QUEEN OF KALIPPAN: ഭാഗം 7

queen of kalippan

രചന: Devil Quinn

ഞാൻ റൂമിലേക്ക് വന്നപ്പോ അവളുണ്ട് ബെഡിൽ കിടന്ന്‌ ഓരോന്ന് പറയുന്നു അത് എന്താണെന്നറിയാൻ ഞമ്മള് കുറച്ചുംകൂടി അവളെ അടുത്തേക്ക് ചെന്ന് ചെവി കൂർപ്പിച്ചു..... അപ്പോഴല്ലേ കാര്യം പിടികിട്ടിയെ..... ഈ പെണ്ണ് ഞമ്മളെ പ്രാകി കൊല്ലാണ്.... എനിക്ക് കാട്ടുപോത്തിന്റെ സ്വഭാവമാണ് തേങ്ങായാണ് മാങ്ങയാണ് എന്നൊക്കെ....അതും അല്ല ഞമ്മക്ക് അവളെ ശെരിക്കിനും അറിയത്തില്ല പോലും .....ഇന്ന് ഞാൻ കാണിച്ചു തരാടി നീ ആരാണെന്നൊക്കെ...... ഞമ്മള് അതും വിജാരിച്ച് അവൾ തിരിഞ്ഞു നോക്കുന്നവരെ അവിടെ നിന്നു..... അവൾക്കിപ്പോ കുറച്ച് അഹങ്കാരം കൂടിട്ടുണ്ട്.... ഇന്നത്തോടെ എല്ലാ തീർത്ത് തരാടി.... കുറച്ച് കഴിഞ്ഞ് അവൾ പിറകിലുള്ള ഞമ്മളെ കണ്ടതും ഒരു ചെറിയ പേടി അവളെ മുഖത്തു ഇല്ലാതില്ല.... ഹി ഹി അപ്പൊ പേടിയൊക്കെ ഉണ്ടല്ലെ.... "ഡി,,,, നീയിപ്പോ ഇതുവരെ എന്താ പറഞ്ഞു കൊണ്ടിരുന്നെ......???" ഞാൻ ഇത് പറഞ്ഞപ്പോ അവൾ പേടിച്ചിട്ടുണ്ട്...... "ആ,,.ആര് ഞാ,,, ഞാനോ....?" "അതെ നീയെന്നെ....." "ഞാനൊന്നും പറഞ്ഞില്ലല്ലോ,,,, അത് തനിക്ക് തോന്നിയത...." "എനിക്ക് തോന്നിയതൊന്നും അല്ല...... എന്താ പറഞ്ഞത്,,,, ഞാൻ ആനയാണ് ചേനയാണ് അങ്ങനെ എന്തെകിലും പറഞ്ഞോ......" ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

യാ റബ്ബി,,,, ഞാമ്മൾ പെട്ടു .....ഈ കാലമാടൻ എല്ലം കേട്ടു എന്ന തോന്നുന്നെ....ഇനി ഞമ്മള് എന്തു പറഞ്ഞു രക്ഷപെടും.... "അല്ല മോളെന്താ എന്റെ ബെഡിൽ......!!നീ പോയി ആ സോഫയിലോ നിലത്തോ കിടന്നോ.... അല്ലാതെ ഞമ്മളെ ബെഡിൽ കിടക്കാം എന്ന് വല്ല സ്വപ്നം ഉണ്ടെങ്കിൽ അങ് മാറ്റിവെച്ചേക്ക്....." "ഹെലോ മിസ്റ്റർ ,,,,ഞമ്മളാണ് ആദ്യം ബെഡിൽ കിടന്നെ അതോണ്ട് ഞാൻ ബെഡിൽ കിടക്കും അല്ലാതെ താനല്ല.... മനസ്സിലായോ.....??" "ഇല്ല ഒട്ടും മനസ്സിലായില്ല,,,,, എന്റെ ബെഡിൽ വന്ന് നീ ഇവിടെ കിടക്കും എന്ന പറയാൻ നീ ആരാടി..... ഹേ??" "ഞാൻ നിങ്ങളെ പൊണ്ടാട്ടി..... എന്തേ വല്ല സംശയം ഉണ്ടോ....." "നീ വല്ലാതെ എന്നോട് കളിക്കണ്ട ട്ടോ ഇത് എന്റെ ബെഡ് ആണെങ്കിൽ ഇവിടെ ഞാൻ കിടന്നിരിക്കും......" എന്നും പറഞ്ഞ് ഓൻ ബെഡിൽ വന്ന് ഞമ്മളെ അപ്പുറത്തെ സൈഡിൽ കിടന്നു.... ഇപ്പൊ ഞാൻ ഒരു സൈഡിലും ഓൻ മറ്റേ സൈഡിലുമായിട്ടാണ് കിടക്കുന്നെ...... "ഡി,,, മര്യാദയ്ക്ക് ഇവിടെ നിന്ന് എണീച്ചു പൊയ്‌ക്കോ അല്ലെങ്കിൽ ഞാൻ ഉണ്ടല്ലോ......." "ഇത് സീരിയലോ സിനിമയോ അല്ല നിങ്ങൾ പറയുന്ന പോലെ സോഫയിലോ നിലത്തോ കിടന്നുറങ്ങാൻ..... ഞാൻ ഇവിടെയൊള്ളു കിടക്ക നിങ്ങൾക്ക് വേണെങ്കിൽ എന്റെ അപ്പുറത് കിടന്നോ.... ഞമ്മക്ക് കോഴപ്പൊന്നുമില്ല....."

"ഓഹ് അങ്ങനെയാണോ....എന്നാ ഞാൻ ഇവിടെ തന്നെ എന്റെ ബെഡിൽ കിടക്കും....... നിന്നെ എങ്ങനെ ഇവിടെ നിന്ന് തട്ടുന്നെ എന്ന ഞമ്മക്ക് അറിയ..." അത്രയും പറഞ്ഞു ഓൻ ഞമ്മള് പുതച്ച blacket ഒറ്റ വലി....ദാ പോണ് അവിന്റെ അടുത്തേയ്ക്ക്..... യാ റബ്ബി ഇന്ന് ഞമ്മള് തണുത്തുറച്ചു മരിക്കുമെന്നാ തോന്നുന്നെ.... ബല്ലാത്ത തണുപ്പും അതിനുപുറമേ ഏസിന്റെ തണുപ്പും...... പുതപ്പ് ഇല്ലാതെ ഞമ്മൾ എങ്ങനെ ഉറങ്ങും.... ബ്ലാ "എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കുമെഡി..... ഇനി മോൾ പോയി വല്ല സോഫയിലും കിടന്നുറങ്ങിക്കോ വേറെ പുതപ്പും എടുത്ത്....." ഓൻ ഇതും പറഞ്ഞു ബാൻക്ലേറ് പുതച്ചുമുടി അപ്പുറത്തേക്ക്ക് തിരിഞ്ഞു കിടന്നു..... ഇനി ഞമ്മള് എന്താചെയ്യാ....!!!!യാ ഐഡിയ ഹു ഹു ഹു.....അങ്ങനെ ഞമ്മളെ തണുപ്പത്ത് ഉറക്കി നീ സഖായിട്ട് ഉറങ്ങേണ്ട .....അതും മനസ്സിൽ വിജാരിച്ച് ഞമ്മള് ഓൻ പുതച്ച ബാൻക്ലേറ് ഒറ്റ വലി .....ദാ പോരുന്നു ഞമ്മളെ അടുത്തേക്ക്..... ഹി ഹി ഹി ഞമ്മളെ അടുത്ത കളിച്ചാൽ ഇങ്ങനെ ഇരിക്കും.... "ഡി,,,,,,,,,,,!!!!!!!!അത് ഇങ്ങു തന്നെ...." "ഓഹ് ഇങ്ങള് പറയുമ്പോ തരാൻ നിക്കല്ലേ....." അതും പറഞ്ഞു ഞമ്മള് തിരിഞ്ഞു കിടന്നതും ആ സ്‌പോട്ടിൽ തന്നെ ഞമ്മളെ അടുത്ത നിന്ന് ചെക്കൻ ബ്ലാങ്കലേറ് പിടിച്ചു വാങ്ങി.....ഇവനെ ഞാനിന്ന് .....

പിന്നെ അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചു വലിയായിരുന്നു..... ലാസ്റ് ചെക്കൻ ബലത്തിൽ വലിച്ചതും ഞമ്മള് എന്റെ കയ്യിലുള്ള ഭാഗം വിട്ടതും ദാ പോണ് ചെക്കൻ അങ് നിലത്തേക്ക്..... ഹു ഹു. ഐറു നോടാണ് അവന്റെ കളി.....!!!!!!!ഞമ്മള് അവനെ കളിയാക്കി കിണിച്ചു കൊണ്ടിരുന്നു..... ഹി ഹി °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° യാ റബ്ബി ഞമ്മളെ നടു പോയെന്ന തോന്നുന്നെ .....എന്റെ നടു ഒടിച്ചിട്ട അവൾ കിടന്ന്‌ കിണിക്ക... "ഡി നിനക്കുള്ളത് ഞാൻ നാളെ നേരം വെളുത്തിട്ട്‌ തരാട്ടോ....." പെണ്ണ് ഇപ്പളും കിടന്നും മറിഞ്ഞും ചിരിക്കാണ് ....... "ഓ അയ്‌കോട്ട,,,,,, ഞമ്മള് രണ്ടു കയ്യും നീട്ടി സ്വീകരിക്കാ....." ഇവൾക്ക് ഇപ്പൊ കുറച്ചു വിളച്ചിൽ കൂടുന്നുണ്ട്....... ശെരിയാക്കി തരാടി നാളെ നീ കമ്പനിയിലേക് വാ ....നിനക്കുള്ള പണി അവിടെനിന്ന് തരാ.....ഇപ്പൊ നീ സുഖിച്ചു ഉറങ്ങിക്കോ...... അത്രയും ഞമ്മള് മനസിൽ ഓർത്തു അവർക്കുള്ള പണിയും ആലോചിച്ചു ബ്ലാക്ക്റ്റും പുതച്ചു നിലത്ത്തന്നെ കിടന്നുറങ്ങി...... ★★★★★★★★★★★★★★★ രാവിലെ എഴുനേറ്റപ്പോ ഓൻ പുതച്ചു മൂടി നിലത്തു കിടക്കുന്നു അത് കണ്ടപ്പോ ഇന്നലെ രാത്രി നടന്നതാണ് മനസ്സിലേക്ക് വന്നത്.... പാവണ്ട് ചെക്കൻ ..... ഞമ്മള് ഓന്റെ മുടിയിലൊന്ന് തലോടി നെറ്റിയിൽ ചുംബിച്ച് ബാത്രൂമിലേക്ക് ഓടി അല്ലെകിൽ ഓൻ ഞമ്മളെ കൊന്ന്‌ കൊലവിളിച്ചു വല്ല പൊട്ട കിണറ്റിലും തള്ളിനി..... ഞമ്മള് പിന്നെ കുളിച്ച് നിസ്കരിച്ചു താഴത്തെക്ക് വിട്ടു... അപ്പോ ഞമ്മളെ ഭർത്തു ജോകിങ് കഴിഞ്ഞു വരുന്നു..... ഞമ്മളെ അടുത്ത എത്തിയതും ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു അതിൻ മറുപടി എന്നോണം ഞമ്മളെ നോക്കി പുച്ഛിച്ചു പോയി.... ബല്ലാത്ത ജാതി.... ഇതിനൊക്കെ ഏത് നേരത്ത ആണാവോ സ്നേഹിക്കാൻ തോന്നിയെ.....

എല്ലാരും ബ്രേക്ഫാസ്റ് ഒക്കെ കഴിച്ച ശേഷം ഞാൻ റൂമിലേക്ക് വിട്ടു ഇന്നല്ലേ ഞമ്മൾ കമ്പനിയിൽ ജോയിൻ ചെയ്യേണ്ട ദിവസം ... മാറ്റി കഴിഞ്ഞു മിററിൽ നോക്കി മുടി പിൻ ചെയ്യുമ്പോ ഞമ്മളെ കടുവ ഉണ്ട് വൈറ്റ് ഷർട്ടിന്റെ മുകളിൽ ബ്ലാക്ക്‌കോട്ടും സൂട്ടും ഒക്കെ ഇട്ട് മൊഞ്ചനായി മുടി വാരുന്നു.....ഇന്റെ അള്ളോഹ് എന്തൊരു മൊഞ്ചൻ ആണ് പഹയൻ ഒറ്റ നോട്ടത്തിൽ പെർഫെക്ട് ലുക്ക് ആ ഡ്രിം ചെയ്ത താടിയും മുഖത്തേയ്ക്ക് ചായ്ഞ്ഞു കിടക്കുന്ന മുടിയും ആഹാ പെര്ഫെക്ട മാച്ച് .....അവനെയും വായിനോക്കി നിൽക്കുന്ന സമയത്താണ് ഓൻ വന്ന് ഞമ്മളോട് ഒച്ച വെച്ചത്.... അപ്പോതന്നെ സ്ഥലകൾബോധം വന്ന ഞമ്മള് ഒന്നും അറിഞ്ഞില്ലേ രാമായണ എന്ന ഭാവത്തിൽ ഓന്റെ മുഖത്തേയ്ക്ക് നോക്കി...... "ഡി ,,,,,ഞാൻ പോവാണ് പിന്നെ ഉമ്മ നിന്നെയും കൊണ്ടപോവാനാണ് പറഞ്ഞത് പക്ഷെ ഞാൻ നിന്നെ കൊണ്ടുപോവില്ല..... അതോണ്ട് നീ പറയണം ഞാൻ നേരത്തെ എന്തോ ആവശ്യത്തിന് പോയിയെന്ന്‌....." "ഞാനൊന്നും നിങ്ങളെ പോലെ കള്ളം പറയില്ല.... നിങ്ങളെന്നെ ഉമ്മനോട് പറഞ്ഞാമതി....." "ഓ ഇവളെ ഞാനിന്ന് " അത്രയും പറഞ്ഞു കലി തുള്ളി പോയി...... ഓഹ് ഭാഗ്യം ഞമ്മള് വായിനോക്കിയത് കണ്ടിട്ടില്ല എന്ന തോന്നുന്നെ...... ഞമ്മള് മുടി പിന് ചെയ്തു ഷാൾ ഒക്കെ ഇട്ട് ചെക്കന്റെ പിന്നാലെ പോയി....

അല്ലെങ്കിൽ ഓൻ ഞമ്മളെ കൊണ്ടു പോവില്ല..... വല്ല ഉടയിപ്പും കാണിച്ചു വേറെ കാറിൽ ഡ്രൈവറുടെ കൂടെ പോവേണ്ടിവരും..... അത് ഞമ്മള് സമ്മതിക്കില്ല ആദ്യമായിട്ട് ഞമ്മള് കമ്പനിയിലേക്ക് പോവുന്നത് അത് എന്തായാലും ഞമ്മളെ ചെക്കന്റെ കൂടെ ആവണം അതാണ് അതിന്റെ ഒരു ഇത്........ ★★★★★★★★★★★★★★★ അല്ലേലും ഇവളോട് ഒരു കാര്യം ഏൽപ്പിച്ച ചെയ്യുല.... ഇപ്പൊ തന്നെ പെണ്ണിന് എന്തൊരു ജാഡ......എന്തായാലും അവളെ ഞാൻ കൊണ്ടുപോവില്ല..... ഞമ്മള് ഓളെ പിരാകി കാറിന്റെ കീ കയ്യിലിട്ട കറക്കി സ്റ്റയർ ഇറങ്ങിയപ്പോ ഉപ്പ ഉണ്ട് മുമ്പിൽ ...... "ഇഷു,,,,,,,നീ ഇറങ്ങിയോ....അല്ല ഐറ എവിടെ..... നീ എന്താ അവളെ കൂട്ടാതെ പോവുന്നേ......" യാ റബ്ബി,,,, ഞമ്മള് പെട്ടു ഇനി എന്തു പറയും...... ഇത് വല്ലാത്ത അവസ്ഥയായല്ലോ.... "അത് ഉപ്പാ ,,,,,"എന്നും പറഞ്ഞു ഞമ്മള് നീട്ടിയതും..... 'അതാ അവൾ വരുന്നു......" എന്നും പറഞ്ഞു ഉമ്മ ഞമ്മളെ അടുത്തേയ്ക്ക് വന്ന് മുകളിലേക്ക് നോക്കുന്നത് കണ്ടു ഞമ്മളും അങ്ങോട്ടേക്കായി നോക്കിയതും അവളുടെ വരവ് കണ്ട ഞമ്മളെ കണ്ണു തള്ളി....... ട്രാൻസിൽ നസ്രിയ കോട്ടും സ്യൂട്ടും ഇട്ട് സ്ലോമോഷനിൽ നടന്ന വരുന്ന പോലെയാ അവളുടെ നടത്തം.....ഡ്രസ് അത് അല്ലെങ്കിലും വരവിൽ ഒരു മാറ്റവും ഇല്ല.... ഒക്കെ ഇന്നത്തോടെ ഞാൻ ശെരിയാക്കി തരാടി......

നീ ഇപ്പൊ സുഖിച്ച് നടന്നോ.... "മോളെ,,,,, All the best.....ആദ്യത്തെ ഡേ അല്ലെ .......ഡാ സൂക്ഷിച്ചും കണ്ടും എന്റെ മോളെ കമ്പനിയിൽ എത്തിക്കണം അല്ലാതെ നിന്റെ ഒറ്റക്കുള്ള ഹൈ സ്പീഡ് ഒന്നും വേണ്ട ....കേട്ടല്ലോ....??" ഞമ്മള് അതിനൊന്ന മൂളി കൊടുത്ത് എല്ലാവരോടും ബായ് പറഞ്ഞു ഞമ്മളെ ഡസ്റ്ററിൽ കയറി.....അവളും ഫ്രണ്ട് സീറ്റിൽ ഇരുന്നതും ഞമ്മള് മാക്സിമം സ്പീഡിൽ വണ്ടി ഓടിച്ചു.... ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ഞമ്മക്ക് എല്ലാരും all the best ഒക്കെ തന്ന് സൂക്ഷിച്ചു പോവണം എന്നൊക്കെ ഉമ്മ ഞമ്മളോട് പറഞ്ഞു നെറ്റിൽ ഒന്ന് ചുംബിച്ചു..... ഞമ്മള് എല്ലാവരോടും സലാം പറഞ്ഞു ചെക്കന്റെ ഡസ്റ്ററിൽ കയറിയതും ദാ പോണ് ചെക്കൻ ഹൈ സ്പീഡിൽ ഞമ്മക്ക് സീറ്റ് ബെൽറ്റ് ഇടാൻ പോലും സാവകാശം ഇല്ലാതെയാണ് ചെക്കന്റെ പോക്ക്...... ഇന്ന് ഞമ്മള് പരലോകത്തേക് ഇടുക്കും എന്ന തോന്നുന്നെ അമ്മാതിരി പോക്കാണ്.....

എങ്ങനെഒക്കെയോ സീറ്റ് ബെൽറ്റ് ഇട്ട് ഞമ്മള് സ്വലാത്തും ചൊല്ലി ഇരുന്നു...... "ഇഷു ഒന്ന് പതുക്കെപ്പോ,,,,,എനിക്ക് പേടിയാവുന്നുണ്ട് ട്ടോ......" എന്നും പറഞ്ഞ് കരയുന്ന പോലെ അഭിനയിച്ചു..... "നീ പേടിക്കണം......അപ്പഴും നിന്നോട് ഞാൻ പറഞ്ഞു എന്റെ കൂടെ പോരണ്ട എന്ന് അത് കേൾക്കാതെ വന്നിട്ടല്ലെ..... പിന്നെ ഇനിയും നീ എന്റെ ഒപ്പം വരാണെങ്കിൽ ഇതൊക്കെ സാഹിച്ചേ പറ്റു...." ഈ ചെക്കനെ കൊണ്ട് തോറ്റു.....ഏത് നേരത്ത ആണാവോ ഈ വണ്ടിയിൽ കയറാൻ തോന്നിയെ .......ഞമ്മള് പിന്നെ ഓന്റെ ഭാഗത്തേക് നോക്കാതെ സ്വലാത്തും ചൊല്ലി പ്രകൃതി ഭംഗി യും ആസ്വദിച്ച് ഇരുന്നു.... പെട്ടന്ന് ഗേറ്റ് കടന്ന് കോമ്പൗണ്ടിലേക് കാർ നിർത്തിയതും ഞമ്മള് കാറിൽ നിന്ന് ഇറങ്ങി മുൻപിലേക്ക് നോക്കിയതും ഞമ്മളെ കണ്ണു തള്ളി...... "Wowwww.... What a Amazing...." ....... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story