QUEEN OF KALIPPAN: ഭാഗം 56

queen of kalippan

രചന: Devil Quinn

ഇശു വന്ന് എന്റെ ഫോണ് ടേബിളിൽ വെച്ച് ബെഡിൽ കിടന്നതും ഞാനും ബെഡിലേക്ക് കയറി അവന്റെ നെഞ്ചിൽ തലവെച്ചു കിടന്നു... അപ്പോഴും എന്റെ കണ്ണ് എന്തെന്നില്ലാതെ നിറഞ്ഞു നിന്നിരുന്നു..... ചില ഓർമകൾ അങ്ങനെയാണ് മറക്കാൻ പറ്റില്ല അത് എത്ര കാലം കഴിഞ്ഞാലും .... പിറ്റേന്ന് രാവിലെ സൂര്യ കിരണങ്ങൾ മുഖത്തു തട്ടിയപ്പോഴാ ഞാൻ എഴുനേൽക്കുന്നെ ...അപ്പൊ തന്നെ ഞാൻ എഴുനേറ്റ് ഫ്രഷായി നിസ്കരിച്ചു... നിസ്കരച്ച് കഴിഞ്ഞപ്പോ ഞാനെന്റെ എല്ലാ സങ്കടങ്ങളും ഉള്ള് തുറന്ന് പടച്ചോനോട് പറഞ്ഞ് നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചോണ്ട് അവിടെനിന്നും എഴുനേറ്റ് നിസ്കാര പായ മടക്കി വെച്ചിട്ട് സ്റ്റാൻഡിൽ നിന്നും ഷാൾ വലിച്ചൂരി കതക് തുറന്നു ...അന്നേരം ആകാശമെല്ലാം വെള്ള പഞ്ഞി കെട്ടുകളായി നിൽക്കുന്നിടയിൽ സൂര്യൻ ഉദിച്ച് വരുന്നത് കണ്ടതും ഞാൻ വരാന്തയിലേക്ക് ഇറങ്ങിയിട്ട് കൈവരയിൽ പിടിച്ച് ആകാശത്തേക്ക് തന്നെ നോക്കി നിന്നു... അപ്പോ കുറെ പക്ഷികൾ ചിലക്കുന്ന ശബ്ദവും കേൾക്കുന്നുണ്ടായിരുന്നു.... അത് കണ്ട് ഞാൻ എങ്ങോട്ടോ നോക്കിയിട്ട് ഇന്നലെ നടന്നതെല്ലാം ആലോചിച്ചു... അന്നേരം തന്നെ എന്റെ കണ്ണുകളിൽ വെള്ളം കുമിഞ്ഞു കൂടാൻ തുടങ്ങിയതും ഞാൻ അപ്പോതന്നെ അതെല്ലാം തുടച്ചു കളഞ്ഞോണ്ട് ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു....

എന്നിട്ട് എല്ലാവരെ മുമ്പിലും ചിരിച്ചു കൊണ്ട് നിൽക്കുന്ന ഐറയെ ആക്കി മാറ്റിയിട്ട് പണ്ടത്തെ കാര്യങ്ങളെല്ലാം ഉള്ളിൽ തന്നെ പൂട്ടിവെച്ചു.... "Girls are always strong coz they can hide the pain behind their smile..അല്ലേലും പെണ്കുട്ടികളുടെ ഒരു കഴിവാണല്ലോ ഉള്ളിൽ സങ്കടങ്ങൾ അടക്കി വെച്ച് മറ്റുള്ളവരുടെ മുമ്പിൽ ചിരിക്കുന്നത്.... " പെട്ടന്ന് പിറകിൽ നിന്ന് ഇങ്ങനെയൊരു പറച്ചിൽ കേട്ടതും തിരിഞ്ഞു നോക്കാതെ തന്നെ അതെന്റെ ഇശു ആണെന്ന് എനിക്ക് മനസ്സിലായി...അത് കണ്ട് ഞാൻ ചുണ്ടിലെ ഇളം പുഞ്ചിരി തട്ടികളയാതെ തന്നെ കൈവരിയിൽ നിന്ന് കൈയെടുത്ത് പിറകിലേക്ക് തിരിഞ്ഞു നോക്കി.... അപ്പോളവൻ എന്നെ തന്നെ കണ്ണിമ വെട്ടാതെ നോക്കുന്നത് കണ്ട് എന്റെ ഉള്ളിലെ സങ്കടങ്ങളെല്ലാം ആ ഒരൊറ്റ നിമിഷം കൊണ്ട് പുറത്തേക്ക് ചാടാൻ വെമ്പൽ കൊള്ളിയെങ്കിലും ഞാൻ പെട്ടെന്ന് കീഴ്ചുണ്ട് കടിച്ചു പിടിച്ചോണ്ട് ഇശുന്റെ നെഞ്ചിലേക്ക് മുഖം പൂയ്ത്തി കരയാതെ നിക്കാനും വേണ്ടി പാട് പെട്ടു... പക്ഷെ എന്റെ കണ്ണിൽ നിന്ന് ഒരിറ്റ് ചുടുനീർ ഇശുന്റെ നെഞ്ചിലേക്ക് ഉറ്റിയതും അവൻ എന്നെ അവനിലേക്ക് ചേർത്ത് പിടിച്ചോണ്ട് തലയിൽ പതിയെ തലോടി തന്നുകൊണ്ട് സംസാരിച്ചു....

"എന്തിനാ ഐറ നീയിങ്ങനെ കരയുന്നെ....നിന്റെ ഉപ്പച്ചിക്കും ഉമ്മച്ചിക്കുമൊക്കെ വാക്ക് കൊടുത്തത് നീ മറന്നോ... നീ അതൊന്നും ഓർത്തു കരയില്ല എന്നൊക്കെ പറഞ്ഞിട്ട്.... അയ്യേ നീ ഇത്രയൊള്ളു..!!!മിസിസ് ഇഷാൻ മാലിക് ഇങ്ങനെയാവാൻ പാടില്ല ,,,ബോൾഡായി ചങ്കൂറ്റത്തോടെ നിക്കണം...ഇത് എന്തോന്ന് ക്ളീഷേ പരിപാടി...." എന്നവൻ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞത് കേട്ട് ഞാനൊന്ന് ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിനിട്ട് ഒരു കുത്തങ് കൊടുത്ത് കണ്ണുകൾ ഇറുക്കി അടച്ചു അവനിൽ നിന്ന് അടർന്ന് മാറി...അപ്പൊ അവൻ ഒന്ന് സൈറ്റടിച്ചു കാണിച്ചു എന്റെ കണ്ണുനീർ തുടച്ചു തന്നു.... "ഇതാണ് മിസിസ് ഇഷാൻ മാലിക്..ഇതാവണം മിസിസ് ഇഷാൻ മാലിക്...അല്ലെങ്കിൽ ഞാൻ ആക്കിയിരിക്കും...ഇപ്പൊ നീ ബോൾഡായി.... Aira look at me..ഒരിക്കലും നീ വിഷമിച്ച് ഇരിക്കാൻ പാടില്ല... അത് നിന്റെ തോൽവി മാത്രമായിരിക്കും...എല്ലാവർക്കുമുമ്പിലും എന്താണ് സത്യമെന്നും എന്താണ് വ്യാജമെന്നും കാണിച്ചു കൊടുക്കണ്ടേ...അതിന് നീ കോളേജിലെ Jeza Aira ആയിത്തീരണം... ചങ്കൂറ്റത്തോടെ നിൽക്കണം അല്ലാതെ കരഞ്ഞ് ഇരിക്കല്ല വേണ്ടത്....ചില സത്യങ്ങൾ നിനക്ക് തന്നെ മനസ്സിലായില്ലേ ഇനി ബാക്കി കൂടെ കണ്ടുപിടിക്കണം എന്നുമാത്രമല്ല കണ്ടുപിടിച്ചിരിക്കണം...

അവിടെയാണ് ഐറ നിന്റെ വിജയം...നിനക്ക് ഞാൻ ഇന്നലെ തന്ന വാക്ക് ഞാനൊരിക്കലും തെറ്റിക്കില്ല.... അതുപോലെ തന്നെ ഞാനിപ്പോ പറഞ്ഞ വാക്കുകൾ നീയൊരിക്കലും പാലിക്കാതെ നിൽക്കരുത്... നീ ഒരിക്കലും പാലിക്കാതെ നിൽക്കില്ല എന്നെനിക്കറിയാം...കാരണം നിന്റെ ഉള്ളിൽ പകയുടെ അഗ്നി ഇപ്പോഴും ആളി കത്തുന്നുണ്ടെന്നും എനിക്കറിയാം... സോ എന്നും എപ്പോഴും ബോൾഡായി തന്നെനിൽക്കുക... നിന്റെ കൂടെ ഞാനെപ്പോഴും ഉണ്ടാകും...." ഉറച്ച സ്വരത്തോടെ അവനിങ്ങനെ പറഞ്ഞ് നിർത്തിയതും എന്നിൽ പറഞ്ഞറിക്കാൻ പറ്റാത്തത്ര കോണ്ഫിഡൻസ് കൂടിയ പോലെ... അതേ,,, ഇശു പറഞ്ഞ പോലെ എന്റെ ഉള്ളിൽ ഇപ്പോഴും പകയുടെ അഗ്നി ആളിക്കത്തി കൊണ്ടിരിക്കാണ്...അതൊരിക്കലും അണയാൻ ഞാൻ സമ്മതിക്കില്ല...എന്താണ് സത്യമെന്ന് ലോകത്തിന് മുമ്പിൽ ഞാൻ കാണിച്ചു കൊടുക്കും... നോ നോ നോ കാണിച്ചു കൊടുത്തിരിക്കും... എന്നൊക്കെ ചില മുഖങ്ങളെ മനസ്സിൽ ഓർത്തിട്ട് പല്ലുകൾക്കിടയിൽ ദേഷ്യം നിയന്ത്രിച്ചു വെച്ചോണ്ട് ഞാനൊന്ന് റിലാക്സ് ആകാനും വേണ്ടി കണ്ണുകൾ പതിയെ അടച്ചു തുറന്ന് എല്ലാതും ഉള്ളിൽ തന്നെ അടക്കി വെച്ചു....

എന്നിട്ട് ഇശുനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊടുത്തു അവിടെനിന്ന് പോരാൻ തുനിഞ്ഞപ്പോഴാ അവനെന്റെ കൈയിൽ പിടിച്ച് അവിടെത്തന്നെ നിർത്തിച്ചത്.... അത് കണ്ട് ഞാൻ പുരികം പൊന്തിച്ചു എന്താ എന്ന മട്ടിൽ നോക്കിയതും അവൻ എന്നെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിക്കുന്നു എന്നല്ലാതെ ഒന്നും മിണ്ടുന്നില്ല.... അത് കണ്ടിട്ട് ഞാൻ വീണ്ടും എന്താ എന്ന് ചോദിക്കാൻ തുനിഞ്ഞതും ആ നിമിഷം തന്നെ അവനെന്നെ അരയിൽ പിടിച്ചു ഉയർത്തി കൈവരയിൽ കയറ്റിയിരുത്തി.... അത് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് എന്റെ ഉള്ളിൽ നിന്ന് ഒരു മിസൈൽ ചന്ദ്രനിലേക്ക് പോയോ എന്നൊരു ഡൗട്ട് ഇല്ലാതില്ല.... അതുമാത്രമല്ല ഞാൻ ഇരുക്കുന്നതോ തീരെ വീതി ഇല്ലാത്ത കൈവരയിലും... ഇവിടെനിന്ന് മറിഞ്ഞ് വീണാൽ പിന്നെ എന്നെ വടിച്ച് എടുക്കേണ്ടി വരും... ഞാൻ മെല്ലെ ഇടകണ്ണിട്ട് താഴേക്ക് ഒന്ന് നോക്കിയിട്ട് വേഗം മുന്നിലേക്ക് തന്നെ നോക്കി ഇശുന്റെ ഷർട്ടിൽ മുറുക്കി പിടിച്ച് കണ്ണ് അമർത്തി പിടിച്ചിരുന്നു.... കുറച്ചു നിമിഷം കഴിഞ്ഞിട്ടും ആളനക്കമൊന്നും തോന്നായിട്ട് എന്നെ ഇവിടെയിട്ട് ആ കാലമാടൻ കണ്ടം വഴി ഓടിയോ എന്ന് മനസ്സിൽ മൊഴിഞ്ഞിട്ട് ഞാൻ ഇറുക്കി അടച്ച കണ്ണുകൾ മെല്ലെ തുറന്നു.... അപ്പൊ ഉമ്മച്ചൻ എന്റെ കോപ്രായങ്ങളോക്കെ കണ്ട് ചിരിക്കാതിരിക്കാൻ പാടുപെട്ട് ചുണ്ട് കൂട്ടിപിടിച്ച് നിക്കുന്നത് കണ്ടതും ഞാനവനെ കണ്ണുരുട്ടി പേടിപ്പിച്ചു അവിടെനിന്നും ഇറങ്ങാൻ വേണ്ടി നിന്നു...

പക്ഷെ അവനതിന് സമ്മതിക്കാതെ എന്റെ അരയിലൂടെ കൈയിട്ട് വീണ്ടും അവിടെ തന്നെ ഇരുത്തി.... "അങ്ങനെ അങ് പോകല്ലേ...??!!" "പിന്നെ എങ്ങനെ പോണം...??!" അവൻ പറഞ്ഞ അതേ ഫ്ലോയിൽ തന്നെ ഞാനും പറഞ്ഞതും അവൻ എന്നിൽ നിന്ന് മുഖം മാറ്റി എങ്ങോട്ടോ നോക്കി ചിരിച്ചിട്ട് എനിക്കു നേരെ ഒരു പാൽ പുഞ്ചിരി കാണിച്ചു തന്നതും എന്റെ സാറേ ചുറ്റുള്ളതൊന്നും കാണാൻ പറ്റാത്ത അവസ്ഥ....അവന്റെ ആ ചിരി എന്റെ പൊന്നേ,,പിടിച്ചു വലിച്ചു ഒരു മുത്തം കൊടുക്കാൻ തോന്നും.... പെട്ടന്ന് എന്റെ മുഖത്തുള്ള ചെറു ചിരി കണ്ടിട്ട് അവൻ എന്നെയൊന്ന് നെറ്റി ചുളിച്ചു നോക്കിയിട്ട് ഒരർത്ഥം വെച്ചുള്ള ഒരു ഇളിയും കൂടി പാസ്സാക്കി തന്നിട്ട് എന്നിലേക്ക് ഒട്ടി ചേർന്ന് നിന്നു.... "ഇപ്പൊ നിനക്ക് എന്താ തോന്നുന്നെ എന്ന് ഞാൻ പറയട്ടെ...??!" എന്നെ നോക്കി സൈറ്റടിച്ച് കൊണ്ട് അവനിത് പറഞ്ഞതും ഞാൻ മനസ്സിൽ ഒരുലോഡ് വെട്ടം ഗോഡിനെ വിളിച്ചോണ്ട് എനിക്കവനെ കിസ് ചെയ്യണമെന്ന് തോന്നിയ കാര്യം അവൻ പറയല്ലേ എന്ന് മനസ്സിൽ കിണഞ്ഞ് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ വേണോ വേണ്ടേ എന്ന മട്ടിൽ നോക്കിയിട്ട് ഒന്ന് ചിരിച്ചെന്ന് വരുത്തി പറഞ്ഞോ എന്ന് പറഞ്ഞു.... അപ്പൊ തന്നെ അവൻ എന്റെ അടുത്തേക്ക് മുഖം കൊണ്ടുവന്ന് ചെവിക്കരികിലേക്ക് പോയപ്പോ എന്റെ ദേഹമാസകലം ഒരു തരം കോരി തരിപ്പ് അനുഭവപെട്ടു.... ഹാ അതന്നെ രോമാഞ്ചിഫിക്കേഷൻ... "നിനക്കിപ്പോ എന്നെ കിസ്സ് ചെയ്യാൻ തോന്നുന്നില്ലേ....??!"

സബാഷ്,,, ഐറ നീ പെട്ടടി പെട്ട്.. നിന്റെ ഉമ്മച്ചൻ നിന്റെ മനസ്സിലിരുപ്പൊക്കെ വായിച്ചു നോക്കാൻ വരെ പഠിച്ചു.... ഇനി നിനക്ക് രക്ഷയില്ല ,,ഒരു കിസ്സല്ലേ അതങ് കൊടുത്തിട്ട് ബേഗം പൊയ്ക്കോ...അല്ലേൽ അവൻ നിന്നെ പിടിച്ച് കിസ്സും... അവൻ ഉമ്മിച്ചാൽ പിന്നെ പറയണ്ടല്ലോ അതോണ്ട് വേഗം കൊടുത്തോ.... എന്നൊക്കെ എന്റെ ഓഞ്ഞ ഉൾമനസ്സ് വിളിച്ചു കൂവിയതും ഞാൻ മേൽപോട്ട് നോക്കി കൊണ്ട് ഗോഡിനെ വിളിച്ചു മുന്നിലേക്ക് നോക്കി... അപ്പൊ ഞമ്മളെ വശീകരിക്കാനും വേണ്ടിയുള്ള ഒരു ചിരി പാസ്സാക്കി കൊണ്ട് എന്നെ നോക്കി നിൽക്കുന്ന ഉമ്മച്ചനെ കണ്ടതും ഞാൻ സൈക്കിളീന്ന് വീണ ഒരിളി പാസ്സാക്കി കൊടുത്തു.... "എന്ത്‌പറ്റി ഇപ്പൊ കിസ്സ് ചെയ്യാൻ തോന്നുന്നില്ലേ....??!" നേരത്തെയുള്ള ഇളം പുഞ്ചിരിയിൽ തന്നെ അവനിത് എന്നോട് ചോദിച്ചതും എന്റെ കണ്ട്രോൾ ദേവങ്ങളെയൊക്കെ മനസ്സിൽ ധ്യാനിച്ച് ഞാൻ പതിയെ ഇല്ലെന്ന് തലയാട്ടി.... "നേരത്തെ തോന്നിയിരുന്നു ബട് ഇപ്പൊ തോന്നുന്നില്ല....എന്നാ ഞാൻ അങ്ങോട്ട് പോവട്ടെ ..." മെല്ലെ ഇവിടെ നിന്ന് സ്‌കൂട്ടാവാൻ ഞാനിങ്ങനെ പറഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കിയതും അവൻ ഓഹോ എന്ന മട്ടിൽ എന്നെ നോക്കിയിട്ട് എന്റെ മുടി ചെവിക്കരികിലേക്ക് ഒതുക്കി വെച്ചു.... യാ റബ്ബി ഈ ഉമ്മച്ചനെന്റെ കണ്ട്രോൾ കളയുമെന്നാ തോന്നുന്നെ... "ബട് എനിക്ക് നേരെത്തെ നിന്നെ കിസ് ചെയ്യാൻ തോന്നിയില്ലായിരുന്നു പക്ഷെ ഇപ്പൊ തോന്നുന്നുണ്ട്.... അപ്പൊ അതങ് നടപ്പിലാക്കിയാലോ ...??!!" ★●◆★●◆★●◆★●◆★●◆★●◆★

എന്ന് ഞാൻ സൈറ്റടിച്ച് കൊണ്ട് പറഞ്ഞതും അവൾ രണ്ടു ഭാഗത്തേക്കും നോക്കിയിട്ട് എന്നെ നോക്കി..... "അതൊക്കെ ബുദ്ധിമുട്ട് ആവില്ലേ...??!" "എന്ത് ബുദ്ധിമുട്ട്...??!" "നിന്ന് കൊഞ്ചാതെ മാറി നിക്ക് ചെക്കാ....ആരേലും കാണും...." രണ്ടു ഭാഗത്തേക്കും നോക്കിയിട്ട് എന്റെ ഷർട്ടിൽ പിടിച്ചു കുലുക്കി അവളിത് പറഞ്ഞതും ഞാൻ രണ്ടും കൽപ്പിച്ചു അവളെ അടുത്തേക്ക് മുഖം അടുപ്പിച്ചു.... അത് കണ്ട് അവളെന്റെ മുഖം സൈഡിലേക്ക് ആക്കിയിട്ട് കവിളിൽ അമർത്തി ചുംബിച്ചോണ്ട് എന്നെ പിറകിലേക്ക് ഉന്തി മാറ്റിയിട്ട് കൈവരയിൽ നിന്ന് ചാടിയിറങ്ങി അവിടെനിന്നും ഓടി പോയതും അവളുടെ കോപ്രായങ്ങൾ കണ്ട് എന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.... "നിന്നെ ഞാൻ എടുത്തോളാമെടി ...." അവൾ ഓടി പോകുന്നത് നോക്കി നിൽക്കെ ഞാൻ ചിരിച്ചു കൊണ്ട് വിളിച്ചു കൂവിയതും അവൾ താഴേക്കുള്ള പടികൾ ഇറങ്ങുന്ന സ്ഥലത്ത് ഓട്ടം ബ്രേക്ക് പിടിച്ച് നിർത്തിയിട്ട് എന്നെ തിരിഞ്ഞു നോക്കിയിട്ട് വിളിച്ചു കൂവി...... "അതങ് പള്ളിയിൽ പോയി പറഞ്ഞാമതിയെന്റെ ഉമ്മച്ചാ....." ഇതും വിളിച്ചു പറഞ്ഞു അവൾ പടികൾ ഇറങ്ങി ഓടിയത് കണ്ട് ഞാൻ അവിടെനിന്ന് ചിരിച്ചോണ്ട് അവിടെനിന്നും നടന്നു താഴേക്ക് പോയി...

.അപ്പൊ ബ്രെക്ഫാസ്റ്റ് എടുത്തു വെച്ചിട്ട് ഓരോരുത്തരും ചെയറിൽ ഇരിക്കുന്നത് കണ്ടതും ഞാനും അവരുടെ അടുത്തു പോയി ഇരുന്നു.... അപ്പൊ ഐറ എല്ലാവർക്കും കപ്പിലേക്ക് കോഫി ഒഴിച്ച് അവസാനം എന്റെ അടുത്തേക്ക് വന്നതും ഞാൻ അവളെയൊന്ന് നോക്കി...അപ്പൊ അവളും എന്നെ ഇടകണ്ണിട്ട് നോക്കുന്നത് കണ്ട് ഞാൻ ചിരി അടക്കി പിടിച്ചു പ്ലേറ്റിലേക്ക് നോക്കി ഫുഡ് കഴിച്ചു... "മോളെ ,,,നീ ഇരിക്ക്..." ഉമ്മൂമ അവളോട് ഇതും പറഞ്ഞ് അവിടെയുള്ള സീറ്റിൽ ഇരുന്നതും അവൾ ഉമ്മൂമനെ നോക്കി തലയാട്ടിയിട്ട് എന്റെ ഇടതു ഭാഗത്തുള്ള സീറ്റിൽ ചെന്നിരുന്നു ഫുഡ് കഴിച്ചു.... ★●◆★●◆★●◆★●◆★●◆★●★ അങ്ങനെ ബ്രേക്ഫാസ്റ്റ് കഴിച്ചു കഴിഞ്ഞതും ഓരോരുത്തരായി ജോലിക്കു പോവാൻ ഇറങ്ങി...ഇന്ന് തിങ്കളാഴ്ച ആയതുകൊണ്ട് തന്നെ കുട്ടികളും സ്‌കൂളിലേക്ക് പോകാനായി ഒരുങ്ങി നിന്നു.... അതിനിടെ ഫാബി എന്നെയൊന്ന് നോക്കിയിട്ട് കോളേജിലേക്ക് പോയത് കണ്ടിട്ട് ഞാനപ്പോ ചിന്തിച്ചത് ഇവൾക്ക് എന്താ എന്നോടിത്ര ദേഷ്യമെന്നാ.....ഞാൻ പിന്നെ അതൊന്നും ചിന്തിക്കാൻ നിക്കാതെ ആമിയും അവളുടെ കൂടെ അവളുടെ ഫ്രണ്ട്സും പോകുന്നതും നോക്കി നിന്നു.... ആമി ഇപ്പൊ പ്ലസ് ടു സ്റ്റുഡന്റ് ആണ്... അതോണ്ട് തന്നെ അവൾക്ക് നേരെത്തെ ക്ലാസ് തുടങ്ങുമെന്ന് പറഞ്ഞ് അവൾ അവരുടെ കൂടെ പോയി....

അതിനു പിറകെ ബാക്കി കുട്ടി പട്ടാളങ്ങളെ സ്കൂൾ ബസ്സ് വന്നപ്പോ അവർ എനിക്ക് റ്റാറ്റ തന്നിട്ട് അവരും ബസ്സിൽ കയറി പോയി.... ഞാൻ അവർ പോകുന്നതും നോക്കിയിട്ട് ഉള്ളിലേക്ക് ചെന്നു... എന്നിട്ട് സൈഡിൽ വെച്ചിട്ടുള്ള പോട്ട് എടുത്ത് നടുമുറ്റത്തിന്റെ തൂണിന്റെ സൈഡിലായി തൂക്കി വെച്ചിട്ടുള്ള പച്ചപ്പിൽ നിൽക്കുന്ന ചെടിയിലേക്കെല്ലാം വെള്ളം ഒഴിച്ചു കൊടുത്തു.... അപ്പൊ ഞമ്മളെ ഉമ്മച്ചൻ എങ്ങോട്ടോ പോവാനും വേണ്ടി മാറ്റിയൊരുങ്ങി സ്പെക്‌സ് എടുത്തു വെച്ച് വരുന്നത് കണ്ട് ഞാൻ കയ്യിലുള്ള പോട്ട് സൈഡിൽ വെച്ചിട്ട് അവന്റെ അടുത്തേക്ക് ചെന്നു.... "ഐറ,,,ഞാനൊന്ന് പുറത്തേയ്ക്ക് പോയി വരാട്ടോ ...ഓക്കേ ബായ് ...." ഞാൻ എന്തേലും ചോദിക്കുന്നതിന് മുൻപ് തന്നെ ഇതും പറഞ്ഞ് അവനെന്റെ നെറ്റിയിൽ അമർത്തി ചുണ്ട് ചേർത്ത് വെച്ചിട്ട് ബായ് പറഞ്ഞ് പോയി.... അത് കണ്ട് ഞാൻ ഇവനിത് എങ്ങോട്ടാ പോവുന്നെ എന്നു ചിന്തിച്ചു നിന്നിട്ടും കാര്യമില്ല എന്ന് അറിയുന്നോണ്ട് ഞാനതികം ചിന്തിച്ചു നിക്കാതെ ബാക്കിയുള്ള ചെടികൾക്കും വെള്ളം നനച്ചു കൊടുത്തു.... അപ്പൊ റോഷൻ ഫോണും പിടിച്ച് നടുമുറ്റത്തേക്ക് ഇറങ്ങിയിട്ട് അവിടെയുള്ള ഊഞ്ഞാലിൽ കുത്തിയിരുന്ന് കാര്യമായി എന്തോ ചെയ്യുന്നത് കണ്ട് ഞാൻ അവന്റെ അടുത്തേക്ക് ചെന്നു അവന്റെ അപ്പുറത്ത് ചെന്നിരുന്നു....

"എന്താടാ കാര്യമായി എന്തോ ചെയ്യുന്ന തിരക്കാണല്ലോ.....???!!" "ആണെന്ന് കൂട്ടിക്കോ..." ഫോണിൽ നിന്ന് തല പൊന്തിക്കാതെ തന്നെ അവനെനിക്ക് മറുപടി തന്നതും ഞാൻ അവനെ ഒന്ന് നോക്കി.... "അതിനു മാത്രം അതിൽ എന്താണാവോ....??!" "ഒന്നുല്ലെന്റെ ഐറമ്മാ..." എന്നവൻ എന്നെ നോക്കി ഇളിച്ചു പറയുന്നത് കേട്ടിട്ട് ഞാൻ അതിന് അമർത്തി മൂളി കൊടുത്ത് അവനോട് ഓരോന്ന് സംസാരിച്ചിരുന്നു.... അങ്ങനെ ഉച്ച സമയമായപ്പോ ഞങ്ങളെല്ലാരും ഭക്ഷണം കഴിച്ചു... ഇശു വരാൻ വൈകുമെന്ന് പറഞ്ഞതു കൊണ്ട് ഞങ്ങൾ അവനെ കാത്ത് നിക്കാൻ നിന്നില്ല.... പക്ഷെ അവൻ പോയത് മുതൽ ഉള്ളിലെന്തോ ഭാരം അടഞ്ഞു നിക്കുന്ന പോലെ.... എനിക്കെന്തെക്കെയോ സംഭവിക്കാൻ പോകുന്ന പോലെ....പിന്നെ ഞാനതികം അങ്ങനെയുള്ള നെഗറ്റീവ് കാര്യങ്ങൾ ചിന്തിക്കാൻ നിക്കാതെ ഭക്ഷണം കഴിച്ചെഴുനേറ്റു... ഉമ്മൂമ ഭക്ഷണം കഴിച്ചു കുറച്ചു നേരം കിടക്കട്ടെ എന്ന് പറഞ്ഞു പോയതോണ്ട് ഞങ്ങളെല്ലാവരും ലിവിങ് റൂമിൽ പോയി ഓരോന്ന് സംസാരിച്ചിരുന്നു... അതോടു കൂടി എന്റെ മൈൻഡും ഫ്രഷായി...ഇവരോട് സംസാരിച്ചിരുന്നാൽ സമയം പോകുന്നത് തന്നെ അറിയില്ല....

കുറച്ചു കഴിഞ്ഞാൽ കുട്ടികളൊക്കെ ഇവിടെ ലാൻഡ് ആകുമെന്ന് പറഞ്ഞ് റാഷിത്ത കുട്ടികൾക്ക് വേണ്ടി എന്തോ സ്‌പെഷ്യൽ ഉണ്ടാക്കാൻ അടുക്കളയിലേക്ക് പോയതും ഞാൻ ഉമ്മൂമാൻ്റെ അടുത്തേക്ക് പോയിട്ട് വരാമെന്ന് പറഞ്ഞ് ഞാനും അവിടെ നിന്ന് എഴുനേറ്റ് നടുമുറ്റത്തിന്റെ സൈഡിലൂടെ നടന്നിട്ട് അവിടെയുള്ള രണ്ടാമത്തെ മുറിയിലേക്ക് കയറി.... "ഉമ്മൂമ...." ബെഡിൽ എനിക്ക് പുറം തിരിഞ്ഞ് കിടക്കുന്ന ഉമ്മൂമാനെ ഞാൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചതും ഉമ്മൂമ തല തിരിച്ച് എന്നെ നോക്കി.... " ഉമ്മൂമന്റെ കുട്ടി വാ...." എന്നും പറഞ്ഞ് ഉമ്മൂമ എനിക്ക് നേരെ തിരിഞ്ഞു കിടന്നിട്ട് തലയണയിൽ പിടിച്ച് എഴുന്നേൽക്കുന്നത് കണ്ടതും ഞാൻ ഉമ്മൂമാന്റെ അടുത്തേക്ക് ചെന്ന് ശെരിക്കിനും പിടിച്ചിരുത്തി.... "ചിലപ്പോ ഊരക്കൊരു വേദനയാ..." ബെഡിലേക്ക് ചാരിയിരുന്ന് ഊരയിൽ പിടിച്ചോണ്ട് എന്നോടിതും പറഞ്ഞ് ബെഡിൽ ഇരിക്ക് എന്ന മട്ടിൽ ബെഡിൽ പതിയെ രണ്ടു കൊട്ട് കൊട്ടി.... അത് കണ്ട് ഞാനൊന്ന് ചിരിച്ചു കൊടുത്ത് ഉമ്മൂമാന്റെ അടുത്ത് ചെന്നിരുന്നു.... "മോൾക്ക് ഇവിടെയൊക്കെ ഇഷ്ട്ടായോ...??!!" എന്നെ നോക്കി ചിരിച്ചോണ്ട് ഉമ്മൂമ ചോദിച്ചതും ഞാൻ തലയാട്ടി കൊടുത്തു കൊണ്ട് പറഞ്ഞു.... "എനിക്കിവിടെ പെരുത്ത് ഇഷ്ട്ടായി... ഇവിടുന്ന് പോകാൻ തോന്നുന്നില്ല.

.ഞാനിവിടെ സ്ഥിര താമസം ആക്കിയാലോ എന്ന് ആലോചിക്കുന്നുണ്ട്...." എന്ന് ഞാൻ സൈറ്റടിച്ചു ചിരിച്ചോണ്ട് പറഞ്ഞതും ഉമ്മൂമ ചിരിച്ചു കൊണ്ട് എന്റെ കയ്യിൽ പതിയെ തലോടി.... "നിന്റെ ഇശു അയക്കാണേൽ നീയിവിടെ നിന്നോ.... ഞങ്ങൾക്ക് സന്തോഷമേ ഉള്ളൂ...നീ ഇവിടെ അങ് കൂടിക്കോ... നല്ല പ്രകൃതി ഭംഗിയും ആസ്വദിച്ചു ജീവിക്കാം....പിന്നെ നിന്റെ ഉമ്മൂമാക്ക് ഇപ്പൊ കുഴപ്പമൊന്നും ഇല്ലല്ലോ...." "ഇപ്പൊ കുഴപ്പമൊന്നുമില്ല,, പക്ഷെ ഇടക്ക് ചുമ വില്ലനായി വരലുണ്ട്... അതിന് കഷായവും കുടിക്കലുണ്ട്.... വേറെ കുഴപ്പമൊന്നും ഇല്ല...." "ഉമ്മാ,,, ഞാൻ മാർക്കറ്റ് വരെ പോയിട്ട് വരാട്ടോ...." ഞാനും ഉമ്മൂമയും സംസാരിക്കുന്നിടെ മാമി അങ്ങോട്ടേക്ക് കയറി വന്നിട്ട് ഇത് പറഞ്ഞതും ഉമ്മൂമ മാമിയെ നോക്കി... "നീ പോകുമ്പോ പണിക്കാരോട് ഇന്നലെ കൊണ്ടുപോവാൻ മറന്നുവെച്ച ക്യാരറ്റ് കൊണ്ടുപോവാൻ പറയ്യ്‌ട്ടോ....പിന്നെ അവിടെ വാഴ വെട്ടി വെച്ചിട്ടുണ്ട് അതുംകൂടെ കൊണ്ടു പോവാൻ പറയ്യ്‌...ഇന്ന് തിങ്കളാഴ്ച ആയതിനാൽ ചന്തയൊക്കെ നല്ല ആളുകൾ ഉണ്ടാവും.. അപ്പൊ നീ പെട്ടെന്ന് അവരോട് ചന്തയിലേക്ക് കൊണ്ടു പോവാൻ പറയ്യ്‌......" എന്നൊക്കെ മാമിയോടായി പറഞ്ഞതും മാമി അതിനൊന്ന് തലയാട്ടി കൊണ്ട് അവിടെനിന്നും പോയി...

അത് കണ്ട് എനിക്കും ചന്തയിലേക്ക് പോകണമെന്ന് തോന്നിയതും ഞാൻ കതകിൽ നിന്ന് നോട്ടം മാറ്റിയിട്ട് ഉമ്മൂമാനെ നോക്കി... "ഉമ്മൂമ ഞാനും പൊയ്ക്കോട്ടെ മാമിയോടൊപ്പം... എന്നാ എനിക്കി നാടൊക്കെ കാണും ചെയ്യാം... പ്ലീസ് ഉമ്മൂമ ഞാൻ പൊയ്ക്കോട്ടെ... പ്ലീസ്..." "പോവുന്നത് കൊണ്ടൊന്നും കുഴപ്പല്യാ,,,മാമിയോടൊപ്പം തന്നെ നടക്കണം കേട്ടോ... അറിയാത്ത സ്ഥലമാണ്...അതുമല്ല ഇന്ന് നല്ല തിരക്കുള്ള ദിവസമാണ് അതോണ്ട് ശ്രേദ്ധിച്ചു പൊയ്ക്കൊണ്ടു..." എന്നൊക്കെ ഉമ്മൂമ പറഞ്ഞത് കേട്ട് ഞാൻ ആയിക്കോട്ടെ എന്ന് പറഞ്ഞ് കവിളിൽ ഒരു മുത്തവും കൊടുത്ത് അവിടെ നിന്നും എഴുനേറ്റ് പുറത്തേക്ക് ഓടി.... "മാമി ,,,നിൽക്ക് ഞാനുമുണ്ട്...." സൈഡിലുള്ള കൃഷി തോപ്പിലൂടെ പണിക്കാരോട് എന്തൊക്കെയോ പറഞ്ഞ് നടന്നു പോകുന്ന മാമിയെ നോക്കി ഞാനിതും വിളിച്ചു കൂവി മാമിയുടെ അടുത്തേക്ക് ഓടി പോയി.... "മാമി ,,ഞാനുമുണ്ട് മാർക്കറ്റിലേക്ക്....!!" മാമിയുടെ അടുത്ത് എത്തിയപ്പോ ഞാൻ നിന്ന് കിതച്ചു കൊണ്ട് പറഞ്ഞതും മാമി അതിനെന്താ എന്നും പറഞ്ഞ് പണിക്കാരോട് വാഴ തോട്ടത്തിന്റെ സൈഡിൽ കൂട്ടി വെച്ച കാരറ്റും വാഴ കൊലയും കാണിച്ചു കൊടുത്തു അവരോട് അതും കൊണ്ട് വണ്ടിയിൽ കയറ്റി വരാൻ പറഞ്ഞു....

എന്നിട്ട് എന്നെ നോക്കി പോവാമെന്ന് പറഞ്ഞപ്പോ ഞാൻ തലയാട്ടി കൊണ്ട് വാഴ തോപ്പിലൂടെ നടന്നു.... "മാമി,,, ഇവിടെ അടുത്താണോ മാർക്കറ്റ് ഉള്ളത്.....??!" വാഴ തോപ്പിലൂടെ നടന്ന് ഞങ്ങൾ ക്യാരറ്റ് കൃഷിയിലേക്ക് കടന്ന് കൊണ്ട് ഞാനിങ്ങനെ ചോദിച്ചതും മാമി ഒന്ന് മൂളി തന്നു.... "കുറച്ചു പോകാനുണ്ട്,, എന്നാലും നടന്ന് പോകാൻ മാത്രമേ ഉള്ളതാനും....രാത്രി ആകുമ്പോഴേക്കിനും ആളുകൾ കൂടും അതോണ്ട് വൈകുന്നേരം അത്ര തിരക്ക് ഉണ്ടാവാറില്ല....." എന്നൊക്കെ പറഞ്ഞ് മാമി ഓരോന്ന് പറഞ്ഞ് തന്നതും ഞാനും അതിനൊക്കെ മൂളി കൊടുത്തു നടന്നു... കുറച്ചു കഴിഞ്ഞപ്പോ കുറച്ചു മുകളിലായി റോഡ് കണ്ടതും ഞങ്ങൾ വരമ്പത്ത് നിന്നും റോഡിലേക്ക് കയറാനുള്ള പടവുകൾ കണ്ടതും ഞങ്ങൾ അതിലൂടെ കയറിയിട്ട് റോഡിലേക്ക് എത്തി... അപ്പൊ അതിലൂടെ പോയ ഒരു സ്കൂൾ ബസ്സിൽ നിന്ന് ഏതൊക്കെയോ കുട്ടികൾ ഞങ്ങളെ വിളിച്ചു കൂവുന്നത് കണ്ടതും ഞാൻ അതാരാണെന്ന് ചിന്തിച്ചു ബസ്സിലേക്ക് തന്നെ ഉറ്റു നോക്കി... അപ്പൊ തറവാട്ടിലെ കുട്ടിപട്ടാളങ്ങൾ ബസ്സിലെ ബാക്ക് സീറ്റിലൂടെ ഞങ്ങൾക്ക് കൈ വീശി കാണിച്ചു റ്റാറ്റാ തന്നത് കണ്ട് ഞാനും ചിരിച്ചു കൊണ്ട് അവർക്ക് റ്റാറ്റാ കൊടുത്തു..... ഈ റോഡിലൂടെ അതികം വാഹനങ്ങളൊന്നുമില്ല...അതോണ്ട് തന്നെ ഞാനും മാമിയും ഓരോന്ന് സംസാരിച്ചു നടന്നു... ഒരു അരമണിക്കൂർ നേരത്തിനു ശേഷം ഞങ്ങൾ മാർക്കറ്റിൽ എത്തിയതും അവിടെയുള്ള കാഴ്ച്ച കണ്ട് ഞാൻ മാമിയെ നോക്കി...

. "മാമി,,, ഇതാണോ ഇങ്ങൾ പറഞ്ഞത് തിരക്കില്ലായെന്ന്...??!" രണ്ടു ഭാഗത്തുമുള്ള കുറെ കടകളിൽ പച്ചക്കറി നിരത്തി വെച്ചിട്ട് വിൽപ്പന നടത്തുന്ന ആളുകൾക്ക് മുൻപിൽ തിക്കും തിരക്കുമായി നിൽക്കുന്ന ആളുകളെ കണ്ടിട്ട് ഞാൻ മാമിയെ നോക്കി ചോദിച്ചത് കേട്ട് മാമി എനിക്കൊന്ന് ഇളിച്ചു തന്നു.... "രാത്രിയെ സംബന്ധിച്ചു ഇതൊരു തിരക്കേയല്ല ...." ഞങ്ങളെ സൈഡിലുള്ള കടയിലേക്ക് പോയിട്ട് അവിടെ ഒന്നിന് മുകളിൽ ഒന്നായി കോൺ ശൈപ്പിൽ വെച്ചിട്ടുള്ള താക്കാളിയെ നോക്കി മാമി പറഞ്ഞതും ഞാൻ അതിനൊന്ന് ബല്ലാത്ത മട്ടിലൊന്ന് മൂളി കൊടുത്തു തക്കാളിയുടെ പിറകിൽ വെച്ചിട്ടുള്ള പച്ചമുളകിനെ നോക്കിയിട്ട് അവടമെല്ലാം കണ്ണോടിച്ചു.... അപ്പൊ വീട്ടിലെ പണിക്കാർ ആ കടയിലേക്ക് വാഴകൊലയും ക്യാരറ്റുമൊക്കെ കൊണ്ടെന്ന് വെച്ചപ്പോ മനസ്സിലായി ഇത് ഞങ്ങളെ കടയാണെന്ന്.... ഞങ്ങളെ രണ്ടു ഭാഗത്തും പച്ചക്കറി വിതറി ഇട്ട പോലെയാ.... അതിന്റെയൊക്കെ ഇടയിൽ ഒരു കുഞ്ഞി സ്‌പൈസ് അതും നടക്കാൻ... അല്ലെങ്കിൽ തന്നെ കുറച്ചു തിരക്കുണ്ട് അതിനിടയിൽ എങ്ങനെ നടക്കാനാ.... ഞാൻ മാമിയുടെ കൂടെ ഓരോ പച്ചക്കറികളും വാങ്ങിക്കൊണ്ട് മുന്നിലേക്ക് നടന്നു.... അങ്ങനെ ഞങ്ങൾ നടക്കുന്നിടെ എന്റെ പുറകെ ആരോ ഉണ്ടെന്ന് തോന്നിയതും ഞാൻ പെട്ടന്ന് പിറകിലേക്ക് നോക്കി... പക്ഷെ അവിടെ ആരെയും എന്നെ ഫോളോ ചെയ്യുന്ന പോലെ ആരും കണ്ടില്ല എല്ലാവരും പച്ചക്കറിയിലേക്ക് തല താഴ്ത്തി നിക്കാണ്...

അത് കണ്ടിട്ട് എനിക്ക് ചിലപ്പോ അതൊക്കെ തോന്നുന്നതാവുമെന്ന് ചിന്തിച്ചു ഞാൻ മാമി നോക്കുന്ന കാബേജിനെയൊക്കെ വെറുതെ നോക്കി കൊണ്ടിരുന്നു.... പക്ഷെ പിന്നീടും ഞങ്ങൾ ഓരോന്ന് നോക്കി നടക്കുന്നിടെ എന്നെ ഫോളോ ചെയ്യുന്ന പോലെ തോന്നിയിട്ടുണ്ട് ഞാൻ പിറകിലേക്ക് നോക്കി... പക്ഷെ അപ്പോഴും ആരെയും അവിടെയൊന്നും കണ്ടില്ല...പക്ഷെ എന്തോ ഒരു പേടി എന്റെ മനസ്സിൽ ഉടലെടുത്തിരുന്നു... തിരക്ക് കൊണ്ട് ഒന്നും വാങ്ങാൻ പറ്റാത്ത അവസ്ഥയാണ്.... അതോണ്ട് രാത്രി മഗ്‌രിബ് ബാങ്ക് കൊടുത്തപ്പോഴാണ് ഞങ്ങൾക്ക് അത്യാവശ്യ സാധനങ്ങളൊക്കെ വാങ്ങാൻ സാധിച്ചത്....ചുറ്റും ഇരുട്ട് പരക്കാൻ തുടങ്ങിയപ്പോ ഓരോരോ കടകളിലും ലൈറ്റിന്റെ വെട്ടം വീഴാൻ തുടങ്ങി... പക്ഷെ അപ്പോഴും ആരൊക്കെയോ എന്നെ പിന്തുടരുന്നുണ്ടെന്ന് എന്റെ മനസ്സ് എന്നോട് മൊഴിഞ്ഞതും ഞാൻ മാമിയുടെ കൈയിൽ പിടിച്ചു നടന്നു... "അത്യാവശ്യ സാധനമൊക്കെ കിട്ടിട്ടുണ്ട്...വാ ഇനി നമുക്ക് പോവാം....വല്ല ഓട്ടോയും കിട്ടുമോ എന്ന് നോക്കാം... " എന്നും പറഞ്ഞ് മാമി വാങ്ങിയ സാധങ്ങളൊക്കെ ഇടതു കൈയിലെ കവറിലിട്ട് മറുകൈ കൊണ്ട് എന്റെ കൈയും പിടിച്ച് നടന്നു... പക്ഷെ അപ്പോഴും എന്റെ കണ്ണുകൾ നാലു ഭാഗത്തേക്കുമായിരുന്നു.... കുറച്ചു കഴിഞ്ഞപ്പോ മാമി എന്നെ ഒരു ആളൊഴിഞ്ഞ സ്ഥലത്തു നിർത്തിയിട്ട് ഒാപ്പോസിറ്റ് നിർത്തിവെച്ച ഓട്ടോ വിളിക്കാനും വേണ്ടി പോയതും ഞാൻ അവിടെമെല്ലാം ചെറു പേടിയോടെ കണ്ണോടിച്ചു നിന്നു... അന്നേരം തന്നെ ആരോ എന്റെ പിറകിലായി നിൽക്കുന്ന പോലെ തോന്നിയതും ഞാനാ സ്പോട്ടിൽ തന്നെ തിരിയാൻ നിന്നപ്പോഴേക്കിനും ആരോ എന്റെ വായ പൊത്തി പിടിച്ച് സൈഡിലേക്ക് കൊണ്ടു പോയിരുന്നു............... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story