തരം സ്പാർക്ക് എന്നിൽ ഏറ്റിറ്റുണ്ടെന്ന്.... അതിനു മാത്രം എന്താണ് അവിടെ സംഭവിച്ചത് എന്നുവെച്ചാൽ... ആ ലുക്ക് ചെക്കൻ ഫോണും പിടിച്ച് ആരോടോ സംസാരിച്ച് കാറിന്റെ പിറകിലേക് പോയി....അപ്പൊ ഒരു ചെറിയ പെണ്കുട്ടി കൈയിൽ ഒതുങ്ങുന്ന ചെറിയ കൊട്ടയിൽ മുഴുവൻ റോസ് കൊണ്ടു വരുന്നുണ്ട്... ആ കുട്ടി അവന്റെ അരികിൽ എത്തിയപ്പോ പൂവ് വേണോ എന്ന് ചോദിച്ചപ്പോ അവനാദ്യം വേണ്ട എന്ന് പറഞ്ഞ് ഫോണിൽ മുഴുകി ഇരുന്നു... അന്നേരമാണ് അവനാ കുട്ടിയുടെ കാലിലേക്ക് നോക്കിയത്...

അന്നേരം ഇതൊക്കെ കണ്ട് കോഫീ ഷോപ്പിൽ ഇരിക്കുന്ന ഞാനും അവളുടെ കാലിലേക്ക് നോക്കി... അപ്പൊ പ്രത്യേകിച്ചു എനിക്കൊന്നും കാണാൻ പറ്റീലാ... ചിലപ്പോ ഞാൻ കുറച്ചു അകലെ ആയതുകൊണ്ടാവാം... അപ്പൊ തന്നെ ഞാൻ വീണ്ടും അവനെ നോക്കിയപ്പോ അവനവിടെ ഒന്നും കാണാനില്ല... അത് കണ്ട് ഇവനെവിടെ പോയി എന്ന് വിചാരിച്ച് ഞാൻ വാൾ ഗ്ലാസ്സിന്റെ ഉള്ളിലൂടെ ചുറ്റും കണ്ണോടിച്ചു... അപ്പൊ അവൻ സൈഡിലുള്ള ഷോപ്പിൽ നിന്ന് ഒരു കവറും കൈയിൽ പിടിച്ച് വരുന്നത് കണ്ട് ഞാൻ അവനെ നെറ്റി ചുളിച്ചു നോക്കി... അപ്പോളവൻ നേരത്തെ കണ്ട കുട്ടിയുടെ അടുത്തേക്ക് പോയി കുറച്ചു പൈസ അവന്റെ പോക്കറ്റിൽ നിന്നും എടുത്തു കൊടുത്തു.... അത് കണ്ട് ആ കുട്ടി അവനെയും കൈയിലുള്ള രണ്ടായിരം രൂപ നോട്ടിനേയും മാറി മാറി നോക്കി... അപ്പൊ അവൻ ചിരിച്ചു കൊണ്ട് കുറച്ചു കുനിഞ്ഞ് അവളെ മുഖത്ത് ഒന്ന് തലോടി കൊണ്ട് അവന്റെ മറു കൈയിലുള്ള കവരിലുള്ള ചെരുപ്പ് അവളുടെ കാലിൽ ഇട്ടു കൊടുത്തു.....അപ്പോഴാണ് ഞാൻ അവളെ കാലിലേക്ക് ശെരിക്കിനും ശ്രേദ്ധിച്ചത്... കാലിന്റെ ഞെരിയാണി ഭാഗം കല്ലിലൊക്കെ തട്ടിയിട്ടാണെന്ന് തോന്നുന്നു ബ്ലഡ് വരുന്നുണ്ടായിരുന്നു... അവൻ ചെരിപ്പ് കാലിൽ ഇട്ടു കൊടുത്ത് എന്തൊക്കെയോ അവന് ആ കുട്ടിയോട് ഒരു പുഞ്ചിരി തൂകി കൊണ്ട് സംസാരിച്ചു നിന്നു...

അന്നേരം അവനൊരു കൊറച്ചിലോ മറ്റോ തോന്നാതെ ആ കുട്ടിയെ സ്നേഹത്തോടെ ഒന്ന് ചേർത്ത് പിടിച്ചത് കണ്ട് അവളുടെ കണ്ണ് നിറയുന്നതിനോടൊപ്പം എന്റെ കണ്ണും നിറഞ്ഞു..... അവനൊക്കെ വല്യ വിഐപി ആണേലും അതിന്റൊരു അഹങ്കാരവും ഷെയിം ആയിട്ടുള്ള ഫീലോ ഒന്നും തോന്നാതെ അവൻ ആ പെണ്കുട്ടിയോട് കാണിക്കുന്ന ആ സ്നേഹവും അവളുടെ മുഖത്തു വിരിഞ്ഞിട്ടുള്ള സങ്കടം കൊണ്ടുള്ള പുഞ്ചിരിയുമൊക്കെ കണ്ടപ്പോ എനിക്ക് അവനോട് ഒരു ആരാധന തോന്നി...അന്ന് ഞാൻ ഒരു കാര്യവും കൂടെ പഠിച്ചു... ഒരു പുഞ്ചിരി കൊണ്ട് ഒന്നും നഷ്ട്ടപ്പെടാൻ ഇല്ലേലും അതുകൊണ്ട് പലതും നേടാൻ ഉണ്ടെന്ന് ...അന്നുമുതൽ അവനോടുള്ള ആരാധന മൂത്തിട്ട് അവിടങ്ങോട്ട് എനിക്ക് അവനോട് ഒരുതരം സ്പാർക് ആയിരുന്നു...." എന്നൊക്കെ ഞാൻ ചെറു പുഞ്ചിരി തൂക്കികൊണ്ട് പറഞ്ഞു നിർത്തി ജാസിനെ നോക്കി ...അപ്പൊ അവന്റെ മുഖത്തു എന്നെക്കാളേറെ പുഞ്ചിരി വിരിഞ്ഞത് കണ്ടു.... Wow,,what a Amazing love story.... ഞാൻ കേട്ടതിൽ വെച്ച് വളരെ വിത്യസ്തമായ ലൗ സ്റ്റോറി ....നീ പറഞ്ഞു തുടങ്ങിയപ്പോ ഞാൻ ഇത്രക്കൊന്നും പ്രതീക്ഷിച്ചില്ല.....നീ പറഞ്ഞതിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി അവൻ എത്ര നല്ല ആളാണെന്ന്....

ഞാൻ ഇതുവരെ അവനെ കണ്ടിട്ടില്ലേലും നീ പറഞ്ഞത് വെച്ച് എനിക്കും അവനോട് ആരാധന തോന്നുവാ....ഈ ലോകത്ത് ഇങ്ങനെയും ചിലർ ഉണ്ടെന്ന് ഞമ്മള് മസ്സിലാക്കണം...ഞമ്മള് കാരണം ഒരാൾക്ക് ഉണ്ടാകുന്ന ഒരു സന്തോഷമില്ലേ അതാണ് ലോകത്തിലെ ഏറ്റവും വലിയ സന്തോഷം..... എനിക്കിപ്പോ തന്നെ നിന്റെ ഇശാനെ കാണാൻ കൊതിയാവുന്നു...." ജാസി ഇതും പറഞ്ഞ് എന്നെ നോക്കിയതും ഞാൻ ഒന്ന് ചിരിച്ചു അവനിരിക്കുന്ന സ്റ്റപ്പിലേക്ക് കയറി ഇരുന്നു.... അപ്പൊ അവൻ എന്തോ ആലോചിച്ചു എന്റെ നേരെ തിരിഞ്ഞിരുന്നു.... "ജെസ,,നിങ്ങളെപ്പോ എങ്ങനെയാ സെറ്റായെ....??അന്ന് കോഫീ ഷോപ്പിൽ വെച്ച് തന്നെ നീ അവനോട് ഇഷ്ട്ടാണെന്ന് പറഞ്ഞോ....??!" "അതിന് ഞങ്ങൾ സെറ്റായിട്ടില്ലല്ലോ..... ഞമ്മക്ക് ഓന്റെ മുമ്പിൽ എത്തുമ്പോ ഒരു പ്രതേക വിറയലാണ്... അതോണ്ട് ഞാൻ ഇതുവരെ ഓനോട് ഇഷ്ട്ടാണെന്ന് പറഞ്ഞിട്ടില്ല...." എന്ന് പറഞ്ഞ് ഞാൻ നാവെടുത്തില്ല അതിനു മുൻപ് തന്നെ അവൻ what എന്ന് പറഞ്ഞ് അലറുന്നത് കണ്ട് ഞാൻ ചെവി പൊത്തി പിടിച്ചു അവൻക്ക് നേരെ തിരിഞ്ഞു എന്താടാ പാക്കരാ എന്ന് ചോദിച്ചു..... "അപ്പൊ പിന്നെ ...??!" "എപ്പോ പിന്നെ...." അവൻ പുരികം ഉയർത്തി ചോദിച്ച അതേ മട്ടിൽ തന്നെ ഞാനും പുരികം ഉയർത്തി ചോദിച്ചത് കണ്ട് അവൻ എന്നെ പല്ലു കടിച്ച് നോക്കുന്നുണ്ട്..... "

പിന്നെന്തിനാടി കുരിപ്പേ നീ നാഴികക്ക് നാൽപത് വട്ടം ഞാൻ ഇഷാൻ മാലിക്കിന് ഉള്ളതാണെന് പറഞ്ഞു നടക്കുന്നെ.... ആദ്യം നീ അവനോട് പോയി ഇഷ്ട്ടാണെന്ന് പറയ്യ്‌ എന്നിട്ട് മതി നിന്റെ ഈ ഡയലോഗൊക്കെ.." എന്നവൻ സീരിയസ് ആയി പറയുന്നത് കേട്ട് ഞാനോ എന്ന് പറഞ്ഞതും അവൻ വീണ്ടും പല്ല് കടിച്ച് എന്നെ നോക്കി.... "അല്ലെടി ഞാൻ... ഡീ മണ്ടൂസേ നീ അവനോട് ചെന്ന് പറയ് ആദ്യം ഇഷ്ട്ടാണെന്ന്...." എന്നൊക്കെ തുടങ്ങി അവനെനിക്ക് ഓരോന്ന് പറഞ്ഞ് തന്ന് എന്നിൽ കോണ്ഫിഡൻസ് കൂട്ടി തന്നു... അങ്ങനെ അവൻ കോളേജിലേക്ക് വരുന്ന ഓരോ ദിവസവും എനിക്ക് ക്ലാസ് എടുത്തു തന്നു... അതും പ്രേപ്പോസ് ചെയ്യാനുള്ള ക്ലാസ്.... അങ്ങനെ ഒരിക്കെ ഞാൻ ജാസിന്റെ നിർബദ്ധതിനു വഴങ്ങി ഇഷാനെ പ്രേപ്പോസ് ചെയ്യാനും വേണ്ടി പോയി.... അന്നവിടെ അവൻ എന്നെ തേച്ച് ഒട്ടിച്ചു കൊണ്ട് ഇഷ്ടമല്ല എന്ന് പറഞ്ഞത് കേട്ട് ഞാൻ എല്ലാ പെണ്ണ്ങ്ങളെ പോലെ മൂക്കൊലിപ്പിച്ച് മോങ്ങാൻ നിന്നിട്ടില്ല.... കാരണം ജാസി തന്ന കോണ്ഫിഡൻസ് എനിക്ക് അത്രത്തോളം ഉണ്ടായിരുന്നു.... ഒന്നിൽ ഒരിക്കലും പതറാൻ പാടില്ലാ എന്ന് എനിക്ക് മനസ്സിലാക്കി തന്ന ജാസി കൂടെ ഉള്ളപ്പോൾ അതൊക്കെ എനിക്ക് ഗ്രാസ് ആയിരുന്നു....എന്നേക്കാൾ ഏറെ അവനായിരുന്നു എന്നെയും ഇശാനെയും ഒന്നിപ്പിക്കാൻ തിടുക്കം കാട്ടിയത്..... എന്റെ ഇഷ്ടങ്ങളും അനിഷ്ട്ടങ്ങളും ഒക്കെ അറിയുന്നതും അവനായിരുന്നു.... എന്റെ ചെറിയ മാറ്റം പോലും അവൻ ആ നിമിഷം തന്നെ മനസ്സിലാക്കിയിരിക്കും.... അങ്ങനെ ഒരു ദിവസമാണ് എന്നെ ഞെട്ടിപ്പിക്കും വിധമുള്ള കാര്യം ഞാൻ അറിഞ്ഞത്............ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story