QUEEN OF KALIPPAN: ഭാഗം 82

queen of kalippan

രചന: Devil Quinn

ചില കാര്യങ്ങളൊക്കെ തീരുമാനിച്ചുറപ്പിച്ചത് കൊണ്ട് ഞാൻ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി അവളെ കവിളിൽ തട്ടി കൊണ്ട് take care എന്നു പറഞ്ഞ് ഖാദർ അങ്കിളെ അടുത്തു നിന്ന് ഡസ്റ്ററിന്റെ കീ വാങ്ങിച്ച് കാറിൽ കയറി ഇരുന്ന് ഐറയോട് ബായ് പറഞ്ഞ് കോംബൗണ്ട് കടന്ന് ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുമ്പോഴും എന്റെ ചുണ്ടിൽ നിഘൂടമായ ഒരു പുഞ്ചിരിയുണ്ടായിരുന്നു... ലൊക്കേഷൻ അനുസരിച്ച് വിശാലമായ ഒരു കുന്നിനു മുകളിൽ എത്തിയതും ഞാൻ കാർ സൈഡാക്കി നിർത്തിയിട്ട് കാറിൽ നിന്നും ഇറങ്ങി..എന്നിട്ട് ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കിയപ്പോ കുറച്ചു അകലെയായി നിർത്തിയിട്ട ജിബ്‌സിയുടെ അരികിൽ എന്റെ വരവും പ്രതീക്ഷിച്ചു യൂണിഫോമിൽ അല്ലാതെ നിൽക്കുന്ന IPS സൽമാനെ കണ്ടതും ചുണ്ടിൽ നിന്നും പുഞ്ചിരി എടുത്തു മാറ്റാതെ അവന്റെ അടുത്തേക്ക് നടന്നു.... "Hey,,,IPS salman faris" അവന്റെ അടുത്തെത്തിയപ്പോ ഞാൻ സ്പെക്‌സ് എടുത്തു മാറ്റി കൊണ്ട് അവൻക്കൊരു സൈറ്റടി പാസ്സാക്കി കൊടുത്ത് അവൻക്കു നേരെ കൈ നീട്ടിയതും അവൻ എന്നെയൊന്ന് പുച്ഛിച്ചിട്ട് എനിക്ക് കൈ തന്നു.... "നീയെന്തിനാ എന്നെ കാണണമെന്ന് പറഞ്ഞത്... ജാസിക്കു വേണ്ടി ആണെങ്കിൽ അതൊരിക്കലും നടക്കില്ല...

അവനെ പച്ചക്ക് കൊല്ലനാണ് ഞാനവനെ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ സെൻട്രൽ ജയിലിൽ ആക്കിയത്..." "ഹേയ്,, താനിത് എങ്ങോട്ടോ പറഞ്ഞു പോകുന്നേ... ഞാനതിന് തന്നോടൊന്നും പറഞ്ഞില്ലല്ലോ..." അവന്റെ പുരാണം കേട്ടിട്ട് ഞാനൊരു പുച്ഛത്തോടെ വിരൽ ഞൊടിച്ചു ഇങ്ങനെ ചോദിച്ചപ്പോ അവൻ എന്നെയൊന്ന് കൂർപ്പിച്ചു നോക്കിയിട്ട് മുഖം തിരിച്ചു... "നിന്നെ നേരിട്ട് കാണണമെന്ന് തോന്നിയത് കൊണ്ടാ ഞാൻ നിന്നെ മീറ്റ് ചെയ്യണമെന്ന് വിചാരിച്ചേ.. അല്ലാതെ നീ വിചാരിക്കുന്ന പോലെ ജാസിയെ ജെയിൽ നിന്ന് ഇറക്കാൻ ഒന്നുമല്ല..." ഉള്ളിൽ ചിലതെല്ലാം തീരുമാനിച്ചുറപ്പിച്ച് ഞാൻ അവനോട് ഇങ്ങനെ പറഞ്ഞതും അവൻ എന്നെയൊരു സംശയത്തോടെ നോക്കിയിട്ട് പെട്ടന്ന് ചിരിച്ചു.... "ഹ,, ഹ,, ഹ,, നീയപ്പോ ആ പുന്നാര മോൻ ജാസിക്കു വേണ്ടിയല്ലല്ലേ ഇങ്ങോട്ട് വന്നത്... പിന്നെ എന്തിനാണാവോ എന്നെ മീറ്റ് ചെയ്യണമെന്ന് പറഞ്ഞത്...നീ ഇങ്ങോട്ട് വരുമെന്ന് പറഞ്ഞപ്പോ എന്റെ ഐറയേയും നീ കൊണ്ടു വരുമെന്ന് പ്രതീക്ഷിച്ചു... അവളെയും കൂടെ കൂട്ടാമായിരുന്നില്ലേ... അവളിപ്പോ ഏറെ ഭംഗി വെച്ച പോലെയാ എനിക്കു തോന്നിയത്...ആദ്യമേ അവൾ അഡാർ ചരക്കാണല്ലോ... ഇപ്പൊ അതിലേറെ ആയിട്ടുണ്ട്...അവളെ ഒന്ന് കാണണമെന്ന് കൊതിച്ചു പോകാ...അവളുടെ..."

അവന്റെ പുഴുത്ത നാക്ക് കൊണ്ടു പറയുന്നത് കേട്ട് ദേഷ്യം അരിച്ചു കയറിയതും ഞാൻ മുഷ്ട്ടി ചുരുട്ടി പിടിച്ച് അവനെ ബാക്കി പറയാൻ സമ്മതിക്കാതെ അവന്റെ കവിൾ നോക്കി ആഞ്ഞു കുത്തിയതും ശരവേഗം അവന്റെ കവിൾ ഉള്ളിലേക്ക് പോയിട്ട് വായിൽ നിന്നും ചോര ചീറ്റി.... അന്നേരം തന്നെ അവൻ പോറ്റി വളർത്തുന്ന അവന്റെ രണ്ടു വാലുകൾ എന്റെ അടുത്തേക്ക് വരാൻ നിന്നപ്പോ അവൻ വായിൽ നിന്നും ഒലിച്ചു വരുന്ന ബ്ലഡ് കൈകൊണ്ട് തുടച്ചു മാറ്റിയിട്ട് എന്നെ കുത്തുന്ന കണ്ണുകളോടെ നോക്കിയിട്ട് അവർക്ക് നേരെ കൈ പൊക്കി കാണിച്ച് വേണ്ട എന്നു പറഞ്ഞു... "ഇനി നിന്റെ പുഴുത്ത നാവുകൊണ്ട് അവളുടെ പേരോ ജാസിയുടെ പേരോ ഉച്ചരിച്ചാൽ ഈ ഇഷാൻ മാലിക് ആരാണെന്ന് നീ അറിയും...എന്നെക്കൊണ്ട് അതു ചെയ്യിപ്പിക്കരുത്...പിന്നെ വേറൊരു കാര്യം ജാസിയെ എങ്ങനെ റിലീസ് ആക്കണമെന്ന് എനിക്ക് നല്ല പോലെ അറിയാം...എല്ലാഴ്പ്പോഴും നീയെന്റെ കുറുകെ വന്ന് അവനെ ഇറക്കാനുള്ള വഴിയെല്ലാം അടക്കുമെന്നുള്ളത് കൊണ്ട് ഞാൻ വേറെ ചില വഴികളെല്ലാം കണ്ടു വെച്ചിട്ടുണ്ട്...സോ ഇനി നിനക്ക് ജാസിന്റെ മേലിൽ കൈ വെക്കാൻ സാധിക്കില്ല... അല്ല,,,ഇടക്ക്‌ നീ ഐറയെ എന്റെ പെണ്ണ് എന്നാണല്ലോ വിളിക്കുന്നെ...

അപ്പൊ പിന്നെ എന്റെ അടുത്തുള്ളവൾ ആരാ..? ഇനി ഒരിക്കലെങ്കിലും നിന്റെ പുഴുത്ത നാവിൽ നിന്ന് അങ്ങനെ ഉച്ചരിച്ചാൽ നിന്റെ നാവ് ഞാൻ പിഴ്ത്തെടുക്കും..She's ma girl.. അവളെ ഏഴയലത്ത് പോലും നിന്നെ കണ്ടു പോകരുത്...IPS ആണെന്ന് വിചാരിച്ച് അതികം അഹങ്കാരം പാടില്ല...." അവനെ കണ്ടിട്ട് തന്നെ എവിടുന്നൊക്കെയോ ദേഷ്യം അരിച്ചു കയറി വരുന്നത് കൊണ്ട് ഞാൻ അണപല്ലിൽ ദേഷ്യം നിയന്ത്രിച്ച് മുഷ്ട്ടി ചുരുട്ടി അവൻക്കു നേരെ ഒരു വാണിംഗോടെ പറഞ്ഞു നിർത്തിയതും ഇതെല്ലാം കേട്ട് നിൽക്കുന്ന സൽമാൻ എന്നെയൊന്ന് പുച്ഛിച്ചു ചിരിച്ചു... ഇത് തന്നെയാണ് ഞാനവനിൽ നിന്നും പ്രതീക്ഷിച്ചതും...എത്ര കൊണ്ടിട്ടും ഒരുളുപ്പ് ഇല്ലാത്ത അവന്റെ ആറ്റിറ്റ്യൂട് ,,,wow amazing "നീ എത്രയൊക്കെ ജാസിയെ പുറത്തിറക്കാൻ ശ്രമിച്ചാലും നിനക്കതിന് പറ്റില്ല... കാരണം അവൻ നിരപരാധി ആണെന്നുള്ള തെളിവ് ഈ എന്റെ പക്കൽ മാത്രമേ ഉള്ളു... അന്നവിടെ എന്താണ് നടന്നതെന്ന് എനിക്ക് മാത്രമേ അറിയൂ...എന്റെ അടുത്തുള്ള തെളിവ് എന്തായാലും നിനക്ക് കിട്ടാൻ പോവുന്നില്ല...

അപ്പൊ നീയെങ്ങനെ ജാസിയെ പുറത്തിറക്കും...??!" വല്ല ആത്മാഭിമാനത്തോടെയുള്ള അവന്റെ സംസാരം കേട്ട് ചിരി വരുന്നുണ്ട്...എന്നാലും ഞാൻ ഗൗരവത്തോടെ അവനെ നോക്കിയിട്ട് അവന്റെ ചുണ്ടിൽ നിന്ന് ഉറ്റിറ്റ് വീഴുന്ന ബ്ലഡ് നോക്കിയിട്ട് ഒന്ന് കോട്ടി ചിരിച്ചു... "ആരു പറഞ്ഞു നിന്റെ പക്കൽ മാത്രമേ തെളിവ് ഉള്ളൂ എന്ന്...ആ ധാരണ നിനക്കുണ്ടെങ്കിൽ മാറ്റി വെച്ചേക്ക്...നിന്റെ കയ്യിലുള്ള അതേ തെളിവുകൾ എന്റെ കയ്യിലുമുണ്ട്...അന്നവിടെ എന്തൊക്കെ സംഭവിച്ചു എന്ന് വ്യക്തമായി ഐറ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്... സോ നിന്റെ ഊച്ചാളി ഭീഷണിയൊന്നും എന്റെ അടുക്കൽ വേണ്ട...ജാസിയെ പുറത്തിറക്കുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഞാൻ നടത്തിരിക്കും....Just wait &see.." ഇത്രയും പറഞ്ഞ് ഒരു പുച്ഛത്തോടെ അവനെ നോക്കിയിട്ട് തിരിഞ്ഞു നടക്കാൻ നേരമാണ് സൈഡിൽ നിന്നും ഒരാൾ വന്നിട്ട് എന്റെ വയറിൽ കത്തി കുത്താൻ നിന്നത്...ഞാനത് മുൻകൂട്ടി കണ്ട് അവന്റെ കയ്യിൽ പിടുത്തമിട്ടു ആ കയ്യൊന്ന് തിരിച്ചതും അവൻ വേദന സഹിക്കാൻ കഴിയാതെ അലറിയതും ഞാൻ അവന്റെ കയ്യിൽ നിന്നും കത്തി പിടിച്ചു വാങ്ങിയിട്ട് ഒരു കൊടുങ്ങാറ്റ് പോലെ സൽമാന്റെ അടുത്തേക്ക് ചെന്നിട്ട് അവന്റെ നെറ്റിയിൽ കത്തിയുടെ കൂർപ്പ് മുട്ടിച്ചു വെച്ചു...

അത് കണ്ടിട്ട് സൽമാൻ പേടിച്ച് ഉമിനീർ ഇറങ്ങിയിട്ട് രണ്ടടി പിറകിലേക്ക് നിന്നതും ഞാൻ സൈഡിലേക്ക് നോക്കി ഒന്ന് ചിരിച്ചിട്ട് സൽമാനെ നോക്കി നെറ്റിയിൽ വെച്ച കത്തി പതിയെ പതിയെ താഴേക്ക് ഇറക്കി... ചുണ്ടിലൂടെ അത് ഇഴഞ്ഞു വന്ന് അവന്റെ കഴുത്തിൽ സ്ഥാനം ഉറപ്പിച്ചതും അവന്റെ കഴുത്തിലെ ഞെരമ്പെല്ലാം പുറത്തേക്ക് പൊന്തി നിന്നു... "ഇവിടെ വെച്ച് നിന്നെ കൊല്ലാനും എനിക്കറിയാ... ഒരു കുഞ്ഞ് പോലും നിന്നെ തിരഞ്ഞു വരുകയും ചെയ്യില്ല..." അത്രയും പറഞ്ഞു ഞാൻ അവന്റെ കൊല്ലിയിൽ കത്തികൊണ്ട് ഒന്ന് പതിയെ വരഞ്ഞപ്പോ തന്നെ സൽമാൻ പേടിച്ചിട്ട് എന്നെ സഹതാപത്തോടെ നോക്കുന്നുണ്ട്.. അത് കണ്ട് ഞാൻ ബാക്കി തുടർന്നു... "But,,, ഞാനത് ഇപ്പൊ ചെയ്യില്ല... coz ചില കാര്യങ്ങൾക്ക് നീ ഈ ലോകത്ത് തന്നെ വേണം... നിന്നെ ഇപ്പൊ തന്നെ നരകത്തിലേക്ക് പറഞ്ഞയക്കാൻ എനിക്ക് പറ്റില്ല...സോ നല്ല കുട്ടിയായി എവിടെയെങ്കിലും ജീവിക്കാൻ നോക്ക്... എന്നൊക്കെ പറഞ്ഞുവെന്ന് വെച്ച് നീ നന്നാവൊന്നും ഇല്ലെന്ന് ആരെക്കാളും നന്നായി എനിക്കറിയാ ...

എന്നാലും പറയാ ഇനി എങ്ങാനും ജാസിയുടെ മേലിൽ നിന്റെ കൈ പതിഞ്ഞു എന്നറിഞ്ഞാൽ നിന്റെ ഈ കഴുത്തുണ്ടല്ലോ അത് ഞാനങ് എടുക്കും..." കഴുത്തിലേക്ക് കത്തി മുട്ടിച്ചു വെച്ചു കൊണ്ട് ദേഷ്യത്തോടെ ഞാനിതും പറഞ്ഞ് അവനെ നോക്കിയപ്പോ അവൻ വേണ്ട എന്ന മട്ടിൽ തലയാട്ടിയത് കണ്ട് ഞാൻ പതിയെ അവന്റെ കഴുത്തിൽ നിന്നും കത്തിയെടുത്ത് അത് സൈഡിലേക്ക് എരിഞ്ഞു.... അന്നേരം തന്നെ അവന്റെ വാലുകളിൽ നിന്ന ഒരാൾ കൈ താങ്ങി പിടിച്ച് കത്തി കൊണ്ടതിനാൽ അലറുന്നത് കണ്ട് ഞാൻ പുച്ഛത്തോടെ ചിരിച്ച് കാറിന്റെ അടുത്തേക്ക് നടന്നിട്ട് അതിൽ കയറി ഇരുന്ന് മുന്നോട്ട് കുതിച്ചു..... 🥀🍂🥀🍂🥀🍂🥀🍂🥀🍂🥀 ഇരുട്ടാകാൻ ആയിട്ടും ഇശുനെ കാണാതെ വന്നിട്ട് ഞാൻ അവൻക്ക് കാൾ ചെയ്തു നോക്കിയെങ്കിലും അവൻ എടുക്കുന്നില്ല... എന്നാലും അവൻക്ക് എങ്ങോട്ടാണ് പോകുന്നതെന്ന് എന്നോട് പറഞ്ഞൂടെ... അവനേയും കാത്തു നിക്കുന്ന അവന്റെ പൊണ്ടാട്ടി ഇവിടെ ഉണ്ടെന്ന് അവൻക്കൊരു ചിന്തയും ഇല്ല... 'ഐറ,,, നീയിങനെ ടെൻഷന് ആകാതെ ,,നിന്റെ ഇശുച്ചൻ നിന്നോട് പറഞ്ഞതല്ലേ അവനൊരു ഫ്രണ്ടിനെ കാണാൻ പോകാണെന്ന്... പിന്നെ നീയെന്തിനാ ഇങ്ങനെ ടെൻഷന് ആകുന്നേ..

.' എന്റെ ഉള്ളിൽ നിന്നും ആരോ ഇങ്ങനെ മൊഴിഞ്ഞതും ഞാൻ കണ്ണുകളടച്ചു തുറന്ന് ഒന്ന് കൂളായിട്ട് 'അവൻ കുറച്ചു സമയം കഴിഞ്ഞാൽ വരുമെന്ന്' സ്വയം പറഞ്ഞ് ആശ്വസിപ്പിച്ച് റൂമിലേക്ക് പോയി.... രാത്രിയായപ്പോ ഞങ്ങളെല്ലാവരും ഫുഡൊക്കെ കഴിച്ച് ഓരോരുത്തരും റൂമിലേക്ക് പോയതും ഇത്ര സമയമായിട്ടും ഇശുനെ കാണാതെ വന്നിട്ട് ഞാൻ മെയിൻ ഡോറിലേക്ക് നോക്കി അങ്ങോട്ടും ഇങ്ങോട്ടും തേരാ പാര നടക്കുമ്പോഴാ ഉമ്മൂമ കയ്യിലൊരു ജെഗും പിടിച്ച് എന്റെ അടുത്തേക്ക് വന്നത്.... "മോളെന്താ ഇവിടെ ഇങ്ങനെ നിൽക്കുന്നെ...കിടക്കുന്നില്ലേ...?!" "അത് ഉമ്മൂമാ,,," ഉമ്മൂമ ചോദിച്ചതിന് മറുപടി കൊടുക്കാൻ നിൽക്കെ പെട്ടന്ന് ഒരു ഹോണെടി കേട്ടതും ഞാനപ്പോ തന്നെ മെയിൻ ഡോറിലൂടെ പുറത്തേക്ക് കടന്നപ്പോ ഇശു കാർ വില്ലയുടെ മുമ്പിലേക്ക് കയറ്റി നിർത്തിയിട്ട് കാറിൽ നിന്നും ഇറങ്ങി വന്നു.... "നീയിപ്പോഴും ഉറങ്ങിയില്ലേ..??!" എന്റെ അടുത്തേക്ക് വന്ന് ഓനിങ്ങനെ ചോദിച്ചപ്പോ അതിനുള്ള ഉത്തരം കൊടുത്തത് ഉമ്മൂമ ആയിരുന്നു... "അവൾ നിന്നെയും കാത്ത് നിൽക്കേനി.. എപ്പോ ഇവിടെ വന്ന് നിൽക്കാൻ തുടങ്ങിട്ടുണ്ടന്നോ..!!" എന്ന് ഉമ്മൂമ എന്നെ നോക്കി പറഞ്ഞപ്പോ ഇശു എന്നെയൊന്ന് നോക്കി പേടിപ്പിച്ചു...അത് കണ്ട് ഞാൻ ഒന്ന് ഇളിച്ചു കൊടുത്തതും ഉമ്മൂമ ഞങ്ങളെയൊന്ന് നോക്കി ചിരിച്ചു അകത്തേക്ക് കയറി പോയി... "ഐറ,,, നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്നെയും നോക്കി ഇരിക്കേണ്ട എന്ന്... എന്നിട്ടെന്തിനാ നീ ഉറക്കമുളച്ച് ഇരിക്കുന്നേ...?!"

"നീ ഇല്ലാതെ ഞാനെങ്ങനെയാ ഉറങ്ങാ..അതുമല്ല ഇത്രയും സമയം ഒരു ഫ്രണ്ടിനെ കാണാനാണ് നീ പോയതെങ്കിൽ ഞാൻ വിശ്വസിക്കില്ല... സത്യത്തിൽ നീ എങ്ങോട്ടാ പോയത്...?!" അവനെ നോക്കി ഞാനിത് ചോദിച്ചപ്പോ അവൻ ഒന്നും മിണ്ടാതെ ഉള്ളിലേക്ക് കയറി പോയത് കണ്ട് ഞാൻ വായും പൊളിച്ച് പുറത്തു നിക്കാതെ അവന്റെ പിറകെ പോയി... "ഇശുച്ചാ പറ,, നീയിതു വരെ എവിടെയായിരുന്നു..??!" സ്റ്റയർ കയറുന്നിടെ ഞാനിത് ചോദിച്ചപ്പോ അവൻ എന്നെയൊന്ന് തിരിഞ്ഞു നോക്കിയിട്ട് ഒരു സ്റ്റപ്പിൽ നിന്നതും ഞാൻ അവന്റെ രണ്ടു സ്റ്റെപ്പ് താഴെ നിന്നിട്ട് അവനെ നോക്കി... "ഞാനെന്റെ ഫ്രണ്ടിനെ കാണാൻ പോയതായിരുന്നു... അവനും ഞാനുമായി കുറച്ചു ഇടപാട് ഉണ്ട്... അത് തീർക്കാൻ പോയതാ..." എന്നും പറഞ്ഞ് അവൻ ബാക്കി സ്റ്റെപ്‌സ് കയറി പോയതും ഞാൻ ഇടപാടോ എന്നു ചിന്തിച്ച് കുറച്ചു സമയം അവിടെ ആലോചിച്ചു നിന്നിട്ട് മുകളിലേക്ക് നോക്കിയപ്പോ അവൻ റൂമിലേക്ക് പോകുന്നതാ കണ്ടത്.... അതോണ്ട് ഞാൻ അതികം ആലോചിച്ചു നിക്കാതെ റൂമിലേക്ക് പോയിട്ട് ഇശുനെ നോക്കിയപ്പോ അവൻ ഫ്രഷാകാൻ ബാത്റൂമിലേക്ക് കയറി പോകുന്നത് കണ്ടതും ഞാൻ ബാൽകണിയിലേക്കുള്ള ഗ്ലാസ് ഡോർ തുറന്ന് പുറത്തേയ്ക്ക് ഇറങ്ങിയിട്ട് തണുത്ത കാറ്റും കൊണ്ട് കൈവരയിൽ മുറുക്കി പിടിച്ചു നിന്നു....

ഇരുണ്ട കാർമേഘമൊക്കെ കണ്ടിട്ട് മഴ പെയ്യാനുള്ള സാധ്യതയുണ്ട്... അതിന്റെ കൂടെ തണുത്ത കാറ്റും അടിച്ചു വീശുന്നതിനാൽ എന്റെ മുന്നിലേക്ക് പാറി വരുന്ന മുടിയെല്ലാം ചെവിക്കരികിൽ ഒതുക്കി വെച്ചിട്ട് ആകാശത്തേക്ക് തന്നെ നോക്കി നിൽക്കുന്ന സമയത്താണ് മുഖത്തേക്ക് വെള്ളം ചീറ്റിയത്.... അത് കണ്ടിട്ട് ഇത്ര പെട്ടെന്ന് മഴ പെയ്തോ എന്നു വിചാരിച്ച് ഞാൻ പുറത്തേക്ക് നോക്കിയപ്പോ മഴയൊന്നും പെയ്യുന്നില്ല.. പിന്നെപ്പോ ഈ വെള്ളം എവിടുന്നാ എന്നു വിചാരിച്ച് നിൽക്കുമ്പോഴാ പെട്ടന്ന് എന്റെ മുഖം ആരോ പിടിച്ചു തിരിച്ചിട്ട് മുഖത്തേക്ക് വെള്ളം കുടഞ്ഞത്.... ആ പരുപാടി നമ്മളെ ഉമ്മച്ചന് മാത്രമേ ഉള്ളൂ എന്നറിയുന്നോണ്ട് ഞാൻ മുഖത്തുള്ള വെള്ളം തുടച്ചു മാറ്റിയിട്ട് അവനെ നോക്കി പേടിപ്പിച്ചതും അവൻ അതൊന്നും മൈൻഡ് പോലും ചെയ്യാതെ മുടി കുടഞ്ഞ് എന്റെ മുഖത്തേക്ക് വെള്ളം ചീറ്റാണ്... "ഇന്നത്തേക്ക് ഇത്ര മതി..." വെള്ളമൊക്കെ മുഖത്തേക്ക് ആക്കിയിട്ടു അവന്റെ ചിരിച്ചോണ്ടുള്ള ഡയലോഗ് കേട്ട് ഞാനവനെ ഒന്ന് അമർത്തി നോക്കിയിട്ട് അവന്റെ ഷർട്ടിൽ എന്റെ മുഖത്തുള്ള വെള്ളമൊക്കെ തുടച്ചു...

. "ഹ്,,, മതിയെടി,,," എന്റെ പ്രവർത്തി കണ്ടിട്ടവൻ എന്നെ അവനിൽ നിന്ന് മാറ്റി നിർത്തി പല്ല് കടിച്ചു പറഞ്ഞതും ഞാൻ ഒരു ക്ലോസപ്പിന്റെ ഇളി ഇളിച്ച്‌ നിക്കുമ്പോഴാ അവൻ എന്റെ അരയിലൂടെ കയ്യിട്ട് അവനിലേക്ക് ചേർത്ത് നിർത്തിയത്... അത് കണ്ടിട്ട് ഞാൻ എന്റെ അരയിൽ വെച്ച കൈയിലേക്ക് നോക്കിയിട്ട് അവന്റെ മുഖത്തേക്ക് നോക്കി എന്താ എന്ന ഭാവത്തിൽ പുരികം പൊക്കിയപ്പോ അവൻ കള്ളച്ചിരിയോടെ എനിക്കൊന്ന് സൈറ്റടിച്ചു തന്നു... അതിൽ തന്നെ നമ്മക്ക് അവന്റെ കള്ള ലക്ഷണം മനസ്സിലായതും ഞാൻ അവനിൽ നിന്ന് വിട്ടു മാറി നിൽക്കാൻ നിന്നപ്പോ അവൻ 'നീ എവിടേക്കാ പോകുന്നേ' എന്നു ചോദിച്ച് വീണ്ടും അരയിലൂടെ കയ്യിട്ട് ചേർത്ത് നിർത്തി..... "ഇശുച്ചാ ,,സത്യത്തിൽ നീ ആരെ കാണാനാ പോയത്...?!" "നിന്റെ അമ്മൂമ്മനെ ,,,എന്നെ കൊണ്ടൊന്നും പറയിപ്പിക്കേണ്ട ഐറ...നിന്നോട് ഞാൻ പറഞ്ഞില്ലേ എന്റെ ഫ്രണ്ടിനെ കാണാനാ പോയതെന്ന്..." എന്റെ ചോദ്യം കേട്ടിട്ടവൻ എന്നെ കണ്ണുരുട്ടി നോക്കി പേടിച്ച് ഇതും പറഞ്ഞ് പിറകിലേക്ക് ഒരു തള്ള് വെച്ചു തന്നു... അതിൽ തന്നെ അവൻക്ക് നല്ല ദേഷ്യം വന്നിട്ടുണ്ടെന്ന് അറിഞ്ഞതും ഞാൻ നല്ല കുട്ടിയായി ഏതോ കൊങ്ങിലേക്ക് നോക്കി നിക്കുന്ന അവന്റെ അടുത്തേക്ക് ഒട്ടി നിന്നിട്ട് അവനെ വട്ടം പിടിച്ചു നിന്നു...

"ഞാൻ വെറുതെ ചോദിച്ചതല്ലേ സേട്ടാ.. എനിക്കറിയാ നീ ഏതോ നിന്റെ ഫ്രണ്ടിനെ കാണാൻ പോയതാണെന്ന്... അതേത് ഫ്രണ്ട് ആണെന്നാ എനിക്കറിയാത്തെ.... ആവോ ആരായാലും നിന്റെ ഫ്രണ്ടല്ലേ..." എന്ന് ഞാൻ പറഞ്ഞപ്പോ അവൻ ഒന്ന് അയഞ്ഞിട്ട്‌ കൈവരയിൽ പിടി മുറുക്കി... "പിന്നെ സേട്ടാ ,,,നീയെനിക്ക് ഒരു ഹെല്പ് ചെയ്ത് തരാവോ...??!" അവനെ നോക്കി ഞാനിത് ചോദിച്ചപ്പോ അവൻ എന്നെയൊന്ന് പുരികം ചുളുക്കി നോക്കി... "എന്തു ഹെൽപ്പ്..?!" "നീയെന്നെ ടെറസിലേക്ക് കൊണ്ടു പോകുമോ പ്ലീസ്...." എന്ന് ഞാൻ നിഷ്‌കു പോലെ അവനെ നോക്കി ചോദിച്ചപ്പോ തെണ്ടി കോന്തൻ തലയാട്ടി നോ എന്നു പറഞ്ഞു.... "കുറച്ചു നേരം അവിടെ നിന്നിട്ട് നമ്മക്ക് റൂമിലേക്ക് തന്നെ വരാം...പ്ലീസ് ഇശുച്ചാ..." "ഈ മഴ വരാൻ നിക്കുന്ന സമയത്താണോ നിനക്ക് ടെറസിലേക്ക് പോകേണ്ടത്..." എന്നവൻ പറഞ്ഞത് കേട്ട് ഞാൻ 'അതിനെന്താ കുഴപ്പം' എന്ന് ചോദിച്ചപ്പോ അവൻ പറയാ 'എന്തു പറഞ്ഞാലും നിന്നെ അങ്ങോട്ട് കൊണ്ടു പോകില്ല എന്ന്'.... അത് കേട്ടതോടെ നമ്മക്ക് എരിഞ്ഞു കയറി വന്നതും ഞാൻ അവന്റെ നെഞ്ചിനിട്ട് ഒരു പഞ്ച് കൊടുത്തിട്ട് അവനെ തുറക്കനെ നോക്കിയെങ്കിലും നമ്മളെ ഉമ്മച്ചൻ അതൊന്നും ശ്രദ്ധിക്കാതെ എന്നെ പിടിച്ച് അവന്റെ മുമ്പിലേക്ക് നിർത്തിച്ചിട്ട് എന്നെ കൈവരയിലേക്ക് മുട്ടിച്ചു നിർത്തി...

എന്നിട്ട് അവനും എന്റെ അടുത്തേക്ക് മുട്ടി നിന്നതും ഞാൻ പുരികം പൊന്തിച്ചു എന്താ എന്നു ചോദിച്ചപ്പോ അവൻ എനിക്കൊന്ന് പുഞ്ചിരിച്ചു തന്നിട്ട് കൈവരയുടെ രണ്ടു സൈഡിലും കൈ വെച്ച് എന്നെ ലോക്കാക്കി നിർത്തി.... അടിച്ചു വീശുന്ന കാറ്റു മൂലം ഉമ്മച്ചന്റെ മുടി കണ്ണിലേക്ക് തൂങ്ങി നിൽക്കുന്നത് കണ്ട് ഞാനത് സൈഡിലേക്ക് മാറ്റി നിർത്തിയിട്ട് കാലു പൊക്കി അവന്റെ മൂർത്താവിൽ ചുണ്ടമർത്തി.. അന്നേരം തന്നെ ഒരു കുളിർ കാറ്റ് അടിച്ചു വീശികൊണ്ട് മഴ പെയ്യാൻ തുടങ്ങിയതും ഞാൻ പിറകിലേക്കൊന്ന് തല ചെരിച്ച് മഴ പെയ്യുന്നത് നോക്കിയിട്ട്‌ ഉമ്മച്ചനെ നോക്കിയപ്പോ അവൻ എന്റെ കണ്ണിലേക്ക് തന്നെ നോക്കി നിൽക്കുവാണ്... അത് കണ്ട് ഞാൻ പുഞ്ചിരിച്ചിട്ട് അവന്റെ കണ്ണ് കുത്തിപൊട്ടിക്കുന്ന പോലെ ആക്ഷൻ കാണിച്ചതും അവൻ എന്റെ കൈ പിടിച്ചു താഴ്ത്തി... "Aira... I want uu..." എന്റെ കണ്ണിലേക്ക് തന്നെ നോക്കി കൊണ്ട് അവനിത് പറഞ്ഞപ്പോ എന്റെ ഉള്ളിലൂടെ ഒരു മിസൈൽ കടന്നു പോയോ എന്നൊരു ഡൗണ്ട് ഇല്ലാതില്ല... ഞാനൊന്നും പറയാതെ അവന്റെ കണ്ണിലേക്ക് തന്നെ ഒരു പകപ്പോടെ നോക്കി നിന്നെങ്കിലും അവൻ അതൊന്നും ഒട്ടും ഗൗനിക്കാതെ എന്റെ മുഖത്തേക്ക് അവന്റെ മുഖം അടുപ്പിച്ചു എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു...

എന്നിട്ടത് കീഴ്ചുണ്ടും മേൽചുണ്ടും ഒരുപോലെ ചുംബിച്ചതും ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു നിന്നു... ഇടക്ക് തണുത്ത കാറ്റ് മേലിലേക്ക് തട്ടി തലോടി പോകുമ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരങ്ങൾ ഉള്ളിൽ മുളച്ചു പൊട്ടാൻ തുടങ്ങിയതും ഞാൻ കാൽ വിരലുകൾ ഫ്ലോറിൽ മുട്ടിച്ചു നിർത്തിയിട്ട് അവന്റെ ഷർട്ടിൽ മുറുക്കി പിടിച്ചു.... അന്നേരം അവൻ ചുംബനത്തിൽ നിന്നും വേർപ്പെടാതെ തന്നെ എന്നെ പൊക്കിയെടുത്തു റൂമിലേക്ക് കൊണ്ടുപോയിട്ട് ബാൽകണിയിലെ ഗ്ലാസ് ഡോർ കാലുകൊണ്ട് അടച്ച് ബെഡിന്റെ അടുത്തേക്ക് പോയി... ബെഡിന്റെ അരികിൽ എത്തിയതും എന്നെ അതിൽ കിടത്തിയിട്ട് അവനെന്റെ അടുത്തായി കിടന്ന് എന്റെ ചുണ്ടിൽ ആഴത്തിൽ കീഴ്പ്പെടുത്തി കൊണ്ടിരുന്നു... അതോടൊപ്പം അവന്റെ കൈകൾ എന്റെ മേലിലൂടെ ഒഴുകി നടന്നതും ഞാൻ കണ്ണ് ഇറുക്കി അടച്ച് അവന്റെ മുടിയിൽ ഇറുക്കി പിടിച്ചു... എന്റെ അധരത്തിൽ നിന്ന് അവൻ വിട്ടു നിന്നിട്ട് എന്റെ കവിളിലും നെറ്റിയിലും ചുണ്ടിലുമൊക്കെ അവന്റെ ചുണ്ടുകൾ പാഞ്ഞു നടന്നതും ഉയർന്നു വരുന്ന നെഞ്ചിടിപ്പോടെ ഞാൻ അവന്റെ കൈയിൽ ഇറുക്കിപിടിച്ചു ... "Aira,,, I love uu" എന്റെ ചുണ്ടിൽ നിന്നും അവന്റെ ചുണ്ടുകൾ എടുത്തു മാറ്റികൊണ്ട് ഇത് പറഞ്ഞതും അടച്ചു വെച്ച കണ്ണ് തുറന്നിട്ട് എൻ്റെ സൈഡിൽ കിടക്കുന്ന അവനെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു... "I lubb uu ttoo ഇശുച്ചാ,,," എന്നും പറഞ്ഞ് ഞാൻ അവന്റെ നെഞ്ചിലേക്ക് മുഖം കയറ്റി വെച്ച് ഷർട്ടിൽ മുഖം പൂയ്ത്തിയതും അവനെന്നെ ചേർത്തു പിടിച്ചു വട്ടം പിടിച്ചു കിടന്നു....ആ കിടത്തിൽ എപ്പോഴാ ഞങ്ങൾ ഉറക്കത്തിലേക് വഴുതി പോയിരുന്നു........ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story