💘റജില 💘: ഭാഗം 16

rajila

രചന: സഫ്‌ന കണ്ണൂർ

ദയവുചെയ്ത് അറ്റാക്ക് ഒന്നും വന്നേക്കരുത്. ഇവിടെ അടുത്തെങ്ങും നല്ലൊരു ഹോസ്പിറ്റൽ പോലും ഇല്ല. വേദനയിൽ പൊതിഞ്ഞ ഒരു ചിരി അവന്റെ മുഖത്ത് കണ്ടു. ടാ സാലി ശരിക്കും അവൾ എന്റെ പെങ്ങൾ തന്നെ ആയിരിക്കുമോ നദീറിന്റെ വേദന അവന് മനസ്സിലാവുന്നുണ്ടായിരുന്നു. വർഷങ്ങളായി സ്നേഹിക്കുന്ന പെണ്ണ് ഒരു സുപ്രഭാതത്തിൽ പെങ്ങളാവുക. ആർക്കായാലും സഹിക്കൂല നീ ഇങ്ങനെയൊരു പൊട്ടനായല്ലോ. അവൾ പറയുന്നതിൽ എന്തെങ്കിലും ലോജിക് ഉണ്ടോന്ന് നോക്കിയേ അവൻ പ്രതീക്ഷയോടെ സാലിയെ നോക്കി. അവൾ എത്ര മാത്രം കള്ളം പറഞ്ഞിരിക്കുന്നു. ഇതും അങ്ങനെ ആയിക്കൂടെ. നിന്റെ ഉപ്പയുമായി നല്ല അറ്റാച്ച് അല്ലെ ഇവൾ. അതുവഴി നിങ്ങളെ ഹിസ്റ്ററി അവൾക്ക് അറിയുമെങ്കിൽ അങ്ങനെ ആയിക്കുടെ. ഞാൻ അവളെ ഇത്രയും കാലം മനസ്സിലാക്കിയതിൽ വെച്ച് എനിക്ക് തോന്നിയിട്ട് ഉള്ളത് അവൾ നിന്നെ ഒഴിവാക്കുയാണെന്ന.

അവൾ ആരായാലും വിട്ടേക്കേടാ എത്രയെന്നു വെച്ച നാണം കെടുക. നീ പറഞ്ഞത് ശരിയാടാ. പെട്ടെന്ന് കേട്ടപ്പോൾ ഒന്ന് പതറിപ്പോയി. അവഗണിച്ചിട്ടും ആട്ടിയോടിച്ചിട്ടും പിന്നേം പിറകെ പോകുന്നത് അവളെ എന്റെ ജീവനേക്കാളേറെ സ്നേഹിച്ചത് കൊണ്ടാ.വേണ്ടാന്ന് വെക്കാൻ പറ്റുന്നില്ലെട. എന്നാലും ഇപ്പൊ അവളെന്നോട് ചെയ്തത് കുറച്ചു കൂടിപോയി. നീ ഏതെങ്കിലും വഴി കൺഫോം ആക്ക്. തൊണ്ണൂറ് ശതമാനത്തിന്റെ കാര്യാ പറഞ്ഞത്. ബാക്കി...... അവൻ മൂളുക മാത്രം ചെയ്തു. ** റജില എവിടെ ഇത്താത്ത റൂമിൽ ഉണ്ടാവും. അവന്റെ ഉപ്പാന്റെഏട്ടന്റെ ഫോട്ടോ അവർക്ക് കാണിച്ചു കൊടുത്തു. ഇയാളെ അറിയോ ഇത്താത്തക്ക്. ഈ കോളനിയിൽ ഉള്ളതാണോ. അറിയില്ല. ആരാ ഇത്. എന്താ കാര്യം ഒന്നുമില്ല ചുമ്മാ അറിയോന്ന് ചോദിച്ചതാ. അവന് സന്തോഷവും ദേഷ്യവും ഒക്കെ ഒന്നിച്ചു വന്നു.

അവൾക്ക് ഒരു സഹോദരനയല്ലേ വേണ്ടത്. ഇനിയിപ്പോ അവളുടെ ആഗ്രഹം സാധിച്ചു കൊടുത്തില്ലെന്ന് വേണ്ട. അവൻ റൂമിലേക്ക്‌ ചെന്നു. വാതിൽ അടച്ചിരുന്നു . വാതിൽ ലോക്ക് ഇട്ടിരുന്നില്ല . അവൻ തുറന്നു അകത്തു കയറി. ഒരു നിമിഷം സ്തംഭിച്ചു നിന്നു. കുളി കഴിഞ്ഞു തല തുവർത്തുകയാരുന്നു റജില. ആദ്യമായിട്ടായിരുന്നു തട്ടം ഒന്നും ഇടാതെ അവളെ കാണുന്നത്. അവളെ ഇങ്ങനെ കാണന കൂടുതൽ മൊഞ്ജ്‌..എന്തു ഭംഗിയാ ഇവളെ മുടി കാണാൻ. മുട്ടോളം എത്തുന്നുണ്ട് മുടി. ഇത് ഇവൾ എങ്ങനെയാ ആരും കാണാതെ ഒളിപ്പിച്ചു വെക്കുന്നെ. കണ്ടിട്ട് സഹിക്കുന്നില്ലല്ലോ കൺട്രോൾ തരണേ അവൻ അവനോട് തന്നെ പറഞ്ഞു.അവൾ കണ്ടുവെന്ന് അവൻ കണ്ടു. ഇതെന്താടി പാരച്ചൂട്ട് വെളിച്ചെണ്ണയുടെ പരസ്യമോ. അവൾ എവിടെയൊക്കെയോ പരതി ഒരു തട്ടം എടുത്തിട്ടു. ഒരു റൂമിലേക്ക്‌ വരുമ്പോൾ മര്യാദ കാണിച്ചുടെടോ.

അവൾ ചൂടായി. മര്യാദ കാണിക്കേണ്ട മുതൽ. കവിളത്തു നോക്കി രണ്ടെണ്ണം പൊട്ടിക്കാന തോന്നുന്നേ. അവൻ അത് മനസ്സിൽ വെച്ചു അവളെ നോക്കി ചിരിച്ചു. പെങ്ങളെ റൂമിലേക്ക്‌ വരാൻ ഒരാങ്ങളക്ക് എന്തിനാ അനുവാദം. വേണോ പെങ്ങളെ അവൾക്ക് പെട്ടെന്ന് എന്താ പറയണ്ടെന്ന് തിരിഞ്ഞില്ല .അഥവാ ഡ്രസ്സ് മാറ്റൽ ആണെങ്കിലോ. അപ്പൊ വാതിൽ കുട്ടിയിടാതെയാ നീ ഡ്രസ്സ്‌ മാറൽ. അവൾക്ക് ഉത്തരം മുട്ടി. എന്തിനാ ഇപ്പൊ വന്നത്. എത്ര വർഷം കൂടിയിട്ട കാണുന്നെ. എന്നിട്ട് ഒരു സ്നേഹവും ഇല്ലാതെയാണോ ഇക്കാക്കയോട് പെരുമാറുന്നെ . ഇങ്ങ് വാ ചോദിക്കട്ടെ വിശേഷങ്ങൾ ഒക്കെ. അവളെ കയ്യിൽ പിടിച്ചു അവന്റെ കൂടെ ബെഡിൽ ഇരുത്തി. അവൾ പെട്ടെന്ന് തന്നെ കൈ വിടുവിച്ചു എണീറ്റു നിന്നു. പണി കിട്ടിയല്ലോ. ചെറുക്കനും ടീമും വരാറായി. ഡ്രസ്സ്‌ മാറ്റണം കുറച്ചു തിരക്കുണ്ട്. അതാ... അത് പറഞ്ഞപ്പോഴാ ഓർത്തത്. ഞങ്ങൾ ഒന്നും എടുക്കാതെ അല്ലെ വന്നത്. കുളിച്ചിട്ടും മാറ്റിയിനൊന്നും ഇല്ല. ഒരു തോർത്ത്‌ മുണ്ട് പോലും എടുത്തിട്ടും ഇല്ല. അല്ല എന്തിനാപ്പൊ ടെൻഷൻ അടിക്കുന്നെ.

ഇവിടെ അല്ലെ ഒരു ഷർട്ട് കാണുന്നെ. അവൻ നേരത്തെ എടുത്തു വെച്ചിരുന്ന ഷർട്ട് കയ്യിൽ എടുത്തു. ഇത് ആർക്കാ വാങ്ങിയത്. അവൾ നിന്നു വിയർക്കുന്നത് അവൻ കണ്ടു. അത് ചുമ്മാ... എനിക്ക് ഇടാൻ നീ ബോയ്സിന്റെ ഷർട്ട് ഇടോ അതിന്. എന്തായാലും സാരമില്ല ഒരു ദിവസത്തേക്ക് ഇക്കാക്ക ഇട്ടോളാം .അവളെ തോർത്തും സോപ്പും കൂടി ചോദിക്കാതെ ബാഗിൽ നിന്നും അവൻ എടുത്തു. എന്റെ തോർത്ത്‌.......അവൾ അത് തിരിച്ചു വാങ്ങാൻ കൈ നീട്ടി. അനിയത്തീടെ തോർത്തല്ലേ എനിക്ക് പ്രശ്നം ഇല്ല. അഡ്ജസ്റ്റ് ചെയ്തോളാം. ഇക്കാക്ക കുളിച്ചിട്ട് വരാട്ടോ. വന്നിട്ട് സംസാരിക്കാം. ഒരു പാട് വിശേഷങ്ങൾ പറയാനുണ്ട്. അവൻ പോയി. അവൻ പോയതും അവൾ വാതിൽ അടച്ചു. അവന്റെ ഇക്കാക്ക പറച്ചിൽ കുറച്ചു കൂടുതലാ. എന്നെ ആക്കിയിട്ട് പറയുന്ന പോലെയുണ്ട്. അവൻ പണിയാകുന്ന തോന്നുന്നേ. എങ്ങനെയാ ആ ഷർട്ട് കൊടുക്കുവാന്ന് കരുതി ഇരിക്കുകയാരുന്നു. അത് നടന്നല്ലോ. അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ***

ടാ നിന്റെ പെങ്ങൾ വരുന്നു. നദീർ ഫോണിൽ നിന്നും മുഖം ഉയർത്തി നോക്കി. അവന് അവളെ മുഖത്തു നിന്നും കണ്ണെടുക്കാൻ തോന്നിയില്ല. തൂവെള്ള ചുരിദാർ ഇട്ടു നടന്നു വരുന്ന അവളെ മാലാഖയെ പോലുണ്ട്. കണ്ണുകൾ നീട്ടി എഴുതിയിരുന്നു. നീ പറയുന്ന പോലെ അവളെ കണ്ണുകൾ തന്നെയാ അവളുടെ ആകർഷീനിയത അല്ലെടാ. കണ്ടിട്ട് സഹിക്കുന്നില്ല മച്ചു. ഇപ്പൊ വരാട്ടോ. അവൻ അവളുടെ അടുത്തേക്ക് പോയി. കെട്ടിപിടിച്ചു. അവൾ ഷോക്കടിച്ചത് പോലെയായി .അവനെ ആ ഷർറ്റ് ഇട്ടു കണ്ടു വണ്ടർ അടിച്ചു നിൽക്കുവായിരുന്നു. അപ്പോഴാ അവൻ വന്നു കെട്ടിപിടിച്ചെ. നീ എന്താ കാണിക്കുന്നേ വിട്. എന്റെ പോന്നു അനിയത്തീ സഹിക്കുന്നില്ല ഇക്കാക്കക്ക് ഇത്രയും നാൾ നീ എവിടെയാരുന്നു .ഒരു ഫോണെങ്കിലും നിനക്ക് വിളിച്ചിരുന്നെങ്കിൽ. എന്നാലും ഇത്രയും വർഷം ഇങ്ങനെയൊരു അനിയത്തി ഉണ്ടെന്നു അറിയാതെ പോയല്ലോ അവൻ അവളെയും ചേർത്തു പിടിച്ചു സാലിയുടെ മുന്നിലേക്ക് പോയി. അവൾ കുതറി മാറാൻ നോക്കുന്നുണ്ടെങ്കിലും അവൻ വിട്ടില്ല. സാലി കണ്ടോ എന്റെ മൂത്താപ്പയുടെ മോളാ ഇത്.

വിട് നദീർ എല്ലാവരും നോക്കുന്ന. അതിനെന്താ. എന്റെ പെങ്ങളെ ഒന്ന് കെട്ടിപ്പിടിക്കാനും പാടില്ലെന്നുണ്ടോ. വിളറി വെളുത്ത അവളുടെ മുഖം കണ്ടു സാലിക്ക് ചിരി വന്നെങ്കിലും പിടിച്ചു നിന്നു. ഇത്താത്ത തിരക്കുന്നുണ്ടാവും ഞാൻ പോട്ടെ. അവൾ എങ്ങെയൊക്കെയോ കൈ വിടുവിച്ചു ഉള്ളിലേക്ക് പോയി. കലക്കിയെടാ സാലി അവനു കൈ കൊടുത്തു. അവളെ കൊണ്ട് ഞാൻ ഇങ്ങോട്ട് പറയിപ്പിക്കും എന്റെ പെങ്ങൾ അല്ലെന്നു. എന്നോടാ കളി. അവൾ അവളുടെ തലക്ക് തന്നെ ചെറുതായി അടിച്ചു. ഏതു കഷ്ടകാലം പിടിച്ച നേരത്താ റബ്ബേ പെങ്ങളാണെന്ന് പറയാൻ തോന്നിയത്. ചെറുക്കനും പെണ്ണും പോയി വൈകുന്നേരത്തോടെ ഏകദേശം ആൾക്കാരൊക്കെ പോയി. ഇനി ഞങ്ങൾ പോട്ടെ. എല്ലാരോടും ആയി നദീറും സാലിയും യാത്ര ചോദിച്ചു. ഞാനും വരുന്നു. റജില പറഞ്ഞു. നിനക്ക് കുറച്ചു ദിവസം കഴിഞ്ഞു പോയാൽ പോരെ. അവളുടെ ഫ്രണ്ട്സ് പറഞ്ഞു. ഇല്ലെടാ പോകേണ്ട ആവിശ്യം ഉണ്ട്. ഞാൻ പിന്നെ ഒരു ദിവസം വരും. ഇപ്പൊ പോയെ പറ്റു.അത് കൊണ്ടാ.

എല്ലാവരോടും യാത്ര ചോദിച്ചു വരുമ്പോൾ അവളുടെ മുഖത്ത് സങ്കടം നിഴലിച്ചിരുന്നു . മറ്റുള്ളവരുടെ കാര്യം ആണെങ്കിൽ പറയുകയും വേണ്ട. ഇത്താത്ത അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു. മോള് പോകുമ്പോൾ പോലും ഇത്രയും കരഞ്ഞിട്ട് ഉണ്ടാവില്ല. ഇവൾ ശരിക്കും ഒരു സംഭവം ആണല്ലേ നദീർ. ഇവരെയൊക്കെ സങ്കടം കണ്ടോ നീ സാലി പറഞ്ഞു. റജില കാറിൽ കയറുന്ന വരെ എല്ലാവരും കൂടെ വന്നു. ഇത്താത്ത നദീറിനെ നോക്കി പറഞ്ഞു. എന്റെ മോളെ നിന്നെ ഏൽപ്പിക്കുകയാ. അവളെ ശ്രദ്ധിക്കണേ മോനെ. അവൻ തലയാട്ടി. *** അവൾ തലതാഴ്ത്തി ഇരുന്നു. പിന്നെ കുറച്ചു സമയം കഴിഞ്ഞപ്പോൾ സീറ്റിൽ ചാരിയിരുന്നു ഉറങ്ങുന്നത് കണ്ടു. ഇന്നലെ മര്യാദക്ക് ഉറങ്ങിയില്ലല്ലോന്ന് ഓർത്ത് നദീർ ശല്യപെടുത്തിയും ഇല്ല. രാത്രി ഏറെ വൈകിയാണ്. വീട്ടിൽ എത്തിയത്. രാവിലെ നിർത്താതെ വാതിലിൽ മുട്ട് കേട്ടായിരുന്നു വാതിൽ തുറന്നത് റജിലയായിരുന്നു.

നിനക്ക് ഉറക്കവും ഇല്ലെടി മനുഷ്യനെ മെനക്കെടുത്താൻ രാവിലെ തന്നെ കെട്ടിയെടുത്തിന് എന്റെ ഡയറി എവിടെ. നിന്റെ ഡയറിയോ എനിക്ക് എന്തിനാ അത്. പുഴുങ്ങി തിന്നാനോ കളിക്കാതെ താ നദീർ. നീയാ അതെടുത്തെന്നു എനിക്ക് അറിയാം. രാവിലെതന്നെ തെറി വിളിപ്പിക്കാതെ ഒന്ന് പോയെ . ഞാൻ കണ്ടൊന്നും ഇല്ല. എനിക്ക് ഉറങ്ങണം. നല്ല യാത്ര ക്ഷീണം ഉണ്ട്. നീ കാറിലിരുന്ന് ഫുൾ ടൈം ഉറങ്ങിയിരുന്നല്ലോ .അവൻ ബെഡിൽ പോയി കിടന്നു. നദീർ പ്ലീസ്. എനിക്ക് അത് വേണം. നീ തന്നെയാ അതെടുത്തെ. നീയെ എന്റെ റൂമിൽ വന്നിട്ട് ഉള്ളൂ. അവൾ ആ റൂം മൊത്തം പരതാൻ തുടങ്ങി. ടീ കോപ്പേ മര്യാദക്ക് ഇറങ്ങിപോകുന്നുണ്ടോ. നീ എടുത്തില്ലെങ്കിൽ പിന്നെ നിനക്ക് എന്തിനാ പേടി ഞാൻ പരതി നോക്കുന്നതിന് നിന്റെ ഇഷ്ടം പോലെ ചെയ്യ് . ഞാൻ ഉറങ്ങാൻ പോവ്വുകയാ.

ആ ഡയറി സാലിയുടെ കയ്യിൽ കൊടുത്തതു നന്നായെന്ന് തോന്നി. ഇവിടെ ആയിരുന്നെങ്കിൽ ഇവൾ പരതി പിടിച്ചേനെ. അവൾ തിരച്ചിൽ മതിയാക്കി. ഇവൻ അല്ലെങ്കിൽ പിന്നെ അതെവിടെ പോയി. ഇനി കോളനിയിൽ വെച്ചു തന്നെയായിരിക്കുമോ നഷ്ടപ്പെട്ടെ. എന്താ കിട്ടിയോ. പോകുമ്പോൾ ആ വാതിൽ കൂടി അടച്ചേക്ക്. അവൾ വാതിൽ വലിച്ചടച്ചു. അവളുടെ ദേഷ്യം മുഴുവൻ അതിലടങ്ങിയിട്ടുണ്ടെന്ന് അവന് മനസ്സിലായി. എന്തായിരിക്കും അതിൽ. ലോക്ക് പൊട്ടിക്കാന സാലിടെ കയ്യിൽ കൊടുത്തത്. ** അവൾ ആകെ മൂഡ് ഓഫ്‌ ആയിരുന്നു.എന്റെ എല്ലാ കാര്യങ്ങളും അതിൽ എഴുതിയിട്ടുണ്ട്. ചെറുതിലെ ഉള്ള ശീലമാണ്. ഡയറി എഴുത്.ഉറങ്ങുന്നെന് മുന്നേ അന്ന് നടന്നത് മുഴുവൻ അതിൽ എഴുതിയിട്ടെ ഉറങ്ങൂ.എന്റെ ബെസ്റ്റ് ഫ്രണ്ട് എന്റെ ഡയറി തന്നെയാണ്. ഹലോ എന്താ ആലോചിച്ചു നിക്കുന്നെ നാസില.

കല്യാണം ഒക്കെ എങ്ങനെ അടിച്ചു പൊളിച്ചോ . ഞാൻ കരുതി ആ പേരും പറഞ്ഞു മുങ്ങിന്ന. ഇപ്പോഴൊന്നും വരില്ലെന്ന് വിചാരിച്ചു. അടിപൊളി തന്നെ. ജോലിക്കാരി അധികം ലീവ് എടുക്കുന്നത് നല്ലതല്ലല്ലോ വീട്ടിലെക്കാൾ നല്ല ഭക്ഷണവും താമസ സൗകര്യവും ഉള്ളത് കൊണ്ടല്ലേ പെട്ടെന്ന് തന്നെ കെട്ടിയെടുത്തത്. അവിടത്തേക്കാൾ സുഖം ഇവിടല്ലേ. അസീന. ഈ പിശാചിന് എന്തിന്റെ കേടാ. മെക്കിട്ട് കേറണോന്ന് തന്നെയെ ഉള്ളൂ. നാസില സാരമാക്കേണ്ടെന്ന് കണ്ണോണ്ട് കാണിച്ചു. അവൾ ഒന്നും മിണ്ടാതെ പോയി. നദീറിന്റെ ഉമ്മ വന്ന ശേഷം അധികമൊന്നും മിണ്ടിയില്ല. അങ്ങോട്ട്‌ പോയി എന്തെങ്കിലും ചോദിച്ചാൽ മുക്കിയും മൂളിയും എന്തെങ്കിലും പറഞ്ഞാൽ ആയി. വന്നത് ഇഷ്ടപ്പെട്ടില്ലേ. അവൾക്ക് നന്നായി ഫീൽ ചെയ്യിന്നുണ്ടായിരുന്നു. ഇനി മാമി വല്ലതും പറഞ്ഞു പിരി കേറ്റിയതാണോ.

അസീനയാണെങ്കിൽ ഏതോ ശത്രുവിനോട് പെരുമാറുന്നത് പോലെയാണ്. ഇവൾക്ക് എന്നോട് എന്തിനാ ദേഷ്യം എന്ന പിടി കിട്ടാത്തത്. നാസിലാക്കണേൽ സ്നേഹം കവിഞ്ഞു ഒഴുകുകയും ചെയ്യുന്നു. എല്ലാർക്കും എന്താ പറ്റിയെ. ജോലിയൊക്കെ കഴിഞ്ഞു വെറുതെ ഇരിക്കുമ്പോളാണ് പേപ്പർ വായിക്കണം എന്ന് തോന്നിയത്. അവൾ മുഴുവൻ സ്ഥലതും പരതി നോക്കിയിട്ടും പേപ്പർ കിട്ടിയില്ല. ഇനി വന്നില്ലേ. എന്താ മോൾ തിരയുന്നെ പേപ്പർ വന്നില്ലേ ഇല്ല അതെന്താ അറിയില്ല ഇന്ന് വന്നില്ല. വന്നിരുന്നു ഉപ്പ. ഞാൻ കുറച്ചു നേരത്തെ വായിച്ചതാണല്ലോ നദീറിനെ നോക്കി പറയല്ലന്ന് പറഞ്ഞത് അവൾ കണ്ടു. ഞാൻ വായിക്കാൻ പാടില്ലാത്ത എന്തു ന്യൂസ്‌ ആണ് അതിൽ ഉള്ളെ. നദീറെ പേപ്പർ എന്നിട്ട് എവിടെ. അവന് എന്താ പറയേണ്ടെന്ന് മനസ്സിലായില്ല. ഇവൾ പേപ്പർ വായിച്ചാൽ ഉപ്പാക്ക് എന്താ. ആവോ എവിടെയെങ്കിലും കാണും. അവൻ ഉള്ളിലേക്ക് പോയി. ഞാൻ കണ്ടില്ലേ. ഇന്ന് വന്നില്ലെന്ന കരുതിയെ. എന്തിനാ നദീറിന്റെ ഉപ്പ കളവ് പറയുന്നത് അവൾ സോഫയുടെ അടിയിലായി പേപ്പർ കണ്ടു.

അവൾ പേപ്പർ എടുത്തതും അയാൾ അത് വാങ്ങി. നീ വായിക്കണ്ട അതെന്താ. കളിക്കാതെ പേപ്പർ താ നീ വായിക്കണ്ടന്ന് പറഞ്ഞില്ലേ നദീർ മറഞ്ഞു നിന്നു നോക്കുന്നുണ്ടായിരുന്നു രണ്ടു പേരെയും. ഞാനും വായിച്ചതാണല്ലോ അതിൽ എന്താ ഇത്ര പ്രത്യേകത. അതേ മൂപ്പിലാനേ ന്യൂസ്‌ വായിക്കാൻ വേറെയും വഴിയുണ്ട്. നെറ്റിൽ വായിച്ചോളാം ഞാൻ. അവൾ പോകാൻ നോക്കിയതും ഉപ്പ പേപ്പർ കൊടുത്തു. അവൾ അത് തുറന്നു എല്ലാ പേജിലും കണ്ണോടിച്ചു. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വീണു പേപ്പർ നനഞ്ഞു കുതിർന്നു. ഉപ്പ ഒന്ന് ആശ്വസിപ്പിക്കുന്നത് പോലും ഇല്ലല്ലോ. എന്തായിരിക്കും ന്യൂസ്‌. അവൾ കണ്ണ് തുടച്ചു പേപ്പർ ചുരുട്ടി എറിഞ്ഞു റൂമിലേക്ക്‌ ഓടി. ഉപ്പ സോഫയിൽ തന്നെ നെറ്റിക്ക് കയ്യും വെച്ചു ഇരുന്നു. പോയ സ്പീഡിൽ തന്നെ റജില തിരിച്ചു വരുന്നത് കണ്ടു. ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിരുന്നു. കാറിന്റെ കീ എടുക്ക്. ഉപ്പ ഒന്നും മിണ്ടിയില്ല. കീ തരുന്നുണ്ടോ ഇല്ലയോ അവളുടെ ശബ്ദം ഉയർന്നിരുന്നു. ഒച്ച വെക്കേണ്ട. നീ എവിടേക്കും പോകുന്നും ഇല്ല. കീ തരുമോ ഇല്ലയോ

അതോ ടാക്സി പിടിക്കണോ. എന്റെ ഉപ്പാനെ ഭീഷണിപെടുത്താൻ ഇവളാരാ. എന്തൊക്കെയാ നടക്കുന്നെ. പോകുന്നെങ്കിൽ ഒന്നിച്ചു പോകാം. അല്ലെങ്കിൽ ആരും പോകുന്നില്ല. അവൾ പോകാൻ നോക്കിയതും ഉപ്പ തടഞ്ഞു. അവൾ തള്ളി മാറ്റി പോകാൻ നോക്കിയതും ഉപ്പ അവളെ പിടിച്ചു വെച്ചു. അവൾ സകല ശക്തിയും എടുത്തു കുതറി മാറുന്നുണ്ടായിരുന്നു. അവസാനം അവൾ തളർന്ന പോലെ നിലത്തിരുന്നു. ഞാൻ ഒരാണായിരുന്നെങ്കിൽ എന്റെ ഉപ്പാക്ക് ഈ ഗതി വരുമായിരുന്നോ. എന്നെ തടയുമായിരുന്നോ നിങ്ങൾ. ഒന്നിനും കൊള്ളാത്ത ജന്മം ആയിപോയല്ലോ എന്റേത്. അവൾ പൊട്ടിക്കരഞ്ഞു. അവളുടെ കരച്ചിൽ കണ്ടു അവൻ പോലും അറിയാതെ കണ്ണ് നിറഞ്ഞു. അവന്റെ ഉപ്പ തോളിൽ കൈ വെച്ചതും അവൾ തട്ടി മാറ്റി റൂമിലേക്ക്‌ പോയി. പിന്നെ അവൻ റജിലയെ പുറത്തൊന്നും കണ്ടില്ല. വാതിൽ അടഞ്ഞു തന്നെ കിടന്നു. ഉച്ചക്കും രാത്രിയിലും നാസില ഫുഡ്‌ കഴിക്കാൻ വിളിച്ചെങ്കിലും തല വേദന എടുക്കുന്നു. വിശപ്പില്ല എന്ന മറുപടി മാത്രം വന്നു. ഉമ്മയും ഒരു പ്രാവിശ്യം വിളിച്ചു.

അവൾ വാതിൽ തുറന്നില്ല. ജോലിക്കാരിക്ക് ഇത്രയും അഹങ്കാരം പാടില്ല എന്ന് പറഞ്ഞു മാമി മുറ വിളി കൂട്ടുന്നുണ്ടായിയുന്നു. ഉപ്പ അപ്പോൾ ഇറങ്ങി പോയി രാത്രി യായിരുന്നു വന്നത്. അവൻ ന്യൂസ്‌ പേപ്പർ മൊത്തം അരിച്ചു പെറുക്കിയിട്ടും ഒന്നും കാണാൻ കഴിഞ്ഞില്ല. അല്ലെങ്കിലും എന്ത് എന്ന് കരുതിയ പരത്തുന്നത്. അവൾക്ക് എന്താ പറ്റിയതെന്ന് അറിയാതെ അവന് കിടന്നിട്ട് ഉറക്കം വന്നില്ല. എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചുന്ന് പറയാം. എന്ത് വന്നാലും ഉപ്പയോട് റജിലയെ പറ്റി സംസാരിക്കും എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. രാവിലെ എണീറ്റെങ്കിലും ഉപ്പ എവിടേക്കോ പോയി എന്ന് അറിഞ്ഞു. ഉപ്പ വരാൻ അവൻ കാത്തിരുന്നു. അവൻ റജിലയെ നോക്കി അവൾ ഒന്നും സംഭവിക്കാത്ത പോലെ ജോലി എടുക്കുന്നു. മാമിയോടൊപ്പം ഉമ്മയും അവളെ വഴക്ക് പറയുന്നുണ്ടായിരുന്നു. അവൾ ഇതൊന്നും എന്നെയല്ലേ എന്ന ഭാവത്തിൽ തിരിഞ്ഞു നോക്കിയത് പോലും ഇല്ല. അവന് അത്ഭുതം തോന്നി. ഇതെന്തു ജന്മം. കുറച്ചു കഴിഞ്ഞു അവൾ അടുക്കളയിൽ നിന്നും പുറത്തു വന്നു.

അവൻ വിളിച്ചെങ്കിലും അവൾ തിരിഞ്ഞു നോക്കിയില്ല. അവന് ദേഷ്യം വന്നു കയ്യിൽ പിടിച്ചു വലിച്ചു. അവൾ തിരിഞ്ഞു നോക്കി. നിനക്ക് എന്താടി ചെവി കെട്ടുടെ ഒരു മിനുറ്റ്. അവൾ കൈ വിടുവിച്ചു ചെവിയിൽ നിന്നും പഞ്ഞി എടുത്തു ചാടി. ഇനി പറ എന്താ കാര്യം. അവന് ചിരി വന്നു. വെറുതെ അല്ല ഉമ്മയും മാമിയും ഇത്രയും പറഞ്ഞിട്ടും ഒരു റെസ്പോന്സും ഇല്ലാതിരുന്നത്. നീ ആള് കൊള്ളാല്ലോ. അവർ ഇന്ന് എന്നെ പൊരിക്കും എന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു അതാ മുൻകരുതൽ എടുത്തേ. എന്തിനാ വിളിച്ചേ. ഇന്നലെ എന്താ പറ്റിയെ ചെറിയ തലവേദന അതാ വാതിലും അടച്ചു കിടന്നേ. അസീന വിളിക്കുന്ന കേട്ടു. ആ പെണ്ണിന് മെന്റലാന്ന തോന്നുന്നേ ഞാൻ വെറുതെ ഇരിക്കുന്നത് കണ്ടു കൂടാ. എന്തെങ്കിലും ജോലി പറയാനായിരിക്കും വിളിക്കുന്നെ അവൾ പോയി.

അവൾ ഒഴിഞ്ഞു മാറിയതാണെന്ന് അവന് മനസ്സിലായി. എന്റെ ഒരുപാട് അലക്കാനുണ്ട്. പോയി അലക്ക്. വാഷിംഗ്‌മിഷീനിലെ അലക്കാന് പാടില്ല. പുതിയ ഡ്രെസ്സാ. എനിക്ക് അതിൽ അലക്കിയെ ശീലം ഉള്ളൂ. സോറി. അങ്ങനെ അല്ലെ പടിക്കൽ പോയി അലക്കി പടിക്ക്. കേടു വന്നാൽ ചീത്ത വിളിക്കാൻ നിക്കണ്ട. വേണമെങ്കിൽ മാത്രം അലക്കാൻ തന്ന മതി. എനിക്ക് അലക്കി ശീലം ഇല്ല. അലക്കാൻ പറഞ്ഞാൽ അലക്കിയ മതി. വൈകുന്നേരം അസീനയുടെ ഉമ്മാന്നുള്ള വിളി കേട്ട എല്ലാരും ഓടിച്ചെന്നെ. മാമിയെ കെട്ടിപിടിച്ചു അവൾ കരഞ്ഞു. റജില എന്നെ തല്ലി. കവിളിൽ അഞ്ചു വിരലും ഉണ്ടായിരുന്നു. മാമി അവളെ നേർക്ക് കൈ വീശിയതും അവൾ ആ കൈ തടഞ്ഞു. അവൾ തെറ്റ് ചെയ്തു അത് കൊണ്ട് ഞാൻ തല്ലി. നദീറിന് അവളുടെ മാറ്റം കണ്ടു അത്ഭുതം തോന്നി. കണ്ണ് പൊട്ടുന്ന വഴക്ക് പറഞ്ഞാലും അനങ്ങൽ ഇല്ല. ഇതിന് മാത്രം എന്താ അസീന ചെയ്തേ. ഉമ്മ അസീനയോട് ചോദിച്ചു

എന്താ ഉണ്ടായത്. അസീന ഡ്രസ്സ്‌ അലക്കാൻ തന്നിരുന്നു. ഞാൻ പറഞ്ഞതാ എനിക്ക് അലക്കി ശീലം ഇല്ലെന്ന്. അവൾക്ക് ഞാൻ അലക്കണംന്ന് ഒരേ നിർബന്ധം. അലക്കിയപ്പോ ഡ്രെസ്സില് വർക്ക് കുറച്ചു പോയി. അതിന് എന്റെ ഉമ്മാനെ ചീത്ത വിളിച്ചു. എനിക്ക് സഹിച്ചില്ല. തല്ലി പ്പോയി. ഉമ്മ ഒന്നും മിണ്ടിയില്ല. മാമി അവളുടെ മെക്കിട്ട് കേറി. എന്റെ മോളെ ഞാനിതുവരെ തല്ലിയിട്ടില്ല. ചീത്ത വിളിച്ചാൽ നീ ആരെയും തല്ലുമോ. എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ. എന്റെ വീട്ടുകാരെ പറയണ്ട സഹിച്ചെന്ന് വരില്ല. ഇതിന്റെ പേരിൽ ഒരു വഴക്ക് വേണ്ട റജില അസീനയോട് ഒരു സോറി പറയ്. നിനക്ക് എന്നോട് പറഞ്ഞ പോരായിരുന്നോ. അവളെ തല്ലുകയാണോ വേണ്ടേ. റജിലയുടെ കണ്ണ് നിറയുന്നത് നദീർ കണ്ടു. എന്നോട് പൊറുക്കണം. ഞാൻ മാപ്പ് പറയില്ല. എന്റെ ഉമ്മാനെ പറഞ്ഞോണ്ട ഞാൻ തല്ലിയത്.

എന്നോട് മാപ്പ് പറയാൻ പറ്റില്ലെങ്കിൽ ഇവളെ ഇപ്പൊ ഇവിടെ നിന്നും പറഞ്ഞു വിടണം. അല്ലെങ്കിൽ ഞാൻ ഇവിടെ നിക്കില്ല. അസീന പറഞ്ഞു. നദീറിന്റെ ഉമ്മ പറഞ്ഞത് കേട്ട നാസിലയും നദീറും ഞെട്ടി. ഇവിടെ ഇപ്പൊ ഒരു ജോലിക്കാരിയുടെ ആവിശ്യം ഇല്ല. ഞങ്ങൾക്ക് ചെയ്യാൻ പറ്റിയ ജോലിയെ ഇവിടുള്ളൂ. റജില ഒന്നും മിണ്ടിയില്ല. അവളുടെ റൂമിലേക്ക്‌ പോയി. പെട്ടെന്ന് തന്നെ തിരിച്ചു വന്നു അവളുടെ കയ്യിൽ അവളുടെ ബാഗ് ഉണ്ടായിരുന്നു. ഉമ്മ ഉപ്പ വന്നിട്ട് തീരുമാനിച്ച പോരെ. നദീർ പറഞ്ഞു. അവനെ രൂക്ഷമായി നോക്കി അവൻ പിന്നെ മിണ്ടിയില്ല. ഉപ്പ ഉണ്ടെങ്കിൽ എന്തായാലും ഇവളെ വിടില്ലായിരുന്നു. അവൾ പോകാൻ നേരം നദീറിന്റ ഉമ്മയുടെ അടുത്തേക്ക് ചെന്നു. അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ പൊറുക്കണം.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story