QUEEN OF KALIPPAN: ഭാഗം 95

queen of kalippan

രചന: Devil Quinn

ആ പെണ്ണ് വേറാരുമല്ല...ഏത് കേസിന്റെ കാരണത്താലാണോ എന്റെ ജാസി ജെയിലിൽ കിടക്കുന്നത് ആ കേസിലെ മരിച്ച പെണ്കുട്ടിയായിരുന്നു അത്... അതൊക്കെ കണ്ട് ചങ്കിൽ ആരൊക്കെയോ മുറുക്കി പിടിക്കുന്ന പോലെ തോന്നിയതും വേഗത്തിൽ മിടിച്ചു കൊണ്ടിരിക്കുന്ന ഹാർട്ട് ബീറ്റിനെ കൂട്ടു പിടിച്ചു കൊണ്ട് ഞാൻ ഇശുന്റെ നേർക്ക് തിരിഞ്ഞ് നിന്നതും ഒരിറ്റ് കണ്ണുനീർ എന്റെ കവിളിലൂടെ ഉറ്റി വീണിട്ട് അത് നിലം പതിച്ചു... അതിന്റെ കൂടെ നിർത്താതെ കണ്ണിൽ വെള്ളം ഉരുണ്ടു കൂടാൻ തുടങ്ങിയിരുന്നു.....എന്നാലും ഞാനതൊന്നും ശ്രദ്ധിക്കാൻ നിക്കാതെ ഇശുനെ നോക്കി കണ്ണ് നിറച്ചിട്ട് ചങ്ക് പൊട്ടുന്ന വേദനയോടെ അവനെ നോക്കി ചോദിച്ചു.... "ആരാ ഇശുച്ചാ ഈ പെണ്കുട്ടി....??!" എന്നു ഞാൻ ഇടറി കൊണ്ട് ചോദിച്ചു കഴിഞ്ഞപ്പോഴേക്കും ചങ്ക് കുത്തി പിളർക്കും വിധം വേദനിക്കാൻ തുടങ്ങിയതും ഞാൻ തളർന്നു കൊണ്ട് നിലത്തേക്ക് ഊർന്നിരുന്നു.... അപ്പൊ തന്നെ ഫ്ലോറിലുള്ള എന്തോ ഒന്നിൽ എന്റെ കൈ തട്ടിയതും ഞാൻ മുഖം ചെരിച്ചു കൊണ്ട് സൈഡിലേക്ക് നോക്കിയപ്പോ അവിടെ പൊടിപിടിച്ച് എന്തോ ബുക്ക് പോലെയുള്ളത് കണ്ടതും ഞാനൊന്ന് പുരികം ചുളിച്ചു നിലത്തു നിന്ന് പതിയെ അത് കയ്യിലെടുത്തു... എന്നിട്ട് അതിനെ തിരിച്ചും മറിച്ചും നോക്കിയിട്ട് അതിന്റെ കവർ പേജിന്റെ മുകളിലൂടെ പതിയെ വിരരോടിച്ചു കൊണ്ട് മുകളിലുള്ള പൊടികളെല്ലാം പതിയെ തുടച്ചു പോകെ പെട്ടന്ന് കവർ പേജിലുള്ള മുഖം കണ്ട് എന്റെ ശ്വാസത്തിന്റെ ഗതി കൂടി കൊണ്ടിരുന്നു....

എന്നാലും ഞാനൊട്ടും പതറാതെ കവർ പേജിൽ കൈ അമർത്തി വെച്ച് പൊടിയെല്ലാം തുടച്ചു മാറ്റിയിട്ട് അതിലേക്ക് തന്നെ കുറച്ചു സമയം ഉറ്റുനോക്കിയിരുന്നു... അതൊരു മാഗസിൻ ആയിരുന്നു... അതും Mr Ishaan malik ന്റെ...നോ..നോ...ദി ഗ്രേയ്റ്റ് വേൾഡ് ഫേമസ് സിംഗർ Black Zquad ന്റേത്... അന്നൊരിക്കെ ഗെസ്റ്റ് ഹാളിലെ ടീ പോയിന്മേൽ ഇശുന്റെ മാഗസിൻ കണ്ടതും ഞാൻ അതെടുക്കാൻ നിന്നപ്പോ പെട്ടന്ന് എവിടുന്നോ പൊട്ടി മുളച്ച റോഷൻ അതെടുക്കുന്നതൊക്കെ പെട്ടന്ന് മൈൻഡിലൂടെ മിന്നി മറഞ്ഞതും ഞാൻ സ്പോട്ടിൽ എന്റെ സൈഡിൽ നിൽക്കുന്ന റോഷനെ തല ഉയർത്തി നോക്കി... അവനാണേൽ തല താഴ്ത്തി നിൽക്കുവാ... ഇതേ സമയം റോഷന്റെ മൈൻഡിലൂടെ മാഗസിന്റെ ഉള്ളിലുള്ള പച്ചയായ സത്യങ്ങൾ ഐറ അറിയാതിരിക്കാൻ വേണ്ടി അവളുടെ കയ്യിൽ നിന്നുമത് വാങ്ങിയതും ഇനിയിത് അവളുടെ കയ്യിലെത്താതിരിക്കാൻ വേണ്ടി ഗ്രീൻ ഹോമിന്റെ ഉള്ളിലേക്കവൻ എറിഞ്ഞതൊക്കെ ഓർത്തെടുത്തതും ഒരുനിമിഷം അവൻ കണ്ണുകൾ ഇറുക്കി അടച്ചു തല ഉയർത്താതെ തന്നെ നിന്നു... അന്ന് ഈ മാഗസിൻ കണ്ടപ്പോ ഞാൻ ഒരുപാട് കൊതിരിച്ചിരുന്നു ഇതിന്റെ ഉള്ളം ഒന്ന് കാണണമെന്ന്... പക്ഷെ അപ്പോഴേക്കും റോഷനത് എടുത്തു കൊണ്ടുപോയി.... അന്നേരം ഞാൻ വിജാരിച്ചത് അവൻക്കത് നോക്കാൻ ആയിരിക്കുമെന്നാ... പക്ഷെ ഇപ്പോഴല്ലേ കാര്യം മനസ്സിലായത് അവൻ മനപ്പൂർവം തന്നെയാ എന്നിൽ നിന്നത് പിടിച്ചു വാങ്ങിയതെന്ന്...

പക്ഷെ വിധി എന്ന രണ്ടക്ഷരം വീണ്ടുമത് എന്റെ കണ്മുന്നിൽ തന്നെ ഇട്ടു തന്നേക്കുവാ... എന്നിൽ നിന്നും മറച്ചു വെക്കാൻ മാത്രം ഇതിന്റെ അകത്തെന്താണെന്ന് എനിക്ക് അറിഞ്ഞേ പറ്റൂ എന്നു ഞാൻ റോഷനെ നോക്കി മനസ്സിൽ ദൃഢമായി ചിന്തിച്ചു ഒന്ന് ശ്വാസം എടുത്തു വിട്ടു കൊണ്ട് പതിയെ റോഷനിലുള്ള നോട്ടം മാറ്റി മാഗസിനിലേക്ക് നോക്കി... അതിലപ്പൊ ചിരിച്ചു കൊണ്ട് നിൽക്കുന്ന ഇശുനെ കണ്ട് എന്റെ ഹാർട്ട് ബീറ്റെല്ലാം വല്ലാതെ കുതിച്ചുയരുന്നുണ്ടേലും ഞാനത് അതികം ഗൗനിക്കാൻ നിക്കാതെ ഒലിച്ചു വരുന്ന കണ്ണുനീർ പുറം കൈകൊണ്ട് അമർത്തി തുടച്ചിട്ട് ഒരു കൈ മാഗസിനിൽ പിടി മുറുക്കി മറുകൈ കൊണ്ട് പതിയെ മാഗസിൻ തുറന്നു നോക്കി...അന്നേരം കൈകൾ വിറക്കുന്നതിന്റെ കൂടെ ഹൃദയമിടിപ്പ് വേഗത്തിൽ മിടിച്ചു കൊണ്ടിരുന്നു... ആദ്യ പേജിൽ തന്നെ എന്റെ കണ്ണുകൾ ഉടക്കിയത് ബോൾഡ് ലേറ്റേഴ്സിൽ എഴുതിയ BlACK ZQUAD എന്ന നെയിംമിൽ ആയിരുന്നു...അതിലേക്ക് ഒരുനിമിഷം നോക്കിയിട്ട് അതിന്റെ അടിയിലായിട്ടുള്ള ഫുൾ പേജ് ചിത്രത്തിലേക്ക് എന്റെ കണ്ണുകൾ ശരവേഗം പാഞ്ഞു പോയി.. ഒരു വലിയ സ്റ്റേജ് പ്രോഗ്രാംസിന്റെ ഇടയിൽ നിന്ന് സ്റ്റേജിലായിട്ട് നിന്നു കൊണ്ട് മൈക്കിനോട് ചുണ്ട് ചേർത്തു പിടിച്ചു നിക്കുന്ന ഇശുവും അവനെ തന്നെ ഫോക്കസ് ചെയ്തു

ചുണ്ടിൽ ഒരു പുഞ്ചിരിയും ഫിറ്റ് ചെയ്ത് അക്ഷമയോടെ അവർ ആരാധിക്കുന്ന ഗായകന്റെ മാധുര്യമേറുന്ന ശബ്ദം കേൾക്കാൻ വേണ്ടി കാത്തുനിൽക്കുന്ന അവന്റെ ദശലക്ഷ കണക്കിന് ആരാധകർ സൈഡിൽ നിന്നുള്ള ലൈസർ ലൈറ്റിന്റെ ശോഭയിൽ തിളങ്ങി നിൽക്കുന്ന ആ ദൃശ്യം കണ്ട് ഒരു സെക്കന്റ് എന്റെ ഉള്ളം വല്ലാതെ തുടിച്ചു കൊണ്ടിരുന്നു... ഞാൻ ഏറെയും ഇഷ്ട്ടപ്പെടുന്ന ബ്ലാക്ക്‌ സ്ക്വാഡ് എന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നിട്ടു പോലും ഞാൻ ഇതുവരെ അതൊന്നും അറിയാതെ...!!എന്തുകൊണ്ടോ എനിക്കിതൊന്നും വിശ്വസിക്കാൻ കഴിയാത്ത പോലെ... എന്നെ ഇതുവരെ അവനൊരു പൊട്ടി ആക്കുവായിരുന്നോ...എന്നാലും ഒരു വാക്ക്... ഒരു വാക്ക് പോലും അവനെന്നോട് ഇതിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ...എന്തുകൊണ്ട്...?? "ഐറാ....." ഉള്ളിൽ നുരഞ്ഞു പൊന്തുന്നത് വേദനയാണോ സങടമാണോ അതോ ദേഷ്യമാണോ എന്നൊന്നും അറിയാതെ വാടി തളർന്നു അനുസരണയില്ലതെ നിറഞ്ഞൊഴുകുന്ന കണ്ണുനീരിനെ കൂട്ടുപിടിച്ച് ഓരോന്ന് ചിന്തിച്ചു പോകെ പെട്ടന്ന് ഇശു ഫ്ലോറിൽ ഒരു മുട്ടുകാല് കുത്തി നിർത്തി കൊണ്ട് എന്റെ അടുത്തിരുന്നു പതിഞ്ഞ സ്വരത്തിൽ ഇങ്ങനെ വിളിച്ചപ്പോഴേക്കും എന്റെ കണ്ണ് അവന്റെ മുഖത്തേക്ക് പാഞ്ഞു ചെന്നു...

അപ്പൊ അവന്റെ മുഖത്തു ഒരു നിസ്സഹായവസ്ഥ ഞാൻ കണ്ടെങ്കിലും എന്റെ ഉള്ളിൽ ആളി കത്തുന്ന ദേഷ്യവും സങ്കടവും കാരണം ഞാൻ അവനെ ദേഷ്യത്തോടെ നോക്കിയെങ്കിലും എന്തുകൊണ്ടോ താനേ എൻ മിഴികൾ താഴ്ന്നു വന്നു....ചിലപ്പോ ഞാൻ ആത്മാർത്ഥമായി സ്നേഹിച്ച എന്റെ ഇശുച്ചനെ ഒരു നോക്കു കൊണ്ടു പോലും വേദനിപ്പിക്കാൻ എനിക്ക് കഴിയാത്തത് കൊണ്ടാവാം.. അതു കാരണം ഞാനവനിൽ നിന്നും പെട്ടന്ന് മുഖം തിരിച്ചിട്ട് കയ്യിലുള്ള മാഗസിനിൽ പിടി മുറുക്കി ചുണ്ടുകൾ കടിച്ചു പിടിച്ചു നിന്നു..സങ്കടം ഉള്ളിൽ തികട്ടി വന്നിട്ട് കൂട്ടി പിടിച്ച ചുണ്ടുകൾ പോലും ദിശ മാറി ഏങ്ങലടിക്കുന്നുണ്ടേലും ആരെ മുമ്പിലും പതറാതെ നിക്കാനും വേണ്ടി മാക്സിമം വെമ്പി വരാൻ നിൽക്കുന്ന കണ്ണുനീർ പിടിച്ചു നിർത്തി കൊണ്ട് മാഗസിനിലേക്ക് നോട്ടം തെറ്റിച്ചു.... ആദ്യ പേജിലൂടെ ഒരിക്കൽ കൂടെ കണ്ണുകളെ പാഴിപ്പിച്ചു കൊണ്ട് അടുത്ത പേജ് മറിച്ചതും പെട്ടന്ന് അതിലുള്ളത് കണ്ട് എന്റെ ഉള്ളിലൂടെ ഒരാളലങ് പോയി...അതു കാരണം ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു തുറന്നപ്പോഴേക്കും ഇതുവരെ പിടിച്ചു വെച്ച ഒരു തിരമാല പോലെ ഒഴുകാൻ കാത്തു നിൽക്കുന്ന എന്റെ കണ്ണുനീർ കവിളിലൂടെ ചാലിട്ടു ഒഴുകി തുടങ്ങിയിരുന്നു... അതിന്റെ കൂടെ ചങ്ക് മുറുകി ഉള്ളം വേദനിക്കാൻ തുടങ്ങിയതും ഞാൻ നിറ മിഴികളോടെ ഇശുനെ നോക്കി... ഒന്നിനു പിറകെ ഒന്നായി കണ്ണിൽ വെള്ളം ഉരുണ്ടു കൂടി നിറയാൻ തുടങ്ങിയിട്ട് ഇശുനെ അവ്യക്തമായിട്ടാണ് കാണുന്നതെങ്കിലും ഞാൻ അവനിൽ നിന്ന് കണ്ണെടുക്കാതെ തന്നെ നോക്കി നിന്നു...

അപ്പൊ അവനെന്തോ എന്നോട് പറയാൻ വരുന്നത് കണ്ട് ഞാനവനെ ഒന്ന് ഉറ്റുനോക്കിയിട്ട് നിറഞ്ഞൊഴുകി നിൽക്കുന്ന കണ്ണുനീരിനെ ഒന്നും വക വെക്കാതെ കണ്ണുകൾ ഇറുക്കി അടച്ചു 'നിർത്ത്' എന്ന മട്ടിൽ കൈ പൊക്കി കാണിച്ചു... "എ..എനിക്ക് ഇ..താരാണെന്ന് അറിഞ്ഞാൽ മാ..ത്രം മതി...." എന്റെ കയ്യിലുള്ള മാഗസിനിലെ തുറന്നു വെച്ച പേജിൽ ഇശുവും അവന്റെ കൂടെ കൈകോർത്തു പിടിച്ചു അവന്റെ കയ്യിനോട് ചാരി തല മുട്ടിച്ചു ചിരിച്ചു കൊണ്ട് നിൽക്കുന്ന നേരത്തെ ക്യാൻവാസിൽ കണ്ട ആ പെണ്കുട്ടിയും ചേർന്നു നിൽക്കുന്ന ചിത്രത്തിലേക്ക് ചൂണ്ടി കാണിച്ചു കൊണ്ട് ചോദിച്ചതും അവൻ മാഗസിനിലേക്ക് നോക്കിയിട്ട് എന്നെ ദയനീയമായി നോക്കി... "ഐറാ,,, ഇവൾ..." "ഹാ ഇവൾ തന്നെ... ഇവളാരാ ഇശുച്ചാ..?!" അവൻ പറഞ്ഞതിന് തൊട്ടു പിറകെ തന്നെ ഞാനിത് ഇടറിയ സ്വരത്തോടെ ചോദിച്ചപ്പോഴേക്കും എന്റെ കണ്ണുകളിൽ നിന്നും ഒരിറ്റ് കണ്ണുനീർ മാഗസിനിലുള്ള ഇശുന്റെ ചിത്രത്തിലേക്ക് ഉറ്റി വീണു... 🍂🥀🍂 അവൾ ചോദിച്ചതിനൊക്കെ എന്തു ഉത്തരം കൊടുക്കുമെന്ന് അറിയാതെ നിക്കുമ്പോഴും ഐറയുടെ അവസ്ഥയോർത്ത് ഹൃദയം വല്ലാതെ വേദനിക്കുന്നുന്നുണ്ടേലും ഞാൻ ഒരിക്കൽ പോലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരിക്കൽ അടച്ചു പൂട്ടിയ അധ്യായം വീണ്ടും തുറക്കേണ്ടതു കൊണ്ട് ഞാനൊരു ദീർഘ ശ്വാസം എടുത്തു വിട്ടുകൊണ്ട് ഐറയുടെ കൈയിൽ പതിയെ പിടിച്ചു.... അന്നേരം കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവളെന്റെ മുഖത്തേക്ക് തല ഉയർത്തി നോക്കിയതും അവളുടെ മുഖമെല്ലാം കരഞ്ഞത് കൊണ്ട് വശം കെട്ടിയത് കണ്ട് ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു തുറന്നിട്ട് അവളെ മുഖത്തേക്ക് നോട്ടം തെറ്റിച്ചപ്പോ അവൾ പറയാതെ പറയുന്നുണ്ടായിരുന്നു അവളുടെ ഉള്ളിലെ സങ്കടം...

ആ സമയം മറക്കാൻ ആഗ്രഹിച്ച ഓരോ കാര്യങ്ങളും വീണ്ടും മൈൻഡിലേക്ക് കുത്തി കയറി വന്നതും ആരോടും പറയാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ ഇനിയും മൂടിവെക്കാൻ നിക്കാതെ ഐറയെ നോക്കി ഓരോന്നായി പറയാൻ തുടങ്ങി... അതിന്റെ കൂടെ എന്റെ മൈന്റ് അഞ്ചു വർഷം പിന്നിലേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു.... ൦൦🌸❤️🌸൦൦ പണ്ടു മുതൽക്കേ സോങ്‌സ് കേൾക്കാനും പാടാനും ഒരുപോലെ ഇന്ട്രെസ്റ്റ് ഉണ്ടായതിനാൽ രാവന്നോ പകലെന്നോ നോക്കാതെ ഏത് സമയവും സോങിൽ കോൻസെട്രേറ്റ് ചെയ്തിരിക്കും... ദിവസങ്ങൾ കഴിയുന്തോറും എന്റെ പല സോങ്‌സും യൂട്യൂബിൽ വൈറലായി മില്യൺ പ്ലസ് വ്യൂസിലധികം കൂടാൻ തുടങ്ങി...അതു കാരണം ലോകത്തിന്റെ നാനാ ഭാഗത്തേക്ക് എന്റെ സോങ്ങുകളെല്ലാം വ്യാപിച്ചു കൊണ്ടിരുന്നു... അങ്ങനെ അവിചാരിതമായി ലണ്ടനിലെ ദി ബെസ്റ്റ് എന്നറിയപ്പെടുന്ന Royal Academy യിലെ ആളുകൾ എന്റെ സോങ്‌സിൽ ഇന്ട്രെസറ്റ് ആയിട്ട് എന്നെ അവിടേക്ക് ക്ഷണിച്ചു... റോയൽ അക്കാദമി എന്നു പറയുന്നത് ലണ്ടനിലെ ഏറ്റവും പ്രശസ്ത്തിയോടെ മുന്നിട്ട് നിൽക്കുന്ന ഒരു മ്യൂസിക് അക്കാദമിയാണ്.. അവിടെ നിന്നാണ് പല സിംഗേഴ്സും വളർന്നു വന്ന് ലോകം അറിയപ്പെടുന്ന സിംഗേഴ്സായി മാറിയത്... അതുമാത്രമല്ല ലോകത്തിന്റെ പല ഭാഗത്തു നിന്നും അവിടേക്ക് പഠിക്കാൻ വരുന്നവരുമുണ്ട്..... എന്നെ അവിടേക്ക് വിളിച്ചപ്പോ ആദ്യം എനിക്ക് താൽപ്പര്യം ഇല്ലായിരുന്നു...

കാരണം മ്യൂസിക് എന്നു പറയുന്നത് എന്റെ പാഷൻ ആയിരുന്നു...അല്ലാതെ ഒരു ജോബായി കൊണ്ടു നടക്കാനൊന്നും എനിക്ക് താല്പര്യമുള്ള കാര്യമായിരുന്നില്ല... അതു കാരണം ഞാൻ അവർ തന്ന ഗോൾഡൻ ചാൻസ് വേണ്ട എന്നു വെച്ചെങ്കിലും നിരന്തരം അവിടെ നിന്ന് എന്നെ തേടി യഥാ സമയവും കാൾസ് വരുന്നത് കൊണ്ട് ഞാൻ വരാമെന്ന് അവർക്ക് വാക്ക് നൽകി... അങ്ങനെ ലണ്ടനിലേക്ക് പോവാൻ തീരുമാനിച്ചു..കൂടെ റോഷനുമുണ്ടായിരുന്നു.. അവന്ക്കു പിന്നെ explore എന്നു പറഞ്ഞു തെണ്ടി നടക്കാൻ നല്ല ഉത്സാഹം ആയോണ്ട് ലണ്ടനിലേക്ക് ആണെന്ന് പറഞ്ഞപ്പോ തന്നെ അവനെന്റെ കൂടെ കൂടി... അങ്ങനെ ഞങ്ങൾ ലണ്ടനിലേക്ക് ഫ്ലൈറ്റ് കയറി.... ആദ്യമേ ലണ്ടനിൽ ഫ്ലാറ്റ് ബുക് ചെയ്തത് കൊണ്ട് എയർ പോർട്ടിൽ നിന്നും നേരെ ലഗേജ് കൊണ്ട് ഫ്ലാറ്റിലേക്ക് വിട്ടു...അപ്പോഴാണ് റോയൽ അക്കാദമിയിൽ നിന്നും കാൾ വന്നത് .... നാളെ ലണ്ടനിൽ വെച്ചു നടത്തുന്ന ഒരു മെഗാഷോ ഉണ്ടെന്നും അതിൽ ഞാൻ പങ്കെടുക്കണമെന്നും അവർ പറഞ്ഞപ്പോ ഞാനൊരു നിമിഷമൊന്ന് ചിന്തിച്ചിട്ട് ഓക്കെ പറഞ്ഞു... അതിന്റെ കൂടെ മോർണിങ് നേരത്തെ റോയൽ അക്കാദമിയിൽ വരണമെന്നും പറഞ്ഞപ്പോ ഞാനൊന്ന് മൂളി കൊടുത്തു കാൾ എൻഡ് ചെയ്തു.. പിറ്റേന്ന് രാവിലെ ഞാനും റോഷനും അക്കാദമിയിലേക്ക് പോവാൻ വേണ്ടി റെഡിയായി നിൽക്കുമ്പോഴാ എനിക്കൊരു കാൾ വന്നത്... അതുകൊണ്ട് റോഷനോട് നീ പൊയ്ക്കോ ഞാൻ വരാമെന്നും പറഞ്ഞ് ഞാൻ കാൾ എടുത്തു .... 🌸❤️🌸

ഇശുനെ കാത്തു നിന്ന റോഷനോട് അക്കാദമിയിലേക്ക് പോകാൻ പറഞ്ഞപ്പോ റോഷൻ മറുത്തൊന്നും പറയാതെ അതിനൊന്ന് മൂളി കൊടുത്ത് ലണ്ടനിലെ ഓരോ മുക്കും മൂലയും ഒപ്പിയെടുക്കാൻ വേണ്ടി കൊണ്ടു വന്ന protax/polo D7100 ക്യാം ഓണ് ചെയ്ത് ഫ്ലാറ്റിന്റെ പുറത്തേക്ക് നടന്നു... ലണ്ടനിലെ ഓരോ കാഴ്ച്ചകളും നടന്നു കൊണ്ട് ആസ്വദിക്കുമ്പോഴാണ് അതിനൊരു പ്രതേക അനുഭൂതി കിട്ടുക എന്നറിയുന്നത് കൊണ്ട് അവൻ പുറത്തേക്കിറങ്ങി പുറത്തു ഇലകൾ കൊഴിഞ്ഞു കിടക്കുന്ന വിജനമായ ചെറു തണുപ്പേറിയ ഫുഡ് പാത്തിലൂടെ നടന്നു.... അതിന്റെ കൂടെ അവന്റെ കണ്ണുലുടക്കിയ ഓരോ ദൃശങ്ങളും അവൻ ക്യാമിൽ പകർത്തി കൊണ്ടിരുന്നു...നടന്നു നടന്നു ഒടുവിലവൻ റോയൽ അക്കാദമിയുടെ മുമ്പിൽ എത്തി ചേർന്നതും അവനൊരു നിമിഷം മുന്നിൽ കാണുന്ന പടുകൂറ്റൻ മിറർ ബിൽഡിങ്ങിലേക്ക് കണ്ണും നട്ടു നോക്കിനിന്നു.... ബിൽഡിങ്ങിൽ ചെയ്ത ഓരോ വർക്കും പെർഫെക്ട് ആയതിനാൽ അവൻ ഒന്നു രണ്ടു നിമിഷം അതിനെ ഒന്ന് നോക്കിയിട്ട് ബിൽഡിങ്ങിന്റെ മുഴുവൻ ഭാഗവും കിട്ടുമെന്ന് ഉറപ്പുള്ള ഒരു ഭാഗത്തേക്ക് ചെന്ന് നിലത്തു മുട്ടു കുത്തിയിരുന്ന് ബിൽഡിങ്ങിൽ പിടിപ്പിച്ച മിററിൽ തട്ടി തെറിച്ചു പോകുന്ന സൂര്യ കിരണങ്ങളുടെ ഭംഗി അവന്റെ ക്യാമിൽ ക്യാപ്ച്ചർ ചെയ്തു... അന്നേരം 6 to 8 മണി വരെയുള്ള മോണിംഗ് മ്യൂസിക് ക്ലാസ് അവസാനിച്ചു കുട്ടികളെല്ലാം അക്കാദമിയിൽ നിന്ന് എൻട്രെൻസിലൂടെ ഓരോരുത്തരായി ഇറങ്ങി വരുന്നത് കണ്ട് റോഷൻ അവരെയൊന്ന് നോക്കിയിട്ട് ക്യാമിലുള്ള പിക് സൂം ചെയ്തു നോക്കി കൊണ്ട് നിലത്തു നിന്നും എഴുനേറ്റ് നിന്നു....

എന്നിട്ട് അവൻ ക്യാപ്ച്ചർ ചെയ്ത ഓരോ പിക്കും എടുത്തു നോക്കിയിട്ട് അക്കാദമിയുടെ മുമ്പിൽ ഫുട്‌ബോൾ കളിക്കാൻ പാകതെന്നോണമുള്ള വിസ്തീരത്തിൽ കട്ട പതിപ്പിച്ച ഫ്ലോറിൽ നിരത്തി വെച്ചിട്ടുള്ള ഇരിപ്പിടത്തിൽ ചെന്നിരുന്നു... കുറേ നേരം ഇരുന്നിട്ടവൻ ബോറടിക്കാൻ തുടങ്ങിയപ്പോ ഇപ്പൊ വരാമെന്ന് പറഞ്ഞ ഇശുനെ മനസ്സിലിട്ടു പ്രാകിയിട്ട് കയ്യിലുള്ള ക്യാം ഓഫ് ചെയ്തു വെച്ച് മുന്നിലുള്ള റോഡിലേക്ക് കണ്ണും നട്ട് നോക്കിയിരുന്നു... അപ്പൊ തന്നെ റോഡിലൂടെ ഒരു നേവി ബ്ലൂ ബുഗാട്ടി ചീറി പാഞ്ഞു വരുന്നത് കണ്ടതും റോഷന്റെ ചുണ്ടിലൊരു പുഞ്ചിരി തത്തി കളിച്ചു... ഒടുവിൽ ചീറി വന്ന ബുഗാട്ടി സ്പീഡ് സ്ലോ ആക്കി കൊണ്ട് റോഡിന്റെ ഒരു സൈഡിൽ ഒതുക്കി നിർത്തിയത് കണ്ട് റോഷൻ ഇരിപ്പിടത്തിൽ നിന്നും എഴുനേറ്റു നിന്നു.. അതേ സമയം അക്കാദമിയിലെ കുട്ടികളുടെ കണ്ണെല്ലാം ബുഗാട്ടിയിൽ തറഞ്ഞു നിന്നതും അതിൽ നിന്നും വൈറ്റ് ഷൂ ധരിച്ച രണ്ടു കാലുകൾ നിലത്തു കുത്തി നിർത്തി കൊണ്ട് അതിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ട് അവിടെയുള്ള ഗേൾസിന്റെ നോട്ടമെല്ലാം ബുഗാട്ടിയുടെ മേലിൽ നിന്നും ആ ഇറങ്ങി വന്ന ആളിലേക്കായിരുന്നു.... നേവി ബ്ലൂ പാന്റ്സിൽ വൈറ്റ് ഷർട്ട് ഇന്ഷൈഡ് ചെയ്ത് ഒരു ബ്ലാക്ക്‌ സ്പെക്‌സ് വെച്ചുകൊണ്ട് പക്കാ ആറ്റിറ്റ്യൂട് ലുക്കിൽ ബുഗാട്ടിയുടെ ഡോർ വലിച്ചടച്ചു കൊണ്ട് നടന്നുവരുന്ന Mr Ishaan Malik ലേക്കായിരുന്നു ഏവരെയും നോട്ടം....

ആരും ഒറ്റ നോട്ടത്തിൽ ആകർഷിക്കുന്ന അവന്റെ ഹോട്ട് & ഹാൻഡ്സം ലുക്ക് കണ്ട് മഞ്ഞളിച്ചു നിൽക്കുന്ന ഗേൾസിനെ കണ്ടിട്ട് അവിടെയുള്ള ബോയ്‌സെല്ലാം ഒരു അസൂയ ഭാവത്തോടെ നടന്നു വരുന്ന ഇശുനെ തന്നെ നോക്കി നിന്നു... അതൊക്കെ കണ്ട് ചെറു പുഞ്ചിരിയോടെ നിൽക്കുന്ന റോഷൻ ഇശുന്റെ നേർക്ക് പോയതും റോഷനെ കണ്ട ഇശു സ്പെക്‌സ് ഊരി വെച്ചിട്ട് തുറന്നു വെച്ചിട്ടുള്ള ആദ്യ ബട്ടൻസിൽ കൊളുത്തിയിട്ടു റോഷനോടും കൂടെ വരാൻ പറഞ്ഞ് അക്കാദമിയിലേക്ക് നടന്നു... ഇതേ ടൈമിൽ തന്നെ ഒരു പെണ്കുട്ടി അക്കാദമിയിലെ ഉള്ളിൽ നിന്നും എൻട്രെൻസിലേക്ക് ഓടി കിതച്ചു വന്നു...ഓട്ടത്തിനിടെ പെട്ടന്നവൾ ഒന്ന് സ്റ്റോപ്പായി കൊണ്ട് കിതച്ചു നിക്കുമ്പോഴാ തനിക്ക് കുറച്ചു മുമ്പിലായി എൻട്രൻസ് ലക്ഷ്യം വെച്ചു വരുന്ന രണ്ടു ചെറുപ്പക്കാരിലേക്ക് അവളെ കണ്ണുകൾ നീണ്ടു പോയത്... അതിൽ വൈറ്റ് ഷർട്ട് ആൻഡ് നേവി ബ്ലൂ പാന്റ്‌സ് ധരിച്ച ഇശുനെ കണ്ടിട്ട് അവളുടെ ദേഹമാസകലം ഒരു കുളിര് കയറി പോയി.... അതു കാരണം അവൾ കണ്ണിമ വെട്ടാതെ അവനെ തന്നെ നോക്കി നിൽക്കുമ്പോഴാണ് അറിയാതെ അവളുടെ കൈ തട്ടി ഏതോ ഒരുത്തന്റെ മേലിലേക്ക് നല്ല ചൂടുള്ള കോഫി വീണത്.... പെട്ടന്ന് സംഭവിച്ചതായത് കൊണ്ട് അവളൊന്നു ഞെട്ടികൊണ്ട് മുന്നിൽ നിന്നും കണ്ണ് മാറ്റിയിട്ട് സൈഡിലേക്ക് നോക്കി...

അപ്പൊ അവിടെയുള്ള പയ്യൻ ഷർട്ടിലായ കോഫി കൈകൊണ്ട് തട്ടി മാറ്റിയിട്ട് അവളെ കൊല്ലാൻ പാകത്തെന്നോണം ദേഷ്യത്തോടെ നോക്കുന്നത് കണ്ടതും ഈ അക്കാദമിയിലെ ഏറ്റവും വലിയ റൗഡികളിൽ ഒരാളായ ആ പയ്യനെ കണ്ട് ആ പെണ്കുട്ടി ഒരു അന്താളിപ്പോടെ അവനെ തന്നെ നോക്കിയിട്ട് വരണ്ടുണങ്ങിയ തൊണ്ട കുഴിയിലേക്ക് ഒരിറ്റ് ഉമിനീരിറക്കി പേടിയോടെ നിന്നപ്പോഴേക്കും 'ഡീ....' എന്നലറി കൂവി ആ പയ്യൻ അവളെ കരണം നോക്കി ഒന്ന് പൊട്ടിക്കാൻ ആഞ്ഞതും ഇതൊക്കെ കണ്ട് ആ പെണ്കുട്ടിയേയും പയ്യനേയും നോക്കി നിൽക്കുന്ന ഇഷാൻ മാലിക് ഏതൊരു പെണ്ണിനേയും റെസ്പെക്ട് ചെയ്യുന്ന കൂട്ടത്തിൽ ആയതുകൊണ്ട് ആ പയ്യൻ അവളെ കരണം പുകക്കുന്നതിന് ഒരു സെക്കന്റ് മുൻപ് തന്നെ ആ പയ്യന്റെ കരണം അവൻ പുകച്ചിരുന്നു.... 🌸❤🌸 "Don't repeat this and respect girls...." കരണത്ത് അപ്രതിക്ഷിതമായി കിട്ടിയ എന്റെ അടിയുടെ പവർ കൊണ്ട് ആ പയ്യൻ സൈഡിലേക്ക് ചെരിഞ്ഞ് പോയിട്ട് കരണത്ത് കൈവെച്ച് എന്നെ ദേഷ്യത്തോടെ പല്ല് ഞെരിച്ച് നോക്കുന്നത് കണ്ട് ഞാൻ അതിലേറെ ദേഷ്യത്തോടെ പല്ലു ഞെരിച്ചു കൊണ്ട് ഒരു വാണിങ് രൂപത്തിൽ കടുകട്ടിയായി ഇത് പറഞ്ഞപ്പോ അവനൊന്ന് കോട്ടി ചിരിച്ചു അടി കിട്ടിയ ഭാഗത്ത് കൈവെച്ചുഴിഞ്ഞിട്ട് എന്റെ നേർക്ക് നിന്നു... അപ്പോഴും അവന്റെ മുഖത്തൊരു പുച്ഛ ചിരി ഉണ്ടായിരുന്നു... "ഞങ്ങളെ വിഷയത്തിൽ തലയിടാൻ നീ ആരാടാ..

.ഇത് എന്റേയും ഇവളുടേയും പ്രശ്നമാണ് ... അതിൽ വെറുതെ തലയിട്ടു എന്റെ കയ്യിൽ നിന്ന് വേങ്ങിച്ചു കൂട്ടാൻ നിൽക്കേണ്ട.... ഞാനിവിടുത്തെ ആരാണെന്ന് നിനക്ക് ശെരിക്കും അറിയില്ലെന്ന് തോന്നുന്നു...." ഓഹോ അപ്പൊ ആൾ മലയാളിയാണ്...അവൻ വല്ല കൊമ്പത്തെ ആളെ പോലെ അഹങ്കാരത്തോടെ പറയുന്നത് കേട്ട് ഞാനൊന്ന് പുച്ഛിച്ചു ചിരിച്ചു... *"നീ ആരാണെന്നോ ഏതാണെന്നോ എനിക്കറിയില്ല... But I'm Ishaan Malik...."* എന്ന് ഞാൻ അവന്ക്കു നേരെ കൈകൊടുത്തു ഒരു സൈറ്റടിയും പാസ്സാക്കി കൊണ്ട് പറഞ്ഞതും അവനെന്റെ ആറ്റിറ്റ്യൂട് കണ്ടിട്ട് പുരികം ചുളുക്കി എന്റെ കയ്യിനേയും മുഖത്തേക്കും മാറി മാറി നോക്കി...അത് കണ്ട് 'കൊട് കൈ അളിയാ' എന്ന മട്ടിൽ എന്റെ കൈക്കു നേരെ തല കൊണ്ട് ആംഗ്യം കാണിച്ചതും അവനൊന്ന് എന്റെ മുഖത്തേക്ക് ഉറ്റുനോക്കിയിട്ട് എനിക്ക് കൈ തന്നു.... "I'm mashhood Aalim..." "Oww nice name..." അവന്റെ കൈയൊന്ന് മുറുക്കി പിടിച്ചു അവന്റെ കണ്ണിലേക്ക് നോക്കി കോട്ടി ചിരിച്ചു കൊടുത്ത് ഞാനിത് പറഞ്ഞു അവന്റെ കയ്യിൽ നിന്നും എന്റെ പിടി അഴിച്ചു... "Wow,,, Awesome ..." എന്നെ ആകമൊത്തം ഒന്ന് നോക്കിയിട്ട് ചുണ്ട് കോട്ടി ചിരിച്ച് അവൻ പറയുന്നത് കേട്ട് ഞാനൊന്ന് സൈഡിലേക്ക് നോക്കി ചിരിച്ചിട്ട് മുടിയിലൂടെ വിരലോടിച്ചു.... "I know I am awesome, So I don't care about your opinion...." എന്നെ വെറുതെ ചൊറിയാൻ വേണ്ടിയാണ് അവനങ്ങനെ പറഞ്ഞതെന്ന് മനസ്സിലായെങ്കിലും ഇങ്ങോട്ട് വന്ന് ചൊറിയുന്നവരെ അങ്ങോട്ട് കേറി മാന്തുന്ന സ്വപാവം എനിക്ക് ആവോളം ഉള്ളോണ്ട് ഞാനും ഒരു പുച്ഛത്തോടെ ചുണ്ട് കോട്ടി ഇത് പറഞ്ഞപ്പോ അവന്റെ മുഖം ശരവേഗം കനത്തു വരുന്നത് ഞാൻ ശ്രദ്ധിച്ചു കണ്ടു...

അതോടെ എന്റെ മാന്തൽ പരുപാടി അവന്ക്ക് കൊള്ളേണ്ടിടത്ത് തന്നെ കൊള്ളിയത് കണ്ട് ഞാനവൻകൊന്ന് ഇളിച്ചു കാണിച്ചു കൊടുത്തു.... "നിന്റെ ആറ്റിറ്റ്യൂട് എനിക്ക് ഇഷ്ട്ടായി..." എന്റെ മട്ടും ഭാവവും ചിരിയൊക്കെ ശ്രദ്ധിച്ച വണ്ണം അവനിത് പറഞ്ഞപ്പോ ഞാൻ അവന്ക്ക് നേരെ ദേഷ്യം ഉള്ളിൽ ഒളിപ്പിച്ചു കൊണ്ടുള്ള ഒരു പ്രസന്നമായ ചിരി പാസ്സാക്കി.. "It's not my attitude..It's my style..." എന്ന് ഞാൻ വീണ്ടും അവൻക്കിട്ട് താങ്ങി കൊണ്ട് പറഞ്ഞപ്പോ അവൻ എന്നെ പകയോടെ നോക്കുന്നത് ഞാൻ കണ്ടെങ്കിലും അവനെപോലെയുള്ള ലോക്കൽസിന്റെ അടുത്ത് വെറുതെ ഉള്ള സമയം പാഴാക്കാതെ എന്നേയും മശ്ഹൂദിനേയും മാറി മാറി നോക്കുന്ന പെണ്കുട്ടിയെ ഒന്ന് നോക്കിയിട്ട് അവിടുന്ന് തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോഴാ പിറകിൽ നിന്ന് 'ആഹ്....' എന്ന അലറൽ കേട്ടത്... അത് വേറൊന്നും അല്ല... ഞാൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോ പാവം ആ മശ്ഹൂദ് എന്നെ പിറകിലേക്ക് ചവിട്ടി തള്ളാൻ വേണ്ടി കാൽ ഉയർത്തിയതായിരുന്നു... നിർഭാഗ്യവശാൽ ഞാൻ മനക്കണക്ക് പോലെ കണ്ടതു കൊണ്ട് എല്ലാം അറിഞ്ഞും കണ്ടും എന്റെ പുറത്തു ആഞ്ഞു ചവിട്ടാൻ നിന്ന അവന്റെ കാൽ ഞാൻ പിടിച്ചു ഒടിച്ചതാ...അതിന്റെ അസഹീനമായ വേദന താങ്ങാൻ കഴിയാതെ അലറിയതാ നേരത്തെ കേട്ടത്.... അതിന്റെ കൂടെ അവന്റെ കാൽ പിടിച്ചു കറക്കിയതും കാലിന്റെ കൂടെ അവനും ഒന്ന് കറങ്ങിയിട്ട് നിലത്തേക്ക് തല ഇടിച്ചു വീണു...

അന്നേരമവൻ പഞ്ചറായ കാൽ പിടിക്കണോ അതോ ഇടിച്ചു വീണ തല പിടിക്കണോ എന്നൊന്നും അറിയാതെ വേദന കൊണ്ട് ഞെരിപിരി കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ആടി കൊണ്ട് നിലത്തു കിടക്കുന്നത് കണ്ടിട്ട് എന്തോ ഒരു മനസുഖം കിട്ടാഞ്ഞിട്ട് വീണ്ടും അവൻക്ക് ഇതിലും കൂടിയ ഡോസ് കൊടുക്കാൻ വിചാരിച്ചെങ്കിലും ആദ്യം പഞ്ചറായതൊന്ന് റെഡിയായിട്ട് ബാക്കി പിറകിലൂടെ തന്നെ കൊടുക്കാമെന്ന് കണക്കു കൂട്ടി ഞാൻ അവനെ ഒരിക്കൽ കൂടെ നോക്കിയിട്ട് ഇനിയും കാണാമെന്ന മട്ടിൽ തലയാട്ടി കോട്ടി ചിരിച്ചോണ്ട് അക്കാദമിയിലേക്ക് കയറി പോയി... അവിടുന്ന് റോയൽ അക്കാദമിയിലെ എംഡിയേയും ബാക്കി ഉള്ളവരുമായി കുറച്ചു ടൈം സ്പെൻഡ് ചെയ്തു അവിടുത്തെ കാര്യങ്ങളുടെ കിടപ്പൊക്കെ ഏകദേശം മനസ്സിലാക്കിയിട്ട് അവിടുന്ന് ഇറങ്ങി വരുമ്പോഴുണ്ട് അക്കാദമിയിലെ ഉള്ളിലുള്ള കഫേയിൽ നിന്ന് റോഷൻ എന്തെല്ലാമോ കുത്തി കേറ്റുന്നു.. അത് കണ്ട് ഞാൻ ചിരിച്ചോണ്ട് അവന്റെ അടുത്തേക്ക് പോയി അവന്റെ ഓപ്പോസിറ്റായി ഇരുന്നിട്ട് ഒരു കോഫി ഓർഡർ ചെയ്തു..... അന്നേരം തന്നെ ആരോ എന്റെ അരികിലേക്ക് വന്നു കൊണ്ട് പറയുന്നത് കേട്ട് ഞാൻ മുഖം പൊക്കി അവരെ നോക്കി... "Excuse me ..I am Julia parhi.."..... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story