QUEEN OF KALIPPAN: ഭാഗം 88

queen of kalippan

രചന: Devil Quinn

അത് കണ്ടിട്ട് ഇവളിത് നട്ടപ്പാതിരാക്ക് എങ്ങോട്ടാ എന്ന് ചിന്തിച്ചോണ്ട് കയ്യിലുള്ള കെറ്റിൽ ഡൈനിങ് ഹാളിലെ ടേബിളിൽ വെച്ച് മെയിൻ ഡോറിന്റെ അടുത്തേക്ക് ചെന്ന് പുറത്തേക്ക് നോക്കിയിട്ട്‌ അവളുടെ അടുത്തേക്ക് പോകാൻ നിന്നതും പെട്ടന്ന് അവിടെയുള്ള കാര്യം കണ്ട് ഒരു അന്താളിപ്പോടെ ഞാൻ അവിടേക്ക് തന്നെ നോക്കി നിന്നു..... ഒരു പരിഭ്രാന്തിയോടെ രണ്ടും സൈഡിലേക്കും നോക്കിയിട്ട് അവൾ ഗൈറ്റിന്റെ അരികിലേക്ക് ഓടി പോയിട്ട് സെക്യൂരിറ്റി റൂമിലെ ചെയറിൽ ഉറങ്ങി കിടക്കുന്ന സെക്യൂരിറ്റിയെ ഒന്ന് നോക്കിയിട്ട് അവൾ പതിയെ ശ്രദ്ധാപൂർവ്വം ഗെയ്റ്റ് തുറന്നതും അവിടെ ഡ്യുകിൽ തലയിൽ ഒരു ഹെൽമറ്റും വെച്ച് ഇരിക്കുന്നവനോട് അവൾ എന്തൊക്കെയോ കാര്യങ്ങൾ സംസാരിക്കുന്നുണ്ട്.. അതൊക്കെ കണ്ട് എനിക്കൊന്നും മനസ്സിലാവാതെ ഒരു പകപ്പോടെ മുന്നിലേക്ക് രണ്ടടി വെച്ച് കുറച്ചകലെ ആയിട്ടുള്ള ഗൈറ്റിന്റെ അടുത്തേക്ക് തന്നെ നോക്കി നിന്നു.... അവൻ അവളോട് എന്തൊക്കെയോ പറയുന്നുണ്ട്... പക്ഷെ ഒന്നും കേൾക്കാത്തത് കാരണം ഞാൻ അവരെ ഉറ്റുനോക്കി നിക്കുമ്പോഴാ അവൻ ഫാബിന്റെ കയ്യിലേക്ക് എന്തോ വെച്ചു കൊടുക്കുന്നത് കണ്ടത്...വെള്ളകൊണ്ട് പൊതിഞ്ഞ സാധനം... അവ്യക്തമായി കാണുന്നത് കൊണ്ട് അതെന്താണെന്ന് മനസ്സിലാവുന്നില്ല...

കുറച്ചു നിമിഷം കഴിഞ്ഞപ്പോ ആ പയ്യൻ അവളുടെ കയ്യിലേക്ക് ചൂണ്ടി കാണിച്ച് എന്തോ പറഞ്ഞിട്ട് അവിടെനിന്നും പോയതും ഫാബി കുറച്ചു നേരം കയ്യിലേക്ക് നോക്കിയിട്ട് കയ്യിലുള്ളതിനെ മുറുക്കി പിടിച്ച് ഉള്ളിലേക്ക് കയറി ഗെയ്റ്റ് അടച്ച് വില്ല ലക്ഷ്യം വെച്ച് നടന്നു വന്നു... അത് കണ്ട് ഞാൻ ചില കാര്യങ്ങളെല്ലാം മനസ്സിൽ ഉറപ്പിച്ച് പുറത്തേക്ക് ഇറങ്ങി നിന്നിട്ട് കൈ കെട്ടി അവൾ വരുന്നതും നോക്കി നിന്നു.... പെട്ടന്ന് എന്നെ പുറത്തു കണ്ടിട്ട് നടന്നു വരുന്ന ഫാബി നടത്തത്തിന് ഫുൾ സ്റ്റോപ്പിട്ട് നിന്നതും ഞാൻ അവളെത്തന്നെ കണ്ണെടുക്കാതെ നോക്കി നിന്നത് കണ്ട് അവളുടെ മുഖത്തിലൂടെ മിന്നി മറയുന്ന ഭാവങ്ങൾ എല്ലാം ഉള്ളിൽ തന്നെ ഒതുക്കി വെച്ചിട്ട് മുന്നിലേക്ക് നടന്നു വന്ന് എന്നെ നോക്കാതെ ഉള്ളിലേക്ക് പോകാൻ നിന്നതും ഞാൻ കൈ താഴ്ത്തി വെച്ചിട്ട് അവളെ വിളിച്ചു... "ഫാബി,,,അവിടെയൊന്ന് നിന്നേ..!!" എന്ന് ഞാൻ കൂളായി കൊണ്ട് അവളോട് പറഞ്ഞതും അവൾ കയ്യിലുള്ള സാധനത്തിൽ മുറുക്കി പിടിച്ച് അത് ഷാളിന്റെ ഉള്ളിൽ ഒളിപ്പിച്ചു വെച്ചിട്ട് പതിയെ എന്റെ നേർക്ക് തിരിഞ്ഞു നിന്നു..

. "ഈ സമയത്തു നീ എന്തിനാ പുറത്തേക്ക് ഇറങ്ങിയേ..?ആരാ നേരത്തെ വന്നേ...??അയാൾ നിന്റെ കയ്യിലേക്ക് തന്നതെന്താ...??" എന്ന് ഞാൻ ഓരോന്നായി ചോദിച്ചപ്പോ അവൾ എന്നെ നോക്കാതെ എങ്ങോട്ടോ നോട്ടം തെറ്റിച്ചു നിന്നു... "ഫാബി... നിന്നോടാ ചോദിച്ചേ...!!" അവളൊന്നും മിണ്ടാതെ നിക്കുന്നത് കണ്ട് ഞാൻ ഗൗരവത്തോടെ ഇത് ചോദിച്ചപ്പോ അവൾ എന്റെ മുഖത്തേക്ക് നോക്കിയിട്ട് എന്നെ ഒന്ന് പുച്ഛിച്ചു തള്ളി... "എല്ലാം നിന്നോട് പറയണമെന്നൊന്നും ഇല്ലല്ലോ... ഞാൻ എന്തിന് പുറത്തേക്ക് ഇറങ്ങി എന്നൊക്കെ എന്റെ സ്വകാര്യതയാണ്,, അതിൽ ആരും ഇടപെടുന്നത് എനിക്ക് ഇഷ്ട്ടമുള്ള കാര്യമല്ല... സോ അതിനെ കുറിച്ച് ഇനി ചോദിക്കുകയും വേണ്ട..." എന്നവൾ പറഞ്ഞ് എന്നെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് പോകാൻ നിന്നതും ഞാൻ ഒന്ന് കൂളായികൊണ്ട് കണ്ണുകടച്ചു തുറന്ന് അവളെ നേർക്ക് നോക്കി... "നിനക്കെന്നു മുതലാ ഡ്രഗ്സ് യൂസിങ് തുടങ്ങിയത്...??!" അവളെ പിടിച്ചു നിർത്തിക്കും വിധമുള്ള എന്റെ ചോദ്യം കേട്ട് അവൾ പെട്ടന്ന് സ്റ്റോപ്പായി കൊണ്ട് ഒന്നു രണ്ടു നിമിഷം ഫ്രീസായ പോലെ നിന്നു... "നിന്റെ കയ്യിലിരിക്കുന്നത് എന്താണെന്ന് ഞാൻ കണ്ടില്ല,, അല്ലെങ്കിൽ അതെന്താണെന്ന് എനിക്കറിയില്ല എന്നൊരു വിചാരം നിനക്കുണ്ടെങ്കിൽ അതങ് മാറ്റിയേക്ക്....

ഈ ഐറ ഇതും ഇതിന്റെ മുകളിലുള്ളതൊക്കെ കണ്ടവൾ തന്നെയാണ്... അതു കൊണ്ട് നിന്റെ കയ്യിലിരിക്കുന്നത് ഡ്രഗ്സ്‌ ആണെന്ന് അറിയാൻ എനിക്കൊരു നിമിഷം മതി..." എന്ന് ഞാൻ എനിക്ക് പുറം തിരിഞ്ഞു ഫ്രീസായ പോലെ നിക്കുന്ന അവളെ നോക്കി പറഞ്ഞപ്പോ അവൾ ചെറു പേടിയോടെ എന്നെ തിരിഞ്ഞു നോക്കി.... "ഇനി പറ എന്തിനാണ് അവർ നിനക്കിത് തന്നത്...നീ ഡ്രഗ്സ് യൂസ് ചെയ്യാറൊന്നും ഇല്ലെന്ന് എനിക്കറിയാ... കാരണം അത് യൂസ് ആക്കുന്നവരുടെ ഒരു സിംറ്റംസും നിന്നിൽ ഞാൻ കണ്ടിട്ടില്ല..." അവളെ അടുത്തേക്ക് പോയി ഞാനിത് പറഞ്ഞപ്പോ അവൾ തല താഴ്ത്തി പിടിച്ച് കയ്യിലുള്ള പൊതിഞ്ഞു വെച്ച ഡ്രഗ്സിൽ മുറുക്കി പിടിച്ചു... "എന്തിനാണ് അവൻ നിനക്കിത് തന്ന്ത്... അവൻ നിന്നിൽ നിന്ന് എന്തെങ്കിലും മുതലെടുക്കുന്നുണ്ടോ...??!ഞാൻ ആരോടും ഒന്നും പറയില്ല... നീ പേടിക്കാതെ കാര്യമെന്താണെന്ന് പറയ്..." അവളെ നോക്കി ഞാനിത് കൂളായി മയത്തിൽ ചോദിച്ചപ്പോ അവളുടെ കണ്ണുകളിൽ നിന്ന് ഒരിറ്റ് കണ്ണുനീര് കയ്യിലുള്ള ഡ്രഗ്സിലേക്ക് ഉറ്റിവീണു... "ഫാബി,, നിന്നോടാ ചോദിച്ചേ... എന്തെങ്കിലും പ്രശ്നം ഉണ്ടേൽ നീ തുറന്നു പറ,, എന്താണെങ്കിലും നീ എന്നോട് പറഞ്ഞോ... ഞാൻ ആരോടും ഒന്നും പറയാൻ പോകുന്നില്ല... നിനക്ക് വേണ്ട സഹായമെല്ലാം ഞാൻ ചെയ്തു തരാം... എന്താണെങ്കിലും നീ തുറന്നു പറയ്..." "എനിക്ക് ആരുടെ സഹായവും വേണ്ട... എനിക്കൊരു കുഴപ്പവും ഇല്ലാ... നീ പറഞ്ഞ പോലെ എന്റെ കയ്യിൽ ഡ്രഗ്സ് തന്നെയാ...

ഞാനത് ഉപയോഗിക്കാറും ഉണ്ട്... അതും ഇന്നും ഇന്നലേയും അല്ല... കുറെ നാളുകളായി... ഇനി ഇതൊക്കെ വില്ലയിലുള്ളവരോടൊക്കെ പോയി പറ...അപ്പൊ നിനക്ക് സമാധാനമാകുമല്ലോ ..." കരഞ്ഞു കലങ്ങിയ കണ്ണുകളോടേയും ദേഷ്യത്തോടേയും എന്റെ മുഖത്തേക് നോക്കി ഇത്രയും പറഞ്ഞ് അവൾ ഉള്ളിലേക്ക് കയറി പോയതും ഞാൻ അവൾ പോകുന്നത് കണ്ണെടുക്കാതെ നോക്കി നിന്നു... 'ഇല്ല ഫാബി... ഇത് ഞാൻ വിശ്വസിക്കില്ല... നീ ഇതുവരെ ഡ്രഗ്സ് യൂസ് ചെയ്തിട്ടില്ല... അത് നിന്നെ കണ്ടാൽ അറിയാം.. പിന്നെ എന്തിനാ നീ ഇങ്ങനെയൊക്കെ പറയുന്നതെന്ന് എനിക്കറിയില്ല... പക്ഷെ നിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ പലതും എന്നോട് പറയുന്നുണ്ട്.... നീ ഇപ്പൊ പറഞ്ഞു പോയതെല്ലാം പച്ച കള്ളം ആണെന്ന്... ആർക്ക് വേണ്ടി..?എന്തിനു വേണ്ടി...??' അവൾ പോകുന്നതും നോക്കി ഞാൻ മനസ്സിൽ ഓരോന്ന് ചിന്തിച്ചു കൂട്ടി ഉള്ളിലേക്ക് കയറി....എന്നിട്ട് മെയിൻ ഡോർ അടച്ചു സ്റ്റയറിന്റെ അടുത്തേക്ക് ചെന്നു.... അപ്പോഴും മൈൻഡിൽ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും തത്തി കളിച്ചതും ഞാൻ അതൊക്കെ ആലോചിച്ച് കൈവരയിൽ പിടിച്ച് സ്റ്റയർ കയറാൻ നിക്കുമ്പോഴാ പെട്ടന്ന് എന്തിനാ ഇങ്ങോട്ട് വന്നതെന്ന് ബോധം വന്നത്...

അതോണ്ട് തന്നെ മുന്നിലേക്ക് വെച്ച കാൽ പിന്നിലേക്ക് തന്നെ വെച്ചിട്ട് കൈവരയിൽ നിന്നും പതിയെ കൈ എടുത്തിട്ട് നെറ്റി ഉഴിഞ്ഞ് ഞാൻ ഹാളിലൂടെ ഡൈനിങ് ഹാളിലേക്ക് ചെന്ന് ടേബിളിൽ വെച്ച കെറ്റിൽ എടുത്തിട്ട് കിച്ചനിലേക്ക് പോയി കെറ്റിലിൽ വെള്ളം നിറച്ച് റൂമിലേക്ക് തന്നെ പോയി.... റൂമിലേക്ക് നടക്കുമ്പോഴും എന്റെ മൈൻഡിൽ മൊത്തം ഫാബി ആയിരുന്നു... എന്തൊക്കെയോ ദുരൂഹതകൾ അവളെ ചുറ്റി പറ്റിയുണ്ട്...പക്ഷെ അതെന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.... നമ്മളെ റൂമിനു മുമ്പിൽ എത്തിയപ്പോ തന്നെ ഞാൻ ഡോർ തുറന്ന് കാലു കൊണ്ട് ഡോർ അടച്ചിട്ട് കയ്യിലുള്ള കെറ്റിൽ ലാംബ് ടേബിളിൽ തന്നെ കൊണ്ടു വെക്കുന്നതിന് മുൻപ് ഞാൻ ബെഡിൽ ഇരുന്നിട്ട് അതിൽ നിന്ന് രണ്ടു കവിൾ വെള്ളം കുടിച്ച് ഓരോന്ന് ആലോചിച്ച് ലാംബ് ടേബിളിൽ കെറ്റിൽ വെച്ചു... എന്നിട്ട് കാലിലുള്ള ചപ്പൽ ഫ്ലോറിൽ ഊരി വെച്ച് പില്ലോയിൽ തല മുടിച്ചു ഓരോന്ന് ആലോചിച്ച് കിടന്ന് ഞാൻ തല ചെരിച്ച് സൈഡിലേക്ക് നോക്കിയപ്പോഴുണ്ട് ഇശു കണ്ണുകടച്ചു കിടക്കുന്നു... അവന്റെ ചെസ്റ്റിൽ തല വെച്ചു കിടന്നാൽ എനിക്കൊരു സെക്യൂരിറ്റി ഫീലും ഉള്ളിലുള്ള എല്ലാ ടെൻഷനും ആവിയായി പോകുമെന്ന് അറിയുന്നോണ്ട് ഞാൻ അവന്റെ അരികിലേക്ക് നിരങ്ങി പോയിട്ട് അവനെ തൊട്ടുരുമ്മി കിടന്നിട്ട് പതിയെ മുഖം ഉയർത്തി അവന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് അവന്റെ കവിളിൽ പതിയെ കൈവെച്ച് ഉഴിഞ്ഞിട്ട് ഒന്നു രണ്ടു നിമിഷം അവന്റെ മുഖത്തേക്ക് തന്നെ കണ്ണിമ വെട്ടാതെ നോക്കി

അവന്റെ മുഖത്തിന് നേരെ എന്റെ മുഖം വെച്ച് കവിളിൽ ഒരുമ്മയും കൊടുത്ത് അവന്റെ അരയിലൂടെ കയ്യിട്ടു... അപ്പൊ തന്നെ അവനൊന്ന് നിരങ്ങി കൊണ്ട് എനിക്ക് നേരെയായി കിടന്നതും ഉറക്കത്തിലും എനിക്ക് കെട്ടിപിടിക്കാൻ വേണ്ടി സൗകര്യം ഒരുക്കി തന്ന ഉമ്മച്ചനെ ചെറു പുഞ്ചിരിയൂടെ നോക്കിയിട്ട് അവന്റെ നെഞ്ചിൽ മുഖം പൂയ്ത്തി വെച്ച് അവനെ ഇറുകെ കെട്ടിപിടിച്ചു കണ്ണുകൾ അടച്ചു കിടന്നു..... "ഐറാ..." കണ്ണുകൾ അടക്കേണ്ട താമസം ഇങ്ങനെയൊരു പതിഞ്ഞ വിളി കേട്ടപ്പോ തന്നെ മനസ്സിലായി കള്ള ഉമ്മച്ചൻ ഉറങ്ങിട്ടില്ലെന്ന്... അതോണ്ട് തന്നെ ഞാൻ കണ്ണുകളൊന്നും തുറക്കാൻ നിക്കാതെ അവനെ ഒന്നൂടെ ഇറുക്കി കെട്ടിപിടിച്ചു കിട്ന്ന ഒന്ന് മൂളി കൊടുത്തു... "മ്മ്,,, പറഞ്ഞോളൂ..." "നീ കെറ്റിലിൽ വെള്ളം നിറക്കാൻ പോയതാണോ... അതോ വെള്ളം ഉണ്ടാക്കാൻ പോയതോ... എത്ര സമയമായി ഞാൻ നിന്നെ കാത്തിരിക്കുന്നതെന്ന് അറിയോ.." എന്നവൻ എന്റെ തലയിലൂടെ വിരലോടിച്ച് പറഞ്ഞത് കേട്ട് ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു.... 'ഫാബിയെ പുറത്തു കണ്ട കാര്യമൊന്നും ഇപ്പൊ ഇശുനോട് പറയണ്ട..അവനോട് അതൊക്കെ പറഞ്ഞാൽ ചിലപ്പോ അവൻ ഇപ്പൊ തന്നെ അവളുടെ റൂമിലേക്ക് പോയി അവളുടെ കരണകുറ്റി നോക്കി ഒന്നും രണ്ടുമല്ല ഒരു പത്തെണ്ണം തന്നെ പൊട്ടിച്ചെന്നു വരും...

അല്ലെങ്കിൽ തന്നെ അവനും അവളും തമ്മിൽ എന്തൊക്കെയോ പ്രശ്നമുണ്ട്... ഇനിയിപ്പോ ഇതുംകൂടി പറഞ്ഞാൽ എല്ലാം ഹുദാഗവാ... അതുകൊണ്ട് ഒന്നും ഇപ്പൊ അവനോട് പറയേണ്ട...സമയം കിടക്കല്ലേ,, എല്ലാം അവളിൽ നിന്നു തന്നെ കണ്ടു പിടിക്കാം....' എന്നൊക്കെ ആലോചിച്ചു കൂട്ടി ഞാൻ പതിയെ കണ്ണു തുറന്നിട്ട് എന്റെ മുടിയോട് താടി മുട്ടിച്ചു വെച്ച് കിടക്കുന്ന ഉമ്മച്ചന്റെ നെഞ്ചിൽ ഒരു കൈ വെച്ചിട്ട് ഒന്ന് ശ്വാസം എടുത്തു വിട്ടു... "നീ പിന്നെയും ദിവാസ്വപ്നം കാണാൻ തുടങ്ങിയോ..." ഞാനൊന്നും പറയാത്തത് കാരണം അവൻ എന്റെ മുഖത്തേക്ക് പാളി നോക്കി ഇത് ചോദിച്ചപ്പോ ഞാൻ മുഖമൊന്ന് ഉയർത്തിയിട്ട് ഒന്ന് ഇളിച്ചു കൊടുത്തു... "ഹാന്നേ,,,ഞാൻ ദിവാസ്വപ്നം കണ്ടിരിക്കാ... എന്തേ കൂടണോ...??!" ഒറ്റ പുരികം ഉയർത്തി കൊണ്ട് ഞാനിത് ചോദിച്ചപ്പോ അവൻ എന്നെ ഒന്ന് നോക്കി ചിരിച്ചിട്ട് എന്റെ അരയിലൂടെ കയ്യിട്ട് അവനോട് ചേർത്തു കിടത്തി... "അതികം കൊഞ്ചാതെ ഉറങ്ങാൻ നോക്കടി ഉണ്ടകണ്ണി..." എന്നവൻ എന്റെ അരയിൽ പിടിച്ച് നുള്ളിയിട്ട് പറഞ്ഞതും ഞാൻ നുള്ളിയ ഭാഗതൊന്ന് തടവിയിട്ട് അവനെ കണ്ണുരുട്ടി നോക്കി....

അതിനവൻ ചുണ്ട് കൂർപ്പിച്ചു ഉമ്മ വെക്കുന്ന പോലെ കാണിച്ചപ്പോ തന്നെ എന്റെ കണ്ണുരുട്ടൽ പതിയെ കുറഞ്ഞു വന്ന് ഞാനൊന്ന് ചിരിച്ച് അവന്റെ നെഞ്ചിനിട്ട് ഒരു പഞ്ച് കൊടുത്തിട്ട് അവിടെ തന്നെ ചുണ്ടമർത്തി ഉമ്മ വെച്ചു കണ്ണുകളടച്ചു കിടന്നു... അപ്പൊ തന്നെ ഉമ്മച്ചനും എന്റെ നെറ്റിയിലും കണ്ണിലും അമർത്തി ഉമ്മ വെച്ചു എന്നെ കെട്ടിപ്പിടിച്ചു കണ്ണുകടച്ചു കിടന്നിരുന്നു.... 🌸💜🌸 "ഗുഡ് മോർണിങ് ഇശുച്ചാ..." പിറ്റേന്ന് രാവിലെ എഴുനേറ്റ് ജോക്കിങിനു പോവാൻ റെഡിയായി ഹെഡ്സെറ്റ് കാതിൽ വെച്ചിട്ട് സോങ് പ്ലേ ചെയ്തു റൂമിൽ നിന്നും ഇറങ്ങാൻ നേരമാണ് പിറകിൽ നിന്നും ഐറയുടെ മോർണിങ് വിഷ്.. സാധാരണ ഞാൻ ജോക്കിങ്‌ കഴിഞ്ഞ് വരുമ്പോഴാണ് അവൾ എഴുനേൽക്കാർ ...ഇതിപ്പോ നേരത്തെ കാലത്തെ എഴുനേറ്റത് കണ്ട് ഞാൻ പിറകിലേക്ക് തിരിഞ്ഞു അവളെ നെറ്റി ചുളിച്ചു ഒരു സംശയത്തോടെ നോക്കിയപ്പോ അവൾ ബെഡിൽ ഇരുന്നിട്ട് എനിക്കൊന്ന് സൈറ്റടിച്ചു തന്നു... "ആരാണ് ഒരു ചെയ്ഞ്ച് ആഗ്രഹിക്കാതെ..." രണ്ടു പുരികവും പൊക്കി കാണിച്ച് ഇളിച്ചോണ്ട് ഇത് പറഞ്ഞപ്പോ മൈൻഡിലേക്ക് വന്നത് ആൽക്കഹോളിന്റെ ഏഡ് ആയിരുന്നു....അതിന്റെ ടൂണിൽ തന്നെയാണ് അവളത് പറഞ്ഞതും... ഞാൻ അതിനൊന്ന് തലയാട്ടി കാണിച്ച് റൂമിൽ നിന്നും ഇറങ്ങി നടന്നു ഡൗണ് ഫ്ലോറിലേക്ക് പോയി.

.എന്നിട്ട് എന്നേയും വൈറ്റ് ചെയ്തിരിക്കുന്ന ആഷിയേയും കൂട്ടി ഞങ്ങൾ വില്ലയിൽ നിന്നിറങ്ങി ജോക്കിങിന് പോയി... അവനോട് ഓരോന്ന് സംസാരിച്ചു സ്ഥിരം പോകുന്ന റൂട്ടിലൂടെ പോകുമ്പോഴാ ഔട്ടോസിന്റെ മുന്നിൽ എത്തിയത്... അപ്പൊ സിദ്ധു ഔട്ടോസിൽ നിന്ന് ഗെയ്റ്റ് തുറന്ന് വരുന്നത് കണ്ടതും ഞങ്ങൾ മൂന്നു പേരും ജോക്കിങ്‌ തുടർന്നു... കുറച്ചു നേരത്തെ ജോക്കിങ്‌ ശേഷം ഞങ്ങൾ റെസ്റ്റെടുക്കുന്ന പാർക്കിൽ എത്തിയതും ഞാനൊരു ബോട്ടിൽ വെള്ളം വാങ്ങിയിട്ട് കാതിൽ നിന്ന് ഹെഡ്സെറ്റ് ഊരി മാറ്റി വെച്ചിട്ട് തലയിലൂടെ വെള്ളം കമിഴ്ത്തി... "സിദ്ധു,,, പറഞ്ഞ കാര്യങ്ങളെല്ലാം നീ ശ്രദ്ധിക്കുന്നില്ലേ... ഒന്നിനും ഒരു കുറവും ഉണ്ടാവാൻ പാടില്ല...." സിദ്ധുനെ നോക്കി ഇത് പറഞ്ഞ് കയ്യിലുള്ള ബോട്ടിൽ ഉന്നം പിഴക്കാതെ കുറച്ചകലെയുള്ള ബിന്നിലേക്ക്‌ എറിഞ്ഞു... അതപ്പോ തന്നെ കൃത്യം ബിന്നിൽ ചെന്ന് ചാടിയതും ഞാനൊന്ന് കോട്ടി ചിരിച്ചിട്ട് മുടിയിലൂടെ വിരലോടിച്ച് ഇരിപ്പിടത്തിൽ ചെന്നിരുന്നു .... കുറച്ചു കഴിഞ്ഞപ്പോ ആഷി അവൻക്ക് ടൈമായി എന്ന് പറഞ്ഞു വില്ലയിലേക്ക് പോയതും ഞാൻ സിദ്ധുനോട് ചില കാര്യങ്ങളൊക്കെ ശ്രദ്ധിച്ചു നോക്കി ചെയ്യാൻ ഏൽപ്പിച്ച് ഹെഡ്സെറ്റ് വെച്ച് വീണ്ടും ജോക്കിങ്‌ തുടർന്നു....

അങ്ങനെ ഞങ്ങൾ തിരിച്ച് ഔട്ടോസിന് മുൻപിൽ എത്തിയപ്പോ സിദ്ധുനോട് ഒരിക്കൽ കൂടെ എല്ലാം ശ്രദ്ധിക്കണമെന്ന് പറഞ്ഞിട്ട് ഞാൻ വില്ലയിലേക്ക് പോയി... വില്ലയുടെ ഗെയ്റ്റ് എത്തിയപ്പോ തന്നെ സെക്യൂരിറ്റി എന്നെ കണ്ടിട്ട് ഗെയ്റ്റ് തുറന്നു തരുന്ന സമയത്താണ് ഞാൻ നിലത്തേക്ക് ശ്രദ്ധിച്ചത്.... അത് കണ്ട് ഞാൻ കാതിൽ നിന്ന് ഹെഡ്സെറ്റ് ഊരി മാറ്റി കഴുത്തിലേക്ക് ഇറക്കി വെച്ചു... എന്നിട്ട് നിലത്തു കിടക്കുന്ന എന്തിന്റേയോ സ്ലിപ്പ് ഞാൻ കുനിഞ്ഞു കൊണ്ട് നിലത്തു നിന്ന് എടുത്തിട്ട് അത് തിരിച്ചും മറിച്ചും നോക്കിയപ്പോഴേക്കും ഗെയ്റ്റ് ഓപ്പണ് ചെയ്തു കഴിഞ്ഞിരുന്നു... "ഇന്നലെ ഇങ്ങോട്ട് ആരെങ്കിലും വന്നിരുന്നോ..." കയ്യിലുള്ള സ്ലിപ്പിനെ നോക്കിയിട്ട് സെക്യൂരിറ്റിയെ നോക്കി ഞാനിത് ചോദിച്ചപ്പോ അദ്ദേഹം ഇല്ല എന്നർത്ഥത്തിൽ തലയാട്ടി തന്നു... "ഇന്നലെ രാത്രി 12:00 വരെ ആരും ഇങ്ങോട്ട് വന്നിട്ടില്ല..." "ഗെയ്റ്റ് റിമോട്ട് കണ്ട്രോളിൽ ആയിരുന്നോ ..അതോ നോർമൽ ആയിട്ടായിരുന്നോ ...??!" ഒരു സംശയത്തൂടെ ഞാനിത് ചോദിച്ചപ്പോ സെക്യൂരിറ്റി നെറ്റിയിൽ ഉഴിഞ്ഞ് എന്തോ ഓർത്തിട്ട് എന്നെ നോക്കി..... " ഇന്നലെ നിങ്ങൾ വില്ലയിലേക്ക് വരുന്ന വരെ ഗെയ്റ്റ് റിമോട്ട് കണ്ട്രോളിൽ ആയിരുന്നു... പക്ഷെ പിന്നെയത് നോർമൽ ആയിരുന്നു... എന്താ സർ... എന്തേലും പ്രശ്നമുണ്ടോ...?"

"Noo.. ഇനി മുതൽ ഗെയ്റ്റ് എപ്പോഴും റിമോട്ട് കണ്ട്രോൾ വെച്ചാ മതി... നോർമൽ ചെയ്തു വെക്കേണ്ട...പെർമിഷൻ ഇല്ലാതെ ആരേയും ഉള്ളിലേക്ക് ഒരു കാരണവശാലും കയറ്റി വിടുകയും വേണ്ട...ഗെയ്റ്റ് എപ്പോഴും ലോക്കിങ് മോഡിൽ വെച്ചാ മതി..." "Okk sir..." ചില കര്യങ്ങൾ കാരണം ഞാൻ സെക്യൂരിറ്റിയോട് ഇങ്ങനെ പറഞ്ഞിട്ട് കയ്യിലുള്ള സ്ലിപ്പിനെ ഒന്ന് നോക്കി അത് പോക്കറ്റിലേക്ക് വെച്ചു... "ഇശൂ,,,ഞാൻ പറഞ്ഞ കാര്യം എന്തായി... നിനക്ക് ഓക്കേ അല്ലേ..." ഗെയ്റ്റ് കടന്ന് വില്ലയിലേക്ക് നടക്കുന്നിടെ റോഷൻ പുറത്തേക്ക് ഇറങ്ങി വന്ന് ഇത് ചോദിച്ചപ്പോ ഞാൻ അതിനൊന്ന് തലയാട്ടി കൊടുത്ത് അവന്റെ തോളിലൊന്ന് തട്ടിയിട്ട് വില്ലയുടെ അകത്തേക്ക് കയറി ചെന്നു ..... 🌸💜🌸 "ഇശുച്ചാ,,, ദാ കോഫി..." അവൻ ജോക്കിങ്‌ കഴിഞ്ഞ് സ്റ്റയർ കയറി റൂമിലേക്ക് പോകുന്നത് കണ്ട് പതിവ് പോലെ ഞാൻ ദീദിന്റെ കയ്യിലെ ട്രേയിൽ നിന്നും ഒരു കോഫി കപ്പ് എടുത്ത് റൂമിലേക്ക് ചെന്നപ്പോ അവൻ ഹെഡ്സെറ്റ് ഊരി മാറ്റുന്ന തിരക്കിലാ... അതോണ്ട് തന്നെ ഞാൻ അവന്റെ മുന്നിലേക്ക് കപ്പ് നീട്ടി കൊടുത്ത് ഇങ്ങനെ പറഞ്ഞതും അവൻ കപ്പിലേക്ക് നോക്കിയിട്ട് എന്നെ ഒന്ന് നോക്കി കപ്പ് വാങ്ങി കോഫി കുടിച്ചു... അങ്ങനെ കോഫി കുടി കഴിഞ്ഞപ്പോ അവനെന്റെ കയ്യിലേക്ക് കപ്പ് വെച്ചു തന്നിട്ട് ഫ്രഷാവൻ ബാത്രൂമിലേക്ക് പോയി...

അത് കണ്ട് ഞാൻ താഴേക്ക് പോവാൻ വേണ്ടി നിക്കുമ്പോഴാ ബത്രൂമിലേക്ക് പോയ എന്റെ തങ്കപ്പെട്ട ഭർത്തു പോയ പോലെ തിരിച്ചു വന്ന് എന്നെ പിടിച്ച് വലിച്ച് ഷെൽഫിന്റെ ഡോറിൽ മുട്ടിച്ചു നിർത്തിയത്... "പോരുന്നോ എന്റെ കൂടെ അങ് ബാത്രൂമിലേക്ക്..." എന്നവൻ കള്ളച്ചിരിയോടെ ഇത് ചോദിച്ചപ്പോ ഞാൻ അവനെയൊന്ന് നോക്കിയിട്ട് ഒന്ന് ഇളിച്ചു കൊടുത്തു.... "അങ്ങനെയിപ്പോ സേട്ടന്റെ സേച്ചി നിന്റെ കൂടെ വരുന്നില്ല...നീ തനിയെ പോയാൽ മതി ,,അങ് ബാത്രൂമിലേക്ക്..." "രണ്ടു മിനിറ്റ് ആലോചിക്കാൻ സമയം തരാം... പിന്നെ ഞാൻ പോയിട്ട് 'എനിക്കും അവന്റെ കൂടെ പോയാമതിയായിരുന്നു' എന്ന് ചിന്ത വരാൻ പാടില്ല....അതോണ്ട് ആലോചിച്ച് ഒരു തീരുമാനം പറഞ്ഞാൽ മതി.." "അയ്യടാ,,, എന്താ ചെക്കന്റെ പൂതി... എനിക്ക് ചിന്തിക്കേണ്ട ആവിശ്യമൊന്നും ഇല്ല... നീ തനിയെ പോയാൽ മതി ...കേട്ടോ..." അവന്റെ നെഞ്ചിനിട്ട് ഒരു കുത്ത് കൊടുത്ത് ഞാനിത് പറഞ്ഞപ്പോ അവൻ എന്നെ ആകമൊത്തം നോക്കിയിട്ട് എന്റെ ചെവിക്കരികിൽ അവന്റെ ചുണ്ട് വെച്ചു... "നിന്നെ ഒരു ദിവസം ഞാൻ എടുത്തോണ്ട്....കേട്ടോടി മിസ് ജെസ ഐറ.." എന്നവൻ ചെവിയിൽ മൊഴിഞ്ഞിട്ട് കൂടെ ഒരു കടിയും വെച്ചു തന്നു എന്നിൽ നിന്ന് വിട്ടു നിന്നപ്പോ ഞാൻ അവനെ ഒന്ന് നോക്കിയിട്ട് കാണാം എന്ന മട്ടിൽ ഒന്ന് തലയാട്ടി കൊടുത്തു...

അതിനവനും ഒരർത്ഥം വെച്ച രീതിയിൽ മൂളി തന്നിട്ട് ബാത്രൂമിലേക്ക് കയറി പോയി.... ഞാൻ അവനെ ആലോചിച്ച് ചിരിച്ചോണ്ട് താഴേക്ക് പോയപ്പോ എല്ലാവരും ഡൈനിങ് ഹാളിൽ ബ്രെക്ഫാസ്റ്റ് എടുത്തു വെക്കുന്നുണ്ടായിരുന്നു..ഞാനും അവരുടെ കൂടെ സഹായിച്ച് ഓരോന്നായി എടുത്തു വെച്ചു... അങ്ങനെ എല്ലാവരും ഫുഡ് കഴിക്കാൻ ഹാജറായി സീറ്റിൽ സ്ഥാനം പിടിച്ചപ്പോ എന്റെ കണ്ണ് പോയത് ആരെയും നോക്കാതെ പ്ലേറ്റിന്റെ ഭംഗിയും നോക്കി ഇരിക്കുന്ന ഫാബിയിലേക്ക് ആയിരുന്നു.... 'സത്യത്തിൽ ഇവൾക്കിതെന്താ പ്രശ്നം... എല്ലാവരിൽ നിന്നും ഒരു ഡിഫ്‌റെന്റ് പേഴ്സണാലിറ്റി.... എന്തൊക്കെയോ അവൾക്ക് ചുറ്റും പ്രശ്നങ്ങൾ ഉണ്ട്... പക്ഷെ അതവൾ ആരോടും പറയുന്നില്ല... എന്തു കൊണ്ട്...?ആരോടെങ്കിലും അതൊന്ന് പറഞ്ഞാലല്ലേ പ്രശ്നങ്ങൾക്കൊക്കെ ഒരു സൊല്യൂഷൻ കിട്ടൂ.... എന്താണെങ്കിലും അവളുടെ പ്രശ്നം അറിയണം... ' എന്ന് ഞാൻ അവളെ നോക്കി ആലോചിച്ച് കൂട്ടി നിക്കുമ്പോഴാ ആരോ എന്റെ കയ്യിനൊരു തട്ട് വെച്ചു തന്നത്... അതാരാണെന്ന് നോക്കാനും വേണ്ടി സൈഡിലേക്ക് തല ചെരിച്ച് നോക്കിയപ്പോ നമ്മളെ ഭർത്തു അവന്റെ ഷർട്ടിന്റെ കൈ മടക്കി വെക്കുന്നതിനിടെ എന്നെ കണ്ണുരുട്ടി നോക്കിയിട്ട് 'വായിനോക്കി നിക്കാതെ ഫുഡ് സെർവ് ചെയ്യടി' എന്ന് പറഞ്ഞതും ഞാൻ സ്വയം തലക്കൊരു മേട്ടം കൊടുത്ത് അവൻക്ക് ഫുഡ് സെർവ് ചെയ്ത് കൊടുത്തു ഞാനും അവന്റെ സൈഡിലായി ഇരുന്നു...

അങ്ങനെ ഫുഡഡിയും ബാക്കി പരുപാടി ഒക്കെ കഴിഞ്ഞ് എല്ലാവരും ഓരോന്ന് സംസാരിച്ച് ഹാളിലെ സോഫയിൽ ഇരിക്കുമ്പോഴ റോഷന് എന്റെ അപ്പുറത്ത് ഇരിക്കുന്ന ഇശുന്‍റെ അടുത്തേക്ക് വന്നു 'പറയട്ടെ' എന്ന് ചോദിച്ചതിന് അവൻ ഒന്ന് മൂളി കൊടുത്തു.... ഇതൊക്കെ കണ്ട് കാര്യം മനസ്സിലാവാതെ ഞാൻ അവരെ രണ്ടിനേയും സംശയത്തോടെ നോക്കി നിൽക്കുന്ന സമയത്താണ് റോഷന് ചിരിച്ചു കൊണ്ട് എല്ലാവരുടേയും മുന്നിൽ വന്നു നിന്നത്... "Heyyyyy,,,,ഒന്നിങു ശ്രദ്ധിക്കൂ... വളരെ പ്രധാനപെട്ട കാര്യം പറയാനാണ് ഞാനിപ്പോ ഇങ്ങനെ ഒരു സ്പീച്ച് നടത്തുന്നത്... നാളെത്തെ ദിവസത്തിന്റെ പ്രതേകത ആർക്കെങ്കിലും അറിയോ...?? ആരുടെയും ബർത്ത്ഡേ ഒന്നുമല്ലാ .. ഇനിയിപ്പോ അതു ചിന്തിച്ച് ആരും തല പുണ്ണാക്കേണ്ട...." എന്നവൻ പറഞ്ഞ് ഞങ്ങളെയൊക്കെ നോക്കിയപ്പോ ഇശു ഒഴിച്ച് ബാക്കി എല്ലാവരും മുഖാമുഖം നോക്കി കൈ കൊണ്ട് എന്താണെന്ന് ആഗ്യം കാണിച്ചെങ്കിലും ആർക്കും ഒന്നും അറിയാത്തത് കൊണ്ട് എല്ലാവരും അവനെ നോക്കിയപ്പോ ഞാനും ബൾബ് കത്താതെ അവനെ നോക്കി.. അത് കണ്ടിട്ടവൻ എല്ലാവരെയും നോക്കി ഒന്ന് ചിരിച്ച് സ്ട്രൈറ്റായി കാര്യം അവതരിപ്പിച്ചതും ആദ്യം തന്നെ ഐഷു ഇരുന്നിടത്ത് നിന്ന് തുള്ളി ചാടി........... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story