QUEEN OF KALIPPAN: ഭാഗം 97

queen of kalippan

രചന: Devil Quinn

അങ്ങനെ രണ്ടു വർഷം കടന്നു പോയി...അതിനിടയിൽ പല കാര്യങ്ങളും സംഭവിച്ചു..പക്ഷെ അപ്പോഴും അവളുടെ ഉള്ളിലെ ഇഷ്ട്ടം അവനോട് തുറന്നു പറയാതെ ഉള്ളിൽ തന്നെ ഒതുക്കി വെച്ചു..അങ്ങനെ ഒരു ദിവസമാണ് ആ സംഭവം നടന്നത് രണ്ടു വർഷം കൊണ്ട് ഇശുന്റെ ജീവിതം തന്നെ മാറ്റി മറിച്ചായിരുന്നു അവൻക്ക് വേണ്ടി ലണ്ടനിൽ ഒരുക്കിയ ഒരു മ്യൂസിക് കോമ്പറ്റീഷൻ...അതിലവൻ നെയിംമിന്റെ പ്ലെസിൽ കൊടുത്തിരുന്നത് BlACK ZQUAD എന്നായിരുന്നു...അതുമാത്രമല്ല അവന്റെ വേഷം ഫുൾ ഓഫ് കവറിങ് ആയിരിക്കും...എന്തിന് മുഖം വരെ കവറിങ് ആയതിനാൽ അവന്റെ കണ്ണുകൾ മാത്രമേ കാണികയുള്ളു അന്നത്തെ കോമ്പറ്റീഷനിൽ അവന്റെ പെർഫോമൻസ് കണ്ടത് ബില്യൺസ് പീപ്പിൾസ് ആയിരുന്നു...അവിടെ തൊട്ടാണ് ലോകം മൊത്തം black zquad എന്നയാളെ അറിഞ്ഞു തുടങ്ങിയത്... അപ്പോഴും റോയൽ അക്കാദമിയിലെ ആളുകൾക്കൊഴിച്ചു വേറാർക്കും അറിയില്ലായിരുന്നു കഴിഞ്ഞ രണ്ടു വർഷങ്ങൾക്കു മുൻപ് ലോകം അറിയപ്പെട്ട ഇഷാൻ മലിക്കാണ് ഈ നിൽക്കുന്ന ബ്ലാക്ക്‌ സ്ക്വാഡ് എന്ന് ദിവസങ്ങൾ കഴിഞ്ഞു പോകെ ബ്ലാക്ക്‌ സ്ക്വാഡിനെ തേടി ഓരോ സ്റ്റേജ് പ്രോഗ്രാംസുകളും മറ്റുമൊക്കെ അവനെ തേടി എത്തി..ഓരോ പ്രോഗാംസിന്റെ ഇടയിലും അവന്റെ മുഖമൊന്ന് കാണാൻ എത്ര ആളുകൾ കൊതിച്ചിട്ടുണ്ടെന്നോ ലണ്ടനിലും അമേരിക്കയിലും അങ്ങനെ പല കോണ്ടിനെന്റിലും രാജ്യങ്ങളിലുമെല്ലാം ബ്ലാക്ക്‌ സ്ക്വാഡിന്റെ സാന്നിധ്യം വളരെ കൂടുതലായിരുന്നു..

അതു മുഖേന അവൻ വളർന്നു വന്ന ഇംഗ്ലീഷ് പോപ്പ് സിംഗറായി മാറി പിന്നീട് അവനെ തേടി പല അവാർഡ്സും വന്നു..അമേരിക്കന് മ്യൂസിക് അവാർഡ്, ബിൽബോർഡ് മ്യൂസിക് അവാർഡ്, അതിനു പുറമെ വേൾഡ് ഫേമസ് ബെസ്റ്റ് പോപ്പുലർ സിംഗറിനുള്ള അവാർഡ് വരെ അവനു ലഭിച്ചു കൊണ്ടിരുന്നു അങ്ങനെ ഒരു ദിവസമാണ് ഇംഗ്ലീഷ് പോപ്പ് സിംഗറായ ബ്ലാക്ക്‌ സ്ക്വാഡിനെ തേടി ഇന്ത്യയിലേക്ക് ഒരു ഇൻവിറ്റേഷൻ കിട്ടുന്നത്.. അവിടെയൊരു സ്റ്റേജ് പ്രോഗ്രാം...അതും മുംബൈയിൽ വെച്ച് പിന്നീട് സ്വന്തം രാജ്യമായ ഇന്ത്യയിലേക്ക് പോകാനായിരുന്നു അവരുടെ കാത്തിരിപ്പ്... അതിനിടെ ഇശുവും ജൂലിയും കൂടുതൽ അടുത്തു കൊണ്ടിരുന്നു..ഫ്രണ്ട്ഷിപ്പിലാണ് അവർ മുന്നോട്ട് പോയതെങ്കിലും ദിവസങ്ങൾ കഴിയുന്തോറും അവരുടെ ഫ്രണ്ട്ഷിപ്പ് വളർന്നു വന്നു..പക്ഷെ അപ്പോഴും ജൂലി അവളുടെ ഉള്ളിലെ സ്നേഹം മറച്ചു വെച്ചുകൊണ്ട് അവനോട് കൂടുതൽ ഇടപഴകി അങ്ങനെ ഇന്ത്യയിലേക്കു പോവാനുള്ള ദിവസം വന്നെത്തി 🌸💜🌸 "സ്റ്റീഫ്,,,ജൂലിയോടും നമ്മുടെ കൂടെ നാളെ വരാൻ പറയണം.." ഇന്ത്യയിലേക്കുള്ള യാത്രയിൽ ഉറപ്പായും ജൂലിയെ കൊണ്ടു പോകണമെന്ന് എനിക്ക് നിർബന്ധമായിരുന്നു.. കാരണം എന്റെ ഉള്ളിലെ ചില കാര്യങ്ങളൊക്കെ അവളോട് തുറന്നു പറയണം... അതിന് പറ്റിയുള്ള സന്ദർഭം ഞാൻ നേരത്തെ തീരുമാനിച്ചുറപ്പിച്ചത് കൊണ്ട് എന്റെ സീക്രെട്ട് ഗാർഡിയനായ സ്റ്റീഫനോട് ഞാനിങ്ങനെ പറഞ്ഞതും അവൻ ഓക്കെ സർ എന്നു പറഞ്ഞു ഫ്ലാറ്റിൽ നിന്നും പോയി

"ഇശു,,, എല്ലാം നീ തീരുമാനിച്ചുറപ്പിച്ചിട്ടു തന്നെയാണോ..അവളോട് നിന്റെ ഉള്ളിലുള്ളത് നീ പറയുവോ..?" ഇന്ത്യയിൽ എത്തി അവിടെ നടക്കുന്ന കാര്യങ്ങൾ ഓർത്തു ചുണ്ടിലൊരു പുഞ്ചിരി തത്തി കളിച്ചു നിൽക്കുന്ന നേരം റോഷനൊരു സംശയത്തോടെ എന്നെ നോക്കി ഇത് ചോദിച്ചപ്പോ ചുണ്ടിലെ പുഞ്ചിരിയെ തട്ടി കളയാതെ തന്നെ ഞാനവനെ നോക്കി "എന്തുകൊണ്ടും എന്റെ ഉള്ളിലെ കാര്യങ്ങൾ തുറന്നു പറയേണ്ടത് നാളെ തന്നെയാണ്... അക്കാര്യം ഉള്ളിൽ തന്നെ അടക്കി പിടിച്ചു നടക്കാനൊന്നും എന്നെ കിട്ടില്ല... സോ എല്ലാം ഞാൻ അവളുടെ കണ്ണിൽ നോക്കി പറയും... അവൾ എന്തു തീരുമാനം എടുക്കുമെന്നൊന്നും എനിക്കറിയില്ല.. പക്ഷെ ഞാൻ പറയാൻ തീരുമാനിച്ചതെല്ലാം അവളോട് പറയുക തന്നെ ചെയ്യും..." മനസ്സിൽ ചില കാര്യങ്ങളെല്ലാം തീരുമാനിച്ചുറപ്പിച്ചു കൊണ്ട് ഒരിളം പുഞ്ചിരിയോടെ ഞാൻ പറഞ്ഞത് കേട്ട് റോഷൻ ഒരാക്കലോടെ ഒന്ന് ചിരിച്ചിട്ട് അവിടുന്ന് എഴുനേറ്റ് പോയി പിറ്റേന്ന് ഞങ്ങൾ മോർണിങ് ഫ്ളൈറ്റിന് ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്ക് പോയി...മുംബൈയിൽ ഞങ്ങൾക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും അവിടെ അറൈഞ്ച് ചെയ്തിട്ടുണ്ടായിരുന്നത്‌ കൊണ്ട് ഞങ്ങൾക്ക് ഒരുക്കി തന്ന ഫ്ലാറ്റിലേക്ക് പോയി 🌸💜🌸 അന്ന് വൈകുന്നേരമാണ് ഷോ എന്നറിയുന്നത് കൊണ്ട് ഇശു സോങിൽ കോണ്സെൻട്രേറ്റ് ചെയ്തും ജൂലി ഹാളിലിരുന്ന് ഇശുനെ ഫോക്കസ് ചെയ്തും ഇരുന്നു അതിനിടയിൽ ഇശു അവളോട് കുറച്ചു കാര്യങ്ങൾ നൈറ്റിൽ നിന്നോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞതും അന്നേരം ജൂലിയുടെ ഹൃദയം വല്ലാതെ മിടിച്ചു കൊണ്ടിരുന്നു തന്റെ ഉള്ളിലെ ഇഷ്ട്ടം അവനറിഞ്ഞോ,

അതോ അവൻക്കും തന്നോട് ക്രഷ് ഫീൽ ചെയ്തോ... അവനിന്ന് എന്നെ പ്രെപ്പോസ് ചെയ്യുമോ,അവന്റെ ഉള്ളിലും എന്നോട് ഇഷ്ട്ടമുണ്ടായിരുന്നോ അങ്ങനെ പല ചിന്തകളും അവളുടെ ഉള്ളിൽ കുമിഞ്ഞു കൂടി വൈകുന്നേരമായപ്പോ അവർ ഷോ ക്ക് വേണ്ടി റെഡിയായി നിന്നു... അന്നേരം ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്നും നേരെ നോക്കിയാലുള്ള വലിയ സ്റ്റേഡിയത്തിൽ ആളുകൾ കുമിഞ്ഞു കൂടി കൊണ്ടിരുന്നു... പക്ഷെ ഇതൊന്നും അറിയാതെ പിന്നീടെന്തു സംഭവിക്കുന്നു പോലും അറിയാതെ ചിരിച്ചു സന്തോഷിച്ചു നിൽക്കുന്ന രണ്ടു ആളുകളുണ്ടായിരുന്നു അതിനിടക്ക്.. ഐറയും ജാസിയും "ആദ്യത്തെ റൗഡിലെ സോങ് കഴിഞ്ഞാൽ നീ സ്റ്റേഡിയത്തിന്റെ പിറകിലേക്ക് വരണം.." ഷോ തുടങ്ങാൻ ആയപ്പോ ഒരിക്കൽ കൂടെ ഇശു ജൂലിയെ നോക്കി ഒരിളം പുഞ്ചിരിയോടെ പറഞ്ഞതും അവൾക്ക് ഉറപ്പായിരുന്നു തന്നെ പ്രൊപ്പോസ് ചെയ്യാനുള്ള പുറപ്പാടിലാണ് അവനെന്ന്..അതു കൊണ്ട് തന്നെ അവൾ പുഞ്ചിരിച്ചു കൊണ്ട് തലകുലുക്കി കാണിച്ചിട്ട് അവനൊരു ഓൾ ദി ബെസ്റ്റ് കൊടുത്തതും കണ്ണ് മാത്രം കാണും വിധമുള്ള ഫുൾ ഫേസ് മാസ്‌ക് എടുത്തു വെച്ചിട്ട് അവൻ സ്റ്റേജിലേക്ക് സോങ് പാടി കൊണ്ട് നടന്നു പോയി ഇതേസമയം അവൾ സ്റ്റേജിന്റെ സൈഡിൽ നിന്നും ഇശു പാടുന്നത് ഒന്നു രണ്ടു നിമിഷം നോക്കി നിന്നിട്ട് അവൾ നേരെ ഫ്ലാറ്റിലേക്ക് ഓടി പോയിട്ട് അവന്ക്ക് വേണ്ടി വാങ്ങിച്ചു വെച്ച ഫ്രഷ് റോസിന്റെ ബൊക്കയെടുത്തു ബാൽക്കണിയിലേക്ക് പോയി.

.അവിടുന്ന് നേരെ നോക്കിയാലുള്ള വലിയ സ്റ്റേഡിയത്തിൽ ഒരു മിന്നായം പോലെ ലൈസർ ലൈറ്റിന്റെ ശോഭയിൽ ഉദിച്ചു നിൽക്കുന്ന ഇശുനെ കണ്ടതും അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു അതു കാരണം അവൾ കൈപ്പിടിയിൽ ഒതുക്കി വെച്ച ബൊക്കയിലേക്ക് മൂക്കടുപ്പിച്ച് അതിന്റെ മത്തു പിടിക്കുന്ന ഗന്ധം ഉള്ളിലേക്ക് വലിച്ചു കയറ്റിയിട്ട് ഒരുനിമിഷം അവൾ കണ്ണുകളടച്ചു നിന്നു ഇനിയും ഇങ്ങനെ നിന്നാൽ അവന്റെ സോങ് കഴിയുമ്പോഴേക്കും ഞാനവിടെ എത്തില്ല എന്നു ചിന്തിച്ചിട്ടവൾ കണ്ണുകൾ വലിച്ചു തുറന്നിട്ട് പുറത്തേക്ക് നടന്നു അവളങ്ങനെ സ്റ്റേജിന്റെ അരികിൽ എത്തിയതും സൈഡിലുള്ള എക്സിറ്റ് എന്നെഴുതിയ വഴിലൂടെ പോയിട്ട് സ്റ്റേഡിയത്തിന്റെ പിറകിലേക്ക് ചെന്നു അവനെ വൈറ്റ് ചെയ്തു അവന്റെ സോങ് കഴിഞ്ഞിട്ടും അവനെ കാണാത്തതു കൊണ്ട് അവൾ മുഖം വാട്ടി കൊണ്ട് നിരാശയായി നിൽക്കുമ്പോഴാണ് അവൾ സൈഡിലൊരു ഇരിപ്പിടം കണ്ടത്..അവിടെ ഒരു പെണ്കുട്ടി ഇരിക്കുന്നുണ്ടായിരുന്നു..പക്ഷെ അവൾ അറിഞ്ഞിരുന്നില്ല താൻ സ്നേഹിക്കുന്ന ഇഷാൻ മാലിക്കിന്റെ ഭാവി ഭാര്യയായ ജെസ ഐറയാണ് അതെന്ന് ഇതൊന്നും അറിയാതെ അവൾ ഇരിപ്പിടത്തിന്റെ അടുത്തേക്ക് പോയിട്ട് സൈഡിൽ ഇരിക്കുന്ന ഐറയെ ഒന്ന് നോക്കിയിട്ട് അവളുടെ സൈഡിലായി ഇരുന്നു..ഒറ്റ നോട്ടത്തിൽ തന്നെ നിഷ്കളങ്കമായ മുഖത്തിനുടമയായ ഐറയെ കണ്ട് ജൂലിയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു...

അതു കാരണമവൾ ഐറയോട് മലയാളി ആണോയെന്ന് ചോദിച്ചതും ഐറ അതിനൊന്ന് പുഞ്ചിരിച്ചു കാണിച്ചു കൊടുത്തു അന്നേരമാണ് ജൂലിയുടെ കയ്യിലിരിക്കുന്ന റെഡ് റോസ് ബൊക്കയിലേക്ക് ഐറയുടെ കണ്ണുകൾ നീണ്ടു പോയത്.. അതു കാരണം അവൾ ഇതെന്തിനാണെന്നൊക്കെ ചോദിച്ചെങ്കിലും ജൂലി അതിനൊരു വ്യക്തമായ മറുപടി നൽകാതെ സ്റ്റേജിൽ പ്രോഗ്രാം തുടങ്ങിയെന്ന് പറഞ്ഞു സൈഡിലേക്ക് പോയി.. അപ്പോഴും ഇശുനെ ഇത്ര നേരം വൈറ്റ് ചെയ്തു നിന്നിട്ടും അവനെ കാണാത്തത് കൊണ്ട് ജൂലിയുടെ ഉള്ളിലൊരു നീരസം ഉണ്ടായിരുന്നു 🌸💜🌸 ഫസ്റ്റ് റൌണ്ട് സോങ് പാടുമ്പോഴും എന്റെ ഉള്ളിൽ ജൂലിയെ കാണണമെന്നായിരുന്നു..അതു കാരണം ഇതൊന്ന് വേഗം കഴിഞ്ഞെങ്കിൽ എന്നാശിച്ചു പോയി..അങ്ങനെ എന്റെ സോങ് കഴിഞ്ഞതും ഇതുവരെ ലൈസർ ലൈറ്റിൽ തിളങ്ങി നിൽക്കുന്ന ഞാൻ ഇരുട്ടിലേക്ക് മറഞ്ഞു പുറത്തേക്ക് പോയി അന്നേരം സ്റ്റീഫെനിക്ക് വെള്ളം കുടിക്കാനും വേണ്ടി വാട്ടർ ബോട്ടിൽ തന്നെങ്കിലും ഞാൻ നോ താങ്ക്സ് എന്നു പറഞ്ഞ് ജൂലിയെ കാണാൻ വേണ്ടി ദൃധിയിൽ സ്റ്റേഡിയത്തിന്റെ പിറക് വശത്തേക്ക് പോകാൻ നിൽക്കുമ്പോഴാ ആംഗർ എൻ്റെയടുത്തേക്ക് വന്നിട്ട് നിങ്ങളുടെ മുഖം ഫാൻസുകാർക്ക് കാണണമെന്നു പറഞ്ഞ് ഒച്ചവെക്കുന്നുണ്ടെന്ന് പറഞ്ഞത് ആദ്യം ഞാനതിനെ എതിർത്തെങ്കിലും പിന്നീട് അവരെല്ലാം ഡയഫ്രം പൊട്ടി പോകും വിധം ആർത്തു പറയുന്നത് സ്റ്റേജിന്റെ സൈഡിൽ നിൽക്കുന്ന എന്റെ ചെവിയിൽ വരെ എത്തി നിന്നതും ഇതുവരെ എന്നെ കാണാൻ കൊതിക്കുന്ന ആളുകളെ നിരാശപ്പെടുത്താൻ എനിക്കാഗ്രഹം ഇല്ലാത്തത് കൊണ്ട് സഹികെട്ട് ഞാൻ അവർക്ക് സമ്മതം കൊടുത്തു

അതു കാരണം എനിക്കവിടുന്ന് ജൂലിയുടെ അടുത്തേക്ക് പോകാൻ കഴിയാത്ത അവസ്ഥയാണെങ്കിലും എങ്ങനെയെങ്കിലും അവളുടെ അടുത്തെത്താൻ മനസ്സ് വെമ്പൽ കൊണ്ടപ്പോ ഞാൻ മുന്നും പിന്നും നോക്കാതെ സ്റ്റേജിൽ നിന്നും ഇറങ്ങി പോരുന്ന നേരമാണ് ഏതോ പെണ്ണിന്റെ ആർത്തു വിളി എന്റെ ചെവിയിലേക്ക് എത്തിയത്..അത് കേൾക്കേണ്ട താമസം ഹൃദയമെല്ലാം വല്ലാതെ മിടിക്കാൻ തുടങ്ങിയതും ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കി ആദ്യം വന്ന സൗണ്ട് പിന്നീട് കേൾക്കാത്തത് കൊണ്ട് ഇതൊക്കെ എന്റെ അനാവിശ്യമായ തോന്നലാണെന്ന് ചിന്തിച്ചെങ്കിലും എന്തുകൊണ്ടോ എന്റെ ഹൃദയം വല്ലാതെ മിടിക്കുന്നത് കൊണ്ട് പുറത്തേക്കു പോവാനുള്ള എക്സിറ്റ് എന്നു കണ്ട വഴിയിലൂടെ പോകാൻ നേരമാണ് മുംബൈയിലെ എന്റെ സ്പോണ്സേർസ് എന്നെ കണ്ടത് അന്നേരം തന്നെ ആംഗർ സ്റ്റേജിൽ നിന്ന് BLACK ZQUAD എന്നു വിളിച്ചു കൂവിയതും ഒപ്പമായിരുന്നു...അത് കേട്ടപ്പോ തന്നെ എന്റെ കൂടെ ഉള്ളവർ എന്നെ സ്റ്റേജിലേക്ക് പറഞ്ഞയച്ചതും ഞാൻ മനസ്സില്ലാ മനസ്സോടെ സ്റ്റേജിലേക്ക് കയറി ചെന്നു അപ്പൊ ലക്ഷ്യത്തിൽ പരം ആളുകൾ എൻ്റെ മുഖം കാണാൻ ആകാംക്ഷയോടെ നിൽക്കുന്നത് കണ്ടതും ഞാനൊന്ന് നെടുവീർപ്പിട്ടു കൊണ്ട് സൈഡിൽ നിന്നും ഗിറ്റാർ എടുത്തിട്ട് സോങ് പാടാൻ തുടങ്ങി..അതിന്റെ കൂടെ മുഖത്തു നിന്ന് പതിയെ പതിയെ മുഖത്തു ധരിച്ച മാസ്ക്ക് ഊരി മാറ്റി മുംബൈയിൽ നടക്കുന്ന ബ്ലാക്ക്‌ സ്ക്വാഡിന്റെ ഷോ ലോകം മൊത്തം ലൈവായി

കാണുന്നതിനാൽ പെട്ടന്നവൻ മാസ്‌ക് ഊരി മാറ്റിയപ്പോ രണ്ടു വർഷങ്ങൾക്ക് മുൻപ് ഫൈമസായ ഇഷാൻ മാലിക് ആണ് ബ്ലാക്ക്‌ സ്ക്വാഡ് എന്ന് അറിഞ്ഞതിൽ എല്ലാവരിലും ഒരമ്പരപ്പും കൂടെ സന്തോഷവും ഒരുമിച്ചു വന്നു.. അതു കാരണം അവർ വാ പൊത്തി പിടിച്ചു ആനന്ത കണ്ണുനീര് പൊഴിച്ചു കൊണ്ട് സന്തോഷം കൊണ്ട് ആഹ്ലാദിച്ചു സ്റ്റേഡിയത്തിലെ ലക്ഷ കണക്കിന് ആളുകളെല്ലാം എക്സൈറ്റ്‌മെന്റ് കൊണ്ട് ഞാൻ പാടുന്ന സോങിൽ ലഴിച്ചു കൊണ്ട് ഫോണിലെ ഫ്ലാഷ് മാത്രം ഓണ് ചെയ്ത് ശാന്തമായി നിന്നതും ഞാൻ കണ്ണുകടച്ചു സോങ് പാടികൊണ്ടിരുന്നു കുറച്ചു സമയത്തിന് ശേഷം സോങ് പാടി തീർന്നതും അവിടെ കൂടിയവരെല്ലാം എന്നെ തന്നെ നോക്കി ബ്ലാക്ക്‌ സ്ക്വാഡ് എന്നു വിളിച്ചു കൂവുന്നുണ്ടേലും ഞാനതൊന്നും നോക്കാൻ നിക്കാതെ സ്റ്റേജിൽ നിന്നും ഇറങ്ങി സ്റ്റേഡിയത്തിന്റെ പിറകിലേക്ക് ഓടി അപ്പൊ അവിടെയുള്ള പൊളിഞ്ഞു ചാടാറായ ഒരു ചെറിയ വീടിനു ചുറ്റും ആളുകൾ തിങ്ങി നിറഞ്ഞു നിക്കുന്നത് കണ്ടതും എന്റെ ഹാർട്ട് ബീറ്റെല്ലാം വല്ലാതെ കുതിച്ചുയരാൻ തുടങ്ങി.. അതു കാരണം ഓരോ ചുവട് മുന്നോട്ടു വെക്കുമ്പോഴും ഹൃദയം നിഃചലമാകുന്ന പോലെ തോന്നിയെങ്കിലും ഞാനതൊട്ടും ഗൗനിക്കാൻ നിക്കാതെ മുന്നിലുള്ള ആളുകളെ വകഞ്ഞു മാറ്റി കൊണ്ട് ഉള്ളിലേക്ക് കടന്നതും അവിടെ ചിന്നി ചിതറി കിടക്കുന്ന റോസുകൾക്കിടയിൽ ജീവച്ഛവം പോലെ കിടക്കുന്ന ജൂലിയെ കണ്ട് ഒരു നിമിഷം ഞാനൊന്ന് തറഞ്ഞു നിന്നു മുമ്പിൽ കാണുന്നത് സത്യമാണോ

അതോ സ്വപ്നമാണോ എന്നൊന്നും അറിയാതെ ഞാനൊരു മരവിച്ച പോലെ നിൽക്കുന്ന സമയത്താണ് എന്റെ സൈഡിൽ നിന്നും എന്തോ വീഴുന്ന പോലെ തോന്നിയത്.. അതു കണ്ട് ഞാൻ സ്വബോധത്തിലേക്ക് വന്നു കൊണ്ട് നിലത്തേക്ക് നോക്കിയപ്പോ ഒരു വാട്ടർ ബോട്ടിൽ നിലത്തു കിടക്കുന്നതാണ് കണ്ടത്.. അതിന്റെ അടുത്തൊരു പെണ്കുട്ടി നിൽക്കുന്നത് ഞാൻ കണ്ടെങ്കിലും അത് നീയായിരുന്നെന്ന് നിന്റെ പാസറ്റ് അറിയുന്നത് വരെ എനിക്കറിയില്ലായിരുന്നു ഐറാ.." ൦൦🌸❤🌸൦൦ എന്നു ഞാൻ പറഞ്ഞു നിർത്തി കൊണ്ട് ഐറയെ നോക്കിയതും അവൾ തേങ്ങി കൊണ്ട് ചുണ്ടുകൾ കടിച്ചു പിടിച്ചു തല താഴ്ത്തി ഇരിക്കുവായിരുന്നു.. അതെന്നെ കൊല്ലാതെ കൊന്നെങ്കിലും ഇത് വരെ പറഞ്ഞിട്ട് ബാക്കി കൂടെ പറയേണ്ടത് എന്റെ കടമ ആയതിനാൽ ഞാനൊന്ന് നെടുവീർപ്പിട്ടു കൊണ്ട് ബാക്കി തുടർന്നു "ആ ഒരു നിമിഷം എനിക്ക് ചുറ്റുമുള്ളതെല്ലാം മങ്ങിയ പോലെയായിരുന്നു.. അതു കാരണം നിന്റെ മുഖമൊന്നും ഞാനൊട്ടും ശ്രദ്ധിക്കാന് നിന്നിട്ടില്ല..പക്ഷെ സൈഡിൽ പോലീസുകാർക്കിടയിൽ നിൽക്കുന്ന പയ്യനായ ജാസിയെ കണ്ട് ഞാനൊരു നിമിഷം അവനെ നോക്കി നിന്നു... അവനാണോ ജൂലിയെ കൊന്നത് എന്നൊരു ചോദ്യം എന്റെ ഉള്ളിൽ മിന്നി മറഞ്ഞു അന്നാ ദിവസം കഴിഞ്ഞത് മുതൽ ഞാൻ ബ്ലാക്ക്‌ സ്ക്വാഡിനേയും സോങ്ങിനേയും വെറുത്തു തുടങ്ങി..അതു കൊണ്ട് തന്നെ ലണ്ടനിൽ നിന്ന് ഒരു ബ്രെക്ക് എടുത്തു വില്ലയിലേക്ക് തന്നെ വന്നു വർഷത്തിലൊരിക്കൽ ലണ്ടനിൽ നിന്നും എപ്പോഴെങ്കിലും വില്ലയിലേക്ക് വരുമ്പോ മൈൻഡ് റിലാക്സ് ചെയ്യാനും വേണ്ടി ഇരിക്കുന്ന പ്ലെസ് ആയിരുന്നു ഈ ഗ്രീൻ ഹോം...

ഇവിടെയാണ് എന്റെ മ്യൂസിക് ഇൻസ്ട്രേമെന്റ്സൊക്കെ വെച്ചിരുന്നത്..പക്ഷെ പിന്നീട് മുതൽ എനിക്കീ സ്ഥലം വെറുത്തു തുടങ്ങി വില്ലയിലേക്ക് വന്ന ദിവസം ഞാൻ ഗ്രീൻ ഹോമിൽ ദേഷ്യം തീരുവോളം തല്ലി പൊട്ടിച്ചതാണ് ഈ കാണുന്നതൊക്കെ.." എന്റെ കാലിനു ചുവട്ടിൽ കിടക്കുന്ന പൊട്ടിയ ഗിറ്റാറും മറ്റുമൊക്കെ നോക്കി കൊണ്ട് ഞാൻ പറഞ്ഞു നിർത്തിയതും ഐറ കൂടുതൽ അവളുടെ കയ്യിലിരിക്കുന്ന മാഗസിനിൽ പിടി മുറുക്കി ഇരുന്നു "പിന്നീടുള്ള ദിവസങ്ങളിലെല്ലാം തനിയെ ഇരിക്കാനായിരുന്നു എനിക്കിഷ്ട്ടം..അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു പോകെ ഉപ്പ എന്നെ ബിസിനസ്സിലേക്ക് കൊണ്ടു വന്നു..അതിൽ നിന്നും പതിയെ പതിയെ ഞാൻ പഴതെല്ലാം മറക്കാൻ തുടങ്ങി.. അങ്ങനെ ഒരിക്കെയാണ് നിന്റെ ആലോചന എന്റെ അടുത്തെത്തിയത്.. ആദ്യം ഞാൻ വേണ്ടെന്ന് പറഞ്ഞെങ്കിലും മറ്റുള്ളവർ എന്റെ അവസ്ഥ കണ്ട് വീണ്ടും വീണ്ടും നിർബന്ധിച്ചത് കൊണ്ടാണ് നിന്നെ ഞാൻ വിവാഹം ചെയ്തത് ആദ്യത്തെ ദിവസം മാത്രം നിന്നോട് സ്നേഹത്തോടെ അഭിനയിച്ചു.. കാരണം ഉമ്മിക്കും ഉപ്പാക്കും വേണ്ടി തന്നെ..പക്ഷെ പിന്നെ നിന്റെ കൂടെയുള്ള ഒരു ജീവിതം എനിക്ക് മുന്നോട്ട് കൊണ്ടു പോകാൻ കഴിയാത്തത് കൊണ്ടാണ് നിന്നെ എങ്ങനെയൊക്കെ ഒഴുവാക്കാൻ പറ്റുമോ അങ്ങനെയൊക്കെ നിന്നെ അവോയ്ഡ് ചെയ്തത്..പക്ഷെ അപ്പോഴും നീ വീണ്ടും വീണ്ടും എന്നിൽ നിന്നും അകലാതെ അടുത്തേക്ക് തന്നെ വന്നു.

.അങ്ങനെ ഒരു ദിവസമാണ് ഞാൻ മറക്കാൻ ശ്രമിക്കുന്ന എന്റെ പാസ്റ്റ് വീണ്ടും നീ ഓർമിപ്പിച്ചത് ഒരു ദിവസം നീയൊരു സോങ് പ്ലേ ചെയ്തിട്ട് എനിക്ക് ദേഷ്യം വന്ന് ഞാൻ നിന്നെ എന്തെല്ലാമോ ചെയ്തില്ലേ ...ആ സോങ്ങാണ് ഞാനീ ലോകത്ത് ഏറ്റവും വെറുക്കുന്ന സോങ്.. അതായിരുന്നു ഞാൻ അവസാനമായി പാടിയ സോങ്...എന്റെ മുഖം കാണികൾക്ക് മുമ്പിൽ തുറന്നു കാണിച്ചപ്പോൾ പാടി സോങ്.." 🌸💜🌸 എന്നു ഇശു പറഞ്ഞപ്പോഴാണ് എന്റെ മൈൻഡിലൂടെ അന്ന് ഞാനാ സോങ് കേട്ടതും അത് കേട്ടിരിക്കുമ്പോൾ പെട്ടന്ന് ഇശു ഫോണിലെ സോങ് ഓഫാക്കി വെച്ചിട്ട് എന്റെ കവിൾ കുത്തി പിടിച്ചു എന്തെല്ലാമോ അലറി കൊണ്ട് ഫോണെറിഞ്ഞു പൊട്ടിച്ചു പോയതെല്ലാം മിന്നി മറഞ്ഞത്..അന്ന് ഇശു പറഞ്ഞ വാക്കുകൾ ഇപ്പോഴും എന്റെ ചെവിയിൽ അലയടിക്കുന്നത് കേട്ട് ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു "ഈ സോങ് എവിടുന്ന് കിട്ടി എന്ന് ഞാൻ ചോദിക്കുന്നില്ല.. പക്ഷെ നീയീ സോങ് വീണ്ടും പ്ലേ ചെയ്തെന്ന് ഞാനറിഞ്ഞാൽ അന്ന് നിന്റെ സ്ഥാനം ഈ വില്ലക്കു പുറത്തായിരിക്കും..." എന്നവൻ കടുകട്ടിയോടെ അന്ന് പറഞ്ഞ കാര്യം വീണ്ടും വീണ്ടും ചെവിയിൽ അലയടിച്ചു കൊണ്ടിരിക്കെ ഞാൻ കൂടുതൽ കണ്ണുകൾ ഇറുക്കി ചിമ്മി തുറന്നതും കണ്ണിൽ കുമിഞ്ഞു കൂടിയ വെള്ളം ടാപ്പ് തുറന്ന് പോലെ കവിളിലൂടെ ഒഴുകാൻ തുടങ്ങി "ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ വീണ്ടും നീ ഓർമിപ്പിച്ചു കൊണ്ടിരിക്കെ എനിക്ക് എന്നെ തന്നെ നിയന്ത്രണം വിട്ടാണ് അന്നു ഞാനങ്ങനെയൊക്കെ പറഞ്ഞത്..പിന്നീട് എന്റെ അന്വേഷണം ജൂലിയെ ആരു കൊന്നു എന്നതിലായിരുന്നു.. നിന്റെ ജാസി കൊന്നതല്ലായെന്ന് എനിക്ക് അറിയാമായിരുന്നു.. പക്ഷെ 'പിന്നാര്?'

എന്നൊരു ചോദ്യം അവശേഷിച്ചപ്പോഴാണ് മഷ്ഹൂദിന്റെ കാര്യം ഓർമയിലേക്ക് വന്നത് ലണ്ടനിൽ ആയിരിക്കെ ജൂലിയെ തൊടാൻ നോക്കിയതിനു എന്റെ അടുത്തു നിന്ന് കിട്ടി ബോധിച്ചതിന് ശേഷം പിന്നീടവനെ ഞാൻ കണ്ടിട്ടില്ല.. അതുകൊണ്ട് തന്നെ അവന്റെ കാര്യം ഞാൻ പാടെ മറന്നു പോയിരുന്നു... പക്ഷെ ഞാൻ ബിസിനസ്സിലേക്ക് കയറിയ ഒരു വർഷം കഴിഞ്ഞപ്പോ തന്നെ അവനും ബിസിനസ്സിലേക്ക് കയറിട്ടുണ്ടെന്ന് പിന്നീടാണ് അറിഞ്ഞത് ജൂലിയെ കൊന്നത് അവൻ തന്നെയാണോ എന്നുള്ള എന്റെ സംശയം ശെരിയാണെന്ന് ഞാൻ കണ്ടുപിടിച്ചു.. അതും അവന്റെ നാവിൽ നിന്നു തന്നെ... എന്നെ ചവിട്ടി താഴ്ത്താൻ വേണ്ടിയും അവളെ എങ്ങനെയെങ്കിലും പിച്ചി ചീന്തി കൊല്ലുക എന്ന ലക്ഷ്യത്തോടേയുമാണ് അവനവളെ കൊന്നത് പിന്നീട് അവാർഡ് ഫൻഷനിൽ വെച്ച് നിന്നേയും അവൻ വാഷ് റൂമിൽ വെച്ച് ഉഭദ്രവിച്ചില്ലേ..പക്ഷെ അന്നവൻ അറിയില്ലായിരുന്നു എന്റെ ഭാര്യയാണ് നീയെന്ന്..ഏതൊരു പെണ്ണിനേയും വെറുതെ വിടാത്തവനാ ആ പന്ന @$#** .. അന്ന് ഞാനും അവനും കൂടെ ഒരു മീറ്റപ്പ് ഉണ്ടായിരുന്നു..അന്നവൻ വീണ്ടും അഞ്ചു വർഷങ്ങൾക്കു മുമ്പ് കിട്ടി ബോധിച്ചതിനേക്കാൾ ഏറെ എന്റെ അടുത്തു നിന്ന് കിട്ടി ബോധിച്ചിട്ടുണ്ട്.. ഇപ്പോഴവൻ അതിന്റെ ക്ഷീണം കൊണ്ട് ജീവച്ഛവം പോലെ വെന്റിലേറ്ററിൽ കിടക്കുന്നുണ്ട്.." അന്ന് അവാർഡ് ഫൻഷന്റെ ദിവസം മഷ്ഹൂദ് എന്നെ ചെയ്തതൊക്കെ ഓർത്തപ്പോ ഒരുതരം അറപ്പ് തോന്നി.. അതിന്റെ കൂടെ ഞാനും ആലിയും ഒരു ദിവസം ഹോസ്പിറ്റലിലേക്ക് പോയപ്പോ അവിടുത്തെ വെന്റിലേറ്ററിൽ മഷ്ഹൂദ് കിടക്കുന്നതൊക്കെ ഓർത്തപ്പോ ഞാൻ മുഷ്ട്ടി ചുരുട്ടി പിടിച്ചു നിന്നു

"അന്നത്തോടെ അവന്റെ കാര്യത്തിലെല്ലാം തീരുമാനം ആയെങ്കിലും സത്യങ്ങളെല്ലാം അറിയുന്ന എനിക്ക് ജൂലിയെ കൊന്നു എന്നു പറയുന്ന നിരപരാധിയായ ജാസിയെ എങ്ങനെ എങ്കിലും സെൻട്രൽ ജെയിൽ നിന്നും ഇറക്കണമായിരുന്നു..അതിനു വേണ്ടി പല സ്ഥലത്തും ഞാൻ കയറി ഇറങ്ങി കൊണ്ടിരുന്നു.. അപ്പോഴും എനിക്കറിയില്ലായിരുന്നു ജെയിലിൽ കിടക്കുന്ന ആ പയ്യൻ നിന്റെ ഒറ്റ സുഹൃത്താണെന്ന്.. നിന്റെ പാസ്റ്റ് അറിഞ്ഞത് മുതലാണ് നീയന്ന് മുംബൈയിലേക്ക് വന്നെന്നും ജാസിയാണ് ജൂലിയുടെ മർഡറിന് ജെയിലിൽ കിടക്കുന്ന പയ്യനെന്നും അറിഞ്ഞത്...അവിടെ മുതൽ ഞാൻ ജാസിയെ ഇറക്കാനുള്ള തെളിവുകൾ കണ്ടെത്താൻ തുടങ്ങി അന്ന് നീയെനിക്ക് കാണിച്ചു തന്ന ആ വീഡിയോയിൽ നാലഞ്ചു സംഘം കൂടി ജൂലിയെ ആക്രമിച്ചു കൊല്ലുന്നതായിരുന്നു...അതു ഞാൻ റിപ്പീറ്റടിച്ചു കണ്ടപ്പോഴാണ് മറ്റൊരു കാര്യം കണ്ടത്... അന്ന് നീ പറഞ്ഞിരുന്നില്ലേ ഈ മർഡറിന് പിറകിൽ സൽമാൻ അല്ല വേറെ ഒരാളാണെന്ന്... അതാരാണെന്ന് നിന്നോട് ഞാൻ ചോദിച്ചപ്പോ നീ ഒന്നും പറഞ്ഞില്ലെങ്കിലും എനിക്കറിയാമായിരുന്നു അതിനു പിറകിൽ ആ മഷ്ഹൂദ് ആണെന്ന് ജൂലിയുടെ മുഖത്തുള്ള മോതിരത്തിൻ്റെ പാട് കണ്ടിട്ടാണ് നീയത് മഷ്ഹൂദാണ് ചെയ്തതെന്ന് മനസ്സിലാക്കിയതും എനിക്കറിയാമായിരുന്നു...ഇതെല്ലാം നിന്നിൽ നിന്നും മറച്ചു വെച്ചതിനെല്ലാം ഒറ്റ കാരണമേ ഉണ്ടായിരുന്നുള്ളു... എന്റെ കഴിഞ്ഞു പോയ അദ്ധ്യായം നീ ഒരിക്കലും അറിയരുതെന്ന്..

അതു നിന്നെ എത്ര മാത്രം വേദനിപ്പിക്കുമെന്ന് എനിക്കറിയാമായിരുന്നു.." എന്നവൻ പറഞ്ഞു പൂർത്തിയാക്കിയതും ഞാനൊരു നിമിഷം നിറ മിഴികളോടെ മാഗസിനിലേക്ക്‌ നോക്കി..അവൻ ഇഷ്ട്ടപ്പെട്ട ജൂലിയ പർഹി എന്ന കുട്ടിയാണ് അവന്റെ കൂടെയും ക്യാൻവാസിലും ഉള്ളതെന്ന് അറിഞ്ഞപ്പോ ഉള്ളമൊക്കെ വെന്തുരുകുന്ന പോലെ അവൻ ഒരിക്കൽ പോലും ഞാൻ ഇഷ്ട്ടപ്പെട്ട കുട്ടിയാണ് ജൂലിയ പർഹിയെന്ന് പറഞ്ഞില്ലെങ്കിൽ പോലും അവന്റെ കണ്ണുകളിൽ നോക്കി എനിക്കത് മനസ്സിലാക്കുവാൻ ഉള്ളതെ ഉള്ളു..അവന്റെ ഉള്ളിലെ സ്നേഹം പറയാനായിരിക്കും അവളെ സ്റ്റേഡിയത്തിന്റെ പിറകിലേക്ക് വിളിച്ചു വരുത്തിയതും എല്ലാം കൂടെ ആലോചിച്ചിട്ട് ഈ ലോകം തന്നെ അവസാനിച്ചാൽ മതിയായിരുന്നു എന്നൊരു നിമിഷം തോന്നി പോയി... അല്ലേലും ഏതൊരു ഭാര്യക്കാണ് സ്വന്തം ഭർത്താവ് മറ്റൊരു പെണ്ണിനെ സ്നേഹിച്ചിരുന്നെന്ന് ഉൾക്കൊള്ളാൻ കഴിയുക.. ആർക്കും കഴിയില്ല അതാണ് എന്റെ അവസ്ഥയും...ആ പെണ്ണ് ആരായിരുന്നെന്ന് ഇശുനോട് ചോദിക്കേണ്ടായിരുന്നു എന്നിപ്പോ തോന്നാ...തൊണ്ടയൊക്കെ വറ്റി വരണ്ടുണക്കി വേദനിക്കുന്ന പോലെ ഓരോന്ന് ആലോജിച്ച് തലയൊക്കെ പൊട്ടി തെറിക്കുന്ന പോലെ..കണ്ണുകളെല്ലാം അനുസരണയില്ലാതെ നിറഞ്ഞൊഴുകുന്നുണ്ട്...അതിനെ എത്ര തന്നെ തുടച്ചു മാറ്റിയിട്ടും അത് കവിഞ്ഞൊഴുകി...

ഒരു പക്ഷെ ആ കണ്ണുനീരെല്ലാം എന്റെ വേദനകളായിരിക്കും എന്റെ ഇശുച്ചൻ വേറൊരു പെണ്ണിനെ ഇഷ്ട്ടപ്പെട്ടിരുന്നു എന്നറിഞ്ഞത് മുതൽ ഹൃദയം വല്ലാതെ മിടിച്ചു കൊണ്ടിരിക്കുവാണ്...ചിലപ്പോ ഞാനവനെ അത്രത്തോളം സ്നേഹിച്ചത് കൊണ്ടാവാം.. എന്തോ ഈ നിമിഷം ഞാനൊന്ന് മരിച്ചു പോയെങ്കിൽ എന്നാശിച്ചു പോകുവാ വിറക്കുന്ന കൈകൾ കൊണ്ട് കൂടുതൽ മാഗസിനിൽ പിടി മുറുക്കി കൊണ്ട് അവർ രണ്ടു പേരും ചിരിച്ചു കൊണ്ട് നിൽക്കുന്ന ചിത്രത്തിലേക്ക് നിർവികാരമായി നോക്കിയിരിക്കെയാണ് ഒരു പിടി എന്റെ കൈത്തണ്ടയിൽ പിടി ഇട്ടത് അതാരാണെന്ന് നോക്കാതെ തന്നെ അറിയുന്നത് കൊണ്ട് ഉള്ളിൽ ഇതുവരെ കെട്ടണങ്ങാത്ത ആളി കത്തുന്ന ദേഷ്യവും സങ്കടവും കാരണം അവനെന്റെ കൈ തണ്ടയിൽ പിടിച്ച കൈ വലിച്ചൂരി മാറ്റിയിട്ട് അവനെ രൂക്ഷമായി നോക്കിയിട്ട് വിതുമ്പുന്ന ചുണ്ടുകളെ കൂട്ടു പിടിച്ചു അവനിൽ നിന്ന് മുഖം തിരിച്ചു "ഐറ,, നിന്നെക്കെന്നോട് ഒന്നും പറയാനില്ലേ..?!" എൻ്റെ പെരുമാറ്റം കണ്ട് തൊണ്ട ഇടറി കൊണ്ടാണ് അവനിത് ചോദിച്ചതെങ്കിലും അവന്റെ മുഖമിപ്പോ കാണുന്നത് പോലും എനിക്ക് ആലോസരമായി തോന്നിയത് കൊണ്ട് മടിയിലിരിക്കുന്ന മാഗസിനെ കൈകൊണ്ട് എങ്ങോട്ടില്ലാതെ വീശി എറിഞ്ഞു കൊണ്ട് ഇശുനെ കരഞ്ഞു കലങ്ങിയ നിറ കണ്ണാലെ ഒരു നിമിഷം നോക്കിയിട്ട് തളർന്നിരിക്കുന്ന ശരീരത്തിന് ബലം നൽകി നിലത്തു നിന്നും എഴുനേറ്റു പുറത്തേക്ക് ഇറങ്ങി പോയി ഇരുട്ടു പടർന്നു കിടക്കുന്ന പുറത്തേക്ക് ഇറങ്ങിയതും കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണുനീര് കാരണം അവ്യക്തമായാണ് ചുറ്റും കാണുന്നതെങ്കിലും ഉള്ളിലുള്ള വിഷമം കാരണം ഞാൻ അതൊന്നും കാര്യമാക്കാതെ നടന്നു ഇതേ സമയം ഐറ പോകുന്നത് കണ്ടിട്ട് റോഷനും അവളുടെ പിന്നാലെ പോകാൻ നിന്നെങ്കിലും ഇശു അവനോട് വേണ്ട എന്ന മട്ടിൽ തലയാട്ടി കൊടുത്തത് കണ്ട് റോഷൻ ദയനീയമായി ഇശുനെ നോക്കിയതും അന്നേരം ഇശൂൻ്റെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണുനീർ പൊഴിയുന്നത് അവൻ കണ്ടു ....... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story