QUEEN OF KALIPPAN: ഭാഗം 94

queen of kalippan

രചന: Devil Quinn

പിറ്റേന്ന് രാവിലെ ജോകിങ് കഴിഞ്ഞ് കുളിച്ചു ഫ്രഷായി ഐറയേയും തപ്പി താഴേക്ക് പോയപ്പോഴാണ് എല്ലാവരും ഹാളിൽ നിന്ന് കാര്യമായി എന്തോ സംസാരിക്കുന്നത് കണ്ടത്.... അത് കണ്ട് ഞാൻ നെറ്റി ചുളിച്ചു കൊണ്ട് അവരെ എല്ലാവരേയും ഒന്ന് നോക്കിയിട്ട് ഐറയെ നോക്കി... "നിങ്ങൾക്ക് രണ്ടു ദിവസം കൂടെ കഴിഞ്ഞിട്ട് തറവാട്ടിലേക്ക് പോയാൽ പോരെ...?!" എന്ന് ഐറ ഉമ്മൂമാനെ നോക്കി ചോദിച്ചപ്പോ ഉമ്മൂമ ചിരിച്ചോണ്ട് അവളെ തലയിലൂടെ തലോടി... "അവിടേക്ക് പോയില്ലേൽ കൃഷിയൊക്കെ ആരാ നോക്കി നടത്താ...അതുമല്ല ഇപ്പൊ നെല്ല് കൊയ്യാനായിട്ടുണ്ട്... അതിനൊക്കെ ഞാനവിടെ വേണം... എന്നാലൊള്ളു എല്ലാതും അതുപോലെ നടക്കാ... നിങ്ങളൊക്കെ കൂടി ഒരു ദിവസം അങ്ങോട്ട് വാ...അന്ന് ഇശും ഐറയും റോഷനും മാത്രമല്ലേ വന്നിരുന്നത്..ഇനി എല്ലാരും കൂടി വാ.. അപ്പോഴല്ലേ തറവാടിന്റെ ഒരു മഹിമ കിട്ടൂ...." 🌸💜🌸 എന്നൊക്കെ ഉമ്മൂമ പറഞ്ഞപ്പോ ഞാൻ ഉമ്മൂമാനെ നോക്കി തല ചെരിച്ചു സൈഡിലേക്ക് നോക്കിയപ്പോഴുണ്ട് ഇശു സ്റ്റയറിൽ നിന്നു കൊണ്ട് എല്ലാവരേയും നോക്കിയിട്ട് എന്നെ നോക്കുന്നത് കണ്ടത്.... അവനിന്നലെ കാണിച്ചു കൂട്ടിയതൊക്കെ ഓർത്തപ്പോ എനിക്ക് നല്ല സങ്കടം ഉള്ളതോണ്ട് ഞാനവനെ നോക്കാൻ നിക്കാതെ അവനിൽ നിന്നും മുഖം തിരിച്ചു നിന്നു....

തറവാട്ടിൽ ഉള്ളവരൊക്കെ ഇന്ന് പോവാണ് എന്നൊക്കെ പറഞ്ഞപ്പോ മനസ്സിനൊരു ഉൾകുത്ത്... ഇതുവരെ ഈ വില്ല ഉണർന്ന് നിന്നത് ഇവർ ഉള്ളതു കൊണ്ടായിരുന്നു.. പക്ഷെ ഇപ്പൊ അവർ പോവാണെന്ന് പറഞ്ഞപ്പോ എവിടെയോ ഒരു നീറ്റൽ... ആമിയോടും ഫാബിയോടും ഇവിടെ നിൽക്കാനൊക്കെ ഉമ്മി പറഞ്ഞെങ്കിലും ഫാബിക്ക് കോളേജും ആമിക്ക് സ്കൂളൊക്കെ ഉള്ളതോണ്ട് അവർ വെക്കേഷനിൽ വരാമെന്ന് പറഞ്ഞു.... രാത്രി ആകുന്നതിനു മുന്നേ തറവാട്ടിൽ എത്തണമെങ്കിൽ രാവിലെ തന്നെ ഇവിടുന്ന് പുറപ്പെടണം..ഇവിടുന്ന് നല്ല ലോങുണ്ട് തറവാട്ടിലേക്ക്... അതോണ്ട് അവരൊക്കെ ബ്രെക്ഫാസ്റ്റ് കഴിച്ച് കുറച്ചു കഴിഞ്ഞപ്പോഴേക്കും അവർ വില്ലയിൽ നിന്നും ഇറങ്ങി... പോവുന്ന നേരത്ത് ഫാബി എന്നെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചപ്പോ ഞാനും അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു കണ്ണുകടച്ചു കാണിച്ചു കൊടുത്തു... "അപ്പൊ മറക്കേണ്ട.. ഒരു ദിവസം എല്ലാവരും കൂടെ അങ്ങോട്ട് വന്നോണ്ടു...." കാറിൽ കയറാൻ നേരം ഉമ്മൂമ ഞങ്ങളെ നോക്കി ഇതു പറഞ്ഞപ്പോ ഉമ്മി ചിരിച്ചു കൊണ്ട് തലയാട്ടി കൊടുത്തു... അപ്പോഴേക്കും കുട്ടികളൊക്കെ വേറൊരു കാറിൽ ഇരുന്ന് പെൺപ്പട ഉമ്മൂമാന്റെ കാറിലും കയറി ഇരുന്നിരുന്നു... "റോഷാ... നീ ഞങ്ങളെ കൂടെ വരുന്നോ...."

അവന്റെ ഉമ്മിയായ ചാച്ചിമ്മ അവനോട് ഇത് ചോദിച്ചപ്പോ അവൻ എല്ലാവർക്കൊന്ന് ഇളിച്ചു കൊടുത്തു... "നിങ്ങളൊക്കെ പൊക്കോ... ഞാൻ ഇവരെ കൂടെ ഇവിടെ നിന്നോണ്ട്..." എന്നവൻ പറഞ്ഞപ്പോ ചാച്ചിമ്മ തലയാട്ടി ചിരിച്ചിട്ട് ആമിയൊക്കെ ഇരിക്കുന്ന കാറിൽ ചെന്നു കയറിയിരുന്നു.. അപ്പൊ തന്നെ കാർ സ്റ്റാർട്ട് ചെയ്ത് വില്ല വിട്ട് പോയി.... അവരൊക്കെ പോയി കഴിഞ്ഞ് ഞങ്ങൾ വില്ലയിലേക്ക് കയറാൻ നിന്നപ്പോഴാ ഇശു എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടത്.. എന്നാലും ഞാനവനെ ഒട്ടും തന്നെ ഗൗനിക്കാതെ വില്ലയുടെ അകത്തേക്ക് കയറി പോയി... "എന്താ ഐറുമ്മാ ,,,നീയും ഇശുവും തമ്മിൽ ഉടക്കിയോ...??!" ഗെസ്റ്റ് ഹാളിലെ സോഫയിൽ ഇരുന്ന് അവിടെയുള്ള മേഗസിന് കയ്യിലെടുത്ത് അത് വായിക്കാൻ നിക്കുമ്പോഴാ റോഷൻ എന്റെ അടുത്തേക്ക് വന്ന് സൈഡിൽ ഇരുന്നിട്ട് ഇത് ചോദിച്ചത്.... അതു കാരണം കയ്യിലുള്ള മേഗസിൻ ടീ പോയിന്മേൽ തന്നെ വെച്ചിട്ട് ഞാൻ റോഷന്റെ നേരെ തിരിഞ്ഞിരുന്നു....എന്നിട്ട് ഇന്നലെ നടന്നതൊക്കെ അവനോട് പറഞ്ഞു... ചിലപ്പോ അവന് ഇശുന്റെ ദേഷ്യത്തിന്റെ പിന്നിലുള്ള കാര്യങ്ങൾ അറിയാമെങ്കിലോ... "അയ്യേ,, അതിനാണോ നീയിങനെ അവനെ മൈൻഡ് ചെയ്യാതെ നടക്കുന്നത്...

നിനക്കറിയില്ലേ അവന് ദേഷ്യം വന്നാൽ മുന്നിലുള്ളത് ആരാണെന്ന് പോലും നോക്കാതെ പലതും പറയുകയും ചെയ്യുമെന്നൊക്കെ... പിന്നെ നീയെന്തിനാ അവനെ ഇങ്ങനെ മൈൻഡ് ആക്കാതെ നടക്കുന്നെ...എന്തേലും കാരണം ഇല്ലാതെ അവനാരോടും ദേഷ്യപ്പെടില്ല...അതിപ്പോ നിന്നോടാണെങ്കിലും...." " പിന്നെന്തിനാ അവൻ എന്നോട് ദേഷ്യപ്പെട്ടത് ??എന്തിനാ അവനെന്നോട് ഇറങ്ങി പോവാൻ പറഞ്ഞെ.?എനിക്കത് എന്തുമാത്രം ഫീലായെന്ന് അവൻ ചിന്തിച്ചോ..?!" "ഐറ കൂൾ.... ആരോടോ ഉള്ള ദേഷ്യം നിന്നിൽ തീർക്കേണ്ട എന്നു വിചാരിച്ചാവും അവൻ നിന്നോട് ഇറങ്ങി പോകാനൊക്കെ പറഞ്ഞത്... അല്ലാതെ നീ ചിന്തിക്കുന്ന പോലെ ഒന്നുമല്ല... നീയോ ഞാനോ മറ്റുള്ളവരോ വിചാരിക്കുന്ന പോലെ അല്ലവൻ... അവന്റെ മൈൻഡിൽ പല കാര്യങ്ങളും ഉണ്ട്...പല പ്രശ്നങ്ങളുമുണ്ട്...അതിന്റെയൊക്കെ ഫസ്ട്രാഷൻ ആയിരിക്കുമത്..." എന്നൊക്കെ റോഷൻ എന്തൊക്കെയോ ആലോചിച്ച് പറഞ്ഞപ്പോ ഞാനൊരു സംശയത്തോടെ അവനെ നോക്കി... "എന്ത് പ്രശ്നം...?അതിനു മാത്രം അവൻ എന്ത് പ്രശ്നമാ ഉള്ളത്...?എന്നിട്ട് ഇതിനെ പറ്റിയൊന്നും അവനെന്നോട് പറഞ്ഞില്ലല്ലോ..." "അവന്റെ കാര്യങ്ങളിൽ ആരും ഇടപെടുന്നത് അവന്ക്ക് ഇഷ്ട്ടമുള്ള കാര്യമല്ല...

അതുകൊണ്ട് തന്നെ അവൻക്കുള്ള ഒരു പ്രശ്നവും അവൻ ആരോടും പറയുകയും ഇല്ല...." 🌸💜🌸 【റോഷൻ】 എന്നൊക്കെ പറഞ്ഞിരിക്കുമ്പോഴാ ഒരു നിമിഷം ഞാൻ എന്തൊക്കെയാണ് അവളോട് വിളിച്ചു കൂവിയതെന്ന് ഒാർത്തത് തന്നെ... അപ്പോഴാ പല കാര്യങ്ങളും മൈൻഡിലേക്ക് വന്നത്.. 'ആരും അറിയാത്ത ആരോടും പറയാത്ത പല കാര്യങ്ങളും അവൻ സീക്രെട്ട് ആയിട്ട് കൊണ്ടു നടക്കുന്നുണ്ട്....പലതും അവൻ എല്ലാവരിൽ നിന്നും മറച്ചു വെക്കുന്നുണ്ട്....അതെന്തൊക്കെയാണെന്ന് അവൻ മാത്രമേ അറിയൂ...എല്ലാവരുടേയും മുമ്പിലും അവൻ കൂളായി നിൽക്കുമെങ്കിലും അവന്റെ മൈൻഡ് മൊത്തം ഓരോ കാര്യങ്ങൾ കൊണ്ട് ഡൈവേർട്ട് ചെയ്തു കിടക്കാണ്....അവൻ പലപ്പോഴും ഉറങ്ങാതെ കിടക്കുന്ന രാത്രികൾ ഞാൻ കണ്ടിട്ടുണ്ട്.... ചില കാര്യങ്ങളൊക്കെ നമ്മൾ ചിന്തിക്കുന്നതിലും അപ്പുറം ആയിരിക്കും....' എന്നൊക്കെ ഞാൻ ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാ ഐറ എന്റെ കയ്യിൽ പിടിച്ചു കുലുക്കിയത്...അതോണ്ട് തന്നെ ഞാനൊന്ന് നെടുവീർപ്പിട്ട് അവളെ നോക്കിയപ്പോ അവൾ വീണ്ടും അവൻക്കെന്താ പ്രശ്‌നമെന്ന് ചോദിച്ചപ്പോ ഞാൻ തല ചെരിച്ചു താഴെ ഹാളിൽ സോഫയിൽ ഇരിക്കുന്ന ഇശുനെ നോക്കി....

'എനിക്കറിയാ ഇശു നിന്റെ കാര്യങ്ങളൊന്നും നീ മറ്റുള്ളവരോട് ഷെയർ ചെയ്യില്ലെന്ന്...അതു നിനക്ക് ഇഷ്ട്ടമല്ലെന്നും അറിയാം.. അതു കൊണ്ട് തന്നെ ഞാൻ നിന്നെ കുറിച്ചു അവളോട് ഒന്നും പറയുന്നില്ല... നീ എന്തു കൊണ്ട് ഇക്കാര്യങ്ങളെല്ലാം മറച്ചു വെക്കുന്നതെന്ന് എനിക്കറിയാ... പക്ഷെ എന്തോ ഒരു പേടി എന്റെ ഉള്ളിലുണ്ട്... ചില കാര്യങ്ങളെല്ലാം അവൾ അറിയാനായോ എന്നൊരു തോന്നൽ..' മൈൻഡിൽ ഒരു നെഗറ്റീവ് ഫീൽ ഉണ്ടെങ്കിലും ഞാനായിട്ട് അവളോട്‌ ഒന്നും പറയില്ല എന്ന് ഉറപ്പിച്ചു കൊണ്ട് ഇശുന്റെ അടുത്തു നിന്ന് നോട്ടം മാറ്റിയിട്ട് ഐറയെ നോക്കി.... "നീ വിചാരിക്കുന്ന പോലെ അത്ര വലിയ പ്രശ്നങ്ങൾ ഒന്നുമില്ല... ചില ബിസിനസ്സ് പ്രോബ്ലെം അത്രേയുള്ളൂ..." "അതു തന്നെയാണോ ??! അതോ വേറെ എന്തെങ്കിലും കാര്യം അവനെന്നോട് മറച്ചു വെക്കുന്നുണ്ടോ...??!" 🌸💜🌸 എന്ന് ഞാൻ അവനോട് തിരിച്ചു ചോദിച്ചപ്പോ അവൻ എന്തോ ആലോചിച്ചു കൊണ്ട് അങ്ങനെ ഒന്നുല്ല എന്നൊക്കെ പറഞ്ഞെങ്കിലും എന്തോ എനികതൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല..... എല്ലാരും കൂടെ എന്തൊക്കെയോ ഒളിപ്പിച്ചു വെക്കുന്നുണ്ട്... ഞാനൊന്നും അറിയാതെ നിക്കാനും വേണ്ടി അവർ എന്തൊക്കെയോ എന്നിൽ നിന്ന് മറക്കുന്നുണ്ട്... പക്ഷെ അതെന്തായിരിക്കും...?? ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടാത്തത് കൊണ്ട് ഞാൻ റൂമിലേക്ക് പോയി...

"ഐറ,, എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്..." ഇശു എൻ്റെ കൂടെ റൂമിലേക്ക് വന്നു കൊണ്ട് എന്നെ അവൻക്കു നേരെ പിടിച്ചു നിർത്തിയിട്ട് ഇങ്ങനെ ചോദിച്ചതും ഞാൻ അവനെ മൈൻഡ് ചെയ്യാതെ മുഖം തിരിച്ചു നിന്നു... "എനിക്കൊന്നും കേൾക്കണമെന്നില്ല..." "അതെന്താ നിനക്ക് കേട്ടാൽ...??!" അവനെന്റെ അരയിലൂടെ കയ്യിട്ട് അവനോട് ചേർത്തു നിർത്തി അവനിത് ചോദിച്ചപ്പോ അവന്റെ അടവൊക്കെ എനിക്ക് നല്ലോണം അറിയുന്നോണ്ട് അവന്റെ മുഖത്തേക്ക് തല ഉയർത്തി നോക്കിയിട്ട് അവന്റെ നെഞ്ചിൽ പിടിച്ചു തള്ളി... "എന്നോട് മിണ്ടാനും വരേണ്ട... ഒട്ടാനും വരേണ്ട... നിന്റെ ദേഷ്യവും കെട്ടിപിടിച്ചു നിന്നോ..." "അയ്യേ,,, നീ ഇത്രയൊക്കെ ഉള്ളൂ..ഒന്ന് ദേഷ്യപ്പെട്ടപ്പോഴേക്കും നീ ഇങ്ങനെ ആണെങ്കിൽ അതിന്റെ കൂടെ എന്റെ കയ്യിൽ നിന്ന് നിനക്കിട്ട് ഒന്ന് പൊട്ടിച്ചെങ്കിൽ നീ ഇവിടെ കിടന്നു മോങ്ങുമല്ലോ..." "ഗേൾസിനെ റെസ്പെക്റ്റ് ചെയ്യുന്ന കൂട്ടത്തിലാണ് എന്റെ ഭർത്തു എന്നറിയുന്നത് കൊണ്ട് നീ മുഖം അടക്കി ഒന്ന് പൊട്ടിക്കൊന്നും ഇല്ലെന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്..അതോണ്ട് ആ പേടി സേട്ടന്റെ സേച്ചിക്കില്ല.... പക്ഷെ നിന്റെ ദേഷ്യം... അത് ഞാൻ ഈ വില്ലയിലേക്ക് വന്ന പിറ്റേ ദിവസം മുതൽ കണ്ട്‌ തുടങ്ങിയത് ആണല്ലോ...

നിന്റെ ഈ കണ്ട്രോൾ മൊത്തം പോകുന്ന ദേഷ്യം കാരണം എന്തുമാത്രം ഞാൻ കരഞ്ഞിട്ടുണ്ടെന്ന് നിനക്കൊന്നും അറിയില്ലല്ലോ... ഇപ്പൊ കുറച്ചു കാലായി അതു കാണാതെ വന്നിട്ട്...അതോണ്ട് തന്നെ നിന്റെ കണ്ട്രോൾ വിട്ടുള്ള ദേഷ്യം മാറിയെന്നാ ഞാൻ വിചാരിച്ചേ... പക്ഷെ എവിടെ...!!ഒന്നും മാറീട്ടില്ലെന്ന് ഇന്നലത്തോടെ എനിക്ക് മനസ്സിലായി.... സത്യം പറയാലോ ഇശുച്ചാ..നിന്റെ ആ ആറ്റിറ്റ്യൂട് കണ്ടിട്ട് എനിക്ക് തന്നെ പേടിയായി... എന്തിനാണ് ഇങ്ങനെ ദേഷ്യപ്പെടുന്നത്...?ആരോടുള്ള ദേഷ്യമാ നീ ഇന്നലെ അതെല്ലാം പൊട്ടിച്ച് തീർത്തത്....??എന്താ നിനക്ക് പറ്റിയേ...??" എന്നൊക്കെയായി ഞാനവനോട് ചോദിച്ചതും അവൻ കണ്ണുകൾ ഇറുക്കി അടച്ചു തുറന്നിട്ട് എന്നിൽ നിന്നും മാറി നിന്നിട്ട് അവന്റെ അരയിൽ രണ്ടു കൈയും കുത്തി നിർത്തി എങ്ങോട്ടോ നോക്കി നിന്നു.... "ഇശുച്ചാ,,,എന്താ നിന്റെ പ്രശ്നം...?!നിനക്ക് ആരോടേലും വല്ല ദേഷ്യവും ഉണ്ടോ...??അതിന്റെ കാരണമാണോ അതൊക്കെ നീ തല്ലി പൊട്ടിച്ചത്...?" എന്ന് ഞാൻ അവനെ നോക്കി ചോദിച്ചപ്പോ അവനൊന്ന് നെടുവീർപ്പിട്ടു കൊണ്ട് സോഫയിൽ ചെന്നിരുന്ന് നെറ്റി ഉഴിഞ്ഞിരുന്നു.. അതൊക്കെ കണ്ട് ഒന്നും മനസ്സിലാവാതെ ഞാൻ അവന്റെ അടുത്തു പോയി ഇരുന്നിട്ട് പതിഞ്ഞ സ്വരത്തിൽ ഇശുച്ചാ എന്നു വിളിച്ചപ്പോ അവനത് കേൾക്കാൻ കാത്തു നിന്ന പോലെ എന്നെ നോക്കിയിട്ട് ഇറുകെ എന്നെ വാരി പുണർന്നു തോളിൽ തലവെച്ചു കിടന്നു.... "I'm really sorry Aira..." എന്നവൻ എന്നെ ഒന്നൂടെ മുറുകെ കെട്ടിപിടിച്ചു പതിഞ്ഞ സ്വരത്തിൽ പറഞ്ഞപ്പോ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു വന്നു...അതു കാരണം ഞാൻ അവനിൽ നിന്നും വിട്ടു നിന്നിട്ട് അവന്റെ കണ്ണിലേക്ക് നോക്കി വേണ്ട എന്ന മട്ടിൽ തലയാട്ടി ...

അപ്പൊ അവൻ ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ച് എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചതും ഞാൻ പതിയെ കണ്ണുകടച്ചു തുറന്നു... "ഞാൻ എന്തൊരു ലക്കിയാണല്ലേ നിന്നെ പോലെ ഒരു സ്വീറ്റ് ഭർത്തൂനെ കിട്ടിയതിൽ... സ്നേഹത്തിന് സ്നേഹവും കലിപ്പിൻ കലിപ്പും ഇനി എന്തെങ്കിലും കാണിച്ചാൽ അതിനൊരു മടിയും കൂടാതെ സോറി പറച്ചിലും... എല്ലാം കൊണ്ടും പെർഫെക്റ്റ്...." എന്ന് ഞാൻ ചിരിച്ചോണ്ട് അവനോട് പറഞ്ഞതും അവനൊരു പുഞ്ചിരി സമ്മാനിച്ചു തന്നു... "നിനക്ക് എന്നോട് എന്തെങ്കിലും ദേശ്യമുണ്ടോ ഐറാ...??!" 🌸💜🌸 മൈൻഡിലെ പല കാര്യങ്ങൾ കാരണം ഒന്ന് ചിരിക്കാൻ പോലും കഴിയുന്നില്ലേലും അവളുടെ പുഞ്ചിരിച്ചുള്ള മുഖത്തു ഞാനായിട്ട് കോട്ടം തട്ടിക്കേണ്ട എന്നു വിചാരിച്ചാണ് അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചത്... പക്ഷെ അപ്പോഴും വേറെ ചില കാര്യങ്ങൾ കാരണം ഞാനൊരു സംശയത്തോടെ ഇങ്ങനെ ചോദിച്ചതും അവൾ അതിനൊന്ന് പുഞ്ചിരിച്ചു തന്നു.... "എനിക്കെന്ത് ദേഷ്യം... എനിക്കറിയാ നീ ദേഷ്യം വന്നാൽ മുന്നും പിന്നും നോക്കാതെ ആരോടെന്നില്ലാതെ കയർത്തു സംസാരിക്കുമെന്ന്...അതു കൊണ്ട് തന്നെ എനിക്ക് അതു വല്ല പ്രശ്നമായി തോന്നിയില്ല... പക്ഷേ എവിടെയോ ഒരു ചെറിയ സങ്കടം...കുറെ ദിവസത്തിന് ശേഷം നീയെന്നോട് അങ്ങനെ ദേഷ്യത്തോടെ സംസാരിച്ചത് കൊണ്ടാവാം... ആവോ...

എന്നാലും എനിക്കെന്റെ ഇശുച്ചനോട് ദേഷ്യമൊന്നും ഇല്ല..." എന്നൊക്കെ അവൾ പറയുമ്പോഴും അവളുടെ സ്നേഹം കണ്ട് എന്റെ നെഞ്ചൊക്കെ കിടന്ന് പിടക്കുകയായിരുന്നു.... "ഇശുച്ചാ,,,സത്യത്തിൽ നീ ആരോടുള്ള ദേഷ്യമാണ് ഇന്നലെ കാണിച്ചു കൂട്ടിയത്....??!" അവളിൽ നിന്നും ഞാനെന്ത് മറച്ചുവെക്കുന്നുവോ അതായിരുന്നു അവൾ ചോദിക്കുന്ന ചോദ്യമെന്ന് കണ്ടപ്പോ ഒരുനിമിഷം പല കാര്യങ്ങളും എന്റെ കണ്മുന്നിലൂടെ ഒരു ചിത്രം കണക്കെ ചലിച്ചു പോയി... അതു കാരണം ഞാൻ അവളോട് എല്ലാം പറഞ്ഞാലോ എന്നു ചിന്തിച്ചെങ്കിലും ചില കാര്യങ്ങൾ കൊണ്ട് എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല.... ഞാനൊന്നും പറയാതെ നിന്നിട്ടാണെന്ന് തോന്നുന്നു അവൾ പുഞ്ചിരിച്ചു കൊണ്ട് കണ്ണുകൾ അടച്ചു കാണിച്ച് എന്റെ കയ്യിലേക്ക് അവളെ തല വെച്ച് ചാരിയിരുന്നു....അന്നേരം ഞാൻ അവളെ തലയിലൂടെ പതിയെ വിരലോടിച്ചു കൊണ്ട് ഓരോന്ന് ആലോചിച്ചിരുന്നു.... 🌸💜🌸 ഇന്ന് ലാമിത്താന്റെ ചെക്കപ്പിനുള്ള ദിവസം ആയോണ്ട് ഉമ്മിയും ഇത്തയും വൈകുന്നേരം ആയപ്പോ ഹോസ്പിറ്റലിലേക്ക് പോയി.... ദീദിന്റെ ഉപ്പയും ഉമ്മിയും ദുബൈയിൽ സെറ്റിൽഡ് ആയിരുന്നു... ഇന്നവർ നാട്ടിലേക്ക് തിരിച്ചു വന്നത് കൊണ്ട് ആഷിക്കാൻ്റെ കൂടെ ദീദിയും ഐഷുവും അവരുടെ വീട്ടിലേക്ക് പോയി....

ഇപ്പൊ വില്ലയിൽ ഞാനും റോഷനും ഇശുച്ചനും മാത്രം... ഇശു ഹാളിലിരുന്ന് ഏതൊക്കെയോ വലിയ ബിസിനസ്സുകാരുടെ കൂടെ ലാപ്പിൽ കോണ്ഫിറെന്സ് മീറ്റിംഗിലും റോഷൻ പുറത്തുള്ള ഗാർഡനിൽ നിന്ന് ഫോണിൽ തോണ്ടി കളിക്കുന്നുമുണ്ട്... ഇശുന്റെ അടുത്തേക്ക് പോയാൽ അവരുടെ ഇംഗ്ലീഷ് സംഭാഷണം കേട്ട് ബോറടിച്ചു ഇരിക്കേണ്ടി വരുമെന്ന് അറിയുന്നോണ്ട് ഞാൻ മുന്നും പിന്നും നോക്കാതെ വില്ലയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയിട്ട് ഗാർഡനിലേക്ക് നോക്കി... അപ്പൊ റോഷൻ കയ്യിലുള്ള ഫോണ് അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു കളിക്കുന്നത് കണ്ടപ്പോ തന്നെ ഗെയിം കളിക്കാണെന്ന് മനസ്സിലായതും ഞാൻ അവന്റെ അടുത്തേക്ക് നടന്നു.... അപ്പോഴാണ് പോണ്ടിന്റെ അടുത്തുള്ള ഒരു സൈഡിൽ നിന്ന് ഒരു ചെറിയ കീ നിലത്തു കിടക്കുന്നത് കണ്ടത്... ഇതിപ്പോ എന്തിന്റെ കീ ആണെന്ന് ആലോചിച്ചു കൊണ്ട് ഞാൻ നിലത്തു കിടക്കുന്ന കീയെടുത്തു... അതിനെ തിരിച്ചും മറിച്ചും നോക്കി നിക്കുന്ന നേരത്താണ് സൈഡിലുള്ള ഗ്രീൻ ഹോമിലേക്ക് എന്റെ കണ്ണ് പാഞ്ഞു ചെന്നത്....അപ്പൊ തന്നെ ഒരു ചെറിയ ബൾബ് കത്തിയ പോലെ ഗ്രീൻ ഹോമിന്റെ കീ വല്ലതും ആണോ ഇതെന്ന് ഒരു നിമിഷം ചിന്തിച്ചെങ്കിലും അതൊന്ന് ഊട്ടി ഉറപ്പിക്കാനും വേണ്ടി ഞാൻ ആ കീ ഒന്ന് നോക്കിയിട്ട് ഗ്രീൻ ഹോമിന്റെ മുന്നിലേക്ക് ചെന്നു...

വുഡൻ കൊണ്ടുണ്ടാക്കിയ ഒരു ചെറിയ ഒറ്റ മുറിയുള്ള വീട് പോലെ ഉണ്ടാക്കിയ ഈ ഗ്രീൻ ഹോമിനെ ആകമൊത്തം നോക്കിയിട്ട് അതിന്റെ പൂട്ടിൽ പിടിച്ചു.... ഈ വീടിന്റെ എല്ലാതും വുഡ് ആണെങ്കിലും ഇതിന്റെ പൂട്ട് മാത്രം വ്യത്യസ്ത്തമായിരുന്നു...ഗ്ലാസ്സ് ടൈപ്പ് പൂട്ടായിരുന്നു അത്... അതോണ്ട് തന്നെ ആ പൂട്ടിനെ ഒന്ന് കണ്ണുഴിഞ്ഞ് നോക്കിയിട്ട് ഇതിന്റെ അകത്തു എന്താണെന്ന് അറിയാനുള്ള ക്യൂരിയോസിറ്റി കൊണ്ട് പൂട്ടിൽ കീ വെച്ച് തിരിച്ചതും അന്നേരം തന്നെ എന്റെ കയ്യിലൊരു പിടി വീണു.... അതാരാണെന്ന് അറിയാനും വേണ്ടി ഞാൻ പൂട്ടിന്റെ മുകളിലുള്ള കയ്യിലേക്ക് നോക്കിയിട്ട് ആ നോട്ടം സൈഡിലേക്ക് നോക്കിയതും അപ്പോഴവിടെ റോഷൻ എന്നേയും പൂട്ടിനേയും മാറി മാറി നോക്കുന്നത് കണ്ട് ഞാനവനെ ഒന്ന് നെറ്റി ചുളിച്ചു നോക്കിയപ്പോ അവൻ പൂട്ടിൽ നിന്നും കൈയെടുത്തു എന്നെ നോക്കി... "നീയെന്താ ഐറ ഇവിടെ...?എന്തിനാ ഇത് തുറക്കുന്നേ...??!" എന്നവൻ ഒരു സംശയത്തോടെ എന്നെ നോക്കി ചോദിച്ചതും ഞാൻ അവൻക്കൊന്ന് പുഞ്ചിരിച്ചു കൊടുത്തിട്ട് ഗ്രീൻ ഹോമിനെ നോക്കി.... "കുറെ ദിവസായി ഈ ഗ്രീൻ ഹോമിന്റെ ഉള്ളമൊന്ന് കാണണമെന്ന് വിചാരിച്ചിട്ട്...പുറത്തു നിന്ന് ഇതിനെ നോക്കുമ്പോ തന്നെ ഒരു ലണ്ടൻ ലുക്ക് ഫീൽ ചെയ്യുന്നുണ്ട്....അതോണ്ട് ഒരു ചിന്ന ആഗ്രഹം ഇതിന്റെ ഉള്ളം എങ്ങനെയുള്ളതെന്ന് അറിയാൻ... അതോണ്ട് ഞാനിതൊന്ന് തുറന്ന് നോക്കട്ടെ.." എന്ന് ഞാൻ പറഞ്ഞിട്ട് പൂട്ടിലേക്ക് കൈ കൊണ്ടു പോവാൻ നിക്കുമ്പോഴാ റോഷൻ എന്റെ കൈ അതിൽ നിന്നും എടുത്തത്....

"നീയിപ്പോ അതിൻ്റെ ഉള്ളമൊന്നും കാണേണ്ട... അകത്തു മുഴുവനും പഴയ സാധങ്ങളൊക്കെ പൊടി പിടിച്ചു കിടക്കായിരിക്കും...." "അതൊന്നും കുഴപ്പമില്ല... എനിക്ക് നല്ല ആഗ്രഹമുണ്ട് ഇതിന്റെ ഉള്ളം കാണാൻ... അതോണ്ട് ഒന്ന് നോക്കിയിട്ട് ഞാനിത് പൂട്ടി വെച്ചോണ്ട്...." "അതൊന്നും വേണ്ട ഐറ..." "എന്താടാ റോഷ... ഞാനിതൊന്ന് കണ്ടെന്ന് വിചാരിച്ചു എന്താ...?? വല്ല ഭൂതോ പ്രാതമോ ഒന്നും ഇതിനകത്ത് ഉണ്ടാവില്ലല്ലോ... ചിലപ്പോ ക്രോക്രോച്ചോ മറ്റോ ഉണ്ടാകും... അതിനെ ഒക്കെ കണ്ടു പേടിക്കാൻ സിനിമയിലെ നടിയൊന്നും അല്ലല്ലോ ഞാൻ...സോ ഞാനിത് തുറക്കുവാണ്...." എന്റെ മുന്നിൽ കയറി നിൽക്കുന്ന റോഷനെ ഒന്ന് പുച്ഛിച്ചു തള്ളി ഞാനിത് പറഞ്ഞിട്ട് പൂട്ടിൽ പിടിച്ചു തിരിച്ചതും അപ്പൊ തന്നെ ഡോർ പതിയെ പതിയെ തുറന്നു വന്നു... അതൊക്കെ കണ്ട് റോഷൻ വല്ലാത്തൊരു മട്ടോടെ തലയിൽ കൈ വെച്ചു കണ്ണുകൾ ഇറുക്കി അടച്ചു നിക്കുന്നത് കണ്ട് ഞാനവനെ ഒരു സംശയത്തോടെ തോണ്ടി കൊണ്ട് എന്താ എന്ന മട്ടിൽ നോക്കിയതും അവൻ ഒരു ഭീതിയോടെ എന്നേയും അകത്തേക്കും നോക്കിയിട്ട് അകത്തേക്ക് കയറേണ്ട എന്നൊക്കെ പറയുന്നത് കേട്ടെങ്കിലും ഞാനത് നോക്കാൻ നിക്കാതെ അതിന്റെ ഉള്ളമൊക്കെ എന്തായാലും കാണണമെന്ന് തീരുമാനിച്ചുറപ്പിച്ചിട്ട് ഉള്ളിലേക്ക് കയറി... ഉള്ളിലേക്ക് കയറിയപ്പോ തന്നെ ചുറ്റും ഇരുട്ടായിരുന്നു...ക്ലാരിറ്റി ഇല്ലാതെ നിലത്ത് എന്തൊക്കെയോ കിടക്കുന്നത് പോലെ തോന്നിയിട്ട് ഞാൻ ശ്രദ്ധാ പൂർവം സൈഡിലേക്ക് നടന്നിട്ട് വാളിലൂടെ കൈകൾ പരതി നടന്നു...

ഒടുവിൽ ഒരു സ്വിച്ചിൽ എന്റെ കൈ വന്നു നിന്നതും ഞാനൊന്ന് നെടുവീർപ്പിട്ട് സ്വിച്ച് ഓണ് ചെയ്തു... അപ്പോഴേക്കും അവിടെയെല്ലാം ലൈറ്റ് പടർന്നതും പെട്ടന്ന് ഇരുട്ടത്ത് ലൈറ്റ് വന്നത് കൊണ്ട് അത് കണ്ണിലേക്ക് കുത്തി വന്നപ്പോ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു തുറന്നിട്ട് പതിയെ കണ്ണു തുറന്ന് മുന്നിലേക്ക് നോക്കിയതും അവിടെയുള്ള കാര്യങ്ങളൊക്കെ കണ്ട് ഞെട്ടി കൊണ്ട് പിറകിലേക്ക് ഒരടി വേച്ചു പോയി.... അന്നേരം തന്നെ എന്നെ ആരോ താങ്ങി പിടിച്ചതും അതാരാണെന്ന് നോക്കതെ തന്നെ അവന്റെ സാമിപ്യം കൊണ്ട് മനസ്സിലായപ്പോ ഞാൻ പെട്ടന്ന് അവനിൽ നിന്ന് മാറി നിന്നു.... എന്നിട്ട് എന്നെ തന്നെ നോക്കി നിക്കുന്ന ഇശുനെ നോക്കിയിട്ട് പതിയെ മുന്നിലേക്ക് ഒക്കെ കണ്ണോടിച്ചു നോക്കി.... നിലത്തെല്ലാം ഗിറ്റാറും മറ്റു മ്യൂസിക് ഇൻസ്ട്രമെന്റ്‌സ് ഒക്കെ പൊട്ടി പൊളിഞ്ഞ രീതിയിൽ കിടക്കുന്നുണ്ട്... ചുമരിലെല്ലാം ഓരോ ഫോട്ടോസ് ഫ്രെയിം ചെയ്തു വെച്ചതൊക്കെ കണ്ട് ഒന്നും മനസ്സിലാവാതെ പ്രാന്തു പിടിച്ചു നിക്കുമ്പോഴാ ഇശു എന്റെ കയ്യിൽ പിടിച്ചത്... അതറിഞ്ഞപ്പോ തന്നെ ഞാൻ ഞെട്ടി തരിച്ചു അവനെ നോക്കിയിട്ട് പതിയെ അവന്റെ കൈ എന്റെ കയ്യിൽ നിന്നും വിടുവിച്ചു..... "ഇതൊക്കെ എന്താ....??!" മുന്നിലുള്ളതൊന്നും വിശ്വസിക്കാൻ കഴിയാതെ നിക്കുന്ന നേരത്ത് മുന്നിൽ നിന്നും കണ്ണ് മാറ്റാതെ തന്നെ ഞാനിങ്ങനെ ഇശുനോട് ചോദിച്ചപ്പോ അവനൊന്നും ഉരുവിടാതെ നിക്കുന്നത് കണ്ട് ഞാനവന്റെ നേർക്ക് തിരിഞ്ഞു നിന്നു.....

"എന്താ ഇശുച്ചാ ഇതൊക്കെ....ഇതൊക്കെ സത്യമാണോ...??!" അവന്റെ ഷർട്ടിൽ പിടിച്ചു കുലുക്കി കൊണ്ട് ഞാനിത് ചോദിച്ച് മുന്നിലേക്ക് നോക്കിയപ്പോ എന്റെ മേലെല്ലാം തളർന്നു പോകുന്ന പോലെ തോന്നി എനിക്ക്... അതോണ്ട് തന്നെ നിർത്താതെ അവനെ പിടിച്ച് കുലുക്കിയതും അവൻ എന്നിൽ നിന്ന് വിട്ടു നിന്നിട്ട് എന്നെ നോക്കി.... "Yes...നീയിപ്പോ കാണുന്നതെല്ലാം സത്യമാണ്.... നീ ഏറ്റവും കൂടുതൽ അഡിക്റ്റിഡായ The best world famous singer •black zquad• ഈ നിൽക്കുന്ന Mr.Ishaan Malik തന്നെയാണ്...." എന്നവൻ ഉറച്ച ശബ്ദത്തോടെ എന്നെ നോക്കി പറഞ്ഞതും ഞാൻ ഞെട്ടി കൊണ്ട് ഒരമ്പരപ്പോടെ അവനെ നോക്കിയപ്പോഴേക്കും അവനിൽ നിന്നും എന്റെ കൈ താനെ അഴഞ്ഞു വന്നിരുന്നു... അതു കണ്ട് ഞാൻ ഒന്നു രണ്ടു നിമിഷം അവനെ ഉറ്റുനോക്കിയിട്ട് അവനിൽ നിന്നും മാറി മുന്നിലുള്ള ഫോട്ടോസിലേക്ക് കണ്ണോടിച്ചു.... അവന്റെ കുറെ ഫോട്ടോസ് black zquad ന്റെ വേഷത്തിൽ ... അതിന്റെയൊക്കെ സൈഡിലായിട്ട് എണ്ണിയാൽ തീരാത്ത അത്രയും മ്യൂസിക് അവാർഡുകളും മറ്റുമൊക്കെ...

അതൊക്കെ ഒരു ഞെട്ടലോടെ നോക്കിയിട്ട് വേറൊരു ഭാഗത്തേക്ക് നോക്കിയതും അവിടെയുള്ള ക്യാൻവാസിൽ ഒരു പെണ്ണിന്റെ ഫോട്ടോ കണ്ടതും എന്തുകൊണ്ടോ എന്റെ മേലിലൂടെ ഒരാളലങ് കയറി പോയി... ശരീരമെല്ലാം തളരുന്ന പോലെ തോന്നിയെനിക്ക്... ആ പെണ്ണ് വേറാരുമല്ല...ഏത് കേസിന്റെ കാരണത്താലാണോ എന്റെ ജാസി ജെയിലിൽ കിടക്കുന്നത് ആ കേസിലെ മരിച്ച പെണ്കുട്ടിയായിരുന്നു അത്... അതൊക്കെ കണ്ട് ചങ്കിൽ ആരൊക്കെയോ മുറുക്കി പിടിക്കുന്ന പോലെ തോന്നിയതും വേഗത്തിൽ മിടിച്ചു കൊണ്ടിരിക്കുന്ന ഹാർട്ട് ബീറ്റിനെ കൂട്ടു പിടിച്ചു കൊണ്ട് ഞാൻ ഇശുന്റെ നേർക്ക് തിരിഞ്ഞ് നിന്നതും ഒരിറ്റ് കണ്ണുനീർ എന്റെ കവിളിലൂടെ ഉറ്റി വീണിട്ട് അത് നിലം പതിച്ചു... അതിന്റെ കൂടെ നിർത്താതെ കണ്ണിൽ വെള്ളം ഉരുണ്ടു കൂടാൻ തുടങ്ങിയിരുന്നു.....എന്നാലും ഞാനതൊന്നും ശ്രദ്ധിക്കാൻ നിക്കാതെ ഇശുനെ നോക്കി കണ്ണ് നിറച്ചിട്ട് ചങ്ക് പൊട്ടുന്ന വേദനയോടെ അവനെ നോക്കി ചോദിച്ചു.... "ആരാ ഇശുച്ചാ ഈ പെണ്കുട്ടി...."....... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story