QUEEN OF KALIPPAN: ഭാഗം 54

queen of kalippan

രചന: Devil Quinn

അങ്ങനെ ഞങ്ങൾ കാത്തിരുന്ന നിമിഷം വന്നെത്തി ... പക്ഷെ അപ്പോഴും ഞങ്ങൾ അറിഞ്ഞിരുന്നില്ല അത് ഞങ്ങളെ ജീവിതം തന്നെ മാറ്റി മറിക്കുന്ന ഒന്നായിരുന്നുവെന്ന്..... അങ്ങനെ ഞങ്ങൾ മുംബൈയിൽ എത്തിയിട്ട് നേരെ മ്യൂസിക് ഷോ നടക്കുന്ന സ്റ്റേഡിയത്തിലേക്ക് പോയി.... സമയപ്പോ വൈകുന്നേരം അടുത്തിട്ടുണ്ടായിരുന്നു... അവിടെയുള്ള ജന തിരക്കുകൊണ്ട് ഞാൻ ജാസിന്റെ കൈയിൽ മുറുകെ പിടിച്ചു സ്റ്റേഡിയെത്തിന്റെ എണ്ട്രൻസിന്റെ അടുത്തേക്ക് ചെന്നു.... അവിടെയപ്പോ ഒരു വമ്പൻ ക്യൂ തന്നെ ഉണ്ടായിരുന്നു... അതോണ്ട് ഞാനും ജാസിയും ആവിയിട്ട് അങ്ങനെ നിന്നു... തിരക്ക് ആയോണ്ട് ക്യൂ ഒക്കെ ഉറുമ്പിന്റെ പോലെ അരിചരിച്ചാണ് പോവുന്നെ... അത്രക്കും ജനം അന്നവിടെ മ്യൂസിക് ഷോ കാണാൻ വന്നിരുന്നു.... ഇന്ത്യയിൽ നിന്നും നാനാഭാഗത്തു നിന്നുമൊക്കെ ജനക്കൂട്ടം ഉണ്ടായതുകൊണ്ട് ഞാനും ജാസിയും ഒരുമിച്ചു തന്നെ നിന്നു... രണ്ടാളും രണ്ടു വഴിക്കായാൽ എവിടെ പോയി തിരയും.... അങ്ങനെ ഞങ്ങൾ ക്യൂയിൽ അരിച്ചരിച്ച് ടിക്കറ്റ് കൊടുക്കുന്ന ആളെ അടുത്ത് എത്തിയതും ഞങ്ങളെ കയ്യിലുള്ള രണ്ടു എൻട്രി പാസ്സ് അയാൾക്ക് കൊടുത്തപ്പോ അയാൾ ഞങ്ങൾക്കു വേണ്ടി അവിടെയുള്ള ഒരു ഡോർ തുറന്നു തന്നു...

അത് കണ്ട് ഞാനും ജാസിയും അതിന്റെ ഉള്ളിലേക്ക് കയറി ചെന്നപ്പൊ അതിന്റെ ഉള്ളിൽ കാണുന്നത് കണ്ട് എന്റെ കണ്ണ് വരെ തള്ളി പോയി.... ഒരു വലിയ സ്റ്റേഡിയം അതിന്റെ ചുറ്റു ഭാഗത്തും ഇരിക്കാനുള്ള ഇരിപ്പിടം...ആ ഇരുപ്പിടത്തിന്റെ കുറച്ചു മുന്നിലായി ഒരു ഹലാക്കിന്റെ വലിപ്പമുള്ള സ്റ്റേജ്....സ്റ്റേജിലാണെങ്കിൽ പല ലൈസർ ലൈറ്റുകളും മിന്നി കത്തുന്നുണ്ട്... വൈകുന്നേര സമയം ആയതുകൊണ്ട് തന്നെ അധികമൊന്നും ലൈറ്റ്‌സ് ഇട്ടിട്ടില്ല... ഇപ്പൊ കയറി വന്ന ആളുകളൊക്കെ സ്റ്റേജിന്റെ റാമ്പിന്റെ ഒരു സൈഡിൽ തടിച്ചു കൂടീട്ടുണ്ട്.... ഞങ്ങൾക്ക് നേരെത്തെ എൻട്രി കിട്ടിയത് കൊണ്ട് ഞങ്ങളും റാമ്പിന്റെ മുന്നിൽ ചെന്നു നിന്നു.... അങ്ങനെ നേരം ഇരുട്ടി തുടങ്ങിയപ്പോഴേക്കിനും ആ വല്യ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു.... എന്നാലും ചില ആളുകൾക്ക് എൻട്രി കിട്ടിയിട്ടില്ല.... അമ്മാതിരി ജനകൂട്ടമാണ് ഇവിടെ.... ചിലപ്പോ Black Zquad ന്റെ ആദ്യ ഇന്ത്യൻ ഷോ അയതുകൊണ്ടാവാം ഇത്രക്ക് ജനക്കൂട്ടം... ദശലക്ഷകണക്കിന് ആളുകളാണ് ഇവിടെ നിൽക്കുന്നത്....അത് കണ്ട് ഞാൻ ജാസിയുടെ കയ്യിൽ മുറുക്കിപിടിച്ച് സ്റ്റേജിലേക്ക് നോക്കി....

അപ്പൊ കഴുത്തിലൊരു ഹെഡ്സെറ്റ് വെച്ച ഒരു ചെക്കൻ സ്റ്റേജിന്റെ ഒരു ഭാഗത്ത് നിന്ന് ഡിജെ ഇട്ട് സോങ് പ്ലേ ചെയ്തതും ഇവിടെ തടിച്ചു കൂടിയ ആളുകളും അതിനിടയിലുള്ള മദാമമാരുമൊക്കെ സോങിനൊത്ത് ചാടി കളിക്കുന്നത് കണ്ട് ഞാൻ ജാസിയെ നോക്കി കളിക്കെന്ന് പറഞ്ഞു.... അപ്പൊ അവൻ അവിടെനിന്ന് എനിക്കു നേരെ തിരിഞ്ഞു നിന്ന് എന്നെ നോക്കി ചാടി കളിക്കുന്നത് കണ്ടു ഞാൻ ചിരിച്ചു കൊണ്ട് അവനെയും നോക്കി നിന്നു..... അങ്ങനെ രാത്രിയൊരു എട്ടുമണി ആയപ്പോ ഒരു ആംഗർ അങ്ങോട്ട് വന്നോണ്ട് ഇംഗ്ലീഷിൽ പറഞ്ഞു black zquad ഇവിടെ എത്തിട്ടുണ്ടെന്ന്... അത് കേട്ടപ്പോ തന്നെ ആളുകൾ ആർപ്പുവിളിച്ചും വിസിലടിച്ചുമൊക്കെ തുള്ളിച്ചാടി ഒച്ചയും ബഹളമൊക്കെ ഉണ്ടാക്കുന്നത് കണ്ട് ഞാനും അവരെ ഒപ്പം കൂടി .... കുറച്ചു നേരം കഴിഞ്ഞപ്പോ സ്റ്റേജിൽ മിന്നി കത്തി നിൽക്കുന്ന എല്ലാ ലൈസറും ഓഫ് ആക്കിയത് കണ്ട് ഞങ്ങൾക്ക് മനസ്സിലായി പോപ്പ് സിംഗർ സ്റ്റേജിലേക്ക് വരാൻ നിൽക്കാണെന്ന്.... സ്റ്റേജിലെ ലൈസർ ഓഫ് ചെയ്ത് കഴിഞ്ഞപ്പോഴേക്കിനും അവിടെ ചെറു രീതിയിൽ സ്‌കൈ ബ്ലൂ ഡിം ലൈറ്റ് കത്തിയത് കണ്ട് ഞങ്ങളെല്ലാരും പ്രേതീക്ഷയിൽ കണ്ണു വിടർത്തി സ്റ്റേജിലേക്ക് നോട്ടം തെറ്റിച്ചു....

അപ്പൊ സ്റ്റേജിലുള്ള വലിയ സ്ക്രീനിൽ ബോൾഡാക്കി കൊണ്ട് Black Zquad എന്ന് വലുതാക്കി എഴുതി കാണിച്ചത് കണ്ട് ഞാൻ സ്റ്റേജിലേക്ക് ശെരിക്കും കാണാനും വേണ്ടി കുറച്ചു മുന്നിലേക്ക് നിന്നിട്ട് സ്ക്രീനിലേക്ക് നോക്കി... അപ്പൊ വലിയ അക്കത്തിലും സ്റ്റേഡിയം മൊത്തം കേൾക്കും വിധത്തിലും കൗണ്ട് ഡൗണ് സ്റ്റാർട്ട് ചെയ്തത് കണ്ട് ഞങ്ങൾ എല്ലാവരും അതിലെ അക്കം ' വൺ ' അവാനും വേണ്ടി വൈറ്റ് ചെയ്തു നിന്നു.... കുറച്ചു നിമിഷങ്ങൾക്കകം സ്റ്റേജിലെ സ്ക്രീനിൽ അക്കം വൺ ആയിക്കൊണ്ട് Lets come എന്ന് ഘോരമായ ശബ്ദത്തിൽ അലയടിച്ചതും അവിടെയെല്ലാം ലൈസർ ലൈറ്റുകൾ മിന്നി തിളങ്ങി.. അപ്പൊ അതിന്റെ ഡിം ലൈറ്റിൽ ഒരാൾ ഫുൾ ബ്ലാക്ക്‌ ധരിച്ച് മുഖത്ത് black zquad ന്റെ എബ്ലം കൊണ്ടുണ്ടാക്കിയ ബ്ലാക്ക്‌ മാസ്‌ക്ക് കണ്ണ് മാത്രം കാണും വിധം ധരിച്ച് മൈക്ക് ചുണ്ടിന്റെ അടുത്ത് ചേർത്ത് വെച്ച് സ്റ്റേജിലേക്ക് പാട്ടു പാടി വരുന്നത് കണ്ട് എല്ലാവരും ആർത്തു വിളിച്ചു ചാടി കളിച്ചു.... 🎶Climb on board We'll go slow and high tempo Light and dark Hold me hard and mellow I'm seeing the pain, seeing the pleasure Nobody but you, 'body but me 'Body but us, bodies together I love to hold you close, tonight and always I love to wake up next to you I love to hold you close, tonight and always I love to wake up next to you🎶

അവന്റെ സോങിൽ എല്ലാവരും മുഴുകി പോയിരിക്കെ എല്ലാവരും നിശബ്ദമായി അവന്റെ പാട്ടിൽ ലഴിച്ചു ചേർന്ന് ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓണാക്കി വീശി കാണിച്ചു... എല്ലാവരും ഫ്ലാഷ് ഓണാക്കി സ്റ്റേജിലേക്ക് പൊക്കി കാണിച്ചത് കണ്ട് ഞാനും ഫോണിലെ ഫ്ലാഷ് ഓണാക്കി.... അപ്പൊ ജാസി ഇതൊന്നും അറിയാതെ സോങിൽ ലയിച്ചു പോകുന്നത് കണ്ട് ഞാനവന്റെ കൈക്കൊരു തട്ട് വെച്ചു കൊടുത്തു ഓന്റെതും ഓണാക്കി പിടിക്കാൻ പറഞ്ഞു..... സോങ് അവസാനിക്കാനായപ്പോ റാമ്പിൽ നിന്ന് പാടുന്ന സിംഗർ പിറകിലേക്ക് പോയി കൊണ്ട് ഇരുട്ടിലേക്ക് മറഞ്ഞു... അപ്പോഴേക്കിനും സോങ് അവസാനിച്ചത് കണ്ട് എല്ലാവരും സന്തോഷം കൊണ്ട് ചാടി കളിച്ച് നിന്നു... ഇംഗ്ലീഷ് പോപ്പ് സിംഗറായ black zquad എപ്പോഴും മുഖം മാസ്‌ക് വെച്ച് മറച്ചിട്ടുണ്ടാവും... അതോണ്ട് ഫാൻസ്കാരൊക്കെ മുഖം കാണിക്കണമെന്ന് ഇംഗ്ലീഷിൽ വിളിച്ചു കൂവി പറയുന്നത് കേട്ട് ഞാനും അവരെ കൂടെ കൂട്ടിയിട്ട് വിളിച്ചു കൂവി.... അപ്പൊ ആംഗർ റാമ്പിലേക്ക് വന്നുകൊണ്ട് ഞങ്ങളെ വിളിച്ചു കൂവൽ നിർത്താൻ പറഞ്ഞ് just a minute എന്ന് പറഞ്ഞ് സ്റ്റേജിന്റെ പിറകിലേക്ക് പോയി അവിടെ നിക്കുന്ന ആരോടോ എന്തൊക്കെയോ ചോദിച്ചു അപ്പൊ തന്നെ തിരിച്ചുവന്നു.....

അത് കണ്ട് എല്ലാവരും അക്ഷമയോടെ ആംഗറെ നോക്കി നിക്കുന്നത് കണ്ട് അവൾ എല്ലാവർക്കും കേൾക്കെ വിളിച്ചു കൂവി..... "YES,,,,,,,,It's only half a minute to see the face of all your fev singer, the Black Squad .." ഇത് കേട്ടപ്പോ തന്നെ ഫാൻസ് അസോസിയേഷൻ ടീംസായ ഞങ്ങളൊക്കെ സന്തോഷം കൊണ്ടും സിംഗറെ മുഖം കാണാനുള്ള എക്സൈറ്റ്മറ്റ് കൊണ്ടും ഞങ്ങൾ അവിടെ ഇട്ടിട്ടുള്ള ഡിജെ പാട്ടിൽ ചാടി കളിച്ചു..... പക്ഷെ ഇനിയും അര മണിക്കൂർ വൈറ്റ് ചെയ്യണമെന്ന് ഓർത്തിട്ട് ഞാൻ ചുണ്ടു ചുളുക്കി... ഞങ്ങൾ വൈകുന്നേരം തൊട്ട് തുടങ്ങിയതാണ് ഇങ്ങനെ നിന്ന നിൽപ്പിൻ നിൽക്കാൻ തുടങ്ങിയിട്ട്...അതോണ്ട് ഞാനാകെ ക്ഷീണിച്ചിട്ടുണ്ട്....അത് കൊണ്ട് ഞാൻ ജാസിയെ തോണ്ടി വിളിച്ചു... "ജാസി,, ഇനി എന്തായാലും ഹാൾഫ് ഹവർ കഴിഞ്ഞാലല്ലേ ഷോ സ്റ്റാർട്ട് ചെയ്യാ ..അപ്പോഴേക്കിനും നമുക്ക് ഇവിടുന്ന് പുറത്തേക്ക് ഇറങ്ങിയിട്ട് എന്തേലും കഴിക്കാം... എനിക്ക് വയ്യടാ ഇപ്പോതന്നെ ആകെ ക്ഷീണിച്ചു....ഇനി സിംഗർ വരുമ്പോ ഒന്നുകൂടി ചാടി കളിക്കാൻ ഉള്ളതാ... അതിന് സ്റ്റാമിന വേണം അതോണ്ട് നമുക്ക് ഒരു കപ്പ് കോഫിയും പരിപ്പുവടയും കഴിച്ചിട്ട് വരാം വാ...." അത്രയും പറഞ്ഞ് ഞാൻ ജാസിന്റെ കൈയും പിടിച്ച് സ്റ്റേഡിയത്തിന്റെ സൈഡിലുള്ള എക്സിറ്റ് എന്ന വഴിയിലൂടെ നടന്നു....

. "നീ ഇവിടെ ഇരിക്ക്,, ഞാനപ്പോത്തിൻ ദേ അവിടെ കാണുന്ന കടയിൽ നിന്ന് രണ്ടു ചൂട് കോഫിയും നിന്റെ പരിപ്പുവടയും വാങ്ങിച്ച് വരാം...." ഒഴിഞ്ഞു കിടക്കുന്ന ഒരു ഇരിപ്പിടം കാണിച്ചു തന്ന് ജാസി ദൂരെ കാണുന്ന ഒരു കടയെ ചൂണ്ടി കാണിച്ച് എന്നോട് ഇതും പറഞ്ഞു അവൻ അവിടേക്ക് പോയി.... അത് കണ്ട് ഞാൻ പുഞ്ചിരിച്ചു അവിടെയുള്ള ഇരുപ്പിടത്തിൽ ചെന്നിരുന്നു... അപ്പൊ സ്റ്റേഡിയത്തിൽ നിന്നുമുള്ള ഡിജെ ധും പാട്ടും ഫാൻസ് കാരുടെ ഒച്ചയുമൊക്കെ ഇങ്ങോട്ട് വരെ കേൾക്കുന്നത് കണ്ട് ഞാനും ഡിജെക്ക് ഒപ്പം തല കുലുക്കി ഫോണിലേക്ക് തല താഴ്ത്തി ഇരുന്നു.... അന്നേരം ആരോ എന്റെ അരികിൽ വന്നിരിക്കുന്നപോലെ തോന്നിയതും ഞാൻ ഫോണിൽ നിന്ന് തലപൊക്കി എന്റെ സൈഡിലേക്ക് നോക്കി... അപ്പൊ അവിടെ കാണാൻ ലുക്കുള്ള ഒരു പെണ്കുട്ടി കുറെ റെഡ് റോസ് അടങ്ങുന്ന ബൊക്ക പിടിച്ചിരിക്കുന്നത് കണ്ട് ഞാൻ ബൊക്കയെ ഒന്ന് നോക്കിയിട്ട് ആ പെണ്കുട്ടിയെ നോക്കി.... അപ്പൊ അവൾ എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു തന്നതും ഞാനും അതിനൊന്ന് പുഞ്ചിരിച്ചു കൊടുത്തു.... "മലയാളി ആണോ...??!" എന്നെ നോക്കിയിട്ട് അവളത് ചോദിച്ചതും ഞാൻ അവളെയൊന്ന് നോക്കിയിട്ട് ചിരിച്ചു തലയാട്ടി കൊടുത്തു.... "അതേ,, എങ്ങനെ മനസ്സിലായി..??!"

"നിന്റെ പ്രസന്നമായ പുഞ്ചിരിയിൽ തന്നെ എനിക്കത് മനസ്സിലായി..." എന്നവൾ പറഞ്ഞപ്പോ ഞാൻ ചിരിച്ചു കൊണ്ട് അതിനൊന്ന് മൂളി കൊടുത്ത് അവളെ കൈയിലുള്ള ബൊക്കയിലേക്ക് നോക്കി... "ഇതെന്താ ബൊക്കയൊക്കെ ആയിട്ട്....??!" "ഏയ് വെറുതെ... നടന്നു ക്ഷീണിച്ച് വന്നിരുന്നതാ ഇവിടെ.... അപ്പോഴേക്കും ഷോ സ്റ്റാർട്ട് ചെയ്യാൻ ആയി എന്നാ ഞാനങ്ങോട്ട് ചെല്ലട്ടെ....." എന്നും പറഞ്ഞവൾ വാച്ചിലേക്ക് നോക്കി അവിടുന്നു എഴുനേറ്റ് പോകുന്നത് കണ്ട് ഞാൻ അവളെ നോക്കിയിട്ട് ഫോണിലുള്ള ടൈമിലേക്ക് നോട്ടം തെറ്റിച്ചു... 'ഈ ജാസി കോഫീ ഉണ്ടാക്കാൻ പോയതാണോ അതോ കോഫീ വാങ്ങാൻ പോയതാണോ... എത്ര നേരായി..ചിലപ്പോ തിരക്കായിരിക്കും ....ഷോ തുടങ്ങാൻ ഇനി വെറും പത്തു മിനിറ്റ് മാത്രം....എന്തായാലും അവൻ വരുമ്പോഴേക്കും ഇവിടുന്ന് എഴുനേറ്റ് കുറച്ചു തണുത്ത കാറ്റ് കൊള്ളാം...' എന്നൊക്കെ ചിന്തിച്ചു ഞാൻ ഇരിപ്പിടത്തിൽ നിന്നും എഴുനേറ്റ് കുറച്ചു മുന്നോട്ട് നടന്നു... അപ്പൊ അവിടെ പൊട്ടി പൊളിഞ്ഞ ഒരു വീട് കണ്ടിട്ട് ഞാൻ അതിന്റെ അടുത്തേക്ക് പോയി ..അപ്പൊ ആ പൊട്ടിപൊളിഞ്ഞ വീടിന്റെ ചുമര് ഭാഗമൊക്കെ നല്ല ഡിസൈൻ കൊണ്ട് ഇതുവരെ കാണാത്ത കൊത്തു പണികൾ ചെയ്തു തീർത്തത് കണ്ട് ഞാനെന്റെ ഫോണെടുത്തു അതെല്ലാം അതിൽ സൂം ചെയ്ത് വീഡിയോ പകർത്തി കൊണ്ടിരുന്നു... അതെല്ലാം പകർത്തുന്നതിൻ ഇടയിലാണ് ജാസി പിറകിൽ നിന്ന് ജെസാ എന്ന് വിളിച്ചു കൂവുന്നത് കേട്ടത്... അത് കേട്ടപ്പോ തന്നെ ഞാൻ ഫോണ് മാറ്റാതെ തന്നെ പിറകിലേക്ക് നോക്കി

അവനോട് ഞാൻ ഇവിടെ ഉണ്ടെന്ന് വിളിച്ചു പറഞ്ഞു... അത് കേട്ട് അവനെന്റെ അടുത്തേക്ക് വന്നിട്ട് എനിക്കു നേരെ കോഫീ നീട്ടി.... അന്നേരം ഞാൻ ഫോണ് മാറ്റി വെച്ചിട്ട് അവന്റെ കൈയിൽ നിന്ന് കോഫീ വാങ്ങിച്ചു..... "നീയെന്താ ഇവിടെ വന്നു നിൽക്കുന്നെ ....??!" കയ്യിലുള്ള കപ്പിലെ കോഫി വലിച്ച് കുടിച്ച് അവനിങ്ങനെ എന്നോട് ചോദിച്ചതും ഞാൻ അവനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു.... "നിന്റെ കാണാത്തത് കൊണ്ട് ഞാൻ വെറുതെ ഇതിലൂടെ പാസ്സ് ചെയ്തപ്പോ ഈ വീട് കണ്ടു...." ഞാനിതും പറഞ്ഞു പിറകിലേക്ക് നോക്കിയതും അവിടെയുള്ള കാഴ്ച കണ്ട് എന്റെ കയ്യിലെ കോഫി കപ്പ് നിലത്തേക്ക് ചാടി.... അത് കണ്ട് എന്റെ ഹാർട്ട് എന്തെന്നില്ലാതെ മിടിച്ചു കൊണ്ടിരുന്നതും ഞാൻ അവിടെനിന്ന് നോട്ടം തെറ്റിക്കാതെ തന്നെ ജാസിയെ വിളിച്ചു... "ജാ,,, ജാസി...." "എന്താ ജെസ...??!" എന്റെ പെട്ടന്നുള്ള വിളി കേട്ടിട്ട് അവനെന്നെ നോക്കി ചോദിച്ചതും ഞാൻ പേടിച്ച് കൊണ്ട് പറഞ്ഞു.... "ജാസി ,,അവി,,ടെ,,,അവിടെ..." മിടിക്കുന്ന ഹൃദയത്തോടെ ആ പൊട്ടി പൊളിഞ്ഞ വീടിനുള്ളിൽ നേരത്തെ എന്നോട് സംസാരിച്ച പെണ്കുട്ടി ചോരയിൽ കുളിച്ച് കിടക്കുന്നത് ഞാനവന് കാണിച്ചു കൊടുത്തു...അപ്പൊ അവനും എന്നെ പോലെ അങ്ങോട്ട് അന്താളിച്ചു നോക്കുന്നത് കണ്ട് ഞാൻ അവനേയും കൊണ്ട് അപ്പോതന്നെ അതിന്റെ ഉള്ളിലേക്ക് ഓടികയറി....

അപ്പോ അവിടെയെല്ലാം ബൊക്കയിലെ റെഡ് റോസ് ചോരയിൽ കുളിച്ച് ചിന്നി ചിതറി കിടക്കുന്നത് കണ്ട് എന്റെ ഹൃദയം എന്തെന്നില്ലാതെ മിടിച്ചു കൊണ്ടിരുന്നു... റോസിനിടയിൽ ആ പെണ്കുട്ടി കിടക്കുന്നത് കണ്ട് ഞാൻ വേഗം അവളെ അടുത്തേക്ക് ചെന്നു അവിടെ മുട്ടു കുത്തിയിരുന്നു....അപ്പൊ അവളുടെ കൈയിലും മുഖത്തെല്ലാം കത്തി കൊണ്ടുള്ള ആഴത്തിലുള്ള മുറിവ് കണ്ട് ഞാനൊന്ന് തറഞ്ഞു പോയി... ആദ്യം അവൾക്ക് ശ്വാസമൊന്നും ഇല്ലായെന്ന് ഞങ്ങൾ കരുതിയെങ്കിലും പിന്നീട് അവൾ പാതി അടഞ്ഞ ചോരയിൽ കുതിർന്ന കണ്ണുകളോടെ എന്നെ നോക്കി ചെറുപുഞ്ചിരിച്ചു കാണിച്ചിട്ട് അവളുടെ ചോരയിൽ കുതിർത്ത കൈ ചെറു അനക്കത്തോടെ എൻറെ കൈയ്യിനെ പൊതിഞ്ഞു പിടിച്ചു... അപ്പോഴും അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി ഉണ്ടായിരുന്നു.... ശരീരമൊന്നാകെ വലിഞ്ഞു മുറുകിയിട്ടും അവളുടെ ചുണ്ടിൽ വേദനയേറിയ പുഞ്ചിരി കണ്ട് എന്റെ ഉള്ളമൊന്ന് വേദനിച്ചു കണ്ണിൽ നിന്നും ഒരിറ്റ് കണ്ണുനീർ അവളുടെ കവിളിലേക്ക് പതിഞ്ഞു... അപ്പോളവൾ എന്റെ കൈയ്യിനെ മുറുകെ പിടിച്ചു വേദന കൊണ്ട് ഒന്ന് ഞെരങ്ങിയിട്ട് ചുണ്ടു കൊണ്ട് പതിയെ എന്തോ പറഞ്ഞു... പക്ഷെ അത് എന്താണെന്ന് എനിക്ക് ശേരിക്കിനും വെക്തമായില്ല.... അപ്പൊ അവളുടെ ജീവനിൽ ഒരു തരി ജീവനുണ്ടെന്ന് അറിഞ്ഞതും ഇവളുടെ ജീവൻ എങ്ങനെ എങ്കിലും രക്ഷിക്കണമെന്ന് ചിന്തിച്ചു

ഞാൻ ജാസിയെ നോക്കിയിട്ട് അവളുടെ കൂടെ ഇരിക്കാൻ പറഞ്ഞ് പെട്ടന്ന് തന്നെ അവിടെ നിന്നും എഴുന്നേറ്റ് വെള്ളം കൊണ്ടുവരാൻ ഓടി .. എന്റെ കൈയിലുള്ള വെള്ളമൊക്കെ കഴിഞ്ഞത് കൊണ്ട് ഞാൻ എങ്ങനെ ഒക്കെയോ അവിടെയുള്ള കടയിലേക്ക് ഓടി പോയി ഒരു കുപ്പി വെള്ളം ചോദിച്ചു.... പക്ഷെ കടയിൽ നല്ല തിരക്കായത് കൊണ്ട് അവിടെയുള്ള ചേട്ടൻ എന്നെ മൈൻഡ് പോലും ചെയ്യാതെ അവിടെ ഉള്ളവർക്ക് ഓരോന്ന് എടുത്തുകൊടുക്കുന്നത് കണ്ട് ഞാൻ പിറകിലേക്കൊന്ന് വെപ്രാളപെട്ട്‌ നോക്കിയിട്ട് വീണ്ടും കടക്കാരനോട് വെള്ളം ചോദിച്ചു... അപ്പോഴും അയാൾ മറ്റുള്ളവർക്ക് എടുത്തു കൊടുക്കുന്ന തിരക്കായത്‌ കണ്ട് എന്നെ ശ്രേദ്ധിക്കാത്തതും ഒരു ജീവൻ അവിടെ കിടന്ന് പിടയുന്നതും മനസ്സിലേക്ക് കുത്തി കയറി വന്നതും എന്റെ കണ്ണുകൾ എന്തെന്നില്ലാതെ നിറഞ്ഞു കവിഞ്ഞു..... ചങ്കൊക്കെ വേദനിച്ചു ഉള്ളം കുത്തി നോവിക്കും വിധമായതും ഞാൻ കടക്കാരനോട് കൊഞ്ചി കൊണ്ട് നിറഞ്ഞു നിക്കുന്ന കണ്ണുകൾ തുടച്ചു മാറ്റാതെ വെള്ളമെന്ന് പറഞ്ഞതും അയാൾ അതൊന്നും കേൾക്കുന്നില്ല..... അത് കണ്ട് എനിക്ക് അതിലേറെ സങ്കടം തികട്ടി വെന്ന് ഞാൻ തിരക്കിനിടയിൽ രണ്ടടി മുന്നിലേക്ക് നിന്നിട്ട് കടകാരന്റെ മുന്നിൽ ചെന്നു നിന്നിട്ട് വീണ്ടും കണ്ണ് നിറച്ചു കൊണ്ട് വെള്ളമൊന്ന് കൊഞ്ചിയതും അയാൾ എനിക്ക് നേരെ വെള്ളം എടുത്തു തന്നു...

അത് കണ്ട് ഞാൻ കയ്യിലുള്ള പൈസ എത്ര ആണന്നൊന്നും നോക്കാതെ അവിടെവെച്ച് കൊടുത്ത് തിരക്കിനിടയിൽ എങ്ങനെ ഒക്കെയോ പുറത്തു കടന്ന് വെള്ള കുപ്പിയെ മുറുക്കി പിടിച്ചു ഓടി... കണ്ണൊക്കെ നിറഞ്ഞു നിന്നിട്ട് മുന്നിലേക്കൊന്നും വ്യക്തമായി കാണാതെ വന്നിട്ട് ഞാൻ ഓടുന്നിടെ ഒരു കല്ലിൽ തട്ടി നെറ്റി അടിച്ചു വീണു... പക്ഷെ അപ്പോഴും എന്റെ മനസ്സിൽ ജീവനു വേണ്ടി കൊതിക്കുന്ന ആ പെണ്കുട്ടിയെ രക്ഷിക്കണമെന്നായിരുന്നു... അതോണ്ട് എന്റെ നെറ്റിയിൽ നിന്നും ഒലിച്ചു വരുന്ന ചോരയെ ഒന്നും വകവെക്കാതെ ഞാൻ അവിടെനിന്നും എഴുനേറ്റ് വീണ വീഴ്ചയിൽ കുപ്പി തെറിച്ചു പോയത് നിലത്തു നിന്ന് എടുത്തു നിറഞ്ഞു ചാലിട്ടു ഒഴുകുന്ന കണ്ണുനീരിനെ പുറം കയ്യോണ്ട് തുടച്ചു ഞാൻ വീണ്ടും അങ്ങോട്ടേക്ക് ഓടി..... ഓടിയിട്ട് കിതച്ചു കൊണ്ട് പൊളിഞ്ഞ വീടിന്റെ അരികിലെത്തിയതും ഞാനൊന്ന് ശ്വാസം എടുത്തു വിട്ട് മുന്നിലേക്ക് നോക്കി.... അപ്പൊ അവിടെയെല്ലാം ജനക്കൂട്ടം തടിച്ചു കൂടിയത് കണ്ട് എന്റെ നെഞ്ചൊന്ന് കാളി.... അത് കണ്ട് ഞാൻ മരവിപ്പോടെ നിറഞ്ഞു നിക്കുന്ന അൾക്കൂട്ടങ്ങളെയെല്ലാം വകഞ്ഞു മാറ്റി കൊണ്ട് ഉള്ളിലേക്ക് കയറി... അപ്പോളവിടെ ആ പെണ്കുട്ടി മരിച്ചു കിടക്കുന്നതും അതിന്റെ തൊട്ടരികിലുള്ള പൊലീസുകാർക്കിടയിൽ ജാസി അവളെ നോക്കി നിക്കുന്നത് കണ്ടതും എന്റെ കൈയിലുള്ള വെള്ളകുപ്പി നിലം പതിച്ചു.....

വെള്ളകുപ്പി നിലംപതിച്ച ശബ്ദം കേട്ടിട്ട് ജാസി ഒന്ന് ഞെട്ടികൊണ്ട് നിലത്തു കിടക്കുന്ന കുപ്പിയിലേക്ക് നോക്കിയിട്ട് എന്നിലേക്ക് നോട്ടം തെറ്റിച്ചു.... അപ്പൊ അവൻറെ ദയനീയമായ നോട്ടം കണ്ടിട്ട് എന്റെ കണ്ണുകൾ നിറഞ്ഞു വന്നു.... "ഇവനാണ് ഇത് ചെയ്തതെന്ന് ആരെങ്കിലും കണ്ടോ...സാക്ഷികളുണ്ടോ ഇവിടെ...???!!" ഒരു മലയാളി പോലീസ് ജാസിയെ നോക്കി ഇതും ചോദിച്ചു അവിടെ തടിച്ചു കൂടിയ ആളുകളിലേക്ക് നോട്ടം തെറ്റിച്ചു... അപ്പൊ ആളുകളെല്ലാം മുഖാമുഖം നോക്കി എന്തൊക്കെയോ പിറുപിറുത്തു എന്നല്ലാതെ ആരും ഒരക്ഷവും മിണ്ടിയില്ല.... "ഞാനുണ്ട് സാക്ഷിയായിട്ട്...." പെട്ടന്ന് പിറകിൽ നിന്ന് ഒരാൾ ഇങ്ങനെ വിളിച്ചു പറഞ്ഞു എല്ലാവരെയും വകഞ്ഞു മാറ്റി മുന്നിലേക്ക് വന്നു... അപ്പൊ ഞാനും ഉയർന്നു വരുന്ന നെഞ്ചിടിപ്പോടെ പിറകിലെ ആളെ നോക്കി....അപ്പൊ ആളുകൾക്കിടയിലൂടെ വരുന്ന സൽമാനെ കണ്ട് ഞാനൊന്ന് തറഞ്ഞു നിന്നു....അവനെങ്ങനെ ഇവിടെ എത്തി എന്നുള്ളതിനേക്കാൾ എന്നെ ഞെട്ടിച്ചത് അവന്റെ വാക്കുകളായിരുന്നു... "ഞാൻ കണ്ടു ഈ കിടക്കുന്ന പെണ്കുട്ടിയെ ഇവൻ അതി ക്രൂരമായി കൊല്ലുന്നത്..." എന്നെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചിട്ട് എന്റെ സൈഡിൽ നിന്ന് അവൻ ജാസിയെ കുത്തുന്ന കണ്ണുകളോടെ നോക്കി പറയുന്നത് കേട്ടിട്ട് എന്റെ മുഖമെല്ലാം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി ....

"ഇല്ല സർ,,, ഇവൻ കള്ളം പറയുന്നതാ,,,ഈ നിൽക്കുന്ന ജാസിയല്ല ഇവളെ കൊന്നത്... ഞങ്ങൾ വന്നപ്പോ തന്നെ അവളിവിടെ ...." ഞാൻ സൽമാനെ നോക്കി പൊലീസിനോടായി പറഞ്ഞതും അയാൾ അപ്പൊ തന്നെ stop it എന്ന് പറഞ്ഞു കയ്യുയർത്തി കാണിച്ചു നിർത്താൻ പറഞ്ഞു..... "സാക്ഷിയെ കിട്ടി,,, ഇനി പറയുന്നതും ചോദിക്കുന്നതൊക്കെ അങ് സ്റ്റേഷനിൽ വെച്ച്.....അവനെ പിടിച്ച് കൊണ്ടുവരാൻ നോക്ക്...." അയാൾ ഇതും പറഞ്ഞ് അവിടെനിന്ന് പോയതും ഞാൻ അയാളെ പിറകെ പോയി ജാസി കുറ്റക്കാരനല്ല എന്ന് കുറേ തവണ പറഞ്ഞു നോക്കി... കാലു വരെ പിടിച്ചു കൊഞ്ചിയിട്ടും അയാൾ അതൊന്നും കേൾക്കാത്ത മട്ടിൽ പോകുന്നത് കണ്ട് സങ്കടവും കരച്ചിലൊക്കെ വന്നിട്ട് ഞാൻ തളർന്ന് ചുവരിൽ ചാരി നിന്നു... അപ്പൊ വെള്ള പുതച്ചു കൊണ്ട് മരിച്ച പെണ്കുട്ടിയുടെ ബോഡിയും അതിനു പിറകിലായി രണ്ടു പൊലീസുകാർ ജാസിയേയും പിടിച്ച് പോകുന്നത് കണ്ട് എന്റെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകിയതും ഞാൻ ഏങ്ങലടിക്കുന്ന ചുണ്ടുകളെ കൂട്ടി പിടിച്ച് അവനെ കാണാൻ എനിക്ക് ത്രാണി ഇല്ലാത്തതു കൊണ്ട് ഞാൻ അവനിൽ നിന്ന് മുഖം തിരിച്ചു മുഖം പൊത്തി പിടിച്ചു പൊട്ടിക്കരഞ്ഞു ....

"Jeza,," പെട്ടന്ന് ജാസിയുടെ പതിഞ്ഞ സ്വരം എന്റെ കാതിൽ അലയടിച്ചതും കീഴ്ച്ചുണ്ടിനെ ഇറുക്കി പിടിച്ചു ഞാൻ മുഖത്തു നിന്ന് വിറച്ചോണ്ട് നിക്കുന്ന രണ്ടു കൈയും എടുത്തു മാറ്റി കൊണ്ട് മുന്നിലേക്ക് നോക്കി... അപ്പൊ എന്റെ ജാസി എന്നെ കണ്ണിമ വെട്ടാതെ നോക്കിയിട്ട് പതിയെ എന്റെ തോളിലേക്ക് ചാഞ്ഞു കൊണ്ട് എന്നെ ഇറുക്കെ കെട്ടിപ്പിടിച്ചു കരഞ്ഞതും അവന്റെ കരച്ചിൽ കണ്ടു എനിക്ക് നിയന്ത്രണം വിട്ട് ഞാനും അവനെ മുറുകെ പിടിച്ചു പൊട്ടിക്കരഞ്ഞു..... "മ്മ് മതി മതി കരച്ചിലും പിഴിച്ചിലുമൊക്കെ ...." ഞങ്ങളെ പിറകിൽ നിൽക്കുന്ന ഒരു പോലീസ് ഇത് പറഞ്ഞതും ജാസി എന്നിൽ നിന്ന് അടർന്നു നിന്ന് കണ്ണുകൾ അമർത്തി തുടച്ചോണ്ട് എന്റെ നെറ്റിയിൽ നിന്നും ചോര ഒലിക്കുന്നത് അവന്റെ കൈകൊണ്ട് പതിയെ തുടച്ചു കൊണ്ട് എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു... അവന്റെ പുഞ്ചിരിയിൽ എന്റെ കണ്ണ് വീണ്ടും നിറഞ്ഞു തുളുമ്പിയതും ഞാൻ ചുണ്ടുകൾ കൂട്ടി പിടിച്ചു വായ പൊത്തിപ്പിടിച്ചു തിരിഞ്ഞു നിന്ന് പൊട്ടിക്കരഞ്ഞു..... അത് കണ്ടിട്ട് ജാസി എന്റെ അരികിൽ നിന്ന് കണ്ണ് അമർത്തി തുടച്ചോണ്ട് പോയതും ഞാൻ ഡ്രെസ്സിൽ കൈകൾ മുറുക്കി പിടിച്ച് നിലത്തൂർന്നിരുന്നു ...... അപ്പോ ജാസിയെ പോലീസ് ജീപ്പിലേക്ക് വലിച്ചിടുന്നത് കണ്ട് ഞാൻ മുഖം പൊത്തിപ്പിടിച്ചു അവിടെയിരുന്ന് പൊട്ടികരഞ്ഞു...... അപ്പോതന്നെ പോലീസ് ജീപ്പ് അവിടുന്ന് പോയ ശബ്ദം കേട്ടതും ഞാൻ എന്തു ചെയ്യണമെന്ന് അറിയാതെ തേങ്ങി കരഞ്ഞു....

"ഓ മൈ ഗോഡ്,,, ആരിത് മിസ് ജെസ ഐറയോ ...അതോ അവളല്ലേ ഇത്..??!!" ഒരുതരം പുച്ഛിച്ചു ചിരിച്ചു കൊണ്ടുള്ള സൽമാന്റെ ശബ്ദം ചെവിയിലേക്ക് കുത്തി കയറിയതും ഞാൻ ദേഷ്യം അണപല്ലിൽ നിയന്ത്രിച്ചു മെല്ലെ തല ഉയർത്തി സൽമാനെ നോക്കി.... "അയ്യോ,,ഇത് നീ തന്നെ ആയിരുന്നോ..കണ്ടിട്ട് തോന്നിയില്ല,, ഞങ്ങളെ കോളേജിലെ സൂപ്പർ സ്റ്റാർ ഐറ ഇങ്ങനെയൊന്നുമല്ല... തൊട്ടാൽ കരണം നോക്കി ഒന്ന് കൊടുക്കും അമ്മാതിരി പെണ്ണാ അവൾ,,, പക്ഷെ ഇത് എന്തോന്ന്...കണ്ണും മുഖമെല്ലാം ചുവന്നിട്ട് ...." എന്റെ കരഞ്ഞു കലങ്ങിയ കണ്ണുലേക്കും മുഖത്തേക്കും നോക്കി അവനിതും പറഞ്ഞ് എന്റെ അടുത്ത് ഒരു മുട്ടിൽ ഇരുന്നു.... "എനിക്കറിയാടി നിന്റെ ജാസിയല്ല ഇത് ചെയ്തതെന്ന്,,, പക്ഷെ എന്തിന് ഞാൻ അങ്ങനെ പറഞ്ഞു എന്ന സംശയം നിന്നിൽ ഉണ്ടാവും ല്ലേ...??! അതിന് ഒരേയൊരു കാരണമേ ഉള്ളൂ,,, നിന്നെയും ജാസിയേയും തമ്മിൽ അകറ്റിപ്പിക്കാ എന്നുള്ളത്... കുറെ ദിവസമായി ആ ആഗ്രഹം കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് അപ്പൊ ഇപ്പൊരു ചാൻസ് എനിക്ക് വീണു കിട്ടിയപ്പോ ഞാനതങ് നന്നായി മുതലാക്കി....

അതോണ്ടാ ചെയ്യാത്ത കുറ്റത്തിനും നിന്റെ പാവം ജാസിയെ ഞാൻ കുറ്റക്കാരൻ ആക്കിയത്..... ഇനി അവനെ സെൻട്രൽ ജയിലിലും കയറ്റണം എനിട്ടവൻ അവിടെ പട്ടിയെ പോലെ കഴിയണം... ഇതൊക്കെയാണ് എന്റെ ഇനിയുള്ള ആഗ്രഹം... " എന്നൊക്കെ അവൻ കണ്ണിച്ചോര ഇല്ലാതെ എന്നോട് പറഞ്ഞതും ഞാൻ അവനെ ഒന്ന് നോക്കി എന്നില്ലാതെ മറുത്തൊരു വാക്ക് മൊഴിഞ്ഞില്ല,,, കാരണം എന്റെ മൈൻഡിൽ മൊത്തം ജാസിയായിരുന്നു.....അവന്റെ അവസ്ഥ ഓർത്തിട്ട് എന്റെ ഉള്ളം എന്തെന്നില്ലാതെ നീറി പുകഞ്ഞിട്ട് കണ്ണിൽ നിന്നുമെല്ലാം വെള്ളം ഒലിച്ചിറങ്ങുകയാണ്..... 'ഞങ്ങൾ ഒരിക്കലും ഇങ്ങോട്ട് വരാൻ പാടില്ലായിരുന്നു... ഇങ്ങോട്ട് വന്നിട്ടല്ലേ ഇങ്ങനെയൊക്കെ നടന്നത്... അതും എന്റെ ജാസി ജെയിലിൽ പോകാൻ കാരണം ഞാനല്ലേ....' എന്നൊക്കെ ഞാൻ ചിന്തിച്ചു കണ്ണുകൾ അടച്ചോണ്ട് അവിടെ പൊട്ടിക്കരഞ്ഞിരുന്നു................ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story