QUEEN OF KALIPPAN: ഭാഗം 77

queen of kalippan

രചന: Devil Quinn

മുംബൈ സെൻട്രൽ ജെയിലിൽ നേരത്തെ കാലത്ത് എണീക്കേണ്ടത് കൊണ്ട് ജാസി നിലത്തു വിരിച്ച പായയിൽ നിന്നും എഴുനേറ്റ് അത് ഒതുക്കി ഒരു മൂലയിൽ മടക്കി വെച്ചിട്ട് ലോക്ക് തുറന്നു വെച്ച ഇരുമ്പ് കമ്പി വാതിലിലൂടെ പുറത്തേക്ക് ഇറങ്ങി... നേരം പുലർന്നിട്ടൊന്നും ഇല്ലാത്തത് കൊണ്ട് അവൻ മുറ്റത്തു കത്തി നിക്കുന്ന ഇരുണ്ട വെളിച്ചത്തിന്റെ സഹായത്തോടെ കുളിക്കാനും മറ്റുമൊക്കെ വെള്ളം നിറച്ച് വെച്ച സിമന്റ് കൊണ്ടുണ്ടാക്കിയ സംഭരണിയുടെ അടുത്തേക്ക് പോയിട്ട് അതിൽ നിന്നും വെള്ളം എടുത്ത് കോരി കുളിച്ചു... എന്നിട്ട് വുളൂഹ് ചെയ്ത് നിസ്കരിക്കാനുള്ള സ്ഥലത്തേക്ക് പോയിട്ട് സുബ്ഹി നിസ്കരിച്ചു കഴിഞ്ഞപ്പോഴേക്കിനും പുറത്തുള്ള ഇരുട്ട് മാറി പതിയെ വെളിച്ചം വരാൻ തുടങ്ങിയിരുന്നു... അത് കണ്ട് അവൻ ജയിലിന്റെ വരാന്തയിലൂടെ നടന്നു പോകെയാണ് അവൻക്ക് ഇവിടെ എന്തിനും ഏതിനും കൂട്ടായി കിട്ടിയ അവനെ പോലെ ചെയ്യാത്ത കുറ്റത്തിന് ജെയിലിൽ കഴിയുന്ന അനന്തുവിനെ കണ്ടത്... അവനെ കണ്ടപ്പോ തന്നെ ജാസി പുഞ്ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് പോയെങ്കിലും അനന്തുന്റെ മുഖത്തു അത്രക്ക് തെളിച്ചമൊന്നും ഇല്ലായിരുന്നു... അതെന്തു കൊണ്ടാണെന്ന് ജാസിക്കു മനസ്സിലാകാതെ വന്നതും അവൻ ചെറു സംശയത്തോടെ അവന്റെ അടുത്തേക്ക് ചെന്ന് കാര്യമന്വേഷിച്ചു... "എന്താടാ നിന്റെ മുഖത്തൊരു വാട്ടം... എന്തു പറ്റി...??"

എന്ന് ചോദിച്ചപ്പോ അനന്തു പിറകിൽ മറച്ചു വെച്ച മലയാള ന്യൂസ് പേപ്പറിൽ പിടി മുറുക്കി നിന്നു... "എന്താടാ നീയൊന്നും പറയാതെ നിക്കുന്നെ... എന്തെങ്കിലും ഒന്ന് വാ തുറന്ന് പറ... " "അത് ജാസി..." "എന്താടാ ,,,നീ എന്താണെകിലും പറ...അല്ല,, നിന്റെ കയ്യിലെന്താ.. നീയെന്താ ഒളിപ്പിച്ചു വെച്ചേക്കുന്നെ...??" പിറകിലേക്ക് ആക്കി പിടിച്ച് നിക്കുന്ന അനന്തുന്റെ കയ്യിലേക്ക് നോട്ടം തെറ്റിച്ചു കൊണ്ട് ജാസി ഇത് ചോദിച്ചതും അവനോട് എന്തു പറയുമെന്ന് ആലോചിച്ച് നിസ്സഹായനായി അവൻ ജാസിനെ നോക്കി നിന്നു... "നീയെന്താ ഇങ്ങനെ എന്നെ നോക്കി നിക്കുന്നെ... ആദ്യമായ്‌ എന്നെ കാണുന്ന പോലെ...!!നീ കാണിച്ചേ നിന്റെ കയ്യിലിരിക്കുന്നത്.. അല്ലേൽ ഞാനത് തട്ടി പറിച്ച് വാങ്ങിക്കും.. പറഞ്ഞില്ലെന്നു വേണ്ട..." എന്നും പറഞ്ഞ് പിറകിലേക്ക് മറച്ചു വെച്ച അവന്റെ കയ്യിൽ ജാസി കൈ വെച്ചതും അനന്തു കയ്യിലിരിക്കുന്ന പത്രത്തിൽ കൂടുതൽ പിടി മുറുക്കി നിന്നു.. അത് ശ്രദ്ധിച്ച ജാസി ഇതിനു മാത്രം അവന്റെ കയ്യിൽ എന്താണെന്ന് ചിന്തിച്ചിട്ട് അവന്റെ കൈയിൽ നിന്നും എങ്ങനെയൊക്കെയോ ന്യൂസ് പേപ്പർ തട്ടി പറിച്ചു വാങ്ങിച്ചു...അപ്പൊ ആദ്യം തന്നെ ജാസിന്റെ കണ്ണിൽ ന്യൂസ് പേപ്പറിന്റെ ഹെഡിങായ മലയാള മനോരമ എന്ന പേര് കണ്ണിൽ ഉടക്കിയപ്പോ അവൻ അനന്തുവിനെ ചെറു സംശയത്തോടെ നോക്കിയിട്ട് ഒന്ന് ചിരിച്ചു...

"നീയെപ്പോഴാടാ മലയാളം ന്യൂസ് പേപ്പറൊക്കെ വായിക്കാൻ തുടങ്ങിയത്... നീയെല്ലേ നാഴികക്ക് നാല്പ്തു വട്ടം പറയാറ് മലയാളം ന്യൂസ് പേപ്പർ വായിച്ചു വായിച്ചു മടുത്തു എന്ന്... എന്നിട്ട് നീ തെലുങ്കും ഹിന്ദിയും മറ്റു ഭാഷാ ന്യൂസ് പേപ്പർസ് അല്ലെ വായിക്കാർ...അതും നിനക്ക് അറിയാത്ത ഭാഷ.... ഇപ്പൊ എന്തു പറ്റി... അതൊക്കെ വായിൽ തിരിയാത്ത ഭാഷ ആണെന്ന് മനസ്സിലായോണ്ടാണോ അവസാനം മലയാളം തന്നെ ചൂസ് ചെയ്തേ...!!എന്തായാലും നന്നായി... ഞാൻ ഇതെടുക്കാൻ അങ്ങോട്ട് വരായിരുന്നു... എന്തായാലും നീ ഇതിങ്ങോട്ട് കൊണ്ടുവന്നത് കൊണ്ട് ഞാൻ കുറച്ചു നേരം ഇത് വായിച്ചു നോക്കട്ടെ...." അനന്തുനെ നോക്കി ജാസി അത്രയും പറഞ്ഞ് മുറ്റത്തേക്ക് ഇറങ്ങിയിട്ട് കൈയിലുള്ള രണ്ടു മടക്കാക്കി വെച്ച പത്രം നിവർത്തി കുടഞ്ഞിട്ട് വരാന്തയിൽ ഇരിക്കാൻ നേരമാണ് അവന്റെ കണ്ണിൽ വലിയ അക്ഷരങ്ങൾ കൊണ്ട് എഴുതി പിടിപ്പിച്ചത് കണ്ടത്... അത് കണ്ടപ്പോ തന്നെ ജാസിന്റെ കൃഷ്ണമണി വികസിച്ചു വന്നിട്ട് അതിൽ എഴുതിയത് കണ്ണിന് വിശ്വസിക്കാൻ കഴിയാതെ വന്നതും അവൻ സൈഡിലുള്ള തൂണിന്റെ അടുത്തേക്ക് തെന്നി പോയി..

അപ്പോഴേക്കിനും അനന്തു വരാന്തയിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങിയിട്ട് ജാസിനെ താങ്ങി പിടിച്ചിരുന്നു...പക്ഷെ ജാസി അവന്റെ കൈ തട്ടി മാറ്റിയിട്ട് വീണ്ടും അതിലേക്ക് പകച്ചു നോക്കി കൊണ്ടിരുന്നു.... പ്രമുഖ ബിസിനെസ്സ് മാൻ ഇഷാൻ മാലിക് അപകടത്തിൽ പെട്ടു...കൂടെ തന്റെ ഭാര്യയും ഉണ്ടായിരുന്നെന്ന് റിപ്പോർട്ട്... രണ്ടു പേരെയും കുരുതര പരിക്കോടെ ആശുപത്രിയിൽ പ്രേവിശിപ്പിച്ചിട്ടുണ്ട്... എന്നതിൽ എഴുതി പിടിപ്പിച്ചത് ജാസി ഒരു മരവിപ്പോടെ വീണ്ടും വീണ്ടും വായിച്ചു നോക്കിയിട്ട് അതിന്റെ തൊട്ടു താഴെ കൊടുത്ത വലിയ ചിത്രത്തിൽ ഇഷാന്റെ കാർ ചെരിഞ്ഞ് കിടന്നിട്ട് അതിൽ നിന്ന് ഐറയുടെ തല വിൻഡോയിലൂടെ പുറത്തേക്ക് തെന്നി പോയി അവളുടെ തലയിൽ നിന്നും ചോര വാർന്ന് റോഡിലേക്ക് ഒഴുകുന്നത് കണ്ട് അവന്റെ ഹൃദയം നിലകുന്ന പോലെ അവനു തോന്നി... അവൻ അതിലുള്ളതൊന്നും വിശ്വസിക്കാൻ കഴിയാതെ 'എന്റെ ജെസയല്ല അത് ,അത് വേറെ ആരോ ആണെന്നും' പറഞ്ഞ് കണ്ണിൽ ഉരുണ്ടു കൂടി പെയ്യാൻ നിൽക്കുന്ന കണ്ണുനീരിനെ അമർത്തി തുടച്ചിട്ട് കയ്യിലിരിക്കുന്ന പത്രം വലിച്ചു കീറിയിട്ട് നിലത്തൂർന്നിരുന്നു.... ജാസിന്റെ അവസ്ഥ കണ്ടു നിൽക്കാൻ കഴിയാതെ അനന്തു അവനെ സമാധാനിപ്പിക്കാൻ എന്നോണം നിലത്തു മുട്ടു കുത്തി ഇരുന്ന് അവനോട് എന്തൊക്കെയോ പറയുന്നുണ്ടേലും ജാസി അതൊന്നും ചെവി കേൾക്കാതെ 'ജെസാ' എന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞു....

ജാസി തന്റെ ജീവനേക്കാളേറെ സ്നേഹിക്കുന്ന ജെസയെ കുറിച്ച് വാതോരാതെ എന്നും സംസാരിക്കുന്നത് കൊണ്ടു തന്നെ അനന്തുവിൻ അറിയാമായിരുന്നു അവൻ അവളെ എന്തു മാത്രം സ്നേഹിക്കുന്നുണ്ടെന്ന്... ഇവിടേക്ക് അവൾ ജാസിയെ കാണാൻ വന്ന ദിവസം ഒറ്റ നോട്ടം കണ്ടിട്ടുണ്ട് അനന്തു അവളെ... അപ്പൊ തന്നെ അവളുടെ നിഷ്കളങ്കമായ പുഞ്ചിരി കണ്ടപ്പോ തന്നെ അവൻക്ക് മനസ്സിലായി ജാസി പറയുന്ന പോലെ തന്നെയാണ് ആളെന്ന്.. അവളുടെ ആ പുഞ്ചിരിച്ചു കൊണ്ടുള്ള മുഖവും ജാസിയുടെ നിറഞ്ഞു നിക്കുന്ന കണ്ണുകളൊക്കെ കണ്ടപ്പോ അറിയാതെ അനന്തുന്റെ കണ്ണുകളും നിറഞ്ഞൊഴുകി...നമ്മളുടെ സുഹൃത്ത് കരയുമ്പോ നമ്മളും അറിയാതെ കരയാറില്ലേ അതുപോലെ... എന്നാലും അനന്തു കണ്ണൊക്കെ അമർത്തി തുടച്ചിട്ട് ജാസിയോട് എന്തു പറഞ്ഞ് ആശ്വാസിപ്പിക്കണമെന്ന് അറിയാതെ നിക്കുമ്പോഴാ ആകെ തളർന്നു പോയ ജാസി നിലത്തു നിന്നും എങ്ങനെയൊക്കെയോ സൈഡിലുള്ള തൂണിൽ പിടിച്ചു എഴുനേറ്റ് നിന്നത്... അവന്റെ നെഞ്ചൊക്കെ ആരൊക്കെയോ കീറി മുറിക്കുന്ന പോലെ തോന്നി ...ഹൃദയമൊക്കെ വല്ലാതെ മിടിക്കുന്നുണ്ട്...കണ്ണിൽ വെള്ളം നിറഞ്ഞു നിന്നിട്ട് മുന്നിലേക്കൊന്നും വ്യക്തമായി കാണാതെ വന്നിട്ട് അവൻ അതെല്ലാം അമർത്തി തുടച്ചെങ്കിലും വീണ്ടും വീണ്ടും നിർത്താതെ അതൊഴുകുന്നത് കണ്ട് അവൻ അതൊന്നും ശ്രദ്ധിക്കാതെ മുന്നിലേക്ക് ഓടാൻ നിന്നു..

പക്ഷെ അപ്പോഴേക്കിനും അനന്തു അവനെ പിടിച്ചു വെച്ചിട്ട് അവിടെ തന്നെ നിർത്തിച്ചു അവന്റെ മുഖത്തേക്ക് നോക്കിയപ്പോ ജാസിന്റെ മുഖമെല്ലാം കരഞ്ഞിട്ട് വശം കെട്ടിട്ടുണ്ട്... അവന്റെ മൂക്കും കവിളുമൊക്കെ ചുവന്ന് കിടക്കുന്നത് കണ്ടാൽ തന്നെ അറിയാം അവനെത്ര കരഞ്ഞിട്ടുണ്ടെന്ന്... "എന്നെ വിട് ,,,എനിക്കിപ്പോ തന്നെ എന്റെ ജെസന്റെ അടുത്തേക്ക് പോവണം... അവൾക്ക് ഒന്നും സംഭവിക്കാൻ ഞാൻ അനുവദിക്കില്ല... എന്റെ ജെസ... അവൾ... അവളെ എനിക്ക് കാണണമെടാ...." അനന്തുന്റെ കയ്യിൽ നിന്നും അവന്റെ കൈ വിടുവിക്കാൻ അവൻ ആകുന്ന പോലെ ശ്രമിച്ചെങ്കിലും അനന്തു അവനിൽ ഏറെ പിടി മുറുക്കുന്നതല്ലാതെ അവനെ വിടുന്നില്ല... അത് കാരണം ജാസി കണ്ണു നിറച്ചു കൊണ്ട് ദയനീയമായി അവളെ കാണണമെന്ന് പറഞ്ഞതും അനന്തു പതിയെ വേണ്ട എന്ന മട്ടിൽ തലയാട്ടി... "വേണ്ടടാ,,, അവളെ നീയിപ്പോ കാണണ്ടാ,,,നീയിങ്ങനെ കരഞ്ഞു നിക്കല്ലടാ ,,എനിക്ക് ഇത് കണ്ടു നിക്കാൻ പറ്റുന്നില്ല... നീയിപ്പോ ഞാൻ പറയുന്നത് കേൾക്ക് നീ നിന്റെ ജെസയെ കാണണ്ട...." "എങ്ങനെയാടാ ഞാനവളെ കാണാതെ നിക്കുന്നെ... എന്റെ ജീവനല്ലേ അവൾ... അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതെനിക്ക് സഹിക്കാൻ പറ്റോ.. പറ...ഇല്ലല്ലോ..??

എന്റെ അവസ്ഥ ഇങ്ങനെയാണെങ്കിൽ അവളെ എന്നേക്കാൾ പതിന്മടങ്ങ് സ്നേഹിക്കുന്ന ഇഷാന്റെ അവസ്ഥ എന്തായിരിക്കും... അവൻ അവളെ എന്തു മാത്രം സ്നേഹിക്കുന്നുണ്ടെന്ന് അറിയോ...? ഇല്ലാ...ആർക്കും അറിയില്ല...ഒറ്റ ഒരാൾക്ക് പോലും അതറിയില്ല... ഞാനൊന്നും ഒന്നും അല്ല അവന്റെ സ്നേഹത്തിനു മുമ്പിൽ... ആ അവന്റെ അവസ്ഥ... എനിക്ക് കഴിയുന്നില്ലെടാ അവർ രണ്ടു പേരും... ഇല്ല... ഞാൻ അവരെ കണ്ടിരിക്കും...." ആരോടെന്നില്ലാതെ അവൻ ഓരോന്ന് നിയത്രണം വിട്ട് വിളിച്ചു കൂവിയിട്ട് അവന്റെ കവിളിലൂടെ ഒഴുകുന്ന ചുട്ടു പൊള്ളുന്ന ചുടു കണ്ണീർ തുടച്ചു മാറ്റി അനന്തുന്റെ കൈ അവനിൽ നിന്നും വിടുവിച്ചു മുന്നിലേക്ക് നടക്കാൻ നേരമാണ് അനന്തു പിറകിൽ നിന്നും വിളിച്ചു കൂവിയിത്...അത് ജാസിന്റെ ചെവിയിൽ എത്തിയപ്പോ തന്നെ അവൻ പിറകിലേക്ക് തിരിഞ്ഞിട്ട് അനന്തുനേ നോക്കി... "നീയെങ്ങനെ അങ്ങോട്ട് പോവും ജാസി... നിനക്കറിയില്ലേ സൽമാൻ... അവൻ നിന്നെ ഇവിടുന്ന് പുറത്തേക്ക് ഇറങ്ങാൻ സമ്മതിക്കോ...?അവന്റെ കണ്ണു വെട്ടിച്ച് നീയെങ്ങനെ ഇവിടുന്ന് പുറത്തു കടക്കും... ഇനി നീ അവനോട് സമ്മതം ചോദിച്ചു പുറത്തു കടക്കോ .. ?? ഇല്ലല്ലോ.. ഒട്ടും ഇല്ല... കാരണം അവനതിന് സമ്മതിക്കില്ല..

അവൻ നിന്നെ ഇഞ്ചിഞ്ചായി കൊല്ലാനാണ് ചെയ്യാത്ത കുറ്റത്തിന്റെ പേരും പറഞ്ഞ് ഇവിടെ നിന്നെ കുടുക്കിയത്... ഇതൊക്കെ നിനക്ക് തന്നെ അറിയുന്നതല്ലേ... ആ നീ തന്നെയാണോ ഇവിടുന്ന് അവളെ അടുത്തേക്ക് പോകാൻ നിക്കുന്നെ ...!! ജാസി ഞാൻ പറയുന്നതൊന്ന് കേൾക്ക്... നീയിപ്പോ എങ്ങോട്ടും പോകണ്ട... ഇനി ഇതിന്റെ പേരും പറഞ്ഞായിരിക്കും സൽമാൻ നിന്നെ ഉഭദ്രവിക്കുന്നത്... എനികതൊന്നും കണ്ടു നിൽക്കാൻ കഴിയില്ലെടാ... അതോണ്ട് പറയുന്നത് കേൾക്ക്...നീ ഇവിടുന്ന് എങ്ങോട്ടും പോവണ്ട...ദൈവം കൂടെ ഉണ്ടാവും എപ്പോഴും.. നീ പ്രാർത്ഥിക്ക് നിന്റെ ജെസക്ക് വേണ്ടി....ദൈവം നിന്റെ പ്രാർത്ഥന കേൾക്കാതെ നിക്കില്ല..." അവൻ പറയുന്നത് ശെരി തന്നെയാണെന്ന് തോന്നിയത് കൊണ്ടാവും ജാസി നിസ്സഹായനായി വിങ്ങി പൊട്ടുന്ന ഹൃദയത്തോടെ നിന്നിട്ട് ജെസയുടെ അവസ്ഥ ഓർത്തു വെമ്പി വരുന്ന കണ്ണുനീർ ഒഴുകുന്നതോടൊപ്പം അവൻ ചുണ്ട് കൂട്ടി പിടിച്ചു വരാന്തയിൽ തളർന്നിരുന്നു.....അപ്പൊ അവന്റെ കണ്ണിലൂടെ ജെസന്റെ നിഷ്കളങ്കമായ പുഞ്ചിരിച്ചു കൊണ്ടുള്ള മുഖം വന്നതും അവൻ മുഖം പൊത്തി പിടിച്ച് ഏങ്ങലടിച്ചു പൊട്ടിക്കരഞ്ഞു ..... 💜🌸💜 【ഇശു】 തലക്കു ചുറ്റും എന്തൊക്കെയോ ഭാരം കൂടിയിട്ട് തലയൊക്കെ പൊട്ടി തെറിക്കുന്ന പോലെ തോന്നിയതും ഞാൻ തലയിൽ കൈ വെച്ച് പതിയെ കണ്ണുകൾ തുറന്നു...

അപ്പൊ ഒരു ഡോക്ടർ എന്റെ കയ്യിലെ പൾസ് നോക്കിയിട്ട് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു തന്നിട്ട് "Are you ok now...??" എന്ന് ചോദിച്ചതും ഞാൻ ഒന്നും മനസ്സിലാവാതെ പതിയെ തലയാട്ടി കൊടുത്ത് നെറ്റിയിൽ കൈ വെച്ചമർത്തിയിട്ട് എന്താ ഇവിടെ നടക്കുന്നതെന്ന് അറിയാതെ പതിയെ കണ്ണുകൾ അടച്ചു...അന്നേരം എന്റെ മൈൻഡിലൂടെ ചോരയിൽ കുളിച്ചു അവശയായി കിടക്കുന്ന ഐറയേയും അവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് വന്നതും അവളെനിക്ക്‌ ഗിഫ്റ്റ് തന്നതും അന്നേരത്ത് ECG മോണിറ്ററിൽ അവളുടെ ഹേർട്ട് ബീറ്റ്സിന്റെ ലൈൻ നേരെ പോകുന്നതുമൊക്കെ ഒരു മിന്നായം പോലെ എന്നിലേക്ക് കുത്തി കയറി വരുന്നതിനോടൊപ്പം ചെവിയിലേക്ക് 'കീ' എന്നൊരു സൗണ്ടും കുത്തി കയറിയതും ഞാൻ ഞെട്ടി തിരിഞ്ഞു കണ്ണുകൾ വലിച്ചു തുറന്നു... എന്നിട്ട് ഞാൻ കിടക്കുന്ന ബെഡിൽ നിന്നും എഴുനേറ്റു ഇരുന്നതും തലക്ക് വീണ്ടും കുത്തി പറിക്കുന്ന വേദന അനുഭവഖപ്പെട്ടത്...അതോണ്ട് തന്നെ ഞാൻ തലയിൽ കൈവെച്ച് വേദന സഹിക്കാൻ കഴിയാതെ ബെഡിൽ തന്നെ ഇരുന്നു..... "ഇഷാൻ... കൂൾ...തലക്കു നാലഞ്ചു സ്റ്റിച്ച് ഇട്ടിട്ടുണ്ട്... അതുകൊണ്ട് കൂടുതൽ ബ്രൈനിന് സ്‌ട്രൈൻ കൊടുക്കാൻ പാടില്ല...ശ്രദ്ധിക്കണം തലക്ക് സൈഡിലായി ചെറിയ മുറിവുണ്ട്...

സോ നീ കുറിച്ചു നേരം അവിടെ കിടന്നോ...അതികം എഴുനേറ്റ് നടക്കേണ്ട...." എന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ് ഞാൻ തലയിലുള്ള കെട്ട് ശ്രദ്ധിച്ചത്... അദ്ദേഹം എന്നെ ബെഡിൽ തന്നെ കിടത്തിയിട്ട് നേഴ്സിനോട് എന്നെ നോക്കാൻ പറഞ്ഞ് പുറത്തേക്ക് പോയി... എന്താണെന്നറിയില്ല തലകൊക്കെ ഒരു തരം കനം പോലെ....തല ഒന്ന് അനക്കാൻ പോലും സാധിക്കാൻ പറ്റാത്ത അവസ്ഥ.... മൈൻഡൊക്കെ ബ്ലെർ ആവുന്ന പോലെ...നേരത്തെ ആലോചിച്ച കാര്യം മറന്നു പോകുന്നു പോലെ.. അതോണ്ട് തന്നെ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചതും പെട്ടന്ന് കാതുകളിലേക്ക് ഇശുച്ചാ എന്നൊരു വിളി കേട്ട് ഞാൻ ഞെട്ടി തരിച്ച്‌ തലയിൽ അമർത്തി കൈ വെച്ചു... അപ്പൊ സൈഡിലുള്ള ഡോർ തുറന്ന് റോഷൻ എന്റെ അടുത്തേക്ക് വരുന്നത് കണ്ട് ഞാൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു... അവന്റെ കണ്ണുകളെല്ലാം കലങ്ങി മറിഞ്ഞിട്ടുണ്ട്... അതൊക്കെ കണ്ട് എന്റെ ഹേർട്ട് ബീറ്റ് എന്തെന്നില്ലാതെ നല്ല ഉച്ചത്തിൽ മിടിക്കുന്നത് അറിഞ്ഞതും ഞാൻ അവനെ ഉറ്റുനോക്കി... അപ്പോളവൻ ഞാൻ കാണാതെ നിക്കാനും വേണ്ടി അവന്റെ നിറഞ്ഞു നിക്കുന്ന കണ്ണുനീർ സൈഡിലേക്ക് മുഖം തിരിച്ച് തുടച്ചു മാറ്റിയിട്ട് ഒന്ന് ശ്വാസം എടുത്തു വിട്ട് എന്റെ അരികിലേക്ക് വന്ന് അവിടെയുള്ള സ്റ്റൂളിൽ ഇരുന്നു...

അതൊക്കെ കണ്ട് ഞാൻ വീണ്ടും അവനെ സംശയത്തോടെ ഉറ്റുനോക്കിയതും അവൻ എന്റെ നോട്ടം താങ്ങാൻ കഴിയാതെ സൈഡിലേക്ക മുഖം തിരിച്ചിട്ട് കണ്ണുനീരിനെ മാക്സിമം പിടിച്ചു വെച്ച് ചുണ്ട് കൂട്ടി പിടിച്ചു.... "റോ,,,റോഷാ,,,എന്റെ ഐറ,,, അവൾ.. അവൾ എവിടെടാ...??!" അവന്റെ മുഖം ഭാവം കണ്ടിട്ട് എന്തൊക്കെയോ അവൻ എന്നിൽ നിന്നും മറച്ചു വെക്കുന്ന പോലെ തോന്നിയിട്ട് എന്റെ തൊണ്ടയൊക്കെ ആരോ പിടിമുറുക്കുന്ന വേദനയൊക്കെ വരാൻ തുടങ്ങിയതും ഞാൻ വിറക്കുന്ന ചുണ്ടുകളോടെ അവനോട് ഇത് ചോദിച്ചപ്പോഴേക്കിനും കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ കവിളിലൂടെ ഒഴുകി... അത് കണ്ട് റോഷൻ എന്നെ ദയനീയമായി നോക്കിയിട്ട് എന്തു പറയണമെന്ന് ചിന്തിച്ചോണ്ട് ബെഡിൽ കിടക്കുന്ന എന്റെ വലതുകൈ എടുത്തിട്ട് അവൻ എന്റെ വിരലുകൾക്കിടയിലൂടെ അവന്റെ വിരലുകൾ കൊണ്ടു പോയിട്ട് കോർത്തു വെച്ചിട്ട് കൈമുട്ട് ബെഡിൽ കുത്തി നിർത്തിച്ചു .... എന്നിട്ടവൻ പതിയെ എന്നെ കണ്ണും നിറച്ചു നോക്കിയിട്ട് കൈ കോർത്തു വെച്ചതിന്റെ മുകളിൽ മുഖം വെച്ചമർത്തിയിട്ട് പൊട്ടികരഞ്ഞതും ഞാൻ ഒരു അന്താളിപ്പോടെ അവനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നു.... "എന്താ,,, എന്താ റോഷാ.. നീ,,നീയെന്തിനാ ഇങ്ങനെ കരയുന്നെ...???"

ഉള്ളിൽ പേടി പൊട്ടി മുളച്ചിട്ട് വാക്കുകളൊക്കെ തപ്പി പിടിച്ച് ഞാൻ വിക്കി കൊണ്ട് ചോദിച്ചതും അവൻ പതിയെ മുഖം ഉയർത്തിയിട്ട് എന്നെ ദയനീയമായി നോക്കി... അപ്പോഴും അവന്റെ കണ്ണുകൾ നിർത്താതെ ഒഴുകുന്നത് കണ്ട് ഞാൻ ബെഡിലേക്ക് ഒന്ന് കയറി കിടന്ന് തല പതിയനെ പില്ലോയിലേക്ക് കയറ്റി വെക്കാൻ നിന്നപ്പോഴേക്കിനും റോഷൻ കണ്ണുകൾ അമർത്തി തുടച്ചു പില്ലോ നേരെയാക്കി തന്നിട്ട് എന്റെ തല അതിലേക്ക് പതിയെ വെച്ചു... "ഇനിയെങ്കിലും പറ,, എന്റെ ഐറ എവിടെ??അവൾക്കൊന്നും പറ്റിട്ടില്ലല്ലോ ...??അവൾ സൈഫായിട്ട് തന്നെയില്ലേ...??" എന്ന് ഞാൻ അവനെ നോക്കി ചോദിച്ചപ്പോ അവൻ എന്റെ കയ്യിൽ പിടി മുറുക്കിയിട്ട് എന്നെ നോക്കി... "ഇശു,,, നമ്മുടെ ഐറ,, അവൾ..അവൾ..." അവൻ പറയുന്നത് കേട്ടിട്ട് ഹേർട്ട് ബീറ്റ് ഉയർന്നു വന്നതും ഞാൻ അവനെ തന്നെ നോക്കിയിട്ട് 'അവൾക്കെന്തു പറ്റിയെന്ന്..??!' പതിഞ്ഞ സ്വരത്തിൽ ചോദിച്ചതും അവൻ കണ്ണുകൾ ഇറുക്കി അടച്ചു തുറന്നിട്ട് എന്നെ നോക്കിയിട്ട് അവൻ സ്റ്റൂളിൽ നിന്നും എഴുനേറ്റ് എന്നെ പതിയെ പിടിച്ചെഴുനേല്പിച്ചു... അതൊക്കെ കണ്ട് ഞാൻ ഇവനെന്താ ചെയ്യുന്നേ എന്നു മനസ്സിലാവാതെ അവനെ തന്നെ നോക്കി നിന്നതും അവൻ എന്നെ ബെഡിൽ നിന്നും ഇറക്കിയിട്ട് അവനെന്റെ കൈ പിടിച്ചു മുന്നോട്ട് നടന്നു...

തലക്കു മാത്രം പരിക്ക് ഉള്ളതു കൊണ്ടു തന്നെ ഞാൻ തലയിൽ പതിയെ കൈ വെച്ച് മുന്നിലേക്ക് നടക്കാൻ ഒരുങ്ങിയപ്പോ അവിടെയുള്ള നേഴ്സ് എന്നെ നിസ്സഹായതയോടെ നോക്കിയിട്ട് മുന്നിലുള്ള ഡോർ തുറന്നു തന്നത് കണ്ട് ഞാൻ ഒന്നും മനസ്സിലാവാതെ റോഷനെ നോക്കിയപ്പോ അവൻ മുന്നിലേക്ക് കണ്ണും നട്ട് നോക്കി നടക്കുന്നതാണ് കണ്ടത്...ഇതൊക്കെ കണ്ട് സത്യം പറഞ്ഞാൽ എന്താ ഇവിടെ നടക്കുന്നെ എന്ന് അറിയാൻ പാടില്ലാത്ത അവസ്ഥ ആയിരുന്നു... റോഷൻ ഇതെങ്ങോട്ടാ എന്നെ കൊണ്ട് പോകുന്നതെന്ന് മനസ്സിലാവത്തത് കൊണ്ട് ഞാൻ അവനെ നോക്കിയപ്പോ അവൻ പെട്ടന്ന് നടത്തം സ്റ്റോപ് ചെയ്തിട്ട് മുന്നിലേക്ക് നോക്കുന്നത് കണ്ട് ഞാന് അവനെയൊരു സംശയത്തോടെ നോക്കിയിട്ട് മുന്നിലേക്ക് നോക്കി... അപ്പൊ വെള്ള പുതപ്പിച്ച ഒരു ശരീരം സ്ട്രച്ചറിൽ കിടത്തി കൊണ്ടു വരുന്നത് കണ്ട് പെട്ടന്ന് എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൽ മിന്നി... ഞാൻ മുന്നിലൂടെ കൊണ്ടു വരുന്ന ബോഡിയിലേക്ക് തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നതും റോഷൻ എന്റെ കൈയിൽ മുറുക്കി പിടിച്ച് സൈഡിലുള്ള ഡോർ തുറന്ന് ഉള്ളിലേക്ക് കയറുമ്പോഴും എന്റെ കണ്ണ് വെള്ള പുതച്ച ബോഡിയിലേക്ക് തന്നെയായിരുന്നു.... പിന്നീട് റോഷൻ എന്നെ പതിഞ്ഞ സ്വരത്തിൽ ഇശു എന്ന് വിളിച്ചപ്പോഴാണ് ഞാൻ ബോഡിയിൽ നിന്ന് നോട്ടം തെറ്റിച്ചത്..അപ്പോഴേക്കിനും ആ ബോഡി ഞങ്ങൾ കയറിയ റൂമിന്റെ മുന്നിലൂടെ പാസ്സ് ചെയ്തു പോയിരുന്നു..

അതോണ്ട് തന്നെ ഞാൻ ചെറു സംശയത്തോടെ മുന്നിൽ നിൽക്കുന്ന റോഷനെ നോട്ടം തെറ്റിച്ചപ്പോ അവൻ എന്റെ മുന്നിൽ നിന്നും മാറി സൈഡിലേക്ക് മാറി നിന്നത് കണ്ട് ഞാൻ അവനെ നോക്കിയിട്ട് മുന്നിലേക്ക് നോക്കി.. അപ്പൊ അവിടെ കിടക്കുന്ന ആളെ കണ്ട് സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞതും ഞാൻ ചുണ്ടിൽ ചെറു പുഞ്ചിരി വിരിയിച്ച് പതിയെ ഐറ എന്ന് മൊഴിഞ്ഞു അവളെ അടുത്തേക്ക് പോയി.... അപ്പൊ അവൾ ഒരു അനക്കവും ഇല്ലാതെ കിടക്കുന്നത് കണ്ട് എന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു പോയതും ഞാൻ സൈഡിലുള്ള മോണിറ്ററിലേക്ക് നോക്കിയിട്ട് ഞെട്ടി തിരിഞ്ഞു റോഷനെ നോക്കി.... "ജീവൻ നിലക്കാൻ ഒരുങ്ങിയ ഹൃദയം തന്നെയായിരുന്നു..പക്ഷേ ആ ഹൃദയം നിലച്ചിട്ടില്ലായിരുന്നു... നേഴ്‌സുമാരെല്ലാം ഹേർട്ട് ബീറ്റിന്റെ ലൈൻ നേരെ പോകുന്നത് കണ്ടിട്ട് അവൾ ഇനി ജീവിക്കില്ല എന്നായിരുന്നു കരുതിയത്... പക്ഷെ ഒരത്ഭുതമെന്ന് പറയാലോ നിന്റെ കണ്ണിൽ ഇരുട്ട് കയറിയപ്പോ തന്നെ നീ കണ്ണുകൾ ഇറുക്കി അടച്ച് ഐറാ എന്നു വിളിച്ചു കൂവിയപ്പോ നിന്റെ ശബ്ദം മനസ്സിലാക്കിയും നിന്റെ സാമീപ്യവും മനസ്സിലാക്കിയ വണ്ണം നിലക്കാൻ നിൽക്കുന്ന അവളുടെ ഹേർട്ട് ബീറ്റ് ഉയർന്നു പൊങ്ങി.. അതോടൊപ്പം തന്നെ അവളുടെ കണ്ണുകളിൽ നിന്ന് ചുടു കണ്ണീർ രണ്ടു സൈഡിലൂടെയും ഒലിച്ചിറങ്ങുന്നത് കണ്ട് അവിടെ കൂടിയവർകൊക്കെ ഒരത്ഭുതമായിരുന്നു...

അപ്പോഴേക്കിനും ICU വിന്റെ ഉള്ളിലെ ഓരോ മൂലയിലും തട്ടി ഹൈ റൈഞ്ചിൽ ECG മോണിറ്ററിൽ നിന്നും വരുന്ന 'കീ' എന്നൊരു സൗണ്ടും പതിയെ ഇല്ലാണ്ടായി...അതൊക്കെ കണ്ട് ശ്വാസം എടുത്തു വലിച്ച് ഉയർന്നു പൊങ്ങുന്ന അവൾക്ക് നേഴ്സുമാർ ഓക്സിജന്റെ മാസ്‌ക് മുഖത്ത് വെച്ചു കൊടുത്തു... അപ്പോഴേക്കിനും നിന്റെ തലക്കുള്ളിൽ വേദന ഏറെ കൂടിവന്നപ്പോ നിനക്ക് ബോധം മറഞ്ഞിരുന്നു.... അപ്പൊ ഐറയെ നോക്കാൻ വന്ന ഡോക്ടർ നിന്നെ വേഗം റൂമിലേക്ക് മാറ്റിയിരുന്നു... ഇന്നലെ ബോധം മറഞ്ഞ നീ ഇന്നാണ് കണ്ണു തുറക്കുന്നത്...അതോണ്ട് തന്നെ ഐറയുടെ ഇപ്പോഴത്തെ സിറ്റുവേഷൻ പറയാൻ എന്നെ ഡോക്ടർ അകത്തേക്ക് വിളിച്ചപ്പോഴാണ് അദ്ദേഹം മറ്റൊരു കാര്യം എന്നോട് പറഞ്ഞത്....." എന്നൊക്കെ അവൻ പറഞ്ഞപ്പോ മോണിറ്ററിലുള്ള അവളുടെ ഹേർട്ട് ബീറ്റ് നോർമലായി പോകുന്നത് ഒന്ന് നോക്കിയിട്ട് റോഷനെ നോക്കി... "നിന്റെ ഐറ ഇനി ആദ്യത്തെ പോലെ ജീവിതത്തിലേക്ക് വരാൻ കഴിയില്ല എന്ന്...ആക്സിഡന്റിന്റെ അഘാതത്തിൽ അവളുടെ കാലിനും കയ്യിനും തലക്കൊക്കെ നല്ല ആഴത്തിലുള്ള മുറിവ് തന്നെയുണ്ട്... ചിലപ്പോ അവൾക്ക് എഴുനേറ്റ് നടക്കാൻ ഒന്നും സാധിക്കില്ല ... ശരീരം മൊത്തം തളർന്നു കിടക്കാണ്....അതോണ്ട് തന്നെ അവൾക്ക്..."

"Stopp it Roshaaa....." അവൻ പറയുന്നതൊന്നും ഉൾക്കൊള്ളാൻ കഴിയാതെ ഞാൻ അവനോട് നിർത്താൻ പറഞ്ഞ് ഒച്ചവെച്ചതും അവൻ എന്റെ മുഖഭാവം കണ്ടിട്ട് എന്നെ ഒന്ന് അന്താളിച്ചു നോക്കിയിട്ട് എന്റെ അടുത്തേക്ക് വന്നു എന്തോ ഒന്ന് പറയാൻ വന്നതും ഞാൻ എരിഞ്ഞു വരുന്ന ദേഷ്യം അണപല്ലിൽ കടിച്ചു പിടിച്ച് അവൻക്ക് നേരെ കൈ ഉയർത്തി പിടിച്ച് നിർത്താൻ ആംഗ്യം കാണിച്ചു.... "ആരൊക്കെ എന്തൊക്കെയോ പറഞ്ഞു എന്നു വെച്ച് നീയും അത് അപ്പടി കേട്ട് നിന്നാലും ഞാൻ അതൊന്നും വിശ്വസിക്കില്ല....എന്റെ ഐറക്കു ഒന്നും സംഭവിക്കില്ല...ഞാൻ ഉണ്ടാവുന്ന കാലത്തോളം അവൾക്ക് ഒന്നും സംഭവിക്കില്ല... ആരൊക്കെ എന്തെക്കെ പറഞ്ഞാലും ശെരി.. അവൾ എന്റെ കൂടെ എപ്പോഴും ഉണ്ടാവും അതും പൂർണ ആരോഗ്യത്തോടെ..." എന്ന് ഞാൻ കുത്തുന്ന കണ്ണുകളോടെ അവനെ നോക്കി പറഞ്ഞതും അവൻ എന്നെ നിസ്സഹായതയോടെ നോക്കിയിട്ട് വീണ്ടും ഡോക്ടർ പറഞ്ഞത് പൊക്കി പിടിച്ചു വന്നെങ്കിലും ഞാൻ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി... അത് കണ്ടിട്ടവൻ എന്നെ ദയനീയമായി നോക്കിയിട്ട് കണ്ണ് തുടച്ചിട്ട് ബെഡിൽ കിടക്കുന്ന ഐറയെ നോക്കി പുറത്തേക്ക് ഇറങ്ങി പോയി... അത് കണ്ട് ഞാൻ ഐറയെ നോക്കിയപ്പോഴേക്കും ഇതു വരെ പിടിച്ചു വെച്ച കണ്ണുനീർ പൊട്ടി ഒലിച്ചിരുന്നു...

എന്നാലും ഞാൻ അതൊക്കെ അമർത്തി തുടച്ചിട്ട് ഓരോ യന്ത്രങ്ങളുടെ നടുവിലുള്ള ബെഡിൽ ഒരു ചലനവും ഇല്ലാതെ കിടക്കുന്ന ഐറയെ കണ്ട് എന്റെ ഉള്ളമൊക്കെ വിങ്ങി പൊട്ടാൻ തുടങ്ങിയതും ഞാൻ ബെഡിനരികെ മുട്ടു കുത്തിയിരുന്ന് അവളുടെ കൈയിന്റെ മുകളിൽ പതിയെ ചുംബിച്ചിട്ട് അവളെ കയ്യിൽ പതിയെ ഉരസി അവളെ മുഖത്തേക്ക് നോക്കി.... അവളുടെ നെറ്റിയുടെ ഭാഗത്തൊക്കെ ചെറിയ മുറിവൊക്കെയുണ്ട്.. അതു കാരണം അവളുടെ മുഖത്തിന്റെ സൈഡിലൊക്കെ ചുമന്ന് കിടക്കുന്നത് കണ്ട് ഞാൻ അവളെ തന്നെ ഒന്നു രണ്ടു പ്രാവശ്യം കണ്ണെടുക്കാതെ നോക്കി നിന്നിട്ട് അവളുടെ തലയിൽ പതിയെ തലോടി.... "ഐറാ,, നീ പേടിക്കേണ്ട ട്ടോ... നിന്റെ ഇശുച്ചന് കൂടെ ഉണ്ടാകുമ്പോ നീ ഒരിക്കലും പേടിക്കേണ്ട... ഈ മുറിവൊക്കെ വേഗം മാറിയിട്ട് നീയെന്നെ ഇശുച്ചാ എന്നും വിളിച്ച് എന്റെ അടുത്തേക്ക് ഓടി വരണം ട്ടോ... നിന്റെ ആ വിളിയെ ഞാൻ എത്ര മാത്രം മിസ്സ് ചെയ്യുന്നുണ്ടെന്ന് അറിയോ..." എന്ന് ഞാൻ പറഞ്ഞു നിർത്തിയിട്ട് നിർത്താതെ ഒഴുകുന്ന കണ്ണുനീർ തുടച്ചു മാറ്റി.... "നിന്നെ ആലോചിച്ചിട്ട് കണ്ണൊക്കെ നിറയാണ്..

.അത്രക്ക് നീ എന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്... നീ ഒരിക്കെ പറഞ്ഞിരുന്നില്ലേ സ്നേഹം തളരുന്നില്ല തളരുന്നത് ആത്മാർഥമായി സ്നേഹിക്കുന്ന ആളുകളാണെന്ന്..അതേ,, സ്നേഹിക്കുന്ന ആളുകളാണ് ഇവിടെ തളരുന്നത്... തളർന്നതും അവർ തന്നെയാണ്... ഇവിടെ ഉള്ളവരൊക്കെ കൂടി നിനക്ക് ഇനി അതുചെയ്യാൻ പറ്റില്ല ഇതുചെയ്യാൻ പറ്റില്ല എന്നൊക്കെ പറഞ്ഞു നടക്കാണ്... നീയതൊന്നും ആലോചിച്ച് തല പുണ്ണാക്കണ്ട...പറയുന്നവർ എന്തും പറഞ്ഞോട്ടെ... നമ്മൾ അതൊന്നും ചെവി കൊടുക്കാൻ നിക്കേണ്ട...നീയെന്താ ഐറാ ഒന്നും മിണ്ടാതെ കിടക്കുന്നെ... നിനക്ക് കണ്ണു തുറന്നു എന്നെ നോക്കി ഇശുച്ചാ എന്ന് വിളിച്ചൂടെ...ഒറ്റ തവണയെങ്കിലും വിളിച്ചൂടെ..നിന്റെ വിളി കേൾക്കാൻ കൊതി ആയോണ്ടല്ലേ...." ചങ്ക് പൊട്ടുന്ന വേദനയോടെ ഞാൻ കണ്ണു നിറച്ച് അവളോട് എന്തൊക്കെയോ പറഞ്ഞ് നിന്നപ്പോഴാ പെട്ടന്ന് അവളുടെ കണ്ണിന്റെ സൈഡിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങിയത്............ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story