രാവണ പ്രണയം🔥 : ഭാഗം 103

Ravana Pranayam Novel

എഴുത്തുകാരി: അമീന

"അപ്പ....." ന്ന് മ്മള് വിളിച്ചതും....അരികിലായി അടുത്ത അപ്പച്ചൻ മ്മളെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.... "മനസ്സിൽ ഒത്തിരി സംശയങ്ങൾ ഉണ്ടാകുമെന്ന് ഞങ്ങള്ക്ക് അറിയാം.... അതിനെല്ലാം ഇന്ന് അപ്പാടെ മോൾക് ഉത്തരം കിട്ടും...." ന്ന് അപ്പ പറഞ്ഞതും... മ്മൾ ഡാഡ് നെ നോക്കിയതും.... "ഡാഡ്ന്റെ കാന്താരി കുട്ടീടെ മനസ് മുഴുവൻ ചോദ്യങ്ങൾകൊണ്ടുള്ള പിടിവലിയാകുമെന്നും അറിയാം...." ന്ന് പറഞ്ഞു മ്മടെ കവിളിൽ തഴുകിയതും..... മ്മൾ ആ ഫയൽ എടുത്ത് അവർക്ക് മുന്നിലേക് നീട്ടി...... അപ്പ അതിലേക്ക് ഉറ്റു നോക്കി കൊണ്ട് പുറം ചട്ടയിലായി തഴുകവേ കണ്ണുകൾ നിറഞ്ഞു വന്നതും മ്മൾ... "അപ്പ...ന്താ പറ്റിയെ.... കണ്ണൊക്കെ നിറയാൻ....."

"ഒത്തിരി ഓർമ്മകളുണ്ട് ഇതുമായി ഞങ്ങളെ ജീവിതത്തിന്.....ഈ സന്തോഷത്തിൽ ആണ് ഞങ്ങള്ക്ക് പല നഷ്ടങ്ങളുടെ കണക്കുകളിൽ തകർന്ന് പോകേണ്ടി വന്നത്...." "മ്മൾക് ഒന്നും മനസിലായില്ല അപ്പ....എന്ത് നഷ്ടങ്ങളാണ്...." "പറയാം....." "മോൾക് അറിയാലോ നിന്നെ ഞങ്ങള്ക് നഷ്ടപെട്ട ആ സാഹചര്യം എങ്ങനെയായിരുന്നെന്ന്....." "ആ...അത്‌ ഏതോ പാർട്ടിക്കിടയിൽ അല്ലെ അപ്പ....." "മ്മ്....അത്‌ അങ്ങനെ ഏതോ ഒരു പാർട്ടി അല്ലായിരുന്നു....ജീവിതത്തിൽ തുടങ്ങിയ ആദ്യ വിജയത്തിന്റെ ആഘോഷം ആയിരുന്നു...... ആ വിജയം നേടിയത് നിന്റെ ജനനത്തിലൂടെ ആയിരുന്നു......"

ന്ന് പറഞ്ഞതും.... മ്മൾ ആകെ തലതിരിഞ്ഞ പോലെ തല ഒന്ന് കുടഞ്ഞതും ഡാഡ് ഒന്ന് പുഞ്ചിരിച്ചു കൊണ്ട്.... "ടാ ജേക്ക്....ഇങ്ങനെ ഇട്ട് വട്ടം കറക്കി പറയാതെ മോൾക് മനസിലാവുന്ന രീതിയിൽ പറയ്‌....." ന്ന് പറഞ്ഞതും..... അപ്പ പറഞ്ഞു തുടങ്ങി.....ആ മനസ്സിൽ കുമിഞ്ഞു കൂടിയ ഓർമ്മതൻ താളുകൾ മറിച്ചു കൊണ്ട്..... (അപ്പൊ ചിന്ന ഫ്ലാഷ് ബാക്...) # ജേക്കബ്,ആബിദ് റാസ്‌(ശാലു ന്റെ ഉപ്പ), മുബാറക്, അഷ്‌റഫ്‌ (ഷാദിയുടെ ഉപ്പ), സാലിം..(അൻവർ കാക്കുവിന്റെ ഉപ്പ) കോളേജ് കാലം മുതലേ ഇണപിരിയാത്ത സുഹൃത്തുക്കൾ ആയിരുന്നു..... ഞങ്ങൾക്കിടയിൽ ഉയർന്ന സാമ്പത്തിക സ്ഥിതി എനിക്കും മുബാറകിനും ആയിരുന്നു.....

പാരമ്പര്യ സ്വത്തുക്കൾ കൊണ്ട്.....അതുകൊണ്ട് തന്നെ മുബാറക് അവന്റെ ഉപ്പയുടെ ബിസിനെസ്സ് ഏറ്റടുത്തു....വലിയൊരു സാമ്രജ്യത്തിന് ഉടമ തന്നെയായിരുന്നു മുബാറക്..... ആബിദ് റാസ്‌ ( ശാലുവിന്റെ ഉപ്പ)യുടെ ജേഷ്ഠൻ ആയിരുന്നു അഹമ്മദ് റാസും(ഷാഹിൽ ന്റെ ഉപ്പ) റാസിഖ് റാസും...(ഷാഫിറയുടെ ഉപ്പ)...ഇടത്തരം കടുംബം ആയിരുന്നു ഇവരുടേത്.... അങ്ങനെ ഞങ്ങൾ അഞ്ചു സുഹൃത്തുക്കൾ...അവരുടെ ഇടയിലേക്ക് കൂടുതൽ സന്തോഷം പകർന്നു കൊണ്ട് അവരുടെ പാതിയായി കടന്നു വന്നു.... എന്റെ ഭാര്യ അലീന.....ആബിദ്ന്റെ ഭാര്യ ഫാത്തിമ.... മുബാറക് ന്റെ ഭാര്യ ഷാഹിറ.....ഇതിൽ മുബാറക് ന്റേം സാലിം ന്റേം നേരത്തെ വിവാഹം കഴിഞ്ഞിരുന്നു....

അതിൽ രണ്ടു മക്കള് ഉണ്ടായിരുന്നു അമൻ മുബാറകും * മാജിത മുബാറകും....സാലിമിന് *അൻവറും....ശാലുവിന്റെ ഉപ്പാടെ ഏട്ടൻ അഹമ്മദിന് ഷാഹിൽ ജനിച്ചതും ആ സമയത്ത് ആയിരുന്നു..... അപ്പോഴും സിംഗിൾ ആയിട്ട് നടക്കുവായിരുന്നു നമ്മുടെ അഷ്‌റഫ്‌ എന്ന ഷാദിയുടെ ഉപ്പ... ഒരുകുടുംബം പോലെ ആയിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്.....ഏത് സമയവും ആരുടെ വീട്ടിലേക്കും കയറി ചെല്ലാവുന്ന അടുപ്പം..... മുബാറക്ന്റെ ഉപ്പ ക്ക് അവനെ കൂടാതെ ഒരു മകൾ കൂടെ ഉണ്ടായിരുന്നു....അവന്റെ ഒരേഒരു പെങ്ങൾ ആയിഷ മുബാറക്.....അനിയത്തി ഇല്ലാതിരുന്ന ഞങ്ങൾ നാല് പേർക്കും മുബാറക് ന്റെ അനിയത്തി ഞങ്ങൾക്ക് കൂടെ പെങ്ങൾ ആയിരുന്നു......

ആ സന്തോഷകരമായ ജീവിത കൂട്ടുക്കെട്ടിനെ കൂടുതൽ സന്തോഷം പകർന്നു കൊണ്ട് ആയിഷയുടെ നിക്കാഹ് കടന്നു വന്നു..... വരൻ മറ്റാരും അല്ലായിരുന്നു ആബിദ് ന്റെ രണ്ടാമത്തെ ഏട്ടൻ റാസിഖ് റാസ്‌....(ഷാഫിറയുടെ ഉപ്പ).... ആബിദ് ന്റെ ഏട്ടൻ ആയത് കൊണ്ട് തന്നെ ആ വിവാഹത്തിന് ആർക്കും എതിർ അപിപ്രായം ഉണ്ടായിരുന്നില്ല..... അങ്ങനെ അവരുടെ വിവാഹവും ഭംഗിയായി നടന്നു..... കാലം പിന്നെയും കടന്നു പോയി.... സന്തോഷങ്ങൾ കൊണ്ട് അനുഗ്രഹിച്ചു കൊണ്ടായിരുന്നു ഞങ്ങൾക്കിടയിലേക് ആൽബിയും അലനും സാലിമിന് അൻവറിന് താഴെ അർഷിയും ജനിച്ചത്..... അലന്റെ ഉമ്മ ഷാഹിറ അലൻന്ന് ജന്മം നൽകിയപ്പോൾ ആയിഷയും ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു.....

അത്‌ പ്രസവത്തോടെ മരിച്ചു പോയി....കുഞ്ഞിന്റെ മരണം തകർത്ത ആയിഷയെ പിന്നീട് റാസിഖ് ന്റെ കൂടെ ദുബായിലേക്ക് മാറ്റി.......അവിടെയുള്ള മുബാറക് ന്റെ ഒരു സ്ഥാപനത്തിൽ റാസിഖ്ന്ന് ജോബ് ശരിയാക്കി.... ആ സ്ഥാപനം അവന്റെ മേൽനോട്ടത്തിലായിരുന്നു പിന്നീട്..... അങ്ങനെ നാളുകൾ കടന്നു പോയി....ഷാദിയുടെ ഉപ്പയും വിവാഹിതൻ ആയി..... അങ്ങനെ എല്ലാം ഒരൊഴുക്കിൽ ഒഴുകവേ ആണ് നിന്റെ വരവ് അറിയിച്ചു കൊണ്ട് നിന്റെ അമ്മച്ചി നിന്നെ ഗർഭo ധരിച്ചത്..... അപ്പോൾ ആബിദ് ന്റെ മകൾ ശാലുവിന് മൂന്ന് വയസ് ആയിരുന്നു.. നിന്റെ വരവോടു കൂടെ കൂടുതൽ ഉത്തരവാദിത്തം ജീവിതത്തിൽ കൂടുകയെന്ന ബോധം എത്തി ചേർന്നത് സ്വന്തമായി ഒരു ബിസിനസ് തുടങ്ങുകയെന്നതിലായിരുന്നു.....

ഒറ്റയ്ക് അത്‌ സാദ്യം ആകില്ലാന്നുള്ളത് കൊണ്ട് ഞാനും ശാലുവിന്റെ ഉപ്പ ആബിധും...അൻവർ ന്റെ ഉപ്പ സാലിമും ആയിരുന്നു പാർട്നെർസ്.... പണം മുടക്കി ഞങ്ങൾ മുബാറക് ന്റെ സഹായത്തോടെ ദുബായിൽ ഒരു പുതിയ കമ്പനി സ്റ്റാർട്ട്‌ ചെയ്തു...... #Rosha Heaven Industry # ആ പേര് ഇട്ടത് തെന്നെ മുബാറക് ആയിരുന്നു....കാരണം ആ സമയം ആണ് നീ ഞങ്ങള്ക് ജനിക്കുന്നത്....പെൺകുഞ് ഇല്ലാത്ത ഞങ്ങടെ കുടുബത്തിലെ ആദ്യ പെൺ തരി....റോസ്.... അത്‌ വെച്ച് മുബാറക് ഇട്ടത് ആണ് Rosahന്ന്.... rose + shahala.... പിന്നീട് ഞങ്ങൾ ആ പേര് അങ്ങ് വിപുലീകരിച്ചു അതിമനോഹരം ആക്കി rosha heven mubarq...ന്ന്... മുബാറക് എന്ന് ചേർത്തതിന് ഇവൻ കുറെ എതിർപ്പ് കാണിച്ചതാ....

അവന്റെ പേര് കൊടുത്തതിനു.... പക്ഷെ ഞങ്ങൾ അത്‌ കണ്ടില്ലന്നു നടിച്ചു....കാരണം അവന് കാരണമായിരുന്നു അത്രയും വല്യ പ്രോഫിറ് ഞങ്ങടെ കമ്പനിക്ക് നേടാൻ കഴിഞ്ഞത്.... ആ പ്രോഫിറ് കമ്പനിയെ ഉന്നതിയുടെ മറ്റൊരു തലത്തിൽ എത്തിച്ചു....ആർക്കും അസൂയാവഹമായി കൊണ്ട് തന്നെ....അതിൽ ഒത്തിരി സന്തോഷത്തിൽ ഇരിക്കുന്ന സമയം ആയിരുന്നു ഞങ്ങൾ..... ആ വിജയം ആഘോഷിക്കാൻ തീരുമാനിച്ചു....ആ ആഘോഷത്തിൽ ആയിരുന്നു..... ആ രാത്രി ആയിരുന്നു ഞങ്ങള്ക് നിന്നെയും ശാലു മോളെയും നഷ്ടമാക്കിയത്.... ആ സമയം മുബാറക് ഞങ്ങടെ കൂടെ ഇല്ലായിരുന്നു....അവന് ദുബായിൽ ആയിരുന്നു....

കാരണം രണ്ടാമത് ഗർഭിണി ആയ ആയിഷ, ഷാഫിറ എന്ന പെൺ കുഞ്ഞിന് ജന്മം നൽകി ഈ ലോകത്തോട് വിട പറഞ്ഞിട്ട് മാസങ്ങൾ ആയതേ ഉണ്ടായിരുന്നുള്ളൂ.....അവിടെ ആയിരുന്നു അവന്....അതുപോലെ അഷ്‌റഫ്‌ ശാധിയുടെ ഉമ്മ അവളെ ഗർഭിണി ആയത് കൊണ്ട് അവനും ഞങ്ങള്ക് ഒപ്പം ഇല്ലായിരുന്നു.... അവർ കൂടെ ഇല്ലാതെ വല്യ ഒരു ആഘോഷം വേണ്ട ന്ന് തീരുമാനിച്ചു കൊണ്ട് ആണ് അന്ന് കടപ്പുറത് എന്റെയും ആബിദ്ന്റെയും മക്കളും പാതിയും അടങ്ങുന്ന ചെറിയ ആഘോഷത്തിൽ ഒതുക്കിയത്.....ഒന്നര വയസ് ആയിരുന്നു നിനക്കും സിനാനും....സിനു ഉമ്മാടെ കൂടെ ആകും എപ്പോഴും....അതുകൊണ്ട് തന്നെ നീയും ആൽബിയും ശാലുവും ആയിരുന്നു കൂടുതൽ സമയവും ഒരുമിച്ച്.....അന്ന് അവിടെ വെച്ചാണ് അബദ്ധവശാൽ ആൽബി മോന്റെ കൈകളിൽ നിന്ന് നിന്നെയും ശാലു മോളെയും നഷ്ടപ്പെട്ടത്......

അതിന്റെ തകർച്ച വിട്ടുമാറാൻ മാസങ്ങൾ വേണ്ടി വന്നില്ല പ്രസവത്തോടെ ഷാദി മോളെ തനിച്ചാക്കി അവളുടെ ഉമ്മയും പോയി..... എല്ലാം തകർന്ന് നിന്ന സമയം ആർക്കും ആരെയും ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല... മുബാറക്ന്ന് അവന്റെ പെങ്ങൾ നഷ്ടമായി....എനിക്കും ആബിദിനും ഞങ്ങളെ മക്കളെ.... ഷാദിയുടെ ഉപ്പ അഷ്‌റഫ്‌ന്ന് അവന്റെ ഭാര്യയെ..... ആ സുഹൃത്തുക്കൾ നാല് വഴിക്ക് തങ്ങളുടെ ദുഃഖം കൊണ്ട് വിഭചിച്ചു മാറിയത് ഞങ്ങളുടെ ബിസിനസ്നെ തകർച്ചയുടെ വക്കിലേക്കെത്തിച്ചു......എല്ലാം കൊണ്ടും തകർന്ന ഞങ്ങളെ പാടെ തകർക്കുന്ന മറ്റൊരു വർത്ത വന്നത്.....ആബിദിന്റെ ഏട്ടൻ അഥവാ ഷാഹിൽ ന്റെ ഉപ്പ അഹമ്മദ് ആക്‌സിഡന്റ് ൽ മരണപെട്ടന്നായിരുന്നു.....

അതും ആബിദിനെ പാടെ തകർക്കാൻ പോന്നവയായിരുന്നു..... അഹമ്മദ് പലപ്പോഴും മേടിച പൈസ അടക്കാൻ കഴിയാതെ കടം അധികരിച്ചു....അതിനെ ചൊല്ലി വീട്ടിൽ പലരും കടന്ന് വന്നപ്പോൾ ആബിദ് ഒത്തിരി തകർന്ന് പോയി....ദുബായ്ൽ ഭാര്യ നഷ്ടപെട്ട റാസിഖ്നെ അറിയിക്കാനും അവന് കഴിഞ്ഞില്ല....കടം വീട്ടാൻ ആബിദ് ആ ബിസിനസ് ഷെയർ ഒഴിഞ്ഞു കൊണ്ട് അതിൽ ഇൻവെസ്റ്റ്‌ ചെയ്ത തുക അത്യാവശ്യം ആണെന്ന് പറഞ്ഞു....കാരണം അതല്ലാതെ അവന്റെ പക്കൽ മാറ്റിവഴികൾ ഒന്നും തന്നെ ഇല്ലായിരുന്നു.....അതുകൊണ്ട് ആ തുക ഞാൻ അപ്പച്ചനോട് പറഞ്ഞു തിരികെ നൽകി......

എല്ലാ പ്രശ്നത്തിലും താങ്ങായി നിന്ന മുബാറക് റാസിഖ് ന്റെ കൂടെ പെങ്ങളെ വേർപാടിൽ ആശ്വാസമാകാനെന്നോണം അവിടെ ദുബായ്ൽ കൂടി..... പരസ്പരം അനുഭവിക്കുന്ന വിഷമം അറിഞ്ഞിട്ടും ഒന്ന് താങ്ങായി നിൽക്കാൻ പോലും കഴിയാതെ ഞങ്ങൾ പലവഴിക്ക് പിരിഞ്ഞു.... പാടെ തകർന്ന മനസുമായി ദിവസങ്ങൾ മാസങ്ങൾ കടന്നു പോയി....അങ്ങനെ ഒരുനാൾ മുബാറക് ദുബായിലുള്ള ഞങ്ങളുടെ കമ്പനി നഷ്ടത്തിൽ ആണെന്ന് അറിയിച്ചതിനെ തുടർന്നു ആ സ്ഥാപനം കൈ വിട്ട് പോകാതെ നിക്കാൻ അവന് പറഞ്ഞത് പ്രകാരം ആ കമ്പനി നിന്റെയും അൻവർന്റെ പേരിൽ രജിസ്റ്റർ ചെയ്തു വെച്ചു.....കാരണം പിന്നീട് അതിൽ ഷെയർ എനിക്കും സാലിമിനും മാത്രം ആയിരുന്നു....

അങ്ങനെ കമ്പനിയുടെ ആദ്യ പേര് മാറ്റി... നിന്റെ പേര് അതിൽ ചേർക്കാന് കഴിഞ്ഞില്ല....നിന്റെ ഓർമ്മകൾ വിങ്ങുന്ന സമയം ആ പ്രോജെക്ടിൽ കൂടുതൽ ഇൻവോൾവ് ചെയ്യാൻ കഴിഞ്ഞില്ല....ദുഃഖം താങ്ങാൻ കഴിയാതെ നിന്ന നിന്റെ അമ്മച്ചിക്ക് കൂട്ടായി....താൻ കാരണം സ്വന്തം അനിയത്തി നഷ്ടമായെന്ന കുറ്റബോധം കൊണ്ട് നീറുന്ന ആൽബി മോനു കൂട്ടായി അവരോടൊപ്പം സമയം കണ്ടെത്തേണ്ടതായി വന്നു.....അവരെ ജീവിതത്തിലേക്ക് കൊണ്ട് വരാനുള്ള ശ്രമത്തിലായിരുന്നു.....അതുകൊണ്ട് തന്നെ കമ്പനിയുടെ നടത്തിപ്പിന് മുബാറക് നെ ഏല്പിച്ചു കൊണ്ടുള്ള പവർ ഓഫ് അറ്റോണി തയ്യാറാക്കി..... അതിന് ഞങ്ങളെ നിർദ്ദേശപ്രകാരം..... 🔥Heven Mubarq🔥

ന്ന് പേര് ചേർത്തു..... ആ കമ്പനിയുടെ ഒറിജിനൽ പേപ്പേഴ്സ് ആണ് നിനക്ക് കിട്ടിയ ഈ ഫയലിൽ ഉള്ളത്..... അന്ന് മുബാറക് ചെയ്ത ഒരു മൂവ് കൊണ്ട് ആദ്യ സംരംഭം നിലം പൊത്തിയില്ല.....ആ മൂവ് ആയിരുന്നു.... ഈ പ്രോപ്പർട്ടി അത്‌ നിന്റെയും അൻവർന്റെയും പേരിൽ ആകുക എന്നത്.....അത്‌ ആക്കാൻ ഒരു കാരണം ഉണ്ടായിരുന്നത്.....പെങ്ങളുടെ മരണത്തോടെ മാറിയ റാസിഖ് ന്റെ സ്വഭാവമായിരുന്നു..... അവന് ആ പ്രോപെര്ടിയില് കണ്ണുണ്ടായിരുന്നെന്ന് വളരെ വൈകി ആണേലും മുബാറക് അറിഞ്ഞു......മുബാറക്നെ ഏല്പിച്ച ഈ കമ്പനിടെ നടത്തിപ്പ് അവകാശം അവൻ ചതിയിലൂടെ നേടിയെടുത് ആ സ്ഥാപനത്തിൽ ആധിപത്യം തുടങ്ങി......

ഞങ്ങളുടെ പ്രയത്‌നം കൊണ്ട് ഉയർന്നുവന്ന ആ സംരഭം തകർക്കാൻ അവന് മടിയില്ല ന്ന് മുബാറക് ന്റെ മുഖത്തു നോക്കി പറഞ്ഞപ്പോൾ അവിടെ തെളിയുകയായിരുന്നു അവന്റെ മറ്റൊരു രൂപം..... അവന്റെ കയ്യിൽ നിന്ന് ഇന്നല്ലെങ്കിൽ നാളെ അത്‌ നേടിയെടുക്കാൻ വേണ്ടിയുള്ള ഒരു പഴുതായിരുന്നു മുബാറക് ന്റെ ആ മൂവ്.... ആ പ്രോപ്പർട്ടി നിന്റെയും അൻവർ ന്റെയും പേരിൽ ആകുക എന്നത്....പക്ഷെ അൻവർ ന്റെ പേരിൽ ആക്കിയാൽ ഏത് വിധേനയും അവനെ ഇല്ലാതാക്കി കൊണ്ട് അത്‌ നിഷ്പ്രയാസം അവന് നേടാം.....കാരണം അതിന്റെ മറ്റൊരു അവകാശിയായ നീ എവിടെയാണെന്ന് പോലും ഞങ്ങള്ക് അറിയില്ലായിരുന്നല്ലോ......

അത്‌ ആൽബിയുടെ പേരിൽ ആയിരുന്നാലും.....അങ്ങനെ തന്നെ സംഭവിക്കും.....അതില്ലാതെയാക്കാൻ ഞങ്ങള്ക് മുന്നിൽ ഒരു മാർഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.... ആ പ്രോപ്പർട്ടി നഷ്ടപ്പെട്ടുപോയ നിന്റെ പേരിലേക് രജിസ്റ്റർ ചെയ്തു....കൂടാതെ അൻവറിനുണ്ടാകാൻ പോകുന്ന കുഞ്ഞിന് കൂടി ആകും ആ അവകാശം വന്നു ചേരുന്നത്.... ചുരുക്കി പറഞ്ഞാൽ 🔥Haven Mubarq🔥 നിന്റെയും അപ്പുവിന്റെയും പേരിൽ ആണെന്ന് അർത്ഥം...... അതിന്റെ ഒറിജിനൽ കോപ്പി നഷ്ടo ആകാതിരിക്കാൻ വിശ്വാസയോഗ്യമായ കൈകൾ ആവശ്യമായിരുന്നു.....അതുകൊണ്ട് തന്നെ ആ പേപ്പേഴ്സ് ഷാദിയുടെ ഉപ്പയുടെ കയ്യിൽ ഏൽപ്പിച്ചു.....ഇത്രയും വർഷം അത്‌ ആൾടെ കൈവശമായിരുന്നു.....

അതിന്റെ അവകാശിയായ നിന്നെ കണ്ട് കിട്ടാത്തത് കൊണ്ട് തന്നെ..ആ കമ്പനി ഞങ്ങള്ക് അന്യമായിരുന്നു....പിന്നെയുള്ള ഒരു ആശ്വാസം അത്‌ വിൽക്കാൻ പോലും കഴിയില്ലന്നുള്ളതാണ്.....കാരണം നീ വേണം....നിന്റെ സൈൻ വേണമതിന്....അതുകൊണ്ട് അതിൽ ഒന്നും ചെയ്യാൻ കഴിയാതെ ഇപ്പഴും പഴയ പോലെ നിലനിൽക്കുന്നു....റാസിഖ്ന്റെ മേൽനോട്ടത്തിൽ......അതിന്റെ ഒറിജിനൽ പേപ്പേഴ്സ് ന്ന് വേണ്ടി മുബാറക്നെ ഭീഷണിപെടുത്താൻ വരെ അവന് മുതിർന്നിരുന്നു....അതിലെ ഉള്ളടക്കം കണ്ടെത്താൻ വേണ്ടി.... ആ വിൽ നെ കുറിച്ച് ഇത്രയും വർഷം റാസിഖ് അറിഞ്ഞിരുന്നില്ലന്ന് ഞങ്ങൾ കരുതി....

പക്ഷെ അത് തെറ്റായ ചിന്ത ആയിരുന്നെന്ന് മനസിലായത് കഴിഞ്ഞ ദിവസം ആയിരുന്നു..... അപ്പുവിനെ കൊല്ലാൻ നോക്കിയതിലൂടെ....അവന് അറിഞ് കഴിഞ്ഞു നീയും അപ്പുവും ആണ് അവന് എതിരെ ഉള്ള ആയുധം എന്ന്.... അതുകൊണ്ട് ആണ് നിന്നെ കാണാതെ ആയെങ്കിലും അവന് ഷാഹിൽ വഴി അൻവറിന്ന് ജനിച്ച അപ്പുവിനെ ഹോസ്പിറ്റൽ നിന്ന് കടത്തിയത്.....അതെല്ലാം മനസിലായത് കഴിഞ്ഞ ദിവസം നീ അപ്പുവിനെ രക്ഷിച്ചു കൊണ്ട് വന്ന സമയം ഷാഹിൽന്റെ ഫോട്ടോ കാണിച്ചതിലൂടെയായിരുന്നു.... അതുകൊണ്ട് ആണ് അവനെ കണ്ട് അൻവർ ഞെട്ടിയത്...... കാരണം ഷാഹിൽ എന്നും അൻവർ ന്റെ കൂടെ ഒരു സുഹൃത്ത് ആയി ഉണ്ടായിരുന്നു...

അവനാണ് തന്റെ മോനെ നഷ്ടമാകാൻ കാരണം എന്ന് മനസിലാക്കി അൻവർ തകർന്ന് പോയത്.... പക്ഷെ ആ പ്രോപ്പർട്ടിയും ഷാഹിലും തമ്മിൽ എന്ത് ബന്ധം ആണെന്ന് ഞങ്ങള്ക് മനസിലായില്ല.....കാരണം ഷാദിയുടെ ഉപ്പ കുഞ്ഞു ഷാദിയെ നോക്കാനും ശാലുവിന്റെ ഉപ്പ ആബിദ് ന്ന് വേണ്ടിയും ഷാഹിലിനേയും അവന്റെ ഉമ്മയെയും ഏറ്റടുത്തിരുന്നു..... അകന്ന് ആയിരുന്നേലും ഞങ്ങൾ പരസ്പരം കോൺടാക്ട് ഉണ്ടായിരുന്നു..... ഷാഹിൽന്ന് അഷ്‌റഫ്‌ മായി അതികം അറ്റാച്ച്മെന്റ് ഇല്ലായിരുന്നു.... അത്കൊണ്ട് തന്നെ ഇടക്ക് അവനെ കാണാൻ എന്ന് പറഞ് റാസിഖ് വരുമായിരുന്നു... അന്നൊന്നും അതികം സംശയം അത്‌ ഉണ്ടാക്കിയില്ല.....

അപ്പുവിന്റെ കിഡ്നാപ്പ് നടന്നിട്ടും ഞങ്ങള്ക് അങ്ങനെ ഒരു സംശയം ഇല്ലായിരുന്നു.... നീ ആ ഫോട്ടോ കാണിച് അവന് ആണ് കുഞ്ഞിനെ നഷ്ടപ്പെടാൻ കാരണം ന്ന് പറയും വരെ..... അന്ന് ഹോസ്പിറ്റൽ വെച്ച് കുഞ്ഞിനെ നഷ്ടപ്പെടാൻ കാരണം.... അൻവർ ഷാഹിലിനെ വിശ്വസിച്ചു അവന്റെ വാക്ക് കെട്ട് ദുബായിൽക്ക് അൻവർ ജോബ്ന്റെ പ്രശ്നം തീർക്കാൻ പോയതായിരുന്നു.....അതും ഷാഹിൽനെ വെച്ച്....റാസിഖ് നടത്തിയ ഒരു മൂവ് ആയിരുന്നു.....അപ്പുവിനെ ഇല്ലാതെയാക്കാൻ...... ആ പ്രോപ്പർട്ടി അവനിൽ നിന്ന് നഷ്ടമാകാതിരിക്കാൻ...... പിന്നീട് ഒരു മരണ പാച്ചിൽ ആയിരുന്നു ഞങ്ങൾ നാലും....

അഷ്‌റഫ്‌ നെ വിളിച്ചു ഒറിജിനൽ പേപ്പർ എത്തിക്കാൻ ഉള്ള നീക്കം തുടങ്ങി.... അവർക്ക് അറിയില്ല അതിന്റെ ഒറിജിനൽ പേപ്പേഴ്സ് എവിടെ ആണെന്ന്.... അത്‌ കൊണ്ട് സംശയം തോന്നാതിരിക്കാനാണ് അത്‌ അഷ്‌റഫിനെ ഏൽപ്പിച്ചത്..... ഇങ്ങനെ ഒരു വിൽ ആണ് ഉണ്ടാക്കിയതെന്ന് റാസിഖ് അബദ്ധവശാൽ മുബാറക്ൽ നിന്ന് അറിഞ്ഞത്‌ കൊണ്ടാണ് വർഷങ്ങൾക്ക് ശേഷം അവനിപ്പോഴും ഇതിന് പുറകെ വിടാതെ പിന്തുടരുന്നത്....... ഞങ്ങളുടെ ആദ്യ സംരഭം ആയിരുന്നു അത്‌.....വിട്ടു കൊടുക്കാൻ കഴിയുമായിരുന്നില്ല......അതുകൊണ്ടാണ് അഷ്‌റഫ്‌നോട്‌ പറഞ് അത്‌ നിന്റെ കയ്യിൽ ഏല്പിച്ചത്......

കാരണം അത്‌ വന്നു ചേരേണ്ടത് നിന്റെ കൈകളിലേക് തന്നയാണ്.....അത്‌ നേടിയെടുക്കാൻ ഇനി എന്റെ മോൾക് മാത്രമേ കഴിയു.... കാരണം.... നിനക്ക് പതിനെട്ടു വയസ് തികഞ്ഞാൽ ആ പ്രോപ്പർട്ടി പൂർണമായും നിന്റെ പേരിൽ വന്നു ചേരും.....അതിൽ പൂർണ അവകാശം നിനക്ക് മാത്രം ആയിരിക്കും...... ഇപ്പൊ അപ്പുവിനേക്കാൾ അവരുടെ ലക്ഷ്യം നീയാണ് മോളെ....അപ്പുവിന് പതിനെട്ടു വയസ് ആകുമ്പോൾ മാത്രം ആണ് അതിൽ അവന് അവകാശം പൂർണമാകൂ.....അതുവരെ നിനക്ക് ആണ് അത്‌ മുന്നോട്ട് കൊണ്ട് പോകാനുള്ള അവകാശം....അതുകൊണ്ട് നിന്നെ തകർക്കാൻ ഉള്ള ശ്രമം ആകും അവരുടെ ഇനിയുള്ള നീക്കം...

.ആ നീക്കം തടഞ്ഞു വേണം അത്‌ നേടിയെടുക്കാൻ.....അവര് നിന്നിലേക് എത്തും മുന്നേ ഇനി നീ വേണം കളത്തിൽ ഇറങ്ങാൻ.....# ന്ന് പറഞ്ഞു കൊണ്ട് അപ്പച്ചന് മ്മടെ തൊളിലായി കൈ വെച്ചതും...... അതുവരെ തല താഴ്ത്തി ബെഡിലായി ഇരുന്ന മ്മള് പതിയെ മുഖം ഉയർത്തി നോക്കി.....ആ കണ്ണുകളിലെ സങ്കര്ഷം മ്മളിൽ വേദന തീർത്തതും.....ഒരു തളർച്ചയോടെ അപ്പയുടെ നെഞ്ചിലേക് ചേർന്നു ഇരുന്നു.... അവരിത്രയും കാലം അനുഭവിച്ചത് വാക്കുകളിലൂടെ ആയിരുന്നിട്ടും ന്റെ മനസ്സിന്റെ വിങ്ങൽ അടക്കാൻ പാട് പെടുമ്പോൾ....അന്ന് ഇത്രയും അനുഭവിച്ചു...

.ഇപ്പഴും അതിന്റെ ഭവിഷ്യത്തുകൾ വിടാതെ പിന്തുടരുന്ന ഇവരുടെ വേദന എത്രത്തോളം ഉണ്ടാകും ന്റെ പടച്ചോനെ..... ന്നൊക്കെ ആലോചിച്ചതും.....കണ്ണ് നിറഞ്ഞു വന്നു.... ഇവരുടെ ഓരോ തകർച്ചക്കും വേദനകൾക്കും കാരണം ആ ഷാഹിലും റാസികും ആണെന്ന് ഇവരുടെ വാക്കുകൾ കൊണ്ട് തെളിഞ്ഞു കഴിഞ്ഞു....ഇത്രയും വർഷം നീറി തകർന്ന ന്റെ അപ്പയ്ക്ക് വേണ്ടി.....കളത്തിലിറങ്ങിയേ പറ്റു എനിക്ക്..... ന്നൊക്കെ ആലോചിച്ചു മ്മള് പതിയെ അപ്പയുടെ നെഞ്ചിൽ നിന്ന് എണീറ്റ് അവരെ മൂന്ന് പേരെയും ഉറ്റു നോക്കി കൊണ്ട് പറഞ്ഞു..... "എല്ലാം കെട്ട് കഴിഞ്ഞു അപ്പ.....എന്നോ നഷ്ടപെട്ട സമാധാനം ആയിരുന്നു ആ മുഖത്തു നിറഞ്ഞിരുന്നെന്ന് മ്മക്ക് അറിയാൻ കഴിഞ്ഞില്ലല്ലോ.....

ഒത്തിരിപേർ വേദന സഹിചു അവർ കാരണം.... ഇത്രയും പറഞ്ഞതിൽ നിന്ന് ഒരു കാര്യം എനിക്ക് ഊഹിക്കാം.....ഇതിലെ മാസ്റ്റർ ബ്രെയിൻ ഷാഹിൽ അല്ല.....റാസിഖ് ആണ്..... അല്ലേൽ മറ്റാരോ......കാരണം എന്റെ തിരോധാനവും അത്‌ കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞു അപ്പുവിന്റെ തിരോധാനവും വിരൽ ചൂണ്ടുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ കളി അല്ല.....ഇത് അയാളുടെ വർഷങ്ങൾ നീണ്ട ഒളിപ്പോർ ആയിരുന്നു.....എ വെൽ പ്ലാൻഡ് അറ്റംപ്റ്....." ന്ന് മ്മള് പറഞ്ഞു നിർത്തിയതും.... അവരുടെ മുഖത്തും അത്‌ ശരിവെക്കുന്ന രീതിയിൽ തന്നെ ആയിരുന്നു...... "മോളെ അങ്ങനെ ആണേൽ ഇനി മുന്നോട്ട് എന്ത് ചെയ്യണം എന്നാണ് നമ്മൾ ആലോചിക്കേണ്ടത്.....

ഈ പേപ്പേഴ്സ് നിന്റെ കയ്യിൽ എത്തിക്കാനും....ഈ സത്യങ്ങൾ നിന്നിൽ അറിയിക്കാനും ഞങ്ങൾക്ക് ഈ ഒരു സമയം തിരിഞ്ഞെടുക്കേണ്ടി വന്നു....." ന്ന് ഡാഡ് പറഞ്ഞതും....അതിന് തുടർച്ചയായി അപ്പ..... "അതുകൊണ്ട് നിന്റെ മേൽ എപ്പഴും ഞങ്ങടെ ഒരു കണ്ണ് ഉണ്ടായിരുന്നു.....നിന്റെ സുരക്ഷ അത്‌ നീ അറിയാതെ നിന്റെ ചുറ്റും ഞങ്ങൾ തീർത്തു.....കാരണം ഈ സത്യങ്ങൾ നിന്നിൽ എത്തണം എന്ന് കർത്താവ് നിശ്ചയിച്ചിരുന്നു.....പിന്നെ ന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്താൻ ഇനിയൊരു അശ്രദ്ധ കൊണ്ട് ഈ അപ്പയ്ക്ക് കഴിയില്ല മോളെ...... ഇതിലേക്കു നിന്നെ ചേർക്കുമ്പോഴും നിന്റെ സുരക്ഷ അത്‌ ഉറപ്പ് വരുത്തി മാത്രമേ നിന്നെ ഇതിലേക്കു കൊണ്ട് വരുള്ളൂന്ന് ഞങ്ങൾ ആദ്യമേ തീരുമാനിച്ചതാണ്.....

നിനക്ക് സമ്മതം ആണെങ്കിൽ മാത്രം മുന്നോട്ട്.....മറിച് ഭയം ആണേൽ ഇത് ഇവിടെ തീരും....അത്‌ പോട്ടെ ന്ന് വെക്കും.....നിന്റെ ജീവനേക്കാൾ വലുതല്ല ഞങ്ങള്ക് ഒന്നും......" "അങ്ങനെ അങ്ങ് വിട്ടുകളയാൻ ഒക്കുമോ അപ്പ.....ഞാൻ ജേക്കബ് ന്റെ ചോര ആണേൽ ആ ഉശിർ അല്ലുച്ചയന് മാത്രം അല്ല ഈ റോസ്ന് കൂടെ ഉണ്ട്.....ഇനിയൊരു പിന്തിരിയൽ ഇല്ല അപ്പ......ഇതുവരെ പന്ത് അവരുടെ കോർട്ടിലായിരുന്നു......അത്‌ ഇനി മെഹക് ഏറ്റടുത് ആടും.....കൊടുക്കും ഉഗ്രൻ ഒരു ഷോട്ട് അവരു പോലും പ്രതീക്ഷിക്കാതെ.....' ന്ന് പറഞ്ഞു ഒരു ദൃഢ നിശ്ചയത്തോടെ ബെഡിൽ നിന്ന് എണീറ്റ് നിന്നതും.....അപ്പോഴും മ്മടെ കണ്ണിൽ അവരോടുള്ള പക എരിയുകയായിരുന്നു..... പതിയെ അപ്പ മ്മളെ ചേർത്ത് പിടിച്ചതും.....

ഉയർന്നു വന്ന നെഞ്ചിടിപ്പ് നോർമൽ ആക്കി കൊണ്ട് ചെറു ചിരിയോടെ കണ്ണിൽ നിറഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞു..... "അപ്പ.....ഡാഡ്.....നാളെ.....നാളെ വൈകുന്നേരത്തേക്ക് വൺ ഫ്ലൈറ്റ് ടിക്കറ്.....അതിനൊരു മാറ്റം ഉണ്ടാവാൻ പാടില്ല....." "അത്‌... മോളെ... പെട്ടന്ന്.....അങ്ങട് പോണോ....എടുത്ത് ചാട്ടം ആകുമോ....." "പോയെ പറ്റു ഡാഡ്....അവരുടെ അറ്റാക്ക് ഉണ്ടാകുന്നതിന് മുൻപ് അവിടെ ലാൻഡ് ചെയ്തേ പറ്റു.....ഇനിയും കാത്ത് നിന്നാൽ ശരിയാവില്ല....." "മോളെ നീ ഒറ്റയ്ക്കു....." ന്ന് അപ്പ പറയാൻ നിന്നതും മ്മള്.... "ഞാൻ തനിച് മതി....." ന്ന് പറഞ്ഞു മുഴുവൻ ആകും മുന്നേ ആനി.... "അവൾ തനിച് അല്ല അപ്പച്ചാ.....ആ കയ്യിൽ കൈ കോർത്ത് ഞാനും കാണും ഇവൾക്കൊപ്പം....."

"ആനി....നീ.... വേണ്ട....റിസ്ക് ആണ് പെണ്ണെ....." "അതെന്നെ എനിക്കും പറയാനുള്ളത്....റിസ്ക് ആണ്....നിന്നെ തനിച്ചു വിടില്ല....നിയുണ്ടേൽ മറ്റൊന്നും എന്നെ ബാധിക്കില്ല അക്കു.....നിന്നെ തനിച്ചു വിടാൻ അല്ല ഒരു ഫ്രണ്ട് ആയി നിന്റെ കൂടെ കൂടിയത്.....ഫ്രണ്ട് മാത്രം അല്ല നീയെനിക്ക് ന്റെ കൂടപ്പിറപ്പ് ആണ് അക്കു.....ന്നെ കൂടെ കൊണ്ട് പോകാതെ നീ പോകില്ല....." ന്നുള്ള അവളുടെ ഉറച്ച ശബ്ദo മ്മളെ തീരുമാനം മാറ്റുകയായിരുന്നു..... "അപ്പ.... ഒന്നല്ല.... രണ്ട്.....ഞാൻ അല്ല ഞങ്ങൾ പോകുന്നു.... അല്ലേടി അന്നമ്മേ....." ന്ന് മ്മള് പറഞ്ഞതും.....മ്മടെ കയ്യിൽ കൈ ചേർത്ത് വെച്ച് സമ്മതം അറിയിച്ചു..... അപ്പോൾ തന്നെ ഡാഡ്... "മോളെ... നാളെ ന്ന് പറയുമ്പോൾ ഇത് കിച്ചുവിനോട് പറയണ്ടേ....."

"വേണ്ട......" "അക്കു അത്‌ കൂടുതൽ പ്രശ്നം ആകുo.....അല്ലേലെ അങ്ങേരോട് പറയാതെ ഉള്ള നിന്റെ എടുത്തു ചാട്ടം കൂടുതൽ ആണ്....അപ്പൊ ഇത്രയും റിസ്ക് ഉള്ളത് ആകുമ്പോ പിന്നെ പറയാൻ ഉണ്ടോ... പിന്നെ നിനക്ക് തിരിച്ചു ഈ പടി കേറേണ്ടി വരില്ല....." ന്ന് ആനി പറഞ്ഞതും ഡാഡ്.... "ശരിയാ മോളെ....നിന്നെ ഒരു റിസ്കിലേക്ക് പറഞ്ഞ് വിടാൻ അവന് ഒരുക്കം ആകില്ല...." "എക്‌സാക്റ്റിലി.....അതാണ് മ്മള് പറയരുതെന്ന് പറഞ്ഞത്.....അവൻ സമ്മതിക്കില്ല.....അത്‌ കരുതി അവനോട് പറയേ വേണ്ടന്ന് അല്ല.... നാളെ ഞങ്ങൾ പോകുന്ന വരെ അവന് അറിയരുത്....അറിഞ്ഞാൽ ന്നെ വിടാതെ ഒറ്റയ്ക്കു ഇറങ്ങി തിരിക്കും..... അത്‌ കൂടുതൽ കോംപ്ലിക്കേറ്റഡ് ആകും.....ഇവിടെ ഞാൻ അത്യാവശ്യം ആണ്....

കാരണം ആ പ്രോപ്പർട്ടി ന്റെ പേരിൽ ആണ്....അവിടെ ഒരു അഴിച്ചു പണി എനിക്ക് മാത്രമേ പറ്റുള്ളൂ....." "അപ്പൊ അവനോട് പറയണ്ട ന്നാണോ....." "അല്ല അപ്പ.... പറയണം.... പക്ഷെ അത്‌ ഞങ്ങൾ അവിടെ എത്തിയതിന് ശേഷം മാത്രം.... ന്നിട്ട് അവരെ അങ്ങ് കയറ്റി അയക്കണം.....മ്മടെ രാവണനെയും ബ്രോസ്നെയും..... അവരുടെ ഹെല്പ് കൂടെ വേണം എനിക്ക് ഇതിൽ ലക്ഷ്യം കാണാൻ.... അവരാണ് ന്റെ ബലം ഞാൻ ഒരു അസ്ത്രം മാത്രമാണ്.... അവിടെ എത്തിയിട്ട് ആണ് അവര് ഇതറിയുന്നതെങ്കിൽ ഞങ്ങളെ ഉൾപെടുത്താതിരിക്കാൻ അവർക്ക് മറ്റു ഓപ്ഷൻ ഇല്ല.... സൊ ബെറ്റർ ഞങ്ങൾ അവിടെ എത്തിയിട്ട് അവരോട് പറയുന്നത് അല്ലെ....." ന്ന് പറഞ്ഞു മ്മള് അവരെ നോക്കി ദയനീയത ഫിറ്റ്‌ ചെയ്തതും......

സമ്മതം എന്നോണം പുഞ്ചിരിച്ചു കൊണ്ട് ഡാഡ്... പറഞ്ഞു.... "പോകുന്നത് ഒക്കെ കൊള്ളാം....പെട്ടന്ന് അവരുടെ മുന്നിൽ പെടാൻ നിക്കരുത്......അതുവരെ സ്റ്റേ ചെയ്യാനുള്ള കാര്യങ്ങൾ ഞാൻ ഏർപാഡ് ചെയ്യാം.....ബാക്കി ഒക്കെ അവര് വന്നിട്ട്.....ഓക്കേ....." "ഓക്കേ... ഡാഡ്....." ന്ന് പറഞ്ഞതും.....അവര് തിരിച്ചു മുറിവിട്ട് പോയതും.....മ്മള് ആ ഫയൽ എടുത്ത് ബാഗിൽ വെച്ച്...അതുമായി അവിടെയുള്ള ഷെൽഫിലായി കൊണ്ട് വെച്ച് ബെഡിലായി ഇരുന്നു..... മ്മടെ അടുത്തായി ഇരുന്ന ആനിയെ നോക്കി കൊണ്ട്..

"ഇനി കളി അങ്ങ് ദുഫായിൽ അല്ലെ ആനി....." "പിന്നല്ലാതെ....പാളി പോകാഞ്ഞ മതിയായിരുന്നു....." "പ്പാ....തെണ്ടി....ചുമ്മാ നെഗറ്റീവ് അടിക്കുന്നോ....അലവലാതി....." "അത്‌ പിന്നെ....മ്മള്....ഒരു ഫ്ലോയിൽ....."😁.... "അയ്യാ....ഇളിക്കല്ലേ....😬.... പാളില്ല മോളെ......കൈ കോർക്കാൻ ചങ്കുറപ്പുള്ള നമ്മുടെ കലിപ്പന്മാർ കൂടെ ഉള്ളപ്പോഴോ......അഹങ്കാരം തന്നെയാണ് നിക്ക് ന്റെ ഇച്ചയാൻമാരും അതിലുപരി ന്റെ പാതി സർവസംഹാരിയായ മ്മടെ രാവണനും......." ന്ന് പറഞ്ഞു തികഞ്ഞ ആത്മവിശ്വാസത്തോടെ പരസ്പരം പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ബെഡിലേക് ചാഞ്ഞതും...പതിയെ ഉറക്കം കണ്ണിനെ മൂടി കഴിഞ്ഞിരുന്നു...............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story