QUEEN OF KALIPPAN: ഭാഗം 6

queen of kalippan

രചന: Devil Quinn

ഉപ്പ ഞങ്ങൾക്ക് വേണ്ടിയുള്ള സർപ്രൈസ് വെളിപ്പെടുത്തിയതും ഞമ്മളൊരു അലറലായിരുന്നു..... "അതേ ഇഷു,,,,,,, ഇനി മുതൽ നിന്റെ അതേ MD സ്ഥാനം ഐറക്കും ഉണ്ടായിരിക്കും ചുരുക്കി പറഞ്ഞാൽ ഇനി അവളും നിന്റെ അതേ പൊസിഷനിൽ ആയിരിക്കും ഉണ്ടാവുക ഇനി നിങ്ങൾ രണ്ടുപേരുമാണ് കമ്പനി നോക്കി കൊണ്ടുപോവേണ്ടത്...കാരണം കുറച്ചു ദിവസം മാത്രമേ ഞാൻ ഇവിടെ ഉണ്ടാവുകയുള്ളൂ അതുകഴിഞ്ഞാൽ ദുബായിലേക്ക് പോവും അവിടെ കുറച്ചു വർക്‌സ് കംപ്ലീറ്റ് ചെയ്യാനുണ്ട് ..." എന്നൊക്കെ ഉപ്പ ഞമ്മളോട് പറഞ്ഞപ്പോ ഒരു ഞെട്ടൽ കണക്കെ അതൊക്കെ കേട്ട് നിന്നു.... എന്തായാലും ഞമ്മളോട് ഈ ചതി വേണ്ടായിരുന്നു.... അല്ലെങ്കിൽ തന്നെ വീട്ടിൽ അവളെ ശല്യം സഹിക്കാൻ വയ്യ അപ്പോഴാ ഇനി കമ്പനിയിൽ...... അല്ലെങ്കിലും ഉപ്പാക്ക് വല്ല ആവിശ്യവുമുണ്ടോ അവളെ MD സ്ഥനത്തേക്ക് ആക്കണം എന്ന് .....ഇല്ല ഒരിക്കലും ഞാൻ ഇതിനു അനുവദിക്കില്ല ഉപ്പനോട് എങ്ങനെയെങ്കിലും പറഞ്ഞു കാര്യം സെറ്റാക്കണം.... എന്നൊക്കെ മനസ്സിൽ ഉറപ്പിച്ചു ഉപ്പനെ തിരഞ്ഞ് സ്റ്റേജിലേക് നോക്കിയതും അവിടെ ഉപ്പനെ കാണാനില്ല .....ഇനി എവിടെയാണാവോ എന്ന് ചിന്തിച്ചു ചുറ്റുമൊന്ന് കണ്ണോടിച്ചതും ഉപ്പ ഉണ്ട് Mr. shekhar നോട് സംസാരിച്ചു നിൽക്കുന്നു.....

അയാൾ ഉപ്പാന്റെ സുഹൃത്തും അത് കൂടാതെ വലിയ ബിസിനെസ്സ് മേനുമാണ് .....ഞമ്മള് അപ്പോതന്നെ അവരെ അരികിലേക്ക് ചെന്നു..... "Helo Ishaan,,,,, കൻഗ്രേറ്സ് ...." "താങ്ക്സ് uncle...." "എവിടെ തന്റെ വൈഫ് ..കണ്ടില്ലല്ലോ" "ആ അവൾ ഇവിടെ എവിടെയോ...." എന്ന പറഞ്ഞു ഇനി എവിടെയാ അവള് ഉള്ളെതെന്ന് ചിന്തിച്ചു നിക്കുമ്പോഴാണ് അങ്കിളിനെ ആരോ വിളിച്ചു കൊണ്ടു പോയത്..... ഓഹ് രക്ഷപെട്ടു .... അപ്പോഴാണ് ഞമ്മള് എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് ഓർത്തത്..... "ഉപ്പ എനിക്ക് നിങ്ങളോട് സീരിയസ് കാര്യം പറയാനുണ്ട്....." "നീ ചോദിക്ക് ഇഷു,,,,," "അത് ഉപ്പ,,,,ഇങ്ങള് ചിന്തിച്ച് തന്നെയാണോ ഈ തീരുമാനം എടുത്തത് ....ഐറയെ MD സ്ഥാനത്തേക്ക് എടുത്തത് സത്യയിട്ടാണോ....." "അല്ലാതെ പിന്നെ,,,,, ഞാൻ ശെരിക്കിനും തീരുമാനിച്ചിട്ട് തന്നെയാ ഈ തീരുമാനം എടുത്തത്......" "എന്തിനു വേണ്ടി ഉപ്പ,,,, അതിന്റെ ഒരു ആവിശ്യവുമില്ല.... അവളെ അതിലേക് അപ്പോയ്‌മെന്റ് ചെയ്യണ്ട എന്നാണ് എന്റെ തീരുമാനം...." "ആവിശ്യമുണ്ട് ഇഷു,,,,, ഇനി ഞാൻ ദുബായിലേക്ക് പോവുമ്പോൾ കമ്പനിയിലെ ജോലിയെല്ലാം നിന്നെ കൊണ്ട് ഒറ്റക്ക സാധിക്കും എന്ന് തോന്നുന്നില്ല അതുകൊണ്ടാണ് നിനക്ക് തുണയായി ഐറനെ അപ്പോയ്‌മെന്റ് ചെയ്തത്....

അതുമല്ല അവൾക്ക് ഈ ജോലിയിൽ നല്ല എസ്‌പേർട്ട്‌ ആണല്ലോ....അതു മാത്രമല്ല ഇന്നതെ മീറ്റിംഗിൽ പറഞ്ഞത് നീ ഓർക്കുന്നുണ്ടോ ഞമ്മളെ കമ്പനി ഹയർ പൊസിഷനിൽ എത്തി... എന്നാലും കൊറച്ചു ടാസ്‌ക് ഒക്കെ ഇതിന്റെ ഭാഗമായി ഉണ്ടാവും എന്ന്‌.....അപ്പൊ ഞാൻ ഇവിടെ ഇല്ലെങ്കിൽ നിന്നെ കൊണ്ട് ഇതൊക്കെ ഒറ്റക്ക് ചെയ്യാ എന്ന് വെച്ചാ ബന്ധിമുട്ടാണ് അതുകൊണ്ട ഇനി മുതൽ അവളും ഇനി നിന്റെ കൂടെ ഉണ്ടാവും...." "ഇതൊക്കെ ഞാൻ തനിയെ മേനേജ് ചെയ്യാ....." "നിനക്ക് പറയാൻ സുഗമായിരിക്കും പക്ഷെ ചെയ്യാൻ ബുദ്ധിമുട്ടാണ്.... അതുകൊണ്ട് ഞാൻ പറയുന്നത് നീ അങ്ങോട്ട് കേട്ടാ മതി....." "എന്നാലും ഉപ്പാ,,,,,,," "ഒരു എന്നാലുമില്ല... " എന്നൊക്കെ പറഞ്ഞ് ഉപ്പ പോയി.... എന്നാലും ഇത് വല്ലാത്ത കുരിശ് ആയല്ലോ ........ഇനി എന്തു ചെയ്യും... ഉപ്പ പറഞ്ഞത് അതുപോലെ നടത്തും ... അതുകൊണ്ട് ഇനിയും ഉപ്പനോട് ഇതിനെ പറ്റി ചോദിക്കുന്നത് പന്തിയല്ല...... അല്ലെങ്കിലും ഏതുനേരത് ആണവോ ഉപ്പാക്ക് ദുബായിലേക് പോവാൻ തോന്നിയത് അതുകൊണ്ടല്ലേ ഇങ്ങനെ ഒക്കെ നടന്നെ.... ഇനി എന്തൊക്കെ കാണണം അവളെ മുഖം ആലോജിക്കുന്തോറും കലിപ്പ് എരിഞ്ഞു കേറി വരാണ്....... ``````` ഉപ്പ പറയുന്നത് കേട്ടിട്ട് ഞമ്മക്ക് സന്തോഷിക്കണോ അതോ ദുഃഖികണോ എന്ന് പറഞ്ഞ അവസ്ഥയാണ്.......

ഒരിക്കലും ഞാൻ ഇങ്ങനെ ഒന്നും ആലോചിച്ചിരുന്നില്ല അതുകൊണ്ട് തന്നെ ഞമ്മക്ക് ഇങ്ങനെ ഒരു പദവി വേണ്ട..... ഒരു MD ഒക്കെ പറയുമ്പോൾ,,,, വേണ്ട ഞമ്മളെ കൊണ്ട് പറ്റില്ല .....കല്യാണത്തിനു മുൻപ് ഞമ്മള് ഈ ഫീൽഡിൽ വർക് ചെയ്തിട്ടുണ്ട് അതുകൊണ്ട് തന്നെ എങ്ങനെയാണ് എന്തൊക്കെയാണ് ചെയ്യേണ്ടതൊക്കെ അറിയ എന്നാലും വേണ്ട അതാണ് നല്ലത്.... നമ്മൾ അങ്ങനെ ഓരോന്ന് ആലോചിച് നിന്നപ്പോയാ ദീദിയും ഇത്തയും വന്ന്‌ കൻഗ്രേറ്സ് ഒക്കെ പറഞ്ഞു ഞമ്മളെ അങ്ങോട്ട് പൊന്തിക്കുന്നുണ്ട്....... അപ്പോഴും ഞമ്മളെ മനസ്സിൽ ഇതൊന്നും വേണ്ട എന്നാ ചിന്തയായിരുന്നു.... അതുകൊണ്ട് തന്നെ അവർക്ക് ഒന്ന് പുഞ്ചിരിച് ഞാൻ ഉപ്പാന്റെ അടുത്തേക്ക് പോയി.... പിറകിൽ നിന്ന് ഇവൾക്ക് എന്തുപറ്റി എന്നൊക്കെ ഇത്തയും ദീദിയും പറയുന്നുണ്ട് ഞമ്മള് അതൊന്നും മൈൻഡ് ചെയ്യാതെ ഉപ്പാന്റെ അടുത്തേക്ക് ചെന്നു.... അപ്പോഴുണ്ട് ഞമ്മളെ കെട്ടിയോൻ എന്തൊക്കെയോ ഉപ്പനോട് സംസാരിക്കുന്നു അത് എന്താണെന്ന് ശ്രദ്ധിച്ചതും ഞമ്മള് ഞെട്ടി കാരണം ചെക്കൻ ഞമ്മളെ ഇതിലേക്ക് കൊണ്ടുവരേണ്ട അവൻ ഒറ്റക്ക് ഇതൊക്കെ ചെയ്തതുകൊള്ളും അവൻ ആരെയും സഹായം ഒന്നും വേണ്ട എന്നൊക്കെയാണ് പറയുന്നത്..... എന്തൊരു ആത്മാർത്ഥത .....

ഇതൊക്കെകേട്ടിട്ട് ഇപ്പൊ മുതൽ ഞമ്മള് ഒരു കാര്യം തീരുമാനിച്ചുറപ്പിച്ചു ഇനി എന്തൊക്കെ ആരൊക്കെ പറഞ്ഞാലും ഞമ്മള് തന്നെ MD ആവും..... ഇതുവരെ വിജാരിച്ചത് ഞമ്മക്ക് ഇതൊന്നും വേണ്ട എന്നായിരുന്നു... പക്ഷെ ഇപ്പൊ ഇവൻ പറയുന്നത് കേട്ടിട്ട് ഞമ്മള് എന്തായാലും ഉപ്പ തന്ന പദവി രണ്ടു കയ്യും നീട്ടി സ്വീകരിക്കും... ഇതൊരിക്കലും അവനോടുള്ള വാശിയല്ല ചില കാര്യങ്ങൾ ഒക്കെ ഇതിലൂടെ ഞമ്മക്ക് ചെയ്യാൻ കഴിയും എന്നൊരു തോന്നൽ... അങ്ങനെ ഓരോന്ന് ആലോചിച്ചു ഉമ്മാന്റെ അടുത്തേക്ക് പോയി..... ഉമ്മി നമ്മളെ തലയിൽ തലോടി നെറ്റിയിൽ ഉമ്മവെച്ചു കൻഗ്രേറ്സ് ഒക്കെ പറഞ്ഞു ഞമ്മള് വന്നതിനു ശേഷമാണ് ഇതൊക്കെ നടന്നത് അതുകൊണ്ട് മോൾ ഈ വീടിന്റെ ഐശ്വര്യമാണ് ഇതൊക്കെ എന്ന് പറഞ്ഞു തുടങ്ങിയില്ലേ പൊക്കിയത് പിന്നെ അത് നിന്നത് ദീദി വന്ന് 'അപ്പൊ ഞാനോ' എന്ന് ചോദിച്ചപ്പോഴാ... അപ്പോതന്നെ ഉമ്മി ഞമ്മളെയും ദീദിയെയും കെട്ടിപിടിച്ചു നീ ഈ വീടിന്റെ നിദിയല്ലേ എന്ന് ദീദിനോടായി പറഞ്ഞു രണ്ടുപേരുടെയും നെറുകയിൽ ചുംബിച്ചു.......ഉമ്മിയിൽ നിന്ന് വേർപെട്ട് ഞങ്ങൾ മൂന്നു പേരും ഓരോന്ന് പറഞ്ഞു നിൽക്കുമ്പോഴാണ് ഹാൾ മുഴുവൻ ഡിം സൗണ്ടിൽ പാട്ട് മുഴുകിയത്‌..... 🎶Bulave thujhe yaar aaj mere galiyan Baasaaun tere sang mein alag duniya🎶

ഞമ്മക്ക് പിന്നെ പാട്ട് പണ്ടേ ഹരം ആയതുകൊണ്ട് ഞമ്മളും അതിന്റെ കൂടി പാട്ടു പാടികൊണ്ടിരുന്നു..... അപ്പോഴാണ് ഓരോ കപ്പിൾസ് വന്ന്‌ സ്റ്റേജിൽ കയറി ഡാൻസ് കളിക്കുന്നത് കണ്ടത് ഞമ്മള് അതുംനോക്കി പാട്ടു പാടി കൊണ്ടിരിക്കുമ്പോഴാണ് ഐഷുട്ടി ഞമ്മളെ കയ്യിൽ തുങ്ങിയത്.... "എന്താ ഐഷുട്ടി നിനക്കും ഡാൻസ് കളിക്കണോ....." "എനിക്കല്ല ഇത്തുസേ ,,,,,," പിന്നെ ആർക്കാ എന്ന് ചോദിച്ചപ്പോഴേക്കും ഞമ്മള് സ്റ്റേജിൽ എത്തിട്ടുണ്ടായിരുന്നു..... ഇവൾ ഇത് എന്ത് ഭാവിച്ചാ എന്ന് വിജാരിച്ച് നിന്നപ്പോ അവളുണ്ട് ഞമ്മളെഅടുത് ഞമ്മളെ ചെക്കാനെയും കൊണ്ട് നിർത്തിയത്.... "ഇത്തുസെ ,,,,നിങ്ങൾ പൊളിക്ക് ട്ടോ....." എന്നും പറഞ്ഞ് ആ കുട്ടിത്തെവാങ് ഈ കാലമാടന്റെ അടുത്ത് എന്നെ ഏല്പിച് അവൾ അവളെ പാടും നോക്കി പോയി......യാ റബ്ബി ഞമ്മളെ കാത്തോളനെ എന്ന് മനസ്സിൽ പറഞ്ഞിട്ട് മെല്ലെ ഇടകണ്ണിട്ട് ഞമ്മളെ കടുവന്റെ മുഖത്തേക്ക് ഒന്ന് നോക്കി...... ഞമ്മളെ ഇപ്പൊ കൊന്ന്‌ കൊലവിളിക്കും എന്ന തോന്നുന്നേ......ഞമ്മളെ തന്നെ കണ്ണുരുട്ടി പേടിപ്പിക്കാൻ ചെങ്ങായി ...അതിനു മാത്രം ഞമ്മള് ഒന്നും ചെയ്തില്ലല്ലോ ...... പെട്ടന്നാണ് ഇത് വരെ ഡാൻസ് കളിച്ചു കൊണ്ടിരിക്കുന്ന കപ്പിൾസ് ഒക്കെ ഡാൻസ് നിർത്തി ഞങ്ങളെ തന്നെ ഫോക്കസ് ചെയ്ത് നിൽക്കുന്നത് കണ്ടത്......

അപ്പൊ തന്നെ ഇതുവരെ പാടികൊണ്ടിരുന്നു സോങ് മാറ്റി റൊമാന്റിക് സോങ്ങായ ഞമ്മളെ ഫെവ് സോങ് തന്നെ പ്ലേ ചെയ്തത്..... 🎶Pal ek pal mein hi thamsa Gaya Tu haath mein haath Jo de Gaya Chalun mein jahaan jaaye Tu Daayein main tere baayein Tu Hoon rut main haawain tu Saathiyaaa......🎶 അതിൽ മുഴുകി നിന്നപ്പോഴാ ഇഷു ഞമ്മളെ അരയിൽ അവന്റെ ഇടതുകയ്യ് വെച്ച് അവന്റെ നേരെ നിർത്തിയത്.....പെട്ടന്നുള്ള പ്രവർത്തി ആയതുകൊണ്ട് ഞമ്മളെ ഉള്ളിലൂടെ ഒരു കരണ്ട് പാസ്സ് ചെയ്ത പോലെ.... അപ്പോഴാണ് അവൻ ഞമ്മളെ വലതു കൈ അവന്റെ ചുമലിലേക്ക് വെച്ച് ഞമ്മളെ ഇടത് കയ്യ് അവന്റെ വലതു കൈയിൽ വെച്ച് സോങിനൊത്ത് ഞങ്ങൾ രണ്ടു പേരും അതിൽ ലയിച്ച് കപ്പിൾ ഡാൻസ് കളിക്കാൻ തുടങ്ങിയിരുന്നു.... കുറച്ചു് കയിഞ്ഞ് എല്ലാവരുടെയും ആർപ്പ് വിളിയും ഒച്ചപ്പാടും കയ്യടിക്കലും കേട്ടപ്പോഴാ അതിൽ നിന്ന് മുക്തി നേടിയതും ഞമ്മള് ചെക്കനെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു.... കുറച്ച് കഴിഞ്ഞ് ബോധം വന്നപ്പോ അറിയാതെ ഞമ്മളെ നിറഞ്ഞിരുന്ന കണ്ണു തുടച്ചു അവനിൽ നിന്ന് മാറി നിന്നു എല്ലാവർക്കും ഒന്ന് ചിരിച്ചു കൊടുത്ത് ഞമ്മള് അവിടെനിന്നും ഇറങ്ങി പോന്നു.....പിന്നെ ഫുഡ് അടി ഒക്കെ കഴിഞ്ഞു ഓരോരുതരായി പോവാൻ തുടങ്ങി....... അങ്ങനെ എല്ലാവരും പോയി കഴിഞ്ഞു ....ഐഷുട്ടിനോട് കത്തി അടിച്ചു നിന്നപ്പോഴാണ് ഞമ്മളെ തലക്കകത്ത് ഒരു ചെറിയ ബൾബ് കത്തിയത്.... അപ്പോതന്നെ ഐഷുട്ടിനോട് ഉറങ്ങിക്കോ എന്ന് പറഞ്ഞ് ഞമ്മള് ഓടി റൂമിലേക്ക് ചെന്നു അപ്പൊ അവിടെ ഇഷു ഇല്ലായിരുന്നു.....

ഓഹ് ഭാഗ്യം .... ഞമ്മള് വേഗം ഫ്രഷായി ഇറങ്ങി നേരെ ബെഡിലേക്ക് വീണു... "ഇപ്പഴാണ് ഒരു സമാധാനം കിട്ടിയേ...ഇനി അവൻ എങ്ങനെയാ ഈ ബെഡിൽ കിടക്കുന്നത് എന്ന്‌ ഞമ്മക്ക് ഒന്ന് കാണണം.... എന്തായാലും ഞമ്മൾ കിടക്കുന്ന സ്ഥലത്ത് അവൻ കിടക്കാൻ വരില്ല അതുകൊണ്ട് തന്നെയാണ് ഞമ്മൾ നേരത്തെ കാലത്തെ ഇങ്ങോട്ട് വന്ന് ബെഡിൽ കിടന്നത്... ഹി ഹി... എന്ത് രസം ഇങ്ങനെ കിടക്കാൻ ........ഇന്ന് നിന്റെ കലിപ്പ് ഞമ്മകൊന്ന് കാണണം .....ഉഫ്‌ എന്ത് കലിപ്പാണ് ചെക്കൻ,,,, ഒന്ന് കുറച്ചോടെ ....... നിങ്ങൾക്ക് ആരെ ദേഷ്യം ആണാവോ കിട്ടിയേ.......ഒരു കാട്ടു പോത്തിന്റെ സ്വഭാവം......ഇനി നിങ്ങൾ എന്റെ മുൻപിൽ എങ്ങാനും ഇമ്മാതിരി സ്വഭാവം കാണിച്ചാൽ വല്ല പൊട്ടാകിണറ്റിലും കൊണ്ടിട്ട്‌ ഞമ്മക്ക് ഒന്നും അറിയില്ല രാമായണ എന്ന മട്ടിൽ ഞമ്മള് ഇങ്ങോട്ട് പോരും ഹാ പറഞ്ഞില്ലെന്നു വേണ്ട ...അവനും അവന്റെ ഉണക്ക കലിപ്പും .....അവന്റെ കളി അതും ഞമ്മളോട് ....അവൻ ശെരിക്കും ഈ ഐറ ആരാണെന്ന് അറീലാ ...... " എന്നൊക്കെ ഞമ്മൾ ഒറ്റക്കിരുന്ന്‌ പറഞ്ഞ് തിരിഞ്ഞു നോക്കിയതും പിറകിലുണ്ട് ഞമ്മളെ തന്നെ ഉണ്ടകണ്ണും വെച്ച് നോക്കി നിൽക്കുന്നു ഇഷു വിത് കലിപ്പ്.......ജാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ടു.............. (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story