രാവണ പ്രണയം🔥 : ഭാഗം 100

Ravana Pranayam Novel

എഴുത്തുകാരി: അമീന

അവരുടെ അടുത്തോട്ടു പോകവേ പെട്ടന്നാണ് അകത്തു എന്തോ വീണുടയുന്ന സൗണ്ട് കേട്ടത്......അതോടെ പുറത്ത് നിന്നവരെല്ലാം ഓടി അകത്തേക്കു കയറിയതും..അവിടെ ഉള്ള കഴ്ചയിൽ തറഞ്ഞു നിന്നു പോയി..... ജോണച്ചൻ ഉണ്ട് ഹാളിലായി വീണുകിടക്കുന്നു.....അവന് ചുറ്റുമായി പത്രങ്ങൾ കൊണ്ട് പൂക്കളം തീർത്തിരിക്കുന്നു.....പൊട്ടിച്ചിതറിയാണെന്ന് മാത്രം.... അത്‌ കണ്ട് കണ്ണും മിഴിച്ചു നിന്നപ്പോൾ ആണ് അവന് പുറകെയായി വന്ന അമ്മായി അത് കണ്ടതും ശകാരo തുടങ്ങി...... "ഒരു പാത്രമെടുത്ത് ടേബിളിൽ കൊണ്ടു വയ്ക്കാൻ പറഞ്ഞതിനാണോ എന്റെ കർത്താവേ നീ ഈ പണി ചെയ്തത്.... മേൽപ്പോട്ട് നോക്കി നടന്നിട്ടുണ്ടാകും..... ഇപ്പോൾ തറയിൽ കിടക്കുന്നത് കണ്ടില്ലേ....

എല്ലാം പൊട്ടിച്ചോ ടാ സാമദ്രോഹി...." "അത് അമ്മച്ചി ഞാൻ ഒന്നും ചെയ്തില്ല.... അറിയാതെ കാലൊന്ന് സ്ലിപ്പ് ആയതാ....." "ഏത് സമയവും ആ കുന്ത്രാണ്ടത്തിൽ തോണ്ടി കൊണ്ടിരുന്ന കാലല്ലാ നീ തന്നെ സ്ലിപ് ആയി പോകും.....തറയിൽ കിടക്കാതെ എണീറ്റ് പോയി അത്‌ കൊണ്ട് കളയാൻ നോക്ക്......ഒരുവക അറിയത്തില്ല തല്ലുണ്ടാക്കാൻ അല്ലാതെ....." ന്ന് അമ്മായി പറഞ്ഞതും.. മ്മള് ചെറു ചിരിയോടെ അകത്തേക്ക് കയറി കൊണ്ട് പറഞ്ഞു... "അങ്ങനെ പറഞ്ഞു കൊടുക്ക് അമ്മായി..... അല്ലേലെ അവന്റെ കണ്ണു മേൽപ്പോട്ട..... ഒന്നും നേരെ ചൊവ്വേ എടുക്കാൻ അറിയില്ല..... വായ് നോക്കാൻ മാത്രം അറിയാം...." "ദേ റോസമ്മോ ചുമ്മാ ചൊറിയാൻ വരല്ലേ.....

വീണു നടു ഒടിഞ്ഞു എണീക്കാൻ വയ്യാതെ കിടക്കുന്ന ന്നെ തന്നെ വേണം ല്ലേ ചൊറിയാൻ.....നിന്നെ ഉണ്ടല്ലോ...." ന്ന് പറഞ്ഞോണ്ട് ചാടിയെണീറ്റ് മ്മടെ നേരെ വരാൻ നിന്നതും... അടുത്ത് നിന്ന രാവണന്റ്റെ കയ്യിലൂടെ കൈകൾ ചേർത്ത് വെച്ച് അവനെ പിരികം പൊക്കി നോക്കിയതും... ഓടിവന്ന ചെക്കൻ സഡൻ ബ്രേക്കിട്ട് നിന്നു പല്ലു കടിച്ച് മ്മളെ നോക്കി കൊണ്ട് പറഞ്ഞു.. "ഇന്ന് ഇപ്പോൾ ഇതിനുള്ള മറുപടി ഞാൻ തരുന്നില്ല.... യൂ നോ പേടി ആയിട്ടല്ല.... നേരം ഇല്ലാഞ്ഞിട്ട....." ന്ന് പറഞ് മ്മളെ ചെറഞ്ഞു നോക്കി....നേരെ തിരിഞ്ഞു പാത്രങ്ങൾ അടുക്കി പെറുക്കുന്ന അമ്മായിയോട് പറഞ്ഞു.... "അമ്മച്ചി.....മ്മള് ഒന്ന് റസ്റ്റ്‌ എടുക്കുവാണെ..... ഒരു കുപ്പി പിണ്ണതൈലം റൂമിലോട്ട് എടുത്തോളൂ.....

നടു ഞെട്ടിയെന്ന തോന്നണെ....." ന്ന് പറഞ് ഞങ്ങളെ നേരെ തിരിഞ്ഞതും....മ്മളിൽ പൊട്ടി വന്ന ചിരി അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു..... "പിണ്ണതൈലം തന്നെ വേണോ സേട്ടാ.... മയിലെണ്ണ ആയാലോ....." "അതുകൊണ്ട് പോയി നിന്റെ അമ്മൂമ്മയ്ക്ക് കൊടുക്ക് കുട്ടി പിശാശേ.....അമ്മയ്ക്ക് പ്രാണ വേദന മകൾക് ഡിജെ...... ഒരുംബെട്ടിറങ്ങിയിരിക്കുവാ മനുഷ്യനെ നാണം കെടുത്താൻ..... നിന്റെ കൂട്ടുകാരികൾ ഉണ്ടായിപ്പോയി അല്ലേ....." "അല്ലേൽ ന്നാ.....ന്നട.....വല്യപ്പച്ച....." ന്ന് നീട്ടി വിളിച്ചതും..... അതുവരെ പല്ലു കടിച് നോക്കിയിരുന്ന ജോണചൻ വളിഞ്ഞ എക്സ്പ്രഷൻ ഇട്ട്..... "മ്മളൊന്നിനും ല്ലേ.....നന്നാവാൻ ഒരു ഉദ്ദേശവും ല്ല ല്ലേ.....ക്യഷ്‌ഠം..."😏

ന്ന് മ്മളെ നോക്കി പുച്ഛിച്ചു വിട്ടു പറഞ് സ്റ്റെയർകെയ്സ് കയറി മുടന്തി മുടന്തി നടന്നു പോയി... മുകളിൽ എത്തിയ ചെക്കൻ മ്മളെ ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു... "ടി കുട്ടിത്തേവാങ്കെ ഇതിനൊക്കെ നിന്നോട് കർത്താവ് ചോദിക്കൂടി..... നോക്കിക്കോ യൂ ടൂ ബ്രൂട്ടസി...." ന്ന് പറഞ്ഞു പോയതും......അതും നോക്കി ചെറുചിരിയോടെ നിന്നതും......മ്മടെ ചെവിയിലായി പിടിത്തം വീണു... "ഔച്....." ന്ന് പറഞ്ഞുകൊണ്ട് തിരിഞ്ഞുനോക്കിയപ്പോൾ ചെറുചിരിയോടെ അപ്പച്ചൻ അതാ മ്മടെ ചെവിക്ക് പിടിച്ചിരിക്കുന്നു... "അപ്പ.....മ്മളൊന്നും ചെയ്തില്ലല്ലോ......ന്നെ വിടി......നിക്ക് വേദനിക്കുണ്ട്.....അപ്പച്ചാ...." "എടി കാന്താരി....ഒന്നും ചെയ്തില്ലല്ലേ.....

അവൻ അവിടെ വീണു കിടക്കുന്നത് കണ്ടു ചിരിച്ചത് പിന്നെ അപ്പാടെ കുഞ്ഞല്ലിയോ...." "അ.....അത്‌ പിന്നെ മനപ്പൂർവ്വം ചിരിച്ചതല്ലല്ലൊ.....മ്മള് അറിയാതെ വന്നതല്ലേ... അല്ലേൽ അപ്പച്ചൻ തന്നെ പറ ആ നിൽപ്പ് കണ്ടാൽ ആർക്കായാലും ചിരി വരില്ലേ...... പാവം ഞാൻ ചുമ്മാ ഒന്ന് ചിരിച്ചതല്ലേയുള്ളൂ..... അതിന് എന്റെ ചെവി പിടിച്ചു പൊന്നാക്കി......." ന്ന് ചിണുങ്ങി കൊണ്ട് പറഞ്ഞതും... ചെറിയചായി.... അടുത്തേക്ക് വന്നു കൊണ്ട് മ്മടെ ചെവിയിൽ നിന്നും അപ്പയുടെ കൈ വേർപെടുത്തി കൊണ്ട് മ്മളെ ആളിലേക്ക് ചേർത്തു നിർത്തി കൊണ്ട് പറഞ്ഞു... "ന്റെ കുഞ്ഞിനെ വേദനിപ്പിക്കുന്നോടാ ജേക്ക്..... അനിയന് ആണെന്ന് നോക്കുവേല....

ചെറിയച്ഛയിടെ റോസ് മോൾ അല്ലിയോ....അങ്ങനെ വേദനിപ്പിക്കാൻ വിടുവോ ഇച്ചായി....." "അങ്ങനെ പറഞ്ഞു കൊടുക്ക് ചെറിയചായി......ഇവിടെ ന്നോട് ഇഷ്ടം ചെറിയച്ഛയ്ക്ക് മാത്രവാ..... കണ്ടില്ലേ ഇളിച്ചോണ്ട് നിൽക്കുന്നു മ്മടെ പുന്നാര ആങ്ങളമാർ..ഹും..."😏 ന്ന് പറഞ്ഞ് അവിടെ രാവണന് അടുത്തായി നിൽക്കുന്ന അല്ലുചായനെയും സെബിച്ചനെയും നോക്കിക്കൊണ്ട് ഒന്ന് പുച്ഛിച്ചു വിട്ടു മുഖം വെട്ടിത്തിരിച് ചെറിയചായിയുടെ അരികിലേക്ക് ചേർന്നുനിന്നു..... അത് കണ്ടതും അതുവരെ ചെറുചിരിയോടെ നിന്ന രണ്ടുപേരും മ്മടെ അടുത്തേക്ക് വന്ന് അവരുടെ അടുക്കലേക്ക് ചേർത്തുനിർത്തി ഇരുവശവും നിന്നുകൊണ്ട് അല്ലുച്ചയൻ പറഞ്ഞു.....

"ന്നാ ക്യൂട്ട് ആടി കൊച്ചേ നി.....അല്ലെടാ സെബി.....ചെറുതിലെ ഉള്ള ന്റെ കുറുമ്പി റോസ് മോൾ തന്നെയാ ഇത്.....ന്റെ റോസമ്മോ.....നിന്റെ ഈ കുറുമ്പ് ഒന്നൂടെ ഒന്ന് ആസ്വദിക്കുവല്ലായിരുന്നോ ഞങ്ങൾ....." "അതുതന്നെ.....ഞങ്ങൾക്ക് അറിയില്ലേ.... ഞങ്ങടെ പെങ്ങൾ കുറുമ്പി മാത്രം അല്ല ദി ബെസ്റ്റ് ഡ്രാമ ക്യൂൻ കൂടെയാണെന്ന്......അല്ലേ ആൽബിച്ച....." ന്ന് സെബിച്ചൻ കൂടെ പറഞ്ഞതും..... മ്മള് ചുണ്ട് കൂർപ്പിച്ചു നോക്കി അവരുടെ അടുത്തൂന്ന് വെട്ടിത്തിരിഞ്ഞു മുന്നിൽ ആയിട്ട് സോഫയിൽ ഇരിക്കുന്ന വല്യപ്പച്ചനും വല്യമ്മച്ചിയുടെയും ഇടക്ക് കയറി ഇരുന്നു കൊണ്ട് പറഞ്ഞു... "നോക്ക് വല്യപ്പച്ച ഇവര് പറയുന്നത്....മ്മള് ഡ്രാമ ക്യൂൻ ആണോലോ....ആണോ വല്യമ്മച്ചി......."

"ആരാ ന്റെ കുഞ്ഞിനെ ഇങ്ങനത്തെ വേണ്ടാതീനം ഒക്കെ പറയുന്നേ..... ഡ്രം കുന്നോ.....അതെന്താ സാധനം.....ടാ ആൽബി.... സെബി....ഇനി ആ കുന്നിനെ കുറിച്ച് പറഞ്ഞാൽ ഉണ്ടല്ലോ....." ന്ന് വല്യമ്മച്ചി പറഞ്ഞതും..... മ്മള് കാറ്റ് പോയ ബലൂൺ പോലെ നിന്നതും..... ആനി ഇളിച്ചോണ്ട് പറഞ്ഞു.... "വല്യമ്മച്ചി അത്‌ കുന്നും മലയും ഒന്നും അല്ല.... ഡ്രാമ ക്വീൻ ന്നാ....." "ന്ന് വെച്ചാല് ന്നാടി കൊച്ചേ...." "വെച്ചാലും ഇരുന്നാലും ഒന്നും ഇല്ല.....മ്മള് പോണേണ്....." ന്ന് പറഞ്ഞു മ്മള് കലിപ്പിൽ എണീറ്റ് പോകാൻ നിന്നതും.... ആനി മ്മടെ കൈകളിലായി പിടിച് അവളിലേക്കായി തിരിച്ചു ചേർത്തുപിടിച്ച് മ്മടെ തോളിലായി താടി ഊന്നി വെച്ചോണ്ട് പറഞ്ഞു... "ന്റെ വല്യമ്മച്ചി...... ഡ്രാമ ക്യൂൻ എന്ന പറഞ്ഞേ.....

നാടക റാണി ന്ന്....നിങ്ങടെ റോസ് മോൾ മികച്ച അഭിനേത്രി ആണെന്ന അവര് പറഞ്ഞെ...... " ന്ന് പറഞ്ഞു പെണ്ണ് കിണിച്ചതും വല്യമ്മച്ചി..... ഒരൊഴുക്കിൽ..... "അത്‌ ആണല്ലോ...." ന്ന് പറഞ്ഞതും...... മ്മള് വല്യമ്മച്ചി ന്നുറക്കെ വിളിച്ചതും..... ആള് പെട്ടന്ന്.... "ലീനെ ന്റെ പ്രഷറിന്റെ ഗുളിക കഴിച്ചില്ലന്ന് തോന്നുന്നു.....അതെടുത്തു വെച്ചേക്ക്......" ന്ന് പറഞ്ഞു ഉൾവലിയാൻ നിന്നതും.... അങ്ങോട്ട് വന്ന അമ്മച്ചി..... "മതി ന്റെ കുട്ടീനെ കളിയാക്കീത്.... എല്ലാവരും വന്നേച്ചും ഭക്ഷണം കഴിക്ക്....." ന്ന് പറഞ്ഞു വിളിച്ചതും...... വല്യമ്മച്ചി പെട്ടന്ന് സ്കൂട്ടായി..... ഭക്ഷണം കഴിക്കാൻ വിളിച്ചു തിരിഞ്ഞ അമ്മച്ചി ഞങ്ങൾക്കടുത്തായി നിൽക്കുന്ന അരുണിയെ കണ്ട്...

. "അരുണി മോളെ എന്നാ കൊച്ചേ ഉൾവലിഞ്ഞേച്ചും നിൽക്കുന്നെ....ഇങ്ങട് വന്നേ....അങ്ങനെ ഉൾവലിഞ്ഞു നില്പോന്നും വേണ്ടാട്ടോ.....റോസ് മോളെ കൂട്ടുകാരികൾന്ന് പറഞ്ഞാൽ ഞങ്ങള്ക്ക് സ്വന്തം പോലെയാ......മടി ഒന്നും വേണ്ടാട്ടോ....." ന്ന് പറഞ്ഞു ചേർത്ത് പിടിച്ചതും..... പെണ്ണ് കാല് തൊട്ട് അനുഗ്രഹം മേടിക്കാൻ നിന്നതും പെട്ടന്ന് അമ്മച്ചി.... "അ....അതൊന്നും വേണ്ട..." ന്ന് പറഞ്ഞ് അവളെ എണീപ്പിച്ചു കൊണ്ട് കവിളിൽ തലോടി കൊണ്ട് മ്മളോടായി പറഞ്ഞു.... "റോസ് മോളെ ഇവരേം വിളിച്ചോണ്ട് വാ കഴിക്കാൻ.... ആ പിന്നെ ആൽബി.....നിന്നോട് ഇനി പ്രത്യകം പറയണോ ന്റെ മോനെ കൂടെ വിളിക്കാൻ....." ന്ന് അമ്മച്ചി അല്ലുച്ചായനെ നോക്കി കൊണ്ട് പറഞ്ഞതും.... "

അതിന് മ്മളെ മ്മള് തന്നെ വിളിക്കണോ അമ്മച്ചി....ആൾറെഡി വരുവല്ലേ ഞാൻ......" "അതിന് ആര് പറഞ്ഞു നിന്നെ ആണെന്ന്.....ഇപ്പൊ ഞാൻ പറഞ്ഞത് ന്റെ രണ്ടാമത്തെ ഈ മോനെ ആണ്....." ന്ന് പറഞ്ഞു അടുത്ത നിക്കുന്ന രാവണന്റെ കൈ പിടിച്ചു കൊണ്ട് അമ്മച്ചി പറഞ്ഞതും...... ചെക്കൻ ഇച്ചായനെ നോക്കി ഇളിക്കുവാ...... അതിന് ഇച്ചായന്റെ വക പല്ല് കടിച്ചുള്ള നോട്ടo കൂടെ കിട്ടി ബോധിച്ചതും..... എല്ലാവരും ഭക്ഷണം കഴിക്കാൻ ആയി ഡൈനിങ് ടേബിളിലേക് പോയി.... പോകുന്ന പോക്കിൽ ഇച്ചായൻസ് വന്ന് മ്മളെ തോളിലൂടെ കയ്യിട്ടതും..... മ്മള് പുച്ഛിച്ചു മുഖം തിരിച് മൈൻഡ് ചെയ്യാണ്ട് ചെയറിൽ ഇരുന്നതും.... സെബിച്ചൻ... "ആൽബിച്ച... നമ്മടെ പെങ്ങൾ പിണക്കത്തിൽ ആണെന്ന് തോന്നണു അല്ലേടാ......അപ്പൊ മേടിച്ചു വെച്ച ഐസ് ക്രീം ഇനി ന്താ ചെയ്യാ....." "ശരിയാ.....അത്‌ കൊണ്ട് കളഞ്ഞേക്കാം.....അല്ലേലും ഇനി ഇപ്പൊ ആർക് കൊടുക്കാനാ....

ഫാമിലി പാക്ക് ആയിരുന്നു.....അതും സ്ട്രോബെറി ഫ്ലാവർ......" ന്ന് പറഞ്ഞതും..... മ്മള് ഇരുന്നിടത് നിന്ന് ചാടിയെണീറ്റോണ്ട് പറഞ്ഞു..... "വാട്ട്‌.....സ്ട്രോബെറി......നിങ്ങൾക്കൊക്കെ എങ്ങനെ പറയാൻ തോന്നി ഭക്ഷണ സാധനം കളയാൻ.....അതും സ്ട്രോബെറി ഫ്ലാവർ.....ആരും കളയണ്ട.... അത്‌ മ്മള് കഴിച്ചോളാം....." ന്ന് പറഞ്ഞു ഇളിച്ചതും...... രണ്ട് പേരും ചിരിച്ചു മ്മടെ കവിളിൽ പിടിച്ചു വലിച്ചതും.....ചെറു പുഞ്ചിരിയോടെ അവരോട് ചേർന്നു നിന്നു..... അത്‌ കണ്ട് കുശുമ്പ് കയറിയ മ്മടെ ചെക്കൻ..... "അ.... ആ... മതി മതി അമ്മച്ചി ഇങ്ങള് ഫുഡ്‌ വിളംബിക്കാണി......ഇങ്ങടെ കൈപ്പുണ്യം ഒന്ന് അറിയട്ടെ....." ന്ന് പറഞ്ഞു ഇച്ചായനെ വലിച്ചു കൊണ്ട് പോയതും..... ഇച്ചയാൻ പതിയെ ആളോട്.... "തീരെ കുശുമ്പ് ഇല്ലല്ലേ....അളിയോ....." "പോടാ.....ചെറുതായിട്ട്....."😉 ന്ന് പറഞ്ഞു അവര് ഇരുന്നതും... അവർക്ക് ഇരുവശവും സെബിച്ചനും അർഷിയും ഇരുന്നു....

വല്യപ്പച്ചനും വല്യമ്മച്ചിയും അപ്പയും ചെറിയച്ഛയിയും അവക്ക് അടുക്കലായി ഇരുന്നു.... എതിര്ഭാഗത് പെണ്പടകളും സ്ഥാനം പിടിച്ചു..... എല്ലാവരും ഇരുന്നു കഴിഞ്ഞതും..... മ്മള് ചാടി എണീറ്റതും..... അത്‌ കണ്ട് വല്യപ്പച്ചൻ കാര്യം ചോദിച്ചതും മ്മള്..... "അത്‌ വല്യപ്പച്ച നേരെത്തെ ഞൊണ്ടി പോയ ആ പിണ്ണതൈലം ഇല്ലെ..... ആളെ കൊണ്ട് വരാനാ....വിശക്കുന്നുണ്ടാകും....മ്മള് ചിരിച്ചതിന് ജാഡ കാട്ടി നിക്കുവായിരിക്കും അവിടെ....." ന്ന് പറഞ്ഞു മ്മള് സ്റ്റെയർ കയറി പോകവേ അമ്മായി... "ഇതുവരെ കളിയാക്കി ചിരിച്ച ന്റെ മോൾ മാത്ര അവൻ കഴിക്കാൻ വരാത്ത കാര്യം ശ്രദിച്ചേ......ഇപ്പൊ കണ്ടില്ലേ വിളിച്ചോണ്ട് വരാനായി പോകുന്നെ.....സ്നേഹിക്കാൻ മാത്രമേ ന്റെ മോൾക് അറിയുള്ളു...." ന്ന് പറഞ്ഞത് കെട്ട് കൊണ്ട് ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ സ്റ്റെയർ കയറി ഓടി..... ഓടി ചെന്ന് നോക്കിയപ്പോൾ ഗസ്റ്റ് റൂമിൽ ആയി കമിഴ്ന്ന് കിടക്കുവാണ് ആശാൻ....

ഓടിച്ചെന്ന് പുറത്തിട്ടൊന്ന് കൊടുത്തതും... "ന്റെ അമ്മച്ചിയെ......" ന്ന് പറഞ്ഞു ചാടി എണീറ്റതും മ്മള് ചോദിച്ചു.... "ജോണച്ച എന്നാ കിടപ്പാട ചെക്കൻ.....ഒത്തിരി വേദനയുണ്ടോടാ... ശരിക്കും....." "ഇല്ല.....പാട്ട അടിച്ചു വീണാൽ നല്ല സുഖം ആയിരിക്കുവല്ലോ.....ട്രൈ ചെയ്യണോ.....കളിയാക്കി ചിരിച്ചേച്ചും വന്നേക്കുവാ.....ഒഞ്ഞു പോയെ....." "ജോണച്ച....സോറി....മ്മള് കളിയാക്കിയതിന്....." ന്നു പറഞ്ഞ് ഇരു കാതിലുമായി കൈകൾ വച്ചതും..... ആ കൈ പിടിച്ചുമാറ്റി കൊണ്ട്.... "ഡി പെണ്ണേ സോറി ഒന്നും പറയണ്ട....കൈ മാറ്റിക്കെ....ഈ ജോ....ചുമ്മാ പേടിപ്പിച്ചതല്ലിയോ....റോസക്കുട്ടി.... പിന്നെ വേറെ ഒരു കാര്യം....നീ ഇങ്ങനെ ഈ ജോണച ജോണച ന്ന് വിളിക്കല്ലേ.....

.ഇങ്ങനെ വിളിക്കുമ്പോ ഒത്തിരി പ്രായമായ പോലെ തോന്നുവാടി......" "അയിന്....."😁 "ഇവളെ ഞാൻ......പ്ലീസ് മുത്തല്ലേ..... ന്നേ ജോ ന്ന് വിളിക്കോ.....അതിന് ഒരു ഗുമ്മ് ഉണ്ടടി....ഇത് ഒരുമാതിരി പള്ളീലച്ചൻ ന്ന് പറയുന്ന പോലെ ജോണച്ചൻ.....ബ്ലാ......" "പോലെ ആക്കണ്ട....വല്യപ്പച്ചനോട് പറഞ്ഞു അച്ഛൻ പട്ടത്തിന് ചേർക്കാം...ന്തേ വേണോ....." "നി എന്നെ കൊലക്ക് കൊടുത്തേ അടങ്ങുള്ളൂ.... 😬.... ഇന്ക് പള്ളീലച്ചനല്ല.....ന്റെ പിള്ളേരുടെ അച്ഛനായാൽ മതി.....ഒരു പെങ്ങളെ ഒള്ളു.... അത്‌ മിക്കവാറും ന്റെ ദാമ്പത്യം ഒരു കൊസ്റ്യൻ മാർക്ക്‌ ആകുമല്ലോ..... ന്റെ കർത്താവെ....അല്ല.... നി ഇപ്പൊ എന്നാത്തിനാ ഇങ്ങട് വന്നേ...." "ആ....അത്‌....ഇങ്ങളെ ഫുഡ്‌ കഴിക്കാൻ വിളിക്കാൻ....മ്മള് മറന്നു....

അവരൊക്കെ കഴിച് തുടങ്ങിക്കാണും.... വന്നേ മ്മടെ കൂടെ..... ന്റെ ചിക്കൻ....തീർന്നോ ആവോ....." ന്ന് പറഞ്ഞു മ്മള് ചാടി നീറ്റതും.....മ്മടെ കയ്യിലായി പിടിച്ചു വെച്ചോണ്ട് പറഞ്ഞു..... " അവിടെ നിൽക്കടി....എന്നെ വിളിക്കാൻ വന്നിട്ട് നീ ഓടി പോകുന്നൊ...." ന്ന് പറഞ് ഞങ്ങളൊരുമിച്ച് സ്റ്റെയർ ഇറങ്ങി താഴോട്ട് പോയി...... മ്മള് നോക്കിയപ്പോൾ ആരും തന്നെ കഴിച്ചുതുടങ്ങിയില്ലായിരുന്നു... പിന്നീട് ജോ യെ കൂടെ പിടിച്ചിരുത്തി ഫുഡടി ആരംഭിച്ചു..... ഇടക്ക് അമ്മച്ചിയേം അമ്മായിയേം മ്മടെ ചെക്കൻ പൊക്കിയടിക്കുന്നുണ്ട്.....ഫുഡ്‌ പൊളിച്ചു ന്നൊക്കെ പറഞ്ഞോണ്ട്..... പിന്നീട് ഓൾഡിസ് എല്ലാവരും പെട്ടന്ന് കഴിച് എണീറ്റ് പോയതും..... ബാക്കി യാങ്സ്റെര്സ് മാത്രo ആയി അവിടെ......

ഫുഡടിക്കിടയിൽ മ്മള് ഒരു കാര്യം നോട്ടീസ് ചെയ്തു.... ന്താന്നല്ലേ..... നമ്മടെ അർഷി ഷാദിയോട് കണ്ണ് കാണിക്കുന്നു..... ആക്ഷൻ അനുസരിച്ച് ആള് മുകളിലേക് ചെല്ലാൻ ആണ് പറയുന്നേ..... അതിനിടയിൽ സെബിച്ചൻ അരുണിയെ അതാ പല്ല് കടിച്ചു നോക്കുന്നു.....അവൾ ആണേൽ മ്മള് ഈ നാട്ടുകാരി അല്ലെന്നുള്ള കണക്കിന് ഇരുന്ന് ഫുഡ്‌ തട്ടുന്നു....സംതിങ് ഫിഷി ആണല്ലോ....അപ്പൊ ഇതൊന്ന് അറിയണമെല്ലോ.... അരുണിയെ അറ്റാക്ക് ചെയ്യേണ്ടിവരും..... ന്ന് തിങ്കി കൊണ്ട് തിരിഞ്ഞു നോക്കിയതും..... അതാ ഇച്ചയാൻ ആനിയുടെ കയ്യും പിടിച്ചു കണ്ണിറുക്കുന്നു....ഹോ ഹോ റൊമാൻസ്......😜 ആ റൊമാൻസിൽ വെള്ളം കോരി ഒഴിച്ചാലോ.....😜 ന്ന് തിങ്കി കോണ്ട്....ഒരൊഴുക്കിൽ...

. 🎶കയ്യെ പുടിക്കണോ സ്വാമമി.... 🎶... ന്ന് പാടിയതും ഇച്ചയാൻ കഴിച്ചു കൊണ്ടിരുന്നത് നെറുകയിൽ കയറി ചുമച്ചതും..... ആനി പരുങ്ങി പെട്ടന്ന് കൈ വലിചെടുത്തതും....അരുണി... "അക്കു....നി ഇപ്പൊ ഏത് പാട്ട പാടിയെ....." ന്ന് കോപ്പ് ചോദിച്ചപ്പോൾ ആണ് മ്മള് പാടിയത് ആലോചിച്ചേ.... അയ്യേ ആ പാട്ടോ.... "പറയ്‌ അക്കു മ്മളും കേട്ടില്ല....." ന്ന് ഷാദി കൂടെ പറഞ്ഞതും മ്മള്... "അ....അതിന് മ്മള് പാടിയതല്ല...." ന്ന് പരുങ്ങി കൊണ്ട് പെട്ടന്ന്.... "അല്ലുചായ..... ഇങ്ങടെ കയ്യോണ്ട് ആ പിക്കിൾ ഒന്നെടുത്തെ......ന്ന് പറയാൻ നിന്നതാ...." ന്ന് പറഞ്ഞു എല്ലാവരെയും ഒന്ന് നോക്കിയതും..... മ്മടെ ചെക്കൻ കണ്ണ് കൂർപ്പിച് നോക്കിയതും..... ഇച്ചയൻ.... ന്ന പിക്കിൾ.... ന്ന് പറഞ്ഞു മ്മടെ നേരെ നീട്ടിയതും.....

മ്മളൊരു ഇളിയോടെ അത്‌ മേടിച്ചു കൊണ്ട് ആ ഇളി മൈൻഡയിൻ ചെയ്ത് ഒരൊഴുക്കിൽ സ്പൂണിലായി അച്ചാർ എടുത്ത് വായിൽ വെച്ചതും... "ഒച്.... സ്സ്...."🤢 ന്ന് പറഞ്ഞതും ആനി.... "അക്കു....ന്താ പറ്റിയെ......" "ഒന്നൂല്ലടി....ചുണ്ട് മുറിഞ്ഞെന്ന് തോന്നണു....എരിവ് പറ്റി അതില്....ഔഫ്....ന്താ എരുവ്....." ന്ന് പറഞ്ഞു വെള്ളം എടുത്ത് കുടിച്ചതും..... പെട്ടന്ന് മ്മടെ കാലിലെ പെരുവിരലിൽ മറ്റൊരു വിരൽ അമർന്നതും..... മ്മള് ഞെട്ടി കൊണ്ട് കുടിച വെള്ളം നെറുകയിൽ കയറി ചുമച്ചതും...... ആനി തലയിൽ കൊട്ടി കൊണ്ട് മ്മടെ കാതോരം.... "അക്കമോ....ചുണ്ട് ഒത്തിരി മുറിഞ്ഞോടി....." ന്ന് ചോദിച്ചതും..... മ്മള് ഞെട്ടി തിരിഞ്ഞു ഓളെ നോക്കിയതും......

പെണ്ണ് ചിരി കടിച്ചു പിടിച്ചു പ്ലേറ്റിൽ മുഖം താഴ്ത്തിയപ്പോൾ ആണ് മ്മള് നേരത്തെ പറഞ്ഞതിന്റെ പൊരുൾ കത്തിയത്.... ശേ....നാറ്റിച്ചു പട്ടച്ചാരായം ഒഴിച്ചു കൊട്ടാരം മുഴുവനായി മ്മള് തന്നെ നാറ്റിച്ചല്ലോ പടച്ചോനെ..... ന്നൊക്കെ കരുതി ചെറുതായി ഒന്ന് മിഴി ഉയർത്തി നോക്കിയപ്പോൾ.... ആൺപടകൾ മ്മടെ ചെക്കനെ ഇട്ട് മൗനമായി കണ്ണോണ്ട് വാരുവാ..... മ്മള് പിന്നെ ആ ഭാഗത്തേക്കെ നോക്കാതെ പെട്ടന്ന് ഫുഡ്‌ കഴിച്ചു എണീറ്റ് പോയി.....പുറകെ അവള്മാരും..... പിന്നെ ഏറെ നേരത്തെ സംസാരത്തിനൊടുവിൽ അപ്പച്ചന് പറഞ്ഞു.... "നേരം ഒത്തിരി ആയി...ഇനി സംസാരിക്കാൻ നിക്കാതെ എല്ലാവരും പോയ്‌ ഉറങ്ങിയേക്.... ആൽബി അർഷിക്ക് റൂം ശരിയാക്......

പിന്നെ മോളെ അരുണിയും ഷാദിയും ഇന്ന് ഗസ്റ്റ്‌ റൂമിൽ കിടന്നോളും.....അമ്മച്ചി അവിടെ സെറ്റ് ആക്കിട്ടുണ്ടാകും....." "അപ്പൊ ഞാനൊ അപ്പച്ചാ....." ന്ന് ജോ കണ്ണും തള്ളി നോക്കിയപ്പോൾ... "നി ഗോവണിയുള്ള റൂം എടുത്തോ.... മക്കള് ചെല്ല്......" ന്ന് പറഞ്ഞു അപ്പച്ചന് പോയതും...... എല്ലാവരും സ്റ്റെയർ കയറി മുകളിൽ എത്തി.... അർഷി സെബിച്ചന്റെ കൂടെ ഗുഡ് നൈറ്റ്‌ പറഞ്ഞു പോയതും...ജോ ഞനും ഉണ്ട് നിങ്ങടെ കൂടെ ന്ന് പറഞ്ഞു അവരുടെ കൂടെ നേരെ റൂമിലേക്ക്‌ വിട്ടു...ഗോവണി റൂമിൽ ഒറ്റയ്ക്ക് കിടക്കാൻ ആൾക്ക് ഭയങ്കര ധൈര്യം ആണോലോ....🤭🤭 അവരൊക്കെ പോയതും ഞങ്ങളെ വെയ്റ്റിംഗ് ചെയ്തോണ്ട് നിന്ന കിച്ചയും ഇച്ചായനും....

മ്മളേം ആനിയെം നോക്കി കൊണ്ട്..... " ഇനി എന്താ നോക്കി നിക്കുന്നെ.... കിടക്കാൻ ആയില്ലേ..ഹേ....." ന്ന് ചോദിച്ചതും ഞങ്ങൾ പരുങ്ങി നിക്കുന്നത് കണ്ട് ഷാദിയും അരുണിയും ഗസ്റ്റ്‌ റൂമിലേക്ക്‌ കയറി.... "അല്ല നിങ്ങളോട് ഇനി പ്രത്ത്യേകം പറയണോ.....അതോ ഇവിടെ നിന്ന് നേരം വെളുപ്പിക്കാനാണോ ഉദ്ദേശം....." ന്ന് ചെക്കൻ ചോദിച്ചതും മ്മള്... "അത്‌ പിന്നെ....മ്മള്....." "മ്മളല്ല....നമ്മൾ അങ്ങനെ പറയ്‌ അക്കു....."😁 "ഹ.... ആ... ഞങ്ങൾ ഇന്ന്...." ന്ന് പറഞ്ഞു പരുങ്ങി കൊണ്ട് നിന്നതും...... അവര് കോറസ് പോലെ.... "ഇന്ന്......"🤨 ന്ന് പറഞ്ഞതും...... "ഞങ്ങൾ ഇന്ന് ഇവരുടെ കൂടെയ കിടക്കുന്നെ.....സോറി കിച്ച...." ന്ന് പറഞ്ഞു മ്മള് ഗസ്റ്റ് റൂമിലേക്ക്‌ ഓടിയതും..... മ്മടെ പുറകെയായി ആനി.... "സോറി ഇച്ചായ....." ന്ന് പറഞ്ഞോണ്ട് ഓടിവന്നതും..... "അക്കു....." "ആനി......" ന്ന് വിളി ഉയർന്നതും..... ഞങ്ങൾ റൂമിലോട്ട് ഓടി കയറി കതകടച് ലോക്ക് ചെയ്തു.....കിതപ്പോടെ നെഞ്ചിൽ കൈ വെച് വാതിലോട് ചേർന്ന് കൊണ്ട് പരസ്പരം നോക്കി നിന്നു......................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story