രാവണ പ്രണയം🔥 : ഭാഗം 10

Ravana Pranayam Novel

എഴുത്തുകാരി: അമീന

ഒരു നിമിഷം പോലും പാഴാക്കാതെ ഞൊടിയിട കൊണ്ട് മ്മളെ അരികിലൂടെ പോയ അവന്റെ കൈയിൽ മ്മള് പിടിച്ചോണ്ട് വലിച്ചു അടുത്തുള്ള ടേബിളിലേക് തള്ളി...... രാവണനെ തൊട്ട് തൊട്ടില്ല എന്ന മട്ടിൽ ആ കത്തി അവനരികിലൂടെ കടന്നു പോയതും......... മ്മള് ഒന്ന് നെടുവീർപ്പിടും മുന്നേ ആ ആൾ എണീറ്റോണ്ട് മ്മടെ കഴുത്തിലായി കത്തി വെച്ചിരുന്നു.......... മ്മടെ കഴുത്തിൽ കത്തി വെച്ചോണ്ട് ആ വൃത്തികെട്ടവൻ നിന്ന് കത്തികയറുവാ..... തെണ്ടി അലവലാതി...... മ്മള് ആണേൽ ശ്വാസം പിടിച്ചോണ്ട് ആണ് നിക്കുന്നത്...... രാവണൻ അടുത്തോട്ടു വരുന്നതിന് അനുസരിച്ചു അവന് മ്മടെ കഴുത്തിൽ കത്തി വെച്ചോണ്ട് പുറകിലേക്ക് നടക്കുന്നും ഉണ്ട്........ രാവണൻ അടുത്തേക്ക് വരുന്നതിനനുസരിച് അവനോട് കലിപ്പിൽ പറഞ്ഞു...... " ജോൺ അവളെ വിടുന്നതാ നിനക്ക് നല്ലത്...... നി ഈ ചെയ്യുന്നത് നല്ലതിനല്ല......" "വേണ്ട മ്മടെ അടുത്തോട്ടു വന്നാൽ...... ആ നിമിഷം ഈ കത്തി കഴുത്തിൽ താഴ്ത്തിയിരിക്കും....... " "ഡാ ചെറ്റേ മ്മടെ കൈക്ക് പണി ഉണ്ടാകാതെ നിക്കുന്നതാ നിനക്ക് നല്ലത്...... "

"സാർ ഒന്ന് പോയെ...... ഈ ജോൺ നെ അങ്ങനെ കീഴ്പെടുത്താന്ന് കരുതണ്ട.......മ്മള് ഇനിം ചെയ്യും വേണ്ടി വന്നാൽ നിന്റെ പെങ്ങളെ ഇനിയും കയറി പിടിക്കും...... " ന്ന് ആ കോപ്പൻ പറഞ്ഞതും..... പിന്നെ അവിടെ മ്മടെ രാവണന്റെ ക്രോധം ആണ് കാണാൻ കഴിഞ്ഞത്..... "ഡാ....... " ന്ന് അലറി കൊണ്ട് വന്ന അവനെ പിടിച്ചു നിർത്തിയത്........ മ്മടെ കഴുത്തിലെ കത്തി ഒന്നൂടെ മ്മളിലേക് പതിപ്പിച്ചപ്പോൾ ആണ് ....... "ഡാ അവളെ വിടാൻ ആണ് പറഞ്ഞത്...... മ്മടെ പെങ്ങളെ നേരെ ഉയർത്തിയ നിന്റെ കൈ ഞാൻ അങ്ങ് എടുക്കും..... മര്യാദക്ക് അവളെ വിടുന്നതാ നല്ലത്..... " ന്ന് പറഞ്ഞതും മ്മൾക് കലിപ്പ് കയറി വന്നു....... റബ്ബേ..... പെങ്ങൾ ന്ന് പറയുമ്പോ മാരി...... മാരി അതിന് ഇവിടെ ആണോ....... അതല്ലലോ ഇവിടെ പ്രശ്നം....... ആ പരനാറി മ്മടെ നാത്തൂനേ ആണ് കൈ വെച്ചത്...... വിടില്ലടാ പട്ടി തെണ്ടി........ എവിടെ ചെന്നാലും അവിടെ ഒക്കെ ഉണ്ടല്ലോ റബ്ബേ ഒരു പെണ്ണ് പിടിയൻ..... നിനക്ക് വെച്ചിട്ടുണ്ടഡാ തെണ്ടി..... ന്നൊക്കെ മനസ്സിൽ അവനെ പ്രാകി കൊണ്ട്.......

മ്മള് ദേഷ്യത്തിൽ അപ്പോൾ തന്നെ കൂടുതൽ ചിന്തകൾക്ക് നിൽക്കാതെ അവന്റെ കയ്യിൽ ആഞ്ഞു കടിച്ചതും.......... മ്മടെ പെട്ടന്നുള്ള അറ്റാക്കിൽ അവന് കൈ ഒന്ന് കുടഞ്ഞതും...... കത്തി പിടിച്ച കയ്യിൽ മ്മള് പിടുത്തം ഇട്ട് അവന്റെ കൈ പുറകിലേക്ക് മടക്കി കൊണ്ട് പുറം നോക്കി അടാർ ചവിട്ട് അങ്ങട് വെച്ചു...... അപ്പോൾ തന്നെ അവന് പിന്നേം മലർന്നടിച്ചു വീണതും........ മ്മള് കലിപ്പ് മാറാതെ അവനിട്ടു അടിക്കാൻ വേണ്ടി ചുറ്റും വല്ലതും തിരയുന്ന ടൈമിൽ ആണ് മ്മടെ കണ്ണിൽ ചെയർ ഉടക്കിയത്..... മ്മള് അപ്പോൾ തന്നെ അതും എടുത്തോണ്ട് എണീറ്റ് നിക്കാൻ നിന്ന ആ ജോൺ തെണ്ടിയുടെ കാൽ നോക്കി ഒന്ന് പൊട്ടിച്ചതും........ അവന് ബാലൻസ് കിട്ടാതെ പിന്നേം അവിടെ വീണു..... "ഡാ പരനാറി എന്ത് ധൈര്യം ഉണ്ടായിട്ട് ആണ് ഒരു പെണ്ണിന് നേരെ നിന്റെ കൈ ഉയർന്നത്..... ഇനി ചെറ്റത്തരം കാണിക്കോട ചെറ്റേ...... തവള പ്രിക്കാണി......പരട്ടെ.... അതും പോരാഞ്ഞിട്ട് നി പഠിപ്പിക്കുന്ന സാർ നെ വെല്ലുവിളിക്കുന്നോടാ..... കൂടാതെ മ്മടെ ഭാവി കെട്ടിയോനെയും..... നോക്കണ്ട അത് ആത്മയാ.... മ്മള് നോൺ സ്റ്റോപ്പ്‌ ആയിട്ട് ഡയലോഗ് അടിക്കുന്നതിനനുസരിച് അവനിട്ടു കസേര കൊണ്ട് അറഞ്ചം പുറഞ്ചം അടിച്ചോണ്ടിരുന്നതും......... പെട്ടന്നാണ് മ്മടെ കയ്യിൽ ഒരു പിടി വീണത്......

തല ഉയർത്തി നോക്കിയപ്പോൾ ഉണ്ട് രാവണൻ കട്ട കലിപ്പിൽ നിൽക്കുന്നു.... അപ്പഴാ മ്മൾക് സ്ഥലകാല ബോധം വന്നത് തന്നെ മ്മള് ഇപ്പൊ എവിടെയാ നിക്കുന്നത് ന്ന്.... മ്മള് അപ്പോൾ തന്നെ ചുറ്റും നോക്കിയതും........ പകച്ചു പണ്ടാരടങ്ങി പോയി..... സുഭാഷ്....... കോളേജ് മുഴുവൻ ഉണ്ടെന്ന് തോനുന്നു ...... അതിലും വലിയ സുഭാഷ് ഉണ്ടായത് ആ കൂട്ടത്തിൽ മ്മളെ നോക്കുന്ന നാല് കണ്ണുകൾ കണ്ടപ്പോൾ ആണ്.... മറ്റാരും അല്ല സിനുo ഷാദിo ഉണ്ട് മ്മളെ തോളേo തുറന്ന് നോക്കുന്നു..... മ്മള് അവർക്ക് നന്നായൊന്ന് ഇളിച്ചു കൊടുത് രാവണനിലേക് തിരിഞ്ഞു നോക്കിയതും........ ചെക്കൻ അങ്ങട് കലിപ്പായി..... "നോക്കി നിക്കാതെ ക്ലാസ്സിൽ കയറി പോടീ.... " "മ്മടെ ജ്യൂസ്..... കുടിച്ചി..... " ന്ന് മുഴുവൻ ആക്കും മുന്നേ അങ്ങേര് കണ്ണുരുട്ടിയതും..... മ്മള് ഉറക്കെ വിളിച്ചു പറഞ്ഞു..... "ജൂസ് ക്യാൻസൽ.... " അത് പറഞ്ഞു കഴിഞ്ഞിട്ടാ മ്മൾക് വേണ്ടായിരുന്നു ന്ന് തോന്നിയത്........അല്ലേലും അവസരോചിതമായ കാര്യങ്ങൾ ഒന്നും മ്മടെ വായിൽ വരില്ലല്ലോ........... അങ്ങേര് കലിപ്പിൽ മ്മടെ നേരെ തിരിഞ്ഞതും......

മ്മള് ജീവനും കൊണ്ട് ഒരൊറ്റ ഓട്ടം ആയിരുന്നു.... അത് ചെന്ന് നിന്നത് വാഷ്‌റൂമിന്റെ മുന്നിലും.... അവിടെ എത്തിയതും....... മ്മള് ഒന്ന് നെടുവീർപ്പു ഇട്ടോണ്ട് തിരിഞ്ഞു നോക്കിയതും........ രണ്ടെണ്ണം ഉണ്ട് മ്മടെ പുറകിൽ..... "അല്ല നിങ്ങൾ എപ്പോ വന്നു..... ചായ കുടിച്ചോ.... " ന്ന് മ്മള് ഇളിച്ചോണ്ട് ചോദിച്ചതും.......... അതിന് മറുപടി പറഞ്ഞത് സിനു ആണ്.... "അന്റെ ചായ.... ന്തൊക്കെയാടി നി ഇപ്പൊ അവിടെ ചെയ്ത് കുട്ടിയെ..... അവന് ആരാന്ന് അറിയോ..... " "അവന് ആരായാലും മ്മൾക് എന്താ..... ഒരു പെണ്ണിന്റ നേരെ അവന് കയ്യുയർത്തിയോ അപ്പൊ പോയി അവന്റെ ജീവിതം........കൊന്നേനെ ആ പട്ടിയെ...... പിന്നെ വെറുതെ വിട്ടതാ...... " "ഡാ സിനു നി ആരോടാ ഡാ പറയുന്നത് ടിസി വാങ്ങി ഇങ്ങട് വന്ന ഈ സിങ്കകുട്ടിയോടോ..... " ന്ന് ഷാദ് പറഞ്ഞതും.... സിനു ചോദിച്ചു.... "ആ അതും ശരിയാ.....അല്ല അക്കു.... നി ടിസി വാങ്ങി വന്നു ന്ന് പറഞ്ഞു...... അതിന്റെ കാരണം ഇതുവരെ പറഞ്ഞില്ലല്ലോ.... " ന്ന് അവന് പറഞ്ഞതും....... മ്മള് ഇളിച്ചോണ്ട് വള്ളി പുള്ളി തെറ്റാതെ ഉണ്ടായത് ഒക്കെ അങ്ങട് പറഞ്ഞു കഴിഞ്ഞതും..... അവരുണ്ട് തൊള്ള തുറന്ന് നിക്കുന്നു...... മ്മള് അതിന് വാ അടച്ചോണ്ട് വാടാ.... ന്ന് പറഞ്ഞു മ്മള് മുന്നേ നടന്നതും........ അവരും പുറകെ വന്നു...

"ന്നാലും അക്കു.... ഇജ്ജ് ഇത്ര വലിയ പുള്ളി ആണോ.... നിന്റെ ധൈര്യം സമ്മതിച്ചു..... ഇത്രയും ഒക്കെ ചെയ്യണേൽ നിന്റെ ഫാമിലി അങ്ങ് കൊമ്പത്തെ ആയിരിക്കുമല്ലോ...... നിന്റെ പേരെന്റ്സ് ഒക്കെ നിനക്ക് സപ്പോർട്ട് ആവുമല്ലോ...... " ന്ന് ഷാദി പറഞ്ഞതും മ്മള് പുഞ്ചിരിച്ചോണ്ട് പറഞ്ഞു..... "അതിന് ഷാദി മ്മൾക്.... " ന്ന് പറയലും......... ഏതോ ഒരു ചെക്കൻ ഓടിവന്നൊണ്ട് പറഞ്ഞു... "ഇതിൽ ആരാ മെഹക്......." "മ്മള് ആണ്.... ന്തേയ്‌.... " "തന്നോട് അലൻ സാർ പ്രിൻസിപ്പൽ റൂമിലേക്കു ചെല്ലാൻ പറഞ്ഞു..... " "യാ ഗോഡെ..... ഡാ.... ഒരു ടിസി കൂടെ ഉറപ്പായെന്ന് തോനുന്നു..... ഇനി ഈ അക്കുവിന് പഠിക്കാൻ ഈ ഭൂമി മലയാളത്തിൽ കോളേജ് ഉണ്ടാവില്ലേ ഡാ......... " "ന്തോന്നെടേയ്...... നിന്ന് ചള്ളി അടിക്കാതെ പെട്ടന്ന് ചെല്ല്....... എന്ത് വന്നാലും ഞങൾ ഉണ്ടാകും കട്ടക്ക്....അല്ലെ ഷാദി......" (സിനു) "ആ.... അക്കു നി ധൈര്യം ആയിട്ട് ചെല്ല്......." ന്നൊക്കെ അവരുടെ മോട്ടിവേഷൻ ഒക്കെ കിട്ടിയതും......അതും മുറുകെ പിടിച്ചു മ്മള് പ്രിൻസിപ്പൽ റൂം ലക്ഷ്യം വെച്ച് നടന്നു...... അവിടെ എത്തി അനുവാദം ചോദിച്ചു അകത്തു കയറിയതും.......കതകടഞ്ഞതും ഒരുമിച്ചായിരുന്നു....... ഞെട്ടി തരിച്ചു തിരിഞ്ഞു നോക്കിയതും...... കണ്ടത്....... വാതിലിൽ ചാരി കൊണ്ട് നിൽക്കുന്ന മ്മടെ ചെക്കനെ ആണ്......

**************** (ശാലു ) ഹോസ്പിറ്റലിൽ എത്തി കാർ നിർത്തിയതും....... മ്മള് ഇറങ്ങി ഓടി...... കമലച്ചേച്ചി ക്ക് ഗുഡ് മോർണിംഗ് ഒക്കെ വിഷ് ചെയ്ത് പെട്ടന്ന് തന്നെ യൂണിഫോം ഇട്ടോണ്ട് ഡോക്ടർ ന്റെ റൂമിലേക്കു ചെന്നു..... ആള് ഭയങ്കര ഗൗരവത്തിൽ ആണ്.....ഇന്ന് മ്മള് പറഞ്ഞത് ഇഷ്ടമായില്ലാന്ന് തോനുന്നു........ എത്ര പറഞ്ഞാലും മനസിലാവില്ലാന്ന് വെച്ചാൽ മ്മള് എന്ത് ചെയ്യാനാ..... ഇപ്പൊ കണ്ടില്ലേ മുഖം വീർപ്പിച്ചു വെച്ച് ഇരിക്കുന്നെ... മ്മള് പിന്നെ അതൊന്നും മൈൻഡ് ചെയ്യാതെ ഓരോ ടോക്കൺ ആയി വിളിച്ചു..... അങ്ങനെ പേഷ്യന്റിനെ നോക്കികൊണ്ടിരിക്കുന്ന ടൈമിൽ ആണ്......... ഒരു കുഞ്ഞിന് ആക്‌സിഡന്റ് ആയി കൊണ്ടുവന്നെന്ന് പറഞ്ഞു അങ്ങട് കാൾ വന്നത്.... അപ്പോൾ തന്നെ മ്മളോട് ക്യാഷുവാലിറ്റിയിലേക് ചെല്ലാൻ പറഞ്ഞു ആള് പെട്ടന്ന് മുന്നേ ഓടി... മ്മള് പിന്നെ നേരെ ക്യാഷുവാലിറ്റിയിലേക് ചെന്നപ്പോൾ അറിഞ്ഞത് ആ കുഞ്ഞിനെ ഓപ്പറേഷൻ തീയേറ്ററിലേക് മാറ്റി എന്നാണ്..... മ്മള് പിന്നെ അങ്ങട് ചെന്നപ്പോൾ ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും..... പകച്ചു പോയി..... മ്മള് അപ്പോൾ തന്നെ...... " മദർ......" ന്ന് വിളിച്ചോണ്ട് അങ്ങോട്ടായി ഓടിയടുത്തതും........ മ്മളെ കണ്ടതും മദർ പൊട്ടികരഞ്ഞോണ്ട് അപ്പു ..... ന്ന് പറഞ്ഞു തീയേറ്ററിലേക് ചൂണ്ടി കാണിച്ചതും........ മ്മള് അപ്പോൾ തന്നെ കതക് തുറന്ന് അകത്തോട്ടു കയറി....

അകത്തു കയറിയപ്പോൾ കണ്ടത് അപ്പുവിനെ പരിശോധിക്കുന്ന അമർ ഡോക്ടറെ ആണ്..... മ്മള് പിന്നെ അപ്പു ന്ന് വിളിച്ചോണ്ട് അങ്ങോട്ടായി ഓടി..... അവനരികിൽ എത്തി ആ കൈകളിൽ പിടിച്ചതും...... ഡോക്ടർ ചോദിച്ചു......... "തനിക് അറിയോ കുട്ടിയെ ..... " "ആ കിളിക്കൂടിലെ മ്മടെ അനിയൻ ആണ്..... " "ആ..... താൻ ഒന്ന് റിലാക്സ് ആവ്.... ഇവന്ക് ഒന്നും ഇല്ലെടോ..... കയ്യിന് പൊട്ടൽ ഉണ്ട്....... അതൊന്ന് കെട്ടാൻ വേണ്ടി മയക്കിയിരിക്ക.... നി ആ കത്രിക ഒന്നെടുക്.... " ന്നൊക്കെ ഡോക്ടർ പറഞ്ഞതിനനുസരിച് മ്മള് ഓരോന്നു ചെയ്ത് കൊടുത്തു..... ലാസ്റ്റ് എല്ലാം കഴിഞ്ഞു അവനെ റൂമിലേക്കു മാറ്റി.... മദർ നോട്‌ ലഞ്ച് ടൈമിൽ വരാം ന്ന് പറഞ്ഞു നേരെ ഡോക്ടറെ ക്യാബിനിലേക് പോയി.... ബാക്കിയുള്ള പേശ്യൻസിനെ കൂടെ വിളിച്ചു കഴിഞ്ഞു മ്മള് നേരെ അപ്പു വിന്റെ അടുത്തോട്ടു പോയി.... കതക് തുറന്ന് അകത്തു കടന്നതും....... മ്മള് കേട്ടത് ശാലുത്ത ന്നുള്ള അപ്പുവിന്റെ വിളി ആയിരുന്നു.... മ്മള് ഓടിച്ചെന്ന് ചെക്കനെ കെട്ടിപിടിച്ചു പറഞ്ഞു ...... "പേടിപ്പിച്ചു കളഞ്ഞല്ലോ നി.... എങ്ങനെയാടാ തല്ല്കൊള്ളി നി ഇവിടെ യെത്തിയെ...." ന്നുള്ള മ്മടെ ചോദ്യത്തിന് മറുപടി പറഞ്ഞത് മദർ ആയിരുന്നു.... "അതൊന്നും പറയാതിരിക്ക നല്ലത്..... ഇവന്റെ ക്രൈം പാർട്ണർ അക്കു പോയെ പിന്നെ ഇതിന് ഊണില്ല ഉറക്കില്ല..... ന്തിനേറെ പറയുന്നു ഇടക്കും തലക്കും അവന് അക്കു ശാലു.... ന്ന് പറയാനേ നേരം ഒള്ളു....

അവന്റെ വാശികൊണ്ട മ്മള് ഇങ്ങട് വന്നത്....... നിങ്ങളെ ഒന്ന് കാണാൻ...... ഇവിടെ വന്നപ്പോൾ ചെക്കന് ദൃതി.... റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടിയത് നേരെ ഒരു ബൈക്കിന്റെ മുന്നിലേക്ക്..... പിന്നെ ഇതാ ഇവിടെ വരെ എത്തി.... " ന്ന് മദർ പറഞ്ഞു നിർത്തിയതും............ മ്മള് അവനെ നോക്കിയതും........ അവന് ചോദിക്കാൻ ഉണ്ടായിരുന്നത് അവന്റെ അക്കുവിനെ കുറിച്ച് ആയിരുന്നു...... കോളേജിൽ പോയിരിക ന്ന് പറഞ്ഞതിന്...... ചെക്കൻ ശോകം അടിച്ചു കിടന്ന്.......... വൈകുന്നേരം കാണാം ന്ന് പറഞ്ഞിട്ട ചെക്കൻ പിന്നെ മെഡിസിൻ കഴിച്ചത്..... മദർ ന്ന് പെട്ടന്ന് പോകാൻ ഉള്ളത് കൊണ്ട് തന്നെ അവനെ ഡിസ്ചാർജ് ആക്കി... അവനുമായി നേരെ കോളേജിൽ ക്ക് പോയി അക്കുവിനെ കണ്ടു നാട്ടിലേക് മടങ്ങണം ന്ന് പറഞ്ഞപ്പോൾ....... ചെക്കൻ മ്മളെ ദയനീയമായി നോക്കി പതിയെ പോകുന്നില്ലാന്ന് പറഞ്ഞതും....... മ്മള് ഒന്ന് പുഞ്ചിരിച്ചോണ്ട് തലയാട്ടി....... പിന്നെ മദർ നെ ഒരുപാട് നിർബന്ധിച്ചു പറഞ്ഞു അവനെ ഞങ്ങടെ കൂടെ നിക്കാനുള്ള പെർമിഷൻ മേടിച്ചു........പിന്നെ മദർ നെ നാട്ടിലേക്കു വണ്ടി കയറ്റി...... ഇവിടെ അപ്പു ആണേൽ അക്കുവിന് അവന്റെ വരവ് ഒരു സർപ്രൈസ് ആയിട്ട് കൊടുക്കാൻ ഒരുങ്ങി നിക്ക..... അങ്ങനെ ഡ്യൂട്ടി ഒക്കെ കഴിഞ്ഞു അവനെ കൊണ്ട് മ്മള് വീട്ടിലെക്ക് വിട്ടു........ അതും ഡോക്ടറെ കാറിൽ........

****************** (കിച്ചു ) ഇന്നലെ ചെയ്ത് കൂട്ടിയതിനൊക്കെ ഉള്ള തിരിച്ചടി ആ തല്ല് കൊള്ളി ക്ക് കൊടുക്കാൻ ഒരുങ്ങിയതാ ഇന്ന് ലേറ്റ് ആയി ക്ലാസ്സിലേക്ക് എഴുന്നള്ളിയപ്പോൾ തന്നെ.... പിന്നെ ഒന്നടങ്ങിയത് മ്മള് ഒരു അദ്ധ്യാപകൻ അല്ലെ എന്നുള്ള ബോധo ഉള്ളത് കൊണ്ട് മാത്രം ആണ്..... അതിനെ കാണുമ്പോൾ തന്നെ അവളുടെ മോന്തെന്ന് കയ്യെടുക്കാൻ തോന്നില്ല........ ഒന്ന് പൊട്ടിക്കാൻ വരെ തോന്നി പോകും ........ അവളെ കാണുമ്പോൾ ഒക്കെ അവൾ പറഞ്ഞത് മാത്രം ആണ് ഓർമ വരുന്നത്..... മ്മള് പിന്നെ ക്ലാസ് തീർന്നതും അവളോട് സ്റ്റാഫ്‌റൂമിലേക് ഇന്റെർവെല്ലിന് വരാൻ പറഞ്ഞു പോയതാ.... അപ്പോൾ ആ കോപ്പ് വന്നൊണ്ട് പിന്നേം മ്മടെ കലിപ്പ് കൂട്ടാൻ എന്തൊക്കെയോ വിളിച്ചു പറഞ്ഞോണ്ട് ഓടി... ആ കലിപ്പിൽ നിൽക്കുമ്പഴാ മ്മടെ പെങ്ങൾ മാരി... കരഞ്ഞോണ്ട് ഓടിവന്നത്..... അവൾ ഇവിടെ ഡിഗ്രി ഫസ്റ്റ് ഇയർ സ്റ്റുഡന്റസ് ആണ്.... ഏതോ ഒരുത്തൻ അവളുടെ കയ്യേ കയറി പിടിച്ചു ന്ന് പറഞ്ഞതും................ മ്മള് നേരെ ചെന്നു അവനിട്ടു പൊട്ടിച്ചു.... ജോൺ..... തനി കൂതറ ആണ് അവന്.... ഒരുപാട് തവണ വാണിംഗ് ചെയ്ത് വിട്ടതാ അവനെ....... കളിച്ചു കളിച് മ്മടെ പെങ്ങളെ നേരെ അവന്റെ നോട്ടം വന്നതും......... മ്മള് കൂടുതൽ ചോദ്യം പറയലിനൊന്നും നിക്കൻഡ് അവനിട്ടു പൊട്ടിച്ചു..... പൊട്ടിച്ചു ന്നല്ല.... ഓടിച്ചിട്ടടിച്ചു....

അവന് ഓടിക്കയറിയത് ക്യാന്റീനിൽ ആയിരുന്നു.... അങ്ങട് ചെന്നതും ആ തല്ല് കൊള്ളിയുണ്ട് അവിടെ.... ഇതിന് ക്ലാസ്സ്‌ ഒന്നും ഇല്ലേ ന്ന് ചിന്തിച്ചു തീരുമ്പഴേക്കും........ ജോൺ മ്മടെ നേരെ കത്തി വീശിയിരുന്നു......... ഒരുനിമിഷം ശ്രദ്ധ പാളി പോയ മ്മടെ അടുത്തേക് കത്തിയുമായി വന്ന അവനെ..... മ്മളെ പോലും ഞെട്ടിച്ചുകൊണ്ട് ആ കാന്താരി പിടിച്ചു വലിച്ചിട്ടത്...... അപ്പോൾ തന്നെ അവളെ കഴുത്തിൽ കത്തി വെച്ചതും....... മ്മള് ഒന്ന് ഞെട്ടിപോയി...... അവളിലേക് കത്തി അടുപ്പിക്കുന്നതിന് അനുസരിച്ച് മ്മടെ ഹൃദയം കിടന്ന് എന്തിനെന്നില്ലാതെ പിടച്ചതും........ മ്മള് കലിപ്പിൽ അവനോട് അവളെ വിടാന് പറഞ്ഞെങ്കിലും അവന് മ്മള് വെല്ലുവിളിച്ചതും.... അതുവരെ പേടിച്ചു നിന്ന പെണ്ണ് പെട്ടന്ന് അവന്റെ കയ്യിൽ കടിച്ചു....... പിന്നീട് അവിടെ കണ്ടത് ഒരു അന്തോം ഇല്ലാതെ ആ കോപ്പ് എന്തൊക്കെയോ ഡയലോഗ് അടിച്ചോണ്ട് ചെയർ എടുത്ത് അവനിട്ടു പൊട്ടിക്കുന്നതാണ്........ ഇത് പെണ്ണ് തന്നെയല്ലേ റബ്ബേ......... ഇമ്മാതിരി ഗട്സ്...... മ്മള് പിന്നെ അതിനെ പിടിച്ചു വെച്ച് ഒച്ചയെടുത്തതും......മ്മളോട് എന്തൊകെയോ പറഞ്ഞോണ്ട് ഒരോട്ടം ആയിരുന്നു...... മ്മള് പിന്നെ അവനിട്ടു നന്നയി പൊട്ടിച്ചു പോലീസിൽ ഏല്പിച്ചു നേരെ ഓഫീസിലേക്ക് വിട്ടു..... ഡാഡ് ഇല്ലാത്തോണ്ട് മ്മള് തന്നെയാണ് എല്ലാം നോക്കി നടത്തുന്നത്.... മ്മള് പ്രിൻസിപ്പൽ റൂമിൽ ചെയറിൽ ഇരുന്നു..........

പോരുന്ന വഴി ഒരു സ്റ്റുഡന്റസ് നെ വിട്ടു അവളെ വിളിപ്പിച്ചിരുന്നു.......... ഇങ്ങനെ കയറൂരി വിട്ടാൽ....... അവൾ തലയിൽ കയറി നിരങ്ങും.... അത് നിർത്തിയെ പറ്റു....പെണ്ണിന്റെ ജന്മവും ആണിന്റെ തണ്ടേടവും...... അതൊക്കെ നിരത്തുന്നുണ്ട് മ്മള്......... ന്നൊക്കെ കരുതി മ്മള് എണീറ്റ് ഡോറിനടുത്തേക്ക് എത്തിയതും......... പെണ്ണ് കയറി വന്നതും ഒരുമിച്ചായിരുന്നു..... അപ്പോൾ തന്നെ മ്മള് കതക് അടച്ചതും........ പെണ്ണ് ഞെട്ടിത്തരിച്ചു തിരിഞ്ഞു നിന്നു.... മ്മള് നോക്കുമ്പോൾ വാതിലും ചാരികൊണ്ട് നിക്കുന്നു മ്മടെ ചെക്കൻ........... യാ ഗുദ..... ഇങ്ങേരു ഇതെന്തിനുള്ള പുറപ്പാട് ആണ്.... അക്കു യു ആർ ട്രാപ്പ്ഡ്...... ന്നൊക്കെ മനസ്സിൽ കരുതി വളരെ നിഷ്കു ആയി ചോദിച്ചു...... "സാർ.... എന്തിനാ വിളിപ്പിച്ചേ........" ന്ന് മ്മള് പറഞ്ഞിട്ടും......... ആള് അതൊന്നും വക വെക്കാതെ മ്മളിലേക് നടന്നടുത്തതും........ മ്മള് അതിനനുസരിച്ചു പുറകിലേക്ക് നടന്നോണ്ട് ടേബിളിൽ തട്ടി നിന്നു........... ആൾടെ മുഖത്തോട്ട് നോക്കിയതും...... അത് നിറച്ചും മ്മളോടുള്ള പുച്ഛം ആയിരുന്നു............... ആൾടെ മുഖത്തു വിരിഞ്ഞ പുച്ഛത്തിൽ നിന്ന് തന്നെ മ്മക്ക് മനസിലായി മ്മളെ പേടിപ്പിക്കാൻ ഉള്ള ശ്രമത്തിലാണെന്ന്.... മ്മള് അപ്പോൾ തന്നെ കളം മാറ്റി ചവിട്ടി......... ഇല്ലാത്ത നാണം ഒക്കെ മുഖത്തു ഫിറ്റ്‌ ചെയ്ത് കാലുകൊണ്ട് നിലത്തു കളം വരച്ചതും........ മ്മളിലേക് നടന്ന ആള് സ്വിച്ച് ഇട്ടത് പോലെ നിന്ന്.......

മ്മള് അപ്പോൾ തന്നെ കുറച്ചൂടെ നാണം മുഖത്തു ഫിറ്റ്‌ ചെയ്ത് പറഞ്ഞു..... "ന്താണ് രാവണ.... അല്ല സോറി..... മ്മടെ ഭാവി കെട്ടിയോൻ അല്ലെ... അപ്പൊ ഇക്ക ന്നല്ലേ മ്മള് വിളിക്കണ്ടേ.... മ്മള് അങ്ങനെ വിളിച്ചോട്ടെ ഇക്ക....." ന്ന് മ്മള് നാണിച്ചോണ്ട് പറഞ്ഞതെ ഓർമ ഒള്ളു........ പിന്നീട് അവിടെ മുഴങ്ങിയത് ഒരലർച്ച ആയിരുന്നു..... "ഡി..... വല്ലാതെ കളിക്കാൻ നിക്കല്ലേ..... പെണ്ണാണെന്ന് നോക്കില്ല ചുമരിന്ന് വടിച്ചെടുക്കേണ്ടി വരും മനസിലായൊടി ഊളെ........" ന്നും പറഞ്ഞോണ്ട് മ്മടെ ഇരുകൈയിലും കയ്യിൽ പിടിമുറുക്കിയതും...... മ്മള്ക്ക് ആകെ തളരുന്ന പോലെ തോന്നിയതും......... മ്മടെ കണ്ണുകൾ അടഞ്ഞോണ്ട് അവന്റെ നെഞ്ചിലേക് ചാഞ്ഞിരുന്നു......... പെണ്ണിനോട് കലിപ്പായി ആ കൈകളിൽ പിടിമുറുക്കിയതും............. ഒരു തൂവൽ കണക്കെ പെണ്ണ് മ്മടെ ദേഹത്തോട്ട് ചാഞ്ഞു......... ഇതും ഇവളുടെ നമ്പർ ആന്നെന്നു കരുതി കലിപ്പിൽ ഇരുകയ്യിലും പിടിച്ചോണ്ട് മ്മടെ ദേഹത്തു നിന്നും പുറകിലേക്ക് മാറ്റിയതും..... പുറകിലേക്കായി അവളുടെ തല ചാഞ്ഞതും.......... പെണ്ണിന്റെ കഴുത്തിലായി ഉള്ള കത്തിയാൽ വരഞ്ഞ ചുവന്ന പാട് കണ്ടതും മ്മള് തറഞ്ഞു നിന്നു........... അപ്പോൾ തന്നെ "മെഹക്......." ന്ന് വിളിച്ചു പെണ്ണിനെ കുലുക്കിയതും.........ആരോ കതക് തുറന്ന് അകത്തോട്ടു വന്നതും ഒരുമിച്ചായിരുന്നു....................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story