QUEEN OF KALIPPAN: ഭാഗം 68

queen of kalippan

രചന: Devil Quinn

"എന്താ ഫാര്യേ ഇങ്ങനെ നോക്കുന്നെ... നിനക്കൊരു അഡാർ സർപ്രൈസ് ആണിത്...എട്ടു മണിക്കാണ് ഫ്ലൈറ്റ്... ഇപ്പൊ നീ വില്ലയിൽ നിന്നും ഇറങ്ങിയാൽ കൃത്യം 7:50ന് നീ എയർ പോർട്ടിലെത്തും... സേട്ടന്റെ സേച്ചിക്ക് എന്റെ കൂടെ വരണ്ടേ...സോ അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ നിൽക്കാതെ വേഗം വരാൻ നോക്ക്.. അല്ലെങ്കിൽ ഞാനങ് ഒറ്റക്ക് പോകും മുംബൈയിലേക്ക് പറഞ്ഞില്ലെന്ന് വേണ്ട...." അതിലുള്ള അത്രയും വായിച്ചു കഴിഞ്ഞതും എനിക്ക് ഒന്നും മനസ്സിലാവാത്തതുകൊണ്ടോ അതോ അതിലുള്ളത് വിശ്വസിക്കാൻ പറ്റാത്തത് കൊണ്ടോ ഞാനൊരു തവണ കൂടെ അതിലുള്ളത് വായിച്ചു... അന്നേരം സന്തോഷം കൊണ്ടും അതിലുപരി പറഞ്ഞറിയിക്കാൻ പറ്റാതത്ര എക്സൈറ്റ്മെന്റ്‌ കൊണ്ടും ചെറുതായി കണ്ണു നനയുന്നതിനോടൊപ്പം എന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു... ഇനിയും ഇങ്ങനെ പന്തം കണ്ട പെരുച്ചായിയെ പോലെ നോക്കി നിന്നാൽ നിന്റെ ഫ്ലൈറ്റ് പോകുമെന്ന് എന്റെ ഉൾമനസ് വിളിച്ചു കൂവിയപ്പോ ഞാൻ കണ്ണൊക്കെ തുടച്ചിട്ട് വേഗം ഡ്രെസ്സിങ് റൂമിലേക്ക് കയറി ഷെൽഫ് തുറന്നു നോക്കി.. അപ്പൊ അതിലെന്റെ പകുതി ഡ്രസ് കണ്ടിട്ട് ബാക്കിയൊക്കെ എവിടെ പോയി എന്നൊരു ചിന്ത എന്നിൽ വന്നപ്പോഴാ നേരെത്തെ ഇശുന്റെ ട്രോളികിട്ട് ചവിട്ടിയപ്പോ എന്റെ കാൽ പോയത് ഓർമ വന്നത്... എന്റെ ഡ്രെസ്സും അവന്റെ ഡ്രെസ്സും അതിൽ കുത്തി കൊള്ളിച്ചതുകൊണ്ടായിരിക്കും ട്രോളികിട്ട് ഒന്നു കൊടുത്തപ്പോ എന്റെ കാലിൻ പണി കിട്ടിയതെന്ന് ആലോചിച്ചു ഞാൻ ഷെൽഫിൽ ആദ്യം കണ്ട ഒരു ഡ്രെസ് എടുത്തു മാറ്റി വേഗം താഴേക്ക് ഓടി....

ഞാൻ ഓടികൊണ്ട് സ്റ്റയർ ഇറങ്ങി വരുന്നത് കണ്ടിട്ട് താഴെ നിക്കുന്നവരെല്ലാം എന്നെ ചെറു ചിരിയോടെ നോക്കി നിക്കുന്നത് കണ്ടപ്പോ തന്നെ കത്തി ഇവർക്കൊക്കെ ഞാനും മുംബൈയിലേക്ക് പോകുന്ന കാര്യം അറിയാമെന്ന്... അത് കണ്ട് ഞാൻ താഴെ എത്തിയപ്പോ തന്നെ അവർ ചിരിച്ചു കൊണ്ട് 'വേഗം പൊക്കോ ഫ്ലൈറ്റ് മിസ്സാകുമെന്ന് ' പറഞ്ഞപ്പോ ഞാൻ ചിരിച്ചു കൊണ്ട് ഒന്ന് തലയാട്ടിയിട്ട് പുറത്തേക്ക് ഓടി... പുറത്തെത്തിയപ്പോ ഖാദർ അങ്കിൾ ബെൻസും കൊണ്ട് എന്നെ കാത്തു നിക്കുന്നത് കണ്ടപ്പോ തന്നെ ഞാൻ പെട്ടെന്ന് ഡോർ തുറന്ന് മുൻ സീറ്റിൽ കയറി ഇരുന്നു... അന്നേരം അങ്കിൾ 'സീറ്റ് ബെൽറ്റിട്ട് പിടിച്ചിരുന്നോ' എന്ന് പറഞ്ഞതും ഞാൻ ഒന്നും ആലോചിക്കാതെ സീറ്റ് ബെൽറ്റിട്ട് പിടിച്ചിരുന്നിട്ട് ഫോണിലെ ടൈം നോക്കി... ഫ്ലൈറ്റ് എടുക്കാൻ കാൽ മിനിറ്റ് മാത്രമേ ഉള്ളൂ എന്നുള്ളത് കൊണ്ട് ഞാൻ അങ്കിളെ നോക്കിയപ്പോ അങ്കിൾ കാർ സ്റ്റാർട്ട് ചെയ്തിട്ട് ഒരു പറപ്പിക്കൽ ആയിരുന്നു...അത് കണ്ട് ഞാൻ ഡോരിൽ പിടിച്ചിരുന്ന് ടൈമിലേക്ക് തന്നെ നോക്കിയിരുന്നു.... അവിടെ കൃത്യ സമയത്തു എത്തില്ലേ എന്നു ചിന്തിച്ചിരുന്നിട്ട് എന്റെ ഹാർട്ട് ബീറ്റ് നന്നായി മിടിക്കുന്നുണ്ട്.... അതോണ്ട് തന്നെ ഇടക്കിടക്ക് ഞാനൊരു മനസ്സമാധാനത്തിന് വേണ്ടി ടൈമിലേക്കും അങിളിനേയും പുറത്തേക്കുമൊക്കെ നോക്കി ഇരുന്നു.... കുറച്ചു കഴിഞ്ഞപ്പോ ഹൈ സ്പീഡിൽ പോകുന്ന കാർ ഒന്ന് സ്ലോ ആയതു കണ്ട് ഞാൻ അങ്കിളെ നോക്കിയിട്ട് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി...

രാത്രി ആയതുകൊണ്ട് തന്നെ എയർപോർട്ടിലെ ലൈറ്റ് കണ്ണിലേക്ക് കുത്തിവെന്നെങ്കിലും എന്റെ ഉള്ളിൽ എങ്ങനെയെങ്കിൽ കൃത്യ സമയത്തു പാസ്സ് വാങ്ങിച്ച് അകത്തേക്ക് കടന്നാ മതിയെന്ന് ഉള്ളതോണ്ട് ഞാൻ സീറ്റ് ബെൽറ്റ് വലിച്ചൂരി ഡോർ തുറന്ന് ഇറങ്ങാൻ നിന്നപ്പോ ഞാൻ അവിടെയൊന്ന് സ്റ്റോപ്പായി ഖാദർ അങ്കിളെ തിരിഞ്ഞു നോക്കി... അപ്പൊ അങ്കിൾ ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ച് പോയി വാ എന്ന മട്ടിൽ തലയാട്ടി തന്നതും ഞാനും അതിനൊന്ന് പുഞ്ചിരിച്ചു കൊടുത്ത് പുറത്തേക്ക് ഇറങ്ങി.... എന്നിട്ട് ഒട്ടും സമയം കളയാതെ എയർ പോർട്ടിന്റെ ഉള്ളിലേക്ക് കയറി ചെന്നു... ഇശു എന്റെ പാസെല്ലാം ആദ്യമേ അവിടെയുള്ള ആളുകൾക്ക് ക്ലിയർ ചെയ്തു കാണിച്ചു കൊടുത്തത് കൊണ്ടാവാം ഞാൻ ഉള്ളിലേക്ക് പ്രേവേശിച്ചപ്പോ തന്നെ അവർ എനിക്ക് ഉള്ളിലേക്കുള്ള അനുവാദം തന്നത്... അത് കണ്ട് ഞാൻ ഉള്ളിലേക്ക് ഓടി കയറിയിട്ട് അവിടെമെല്ലാം കണ്ണോടിച്ചു ..അപ്പൊ ഇശു മുകളിലുള്ള ഫ്ലോറിൽ എന്നേയും കാത്തു ചെറു പുഞ്ചിരിയോടെ നിക്കുന്നത് കണ്ടപ്പോ തന്നെ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം അലതല്ലി വന്നപ്പോ ഞാൻ കണ്ണു നിറച്ചിട്ട് മുന്നിലേക്ക് ഓടി പോയിട്ട് എസ്‌കലേറ്റർ വഴി മുകളിലേക്ക് ഓടി..... 🌸💜🌸

ഞാൻ ഉദ്ദേശിച്ച സമയത്തു തന്നെ അവളിവിടെ എത്തുമെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായതുകൊണ്ടു തന്നെ അവളിവിടെ എത്തേണ്ട സമയമായപ്പോ ഞാൻ മുകളിലുള്ള ഫ്ലോറിൽ നിന്ന് എൻട്രെൻസിലേക്ക് നോട്ടം തെറ്റിച്ചു... അന്നേരം തന്നെ മൂവിയിലെ നായികമാരെ പോലെ അവൾ സ്ലോ മോഷനിൽ ഓടി പിടിച്ച് വരുന്നത് കണ്ട് ഞാൻ രണ്ടടി മുന്നിലേക്ക് നിന്നു... അപ്പൊ അവൾ താഴത്തെ ഫ്ലോറിലെ ഒത്ത നടുവിൽ നിന്ന് ചുറ്റും കണ്ണോടിച്ചു അവസാനം എന്നിൽ വന്ന് കണ്ണുടക്കിയപ്പോ തന്നെ അവൾ മുന്നും പിന്നും നോക്കാതെ മുന്നിലുള്ള എസ്‌കലേറ്റർ വഴി മുകളിലേക്ക് കയറി വന്നിട്ട് എന്റെ അടുത്തേക്ക് ഓടി വന്നു... അത് കണ്ട് ഞാൻ അവൾക്കു നേരെ തിരിഞ്ഞു നിന്നതും അവൾ ഓടി വന്ന് ഇവിടെ കൂടി നിക്കുന്ന ആരെയും കണക്കിലെടുക്കാതെ എന്റെ നെഞ്ചിലേക്ക് ഇടിച്ചു കയറി വന്നിട്ട് കണ്ണു നിറച്ചിട്ട് നെഞ്ചിൽ മുഖം പൂയ്ത്തി കെട്ടിപിടിച്ചു നിന്നു.... സന്തോഷം കൊണ്ടാണ് അവളെ കണ്ണ് നിറഞ്ഞതെന്ന് എനിക്കറിയുന്നതുകൊണ്ട് ഞാൻ ചെറുപുഞ്ചിരിയോടെ അവളെ അരയിലൂടെ കൈയിട്ട് നിന്നു....ഇനിയും ഇങ്ങനെ നിന്നാൽ ഫ്ലൈറ്റ് അതിന്റെ വഴിക്കങ് പോകുമെന്ന് അറിയുന്നോണ്ട് ഞാൻ അവളെ എന്നിൽ നിന്ന് പിടിച്ചു മാറ്റിയിട്ട് സന്തോഷം കൊണ്ട് നിറഞ്ഞു നിക്കുന്ന കണ്ണ് തുടച്ചു... "ഇശുച്ചാ ,,ഞാൻ..." അവളെന്തൊ പറയാൻ നിന്നപ്പോ തന്നെ ഞാൻ അവളുടെ ചുണ്ടിൽ വിരൽ വെച്ച് ശൂ എന്ന് പറഞ്ഞ് അവളെയും കൊണ്ട് മുന്നിലേക്ക് നടന്നു....

ഞങ്ങൾ പോകുന്നത് പ്രൈവറ്റ് ജെറ്റിൽ ആയതുകൊണ്ട് തന്നെ ഞാൻ അവളെയും കൊണ്ട് ഫ്ലൈറ്റ് നിർത്തിവെച്ച സ്ഥലത്തേക്ക് പോയിട്ട് അതിലേക്ക് കയറിയിട്ട് സെന്ററിലായി വരുന്ന സീറ്റിൽ ചെന്നിരുന്നു... ഐറ വിൻഡോ സീറ്റിൽ ഇരുന്നിട്ട് എന്നെ തന്നെ ചെറു സംശയത്തോടെ നോക്കി ഇരുന്നപ്പോ തന്നെ എനിക്ക് മനസ്സിലായി അവളുടെ മൈൻഡിൽ ഒത്തിരി സംശയങ്ങളുണ്ടെന്ന്.... അതായിരുന്നു അവൾ നേരെത്തെ ചോദിക്കാൻ നിന്നതെന്ന് അറിയുന്നോണ്ട് ഇനിയും അവൾ ഓരോന്ന് ആലോചിച്ച് തല പുകകണ്ട എന്നു വിചാരിച്ച് ഞാൻ സീറ്റിലേക്കൊന്ന് ചാരി ഇരുന്നിട്ട് അവളെ തല ചെരിച്ചു നോക്കി.... "നിനക്കിപ്പോ കുറെ ചോദ്യങ്ങൾ എന്നോട് ചോദിക്കാനുണ്ടാകുമല്ലേ...??ഉണ്ടാകുമെന്നല്ല ,ഉണ്ട്...സത്യം പറഞ്ഞാൽ നിന്നെയും കൊണ്ടുപോകണമെന്ന് എന്റെ ആഗ്രഹമായിയുന്നു..പക്ഷെ നീ അങ്ങോട്ടില്ലാ എന്നു പറഞ്ഞങ്കിലും ഞാൻ നിന്നെയും കൊണ്ടേ പോകുമെന്ന് ഉറപ്പിച്ചുണ്ടെങ്കിൽ നിന്നെയും കൊണ്ടേ ഞാൻ പോകത്തൊള്ളൂ... സോ റോസ് പെറ്റൽസിലേക്ക് ഞാൻ മെയിൽ അയച്ചു ഞാനും നീയുമാണ് വിസിറ്റ് ചെയ്യാൻ വരുന്നതെന്നും പറഞ്ഞ്...ഇപ്പൊ നിനക്കൊരു സംശയമുണ്ടാകും ഇന്നലെ ഞാൻ നിനക്ക് തന്ന മുംബൈയിലേക്കുള്ള ഇൻവിറ്റേഷൻ കാർട്ടിൽ എന്റെ പേര് മാത്രമേ ഉള്ളൂയെന്ന്... അതു മാത്രമല്ല ഞാനെന്തിന് സിദ്ധുനോട് നീയാ ഇൻവിറ്റേഷൻ കാർട്ട് വായിച്ചിട്ട് മാത്രമേ സിദ്ധുവിൻ നോക്കാൻ പാടുള്ളു എന്നു പറഞ്ഞത്...

ഈ രണ്ടു ചോദ്യത്തിനും ഒറ്റൊരു ഉത്തരമേ ഉള്ളൂ...." അത്രയും ഞാൻ പറഞ്ഞ് നിർത്തിയിട്ട് കൈയിൽ പിടിച്ചിരുന്ന ഇൻവിറ്റേഷൻ കാർഡ് അവൾക്കു നേരെ നീട്ടി പിടിച്ചിട്ട് വൈറ്റ് പ്രതലത്തിൽ എഴുതിയ എന്റെ നൈമിന്റെ തൊട്ടപ്പുറത്തുള്ള ആർക്കും കാണാൻ പറ്റാത്ത ചെറിയ ഇൻവിസിബിൾ സ്റ്റിക്കർ പറിച്ചെടുത്തു.... അന്നേരം എന്റെ നൈമിന്റെ അപ്പുറത്ത് സ്‌പേസ് ആയി കിടന്ന സ്റ്റിക്കർ ഒട്ടിച്ച ഭാഗത്ത് ബ്ലാക്ക്‌ ലേറ്റേഴ്സിൽ Jeza Aira എന്നു എഴുതിയത് കണ്ട് ഞാനത് ഐറക്കു നേരെ നീട്ടി കാണിച്ചു..... അത് കണ്ടിട്ടവൾ കണ്ണ് തള്ളിക്കൊണ്ട് എന്റെ കൈയിൽ നിന്ന് കാർഡ് തട്ടി പറിച്ചു വാങ്ങിച്ച് അവളുടെ നെയിം എഴുതിയ സ്ഥലത്തു പതിയെ വിരലോടിച്ചു... 🌸💜🌸 സത്യം പറഞ്ഞാൽ ഇശുന്റെ നെയിം എഴുതിയതിന്റെ തൊട്ടപ്പുറത്ത് വെറും ശൂന്യമായാണ് ഇന്നലെ ഈ കാർഡ് അവനെനിക്ക് തന്നപ്പോ ഞാൻ കണ്ടത്... അവിടെയൊരു സ്റ്റിക്കർ ഒട്ടിച്ചു വെച്ചതൊന്നും ആർക്കും മനസ്സിലാവില്ല... അതോണ്ട് തന്നെ അവനിപ്പോ ആ സ്റ്റിക്കർ പറിച്ചു മാറ്റിയപ്പോ അവിടെ എന്റെ നെയിം കണ്ടപ്പോ ഞനൊന്ന് കണ്ണു തള്ളിട്ടുണ്ട്....ഞാൻ ആ കാർഡിലേക്ക് തന്നെ നോക്കി ഇരുന്നപ്പോഴേക്കിനും അവൻ ബാക്കി പറയാൻ തുടങ്ങിയിരുന്നു... "എനിക്കറിയാമായിരുന്നു എന്റെ പൊണ്ടാട്ടിക്ക് എന്നെ കാണാതെ ഇരിക്കാൻ പറ്റില്ലെന്ന്...

അപ്പൊ നിനക്കൊരു സർപ്രൈസ് തരാമെന്ന് വിചാരിച്ചാണ് ഞാൻ ഇൻവിസിബിൾ സ്റ്റിക്കർ നിന്റെ നൈമിന്റെ മുകളിൽ ഒട്ടിച്ചു വെച്ചത്... സിദ്ധുനോട് ഞാൻ പറഞ്ഞായിരുന്നു ഐറ കണ്ടിട്ട് മാത്രമേ നീയീ കാർഡ് എടുത്തു നോക്കാൻ പാടുള്ളു എന്ന്...അതെന്തു കൊണ്ടാണെന്ന് വെച്ചാൽ ആദ്യമിത് തുറന്നു നോക്കുന്ന ആളുകൾക്ക് മാത്രമേ ഈ സ്റ്റിക്കർ ഇൻവിസിബിൾ ആയി കാണുകയുള്ളൂ... പിന്നെ എടുത്തു നോക്കുന്നവർക്ക് ചെറുതായി മനസ്സിലാകും ഇവിടെ സ്റ്റിക്കർ ഒട്ടിച്ച കാര്യം.. കാരണം ഈ സ്റ്റിക്കറിന്റെ ഒരു പ്രത്യേകതയാണത്.... പിന്നെ മാലികനെ ഞാൻ കൊണ്ടു പോകുമെന്ന് പറഞ്ഞത് നീ എന്റെ കൂടെ വരാൻ വേണ്ടിയാണ്... കാരണം അവളെന്റെ കൂടെ വരാണെന്ന് പറഞ്ഞാൽ നിന്റെ ഉള്ളിലെ പ്രേഷറും ഷുഗറും പിന്നെ നിന്റെ ജെലസ്സൊക്കെ കൂടുമല്ലോ..അതെന്തായാലും ഞാൻ ആവോളം കണ്ട് തൃപ്തി അടങ്ങിട്ടുമുണ്ട്...പിന്നെ ,അവൾ വരുമെന്ന് പറഞ്ഞാൽ നൂർ ശതമാനം ഉറപ്പാണ് നീയും എന്റെ കൂടെ വരുമെന്ന് .." അത്രയും അവൻ പറഞ്ഞപ്പോ തന്നെ എന്റെ തലയിൽ കിളികളെല്ലാം കൂടും കുടുക്കയുമെല്ലാം എടുത്തോണ്ട് പോയിട്ടുണ്ട്... പക്ഷെ അവന്റെ ലാസ്റ്റിലെ ഡയലോഗ് ഞമ്മക്ക് അത്ര പിടിച്ചില്ല.... അവനെന്റെ ജെലസ്സ് കാണാൻ വേണ്ടിയാണല്ലോ മാലികന്റെ പേരും പറഞ്ഞ് വട്ടാക്കിയത്...അതോണ്ട് തന്നെ ഞാനവനെ പല്ലു കടിച്ച് നോക്കിയിട്ട് അവന്റെ കയ്യ് പിച്ചി വലിച്ചു...

അത് കിട്ടിയപ്പോ തന്നെ അവൻ എരിവ് വലിച്ച് കൈ തടവുന്നത് കണ്ട് ഞാനവനെ കണ്ണുരുട്ടി പേടിപ്പിച്ചു..... "അപ്പൊ നിങ്ങളെന്നെ വെറുതെ കളിപ്പിച്ചതാണല്ലേ....ഹ്... ഞാൻ എത്രമാത്രം വിഷമിച്ചു എന്നറിയോ.." "നീ വിഷമിക്കണം അതിനു വേണ്ടി തന്നെയല്ലേ ഞാനിത് ചെയ്തത്... നിന്നോട് ഞാൻ എത്ര വട്ടം ചോദിച്ചു നീ വരുന്നോ എന്റെ കൂടെയെന്ന്... അപ്പോഴൊക്കെ പൊന്നുമോൾ എന്താ പറഞ്ഞതെന്ന് ഓർമയില്ലേ...അതിനൊരു ചെറിയ വലിയ ഡോസാണ് ഇതെന്ന് കൂട്ടിക്കോ...." എന്നവൻ എന്നെ ആസ്ഥാനത്താക്കി കൊണ്ട് ഡയലോഗ് അടിച്ചതും ഞാൻ ചുണ്ടു ചുളുക്കി കൊണ്ട് അവനെ നോക്കി... അപ്പോളവൻ സീറ്റിലേക്ക് ചാരി ഇരുന്ന് എന്നെ നോക്കി സൈറ്റടിച്ചു തന്നിട്ട് ചുണ്ട് കൂർപ്പിച്ചു ഉമ്മ വെക്കുന്ന പോലെ കാണിച്ചു തന്നത് കണ്ട് ഇതുവരെ പിടിച്ചു വെച്ച എയറെല്ലാം പുറത്തേക്ക് വിട്ടിട്ട് ഞാൻ ചിരിച്ച് കൊണ്ട് അവന്റെ വയറ്റിനിട്ട് ഒരു പഞ്ച് കൊടുത്ത് അവന്റെ ചുമലിൽ തല ചായ്ച്ചു കിടന്നു...... രാത്രി ആയതുകൊണ്ട് തന്നെ എനിക്ക് ഉറക്കം വന്നപ്പോ ഞാൻ അവന്റെ അടുത്തേക്ക് ഒട്ടി ഇരുന്നിട്ട് കണ്ണുകളടച്ചു കിടന്നു..... കുറച്ചു കഴിഞ്ഞപ്പോ ഇശു എന്നെ തട്ടി വിളിച്ചതും ഞാൻ പതിയെ കണ്ണു തുറന്ന് ഒരു കോട്ടുവാ ഇട്ട് ഉറക്കചുവയോടെ ഓനെ നോക്കി.. അപ്പോഴവൻ വാ എഴുന്നേൽക്ക് എന്നും പറഞ്ഞ് എന്നെ അവിടുന്ന് എഴുനേൽപ്പിച്ച് പുറത്തേക്ക് നടന്നു.... കേരളത്തിൽ നിന്ന് മുംബൈയിലേക്ക് വെറും ഒരു മണിക്കൂറും നാല്പത് മിനിറ്റും മാത്രമേയുള്ളൂ...

അതോണ്ട് തന്നെ ഞങ്ങളിവിടെ എത്തിയപ്പോ സമയം പത്തു മണി ആവാൻ ആയിട്ടുള്ളു.... അതോണ്ട് തന്നെ എയർ പോർട്ടിലെ എല്ലാതും ക്ലിയർ ചെയ്തിട്ട് ഞങ്ങൾ അവിടുന്ന് പുറത്തേക്കിറങ്ങി... അപ്പൊ അവിടെ റോസ് പെറ്റൽസിലെ മേനേജർ ഞങ്ങൾക്കു വേണ്ടി അറൈഞ്ച് ചെയ്ത ബിഎംഡബ്ല്യു കണ്ടതും ഞാൻ ട്രോളി വലിച്ചു കൊണ്ട് ഇശുന്റെ കൂടെ അതിന്റെ അടുത്തേക്ക് നടന്നിട്ട് അതിൽ കയറിയിരുന്നു....അപ്പൊ തന്നെ ഡ്രൈവർ കാറെടുത്തതും ഞാൻ വിൻഡോ താഴ്ത്തി വെച്ചിട്ട് പുറത്തെ തണുത്ത കാറ്റും കൊണ്ടിരുന്നു... അങ്ങനെ പത്തു പതിനഞ്ചു മിനിറ്റോളമുള്ള യാത്രകൊടുവിൽ കാറൊരു ഫ്ലാറ്റിനു മുന്നിൽ നിർത്തിയതും ഞാൻ അതിൽ നിന്നും ഇറങ്ങിയിട്ട് ട്രോളി വലിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു... അപ്പൊ ഇശു റിസപ്ഷനിൽ പോയിട്ട് അവിടെയുള്ള ആളുകളോട് ചിരിച്ചുകൊണ്ട് കൈയൊക്കെ കൊടുത്ത് എന്റെ അടുത്തേക്ക് വന്നു... "വാ,,,,ഫിഫ്ത്ത് ഫ്ലോറിലാണ് റൂം... " ഇതും പറഞ്ഞവൻ എന്റെ കൈയും പിടിച്ച് ലിഫ്റ്റിൽ കയറി.. എന്നിട്ട് അഞ്ചാമത്തെ ഫ്ലോർ എത്തിയപ്പോ ഞങ്ങൾ അതിൽ നിന്നും ഇറങ്ങിയിട്ട് 102 നമ്പർ എഴുതിയ റൂമിലേക്ക് കയറി ചെന്നു.... പിന്നെ ഞാൻ ഫ്രഷാകാനൊന്നും നിക്കാതെ ബെഡിലേക്ക് മറിയാൻ നിന്നപ്പോഴേക്കിനും ഉമ്മച്ചൻ എന്തൊക്കെയോ പറഞ്ഞു

പക്ഷേ അതൊന്നും ഞാൻ കേട്ടില്ലെങ്കിലും ലാസ്റ്റിലെ എണീച്ചു പോയി ഫ്രഷാവടി എന്നു പറഞ്ഞത് മാത്രം ഞാൻ എക്കോ പോലെ കേട്ടതും വേറൊന്നും ചിന്തിക്കാൻ നിക്കാതെ ഞാൻ പോയി ഫ്രഷായി വന്നു.... അപ്പോഴേക്കിനും ഞങ്ങൾക്ക് കഴിക്കാൻ വേണ്ടി ഫുഡ് എത്തിയിരുന്നത് കൊണ്ട് ഞാനും അവനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.... അതൊക്കെ കഴിഞ്ഞപ്പോ ഞാൻ ബെഡിലേക്ക് കിടക്കാൻ പോയപ്പോഴാ സൈഡിലൊരു ഓപ്പൺ ബാൽക്കണി എന്റെ കണ്ണിലുടക്കിയത്....അത് കണ്ട് എന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞതും ഞാൻ പതിയെ ലെഫ്റ്റ് സൈഡിലെ വൈറ്റ് കർട്ടൻ കൊണ്ട് മറച്ചു വെച്ച ഗ്ലാസ് ഡോർ തുറന്ന് ബാൽകണിയിലേക്ക് നടന്നു... എന്നിട്ട് അതിന്റെ കൈവരയിൽ പിടിച്ച് പുറത്തേക്ക് നോക്കി നിന്നപ്പോഴാ പുറത്തു ചെറുതായി മഞ്ഞ് വീഴുന്നുണ്ടെന്ന് അറിയുന്നത്... അത് കണ്ട് ഞാൻ കൈവരയിൽ കൈ മുറുക്കിയിട്ട് മുന്നിൽ കുറച്ചു ദൂരെയായി കാണുന്ന ബീച്ചിലേക്ക് നോക്കി നിന്നു.... രാത്രി ആയതുകൊണ്ടാണെന്ന് തോന്നുന്നു ചുറ്റുപാടുമൊക്കെയുള്ള അന്തരീക്ഷം മനസ്സിനൊരു കുളിർമയേകുന്നുണ്ട്.... തിരക്കേറിയ റോഡിലൂടെ ഓരോ വാഹനങ്ങളും കുതിച്ചു പായുന്നതൊക്കെ കണ്ട് ഞാൻ നിലാവിനേയും നോക്കി നിക്കുന്ന സമയത്താണ് ഏതോ ഒരു കൈ എന്റെ അരയിലൂടെ സഞ്ചരിച്ചത്.... അതെന്റെ പുന്നാര ഭർത്തുവാണെന്ന് അറിയുന്നത് കൊണ്ടു തന്നെ ഞാൻ അവനെയൊന്നും തിരിഞ്ഞു നോക്കാതെ പ്രകാശിച്ചു നിക്കുന്ന ചന്ദ്രനെ നോക്കി നിന്നു....

രണ്ടു മൂന്ന് നിമിഷം ഞാനവനെ മൈൻഡ് ചെയ്യാത്തത് കൊണ്ടാണെന്ന് തോന്നുന്നു ഓൻ ഞമ്മളെ അരയിലൂടെ കയ്യിട്ട് അവനിലേക്ക് ഒട്ടിപ്പിച്ചു നിർത്തിയിട്ട് കവിളിൽ ഉമ്മ വെച്ചത്... പുറത്തെ മഞ്ഞു കൊണ്ട് വിറച്ചു നിക്കുമ്പോ അവന്റെ ഇളം ചുണ്ടുകൾ എന്റെ കവിളിൽ പതിഞ്ഞപ്പോ തന്നെ ഒരു കുളിര് ഉള്ളിലൂടെ പാസ്സ് ചെയ്ത് പോയിട്ടുണ്ട്...അതു കാരണം ഞാൻ കൈവരയിൽ പിടി മുറിക്കിയിട്ട് തല ചെരിച്ച് ഞമ്മളെ ഉമ്മച്ചനെ നോക്കിയപ്പോ അവൻ സൈറ്റടിച്ചു കാണിച്ചു തന്നിട്ട് മുന്നിലേക്ക് നോട്ടം തെറ്റിച്ചു.... "എന്താ ഫാര്യേ ,,നീ ഈ ബാൽക്കണിയിൽ വന്ന് നിൽക്കുന്നെ....നിനക്ക് ഉറങ്ങൊന്നും വേണ്ടേ...??!" ഇതും പറഞ്ഞവൻ മുന്നിൽ നിന്ന് നോട്ടം തെറ്റിച്ച് എന്നെ നോക്കിയപ്പോ ഞാനവനെ കണ്ണുരുട്ടി നോക്കി.... "ഞാൻ നേരെത്തെ ഉറങ്ങാൻ പോയപ്പോ നീയല്ലേ എന്നെ സൗര്യം കെടുത്തി പോയി ഫ്രഷാവൻ പറഞ്ഞെ...." "ഹാ... അതിനിപ്പോ എന്താ...??!" "അതിനൊന്നുല്ല,,,ഫ്രഷായതോടെ എന്റെ ഉറക്കം മാറി കിട്ടി അത്രതന്നെ...." എന്ന് ഞാൻ അവനെ തറപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞതും അവൻ ഒന്ന് ചിരിച്ചിട്ട് അവന്റെ നേർക്ക് എന്നെ പിടിച്ചു നിർത്തിയിട്ട് അവന്റെ അടുത്തേക്ക് വലിച്ചു... അതു കാരണം ഞാൻ അവന്റെ നെഞ്ചിൽ പോയി സ്റ്റക്കായി നിന്നതും ഞാൻ തല ഉയർത്തി അവനെയൊന്ന് നോക്കിയിട്ട് 'എന്താ ഉദ്ദേശമെന്ന ' മട്ടിൽ ഒറ്റ പുരികം ഉയർത്തി.... അത് കണ്ടിട്ടവൻ ചിരിച്ചിട്ട് അവന്റെ കണ്ണിലേക്ക് ചാടി നിക്കുന്ന മുടിയെ ചൂണ്ടു വിരൽ കൊണ്ട് വകഞ്ഞു മാറ്റിയിട്ട് എന്റെ മൂർത്താവിൽ അമർത്തി ചുംബിച്ചു... അത് കണ്ട് എന്റെ ചുണ്ടിലൊരു പാൽ പുഞ്ചിരി വിരിഞ്ഞതും ഞാൻ അവന്റെ നെഞ്ചിലേക്ക് തല വെച്ച് കിടന്നിട്ട് അവനെ കെട്ടിപിടിച്ചു നിന്നു....

ഇശുന്റെ ചില ആറ്റിറ്റ്യൂട് കാണുമ്പോ തോന്നും അവൻക്കും എന്നെ ഇഷ്ടമാണെന്ന്... ശെരിക്കും അവൻക്കെന്നെ ഇഷ്ടമാണോ...??പല ആവർത്തി എന്നോട് തന്നെ ഞാൻ ചോദിക്കുന്ന ചോദ്യമാണിത്... പക്ഷെ ഇതിനുള്ളൊരു ഉത്തരം എനിക്കിതുവരെ കിട്ടിട്ടില്ല....അതോണ്ട് തന്നെ ഞാൻ അതാലോചിച്ച് തല പുണ്ണാക്കാൻ നിക്കാതെ അവനെ കെട്ടിപിടിച്ചു എത്ര നേരമില്ലാതെ അവന്റെ നെഞ്ചിൽ തല ചാഴ്ച്ചു കിടന്നു... കുറച്ചു കഴിഞ്ഞപ്പോ അവന്റെ ഫോണ് റിങ് ചെയ്യുന്നത് കണ്ടതും എന്നെ അവനിൽ നിന്ന് അടർത്തി മാറ്റിയിട്ട് പോക്കറ്റിൽ നിന്ന് ഫോണെടുത്ത് റൂമിലേക്ക് കയറി പോയി... അത് കണ്ട് ഞാനും ഉള്ളിലേക്ക് പോയി ബെഡിൽ ചെന്നു കിടന്നിട്ട് തലയിണ കുറച്ചു മുകളിലേക്ക് ആക്കി വെച്ചിട്ട് തല ചെരിച്ച് ഇശുനെ നോക്കി... അപ്പോളവൻ എന്റെ ഓപ്പോസിറ്റുള്ള സോഫയിൽ ഇരുന്നു ഫോണിൽ ആരോടോ സംസാരിച്ചു ടീ പോയിന്മേൽ വെച്ചിട്ടുള്ള ഏതൊക്കെയോ പേപ്പേഴ്സൊക്കെ മറിച്ചു നോക്കി ഇരിക്കുന്നത് കണ്ടതും ഞാൻ ചെറു പുഞ്ചിരിയോടെ അവനെയും വായിനോക്കി കിടന്നു ..ആ കിടത്തം കിടന്ന് ഞാൻ എപ്പോഴോ ഉറകത്തിലേക്ക് വഴുതി പോയിരുന്നു.... പിറ്റേന്ന് ഉമ്മച്ചൻ നിർത്താതെ എന്നെ വിളിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്... അത് കണ്ട് ഞാൻ എന്താണെന്ന് ചോദിച്ചപ്പോ അവൻ 'വേഗം പോയി ഫ്രഷായി വാ നമുക്ക് ഇറങ്ങാൻ ടൈമായി' എന്നു പറഞ്ഞപ്പോയാണ് ഇങ്ങോട്ട് എന്തിനാണ് വന്നതെന്നു പോലും എനിക്ക് ഓർമ വന്നത്.... അതോണ്ട് തന്നെ എടുപിടീന്ന് ഫ്രഷായി വന്നിട്ട് ഡ്രസ് ചെയ്ഞ്ച് ചെയ്തു മാറ്റി കഴിഞ്ഞപ്പോഴേക്കിനും റൂം ബോയ് ഞങ്ങൾക്കുള്ള ബ്രേക്ക്ഫാസ്റ്റ് കൊണ്ടു വന്ന് തന്നിരുന്നു...

അതൊക്കെ കഴിച്ചു കഴിഞ്ഞപ്പോ ഞാൻ ബെഡിലിരുന്ന് എന്റെ ഹീൽസ് ഇട്ടപ്പോഴാ ഞാൻ ക്ലോക്കിലുള്ള ടൈം ശ്രേധിച്ചത്... "ഇശുച്ചാ,,,ഇപ്പൊ സമയം രാവിലെ ഏഴു മണി ആയിട്ടുള്ളു...!!" ക്ലോക്കിലേക്കും വാച്ച് കെട്ടി കൊണ്ടിരിക്കുന്ന അവനിലേക്കും നോട്ടം തെറ്റിച്ച് ഞാനിങ്ങനെ പറഞ്ഞപ്പോ അവൻ അതിനെന്താ എന്ന മട്ടിൽ എന്നെ നോക്കി...അത് കണ്ട് ഞാൻ വീണ്ടും ക്ലോക്കിലേക്ക് നോക്കിയിട്ട് ബെഡിൽ നിന്നും എഴുനേറ്റ് അവന്റെ അടുത്തേക്ക് നടന്നു ചെന്നു... "ഇത്ര നേരത്തെ തന്നെ rose petals ലേക്ക് വിസിറ്റ് ചെയ്യാൻ പോകണോ... അവരൊക്കെ എഴുനേറ്റിട്ടുണ്ടാകോ...??!" എന്റെ പറച്ചിൽ കേട്ടിട്ടവൻ എന്നെയൊന്ന് ഇരുത്തി നോക്കി 'ഡയലോഗ് അടിക്കാതെ വേഗം വാടി' എന്നും പറഞ്ഞ് ഡോർ തുറന്ന് പുറത്തേക്ക് പോയതും അവനിങ്ങനെ ഒച്ചയിടാൻ ഞാനൊന്നും പറഞ്ഞില്ലല്ലോ എന്നും ചിന്തിച്ച് ഞാനും അവന്റെ പിന്നാലെ പുറത്തേക്ക് നടന്നു.... എന്നിട്ട് ലിഫ്റ്റ് വഴി ഞങ്ങൾ എൻട്രെൻസിലേക്ക് പോയിട്ട് പുറത്തേക്ക് നടന്നു....അപ്പൊ രാത്രി ഞങ്ങളെ ഫ്ലാറ്റിലേക്ക് ആക്കി തന്ന ഡ്രൈവർ ഞങ്ങളെ കാത്തു നിക്കുന്നത് കണ്ട് ഞാൻ വേഗം കാറിലേക്ക് കയറി ഇരുന്നു... രാവിലെ ആയതുകൊണ്ട് തന്നെ റോഡെല്ലാം മഞ്ഞു കൊണ്ട് മൂടി നിൽക്കാണ്...ചെറുങ്ങനെ മറ്റുള്ള വാഹനങ്ങളെയൊക്കെ കാണാൻ പറ്റുന്നുണ്ടെന്ന് മാത്രം... എനിക്കാണെങ്കിൽ മഞ്ഞു കൊണ്ട് തണുത്ത കാറ്റ് വന്നിട്ട് മുഖം ചെറുതായി വിറക്കുന്ന പോലെ...

അതോണ്ട് ഞാൻ വിൻഡോ ഗ്ലാസ് ഉയർത്തി വെച്ചിട്ട് ഒരു ചൂട് കിട്ടാനും വേണ്ടി ഇശുന്റെ അടുത്തേക്ക് ഒട്ടി ഇരുന്ന് അവന്റെ കൈയിൽ എന്റെ കൈ കോർത്തു വെച്ചു.. കുറച്ചു കഴിഞ്ഞപ്പോ ഇശു ആരോടോ ഫോണിൽ സംസാരിച്ച് ഇരിക്കുന്നത് കണ്ടതും ഞാൻ അവനെയൊന്ന് നോക്കിയിട്ട് പുറത്തേക്ക് നോക്കാൻ നിന്നപ്പോഴാ ഡ്രൈവർ പതിയെ കാർ സൈഡാകുന്നത് കണ്ടത്....അത് കണ്ടിട്ട് ഇത്ര പെട്ടെന്ന് സ്ഥലതെത്തിയോ എന്നു വിചാരിച്ച് നിന്നപ്പോഴേക്കും ഇശു എന്നോട് ഇറങ്ങാൻ പറഞ്ഞിട്ട് അവൻ ഡോറും തുറന്ന് പുറത്തേക്കിറങ്ങി.. അത് കണ്ട് ഞാനൊന്ന ശ്വാസം എടുത്തു വിട്ട് കാറിൽ നിന്നും ഇറങ്ങിയിട്ട് ഡോർ വലിച്ചടച്ചു....എന്നിട്ട് മുന്നിലേക്ക് നോക്കിയപ്പോ ഇവിടെയും മഞ്ഞ്... ചുറ്റും മഞ്ഞ് മൂടിയിട്ട് ഞാൻ എല്ലായിടത്തേക്കും നോട്ടം തെറ്റിച്ച് കൈ രണ്ടും കൂട്ടി ഉരസി... അന്നേരം ഇശു കാറിലെ ഡ്രൈവറോട് എന്തൊക്കെയോ പറഞ്ഞ് എൻ്റെയടുത്തേക്ക് വന്നിട്ട് എന്നോട് നടക്കാൻ പറഞ്ഞു... അത് കണ്ട് ഞാൻ തണുത്തിട്ട് കൈ രണ്ടും ഉരസി കൊണ്ട് മുന്നിലേക്ക് നടന്നു.. കുറച്ചു ദൂരം കഴിഞ്ഞ് മഞ്ഞിനാൽ മൂടി നിൽക്കുന്ന വലിയ കവാടം കണ്ടതും ഞാൻ ഇശുന്റെ കൈയിൽ പിടിച്ച് കവാടം കിടക്കാൻ നേരമാണ് എന്തോ എന്റെ കണ്ണിൽ ഉടക്കിയത്ത്. അത് കണ്ട് ഞാൻ മുന്നിലേക്ക് വെച്ച കാൽ പിന്നോട്ട് തന്നെ വെച്ചിട്ട് കവാടത്തിൽ വെച്ചിട്ടുള്ള വലിയ ബോർഡിലേക്ക് നോക്കി.... അപ്പൊ അവിടെ വെണ്ടക്ക അക്ഷരത്തിൽ എഴുതി വെച്ചത് കണ്ട് ഒരു മരവിപ്പോടെ ഇശുന്റെ കയ്യിലുള്ള പിടി ഞാൻ വിട്ടു..... എന്നിട്ട് വീണ്ടും ഉയർന്നു കൊണ്ടിരിക്കുന്ന നെഞ്ചിടിപ്പോടെ അവിടെ എഴുതിയിരിക്കുന്നത് വീണ്ടും വായിച്ചു നോക്കി....

MUMBAI CENTRAL JAIL കവാടത്തിൽ എഴുതി വെച്ചത് ഒരു മരവിപ്പോടെ വായിച്ചു നോക്കി നിൽക്കെ ഇശു എന്റെ കയ്യിൽ പതിയെ പിടിച്ച് വാ എന്നും പറഞ്ഞു മുന്നിലേക്ക് നടന്നപ്പോ ഞാൻ ഒരു തരം മരവിപ്പോടെ ഒരു പ്രതിമ കണക്കെ അവന്റെ കൂടെ നടന്നു.... ഉള്ളിലേക്ക് പോവുമ്പോൾ അവിടെയുള്ള പൊലീസിലിനോട് എന്തൊക്കെയോ ഇശു ചോദിക്കുന്നൊക്കെ ഉണ്ടേലും ഞാനതൊന്നും ശ്രേദ്ധിച്ചതേയില്ല... എനിക്ക്‌ ചുറ്റും എന്താണ് നടക്കുന്നതെന്ന് അറിയാത്ത അവസ്ഥ... തലക്കൊക്കെ ഒരു ഭാരം വെച്ച പോലെ.... ഹാർട്ട് ബീറ്റൊക്കെ വലിയ തോതിൽ മിടിച്ചു കൊണ്ടിരിക്കുന്നുണ്ടേലും ഞാനതൊന്നും അറിയാതെ തണുത്തുറച്ച ജീവച്ഛവം പോലെ അവന്റെ കൂടെ മുന്നിലേക്ക് നടന്നു.... കുറച്ചു നേരം നടന്നു കഴിഞ്ഞപ്പോ ഒരു ഭാഗത്ത് ഓരോന്നായി കമ്പി വെച്ച സ്ഥലവും അതിന്റെ തൊട്ടപ്പുറത്തുള്ള വാതിലിനരികെ ഒരു പോലീസുകാരൻ കാവൽ ഇരിക്കുന്നതും ഈ കമ്പി കൂട്ടിന്റെ ഉള്ളിലേക്കുള്ള നീണ്ട വരാന്തയിൽ ചില പൊലീസുകാർ അങ്ങോട്ടും ഇങ്ങോട്ടും നടന്നു പോകുന്നതൊക്കെ കണ്ട് ഞാൻ നേരെത്തെ പോലെതന്നെ ഒരു പ്രതിമ കണക്കെ നിന്നു.... കുറച്ചു നേരം കഴിഞ്ഞപ്പോ നീണ്ടു കിടക്കുന്ന വരാന്തയിലൂടെ ഒരു രൂപം ഞങ്ങളെ ലക്ഷ്യം വെച്ച് നടന്നു വരുന്നത് കണ്ട് എന്റെ ഹാർട്ട് ബീറ്റ് എന്നത്തേക്കാൾ ഏറെ മിടിച്ചു കൊണ്ട് ഇരിക്കുന്നതറിഞ്ഞതും എന്റെ തൊണ്ട കുഴിയിൽ ആരോ മുറുക്കി പിടിച്ച വേദന വരാൻ തുടങ്ങിയതും അതുകാരണം ഞാൻ നിലത്തേക്ക് വീഴുമോ എന്ന് പേടിച്ച് വിറക്കുന്ന കൈകൾ കൊണ്ട് മുന്നിലുള്ള കമ്പിയിൽ പിടി മുറുക്കി നിന്നു....

തൊണ്ട കുഴി വേദനിച്ചു തൊണ്ടയൊക്കെ വറ്റി വരണ്ട പോലെ തോന്നിയെങ്കിലും ഞാനതൊന്നും വകവെക്കാതെ കമ്പിയിയിലുള്ള പിടി ഏറെ മുറുക്കി നിന്നപ്പോഴേക്കിനും നേരത്തെ കണ്ട രൂപം എന്റെ തൊട്ടു മുന്നിൽ സ്ഥാനം ഉറപ്പിച്ചിരുന്നു.... അത് കണ്ടപ്പോ തന്നെ മരവിപ്പോടെ നിന്ന എന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊട്ടി ചാലിട്ടു ഒഴുകാൻ അധിക സമയമൊന്നും എടുത്തില്ല... ചാലിട്ടു നിർത്താതെ ഒഴുകുന്ന കണ്ണുനീർ കാരണം മുന്നിലുള്ള ആളെ വരെ എനിക്ക് വ്യക്തമായി കാണാതെ വന്നതും ഞാൻ കണ്ണ് ഇറുക്കി അടച്ച് തുറന്നോണ്ട് ശബ്ദം നഷ്ടപ്പെട്ട ആളുകളെ പോലെ കമ്പിയിൽ മുറുകെ പിടിച്ചു നിന്നു... അന്നേരം തണുത്തുറച്ച എന്റെ കൈകൾക്കു മുകളിൽ ചെറു ചൂടുള്ള കൈ വന്ന് പതിഞ്ഞതും ഹൈ റൈഞ്ചിൽ മിടിക്കുന്ന ഹൃദയത്തോടെ എന്റെ കൈകൾക്ക് മുകളിൽ വെച്ച കയ്യിലേക്ക് നോക്കിയിട്ട് എന്റെ തൊട്ടു മുന്നിൽ നിൽക്കുന്ന ഞാനിതു വരെ കാണാൻ കൊതിച്ച മുഖത്തേക്ക് നോക്കി ഏങ്ങലിടിച്ച് വിറക്കുന്ന ചുണ്ടുകളോട് കൂടെ പതിയെ ഉരുവിട്ടു.... "ജാസി.."........ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story