QUEEN OF KALIPPAN: ഭാഗം 67

queen of kalippan

രചന: Devil Quinn

അപ്പോളവൾ എന്നെ കണ്ണും മിഴിച്ചു നോക്കി നിക്കുന്നത് കണ്ട് ഞാനവളെ കൈ പിടിച്ചു വലിച്ചു എന്റെ നെഞ്ചേത്തേക്കിട്ടു.. എന്റെ പ്രവർത്തി കണ്ടിട്ടവൾ അന്താളിച്ചു കൊണ്ട് എന്നിൽ നിന്ന് കുതറി മാറാൻ നോക്കുന്നുണ്ടേലും ഞാൻ അവളിലെ പിടിയൊന്ന് മുറുക്കിയിട്ട് എന്നിലേക്ക് കൂടുതൽ അടിപ്പിച്ചു നിർത്തി. "ഇശുച്ചാ,,എന്നെ വിട് പ്ലീസ്...." ചുണ്ടു ചുളുക്കി എന്നെ നോക്കിയിട്ട് അവളിങ്ങനെ കൊഞ്ചി പറയുന്നത് കേട്ടിട്ട് ഞാൻ നോ എന്ന മട്ടിൽ തലയാട്ടി കൊടുത്തു.. "ഇനി ഞാൻ അങ്ങനെയൊന്നും ചെയ്യില്ല ,,,പിങ്കി പ്രോമിസ്... ഇനിയെങ്കിലും എന്നെയൊന്ന് വിട്...." എന്നിൽ നിന്ന് കുറെ കുതറി മാറുന്നുണ്ടേലും ഞാൻ മുറുക്കി പിടിച്ചത് കൊണ്ട് അവൾകൊന്ന് അനങ്ങാൻ കൂടെ കഴിയാഞ്ഞിട്ട് അവൾ നിവർത്തി കേട് കൊണ്ട് അവളിത് പറഞ്ഞപ്പോ എന്റെ കണ്ണ് അവളുടെ മുഖത്തേക്ക് ആയിരുന്നു.. ഇളം റോസ് കളറുള്ള അവളുടെ മുഖം കുട്ടികളെ പോലെ ചുളുക്കിയിട്ട് എന്നെ നോക്കി നിക്കുന്നത് കണ്ടിട്ട് ഒരു കടി വെച്ച് കൊടുക്കാൻ തോന്നുന്നുണ്ടേലും ഞാനത് കണ്ട്രോൾ ചെയ്ത് വെച്ചിട്ട് അവളെ എൻ്റെയടുത്തേക്ക് ഇടുപ്പിലൂടെ കയ്യിട്ട് ചേർത്ത് നിർത്തിയിട്ട് മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിലേക്ക് ഊതി...

അന്നേരമവൾ ഒരു കുറുകലോടെ കണ്ണുകൾ കൂമ്പി അടച്ചത് കണ്ട് ഞാനൊന്ന് പുഞ്ചിരിച്ചു അവളുടെ മുടി രണ്ടു സൈഡിലേക്കും മാടി ഒതുക്കി വെച്ചു.... അത് കണ്ട് അവൾ പതിയെ കണ്ണുകൾ തുറന്ന് എന്നെ നോക്കുന്നത് കണ്ട് ഞാനവളുടെ കാപ്പിക്കുരു പോലോത്ത കണ്ണിലേക്ക് നോക്കിയിട്ട് അവളുടെ അധരത്തിലേക്ക് പതിയെ നോട്ടം തെറ്റിച്ചു... 🌸💜🌸 'അല്ലേലും ഐറാ,,, നിനക്ക് വല്ല ആവിശ്യമുണ്ടായിരുന്നോ നിന്റെ ഉമ്മച്ചന്റെ മേലിലേക്ക് വെള്ളം ഒഴിക്കണമെന്ന്... ഇപ്പൊ എന്തുണ്ടായി.... വടി കൊടുത്തു അടി വാങ്ങിക്കാൻ നിക്കല്ലേ നീ..പക്ഷെ ഇവിടെ അടി ആയിരിക്കില്ല നടക്കുന്നെ വേറെ പലതുമായിരിക്കും....' ഒരു ആക്കലോടെ എന്റെ ഉൾമനസ് ഇങ്ങനെ മൊഴിഞ്ഞപ്പോ ഞാൻ ദയനീയമായികൊണ്ട് ഉമ്മച്ചനെ നോക്കിയപ്പോ അവനെന്റെ അധരത്തിലേക്ക് ലക്ഷ്യം വെച്ച് വരുന്നത് കണ്ടപ്പോ തന്നെ ഞാനറിയാതെ ഗോഡിനെ വിളിച്ചു പോയി.... അവനെന്റെ അധരത്തിലേക്ക് വന്നു അതിനെ മുട്ടി മുട്ടിയില്ല എന്ന രീതിയിൽ നിക്കുന്നത് കണ്ട് എന്റെ ഉള്ളിലൂടെ ഒരു മിസൈൽ പോയെങ്കിലും ഞാൻ അണ്ണാക്കിലേക്ക് ഉമിനീർ ഇറക്കി കൊണ്ട് അവന്റെ ചുണ്ടിലേക്ക് നോട്ടം തെറ്റിച്ചു... ഇളം ചുവപ്പ് നിറത്തിൽ നിക്കുന്ന അവന്റെ ചുണ്ട് കണ്ടിട്ട് എനിക്കും കണ്ട്രോൾ പോകുന്നുണ്ടോ എന്നൊരു സംശയം... സംശയമല്ല എന്റെ കണ്ട്രോൾ പോകുന്നുണ്ട്...കണ്ട്രോൾ ദേവങ്ങളെ ചതിക്കല്ലേ ട്ടോ...പാവാണ് ഈ കൊച്ച്...

മനസ്സിൽ പതിയനെ ഇങ്ങനെ മൊഴിഞ്ഞ് കണ്ട്രോൾ പിടിച്ചു വെച്ചു നിക്കുന്നിടെ ഉമ്മച്ചന്റെ നിശ്വാസം എന്റെ മേൽ ചുണ്ടിൽ തട്ടുന്നത് കണ്ട് അബദ്ധത്തിൽ പോലും കണ്ട്രോൾ പോകണ്ടാ എന്നു വിചാരിച്ച് ഞാൻ കണ്ണുകൾ ഇറുക്കി പിടിച്ച് അവന്റെ ഷർട്ടിൽ മുറുക്കി പിടിച്ചു നിന്നു.... ഒന്നുരണ്ടു നിമിഷം കഴിഞ്ഞിട്ടും മറു സൈഡിൽ നിന്ന് ഒരു പ്രതികരണവും കാണാതെ വന്നിട്ട് ഞാൻ പതിയെ കണ്ണു തുറന്നപ്പോ കണ്ടത് എന്നെ തന്നെ കണ്ണെടുക്കാതെ നോക്കി നിക്കുന്ന ഉമ്മച്ചനെയാണ്... അത് കണ്ടിട്ട് ഇവൻ ഉമ്മിക്കാതെ എന്ത് തേങ്ങാക്കൊല നോക്കി നിക്കാണെന്ന് ചോദിക്കണമെന്ന് ഉണ്ടെങ്കിലും അത് ചോദിച്ചാൽ ചിലപ്പോ എനിക്ക് തന്നെ ഒരഡാർ മുട്ടൻ പണി തന്നെ കിട്ടുമെന്ന് ഓർത്തു നിക്കുമ്പോഴാ ഞാൻ പിടിച്ചു വെച്ച കണ്ട്രോൾ എന്നെ ചതിക്കാൻ നിന്നത്.. എന്തെന്തു കൊണ്ടാണെന്നോ ..ഈ കള്ള ഉമ്മച്ചൻ എന്നെ നോക്കി അവന്റെ കീഴ്ചുണ്ട് കടിച്ചു വിട്ട് നിക്കാണ്... അത് കണ്ടിട്ട് ഞാൻ കണ്ണുകൾ ഇറുക്കി അടച്ച് തുറന്നിട്ട് അവന്റെ ഷർട്ടിൽ മുറുക്കി പിടിച്ച് അവന്റെ കണ്ണിലേക്ക് തന്നെ ഉറ്റുനോക്കുമ്പോഴാണ് സൈഡിൽ നിന്ന് എന്തൊക്കെയോ ഒച്ചയൊക്കെ വന്നിട്ട് ലിഫ്റ്റിലെ ലൈറ്റെല്ലാം മിന്നി കത്താൻ തുടങ്ങിയത്.. അത് കണ്ടിട്ട് ഞാൻ ഞെട്ടികൊണ്ട് അവനിലെ പിടി വിട്ട് ചുറ്റു ഭാഗവും നോക്കി.

.അപ്പൊ ലൈറ്റ് മിന്നി കത്തി നിക്കുന്നത് കണ്ട് ഞാൻ ഉമ്മച്ചനെ നോക്കിയപ്പോ അവൻ മുകളിലേക്കും സൈഡിലേക്കുമൊക്കെ നോക്കി നിക്കാണ്.. അത് കണ്ട് ഞാൻ അവനോട് എന്തോ പറയാൻ നിന്നപ്പോഴാ ലിഫ്റ്റിലെ ലൈറ്റ് അണഞ്ഞത്..ലൈറ്റ് അണഞ്ഞപ്പോ തന്നെ അവിടെമെല്ലാം ഇരുട്ട് പടർന്നു ചുറ്റും ഇരുട്ട് ആയതുകൊണ്ട് തന്നെ ഞാൻ ഉമ്മച്ചനെ പതിഞ്ഞ സ്വരത്തിൽ ഇശുച്ചാ എന്ന വിളിച്ചതും അവൻ അന്നേരം തന്നെ എന്റെ കൈ തണ്ടയിൽ പിടിയിട്ടു... "സമയം ഏറെ ആയതുകൊണ്ട് സെക്യൂരിറ്റി എല്ലാവരും പോയെന്ന് വിചാരിച്ച് മെയിൻ സ്വിച്ച് ഓഫാക്കിയതാണെന്നു തോന്നുന്നു... അല്ലാതെ ലിഫ്റ്റ് വർക് ചെയ്യാതെ നിക്കില്ല. എന്തായാലും ഞാനൊന്ന് വിളിച്ചുനോക്കട്ടെ...." എന്നവൻ പറഞ്ഞ് പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ഓണാക്കിയപ്പോ തന്നെ ഫോണിന്റെ വെട്ടം ചെറുതായി ലിഫ്റ്റിന്റെ ഉള്ളിൽ പടർന്നതും ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു ഉമ്മച്ചന്റെ മുഖത്തേക്ക് നോക്കി...അന്നേരമവൻ സെക്യൂരിറ്റിയുടെ ഫോണിലേക്ക് കാൾ ചെയ്തു നോക്കുന്നത് കണ്ട് ഞാൻ ഇവിടെ കുടുങ്ങാൻ കണ്ട നേരെത്തെ പ്രാകി കൊന്നു.. സെക്യൂരിറ്റിക്ക് വിളിച്ചിട്ട് കിട്ടാഞ്ഞിട്ടാണെന്ന് തോന്നുന്നു അവൻ കാൾ കാട്ടാക്കി കൊണ്ട് വീണ്ടും അതിലേക്ക് ട്രൈ ചെയ്യുന്നത്...

കുറേ വിളിച്ചിട്ടും അയാൾ കാൾ എടുക്കാത്തത് കണ്ട് ഇശു പല്ലു കടിച്ചു കൊണ്ട് ഇയാളൊക്കെ ഏത് പാതാളത്തിലാ കിടക്കുന്നെ എന്നൊക്കെ കലിയോടെ പറയുന്നുണ്ട്... അത് കണ്ടിട്ട് ഞാനെന്റെ കൈയിലുള്ള ഫോണിലെ ഫ്ലാഷ് ഓണാക്കിയിട്ട് ചുറ്റും അടിച്ചു നോക്കിയിട്ട ലാസ്റ്റ് ഉമ്മച്ചന്റെ മുഖത്തേക്കും അടിച്ചു.. "മുഖത്തേക്ക് ഫ്ലാഷ് അടിക്കെല്ലെടി കോപ്പേ..." അവന്റെ ഫോണിൽ നിന്ന് നോട്ടം തെറ്റിച്ച് കണ്ണിലേക്ക് വരുന്ന ലൈറ്റിനെ കൈ കൊണ്ട് തടുത്തു നിർത്തി കണ്ണുരുട്ടി കൊണ്ട് അവൻ ഇങ്ങനെ പറഞ്ഞപ്പോ ഞാനൊന്ന് സൈക്കിളീന്ന് വീണ ഒരു ഇളി ഇളിച്ചിട്ട് ഫോണ് സൈഡിലേക്ക് ആക്കി പിടിച്ചു.. "ഇശുച്ചാ,,, ഇനി എങ്ങനെയാ നമ്മൾ ഇതിൽ നിന്ന് ഇറങ്ങാ...??!അതോ ഇനി രാവിലെ വരെ ഇതിൽ തന്നെ ഇരിക്കേണ്ടി വരോ...??" എന്റെ പറച്ചിൽ കേട്ടിട്ട് ഓൻ എന്നെയൊന്ന് ഇരുത്തി നോക്കിയിട്ട് വീണ്ടും സെക്യൂരിറ്റിക്ക് കാൾ ചെയ്തുകൊണ്ടിരുന്നു.. ലിഫ്റ്റിന്റെ ഉള്ളിൽ ഇങ്ങനെ നിന്നിട്ട് ചൂടെടുക്കാൻ തുടങ്ങിയതും ഞാൻ ഷാളിന്റെ തലപ്പെടുത്ത് വീശാൻ തുടങ്ങി... അതിന്റെ കാറ്റൊന്നും ഒന്നുമല്ലാത്തത് കൊണ്ട് വീണ്ടും ചൂടെടുക്കാൻ തുടങ്ങിയതും ഞാൻ നിൽക്കപൊറുതിയില്ലാതെ ഇശുനെ തോണ്ടികൊണ്ട് നിന്നു... "എന്താടി....??!" എന്റെ തോണ്ടൽ അണ്സഹിക്കബിൾ ആയതോണ്ട് അവൻ ഒച്ചയിട്ട് ഇങ്ങനെ ചോദിച്ചപ്പോ ഞാൻ ചുണ്ടു ചുളുക്കി കൊണ്ട് നിഷ്‌കു പോലെ ചൂടെടുക്കുന്നുണ്ടെന്ന് പറഞ്ഞു.. എന്ന് ഞാൻ പറഞ്ഞപ്പോ അവന് എന്റെ കാലു മുതൽ തല വരെ ഒഴിഞ്ഞു നോക്കിയിട്ട്‌ ദയനീയമായി എന്നെ നോക്കി ഒന്ന് മിണ്ടാതെ നിക്കെടി എന്നു നാവു കടിച്ച് പറഞ്ഞിട്ട് ഫോണിലേക്ക് തല താഴ്ത്തി.....

അന്നേരം തന്നെ അവിടെമെല്ലാം ലൈറ്റ് വന്നതും ഞാൻ പെട്ടെന്ന് ഇശുനെ തിരിഞ്ഞു നോക്കിയിട്ട് ലിഫ്റ്റിന്റെ ഡോറിലേക്ക് നോട്ടം തെറ്റിച്ചു... അപ്പോഴത് പതിയെ ഓപ്പണായി വരുന്നത് കണ്ട് ഞാൻ ഫോണിലെ ഫ്ലാഷ് ഓഫാക്കിയിട്ട് ലിഫ്റ്റിൽ നിന്നും പുറത്തേക്കിറങ്ങി .. അപ്പോഴാണ് ഞങ്ങളിപ്പോ ഫസ്റ്റ് ഫ്ലോറിലാണ് നിക്കുന്നതെന്ന് മനസ്സിലായത്..അത് കണ്ട് ഞാൻ എൻട്രെൻസിലെ ഡോറിലേക്ക് നോക്കിയപ്പോ അവിടുന്ന് സെക്യൂരിറ്റി ഞങ്ങളെ അടുത്തേക്ക് ഓടി വന്നിട്ട് ലിഫ്റ്റിനെന്തോ ക്യാമ്പ്ലൈൻ്റ് പറ്റിയതാണ് സോറി സാർ എന്നൊക്കെ ഇശുനോട് പറയുന്നത് കേട്ട് അവനും അയാളോട് എന്തൊക്കെയോ പറഞ്ഞ് മുന്നിൽ നടന്നു... അത് കണ്ട് ഞാനും അവന്റെ അടുത്തേക്ക് ഓടിയിട്ട് അവന്റെ കൂടെ ഓഫിസിൽ നിന്നും ഇറങ്ങി ഡസ്റ്ററിന്റെ അടുത്തേക്ക് നടന്ന് അതിൽ കയറി ഇരുന്നു.... സമയമിപ്പോ പന്ത്രണ്ടു മണി കഴിഞ്ഞത് കൊണ്ടു തന്നെ റോഡിലൊന്നും ഒരൊറ്റ വണ്ടികൾ പോലും ഇല്ലായിരുന്നു .. അങ്ങനെ ഞങ്ങൾ വില്ലയിൽ എത്തിയതും ഞാൻ ഡോർ തുറന്ന് വണ്ടിയിൽ നിന്നുമിറങ്ങി വില്ലയുടെ അകത്തേക്ക് നടന്നു....വിശന്നിട്ട് വയറിൽ നിന്ന് കോഴി കൂവാൻ തുടങ്ങിയതോണ്ട് ഞാൻ റൂമിലേക്ക് പോകാതെ ഡൈനിങ് ഹാളിലേക്ക് ചെന്ന് ടേബിളിൽ അടച്ചു വെച്ച ഫുഡ് പ്ലേറ്റിലേക്ക് സെർവ് ചെയ്തിട്ട് ഇശുനും ഫുഡ് എടുത്തു വെച്ച് സീറ്റിൽ ചെന്നിരുന്നു ഫുഡ് കഴിച്ചു....

കുറച്ചു കഴിഞ്ഞപ്പോ ഇശു എന്റെ അടുത്തു വന്നിരുന്ന് ഫുഡ് കഴിച്ചതും ഞാൻ അവനെയും വായിനോക്കി കഴിക്കുമ്പോഴാ നേരെത്തെ കിസ്സ് മിസ്സായി പോയത് ഞാൻ ഓർക്കുന്നത്... അതും ലിഫ്റ്റ് കാരണം.. ഞാൻ അതിനെ പ്രാകിയിട്ട് ഫുഡ് കഴിച്ച് നേരെ റൂമിലേക്ക് വിട്ടു...ഓഫീസിൽ ഇന്നുമൊത്തം വർക് ആയിരുന്നത് കൊണ്ടു തന്നെ ഞാൻ വേഗം ഫ്രഷായി വന്നു ബെഡിൽ ചെന്നു കിടന്നുറങ്ങി.. പിറ്റേന്ന് ഞാൻ നേരെത്തെ എഴുന്നേറ്റു സ്ഥിരം ചെയ്യുന്ന പരിപാടിയെല്ലാം ചെയ്തു... ഇന്ന് ഇശു നെറ്റിലെ ഫ്ളൈറ്റിൽ മുംബൈയിലേക്ക് പോകുന്നത് കൊണ്ടു തന്നെ അവനിന്ന് ഓഫീസിലേക്ക് പോകാതെ വേറെ എങ്ങോട്ടോ രാവിലെ തന്നെ പോയേക്കുവാ.... അവനില്ലാതെ ഞാനൊറ്റക്ക് ഓഫീസിലേക്ക് പോയിട്ട് വല്യ കാര്യമൊന്നും ഇല്ലാത്തോണ്ട് ഞാനും അങ്ങോട്ട് പോയില്ല....എന്നാലും ഈ ഇശു എങ്ങോട്ടാ രാവിലെ തന്നെ പോയത്.... ആവോ ചിലപ്പോ വല്ല അത്യാവശ്യ കാര്യത്തിനുമായിരിക്കും അവൻ മുംബൈയിലേക്ക് പോകുന്നത് കൊണ്ട് ഉള്ളിലെന്തോ കുത്തൽ ഫീൽ ചെയ്യാണ് ....ചിലപ്പോ അവനെ ഇനി മൂന്നു ദിവസം കാണാൻ പറ്റില്ലല്ലോ അതോണ്ടാവും... എന്നാലും എന്തോ...!!! അവനില്ലതെ എനിക്കിപ്പോ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്....ആ ഞാനെങ്ങനെയാ മൂന്നു ദിവസം അവനെ കാണാതെ നിക്കുന്നെ... ആലോചിച്ചിട്ട് തന്നെ തല പെരുകുന്ന പോലെ.. 'എന്നാ നീ അവന്റെ കൂടെ മുംബൈയിലേക്ക് പൊയ്ക്കോ.. അവൻ നിന്നെ വിളിച്ചിട്ടും നീ ഇല്ലാന്ന് പറഞ്ഞു ജാഡ കാട്ടി നിക്കല്ലേ...

നിനക്ക് അത്രക്ക് അവനെ മിസ് ചെയ്യുന്നുണ്ടേൽ നീയും അവന്റെ കൂടെ പൊയ്ക്കോ... എന്തായാലും രണ്ടു പേർക്ക് മാത്രമേ അങ്ങോട്ട് പോകാൻ പറ്റു... പക്ഷെ ഇപ്പൊ ഇശു മാത്രമേ പോകുന്നൊള്ളു ...അതോണ്ട് നേരെത്തെ കാലത്തെ നീയും അവന്റെ കൂടെ വരുന്നുണ്ടെന്ന് പറഞ്ഞോ...അല്ലേൽ ചിലപ്പോ നിന്റെ കെട്ടിയൊന് വേറെ ആരേലും കൊണ്ട് പോകും...കൊണ്ടു പോകാണെങ്കിൽ തന്നെ ആ മാലികനെ ആയിരിക്കും അവൻ കൊണ്ടുപോവുക ...കാരണം അവൾക്കാണ് ഡിസൈൻസിന്റെ ഇങ്ങേ തല തൊട്ട് അങ്ങേ തല വരെ അറിയുക...സോ മിക്കവാറും അവൻ അവളെ കൊണ്ടു പോകും... അതുകൊണ്ട് ഐറാ നീയൊന്ന് സൂക്ഷിക്കേണ്ടി വരും...' ഓരോന്ന് ആലോചിച്ച് നിക്കുന്ന നേരത്ത് എന്റെ തല തെറിച്ച മനസാക്ഷി ഇങ്ങനെ പറഞ്ഞപ്പോ ഞാൻ അതിനെ പുച്ഛിച്ചുവിട്ടെങ്കിലും പിന്നെ തോന്നി അത് പറഞ്ഞതും ശെരിയാണെന്ന്... പക്ഷെ ഇനി ഞാൻ മുംബൈയിലേക്ക് ഉണ്ടെന്ന് പറഞ്ഞാൽ അവൻ വല്ല തെറിയും വിളിച്ച് 'ഇനി നീ വരണ്ട..നിന്നോട് കുറെ വട്ടം ഞാൻ ചോദിച്ചില്ലേ നീ ഉണ്ടോയെന്ന് അപ്പോഴൊക്കെ നീ ഇല്ലെന്നു പറഞ്ഞത് കൊണ്ട് നിന്നെ ഞാൻ കൊണ്ടു പോകില്ല' എന്നവൻ പറഞ്ഞാൽ ഞാനെന്ത് ചെയ്യും...അതോണ്ട് മുംബൈയിലേക്ക് പോകണോ....??!

ഓരോന്ന് ആലോചിച്ച് വട്ടു പിടിച്ച് ഇരിക്കുമ്പോഴാ ഇശു ഫോണിൽ ആരോടോ സംസാരിച്ച് റൂമിലേക്ക് കയറി വന്നത്.... അവനെ പെട്ടന്ന് കണ്ടിട്ട് ഞാനൊന്ന് അന്താളിച്ചുകൊണ്ട് സോഫയിൽ ഇരിക്കുന്ന ഞാനൊന്ന് എഴുനേറ്റു നിന്നു.... എന്റെ നിർത്തം കണ്ടിട്ട് ഫോണിൽ വിളിക്കുന്ന ഓൻ എന്നെയൊന്ന് നെറ്റി ചുളുച്ചു നോക്കി.... എന്നും ഇല്ലാത്ത ബഹുമാനമെന്താ ഇന്ന് എന്ന ചോദ്യമാണ് ആ നെറ്റി ചുളിക്കുന്നതിന്റെ പിന്നിലുള്ള കാരണമെന്ന് എനിക്ക് മനസ്സിലായി... എന്തായാലും അവനോട് ചോദിച്ചാലോ ഞാനും വരട്ടെ എന്ന്...ചോദിച്ചാൽ തന്നെ അവനെന്ത് പറയുമെന്ന് ആലോചിച്ചിട്ട് ചെറിയ ഉൾഭയം ഉണ്ടെങ്കിലും ഞാൻ മനസ്സിൽ ഗോഡിനെ ഒരായിരം തവണയില്ലേലും രണ്ടു മൂന്ന് തവണ വിളിച്ചിട്ട് ഇശുനെ നോക്കി... അപ്പോഴവൻ ഫോണ് ടീ പോയിന്മേൽ വെച്ചിട്ട് സോഫയിൽ ഇരുന്ന് ലാപ്പിൽ എന്തൊക്കെയോ മെയിൽ അയക്കുന്നത് കണ്ട് ഞാൻ അരിച്ചരിച്ച് അവൻ ഇരിക്കുന്നതിന് അടുത്തേക്ക് പോയിട്ട് അവന്റെ തൊട്ടപ്പുറത്ത് ഇരുന്നു... എന്നിട്ട് ഒരു ഷോക്ക് വേണ്ടി ലാപ്പിലേക്ക് കണ്ണും നട്ട് നോക്കിയിരുന്നു... അതൊരിക്കലും ഓനെന്താ അതിൽ ചെയ്യുന്നേ എന്ന് നോക്കാനല്ല മറിച്ച് ഞാൻ എന്ത് ചോദിക്കും ചോദിച്ചാൽ തന്നെ അവന്റെ വായിൽ നിന്ന് ഒരു മുട്ടൻ തെറിയും വെറൈറ്റി തെറിയും കേൾക്കുമോ എന്ന് ചിന്തിച്ചാണ് ... "എന്താ നിനക്കെന്നോട് ചോദിക്കാനുള്ളേ....??!"

ഞാൻ നിർവികാരമായി ലാപ്പിലേക്ക് കണ്ണും നട്ട് ഓരോന്ന് ആലോചിച്ച് നോക്കിയിരിക്കെ അവൻ ലാപ്പിൽ നിന്ന് നോട്ടം തെറ്റിക്കാതെ തന്നെ അതിൽ മുഴുകി കൊണ്ട് ഇങ്ങനെ ചോദിച്ചപ്പോ ഞാൻ പെട്ടെന്ന് സ്വബോധത്തിലേക്ക് വന്നിട്ട് "ങേ...??" എന്നും ചോദിച്ചു ലാപ്പിൽ നിന്നും കണ്ണെടുത്ത് അവനിലേക്ക് ശ്രദ്ധ തിരിച്ചു.... "നിനക്ക് എന്തേലും എന്നോട് ചോദിക്കാൻ ഉണ്ടോയെന്ന്....??!" എന്നവൻ കുറച്ചു ശബ്ദം കൂട്ടികൊണ്ട് എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചതും ഞാൻ എന്ത് പറയുമെന്ന് ചിന്തിച്ച് ബ്ബ ബ്ബ ബ്ബ അടിച്ചു നിന്നു.... അത് കണ്ടിട്ടവൻ എന്താ എന്ന ഭാവത്തിൽ നോക്കിയപ്പോ ഞാൻ വരുന്നിടത്ത് വെച്ച് കാണാം എന്ന ഉദ്ദേശത്തോടെ ഉമിനീര് തൊണ്ട കുഴിയിലേക്ക് ഇറക്കിയിട്ട് ഒന്ന് നെടുവീർപ്പിട്ട് അവനെ നോക്കി .... "ഇശുച്ചാ,,, അത് ,,,ഞാൻ മുംബൈയിലേക്ക് വരു...." "വരുന്നില്ല എന്നല്ലേ...? നിനക്ക് ഇഷ്ടമല്ലെങ്കിൽ നീ വരണ്ട... ഒരിക്കലും നിന്നെ നിർബന്ധിച്ചു കൊണ്ട് ഞാൻ മുംബൈയിലേക്ക് കൊണ്ടു പോകില്ല....പിന്നെ നിനക്ക് പകരം മാലിക എന്റെ കൂടെ വരാമെന്ന് പറഞ്ഞിട്ടുണ്ട്... അവൾക്ക് ഡിസൈസൊക്കെ നല്ല പോലെ അറിയാവുന്നതല്ലേ...." ഞാൻ പറയുന്നതിനിടക്കു വെച്ച് അവനിങ്ങനെ പറഞ്ഞപ്പോ എന്റെ മുഖം വാടാൻ അധിക സമയമൊന്നും എടുത്തില്ല... അതിന്റെ കൂടെ ഞാൻ ഉദ്ദേശിച്ച പോലെതന്നെ ആ കോപ്പ് മാലികയെയാണ് കൊണ്ടു പോകുന്നേ എന്ന് പറഞ്ഞപ്പോ തന്നെ എന്റെ തലയൊക്കെ പെരുത്തു വരാൻ തുടങ്ങിയിരുന്നു...

അത് കണ്ട് ഞാനിനി ഇവിടെ വാ പൊളിച്ചു ഇരുന്നിട്ട് വല്യ കാര്യമൊന്നും ഇല്ലാത്തോണ്ട് ഞാൻ നേരെ താഴേക്ക് വിട്ടു... അവിടെ എത്തിയപ്പോ ലാമിത്ത സോഫയിൽ ഇരിക്കുന്നത് കണ്ട് ഞാൻ അവിടെ പോയി ഇരുന്നു... അപ്പൊ ഇത്ത ഇശു മുംബൈയിലേക്ക് പോകുന്ന കാര്യങ്ങളൊക്കെ എന്നോട് ചോദിച്ചപ്പോ ഞാൻ വല്യ താൽപര്യമില്ലാത്ത മട്ടിൽ എന്തൊക്കെയോ പറഞ്ഞ് ഇരിക്കുമ്പോഴാ ഐഷു എൻ്റെയടുത്തേക്ക് ഓടി വന്നത്... അത് കണ്ട് ഞാനെന്താണെന്ന് ചോദിച്ചപ്പോ അവൾ തോളുപോക്കി കാണിച്ച് ഒന്നുമില്ല എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് അതിലൂടെ ഓടി പോയി.... അങ്ങനെ വൈകുന്നേരം ആയപ്പോ ഞാൻ ഇശുനുള്ള കോഫിയും കൊണ്ട് റൂമിലേക്ക് ചെന്നപ്പോ അവൻ ഡ്രെസ്സെല്ലാം ബെഡിൽ വെച്ചിട്ടുള്ള ട്രോളി ബാഗിലേക്ക് എടുത്തു വെക്കുന്നത് കണ്ട് ഞമ്മളെ അവൻ കൊണ്ടു പോകാത്തതിൽ കുശുമ്പ് തോന്നിയിട്ട് ഞാൻ അവൻക്കുള്ള കോഫീ ടേബിളിൽ വെച്ച് അവിടെനിന്ന് പോകാൻ നിന്നപ്പോഴാ പിറകിൽ നിന്ന് ഐറാ എന്നൊരു പിൻവിളി കേട്ടത്.... അതെന്റെ പുന്നാര ഭർത്തു ആണെന്ന് അറിയുന്നോണ്ട് തന്നെ ഞാൻ വല്യ മൈൻഡ് ആക്കാതെ അവനെ തിരിഞ്ഞു നോക്കിയിട്ട് കുറച്ചു ജാഡയിട്ട് എന്താണെന്ന് ചോദിച്ചു..... അന്നേരം എന്റെ കനത്തിലുള്ള പറച്ചിൽ കേട്ടിട്ട് അവനെന്നെ നോക്കിയൊന്ന് നെറ്റി ചുളിച്ചിട്ട് ട്രോളിയുടെ സിബ്ബ് അടച്ചു വെച്ച് ബെഡിലുള്ള ട്രോളി നിലത്തേക്ക് ഇറങ്ങി വെച്ചു... "എന്താടി നിനക്കൊരു ജാഡ...??"

ഒരു ആക്കലോടെ അവനെന്നെ മൊത്തം വീക്ഷിച്ചു ചോദിച്ചിട്ട് ടേബിളിൽ വെച്ച കോഫീ എടുത്തു ഒരു സിപ്പ് കുടിച്ചു... "എനിക്കെന്ത് ജാഡ,,," "അത് തന്നെയാ ഞാൻ നിന്നോടും ചോദിച്ചേ....എന്താ നിനക്കിത്ര ജാഡയെന്ന്....??!" "എനിക്കൊരു ജാഡയും ഇല്ല..." എന്ന് ഞാൻ അവനെ പുച്ഛിച്ചു കൊണ്ടു പറഞ്ഞപ്പോ അവൻ 'എന്നാ മതി ' എന്നു പറഞ്ഞ് കോഫിയും കൊണ്ട് ബാൽക്കണിയിലേക്ക് പോയി....അത് കണ്ട് ഞാനവനെ പുച്ഛിച്ചിട്ട് അവന്റെ ട്രോളിക്കൊരു ചവിട്ടു കൊടുത്തു...പക്ഷേ അതിനെ ചവിട്ടിയിട്ട് എന്റെ കാൽ പോയെന്നാ തോന്നുന്നേ.... ഞാൻ കാലുപിടിച്ച് ഉഴിഞ്ഞിട്ട് ആ ട്രോളിയെ കൂർപ്പിച്ചു നോക്കിയിട്ട് ബെഡിൽ ചെന്നിരുന്നു.... അല്ലേലും എല്ലാത്തിനും എന്നെ പറഞ്ഞാൽ മതിയല്ലോ... അവൻ എന്നോട് മര്യാദയുടെ ഭാഷയിൽ തന്നെയല്ലേ പറഞ്ഞത് നീ വരുന്നോ എന്റെ കൂടെയെന്ന് ...!! അല്ലെങ്കിലും ഇപ്പൊ കുത്തിയിരുന്ന് ഓരോന്ന് പറഞ്ഞിട്ട് കാര്യമില്ല.... ഞാൻ എന്നെ തന്നെ സ്വയം പ്രാകിയിട്ട് ഇവിടെ ഇരുന്നാൽ എനിക്ക് കൂടുതൽ ഭ്രാന്തു കയറുമെന്ന് തോന്നിയപ്പോ ഞാൻ താഴേക്ക് തന്നെ പോയിട്ട് ഗെസ്റ്റ് ഹാളിൽ ഇരുന്ന് സംസാരിക്കുന്ന റോഷന്റെയും ദീദിന്റെയും അടുത്തു ചെന്നിരുന്നു.... എന്റെ മുഖത്തെ വാട്ടം കണ്ടിട്ട് ദീദി എന്തു പറ്റിയെന്ന് ചോദിച്ചപ്പോ ഞാൻ ഒന്നുമില്ല എന്ന് പറയാൻ തുടങ്ങിയപ്പോഴാ ആ പെരട്ട റോഷൻ "അവൾക്ക് അവളെ സ്വീറ്റ് ഹബ്ബിയെ ഇനി കാണാൻ പറ്റാത്തത് കൊണ്ടാ അവളുടെ മുഖത്തൊരു വാട്ടം...."

എന്നുള്ള അവന്റെ കൗണ്ടറടി വന്നത്....അത് കേട്ടപ്പോ തന്നെ ഞാനവനെ കൂർപ്പിച്ചു നോക്കിയിട്ട് പുച്ഛിച്ചു വിട്ടു.... സത്യം പറഞ്ഞാൽ എന്റെ ഈ ഫെസ്ട്രാക്ഷൻ മൂന്ന് കാരണമുണ്ട്...ഒന്ന്,അവനെന്നെ കൂട്ടാതെ മുംബൈയിലേക്ക് പോകുന്നത് ...അതിന്റെ കാരണക്കാരി ഞാൻ തന്നെയാണ് അത് വേറെ കാര്യം.... പിന്നെ രണ്ട്,അവനെ കാണാതിരുന്നാൽ ഞാനവനെ മിസ് ചെയ്യില്ലേ.... ചെയ്യില്ലേ എന്നല്ല ചെയ്യും.... ഉറപ്പായും ഞാനവനെ മിസ് ചെയ്യും...മിനിഞ്ഞാന്ന് തന്നെ അവനെ കാണാതിരുന്നിട്ട് ഞാൻ കരഞ്ഞ് ഇരിക്കല്ലായിരുന്നോ... കുറച്ചു മണിക്കൂർ വരെ കാണാതിരുന്നിട്ട് ഇങ്ങനെ ഇരിക്കാണെങ്കിൽ മൂന്ന് ദിവസം ഞാനവനെ കാണാതെ എങ്ങനെ ഇരിക്കും...ഇനി മൂന്ന്,,, അവനാ പൂതന മാലികനെ കൊണ്ടു പോകുന്നത്... അല്ലെങ്കിൽ തന്നെ അവൾക്കും അവളുടെ ഫ്രണ്ടായ ആ മറ്റേ പുട്ടി മോൾക്കും ഞമ്മളെ ഉമ്മച്ചന്റെ മേലിലാ കണ്ണ്.... അപ്പൊ ആ മല്ലികക്ക് ഇങ്ങനെയൊരു ചാൻസ് കിട്ടിയാൽ അവൾ നിലത്തൊന്നും ആയിരിക്കില്ല.... ഇതുകൊണ്ടൊക്കെയാണ് എനിക്കിപ്പോ ദേഷ്യവും സങ്കടവും കരച്ചിലൊക്കെ വരുന്നത്...അതോണ്ട് ഞാൻ തലക്കൊരു താങ്ങും കൊടുത്ത് അങ്ങനെ സോഫയിൽ ചടച്ചിരുന്നു..... അങ്ങനെ രാത്രിയായപ്പോ ഞാൻ റൂമിലേക്ക് ചെന്നതും ഇശു ഡ്രെസ്സിങ് റൂമിൽ നിന്ന് ഇറങ്ങി വന്നതും ഒപ്പമായിരുന്നു... എന്നെ കണ്ടപ്പോ തന്നെ അവനൊന്ന് പുഞ്ചിരിച്ചു കൊണ്ട് എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടേലും എനിക്ക് അവൻ പോകുന്നതുകൊണ്ടുള്ള സങ്കടം ആയതുകൊണ്ട് ഞാൻ എല്ലാത്തിനും ഒന്ന് മൂളി കൊടുത്തു... എന്റെ ഈ മൂളക്കം കേട്ടിട്ട് അവനെന്നെ ഒന്ന് ഇരുത്തി നോക്കിയിട്ട് മിററിന്റെ മുന്നിലേക്ക് ചെന്നു....

അന്നേരം തന്നെ എന്റെ മണ്ടക്ക് മുകളിൽ ഒരു ചോദ്യം വട്ടമിട്ട് കറങ്ങി കളിക്കുന്നത് കണ്ട് ഞാൻ പതിയെ പതിയെ മിററിന്റെ മുന്നിൽ നിന്ന് മുടി ശെരിയാക്കുന്ന ഉമ്മച്ചന്റെ അടുത്തേക്ക് പോയിട്ട് ബെഡിൽ ചെന്നിരുന്നിട്ട് അവനെ നോക്കി..... "ഇശുച്ചാ,,,, ഞാനൊരു കാര്യം ചോദിച്ചോട്ടെ....??!" "വല്ല ഉടായിപ്പ് ചോദ്യമാണെങ്കിൽ എന്നോട് ചോദിക്കേണ്ട..." പുട്ടിൻ തേങ്ങയിട്ട പോലെയുള്ള അവന്റെ മറുപടി കേട്ട് എനിക്ക് എരിഞ്ഞു കയറി വന്നെങ്കിലും ഇവിടെ കൂളാകേണ്ടത് ഞാനായത് കൊണ്ടു തന്നെ ഞാൻ കൂളായി കൊണ്ട് അവനെ നോക്കി....അപ്പോളവൻ മുടിയിൽ നിന്ന് കൈയെടുത്തു മിറർ സ്റ്റാൻ്റിന്റെ അടിയിലുള്ള ആദ്യത്തെ ഷെൽഫ് തുറന്ന് അതിൽ നിന്ന് അവന്റെ വാച്ചും സ്പെക്സും എടുത്ത് എന്നെയൊന്ന് തിരിഞ്ഞുനോക്കിയിട്ട് സ്പെക്‌സ് എടുത്തു വെച്ച് വാച്ച് കയ്യിൽ കെട്ടി.....അത് കണ്ട് ഞാനൊന്ന് ശ്വാസം എടുത്തു വിട്ടിട്ട് അവൻ കെട്ടിക്കൊണ്ടിരിക്കുന്ന വാച്ചിലേക്ക് നോക്കിയിട്ട് അവനിലേക്ക് നോട്ടം തെറ്റിച്ചു.... "അതുണ്ടല്ലോ ,,മുംബൈയിൽ എത്തുമ്പോ നീ എന്നെ മിസ്സ് ചെയ്യോ... നിനക്ക് എന്നെ കാണാതെ നിക്കാൻ സാധിക്കുമോ.. അതും ത്രീ ഡേയ്സ്...??" എന്ന് ഞാൻ ചെറു പ്രതീക്ഷയോടെ അവനെ നോക്കി ചോദിച്ചപ്പോ അവന്റെ മുഖത്തു പ്രതേകിച്ചൊരു ഭാവമാറ്റവും ഞാൻ കണ്ടില്ല....

അതെന്തുകൊണ്ടാണെന്ന് ചിന്തിച്ചു തീരും മുമ്പേ അവന്റെ മറുപടി എന്റെ ചെവിയിൽ എത്തിയിരുന്നു.... "ഈ ചോദ്യം ഞാൻ നിന്നോടല്ലേ ചോദിക്കേണ്ടത്... എന്തായാലും ഈ ചോദ്യം എന്നോട് ചോദിച്ചത് കൊണ്ട് ഇതിനുള്ള മറുപടി നിനക്ക് വേണ്ട... എന്നാ ചെവി തുറന്നു വെച്ച് കേട്ടോ... നീ എന്നെ എത്ര മിസ്സ് ചെയ്യുന്നുവോ അതിലും കൂട്ടുതൽ...കൂടുതൽ എന്നു പറഞ്ഞാൽ കൂടുതൽ ഞാൻ നിന്നെ..." അവൻ പറഞ്ഞുപോകെ എന്റെ കണ്ണുകൾ വിടർന്നു വരുന്നതിനോടൊപ്പം എന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിയാൻ തുടങ്ങി....അതു കൊണ്ട് ഞാൻ ആകാംഷയോടെ അവനെ നോക്കി... "ഞാൻ നിന്നെ...?" എന്ന് തിരിച്ചു ചോദിച്ചതും അവൻ ചിരിച്ചു കൊണ്ട് ബാക്കി പറഞ്ഞു.... "ഞാൻ നിന്നെ ഒട്ടും മിസ്സ് ചെയ്യില്ല...." എന്റെ പ്രതീക്ഷയെ തല്ലികെടുത്തും വിധമുള്ള അവന്റെ കോപ്പിലെ ഡയലോഗ് കേട്ടിട്ട് ഏതിലൂടെയാ ദേഷ്യം എരിഞ്ഞു കയറി വന്നതെന്ന് മനസ്സിലായില്ല... എന്നാലും അവന്റെ ഈ വാക്ക് എനിക്ക് നല്ലവണ്ണം ഫീൽ ചെയ്തു.... അതോണ്ട് തന്നെ ഞാൻ മുഖം വാട്ടികൊണ്ട് തല താഴ്ത്തിയത് കണ്ട് അവൻ ടേബിളിൽ വെച്ചിട്ടുള്ള ഫോണെടുത്തു കൊണ്ട് എന്റെ അടുത്തേക്ക് വെച്ചു.... "എന്താ സേട്ടന്റെ സേച്ചി ഇങ്ങനെ ഇരിക്കുന്നെ... വാ ,,എനിക്ക് ഇറങ്ങാൻ ടൈമായി..." എന്നവൻ പറഞ്ഞപ്പോ ഞാൻ ബെഡിൽ നിന്നും എഴുനേറ്റുകൊണ്ട് കണ്ണു നിറച്ചു അവനെ നോക്കിയിട്ട് അവനെ ഇറുക്കി കെട്ടിപിടിച്ചു.... "അയ്യേ,,നീയെന്താ ഐറാ കൊച്ചു കുട്ടികളെ പോലെ..

.ഞാൻ ത്രീ ഡേക്കാണ് അങ്ങോട്ട് പോകുന്നേ... അല്ലാതെ സ്ഥിര താമസത്തിനല്ല...." എന്നൊക്കെ അവനെന്നെ കളിയാക്കി കൊണ്ട് പറഞ്ഞെങ്കിലും ഞാനതൊന്നും കാര്യമാക്കിയില്ല... അതോണ്ട് തന്നെ അവൻ എന്റെ ഇടുപ്പിൽ പിച്ചിയിട്ട് 'മതിയെടി സെന്റി ആയതെന്ന് 'പറഞ്ഞപ്പോ ഞാൻ പതിയെ അവനിൽ നിന്ന് വിട്ടു നിന്നിട്ട് കണ്ണ് അമർത്തി തുടച്ചു.... അത് കണ്ട് അവൻ ചിരിച്ചുകൊണ്ട് എന്റെ നെറ്റിയിൽ അമർത്തി ഉമ്മവെച്ചു ചിരിക്കെടി എന്നു പറഞ്ഞതും ഞാൻ വോൾട്ടില്ലാത്ത ഒരു പുഞ്ചിരി സമ്മാനിച്ചത് കണ്ട് അവൻ ട്രോളിയും കൊണ്ട് താഴേക്ക് നടന്നു.... താഴെ എത്തിയപ്പോ അവൻ എല്ലാവരോടും ബൈ പറഞ്ഞ് കാറിലേക്ക് കയറി ഇരുന്നു... അത് കണ്ടിട്ട് എനിക്ക് സങ്കടം പിടിച്ചു വെക്കാൻ കഴിയാതെ വന്നെങ്കിലും ഞാൻ മാക്സിമം കരച്ചിൽ പിടിച്ചു വെച്ചിട്ട് അവൻ പോകുന്നതും നോക്കി നിന്നു.... അവന്റെ കാർ കോബൗണ്ട് വിട്ട് പോയത് കണ്ട് ഉള്ളിൽ പിടിച്ചു വെച്ച സങ്കടം വരാൻ അധിക സമയമൊന്നും എടുത്തില്ല...

അതോണ്ട് തന്നെ ഞാൻ റൂമിലേക്ക് ഓടി ഡോർ തള്ളി തുറന്നിട്ട് ഉള്ളിലേക്ക് കയറാൻ നിന്നപ്പോഴാ ബെഡിലൊരു ബ്ലാക്ക്‌ ചാർട്ട്പേപ്പർ കിടക്കുന്നത് കണ്ടത്... അത് കണ്ടപ്പോ തന്നെ ആദ്യം മനസ്സിലേക്ക് വന്നത് ഇശുന്റെ മുഖമാണ്... കാരണം അവന്റെ അടുത്തും ഈ പേപ്പർ ഞാൻ കണ്ടായിരുന്നു ..അതോണ്ട് അവനിത് ഇവിടെ മറന്നു വെച്ചിട്ട് പോയതാണോ എന്നൊരു ചിന്ത വന്നപ്പോ തന്നെ ഞാൻ ഫോണെടുത്തു ഇശുൻ വിളിക്കാൻ നിന്നപ്പോഴാ അതിലെന്തോ എഴുതി പിടിപ്പിച്ചത് ഞാൻ കാണുന്നത്....അത് കണ്ട് ഞാൻ നിറഞ്ഞു നിക്കുന്ന കണ്ണുകൾ പുറം കയ്യോണ്ട് അമർത്തി തുടച്ചിട്ട് പേപ്പർ തുറന്നു നോക്കി.... "എന്താ ഫാര്യേ ഇങ്ങനെ നോക്കുന്നെ... നിനക്കൊരു അഡാർ സർപ്രൈസ് ആണിത്...എട്ടു മണിക്കാണ് ഫ്ലൈറ്റ്... ഇപ്പൊ നീ വില്ലയിൽ നിന്നും ഇറങ്ങിയാൽ കൃത്യം 7:50ന് നീ എയർ പോർട്ടിലെത്തും... സേട്ടന്റെ സേച്ചിക്ക് എന്റെ കൂടെ വരണ്ടേ...സോ അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ നിൽക്കാതെ വേഗം വരാൻ നോക്ക്.... അല്ലെങ്കിൽ ഞാനങ് ഒറ്റക്ക് പോകും മുംബൈയിലേക്ക് പറഞ്ഞില്ലെന്ന് വേണ്ട....".......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story