QUEEN OF KALIPPAN: ഭാഗം 78

queen of kalippan

രചന: Devil Quinn

ചങ്ക് പൊട്ടുന്ന വേദനയോടെ ഞാൻ കണ്ണു നിറച്ച് അവളോട് എന്തൊക്കെയോ പറഞ്ഞ് നിന്നപ്പോഴാ പെട്ടന്ന് അവളുടെ കണ്ണിന്റെ സൈഡിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങിയത്... അത് കണ്ട് ഞാൻ നിറഞ്ഞു നിക്കുന്ന കണ്ണ് തുടച്ചിട്ട് അത്ഭുദത്തോടെ അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നപ്പോഴാ പെട്ടന്ന് എന്റെ കൈ ഇളകുന്നത് പോലെ എനിക്ക് ഫീൽ ചെയ്തത് ...അതോണ്ട് തന്നെ ഞാൻ അവളെ മുഖത്തു നിന്ന് നോട്ടം മാറ്റിയിട്ട് അവളുടെ കയ്യിനു മുകളിൽ വെച്ച എന്റെ കൈയിലേക്ക് നോക്കിയപ്പോ ഐറയുടെ കൈ ചെറുങ്ങനെ ഇളകുന്നുണ്ട്... അതുകാരണമാണ് എന്റെ കൈയും ഇളകുന്നതെന്ന് അറിഞ്ഞതും ഞാൻ ചുണ്ടിൽ ചെറു പുഞ്ചിരി വിരിയിച്ച് അവളുടെ കൈയിന്റെ മുകളിൽ നിന്നും എന്റെ കൈ എടുത്ത് അവളുടെ കൈ പതിയെ ഉയർത്തിയിട്ട് വിരലുകൾക്കിടയിലൂടെ എന്റെ വിരലുകൾ കൊണ്ട് പോയി കൈ കോർത്തു പിടിച്ചു...

അപ്പോ ഐറയും അവളുടെ ചെറുങ്ങനെ ഇളകുന്ന കൈ കൊണ്ട് എന്റെ കൈയിൽ മുറുക്കി പിടിക്കാൻ ശ്രമം നടത്തുന്നുണ്ടേലും ആകെ തളർന്നു പോയത് കൊണ്ട് തന്നെ അവൾക്ക് എന്റെ കൈയിൽ മുറുക്കി കൈ കോർക്കാൻ കഴിയുന്നില്ല... അതൊക്കെ കണ്ടിട്ട് എന്റെ കണ്ണിലൂടെ ഐറയുടെ മുഖം കടന്നു പോയതും ഉള്ളൊക്കെ വിങ്ങി പൊട്ടിയതും ഇനിയും ഇവിടെ ഇങ്ങനെ നിന്നാൽ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാന് കഴിയാതെ വരുമെന്ന് അറിയുന്നോണ്ട് ഞാൻ കൈകോർത്തു വെച്ച അവളുടെ കൈ പതിയെ ബെഡിൽ തന്നെ വെച്ചിട്ട് അവളുടെ കണ്ണിന്റെ സൈഡിലിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ പതിയെ തുടച്ചു കൊടുത്തിട്ട് അവിടുന്ന് എണീക്കാൻ നിന്നപ്പോഴാ പെട്ടന്ന് എന്റെ കയ്യിലൊരു പിടി വീണത്... അന്നേരം ഞാനൊരു അന്താളിപ്പോടെ എന്റെ കയ്യിലേക്ക് നോക്കിയപ്പോ ഐറ അവളുടെ ചെറുങ്ങനെ വിറക്കുന്ന കൈ കൊണ്ട് എന്റെ കൈയിൽ മുറുക്കി പിടിച്ചിട്ടുണ്ട്...

അതോടൊപ്പം തന്നെ അവളുടെ മിഴികൾ പതിയെ പതിയെ തുറക്കുന്നത് കണ്ടതും ഞാൻ അവളെ തന്നെ ഉറ്റു നോക്കിയിട്ട് നിലത്തു തന്നെ മുട്ടു കുത്തി ഇരുന്നിട്ട് അവളെ മുഖത്തേക്ക് നോക്കിയപ്പോ അവൾ പതിയെ മിഴികൾ തുറന്നിട്ട് ചുണ്ടിലൊരു ചെറു പുഞ്ചിരി പതിയെ പതിയെ കഷ്ടപ്പെട്ട് വിരിയിക്കുന്നത് കണ്ടതും ഒന്നും വിശ്വസിക്കാൻ കഴിയാതെ നിന്നപ്പോ അവൾ കൂടുതൽ എന്റെ കൈയിൽ മുറുക്കി പിടിച്ചിട്ട് ചുണ്ടുകൾ കൊണ്ട് പതിയെ ഇടറിയ സ്വരത്തോടെ പതിയെ "ഇ,,, ശു,,,ച്ചാ..." എന്ന് മൊഴിയുന്നത് കേട്ട് സന്തോഷം കൊണ്ട് എന്റെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണുനീർ അവളുടെ കയ്യിലേക്ക് ഉറ്റിയതും അവൾ ഒന്ന് ഉയർന്നു പൊങ്ങി താഴ്ന്നിട്ട് ശ്വാസം എടുത്തുവിട്ട് ചലനമില്ലാതെ കിടക്കുന്ന കാലുകളിലെ വിരലുകൾ പതിയെ ഇളകുന്നത് കണ്ട് ഞാൻ അവളെ കാൽ വിരലിലേക്ക് നോക്കിയിട്ട് അവളുടെ മുഖത്തേക്ക് ഒരത്ഭുദത്തോടെ നോക്കി... അന്നേരം സന്തോഷം കൊണ്ട് നിറഞ്ഞു നിക്കുന്ന കണ്ണ് തുടക്കാതെ തന്നെ ഞാൻ അവളുടെ മുഖത്തേക്ക് കുനിഞ്ഞ് അവളെ കവിളിലും നെറ്റിയിലും മാറി മാറി ചുംബിച്ചു കൊണ്ടിരുന്നു... അവസാനം അവളെ മൂർത്താവിൽ ചുണ്ടമർത്തിയിട്ട് അവളെ കവിളിൽ വലതു കൈ ചേർത്തു വെച്ചിട്ട് പതിയെ ഐറ എന്ന് വിളിച്ചതും അവൾ എന്നെ തന്നെ കണ്ണിമ വെട്ടാതെ നോക്കിയിട്ട് ചുണ്ടിൽ ചെറു പുഞ്ചിരി വിരിയിച്ചു....

അന്നേരം എന്തു ചെയ്യണമെന്നോ എന്ത് കാണിക്കണമെന്നോ അറിയാതെ ഞാൻ നിലത്തു നിന്ന് എഴുനേറ്റ് ഡോക്ടറെ വിളിക്കാനും വേണ്ടി പുറത്തേക്ക് ഇറങ്ങാൻ നേരമാണ് റോഷൻ അകത്തേക്ക് കയറി വരുന്നത് കണ്ടത്... അവൻ ഉള്ളിലേക്ക് വന്നപ്പോ തന്നെ നേരെത്തെ അവൻ പറഞ്ഞ കാര്യങ്ങൾ ചെവിയിലൂടെ എക്കോ പോലെ തുളച്ചു കയറി പോയതും ഞാൻ കുത്തുന്ന കണ്ണുകളോടെ അവനെ ദേഷ്യത്തോടെ നോക്കിയിട്ട് അവന്റെ മുട്ടുകയ്യിൽ മുറുക്കി പിടിച്ച് ഐറയുടെ മുന്നിൽ ചെന്നു നിർത്തിച്ചു... "നോക്ക്... കണ്ണ് തുറന്നു നോക്ക് നീ... നിങ്ങളൊക്കെ കൂടി ഈ പാവത്തെ അല്ലെ നേരെത്തെ എന്തൊക്കെയോ പറഞ്ഞെ... ഹേ..?? ഇനിയെങ്കിലും കണ്ണ് തുറന്ന് നോക്ക്... എന്റെ ഐറക്കു ഒരു കുഴപ്പവും ഇല്ല...അവളെ കൈ കാലുകളൊക്കെ നോക്ക്... നിങ്ങൾ പറഞ്ഞ പോലെയാണോ..?? തളർന്ന് കിടക്കാണോ അവൾ.... ??എന്താ റോഷാ നീയൊന്നും സംസാരിക്കാത്തെ... ഏതോ ഡോക്ടർ എന്തൊക്കെയോ പറഞ്ഞെന്ന് വെച്ച് നീയും അതൊക്കെ കേട്ട് വരുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചില്ല...." "ഇശു,,, ഞാൻ..." ഞാൻ അവനോട് കയർത്ത് സംസാരിച്ചു നിക്കുന്നതിനിടെ അവൻ ദയനീയമായി എന്നെ നോക്കി ഇതു പറഞ്ഞപ്പോഴേക്കിനും അവന്റെ കണ്ണുകൾ നിറഞ്ഞു നിന്നിരുന്നു... അതവൻ നേരത്തെ പറഞ്ഞതിന്റെ കുറ്റബോധം കൊണ്ടാണെന്ന് അറിയാമെങ്കിലും ഞാൻ അതൊന്നും ഒട്ടും ഗൗനിക്കാത്തത് കൊണ്ടു തന്നെ റോഷൻ വീണ്ടും എന്റെ അരികിലേക്ക് വന്നിട്ട് എന്റെ കയ്യിൽ പിടിമുറുക്കി തല താഴ്ത്തി നിന്നു...

"സോറി ടാ,,, എനിക്കറിയില്ലായിരുന്നു എന്നെ വിളിച്ചു വരുത്തി ഐറയുടെ ഇപ്പോഴത്തെ അവസ്ഥയൊക്കെ പറഞ്ഞു തന്നത് ഒരു കള്ള ഡോക്ടർ ആണെന്ന്... " "Whaatt....??" അവൻ പറയുന്നതൊന്നും മനസ്സിലാകാതെ ഞാൻ അവനെയൊന്ന് നെറ്റി ചുളിച്ചു നോക്കിയിട്ട് ഇങ്ങനെ ചോദിച്ചതും അവൻ പുറം കയ്യോണ്ട് കണ്ണ് തുടച്ചിട്ട് എന്നെ നോക്കി... "അതേ ഇശു,,, എന്നോട് ഐറക്കു ഇനി എഴുനേറ്റ് നടക്കാനൊന്നും സാധിക്കില്ല എന്നൊക്കെ പറഞ്ഞത് ഒരു ഡോക്ടറായിരുന്നില്ല മറ്റാരോ ആയിരുന്നു...നിന്റേയും അവളുടേയും അവസ്ഥ താങ്ങാൻ കഴിയാതെ ഞാൻ പുറത്തു ഇരുന്നപ്പോഴാ അയാൾ ഐറയുടെ ഇപ്പോഴത്തെ സിറ്റുവേഷൻ പറയാൻ എന്നെ ഉള്ളിലേക്ക് വിളിച്ചത്...അയാളെ ഇതുവരെ ഇവിടെ ഞാൻ കണ്ടിട്ടില്ലാത്തത് കൊണ്ടു തന്നെ ഞാൻ ഒന്ന് സംശയിച്ചിരുന്നു... ബട്ട് ഐറയുടെ ഇപ്പോഴത്തെ കേസിന് വേണ്ടി പുറത്തു നിന്നു വന്ന ഡോക്ടർ ആകുമെന്ന് വിചാരിച്ചത് കൊണ്ട് ഞാൻ കൂടുതൽ ചിന്തിക്കാൻ പോയില്ല... ഇപ്പൊ നിന്നേയും ഐറയേയും പരിചരിക്കുന്ന ഡോക്ടർ എന്നെ റൂമിലേക്ക് വിളിച്ചു ഐറയെ കുറിച്ച് അതികം പേടിക്കേണ്ട അവൾക്ക് എഴുനേറ്റു നടക്കാനൊക്കെ സാധിക്കുമെന്ന് പറഞ്ഞപ്പോ ഞാനൊന്ന് സംശയിച്ചു..

ഇന്നലെ മറ്റേ ഡോക്ടർ ഇങ്ങനെയൊന്നുമല്ലല്ലോ പറഞ്ഞത് എന്നാലോചിച്ച് നിന്നപ്പോ ഞാനൊരു സംശയത്തോടെ ഡോക്ടറോട് ഇന്നലെ എന്നെ വിളിച്ചു വരുത്തിയ ഡോക്ടർ പുറത്തു നിന്നു വന്നതാണോ എന്നൊക്കെ ചോദിച്ചപ്പോ നിങ്ങളെ പരിചരിക്കുന്ന ഡോക്ടർ ഞാനാണെന്നും പുറത്തു നിന്ന് വേറൊരു ഡോക്ടറേയും ഇതുവരെ വിളിച്ചിട്ടില്ല എന്നൊക്കെ അദ്ദേഹം പറഞ്ഞപ്പോ ഞാൻ ആകെ കണ്ഫ്യൂസ്ഡ് ആയി... അത് കണ്ട് ഡോക്ടർ എന്നോട് കാര്യങ്ങളൊക്കെ ചോദിച്ച് അനേഷിച്ചപ്പോഴാണ് അവിടെയുള്ള നേഴ്സ് പറഞ്ഞത് ഇന്നലെ ആരോ ഹോസ്പിറ്റലിൽ ഏതോ ഡോക്ടർ ആണെന്നും പറഞ്ഞ് വന്നതും മറ്റുമൊക്കെ...അയാളെ വാക്ക് കേട്ട് ഞാൻ അതെല്ലാം കേട്ട് വിശ്വസിച്ചു എന്നത് നേര് തന്നെയാണ് പക്ഷെ ഞാൻ പൂർണ്ണമായി അതൊന്നും വിശ്വസിച്ചിട്ടില്ലായിരുന്നു... അയാൾ പറഞ്ഞതൊക്കെ ഞാൻ അപ്പടി കേട്ട് വിശ്വസിക്കുമെന്ന് നീ വിശ്വസിക്കുന്നുണ്ടോ ഇശു...??" അവൻ പറയുന്നതൊക്കെ ഒരു അന്താളിപ്പോടെ കേട്ട് നിന്നപ്പോഴാ റോഷൻ കണ്ണും നിറച്ച് ലാസ്റ്റ് ഇങ്ങനെ ചോദിച്ചത്... അത് കേട്ടപ്പോ തന്നെ ഞാൻ ഇല്ലെന്ന് തലയാട്ടി കാണിച്ചു കൊടുത്തതും അവൻ കണ്ണൊക്കെ അമർത്തി തുടച്ചിട്ട് പിറകിലേക്ക് നോക്കിയത് കണ്ട് ഞാനും ഡോറിന്റെ അടുത്തേക്ക് നോക്കിയപ്പോ ഉപ്പാന്റെ ലാസ്റ്റിലെ അനിയനായ ഡോക്ടർ വഹീദ് എന്ന ഞങ്ങളെ കുഞ്ഞിക്ക ഞങ്ങളെ അടുത്തേക്ക് വരുന്നത് കണ്ടത്.... "ഇശു,,, റോഷൻ ഇപ്പൊ പറഞ്ഞതെല്ലാം സത്യമാണ് ...

ഇന്നലെ ആരോ ഐറയെ അഭായപ്പെടുത്താനും വേണ്ടി വന്നിട്ടുണ്ട്...maybe അയാൾ തന്നെയാവും ഇന്നലെ റോഷനെ വിളിച്ചു വരുത്തി ഇല്ലാ കഥകൾ മെനിഞ്ഞത്... നിങ്ങളെ രണ്ടുപേരെയും നോക്കുന്ന ഡോക്ടർ എന്റെ ഫ്രണ്ട് മുഹൈമിനാണ്...അത് നിനക്കും അറിയില്ലേ... ഞാൻ ഡൽഹിയിൽ നിന്നും ഇന്നലെ ആയിരുന്നു വന്നത്..അതോണ്ട് തന്നെ ഇവിടുത്തെ കാര്യങ്ങളെല്ലാം ഞാൻ അവനെയാണ് ഏൽപ്പിച്ചത്... അവൻ തന്നെയാണ് എന്നോട് നിങ്ങൾക്ക് ആക്‌സിഡന്റ് പറ്റിയ കാര്യവും അറിയിച്ചത്... തറവാട്ടിലുള്ളവരൊക്കെ ഇതു കേട്ട ഉടനെ എന്റെ കൂടെ ഇങ്ങോട്ട് വരാൻ നിന്നതാണ്...നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞ് അവരെ വിഷമിപ്പിക്കേണ്ട എന്നു വിചാരിച്ച് ഞാൻ നിങ്ങൾക്ക് കുഴപ്പമൊന്നും ഇല്ലെന്ന് പറഞ്ഞാണ് ഇങ്ങോട്ട് വന്ന്ത്.... ഇവിടെ വന്നപ്പോഴാ മുഹൈമിൻ ഇന്നലെ ആരൊക്കെയോ ഇങ്ങോട്ട് വന്ന കാര്യങ്ങളൊക്കെ പറഞ്ഞത്... കൂടുതൽ ഡീറ്റൈൽസ് ഹോസ്പിറ്റലിലെ cctv ഹോമിൽ ചെക്ക് ചെയ്തപ്പോ മനസ്സിലായി ഡോക്ടറായി വന്ന അയാളുടെ ഉദ്ദേശം ഐറയാണെന്ന്... അയാളുടെ കയ്യിൽ അവളുടെ ഫോട്ടോസൊക്കെ ഉണ്ടായിരുന്നു... കയ്യിൽ ഗ്ലൗസും മുഖത്തു മാസ്കും ഒക്കെ വെച്ചോണ്ട് ആളെ മനസ്സിലായിട്ടില്ല.... ഒരു സെക്യൂരിറ്റി ഗാർഡിയൻ ഐറയുടെ റൂമിനു മുൻപിൽ ഉണ്ടായിരുന്നത് കൊണ്ട് അവൾക്ക് നേരെ ഒരു കാര്യങ്ങളും അയാൾ ചെയ്തിട്ടില്ല... അയാൾ ഐറയുടെ റൂമിനു മുൻപിലൂടെ കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും പല തവണ നടന്നിട്ടുണ്ടെന്ന് ഗാർഡിയന് എനിക്ക് വിവരം തന്നിട്ടുണ്ട്...

ഡോക്ടറുടെ വേഷം അണിഞ്ഞിട്ട് അയാൾ പല തവണ ഐറയുടെ റൂമിലേക്ക് കടക്കാൻ നിന്നിരുന്നു... പക്ഷെ ഗാർഡിയൻ അതിനു സമ്മതിച്ചില്ല... കാരണം ഞാൻ അയാൾക്ക് വാണിങ് കൊടുത്തിരുന്നു മുഹൈമിൻ അല്ലാതെ വേറെ ആരെങ്കിലും ഇങ്ങോട്ട് കയറാൻ സമ്മതിക്കരുതെന്ന്... അതോണ്ട് തന്നെ അയാൾക്ക് ഇതിന്റെ അകത്തേക്ക് കയറാൻ സാധിച്ചിട്ടില്ല... അതോണ്ട് തന്നെയാവണം അയാൾ ഇന്നലെ രാത്രി തന്നെ ഇവിടുന്ന് മുങ്ങിയത്..." എന്നൊക്കെ ഇക്ക പറഞ്ഞപ്പോഴും എന്റെ ഉള്ളിൽ അയാൾ ആരായിരിക്കും എന്നായിരുന്നു ചിന്ത.... "എന്തായാലും ഇശു,, നീ അതികം ടെൻസ്ഡ് ആവേണ്ട.. നിന്റെ തലക്കു നാലഞ്ചു സ്റ്റിച്ചൊക്കെ ഉള്ളതല്ലേ.. അതോണ്ട് അതികം സ്‌ട്രൈൻ കൊടുക്കേണ്ട... പിന്നെ ഐറയെ ആലോചിച്ച് നീ വിഷമിക്കേണ്ട ആവശ്യമില്ല... അവൾ ആദ്യത്തെ പോലെ തന്നെ തിരിച്ചു വരും.. പക്ഷെ കുറച്ചു ഡേയ്സ് എടുക്കുമെന്ന് മാത്രം... പേടിക്കാൻ ഒന്നുമില്ല അവളുടെ തലക്ക് നല്ല ആഴത്തിലുള്ള മുറിവുണ്ടെന്നെ ഉള്ളൂ...തല കല്ലിൽ ഇടിച്ചത് കൊണ്ടാവാം... അതോണ്ട് തന്നെ അവൾക്ക് തല ഒന്നും അനക്കാൻ സാധിക്കില്ല... അവളുടെ കാലിനും കയ്യിനുമൊക്കെ ചലനം ഇപ്പോഴും ഉണ്ട്... ബട്ട് ബ്രെയിൻ അല്ലെ അതിനെയൊക്കെ നിയന്ത്രികുന്നേ..അതോണ്ട് തന്നെ തലയിലുള്ള മുറിവൊക്കെ മാറിയാൽ അവൾക്ക് പൂർണ ആരോഗ്യം തന്നെ കിട്ടും... കൈ കാലുകൾ ആദ്യത്തെ പോലെയാവും... ഇപ്പൊ തന്നെ പതിയെ അവളത് ഇളക്കുന്നുണ്ടല്ലോ...

അതൊക്കെ ശെരിയാവും ...നീ പോയി റീസ്റ്റെടുക്ക്.. ഞാൻ അവളെ മെഡിക്കൽ റിപ്പോർട്ട് ചെക്ക് ചെയ്തിട്ട് നിന്റെ അടുത്തേക്ക് വരാം... എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്...." എന്റെ തോളിൽ തട്ടി കൊണ്ട് അത്രയും പറഞ്ഞ് ഇക്ക സൈഡിൽ നിൽക്കുന്ന നേഴ്സിന്റെ കയ്യിലുള്ള മെഡിക്കൽ റിപ്പോർട്ട് വാങ്ങിയിട്ട് പുറത്തേക്ക് പോയതും അതിനു പിറകെ റോഷനും പുറത്തേക്ക് പോയതും എനിക്ക് തലക്കുള്ളിൽ നല്ല വേദനയൊക്കെ ഉണ്ടെങ്കിലും ഞാൻ തലയിൽ അമർത്തി കൈ വെച്ച് കണ്ണ് ഇറുക്കി അടച്ചു തുറന്നിട്ട് സൈഡിലേക്ക് നോക്കി... അപ്പൊ ഐറ കണ്ണുകളടച്ചു കിടക്കുന്നത് കണ്ടതും ഞാൻ അവളുടെ അടുത്തേക്ക് പോയിട്ട് അരകറ്റം വരെ പുതച്ചു കിടക്കുന്ന വിരിപ്പ് കുറച്ചു മുകളിലേക്ക് ആക്കി കൊടുത്തിട്ട് അവളുടെ തലയിൽ പതിയെ തലോടി നെറ്റിയിൽ ചുണ്ടമർത്തിയിട്ട് ഞാൻ പുറത്തേക്കിറങ്ങി.... അപ്പൊ അവിടെ എന്റെ പേഴ്‌സണൽ ഗാർഡിയൻ സ്റ്റീഫൻ നിക്കുന്നത് കണ്ടതും ഞാൻ അവന്റെ അടുത്തേക്ക് പോയി.... "സ്റ്റീഫ്‌,,,ഇവിടെ നടക്കുന്ന ഓരോ ഇൻഫൊർമേഷനും എനികപ്പപ്പോ തന്നെ കിട്ടണം... നീ ഒരു കാരണവശാലും ICU ൻ്റെ മുമ്പിൽ നിന്നും മാറി പോവാൻ പാടുള്ളതല്ല... ഇതിലൂടെ ആരൊക്കെ പോകുന്നു വരുന്നു എന്ന കാര്യങ്ങളൊക്കെ നീ യഥാസമയവും വാച്ച് ചെയ്യണം..." " Okke sir,,,പിന്നെ ,,ഇന്നലത്തെ ആക്‌സിഡന്റ് വെറുമൊരു ആക്‌സിഡന്റ് അല്ലായെന്ന് സാറിനു തന്നെ അറിയാമല്ലോ... അതുകൊണ്ട് തന്നെ സാർ ഒന്ന് സൂക്ഷിക്കണം..

. ഞങ്ങൾ സാറിനു തരുന്ന ഓരോ ഇൻഫോർമേഷനും അതുപോലെ തന്നെ നടക്കുന്നുണ്ട്...സോ ഇനിയും അവർക്കെതിരെ മൗനമായി നടക്കണോ...?? "Yeah..!!ഇനിയും മൗനം പാലിച്ചേ പറ്റൂ... പക്ഷെ എല്ലായ്പ്പോഴും ഈ മൗനം ഉണ്ടാകണമെന്നില്ല...എല്ലാ കണക്കുകളും ചോദിക്കാൻ ഒരു ദിവസം വരും... അല്ലേൽ വരുത്തിക്കും ഞാൻ... നീ പറഞ്ഞ പോലെ എല്ലാം നമ്മൾ ചിന്തിക്കുന്നതൊക്കെയാണ് സംഭവിക്കുന്നത്...ഇനിയും അങ്ങനെ തന്നെയായിരിക്കും...പക്ഷെ ഈ ആക്‌സിഡന്റ് ,,ഇതു ഞാൻ ഒട്ടും...!!!!" സ്റ്റീഫനോട് ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കെ ആക്‌സിഡന്റ് എന്റെ കണ്മുന്നിലൂടെ കടന്നു പോയതും ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു നിന്നു.. അന്നേരം ബ്ലഡിൽ കുളിച്ചു കിടക്കുന്ന ഐറയുടെ മുഖം മൈൻഡിലേക്ക് കുത്തി കയറി വന്നതും സഹിക്കാൻ പറ്റാത്ത സങ്കടം കൊണ്ടും എവിടുന്നൊക്കെയോ എരിഞ്ഞു കയറി വരുന്ന ദേഷ്യം കൊണ്ടും ഞാൻ കൈ ചുരുട്ടി പിടിച്ച് സ്വയം നിയന്ത്രിച്ച് കണ്ണ് തുറന്നിട്ട് സ്റ്റീഫനോട് ഇവിടുത്തെ കാര്യം നോക്കാൻ ഏൽപ്പിച്ച് റൂമിലേക്ക് തന്നെ പോവാൻ നേരമാണ് ഉമ്മിയും ആഷിയും എന്റെ നേർക്ക് വരുന്നത് കണ്ടത്..... അവരുടെ ദൃധി പിടിച്ചുള്ള വരവ് കണ്ടപ്പോ തന്നെ ഞാൻ ഊഹിച്ചു അവർ നല്ലവണ്ണം പേടിച്ചിട്ടുണ്ടെന്ന്.... "നീയെന്തിനാ ആഷി ഉമ്മിനെ ഇങ്ങോട്ട് കൊണ്ടു വന്നത്...??!" അവർ എന്റെ അടുത്തെത്തിയപ്പോ ഉമ്മി എന്നെ കണ്ണു നിറച്ചു നോക്കി നിക്കുന്നത് കണ്ട് ഞാൻ ആഷിനെ നോക്കി ഇങ്ങനെ ചോദിച്ചതും അവൻ ഉമ്മിനെ നോക്കിയിട്ട് എന്നെ നോക്കി... "ഞാൻ പറഞ്ഞതാ വില്ലയിൽ തന്നെ നിൽക്കാൻ.. ഉമ്മി കേൾക്കേണ്ടേ... ഉമ്മി മാത്രമല്ല ബാക്കി ആരും തന്നെ കേൾക്കുന്നില്ല...

എല്ലാരും ഇങ്ങോട്ട് വരാൻ നിൽക്കായിരുന്നു... അപ്പോഴാ കുഞ്ഞിക്ക വിളിച്ചിട്ട് ആർക്കും ഒരു കുഴപ്പവും ഇല്ലെന്നും ആരും ഇങ്ങോട്ട് വരേണ്ടാ എന്നും വിളിച്ചു പറഞ്ഞത്.. അതു കേട്ട് എല്ലാരും ഒന്ന് അടങ്ങിയെങ്കിലും ഉമ്മിക്ക് നിന്നേയും ഐറയേയും കാണണമെന്ന് വാശി...അതോണ്ട് ഞാൻ കൊണ്ടുവന്നതാ...." എന്നവൻ പറഞ്ഞപ്പോ ഉമ്മി വിതുമ്പുന്ന ചുണ്ടുകളോടെ എന്നെ കണ്ണു നിറച്ച് നോക്കിയിട്ട് എന്റെ കവിളിൽ കൈ വെച്ചു.... "എന്താടാ പറ്റിയെ...?? എങ്ങനെയാടാ ഇതൊക്കെ സംഭവിച്ചേ...??എന്റെ മോൻ വേദനിക്കുന്നുണ്ടോ...??എന്റെ മോൾ എവിടെയാടാ..?അവൾക്ക്.. അവൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ...??നീയെന്താ ഇശു എന്നെ ഇങ്ങനെ നോക്കുന്നെ... എന്റെ ഐറാ എവിടെ...??!" കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഉമ്മി ഇത് ചോദിച്ചപ്പോ ഉള്ളമൊക്കെ വിങ്ങി പൊട്ടുന്നുണ്ടേലും ഞാനതൊന്നും പുറത്തു കാണിക്കാതെ ഉമ്മിനേയും കൊണ്ട് അവിടെയുള്ള സീറ്റിൽ ഇരുത്താൻ കൊണ്ടു പോയപ്പോ ഉമ്മി എന്റെ അടുത്തു നിന്ന് മാറി നിന്നിട്ട് എന്നെയൊന്ന് ഉറ്റുനോക്കി... "എവിടെയാടാ എന്റെ മോൾ..?അവളെവിടെ..?എനിക്കിപ്പോ അവളെ കാണണം..." കരഞ്ഞു കൊണ്ട് ഉമ്മി എന്റെ കയ്യിൽ പിടിച്ചു കുലുക്കി കൊണ്ട് ഇത് ചോദിച്ചതും ഞാൻ ഉമ്മിനോട് എന്തു പറയുമെന്ന് ചിന്തിച്ചിട്ട് ഉമ്മിനെ തന്നെ നോക്കി നിന്നപ്പോഴേക്കിനും ഉമ്മി വിതുമ്പി കൊണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു... "ഉമ്മി,,, ഉമ്മി വിചാരിക്കുന്ന പോലെ ഐറക്കു ഒന്നുമില്ല...

അവൾക്ക് ചെറിയ ഒരു മുറിവ്..അത്രേയുള്ളൂ.. അല്ലാതെ പേടിക്കാൻ ഒന്നുമില്ല..." എന്ന് ഞാൻ ഉമ്മിന്റെ മുഖത്തേക്ക് നോക്കാൻ വയ്യാതെ പറഞ്ഞൊപ്പിച്ചപ്പോഴേക്കും ഉമ്മി എന്നിൽ നിന്നും മാറി നിന്നിട്ട് കണ്ണ് അമർത്തി തുടച്ചിട്ട് സൈഡിലേക്ക് നോക്കി.... "ചെറിയ മുറിവ് ആയിട്ടെന്തിനാ അവളെ ICU വിൽ കിടത്തിയിരിക്കുന്നത്...??ഹേ,,,എന്തിനാണെന്ന്...??" ICU വിന്റെ ഉള്ളിൽ കിടക്കുന്ന ഐറയെ നോക്കി ഉമ്മി ഇതും പറഞ്ഞിട്ട് എന്നെ ഉറ്റുനോക്കിയതും ഒന്നും പറയാൻ കിട്ടാതെ ഞാൻ നിസ്സഹായനായി ഉമ്മിനെ നോക്കിയപ്പോഴേക്കിനും ഉമ്മി വിതുമ്പി കൊണ്ട് ICU ന്റെ അടുത്തേക്ക് പോയിട്ട് ഗ്ലാസിനുള്ളിലൂടെ അവളെ തന്നെ നോക്കി നിന്നു... ഇതൊക്കെ കണ്ടിട്ട് സഹിക്കാൻ കഴിയാതെ തലക്കുള്ളിലുള്ള വേദനയുടെ കാഠിന്യം കൂടി വന്നതും ഞാൻ തലയിൽ കൈ വെച്ച് നിന്നപ്പോഴേക്കിനും ആഷി എന്റെ അടുത്തേക്ക് വന്നിട്ട് എന്നേയും കൊണ്ട് റൂമിലേക്ക് പോവാൻ നിന്നെങ്കിലും ഞാൻ വേണ്ട എന്നർത്ഥത്തിൽ കൈ പൊക്കി കാണിച്ചിട്ട് തലയിൽ കൈ വെച്ചമർത്തിയിട്ട് അവനെ നോക്കി... "നീ ഉമ്മിനെ ശ്രദ്ധിക്ക്,,,ഒരു കാരണവശാലും ഉമ്മിയെ ഇവിടെ നിർത്തേണ്ട...ഉമ്മി എത്ര വാശി പിടിച്ചാലും ശെരി.... പിന്നെ വില്ലയിൽ ഉള്ളവരോട് അവളുടെ ഇപ്പോഴത്തെ സിറ്റുവേഷൻ പറയണ്ട... ചിലപ്പോ അവർക്കതൊന്നും താങ്ങാൻ കഴിഞ്ഞെന്ന് വരില്ല..." ഉള്ളിലുള്ള വേദന കൊണ്ട് തലയൊക്കെ പൊട്ടി തെറിക്കുന്ന പോലെയൊക്കെ തോന്നിയെങ്കിലും ഞാൻ അതൊക്കെ ഉള്ളിൽ തന്നെ കടിച്ചമർത്തി നിന്നിട്ട് അവനോട് എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചതും അവൻ അതിനൊന്ന് മൂളി തന്നു..

. അതോണ്ട് തന്നെ ഞാൻ തലയിൽ കൈ വെച്ച് റൂമിലേക്ക് നടക്കാൻ ഒരുങ്ങിയപ്പോ ഉമ്മി എന്റെ അടുത്തേക്ക് വന്നിട്ട് എന്റെ കൈ പിടിച്ചു മുന്നിലേക്ക് നടന്നതും ഞാൻ തല ചെരിച്ച് ഉമ്മിനെ തന്നെ നോക്കി നടന്നെങ്കിലും ഉമ്മി അതൊന്നും നോക്കാതെ എന്നെ റൂമിലേക്ക് കൊണ്ടുപോയി കിടത്തി.... "തല വേദനിക്കുന്നുണ്ടോ... സാരല്ല..നീ കുറച്ചു നേരം കിടന്നോ...അതികം എഴുനേറ്റ് നടക്കേണ്ട..." എന്റെ തലയിൽ തലോടി കൊണ്ട് ഉമ്മി ഇത് പറഞ്ഞതും ഞാൻ ഉമ്മിന്റെ മുഖത്തേക്ക് തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു... ആ മാതൃഹൃദയം എന്തു മാത്രം നീറി പുകയുന്നുണ്ടെന്ന് എനിക്കറിയാ...അതും എന്നേയും ഐറയേയും ആലോചിച്ച്... ഐറയെ ആ അവസ്ഥയിൽ കാണാൻ കഴിയാത്തത് കൊണ്ടാവാം ഉമ്മി അവിടെ നിന്നും പോന്നത്... ഉമ്മി പതിയെ കണ്ണടച്ചു കാണിച്ചു തന്നതും ഞാൻ അതിനൊന്ന് ചെറു പുഞ്ചിരി സമ്മാനിച്ചിട്ട് പതിയെ കണ്ണുകളടച്ചു ..... ●◆🍁◆● വൈകുന്നേരം ആയപ്പോ നേഴ്സ് എനിക്കുള്ള ടാബ്ലെറ്റ് കൊണ്ടു വന്നു തന്നതും ഞാൻ ബെഡിൽ നിന്നും എഴുനേറ്റ് ഉയർത്തി വെച്ച പില്ലോയിലേക്ക് ചാരി ഇരുന്നിട്ട് നേഴ്സിന്റെ അടുത്തു നിന്ന് വെള്ളം വാങ്ങിച്ച് ടാബ്ലറ്റ് കഴിച്ചു....

അന്നേരം മുഹൈമിൻ ഡോക്ടർ ഡോർ തുറന്ന് എന്റെ അടുത്തേക്ക് വന്നതും ഞാൻ കയ്യിലുള്ള ഗ്ലാസ് നേഴ്‌സിൻ തിരിച്ചു കൊടുത്തിട്ട് ഡോക്ടറെ നോക്കി ഒന്ന് ചിരിച്ചു കൊടുത്തു.... "ഇപ്പൊ വേദനക്ക് ശമനമുണ്ടോ..അതികം സ്ട്രെസ്സ് കൊടുക്കുമ്പോഴാ തലക്ക് നല്ല വേദന വരുന്നത്...അത് ശ്രദ്ധിച്ചാൽ മതി..." എന്ന് അദ്ദേഹം പറഞ്ഞപ്പോ അതിനൊരു ഉത്തരമായി ഒന്ന് മൂളി കൊടുക്കാനെ എനിക്ക് കഴിഞ്ഞൊള്ളു..കുറച്ചു കഴിഞ്ഞപ്പോ കുഞ്ഞിക്ക റൂമിലേക്ക് കയറി വന്നതും അതെന്തിനുള്ള വരവാണെന്ന് എനിക്കും ഡോക്ടറിനും അറിയുന്നത് കൊണ്ടു തന്നെ ഡോക്ടർ take care എന്നും പറഞ്ഞ് എന്റെ അടുത്തു നിന്ന് എഴുനേറ്റ് പോയി... അന്നേരം തന്നെ ഇക്ക എന്റെ അടുത്തു വന്ന് ഇരുന്നിട്ട് സംസാരത്തിന് തുടക്കം കുറിച്ചു... "ഞാനെന്തിനാ ഇപ്പൊ വന്നതെന്ന് നിനക്ക് മനസ്സിലായല്ലോ...എനിക്ക് നിന്നോട് ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്..."....... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story