QUEEN OF KALIPPAN: ഭാഗം 64

queen of kalippan

രചന: Devil Quinn

അപ്പോഴവൻ എന്തൊക്കെയോ പറയുന്നുണ്ടേലും ഞാനതൊന്നും ചെവി കേൾക്കാത്തത് കൊണ്ട് അവൻ വാ അടച്ചു വെച്ചിട്ട് എന്നെ ചേർത്ത് പിടിച്ചു മൂർത്താവിൽ ചുണ്ടമർത്തി കിടന്നത് കണ്ട് ഞാൻ പുഞ്ചിരിച്ചു കൊണ്ട് പതിയെ കണ്ണുകളടച്ചു.... പിറ്റേന്ന് രാവിലെ ടൈം പീസിന്റെ അലറൽ കേട്ടാണ് ഞാൻ കണ്ണുതുറന്നത്...എന്നിട്ട് അതിന്റെ കൂവി വിളി ഓഫാക്കി വെച്ച് വീണ്ടും കോസടി പുതച്ച് ഉറങ്ങാൻ നിന്നപ്പോഴാ വീണ്ടും പണ്ടാറമടങ്ങാൻ അത് നിർത്താതെ ഒച്ചപ്പാട് ഉണ്ടാക്കാൻ തുടങ്ങിയത്... ഒന്ന് മര്യാദക്ക് ഉറങ്ങാനും സമ്മതിക്കില്ല എന്നു വെച്ചാൽ... ഹ്.... ഞാൻ ഉറക്ക ചുവയിൽ വീണ്ടും അത് ഓഫാക്കി വെച്ചിട്ട് കണ്ണുകൾ അടക്കാൻ നിന്നപ്പോഴാ വീണ്ടും അത് കിടന്ന് കാറിയത്.... അത് കണ്ടിട്ട് ഗതികെട്ട് കണ്ണുകൾ വലിച്ചു തുറന്ന് ടൈം പീസ് ലാംപ് ടാബിളിൽ തപ്പിയപ്പോ അതവിടെ കാണാതെ വന്നിട്ട് ഇത്ര പെട്ടന്ന് അത് ചാടിപോയോ എന്ന് വിചാരിച്ച് മുന്നിലേക്ക് നോക്കിയപ്പോ എന്റെ പുന്നാര ഉമ്മച്ചൻ ടൈം പീസ് പിടിച്ച് നിൽക്കുന്നത് കണ്ട് ഞാനവൻക്കൊരു വളിച്ച ഇളി പാസാക്കി കൊടുത്തു.... "നിനക്ക് ഇപ്പോഴും എണീക്കാൻ സമയമായില്ലേ...എത്ര നേരമായി അതവിടെ കിടന്ന് കാറാൻ തുടങ്ങിയിട്ട്....

ഇന്നലെ നിന്നോട് ഞാൻ പറഞ്ഞായിരുന്നില്ലേ ഇന്ന് ഓഫീസിൽ അർജെന്റ് മീറ്റിങ് ഉണ്ടെന്ന്....ടെൻ മിനിറ്റീസിന്റെ ഉള്ളിൽ റെഡിയായി നിന്നോണ്ടു..അല്ലേൽ നിന്നെ കൊണ്ടുപോകാതെ നിക്കുമെന്ന് പൊന്നു മോൾ കരുതണ്ട ട്ടോ പൊക്കിയെടുത്ത് കൊണ്ടു പോകും ഞാൻ,, പറഞ്ഞില്ലെന്ന് വേണ്ട..." എന്നൊക്കെ അവനൊരു താക്കീ്ത് പോലെ പറഞ്ഞ് ഡ്രസിങ് റൂമിലേക്ക് കയറിപ്പോയത് കണ്ട് ഞാൻ അവൻ പോകുന്നതും നോക്കി ഇരുന്നു... ഓഫീസിലേക്ക് പോവാത്തത് കൊണ്ട് തന്നെ എനിക്കിപ്പോ മടിയാണ് അങ്ങോട്ടേക്ക് പോവാൻ...ഇന്നലെ ഓൻ മീറ്റിംഗുള്ള കാര്യം പറഞ്ഞെങ്കിലും ഞാനത് കാര്യമായി ഇടുത്തിട്ടില്ലായിരുന്നു... ടെൻ മിനിട്ട് കഴിഞ്ഞാൽ അവൻ പറഞ്ഞപോലെ തന്നെ ചെയ്യുമെന്ന് അറിയുന്നോണ്ട് ഞാൻ ബെഡിലിരുന്ന് ആലോചിച്ചു കൂട്ടാതെ നേരെ ബാത്റൂമിലേക്ക് കയറി ഫ്രഷായി ഇറങ്ങി... അപ്പൊ ഞമ്മളെ കെട്ടിയോൻ ജന്തു വാച്ചിലേക്ക് നോക്കിയിട്ട് എന്നെ നോക്കി ഫൈവ് മിനിറ്റ്സ് എന്ന് കൈകൊണ്ട് ആഗ്യം കാണിച്ച് ബെഡിൽ വെച്ചിട്ടുള്ള അവന്റെ കോട്ട് കയ്യിൽ വെച്ചിട്ട് താഴേക്ക് ഇറങ്ങി പോയതും ഞാൻ കുറെ എസ്പ്രെഷനിട്ട് ചളമാക്കാൻ നിക്കാതെ ഡ്രസിങ് റൂമിലേക്ക് കയറി ഡ്രസ് ചെയ്ഞ്ച് ചെയ്ത് മിററിന്റെ മുന്നിൽ നിന്ന് കുറച്ചു ടച്ചപ്പൊക്കെ ചെയ്ത് നേരെ ഡൗണ് ഫ്ലോറിലേക്ക് ചെന്നു...

അപ്പൊ ഡൈനിങ് ഹാളിൽ ഉമ്മി എനിക്കു വേണ്ടി ഫുഡ് എടുത്തു വെക്കുന്നത് കണ്ട് ഞാൻ അവിടേക്ക് ചെന്നിട്ട് ഫുഡ് കഴിച്ച് ഇരിക്കുന്ന ആശിക്കാൻ്റെ സൈഡിൽ ചെന്നിരുന്നു... "ഇന്നെന്താ ഐറാ നിങ്ങൾ നേരത്തെ പോകുന്നേ ....??!" ദീദി ആശിക്കാക്ക് കറി ഒഴിച്ച് കൊടുക്കുന്ന സമയത്തു ഇക്ക എന്നെ നോക്കി ഇങ്ങനെ ചോദിച്ചതും ഞാൻ ടേബിളിൽ നിന്ന് കോഫീ എടുത്ത് കുടിച്ചിട്ട് മൂപ്പരെ നോക്കി... "ഇന്ന് മോർണിംഗ് ഒരു മീറ്റിംഗുണ്ട്,,,അപ്പൊ നേരെത്തെ അവിടെ എത്താൻ പറഞ്ഞിട്ടുണ്ട്..." "ആര്...???!" "നിങ്ങളെ പുന്നാര അനിയൻ തന്നെ... " "ഓ വെറുതെയല്ല അവൻ എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി പെട്ടന്ന് എഴുനേറ്റ് പോകുന്നത് കണ്ടത്...." "അയ്യോ...പത്തു മിനിറ്റായി ...." വാച്ചിലേക്ക് കണ്ണുതള്ളി ഞാനിതും പറഞ്ഞ് ചെയറിൽ നിന്ന് ചാടി എണീറ്റ് കൈകഴുകിയിട്ട് പുറത്തേക്ക് ഓടുന്നിടെ ദീദി ഫുൾ കഴിച്ചിട്ട് പോടി എന്നൊക്കെ വിളിച്ചു പറയുന്നുണ്ടേലും ഞാൻ പിറകിലേക്ക് നോക്കാതെ തന്നെ എനിക്ക് വേണ്ട എന്ന് വിളിച്ചു കൂവിയിട്ട് പുറത്തേക്ക് ഓടി... "നീയെന്താടി പി ടി ഉഷക്ക് പഠിക്കാണോ...."

പുറത്തു നിന്ന് നടന്നു ഉള്ളിലേക്ക് വരുന്ന റോഷൻ എന്നെ നോക്കി ഇളിച്ചു കൊണ്ട് ചോദിച്ചപ്പോ എനിക്ക് അവന്റെ കൗണ്ടറടി കേൾക്കാൻ ഒട്ടും സമയമില്ലാത്തത് കൊണ്ട് ഞാനവന്റെ കാലിനൊരു ചവിട്ട് വെച്ച് കൊടുത്ത് പുറത്തേക്ക് ഇറങ്ങി... അവിടെയപ്പോ ഉമ്മച്ചൻ എന്നെയും കാത്ത് വൈറ്റ് ചെയ്യുന്നത് കണ്ട് ഞാൻ ഡോർ വലിച്ചു തുറന്ന് അതിലേക്ക് കയറി ഇരുന്നിട്ട് ഡോർ വലിച്ചടച്ചു...അപ്പോതന്നെ അവൻ എന്നെയൊന്ന് നോക്കിയിട്ട് വണ്ടിയെടുത്തതും ഞാൻ ഒന്ന് നേടുവീർപ്പിട്ട് സീറ്റ് ബെൽറ്റിട്ടിരുന്നു... പെട്ടന്ന് ഓഫിസിൽ എത്തേണ്ടത് കൊണ്ട് ഞമ്മളെ ഉമ്മച്ചന്റെ ഡ്രൈവിംഗ് എങ്ങനെയായിരിക്കുമെന്ന് അറിയുന്നോണ്ട് ഞാൻ നല്ല അച്ചടക്കമുള്ള കുട്ടിയെ പോലെ അടങ്ങി ഒതുങ്ങിയിരുന്നു... അങ്ങനെ ഇരുപത് മിനിറ്റ് യാത്രയിൽ ഇശു ഓഫീസിലെ കമ്പോഡിലേക്ക് വണ്ടി കയറ്റി നിർത്തിയതും ഞാൻ ഡസ്റ്ററിൽ നിന്നുമിറങ്ങിയിട്ട് എൻട്രൻസിലേക്കുള്ള നാലഞ്ചു സ്റ്റെപ്‌സ് ഓടി കയറിയിട്ട് വട്ടത്തിൽ തിരിഞ്ഞു കളിക്കുന്ന ഗ്ലാസ് ഡോറിന്റെ ഉള്ളിലൂടെ ഉള്ളിലേക്ക് കയറി... അപ്പൊ റീസെപ്ഷനിൽ നിൽക്കുന്ന സ്റ്റാഫ് ഇരുന്നിടത്ത് നിന്ന് എഴുനേറ്റ് മോർണിംഗ് വിഷ് ചെയ്തതും ഞാനും തിരിച്ച് വിഷ് ചെയ്തിട്ട് മുന്നിലേക്ക് നടന്നു... അപ്പൊ ആ വലിയ ഫ്ലോറിന്റെ നടുവിലുള്ള ഗ്ലാസ് സ്റ്റയർ ഇറങ്ങി ഫയലും പിടിച്ച് എന്നെ നോക്കി പുഞ്ചിരിച്ചു വരുന്ന സിദ്ധുവിനെ കണ്ടപ്പോ ഞാൻ ലിഫ്റ്റ് വഴി മുകളിലേക്ക് പോകാതെ സ്റ്റയറിന്റെ അടുത്തേക്ക് നടന്നു...

"Me'm,,,എല്ലാവരും കോണ്ഫറൻസ് ഹാളിൽ പ്രെസെന്റ ആയിട്ടുണ്ട്...സാർ എവിടെ....??!" എന്ന് സിദ്ധു സ്റ്റയർ ഇറങ്ങികൊണ്ട് എന്റെ അടുത്തേക്ക് വന്ന് ചോദിച്ചപ്പോ ഞാൻ പിറകിലേക്ക് തിരിഞ്ഞു നോക്കി... അപ്പൊ ഇശു കോട്ടിന്റെ നടുവിലെ ബട്ടൻ ഊരി കൊണ്ട് ആരോടോ ഫോണിൽ സംസാരിച്ച് വരുന്നത് കണ്ടപ്പോ സിദ്ധു ഓന്റെ അരികിലേക്ക് പോയത് കണ്ട് ഞാൻ സ്റ്റയർ കയറി കോണ്ഫറെൻസ് ഹാളിലേക്ക് പോയി.... കോണ്ഫറെൻസ് ഹാളിന്റെ ഉള്ളിലേക്ക് കയറി ചെന്നപ്പോ ഞാൻ ആദ്യം കണ്ടത് ആ മാലികന്റെ തിരുമോന്ത ആയിരുന്നു....ആ മറ്റേ ദിശ മഹേശരി പുട്ടി മോളെ ഇവിടെ ആക്കിയിട്ടു അവൾ ബാംഗ്ലൂരിലേക്ക് ഫ്ലൈറ്റ് കയറിയതല്ലായിരുന്നോ എന്നിട്ട് ഇവളെന്ന് ബാംഗ്ലൂരിൽ നിന്ന് ലാൻഡ് ചെയ്തു എന്നൊരു സംശയം എന്നിൽ വന്നെങ്കിലും ഞാനത് ചിന്തിച്ച് തല പുണ്ണാക്കാൻ നിക്കാതെ ഞാനെന്റെ സീറ്റിൽ ചെന്നിരുന്നു... അന്നേരം തന്നെ ഉമ്മച്ചനും അതിനു പിറകിൽ സിദ്ധുവും ഡോർ തുറന്ന് ഉള്ളിലേക്ക് കയറി വന്നതും എല്ലാവരും ഇശുനെ കണ്ട് എഴുനേറ്റു നിന്നു..അത് കണ്ട് അവൻ സീറ്റിൽ ചെന്നിരുന്ന് സിറ്റ് എന്ന് പറഞ്ഞതും എല്ലാവരും അവരുടെ പൊസിഷനിൽ ഇരുന്നിട്ട് അവനെ തന്നെ ഉറ്റുനോക്കിയിരുന്നു.... 🌸💜🌸💜🌸💜🌸💜🌸💜🌸

ഞാൻ സീറ്റിൽ ചെന്നിരുന്ന് എല്ലാവരെയും നോട്ടം തെറ്റിച്ചിട്ട് സിദ്ധുന്റെ നേരെ കൈ നീട്ടി... അപ്പോളവൻ എന്റെ കയ്യിലേക്ക് പെൻഡ്രൈവ് വെച്ചു തന്നതും ഞാനത് എന്റെ മുന്നിൽ വെച്ചിട്ടുള്ള ലാപ്പിൽ കണക്ട് ചെയ്തിട്ട് അതിൽ ഓരോന്ന് സെർച്ച് ചെയ്തു.. അപ്പോളതിൽ ഞാൻ ഉദ്ദേശിച്ച ഫയൽ എന്റെ കണ്ണിൽ ഉടഞ്ഞതും ഞാൻ അതിലേക്ക് നോക്കിയിട്ട് സീറ്റിൽ നിന്നും എഴുനേറ്റു... അന്നേരം തന്നെ സിദ്ധു അവിടെയുള്ള ഡിം ലൈറ്റ് ഓഫ് ചെയ്തിട്ട് പ്രൊജക്ടർ ഓണ് ചെയ്തതും ഞാൻ അതിന്റെ അടുത്തേക്ക് ചെന്നിട്ട് എല്ലാവരെയും നോക്കിയിട്ട് സംസാരിക്കാൻ തുടങ്ങി.... "ഗായ്‌സ്,,,, നിങ്ങളോട് ഒരു ഇമ്പോർടെന്റ് കാര്യം സംസാരിക്കാനാണ് ഇപ്പൊ ഇങ്ങനെയൊരു മീറ്റിൽ വെക്കേണ്ടി വന്നത്...എന്താന്ന് വെച്ചാൽ കോട്ടൻ മെറ്റീരിയൽസ് ഹൈ കോളിറ്റിയിൽ പ്രോഡക്ട് ചെയ്യുന്ന മുംബൈയിലെ ഏറ്റവും ഉയർന്ന റൈഞ്ചിൽ നിൽക്കുന്ന ഒരു കമ്പനിയുണ്ട് Rose Petalsഎന്ന കമ്പനി... എല്ലാവർക്കും ആ കമ്പനിയെ കുറിച്ചു അറിയാമായിരിക്കും... കാരണം ഇന്ത്യയിൽ നിന്ന് കൂടുതൽ കോട്ടൻ ഇറക്കുമതി ചെയ്യുന്നത് അവിടെ നിന്നാണ്... അതുമാത്രമല്ല നമ്മുടെ കമ്പിനിയിലേക്കും അവരുടെ കോട്ടൻ മെറ്റീരിയൽസ് കൊണ്ടു വരുന്നുണ്ട്... ഇപ്പൊ അവർ നമുക്കൊരു ഓഫർ നൽകിട്ടുണ്ട്... എന്താന്ന് വെച്ചാൽ അവരുടെ rose petals എന്ന കമ്പിനിയിലേക്ക് നേരിട്ട് പോയി കോട്ടൻ മെറ്റീരിയൽസ് സെലക്ട് ചെയത് ഡ്രസ് ഡിസൈൻ ചെയ്ത് അവർക്ക് കൊടുക്കുക...

ഇതിലെ ഓഫർ എന്താണ് ഉള്ളതെന്ന് ചോദിച്ചാൽ നമ്മൾ ഡിസൈൻ ചെയ്തു കൊടുക്കുന്ന ഡ്രസ് മെറ്റീരിയൽസ് അവർ മറ്റു വിദേശത്തേക്ക് എസ്‌പോർട്ട് ചെയ്യും....കൂടുതൽ സ്റ്റോക്ക് എസ്‌പോർട്ട് ചെയ്യുന്നത് ദുബായ് പോലോത്ത സ്ഥലങ്ങളിലേക്കാണ്.. അപ്പൊ ദുബായ് കമ്പിനികാർക്ക് നമ്മുടെ സ്റ്റിച്ചിങ്ങും മോഡൽസും ഡിസൈൻസും ഇഷ്ട്ടപ്പെട്ടാൽ പിന്നീട് അവരുടെ ഡ്രസ് മെറ്റീരിയൽസ് ഡിസൈൻ ചെയ്ത് കൊടുക്കേണ്ടത് നമ്മടെ കമ്പിനിയായിരിക്കും...സോ അതു മുഖേന ഇന്ത്യയിലെ No.1 കമ്പിനിയായ നമ്മുടെ മാലിക് ഗ്രൂപ്‌സ് ഓഫ് കമ്പനി ലോകത്തിൽ തന്നെ No.1 കമ്പനിയിലെ ഒരു കമ്പനിയാവാൻ ചാൻസുണ്ട്...അതുമാത്രല്ല നമ്മുടെ കമ്പനിക് ലോകത്തിൽ തന്നെ നല്ല റൈറ്റിങ് ഉണ്ടാക്കാനും സാധിക്കും...അതുകൊണ്ട് ഒരാഴ്ച കഴിഞ്ഞാൽ rose petals കമ്പനിയിൽ നമ്മുടെ കമ്പനിയുടെ വിസിറ്റിങ് നടക്കുന്ന കാര്യം ഞാൻ എല്ലാവരെയും സന്തോഷപൂർവം അറിയിച്ചു കൊള്ളുന്നു....." പ്രൊജെക്ടറിൽ ഓരോ കാര്യങ്ങളും കാണിച്ചു കൊണ്ട് ഞാനിതും പറഞ്ഞ് നിർത്തിയതും അവിടെ കൂടിയിരുന്ന സ്റ്റാഫ്‌സെല്ലാം കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.... "Anyone have any doubts...??!" എല്ലാവരേയും നോക്കി കൊണ്ട് ഞാനിങ്ങനെ ചോദിച്ചപ്പോ സ്റ്റാഫിലെ ഒരാൾ എഴുനേറ്റ് കൊണ്ട് എന്നെ നോക്കി... "Sir,,അവിടേക്ക് ആരൊക്കെയാണ് വിസിറ്റ് ചെയ്യാൻ പോകുന്നേ...??sir and mem ആണോ അങ്ങോട്ട് പോകുന്നത്....??!" "അത് ഡിസൈഡ് ചെയ്തിട്ടില്ല,,,

ഒൺലി ടൂ മെമ്പേസിന് മാത്രമേ അങ്ങോട്ട് വിസിറ്റ് ചെയ്യാൻ പറ്റുകയുള്ളു..." " അപ്പൊ എല്ലാവർക്കും എല്ലാം ക്ലിയർ ആയെന്ന് കരുതുന്നു... സോ മീറ്റിംഗ് വൈൻഡപ്പ് ചെയ്യുന്നു...." അന്നേരം തന്നെ ഓരോരുത്തരും എണീച്ചു പോകുന്നത് കണ്ട് ഞാൻ നോക്കിയത് ഐറയെയാണ്... അപ്പൊ അവൾ എന്തോ ആലോചിച്ച് ഇരിക്കുന്നത് കണ്ട് ഞാനവളെ അടുത്തു പോയി ഇരിന്നിട്ട് അവളെ കൈയിൽ പതിയെ കൈ വെച്ചു....അപ്പോളവൾ ഞെട്ടി തരിച്ച് എന്നെ നോക്കുന്നത് കണ്ട് ഞാൻ പുരികം പൊന്തിച്ചു എന്തേ എന്ന് ചോദിച്ചപ്പോ അവൾ ലൈറ്റായിട്ടൊന്ന് പുഞ്ചിരിച്ചു തന്നിട്ട് തലയാട്ടി ഒന്നുമില്ല എന്ന പറഞ്ഞു... അതവൾ കള്ളം പറയാണെന്ന് എനിക്ക് മനസ്സിലായെങ്കിലും ഞാനത് പുറത്തു കാണിക്കാതെ അവിടെനിന്ന് എഴുനേൽക്കാൻ നിന്നപ്പോഴാ അവളെന്റെ കൈ പിടിച്ചു വെച്ച് അവിടെ തന്നെ ഇരുത്തിച്ചത്.... "ഇശുച്ചാ,,,എനിക്കൊരു കാര്യം നിന്നോട് പറയാനുണ്ട്...." ഞാനും അവളും ഒഴിച്ച് ബാക്കിയെല്ലാവരും പോയതു കൊണ്ട് അവൾ കുറച്ചുംകൂടെ എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നിട്ട് എന്റെ കണ്ണിലേക്ക് ഉറ്റുനോക്കി അവളിങ്ങനെ പറഞ്ഞപ്പോ ഞാൻ അവളെ നോക്കി 'ഹാ പറയ്' എന്ന് പറഞ്ഞു.... "ഞാനും നിന്റെ കൂടെ മുംബൈയിലേക്ക് വരട്ടെ...എ,,എനിക്ക്,,, എന്റെ,,, ജാ,, ജാസിനെ കാണാൻ പറ്റിയാലോ...." ചെറുങ്ങനെ വാക്കുകൾ ഇടറി കൊണ്ട് കണ്ണുകളിൽ ഉരുണ്ടുകൂടിയ കണ്ണുനീരിനെ പിടിച്ചു വെച്ചോണ്ട് അവളിങ്ങനെ ചോദിച്ചപ്പോഴും അവളുടെ മുഖത്തു ചെറു പുഞ്ചിരിയുണ്ടായിരുന്നു....

അത് ജാസിയെ കാണാനുള്ള ചെറു പ്രതീക്ഷയുടെ പേരിലാണെന്ന് അറിയുന്നത് കൊണ്ട് ഞാനായിട്ട് ആ പ്രതീക്ഷ തല്ലികെടുത്താതെ അവളുടെ കൈ മുറുകെ പിടിച്ചു കൊണ്ട് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... "നിന്നെയും കൊണ്ടേ ഞാൻ മുംബൈയിലേക്ക് പോകു എന്നുള്ളത് ഞാൻ ആദ്യമേ തീരുമാനിച്ച് വെച്ചിട്ടുണ്ട്... പക്ഷെ അങ്ങോട്ട് പോയാൽ ജാസിനെ കാണാൻ പറ്റോ എന്നറിയില്ല... കാരണം സെൻട്രൽ ജയിലിൽ ഉള്ളവരെ നമുക്ക് അങ്ങനെയൊന്നും കാണിച്ചു തരില്ല... പിന്നെ സെൻട്രൽ ജയിലിൽ സൽമാനാണ് ഉള്ളതെന്ന് നിനക്കറിയാലോ,,,ജാസിന്റെ മേൽനോട്ടം വഹിക്കുന്നതും അവനാണ്...അതുകൊണ്ട് തന്നെ അവന്റെ പെർമിഷനില്ലാതെ ജാസിനെ കാണാൻ പറ്റില്ല... അതുമല്ല നിനക്ക് ജാസിയെ കാണാൻ സൽമാൻ പെർമിഷൻ തരില്ലെന്ന് ആരേകാളും നന്നായി നിനക്ക് തന്നെ അറിയില്ലേ..." "അപ്പൊ,,, അപ്പൊ എനിക്കെന്റെ ജാസിനെ കാണാൻ പറ്റില്ലേ...??!" 🌸💜🌸💜🌸💜🌸💜🌸💜🌸 ചങ്കൊക്കെ വേദനിച്ചു ഉള്ളിൽ പൊട്ടി വരാൻ നിക്കുന്ന കണ്ണുനീരിനെ കടിച്ചു പിടിച്ചുകൊണ്ട് ഞാൻ ഇശുനെ നോക്കി ഇങ്ങനെ ചോദിച്ചപ്പോഴേക്കിനും എന്റെ കണ്ണുനീർ ചാലിട്ടു ഒഴുകിയിരുന്നു... "നീ വിഷമിക്കാതെ ഇരി,,ഞാൻ ആരോടെങ്കിലും ചോദിച്ചു നോക്കട്ടെ അവനെ എങ്ങനെയെങ്കിലും കാണാൻ സാധിക്കോയെന്ന് ...."

എന്നു പറഞ്ഞ് ഇശു എന്റെ കണ്ണുനീർ അമർത്തി തുടച്ചോണ്ട് ടേബിളിന്റെ മുകളിൽ വെച്ചിട്ടുള്ള അവന്റെ ഫോണ് എടുത്ത് പുറത്തേക്ക് പോയതും ഞാൻ ജാസിനെ കുറിച്ചാലോജിച്ച് കണ്ണ് നിറച്ചു കൊണ്ട് ടേബിളിൽ കൈ കുത്തി നിർത്തിയിട്ട് കണ്ണിനു മുകളിൽ കൈ വെച്ചിരുന്നു... അവനും ഞാനുമൊത്തുമുള്ള ഓരോ കാര്യങ്ങളും എന്റെ കണ്മുന്നിലൂടെ ഒരു ചിത്രം കണക്കെ മിന്നി മറഞ്ഞതും ഞാൻ വിതുമ്പുന്ന ചുണ്ടുകളെ കൂട്ടിപിടിച്ച് പുറത്തേക്ക് ഒച്ച കേൾക്കാത്ത വിധം കണ്ണ് മുറുക്കി അടച്ച് തേങ്ങി കരഞ്ഞു... രണ്ടു വർഷമായിട്ടും ഞാനവനെ എന്തു മാത്രം കാണാൻ കൊതിച്ചിട്ടുണ്ടെങ്കിൽ ജെയിലിൽ ഒറ്റക്ക് കഴിയുന്ന എപ്പോഴും ഓരോന്ന് ആലോചിച്ചിരിക്കുന്ന അവനെന്നെ എത്രത്തോളം കാണാൻ ആഗ്രഹിക്കുന്നുണ്ടാവും.... ആരെയും ഒന്ന് നുള്ളി നോവിക്കാനും കൂടെ അറിയാത്ത അവൻ ഈ ഗതി വരുത്തിയത് ഞാനല്ലേ എന്നോർക്കുമ്പോ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നാണ്...എല്ലാത്തിനും കാരണം ഞാനല്ലേ..പക്ഷെ എന്തു വില കൊടുത്തിട്ടാണേലും ഞാൻ നിന്നെ ജെയിലിൽ നിന്ന് രക്ഷിക്കും ജാസി... അതെന്റെ ജീവൻ നൽ്കിയിട്ടാണേലും....പക്ഷെ നിന്റെ ജയിൽ വാസം എത്ര കഠിന മേറിയതാണെന്ന് എനിക്കറിയാ... കാരണം എന്നോടുള്ള വാശിയൊക്കെയല്ലേ സൽമാൻ നിന്റെയടുത്ത് പ്രയോഗിക്കുന്നത്...

ഇല്ല ജാസി,,, നിന്റെ ഐറ നിന്റെ കൂടെ ഉണ്ടാകുമ്പോ നീ ഒന്നിനെ കുറിച്ചും ആലോചിക്കേണ്ട... ' എന്നൊക്കെ ഞാൻ സ്വയമിരുന്ന് പിറുപിറുതോണ്ട് പൊട്ടികരഞ്ഞിരുന്നു...നെഞ്ചിന്റെ ഉള്ളമൊക്കെ ആരൊക്കെയോ കീറി മുറിക്കുന്ന വേദന... ചങ്കൊക്കെ കുത്തിനോവിക്കും പോലെ... ഞാൻ കണ്ണുകൾ മുറുക്കി അടച്ച് കരച്ചിലൊന്നും പുറത്തേക്ക് കേൾക്കാതെ നിക്കാനും വേണ്ടി ചുണ്ടു രണ്ടും കടിച്ചു പിടിച്ചോണ്ട് ഇരിക്കുമ്പോഴാ ടേബിളിൽ വെച്ച എന്റെ ഇടതു കൈയിൽ ആരോ സ്പർശിച്ചത്‌.. അതെന്റെ ഇശു ആണെന്ന് അവന്റെ പതിഞ്ഞ ഐറാ എന്ന വിളിയിൽ തന്നെ മനസ്സിലായതും ഞാൻ ടേബിളിൽ കുത്തിവെച്ചിട്ടുള്ള കൈയെടുത്തു മാറ്റിയിട്ട് ചെറു പ്രതീക്ഷയോടെ ഓനെ നോക്കിയപ്പോ അവന്റെ മുഖഭാവം കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി ഇനി എനിക്കെന്റെ ജാസിയെ കാണാൻ പറ്റില്ലെന്ന്... അതോടു കൂടെ എന്നിലുള്ള ചെറു പ്രതീക്ഷ അണഞ്ഞതും എന്നിലുള്ള സങ്കടമെല്ലാം പുറത്തേക്ക് ചാടാൻ അതികസമയമൊന്നും എടുത്തില്ല... അതോണ്ട് തന്നെ എന്റെ അപ്പുറത്ത് നിക്കുന്ന ഇശുന്റെ അരയിൽ വട്ടം ചുറ്റി പിടിച്ച് എത്ര നേരമില്ലാതെ പൊട്ടി കരഞ്ഞു... എന്തായാലും ഒരു ദിവസം എന്റെ ജാസിനെ പടച്ചോൻ തന്നെ എനിക്ക് കാണിച്ചു തരുമെന്ന് ഉറപ്പുള്ളതോണ്ട് ഞാൻ കരച്ചിൽ പതിയെ പിടിച്ചു നിർത്തി കൊണ്ട് വിതുമ്പുന്ന ചുണ്ടുകളോടെ പുറം കയ്യോണ്ട് കണ്ണുനീർ അമർത്തി തുടച്ചു..

അന്നേരം ഇശു എന്റെ മുടിയിൽ പതിയെ തലോടി കൊണ്ട് എന്നെ അവനിൽ നിന്ന് അടർത്തി മാറ്റിയിട്ട് പതിയെ കണ്ണു ചിമ്മി കാണിച്ച് തന്നിട്ട് എന്നെ അവിടുന്ന് എഴുനേല്പിച്ചു... "Are u okey....??!" എന്നവൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചപ്പോ ഞാൻ സങ്കടങ്ങെല്ലാം ഉള്ളിൽ തന്നെ പൂട്ടി വെച്ചിട്ട് കണ്ണുകൾ അമർത്തി തുടച്ചു അവൻക്ക് നേരെ ഒരു ചെറു പുഞ്ചിരി കാണിച്ചു കൊടുത്തു.... "ഇശുച്ചാ,,, എന്നെ വില്ലയിലേക്ക് തന്നെ ആക്കി തരോ...??" ആകെ എന്തൊക്കെയോ അസ്വസ്ഥതകൾ എന്നെ പിടിമുറുക്കിയിട്ട് ഞാനിങ്ങനെ അവനോട് ചോദിച്ചപ്പോ അവനെന്റെ അവസ്ഥ മനസ്സിലാക്കിയ വണ്ണം ഒന്ന് മൂളി തന്നു.... അത് കണ്ട് ഞാനും അവനും കോണ്ഫറെൻസ് ഹാളിൽ നിന്നും ഇറങ്ങിയിട്ട് സ്റ്റയർ ഇറങ്ങി എൻട്രെൻസിലേക്ക് നടന്നു... അന്നേരം സ്റ്റാഫിനോട് ഫയൽ കൊടുത്ത് നിൽക്കുന്ന സിദ്ധു എന്നെ കണ്ട് എന്താ പറ്റിയെ എന്നൊക്കെ ചോദിച്ചെങ്കിലും ഞാൻ തലവേദനയാണെന്ന് പറഞ്ഞ് അവൻക്കൊന്ന് പുഞ്ചിരിച്ചു കൊടുത്തിട്ട് മുന്നിലേക്ക് നടന്നു... അങ്ങനെ ഇശു പാർക്കിങ്ങിൽ പോയിട്ട് കാറെടുത്തു കൊണ്ടു വന്ന് എന്റെ മുന്നിൽ നിർത്തിയതും ഞാൻ അതിലേക്ക് കയറി ഇരുന്ന് സീറ്റിലേക്ക് ചാരിയിരുന്നു പുറത്തേക്ക് കണ്ണും നട്ട് ഓരോന്ന് ആലോചിച്ചിരുന്നു...

"ഇശുച്ചാ,,, ഞാനിനി മുംബൈയിലേക്ക് ഒന്നും ഇല്ലാട്ടോ..." പുറത്തു നിന്ന് നോട്ടം തെറ്റിച്ച് ഞാനിങ്ങനെ പറഞ്ഞപ്പോ ഇശു അതിനൊരു റെസ്പോൺസ് ചെയ്യാതെ വേറെ എന്തൊക്കെയോ ആലോചിച്ച് ഡ്രൈവ് ചെയ്തു ഇരിക്കുന്നത് കണ്ട് ഞാൻ അവനെയൊന്ന് പുരികം ചുളുക്കി നോക്കപ്പോ അവൻ എന്നെ നോക്കിയിട്ട് ഒന്ന് മൂളി തന്നു.... അതിൽ എന്തൊക്കെയോ സ്പെല്ലിംഗ് മിസ്റ്റേക് തോന്നിയെങ്കിലും എന്റെ മൂഡ് അതികം ശെരിയല്ലാത്തത് കൊണ്ട് ഞാനതികം ചിന്തിച്ചു നിൽക്കാതെ പുറത്തേക്ക് നോക്കിയിരുന്നു... അങ്ങനെ വില്ലയിൽ എത്തിയപ്പോ ഞാൻ കാറിൽ നിന്നും ഇറങ്ങിയതും ഇശു എന്നോട് ബായ് പറഞ്ഞ് കാറെടുത്തു ഓഫീസിലേക്ക് തന്നെ പോയി..... ഓൻ ഗെയ്റ്റ് കടന്ന് പോകുന്നത് നോക്കിയിട്ട് ഞാൻ ഉള്ളിലേക്ക് കയറി.... അപ്പൊ വില്ലയിലുള്ളവർ ഇത്ര പെട്ടന്ന് എന്താ തിരിച്ചു വന്നേ, എന്തേലും മറന്നോ എന്നൊക്കെ ചോദിച്ചപ്പോ എന്റെ ഉള്ളിലെ സങ്കടമൊന്നും പുറത്തു കാണിക്കാതെ അവർക്കൊന്ന് പുഞ്ചിരിച്ചു കൊടുത്തു തലവേദനയായിട്ട് പോന്നതാണെന്ന് പറഞ്ഞപ്പോ ഉമ്മി റെസ്റ്റ് എടുത്തോ എന്ന് പറഞ്ഞതും ഞാൻ അതിനൊന്ന് തലയാട്ടി കൊടുത്ത് റൂമിലേക്ക് ചെന്നു.... അവിടെയെത്തിയപ്പോ ഞാൻ കതകടച്ചു ബെഡിൽ ചെന്നു കിടന്നു....

എന്തൊക്കെയോ ആലോചിച്ചിട്ട് തലയൊക്കെ പെരുത്ത് വരുന്നപോലെ തോന്നിയപ്പോ ഞാൻ മൈൻഡൊന്ന് കൂളാക്കിയിട്ട് കണ്ണുകളടച്ചു കിടന്നു..... പിന്നീട് എഴുനേറ്റപ്പോ വൈകുന്നേരമൊക്കെ ആയിട്ടുണ്ടായിരുന്നു... അത് കണ്ടു ഇത്ര സമയമൊക്കെ ഞാൻ ഉറങ്ങിയോ എന്ന് ചിന്തിച്ചു എഴുനേറ്റപ്പോ തലക്കൊക്കെ ഒരു മന്തപ്പ്... ഈ കഞ്ചാവ് അടിച്ചപോലെ... അതുവിചാരിച്ച് ഞാൻ കഞ്ചാവൊന്നും അടിച്ചിട്ടില്ലട്ടോ... മന്തപ്പ് ആയതുകൊണ്ട് തന്നെ ഒരു കാൽ മിനിറ്റ് ബെഡിൽ തന്നെ അന്തം വിട്ട് കുത്തിയിരുന്നിട്ട് തലയിൽ നിന്നൊക്കെ ഉറക്കത്തിന്റെ കെട്ട് പോയപ്പോ ഞാൻ മനസ്സിനെയും ശരീരത്തെയും തണുപ്പിക്കാൻ വേണ്ടി ബെഡിൽ നിന്നും എഴുനേറ്റ് റൂമിലെ കബോർഡിൽ നിന്ന് ഡ്രസ്സെടുത് ബാത്റൂമിലേക്ക് കയറി.... തണുത്ത വെള്ളം മേലിലേക്ക് തട്ടിയപ്പോ ഒരു ഫ്രഷ്നസ് കിട്ടിയതും ഞാനൊരു കുളി പാസ്സാക്കിയിട്ട് മൈൻഡിലെ നെഗറ്റീവ് കാര്യങ്ങളൊക്കെ പോസിറ്റീവായി എടുത്തിട്ട് എല്ലാതും നല്ലതിന് വേണ്ടിയാണെന്ന് സ്വയം മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച് ഡ്രസ് ചെയ്ഞ്ച് ചെയ്ത് ഇറങ്ങി ഡ്രസിങ് റൂമിലേക്ക് പോയിട്ട് തലയിലെ ടർക്കി സ്റ്റാൻഡിൽ നിവർത്തിയിട്ട് മുടിയൊക്കെ ഡ്രൈ ചെയ്ത് റൂമിന്റെ പുറത്തേക്ക് ഇറങ്ങിയിട്ട് താഴേക്ക് പോയി.... "ഐറു,,,ഇപ്പൊ എങ്ങനെയുണ്ട് തലവേദന...??? ഞാൻ സ്റ്റയർ ഇറങ്ങി വരുന്നിടെ കോഫി കപ്പ് ട്രെയിലാക്കി കൊണ്ടുവരുന്ന ദീദി എന്നോടിങ്ങനെ ചോദിച്ചപ്പോ ഞാൻ നെറ്റിയിൽ ഒന്ന് തടവിയിട്ട് ഇപ്പോ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് ദീദിന്റെ കൂടെ ഹാളിലേക്ക് ചെന്നു...

എന്നിട്ട് ഞങ്ങളെല്ലാവരും ഒപ്പമിരുന്ന് കോഫിയും കുടിച്ച് ഓരോന്ന് പറഞ്ഞു ചിരിച്ചു ഇരുന്നപ്പോ തന്നെ എന്റെ എല്ലാ സങ്കടങ്ങളും മാഞ്ഞു പോയിരുന്നു.... അങ്ങനെ രാത്രിയായപ്പോ ഞാനും റോഷനും ഗെസ്റ്റ് ഹാളിലിരുന്ന് ഓരോന്ന് പറഞ്ഞിരുന്നു... ഏറെ നേരം കഴിഞ്ഞിട്ടും ഇശുനെ കാണാതെ വന്നിട്ട് ഞാൻ അവന്ക്ക് കാൾ ചെയ്തു നോക്കി പക്ഷെ ബിസി ആയിരുന്നു അതിൽ പറഞ്ഞത്... അതുകൊണ്ട് എന്തേലും തിരക്കിൽ ആകുമെന്ന് ചിന്തിച്ച് ഞാൻ കാൾ കട്ട് ചെയ്തു.... രാത്രി ഫുഡ് കഴിക്കാനുള്ള ടൈം ആയിട്ടും ഓനെ കാണാതെ വന്നിട്ട് എനിക്കെന്തോ ടെൻഷന് ആവാൻ തുടങ്ങിയപ്പോ ഞാൻ വീണ്ടും അവൻ കാൾ ചെയ്തു നോക്കി... പക്ഷെ നേരത്തെ പോലെ തന്നെ ഇപ്പോഴും ബിസി ആയിരുന്നു.... ഉമ്മി എന്നെ വിളിച്ചു ഫുഡ് കഴിക്കാൻ വിളിച്ചപ്പോ ഞാൻ ഇശു വന്നിട്ട് കഴിച്ചോളാമെന്ന് പറഞ്ഞ് റൂമിലേക്ക് ചെന്നു... ക്ലോക്കിലെ സൂചി സഞ്ചരിക്കുന്നതോടൊപ്പം എന്റെ ഉള്ളിൽ ടെൻഷന് കൂടാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല .... സമയം രണ്ടു മണി കഴിഞ്ഞിട്ടും അവനെ കാണാതെ നിന്നിട്ട് ഉള്ളിൽ വേണ്ടാത്ത ചിന്തയൊക്കെ വന്നെങ്കിലും ഞാനത് കാര്യമാക്കിയില്ല... പക്ഷെ എന്തുകൊണ്ടോ എന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു... അതെന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായില്ല............... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story