രാവണ പ്രണയം🔥 : ഭാഗം 102

Ravana Pranayam Novel

എഴുത്തുകാരി: അമീന

മ്മളെ നേരെ നിർത്തി മ്മളിൽ നിന്ന് വിട്ട് നിന്ന് പതിയെ കുനിഞ്ഞു ബാഗ് കയ്യിലായി എടുത്ത് പാതി തുറന്ന സിപ് മുഴുവനായി വലിച്ചു തുറന്ന് കൊണ്ട് ആ കവറിലായി കൈ ചേർത്ത് ബാഗിൽ നിന്ന് ആ കവറോടെ പുറത്തേക് വലിച്ചെടുത്തിരുന്നു..... ആ കവറിലേക്കും മ്മടെ മുഖത്തേക്കും മാറി മാറി നോക്കി കൊണ്ട് നിന്നതും...... ചെറു ഭയത്തോടെ ആൾടെ മുഖത്തേക്കുറ്റുനോക്കി കൊണ്ടിരുന്നു..... ന്റെ പടച്ചോനെ ഇങ്ങേരെ ഇതീന്ന് എങ്ങനെ ഒന്ന് പിന്തിരിപ്പിക്കും....ആള് ഇപ്പൊ അത്‌ കാണാൻ പാടില്ല.....ഇത് എന്നെ വിശ്വസിച്ചു ഏല്പിച്ചതല്ലേ.....അതെന്താണെന്ന് മ്മള് പോലും അറിഞ്ഞിട്ടില്ല.....തുറക്കും മുന്നേ അത്‌ കയ്യിലാക്കിയേ പറ്റു.... ന്നൊക്കെ ആലോചിച്ചു നിന്നതും...

ആ കവർ എടുത്ത് തുറന്ന് അതിലേക് കൈ കടത്തവെ.....മറുത്തൊന്നും ചിന്തിക്കാതെ മ്മടെ അൽ ഉടായിപ്പ് പണി തുടങ്ങി.....ആ..അതന്നെ അഫിനയം.....😌 മ്മള് പെട്ടന്ന്.. മ്മടെ പുറത്ത് കൈ വെച്ചോണ്ട് വേതനയെടുത്ത പോലെ ശബ്ദം ഉണ്ടാക്കി..... "ആഹ്..... ആഹ്...." ന്ന് പറഞ് മ്മള് അവിടെ നിന്ന് തുള്ളിയതും....മ്മടെ പെട്ടന്നുള്ള പ്രവർത്തിയിൽ ഞെട്ടി തിരിഞ്ഞു നോക്കിയ ചെക്കൻ....മ്മടെ കാട്ടിക്കൂട്ടൽ കണ്ട് സംശയത്തോടെ.... "ന്താ.....പെണ്ണെ....അനക്....." ന്ന് പറഞ്ഞു പിന്നെയും കവറിലേക് മിഴികൾ തിരിച്ചതും..... മ്മൾ പെട്ടന്ന് ആ കവർ പിടിച്ചു വാങ്ങി നിലതെക് ഇട്ട് കൊണ്ട് കലിപ്പിൽ..... "ഓഹോ.....ന്താണെന്നോ.....ഇങ്ങട് ഒന്ന് നോക്കിയാൽ അല്ലെ അറിയൂ....ഇപ്പൊ അത്യാവശ്യം ഇതാണല്ലോ....

മ്മളെ ഒന്ന് നോക്കാൻ പോലും ഒഴിവില്ലല്ലേ....." "അതിന് നോക്കാൻ മാത്രം നിനക്ക് എന്ത് പറ്റി...." "പാറ്റ......" "വാട്ട്‌....." "വാട്ട്‌ അല്ല പാറ്റ..... ന്റെ ടോപിനുള്ളിലേക് പാറ്റ നുഴഞ്ഞു കയറി....അത്‌ കാരണം മ്മള് ബുദ്ധിമുട്ടുന്നത് കാണുന്നില്ലേ....ന്നിട്ടു കാര്യം അറിയാൻ ത്വര കാണിക്കാതെ ഇങ്ങള് കാണിച്ചൊരാ ഇല്ലാണ്ട് നിക്കുന്നത് കണ്ടില്ലേ...." "ന്നിട്ട് നിന്നെ കണ്ടിട്ട് പാറ്റ കയറിയ ഭാവം ഒന്നും ഇല്ലല്ലോ...." "ഓഹോ....ഇനി ഇപ്പൊ ഭാവം ഉണ്ടോന്ന് നോക്കിട്ട് വേണല്ലോ പാറ്റ ഉണ്ടോ ഇല്ലെയൊന്ന് അറിയാൻ....ഇങ്ങള് പോയി കവടി കൂടെ നിരത്തി നോക്....അയ്യോ അത്‌ പുറത്തൂടെ അരിച്ചോണ്ടിരിക്ക.....അയ്യോ....." ന്ന് പറഞ്ഞു നിലവിളിച്ചോണ്ട് മെല്ലെ ചെക്കനെ ഇടം കണ്ണിട്ട് നോക്കി ഷെൽഫിലേക് ചാരി തുള്ളി ചാടിയതും.....

"അടങ്ങി നിക്ക് പെണ്ണെ.....അല്ല എവിടെ പാറ്റ......" അല്ല പറയും പോലെ അത്‌ എവിടെ...ഇല്ലാത്ത പാറ്റയെ മ്മള് എങ്ങനെ കാണിക്കാനാ....ഈ ബാഗ് ഒളിപ്പിച്ചേ പറ്റുള്ളൂ..... ന്ന് ആത്മിചു കൊണ്ട് നിന്ന മ്മളെ ചെക്കൻ തട്ടി വിളിച്ചതും...മ്മള് ഞെട്ടി കൊണ്ട് പുറത്തോട്ട് വിരൽ ചൂണ്ടി..... "ആ....അത്‌.... പുറകിൽ.... പുറകിൽ പു... പുറത്ത്....." ന്ന് മ്മൾ നിലത്തുള്ള ബാഗിലേക് നോട്ടമിട്ടോണ്ട് പറഞ്ഞതും....ചെക്കൻ..... "എവിടെ നോക്കട്ടെ....തിരിഞ്ഞു നിൽക്ക്...." ന്ന് പറഞ്ഞു മ്മളെ തിരിച്ചു നിർത്താൻ നോക്കവേ.....മ്മൾ പെട്ടന്ന് ആളെ മാറ്റി ഷെൽഫിലേക് തന്നെ തിരികെ ചാരി നിന്നു.... "ന്താ പെണ്ണെ....നോക്കണ്ടേ അപ്പോ....തിരിഞ്ഞു നിക്ക്...." "അ...അങ്ങനെ വേണ്ട....സി..സിപ് പോന്നേക്കുവാ...."😁

"അതിനെന്താ എന്തായാലും നോക്കണേൽ അത്‌ അഴിക്കണ്ടേ...ഇങ്ങനെ പൊതിഞ്ഞു വെക്കാൻ ഞാൻ കാണാത്തത് ഒന്നും അല്ലല്ലോ....അതോ ഇനി പാറ്റ ഇല്ലെ....." 😬😬..ഇങ്ങേരെ ഞാൻ.... "ഉ.... ഉണ്ട്...അത്‌ അവിടെ തന്നെ ഉണ്ട്.....ഓടിക്കളിക്കുവാ...." ന്ന് പെട്ടന്ന് പറഞ്ഞു മ്മള് എഫക്ടിന് വേണ്ടി ഒന്ന് ഞെളിപിരി കൊണ്ടതും.... ആള് നോക്കട്ടെ ന്ന് പറഞ്ഞു അടുത്ത് വന്നതും.... പെട്ടന്ന് ആളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.... "അങ്ങനെ വേണ്ട....ഇങ്ങനെ.... ഇങ്ങനെ നോക്കിയാൽ മതി....." ന്ന് പറഞ്ഞതും..... "ഇതിനെ കൊണ്ട്.....തുള്ളാതെ അടങ്ങി നിക്ക് നോക്കട്ടെ....." "ആ....നോക്....നോക്....." ന്ന് പറഞ്ഞു മ്മൾ മെല്ലെ താഴെ ഉള്ള ബാഗ് മെല്ലെ കാല് കൊണ്ട് തട്ടി മാറ്റാൻ കഴിയുമോന്ന് നോക്കി.....

മ്മളെ ചേർത്ത് പിടിച്ച ചെക്കൻ മ്മടെ മുടി വകഞ് മാറ്റിയ നേരം ആ ബാഗ് ചെക്കനിൽ നിന്നൊളിപ്പിക്കാൻ കാല് കൊണ്ടുള്ള തട്ടൽ പ്രയോഗത്തിൽ ആയിരുന്നു..... പെട്ടന്നാണ് മ്മടെ പുറത്തായി ചെക്കന്റെ കൈത്തലം പതിഞ്ഞത്....ചെക്കന്റെ സ്പര്ശനത്തിൽ മ്മൾ തറഞ്ഞു നിന്നതും...ചെക്കൻറ്റ കൈ പുറത്താകെ എന്തിനോ വേണ്ടി തിരഞ്ഞോണ്ടിരുന്നു.....ഒന്നിനും വേണ്ടി അല്ല ഇല്ലാത്ത പാറ്റയെ തപ്പാൻ പറഞ്ഞതല്ലേ....ആ തിരച്ചിൽ മിക്കവാറും മ്മള്കുള്ള പണി ആകാണ്ടിരുന്നാൽ മതിയായിരുന്നു...... അതും നോക്കി നിക്കാതെ കൈ ചലനം കുടുമ്പഴേക്കും വേഗം ഉദ്ദേശിച്ചത് നടത്താൻ നോക് അക്കു.....

ന്ന് മ്മൾ മ്മളോട് തന്നെ പറഞ്ഞു പതിയെ കാല് നീട്ടി വെച് ബാഗ് കട്ടിലിനടിയിലോട്ട് ഒരു തട്ട് വെച് കൊടുത്തു..... ന്നിട്ട് ദീർഗമായി ഒന്ന് നിശ്വസിച്ചു കൊണ്ട് ആൾടെ നെഞ്ചിലേക് മുഖം ചേർത്ത് വെച്ചതും.... ചെക്കന്റെ കൈ ഇടുപ്പിലേക് ഇറങ്ങിയതും.... ബോധം വന്ന പോലെ മ്മൾ പെട്ടന്ന് ചെക്കനെ തള്ളി മാറ്റിയതും..... അങ്ങേര്.... "ന്താടി പെണ്ണെ...." "അ...അത്‌ പാറ്റ പോയി....."😁 "എങ്ങോട്ട് പോയി...."🤨 "അത്‌.....അറിയില്ല ഇപ്പൊ അരിക്കുന്നില്ല....." "നിനക്ക് എന്താ പറ്റിയെ കുറെ ആയല്ലോ നിന്ന് താളം ചവിട്ടുന്നു...ഇപ്പൊ പാറ്റ പോയിട്ടും നിന്ന് തുള്ളുന്നതെന്തിനാ....ആർ യൂ ഓക്കേ...." ന്ന് ചോദിച്ചതും മ്മള് പെട്ടന്ന് ചാട്ടം നിർത്തി....പറഞ്ഞു.... "ആ....മ്മൾ ഓക്കേയ....കണ്ടില്ലേ...ഒക്കെ അല്ലെ...."

ന്ന് പറഞ്ഞു സ്റ്റഡി ആയി നിന്ന് ഇളിച്ചതും.....ആള് മ്മളെ ഒന്ന് അടിമുടി നോക്കി കൊണ്ട് താടി തടവി.... "യൂ ആർ ഓക്കേ.....ബട്ട്‌ അയാം നോട് ഓക്കേ....."😉 ന്ന് പറഞ്ഞു മ്മളെ വലിച് ആളിലേക് ചേർത്ത് പിടിച്ചതും..... ശോക്ക് അടിച്ചു പോയി... "എ....എന്താ......" ഇങ്ങേരുടെ ഇളി അത്ര പന്തിയല്ലല്ലോ....ന്ന് ആത്മിച്ചതും.... "പൊന്നു മോൾ നേരത്തെ തുള്ളി ചാടി ഓടി പോയിരുന്നല്ലോ ഗസ്റ്റ്‌ റൂമിലോട്ട്....ഹേ....ഞങ്ങളെ പറ്റിച്ചകണക്ക് ആയിരുന്നല്ലൊ ഓട്ടം....ഇപ്പൊ ഇനി ഓടുന്നില്ലേ....." ഇട്ടുവാരുവാ ആശാൻ....😬...ബോൾ അങ്ങേരുടെ കോർട്ടിൽ ആയി പോയി....ന്ന് തിങ്കി കുറച്ച് നിഷ്കു ഭാവം മുഖത്തു വാരി വിതറി കൊണ്ട് പറഞ്ഞു..... "അയിന് മ്മളെ പിടിച്ചോണ്ട് വന്നില്ലേ.....സമ്മതിച്ചാൽ മ്മള് പോകും....സമ്മയ്‌ക്കോ....

മ്മൾ പൊക്കോട്ടെ....."😁 "അയ്യാ....ന്താ ഒരു ഇളി....അല്ലേലെ നിനക്ക് കുറച്ച് കുറുമ്പ് കൂടുതൽ ആണ്......അതൊന്ന് കുറക്കാൻ പറ്റുമോന്ന് നോക്കട്ടെ.....ന്നിട്ട് വിടണോ വേണ്ടയൊന്ന് തീരുമാനിക്കാം....." ന്ന് പറഞ്ഞു മ്മളെ പൊക്കിയെടുത്തു ബെഡിലേക് ഇട്ടതും....മ്മൾ ഞെട്ടി തരിച്ചു പോയി.... "ആ....അലൻ.....കുറക്കണ്ട....മ്മള് നന്നായി....നോക്കിയേ....ഇനി മ്മള് ഓടൂല്ല...." ന്ന് പറഞ്ഞു മ്മള് ബെഡിൽ എണീറ്റിരുന്നതും....ചെക്കൻ പതിയെ ബെഡിലേക് കയറി മ്മളിലേക് വന്നതും.....ആള് വരുന്നതിന് അനുസരിച്ച് മ്മൾ നിരങ്ങി നിരങ്ങി പുറകിലേക്ക് പോയി ഹെഡ് ബോഡിൽ ഇടിച്ചു നിന്നതും..... മ്മൾ ഞെട്ടി പുറകിലേക്ക് നോക്കി....അതുപോലെ മുന്നോട്ട് നോക്കിയതും....

മ്മടെ അടുത്തയായി സ്ഥാനം പിടിച്ചിരുന്നു ചെക്കൻ..... അവന്റെ കണ്ണെടുക്കാതെയുള്ള ഈ നോട്ടം ആണ് മ്മൾക് താങ്ങാൻ കഴിയാത്തെ.....സിറ്റുവേഷൻ ഒന്ന് അയവ് വരുത്താനെന്നോണം ചെറുതായി നിഷ്കു ഭാവം മുഖത്തു വരുത്തി ചിരിച്ചതും..... മ്മടെ അടുത്തായി ഇരുന്ന ചെക്കൻ ഷോൾഡറിലായി കൈ വെചതും.....ആൾടെ കയ്യിലേക്കും മുഖത്തേക്കും മാറി മാറി നോക്കിയതും..... മ്മളിലേക് ഒന്നൂടെ അടുത്ത് കൊണ്ട്.....കതിലായി ഊതിയതും.... കണ്ണുകള് ഇറുകെ അടച്ചു പോയി..... "പോന്നു.....ന്റെ കൂടെ കിടക്കാതെ ഓടി പോയതല്ലേ നീ....നിനക്ക് അറിയാം നിന്റെ ഹൃദയതാളം കേൾക്കാതെ എനിക്ക് ഉറക്കം വരില്ലെന്ന്.....ന്നിട്ടും നീ എസ്‌കേപ്പടിച്ചു....." "അ..... അത്‌....."

"അതിനുള്ള ശിക്ഷ വേണ്ടേ.....മ്മ്...." ന്ന് പറഞ്ഞു.. മ്മളെ മ്മടെ ചുണ്ടിൽ വിരലോടിച്ചതും.... മ്മൾ പെട്ടന്ന് ആ കയ്യിൽ പിടിച് പറഞ്ഞു.... "പൊന്ന് കിച്ച ഈ ശിക്ഷ വേണ്ട....ഇന്ന് ന്താ ന്നെ ചെയ്തേ.....കണ്ടില്ലേ ചുണ്ട് മുറിഞ്ഞേക്കുവാ....." ന്ന് പറഞ്ഞതും.....ചെക്കൻ ഉറക്കെ പൊട്ടി ചിരിച്ചതും.... മ്മൾ ചുണ്ട് ചുളുക്കി നോക്കിയതും.....തലചെരിച് മ്മളെ നോക്കി ചിരി അടക്കി വെച്ചോണ്ട് പറഞ്ഞു..... "ഇതല്ല മോളെ ശിക്ഷ....ഇതുക്കും മേലെ....." ന്ന് പറഞ്ഞു.. മ്മടെ ഷാൾ വലിച്ചെടുത്തു നിലത്തൊട്ടിട്ടതും..... മ്മൾ ദയനീയമായി നോക്കിയപ്പോഴേക്കും മ്മടെ ഷോൾഡർ പിടിച്ചു താഴ്ത്തിയിരുന്നു.....അതിന്റെ എഫക്ടിൽ കൈകൾ ബെഡിലായി കൊരുത് പിടിച്ചു കണ്ണുകൾ ഇറുകെ അടച്ചതും.....

തൊളിലായി ചെക്കന്റെ ചുണ്ട് പതിഞ്ഞതോടൊപ്പം കഴുത്തിന് താഴെ മാറിന് മുകളിലായി പല്ലുകൾ ആഴ്ന്നതും.....ഒന്ന് ഏങ്ങി പോയി.... പതിയെ ശരീരമാകെ തണുപ്പ് വ്യാപിക്കുന്നത് പോലെ തോന്നിയതും കണ്ണുകൾ വലിച്ചു തുറന്ന് നോക്കിയപ്പോൾ ചെക്കൻ കള്ള ചിരിയോടെ കയ്യിലായി ac യുടെ റിമോട്ട് പിടിച്ചു നിക്കുന്നു..... അത്‌ കണ്ടതും മ്മടെ ഉള്ളിൽ വെള്ളിടി വെട്ടി....അപ്പോൾ തന്നെ ചാടി എണീറ്റ്..... "കിച്ച..... വേണ്ട.... പ്ലീസ്.... അത്‌ കൂട്ടരുത്.... ഇന്ക് തണുപ്പ് സഹിക്കില്ല......." ന്ന് പറഞ്ഞു ആൾടെ കയ്യിൽ നിന്ന് റിമോട്ട് തട്ടി വാങ്ങാൻ നോക്കവേ..... തണുപ്പ് കൂട്ടിയിട്ട് റിമോട്ട് എടുത്ത് ഷെൽഫിൻ മുകളിലേക്കു ഇട്ടതും..... മ്മൾ പല്ല് കടിച്ചു ആളെ ചെറഞ്ഞു നോക്കിയതും.... ആള്....

"ന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നോ.....ന്റന്ന് മുങ്ങിയതല്ലേ....ഇനി മോൾക് സ്വയം മ്മടെ അടുത്തോട്ടു വന്നല്ലേ പറ്റു....." "ഹോഹോ...അതിനായിരുന്നോ ഈ പണി....എങ്കിൽ മ്മൾക് വരാൻ മനസ്സില്ല.... സ്വന്തം കെട്ടിയോളെ തണുപ്പത്തിട്ടിരിക്കുന്ന മരം കൊത്തി മോറാനായ കെട്ടിയോന് ആണെടോ താന്.....' ന്ന് പറഞ്ഞപ്പഴേക്കും മ്മൾ വിറച്ചു തുടങ്ങിയിരുന്നു.....തണുപ്പ് ശരീരമാകെ അരിച്ചു കയറിയതും....മ്മടെ ചുണ്ട് ചെറുതായി കൂട്ടി ഇടിക്കാൻ തുടങ്ങിയിരുന്നു.... അങ്ങേര് ആണേൽ അതാ പാലം കുലുങ്ങിയാലും കേളൻ കുലുങ്ങൂല ന്നുള്ള രീതിയിൽ മ്മളേം നോക്കി ഹെഡ് ബോഡിൽ ചാരി ഇരിപ്പുണ്ട്.....കൊശവൻ.....😏

മ്മളെ നോക്കി പിരികം പൊക്കിയതും.....അന്തസ്സായി പുച്ഛിച്ചു വിട്ട് കൈ അരയിലൂടെ ചുറ്റിപിടിച്ചു ബെഡിൻ അരികിൽ ആൾക്ക് എതിരായി തിരിഞ്ഞിരുന്നു..... പടച്ചോനെ തണുപ്പ് കൂടുവാണല്ലോ.....ന്റെ ബ്ലാങ്കെറ് എവിടെ..... ന്ന് കരുതി മ്മൾ എണീറ്റ് ഷെൽഫ് തുറന്ന് നോക്കിയതും..... അവിടെ അതിലായിരുന്നു..... "അവിടെ നോക്കണ്ട മോളെ കിട്ടില്ല....." ന്ന് ചെക്കൻ പറഞ്ഞതും..... മ്മടെ നോട്ടം ഷെൽഫിൻ മുകളിലായി പതിഞ്ഞതും.... അതാ ബ്ലാങ്കെറ് അവിടെ.....അതെടുക്കാൻ ആണേൽ ഒരു കോപ്പും ഈ റൂമിൽ ഇല്ല.... മ്മൾക് ആണേൽ ആ എവറസ്റ്റ് ന്ന് മുകളിൽ കൈ പോലും എത്തില്ല..... മ്മൾ പിന്നെ ദയനീയമായി ചെക്കനെ നോക്കി ഓഫ്‌ ചെയ്യോ ന്ന് ചുണ്ടനക്കി ചോദിച്ചതും..???

ചെക്കൻ കൈ വിടർത്തി വാ.... ന്ന് പറഞ്ഞതും.....മ്മൾ മുഖം തിരിച്ചു.... അധികം തണുപ്പ് സഹിക്കന് കഴിയാതെ വന്നതും.... ജാഡ ഒക്കെ കെട്ടി പൂട്ടി വെച് ഓടി ബെഡിൽ കയറി ചെക്കനെ ഇറുകെ പുണർന്നു കൊണ്ട് നെഞ്ചിലായി മുഖം അടുപ്പിച്ചു വെച്ചു..... തണുപ്പ് കൂടുന്നതിന് അനുസരിച്ച് ആളിലുള്ള മ്മടെ കൈ മുറുക്കം കൂടിയതും.....പൊട്ടിചിരിച്ചോണ്ട്.... "ന്തേ ജാഡ കാട്ടി നിന്നിട്ട് നില്പുറച്ചില്ലേ തല്ല് കൊള്ളി റോസമ്മോ....." "ത.....തണുപ്പ്.... ഒ...ഒത്തിരി.... ഉണ്ട്.... പ്ലീ....പ്ലീസ്..... ഹഗ് മി കിച്ച....." ന്ന് മ്മള് വിറച്ചോണ്ട് പറഞ്ഞതും.... "അച്ചോടാ....." ന്ന് പറഞ്ഞു മ്മളെ ചേർത്ത് പിടിച്ചതും.....ഒന്നൂടെ ആളിലേക് പറ്റിച്ചേർന്ന് ഇറുകെ ചുറ്റിപിടിച്ചു കിടന്നു...... ന്നിട്ടും തണുപ്പ് കൂടിയതും....

മ്മൾ പെട്ടന്ന് ആളിൽ നിന്ന് വിട്ടു നിന്നതും....ന്താ ന്നുള്ള രീതിയിൽ മ്മടെ മുഖത്തേക് നോക്കിയ ചെക്കന്റെ മുഖത്തു കയ്യാൽ ചെറുതായി കുത്ത് കൊടുത്തു കൊണ്ട് ഇരുകയ്യാൽ ആ മുഖം കോരിയെടുത്തു ചുണ്ടുകൾ കവർന്നെടുത്തു..... അല്പസമയം കഴിഞ്ഞു മ്മൾ ആളിൽ നിനക്ക് വേർപെട്ടതും..... ചെക്കൻ കള്ള ചിരിയോടെ ചുണ്ട് തുടച് കൊണ്ട്.... 'ഇറ്സ് സൊ ഗുഡ് അക്കു....." ന്ന് പറഞ്ഞതും....മ്മൾ "മിണ്ടി പോകരുത്.....മാക്രി തലയ...." ന്ന് പറഞ്ഞു ആൾടെ ടി ഷർട്ട്‌ നുള്ളിലേക് കയറി നെഞ്ചോട് ചേർന്നു കിടന്നതും ചെക്കൻ.... "പോന്നു....എന്താ ചെയ്യുന്നേ.....നീ...." "മിണ്ടാതെ കിടന്നോണം....ac കൂട്ടി ബ്ലാങ്കെറ് ഒളിപ്പിച്ചു വെച്ച്.... മ്മളെ കൊണ്ട് ഒന്നും പറയിക്കരുത്....തണുത്തു വിറക്കുവാ.....

മിണ്ടാതെ കെട്ടിപിടിക്കാഡോ....." ന്ന് പറഞ്ഞു ഇറുകെ പുണർന്നതും....ചെറു പുഞ്ചിരിയോടെ മ്മളെയും ചേർത്ത് പിടിച്ചതും ആ നെഞ്ചിലെ ചൂടിൽ പതിയെ ഉറക്കിലേക് വഴുതി വീണു....... ഏറെ നേരത്തെ ഉറക്കിൽ നിന്ന് ഞെട്ടി ഉണർന്ന് നോക്കിയപ്പോൾ കണ്ടത്....ഹെഡ് ബോഡിൽ നിന്ന് ബെഡിലായി കിടക്കുന്ന ചെക്കന്റെ നഗ്നമായ നെഞ്ചിലേക് ചേർന്നു ആണ് മ്മളെ കിടത്തം......ഇരുകയ്യാൽ അപ്പോഴും പൊതിഞ്ഞു പിടിച്ചിരുന്നു....കൂടാതെ മേലെ ബ്ലാങ്കെറ് ഉണ്ട് ac തണുപ്പ് നോർമൽ മോഡ് കൂടെ ആണ്.... കൊരങ്ങൻ.....തണുപ്പ് കൂട്ടി ആളോട് ചേർത്ത് വെച്ച്.....അവനിൽ നിന്നോടി ഒളിച്ചതിനുള്ള ശിക്ഷ..... ഇങ്ങനെ ഒരു പ്രാന്തൻ.... ന്ന് പറഞ്ഞു പതിയെ ഏന്തി വലിഞ്ഞു ആ കവിളിൽ ചുണ്ട് ചേർത്ത് വെച്ച്....

ആളെ ഉണർത്താതെ ബെഡിൽ നിന്ന് എണീറ്റ് ബ്ലാങ്കെറ് പുതച് കൊടുത്തു..... സമയം രാത്രി 12.. ന്ന് മുകളിൽ ആയിരുന്നു.....പ്ലാൻ ഒക്കെ പോളിയോ പടച്ചോനെ....അവളുമാർ ഉറങ്ങി കാണുമോ.....ആനിയെ ഇനി എങ്ങനെ വിളിക്കും..... ന്നൊക്കെ ചിന്തിച്ചോണ്ട് നിലത്ത് നിന്ന് ഷാൾ എടുത്തു ഇട്ട് ബാക്കിലെ സിപ് എങ്ങനെ ഒക്കെയോ വലിച്ചു കയറ്റി... ശബ്ദം ഉണ്ടാക്കാതെ കട്ടിലിനടിയിലേക് കുനിഞ്ഞു ബാഗ് കയ്യെത്തി പിടിച്ചു വലിച്ചെടുത്തു..... കവർ തിരിച്ചു ബാഗിൽ വെച്ച് സിപ് അടച്ചു പതിയെ കതക് തുറന്ന് വെളിയിൽ ഇറങ്ങി.... ശബ്ദം ഉണ്ടാകാതെ ഗസ്റ്റ്‌ റൂമിൽ പോയി കതക് തുറന്നതും..... അരുണിയും ഷാദിയും പൂര ഉറക്കം.... മെല്ലെ ഷാദിയെ തട്ടി വിളിച്ചതും.....

അരുണി ഉറക്കത്തിൽ ഷാദിക്ക് മേലെ കാലും കയ്യും എടുത്തു വെച്ച് ആയി പിന്നീടുള്ള ഉറക്കം.... അതുകൊണ്ട് തന്നെ ഉണർന്ന ഷാദി മ്മളോട് ആനിയെ വിളിച്ചു അത്‌ ഓപ്പൺ ചെയ്യാൻ പറഞ്ഞു.....അല്ലേൽ അരുണി എണീറ്റ് കണ്ടില്ലേൽ തിരഞ്ഞു വരുമെന്ന്...... മ്മൾ അവളോട് പറഞ് പുറത്തിറങ്ങി റൂം കതക് ചാരി നേരെ ഇച്ചായന്റെ റൂമിലേക്ക്‌ വിട്ടു..... കതക് ഹാൻഡിൽ പിടിച്ചു താഴ്ത്തിയതും അത്‌ തുറന്നു വന്നു..... മ്മൾ പതിയെ അകത്തേക്കു കടന്നു മൊബൈൽ ഫ്ലാഷ് ഓൺ ആക്കി നോക്കിയപ്പോൾ അതാ ആനി പോത്ത് പോത്തുപോലെ ഇച്ചായന്റെ കയ്യും പിടിച്ചു കിടന്നുറങ്ങുന്നു..... മ്മൾ പിന്നെ പതിയെ ചെന്ന് മെല്ലെ തട്ടി വിളിച്ചതും പെണ്ണ്.... "പോ... ഇച്ചായ.... മ്മൾ ഒന്നൂടെ ഉറങ്ങട്ടെ..... "

ന്ന് ഉറക്ക പിച്ചിൽ പറഞ് തിരിഞ്ഞു കിടന്നതും..... മ്മൾ ഒന്നും നോക്കീല്ല പാട്ടക് നല്ല നുള്ള് വെച്ച് കൊടുത്തു കൂട്ടത്തിൽ അ വാ പോത്താനും മറന്നില്ല.....😁 വേദനയിൽ കണ്ണ് തുറന്ന് നോക്കി മ്മളെ കണ്ട് ഇളിച്.... പെട്ടന്ന് എണീറ്റ് ഇരുന്നു....പല്ല് കടിച്ചു നോക്കി കൊണ്ട്.... "ന്നാത്തിനാടി തെണ്ടി മ്മടെ പാട്ടക് നുള്ളിയെ.....നീയെന്താ ഇവിടെ....നിനക്ക് ഉറക്കം ഒന്നുമില്ലേ....." "നിന്റെ അമൂമ്മ പെറ്റു.... കുഞ്ഞുടുപ്പും ബേബി സോപ്പും മേടിക്കണം അതിന് വന്നതാ....."😬 "വല്യമ്മച്ചി പെറ്റോ കർത്താവെ....." "ഒന്ന് പതിയെ പറയടി പിശാശ്ശെ....."😬 "സോറി...😁..വല്യമ്മച്ചി.....ശരിക്കും...."🙄 ന്ന് പതിയെ മ്മളോട് ചോദിച്ചതും മ്മൾ പല്ല് കടിച്ചോണ്ട്.... "ഇവളെ ഒക്കെ.... നീ ഇവിടെ ഒന്നും ജനിക്കേണ്ടതല്ലായിരുന്നു...."

"പിന്നെ...."😁 "ജനിക്കേണ്ടതേ അല്ലായിരുന്നു.... ഇങ്ങനെ ഒരു ദുരന്തം.... നമ്മുടെ പ്ലാൻ മറന്നോടി പോത്തേ...." ന്ന് പറഞ്ഞു ബാഗ് ഉയർത്തി കാണിച്ചതും....തെണ്ടിക്ക് ഇപ്പഴാ ബൾബ് കത്തിയെ.... പിന്നെ പതിയെ കള്ളന് കൊച്ചുണ്ണിയെ മനസ്സിൽ ദ്യാനിച്ചു പമ്മി പമ്മി റൂമിന് വെളിയിൽ ഇറങ്ങി... കതക് ചാരി വെച്ചു.... "അക്കു.... ഇത് ഇനി എവിടെ നിന്ന് തുറക്കും....." "അറിയില്ല.....ടെറസിൽ പോയാലോ....." "അവിടത്തെ ലൈറ്റ് കേട് വന്നു.... നമുക്ക് നിന്റെ റൂമിലോട്ട് പോകാം...." "അത്‌ നടക്കില്ല അവിടെ രാവണൻ പള്ളിയുറക്കത്തിൽ ആണ്.... പ്രശ്നമാകും....." "അല്ലേൽ അവര് എപ്പഴാ പ്രശ്നം ഉണ്ടാകാത്തത്....നിന്നെ പൊക്കി കൊണ്ട് പോയിട്ട് ഇട്ട് കുടഞ്ഞൊ...." "ചെറുതായിട്ട്..... 😁.....

ഭീകരനാണവൻ കൊടും ഭീകരൻ...." "ആ മ്മടെ റൂമിൽ കിടക്കുന്നവനും..... നമ്മുടെ വിധി.....ന്നെ ഇട്ട് കുടഞ്ഞില്ലെന്നേ ഒള്ളു....." "ന്താ ചെയ്തേ....."😁.... "ഓര്മിപ്പിക്കല്ലേ പോന്നെ.....ബാ.... നമ്മുക്ക് നമ്മുടെ മിഷൻ കോൺസ്ട്രറ്റ ചെയ്യാം....." "ഓക്കേ....ചലോ.....എങ്കിൽ നമുക്ക് ഗോവണി റൂമിലോട്ട് പോകാം അവിടെ ആണ് സേഫ്....." ന്ന് പറഞ്ഞു രണ്ടും കൂടെ സ്റ്റെയർ ഇറങ്ങി ഡോർ തുറന്ന് മുറ്റത്തിറങ്ങി കതക് അടച്ചു നേരെ ഗോവണി കയറി റൂമിൽ എത്തി കതക് അടച്ചു ലോക്ക് ചെയ്തു.... ലൈറ്റ് ഓൺ ചെയ്തു ബെഡിലേക് ഇരുന്നു..... ആനിയുടെ മുഖത്തേക് ഒന്ന് നോക്കി പതിയെ ബാഗിലേക് മിഴിനട്ട് സിപ് പതിയെ തുറന്ന് അതിൽ നിന്ന് ആ കവർ വലിച്ചെടുത്തു ബെഡിലായി വെച്ചു.....

ആനിയെ നോക്കിയതും അവൾ തുറന്ന് നോക്കാൻ പറഞ്ഞതും..... മ്മൾ ഒന്ന് ശ്വാസം വലിച്ചു വിട്ടു കൊണ്ട് പതിയെ കവറിൽ നിന്ന് ആ കട്ടിയുള്ള ബുക്ക്‌ പോലെ എന്തോ കയ്യാൽ വലിച്ചു പുറത്തെടുത്തു ബെഡിലായി വെച്ചു....... അതിനെ പൊതിഞ് വെച്ച രീതിയിലുള്ള തൂവാല നാല് വശങ്ങളിലേക്കും വകഞ് മാറ്റി അത്‌ ഒരു ഫയൽ ആയിരുന്നു.....അതെന്താണെന്നുള്ള ആകാംക്ഷയിൽ അതിലേക് മിഴികൾ പതിപ്പിച്ചതും......തിളക്കത്തോടെ അതിന് മുകളിലേ വാചകങ്ങൾ മിഴികളിൽ നിറഞ്ഞു നിന്നു..... 🔥Heaven Mubaraq🔥 അതിനർത്ഥം മനസിലാകാതെ ആനിയിലേക് മിഴികൾ ഉയർത്തി..... "ആനി.....എ.... എന്താടോ....ഇതൊക്കെ.... ഹെവൻ മുബാറക്.....ന്ന് എഴുതിയെക്കുന്നു....."

"അക്കു അത്‌ തുറന്ന് നോക്.....എങ്കിൽ അല്ലെ നമുക്ക് അതിലെന്തെന്ന് അറിയൂ....നിന്നെ പോലെ ഒത്തിരി ആകാംഷ എനിക്കും ഉണ്ട്....നോക്കി നിക്കാതെ പെട്ടന്ന് തുറക്ക്....." ന്ന് ആനി പറഞ്ഞതും.... മ്മൾ പതിയെ ആ ബുക്കിലെ പുറം ചട്ടയിൽ ഒന്ന് തഴുകി ആദ്യ താള് മറിച്ചു..... ആദ്യ പേജിൽ എന്തൊക്കെയോ കുത്തിക്കുറിച്ച പേപ്പർ ആയിരുന്നു....ബാക്കിയുള്ള താളുകൾ മറിച്ചു നോക്കിയെങ്കിലും കാര്യാമായൊന്നും മ്മൾക് മനസ്സിലായില്ല.....ഇത് ഏതോ പ്രോപ്പർട്ടിസ്സ്ന്റെ പേപ്പേഴ്സ് ആണെന്ന് മാത്രമല്ലാതെ..... ആകെ തിരിച്ചും മറിച്ചും മ്മൾക് നോക്കിയിട്ട് ആ പപ്പേഴ്സിനെ കുറിച്ച് യാതൊരു വിവരവും കിട്ടാത്തത് കൊണ്ട് മ്മൾ ഇനി എന്ത് ന്നുള്ള രീതിയിൽ ആനിയെ നോക്കിയതും....

അവൾക്കും പ്രത്യേകിച്ച് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല..... അപ്പൊ തന്നെ മ്മടെ മനസ്സിലേക്ക് ഷാദിയുടെ പപ്പയുടെ വാക്കുകളും ഓർമ വന്നു... # വിളിക്കാം എന്നെ..... ഏത് സമയവും...... കൂടെ ഉണ്ടാകും.....ഓരോ ചുവടു വെപ്പിലും......തോൽക്കില്ലെന്നറിയാം....ജയിക്കണം.....ആ വിശ്വാസം ഇപ്പൊ എനിക്കുണ്ട്....# മ്മൾ പിന്നെ മറുത്തൊരു ചിന്തകൾക്ക് നിൽക്കാതെ പെട്ടന്ന് ഫോൺ എടുത്ത് ആൾക്ക് കാൾ ചെയ്തു.. കാൾ അറ്റൻഡ് ആയതും....മറുപുറത് നിന്നും.... "അക്കു.....എനിക്ക് അറിയാമായിരുന്നു മോൾ വിളിക്കുമെന്ന്.....അതിനുള്ള കാത്തിരിപ്പിൽ ആയിരുന്നു....." "അങ്കിൾ ആ ഫയൽ....എനിക്ക് ഇത് ഒന്നും....."

"അറിയാം...ഒന്നും മനസിലായില്ല അല്ലെ....സംശയം വേണ്ട എല്ലാം ഇന്നറിയും...മോൾ ഇപ്പോൾ പോയി റൂമിന്റെ കതക് തുറക്ക്....." "വാട്ട്‌....അങ്കിൾ....കതക്...." "നിങ്ങൾ ഇരിക്കുന്ന റൂമിന്റെ കതക് തുറക്ക്...മോളെ...." ന്ന് അങ്കിൾ തറപ്പിച്ചു പറഞ്ഞതും.... മ്മൾ ആനിയെ കണ്ണ് കൊണ്ട് കതക് തുറക്കാൻ പറഞ്ഞതും.... അവൾ അങ്ങോട്ട് ചെന്നുകൊണ്ട് കതക് തുറന്നതും.....മുന്നിൽ നിൽക്കുന്നവരെ കണ്ട് ബെഡിൽ നിന്ന് ചാടിയെണീറ്റു..... "അപ്പച്ചാ.....ഡാഡ്....." വാതിൽക്കൽ മ്മടെ അപ്പച്ചനും രാവണന്റെ ഡാഡ് കൂടെ നിൽക്കുന്നത് കണ്ട് മ്മള് തറഞ്ഞു നിന്നതും.....ഫോണിൽ നിന്ന്..... "മോളെ.....മോളെ.....കേൾക്കുന്നുണ്ടോ....." ന്ന് ചോദിച്ചതും....

അവരെ ഇവിടെ കണ്ട ഷോക്കിൽ തറഞ്ഞു നിന്നു പോയ മ്മൾ ഒന്ന് ഞെട്ടി കൊണ്ട്.... "അ ... ആ.... കേൾക്കു....കേൾക്കുന്നുണ്ട് അങ്കിൾ....." "ഇനി അങ്കിളിനു റോൾ ഇല്ല മോളെ.... ബാക്കി ഒക്കെ നിന്റെ മുന്നിലുള്ളവർ പറയും....അത്‌ പോലെ പ്രവർത്തിക്കുക...." ന്ന് പറഞ്ഞു കാൾ ഓഫ് ആയതും.... മ്മൾ മുന്നോട്ട് നോക്കിയതും.... ചെറു ചിരിയോടെ അപ്പയും ഡാഡും അകത്തേക്കു കടന്നു മ്മടെ അടുത്തേക് വന്നതും.....ആനി കതകടച്ചു കഴിഞ്ഞിരുന്നു.... കാര്യം അറിയാതെ ആ ഫയൽ നെഞ്ചോടടക്കി പിടിച്ചു കൊണ്ട് അവരിലേക് ഉറ്റു നോക്കിയ സമയം മ്മടെ മനസ്സിൽ ഉത്തരം കിട്ടാത്ത ഒത്തിരി ചോദ്യങ്ങൾ പിടിച്ചുലക്കുകയായിരുന്നു.........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story