QUEEN OF KALIPPAN: ഭാഗം 57

queen of kalippan

രചന: Devil Quinn

കുറച്ചു കഴിഞ്ഞപ്പോ മാമി എന്നെ ഒരു ആളൊഴിഞ്ഞ സ്ഥലത്തു നിർത്തിയിട്ട് ഒപ്പോസിറ്റ് നിർത്തിവെച്ച ഓട്ടോ വിളിക്കാനും വേണ്ടി പോയതും ഞാൻ അവിടെമെല്ലാം ചെറു പേടിയോടെ കണ്ണോടിച്ചു നിന്നു... അന്നേരം തന്നെ ആരോ എന്റെ പിറകിലായി നിൽക്കുന്ന പോലെ തോന്നിയതും ഞാനാ സ്പോട്ടിൽ തന്നെ തിരിയാൻ നിന്നപ്പോഴേക്കിനും ആരോ എന്റെ വായ പൊത്തി പിടിച്ച് സൈഡിലേക്ക് കൊണ്ടു പോയിരുന്നു..... അവിടെമെല്ലാം ഇരുട്ട് ആയതുകൊണ്ട് ഞാൻ ചെറു പേടിയോടെ എന്റെ വായ പൊത്തിപ്പിടിച്ചു നിക്കുന്ന ആളിലേക്ക് നോക്കി... അപ്പൊ എന്നിലേക്ക് അയാൾ കൂടുതൽ ഒട്ടിച്ചേർന്ന് വായയിൽ നിന്ന് പതിയെ കൈയെടുത്തു മാറ്റി പിറകിലേക്ക് നോക്കിയിട്ട് എന്നെ നോക്കി കൊണ്ട് ചുണ്ടിൽ കൈ വെച്ചു.... "ശൂ മിണ്ടരുത്...." പെട്ടന്ന് ഇശുന്റെ പതിഞ്ഞ സൗണ്ട് എന്നിലേക്ക് എത്തിയതും ഞാൻ വിടർന്ന കണ്ണുകളോടെ ഇശുനെ നോക്കി.. അപ്പൊ അതിലൂടെ പോകുന്ന വാഹനത്തിന്റെ വെളിച്ചത്തിൽ ഇശുന്റെ മുഖമെനിക്ക് വ്യക്തമായതും ഞാൻ അവനെ തന്നെ ഉറ്റുനോക്കി .... "ഇശുച്ചാ,,,,," "മിണ്ടല്ലേ,,,നിന്നെ തപ്പി കുറച്ചാളുകൾ അവിടെ നിൽക്കുന്നുണ്ട്.... അതോണ്ട് നീയിപ്പോ ഒന്നും മിണ്ടല്ലേ...." എന്നെ അവിടെയുള്ള മതിലിലേക്ക് പതിപ്പിച്ച് നിർത്തിയിട്ട് അവൻ എന്നിലേക്ക് കൂടുതൽ ഒട്ടി ചേർന്ന് നിന്നുകൊണ്ട് ഇതും പറഞ്ഞവൻ പിറകിലേക്ക് ആഞ്ഞുപോയികൊണ്ട് അവിടെ ഉള്ളവരെയെല്ലാം കണ്ണോടിച്ചു... ★●◆★●◆★●◆★●◆★●◆★●◆★

ഞാനും റോഷനും ഐറയേയും മാമിയെയും കൊണ്ടു വരാൻ വന്നപ്പോഴാണ് മാമി ഒരു ഓട്ടോക്കാരനോട് എന്തൊക്കെയോ പറയുന്നത് കണ്ടത്... അപ്പൊ തന്നെ ഞങ്ങൾ മാമിന്റെ അടുത്തേക്ക് പോയിട്ട് ഞാൻ മാമിയോട് ഐറ എവിടെയെന്ന് ചോദിച്ചു.... അപ്പൊ അവളെന്റെ ഓപ്പോസിറ്റ് ആയിട്ടുള്ള സ്ഥലത്ത് നിന്നുകൊണ്ട് നാലു‌ഭാഗത്തേക്കും പേടിയോടെ നോക്കുന്നത് കണ്ടിട്ട് ഞാനും അവളെ പോലെ എല്ലായിടത്തേക്കും നോട്ടം തെറ്റിച്ചു.. അപ്പൊ അവിടെ രണ്ടു മൂന്ന് ആളുകൾ ഫോണ് വിളിക്കുന്ന പോലെ കാണിച്ചിട്ട് ഇടകണ്ണിട്ട് ഐറയെ നോക്കി അവളെ അടുത്തേക്ക് വരുന്നത് കണ്ട് ഞാൻ പെട്ടന്ന് തന്നെ റോഡ് ക്രോസ്സ് ചെയ്ത് അവർ അവളെ അടുത്ത് എത്തുന്നതിനു മുൻപ് തന്നെ അവളെ വായ പൊത്തി പിടിച്ച് ഇരുട്ടിലെ ഒരു മറവിലേക്ക് കൊണ്ടു പോയി നിർത്തിയിട്ട് അവളെ കാണാതെ നിക്കാനും വേണ്ടി അവളിലേക്ക് കൂടുതൽ ചേർന്ന് നിന്ന് ഞാൻ പതിയെ പിറകിലേക്ക് നോക്കി....പക്ഷെ അവരപ്പോഴും നാലുഭാഗവും നോക്കി അവളെ തപ്പി കൊണ്ടിരിക്കായിരുന്നു....

"ഇശുച്ചാ,,,അവർ തന്നെയാണെന്ന് തോന്നുന്നു എന്നെ കുറെ നേരം ഫോളോ ചെയ്തിരുന്നു... ഞാൻ നോക്കുമ്പോ ഒന്നും അവരെ കാണില്ല... എനിക്കെന്തോ പേടിയാവുന്നു ഇശുച്ചാ...." എന്നിലേക്ക് ചേർന്ന് നിന്ന് എന്നിൽ മുഖം പൂഴ്ത്തി അവൾ പറഞ്ഞത് കേട്ട് ഞാൻ പിറകിൽ നിന്ന് നോട്ടം മാറ്റിയിട്ട് അവളെ തലയിൽ പതിയെ തലോടി കൊടുത്തു... "ഞാനുള്ളപ്പോ നീയെന്തിനാ പേടിക്കുന്നെ ഐറാ... നീ അവിടെ മിണ്ടാതെ നിക്ക്..." എന്നും പറഞ്ഞ് ഞാൻ അവർ പോയോ എന്നറിയാനും വേണ്ടി പിറകിലേക്ക് വീണ്ടും കണ്ണു പായിച്ചു... അപ്പൊ അവർ ചുറ്റും കൂടി നിന്ന് എന്തൊക്കെയോ പറഞ്ഞ് അവിടെ നിന്നും ഒരു കാറിൽ കയറി പോയതും ഞാൻ ശ്വാസമൊന്ന് പതിയെ വലിച്ചു വിട്ടു ഐറയെ നോക്കി... അപ്പൊ അവളിപ്പോഴും എന്നിലേക്ക് കൂടുതൽ പറ്റി ചേർന്ന് നിക്കുന്നത് കണ്ട് എന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു... അത് ചുണ്ടിൽ നിന്നും പാടെ തട്ടികളയാതെ ഞാൻ പതിയെ അവളുടെ തലയിൽ തലോടി കൊണ്ട് 'അവർ പോയി' എന്ന് പറഞ്ഞതും അവൾ പതിയെ എന്നിൽ നിന്ന് അടർന്നു മാറി കൊണ്ട് എന്റെ സൈഡിലൂടെ അവൾ പിറകിലേക്ക് നോക്കിയിട്ട് അവർ പോയെന്ന് അറിഞ്ഞതും അവൾ നെഞ്ചിൽ കൈവെച്ച് ഒന്ന് നെടുവീർപ്പിട്ടു...

ഇരുണ്ട വെളിച്ചത്തിലും അവളുടെ മുഖത്തിന് വല്ലാത്ത തിളക്കം കണ്ടതും എന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലിംഗ്‌സ് ശരവേഗത്തിൽ പാഞ്ഞു പോയി....അതിന്റെ ഫലമായി ഞാനവളുടെ കാപ്പി കുരു പോലോത്ത കണ്ണിലേക്ക് തന്നെ കണ്ണെടുക്കാതെ നോക്കിയതും അവൾ എന്നെ ഒന്ന് നോക്കിക്കൊണ്ട് പുരികം ചുളുക്കി എന്താ എന്ന് ആംഗ്യം കാണിച്ചതും ഞാൻ അവളുടെ അടുത്തേക്ക് ഒട്ടി നിന്നുകൊണ്ട് ഒന്ന് സൈറ്റടിച്ചിട്ട് അവളെ ചുണ്ടിലൊന്ന് അമർത്തി കിസ്സി... പെട്ടന്ന് എന്റെ അടുത്ത് നിന്ന് ഇങ്ങനെയൊരു സമ്മാനം അവൾ പ്രതീക്ഷിക്കാത്തത് കൊണ്ട് അവൾ വായ പൊളിച്ചു നിന്ന് എന്നെ നോക്കുന്നത് കണ്ട് ഞാൻ 'വായ അടച്ചു വെക്കടി' എന്ന് പറഞ്ഞ് ചൂണ്ടു വിരലും തള്ള വിരലും കൊണ്ട് അവളെ വായ അടച്ചു വെച്ചു... അപ്പോ അവൾ കുറുക്കന്മാരെ പോലെ മുഖം വെച്ചിട്ട് അരയിൽ കൈവെച്ചു എന്നെ നോക്കുന്നത് കണ്ട് ഞാൻ ചിരി കടിച്ചമർത്തി നിന്നു... "എന്താ ഇശുച്ചാ നിങ്ങളിത് കാണിച്ചേ....??!!" "ഞാൻ കാണിച്ചത് നീ കണ്ടിട്ടും പിന്നെന്തിന് ഈ ചോദ്യം...." ചിരി കടിച്ച് പിടിച്ചോണ്ട് ഞാനവൾക്ക് പുരികം പൊന്തിച്ചു മറുപടി കൊടുത്തതും അവൾ എന്നെ നോക്കി കണ്ണുരുട്ടി.... "അത് കണ്ടിട്ട് തന്നെയാ ഞാനും ചോദിച്ചത്..." "എന്നുവെച്ചാൽ,,,,

,മ്മ് മ്മ് നിനക്ക് ഇനിയും കിസ്സ് വേണം എന്നാണോ... രാവിലെ നീ ഓടി പോയത് ഞാൻ മറന്നിട്ടില്ല....അപ്പൊ നീയെന്താ പറഞ്ഞത് എന്നറിയോ...??!!" "ഞാനെന്ത് പറഞ്ഞെന്ന്..??" "അത് പള്ളിയിൽ പോയി പറഞ്ഞാൽ മതിയെന്ന്...." "അതിനിത് പള്ളിയല്ലല്ലോ...??!" എന്നവൾ പറഞ്ഞത് കേട്ട് ഞാൻ അവൾക്ക് പിറകിലുള്ള പള്ളിയെ ഒന്ന് ചൂണ്ടി കാണിച്ചു കൊടുത്തിട്ട് അതെന്താണെന്ന് ചോദിച്ചു.... അപ്പൊ അവൾ എന്നെയൊന്ന് നോക്കിയിട്ട് പിറകിലേക്ക് അവളെ കണ്ണ് നീണ്ടു പോയതും ഞാൻ അവളെ തോളിലൊന്ന് തട്ടിയിട്ട് എന്നിലേക്ക് അവളെ മുഖം തിരിച്ചു പിടിച്ചു... "കണ്ടല്ലോ പള്ളിയെ,, ഇനിയെങ്ങനെ കാര്യങ്ങൾ ...??!!" അവളെ റിയാക്ഷൻ കാണാനും വേണ്ടി ഞാൻ സൈറ്റടിച്ചു പറഞ്ഞത് കേട്ട് അവൾ തൊണ്ടയിൽ നിന്നും വെള്ളം ഇറക്കിയിട്ട് എന്നെ നോക്കിയൊന്ന് വളിഞ്ഞ എസ്പ്രേഷനിട്ട് ചിരിച്ചു തന്നു..... "അതൊക്കെ ഞാൻ ചുമ്മാ പറഞ്ഞതല്ലേ അതൊക്കെ ഇങ്ങനെ സീരിയസായി എടുക്കണോ..അതുമല്ല ഇതൊരു പ്ലബ്ലിക് പ്ലസുമല്ലേ..." എന്നവൾ ഇഞ്ചി കടിച്ച പോലെ പറഞ്ഞത് കേട്ട് ഞാൻ ചിരി അടക്കി പിടിച്ച് അവളെ ഒന്നുകൂടെ പിരി കേറ്റാമെന്ന് കരുതി.... "അപ്പൊ പബ്ലിക് പ്ലസ് ആയതുകൊണ്ടാണോ എന്റെ പൊണ്ടാട്ടിക്ക് ഇത്ര ചമ്മൽ...."

അടക്കി പിടിച്ച ചിരി പെട്ടന്ന് പുറത്തേക്ക് വന്ന് ഞാൻ ഒരു പൊട്ടി ചിരിയോടെ അവളെ കളിയാക്കി കൊണ്ട് പറഞ്ഞത് കേട്ട് അവളെന്നെ കയ്യിനൊരു തല്ലു വെച്ച് തന്നുകൊണ്ട് എന്റെ വായ പൊത്തി പിടിച്ചു... "മിണ്ടല്ലേ കോന്താ,,, ആരേലും നിന്റെ അധോലോക ചിരികണ്ട് സദാചാരം നടുത്തുന്നവർ ഇങ്ങോട്ട് പാഞ്ഞു വരും ട്ടോ...അല്ലെങ്കിൽ തന്നെ അവർ എന്തേലും പ്രചരിപ്പിക്കാനും വേണ്ടി നടക്കാണല്ലോ...ഞമ്മളെ കണ്ടാൽ എന്തായാലൂം അവർക്ക് ലൗവേഴ്‌സ് പോലെയാ തോന്നാ...അവിടെ ഞമ്മള് കല്യാണം കഴിഞ്ഞവരാണെന്ന് പറഞ്ഞാൽ തന്നെ എന്നെയും നിന്നെയും കണ്ടാൽ വിശ്വസിക്കില്ല...." "അതിൻ ആരേലും ഇങ്ങോട്ട് വന്നാലല്ലേ...??!!" അവളുടെ കൈ എന്റെ വായയിൽ നിന്ന് എടുത്തു മാറ്റി ചിരി എങ്ങനെയൊക്കെയോ പിടിച്ചു വെച്ച് ഞാൻ അവളോട് ഇത് പറഞ്ഞ് തീർന്നില്ല അതിനു മുന്നേ ആരോ ഒരാൾ ഞങ്ങളെ അടുത്തേക്ക് നടന്നു വന്നുകൊണ്ട് ആരാണവിടെ എന്ന് ചോദിച്ചത് കേട്ട് ഞാൻ ഇരുട്ടിൽ നിൽക്കുന്ന അയാളെ നോക്കിയിട്ട് ഒരു പേടിയും കൂടാതെ ഞങ്ങളാണ് ഇവിടെയെന്ന് കുറച്ചു ജാടെയൊക്കെ ഇട്ട് പറയാൻ നിന്നപ്പൊഴേക്കിനും അവളന്റെ കൈയും പിടിച്ച് അവിടുന്ന് ഓടി.... "എങ്ങോട്ടാടി നീ എന്നെയും പിടിച്ച് ഓടുന്നെ....??!!"

അവളന്നേയും പിടിച്ച് ഓടിയിട്ട് റോഡിലെത്തിയതും ഞാൻ അവളോട് ഇതും ചോദിച്ച് അവിടെ നിന്നു.... "അയാൾ ഞമ്മളെ കണ്ടെങ്കിൽ എന്തായിരുന്നു അവസ്ഥ... ഹൂ നാണം കെട്ട് തൊലിയുരിഞ്ഞ് പോയേനി..." "അയാൾ കണ്ടെങ്കിൽ ഒരു കുഴപ്പവുമില്ല ..ഞമ്മള് ഭാര്യാഭർത്താവ് അല്ലെ...?!" "പക്ഷെ ഭാര്യാഭർത്താവിന് ഇവിടെയെന്താ കാര്യമെന്ന് ചോദിച്ചാൽ എന്തു പറയും....??!" എന്ന് ഞാൻ പുരികം പൊന്തിച്ചു ചോദിക്കുന്നത് കേട്ടിട്ട് അവൻ പുരികത്തിൽ ഒന്ന് തടവികൊണ്ട് എന്നെ നോക്കി.... "ഞങ്ങളവിടെ റൊമാൻസ് കളിച്ചതാണെന് പറയും..." "അപ്പൊ അവർ നിങ്ങൾക്ക് റൊമാൻസ് കളിക്കാൻ വേറെ സ്ഥലമില്ലേ എന്ന് ചോദിച്ചാൽ എന്തു പറയും....??!" "അപ്പൊ ഇല്ലെന്ന് പറയണം... അല്ലാതെ അവരെ പേടിച്ച്...." അവൻ ബാക്കി പറയാൻ നിന്നപ്പോഴേക്കിനും ഞാൻ ഗതികെട്ട് മതി എന്ന് പറഞ്ഞു...ഈ ചെക്കനോട് എന്തേലും ചോദിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ... അതോണ്ട് ഞാൻ മതി എന്നും പറഞ്ഞ് ചുറ്റും കണ്ണോടിച്ചു.... "ഇശുച്ചാ,,, മാമി എവിടെ...?!" "മാമിയും റോഷനും വീട്ടിലേക്ക് പോയിട്ടുണ്ട് ...നീ വാ..." എന്നവൻ പറഞ്ഞപ്പോ ഞാൻ അവനോട് വീട്ടിലേക്ക് നടന്ന് പോകാമെന്ന് പറഞ്ഞപ്പോ അവൻ ഒന്ന് മൂളി തന്നുകൊണ്ട് എന്റെ കൈയും പിടിച്ചു നടന്നു...

ആകാശത്തു കാർ മേഘമൊക്കെ കൂടിനിന്ന് ഇപ്പൊ മഴ പെയ്യും പെയ്യില്ല എന്ന അവസ്ഥയാണ്....ഇരുണ്ട കാർമേഘങ്ങൾ ആയതു കൊണ്ടു തന്നെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചമുണ്ടായിട്ടും ചുറ്റു പാടും മൂടി നിൽക്കാണ്.... അതിന്റെ ഫലമായി ചെറിയൊരു കുളിർക്കാറ്റും തണുപ്പുമൊക്കെയുണ്ട്... അത് കണ്ട് ഞാൻ ഉമ്മച്ചനിലേക്ക് ഒട്ടി നിന്നുകൊണ്ട് അവന്റെ കൈയും പിടിച്ച് റോഡിലൂടെ നടന്നു... കുറച്ചു കഴിഞ്ഞപ്പോ ഒരിറ്റ് മഴത്തുള്ളി എന്റെ കയ്യിൽ പതിഞ്ഞതും ഞാനൊരു അന്താളിപ്പോടെ മുകളിലേക്ക് നോക്കിയിട്ട് ഉമ്മച്ചനെ നോക്കി.... "ഇശുച്ചാ,,, മഴയിപ്പോ പെയ്യും ഇനി ഞമ്മളെന്ത് ചെയ്യും,, കയ്യിലാണെങ്കിൽ കുടയും ഇല്ലല്ലോ....??!" "മഴ പെയ്യുമ്പോഴേക്കിനും വീട്ടിൽ എത്തുമെന്ന് എനിക്ക് തോന്നുന്നില്ല....അതോണ്ട് നമുക്കൊരു കാര്യം ചെയ്യാം...." എന്നും പറഞ്ഞ് അവൻ എന്റെ കയ്യും പിടിച്ച് ആ വിജനമായ റോഡിലൂടെ ചെറു കുളിർ കാറ്റും കൊണ്ട് ഓടുന്നത് കണ്ടിട്ട് എന്റെ ചുണ്ടിലൊരു ചെറു പുഞ്ചിരി വിരിഞ്ഞു.... ആ ചെറു പുഞ്ചിരിയെ തട്ടി കളയാതെ തന്നെ ഓടുന്നിടെ ഞാൻ തലചെരിച്ച് എന്റെ ഇടതു കൈ പിടിച്ചു ഓടുന്ന ഇശുനെ നോക്കി.... അപ്പൊ അവൻക്ക് ഹാൻഡ്‌സം ലുക്ക് കൂട്ടുന്ന അവന്റെ മുടി ഓടുന്നിടെ കുലുങ്ങി കളിക്കുന്നത് കണ്ട് ഞാൻ അവനെയും മുടിയേയും നോക്കിയിട്ട് ഓടി.... ഓടുന്നിടെ ഇടക്ക് അവനെന്നെ നോക്കി പുരികം പൊന്തിച്ചു എന്താണെന്ന് ചോദിച്ചപ്പോ ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി ഒന്നുമില്ല എന്ന് പറഞ്ഞു...

ഞങ്ങൾ ഓടുന്നിടെ പെട്ടന്ന് മഴ ആകാശത്തു നിന്ന് പൊളിഞ്ഞു ചാടിയതും ഞാൻ പെട്ടെന്ന് ഓട്ടം നിർത്തിയിട്ട് ആകാശത്തേക്ക് തന്നെ ചെറു ചിരിയോടെ നോക്കി നിന്നു.... "Aira,,, come on..." എന്റെ ഓട്ടം നിന്നത് കണ്ടിട്ട് അവനും എന്റെ കുറച്ചു മുന്നിലായിട്ട് ഓട്ടം നിർത്തി അവന്റെ പിറകിലുള്ള എന്നേ തിരിഞ്ഞു നോക്കിയിട്ട് കൈ നീട്ടി പിടിച്ച് വരാൻ പറഞ്ഞ് ആംഗ്യം കാണിച്ചത് കണ്ട് ഞാൻ ഇല്ലാ എന്ന മട്ടിൽ തലയാട്ടി കൊണ്ട് മഴയിലേക്ക്‌ നോക്കി... "ഇശുച്ചാ,,, എനിക്ക് ഈ മഴയിൽ കുറച്ചു നേരം നിന്ന് ചാടി കളിക്കാൻ തോന്നുവാണ്...." "നിന്റെ തോന്നലുകളെയൊക്കെ ഞാൻ ചവിട്ടികൂട്ടി ഒരുമൂലയിൽ കൊണ്ടിടും...അവളൊരു ചാടി കളി ... നീ വന്നേ മഴ പെയ്യുന്നത് നീ കണ്ടില്ലേ... അന്ന് നീ മഴ കൊണ്ടിട്ട് പനി പിടിച്ച് കിടന്നത് നീ ഇത്രപെട്ടന്ന് മറന്നോ....??!" "അത് അന്നല്ലേ ...ഇനി എനിക്ക് അങ്ങനെയുള്ള കുഴപ്പമൊന്നും ഉണ്ടാവില്ല...." എന്ന് ഞമ്മള് പറഞ്ഞ് നാക്കെടുത്തില്ല അതിനു മുൻപ് തന്നെ അവനെന്റെ കൈ പിടിച്ചു ഓടിയത് കണ്ട് ഞാൻ അവനെ നോക്കി ചുണ്ട് ചുളുക്കി പുച്ഛിച്ചു വിട്ടിട്ട് ഒന്ന് സ്റ്റോപ്പ് ആയി .... എന്റെ സ്റ്റോപ്പിങ് കണ്ടിട്ട് അവൻ 'ഇനി എന്താണെന്ന്' ദേഷ്യത്തിൽ ചോദിച്ചത് കേട്ട് ഞാനവൻക്കൊരു ഇളി പാസ്സാക്കി കൊടുത്ത് വെള്ളത്തിന് ചവിട്ടി കളിക്കാനുള്ള കൊതികൊണ്ട് ഞാൻ കാലിലുള്ള ചപ്പൽ ഊരിയിട്ട് വലതു കൈയിൽ പിടിച്ച് ഇടതു കൈകൊണ്ട് ഇശുന്റെ കൈയും പിടിച്ചു.... "ഇനി പോവാം...."

കണ്ണിറുക്കി കാണിച്ചു ചിരിച്ചിട്ട് ഞാൻ ഇങ്ങനെ പറഞ്ഞതും അവൻ എന്റെ കാലിലേക്ക് നോക്കിയിട്ട് തറപ്പിച്ച് നോക്കി ഒന്ന് മൂളി തന്നുകൊണ്ട് ഓടി.... ചെറു കാറ്റോടു കൂടിയിട്ടുള്ള മഴ ആയതുകൊണ്ട് തന്നെ എന്റെ ശ്വാളൊക്കെ ഏതൊക്കെയോ ദിശയിലേക്ക് പാറുന്നുണ്ട്...അതുമല്ല ഡ്രസ്സ് പകുതിയും നനഞ്ഞിട്ടുമുണ്ട്...ഞാൻ അതൊന്നും വകവെക്കാതെ റോഡിലൂടെ ഒലിച്ചു പോകുന്ന ചെറു വെള്ളത്തിലൊക്കെ ചവിട്ടി തെറിപ്പിച്ചു ഓടി... ഹൈവ,,എന്തൊരു രസം എന്തൊരു ഭംഗി...അതും തണുത്ത വെള്ളം... ഉഫ്‌ കുളിരാരിറ്റി എന്നിൽ കയറി പോകുന്ന പോലെ....🙈 റോഡിന്റെ രണ്ടു സൈഡിലും നെൽക്കൃഷിയും ബാക്കി എന്തൊക്കെയോ ആയതുകൊണ്ട് തന്നെ ഒന്ന് കയറി നിക്കാനും കൂടെ സ്ഥലമില്ല.... രാത്രി ആയതുകൊണ്ട് തന്നെ അതികം വാഹങ്ങളും ഈ റോഡിലൂടെ ഇല്ലതാനും.... ആകെ ഉള്ളത് റോഡിനു സൈഡിലായിട്ടുള്ള സ്ട്രീറ്റ് ലൈറ്റുകളാണ്.... അങ്ങനെ ഞങ്ങൾ ഓടിഓടി തറവാടിന്റെ ഗൈറ്റിന് മുൻപ് എത്താനായതും ഞാൻ കിതച്ചു കൊണ്ട് അവിടെയൊന്ന് ഓട്ടം നിർത്തി....ഇപ്പോതന്നെ കുളിയും നനയുമൊക്കെ കഴിഞ്ഞത് കൊണ്ട് ഇനി ഓടീട്ടും വല്യ കാര്യമൊന്നും ഇല്ലാത്തതു കൊണ്ടും ഞാൻ മഴയത്ത് നിന്നിട്ട് രണ്ടുംകൈ കൊണ്ടും വെള്ളം കൂമ്പിളിലാക്കി നിറച്ച് നടന്നു...

അപ്പൊ ഞമ്മളെ ഉമ്മച്ചൻ അവന്റെ മുന്നിലേക്ക് ചാഞ്ഞു നിക്കുന്ന മുടിയെല്ലാം പിറകിലേക്ക് വെച്ചിട്ട് മുടി ഒന്ന് കുടഞ്ഞ് നിക്കുന്നത് കണ്ട് ഞാൻ ചിരിച്ചോണ്ട് അവന്റെ കൈയും പിടിച്ച് തുറന്നു വെച്ച ഗെയ്റ്റിന്റെ ഉള്ളിലൂടെ കയറി... അപ്പൊ ഉമ്മറത്ത് ഉമ്മൂമയും ബാക്കി ഉള്ളവരും ഞങ്ങളെയും കാത്ത് നിൽക്കുന്നത് കണ്ട് ഞാനൊന്ന് ബ്രെക്ക്പിടിച്ചു നിന്നതും എന്റെ നിർത്തം കണ്ട് ഉമ്മച്ചനും അതേപോലെ നിൽക്കുമെന്ന് വിചാരിച്ചെങ്കിലും എന്റെ ചിന്തകളെ എല്ലാം മാറ്റിമറിച്ചു കൊണ്ട് അവനൊരു കൂസലും ഇല്ലാതെ വീട്ടിലേക്ക് കയറി പോകുന്നത് കണ്ട് എന്റെ വായ അറിയാതെ തുറന്നു പോയി.... 'എന്നെയിവിടെ ഒറ്റക്കാക്കി പണ്ടാറകാലൻ പോയത് കണ്ടില്ലേ ഗോടെ....ഇനി ഇവരൊക്കെ എന്തുകൊണ്ട് നേരം വൈകിയെന്നും എങ്ങനെയാ ഇങ്ങനെ നനഞ്ഞത് എന്നൊക്കെ ചോദിച്ചാൽ ഞാനിനി എന്തോന്ന് പറയുമെന്റെ കടവുളെ... എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നുട്ടോ......' ചുണ്ടു ചുളുക്കി ഞാനിത് മനസ്സിൽ ചിന്തിച്ചു കൈയിലുള്ള ചപ്പൽ സൈഡിലേക്കിട്ടിട്ട് എല്ലാവർക്കുമൊന്ന് ഇളിച്ചു കൊടുത്തു മെല്ലെ ഉമ്മറത്തേക്ക് കയറിയിട്ട് എനിക്കൊന്നും അറിയില്ല രാമായണ എന്ന മട്ടിൽ അകത്തേക്ക് കയറാൻ നിന്നപ്പോഴാ പിറകിൽ നിന്നും ഉമ്മൂമാന്റെ വിളി വന്നത്....

ആ വിളി കേട്ടപ്പോതന്നെ ഞാൻ എല്ലാം പോയച്ച് എന്ന് മനസ്സിൽ മൊഴിഞ്ഞ് ഞാൻ നിഷ്‌കു പോലെ പിറകിലേക്ക് തിരിഞ്ഞു ചാരുപടിയിൽ ഇരിക്കുന്ന ഉമ്മൂമാനെ നോക്കിയപ്പോ ഉമ്മൂമ എന്നെ അടുത്തേക്ക് വിളിച്ചിട്ട് ഉള്ളിലേക്ക് നീട്ടി വിളിച്ചു.... "ആമി,,, ആ തോർത്ത് ഇങ് എടുത്തു കൊണ്ടുവാ..." ഉമ്മൂമ പറഞ്ഞ സമയത്തു തന്നെ ആമി കയ്യിലൊരു തോർത്തും കൊണ്ടു വന്ന് ഉമ്മൂമന്റെ കൈയിൽ കൊടുത്തു.... "നിനക്ക് മഴയിൽ കളിക്കാൻ ഇത്ര ആഗ്രഹമാണെങ്കിൽ എന്നോട് പറഞ്ഞൂടായിരുന്നോ..." ചീത്ത ഇപ്പൊ കിട്ടുമെന്ന് പ്രേധീക്ഷിച്ചു നിന്ന എന്നെ ഉമ്മൂമാന്റെ സൈഡിൽ ഇരുത്തിയിട്ട് എന്റെ തലയിൽ തോർത്ത് വെച്ച് തുവർത്തി തരുന്നതിനിടെ ഉമ്മൂമ കള്ള ചിരിയോടെ എന്നോടിങ്ങനെ പറഞ്ഞതും ഞാൻ അയ്യേ നാണം കെട്ട് എന്ന മട്ടിൽ കണ്ണ് ഇറുക്കി ചിമ്മിയിട്ട് തുറന്നു.... "അത് ഉമ്മൂമ ഞാൻ വെറുതെ...." "മ്മ്..മതി മതി പോയി ഡ്രസ് മാറ്റിയിട്ട് വാ...എന്നിട്ട് ഭക്ഷണം കഴിക്കാൻ വാ...." തോർത്ത് മുടിയിൽ നിന്നുമെടുത്ത് എന്നോടിങ്ങനെ ഉമ്മൂമ പറഞ്ഞതും ഞാനതിനൊന്ന് ഇളിച്ചു കൊടുത്തു ഉള്ളിലേക്ക് ഓടി.... മുറിയിൽ എത്തിയപ്പോ ഞാനാദ്യം തിരഞ്ഞത് എന്നെ ഒറ്റക്ക് അവിടെയിട്ട് പോന്ന എന്റെ പുന്നാര ഭർത്തുവിനെയായിരുന്നു.... "എന്താടി ഇങ്ങനെ പന്തം കണ്ട പോലെ നോക്കുന്നെ....??!"

കതകിൽ നിന്നുകൊണ്ട് ഞാൻ റൂമിലേക്ക് കയറാതെ നിക്കുന്നത് കണ്ടിട്ട് ബാത്റൂമിൽ നിന്ന് തല തുവർത്തി വരുന്ന എന്റെ പുന്നാര ഉമ്മച്ചൻ എന്നെ അടിമുടി നോക്കിക്കൊണ്ട് ഇങ്ങനെ ചോദിച്ചതും ഞാനവനെ കണ്ണുരുട്ടി പേടിച്ചു എന്തോ പറയാൻ നിന്നപ്പോഴേക്കിനും അവൻ ഇങ്ങോട്ട് സംസാരിച്ചു തുടങ്ങി.... "നീയാദ്യം ഡ്രസ് മാറ്റിയിടാൻ നോക്ക്,,അല്ലേൽ എനിക്ക് കണ്ട്രോൾ പിടിച്ചു നിക്കാതെ വന്ന് ഞാനെന്തേലും നിന്നെ ചെയ്യും... അത് ചിലപ്പോ പൊന്ന് മോൾക്ക് താങ്ങാൻ പറ്റില്ല... സോ ...." എന്റെ അടുത്തേക്ക് നടന്നടുത്ത് ഇതും പറഞ്ഞ് സോ എന്ന് പറഞ്ഞ് നീട്ടിയത് കണ്ട് ഞാൻ അവനെ പേടിച്ച് ഓടാനൊന്നും നിന്നില്ല... എന്റെ നിർത്തം കണ്ട് അവൻ ഒരർത്ഥം വെച്ച് ചിരിച്ചോണ്ട് ചുണ്ട് തടവി എന്റെ അടുത്തേക്ക് വരുന്നത് കണ്ട് ഞാൻ അവന്റെ അടുത്തേക്ക് ചെന്നിട്ട് കവിൾ പിടിച്ച് വലിച്ചോണ്ട് ചുണ്ടിലൊരു കിസ്സും കൊടുത്ത് നേരെ ബാത്റൂമിലേക്ക് ഓടി.... ★●◆★●◆★●◆★●◆★●◆★●◆★ അവളെ ഓട്ടം കണ്ടിട്ട് ഞാൻ ചിരിച്ചോണ്ട് ടേബിളിൽ വെച്ച ഫോണെടുത്തു വരാന്തയിലേക്ക് ഇറങ്ങി ഡിജെപി എബ്രഹാമിൽ നിന്ന് ചില വിവരങ്ങൾ ചോദിച്ചറിഞ്ഞു...എന്നിട്ട് അവനോട് ചില കാര്യങ്ങൾ ആരും അറിയേണ്ട എന്ന് പറഞ്ഞ് ഫോൺ കട്ടാക്കികൊണ്ട് നിഗൂഢമായി ചിരിച്ചിട്ട് എവിടേക്കോ നോക്കി നിന്നു... "ഇശുച്ചാ,,,, വാ നമുക്ക് ഭക്ഷണം കഴിക്കാൻ പോവാം..."

കുറച്ചു നേരം ചിലതെല്ലാം മനസ്സിൽ ഓർത്തു നിന്നപ്പോ ഐറ എന്റെ അടുത്തേക്ക് വന്നുകൊണ്ട് ഇങ്ങനെ പറഞ്ഞതും ഞാൻ അതിനൊന്ന് മൂളി കൊടുത്ത് അവളെയും കൊണ്ട് താഴേക്ക് പോയി...... താഴെ എത്തിയപ്പോ ഫാബി ഞങ്ങൾക്ക് ഓപ്പോസിറ്റായി വരുന്നത് കണ്ടിട്ട് ഞാൻ ഐറയുടെ കൈ മുറുകെ പിടിച്ചോണ്ട് അവളെയൊന്ന് നോക്കിയിട്ട് ഡൈനിങ് ഹാളിലേക്ക് നടന്നു....അന്നേരം അവൾ ഐറനെ നോക്കിയിട്ട് എന്നെ നോക്കി അവിടുന്ന് പോകുന്നത് കണ്ടതും ഞാൻ അത് ശ്രദ്ധിക്കാൻ നിക്കാതെ ഡൈനിങ് ഹാളിലെ ചെയറിൽ ചെന്നിരുന്നു...അപ്പോഴേക്കിനും എല്ലാരും വന്ന് ചെയറിൽ ഇരുന്നതും ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് ഫുഡ് കഴിച്ചു... അങ്ങനെ ഫുഡ് കഴിച്ച് കഴിഞ്ഞ് ഞാൻ കൈകഴുകി ഗെസ്റ്റ് ഹാളിലേക്ക് പോയിട്ട് സിദ്ധൂനോട് ഓഫീസിലെ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു...അതിനിടയിൽ ഞാൻ ടൈം ഇടക്കിടക്ക് നോക്കുന്നത് കണ്ട് അവൻ എന്താ കാര്യമെന്ന് ചോദിച്ചതും ഞാൻ നത്തിങ് എന്ന് പറഞ്ഞു ഓരോന്ന് സംസാരിച്ചിരുന്നു.... സിദ്ധു ഫോണ് വെച്ചപ്പോ ഞാൻ അവിടെ നിന്നും എഴുനേറ്റ് ഫോണിലെ ടൈമിലേക്ക് നോക്കിയിട്ട് മുറിയിലേക്ക് പോവാൻ നിന്നപ്പോഴാ ഫാബിയും ഉമ്മൂമയും ഒഴിച്ച് ബാക്കി പെണ്പടകളും അതിനിടയിൽ ഒരു കൃഷ്ണനായി റോഷനും കൂടി നടുമുറ്റത്തിന് ചുറ്റുമിരുന്ന് സംസാരിക്കുന്നത് കണ്ടത്... അപ്പൊ റോഷൻ ആരെങ്കിലുമൊന്ന് പാട്ട് പാട് എന്ന് പറഞ്ഞപ്പോ ഞാൻ നോക്കിയത് ഐറയെയാണ്... അവളാണെങ്കിൽ എല്ലാരേയും നോക്കി ഇരിക്കുന്നത് കണ്ട് ഞാൻ അവരുടെ അടുത്തേക്ക് പോയി.... "നിന്റെ മുന്നിലൊരു പാട്ടുകാരി ഇരിക്കുന്നത് നീ കണ്ടില്ലേ ....??!!"

എന്ന് ഞാൻ റോഷനെ നോക്കി ചോദിച്ചപ്പോ അവൻ 'എന്റെ മുന്നിലോ??!' എന്ന് മൊഴിഞ്ഞു മുന്നിലേക്ക് നോക്കി... അപ്പൊ ആമിന്റെ സൈഡിലായി തൂണിനോട് ചേർന്ന് ഇരിക്കുന്ന ഐറയെ കണ്ടതും അവൻ എനിക്കൊന്ന് തലകുലുക്കി ഇളിച്ചു തന്നു.... "ഐറമ്മാ,, ആദ്യം നീ തന്നെ പാട്ടിന് തുടക്കം കുറിച്ചോ....??!" ★●◆★◆◆★●◆★●◆★●◆★●◆ ഇശുന്റെ പറച്ചിൽ കേട്ടിട്ട് റോഷൻ എന്നോടിങ്ങനെ പറഞ്ഞതും ഞാൻ സ്പോട്ടിൽ എന്റെ ഭർത്തുനെ ഒന്ന് നോക്കി... അപ്പോളവൻ എനിക്കൊന്ന് ഇളിച്ചു തന്നിട്ട് എന്റെ ഓപ്പോസിറ്റുള്ള തൂണിൽ ചാരി നിന്നിട്ട് കൈയും കെട്ടി എനിക്കൊന്ന് ഇളിച്ചു കാണിച്ചത് തന്ന് ഞാനവനെ കണ്ണുരുട്ടി പേടിപ്പിച്ചു.... "എനിക്ക് പാട്ട് പാടാനൊന്നും അറിയില്ല....." "അതവൾ കള്ളം പറയാണ് ട്ടോ..." ഞാൻ പറഞ്ഞ് നാക്കെടുക്കുന്നതിനു മുൻപ് തന്നെ ആ പെരട്ട റോഷൻ ഇങ്ങനെ പറഞ്ഞതും ഞാൻ ദയനീയമായി ഇശുനെയും റോഷനെയും മാറി മാറി നോക്കി... അപ്പോ എല്ലാവരും എന്നോട് പാട്ട് പാട് എന്ന് പറഞ്ഞതും ഞാൻ ഇശുനെ ഒന്ന് നോക്കിയപ്പോ അവൻ പുഞ്ചിരിച്ചു കൊണ്ട് എന്നെ നോക്കി പാട് എന്ന് പതിയെ പറഞ്ഞതും ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എല്ലാവരിലേക്കും നോട്ടം തെറ്റിച്ചു... അപ്പൊ റോഷൻ എന്നെയും ഇശുനെയും മാറി നോക്കിക്കൊണ്ട് ഒരർത്ഥം വെച്ച മട്ടിൽ തല കുലുക്കി ചിരിക്കുന്നത് കണ്ടതും ഞാൻ അവനെ നോക്കാതെ പാടാൻ തുടങ്ങി....

🎶Tere Jaane Ka Gam Aur Na Aane Ka Gam Phir Zamaane Ka Gam Kya Karein? Raah Dekhe Nazar Raat Bhar Jaag Kar Par Teri To Khabar Na Mile Bahot Aayi Gayi Yaadein Magar Iss Baar Tum hi Aana Iraade Fir Se Jaane Ke Nahi Laana Tum Hi Aana...🎶 അത്രയും ഞാൻ എന്റെ ജാസിയെ മനസ്സിൽ വെച്ച് പാടി കഴിഞ്ഞപ്പോഴേക്കിനും എന്റെ കണ്ണുകളിൽ വെള്ളം വരാൻ തുടങ്ങിയിരുന്നു... പക്ഷെ അത് ആരേലും കണ്ടൽ സീനാകുമെന്ന് കരുതിയതോണ്ട് ഞാൻ തൂണിന് സൈഡിലേക്ക് മുഖം ആക്കിപിടിച്ച് കണ്ണ് അമർത്തി തുടച്ചു കൊണ്ട് ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ച് എല്ലാരെ മുഖത്തേക്കും നോക്കി.... അപ്പൊ എല്ലാവരും എന്നെ നോക്കി കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് കണ്ട് ഞാൻ ഇശുനെ നോക്കി... അപ്പോഴും അവൻ നേരത്തെയുള്ള ആ ഇളം പുഞ്ചിരിയോട് കൂടെ എന്നെ നോക്കുന്നത് ഞാൻ കണ്ടു.... "ഐറാ,,, നിനക്കൊരു ഭാവി ഞാൻ കാണുന്നുണ്ട് ട്ടോ... എന്നാ വോയ്സാണ്.... ഉഫ്‌ പറയാതിരിക്കാൻ വയ്യ അടിപൊളി....." "അതേ ഐറു നല്ല ഒഴുക്കുള്ള വോയ്സ് ആണ് നിന്റേത്... അതോണ്ട് തന്നെ പാട്ട് ഒരു രക്ഷയതും ഇല്ല ട്ടോ...."

റോഷൻ എന്നെ പൊക്കി പറഞ്ഞതിന് പുറകെ റാഷിത്തയും ബാക്കി ഉള്ളോരൊക്കെ എന്നെ പൊക്കി പറഞ്ഞ് എന്നെ ആകാശം വരെ മുട്ടിച്ചിട്ടുണ്ട്.... പക്ഷെ എന്തു കൊണ്ടോ എനിക്ക് സന്തോഷിക്കാൻ പറ്റുന്നില്ല... ചിലപ്പോ ജാസിയെ ഒരുനിമിഷം ആലോചിച്ചത് കൊണ്ടാവാം.... എന്നാലും ഞാൻ എല്ലാവർക്കു മുമ്പിൽ ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു..... കുറച്ചു നേരം കഴിഞ്ഞപ്പോ ഇശു കൈയിലുള്ള ഫോണിലേക്ക് നോക്കിയിട്ട് എന്റെ അടുത്തേക്ക് വന്ന് എന്നെ അവിടുന്ന് എഴുനേല്പിച്ചു....പെട്ടെന്നുള്ള അവന്റെ പ്രവർത്തി കണ്ട് ഞാൻ അവനെ തന്നെ ഉറ്റു നോക്കി...പക്ഷെ അവനതൊന്നും ശ്രദ്ധിക്കാതെ എന്റെ കൈയും പിടിച്ച് അവിടെനിന്ന് എണീപ്പിച്ചു മുറിയിലേക്ക് കൊണ്ടു പോയത് കണ്ട് ഞാൻ ഇവനെന്താ ചെയ്യുന്നേ എന്ന് വിചാരിച്ച് അവനെ തന്നെ നോക്കി നടന്നു.... മുറിയിൽ എത്തിയപ്പോ അവൻ എന്റെ കൈ വിടുവിച്ചുകൊണ്ട് ഒരു സ്ഥലത്തു കൊണ്ടുവന്ന് നിർത്തി....അപ്പൊ അവിടെയുള്ള കാര്യം കണ്ടിട്ട് സന്തോഷം കൊണ്ട് എന്റെ കണ്ണിൽ നിന്ന് വെള്ളം നിറഞ്ഞൊഴുകി.................. (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story