QUEEN OF KALIPPAN: ഭാഗം 55

queen of kalippan

രചന: Devil Quinn

'ഞങ്ങൾ ഒരിക്കലും ഇങ്ങോട്ട് വരാൻ പാടില്ലായിരുന്നു... ഇങ്ങോട്ട് വന്നിട്ടല്ലേ ഇങ്ങനെയൊക്കെ നടന്നത്... അതും എന്റെ ജാസി ജയിലിൽ പോകാൻ കാരണം ഞാനല്ലേ....' എന്നൊക്കെ എന്റെ ഉള്ളിൽ നിന്നും ആരൊക്കെയോ വിളിച്ചു പറഞ്ഞതും ഞാൻ കണ്ണുകൾ അടച്ചോണ്ട് പൊട്ടിക്കരഞ്ഞു....... ●●● ●●● ●●● ആരെയെങ്കിലും ഉള്ള് തൊട്ട് സ്നേഹിച്ചിട്ടുണ്ടെങ്കിൽ ഒരുക്കലെങ്കിലും നെഞ്ച് പൊട്ടി കരഞ്ഞിട്ടുണ്ടാകുമെന്ന് പറയാറില്ലേ അതായിരുന്നു പിന്നീടന്റെ അവസ്ഥ... വീട്ടിലെ ആരോടും സംസാരിക്കില്ല നേരത്തിന് ഭക്ഷണം കഴിക്കില്ല ആരോടും ഒന്ന് ചിരിക്ക പോലുമില്ല,,,,മൈൻഡ് മൊത്തം ജാസി ആയിരുന്നു...അവനും ഞാനുമൊത്തുമുള്ള ഓർമകളെന്നെ വല്ലാതെ നോവിച്ചു കൊണ്ടിരുന്നു.... കോളേജിലേക് ഒന്നും പോവാതെ വീട്ടിലിങ്ങനെ മാനസികമായി തളർന്നിരുന്നു...എന്തിന് എന്നും രാവിലെ ഉപ്പച്ചിൻ്റെ കൂടെ പാട്ടും കേട്ട് ജോക്കിങിന് പോകുന്ന ഞാൻ അന്ന് മുതൽ എല്ലാം നിർത്തി.... എന്റെ ഈ അവസ്ഥ കണ്ടിട്ട് വീട്ടിലുള്ളവരും നന്നേ വിഷമിച്ചിരുന്നു.... അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു... പതിയെ പതിയെ ഞാനും അന്നത്തെ ഷോക്കിൽ നിന്നും റിക്കവറായി വന്നു... അങ്ങനെ ഞാൻ ഡിഗ്രി തേർഡ് ഇയർ എത്തി....

അപ്പോഴും മറക്കാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങളും പഴയ ഓർമകളും എനിക്ക് മുന്നിൽ തുറന്നു കാട്ടി എന്നെ തളർത്തിക്കൊണ്ടിരുന്നു സൽമാൻ.... അതോടു കൂടെ ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം വീണ്ടും ഉണർന്നു... അവൻക്ക് എന്നെ മാനസികമായി തളർത്തണം അതിനു വേണ്ടിയാണവൻ പഴയ എന്റെയും ജാസിയുടെയും ഫ്രണ്ട്ഷിപ്പും മുംബൈയിൽ നടന്ന സംഭവങ്ങളെല്ലാം എന്നെ വീണ്ടും വീണ്ടും ഓർമപ്പെടുത്തി തന്നത്...ഇതെല്ലാം കൊണ്ട് ഞാൻ കോളേജിലേക്കുള്ള പോക്ക് വരവ് വരെ നിർത്തി... എന്തേലും എക്സാമുള്ള ദിവസം മാത്രമുള്ളു കോളേജിലേക്ക് വരവുണ്ടായിരുന്നുള്ളൂ.... ജാസി നിരപരാധി ആണെനുള്ള ഒരു തെളിവും എന്റെ കൈയിൽ ഇല്ലാത്തത് കൊണ്ട് അവനെ കോടതി സെൻട്രൽ ജെയിലേക്ക് മാറ്റി.... ഇതറിഞ്ഞ ഞാൻ നന്നേ തളർന്നു പോയിരുന്നു.... ജാസിയുടെ വീട്ടിലുള്ളവരുടെ അവസ്ഥ അറിയാൻ ഞാനവന്റെ വീട്ടിലേക്ക് പോയി... ആദ്യമൊക്കെ ഉപ്പച്ചി അങ്ങോട്ടൊന്നും പോകണ്ട എന്നൊക്കെ പറഞ്ഞെങ്കിലും പിന്നീട് ഞാൻ വാശി പിടിച്ച് ഉപ്പച്ചിനെയും കൂട്ടി അവനെനിക്ക് പറഞ്ഞു തന്ന ഓർമയിൽ അവന്റെ നാട്ടിലേക്ക് പോയി....കുറച്ചു ദൂരമുണ്ടായിരുന്നു അങ്ങോട്ട്.... അവൻക്ക് ആകെ ഉള്ളത് ഉപ്പയും ഉമ്മയും ഒരു അനിയത്തിയുമായിരുന്നു...

എന്നെ കണ്ട ഉടനെ അവന്റെ അനിയത്തി എന്റെ അടുത്തേക്ക് ഓടി വന്ന് കെട്ടിപിടിച്ച് ജാസിയെ പറ്റി പറഞ്ഞ് കരഞ്ഞെങ്കിലും അവന്റെ ഉമ്മി എന്നെ നോക്കിയത് പോലുമില്ല....ജാസിയേയും എന്നെയും എന്തൊക്കെയോ പറഞ്ഞ് ആരോടെന്നില്ലാതെ പിറുപിറുക്കുന്നുണ്ടായിരുന്നു.... അതിനിടയിൽ ഉമ്മാന്റെ കണ്ണിൽ നിന്നും വെള്ളവും ഒലിച്ചിറങ്ങുന്നുണ്ട്.... ഇതൊക്കെ കണ്ടിട്ട് ചങ്ക് പൊട്ടുന്ന വേദന തോന്നിയെങ്കിലും ഞാൻ ചുണ്ട് കൂട്ടി പിടിച്ച് വിതുമ്പി കൊണ്ട് നിന്നു എന്നല്ലാതെ ഒരക്ഷരം മിണ്ടിയില്ല.... ആപ്പോ അവന്റെ ഉമ്മ ജാസി എന്ന മോൻ ഞങ്ങൾക്കില്ല എന്ന് പറഞ്ഞ് അവന്റെ അനിയത്തിയെ എന്നിൽ നിന്ന് വലിച്ച് കൊണ്ട് ഉള്ളിലേക്ക് പോയത് കണ്ടിട്ട് എന്റെ ഉള്ളിൽ പിടിച്ചു വെച്ച സങ്കടമെല്ലാം ഒരു പൊട്ടികരച്ചിലേക്ക് വഴി മാറാൻ അതിക സമയമെടുത്തില്ല.... എന്റെ കരച്ചിൽ കണ്ട ഉപ്പച്ചി എന്റെ തോളിൽ കൈവെച്ചതും ഞാൻ ഉപ്പച്ചിന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു.... "ഉപ്പച്ചി,,എല്ലാത്തിനും കാരണക്കാരി ഞാനൊറ്റ ഒരുത്തിയാ,,,,ഞാൻ കാരണമല്ലേ ജാസി....." ഉപ്പച്ചിന്റെ നെഞ്ചിൽ കിടന്ന് വിതുമ്പി കൊണ്ട് ഞാനിങ്ങനെ പറഞ്ഞതും ഉപ്പച്ചി എന്റെ തലയിൽ തലോടി കൊണ്ട് എന്നെ ആശ്വസിപ്പിച്ചു..... "ഒരിക്കലുമിത് നീ കാരണമോ ജാസി കാരണമോ അല്ല,,,

,ഇതെല്ലാം വിധി യാണ്,,ഞങ്ങൾക്കറിയാ ജാസിയല്ല ഇതല്ലാം ചെയ്തതെന്ന്... എല്ലാം കാണുന്നവൻ മുകളിലുണ്ട്,,, നിന്റെ സങ്കടമൊന്നും അവൻ കാണാതെ നിക്കില്ല ഒരുദിവസം എല്ലാം ശെരിയാവും....ഒരു കാലത്ത് സത്യം തന്നെ വിജയിക്കും അതുവരെ നീ ക്ഷമിച്ചിരിക്കുക..." ഉപ്പ പറഞ്ഞ പോലെ ഒരു കാലത്ത് സത്യം വിജയിക്കുക തന്നെ ചെയ്യുമെന്ന് അന്നന്റെ മനസ്സ് എന്നോട് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.... ഞാൻ അവന്റെ വീട്ടിലേക്ക് ഒന്ന് നോക്കിയിട്ട് അവിടെ നിന്നും പോന്നു...അന്നവിടെ അവന്റെ ഉപ്പയില്ലായിരുന്നു..എവിടേക്കോ പോയതായിരുന്നു... പിന്നീടെന്റെ അന്വേഷണം എന്തെങ്കിലും തെളിവ് കണ്ടെത്തുക എന്നുള്ളതായിരുന്നു..... പക്ഷെ അവിടെയും എനിക്ക് നിരാശയായിരുന്നു ഫലം... ജാസി മുംബൈയിലെ സെൻട്രൽ ജയിലിൽ ആയതുകൊണ്ട് തന്നെ അവനെ ഒരിക്കൽ പോലും അന്നത്തെ സംഭവത്തിനു ശേഷം കാണാൻ സാധിച്ചില്ല..... കോളേജിലെ തേർഡ് ഇയറിലെ ലാസ്റ്റ് ഡേ സൽമാൻ വീണ്ടും എന്നെ കുത്തി നോവിച്ചു കൊണ്ടിരുന്നു...അവൻക്കത് ഒരു ഹരമായി മാറിയത് കൊണ്ട് എന്നെ എന്തെന്നില്ലാതെ വേദനിപ്പിച്ചു ... എന്നത്തേയും പോലെ ഞാനതൊക്കെ മിണ്ടാതെ കേട്ട് നിന്നല്ലാതെ ഒരക്ഷരം മിണ്ടിയില്ല.....പക്ഷെ വീട്ടിലേക്കുള്ള എന്റെ യാത്രയിൽ എന്നെയത് വല്ലാതെ നോവിച്ചു....

വീട്ടിൽ എത്തിയാലെങ്കിലും കുറച്ചു ആശ്വാസം കിട്ടുമെന്നോർത്ത് ഞാൻ വേഗം വീട്ടിലേക്ക് ചെന്നു... പക്ഷെ അവിടെയെത്തിയപ്പോ എന്നെ വീണ്ടും തളർത്തും വിധമായിരുന്നു ഉപ്പച്ചിയുടെ വാക്കുകൾ എന്റെ ചെവിയിലേക്ക് തുളച്ചു കയറിയിരുന്നത്..... "മോളേ,,, ഇന്നിവിടെ ഇശാന്റെ ഉപ്പ വന്നിരുന്നു...നിങ്ങളുടെ കല്യാണത്തെ പറ്റി പറയാനാണ് വന്നത്.... ഇഷാനോട് നിങ്ങളുടെ കല്യാണം ഉറപ്പിച്ച കാര്യം പറഞ്ഞില്ലായിരുന്നു.... അതന്ന് ജാസി പറഞ്ഞ് ശെരിയാക്കിക്കോണ്ട് എന്ന് പറഞ്ഞത് കൊണ്ട് ഞങ്ങളും അക്കാര്യം ശ്രദ്ധിച്ചില്ല... പക്ഷെ ഇപ്പൊ ജാസി ഇല്ലല്ലോ... അതുമാത്രമല്ല ഇഷാൻ അവന്റെ കല്യാണം അവനോട് ചോദിക്കാതെ എന്തിന് ഉറപ്പിച്ചു എന്ന് ചോദിച്ച് ഒച്ചയും ബഹളമൊക്കെ ഉണ്ടാകുന്നുണ്ട്....അവനിപ്പോ കല്യാണമൊന്നും വേണ്ട എന്നൊക്കെ പറഞ്ഞ് നടക്കാണല്ലോ... അതോണ്ട് ഇനി എന്തു ചെയ്യുമെന്ന് ചോദിച്ചു വന്നതാണ് അവന്റെ ഉപ്പ....അവർക്ക് മോളെ ഇഷ്ട്ടായിക്ക്ണ് പക്ഷെ അവൻ ഇഷ്ട്ടമില്ലാതെ എങ്ങനെ ഇത് നടക്കും.... അപ്പൊ ...." "അപ്പൊ ഈ കല്യാണം നടക്കില്ലല്ലേ....." ഉപ്പച്ചി പറഞ്ഞു പോവുന്നതൊക്കെ എന്റെ ഉള്ളം നെഞ്ചിനെ വല്ലാതെ വേദനിപ്പിച്ചു പോയിരിക്കെ പിന്നീട് ഉപ്പച്ചിന്റെ ഇടർച്ച കണ്ട് ഞാൻ അതിന്റെ ബാക്കിയായി ഉള്ളിനെ കുത്തി നോവിക്കുന്ന സങ്കടം മറച്ചു വെച്ച് ഒരു പുഞ്ചിരിയോടെ പറഞ്ഞൊപ്പിച്ചപ്പോഴേക്കിനും എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു......

"അങ്ങനെയൊന്നുമല്ല,,,, അവന്റെ ഉപ്പ അവനോട് ഒന്നുംകൂടെ ചോദിച്ചു നോക്കിയിട്ട് വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്...." എന്നൊക്കെ ഉപ്പച്ചി എന്റെ സങ്കടം കാണാൻ കഴിയാതെ പറഞ്ഞൊപ്പിച്ചതും ഞാൻ ഒന്നതിന് ചിരിച്ചെന്ന് വരുത്തി റൂമിലേക്ക് പോയി വാതിലടച്ച് തേങ്ങി കരഞ്ഞു.... എന്റെ ജാസി ഉണ്ടായിരുന്നെങ്കിൽ എനിക്കിതൊന്നും സംഭവിക്കില്ലായിരുന്നു എന്നൊക്കെ പറഞ്ഞു ഞാനവിടെ ഇരുന്ന് വിതുമ്പി കൊണ്ട് കരഞ്ഞിരുന്നു.... തനിച്ചാക്കാതെ എന്നും എന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്ന എന്ത് സങ്കടവും ഉണ്ടെങ്കിലും ' ' 'നിനക്ക് ഞാനില്ലേ പിന്നെന്തിന് നീ കരഞ്ഞ് സീൻ കോണ്ട്ര ആകുന്നേ' എന്ന് ചോദിച്ചു വരുന്ന അവൻ എന്റെയടുത്ത് ഒന്ന് വന്നിരുന്നെങ്കിൽ എന്ന് ഞാനൊരു നിമിഷം ചിന്തിച്ചു പോയി....ഞാൻ പറയുന്നത് കേൾക്കാൻ മാത്രമല്ല എന്റെ മനസ്സ് വായിക്കാനും കഴിവുള്ളവനായിരുന്നു എന്റെ ജാസി.... പിന്നീട് ഇശാന്റെ ഉപ്പാന്റെ ഒരു വിളിയും വന്നില്ല... ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു അവർ വിളിക്കുമെന്ന്...പക്ഷെ ദിവസങ്ങൾ പോയിക്കൊണ്ടിരിക്കെ എന്നിൽ നിന്നും ആ ഒരു പ്രതീക്ഷയും അണഞ്ഞു....പിന്നീട് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊതിച്ചത് കിട്ടില്ല വിധിച്ചതെ കിട്ടൂയെന്ന്.... എന്നും സ്നേഹത്തോടെ ശല്യപ്പെടുത്തുന്ന ജാസിയെ കാണാതിരുന്നപ്പോഴാണ് ഞാനവനെ അത്രമേൽ സ്നേഹിച്ചിരുന്നെന്ന് കാലമെനിക്ക് തെളിയിച്ചു തന്നു.....എന്നും ഇതേ ഓർത്തു സങ്കടപെട്ടിരിക്കും...

ജാസിയെ ഒരു നോക്ക് കാണാൻ വേണ്ടി ഞാൻ എന്തുമാത്രം കൊതിച്ചിട്ടുണ്ടെന്നറിയോ... ഒരു നിമിഷം കൊണ്ട് എന്റെ ഉള്ളിൽ സ്ഥാനമുറപ്പിച്ചവനാണവൻ എന്നാൽ ഒരുയുഗം എടുത്താലും മറക്കാൻ പറ്റാത്തതും ആ മുഖം തന്നെയാണ്... എന്റെ ഈ ആരോടും മിണ്ടാത്ത അവസ്ഥ കണ്ടിട്ട് എന്നെയിതിൽ നിന്ന് മോചിപ്പിക്കാൻ ഉപ്പച്ചി എനിക്ക് വേണ്ടി കല്യാണാലോചന കൊണ്ടു വരാൻ തുടങ്ങി... ഇശാന്റെ ഉപ്പാന്റെ വിളി പിന്നെ വരാത്തത് കൊണ്ട് ഞാൻ പതിയെ അവനേയും മറക്കാൻ തുടങ്ങി... പക്ഷെ എന്റെ ഏതെക്കെയോ അടിത്തട്ടിൽ അപ്പോഴും അവനവിടെ ഉണ്ടായിരുന്നു.... ആദ്യമെനിക്ക് കല്യാണമൊന്നും വേണ്ട എന്നൊക്കെ പറഞ്ഞെങ്കിലും ഉമ്മൂമയും ഉമ്മച്ചിയൊക്കെ കരഞ്ഞ് നിർബന്ധിച്ചത് കൊണ്ടും എനിക്ക് അവരുടെ കണ്ണുനീർ കാണാൻ പറ്റാത്തത് കൊണ്ടും ഞാനതിനും സമ്മതിച്ചു കൊടുത്തു..... അങ്ങനെ ആരെക്കെയോ എന്നെ കാണാൻ വരാൻ തുടങ്ങി ഞാനും ആർക്കോ വേണ്ടി എന്തിനോ വേണ്ടി ഒരു കളിപ്പാവ പോലെ നിന്നു കൊടുത്തു....പക്ഷെ ആരെ മുഖത്തേക്കും ഞാനന്ന് നോക്കിയിരുന്നില്ല... എന്നെ കൊണ്ട് അതിന് പറ്റിയില്ല എന്നു വേണം പറയാൻ.... അങ്ങനെ ഞങ്ങളെ കുടുംബത്തിന് നല്ലൊരു ബന്ധം അനുയോജ്യമായത് വന്നപ്പോ ഉപ്പച്ചി എന്നോട് വന്നു ചോദിച്ചു നിനക്ക് ചെക്കനെ ഇഷ്ട്ടമായോയെന്ന്.... ചെക്കന്റെ മുഖത്തേക്ക് പോലും നോക്കാത്ത എന്നോട് ഈ ചോദ്യം ചോദിച്ചപ്പോ ഞാൻ അവരുടെ പ്രതീക്ഷ തല്ലി കൊടുത്താതെ ഒന്ന് മൂളി കൊടുത്തു....

പിന്നീട് വിവാഹത്തിന്റെ തിരക്കായിരുന്നു വീട്ടിലെല്ലാം കുടുംബക്കാരും ബാക്കി ആളുകളും അങ്ങനെ എല്ലാരും വീട്ടിൽ ഒരുമിച്ചു കൂടാൻ തുടങ്ങി... അങ്ങനെ മൈലാഞ്ചി കല്യാണം വന്നെത്തി അന്ന് എന്നെ എല്ലാവരും മാറ്റി ഒരുക്കി നിർത്തി... എല്ലാവരെ മുഖത്തും അന്ന് നല്ല സന്തോഷമായിരുന്നു പക്ഷെ എനിക്കൊന്ന് ഉള്ള് തൊട്ട് സന്തോഷിക്കാൻ പോലും കഴിഞ്ഞില്ല... ഒരു ഭാഗത്ത് ജാസിയുടെ അവസ്ഥയോർത്ത് വീർപ്പുമുട്ടുമ്പോൾ മറു ഭാഗത്ത് ഇശാനെ കിട്ടാതെ പോയാ സങ്കടവും... രണ്ടും കൂടി ഓർത്തിട്ട് തലക്കൊക്കെ ഒരു ഭാരം വന്നപ്പോ ഞാൻ മൈലാഞ്ചി കല്യാണത്തിന്റെ ആൾ കൂട്ടത്തിന്റെ ഇടയിൽ നിന്ന് റൂമിലേക്ക് വിട്ടു... അവിടെയെത്തിയതും പെട്ടന്ന് ജാസിയുടെ ജെസ എന്ന നീട്ടിയുള്ള വിളി എന്റെ ചെവിയിലേക്ക് തുളച്ചു കയറി... അന്നേരം എന്റെ ഹാർട്ട്ബീറ്റ് എന്തെന്നില്ലാതെ മിടിച്ചു കൊണ്ടിരുന്നതും എന്റെ കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞു വന്നിരുന്നു....ആ നിമിഷം തന്നെ അവന്റെ ശബ്ദം കേട്ട ബാൽക്കണി ഭാഗത്തേക്ക് ഞാൻ ഓടി പോയി... അപ്പൊ അവിടെ ചെറിയ കുട്ടികൾ കളിച്ചിരിക്കുന്നു എന്നല്ലാതെ വേറൊരു ആളുകളും അവിടെയില്ലായിരുന്നു....

ചുറ്റു ഭാഗവും നോക്കിയിട്ടും ആരെയും കാണാതെ വന്നിട്ട് ആദ്യമെനിക്ക് അവനെ യഥാസമയവും ആലോചിച്ച് നടന്നിട്ട് വെറുതെ തോന്നിയതാവുമെന്ന് കരുതിയെങ്കിലും പിന്നീടും അവന്റെ വിളി വീണ്ടും എന്റെ ചെവിയിൽ എത്തിയതും ഞാൻ തല തിരിച്ച് ബാൽക്കണിയിലെ ഒരു മൂലയിൽ ഇരുന്ന് എന്റെ ഫോണിൽ നോക്കിയിരിക്കുന്ന കുട്ടികളിലേക്ക് നോക്കി... അപ്പൊ ആന്റിയുടെ കുട്ടി എന്റെ ഫോണ് അവളുടെ മടിയിൽ വെച്ച് മറ്റു കുട്ടികളോടൊപ്പം നിലത്തിരുന്ന് കളിക്കുന്നത് കണ്ടതും ഞാൻ എന്റെ ഫോണിലേക്ക് ഒന്ന് നോക്കിയിട്ട് വേഗം അവളുടെ മടിയിൽ നിന്നും ഫോണെടുത്തു നോക്കി..... അപ്പൊ അതിൽ കാണുന്ന വീഡിയോ റിപീറ്റ് അടിച്ച് വീണ്ടും വീണ്ടും പ്ലേ ചെയ്ത് പോകുന്നത് കണ്ട് ഞാൻ റിപീറ്റ് മോഡ് ഓഫാക്കി വെച്ച് അവിടെയിരുന്ന് ആ വീഡിയോ ചെറു നെഞ്ചിടിപ്പോടെ കണ്ടു തീർത്തു.... ആ വീഡിയോയിൽ ഉണ്ടായിരുന്നത് അന്ന് മുംബൈയിൽ വെച്ച് ഞാനാ പൊട്ടി പൊളിഞ്ഞ വീടിനെ വീഡിയോ ചെയ്യുന്നതായിരുന്നു...ആദ്യമെനിക്ക് ഒന്നും മനസ്സിലായില്ലെങ്കിലും പിന്നീട് ജാസി കോഫിയും കൊണ്ട് 'ജെസാ' എന്ന് വിളിച്ചു എൻ്റെയടുത്തേക്ക് വരുമ്പോ ഞാനാ ഫോണിനെ അവിടെനിന്ന് മാറ്റി പിടിക്കാതെ തന്നെയാണ് ജാസിയെ തിരിഞ്ഞു നോക്കിയത്...അതുകൊണ്ട് തന്നെ അന്നവിടെ എന്തൊക്കെ നടന്നുവെന്ന് ഇന്നിപ്പോ എന്റെ ഫോണിലുണ്ട്......

" എന്നൊക്കെ ഉയർന്ന നെഞ്ചിടിപ്പോടെ ഞാൻ പറഞ്ഞ് നിർത്തിയതും എന്നെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിക്കുന്ന ഇശുനെ നോക്കി കൊണ്ട് ഞാനവന്റെ കൈയിൽ നിന്ന് എന്റെ ഫോണ് വാങ്ങിച്ചു...അപ്പൊ ഞാനും ജാസിയും ചിരിച്ചു കൊണ്ട് നിക്കുന്ന ഹോം സ്ക്രീനിലുള്ള പിക്ക് എന്റെ കണ്ണിലുടഞ്ഞതും എന്റെ കണ്ണുകളിൽ വെള്ളം ഉരുണ്ടു കൂടാൻ തുടങ്ങിയിരുന്നു.....എവിടെയെങ്കിലും അവന്റെ പേരോ മുഖമോ ഒന്ന് കണ്ടാൽ ഒരു മിനിറ്റ് നേരത്തേക്ക് മൈൻഡ് ഔട്ട് ആകാറുണ്ട് ഇപ്പോഴും.. കണ്ണിൽ ഉരുണ്ടു കൂടി നിൽക്കുന്ന കണ്ണുനീരിനെ കണ്ണ് മുറുക്കി അടച്ചോണ്ട് ഞാൻ ആരും കാണാതെ നിക്കാനും വേണ്ടി സീക്രെട്ട് ഫോൾഡറിൽ ആക്കിവെച്ച എനിക്കു മാത്രമറിയുന്ന രഹസ്യങ്ങളുള്ള ഫോൾഡർ ഫിംഗർ പ്രിന്റ് വെച്ച് തുറന്നു ...അപ്പൊ അതിൽ അന്നത്തെ വീഡിയോസും ആ വീഡിയോസിൽ അടങ്ങിട്ടുള്ള ചില കാര്യങ്ങൾ ഉൾപ്പെടുന്ന ചില രംഗങ്ങൾ ഞാൻ സ്ക്രീൻ ഷോട്ട് എടുത്തു വെച്ചതും ഞാൻ ഇശൂനെ കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു.... "ഇതായിരുന്നു അന്നവിടെ നടന്നത്...." "But നീയെന്തുകൊണ്ട് ഈ ക്ലിപ്‌സ് ലോകത്തെ കാണിച്ചില്ല.... ഇതിൽ തന്നെ ചില തെളിവുകൾ ഉണ്ടല്ലോ...." എന്നെയും ഫോണിലുള്ള ക്ലിപ്‌സിനെയും മാറി നോക്കി കൊണ്ട് ഇശു എന്നോടിങ്ങനെ ചോദിച്ചതും ഞാൻ ഫോണിനെ മുറുക്കി പിടിച്ചു നിന്നു....

"ചില തെളിവുകൾ ഉണ്ടായത് കൊണ്ട് കാര്യമില്ല എല്ലാ തെളിവുകളും കിട്ടണം എന്നാൽ മാത്രമാണ് എനിക്ക് ലോകത്തിനു മുമ്പിൽ അവൻ കുറ്റക്കാരനല്ല എന്ന് തെളിയിക്കാൻ പറ്റു... ഈ തെളിവുകൾ വെച്ച് എനിക്കൊരിക്കലും സത്യങ്ങൾ പുറം ലോകത്തെ അറിയിക്കാൻ പറ്റില്ല... കാരണം അവിടെ എന്റെ ജാസിയെ കൊല്ലാക്കൊല ചെയ്യിപ്പിക്കുന്ന IPS സൽമാൻ ഉള്ളടത്തോളം അവനെന്റെ തെളിവുകൾ നശിപ്പിക്കും.... ഇതിന്റെയൊക്കെ പിന്നിൽ കളിച്ചിരിക്കുന്നത് ഒരാൾ മാത്രമല്ല....നമുക്കറിയാവുന്ന മറ്റു ചിലരാണ്..... അതിൽ ഒരാളെ എനിക്ക് മനസിലായിട്ടുണ്ട്....അതും ആ പെണ്കുട്ടിയുടെ മേലിലുള്ള ചില അടയാളങ്ങൾ വെച്ചിട്ട്....." അത്രയും പറഞ്ഞ് അണപല്ലിനിടയിൽ ദേഷ്യം കടിച്ചമർത്തി ഞാൻ ഫോണിനെ വീണ്ടും മുറുക്കി പിടിച്ചിരുന്നു...എന്നിട്ട് പതിയെ ഒന്ന് റിലാക്സ് ആയികൊണ്ട് ബാക്കി പറയാൻ തുടങ്ങി... "ഇതിലെ രഹസ്യങ്ങളെല്ലാം അറിഞ്ഞത് മൈലാഞ്ചി കല്യാണത്തിന്റെ അന്നായത് കൊണ്ട് ഒരു തെറ്റും ചെയ്യാത്ത എന്റെ ജാസി എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരുനിമിഷം ആശിച്ചു പോയി... എനിക്ക് എന്തേലും ജാസിയോട് പറയാൻ ഉള്ളം വെമ്പൽ കൊള്ളുമ്പോഴെല്ലാം ഞാൻ ചന്ദ്രനെ നോക്കിയിരിക്കും... അതിനെ നോക്കി ഞാനെന്റെ സങടങ്ങളെല്ലാം പറഞ്ഞു കൊടുത്തു....

അങ്ങനെ ഇരുന്ന് ഓരോന്ന് പറയുന്നിടെയാണ് ആലി എന്റെ അടുത്തേക്ക് വന്ന് ഓരോന്ന് ചോദിച്ചത്.... അവളെ ചോദ്യം കേട്ടപ്പോ തന്നെ എന്റെ ഉള്ളിൽ പിടിച്ചു വെച്ച സങ്കടങ്ങളെ ല്ലാം ഒരു പൊട്ടി കരച്ചിലേക്ക് വഴിമാറിയിരുന്നു...പിന്നെ അവളെന്നെ താഴേക്ക് കൊണ്ട് പോയപ്പോ ഉമ്മിയും ഉപ്പിയും എന്റെ മുഖത്തെ വാട്ടം കണ്ട് എന്നോട് പണ്ടത്തെ കാര്യങ്ങളൊക്കെ മറക്കണമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു.... പക്ഷെ അന്നും ഞാനറിഞ്ഞില്ല കല്യാണ ചെക്കൻ നീ ആയിരിക്കുമെന്ന്.... പിന്നെ കാല്യാണത്തിന്റെ അന്ന് മഹർ ചാർത്തിയപ്പോഴാ ഞാനറിയുന്നെ...അന്നത് ഒരിക്കൽപോലും എസ്‌പെക്റ്റ് ചെയ്യാത്തത് കൊണ്ട് ഞാനാദ്യം നല്ലോണം ഷോക്കായിട്ടുണ്ട് ...അത് പകൽ കിനാവ് വല്ലതുമാണോ എന്ന് ഞാനൊരു നിമിഷം ചിന്തിച്ചു പോയിരുന്നു.... അത് പച്ചയായ സത്യമാണെന്ന് ഞാൻ തിരിച്ചറിഞ്ഞപ്പോ ഞാനൊരു നിമിഷം എന്റെ ജാസിയെ കാണണമെന്ന് കൊതിച്ചു പോയി.... കാരണം ഞാനും നീയും ഒരിമിക്കണമെന്ന് എന്നെക്കാളേറെ കൊതിച്ചു പോയത് അവനായിരുന്നു.... അന്നെന്റെ മനസ്സിനെ അത് നന്നായി കുത്തി നോവിച്ചെങ്കിലും എന്റെ ഉപ്പച്ചിക്കും ഉമ്മച്ചിക്കും ഞാൻ കൊടുത്ത 'ഇനി മുതൽ പണ്ടത്തെ കാര്യങ്ങൾ ഓർത്തു നീറിപ്പുകയില്ല' എന്ന വാക്ക് ഞാനായിട്ട് തെറ്റിക്കാൻ ഒരവസം കൊടുത്തില്ല...

പക്ഷെ എന്റെ അന്നത്തെ എനിക്ക് നിന്നെ കിട്ടിയെന്ന സന്തോഷത്തിന് രണ്ടു ദിവസ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു.... അന്ന് നീ റോഷനോട് പറഞ്ഞ 'എന്നെ ഇഷ്ടമില്ല,, എന്നെ കാണാൻ തന്നെ വെറുപ്പാണ്,,, ഉപ്പാക്കും ഉമ്മിക്കും വേണ്ടിയാണ് നീ എന്നെ മഹർ ചാർത്തിയതെന്ന്' എന്ന വാക്കുകൾ എന്നെ ഏറെ തളർത്തിയിരുന്നു.... പക്ഷെ ഞാൻ അതിൽ തളരാൻ നിന്നില്ല കാരണം എന്താണെന്നറിയോ...ആ നിമിഷം എന്റെ മനസ്സിൽ ജാസിയുടെ വാക്കുകളായിരുന്നു.... "മനസ്സിന് ഇഷ്ട്ടമുള്ളവരെ സ്നേഹിക്കണം ചിലപ്പോ അവർക്ക് നമ്മെ ഇഷ്ടമില്ലായിരിക്കാം ...പക്ഷെ അതൊരിക്കലും സ്നേഹിക്കാതിരിക്കാനുള്ള കാരണമല്ല...." എന്നുള്ള അവന്റെ വാക്കുകളാണ് എന്നെ നിന്നിലേക്ക് ഏറെ ചേർത്തു നിർത്തിയത്.... നീ ഒരിക്കെ എന്നോട് ചോദിച്ചില്ലെ എന്തു കൊണ്ടാണ് നീയെന്നെ ഇത്രക്ക് ടീപ്പായി സ്നേഹിക്കുന്നെ എന്ന്... അതിനുള്ള കാരണം എന്റെ ജാസിയാണ്... അവന്റെ ഓരോരോ വാക്കുകളാണ് എന്നെ നിന്നിലേക്ക് അടുപ്പിക്കുന്നെ... നിന്നോടൊപ്പമുള്ള ഓരോ നിമിഷവും എന്റെ സങ്കടങ്ങളെല്ലാം ഇല്ലാതാകുന്ന പോലെയാ... എന്റെ ജാസി എന്നെ എങ്ങനെ കെയർ ചെയ്യുന്നുവോ അതുപോലെ തന്നെ നീയെന്നെ എത്രമാത്രം കെയർ ചെയ്യുന്നുവെന്ന് ഞാൻ പതിയെ പതിയെ മനസ്സിലാക്കി തുടങ്ങി....

നിനക്ക് എന്നെ എത്ര ഇഷ്ടമില്ല എന്ന് പറഞ്ഞാലും നിന്റെ എവിടേക്കെയോ ഞാനുണ്ട് ഇശു.... അതെനിക്ക് ഉറപ്പാ..." എന്ന് ഞാൻ ചെറു പുഞ്ചിരിയോടെ പറഞ്ഞ് നിർത്തിയതും ഞാൻ ഫോണിലുള്ള സീക്രെട്ട് ഫോൾഡറിലേക്ക് നോക്കിയിട്ട് ഇശുനെ നോക്കി... "ഒരിക്കെ എനിക്കു മാത്രമറിയുന്ന ഈ സെക്രെട് ഫോൾഡറിലുള്ള സ്ക്രീൻ ഷോട്ട് പിക്‌സ് ആരോ എനിക്ക് മെയിൽ ചെയ്തിരുന്നു....അതാരാണെന്ന് എനിക്കറിയില്ല... അന്ന് തൊട്ട് എനിക്ക് എന്തൊക്കെയോ മാറ്റം വരുന്ന പോലെ തോന്നുവാ...ഇനി എന്റെ ജാസിക്ക് എന്തേലും ...!!! ആ സൽമാൻ അവിടെ ഉള്ളടത്തോളം എന്റെ ജാസി ഒരിക്കലും സൈഫ് ആയിരിക്കില്ല.... അവനെന്ത് നെറി കെട്ട പരിപാടിയും എന്റെ ജാസിയുടെ മേലിലായിരിക്കും ചുമത്താ.... മുംബൈയിലെ ഇൻസിഡന്റിന് ശേഷം അതും രണ്ടു വർഷത്തിന് ശേഷം ജാസിയെന്നെ വിളിച്ചിരുന്നു...അന്ന് ഗോവയിൽ വെച്ച്... അതികം അവനോടൊന്നും സംസാരിക്കാൻ പറ്റിയില്ല.. അപ്പോത്തിന് ആരോ അവനോട് ഫോണ് വെക്കാനും വേണ്ടി ഒച്ചയിട്ടത് കൊണ്ട് അവൻ കൊഞ്ചി കൊണ്ട് പറഞ്ഞു രണ്ടു മിനിറ്റ് മാത്രമെന്ന്.. പക്ഷെ അപ്പോഴേക്കിനും സൽമാൻ അങ്ങോട്ട് വന്നിട്ട് അവനെ എന്തോ ചെയ്തു.... അപ്പോഴേക്കിനും കാളും കട്ടായി...സൽമാൻ എന്റെ ജാസിയെ എന്തേലും ചെയ്യും അതും എന്റെ പേരും പറഞ്ഞ്....

അവനെന്നെ ഇഷ്ടമായത് കൊണ്ട് അവനൊരു പ്രേപ്പോസലും കൊണ്ട് വന്നിരുന്നു... പക്ഷെ അന്ന് ഞാൻ അവന്റെ മുഖത്തടിച്ച പോലെ പറഞ്ഞു ഞാൻ ജീവിച്ചിരിപ്പുള്ള കാലത്തോളം നിന്നെ ഞാൻ കെട്ടില്ലായെന്ന്.... അതിന്റെ വാശിപുറത്താണ് അവൻ IPS ആയതും മുംബൈ സെൻട്രൽ ജയിലിൽ തന്നെ ജോയിൻ ചെയ്തതും....അതും എന്റെ ജാസിയെ വെച്ച് കളിക്കാൻ... എനിക്ക് പേടിയാവുന്നു അവനെന്റെ ജാസിയെ എന്തേലും ചെയ്യും....അവനിപ്പോ എന്റെ ജാസിയെ തൂക്ക് കയറിൽ കയറ്റുമെന്ന് പറഞ്ഞു നടക്കാണ്..." അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കിനും എന്റെ ഹൃദയം കുത്തി നോവിച്ച് എന്റെ കണ്ണുകൾ ചാലിട്ടു ഒഴുകിയിരുന്നു.... "ഇല്ല ഐറ,,,നിന്റെ ജാസിയെ കുറിച്ച് നീ ഒന്നുകൊണ്ടും പേടിക്കേണ്ട....അവനൊരു ആപത്തും കൂടാതെ ഞാൻ നിന്റെ മുന്നിൽകൊണ്ടു നിർത്തിക്കും.... IPS സൽമാനല്ല അവന്റെ ഉപ്പ DGP വരെ വന്നു തടഞ്ഞാലും ഞാൻ നിന്റെ ജാസിയെ അവിടെ നിന്ന് രക്ഷിച്ചിരിക്കും....ഇത് ഞാൻ നിനക്ക് തരുന്ന വാക്കാ...." എന്നെ അവനിലേക്ക് ചേർത്തു പിടിച്ചു എന്റെ തലക്കു മീതെ അവന്റെ താടി മുട്ടിച്ചു വെച്ച് മുടിയിൽ പതിയെ തലോടി കൊണ്ട് പറഞ്ഞതും എന്റെ ഉള്ളിലെ സങ്കടം നിർത്താൻ കഴിയാതെ ഞാൻ അവനിലേക്ക് ഒട്ടിയിരുന്നോണ്ട് അരയിലൂടെ കൈയിട്ട് അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ഏങ്ങലടിച്ചു കരഞ്ഞു... "എനിക്കറിയില്ലായിരുന്നു ഐറാ നിന്റെ ഉള്ളിൽ ഇത്രക്ക് സങ്കടം ഉണ്ടെന്ന്...

നിന്റെ പുഞ്ചിരിച്ചുള്ള മുഖം കണ്ടാൽ ഇങ്ങനെയൊരു പ്രശ്‌നം നിന്നെ വേട്ടയാടുന്നുണ്ടെന്ന് കണ്ടാൽ ആരും പറയില്ല..." എന്നെ അവനിലേക്ക് കൂടുതൽ ചേർത്ത് പിടിച്ചോണ്ട് എന്റെ മുടിയിൽ ചുണ്ടമർത്തി അവനിങ്ങനെ പറഞ്ഞതും ഞാൻ അവനിൽ നിന്ന് എഴുന്നേൽക്കാതെ തന്നെ എന്റെ കണ്ണുകൾ അമർത്തി തുടച്ചു.... "ചിരിച്ചു ജീവിക്കുന്നത് എല്ലാം തികഞ്ഞത് കൊണ്ടല്ല മറിച്ച് ഉള്ള് നീറുമ്പോഴും മുഖത്തു ചിരി വരുത്താൻ പഠിച്ചത് കൊണ്ടാണ്....എനിക്കെന്തേലും ഡിപ്രഷൻ വന്നാൽ ഞാൻ ചന്ദ്രനെ നോക്കിയിരിക്കും.... എന്നിട്ട് എനിക്ക് പറയാനുള്ളതെല്ലാം ചെറു മൗനത്തോടെ ഞാനതിനെ നോക്കി പറയും.... എന്റെ സങ്കടങ്ങളെല്ലാം അതിനോട് പറയുമ്പോ എന്റെയടുത്ത് എന്റെ ജാസി കൂടെ ഉള്ളതു പോലെയാ തോന്നാർ....അവൻക്കും അതുപോലെ തന്നെയാവും...." "എല്ലാതും കാണുന്നവൻ കൂടെ ഉണ്ടാകുമ്പോൾ നീയെന്തിനാ ഇങ്ങനെ സെഡ് മൂഡായി ഇരിക്കുന്നെ....കോളേജിലെ ആ ജെസ ഐറ തന്നെയാണോ ഇത്...തൊട്ടാൽ മുഖമടക്കി കൊടുക്കുന്ന പെണ്ണ്....." എന്നെ നോക്കി കളിയാക്കി കൊണ്ട് അവനിങ്ങനെ പറഞ്ഞതും ഞാൻ മുഖം പൊക്കി കൊണ്ട് അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് അവനിലേക്ക് കൂടുതൽ ഒട്ടി ചേർന്ന് അരയിലൂടെ കൈയിട്ട് കെട്ടിപിടിച്ചിരുന്നു.... ഇശു എന്റെ അടുത്തുള്ളപ്പോ എനിക്ക് ഒരുതരം സംരക്ഷണം ഫീൽ ചെയ്യാണ്....എന്റെ ഉള്ളിലെ സങ്കടങ്ങളെല്ലാം അവനോട് പറഞ്ഞു തീർത്തപ്പോ മനസ്സിൽ നിന്ന് എന്തൊക്കെയോ ഭാരങ്ങൾ ഒഴിഞ്ഞു പോയപ്പോലെ....

അല്ലേലും ഞമ്മളെ ചേർത്തു പിടിക്കാൻ ഓരൊറ്റരാൾ ഉണ്ടായാൽ മതി..ഞമ്മളെ എല്ലാ സങ്കടങ്ങൾക്കും കൂടെ നിന്ന് ആശ്വസിപ്പിക്കാൻ പറ്റുന്നൊരാൾ.... "വാ എഴുന്നേൽക്ക്,,,സമയം രണ്ടു മണി ആവാറായി... ഇനി നിന്റെ അനബെല്ല ചോര ഒലിപ്പിച്ചു വന്നാൽ അതുമതി നിനക്ക് പേടിച്ചു വിറച്ച് ചാകാൻ...." അന്ന് ഞാൻ കണ്ട് പേടിച്ച സിനിമയില്ലേ അനബെല്ല അതിനെ വെച്ച് ഞമ്മളെ പുന്നാര ഉമ്മച്ചൻ എന്നെ പേടിപ്പിക്കാൻ നോക്കിയതും ഞാൻ മെല്ലെ അവനിൽ നിന്ന് വിട്ട് നിന്ന് ചുറ്റും കണ്ണോടിച്ചു... യാ റബ്ബി രാത്രി രണ്ടുമണി അതും ഈ തെങ്ങുംതോപ്പിൽ... ഇനി ആ ഗോസ്റ്റ് വല്ല തെങ്ങിലും ആടി കളിക്കുന്നുണ്ടാവോ ചോരയും ഒലിപ്പിച്ച്....??! എന്നൊക്കെ ഞാൻ നഖം കടിച്ച് ചിന്തിച്ചോണ്ട് മെല്ലെ രണ്ടു സൈഡിലേക്കും നോട്ടം തെറ്റിച്ച് ഉമ്മച്ചനെ നോക്കി...

അപ്പോളവൻ വായ പൊത്തി പിടിച്ച് എന്നെ നോക്കി ആക്കി ചിരിക്കുന്നത് കണ്ട് ഞാനവനെ നോക്കിപേടിപ്പിച്ചിട്ട് അവനെയും കൊണ്ട് അവിടെനിന്നും എഴുനേറ്റ് തെങ്ങിൻ തോപ്പിലൂടെ നടന്നു.... ചുറ്റും നോക്കിയുള്ള എന്റെ നടത്തം കണ്ടിട്ട് ഉമ്മച്ചൻ എന്നെ നോക്കി ആക്കി ചിരിക്കുന്നത് കണ്ട് ഞാനവനെ പുച്ഛിച്ചു കൊണ്ട് ചുറ്റുമുള്ള ചീവീടിന്റെ ശബ്ദവും കേട്ട് നടന്നു.... വീട്ടിലെത്തിയപ്പോ ചാരി വെച്ചിരുന്ന കതക് തുറന്നുകൊണ്ട് പതിയെ ഉള്ളിലേക്ക് കയറി മുറിയിലേക്ക് കയറി...അപ്പൊ ഉമ്മച്ചൻ വന്ന് എന്റെ ഫോണ് ടേബിളിൽ വെച്ച് ബെഡിൽ കിടന്നതും ഞാനും ബെഡിലേക്ക് കയറി അവന്റെ നെഞ്ചിൽ തലവെച്ചു കിടന്നു... അപ്പോഴും എന്റെ കണ്ണ് എന്തെന്നില്ലാതെ നിറഞ്ഞു നിന്നിരുന്നു..... ചില ഓർമകൾ അങ്ങനെയാണ് മറക്കാൻ പറ്റില്ല അത് എത്ര കാലം കഴിഞ്ഞാലും ............... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story