QUEEN OF KALIPPAN: ഭാഗം 93

queen of kalippan

രചന: Devil Quinn

കുറച്ചു കഴിഞ്ഞപ്പോ ഞാൻ ലാമിത്താന്റെ മെഡിസിൻ എടുത്തു കൊടുക്കാൻ വേണ്ടി ഗാർഡനിൽ നിന്ന് പോന്നിട്ട് വില്ലയിലേക്ക് കയറി ചെന്നിട്ട് നേരെ ഇത്താന്റെ റൂമിലേക്ക് പോയി... എന്നിട്ട് ടീ പോയിന്മേൽ വെച്ച മെഡിസിൻ എടുത്ത് റൂമിൽ നിന്നും ഇറങ്ങി പുറത്തേക്ക് നടക്കാൻ നേരമാണ് സൈഡിലുള്ള റൂമിൽ നിന്നും എന്തോ ശബ്ദം കേട്ടത്.... അത് കണ്ട് ഞാൻ നെറ്റി ചുളിച്ച് അവിടെ എന്താണെന്ന് ചിന്തിച്ച് റൂമിലേക്ക് കയറിയതും അവിടെ ഫാബി മുട്ടിനു മീതെ തല വെച്ച് കരഞ്ഞു കൊണ്ട് ഇരിക്കുന്നത് കണ്ട് ഞാൻ ഒരു സംശയത്തോടെ അവളെ തന്നെ നോക്കി നിന്നു... 'ഇവളെന്തിനാ കരയുന്നേ..??സത്യത്തിൽ ഇവൾക്കിതെന്താ പ്രശ്നം..?' അവളെ നോക്കിയിട്ട് ഞാനിത് മനസ്സിൽ ചിന്തിച്ചു അവളുടെ അടുത്തേക്ക് പോയി .... "ഫാബി..." നിലത്തു ഇരുന്ന് കരയുന്ന ഫാബിയുടെ മുന്നിൽ ഇരുന്നുകൊണ്ട് അവളുടെ തലയിലൂടെ പതിയെ വിരലോടിച്ച് പതിഞ്ഞ സ്വരത്തിൽ ഞാനിങ്ങനെ വിളിച്ചതും പെട്ടന്ന് എന്റെ ശബ്ദം കേട്ടിട്ടാണെന്നു തോന്നുന്നു അവൾ ഞെട്ടി കൊണ്ട് കാലിൽ നിന്നും തലപൊക്കി എന്നെ നോക്കി...

അപ്പൊ അവളുടെ മുഖമെല്ലാം കരഞ്ഞത് കൊണ്ട് ചീർത്ത് വശം കെട്ടിയത് കണ്ടതും അവളുടെ കവിളിലൂടെ ഒഴുകുന്ന കണ്ണുനീരിനെ പതിയെ തുടച്ചു കൊണ്ട് അവളുടെ കവിളിൽ കൈവെച്ചു... "എന്താ ഫാബി നിനക്ക് പറ്റിയത്...??എന്തിനാ നീ ഇവിടെ വന്ന് കരഞ്ഞിരിക്കുന്നേ...? അവിടെയെല്ലാരും ഹോളി ആഘോഷിക്കുന്നതിന് ഇടയിൽ നിനക്കെന്താ ഇവിടെ പരുപാടി...??എന്താ നീയൊന്നും മിണ്ടാതെ...??നിന്നെ എന്തേലും പ്രശ്നം വേട്ടയാടുന്നുണ്ടോ..?" എന്നൊക്കെ ഞാൻ ഓരോന്നായി ചോദിക്കുമ്പോഴും അവളുടെ കണ്ണുകളിൽ നിന്ന് നിർത്താതെ കണ്ണുനീർ ചാലിട്ട് ഒഴുക്കുന്നുണ്ടായിരുന്നു... അതൊക്കെ കണ്ട് ഞാൻ അവളെ തന്നെ നോക്കി ഇരുക്കുമ്പോഴാ പെട്ടന്നവൾ കരഞ്ഞു കൊണ്ട് എന്റെ തോളിലേക്ക് ചാഞ്ഞത്.... അത് കണ്ട് ഒരു പകപ്പോടെ ഞാൻ നിന്നെങ്കിലും അവളുടെ പ്രശ്നം ഞാൻ ചിന്തിക്കുന്നത് ഒന്നുമല്ലെന്ന് ബോധ്യമായതും ഞാൻ അവളുടെ ശൗൽഡറിൽ കൈ വെച്ചു അവളോട് കാര്യങ്ങൾ അന്വേഷിച്ചു.... അപ്പൊ അവൾ പേടിച്ചു കൊണ്ട് മറുപടി തന്നത് കണ്ട് ഞാനൊരു നിമിഷം നെറ്റി ചുളിച്ച് അവളെ നോക്കി നിന്നു....

"എനിക്ക്,,, എനിക്ക്,, അവരെ പേടിയാ..." ഞാൻ ചോദിച്ചതിന് ഉത്തരമായി അവൾ പറഞ്ഞത് ഈ വാക്കുകൾ ആയിരുന്നു.... "ആരെയാ പേടി..??നിന്നെ വെച്ച് ആരെങ്കിലും കളിക്കുന്നുണ്ടോ...?അതിനാണോ അവരെ നീ പേടിക്കുന്നത്...??!നീ എന്താണെങ്കിലും കാര്യം പറ ഫാബി... നീ ഒന്നുകൊണ്ടും പേടിക്കേണ്ട... നിന്റെ കൂടെ ഞാൻ നിക്കാം..." എന്നെല്ലാം ഞാൻ പറഞ്ഞപ്പോഴും അവൾ കരഞ്ഞു കൊണ്ട് നേരത്തെ പറഞ്ഞതല്ലാതെ വേറൊന്നും പറയുന്നില്ല... അതൊക്കെ കണ്ട് ഞാൻ ഒന്നും പറയാനോ ചെയ്യാനോ അറിയാതെ നിക്കുമ്പോഴാ പെട്ടന്ന് ഫാബി എന്റെ തോളിൽ നിന്ന് തലപൊക്കിയിട്ട് എന്നെ നോക്കിയത്.... എപ്പോഴും അവളുടെ കണ്ണിൽ കാണുന്ന ദേഷ്യം അപ്പൊ അവളുടെ കണ്ണിൽ ഇല്ലായിരുന്നു പകരം ഒരുതരം കുറ്റബോധം ആയിരുന്നു... അതിൽ നിന്നു തന്നെ അവളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ എത്രത്തോളം ഉണ്ടെന്ന് മനസ്സിലായതും ഞാൻ അവൾക്കൊരു പുഞ്ചിരി സമ്മനിച്ചു കൊടുത്തു.... ഇതുവരെ പുഞ്ചിരിച്ചു കൊണ്ടുള്ള അവളുടെ മുഖം ഞാൻ കണ്ടില്ലെങ്കിലും ഇപ്പൊ അവളുടെ ചുണ്ടിൽ കണ്ണീരിൽ ചാലിച്ച ഒരു പുഞ്ചിരിയുണ്ട്...അതിൽ നിന്നു തന്നെ നമ്മൾ വിചാരിക്കുന്ന പോലെ അവളൊരു വാശിക്കാരിയോ ദേഷ്യക്കാരിയോ അല്ലെന്ന് മനസ്സിലാക്കാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല....

"I'm sorry ...ഞാൻ നിന്നോട് ദേഷ്യത്തോടെ പലതും പറഞ്ഞിട്ടുണ്ട്... എല്ലാത്തിനും സോറി.." ഒലിച്ചു വരുന്ന കണ്ണീരൊക്കെ തുടച്ചു കൊണ്ട് അവളിത് ഒരു കുറ്റബോധത്തോടെ പറഞ്ഞപ്പോ ഞാൻ വേണ്ട എന്ന മട്ടിൽ തലയാട്ടി... "സോറി ഒന്നും പറയേണ്ട ആവശ്യമില്ല... നീയതിന് എന്നോടൊന്നും ചെയ്തിട്ടില്ലല്ലോ... നിനക്ക് എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്.. അതിന്റെ കാരണമാണ് നീയിങ്ങനെ പെരുമാറുന്നതെന്ന് എനിക്ക് മനസ്സിലായി...അതെന്തു കാര്യമാണെന്ന് എന്നോട് പറഞ്ഞൂടെ...? ഒരു പ്രശ്നം ഉണ്ടാകുമ്പോ അത് മറ്റൊരാളോട് പറയുമ്പോഴല്ലേ അതിനൊരു സൊല്യൂഷൻ കണ്ടെത്താൻ പറ്റൂ..." അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ഞാനിത് അവളെ നോക്കി പറഞ്ഞപ്പോ അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എന്റെ കയ്യിനു മീതെ അവളുടെ മറു കൈ വെച്ചു... "ചില പ്രശ്നങ്ങൾ അങ്ങനെയാണ് ഒരാളോട് പറയാനും പറ്റില്ല അല്ലേൽ പറയും വേണം എന്ന അവസ്ഥ...പക്ഷെ എന്റെ കാര്യങ്ങൾ ഞാൻ ആരോടും പറയില്ല...അതുകാരണം ....വേണ്ട ...ഒന്നും ഞാൻ പറയുന്നില്ല...." ചില കാര്യങ്ങളെല്ലാം ഉള്ളിൽ തന്നെ അടക്കി വെച്ചിട്ട് പെയ്യാൻ നിൽക്കുന്ന കണ്ണുനീരിനെ പിടിച്ചു വെച്ച് അവളിത് പറഞ്ഞു പൂർത്തിയാക്കിയപ്പോഴേക്കും അവളുടെ കണ്ണുനീർ ചാലിട്ട് ഒഴുകിയിരുന്നു....

"ഓക്കേ,, നീയിപ്പൊ ഒന്നും പറയേണ്ട... പക്ഷെ എപ്പോഴെങ്കിലും നിന്റെ പ്രശ്നം നിനക്ക് ആരോടെങ്കിലും പറയാൻ തോന്നിയാൽ എന്റെ അടുത്തേക്ക് വന്നോണ്ടു...." എന്നു പറഞ്ഞു പോകെയാണ് മറ്റൊരു കാര്യം ഓർമയിലേക്ക് വന്നത്... "അന്നൊരു ദിവസം അയാൾ എന്തിനു നിനക്ക് ഡ്രങ്‌സ് തന്നു എന്നൊന്നും ഞാൻ ചോദിക്കുന്നില്ല.. അത് നീ ഉപയോഗിക്കാറും ഇല്ലെന്ന് എനിക്കറിയാ... അപ്പൊ പിന്നെ നീയാ ഡ്രങ്‌സ് ഒക്കെ എന്താ ചെയ്യുന്നേ...?" എന്ന് ഞാനൊരു ചോദ്യ ഭാവേന ചോദിച്ചപ്പോ അവൾ എന്നെയൊന്ന് നോക്കിയിട്ട് അവളുടെ പിറകിലുള്ള ലാംബ് ടേബിളിന്റെ ഒരു ചെറിയ സീക്രെട്ട് ഷെൽഫ് തുറന്നിട്ട് അതിലേക്ക് കൈ ചൂണ്ടി കാണിച്ചു തന്നു... അപ്പൊ അതിൽ ഓരോ കെട്ടായി കിടക്കുന്ന പത്തിലധികം ഡ്രങ്‌സ് പാക്കറ്റ്സ് കണ്ടതും ഞാൻ അവളെയൊരു സംശയത്തോടെ നോക്കിയിട്ട് ഷെൽഫിലേക്ക് നോക്കി... "ഇത്രയും അവർ നിനക്ക് തന്നതാണോ..." "യെസ്,,അവരൊക്കെ കൂടി എന്നിൽ നിന്ന് പലതും മുതലെടുക്കുന്നുണ്ട്...ചില സമയത്ത് ബലഹീനത നഷ്ടപ്പെട്ട പെണ്ണായിരുന്നു ഞാൻ... പക്ഷെ വേണ്ടാത്തരം ഒന്നും കാണിച്ചിട്ടില്ല... ഇനി കാണിക്കുകയും ഇല്ല..."

എവിടേയും തൊടാതെയുള്ള അവളുടെ സംസാരം കേട്ട് എനിക്കൊന്നും മനസ്സിലായില്ലേലും ഒരു കാര്യം ഉറപ്പായി ആരെക്കെയോ ഇവളെ വെച്ച് കളിക്കുന്നുണ്ടെന്ന്... പക്ഷെ അതാരെന്നോ എന്തെന്നോ എന്തിനു വേണ്ടിയാണെന്നോ ഒന്നും അറിയാത്തത് കൊണ്ട് ഞാൻ അവളെ ഒന്ന് നോക്കിയിട്ട് പഴക്കം ചെന്നു കിടക്കുന്ന ഷെൽഫിലെ ഡ്രങ്‌സ് പാക്കെറ്റിലേക്ക് തന്നെ നോക്കി നിന്നു.... അവളെ പ്രശ്നം എന്താണെന്ന് ആലോചിച്ച് ഒരെത്തും പിടിയും കിട്ടാതെ ഞാൻ ഓരോന്ന് ആലോചിച്ച് കൂട്ടി നിക്കുമ്പോഴാ ഹാളിൽ നിന്ന് ആലിയുടെ വിളി കേട്ടത്... ഇരുട്ടാകുന്നതിനു മുന്നേ വീട്ടിലേക്ക് പോകുവാണെന്ന് പറയാൻ വേണ്ടിയാണ് അവൾ വിളിക്കുന്നതെന്ന് അറിയുന്നോണ്ട് ഞാൻ ഫാബിനെ നോക്കിയിട്ട് അവൾക്കൊരു പുഞ്ചിരി സമ്മാനിച്ച് നിലത്തു നിന്നു എഴുനേറ്റു... എന്നിട്ട് റൂമിൽ നിന്ന് പോരാൻ നിക്കുമ്പോഴാ ഫാബി എന്റെ കയ്യിൽ പിടിച്ചു നിർത്തിയത്... അത് കണ്ടപ്പോ തന്നെ ഞാൻ പിറകിലേക്ക് തിരിഞ്ഞ് അവളെ നോക്കി.... "ഇവിടെയുള്ളവർക്കൊന്നും എന്നെ വേട്ടയാടുന്ന പ്രശ്നം അറിയില്ല... അതുകൊണ്ട്..." "നീ ഒന്നുകൊണ്ടും പേടിക്കേണ്ട... ഞാൻ ആരോടും ഒന്നും പറയത്തില്ല... എന്റെ ഇശുനോടും ഒന്നും പറയുന്നില്ല... പോരെ..."

എന്ന് ഞാൻ പറഞ്ഞതും അവൾ ചെറു പുഞ്ചിരിയോടെ തലയാട്ടി തന്നു...പക്ഷെ ഇശുന്റെ പേര് കേട്ടപ്പോ തന്നെ അവളുടെ മുഖം മങ്ങിയിട്ട് പകരം ഒരു ദേഷ്യം ഞാനവളെ കണ്ണിൽ കണ്ടു...അവർ തമ്മിൽ എന്തോ ഒരു പ്രശ്നമുണ്ട്... അന്ന് ഞാൻ ഇശുനോട് ഇതിനെ പറ്റി ചോദിച്ചപ്പോ അവൻ പറഞ്ഞത് ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് അവൾക്ക് ഇത്രക്ക് ദേഷ്യം ഉണ്ടായത് എന്നല്ലേ... അതിനു മാത്രം എന്ത് തെറ്റുദ്ധാരണയാ അവർക്കിടയിൽ നടന്നത്.... "ഐറാ,,,നീയിത് എവിടെയാ...ഞാൻ ഇറങ്ങുവാണ്..." ഓരോന്ന് ആലോചിച്ച് തലപുണ്ണാകുന്ന നേരത്താണ് ആലിയുടെ വിളിച്ചു കൂവൽ വീണ്ടും ചെവിയിൽ മുഴങ്ങി കേട്ടത്... അതോണ്ട് തന്നെ ഞാൻ തലയൊന്ന് കുടഞ്ഞിട്ട് ലെഹങ്ക പൊക്കി പിടിച്ച് റൂമിൽ നിന്നും ഹാളിലേക്ക് ഓടി.... "നീയിത് ഏത് കൊങ്കിലായിരുന്നു... എത്ര നേരം ഞാൻ നിന്നെ വിളിച്ചു കൂവിയെന്ന് അറിയോ...." സോഫയുടെ അടുത്തു നിന്ന് വാച്ചിലേക്കും ചുറ്റും കണ്ണോടിച്ചു നോക്കുന്ന ആലി ഞാൻ വരുന്നത് കണ്ടിട്ട് എന്നെയൊന്ന് കൂർപ്പിച്ചു നോക്കി അവളിത് പറഞ്ഞതും ഞാൻ അവൾകൊന്ന് ഇളിച്ചു കൊടുത്തു... "അല്ല ,,നീ പോവാണോ...??ഇന്നൊരു ദിവസം ഇവിടെ നിന്നോ...റോഷനൊരു കമ്പിനി കൊടുക്കാലോ..." എന്ന് ഞാൻ സൈറ്റടിച്ചു കൊണ്ട് ചോദിച്ചതും അവൾ എന്തോ ആലോചിച്ചു നിക്കുന്നത് കണ്ട് ഞാൻ അവളെ കയ്യിനൊരു പിച്ച് കൊടുത്തു... "പെണ്ണിന്റെ ഒരു പൂതി കണ്ടില്ലേ...

അങ്ങനെയിപ്പോ നീയിവിടെ നിൽക്കേണ്ട... ഞാൻ വെറുതെ ചോദിച്ചെന്നേ ഉള്ളൂ..ആദ്യം രണ്ടാളും തമ്മിൽ ഇഷ്ട്ടാണെന്ന് പറ... എന്നിട്ട് മതി ബാക്കിയെല്ലാം... അതങ്ങനെയാ മറ്റവൻ പ്രെപ്പോസ് ചെയ്യാൻ ചമ്മലാണെന്നു പറഞ്ഞു നിക്കാ... എന്നാ ഇവളോ ബ്രദറേ എന്നു വിളിച്ചു ചെക്കനെ പിരികേറ്റാൻ നിക്കാ... സത്യത്തിൽ രണ്ടും ഒരു കണക്കാ.." എന്ന് പറഞ്ഞ് ആലിയെ ഞാൻ കണ്ണുരുട്ടിയപ്പോ അവൾ എനിക്കൊന്ന് അവിഞ്ഞ മട്ടിൽ ചിരിച്ചു തന്നു... "പറയാനുള്ളത് ഒക്കെ പറഞ്ഞല്ലോ ...അപ്പൊ ഞാൻ ഇറങ്ങുവാ.." എന്നവൾ പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ചതും ഞാനും ചിരിച്ചു കൊണ്ട് അവളെ തിരിച്ചു കെട്ടിപ്പിടിച്ചു .... "നീ സ്കൂട്ടി കൊണ്ടാണോ വന്നത്... അല്ലേൽ ഞാൻ ഖാദർ അങിളോട് ഡ്രോപ്പ് ചെയ്യാൻ പറയാം..." "അതിന്റെ ഒന്നും ആവിശ്യമില്ല...ഞാൻ സ്കൂട്ടി കൊണ്ടാണ് വന്നത്... ഇപ്പൊ തന്നെ അഞ്ചര കഴിഞ്ഞു.. ബാങ്ക് കൊടുക്കുമ്പോഴേക്കും വീട്ടിൽ എത്തണം.." "സൂക്ഷിച്ചു പോയ്ക്കോണ്ടു ...വീട്ടിൽ എത്തിയാൽ വിളിക്കണം..." പുറത്തേക്ക് പോവുന്നതിനിടെ ഞാനിത് വിളിച്ചു കൂവിയതും അവൾ സ്‌കൂട്ടിയുടെ കീ കയ്യിലിട്ട് കറക്കി കൊണ്ട് എന്നെ നോക്കാതെ തന്നെ "ഹാ ... ഓക്കെ ഓക്കെ..." എന്നു പറഞ്ഞവൾ പുറത്തേക്ക് ഇറങ്ങി പോയി.... ഞാൻ അത് നോക്കി നിക്കുമ്പോഴാ പെട്ടന്ന് കയ്യിൽ മെഡിസിന്‌ ഉണ്ടെന്നുള്ള കാര്യം ഓർമ വന്നത്... അതു കാരണം ഞാൻ കയ്യിലേക്ക് നോക്കിയിട്ട് ഒരു ഗ്ലാസ് വെള്ളവും എടുത്ത് ഗാർഡനിലേക്ക് പോയി...

അപ്പൊ നിരാശ കാമുകനായി നിൽക്കുന്ന റോഷൻ ആലി പോവുന്നതും നോക്കി നിൽക്കുന്നത് കണ്ട് ഞാൻ ചിരിച്ചോണ്ട് ഇത്താന്റെ അടുത്തേക്ക് ചെന്നിട്ട് മെഡിസിൻ കൊടുത്തു.... അന്നേരം ഞാൻ റോഷന്റെ അടുത്തേക്ക് പോയിട്ട് അവനെ തോണ്ടി വിളിച്ചിട്ട് അവനെ കണ്ണുരുട്ടി നോക്കി..... "നീയെന്താടാ അവളെ പ്രെപ്പോസ് ചെയ്യാതിരുന്നേ...??!" എന്ന് ഞാൻ കുറച്ചു ഗൗരവത്തോടെ ചോദിച്ചപ്പോ അവൻ വേണോ വേണ്ടേ എന്ന മട്ടിൽ എന്നെ നോക്കീട്ടൊന്ന് ഇളിച്ചു തന്നു... "അവളെ കാണുമ്പോ തന്നെ ചുറ്റുള്ളതൊന്നും കാണാൻ പറ്റാത്ത അവസ്ഥയാണ്...ആ അവസ്ഥയിൽ എനിക്കൊന്നും പറയാൻ കഴിയുന്നില്ല... " അവൻ പറയുന്നതൊക്കെ കേട്ട് ഞാൻ ചിരി കടിച്ചു പിടിച്ചു കളിയാക്കി കൊണ്ട് "എന്തുവാ റോഷാ,,,!!" എന്ന് കൈ മലർത്തി ചോദിച്ചപ്പോ അവൻ മുടിയൊന്ന് കുടഞ്ഞിട്ട് എനിക്കൊന്ന് വളിച്ച ഇളി പാസ്സാക്കി തന്നു.... "ഇനി അവളെ കാണുമ്പോ ഞാൻ എന്തായാലും അവളെ പ്രെപ്പോസ് ചെയ്യും....വാക്കാണ് ഏറ്റവും വലിയ സത്യം...." "ഉവ്വുവ്വേ...!!ഈ വാക്ക് എപ്പോഴും ഓർമ ഉണ്ടായാൽ മതി... " എന്ന് ഞാൻ ഒരു ആക്കലോടെ പറഞ്ഞിട്ട് വായ പൊത്തി ചിരിച്ചിട്ട് അവിടെ നിന്നും പോന്നു....

അപ്പോഴേക്കും ഹോളിയിൽ കുളിച്ചു നിക്കുന്നവരെല്ലാം വില്ലയിലേക്ക് കയറി പോകുന്നത് കണ്ടതും ഞാനും അവരെ കൂടെ ഉള്ളിലേക്ക് കയറി നേരെ റൂമിലേക്ക് വിട്ടു.... റൂമിലെത്തിയിട്ട് ഇയറിങ്ങ്സും ബേങ്കിൾസൊക്കെ ഊരി വെച്ചിട്ട് ബാത്രൂമിൽ കയറി ഫ്രഷായി വന്നു...അപ്പോഴാണ് ഇശു ഫോണിലൂടെ ആരോടോ സംസാരിച്ചു കൊണ്ട് റൂമിലേക്ക് കയറി വന്നത്...ആരോടോ തിരക്കിട്ട് സംസാരിക്കുന്നുണ്ട്... ഞാനതൊന്നും ശ്രദ്ധിക്കാൻ നിക്കാതെ ഫോണ് ചാർജിലിട്ട് കുറച്ചു നേരം സോഫയിൽ ഇരുന്ന് നെറ്റി തടവി കൊണ്ട് ഇരുന്നു... രാവിലെ മുതലേ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നിട്ടാണെന്നു തോന്നുന്നു ഭയങ്കര ക്ഷീണം...അതോണ്ട് കുറച്ചു നേരം കണ്ണുകടച്ചു കിടന്നു... "ഐറുമ്മാ,,, ഫുഡ് കഴിക്കാൻ വിളിക്കുന്നുണ്ട്..." കുറച്ചു കഴിഞ്ഞപ്പോ ആമി റൂമിലേക്ക് വന്ന് എന്നെ വിളിച്ചപ്പോഴാ ഞാൻ ഞെട്ടി കൊണ്ട് കണ്ണുകൾ വലിച്ചു തുറന്നത്... അത് കണ്ട് ആമി ചിരിച്ചു കൊണ്ട് താഴേക്ക് വരാൻ പറഞ്ഞ് അവൾ പോയതും ഞാൻ കണ്ണൊന്ന് തിരുമ്മിയിട്ട് ക്ലോക്കിലേക്ക് നോക്കിയപ്പോ ടൈം ഒമ്പതു മണിയോട് അടുത്തിട്ടുണ്ടായിരുന്നു... അപ്പോഴാ ഞാനിത്രയും സമയം സോഫയിൽ ഇരുന്ന് ഉറങ്ങായിരുന്നെന്ന് ബോധം വന്നത് തന്നെ...

അതോണ്ട് ഞാനൊരു കോട്ടുവാ ഇട്ടുകൊണ്ട് നെറ്റിയിൽ ഒന്ന് തടവിയിട്ട് സോഫയിൽ നിന്നും എഴുനേറ്റു.... എന്നിട്ട് വാഷ് റൂമിൽ പോയി മുഖം കഴുകിയിട്ട് ടർക്കി വെച്ചു മുഖം തുവർത്തി കൊണ്ട് ഫോണിന്റെ അടുത്തേക്ക് ചെന്നപ്പോഴാ ആലിയുടെ അഞ്ചാറു മിസ്സ് കാൾ കണ്ടത്...അവളോട് വീട്ടിൽ എത്തിയിട്ട് വിളിക്കണമെന്ന് പറഞ്ഞോണ്ട് വിളിച്ചതാവുമെന്ന് അറിയുന്നത് കൊണ്ട് ഞാൻ എരിവ് വലിച്ച് നെറ്റിക്കൊരു കൊട്ടു കൊടുത്ത് ചാർജിൽ നിന്നും ഫോണെടുത്ത് അവൾക്ക് വിളിച്ചു... ഒറ്റ റിങ്ങിൽ തന്നെ കാൾ എടുത്തപ്പോ തന്നെ അവൾ കൊലവെറി ആണെന്ന് മനസ്സിലായപ്പോ ഞാൻ ചെവിയിൽ നിന്നും ഫോണെടുത്തു കുറച്ചു നേരം മാറ്റി പിടിച്ചു നിന്നു... കുറച്ചു നേരം കഴിഞ്ഞപ്പൊ മറു സൈഡിൽ നിന്നും ഒരു അനക്കവും കേൾക്കാത്തത് കൊണ്ട് അവൾ 'ഹെലോ ഹെലോ' എന്ന് നിർത്താതെ വിളിച്ചു കൂവുന്നത് കേട്ട് ഞാൻ ചെവിയിലേക്ക് ഫോണ് ചേർത്തു വെച്ചിട്ട ഓരോന്ന് സംസാരിച്ചു... വീട്ടിൽ എത്തിയ ഉടനെ അവൾ എനിക്ക് വിളിച്ചിരുന്നു... ബട്ട് ഞാൻ ഒരൊന്നന്നര ഉറക്കം പാസാക്കിയത് കൊണ്ട് ഒന്നും കേട്ടിട്ടില്ലല്ലോ... അതോണ്ട് കാൾ അറ്റൻഡ് ചെയ്യാത്തതിന്റെ പേരിൽ എനിക്ക് നല്ലോണം കിട്ടി... പിന്നെ ഞാൻ ഉറങ്ങായിരുന്നു എന്നു പറഞ്ഞപ്പോഴാ അവളൊന്ന അടങ്ങിയത്...

ചുളിവിൽ അവൾ റോഷനെ കുറിച്ചും ചോദിക്കുന്നുണ്ട്... കൊച്ചു കള്ളി... ഫുഡ് കഴിക്കാൻ താഴെ അവരൊക്കെ എന്നെ വൈറ്റ ചെയ്ത നിക്കുന്നത് കൊണ്ട് ഞാൻ ആലിയനോട് പിന്നെ വിളിക്കാമെന്ന പറഞ്ഞിട്ട് കാൾ കട്ടാക്കി താഴേക്ക് പോയി...അപ്പൊ എല്ലാരും ഡൈനിങ് ഹാളിൽ ഹാജരായി ഇരിക്കുന്നത് കണ്ടതും ഞാൻ ഇശുന്റെ അടുത്തേക്ക് പോയിട്ട് അവൻക്കുള്ള പീൽ ഫുഡ് സെർവ് ചെയ്ത കൊടുത്തിട്ട് അവന്റെ സൈഡിലുള്ള ചെയറിൽ ഇരുന്നു... എന്നും ഫുഡ് കഴിക്കുമ്പോ ഇശുച്ചൻ എന്നെ വെറുതെ തോണ്ടി കളിക്കുന്ന പരുപാടിയുണ്ട്... ബട്ട് ഇന്നത് കാണാത്തത് കൊണ്ട് ഞാൻ ഒരു ഗ്ലാസ് വെള്ളം കുടിച്ചു അവനെ തല ചെരിച്ചു നോക്കിയപ്പോ ചെക്കൻ ഇവിടെയൊന്നും അല്ലാത്ത മട്ടിൽ പ്ലേറ്റിലേക്ക് തന്നെ കണ്ണും നട്ട് നോക്കി ഇരിക്കുവാണ്... അതൊക്കെ കണ്ട സംതിങ് വെന്റ് റോങ് പോലെ തോന്നിയതും ഞാനവനെ പുരികം ചുളുക്കി ഒരു സംശയത്തോടെ നോക്കിയിട്ട് ടേബിളിൽ വെച്ച അവന്റെ കയ്യിൽ ചെറുവിരൽ കൊണ്ട് തോണ്ടാൻ നിന്നപ്പോഴാ പെട്ടന്ന് അവന്റെ കാൾ സൈഡിൽ നിന്നും വൈബ്രേറ്റ് ചെയ്യുന്നത് കണ്ടത്...

അതറിഞ്ഞ അവൻ അപ്പൊ തന്നെ ചെറു ഞെട്ടലോടെ ടേബിളിൽ വെച്ചിട്ടുള്ള ഫോണിലേക്ക് നോക്കിയിട്ട ആരേയും നോക്കാതെ കാൾ അറ്റൻഡ് ചെയ്ത പോയതും ഉമ്മി പിറകിൽ നിന്ന് കഴിച്ചിട്ട് പോവാനൊക്കെ പറയുന്നുണ്ടേലും അവനതൊന്നും കേൾക്കാൻ കൂട്ടാക്കാതെ സ്റ്റയർ കയറി മുകളിലേക്ക് പോയി.... അതെല്ലാം കണ്ടിട്ട് എന്തോ പ്രശ്നമുള്ളത് പോലെ തോന്നിയപ്പോ ഞാൻ എന്തൊക്കെയോ കഴിച്ചെന്ന വരുത്തി മുകളിലേക്ക് പോയി... റൂമിലേക്ക് ചെന്നപ്പോ അവിടെയൊന്നും അവനെ കാണാത്തത് കൊണ്ട് ഞാൻ റൂമിൽ നിന്നും ഇറങ്ങിയിട്ട നേരെ ഓഫീസ് റൂമിലേക്ക് ചെന്നു.... അപ്പൊ അവിടെയവൻ ആരോടോ ഫോണിലൂടെ ദേഷ്യത്തോടെ സംസാരിച്ച് കലിപ്പോടെ നിക്കുന്നത് കണ്ടതും ഞാൻ കാര്യം അറിയാതെ അവനെ തന്നെ നോക്കി ഡോറിനരികിൽ നിൽക്കുന്ന നേരത്താണ് പെട്ടന്നവൻ ദേഷ്യം കൊണ്ട് വെട്ടി വിറച്ചു നിന്ന് മുഷ്ട്ടി ചുരുട്ടി കൊണ്ട് അവന്റെ മുന്നിലുള്ള ടീ പോയിന്മേൽ ആഞ്ഞു കുത്തിയത്... അവന്റെ ദേഷ്യം കൊണ്ടുള്ള ഊക്ക് കൊണ്ടോ അതോ അവന്റെ കയ്യിന്റെ ബലം കൊണ്ടോ പെട്ടന്ന് ടീ പോയിയുടെ ചില്ല് വിണ്ടു കീറിയിട്ട അത് ചില്ലുകളായി നിലത്തേക്കൂർന്നു വീണു... അത് കണ്ട് ഞാൻ ഞെട്ടി വിറച്ചു കൊണ്ട് നിലത്തു പൊട്ടി കിടക്കുന്ന ചില്ലുകളെ നോക്കിയിട്ട് ഇശുനെ നോക്കി...

അപ്പൊ അവൻ കയ്യിലുള്ള ഫോണ് ഫ്ലോറിലേക്ക് എറിഞ്ഞു പൊട്ടിച്ചിട്ട വലിഞ്ഞു മുറുകി നിൽക്കുന്ന ദേഷ്യം കാരണം അവൻ മുഷ്ട്ടിയൊക്കെ ഇറുക്കി പിടിച്ച്‌ കണ്ണുകളടച്ചു നിക്കുന്നത് കണ്ടപ്പോ എന്റെ കണ്ണ് നേരെ പോയത് അവന്റെ കയ്യിലേക്ക് ആയിരുന്നു... കൈ കൊണ്ട് അടിച്ചു പൊട്ടിച്ച ടീ പോയിയുടെ ചില്ല് കൈയിൽ കൊണ്ടത് കാരണം കൈയിൽ നിന്ന് നിർത്താതെ ബ്ലഡ് ഒലിച്ചിറങ്ങുന്നുണ്ട്.... അത് കണ്ടിട്ട് ഉള്ളിലൊരു കുത്തൽ ഫീൽ ചെയ്തപ്പോ ഞാൻ അവന്റെ അടുത്തേക്ക് പോയി.... "ഇശുച്ചാ,,, കൈ മുറിഞ്ഞിട്ടുണ്ട്..." അവന്റെ വലതു കൈയിൽ പിടിച്ച്‌ അതിലേക്ക് ചെറുങ്ങനെ ഊതി കൊണ്ട് ഞാനിത് പറഞ്ഞപ്പോ അവൻ ഇറുക്കി അടച്ച കണ്ണ് വലിച്ചു തുറന്നിട്ട എന്നെയൊന്ന് നോക്കിയിട്ട എന്റെ അടുത്തു നിന്ന് അവന്റെ കൈ വലിച്ചെടുത്തു.... "Leave me aira..." എന്നവൻ പറഞ്ഞപ്പോ ഞാൻ അവന്റെ കണ്ണിലേക്ക് നോക്കി...ദേഷ്യം കാരണമാണെന്ന് തോന്നുന്നു അവന്റെ കണ്ണെല്ലാം ചുവന്നിട്ടുണ്ടായിരുന്നു....എന്നാലും ഞാനതൊന്നും നോക്കാതെ അവന്റെ കൈ എടുത്തിട്ട് മുറിവിലേക്ക് ഊതി കൊടുത്തു.... "AIra,,, നീ ഇവിടെ നിന്നൊന്ന പോ..." "ഇല്ല ,,ഞാൻ പോവില്ല... നിന്റെ കയ്യിൽ നിന്ന് ബ്ലഡ് വരുന്നത് നീ കണ്ടില്ലേ..." "ദേഷ്യം വന്നാൽ ചിലപ്പോ എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിയാതെ വന്നേക്കാം... സോ നീയിപ്പോ ഇവിടെ നിന്നും പോ...." "നീ എന്തൊക്കെ പറഞ്ഞാലും ഞാനിവിടുന്ന പോവില്ല..."

എന്ന പറഞ്ഞ് നിർത്താതെ ബ്ലഡ് വരുന്ന അവന്റെ കയ്യിൽ എന്റെ ഷാൾ കെട്ടി കൊടുക്കാൻ നിക്കുമ്പോഴാ പെട്ടന്നവൻ അവൻ്റെ കൈ വലിച്ചൂരിയിട്ട എന്നെ കുത്തുന്ന കണ്ണുകളോടെ നോക്കി... "Leave me aira and get lostttt....." എന്നവൻ ദേഷ്യത്തോടെ കുരച്ചു ചാടി കൊണ്ട് എന്നോട് പറഞ്ഞതും ഞാൻ ഞെട്ടികൊണ്ട് അവന്റെ മുഖത്തേക്ക് നോക്കിയപ്പോ അവൻ ദേഷ്യം അണപല്ലിൽ കടിച്ചമർത്തി മുഷ്ട്ടി ചുരുട്ടി നിക്കുന്നതാ കണ്ടത്... അത് കണ്ട് ഞാൻ പേടിയോടെ അവനെ നോക്കിയിട്ട ഒരടി പിറകിലേക്ക് വേച്ചു നിന്നു.... അപ്പൊ അവൻ കണ്ണുകടച്ചു ദേഷ്യം കണ്ട്രോൾ ചെയ്യുന്നത് കണ്ടതും ഞാൻ അവനെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി... ഡോറിന്റെ അരികിൽ എത്തിയപ്പോഴും ഞാൻ ചെറു ഭീതിയോടെ അവനെ നോക്കിയിട്ട റൂമിലേക്ക് നടന്നു... 🌸💜🌸 സ്റ്റീഫൻ പറയുന്ന കാര്യങ്ങളൊക്കെ കേട്ടിട്ട് ദേഷ്യം അടക്കാൻ കഴിയാതെ ഞാൻ എന്തൊക്കെ ചെയ്‌തതെന്ന് എനിക്ക് തന്നെ അറിയില്ല.... ചില കാര്യങ്ങളെല്ലാം ആലോചിച്ച് തലയൊക്കെ പെരുകുന്ന പോലെ തോന്നാണ്.. ദേഷ്യം വന്നാൽ എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ എനിക്ക് സാധിക്കില്ല.... അതിനിടയിലാ ഐറ വന്നത്...അവൾ എന്റെ അടുത്ത നിന്നാൽ ചിലപ്പോ എന്റെ ദേഷ്യമെല്ലാം അവളോട് തീർക്കുമോ എന്ന ഭയന്നാണ് അവളോട് ഇവിടുന്ന് ഇറങ്ങി പോവാൻ പറഞ്ഞത്....

ചില കാര്യങ്ങളെല്ലാം മനസ്സിലേക്ക് കുത്തി കയറി വന്നതും ഞാൻ അണപല്ലിനിടയിൽ ദേഷ്യം കടിച്ചു പിടിച്ചു കണ്ണുകൾ ഇറുക്കി അടച്ചു നിന്നു....എത്ര നേരം അങ്ങനെ നിന്നെന്ന് അറിയില്ല.... എന്നാലും ഞാൻ കണ്ണ് പതിയെ തുറന്നിട്ട ഒന്ന് നെടുവീർപ്പിട്ട സോഫയിൽ ചെന്നിരുന്ന നെറ്റിയിൽ കൈവെച്ചിരുന്നു.... കുറച്ചു കഴിഞ്ഞപ്പോ മൈൻഡൊന്ന റിലാക്സ് ആയെന്ന തോന്നിയപ്പോ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു തുറന്നിട്ട ഓഫീസ് റൂമിൽ നിന്നും ഇറങ്ങിയിട്ട റൂമിലേക്ക് പോയി.... റൂമിലെത്തിയപ്പോ സോഫയിൽ ചാരി കൊണ്ട് ഉറങ്ങുന്ന ഐറയെ കണ്ടതും ഞാനവളെ രണ്ടു കൈയ്യിലും വാരി എടുത്ത ബെഡിൽ ചെന്ന് കിടത്തി... അപ്പൊ അവളൊന്ന ഞെരുങ്ങി കൊണ്ട് സൈഡിലേക്ക് തിരിഞ്ഞു കിടന്നതും അവളുടെ കാലിനടിയിൽ കിടക്കുന്ന കോസ്ഡി അരവെറ്റം പുതച്ചു കൊടുത്തു... എന്നിട്ട് ഞാനവളെ ഒരു നിമിഷം ഒന്ന് നോക്കിയിട്ട് അവളുടെ നെറ്റിയിൽ അമർത്തി ചുണ്ടു ചേർത്തു വെച്ചു... അപ്പോഴാണ് ഞാനെന്റെ മുറിവായ ബ്ലഡ് വരുന്ന കൈയിലേക്ക് നോക്കുന്നത്...അതോണ്ട് തന്നെ ഡ്രോയർ തുറന്ന് മുറിവ് ബാന്റേജ്‌ കൊണ്ട് കെട്ടിയിട്ട് മറു ഭാഗത്തിലൂടെ പോയിട്ട് അവളുടെ ഓപ്പോസിറ്റ് ചെന്നു കിടന്നു.... കിടന്നപ്പോഴും ഓരോ കാര്യങ്ങൾ ആലോചിച്ചു ദേഷ്യം അരിച്ചു കയറി വരുന്നത് കൊണ്ട് ഞാൻ മൈൻഡ് ഒന്ന് കൂളാക്കിയിട്ട പതിയെ കണ്ണുകളടച്ചു കിടന്നു..... പിറ്റേന്ന് രാവിലെ ജോകിങ് കഴിഞ്ഞ് കുളിച്ചു ഫ്രഷായി ഐറയേയും തപ്പി താഴേക്ക് പോയപ്പോഴാണ് എല്ലാവരും ഹാളിൽ നിന്ന് കാര്യമായി എന്തോ സംസാരിക്കുന്നത് കണ്ടത്.... അത് കണ്ട് ഞാൻ നെറ്റി ചുളിച്ചു കൊണ്ട് അവരെ എല്ലാവരേയും ഒന്ന് നോക്കിയിട്ട് ഐറയെ നോക്കി.......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story