QUEEN OF KALIPPAN: ഭാഗം 71

queen of kalippan

രചന: Devil Quinn

"ഹോട്ടാണെന്ന് കരുതി വെറുതെ തൊടാൻ നിൽക്കേണ്ട,,,, ചിലപ്പോ പൊള്ളിയെന്നു വരും...." എന്നുള്ള ഘോരമായ ശബ്ദവും ഉറച്ച ശബ്ദവും കേട്ട് ദേഷ്യം കൊണ്ട് മുഖം വലിഞ്ഞു മുറുകിയിട്ട് കൈ ചുരുട്ടി പിടിച്ചു നിക്കുന്ന ഇശുനെ നോക്കി... അപ്പോഴും അവൻ അവന്മാരെ കുത്തുന്ന കണ്ണുകളോടെ ദഹിപ്പിച്ചു നോക്കുന്നതൊക്കെ കണ്ടിട്ട് എനിക്ക് പേടിയാവാൻ തുടങ്ങിയതും ഞാൻ പേടിച്ചിട്ട് രണ്ടടി പിറകിലേക്ക് നിന്നു ഉമിനീരിറക്കി... "ഇതൊക്കെ ചോദിക്കാൻ നീയാരണാവോ....??!" അതിലൊരുത്തൻ ഇശുനോടായി ഇങ്ങനെ ചോദിച്ചപ്പോ അവൻ ദേഷ്യം അണപല്ലിൽ പിടിച്ചുവെച്ചിട്ട് കണ്ണ് ഇറുക്കി അടച്ചു തുറന്നു... "ഇവളുടെ മേലിൽ പൂർണ ഉത്തരവാദിത്യം ഉള്ളയാൾ തന്നെ....She's ma girl... എന്നവൻ ഉറച്ച സ്വരത്തോടെ പറഞ്ഞപ്പോ എന്റെ മേലിലൂടെ ഒരു കുളിരങ് കയറി പോയി.... രോമങ്ങളെല്ലാം എഴുനേറ്റ് നിൽക്കുന്നത് എനിക്ക് ഫീൽ ചെയ്യാൻ തുടങ്ങിയതും ഞാൻ ചെറു പുഞ്ചിരിയോടെ അവനെ നോക്കിയപ്പോ അവൻ അപ്പോഴും അവന്മാരെ വിടാതെ നോക്കാണ്.... അത് കണ്ടിട്ട് ഞാൻ അവനിലുള്ള നോട്ടം അവന്മാരിലേക്ക് നോക്കിയപ്പോ അവർ ഒന്ന് പുച്ഛിച്ചു ചിരിച്ചു... "ഓ,,,,, നിന്റെ പെണ്ണാണോ ഇവൾ... എന്നാ ചരക്കാണല്ലോ..എങ്ങനെ ഒപ്പിച്ചു ഇവളെ...???

ഞങ്ങൾക്കും കൂടെ ഒന്ന് തരുമോ നിന്റെ പെണ്ണിനെ...?" ഒരു വൃത്തികെട്ട നോട്ടത്തോടെ അവരിൽ ഒരാൾ എന്നെ അടിമുടി കണ്ണുഴിഞ്ഞ് ഒരു ചിരിയോടെ ഇങ്ങനെ ചോദിച്ചപ്പോ ദേഷ്യം കാലിനടിയിൽ നിന്ന് അരിച്ച് കയറാൻ നിന്നപ്പോഴേക്കിനും എന്റെ കൈ തണ്ടയിൽ ഒരു കൈ പിടി മുറുക്കിയിരുന്നു... അത് ഇശുന്റെ കൈ തന്നെയാണെന്ന് അറിയുന്നോണ്ട് ഞാൻ എന്നിൽ പിടിമുറുക്കിയ അവന്റെ കയ്യിലേക്ക് നോക്കിയിട്ട് അവന്റെ മുഖത്തേക്ക് പതിയെ നോക്കി...അപ്പൊ അവന്റെ മുഖമെല്ലാം ദേഷ്യം കൊണ്ട് വലിയുന്നതിനനുസരിച്ച് എന്റെ കൈയിലെ പിടി മുറുകുന്നുമുണ്ട്... അതിൽ തന്നെ എനിക്ക് മനസ്സിലായി അവനിപ്പോ എത്ര ദേഷ്യമുണ്ടെന്ന്... അവൻ പിടി മുറുക്കുന്നതിനനുസരിച്ച് എന്റെ കൈ തണ്ട വേദനിച്ചിട്ട് കണ്ണിൽ നിന്ന് പൊന്നീച്ച പാറാൻ അധിക സമയമൊന്നും എടുത്തില്ല... അതോണ്ട് തന്നെ ഞാൻ അവന്റെ കൈയിന്റെ മുകളിൽ എന്റെ മറു കൈ വെക്കാൻ നിന്നപ്പോഴേക്കിനും അവൻ ഏറെ എന്റെ കൈയിൽ പിടി മുറുക്കിയിട്ട് എന്റെ കൈ പിടിച്ചു മുന്നിലേക്ക് വലിച്ചിട്ടു... പെട്ടന്നവൻ എന്നെ പിടിച്ചു വലിച്ചപ്പോ ഞാൻ അവന്മാരെ മുന്നിലേക്ക് വേച്ചു പോയെങ്കിലും ഞാൻ എങ്ങനെയൊക്കെയോ അവരെ തൊട്ടു മുന്നിൽ പുൾ സ്റ്റോപ്പിട്ട് നിന്നിട്ട് അവരെ രണ്ടുപേരെയും ഒന്ന് നോക്കിയിട്ട് പിറകിലുള്ള ഇശുനെ നോക്കി... "നിങ്ങൾക്കവളെ എന്നിൽ നിന്ന് കൊണ്ടു പോകാൻ സാധിക്കുമെങ്കിൽ കൊണ്ടു പോകാം അവളെ...."

എന്റെ സൈഡിലായി വന്നു നിന്നിട്ടവൻ കൂളായി ഇങ്ങനെ പറഞ്ഞതും ഞാൻ കണ്ണു തള്ളി കൊണ്ട് ഇശുനെ നോക്കിയപ്പോ അവനന്നെ മൈൻഡ് പോലും ചെയ്യാതെ നിൽക്കാണ്.... അത് കണ്ടിട്ട് ഞാൻ അവന്മാരെ നോക്കിയതും അവരിൽ ഒരാൾ ഇശുനെ നോക്കി കോട്ടി ചിരിച്ചിട്ട് എന്നെ നോക്കിയിട്ട് എന്റെ അടുത്തേക്ക് വരാൻ തുടങ്ങി... അത് കണ്ട് ഞാൻ രണ്ടടി പിറകിലേക്ക് വേച്ചു നിന്നിട്ട് ഇശുന്റെ അടുത്തേക്ക് ചാഞ്ഞു നിന്നു.... അന്നേരം എന്റെ അടുത്തേക്ക് നടന്നെത്തിയ ആൾ എന്റെ കൈയിൽ പിടി മുറുക്കാൻ നിന്നപ്പോഴേക്കിനും എന്തോ പൊട്ടി തെറിക്കുന്ന ശബ്ദം എന്റെ ചെവിയിൽ അലയടിച്ചിരുന്നു.. അതിന്റെ ഘോരമായ ശബ്ദം കൊണ്ട് എന്റെ ചെവിയിൽ ഒരു മൂളക്കം പോലെ കീ എന്നൊരു ശബ്ദം വന്നതും ഞാൻ ചെവി രണ്ടും പൊത്തി പിടിച്ച് കണ്ണിറുക്കി ചിമ്മി നിന്നു.... "എന്താടാ തൊടുന്നില്ലേ പന്ന***......" ചെവി പൊത്തി പിടിച്ചിട്ടു പോലും ഇശുന്റെ സൗണ്ട് ചുറ്റു പാടും അലയടിക്കുന്ന ശബ്ദത്തോടെ എന്റെ ചെവിയിലേക്ക് കുത്തി വന്നതും ഞാൻ ഇറുക്കി അടച്ച കണ്ണുകൾ വെട്ടി തുറന്നിട്ട് ചെവിയിൽ നിന്നും കൈയെടുത്തു മാറ്റി.... അപ്പൊ എന്റെ തൊട്ടു മുൻപിൽ തലയിൽ നിന്ന് ബ്ലഡ് ഒലിച്ചു വന്നിട്ട് തലയിൽ കൈ വെച്ച് നിൽക്കുന്ന ആളെയും ആൽഗഹോളിന്റെ പൊട്ടിയ ബോട്ടിൽ പിടിച്ചു നിന്ന് മറ്റയാളെ ദേഷ്യത്തോടെ നോക്കുന്ന ഇശുനേയും കണ്ടതും ഞാൻ കണ്ണ് ചിമ്മി തുറന്ന് വാ പൊളിച്ച് അയാളെയും ഇശുനെയും നോക്കി...

അപ്പോ ആൽഗഹോളിന്റെ അടി ഭാഗം പൊട്ടിയിട്ട് അതിന്റെ കൂർത്ത കുപ്പി ചില്ലിലൂടെ ബ്ലഡ് ഒഴുകുന്നത് കണ്ട് ഇതയാളെ തലമണ്ടയിലെ ബ്ലഡ് ആണെന്ന് എനിക്ക് കത്തിയതും ഞാനൊന്ന് പുച്ഛിച്ചു ചിരിച്ചിട്ട് അയാളെ നോക്കിയപ്പോ അയാൾ ഇശുനെ ചെറു ഭീതിയോടെ നോക്കിയിട്ട് പുറകിലേക്ക് ഒന്ന് വേച്ചു നിന്നു... "എന്താടാ കൊണ്ടുപോകുന്നില്ലേ....??!" അയാൾക്കൊപ്പമുള്ള ആളെ നോക്കി ഇശു ബോട്ടിലിൻ്റെ പൊട്ടിയ കൂർത്ത ഭാഗം അയാൾക്കു നേരെ ആക്കി പിടിച്ച് ഇങ്ങനെ ചോദിച്ചപ്പോ അയാൾ പേടിച്ചു കൊണ്ട് രണ്ടടി പിറകിലേക്ക് നിന്നിട്ട് വേണ്ട എന്ന മട്ടിൽ തലയാട്ടി..... അന്നേരം തന്നെ ഇശു അവന്മാരെ കൂർപ്പിച്ചു നോക്കിയിട്ട് പൊട്ടിയ ബോട്ടിൽ അവർക്ക് നേരെ വീശിയപ്പോഴേക്കിനും തലക്ക് അടി കിട്ടിയയാൾ അവിടുന്ന് ഓടിയിരുന്നു.... അത് കണ്ടിട്ട് മറ്റയാൾ പേടിച്ചു കൊണ്ട് ഓടാൻ നിന്നപ്പോഴേക്കിനും ഇശു കാലു കൊണ്ട് അവനെ തടുത്തു നിർത്തി... അന്നേരം അയാൾ മലർന്നടിച്ച് ഫുഡ് പാത്തിലേക്ക് വീണതും ഇശു ഒന്ന് കോട്ടി ചിരിച്ചിട്ട് നിലത്തു ഒരു മുട്ടു കുത്തി അയാളെ അരികിലിരുന്നിട്ട് കയ്യിലുള്ള പൊട്ടിയ ബോട്ടിലിന്റെ കൂർത്ത മുന പോലെ ആയിട്ടുള്ള ഭാഗത്തേക്ക് ഒന്ന് ചെരിഞ്ഞ് നോക്കിയിട്ട് അയാളെ നോക്കി ഒന്ന് ചിരിച്ചു.... "ഇനി എന്റെ പെണ്ണിന്റെ മേലിൽ നീയോ മറ്റവനോ കൈ വെച്ചാൽ ...." 🌸💜🌸💜🌸💜🌸💜🌸💜🌸 എന്നു ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞിട്ട് കയ്യിലുള്ള ബോട്ടിലെ കൂർത്ത ഭാഗം കൊണ്ട് അവന്റെ കഴുത്തിന്റെ അടുത്തേക്ക് പോയി.... "

പിന്നെ ഈ കഴുത്ത് നിനക്കുണ്ടാവില്ല...." കൂർത്ത ഭാഗം കൊണ്ട് അവന്റെ കൊല്ലിയിൽ പതിയെ തലോടി കൊണ്ട് ഞാനിങ്ങനെ പറഞ്ഞപ്പോ അവന്റെ കഴുത്തൊക്കെ പിടഞ്ഞിട്ട് അവൻ ഉമിനീരൊക്കെ ഇറക്കുന്നുണ്ട്.... അത് കണ്ടിട്ട് ഞാൻ ഒന്ന് പുച്ഛിച്ചു ചിരിച്ച് അവന്റെ കഴുത്തിൽ കൂർത്ത ഭാഗമൊന്ന് ഉരസിയപ്പോ തന്നെ അവിടെ നിന്നും ചോര പൊടിയാൻ തുടങ്ങിയതും അവൻ പേടിയോടെ എന്നെ നോക്കി പതിയെ വേണ്ട എന്ന് പറഞ്ഞ് തലയാട്ടിയത് കണ്ടിട്ട് ഞാൻ അവനെയൊന്ന് അമർത്തി നോക്കിയിട്ട് അവിടെനിന്നും എഴുനേറ്റു.... അന്നേരം അവൻ പേടിയോടെ എന്നെ നോക്കിയിട്ട് അവിടെനിന്നും എഴുന്നേറ്റ് തിരിഞ്ഞു ഓടുന്നത് കണ്ട് ഞാൻ അവനെ നോക്കി ദേഷ്യം അണപല്ലിൽ കടിച്ചു പിടിച്ച് കയ്യിലുള്ള ബോട്ടിൽ ദേഷ്യത്താൽ നിലത്തേക്ക് ആഞ്ഞെറിഞ്ഞു... അന്നേരം തന്നെ ബോട്ടിൽ അവിടെയുള്ള കല്ലിൽ തട്ടി അത് ചിന്നി ചിതറിയിട്ട് അതിന്റെ ഒരു ചില്ല് നിലത്തു നിന്ന് മുകളിലേക്ക് ഉയർന്ന് പൊങ്ങിയതും അത് ഐറയുടെ മേലിലേക്ക് തട്ടുമെന്ന് വിചാരിച്ച് ഞാൻ അവളെ പിടിച്ചു അവിടെനിന്നും മാറ്റിയപ്പോ തന്നെ അതന്റെ പുറം കൈയിൽ തറച്ചു കയറി.... അതുള്ളിലേക്ക് ആഴത്തിൽ പതിഞ്ഞപ്പോ തന്നെ ഞാനൊന്ന് കണ്ണു മുറുക്കി ചിമ്മി തുറന്നു...

അവന്മാരോടുള്ള ദേഷ്യം കൊണ്ട് ഈ തറഞ്ഞു നിൽക്കുന്ന കുപ്പിച്ചില്ലിന്റെ വേദനയൊന്നും ഒന്നുമല്ലാതോണ്ട് ഞാൻ പുറം കയ്യിൽ തറഞ്ഞു നിക്കുന്ന കുപ്പിച്ചിൽ എടുക്കാൻ നിന്നു... അന്നേരം ഐറ എന്റെ കയ്യിലേക്ക് നോക്കിയിട്ട് എന്റെ അടുത്തേക്ക് വരാൻ നിന്നപ്പോഴേക്കിനും ഞാൻ വേണ്ട എന്ന രീതിയിൽ കൈ പൊക്കി കാണിച്ചിട്ട് പുറം കയ്യിൽ തറച്ചു നിൽക്കുന്ന ചില്ലെടുത്തു മാറ്റി.....അപ്പോഴേക്കിനും അവിടുന്ന് ബ്ലഡ് ഒഴുകി വരാൻ തുടങ്ങിയതും ഞാൻ മുന്നിലേക്ക് നടക്കാൻ ഒരുങ്ങിയപ്പോ ഐറ എന്റെ മുന്നിലേക്ക് കുറുകെ വന്നു നിന്നു.... "ഇശുച്ചാ,,, ഞാൻ ,,,," Enough Airaa..... എന്റെ മുന്നിലേക്ക് കയറി നിന്നിട്ടവൾ കണ്ണു നിറച്ച് എന്തോ പറയാൻ നിന്നപ്പോഴേക്കിനും ഞാനവളോട് നിർത്താൻ പറഞ്ഞ് അവളെ കൂർപ്പിച്ചു നോക്കി..... "ഒരു നിമിഷം ഞാനിവിടെ എത്തിയില്ലെങ്കിൽ...!!! വേണ്ട...നിന്നോടൊന്നും പറഞ്ഞിട്ടും കാര്യമില്ല,,പറഞ്ഞാലൊന്നും അങ്ങോട്ട് കേൾക്കില്ലല്ലോ... അതോണ്ട് നീ എന്താന്ന് വെച്ചാൽ ചെയ്തോ..." എന്ന് പറഞ്ഞ് ഞാനവളെ ഒന്നമർത്തി നോക്കിയിട്ട് കാർ സൈഡാക്കി നിർത്തി വെച്ച സ്ഥലത്തേക്ക് നടന്നു....എന്നിട്ട് ഡോർ വലിച്ചു തുറന്നിട്ട് കാറിലേക്ക് കയറി ഇരുന്ന് ഡോർ വലിച്ചടച്ചു..... 🌸💜🌸💜🌸💜🌸💜🌸💜🌸

ഇശു പറഞ്ഞതൊക്കെ മനസ്സിൽ തറഞ്ഞു നിന്നിട്ട് കണ്ണിൽ വെള്ളം ഉരുണ്ടു കൂടിയിട്ട് അത് നിർത്താതെ ഒഴുകാൻ തുടങ്ങിയപ്പോഴേക്കിനും ഇശു ഡോർ ആഞ്ഞടക്കുന്ന സൗണ്ട് കേട്ട് ഞാനൊന്ന് ഞെട്ടി ...അന്നേരം തന്നെ ഡ്രെവർ ഹോണ് അടിക്കുന്നത് കേട്ട് എന്നിൽ ഒഴുകി കൊണ്ടിരിക്കുന്ന കണ്ണുനീർ അമർത്തി തുടച്ചിട്ട് കാറിന്റെ അടുത്തേക്ക് പോയി അതിൽ കയറി ഇരുന്നു..... അന്നേരം ഇശു എന്നിൽ നിന്ന് മുഖം തിരിച്ച് വിൻഡോ ഗ്ലാസിന്റെ ഉള്ളിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുന്നത് കണ്ട് ഉള്ളിൽ പൊട്ടി വരാൻ നിക്കുന്ന കണ്ണുനീർ പിടിച്ചു വെച്ചിട്ട് അവന്റെ മടിയിൽ വെച്ച കയ്യിലേക്ക് നോട്ടം തെറ്റിച്ചു..... അപ്പൊ കയ്യിൽ നിന്ന് നിർത്താതെ ബ്ലഡ് ഒഴുകുന്നത് കണ്ട് ഞാനവന്റെ കയ്യിൽ പിടിക്കാൻ നിന്നപ്പോഴേക്കിനും അവനെന്റെ കൈ തട്ടിമാറ്റിയിട്ട് പുറത്തേക്ക് തന്നെ നോട്ടം തെറ്റിച്ചിരുന്നു.... അതൊക്കെ കണ്ടിട്ട് ഇതിനൊക്കെ കാരണക്കാരി ഞാൻ തന്നെയല്ലേ എന്ന് ഓർത്തിട്ട് എന്നെ തന്നെ സ്വയം പഴിച്ച് വിൻഡോ സൈഡിലേക്ക് ഒട്ടിയിരുന്ന് മുഖം പൊത്തി കരഞ്ഞു.....

കുറച്ചു നേരം കഴിഞ്ഞപ്പോ കാർ സൈഡാകുന്നതറിഞ്ഞ് മുഖത്തു വെച്ച കൈയെടുത്തു മാറ്റിയിട്ട് കരഞ്ഞു കലങ്ങിയ കണ്ണ് അമർത്തി തുടച്ചു.... അപ്പോ ഇശു കാറിൽ നിന്ന് ഇറങ്ങി ഫ്ലാറ്റിന്റെ ഉള്ളിലേക്കുള്ള സ്റ്റെപ്‌സ് ദൃധിയിൽ കയറി പോകുന്നത് കണ്ട് ഞാൻ അവൻ പോകുന്നതും നോക്കിയിട്ട് കാറിൽ നിന്നും പതിയെ ഇറങ്ങി ഉള്ളിലേക്ക് പോയി.... അങ്ങനെ ലിഫ്റ്റ് വഴി മുകളിലെത്തിയപ്പോ ഞാൻ ഒഴുകി വരുന്ന കണ്ണുനീരിനെ അമർത്തി തുടച്ചോണ്ട് റൂമിലേക്കുള്ള ഡോർ തുറന്നു അകത്തേക്ക് കയറി... അപ്പൊ ഇശു ഡ്രോയർ തുറന്ന് ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്നും എന്തോ മരുന്നൊക്കെ മുറിവിൽ പുരട്ടി ബോക്സിൽ നിന്നും ബേന്റേജ് എടുക്കുന്നത് കണ്ട് ഞാൻ കണ്ണൊക്കെ അമർത്തി തുടച്ചിട്ട് അവന്റെ അടുത്തേക്ക് പോയി... എന്നിട്ട് അവന്റെ കയ്യിലുള്ള ബാന്റേജ് അവന്റെ അടുത്തു നിന്ന് തട്ടി പറിച്ച് വാങ്ങിച്ചിട്ട് അവന്റെ മുഖത്തേക്ക് നോക്കാതെ അതവന്റെ കയ്യിൽ പതിയെ അവൻക്ക് വേദന ഉണ്ടാക്കാത്ത വിധത്തിൽ പതിയെ കെട്ടികൊടുത്തു... എന്നിട്ട് പതിയെ ഞാനവന്റെ കയ്യിലൊന്ന് തടവിയിട്ട് തല ഉയർത്തി അവന്റെ മുഖത്തേക്കൊന്ന് നോക്കിയിട്ട് വിതുമ്പുന്ന ചുണ്ടുകൊണ്ട് പതിഞ്ഞ സ്വരത്തിൽ സോറി എന്നു പറഞ്ഞപ്പോഴേക്കിനും അവനന്റെ കൈ പിടിച്ചു വലിച്ചു അവന്റെ നെഞ്ചത്തേക്കിട്ടു....

അന്നേരം ഇതുവരെ പിടിച്ചു വെച്ച സങ്കടമെല്ലാം പൊട്ടി വന്നതും അവന്റെ ഷർട്ടിൽ മുറുക്കി പിടിച്ചിട്ട് നെഞ്ചിൽ മുഖം പൂയ്ത്തി ഏങ്ങലടിച്ച് കരഞ്ഞു..... കുറച്ചു നേരം ഞാനങ്ങനെ കരഞ്ഞു നിന്നിട്ട് പതിയെ അവനിൽ നിന്ന് വിട്ടു നിന്നിട്ട് കണ്ണു നിറച്ചു അവനെ നോക്കി.. ആദ്യമെന്നെ കണ്ണുരുട്ടി നോക്കിയെങ്കിലും പിന്നെ അവൻ ചെറു പുഞ്ചിരി സമ്മാനിച്ചു തന്നു... "ഇശുച്ചാ,,," എന്ന് ഞാനവനെ ചുണ്ട് ചുളുക്കി കൊണ്ട് അവനെ വിളിച്ചപ്പോ അവൻ ഒന്നു രണ്ടു നിമിഷം എന്നെ വിടാതെ നോക്കിയിട്ട് എന്റെ കണ്ണുനീർ തുടച്ചു തന്നിട്ട് മൂർത്താവിൽ ചുണ്ടമർത്തി..... അത് കണ്ട് ഞാൻ അവനോട് ഒന്നും ചോദിക്കാനോ പറയാനോ നിക്കാതെ അവനിലേക്ക് ചാഞ്ഞിട്ട് അവനെ വട്ടം പിടിച്ചു കെട്ടിപ്പിടിച്ചു നിന്നു.... "ഇനി നിനക്ക് പാനിപൂരി ഒന്നും വേണ്ടല്ലോ...??!" എന്നവൻ ചെറു കളിയാക്കലോടെ ഇങ്ങനെ പറഞ്ഞപ്പോ ഞാൻ പതിയെ അവനിൽ നിന്ന് വിട്ട് നിന്ന് ആദ്യം വേണമെന്നും പിന്നെ വേണ്ട എന്നും തലയാട്ടി കാണിച്ചു കൊടുത്തിട്ട് അവനോട് എന്തോ പറയാൻ നിന്നപ്പോ അവനത് മനസ്സിലായ വണ്ണം തലകൊണ്ട് വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടി തന്നു.... "ഇനി കഴിഞ്ഞതിനെ കുറച്ചൊരു സംസാരം വേണ്ട.... റൂം ബോയ് ടീ പോയിന്മേ ഫുഡ് കൊണ്ടെന്ന് വെച്ചിട്ടുണ്ട്...

നീ പോയി ഫുഡ് പ്ലേറ്റിലേക്ക് സെർവ് ചെയ്ത് വെക്ക്...അപ്പോഴേക്കും ഞാൻ പോയി ഫ്രഷായി വരാം..." എന്നുമാത്രം ഓൻ പറഞ്ഞിട്ട് ടർക്കിയെടുത്ത് ബാത്റൂമിലേക്ക് പോയതും ഞാൻ കഴിഞ്ഞതെല്ലാം ഒന്ന് റീവൈൻഡ് ചെയ്ത് നോക്കിയിട്ട് അതെല്ലാം മൈൻഡിൽ നിന്ന് എടുത്തു കളഞ്ഞ് ഞാൻ ടീ പോയിന്റെ അടുത്തേക്ക് നടന്നു... അപ്പൊ അവിടെ ഞങ്ങൾക്കു വേണ്ടി അറേഞ്ച് ചെയ്ത സ്‌പെഷ്യൽ ഫുഡ് പ്ലേറ്റിലേക്ക് സെർവ് ചെയ്ത് വെച്ചു... കുറച്ചു സമയം കഴിഞ്ഞപ്പോ ഇശു ഫ്രഷായി വന്ന് ഫുൾ സ്ലീവ് ടീ ഷർട്ട് എടുത്തിട്ട് അതിന്റെ കൈയിന്റെ സ്ലീവ് ഒന്ന് കയറ്റി മടക്കി വെച്ചു കൊണ്ട് എന്റെയടുത്ത് സോഫയിൽ വന്നിരിന്നു.... അത് കണ്ട് ഞാൻ അവൻക്കു നേരെ പ്ലേറ്റ് നീക്കി വെച്ചിട്ട് ഫ്രഷാവാനും വേണ്ടി അവിടുന്ന് എഴുനേറ്റ് പോകാൻ നിന്നപ്പോ ഇശു എന്നെ പിടിച്ച് അവിടെ തന്നെ ഇരുത്തി... "നീയിത് എങ്ങോട്ടാ എഴുനേറ്റ് പോകുന്നേ....എനിക്ക് ഫുഡ് സെർവ് ചെയ്ത് തന്നിട്ട് നീ എഴുനേറ്റ് പോകാണോ ...അപ്പൊ നിനക്ക് ഫുഡൊന്നും വേണ്ടേ...??!" എന്ന് ചോദിച്ച് അവനന്നെ നോക്കിയപ്പോ ഞാൻ ദേഹത്തേക്കൊന്നു നോക്കിയിട്ട് ഇശുനെ നോക്കി .. "ഞാന് ഫ്രഷായി വന്നിട്ട് കഴിച്ചോളാം...നീയിപ്പോ കഴിച്ചോ..." "എന്തായാലും നീ പോയി ഫ്രഷായി വാ...എന്നിട്ട് നമുക്ക് രണ്ടുപേർക്കും ഒപ്പം കഴിക്കാം...." എന്നവൻ പറഞ്ഞതും ഞാൻ അതിനൊന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി കൊടുത്ത് ഡ്രെസ്സെടുത്ത് ഫ്രഷാവാൻ പോയി...

അങ്ങനെ ഫ്രഷായി വന്ന് ഞാൻ ടർക്കി സ്റ്റാൻഡിൽ വെച്ചിട്ട് ഇശുന്റെ അടുത്തേക്ക് പോയി... അപ്പൊ അവൻ ഇടതു കൈയിലുള്ള ബാന്റേജിൽ പിടിച്ചിരിക്കുന്നത് കണ്ടിട്ട് എനിക്ക് സങ്കടം വന്നതും ഞാൻ മുഖം ചുളുക്കി കൊണ്ട് അവന്റെ തൊട്ടപ്പുറത്ത് ചെന്നിരുന്നു.... "ഇശുച്ചാ ,,,,നല്ല വേദനയുണ്ടോ....??!" എന്നും പറഞ്ഞ് ഞാൻ അവന്റെ ബാൻ്റേജിൽ പിടിച്ചതും അവൻ ഒന്ന് എരിവ് വലിച്ചിട്ട് എന്നെ കണ്ണുരുട്ടി നോക്കിയതും ഞാൻ അവന്റെ നോട്ടം മനസ്സിലായ വണ്ണം ഒരവിഞ്ഞ ഒരു ഇളി പാസ്സാക്കിയിട്ട് ആ സ്പോട്ടിൽ തന്നെ ബാൻ്റേജിൽ നിന്നും കൈയെടുത്തു മാറ്റി.... അപ്പൊ അവൻ കൈ കുടഞ്ഞു കൊണ്ട് എന്നെ കണ്ണുരുട്ടി നോക്കുന്നത് കണ്ട് ഞാനൊന്നും ചെയ്തില്ലേ രാമായണാ എന്ന മട്ടിൽ ഞാൻ സീലിഗിലേക്ക് നോട്ടം തെറ്റിച്ചു നിന്നു... എന്നിട്ട് പതിയെ അവനെ നോക്കിയപ്പോ ഓൻ കൈ പതിയെ സോഫയുടെ കൈയിൽ വെച്ചു ഫുഡ് കഴിക്കാൻ സ്പൂണ് എടുക്കുന്നത് കണ്ട് പാവല്ലേ ഞമ്മളെ പുന്നാര ഭർത്തുവല്ലേയെന്ന് വിചാരിച്ച് ഞാൻ വേറൊരു സ്പൂണെടുത്ത് ഫുഡിൽ നിന്ന് അല്പം എടുത്ത് ഇശുൻ്റെ വായിൽ വെച്ചു കൊടുത്തു..... ആദ്യമവൻ എന്നെ രണ്ടു മൂന്ന് നിമിഷം വിടാതെ നോക്കി നിന്നപ്പോ ഞാൻ കഴിക്കെന്ന് പറഞ്ഞ് അവന്റെ വായിൽ ഫുഡ് വെച്ചു കൊടുത്തു....

പിന്നെ അവൻ എനിക്കും ഞാൻ അവൻക്കും കൊടുത്ത് ഫുഡ് കഴിച്ചെഴുനേറ്റു... അങ്ങനെ ഫുഡ് കഴിച്ചു കഴിഞ്ഞപ്പോഴേക്കും ടൈം പതിനൊന്ന് മണി ആയിട്ടുണ്ടായിരുന്നു.... "സത്യം പറ ഇശുച്ചാ,,, കൈ നല്ല വേദനയുണ്ടോ ...??!" ബെഡിൽ അവന്റെ കൂടെ കിടന്നപ്പോ തൊട്ട് ഞാനവനോട് ചോദിക്കുവാ വേദനയുണ്ടോ വേദനയുണ്ടോയെന്ന് ...അതിനൊക്കെ അവൻ ഇല്ലായെന്ന് പറഞ്ഞെങ്കിലും ഞമ്മളത് അപ്പടി വിശ്വസിച്ചില്ല....അതുകൊണ്ട് തന്നെ ഞാൻ അവനോട് സീരിയസായി ഇങ്ങനെ ചോദിച്ചപ്പോ അവൻ എനിക്കൊന്ന് പതിയെ കണ്ണു ചിമ്മി തുറന്നു കാണിച്ചു തന്നിട്ട് ഒരു ഗുഡ് നൈറ്റും പറഞ്ഞു മൂർത്താവിൽ ചുണ്ടമർത്തി കണ്ണുകടച്ചു കിടന്നു.... അത് കണ്ട് ഞാൻ അവന്റെ ഇടതു കൈയിൽ പതിയെ തലോടിയിട്ട് അവിടെ പതിയെ ചുണ്ട് ചേർത്ത് വെച്ചിട്ട് അവൻ എന്നെ അവന്മാരെ ഇടയിൽ നിന്നെല്ലാം രക്ഷിച്ചതും അതിലൊരുവന്റെ തലക്ക് ബോട്ടിൽ കൊണ്ടൊക്കെ അടിച്ചതൊക്കെ എന്റെ മനസ്സിലേക്ക് വന്നപ്പോ ഞാനൊരു പുഞ്ചിരിയോടെ അവനെ നോക്കി കിടന്നു.... അതിനിടയിൽ ഞാനപ്പോഴോ ഉറക്കത്തിലേക്ക് വഴുതി പോയിയിരുന്നു..... ●●🍁●● പിറ്റേന്ന് രാവിലത്തെ ഫ്ലൈറ്റിൽ തന്നെ ഞങ്ങൾ മുംബൈയിൽ നിന്നും നാട്ടിലേക്ക് തിരിച്ചു....

ഇശുന്റെ കൈയിൽ ഇപ്പൊ അധിക വേദനയൊന്നും ഇല്ലായെന്ന് തോന്നുന്നു.... നാട്ടിലെത്തിയപ്പോ അവനാണ് ട്രോളിയും വലിച്ച് വന്നത്... അതും അവന്റെ ബേൻ്റേജ് കെട്ടിയ ഇടതു കൈ വെച്ചിട്ട്.... അല്ലേലും ശരീരത്തിൽ ഉരുട്ടി വെച്ച മസിൽ കാരണം അവൻക്ക് അതൊക്കെ ഗ്രസ്സാണെന്ന് തോന്നുന്നു.... ഞങ്ങൾ എയർപോർട്ടിൽ ലാൻഡ് ചെയ്തപ്പോ തന്നെ ഞങ്ങളെ പിക്ക് ചെയ്യാനും വേണ്ടി ഖാദർ അങ്കിൾ അവിടെ ഉണ്ടായിരുന്നു.... അതോണ്ട് ഞങ്ങൾ ഇക്കാൻ്റെ കൂടെ നേരെ വില്ലയിലേക്ക് വിട്ടു.... അവിടെ എത്തിയപ്പോ ഞാൻ ആദ്യം തന്നെ കണ്ടത് ലാമിത്താനെ ആയിരുന്നു...ഇത്ത വയറും പിടിച്ചു നിൽക്കുന്നത് കണ്ട് ഇത്ര പെട്ടെന്ന് വയർ കൂടിയോ എന്നു സംശയിച്ചു ഞാൻ ഇത്താന്റെ അടുത്തേക്ക് പോയി... "ഇത്താ,,, രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ഇങ്ങളെ വയർ കൂടിയോ...??!" ഇത്താന്റെ അടുത്തു പോയി ചെറു സംശയത്തോടെ ഞാനിങ്ങനെ ചോദിച്ചപ്പോ മൂപ്പത്തി വയറിലേക്ക് നോക്കി ഒന്ന് ചിരിച്ചു തന്നിട്ട് എന്നെ നോക്കി... അത് കണ്ട് ഞാൻ തലയാട്ടി ചിരിച്ചിട്ട് വയറ്റിലുള്ള വാവക്ക് ഒരു ഫ്‌ളയിങ് കിസ്സ് കൊടുത്ത് ഇത്താനേയും കൂട്ടി അകത്തേക്ക് ചെന്നു... കുറച്ചു കഴിഞ്ഞപ്പോ ഞാൻ റൂമിലേക്ക് പോയിട്ട് ലഗേജ് ഒരു സൈഡിൽ വെച്ചിട്ട് തിരിയാൻ നിന്നപ്പോഴാ ഇശു ഫോണിൽ ആരോടോ സീരിയസായി സംസാരിച്ചു വരുന്നത് കണ്ടത്.... അത് കണ്ടപ്പോ തന്നെ ഞാൻ അവനെ തന്നെ നോക്കി നിൽക്കെ അവൻ എന്നെ നോക്കി കൊണ്ട് ഫോണിലൂടെ ഓക്കെ എന്നും പറഞ്ഞ് കാൾ കട്ട് ചെയ്തു എനിക്ക് നേരെ വന്നു നിന്നു.... അത് കണ്ടിട്ട് ഞാനവനെ പുരികം ചുളുക്കി നോക്കി നിന്നതും പിന്നീടവൻ പറയുന്നത് കേട്ട് ഞാൻ ഞെട്ടിത്തിരിച്ച് അവൻ പറയുന്നതൊന്നും വിശ്വസിക്കാൻ കഴിയാതെ അവനെ തന്നെ നോക്കി നിന്നു.......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story