QUEEN OF KALIPPAN: ഭാഗം 9

queen of kalippan

രചന: Devil Quinn

കുറച്ചു കഴിഞ്ഞപ്പോ ഉമ്മ വിളിച്ച് പെട്ടന്ന് വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു..... സോഫയിൽ നിന്ന് എഴുന്നേറ്റ് കലിപ്പന്റെ അടുത്തേക്ക് ചെന്നു... അപ്പോഴും ചെക്കൻ ലാപ്പിലും കുത്തി കളിച്ചു ഇരിക്കാണ്...... "ഹെലോ മിസ്റ്റർ,,,,, ഉമ്മ വിളിച്ചിനു വേഗം വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു......" "What happend...." "ആവോ,,,,എന്തോ ആത്യവിശ്യത്തിനാണെന്നു തോന്നുന്നു......" അതും പറഞ്ഞ് ഞമ്മള് ക്യബിനിന്റെ ഉള്ളിൽ നിന്നുമിറങ്ങി ലിഫ്റ്റിന്റെ അടുത്തേക്ക് നടന്നു.... ●●●●●●●●●●●●●●●●●●●●●●●●● ഞമ്മള് ലാപ്പിലും കുറച്ച് വർക് ചെയ്തുകൊണ്ടിരുക്കുമ്പോഴാ അവൾ സോഫയിൽ ഇരുന്ന് ഞമ്മളെ പിരാകുന്നത് കണ്ടത് .....കയ്യിലും നോക്കിയാണ് പിരാകുന്നത്,,,,, എങ്ങനെ പ്രാകാതെ ഇരിക്കും അത്രക്കും ഡോസിലല്ലേ ഞമ്മള് ഓളെ കയ്യ് കാണിച്ചു വെച്ചത് .....അല്ലെങ്കിലും വല്ല ആവിശ്യമുണ്ടായിരുന്നോ ഞമ്മളെ അടുത്ത് തന്നെ അവൾക്ക് ഇരിക്കണമെന്ന്...... ഓളെ ഭാഗത്തേയ്ക്ക് നോക്കാതെ ഞമ്മള് ലാപ്പിൽ വർക് ചെയ്തുകൊണ്ടിരുന്നു..... കുറച്ച് കഴിഞ്ഞപ്പോ അവൾ നമ്മളെ അടുത്തേയ്ക്ക് വന്ന് വീട്ടിലേക്ക് വേഗം തന്നെ ചെല്ലാൻ ഉമ്മ പറഞ്ഞു അവൾ ക്യാബിന്റെ പുറത്തേയ്ക്ക് ഇറങ്ങി ....എന്താണാവോ പെട്ടന്ന് വരാൻ പറഞ്ഞത്,,,,

എന്തായാലും അത്യാവിശ്യത്തിനല്ലാതെ ഉമ്മ ഇങ്ങോട്ട് വിളിക്കില്ല ,,,,എന്തായാലും പോയിനോക്കാം..... ഫോണും കാറിന്റെ കിയും എടുത്ത് ക്യാബിനിന്റെ പുറത്തേക്ക് ഇറങ്ങിയപ്പോ അവളുണ്ട് ലിഫ്റ്റിന്റെ അടുത്ത് വൈറ്റ് ചെയ്തു നിക്കുന്നു,,, ഞമ്മള് ലിഫ്റ്റിന്റെ അടുത്ത് എത്തിയതും ലിഫ്റ്റ് തുറന്നതും ഒപ്പം..... അപ്പോതന്നെ അവളും ഞാനും അതിൽ കയറി ഫസ്റ്റ് ഫ്ലോർ ക്ലിക്ക് ചെയ്ത് താഴത്തേക്ക് വിട്ടു..... അവിടെ എത്തിയപ്പോ സിദ്ധു ആരോടോ സംസാരിക്കുന്നു..... അവനോട് ഇവിടുത്തെ കാര്യങ്ങളൊക്കെ ഏൽപ്പിച്ചു പാർക്കിങ്ങിൽ പോയി കാർ എടുത്ത് അവളെയും കൂട്ടി വീട്ടിലേക്ക് വിട്ടു... വീട്ടിൽ എത്തുന്നതുവരെ അവൾ ഞമ്മളോട് ഒന്നും മിണ്ടാതെ പുറത്തെ കാഴ്ച കണ്ടിരുന്നു.... അല്ലെങ്കിൽ ഞമ്മളോട് ബ്ളാ ബ്ളാ പറയുന്ന ആളാണ്,,,,, ഇപ്പൊ എന്ത് പറ്റിയാവോ....അല്ലേലും ഞമ്മള് അതൊക്കെ എന്തിനാ നോക്കുന്നെ എനിക്ക് എന്റെ കാര്യം നോക്കിയാൽപോരെ...... കാർ ഗേറ്റ് കടന്ന് വീട്ടിൽ എത്തിയപ്പോ ഉപ്പാ ലഗ്ഗേജ് കാറിലേക്ക് എടുത്തുവെക്കുന്നു.... ഞമ്മള് അപ്പോതന്നെ കാറിൽ നിന്ന് ഇറങ്ങി സെക്യൂരിറ്റിനോട് കാര് പാർക്ക് ചെയ്യാൻ പറഞ്ഞു ഉപ്പാന്റെ അടുത്തേയ്ക്ക് ചെന്നു..... "എന്താ ഉപ്പാ,,,, നിങ്ങൾ ഇത് എങ്ങോട്ടാ പോവുന്നേ,,,,ലഗ്ഗേജ് ഒക്കെ എടുത്തു വെക്കുന്നത് കണ്ടല്ലോ ......"

"ഇഷു ,,,,ദുബായിൽ നിന്ന് ശേഖർ വിളിച്ചിരുന്നു പെട്ടന്ന് അവിടേക്ക് ചെല്ലാൻ പറഞ്ഞ് ,,,,അവിടെ എന്തോ ചെറിയ പ്രോബ്ലെം ഉണ്ട് സീരിയസ് ഒന്നുമല്ല.... എന്നോട് എത്രയും പെട്ടന്ന് അവിടേക്ക് വരാൻ പറഞ്ഞു... അതുകൊണ്ട് ഇന്ന് ഈവനിംഗ് ഫ്ലൈറ്റിന് പോവണം...." "എന്നാ ഉപ്പാ ഒരു കാര്യം ചെയ്യാ,,, ഞാനും നിങ്ങളുടെ കൂടെ വരാം ...." "വേണ്ട ടാ,,,അവിടെ കുഴപ്പമൊന്നും ഇല്ല,,,,നീ വരേണ്ട ആവിശ്യവുമില്ല അതുകൊണ്ട് നീ ഓഫീസിലെ ജോലിയൊക്കെ കൃത്യമായി ചെയ്യണം ഒന്നും പെൻഡിങ്ങിൽ ഇടരുത് ....പിന്നെ നിനക്ക് ഓര്മയുണ്ടല്ലോ ഞമ്മളെ ടാസ്കിന്റെ കാര്യം ,,,അത് മറക്കണ്ട ഒരു ത്രീ ഡേ കഴിഞ്ഞാൽ ടാസ്കിന്റെ ഇൻഫോർമേഷൻ ലഭിക്കും.... ബാക്കി കാര്യമൊക്കെ അതിൽ നിന്ന് ലഭിക്കും,, പിന്നെ വേറെ ഒരു കാര്യം കൂടി ടാസ്കിന്റെ ബാകമായി ഐറയേയും കൊണ്ടുപോവണം കേട്ടല്ലോ...." ഞമ്മള് അതിനൊന്ന് മൂളി കൊടുത്ത് ഉപ്പാന്റെ പാസ്സ്‌പോട്ടും മറ്റു കാര്യങ്ങളൊക്കെ എടുത്തിട്ടില്ലേയെന്ന് ഉറപ്പ് വരുത്തി... ഉപ്പാ അപ്പോഴേയ്ക്കിനും എല്ലാവരോടും യാത്ര പറഞ്ഞു അവസാനം ഐറയുടെ അടുത്തേയ്ക്ക് ചെന്നു..... "മോളെ,,, എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ ദിവസം ഇഷ്ട്ടായോ...."

അവള് എന്തുപറയുമെന്ന് നോക്കി നിന്നപ്പോ പെണ്ണ് ഞമ്മളെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചിട്ട്‌ ഉപ്പാനെ നോക്കി ചിരിച്ചു ആ ഇഷ്ട്ടായി എന്നൊക്കെ പറയുന്നു.... "ഇനിമുതൽ മോളാണ് എന്റെ സ്ഥാനത്തുനിന്നു എല്ലാ ഓഫീസിലെ ജോലിയും എടുക്കേണ്ടത്,,,,, ഞാൻ ഇനി എന്നാ തിരിച്ചു വരുന്നേ എന്ന് പറയാൻ കഴിയില്ല അതുകൊണ്ട് മോള് എല്ലാം ഭംഗിയായി ചെയ്യണം,,, എന്റെ മോള് എല്ലാതും ക്ലീർ ആക്കി വെക്കുമെന്ന് ഉപ്പാക്ക് അറിയാം എന്നാലും ഒന്ന് പറഞ്ഞു എന്നൊള്ളു....." "ഉപ്പ പേടിക്കേണ്ട എല്ലാം ഞമ്മള് ക്രിത്യമായിട്ട്‌ തന്നെ ചെയ്തൊണ്ട്,,,,,,," അത്രയും പറഞ്ഞു ഉപ്പ എല്ലാവരോടും സലാം പറഞ്ഞ് കാറിൽ കയറി പോയി....... ★★★★★★★★★★★★★★★ ഉപ്പാ ഗേറ്റ് കടന്ന് പോയതും ലാമിത്തയും റാഷിക്കാൻറെ വിട്ടിലേക്ക്‌പോയി........ഞങ്ങൾ കുറെ പറഞ്ഞു കുറച്ചു ദിവസം കൂടി നിന്നിട്ട് പോയമതിയെന്ന് ,,,,കേൾക്കെണ്ടേ കല്യാണത്തിന്റെ മൂന്ന് ദിവസം മുമ്പ് വന്നതാണ് അതോണ്ട് വീട്ടിലേക്ക് പോയേ പറ്റു എന്നൊക്കെ പറയാണ് ,,,പിന്നെ ആരും നിർബന്ധിച്ചില്ല അതുകൊണ്ട് ഇത്തയും പോയി..... ഇത്തയും റാഷിക്കയും പോയതും ഞങ്ങൾ എല്ലാവരും വീട്ടിലേക്ക് കയറി....അപ്പൊതന്നെ അന്നമ്മചേച്ചി എല്ലാവർക്കുമുള്ള കോഫിയും കൊണ്ടുതന്നു....

അന്നമ്മ ചേച്ചി ഇവിടുത്തെ സെർവെന്റ് ആണ് ,,,,അമ്മച്ചിന്റെ കൈപ്പുണ്യം എന്നാ സ്വാദ് ആണെന്നറിയോ.... പറയുമ്പോ തന്നെ നാവിൽ കപ്പൽ ഓടാണ്..... ഞമ്മള് അപ്പോതന്നെ കോഫി വലിച്ചു കുടിച്ച് ചേച്ചീടെ പിറകെ കിച്ചനിലേക്ക്‌ വിട്ടു,,,ഇന്ന് എന്തായാലും ആ കൈപ്പുണ്യം എവിടുന്ന കിട്ടിയത് അറിഞ്ഞിട്ടുതന്നെ കാര്യം..... "ചേച്ചി,,,, ഒന്ന് അവിടെ നിന്നെ....." "എന്തമോളെ കോഫി വേണോ,,, വേണമെങ്കിൽ എന്നെ വിളിച്ചുണ്ടായിരുന്നോ എന്തിനാ ഇങ്ങോട്ട് വന്നത്....." "ഏയ് അതിനൊന്നുമല്ല,,,,ചേച്ചിക്ക് എവിടുന്ന ഇത്ര കൈപ്പുണ്യം കിട്ടിയേ ,,,,ഞാൻ വന്നിട്ട് ആകെ രണ്ടു ദിവസമായിട്ടൊള്ളു അപ്പോഴേക്കും എനിക്ക് മനസ്സിലായി ആ കൈപ്പുണ്യം അതുകൊണ്ട് എന്നോട് ഒന്നും മറച്ചു വെക്കാൻ നോക്കാതെ എല്ലാം പറഞ്ഞോ....." എന്ന് ഞമ്മള് സൈറ്റ് അടിച്ചു കൊണ്ട് പറഞ്ഞപ്പോ ചേച്ചീ അതിനൊന്ന് ചിരിച്ചു പറയാൻ തുടങ്ങി.... "മോളെ,,,നീ പറയുംപോലെ എനിക്ക് അത്രക്ക് വലിയ കൈപ്പുണ്യം ഒന്നുമില്ല ,,,ലേഷം ഉണ്ടെങ്കിലും അതിന്റെ ക്രെഡിറ്റ് എല്ലാം എന്റെ അമ്മച്ചിക്കാണ്.... അമ്മച്ചിന്റെ കൈപ്പുണ്യമാണ് എനിക്ക് കിട്ടിയെ...." "ഓഹോ,,,,,എന്നാലും ചേച്ചി നിങ്ങളുടെ കൈപ്പുണ്യം ഒരു രക്ഷയും ഇല്ല അമ്മാതിരി ടെസ്റ്റ് ആണ്,,,,,പിന്നേയ് ഞാനൊരു കാര്യം ചോദിച്ചോട്ടെ ഞാൻ നിങ്ങളെ ഇനി മുതൽ അമ്മച്ചി എന്ന് വിളിച്ചോട്ടെ......."

"നീ വിളിച്ചോ എന്റെ വായാടി കൊച്ചേ,,,,, ഇങ്ങനത്തെ വായാടിയാണ് ഇഷു മോൻ കിട്ടിയതെന്ന് എനിക്ക് അറിയില്ലായിരുന്നു,,,,," അതും പറഞ്ഞ് അമ്മച്ചി ഞമ്മളെ നെറ്റിയിൽ തലോടി പോയി.... ഞമ്മളെ ഉമ്മിന്റെ പ്രായമുണ്ട് അമ്മച്ചിക്ക് അതുകൊണ്ട് ഇനി മുതൽ ചേച്ചീ ഞമ്മളെ അമ്മച്ചിയാണ്..... ഹാളിലേക്ക് ചെന്ന് ഉമ്മിനോടും ദീദിനോടും ഇന്നത്തെ ഞമ്മളെ ഓഫീസിൽ നടന്നതൊക്കെ പറഞ്ഞു കൊടുത്തു,,,,, ഒന്നൊഴിച്ചു ഞമ്മളും കലിപ്പനും കച്ചറ കൂടിയത്.... അപ്പോഴാണ് ഉമ്മ ഞമ്മളെ കയ്യിലേക്ക് ശ്രദ്ധിച്ചത്....യാ റബ്ബി ഞമ്മള് പെട്ടു ഇനി ഉമ്മ കയ്യിലുള്ള മുറിവ് കണ്ടാൽ എന്തായാലും ചോദിക്കും,,,,കയ്യിലെ ചുവപ്പ് ഇതുവരെ പോയിട്ടില്ല ,,,എങ്ങനെ പോവാതെ നിക്കും എന്നോടുള്ള ദേഷ്യമൊക്കെ ഞമ്മളെ കയ്യിലല്ലേ കാണിച്ചു വെച്ചത്..... ഞമ്മള് അപ്പൊ കയ്യ് ഷാളിനാൽ മറച്ചു പിടിച്ചു.... എന്നിട്ടും ഉമ്മി ഇപ്പോഴും കയ്യിലേക്ക് തന്നെയാ ശ്രേദ്ധ..... "മോളെ ,,,,എന്തുപറ്റി കയ്യിൻ ഇങ്ങോട്ട് കാണിച്ചേ,,,,," എന്ന് പറഞ്ഞു ഞമ്മളെ കയ്യ് ഉമ്മി ന്റെ മടിയിലേക് വെച്ചു..... എന്നിട്ട് മറച്ചു വെച്ച ഷാൾ മാറ്റി ഉമ്മി മുറിവുള്ള സ്ഥലത്ത കൈ വെച്ചതും ഞമ്മളൊരു അലറലായിരുന്നു..... "എങ്ങനെയാ മോളെ ഇതുപറ്റിയത് നല്ല ചുവപ്പ് ഉണ്ടല്ലോ....

." ഇനി എന്തു പറയും,,,, നിങ്ങളുടെ മകന്റെ ഫിംഗേഴ്‌സ് ആണ് ഇതിനു കാരണം എന്ന് പറയാൻ പറ്റില്ലല്ലോ,,,,,, "അത് ഉമ്മി,,,, ഞമ്മള് ക്യാബിനിലെ ഫ്ലോവെർസ് റെഡി ആക്കി വെച്ചപ്പോ അറിയാതെ അത് ഞമ്മളെ കയ്യിൽ നിന്ന് സ്ലിപ്പ് ആയി ,,,, അത് റെഡി ആകിയപ്പോ അറിയാതെ അതിന്റെ ചില്ല് കൊണ്ടതാണ്......" എന്ന് ഞമ്മള് നിഷ്‌കു ഭാവത്തിൽ തല കുനിച്ച് പറഞ്ഞിട്ട് മെല്ലെ ഉമ്മിന്റെ മുഖത്തേയ്ക്ക് നോക്കിയപ്പോ ഉമ്മി അത് സാരല്ല ഇനി എന്തെങ്കിലും ഇങ്ങനെ ഉണ്ടായാൽ സെർവെൻസിനോട് പറഞ്ഞമതി എന്ന് പറഞ്ഞ് മുറിവുള്ള സ്ഥലത്ത് ഓൽമെന്റ തേച്ചു തന്ന് റൂമിൽ പോയി റെസ്റ്റ് എടുത്തോ എന്ന് പറഞ്ഞു ഉമ്മി പോയി..... "ഐറു,,, സത്യം പറ ഇത് ശെരിക്കിനും കുപ്പിച്ചില്ലു കൊണ്ടതാണോ,,,, അതോ നീ വെറുതെ കള്ളം പറയുന്നതാണോ,,,, എന്തോ നിന്റെ മുഖത്തു നോക്കിയിട്ട് ഒരു കള്ള ലക്ഷണം പോലെ....." ഉമ്മിന്റെ അടുത്ത്നിന്നു രക്ഷപെട്ടെന്ന് കരുതിയതായിരുന്നു ,,,,ഇതാ ഇപ്പൊ ദീദിയും ഞമ്മളെ ചോദ്യം ചെയ്യുന്നു...... "സത്യയിട്ടും ഇത് ചില്ല് കൊണ്ടതാണ് ,,,,ദീദിക്ക് വെറുതെ ഓരോന്ന് തോന്നുന്നതാ....." അത്രയും പറഞ്ഞ് ഞമ്മള് സോഫയിൽ നിന്ന് എണീച്ചു മെല്ലെ അവിടെ നിന്ന് എസ്ക്യാപ്പ് ആയി അല്ലെങ്കിൽ ഞമ്മളെ കയ്യോടെ പിടിച്ചിനി.....

റൂമിലെത്തി ഫ്രഷായി കണ്ണാടിന്റെ മുൻപിൽ നിന്ന് മുറിവ് നോക്കിയപ്പോ ഉമ്മിന്റെ ഓൽമെന്റ് കാരണം മുറിവ് ഒക്കെ മാറി കയ്യിലെ ചുവപ്പെല്ലാം പോയിട്ടുണ്ട്..... എന്തുമാത്രം സ്നേഹം എനിക്ക് ഇവിടുന്ന് കിട്ടുന്നുണ്ട് സ്വന്തം മോളെപോലെ കാണുന്ന ഉമ്മിയും സ്വന്തം അനിയതിയെപോലെ കാണുന്ന ദീദിനെ യും ഉപ്പാനേയും അങ്ങനെ ഈ വീട്ടിലെ എല്ലാവരെ സ്നേഹവും എനിക്ക് കിട്ടുന്നുണ്ട് പക്ഷെ ഞാൻ ഏറ്റവും സ്നേഹം കിട്ടാൻ ആഗ്രഹിക്കുന്ന ആളിൽനിന്ന് മാത്രം അത് കിട്ടുന്നില്ല......അല്ലെങ്കിലും സ്നേഹം പിടിച്ചു വാങ്ങാൻ സാധിക്കില്ലല്ലോ അറിഞ്ഞുകൊണ്ട് തരുന്നതല്ലെ..... ഓരോന്ന് ആലോചിച്ചു കണ്ണു നിറഞ്ഞു നിൽക്കുമ്പോഴാ ഐഷുട്ടി ഇത്തുസേ വിളിച്ചു ഓടി വന്നത്‌...ഞാൻ അപ്പോതന്നെ കണ്ണു തുടച്ചു കണ്ണാടിൽ നോക്കി ഒന്ന് ചിരിച്ചു പിറകിലേക്ക് നോക്കി..... "എന്താ ഇത്തുസിന്റെ കുട്ടിക്ക് വേണ്ടത്......" ബെഡിൽ ഇരുന്ന് ഓളെ മടിയിൽ ഇരുത്തികൊണ്ട് ചോദിച്ചു..... "ഞമ്മക്ക് കണ്ണുകെട്ടി കളിക്ക,,, ഐഷുട്ടിക്ക് ഇത്ത അല്ലാതെ ആരും ഇല്ല കളിക്കാൻ ,,,,,അതോണ്ട് പ്ലീച്...." "അതിനെന്താ ഐഷുട്ടിന്റെ ഇത്തുസ് വരാലോ...." എന്നും പറഞ്ഞ് ഓളെ മടിയിൽ നിന്ന് ഇറക്കി ഷെൽഫിൽ നിന്ന് ഒരു ഷാൾ എടുത്തു..... "അല്ല ഐഷുട്ടി ആരാ ആദ്യം കണ്ണ് കെട്ട....."

"ഇത്ത കെട്ടിക്കോ...." "അയ്യട അപ്പൊ ഐഷുട്ടിയോ ,,,അത് വേണ്ടട്ടോ ...." "ഞമ്മക്ക് ഒരു കാര്യം ചെയ്യാ ട്രോസ് ഇടാം,,, അതിൽ ആരാണ് മുകളിൽ വരുന്നത് അവർ കണ്ണുകെട്ടുക്ക " എന്നും പറഞ്ഞ് ഞമ്മൾ ഒരു പേപ്പർ എടുത്ത് എന്റെയും അവളെയും പേര് എഴുതി ,,,എന്നിട്ട് അത് മടക്കി കുലുക്കി നിലത്തേക്ക്ക് ഇട്ടതും മുകളിൽ വന്നത് ഞമ്മളെ പേരും..... ഇത്തുസാണ് ആദ്യമെന്ന് പറഞ്ഞ് പെണ്ണ് ചാടികളി തുടങ്ങി.... അങ്ങനെ ഞമ്മളെ കണ്ണ് കെട്ടി രണ്ടുമൂന്ന് കറക്കം കറക്കിയതും തല കറങ്ങുന്നപോലെ ഒക്കെ തോന്നുവാ,,, കണ്ണിൽ ഇരുട്ട് മൂടിയിട്ട് ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുന്നില്ല.... അവളുണ്ട് ഇങ്ങോട്ട് വാ അങ്ങോട്ടല്ല എന്നൊക്കെ പറയുന്നു ഞമ്മക്ക് അവളെ സൗണ്ട് കേൾക്കുന്നുണ്ട് വേറെ ഒന്നും പറ്റുന്നില്ല,,,,, ★★★★★★★★★★★★★★★ ഓഫിസ് റൂമിലിരുന്ന് ഓഫീസിലെ കുറച്ച് വർക് ചെയ്തുകൊണ്ടിരിക്കുമ്പോയാണ് സിദ്ധു വിളിച്ച് അവിടുത്തെ കാര്യങ്ങളൊക്കെ ഞമ്മളെ അപ്പപ്പോ അറിയിച്ചു കൊണ്ടിരുന്നു..... വർക് ഒക്കെ കഴിഞ്ഞു കുളിച്ചു ഫ്രഷ് ആവാൻ വേണ്ടി റൂമിലേക്ക് കയറിച്ചെന്നപ്പോ അവളും ഐഷുട്ടിയും ഉണ്ട് കണ്ണുകെട്ടി കളിക്കുന്നു..... അല്ലേലും ഇവൾക്ക് ഈ പണിയെ അറിയത്തൊള്ളൂ ,,,ഞമ്മള് അവളെ പുച്ഛിച്ചു ടവലെടുത് ബാത്റൂമിലേക്ക് കയറി ഫ്രഷായി....

ഫ്രഷായി ഇറങ്ങിയിട്ടും അവളെ കളി കഴിഞ്ഞിട്ടില്ല അവൾ കണ്ണ് കെട്ടി ഓരോ മൂലകളിലേക്കും തപ്പി നടക്കാണ്.....ഞമ്മള് ഓളെ കാട്ടിക്കൂട്ടുന്നതൊക്കെ കണ്ട് ഷെൽഫിൽ നിന്ന് ടീ ഷർട്ട് എടുത്ത് തിരിഞ്ഞതും പെണ്ണ് വന്ന് ഞമ്മളെ കെട്ടിപിടിച്ചു കിസ്സിയതും ഒപ്പം അതും എവിടെ ഞമ്മളെ ചുണ്ടിൽ,,,, പെണ്ണ് കവിളിലായിരിക്കുമെന്ന് വിജരിച്ചായിരിക്കും കിസ്സിയത് പക്ഷെ ഞമ്മള് തിരഞ്ഞപ്പോ അവളെ ചുണ്ട് ഞമ്മളെ ചുണ്ടിലാണ് എന്നുമാത്രം... പെട്ടന്നുണ്ടായ അറ്റാക്ക് ആയതുകൊണ്ട് ഞമ്മള് ഒന്ന് തറഞ്ഞു നിന്നു...... ★★★★★★★★★★★★★★★ ഐഷുട്ടിയെ കുറെ തിരിഞ്ഞു നടന്നിട്ടും അവളെ അവിടെയൊന്നും കാണാനില്ല,,,,,പെട്ടന്നാണ് കയ്യിൽ എന്തോ തടഞ്ഞത് ഞമ്മള് അപ്പോതന്നെ ഐഷുട്ടിയെ കെട്ടിപിടിച്ച് ഒരു കിസ് അങ് കൊടുത്തു,,,,,, എന്നോടാ അവളുടെ കളി ഹി ഹി .... ഹയ്യമ്മോ ഹയ്യമ്മോ ഞമ്മൾ കണ്ട് പിടിച്ചേ......... എന്നൊക്കെ മനസ്സിൽ ആലോചിച്ചു ചിരിച്ചുകൊണ്ട് കണ്ണിൽ കെട്ടിയ ഷാൾ ഊരി മുന്നിലോട്ട് നോക്കിയതും അവിടെയുള്ള ആളെ കണ്ട് ഞമ്മളെ കണ്ണു തള്ളി.... "ഓ മൈ കടവുളെ ആൾ മാറിപോയാച്ച്,,,,,,,,,,," ..... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story