💘റജില 💘: ഭാഗം 61 || . അവസാനിച്ചു

rajila

രചന: സഫ്‌ന കണ്ണൂർ

വേണം തോന്നുമ്പോൾ കൂടെ കിടക്കാനും കൂലിയായിട്ട് പണം സ്വീകരിക്കാനും ഞാൻ ഒരു പ്രോസ്റ്റിട്യൂട് അല്ല .ഞാനിത് പറഞ്ഞപ്പോൾ അവനെത്ര വേദനിച്ചു കാണും .ചെയ്യാത്ത തെറ്റിന്റെ പേരിൽ ആ പാവത്തിനെ ഒരുപാട് ദ്രോഹിച്ചു . കുറ്റബോധം കൊണ്ട് അവളുടെ മനസ്സ് നീറുന്നുണ്ടായിരുന്നു. എത്രയോ പ്രാവിശ്യം അവനല്ല ലെറ്റർ എഴുതിയതെന്ന് പറഞ്ഞു മാപ്പ് പറഞ്ഞു. ഒരിക്കൽ പോലും അവനെ വിശ്വസിച്ചില്ല. അതിനുള്ള ശിക്ഷ ആയിരിക്കും ഇപ്പൊ അനുഭവിക്കുന്നതും. അവൾക് അവനെ കാണണമെന്ന് തോന്നി. അവനോട് സോറി പറയണം. ഇനി നടക്കുമോ അത്. അവൻ ഓർക്കുന്നുണ്ടാവുമോ എന്നെ. അവനെ വേണ്ടെന്ന് വെച്ചു ലെറ്ററും എഴുതി വെച്ചു നാട് വിട്ടവളെ എവിടെ ഓർക്കാൻ. വെറുപ്പായിരിക്കും ഇപ്പൊ എന്നോട്. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ** മനസ്സാകെ പിടക്കുന്ന പോലെ.അവളെ ഓർകുംതോറും മനസ്സിൽ വല്ലാത്ത ഭയം പിടികൂടുന്നു. തിരിഞ്ഞും മറിഞ്ഞും അവൻ കിടന്നെങ്കിലും ഉറക്കം വരുന്നില്ല. അവൻ എണീറ്റിരുന്നു.

എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ടന്നൊക്കെ വാ കൊണ്ട് പറയാനല്ലാതെ മറക്കാൻ ഒരിക്കലും കഴിയില്ല.അവളില്ലാതെ പറ്റില്ല എനിക്ക്. അവൾക് എന്നെ വേണ്ടെങ്കിലും എനിക് വേണം അവളെ. അവളെ പിറകെ ഇനി ഒരിക്കലും ശല്യമായി പോകില്ല. പക്ഷേ എവിടെയാണെന്ന് കണ്ടു പിടിക്കണം. അവൾ സേഫ് ആണെന്ന് അറിയണം. പക്ഷെ എവിടെയെന്നു വെച്ച അന്വേഷിക്കുക. എവിടെ ആയിരിക്കും അവൾ. അവന് ഓർകുംതോറും വട്ട് പിടിക്കുന്ന പോലെ തോന്നി. അവളെ കണ്ടു പിടിച്ചേ പറ്റു. അല്ലെങ്കിൽ ഒരിക്കലും തനിക് സമാധാനം കിട്ടില്ല. അവൻ കുറച്ചു നേരം നെറ്റിയിൽ കൈ വെച്ചു ആലോചിച്ചു.പെട്ടെന്ന് ആണവന് cctv കണക്ട ചെയ്തത് ഓർമ വന്നത്. വീട്ടിൽ അന്ന് കള്ളൻ കേറിയപ്പോ ഫിറ്റ്‌ ചെയ്തതാന്. അതിൽ നോക്കിയാൽ എന്തെങ്കിലും കിട്ടാതിരിക്കില്ല. എങ്ങനെയാ ആരുടെ കൂടെയാ പോയത് അതെങ്കിലും കിട്ടും. അവൻ ലാപ്ടോപ് കാം സേർച്ച്‌ ചെയ്തു. എന്ത് ചെയ്തിട്ടും കണക്ട ആയില്ല. അവൻ കാം പോയി നോക്കി. അത് അഴിച്ചു വെച്ച രീതിയിൽ കണ്ടു. ഇതെപ്പോ കേടായി.

ഇത് വർക് ആയിരുന്നതാണല്ലോ. കുറച്ചു ദിവസം മുൻപ് എന്തോ ശബ്ദം കേട്ടെന്ന് പറഞ്ഞു. അങ്കിൾ നോക്കുന്നതും കണ്ടു. അങ്കിൾ ഇത് കേടായതോന്നും പറയുന്നത് കേട്ടില്ലല്ലോ. ഇനി ആഷിക് എങ്ങാനും... അവനിൽ എന്തോ സംശയത്തിന്റെ നിഴൽ ഉടലെടുത്തു. ഹോസ്പിറ്റലിൽ നിന്ന് ഒരുപാട് പ്രാവശ്യം വിളിച്ചു. ഫോൺ ഔട്ട്‌ ഓഫ് റേഞ്ച് ആയിരുന്നു. ലാൻഡ് ലൈനിൽ വിളിച്ചപ്പോൾ റിങ് ചെയ്തതല്ലാതെ ആരും അറ്റൻഡ് ചെയ്തില്ല. അവൻ ലാൻഡ് ഫോൺ ഓർമ വന്നപ്പോൾ പോയി നോക്കി. അതിന്റെ വയർ ഊരിയിളക്കിയ നിലയിൽ ആണ്. അവന് എന്തോ അപകടം മണത്തു. ഇവിടെ എന്തൊക്കെയോ നടന്നിട്ട് ഉണ്ട്.മനസ്സ് മന്ത്രിക്കുന്നതും അത് തന്നെയാണ്. അവൻ സാലിയെ വിളിച്ചു എല്ലാം പറഞ്ഞു. നിന്നോട് ഞാൻ പറഞ്ഞില്ലേ നദീർ. അവളെ പറ്റി ഇനി എന്നോട് പറയരുതെന്ന്. അവളെ അവളുടെ വഴിക്ക് വിട്ടേക്ക്. എനിക്കതിന്നു ആവില്ലടാ. എന്റെ മനസ്സ് പറയുന്നു അവളെന്തോ ആപത്തിൽ ആണെന്ന്. അവൻ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ സാലിക്കും ചെറിയ ഡൌട്ട് തോന്നി.

നമുക്ക് അന്വേഷിക്കാം നേരം വെളുക്കാട്ടെ നീ ടെൻഷൻ അടിക്കണ്ട. നദീർ ഓരോ സംഭവവും റിപീറ്റ് ചെയ്തു നോക്കി. വൈകുന്നേരം ഞാൻ പോകുന്നത് വരെ ഒരു പ്രശ്നവും ഉള്ളതായി തോന്നിയില്ല. അവളുടെ മുഖത്ത് സന്തോഷം ആയിരുന്നു. ഞാൻ വിളികുന്ന പറഞ്ഞപ്പോഴും അവൾ എതിർത്ത് ഒന്നും പറഞ്ഞില്ല. സമ്മതം എന്ന ഭാവം ആയിരുന്നു. പിന്നെ അവൾക് എന്ത് പറ്റി. ഒരുപാട് ആലോചിച്ചതും അവൻ ദേഷ്യം കൊണ്ട് വിറച്ചു. അവൻ സാലിയെ വീണ്ടും ഫോൺ വിളിച്ചു. നിനക്ക് എങ്ങനെയാ ആക്സിഡന്റ് ഉണ്ടായേ. എന്തടാ കാര്യം. കള്ള് കുടിച്ചു ബോധം ഇല്ലാത്തൊരുത്തന് ബൈക്കിൽ ഇടിച്ചത.പെട്ടന്ന് വെട്ടിച്ചോണ്ടാ അധികം ഒന്നും സംഭവിക്കാതിരുന്നേ. ഇപ്പൊ എന്താടാ ഇതൊക്കെ ചോദിക്കുന്നേ. നിന്നോട് പറഞ്ഞതല്ലേ ഇത്. നീ ഒന്ന് കൂട്ടി വായിച്ചേ എല്ലാം. എനിക്കൊന്നും മനസ്സിലാകുന്നില്ല. നീ തെളിച്ചു പറയുന്നുണ്ടോ. പക്കാ പ്ലാൻ ആണ് എല്ലാം.cctv കേട്. ലാൻഡ്ഫോൺ കേട്.നിനക്ക് ആക്സിഡന്റ്. ഞാൻ നിന്റെ കൂടെ അവിടെ.അവൾ ഇവിടെ തനിച്ചു. അവളെ ഫോൺ സ്വിച് ഓഫ്‌.

നീ പറഞ്ഞു വരുന്നത്. എന്റെ ആക്സിഡന്റ് മനപ്പൂർവ്വം ആണെന്നാണോ. യെസ്. എന്നെ ഇവിടെ നിന്നും മാറ്റാൻ. അവളെ തനിച്ചു കിട്ടാൻ.അസീന അവൾക്ക് അറിയാമായിരിക്കും എല്ലാം. അവൾ കൂടി ഉണ്ടായിരുന്നല്ലോ ഇവിടെ. അവളറിയാതെ ഒന്നും ഇവിടെ നടക്കില്ല. ** നിന്നെ കൊണ്ട് പോകാനാ ഞാൻ വന്നത്. എല്ലാം എടുത്തു വെക്ക്. രാവിലെ പോകണം. അസീനക്ക് തലക്ക് അടി കിട്ടിയ പോലെയാ തോന്നിയത്. കാര്യങ്ങൾ എങ്ങനെയൊക്കെയോ കരക്ക് അടുപ്പിച്ചു കൊണ്ട് വന്നതാ.ഇപ്പൊ ബോംബെക്ക് പോയ എല്ലാം വെള്ളത്തിൽ വരച്ച വര പോലെയാകും. ഇക്കാക്ക എന്താ പെട്ടെന്ന്. ഞാൻ വരാൻ പറഞ്ഞിട്ട് ഒന്നും ഇല്ലല്ലോ. ഞാനും ഉപ്പയും ഉമ്മയും എല്ലാം അവിടെ അല്ലേ ഉള്ളത്. നീയെന്തിനാ തനിച്ചു ഇവിട നില്കുന്നെ. എനിക്ക് ഇവിടെയാണ് ഇഷ്ടം. ഞാൻ വരില്ല. ഇക്കാക്ക നാളെതന്നെ തിരിച്ചു പോയിക്കോ. നിന്നെ കൊണ്ട് പോകാന ഞാൻ വന്നത്. നാളെ എന്റെ കൂടെ നീയും ഉണ്ടാകും. അനസിന്റെ ഉറച്ച വാക്കുകൾ കേട്ട് അസീനക്കും ദേഷ്യം വന്നു. അത് ഇക്കാക്ക മാത്രം തീരുമാനിച്ച മതിയോ. മതി.

നീയിവിടെ കാട്ടിക്കൂട്ടിയത്ത് മൊത്തം ഞാനറിഞ്ഞു. നദീർ വിളിച്ചു എന്നോട് എല്ലാം പറഞ്ഞു. അവർ ജീവിച്ചോട്ടെ മോളെ. നീയെന്തിനാ അവർക്ക് ഇടയിൽ ഒരു ശല്യമായി ഇവിടെ നില്കുന്നെ. ഓഹ് അപ്പൊ അതാണ്‌ കാര്യം. അതേ. നിനക്ക് ഇങ്ങനെ ക്രൂരമാവാൻ എങ്ങനെ കഴിഞ്ഞു. അവളീ വീട് വിട്ട് പോയത് നീ കാരണമാണ്.അവരെ പിരിച്ചു നിനക്ക് എന്താ കാര്യം. എനിക്ക് നദീറിനെ വേണം . എനിക്കിഷ്ടം ആണ് നദീറിനെ. അവന്റെ കല്യാണം കഴിഞ്ഞു. ആ സത്യവുമായി നീ പൊരുത്തപ്പെടണം. അവൾ പോയില്ലേ അതിന്. ഇനി തിരിച്ചു വരാൻ ഒന്നും പോകുന്നില്ല. വരും. വരാതിരിക്കാൻ അവൾക്കവില്ല .ഈ ലോകത്ത് അവൾക്ക് സ്വന്തം എന്ന് പറയാൻ നദീർ മാത്രമേ ഉള്ളൂ. അവളുടെ പ്രണയം സത്യമാണ്. അത് എന്നായാലും വിജയിക്കുക തന്നെ ചെയ്യും. പ്രണയമോ അവൾക്കൊ അസീനയുടെ മുഖത്ത് പുച്ഛം നിറഞ്ഞു . ഇക്കാക്ക അല്ലെങ്കിലും അവളുടെ ഭാഗത്ത്‌ നിക്കു.പ്രേമിച്ചപെണ്ണല്ലേ.നദീറിന്റെ സ്വത്ത്‌ കണ്ടു മയക്കി എടുത്തതാ അവൾ.അല്ല ഇക്കാക്കക്കും അനുഭവം ഉണ്ടല്ലോ. മാത്രമല്ല അവളുടെ വിവാഹം നേരത്തെ കഴിഞ്ഞതാ. നീ എന്തൊക്കെയാ ഈ പറയുന്നേ.സ്വത്ത്‌ കണ്ടു പ്രേമിക്കാനോ .

അവളോ.... അവൾ ആരാണെന്നു നിനക്ക് അറിയോ. അവളുടെ സ്വത്തുക്കളുടെ മുന്നിൽ നദീർ ഒക്കെ പിച്ചക്കാരനാ.അവളുടെ ഉപ്പ ബാംഗ്ലൂരിൽ അറിയപ്പെടുന്ന ബിസിനസ് മാന. കോടി കണക്കിനു സ്വത്തുക്കളുടെ ഒരേ ഒരു അവകാശിയാ അവൾ. അതിന്റെ അഹങ്കാരം അവളുടെ മുഖത്ത് എപ്പോഴെങ്കിലും നീ കണ്ടിട്ടുണ്ടോ. ഈ വീട്ടിൽ ഒരു സാധാരണ പെൺകുട്ടിയെ പോലെയാ അവൾ ജീവിച്ചത്. അവളുടെ ആ സ്വഭാവം തന്നെയാ എന്നെ ഏറെ ആകർഷിച്ചതും. നീയൊക്കെ കരുതുന്ന പോലെ ആ ഫോട്ടോ കണ്ടത് കൊണ്ടല്ല ഞാനീ വിവാഹത്തിൽ നിന്നും ഒഴിഞ്ഞു മാറിയത്. നദീറിനോട് അവൾക്കുള്ള പ്രണയം അറിഞ്ഞത് കൊണ്ട ഞാൻ ഒഴിഞ്ഞു മാറിയത്. അവരുടേത് ഇന്നും ഇന്നലെയും തുടങ്ങിയ പ്രണയമല്ല. പരസ്പരം കാണാതെ അറിയാതെയാ അവൾ പ്രണയിച്ചത്.വർഷങ്ങൾ അവന് വേണ്ടി അവൾ കാത്തിരുന്നെ .അതും അവനെ കിട്ടുമെന്ന് യാതൊരു ഉറപ്പും ഇല്ലാതെ. കല്യാണത്തിന്റെ തലേന്ന് അവളുടെ ഒരു ഫ്രണ്ട് അഫ്സൽ വന്നു എന്നോട് ഇതൊക്കെ പറഞ്ഞപ്പോൾ ആദ്യം എനിക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

പിന്നെ അവളെ പറ്റി മുഴുവൻ കാര്യങ്ങൾ അറിഞ്ഞപ്പോ എനിക്കും തോന്നി. ഒരുമിക്കേണ്ടത് റജുവും നദീർ ആണെന്ന്. ഇക്കാക്ക പുതിയ പുതിയ കഥകൾ മെനയുകയാണോ അവളുടെ വിവാഹം കഴിഞ്ഞത് ആണ്. അവൾ അതൊക്കെ മറച്ചു വെച്ച നദീറിനെ കല്യാണം കഴിച്ചത്. നീ ഇപ്പോഴെങ്കിലും അറിയണം അവളെ പറ്റി. അനസ് പറഞ്ഞത് മുഴുവൻ കേട്ട് അവൾ തരിച്ചു നിന്നു.ഞാൻ എത്ര വലിയ ദുരന്തത്തിലേക്ക അവളെ തള്ളിയിട്ടത്ത്. സ്വന്തം ഉപ്പനെയും ഉമ്മനെയും അവളുടെ എല്ലാമായ സജുവിനെയും കൊന്ന ഒരു ദുഷ്ടന്റെ മുന്നിലേക്ക അവളെ എറിഞ്ഞു കൊടുത്തിട്ട് വന്നത്. അവൾ നദീറിന്റെ ജീവിതത്തിൽ നിന്നും പോകണമെന്നെ ആഗ്രഹിച്ചിട്ടുള്ളു. അല്ലാതെ അവൾ ഇല്ലാത്തവനമെന്ന് കരുതിയിട്ടില്ല. ഇത്രയേറെ ദുരിതം അവൾക്ക് സംഭവിച്ചു. ഇന്ന് വരെ ഒരു സമാധാനം അവൾക്ക് കിട്ടിയിട്ടില്ല. അവളുടെ ഈ ആഗ്രഹം എങ്കിലും നിറവേറികോട്ടെ. അവർ ഇനിയെങ്കിലും ജീവിച്ചോട്ടെ അസീന. സ്വന്തമാക്കൽ മാത്രമല്ല പ്രണയം. വിട്ട് കൊടുക്കൽ കൂടിയ. ഓർമ വെച്ച കാലം മുഴുവൻ സ്നേഹിച്ച പെണ്ണ് മറ്റൊരാളെ ഇഷ്ടം ആണെന്ന് അറിഞ്ഞപ്പോൾ സജു ചെയ്തത് അവരെ പിരിച്ചു അവളെ നേടാനല്ല.

അവളുടെ സന്തോഷം ആണ് അവൻ ആഗ്രഹിച്ചത്.ഞാൻ ചെയ്തതും അത് തന്നെയാ അവളെ വിട്ട് കൊടുത്തത് നദീറിന്റെ കൂടെയാ അവൾ സന്തോഷം ആയിരിക്കുക എന്ന് അറിയുമന്നത് കൊണ്ട. വാശിപുറത്ത് ചിലപ്പോൾ നേടിയെടുത്തന്ന് ഇരിക്കും. പക്ഷേ ഒരിക്കലും സന്തോഷം ആയിജീവിക്കാൻ പറ്റില്ല. സമാധാനം കിട്ടില്ല ആ ജീവിതത്തിൽ. അവൾ തളർന്നത് പോലെ നിലത്തക്ക് ഇരുന്നു. അനീസ് അവളുടെ അടുത്ത് ഇരുന്നു അവളെ ചുമലിൽ കൈ വെച്ചു. അവൾ അവനെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു. നീ എല്ലാം മറക്കണം. നമുക്ക് പോകാം ഇവിടെ നിന്ന്. അവനോടുള്ള സ്നേഹം കൊണ്ട നീ ഇങ്ങനെയൊക്കെ ചെയ്തത്. അത് മനസ്സിലാക്കാൻ അവർക്ക് കഴിയും അവർ മാപ്പ് തരും നിനക്ക്. ഇല്ല ഇക്കാക്ക. അവർ ഒരിക്കലും എനിക്ക് മാപ്പ് തരില്ല. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു തെറ്റ് എനിക്ക് പറ്റി. റജു... റജു വീട് വിട്ട് പോയതല്ല.അവളെ ചതിച്ചതാ. നീ എന്തൊക്കെയാ ഈ പറയുന്നേ.ആര് ചതിച്ചു. റജു എവിടെയാ ഉള്ളത്. ആഷികിന്റെ അടുത്ത അവൾ ഉള്ളത്. അവൾ എല്ലാം പറഞ്ഞു.

അനസ് ഞെട്ടലോടെ അവളെ നോക്കി. ടീ എന്ത് ദ്രോഹ ആ പാവം നിന്നോട് ചെയ്തത്. അലർച്ച പോലെയാ അസീനക്കും അനസിനും തോന്നിയത്. അവർ ഞെട്ടലോടെ നദീറിനെ നോക്കി. അസീനക്ക് ഇതിൽ എന്തെങ്കിലും പങ്ക് ഉണ്ടോന്ന് ചോദിക്കാൻ വന്നതായിരുന്നു അവൻ. അവരുടെ സംസാരം കേട്ടപ്പോൾ വാതിൽക്കൽ തന്നെ നിന്നു. നദീർ അവളുടെ മുഖത്തടിച്ചു. വീണ്ടും അടിക്കാൻ നോക്കിയതും അനസ് തടഞ്ഞു. ഇവൾ ചെയ്തത് തെറ്റ് തന്നെയാ.എന്റെ അനിയത്തി ആയി പോയില്ലേടാ. അവൾക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു .അവൾക്ക് ഇപ്പൊ ശരിക്കും കുറ്റബോധം ഉണ്ട്. അസീന അവന്റെ കാൽക്കൽ വീണു. എന്നോട് പൊറുക്കണം. അവളോട് ദേഷ്യം ഉള്ളത് സത്യമാണ്. ആഷിക് എന്നെ ചതിക്കരുന്നു .എന്റെ ശത്രുതയെ അവന് മുതലെടുത്തു. അവൻ ഒരു ദിവസം എന്നെ കാണാൻ വന്നു.

റജില അവന്റെ ഭാര്യ ആണെന്നും അവന് പാവപ്പെട്ടവനായത് കൊണ്ട് അവൾ വീട് വിട്ട് വന്നെന്നും ഒക്കെ പറഞ്ഞു .എനിക്ക് തെളിവും കാണിച്ചു തന്നു. അവളെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന് ആഗ്രഹിച്ചു നടന്ന ഞാൻ അവൻ പറഞ്ഞതെല്ലാം ചെയ്തു .ആഷിക് ഇത്രയും ദുഷ്ടൻ ആയിരുന്ന് അറിഞ്ഞില്ല. എന്നോട് പൊറുക്കണം. അവൾക്കെന്തെങ്കിലും പറ്റിയാൽ പിന്നെ നീ ജീവിച്ചിരിക്കില്ല. ഓർത്തോ. അവൾ റജില ഉള്ള സ്ഥലം പറഞ്ഞു കൊടുത്തു. അനസ് ഞാനും വരാന് പറഞ്ഞു പിറകെ പോയെങ്കിലും അപ്പോഴേക്കും നദീർ പോയിരുന്നു. ** അഫു പറഞ്ഞത് കേട്ടു. അങ്കിളും നദീറിന്റെ ഉപ്പയും ഞെട്ടി തരിച്ചു നിന്നു. ആഷികിന്റെ അടുത്താണോ അവൾ ഉള്ളത്. അതേ അങ്കിൾ. മെസ്സേജ് വന്ന നമ്പർ ട്രയസ് ചെയ്തു ലൊക്കേഷൻ കണ്ടു പിടിച്ചു. ആഷിക് ഉള്ളിടത്ത അവളും ഉള്ളത്. അവളുടെ പഴയ വീട്ടിൽ. നദീറിനെ തേടിയാ അഫു വന്നത്. അവൻ എവിടെപോയെന്ന് ആർക്കും അറിയില്ലെന്ന് പറഞ്ഞോണ്ട അവരോടു കാര്യം പറയേണ്ടി വന്നത്. അവളെങ്ങനെയാ അവന്റെ അടുത്ത് എത്തിയത് .

എല്ലാം നല്ല രീതിയിൽ അവസാനിച്ചുന്ന് കരുതിയതാ. അങ്കിളിന്റെ മുഖത്ത് ഭയം നിറഞ്ഞു . നദീറിന്റെ ഉപ്പ ഒന്നും മനസ്സിലാകാതെ അവരിരുവരെയും നോക്കി. നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്.ആഷിക് ജയിലിൽ അല്ലേ. ആഷിക് എങ്ങനെ ഈ നാട്ടിൽ എത്തിയത് . നിങ്ങൾക് അവന് എവിടെയഉള്ളത് ന്ന് അറിയോ . ആഷിക് ജയിൽ ചാടിയതാ .ഞങ്ങൾക്ക് അറിയാമായിരുന്നു അവൻ റജുവിനെ അന്വേഷിച്ചു ഇവിടെയും വരുമെന്ന്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് അവൻ ഈ വീട്ടിൽ വന്നു. രാത്രി അങ്കിൾ എന്തോ ശബ്ദം കേട്ടു എണീറ്റു നോക്കിയപ്പോൾ ആരോ മതിൽ ചാടുന്നത് കണ്ടു. പിറ്റേന്ന് cctv നോക്കിയപ്പോഴാ ആഷിക് ആണെന്ന് അറിഞ്ഞത്. അവൾ ഇവിടെ സേഫ് അല്ലന്ന് തോന്നിയൊണ്ട റിസോർട്ടിൽ പ്രോബ്ലം ഉണ്ടെന്ന് പറഞ്ഞു അവളെ ഇവിടെ നിന്നും മാറ്റാൻ നോക്കിയത.അത് നടന്നില്ല. അങ്കിൾ എന്നെ വിളിച്ചു നാട്ടിൽ വരാൻ പറഞ്ഞു. ഞങ്ങൾ രണ്ടാളും അവനെ അന്വേഷിച്ചു നടക്കുകയാരു ന്നു. .റജൂന്റെ പഴയവീട്ടിൽ അവനെ കണ്ടെത്തി . അപ്പോഴാ അങ്കിൾ അവൾ വീട് വിട്ട് പോയത് പറഞ്ഞത്.

അവനെ പിടികൂടുന്നതതിനേക്കാൾ അത്യാവശ്യം അവളെ കണ്ടുപിടിക്കലാണെന്ന് തോന്നി. ആ നമ്പർ ig സർ കൊടുത്തു. അവർ കണ്ടു പിടിച്ചു തന്നതാ ഈ അഡ്രസ്സ്. അവൾ എങ്ങനെ അവിടെ എത്തിയെന്ന മനസ്സിലാകാത്തത്. നദീറിനോദ് പിണങ്ങിപോയതാ അവൾ. അവളെ വീടല്ലേ അത്. അവിടെ താമസിക്കാമെന്ന് കരുതി കാണും. രണ്ടുമൂന്നു പേര് വിചാരിച്ചാൽ ഒന്നും അവളെ ഒന്നും ചെയ്യാൻ പറ്റില്ല. അവൾ നേരിട്ടോളും. അവൾ സുരക്ഷിതയായിരിക്കും.ആ പേടി വേണ്ട. റജു pragnant ആണ്. അവൾ ആരുടെ നേരെയും ഒരു കൈ വിരൽ പോലും anakilla അവളുടെ ബോഡി വീക്കന്ന്. കുഞ്ഞിന് എന്തെങ്കിലും പറ്റുമോന്നു ഉള്ള പേടി കാരണം അവൾ ആരോടും ഏറ്റുമുട്ടില്ല. ആരോടും പറയരുതെന്ന് എന്നെ കൊണ്ട് സത്യം ഇടീച്ചു. അതാ പറയാതിരുന്നത്. അവൾ ഇവിടെ നിന്നും എത്രയും പെട്ടന്ന് പോകുമെന്ന് പറഞ്ഞിരുന്നു. ഇങ്ങനെയാവുന്നു ഞാനും കരുതിയില്ല. രണ്ടു പേരും എന്നോട് ക്ഷമിക്കണം. അവർക്ക് സന്തോശിക്കുകയാണോ കരയുകയാണോ ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയാരുന്നു.

അങ്കിൾ റൂമിലേക്ക് പോയി. പെട്ടന്ന് തന്നെ തിരിച്ചു വന്നു. അങ്കിളിന്റെ കയ്യിൽ റിവോൾവർ അഫു കണ്ടു. വാടാ പോകാം. നദീറിന്റെ ഉപ്പയും അവരുടെ കൂടെ പോയി. ** പുറത്ത് എന്തൊക്കെയോ ഉടഞ്ഞുവീഴുന്ന ശബ്ദം കേട്ടാണ് ആഷിക് റൂമിൽ നിന്നും പുറത്തിറങ്ങിയത്.അവൻ പുറത്ത് നിന്നും വാതിൽ ചാരി താഴെ ഇറങ്ങി. റജുവും കേട്ടിരുന്നു ശബ്ദം. അവൻ പോയ പിറകെ അവൾ വന്നു വാതിൽ തുറക്കാൻ നോക്കി. പുറത്ത് നിന്നും പൂട്ടിയത് കണ്ടു അവൾ നിരാശയോടെ ബെഡിൽ തന്നെ വന്നിരുന്നു. വാതിൽ തുറന്നു ആരോ അകത്തു കയറുന്നത് അവളറിഞ്ഞു .ആഷിക് ആണെന്ന് അറിയുന്നത് കൊണ്ട് തന്നെ അവൾ നോക്കിയില്ല. അവളുടെ ചുമലിൽ കൈ വെച്ചതും അവൾ കൈ മുട്ട് മടക്കി ഒരടി വെച്ചു കൊടുത്തു. ഉമ്മാ..... എന്റെ നെഞ്ച് അവൾ ഞെട്ടി എണീറ്റു. നദീറിനെ കണ്ടതും അവൾ തലയിൽ കൈ വെച്ചു. സോറി ഒരു കോപ്പിലെ സോറി. കൊണ്ടോയി പുഴുങ്ങി തിന്ന്. നിനക്ക് ഒന്ന് വിളിച്ചിട്ട് വന്നൂടെ വിളിച്ചു പറഞ്ഞു വരാൻ അമ്മായിയപ്പന്റെ വീട്ടിൽ സൽക്കാരത്തിനു വന്നതല്ലേ ഞാൻ.

സത്യം പറയെടീ ഞാനന്ന് അറിഞ്ഞോണ്ട് മനപ്പൂർവം ചെയ്തത് അല്ലേ നീ സൽക്കാരത്തിന് വന്നയാളെ ആചാരവെടി പൊട്ടിച്ചു ആനയി ച്ചത.അമ്മായി അപ്പന്റെ വീട്ടിൽ അല്ലേ വന്നിരിക്കുന്നെ. എന്ന ഈ ആചാരവെടി അവന്റെ നെഞ്ചത്ത് ഇട്ട് പൊട്ടിച്ചു കൂടായിരുന്നോ. ഞാൻ വരണ്ട ആവശ്യം ഇല്ലായിരുന്നല്ലോ. ഞാൻ പറഞ്ഞോ അതിന് വരാൻ. ഇപ്പൊ വന്നതായി കുറ്റം. ഞാൻ പൊയ്ക്കോളാം . നീ അവന്റെ കൂടെ അങ്ങ് പോയിക്കോ. അല്ല നിന്നോട് ആരാ ഞാൻ ഇവിടെ ഉള്ളത് പറഞ്ഞേ നീ എവിടെ പോയാലും പിറകെ ഞാനും ഉണ്ടാവും മോളേ. അതിപ്പോ ആരും പറയണം എന്നില്ല. എന്താ വന്നത് ഇഷ്ടയില്ലേ ആഷിക്...... അവൾ ചെറിയൊരു പേടിയോടെ ചോദിച്ചു. അവനെ കണ്ടില്ല. കുറച്ചു shinkidikal ഉണ്ടായിരുന്നു.അവരിപ്പോ ജീവനോടെ ഉണ്ടോ ആവോ നോക്കീല. കുശലം പറഞ്ഞിരിക്കന്ന് ടൈമില്ല നമുക്ക് പോകാം. അവൾ എണീറ്റു. അങ്ങനെ അങ്ങ് പോയാലോ നദീറെ.വാതികൽ ആഷിക് നില്കുന്നത് അവർ കണ്ടു. നദീർ ആഷികിനെ തന്നെ സൂക്ഷിച്ചു നോക്കി.

നിന്നെ എവിടെയോ ഞാൻ കണ്ടിട്ട് ഉണ്ടല്ലോ. കുറച്ചു സമയം കഴിഞ്ഞതും അവൻ പൊട്ടിച്ചിരിച്ചു. നമ്മൾ തമ്മിൽ പഴയ ഒരു കടം ബാക്കിയില്ലേ ആഷിക്. ഓർമ്മയുണ്ടോ വെറുതെ അല്ല നീ എന്റെ മുന്നിൽ നേർക്കുനേർ വരാതിരുന്നെ. അങ്ങനെ മറക്കാൻ പറ്റോ നിന്നെ ആഷിക് പറഞ്ഞു അത് ശരിയാ എന്റെ കയ്യിൽ നിന്നും തല്ല വാങ്ങിയ എല്ലാവരും അത് തന്നെ പറയൽ. റജു അവനെ തന്നെ നോക്കി .നിനക്ക് ഇവനെ പരിജയം ഉണ്ടോ. നദീർ അവളെ നോക്കി കണ്ണടിച്ചു കാണിച്ചു. നീ എനിക്ക് ഒരു പേരിട്ടില്ലേ. തെമ്മാടി. ആ പേര് കിട്ടിയത്തിന് കാരണം ഈ മഹാനവർകള. പിന്നെ കാണുന്നത് ഇപ്പോഴാ. അതിന്റ കടം ആയിക്കോട്ടെ ആദ്യം വീട്ടുന്നത്. എന്റെ പെണ്ണിനെ സ്വന്തം ആക്കിയ കടം പിന്നെയവാം ആഷിക് നദീറിനെ ഒറ്റ ചവിട്ട് വെച്ചു കൊടുത്തു. പെട്ടന്ന് ആയതിനാൽ നദീർ തെറിച്ചു വീണു. പിന്നെ നടന്ന പൊരിഞ്ഞ തല്ലിൽ ഒരു കാണിയുടെ വേഷം ആയിരുന്നു റജുവിനു .ആഷിഖിന് നദീർ കൊടുക്കുന്ന ഓരോ തല്ലും അവളിൽ എന്തെന്നില്ലാത്ത സന്തോഷം തരുന്നത് പോലെ അവൾക്ക് തോന്നി. നദീറിന് തിരിച്ചു കിട്ടുമ്പോൾ മാത്രം അവൾക്ക് മനസ്സിൽ വേദന തോന്നുന്നുണ്ടയിരുന്നു. മൽപ്പിടുത്തതിന് ഒടുവിൽ വിജയിച്ചത് നദീർ ആയിരുന്നു.

ചത്ത ശവം പോലെ കിടക്കുന്ന അവന്റെ നേരെ നദീർ കൈ ചൂണ്ടി. നിന്നെ കൊണ്ട് പോവാനുള്ള ആൾക്കാർ ഇപ്പൊ വരും. അറിയിച്ചിട്ട ഞാൻ വന്നത്. അങ്ങനെ ഒരു അബദ്ധം എനിക്ക് പറ്റി. അല്ലെങ്കിൽ ആരും അറിയാതെ നിന്നെ കൊന്നു ഇവിടത്തന്നെ കുഴിച്ചു മൂടിയേനെ. നദീർ തിരിച്ചു പോവാൻ നോക്കിയതും പിന്നിൽ നിന്നും അവന്റെ വിളി കേട്ടു. നീയത്തിന് ജീവനോടെ ഉണ്ടെങ്കിലല്ലേ. തോക്ക് ചൂണ്ടി വെല്ലു വിളിക്കുന്ന അവന്റെ മുന്നിൽ ഒരു നിമിഷം നദീർ ഒന്ന് പകച്ചു. എന്തു ചെയ്യണമെന്ന് ആലോചിച്ചു നിക്കുമ്പോഴേക്കും മിന്നൽ പോലെ എന്തോ മുന്നിലൂടെ പോകുന്ന പോലെ തോന്നി. കണ്ണടച്ചു തുറക്കുമ്പോഴേക്കും മുന്നിൽ റജു നിൽക്കുന്നത് അവൻ കണ്ടു. അവളുടെ കയ്യിലാ തോക്കുള്ളതും. നീയാൽ കൊള്ളാലോ നീർക്കോലി. ഇതെങ്ങനെ ഒപ്പിച്ചു. ഏതായാലും അതിങ് തന്നേക്ക്. അവൾ തോക്ക് ആഷിഖിന് നേരെ നീട്ടി. ഈ ഒരവസരത്തിന് വേണ്ടിയാ ഞാനിത്രയും കാലം ജീവിച്ചിരുന്നത്. നിന്റെ മരണം അതിന് വേണ്ടിയാ ഇത്രയും കാലവും മനസ്സുരുകി പ്രാർത്ഥിച്ചിട്ട് ഉള്ളൂ. എന്റെ കൈ കൊണ്ട് ചവന നിന്റെ വിധി . റജു തമാശ കളിക്കല്ലേ. റിവോൾവർ ഇങ് താ. ഇല്ല നദീർ . എന്റെ ഉപ്പ ഉമ്മ സജു അവർക്ക് വേണ്ടി എനിക്കിത് ചെയ്തേ പറ്റു. ഇവനെ കൊണ്ട് പോകാൻ പോലിസ് വരും.

ഇവന്റെ കാര്യം അവർ നോക്കിക്കൊള്ളും. എന്റെ കൈ കൊണ്ട് തന്നെ എനിക്ക് ഈ കർമം ചെയ്യണം. എന്നെ തടയേണ്ട. നീ ഇവിടെ നിന്നും പോയിക്കോ. ഇവനെ ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ പേരിൽ വേദനിക്കാത്ത ഒരു നിമിഷം പോലും ഇല്ലാതിരുന്നിട്ടില്ല. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിയിട്ടുണ്ട്. എന്റെ ഉപ്പക്കും ഉമ്മാക്കും എന്റെ സ്ഥാനത് ഒരു മോനാ ഉണ്ടായിരുന്നതെങ്കിൽ ഇവൻ എന്നേ ഇല്ലാതായേനെ. അവളുടെ മുഖം നോക്കിയതും നദീറിന് ഉള്ളിൽ ചെറിയ പേടി തോന്നി. കണ്ണിൽ തീ പാറുന്ന പോലെ. രണ്ടും കല്പിച്ച ഉള്ളത്. ഇവൾ എന്തായാലും അവനെ ഷൂട്ട്‌ ചെയ്യും. നിനക്ക് അവന്റെ മരണം കണ്ടാൽ പോരെ. ഞാൻ ചെയ്തോളാം അത്. നീ ആ തോക്ക് ഇങ്ങ് താ. അവൻ പിടിച്ചു വാങ്ങാൻ നോക്കിയതും അവൾ അവനെ പിടിച്ചു തള്ളി. അവൻ നിലത്ത് വീണു. റജു പ്ലീസ്. നമ്മുടെ കുട്ടിയെ ഓർത്തെങ്കിലും നീ ഇത് ചെയ്യല്ല. ഇനി ഒരാൾക്കും എന്റെ ഈ ഗതി വരരുത്. എന്നോട് ക്ഷമിക്കണം. അവൻ വീണിടത്ത് നിന്നും എഴുന്നേൽക്കാൻ നോക്കിയതും വെടി ഒച്ചയും ആഷിക്കിന്റെ നിലവിളിയും കേട്ടു.

ആഷിക് നിലത്ത് വീണു ഒന്ന് പിടഞ്ഞു. പിന്നെ നിശ്ചലമായി. നിറ കണ്ണുകളോടെ അവൻ റജുവിനെ നോക്കി. കണ്ണുകൾ നിറഞ്ഞോഴുകുന്നുണ്ടങ്കിലും അവളുടെ മുഖത്ത് വല്ലാത്തൊരു തിളക്കം കണ്ടു. അവൻ എണീറ്റു വന്നു അവളെ ചേർത്ത് പിടിച്ചു. ഞാനല്ല വെടി വെച്ചത്. അവ്യക്തമായി അവൾ പറഞ്ഞു. പിന്നെ.. .... അവൾ പിറകിലെക്ക് കൈ ചൂണ്ടി. അങ്കിൾ..... അഫുവ്വും ഉപ്പയും ഉണ്ട് കൂടെ. അവൾ ഓടിച്ചെന്ന് അങ്കിളിനെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു. അവനെ കൊല്ലാനുള്ള ഭാഗ്യം പോലും എനിക്ക് തന്നില്ലല്ലോ. എന്റെ മോനെ കൊന്ന ഇവനെ അന്നേ കൊന്നു നിലവിളിക്കണോന്ന് ഞാൻ കരുതിയതാ. എന്റെ ഭാര്യയെ ഓർത്തു മാത്രമാ ക്ഷമിച്ചു നിന്നത്. നിന്റെ ജീവിതം തുടങ്ങിയിട്ട് ഉള്ളു. എന്റെ മോള് ഇനിയെങ്കിലും സന്തോഷത്തോടെ ജീവിക്കണം. പുറത്തു പോലിസ് ജീപ്പിന്റെ സൗണ്ട് കേട്ടു.

അങ്കിൾ നദീറിനെ അടുത്തേക്ക് വിളിച്ചു. അവളുടെ കൈ എടുത്തു അവന്റെ കയ്യിൽ വെച്ചു കൊടുത്തു. എന്റെ മോളേ നിന്നെ ഏൽപ്പിക്കുകയാണ്. നീ പൊന്നു പോലെ നോക്കുന്നു അറിയാം. എന്നാലും പറഞ്ഞുന്നെ ഉള്ളു. നിറഞ്ഞോഴുകുന്ന അവളുടെ കണ്ണുകൾ അങ്കിൾ തുടച്ചു കൊടുത്തു. എന്തിനാടീ കരയുന്നെ . ഒരു കൊലക്കേസ് പ്രതിയെ സ്വയരക്ഷക്ക് കൊന്നതിനു തൂക്കി കൊല്ലാൻ ഒന്നും പോകുന്നില്ല. ഞാൻ പെട്ടെന്ന് തന്നെ തിരിച്ചു വരും. എന്റെ കുട്ടി സജുനെ കാണാൻ. അവന്റെ കൂടെ വീണ്ടും ജീവിക്കാൻ. അവൾ അത്ഭുതത്തോടെ അങ്കിളിനെ നോക്കി. നോക്കണ്ട. അഫു എല്ലാം പറഞ്ഞു. അങ്കിൾ പോകുന്നതും നോക്കി. അവൾ തളർന്നത് പോലെ ഒരിടത്ത് ഇരുന്നു. ഒരു കൈ അവളുടെ ചുമലിൽ പതിച്ചത് അവളറിഞ്ഞു.നദീറിന്റെ ഉപ്പ .എപ്പോഴത്തെയും പോലെ ഞെട്ടുകയോ പേടിക്കുകയോ വേണ്ടെന്നുള്ള സത്യം അവളുടെ മനസ്സിൽ പതിഞ്ഞു. തന്റെ ആജന്മ ശത്രു ഇനിയില്ല.ഉപ്പയുടെയും ഉമ്മയുടെയും സജിയുടെയും ചിരിക്കുന്ന മുഖം അവളുടെ മനസ്സിൽ പതിഞ്ഞു.

മോള് എണീക്ക്. വാ പോകാം. നദീറും അഫുവ്വും കൂടി അവളുടെ അടുത്തേക്ക് വന്നു. എന്നാ പിന്നെ പോവുകയല്ലേ അഫു പറഞ്ഞു. ഞാനും ഉണ്ട് കൂടെ. ഉപ്പ പറയുന്നത് കേട്ട് എല്ലാവരും അവരെ നോക്കി. എന്റെ മോളെ കയറ്റില്ലെന്ന് പറഞ്ഞ വീട്ടിലേക്ക് ഇനി ഞാനും ഇല്ല. നീ ഒറ്റക്ക് അവിടെ ജീവിച്ചോ. സുഖമായി ജീവിച്ചോ. ഞാനും നിന്റെ ഉമ്മയും ഒരു തീരുമാനം എടുത്തിട്ട് ഉണ്ട്. ഇവളുടെ കൂടെ പോകാൻ. ഇവളെ ഉപ്പയും ഉമ്മയും ആയി ജീവിക്കാൻ . എന്ന് നിന്റെ മനസ്സ് മാറി ഇവളെ സ്വീകര്ക്കിന്നോ അന്ന് നിനക്ക് അവിടേക്ക് വരാം. അവന് ചിരിയും കരച്ചിലും ഒരു പോലെ വന്നു. എന്ത് കഷ്ടായിത് റബ്ബേ.ഇവളെ വീണ്ടും നഷ്ടപ്പെടുകയാണോ. ഇവൾ വീട് വിട്ട് പോയതെന്ന് കരുതി ഞാൻ അടിച്ച ഡയലോഗ് ഇത് എനിക്ക് ഇട്ട് തന്നെ പാരയാവുകയാണല്ലോ. എങ്ങനെയെങ്കിലും ശരിയായിന്ന് കരുതുമ്പോ എവിടെനിന്നെങ്കിലും കൃത്യമായി അപ്പൊ വന്നോളും. റജു കണ്ണ് മിഴിച്ചു അവനെ നോക്കി. ഇവൻ എന്നെ വീട്ടിൽ കയറ്റില്ലെന്ന് പറഞ്ഞോ. ഇവന് ഇനി എന്നെ വേണ്ടേ. ഇവൻ എന്താ ഒന്നും മിണ്ടാത്തെ. ഞാൻ ഇനി എവിടേക്ക് പോകും.

അഫു നദീറിനെ നോക്കി. അവന് ഏകദേശ കാര്യങ്ങൾ പിടി കിട്ടി. അവൻ നദീറിന്റെ ഉപ്പാനെ കൂട്ടി കാറിലേക്ക് പോയി. അതേ അവർക്ക് നമുക്ക് ഒരു ചാൻസ് കൂടി കൊടുക്കാന്നേ. അവർക്ക് പറയാനുള്ളത് അവർ പറഞ്ഞു തീർക്കട്ടെ. അഫു അവരുടെ അടുത്തേക്ക് വന്നു. രണ്ടിനോടും കൂടി ഒരു കാര്യം പറയാൻ ഉണ്ട്. നിങ്ങളെ വിചാരം എന്താ.ഇപ്പൊ പത്താം ക്ലാസ്സിൽ പഠിക്കുന്ന കാമുകികാമുകൻ മാരാണെന്ന. കുറെയായി തുടങ്ങിട്ട് ഒരുമാതിരി ആളെ വട്ടാകാൻ . നിനക്ക് ഇഷ്ടം ആണെന്ന് പറയാൻ തുടങ്ങുമ്പോ അവൾക് പ്രോബ്ലം. അവൾക് ഇഷ്ടം ആണെന്ന് പറയാൻ നോക്കുമ്പോൾ നിനക്ക് പ്രോബ്ലം. രണ്ടാൾക്കും ഇഷ്ടം ആകുമ്പോൾ മറ്റുള്ളവർക്ക് പ്രോബ്ലം. ഇന്നത്തോടെ ഇപ്പൊ ഈ നിമിഷം നിർത്തിക്കോണം കള്ളനും പോലീസും കളി.ലാസ്റ്റ് ചാൻസ് തരികയാ രണ്ടിനും ഒരു പത്തു മിനിറ്റ്.ഇഷ്ടം ആണെങ്കിൽ പറഞ്ഞു തുലക്ക് രണ്ടും. അവനും കാറിൽ പോയി ഇരുന്നു. എന്തിനാപ്പൊ പത്തു മിനിറ്റ്..... ഞാൻ ഇപ്പൊ തന്നെ വരികയാ. ഉപ്പാനോടും ഉമ്മനോടും എന്നെ വേണ്ടാന്ന് പറഞ്ഞെങ്കിൽ എല്ലാം തീരുമാനിച്ചു ഉറപ്പിച്ചിട്ട് തന്നെയല്ലേ.

അവൾ രണ്ടു സ്റ്റെപ് മുന്നോട്ട് വെച്ചു. അവൾ മെല്ലെ തിരിഞ്ഞു നോക്കി. അവൻ നിന്നിടത് തന്നെ നിൽക്കുന്ന കണ്ടു. എന്റെ റബ്ബേ എല്ലാം കയ്യിന്ന് പോയോ. ഇവനെന്താ എന്നെ തിരിച്ചു വിളിക്കാതെ. എന്നെ ശരിക്കും വേണ്ടേ ഇവന്. അവൾക്ക് സങ്കടം കൊണ്ട് കരച്ചിൽ വരുന്നുണ്ടായിരുന്നു. അവൾ മുന്നോട്ട് നടക്കാൻ നോക്കിയതും അവൻ വിളികുന്ന കേട്ടു. ടീ പാത്തു. അവൾ തിരിഞ്ഞു നോക്കിയില്ല. എന്നെ കുറച്ചു ടെൻഷൻ അടിപ്പിച്ചതല്ലേ. അവനും മനസ്സിലാവട്ടെ ആ വേദന. നിന്നെ ഫസ്റ്റ് ടൈം കണ്ടപ്പോഴേ ഞാൻ ഇഷ്ടപെട്ടത. നീയാ എന്നെ മിസ്സ്‌ ചെയ്തത് .ജുമാനയോടും റസിയയോടും പ്രൊപ്പോസ് ചെയ്തപ്പോഴും എനിക്ക് നിന്നോട് തോന്നിയ പോലൊരു ഫീൽ വന്നിട്ടില്ല. അതിപ്പൊഴാ എനിക്ക് മനസ്സിലായത്. അവരെ ഞാൻ പ്രേമിച്ചിട്ടേ ഇല്ല. .ജസ്റ്റ്‌ അട്രാക്ഷൻ ആയിരുന്നു അത്. പ്രേമിക്കുന്നുന്ന് നടിക്കരുന്നു. ആലോചിക്കാതെയുള്ള നിന്റെ എടുത്തുചാട എല്ലാ പ്രശ്നങ്ങൾക്കും കാരണം. ആരോ എന്തോ പറഞ്ഞെന്നും പറഞ്ഞു രണ്ടു പ്രാവിശ്യവും എന്നെ വേണ്ടെന്നു വെച്ചു പോയി .

നിന്റെ ചില സമയത്തെ സ്വഭാവം കാണുമ്പോൾ വഴക്ക് പറയാൻ തോന്നിയിട്ടുണ്ട്. ചിലപ്പോൾ നല്ല അടിവെച്ചു തരാനും തോന്നിയിട്ടുണ്ട്. ഇപ്പോഴും എങ്ങനെയാ പറയേണ്ടതെന്ന് എനിക്ക് അറിയില്ല. നീ കൂടെയുണ്ടെങ്കിൽ ഞാൻ എന്നും സന്തോഷവനായിരിക്കും. ഞാൻ നിന്നെഎത്രയേറെ സ്നേഹിക്കുന്നുണ്ടെന്നുള്ള കാര്യം നിന്നെക്കാലേറെ എനികെ അറിയൂ.i ലവ് യു. റിയലി ലവ് u.എന്നുംഅങ്ങനെയേ ഉണ്ടാവു. സത്യം പറഞ്ഞാൽ നീയെന്ന് വെച്ചാൽ ഭ്രാന്ത എനിക്ക്. നീയില്ലാതെ പറ്റില്ല എനിക്ക്. എല്ലാവരും ആഗ്രഹിക്കുന്നതും അത് തന്നെയാ. തിരിച്ചു വന്നൂടെ എന്റെ ജീവിതത്തിലേക്ക്. അവൻ പ്രതീക്ഷയോടെ അവളെ നോക്കി . അവൾ ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നു. ഈ വിളി കേൾക്കാന തെണ്ടീ ഞാനും കാത്തിരുന്നത്. അവൾക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു വരുന്നുണ്ടായിരുന്നു. ഈ നിമിഷം മരിച്ചാലും വേണ്ടില്ല. എന്നാലും പെട്ടന്ന് സമ്മതിച്ചു വില കളയണ്ട. കുറച്ചു ജാഡ കാണിച്ചില്ലേൽ ഞാൻ ഞാനല്ലതാകില്ലേ. ഇത്രയും സെന്റി അടിച്ച സ്ഥിതിക്ക് ഞാൻ

എങ്ങനെയാ വരാതിരിക്ക.ഇനിയും വന്നില്ലെങ്കിൽ എന്നെ സ്നേഹത്തോടെയും ഇഷ്ടത്തോടെയും നെഞ്ചിലേറ്റിയ ഇവർക്കൊക്കെ ഇഷ്ടക്കേട് ഉണ്ടാകില്ലേ അത് കൊണ്ട് മാത്രം വേണേൽ വരാം.അവൾകൃത്രിമമായി ഉണ്ടാക്കിയ ഗൗരവത്തോടെ പറഞ്ഞു. അത് കേട്ടതും അവന് സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടെന്ന് തിരിഞ്ഞില്ല. അവന് കാണാമായിരുന്നു ആ ഗൗരവത്തിന്റെ പിറകിൽ അവൾ ഒളിപ്പിച്ചു വെച്ച സന്തോഷത്തിന്റെ കണ്ണുനീർ തിളക്കം. അവളുടെ മുഖത്തെ തെളിച്ചം. അവൻ അവളുടെ അടുത്തേക്ക് വന്നു അവൾക്ക് നേരെ കൈ നീട്ടി. അവൾ കൈ നീട്ടിയത് കാണാത്ത മട്ടിൽ ദൂരേക്ക് നോക്കി. അവളുടെ ഒരു ജാഡ. വീട്ടിലേക്കു വാടീ ഞാൻ പലിശ അടക്കം മടക്കിതന്നോളാം. . അവൾ അവന്റെ നേരെ തിരിഞ്ഞു നിന്നു. അവൻ കൈ കുടയുന്നത് പോലെയാക്കി കൈ പിൻവലിച്ചു.അവൾ കൈ നീട്ടിയത് കണ്ടില്ലെങ്കിൽ ഞാൻ നീട്ടിയിട്ടും ഇല്ല. അല്ല പിന്നെ നമ്മളോടാ കളി. പിന്നെ പറയുമ്പോൾ എല്ലാം പറയണമല്ലോ അടുത്തകുരിശ് എന്താണാവോ. അവൻ അവളെ നോക്കി. ഞാൻ ലേറ്റ് ആയെ ഓഫീസിൽ നിന്നൊക്കെ വരു. അപ്പൊ നീ എന്താ ചെയ്യാ. ഞാൻ കാത്തിരുന്നോളാം. എനിക്ക് ടീ ഉണ്ടാക്കാൻ അറിയില്ല. ഞാൻ ഉണ്ടാക്കി നിനക്ക് തന്നോളം.

അലക്കാൻ അറിയില്ല. ഞാൻ അലക്കികൊള്ളാം. അടുക്കളയിൽ ഞാൻ കയറില്ല. ഞാൻ കേറികൊള്ളാം. എനിക്ക് ഇഷ്ടപ്പെട്ട ഫുഡ്‌. എന്താന്ന് വെച്ച ഇഷ്ടപെട്ട ഭക്ഷണം ഇഷ്ടപെട്ട ഹോട്ടലിൽ നിന്നും ഡെലിവറി ചെയ്തു തരാം. ഡെലിവറിയുടെ കാര്യം പറഞ്ഞപ്പോഴാ ഓർത്തെ എന്റെ ഡെലിവറിയുടെ കാര്യോ അതും ഞാൻ ചെയ്യണോ. അത് വേണ്ട അത് ഞാൻ ചെയ്തോളാം. സമാധാനം ആയി. അതെങ്കിലും ചെയ്യുമല്ലോ. പിന്നെ കുട്ടിയെ നീ നോക്കണം. അവരുടെ എല്ലാ കാര്യവും നീ ചെയ്യേണ്ടി വരും. എല്ലാം ചെയ്തോളാവേ.വേറെ ഡിമാൻഡ് എന്തെങ്കിലും... അവൾ ഒന്നാലോജികുന്നത് പോലെ ചെയ്തു. ഇപ്പൊ ഇത്രയും മതി. ബാക്കി പിന്നെ പറയാം. എന്ന പൊയ്ക്കൂടേ. പോവാല്ലേ. ഒരു മാതിരി ആക്കിയ പോലൊരു ഫീലിംഗ് ഏയ്‌ ഞാൻ അങ്ങനെചെയ്യോ. ഒരിക്കലും ഇല്ല. അങ്ങനെ തോന്നിയോ. സോറി. വീട്ടിൽ എത്തട്ടെടീ. കാണിച്ചുതരാം ഞാൻ. പിന്നേ വീട്ടിൽ എത്തീട്ടു എനിക് തിരിച്ചു പണി തരാന് എങ്ങാനും ആണ് പ്ലാൻ എങ്കിൽ മോനേ. റൂമിൽ നോ എൻട്രി ബോർഡ് പ്രതീക്ഷിച്ചോ. ഇവൾ രണ്ടും കല്പിച്ചാണല്ലോ റബ്ബേ.

എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയിന്ന തോന്നുന്നേ. അപ്പൊ എങ്ങനെയാ ഞാൻ നിക്കണോ അതോ പോണോ. അഫു വിളിച്ചു ചോദിച്ചു. എന്തിനാ സ്വർഗത്തിലെ കട്ടുറുമ്പ് ആകുന്നെ പൊയ്ക്കൂടേ റജു തിരിച്ചു പറഞ്ഞു. അപ്പൊ നിങ്ങൾ ഒന്നായി . ഞാൻ പുറത്തും അല്ലെ പിശാചേ. അത് പിന്നെ അങ്ങനെയല്ലേ വരു റജുവിനെ ചേർത്ത് പിടിച്ചുകൊണ്ട് നദീർ പറഞ്ഞു. രണ്ടും കൂടി ചവിട്ടിപുറത്താക്കുന്നതിന് മുൻപ് ഞാൻ പോയേ.....wish u all the best . അവരെ നോക്കി കൈ വീശി കാണിച്ചു അവൻ പോയി . അപ്പൊ എങ്ങനെയാ നമുക്കും പോകലെ കാര്യം ഒക്കെ ശരി. എനിക്ക് വാക്ക് തന്നതോന്നും മറക്കണ്ട. എന്റെ സജു ഇങ്ങ് വരട്ട് മോളെ. അവനെ കൊണ്ട് ഞാൻ ഇതിനൊക്കെ പകരം വീട്ടും നോക്കിക്കോ. സജു ഒറ്റകല്ല മുത്തേ കൂടെ എപ്പോഴും റജുവും കാണും. റജു..... മനസ്സിലായില്ല..... പോടാ ട്യൂബ് ലൈറ്റെ. അവൻ ചെറുചിരിയോടെ അവളുടെ നേർക്ക് രണ്ട് വിരൽ ഉയർത്തി കാണിച്ചു. അവൾ നാണത്തോടെ മുഖം താഴ്ത്തി. നിനക്ക് ഇങ്ങനത്തെ ഫീലിംഗ്സ് ഒക്കെ ഉണ്ടോ. അവൻ അവളുടെ മുഖം ഉയർത്തി.

ഫസ്റ്റ് ഡോക്ടറെ കാണിച്ചപ്പോഴേ പറഞ്ഞിരുന്നു ട്വിൻസ് ആണെന്ന്. അവൻ അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു. അവൾ ചെറു ചിരിയോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. കാറിന്റെ മിററിലൂടെ അഫു ഇത് കാണുന്നുണ്ടായിരുന്നു. അവൻ പേഴ്സിൽ നിന്നും സജുവിന്റെ ഫോട്ടോ എടുത്തു. നിനക്ക് തന്ന വാക്ക് ഞാൻ പാലിച്ചു. അവന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ ആ ഫോട്ടോയിലേക്ക് ഇറ്റി വീണു. *** അല്ല നദീറെ ചോദിക്കാൻ വിട്ടു. നീ എന്തിനാ ആഷികുമായി അന്ന് തല്ലുണ്ടാക്കിയെ കാറിൽ കേറാൻ നേരം അവൾ ചോദിച്ചു. നദീറോ ..... ഇക്കാന്ന് വിളിയെടീ ഇനിയെങ്ങാനും എടാ പോടന്നോ പേരോ വിളിച്ചാൽ വിവരം അറിയും. ഇക്കയെങ്കിൽ ഇക്ക. പറ എന്താ സംഭവം ഞാനും എന്റെ ലവർ സനയുമായ് ബീച്ചിൽ ഇരിക്കുമ്പോൾ അവൻ അവളെ കയ്യിൽ കേറി പിടിച്ചു . അതിന് അവനെ പഞ്ഞികിടുമ്പോള നീ കണ്ടേ. നിനക്ക് ഇത് തന്നെയായിരുന്നോ പണി കോഴീ. അവൾ കാറിന്റെ ഡോർ വലിച്ചടച്ചപ്പോഴാണ് പറഞ്ഞു പോയ അബദ്ധം നദീറിന് ഓടിയത് .അവൻ അവളെ മുഖത്തേക്ക് നോക്കി. കടന്നൽ കുത്തിയ പോലത്തെ അവളുടെ മുഖം കണ്ടപ്പോഴേ എല്ലാം കയ്യിന്ന് പോയിന്നു അവന് മനസ്സിലായി.ഓര്മയില്ലാതെ വായിൽ നിന്നും വീണു പോയതാരുന്നു .

ആരാ ഈ സന..... ഇനി വേറേം ഉണ്ടോ. അല്ല ഈ തല്ല് കഴിഞ്ഞു വൻ മന്ത് കഴിഞ്ഞപ്പോഴല്ലേ ജുമാനയെ പ്രൊപ്പോസ് ചെയ്തത്. ഒരേ ടൈം രണ്ട് പേരുണ്ടായിരുന്നോ. ടീ അതൊക്കെ കഴിഞ്ഞതല്ലേ. നീ കാറിൽ കയറ്. എന്നിട്ട് ഇത് വരെ എന്നോട് പറഞ്ഞില്ലല്ലോ തെണ്ടീ..... ഇത് പോലെ എന്തൊക്കെ മറച്ചു വെച്ചിട്ടുണ്ട്. ഇതിന് ഒരു തീരുമാനം ഉണ്ടക്കിട്ട് മതി കാറിൽ കേറുന്നത്. എല്ലാം കയ്യിന്ന് പോയല്ലോ റബ്ബേ.വന്നല്ലോ അടുത്ത കുരിശ്. അവൾ പോയ ശേഷാടീ ജുമാനയെ നോക്കിയത്. നിനക്ക് ശരിക്കും എത്ര ലവർ ഉണ്ടായിരുന്നു. അത് അറിഞ്ഞിട്ട് വേണം ഇനി അമ്മികല്ലെടുത്ത് തലക്കിടാൻ. ഞാനില്ല പൊന്നോ എന്നെ വിട്ടേര്. ഉണ്ടല്ലോ പൊന്നു. അതറിഞ്ഞിട്ട് മതി ഇനി മുന്നോട്ടുള്ള യാത്ര. അവൾ നിലത്ത് ഇരുന്നു. ടീ കഴിഞ്ഞതെല്ലാം കഴിഞ്ഞു നീ വാ. വള്ളി പുള്ളി തെറ്റാതെ എല്ലാം തുടക്കം മുതൽ പറയ്. എന്നിട്ട് തീരുമാനിക്കാം വരണോ വേണ്ടയോ എന്ന്. ടീ ടീ എന്റെ പൊന്നല്ലേ.... മുത്തല്ലേ... ഒന്ന് വാ. ഞാൻ പോകുന്ന വഴിക്ക് എല്ലാം പറഞ്ഞു തരാം. ഏറെ നേരത്തെ സോപ്പിടലിന് ശേഷം അവൾ കാറിൽ കയറി. ഒരിക്കലും അവസാനിക്കാത്ത കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ആയി അവർ അവരുടെതായ ലോകത്തിലെക്ക് യാത്ര തിരിച്ചു. അവസാനിച്ചു.

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story