QUEEN OF KALIPPAN: ഭാഗം 81

queen of kalippan

രചന: Devil Quinn

കാർ ഗെയ്റ്റ് കടന്ന് വന്ന് വില്ലയുടെ മുന്നിൽ നിർത്തിയത് കണ്ട് ഇതാരാണെന്ന് ചിന്തിച്ച് കാറിലേക്ക് തന്നെ നോക്കിയതും പെട്ടന്ന് അതിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ട് ഞാൻ ഇരിപ്പിടത്തിൽ നിന്നും എഴുനേറ്റു നിന്നിട്ട് ഒരു സംശയത്തോടെ അവരെ നോക്കി നിന്നു.. 'ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ...' അയാളെ മുൻപരിജയം പോലെ തോന്നിയതോണ്ട് ഞാൻ മനസ്സിലിങ്ങനെ ചിന്തിച്ചു നിക്കുന്ന സമയത്താണ് കാറിലെ ഫ്രണ്ട് ഡോർ തുറന്ന് വേറൊരാൾ ഇറങ്ങുന്നത് കണ്ടത്... അത് കണ്ട് അതാരാണെന്ന് അറിയാനും വേണ്ടി ഞാൻ കുറച്ചു മുന്നോട്ട് നിന്ന് നോക്കിയതും പെട്ടന്ന് ഡോർ വലിച്ചടച്ചു കൊണ്ട് വരുന്ന ആളെ കണ്ടതും ഞാൻ കണ്ണു വിടർത്തി പുഞ്ചിരിച്ചോണ്ട് ഗാർഡനിൽ നിന്ന് അവരെ അടുത്തേക്ക് ഓടി "ഉമ്മൂമാ,,," കാറിന്റെ മുൻപിൽ എത്തിയപ്പോ ഞാൻ ബോണറ്റിൽ കൈ അമർത്തി കൊണ്ട് ആശ്ചര്യത്തോടെ എന്റെ മുമ്പിൽ നിക്കുന്ന ഉമ്മൂമാനെ നോക്കിയപ്പോഴുണ്ട് ബാക്ക് ഡോർ തുറന്ന് ആദ്യം മാമിയും പിന്നെ ആമിന്റെ ഉമ്മിയായ റാഷിത്തയും പിന്നെ നമ്മളെ ഡോക്ടർ കുഞ്ഞിക്കാന്റെ ഭാര്യയായ ജംഷിമേമയും ഇറങ്ങി വരുന്നു അതൊക്കെ കണ്ട് കുട്ടികൾസ് എവിടെ എന്ന് സംശയിച്ചു നിക്കുന്ന സമയത്താണ് പിറകിൽ വേറൊരു കാർ ഹോണെടിച്ചു വരുന്നത് കണ്ടത്.

അതിൽ കുട്ടികളും കൂടെ നമ്മളെ റോഷന്റെ ഉമ്മിയായ ചാച്ചിമ്മയും ഉണ്ടായിരുന്നു അപ്പോഴാണ് ഞാൻ ആദ്യം കണ്ട ആളെ നോക്കുന്നത്..അയാളെ ഒരിക്കെ ഞങ്ങൾ തറവാട്ടിലേക്ക് പോയപ്പോ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു..അതായിരിക്കും മുൻപരിചയം "എന്താ ഐറ ഇങ്ങനെ കണ്ണു തള്ളി നോക്കി നിൽക്കുന്നെ..?!" മാമി എന്റെ അടുത്തേക്ക് വന്നിട്ട് ഇത് ചോദിച്ചപ്പോ ഞാൻ തലയിലെ മന്തപ്പൊക്കെ കളഞ്ഞിട്ട് അവർക്കൊന്ന് ചിരിച്ചു കൊടുത്തു "അവൾ നമ്മളെ എല്ലാവരേയും പെട്ടന്ന് കണ്ടിട്ട് ഒന്ന് ഷോക്കായതാവും..." ഉമ്മൂമ എന്റെ അടുത്തേക്ക് വന്നിട്ട് തലയിൽ പതിയെ തലോടി ഇത് പറഞ്ഞപ്പോ ഞാനെന്തൊ പറയാൻ വായ തുറക്കാൻ നിക്കുമ്പോഴാ റോഷൻ വില്ലയിൽ നിന്നും ഇറങ്ങി വന്ന് ഞങ്ങളെ ഇടയിൽ കയറിയത് "അവൾ അതുകൊണ്ട് തന്നെയാ ഷോക്കായത്... നിങ്ങൾ വരുന്ന കാര്യം അവൾ മാത്രമേ ഇവിടെ അറിയാൻ ബാക്കിയൊള്ളു..." "അപ്പൊ നിങ്ങൾക്കെല്ലാവർക്കും അറിയാമായിരുന്നോ ഇവരൊക്കെ ഇന്നിവിടേക്ക് വരുന്ന കാര്യം...?!" റോഷനെ നെറ്റി ചുളിച്ചു നോക്കിയിട്ട് ഞാനിത് പറഞ്ഞപ്പോ ആ മാക്രി നിന്ന് ചിരിക്കുവാ.. കൂടെ അൽ വായാടി ഐഷു പെണ്ണും ഉണ്ട്... "ഐറുമ്മാ,,, സത്യത്തിൽ ഈ കാര്യം പറയാനാണ് ഞങ്ങൾ ഇന്നലെ റൂമിലേക്ക് വന്നത്...

പക്ഷെ നിന്റെ കെട്ടിയോന് ഇഷാൻ മാലിക് വേണ്ടെന്ന് പറഞ്ഞോണ്ട് മാത്രം ഞങ്ങൾ നിന്നോട് ഒന്നും പറഞ്ഞില്ല..." അപ്പൊ ഇതിനായിരുന്നല്ലേ ഇന്നലെ ക്ലോസപ്പിന്റെ പരസ്യം കാണിച്ചു വന്നത്... എന്നിട്ട് ഒന്നും പറയാതെ വന്ന വഴി തന്നെ പോയി.. അല്ലേലും എന്റെ പുന്നാര ഭർത്തൂനെ പറഞ്ഞാൽ മതിയല്ലോ "ഇപ്പൊ മോൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ.. വേദനയൊക്കെ കുറവില്ലേ...?!" ഇശുച്ചനെ മനസ്സിട്ട് പ്രാകുന്ന സമയത്ത് ഉമ്മൂമ എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചത് കേട്ട് ഞാൻ ഉമ്മൂമാന്റെ കയ്യിൽ പതിയെ പിടിച്ചു "ഇല്ല ഉമ്മൂമ,, ഇപ്പൊ എനിക്കൊരു കുഴപ്പവും ഇല്ല..." "എല്ലാരും അവിടെ തന്നെ നിൽക്കാതെ,, വാ ,,അകത്തേക്ക് കയർ.." ഉമ്മി ഇത് പറഞ്ഞതും ഞാൻ എല്ലാവരെയും കൊണ്ട് അകത്തേക്ക് പോകാൻ നേരമാണ് പിറകിൽ നിന്ന് ശൂ ശൂ എന്നൊരു വിളി കേട്ടത്.. അത് ആരാണെന്ന് ചിന്തിച്ചു ഞാൻ നടത്തം സ്റ്റോപ്പ് ചെയ്ത് പിറകിലേക്ക് നോക്കിയപ്പോ ആമിയുണ്ട് ഒരു ലെഗേജും പിടിച്ച് എന്നെ നോക്കി ഇളിച്ചു വരുന്നു.. അത് കണ്ട് ഞാൻ അവളുടെ അടുത്തേക്ക് നടക്കാൻ ഒരുങ്ങിയപ്പോഴാ ഫാബി എന്നെയൊന്ന് നോക്കി പോയത്..അപ്പോ ഞാനും അവളെ ഒരു സംശയത്തോടെ നോക്കിയപ്പോ അവൾ എന്നിൽ നിന്ന് നോട്ടം മാറ്റിയിട്ട് അകത്തേക്ക് കയറി പോയി..

"ഐറുമ്മാ,,എന്നെ ഒന്ന് ഹെല്പ് ചെയ്യൂ.." "ഹമ്പടി കള്ളി,,നീയും എന്നെ ഐറുമ്മാ എന്ന് വിളിച്ചു തുടങ്ങിയോ..??!" "എനിക്ക് ഈ റോഷനും ഐഷു മോളും പറഞ്ഞു തന്നതാ ഇത്തൂസിനെ അങ്ങനെ വിളിച്ചാൽ മതിയെന്ന്... പിന്നെ ഇങ്ങളെ ഇത്തൂസേ എന്ന് വിളിക്കേണ്ട പ്രായമൊന്നും ആകാത്തോണ്ട് അതു തന്നെ വിളിക്കാമെന്ന് എനിക്കും തോന്നി... അതാണ് ഇങ്ങൾക്ക് കൂടുതൽ ചേർച്ചയും..." എന്ന് ആമി പറഞ്ഞു നാക്കെടുക്കുന്നതിന് മുൻപ് തന്നെ ഞാൻ ആമിയുടെ പുറകിലേക്ക് ഒന്ന് നോക്കിയതും അവിടെ കാറിനോട് ചാരി നിക്കുന്ന ഐഷുവും റോഷനും പെട്ടന്ന് എന്റെ അടുത്തുനിന്ന് നോട്ടം മാറ്റിയിട്ട് കാറിന്റെ ഭംഗി ആസ്വാദിച്ചു അവരുടെ അടവൊക്കെ കണ്ട് ഞാൻ അവരെ പുച്ഛിച്ചു ആമിയെ നോക്കിയപ്പോ പാവം ആ ലെഗേജും കൊണ്ട് കഷ്ട്ടപ്പെട്ട് വരുന്നുണ്ട്... അതോണ്ട് ഞാൻ അതവളെ അടുത്തു നിന്ന് വേങ്ങിച്ച് ആമിയേയും കൊണ്ട് അകത്തേക്ക് കയറി "Wow,,, കുറെ നാൾക്ക് ശേഷം ഇവിടെ കാണുന്നത് കൊണ്ടാണെന്ന് തോന്നുന്നു.. വില്ലയൊക്കെ ആകെ മാറിപ്പോയ പോലെ..ചുറ്റിനും വൈറ്റ് കൊണ്ട് അലങ്കരിച്ചത് കൊണ്ടു തന്നെ ഒരു peace ഫീലിംഗ് കിട്ടുന്നുണ്ട്.. അതിന്റെ കൂടെ ഇന്റോർ പ്ലാന്റ്‌സ് വൈറ്റ് പോട്ടിൽ വെച്ചത് കൊണ്ട് ഒരു അഡാർ ഫീൽ തന്നെയുണ്ട്.."

ഉള്ളിൽ പരന്നു കിടക്കുന്ന ഹാളിനെ ചുറ്റും വീക്ഷിച്ചു കൊണ്ട് അവൾ ഏതോ ലോകതെന്ന പോലെ പറയുന്നത് കേട്ട് ഞാൻ ചിരിച്ചു കൊണ്ട് ലഗേജ് അവിടെയുള്ള സെർവെന്റ്സിന്റെ കയ്യിൽ കൊടുത്തു അവർക്കുള്ള റൂമിൽ കൊണ്ടു വെക്കാൻ പറഞ്ഞു ബാക്കി ഉള്ളവർ ഹാളിലെ സോഫയിൽ ഇരുന്ന് ലാമിത്താന്റെ വയറിൽ കൈ വെച്ചു എന്തൊക്കെയോ പറയുന്നത് കേട്ട് ഞാൻ അവരുടെ അടുത്തേക്ക് പോകാൻ നിന്നപ്പോഴാ ആമി എന്റെ കയ്യിൽ പിടിച്ചു മുന്നിലേക്ക് നടന്നത്...അത് കണ്ടിട്ട് ഞാൻ അവളോട് എന്താണെന്ന് ചോദിച്ചപ്പോ അവൾ കണ്ണിറുക്കി കാണിച്ചിട്ട് സോഫയിൽ ഇരിക്കുന്ന എല്ലാവരെയും നോക്കി കുറച്ചു മുന്നിലേക്ക് നടന്നു സ്റ്റയറിന്റെ അടുത്തെത്തിയപ്പോ അവൾ സൈഡിലേക്ക് തിരിഞ്ഞു നിന്നപ്പോ തന്നെ എനിക്ക് മനസ്സിലായി ഗ്രീൻ ഗ്ലാസ് റൂമിലേക്കാണ് അവളെ നോട്ടമെന്ന്..അതോണ്ട് ഞാൻ അവളേയും കൊണ്ട് സ്റ്റയറിന്റെ സൈഡിലെ കുറച്ചു ഉള്ളിലോട്ടുള്ള വഴിയിലൂടെ പോയിട്ട് മുൻപിലെ ഗ്ലാസ് ഡോർ തുറന്നു കൊടുത്തു അപ്പൊ ഗ്രീൻ ഗ്ലാസ് റൂമിന്റെ വാളിലൂടെ വെള്ളം ഒഴുകുന്നതും സൈഡിൽ ഒതുക്കി വെച്ചിട്ടുള്ള ഗ്രീൻ പ്ലാന്റ്സും മറ്റുമൊക്കെ നോക്കിയിട്ട് അവൾ അവിടെയുള്ള വുഡൻ ചാരു കസേരയിൽ ഇരുന്നു "ഐറുമ്മാ,,, എനിക്ക് വില്ലയിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട സ്ഥലമാണ് ഈ ഗ്രീൻ ഗ്ലാസ് റൂം...

അതോണ്ടാ ഞാൻ ആദ്യം തന്നെ ഓടി പിടിച്ച് ഇങ്ങോട്ട് വന്നത്..." അവളുടെ സൈഡിലുള്ള പോട്ടിൽ ഒതുക്കി വെച്ചിട്ടുള്ള ചെടിയിലൊക്കെ കണ്ണോടിച്ചു അവളിങ്ങനെ പറഞ്ഞപ്പോ ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു നാട്ടിൽ നിന്ന് ഇങ്ങോട്ട് നല്ല ലോങ് ഉണ്ടായിരുന്നതിനാൽ അവർ നേരെത്തെ കാലത്ത് തന്നെ ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്.. ഇക്കാക്കമാർകൊക്കെ ജോലി തിരക്ക് കാരണം വരാൻ പറ്റിയില്ല...കാര്യമായിട്ട് എന്നെ കാണാനാണല്ലോ അവർ എല്ലാരും കൂടെ വന്നത്.. ആക്സിഡന്റ് പറ്റിയതറിഞ്ഞ് എല്ലാർക്കും വിഷമായിട്ടുണ്ട്... കുറച്ചു കഴിഞ്ഞപ്പോ ഉമ്മി എല്ലാവരെയും കോഫി കുടിക്കാൻ വിളിച്ചതും ഞാൻ ആമിയേയും കൊണ്ട് ഹാളിലേക്ക് ചെന്നപ്പോ എല്ലാരും ഡൈനിങ് ഹാളിലേക്ക് പോവുന്നത് കണ്ട് ഞാനും അവളും അങ്ങോട്ട് പോയിട്ട് അവളെ അവരെ കൂടെ ഇരിക്കാൻ പറഞ്ഞിട്ട് നൂണിന് എന്താണ് സ്പെഷ്യൽ നോക്കാനും വേണ്ടി കിച്ചനിലേക്ക് ചെന്നു അവിടേക്ക് ചെന്നപ്പോ അമ്മച്ചി വേജിറ്റബിൾസൊക്കെ കട്ട് ചെയ്തു വെക്കുന്നത് കണ്ടതും ഞാൻ ഫ്രിഡ്ജ് തുറന്ന് അതിൽ നിന്നും ഒരു ബോട്ടിൽ എടുത്തിട്ട് വെള്ളം കുടിച്ചു "അമ്മച്ചി,,, ഇന്ന് എന്തുവാ സ്പെഷ്യൽ...?!" വെള്ളം കുടിച്ചിട്ട് ബോട്ടിൽ തിരിച്ച് അതിൽ തന്നെ വെച്ച് ഞാനിത് പറഞ്ഞപ്പോ അമ്മച്ചി എനിക്കൊന്ന് ചിരിച്ചു തന്നു "അമ്മച്ചിന്റെ മോൾക്ക് എന്തു സ്‌പെഷ്യൽ ഫുഡാ വേണ്ടത്...അതു ഞാൻ ഉണ്ടാക്കാം..." "അമ്മച്ചി ഉണ്ടാകുന്ന ഫുഡിനെല്ലാം സ്‌പെഷ്യൽ ടേസ്റ്റ് ആയോണ്ട് നിങ്ങൾ എന്തു ഉണ്ടാക്കി തന്നാലും കഴിക്കും...

എന്നു ഞാൻ പറഞ്ഞപ്പോ അമ്മച്ചി ചിരിച്ചു കൊണ്ട് ഒന്ന് മൂളി തന്നിട്ട് കുക്കിങിന് തുടക്കം കുറിച്ചു 🌸💜🌸 "ഇശുച്ചാ,,, അവരൊക്കെ വന്നിട്ടുണ്ട്..." ഓഫീസിൽ ഇരുന്ന് വർക്ക് ചെയ്യുന്നിടെ ഐഷു എന്റെ അടുത്തേക്ക് വന്നിട്ട് ഇത് പറഞ്ഞതും ഞാൻ അവളെ കവിളിലൊന്ന് തട്ടിയിട്ട് ലാപ്പും സൈഡിൽ തുറന്നു വെച്ച ഫയലൊക്കെ അടച്ചു വെച്ചിട്ട് അവളെ കുഞ്ഞി കൈയിൽ പിടിച്ചിട്ട് ഓഫീസ് റൂമിൽ നിന്നും ഇറങ്ങി നടന്നു കുറച്ചു നടന്ന് കഴിഞ്ഞപ്പോ എൻ്റെ റൂമിന്റെ മുൻപിൽ എത്തിയപ്പോ ഞാൻ ഐഷുനോട് one second എന്നു പറഞ്ഞിട്ട് ഉള്ളിലേക്ക് കയറി എന്റെ ഫോണ് പോക്കറ്റിൽ നിന്നുമെടുത്ത് ചാർജിലിട്ടു വെച്ചു എന്നിട്ട് ഞാൻ റൂമിൽ നിന്നും ഇറങ്ങി ഐഷുനേയും കൂട്ടി നടന്നു പോകെ റോഷനുണ്ട് അവൻ എപ്പോഴും ഇരിക്കുന്ന പോലെ ഗെസ്റ്റ് ഹാളിൽ പബ്ജിയും കളിച്ചു ഇരിക്കുന്നു... ഞാനതൊന്ന് നോക്കിയിട്ട് ഗെസ്റ്റ് ഹാളിൽ നിന്നും താഴേക്കുള്ള സ്റ്റയർ ഇറങ്ങി നടക്കുമ്പോഴാ നമ്മളെ സ്വീറ്റ് പൊണ്ടാട്ടി സ്റ്റയർ കയറി വരുന്നത് കണ്ടത് എന്നെ കണ്ടപ്പോ തന്നെ അവൾ എന്നെയൊന്ന് കണ്ണുരുട്ടി പേടിച്ചു..

അതിന്നലെ റോഷനും ഐഷുവും അവരിന്ന് വരുന്ന കാര്യം അവളോട് പറയണ്ട എന്നു പറഞ്ഞതു കൊണ്ടാണെന്ന് മനസ്സിലായതും ഞാനൊരു കള്ളച്ചിരിയോടെ അവളെ നോക്കി "എന്താ സേട്ടന്റെ സേച്ചിക്ക് പറ്റിയെ.. ?! മുഖമൊക്കെ ചുവന്നിട്ടുണ്ടല്ലോ.." എന്ന് ഞാൻ ചോദിച്ചപ്പോ അവൾ ഞാൻ നിൽക്കുന്ന സ്റ്റപ്പിലേക്ക് കയറി നിന്നിട്ട് എന്റെ വയറ്റിനിട്ട് ഒരു പഞ്ച് തന്നിട്ട് എന്റെ മുഖത്തേക്ക് നോക്കിയിട്ട് ഐഷുനെ നോക്കി "നീയും നിന്റെ ഇശുച്ചനും കണക്കാ.. കൂടെ ആ പബ്‌ജിക്കാരൻ റോഷനും..." "എന്തോ ...എങ്ങനെ.." ഇതുവരെ ഫോണിലേക്ക് നോക്കി ഇരുന്ന റോഷൻ അവൾ പറയുന്നത് കേട്ട് സോഫയിൽ കയറ്റി വെച്ച കാൽ നിലത്തേകിട്ട് പിറകിൽ സ്റ്റയറിൽ നിൽക്കുന്ന ഞങ്ങളെ തിരിഞ്ഞു നോക്കി ഇത് പറഞ്ഞപ്പോ ഐറ അവനെ തുറിച്ചു നോക്കി "നീയിങ്ങനെ ഹീറ്റാകല്ലേ ഫാര്യേ...ഹീറ്റായി കൊണ്ട് നീ ഹോട്ടാകുന്നുണ്ടോ എന്നൊരു സംശയം..." അവളെ അരികിലേക്ക് കുറച്ചു നീങ്ങി നിന്നിട്ട് ചെവിക്കരികിൽ മുഖം അടുപ്പിച്ച് സൈറ്റടിച്ചു കൊണ്ട് ഇത് പറഞ്ഞപ്പോ അവളെന്റെ കയ്യിനൊരു പിച്ച് തന്ന് 'ഛി വൃത്തികെട്ടവൻ' എന്നു എനിക്ക് കേൾക്കെ പറഞ്ഞു തന്നിട്ട് അവൾ കണ്ണു കൊണ്ട് സൈഡിലേക്ക് കോഷ്ട്ടി കാണിച്ചു

അതു കണ്ട് അവിടെയെന്താ എന്നും ചിന്തിച്ച് ഞാൻ അവൾ കാണിച്ച സ്ഥലത്തേക്ക് നോക്കിയപ്പോ ഐഷു എന്നെയും അവളെയും മാറി മാറി നോക്കുന്നത് കണ്ട് ഞാൻ ഐഷുന്റെ നേർക്ക് നിന്നിട്ട് ഒന്ന് സൈറ്റടിച്ചു കൊടുത്ത് അവളെയും കൊണ്ട് സ്റ്റയർ ഇറങ്ങി താഴേക്ക് പോയി എല്ലാരും ഓരോന്ന് പറഞ്ഞിരുന്നപ്പോ ഞാൻ ഉമ്മൂമാന്റെ അടുത്തേക്ക് പോയി ഇരുന്നിട്ട് ഓരോന്ന് സംസാരിച്ചിരുന്നു.. ഉമ്മൂമ കൂടുതൽ ചോദിച്ചത് ഐറയെ പറ്റിയായിരുന്നു നൂണായപ്പോ ഫുഡൊക്കെ കഴിച്ച് ഞാൻ റൂമിലേക്ക് പോയി ഫോണെടുത്ത് സിദ്ധുനെ വിളിച്ചു ഓഫീസിലെ കാര്യങ്ങളൊക്കെ സംസാരിച്ചു...ആക്‌സിഡന്റ ആയതിനു ശേഷം ഇതുവരെ അങ്ങോട്ട് പോകാൻ പറ്റാത്തത് കൊണ്ട് ഓഫീസിന്റെ ചുമതല സിദ്ധുനെ ഏൽപ്പിച്ചു അവനോട് ഓരോന്ന് പറഞ്ഞു പോകേയാണ് റോഷൻ റൂമിലേക്ക് കയറി വന്നത്.. അതോണ്ട് ഞാൻ അവനോട് പിന്നെ വിളിക്കാമെന്ന് പറഞ്ഞ് കാൾ കട്ടാക്കി റോഷനെ നോക്കിയതും അവൻ കയ്യിലുള്ള ചില പേപ്പർസ് എനിക്ക് നേരെ നീട്ടി "ഇശു,,നിന്റെ കാർ മോഡിഫൈ ചെയ്ത കൊണ്ടു വന്നിട്ടുണ്ട്...പിന്നെ ഈ പേപ്പറിലുള്ള കാര്യങ്ങൾ സത്യമാണോ??!" ആക്സിഡന്റിൽ ഡസ്റ്ററിന് നല്ല പരിക്ക് തന്നെ ഉണ്ടായോണ്ട് അത് സർവീസിന് കൊടുത്തിരുന്നു..

. അത് കിട്ടിയെന്ന് അറിഞ്ഞപ്പോ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞെങ്കിലും പിന്നെ അവൻ പേപ്പറിലേക്ക് നോക്കി പറയുന്നത് കേട്ട് ഞാനൊരു സംശയത്തോടെ അതിലേക്ക് നോക്കി അതിലുള്ളത് വായിച്ചു നോക്കി "ഇത് നിനക്കെവിടുന്ന് കിട്ടി..?!" "നിന്റെ ഓഫീസ് റൂമിൽ നിന്ന്... നീ ജാസിയെ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറക്കാൻ പോവാണോ..?!നീ ഇതുവരെ അതിനു ശ്രമിച്ചിട്ടും സൽമാൻ ഒരു വില്ലനായി അവിടെ ഉണ്ടായിരുന്നു..എല്ലാഴ്പ്പോഴും ഒരു വില്ലനായി വരുന്നത് കൊണ്ട് നിനക്കവനെ പുറത്തിറക്കാൻ സാധിച്ചിട്ടില്ല എന്ന് എനിക്കറിയാ...പിന്നെ അവനെയിപ്പോ എങ്ങനെയാ പുറത്തിറക്കുന്നെ..?!" ചില കാര്യങ്ങൾ വെച്ച് ഞാൻ ജാസിയെ പുറത്തിറക്കാൻ നോക്കിയ പേപ്പർ എനിക്ക് നേരെ നീട്ടി കൊണ്ട് അവൻ പറഞ്ഞത് കേട്ട് ഞാൻ ചിലതെല്ലാം ഓർത്തു നിന്നു 'ജാസി പറഞ്ഞത് ശെരിയാ,,,ഐറ എന്നോട് ജാസിയുടെ കാര്യങ്ങൾ പറഞ്ഞത് മുതൽ ഞാൻ അവനെയെങ്ങനെ പുറത്തിറക്കും എന്ന ചിന്തയിലായിരുന്നു...പല പ്രാവശ്യം അവനെ ജെയിലിൽ നിന്ന് റിലീസ് ആക്കാനും വേണ്ടി ഞാൻ കുറെ പരിശ്രമിച്ചിട്ടുണ്ട്.. പക്ഷെ ഒരു വെല്ലുവിളി പോലെ സൽമാൻ അവിടെയും വരും..

ഇതുവരെ അവനുമായി നേരിട്ടൊരു കൂടിക്കാഴ്ച്ച നടത്തിയില്ലെങ്കിലും അവന്റെ സ്വഭാവം പച്ചക്ക് അറിയാവുന്നത് കൊണ്ട് ഞാൻ ചില വളഞ്ഞ വഴിയിലൂടെ ജാസിയെ റിലീസ് ചെയ്യാമെന്ന് വിചാരിച്ചു നേരിട്ട് അവനെ ഇറക്കാൻ നിന്നിട്ടാണ് സൽമാൻ കുറുകെ വരുന്നതെന്ന് അറിയുന്നത് കൊണ്ടു തന്നെയാണ് ഞാൻ വളഞ്ഞ വഴി ഉപയോഗിച്ച് ജാസിയെ റിലീസ് ആക്കാമെന്ന് വിചാരിച്ചത്...പക്ഷെ അവിടെയും വെല്ലുവിളിയായി ചില കാര്യങ്ങൾ വന്നു' "എന്താ നീയൊന്നും പറയാത്തെ...?!" "Yes...ഞാനവനെ പുറത്തിറക്കാൻ നോക്കുന്നുണ്ട്... ബട്ട് അവന്റെ നിരപരാതിദ്യം തെളിയിക്കാൻ ചില പ്രൂഫ്‌സ് വേണം...ഈ പേപ്പേഴ്സിലുള്ള പ്രൂഫ്‌സ് മാത്രമേ എന്റെ കയ്യിലുള്ളൂ... അതു വെച്ച് അവനെ റിലീസാക്കൽ സാധ്യമല്ല...അതു വിചാരിച്ച് ഇനിയും ജാസിയെ സൽമാന്റെ മുൻപിൽ ഇട്ടുകൊടുക്കില്ല...എന്തു ചെയ്യണമെന്ന് എനിക്കറിയാ...ഇത് കുറച്ചു റിസ്ക് പിടിച്ച കളിയാണെങ്കിലും അവൻക്കൊരു പോറൽ വരാത്ത രീതിയിൽ ഞാൻ അവനെ റിലീസ് ചെയ്തിരിക്കും..പക്ഷെ അതിനു കുറച്ചു ദിവസം എടുക്കുമെന്ന് മാത്രം..." ചിലതെല്ലാം മനസ്സിൽ കണക്കു കൂട്ടിയിട്ട് ഞാനൊന്ന് കോട്ടി ചിരിച്ചു ഫോണെടുത്ത് സൽമാന്റെ നമ്പറിലേക്ക് കാൾ ചെയ്തു...എന്റെ നമ്പർ ആയോണ്ട് തന്നെ അവൻ ഒറ്റ റിങ്ങിൽ തന്നെ കാൾ അറ്റൻഡ് ചെയ്തിട്ടുണ്ട്...കൂടുതലൊന്നും അവനോട് പറയാൻ നിക്കാതെ ജസ്റ്റ് മീറ്റ് ചെയ്യണമെന്ന് പറഞ്ഞു ലൊക്കേഷൻ പറഞ്ഞു കൊടുത്തു ഞാൻ ഫോണ് കട്ട് ചെയ്തു..

. അവനിപ്പോ മുംബൈയിൽ നിന്ന് ഇവിടേക്ക് വന്നിട്ടുണ്ടെന്ന് അറിഞ്ഞത് കൊണ്ടു തന്നെയാ അവനെ നേരിട്ടൊന്ന് കാണണമെന്ന് തോന്നിയത്... കുറെ കാലമായി അവനുമായി ഒരു മീറ്റപ്പ് നടത്തണമെന്ന് ആഗ്രഹിച്ചിട്ട് ഒരു പുച്ഛത്തോടെ മനസ്സിൽ സൽമാനെ ഓർത്ത് ചിരിച്ചിട്ട് കയ്യിലുള്ള പേപ്പർസ് റോഷന്റെ കയ്യിൽ കൊടുത്തു "ഇത് നീ ഓഫീസ് റൂമിലെ എന്റെ സീക്രെട്ട് ബോക്സിൽ കൊണ്ടുവെക്ക്.." എന്ന് ഞാൻ പറഞ്ഞതും അവൻ ഒന്ന് മൂളി തന്ന് അതും കൊണ്ട് റൂമിൽ നിന്നും ഇറങ്ങി പോയി അന്നേരം തന്നെ ഐറ റൂമിലേക്ക് കയറി വന്നിട്ട് എന്റെ കയ്യിനൊരു നുള്ള് വെച്ചു തന്ന് എന്റെ കണ്ണുരുട്ടി നോക്കി "എന്താടി ഉണ്ടകണ്ണി..?!" അവളുടെ കണ്ണുരുട്ടൽ കണ്ടിട്ട് ഞാൻ അവളെയൊന്ന് കൂർപ്പിച്ചു നോക്കി ഇത് ചോദിച്ചപ്പോ അവൾ എന്റെ അടുത്തേക്ക് വന്നു മുഖം വീർപ്പിച്ചു നിന്നു "എല്ലാം ചെയ്തു വെച്ചിട്ട് കള്ള കോന്തൻ തെണ്ടി ഹിമാർ ഉമ്മച്ചൻ ചോദിക്കുന്നത് കേട്ടോ എന്താടി ഉണ്ടകണ്ണിയെ എന്ന്...ഹ്.. ഇവനെയൊക്കെ ഞാനിന്ന്... എല്ലാം ചെയ്തു വെച്ചിട്ട്...അല്ലേലും കണ്ട്രോൾ കളയാൻ നിന്ന എന്നെ പറഞ്ഞാൽ മതിയല്ലോ .." എന്തൊക്കെയോ ഉറഞ്ഞു തുള്ളി പറയുന്നത് കേട്ട് ഇവളിത് എന്തോന്നാ തലക്ക് വെളിവില്ലാതെ പറയുന്നതെന്ന് ചിന്തിച്ച് ഞാൻ കയ്യിലുള്ള ഫോണ് പോകറ്റിലേക്ക് ഇട്ടിട്ട് പോകാൻ നിന്നപ്പോ അവൾ എന്റെ കൈ പിടിച്ച് അവിടെ തന്നെ നിർത്തിച്ചത് കണ്ട് ഞാനവളെ നോക്കി "അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ..സത്യത്തിൽ എന്താ നിന്റെ പ്രശ്നം??!"

എന്ന് ഞാൻ അവളെ നോക്കി ചോദിച്ചപ്പോ അവൾ ഒന്ന് ശ്വാസം എടുത്തു വിട്ട് എന്നെ നോക്കിയിട്ട് ചുണ്ട് ചുളുക്കി "ഇത് കണ്ടോ ഉമ്മച്ചാ... നിന്റെ ഇന്നലത്തെ ലിപ്പ് കിസ്സിന്റെ ആഫ്റ്റർ എഫക്ട് ആണിത്..ഇതു കാരണം ഫുഡ് കഴിക്കാൻ കഴിയുന്നില്ല.." ബബിൾഗം പോലെ ചുണ്ട് പിടിച്ച് വലിച്ചിട്ട് ചുണ്ടിലുള്ള ചെറുതായി ചോര പൊടിഞ്ഞിടത്തേക്ക് കണ്ണു കൊണ്ട് ആഗ്യം കാണിച്ച് ഇത് പറഞ്ഞതും ഞാൻ 'ഓ ഇതിനാണോ ഇത്ര ഷോ' എന്നും ചോദിച്ച് ചുണ്ടിൽ പിടിച്ചിട്ടുള്ള അവളുടെ കൈയെടുത്തു മാറ്റിയിട്ട് ചുണ്ടിൽ അമർത്തി കിസ്സി "ഇപ്പൊ പ്രശനം സോൾവായില്ലേ.." എന്ന് ഞാൻ അവളെ ചുണ്ടിൽ നിന്ന് എന്റെ ചുണ്ടെടുത്ത് മാറി നിന്ന് ചോദിച്ചപ്പോ അവൾ വാ പൊളിച്ചു നിന്നത് കണ്ട് ഞാനത് അടച്ചു വെച്ചിട്ട് അവളെ കവിളിൽ ചെറുതായി തട്ടി..അപ്പൊ എവിടുന്നോ വെളിവ്‌ വന്ന പോലെ അവൾ എന്നെ ദയനീയമായി ഒന്ന് നോക്കി "ഞാൻ നിന്നോട് എന്താ പറഞ്ഞെ.. അതിന് നീ എന്നോട് എന്താ ചെയ്തേ.." 🌸💜🌸 അവനെന്നെ കിസ്സ് ചെയ്തിട്ട് ഞാൻ അതിനെ ചൊല്ലി പരാതി പറഞ്ഞപ്പോ അവൻ ദാ അടുത്ത കിസ്സും കൊണ്ട് വരുന്നു... ഇവൻ ശെരിക്കും ഉമ്മച്ചൻ തന്നെ "ഞാൻ ചെയ്തതൊന്നും നിനക്ക് ഇഷ്ട്ടായില്ലെങ്കിൽ തിരിച്ചു തന്നേക്ക് എന്നൊന്നും ഞാൻ പറയില്ല...ഞാൻ വേണമെങ്കിൽ നിന്റെ അടുത്തു നിന്നു തന്നെ അതെല്ലാം തിരിച്ചെടുത്തോണ്ട്.."

എന്നെ മൊത്തതിലൊന്ന് വീക്ഷിച്ചു കൊണ്ട് അവനിത് പറഞ്ഞിട്ട് ലാസ്റ്റ് എപ്പടി എന്ന അർത്ഥത്തിൽ പുരികം ഉയർത്തിയത് കണ്ട് ഞാൻ രണ്ടടി പിറകിലേക്ക് നിന്നു എന്റെ പുന്നാര ഭർത്തു ആയോണ്ട് തന്നെ പറഞ്ഞത് പറഞ്ഞ പോലെ ചെയ്തു കാണിക്കുന്നവാ.. അതോണ്ട് ഞാൻ വേണ്ട എന്ന രീതിയിൽ തലയാട്ടി കൊടുത്തതും അവൻ വേണം എന്ന് പറഞ്ഞ് കള്ളച്ചിരിയോടെ എന്റെ അടുത്തേക്ക് വന്നതും ഞാൻ സീരിയലിലെ നടിമാരെ പോലെ പുറകിലേക്ക് പോയി ചുമരിൽ സ്റ്റിക്കറായി ഒന്നും നിൽക്കാൻ പോവാതെ നിന്നിടത്ത് തന്നെ നിന്നിട്ട് ഇശുച്ചനെ നോക്കി പുരികം പൊന്തിച്ചു അപ്പൊ അവൻ 'നീ കൊള്ളാലോടി' എന്നും പറഞ്ഞ് എന്റെ അടുത്തേക്ക് നിന്നിട്ട് എന്റെ അരയിലൂടെ കയ്യിട്ട് അവനോട് ചേർത്തു നിർത്തി "ഞാൻ നിന്നെ ടെസ്റ്റ് ചെയ്യായിരുന്നു.. നീ വല്ല ഊച്ചാളി സീരിയലിലെ ഹീറോയിന് പോലെ ചുമരിൽ സ്റ്റിക്കറാകുന്ന വരെ പിറകിലേക്ക് നടക്കുമോ എന്ന്.." "എന്നിട്ടിപ്പൊ എന്തു തോന്നി.. ?!" "എന്തു തോന്നാൻ ,,,നീ എന്റെ പൊണ്ടാട്ടി ആയതുകൊണ്ടു തന്നെ ..." "ആയതുകൊണ്ടു തന്നെ.." ഒരു കള്ളച്ചിരിയോടെ അവൻ പറഞ്ഞത് കേട്ട് ഞാൻ അവന്റെ ബ്ലൂ ലെന്സ് കണ്ണിലേക്ക് നോക്കിയിട്ട് തിരിച്ചിങ്ങനെ ചോദിച്ചപ്പോ അവൻ എന്റെ അരയിൽ കൈവെച്ചമർത്തിയിട്ട് എന്റെ മുഖത്തേക്ക് അവന്റെ മുഖം കൊണ്ടു വന്നു

"ഞാനൊന്നും കണ്ടില്ലേ..." അവന്റെ അധരം എന്റെ അധരത്തോട് ചേർന്ന് നിൽക്കാൻ നേരം പെട്ടന്ന് ഇങ്ങനെയൊരു അശരീരി കേട്ടതും ഞാനും ഉമ്മച്ചനും പെട്ടന്ന് സൗണ്ട് കേട്ട് ഡോറിന്റെ സൈഡിലേക്ക് നോട്ടം തെറ്റിച്ചപ്പോ ഓഫീസ് റൂമിൽ നിന്നും വന്ന റോഷൻ കണ്ണു പൊത്തി കൊണ്ട് ഇതും പറഞ്ഞ് ഡോറിനെ മറികടന്ന് ഓടി "What the **.." റോഷൻ പോയ വഴി നോക്കിയിട്ട് ഉമ്മച്ചൻ പല്ലു കടിച്ച് ദേഷ്യം കൊണ്ട് ഇങ്ങനെ പറഞ്ഞതും ഞാൻ ചിരി പൊത്തി പൊടിച്ച് നിന്നതും പെട്ടന്ന് അവൻ എന്നെ തിരിഞ്ഞു നോക്കിയപ്പോ ഞാൻ വാപൊത്തിയ കൈയെടുത്തു മാറ്റിയിട്ട് ചിരി ഉള്ളിൽ അടക്കി പിടിച്ച് ചിരിക്കാതെ നിന്നതും കള്ള ബലാൽ ഉമ്മച്ചൻ എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചിട്ട് എസ്ട്രാ ഒരു കടിയും തന്നിട്ട് എന്നിൽ നിന്ന് വിട്ടു നിന്നു "ഇനി നീ ചിരിച്ചോ.." എന്നെ ഒന്ന് അമർത്തി നോക്കിയിട്ട് അവൻ എനിക്കിട്ട് താങ്ങി കൊണ്ട് ഇതും പറഞ്ഞ് പുറത്തേക്ക് ഇറങ്ങി പോയതും ഞാൻ അവൻ പോകുന്നത് നോക്കിയിട്ട് അവനെ പ്രാകി കൊന്നു ഞാൻ മിററിന്റെ മുന്നിലേക്ക് പോയി ചുണ്ട് നോക്കിയപ്പോ ആദ്യം ചോര പൊടിഞ്ഞ സ്ഥലത്താണ് ഇപ്പോഴും ചോര പൊടിയുന്നുണ്ട്...എന്നാലും ഒരാശ്വാസം ചോര പൊടിയുന്നത് ആരും കാണാത്ത സ്ഥലത്താണ്..ചുണ്ട് പിളർത്തി നോക്കിയാൽ മാത്രമേ അത് കാണാൻ പറ്റുള്ളൂ എന്നത് കൊണ്ട് ഞാൻ വാഷ് റൂമിൽ പോയി മുഖം വാഷ് ചെയതു പുറത്തേക്കിറങ്ങിയിട്ട് ക്ഷീണം കൊണ്ട് ബെഡിൽ കുറച്ചു നേരം കിടന്നു

അങ്ങനെ വൈകുന്നേരം ആയപ്പോ ഞാൻ റൂമിൽ നിന്നും ഇറങ്ങി ദീദിന്റെ റൂമിന്റെ മുൻപിലൂടെ പോകേയാണ് ദീദി റൂമിൽ നിന്നും ഇറങ്ങി വന്നത്.. അതോണ്ട് ഞാനും ദീദിയും ഒപ്പം നടന്ന് ഗെസ്റ്റ് ഹാളിലേക്കുള്ള രണ്ടു സ്റ്റെപ്പ് ഇറങ്ങാൻ നേരമാണ് പിറകിലെ റോഷന്റെ റൂമിൽ നിന്നും ഒരു അടക്കി ചിരി കേട്ടത്.. അവൻ എന്നിക്കിട്ട് കൊട്ടാൻ കാത്തു നിൽക്കണെന്ന് അറിയുന്നത് കൊണ്ട് ഞാൻ പിറകിലേക്ക് തിരിഞ്ഞിട്ട് സോഫയിൽ അന്തസായി കിടന്ന് tv യിൽ ഏതോ മൂവി കണ്ടിരിക്കുന്ന അവനെ നോക്കി പുച്ഛിച്ചിട്ട് ഞാൻ മുന്നിലുള്ള സ്റ്റെപ് ഇറങ്ങി "എന്തിനാ ഐറ,,റോഷൻ നിന്നെ നോക്കി ചിരിക്കുന്നെ.." ഗെസ്റ്റ് ഹാളിലൂടെ നടന്ന് പോകെ ദീദി ഇത് ചോദിച്ചപ്പോ ഞാൻ അവനെ മനസ്സിലിട്ട് പ്രാകിയിട്ട് അവൻക്ക് ഭ്രാന്താ എന്നും പറഞ്ഞ് താഴേക്കുള്ള സ്റ്റയർകേസ്‌ ഇറങ്ങി വില്ലയിൽ ഇപ്പൊ ഒരു ഒച്ചയും ബഹളമൊക്കെ ഉണ്ട്... കുറച്ചു ദിവസത്തിനാ അവർ നിക്കാൻ വന്നത്... അതോണ്ട് എല്ലാരെ മുഖത്തും ഒരു സന്തോഷമൊക്കെ ഉണ്ട്... ഉമ്മിന്റെ മുഖത്താണ് അഞ്ചാറു ബൾബ് കത്തി നിക്കുന്ന പവറുള്ളത്..കുറെ മാസങ്ങൾക്ക് ശേഷം അവരെയെല്ലാം കണ്ടത് കൊണ്ടാകാം ഞങ്ങൾ എല്ലാവരും കോഫിയൊക്കെ കുടിച്ച് ഗാർഡനിൽ പോയി അവിടെയിരുന്ന് സൊറ പറഞ്ഞു ഇരിക്കുന്ന നേരത്താണ് ഇശു സ്പെക്‌സ് ഒക്കെ വെച്ചിട്ട് ആറ്റിറ്റ്യൂട് ലുക്കിൽ നടന്നു വരുന്നത് കണ്ടത്..

അത് കണ്ട് ഞാനൊരു സംശയത്തോടെ അവനെ നോക്കിയപ്പോ അവൻ ഗാർഡനിലേക്ക് നോക്കിയിട്ട് എല്ലാവരെയും നോക്കി ലാസ്റ്റ് എന്നിലേക്ക് നോട്ടം പതിപ്പിച്ചു എന്നിട്ടവൻ എന്നോട് അവന്റെ അടുത്തേക്ക് വരാൻ എന്ന രീതിയിൽ കൈ കൊണ്ട് ആഗ്യം കണിച്ചതും ഞാൻ ഇരുന്നിടത്ത് നിന്നും എഴുനേറ്റ് അവന്റെ അടുത്തേക്ക് പോയി 🌸💜🌸 "ഞാനെന്റെ ഫ്രണ്ടിനെ ഒന്ന് മീറ്റ് ചെയ്യാൻ പോവാണ്...എന്തെങ്കിലും ആവിശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി.. ഞാൻ വരാൻ കുറച്ചു ലൈറ്റ് ആവുമെങ്കിൽ നീ കിടന്നോണ്ടു.. എന്നെ കാത്തുനിൽക്കേണ്ട.." സൽമാന്റെ അടുത്തേക്ക് പോകുന്ന കാര്യം ഐറ അറിയേണ്ട എന്നു കരുതിയത് കൊണ്ടു തന്നെയാണ് ഞാനിങ്ങനെ പറഞ്ഞത്..കാരണം ഞാനവന്റെ അടുത്തേക്കാണ് പോകുന്നേ എന്നു പറഞ്ഞാൽ ചിലപ്പോ അവൾ പോവേണ്ട എന്നു പറയും.. എന്ത് നെറികെട്ട കളിയും അവൻ കളിക്കുന്നവനല്ലേ അതുകൊണ്ടായിരിക്കും എന്തായാലും ചില കാര്യങ്ങളൊക്കെ തീരുമാനിച്ചുറപ്പിച്ചത് കൊണ്ട് ഞാൻ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി അവളെ കവിളിൽ തട്ടി കൊണ്ട് take care എന്നു പറഞ്ഞ് ഖാദർ അങ്കിളെ അടുത്തു നിന്ന് ഡസ്റ്ററിന്റെ കീ വാങ്ങിച്ച് കാറിൽ കയറി ഇരുന്ന് ഐറയോട് ബായ് പറഞ്ഞ് കോംബൗണ്ട് കടന്ന് ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു..... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story