QUEEN OF KALIPPAN: ഭാഗം 8

queen of kalippan

രചന: Devil Quinn

പെട്ടന്ന് ഗേറ്റ് കടന്ന് കാർ കോമ്പൗണ്ടിലേക്ക് കയറ്റി നിർത്തിയതും ഞമ്മള് കാറിൽ നിന്ന് ഇറങ്ങി ചുറ്റും ഒന്ന് കണ്ണോടിച്ചതും ഞമ്മളെ കണ്ണു തള്ളി..... "Woww,,,,, What a Amazing......" ചുറ്റും പ്രകൃതിയാൽ ചുപ്പടപെട്ട ഒരു സ്ഥലം അതിന്റെ ഒത്ത നടുവിൽ "MAALIK GROUP" വെണ്ടക്ക അക്ഷരത്തിൽ എഴുതിയ വലിയ ബിൽഡിങ് അത് മുഴുവൻ ഗ്ലാസ് കൊണ്ട് ഉണ്ടാക്കിയതാണെന്ന്‌ ഒറ്റ നോട്ടത്തിൽ മനസ്സിലാവും...... ഞമ്മള് അതിന്റെ ഭാഗിയും നോക്കി നിന്നപ്പോഴേക്കും ഇഷു കാർ പാർക്ചെയ്ത് വരുന്നുണ്ടായിരുന്നു.....ഓൻ ഞമ്മളെ അടുത്ത എത്തിയതും ഞമ്മളെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട്‌ഓന്റെ കയ്യ് ഞമ്മളെ കയ്യിന്മേൽ കോർതുവെച്ചു..... യാ റബ്ബി ഓൻ വട്ടായോ അതോ ഞമ്മക്ക് വട്ടായോ...ഒന്നും മനസ്സിലാവുന്നില്ലല്ലോ എന്നാലും ഇവൻ ഇപ്പൊ എന്തിനാ ഞമ്മളെ കയ്യ് കോർത്തു വെച്ചത് ഇനി ഓൻക്കും ഞമ്മളോട് ഇഷ്ടം തുടങ്ങിയോ ....ഏയ് അതിനു ചാൻസില്ല.... പിന്നെ ഇപ്പൊ എന്താ..... നമ്മൾ ഓരോന്ന് ആലോചിച്ച് മുന്നിലേക്ക് നോക്കി അപ്പോഴല്ലേ കാര്യം പിടി കിട്ടിയത്.... ഈ ചെക്കൻ ഓന്റെ ഉപ്പാനെ കണ്ടതുകൊണ്ടാണ് ഞമ്മളെ കയ്യിൽ പിടിച്ചതൊക്കെ അല്ലാതെ ഞമ്മളെ ഇഷ്ടമുണ്ടായിട്ടൊന്നുമല്ല....ബ്ലഡി കെട്ടിയോൻ..... ഞമ്മള് പിന്നെ അഭിനയിക്കല്ലേ കിട്ടിയ ചാൻസ് മുതലാക്കാം എന്ന് വിചാരിച്ചു അവന്റെ കയ്യിൽ ഒന്നുകൂടി മുറുക്കിപിടിച് ഓന്റെ മുഖത്തേക്ക് നോക്കിയപ്പോളുണ്ട് ഞമ്മളെ നോക്കി കണ്ണുരുട്ടുന്നു ഞമ്മള് പിന്നെ ഇതൊന്നും കണ്ട് പേടിക്കുല എന്ന മട്ടിൽ ഒന്ന് പുഞ്ചിരിച്ചു കൊടുത്ത് എൻട്രാൻസിലേക്ക് നടന്നു....

അവിടെ ഞങ്ങളെ കാത്ത് സ്റ്റാഫ്‌സ് ഒക്കെ കൂടി നിൽക്കുന്നുണ്ടായിരുന്നു.... അവർക്കൊക്കെ ഒന്ന് പുഞ്ചിരിച് എല്ലാവരും ഞമ്മളെ വെൽക്കം മേം എന്നൊക്കെ പറഞ്ഞു സ്വീകരിച്ചു..... അപ്പോഴും ഓന്റെ കയ്യ് ഞമ്മളെ കയ്യിന്മേൽ തന്നെ ഉണ്ടായിരുന്നു....അഭിനയിക്കാണെങ്കിലും ഞമ്മക്ക് ഇങ്ങനെലും അവന്റെ സ്നേഹം കിട്ടുന്നുണ്ടല്ലോ അത് മതി..... വെറുതെ ഓരോന്ന് ആലോചിച്ചു മൂഡ് ഓഫ് ആകേണ്ട എന്ന് ഞമ്മളോട് തന്നെ സ്വയം പറഞ്ഞു ഉള്ളിലേക്ക് വിട്ടു..... അവിടെ നിന്നും ഞമ്മള് എല്ലാവരെയും പരിചയപ്പെട്ടു നിൽക്കുമ്പോഴാ ഇഷു ഇപ്പൊ വരാം എന്ന് പറഞ്ഞു ഫോണും കയ്യിലിട്ടു കറക്കി പോയി..... ഇത് ഞമ്മളെ അടുത്ത് നിന്ന് എസ്കേപ് ആയതാണെന്ന് ഞമ്മക്കല്ലേ അറിയൂ.... "മേം ക്യാബിൻ കാണിച്ചു തരാം ..... Let's come......" എന്നും പറഞ്ഞ് സിദ്ധാർഥ് ഇവിടുത്തെ ഡെപ്യൂട്ടി സ്റ്റാഫ് ആണ് ഇഷു ഇല്ലെങ്കിൽ കാര്യങ്ങൾ നടത്തൽ ഇവനാണ്.....അവൻ ഞമ്മളെയും കൊണ്ട് ലിഫ്റ്റിൽ കയറി ... "മേം ആദ്യമായിട്ടാണോ ഇങ്ങോട്ട് വരുന്നേ...." ലിഫ്റ്റിൽ കയറി ഞമ്മളോട് അങ്ങനെ ചോദിച്ചതും ഞമ്മള് അതിന് മറുപടി എന്നോണം പറയാൻ തുടങ്ങി....

"നീ ആദ്യം ഞമ്മളെ മേം എന്ന വിളി നിർത്ത് നിനക്കും എനിക്കും ഏകദേശം ഒരു പ്രായമാതുകൊണ്ട നീ എന്നെ ഐറ എന്ന് വിളിച്ചോ....അല്ലാതെ മേം, കോം ഒന്നും വിളിക്കണ്ടാ....." "സോറി മേം ,,,,ഞാനെങ്ങനെയ .... "എന്താടാ ,,,,നീ അങ്ങനെ വിളിച്ചോ എനിക്ക് ഒരു കുഴപ്പവുമില്ല....." "വേണ്ട മേം ,,,ഞാൻ മേം തന്നെ വിളിച്ചോണ്ട് .....ഇഷാൻ സർ കേട്ടാൽ വയക്ക്‌ പറയും അതോണ്ട് ഞാൻ ഇങ്ങനെ തന്നെ വിളിച്ചോണ്ട്...." "എന്നാ നിനക്ക് ഇഷ്ടമുള്ളത് വിളിച്ചോ..." അവൻ അതിനൊന്ന്‌ ചിരിച്ചു തന്നു .....എന്താണെന്നറിയില്ല ഞമ്മളും അവനും പെട്ടന്നുതന്നെ കൂട്ടായി .......ഞങ്ങൾ ഒരൊന്ന് പറഞ്ഞു കൊണ്ടിരിക്കുമ്പോഴാ ലിഫ്റ്റിന്റെ ഡോർ ഓപ്പൺ ചെയ്‌തെ.....ഏറ്റവും മുകളിൽ ഉള്ള ഫ്ലോറിലാണ് എന്റെ ക്യാബിൻ.... ലിഫ്റ്റിൽ നിന്ന് ഇറങ്ങി നേരെ വിട്ടു ക്യാബിനിലേക്ക് ....അവിടെ എത്തിയപ്പോലുണ്ട്‌ രണ്ടു മൂന്നു സ്റ്റാഫുകൾ ടേബിളും ചെയറും റെഡി ആക്കി വെക്കാണ്... "മേം ,,,ഇതാണ് ഇനിമുതൽ നിങ്ങൾക്കുള്ള സീറ്റ്......" "അപ്പൊ അതാരുടെതാ...." എന്നും പറഞ്ഞ് ഞമ്മളെ അപ്പുറത്തുള്ള ടേബിൾ ചുണ്ടി കാണിച്ചു ചോദിച്ചു.....

"അത് ഇഷാൻ സാറിന്റേത് ആണ്....സാറാണ് പറഞ്ഞെ ഇവിടെ തനിക്ക് വേണ്ടി അറൈഞ്ച്‌ ചെയ്യാൻ...." "എന്നാ നിങ്ങൾ ഒരു കാര്യം ചെയ്യ്... എന്റെ ചെയർ എടുത്ത് നിങ്ങളുടെ ഇഷാൻ സാറിന്റെ ചെയറിന്റെ അടുത്ത് കൊണ്ട് വെച്ചേക്ക്‌.... " "പക്ഷെ മേം സർ ഇവിടെയാണ് നിങ്ങൾക് വേണ്ടി പറഞ്ഞത് അതുമാത്രമല്ല സാറിന് കുറച്ചു പ്രൈവസി വേണം അതിനുവേണ്ടി മാത്രമാണ് ....." "സിദ്ധാർഥ്,,,,നിങ്ങളുടെ സർ എന്താണ് ഉദ്ദേശിച്ചെന്ന്‌ അറിയോ..... നിങ്ങളുടെ ഇടയിൽ സാറിന് കുറച്ച് പ്രൈവസി വേണം പക്ഷേ എന്റെ ഇടയിൽ അത് വേണ്ട എന്നാണ്.... " "എന്നാലും..." "ഒരു എന്നാലുമില്ല,,, അല്ലെങ്കിലും നിനക്ക് അതൊക്കെ പറഞ്ഞാൽ മനസ്സിലാവില്ല കാരണം നീ ചെറിയ കുട്ട്യേ...." ഞമ്മൾ ഇപ്പൊ പറഞ്ഞത് എനിക്ക് തന്നെ അറിയില്ല പിന്നെയല്ലേ അവൻ... അവനോട് പറഞ്ഞപ്പോ തന്നെ അവൻ ഞമ്മളെ ചെയർ എടുത്ത് ഇഷുന്‍റെ ചയറിന്റെ അടുത്ത് കൊണ്ട് വെച്ചു... അവർ അവിടെനിന്ന് പോയതും ഞമ്മള് ക്യാബിനിലുള്ള ഫ്രഷ് ഫ്ലവർസ് ഒക്കെ റെഡി ആക്കി ടേബിളിലുള്ള എല്ലാതും നീറ്റ് ആക്കി വെച്ചു... ഞമ്മളെ ചെക്കൻ വൃത്തി പറഞ്ഞ സാധനം നല്ലോണം ഉള്ളതുകൊണ്ട് റിസ്ക് എടുക്കേണ്ടി വന്നില്ല...... കുറെ നേരം വട്ടം കറങ്ങുന്ന ചെയറിൽ കറങ്ങി ഇരുന്നു.... കുറച്ചു കഴിഞ്ഞപ്പോ തല കറങ്ങുന്ന പോലെ.....

എങ്ങനെ കറങ്ങാതെ നിക്കും അമ്മാതിരി കറക്കം അല്ലേ ഞമ്മൾ കറങ്ങിയത്..... ഞമ്മള് പിന്നെ ആ കറക്കം നിർത്തി ഫോണിൽ കുത്തികളിച്ചു.... എത്രയായിട്ടും ഇഷു നെ കാണാനില്ല....കുറച്ചു കഴിഞ്ഞു എന്തോ ബഹളം കേട്ട് മുന്നിലേക്ക് നോക്കിയതും ദാ നിക്കുന്നു കലിതുള്ളി ഞമ്മളെ കെട്ടിയോൻ ജന്തു...... "ഡി,,,, നിന്നോടാരാ ഇവിടെ വന്നിരിക്കാൻ പറഞ്ഞെ ഹേ ...ഞാൻ സിദ്ധുനോട് പറഞ്ഞതാണല്ലോ നിനക്ക് അപ്പുറത് അറൈഞ്ച്‌ ചെയ്യതു വെക്കാൻ എന്നിട്ടെന്താ നീ ഇവിടെ വന്ന് ഇരിക്കുന്നേ....." എന്ന് ഞമ്മളോട് കലിപ്പിൽ പറഞ്ഞു ഒരു അലറലായിരുന്നു സിദ്ധു സിദ്ധു എന്ന് വിളിച്ച്.... "സിദ്ധു നെ വിളിച്ചു അലറണ്ട ഞാൻ പറഞ്ഞിട്ടാണ് അവൻ ചെയർ ഇവിടെ കൊണ്ടു വെച്ചത്.....നിങ്ങൾക്ക് പ്രൈവസി വേണമല്ലോ,,,, അപ്പൊ ഞാൻ വിചാരിച്ചു നിങ്ങളുടെ അടുത്ത ഇരുന്ന് പ്രൈവസി ഞാൻ തരാമെന്ന്.... എങ്ങനെയുണ്ട്...... " അത്രയും പറഞ്ഞു ഞാൻ പുരികം പൊന്തിച്ചും തായ്‌തിയും സൈറ്റ് അടിച്ചു കൊടുത്തു....... "ഡി വല്ലാതെ കളിക്കല്ലേ,,,,,നിനക്ക് ശെരിക്കിനും ഈ ഇഷാൻ ആരാണെന്ന് അറീലാ....."

അതും പറഞ്ഞു ചെക്കൻ ഞമ്മളെ കയ്യ് ബലമായി പുറകിലേക്ക് ആക്കിപിടിച്ചു കയ്യിൽ അമർത്തി കൊണ്ടിരുന്നു.... അവന്റെ ദേഷ്യവും ഞമ്മളോടുള്ള വാശിയും ഒക്കെ അതിൽ ഉണ്ടായിരുന്നു..... അവൻ അമർത്തുന്നതിനു അനുസരിച്ചു ഞമ്മളെ കണ്ണുകൾ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.... ഇനിയും നോക്കി നിന്നിട്ട് കാര്യമില്ല എന്ന മനസ്സിലായതും ഞാൻ അവന്റെ കയ്യ് ഞമ്മളെ കയ്യിൽ നിന്ന് ബലമായി മാറ്റി ഒച്ച വെച്ചു..... "നിങ്ങൾക്ക് എന്താ വേണ്ടത് ഞാൻ എന്തിനാണ് ഇവിടെ ഇരുന്നത് എന്നല്ലേ എന്നകേട്ടോ ഞമ്മളെ രണ്ടുവഴിക്കായി കണ്ടാൽ ഉപ്പാക്ക് സംശയംതൊന്നും എന്തിനാണ് രണ്ടാളും രണ്ടു വഴിക്കായി ഇരിക്കുന്നേ എന്ന് ....അതുമാത്രമല്ല ഇവിടുത്തെ സ്റ്റാഫ്‌സിനും ആ സംശയം വരാം അത് നിങ്ങളുടെ സ്റ്റാറ്റസിനെയാണ് ഡാമേജ്‌ ആക്കുക അതുകൊണ്ടു മാത്രംമാണ് ഞാൻ നിങ്ങളുടെ അടുത്ത ഇരിക്കുന്നേ അല്ലാതെ നിങ്ങളുടെ സ്നേഹം കൊണ്ടൊന്നുമല്ല.... ഹും...." അത്രയും പറഞ്ഞ് ഞമ്മള് അവിടെയുള്ള സോഫയിൽ പോയി ഇരുന്നു....ഓ ഇവന്റെ കൈയെന്താ ഇരുമ്പ് വല്ലതുമാണോ ഔച്ഛ് എന്തൊരു നീറൽ കൈയൊക്കെ ചുമന്നിട്ടുണ്ട്..... ഞമ്മളെ കണ്ണിന്ന് ഇപ്പോഴും പൊന്നിച്ച പാറി നടക്കാണ്..... നോക്കിക്കോ ഇതിനൊക്കെ ഞാൻ എണ്ണി എണ്ണി പകരം ചോദിക്കും കണ്ടോ.....ഈ ഐറയാണ് പറയുന്നേ.....

എല്ലം പറയൽ മാത്രമേയൊള്ളു എന്നാണാവോ അതൊക്കെ ഒന്ന് നടക്കുന്നെ ......ഞമ്മള് ഞമ്മളോട് തന്നെ സ്വയം പറഞ്ഞ് ആശ്വാസം നൽകി..... ഞമ്മള് ഇഷുനെ ഒന്ന് ഇടക്കണ്ണിട്ട്‌ നോക്കിയപ്പോളുണ്ട് ഓൻ ലാപ്പിലും നോക്കി അതിൽ ഓരോന്ന് കുത്തിക്കുറിച് വെക്കുന്നു..... അതിന് മാത്രം നല്ല ആത്മാർത്ഥത ... എന്നാ ഞമ്മക്ക് എന്തെകിലും പറ്റിയോ മുറിവായിട്ടുണ്ടോ അങ്ങനെ എന്തെകിലും ചോദിക്കുക അതില്ല ഇവന്റെ നാവിന്ന് സ്നേഹത്തോടെയുള്ള വല്ല വിളിയും ഞമ്മക്ക് കിട്ടാവോ എന്തോ..... എല്ലാം എന്റെ തലവിധി അല്ലാതെന്ത്........ കുറച്ചു കഴിഞ്ഞപ്പോ ഉമ്മ ഉണ്ട് വിളിക്കുന്നുഎന്നോടും ഇഷുനോടും പെട്ടന്ന് വീട്ടിലേക്ക് എത്താൻ പറഞ്ഞുകൊണ്ട്..... ..... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story