രാവണ പ്രണയം🔥 : ഭാഗം 105

Ravana Pranayam Novel

എഴുത്തുകാരി: അമീന

(അലൻ) രാവിലെ കോളേജിൽ വന്നേ പിന്നെ നിന്ന് തിരിയാൻ ടൈം കിട്ടിയിട്ടില്ല....ജൂനിയർ സ്റ്റുഡന്റസ്ന്ന് പോർഷൻ തീരാൻ ഉള്ളത് കൊണ്ട് രാവിലെ മൂന്ന് പീരിയഡ് വരെ വൻ തിരക്കിൽ ആയിരുന്നു..... അത്‌ കഴിഞ്ഞു ഒന്നും ഫ്രീ ആയില്ല അപ്പഴേക്കും ഡാഡ് വിളിച്ചു മ്മളോട് ഓഫിസ് റൂമിലെ ഡാഡ് ന്റെ ലാപിലുള്ള അക്കൗണ്ട്സ് ചെക്ക് ചെയ്യാൻ പറഞ്ഞതിനെ തുടർന്നു മ്മള് ഡിപ്പാർട്മെന്റ് ഹെഡിന്റെ കയ്യിൽ നിന്നും ഓഫീസിലെ കീ മേടിച്ചു കൊണ്ട് പോകുന്ന വഴിക്കാണ് ആള് കുറച്ച് പേപ്പർ മ്മടെ കയ്യിൽ ഏൽപ്പിച് അതും ഡാഡ് ന്റെ ഡ്രോയറിൽ വെക്കാൻ പറഞ്ഞത്.... മ്മള് അതും പിടിച്ചു നേരെ ഓഫീസിൽ പോകവേ ആണ് പെട്ടന്ന് മ്മടെ കയ്യിൽ ആരോ പിടിച്ചു വലിച്ചു സ്പോർട്സ് റൂമിലേക്ക്‌ കയറ്റിയത്.....

നോക്കുമ്പോൾ മ്മടെ പെണ്ണ് അതാ മ്മളെ തന്നെ നോക്കി നിക്കുന്നു....കാര്യം അറിയാതെ അവളെ നോക്കിയതും.... ഓടിവന്ന പെണ്ണ് മ്മളെ വാരി പുണർന്നു കൊണ്ട് സോറി പറഞ്ഞത്..... പെണ്ണിന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ പതറി പോയ മ്മള് കാര്യം ചോദിച്ചെങ്കിലും പെണ്ണ് മ്മളെ ചുണ്ടിൽ ഉമ്മ വെച്ച് ഓടി കളഞ്ഞു.... ഇവൾക്കിത് എന്താ പറ്റിയെന്നു കരുതി പുറകെ പോകാൻ നിന്നതും..... ഡാഡ് പിന്നെയും വിളിച്ചു അതെല്ലാം പെട്ടന്ന് ക്ലിയർ ആക്കി സിസ്റ്റത്തിൽ ആഡ് ചെയ്യാൻ പറഞ്ഞു...... മ്മള് പിന്നെ വൈകുന്നേരം വീട്ടിൽ എത്തിയിട്ട് കാര്യം ന്താണെന്ന് പെണ്ണിനോട് ചോദിക്കാം ന്ന് കരുതി പെട്ടന്ന് ഓഫീസ്‌ റൂമിലോട്ട് പോയി......

അവിടെ എത്തി കണക്കുകൾ ഒക്കെ ക്ലിയർ ചെയ്യുന്നതിനടയിൽ സമയം പോയത് തന്നെ അറിഞ്ഞില്ല.....ഇടക്ക് അർഷി വന്നു ഫുഡ്‌ കഴിക്കാൻ വിളിച്ചതും....അവന്റെ കൂടെ മ്മള് ക്യാന്റീനിൽ പോയി ഫുഡ്‌ കഴിഞ്ഞു തിരികെ വരുമ്പോഴാണ് അരുണിയെ കണ്ടത്..... "അരുണി....." "ആ സാർ....." "നീയെന്താടോ തനിച്....നിന്റെ ഗാങ് ഓക്കേ എവിടെ.....ഫുഡ്‌ കഴിച്ചില്ലേ നിങ്ങൾ....." "അത്‌...അറിയില്ല സാർ....മ്മൾക് ഒത്തിരി ബുക്സ് റെഫർ ചെയ്യാൻ ഉണ്ടായിരുന്നു... അതുകൊണ്ട് രാവിലെ ലൈബ്രറിയിൽ കയറിയത.....അവരോട് മ്മളെ വെയ്റ്റ് ചെയ്യണ്ട കഴിച്ചോ ന്ന് പറഞ്ഞിരുന്നു..... അവര് കഴിച്ചു കാണും..... മ്മള് ക്ലാസ്സിൽ പോലും കയറാതെ നേരിട്ടു ഇങ്ങോട്ട് വന്നതാ....."

"ഓഹ്....ന്നാൽ പെട്ടന്ന് ഭക്ഷണം കഴിച്ചോ.....ഇപ്പൊ തന്നെ ലേറ്റ് ആയി......" "ഓക്കേ സാർ....." ന്ന് പറഞ്ഞു അവൾ പോയതും.... മ്മള് പിന്നെയും ഓഫീസിൽ പോയി ബാക്കി പണിയിൽ ഏർപ്പെട്ടു.... അർഷിയോട് ഓരോന്ന് സംസാരിച്ചു കൊണ്ട് വർക് ചെയ്ത് തീർക്കുന്നതിനിടയിലാണ് സെബി അങ്ങോട്ട് കടന്നു വന്നത്.... "അലൻ....." "ആ....നിയോ....ന്താടാ.... നിനക്ക് ക്ലാസ്സ്‌ ഇല്ലെ....." "അതല്ല.....റോസ് മോൾ എവിടെ.... അവളെ ക്ലാസ്സിൽ ഒന്നും കണ്ടില്ല....ആനിയും ഇല്ല....ഇതിങ്ങൾ ഇതെങ്ങാട് പോയതാ....." "അവര് അവിടെ എവിടെയെങ്കിലും ഉണ്ടാകും....കത്തിയടിച് നടപ്പുണ്ടാകും മൂന്നും....അല്ല എന്താ ഇപ്പൊ അവളെ അന്വേഷിക്കാൻ...." "അത്‌ ആൽബി വിളിച്ചിരുന്നു....

ആനിയെ വിളിച്ചിട്ട് കിട്ടുന്നില്ല റോസ് മോളെയും കിട്ടുന്നില്ലന്ന്.....വീട്ടിൽ ആരും ഇല്ലല്ലോ അവരൊക്കെ അപ്പച്ചന്റെ വീട്ടിൽ പോയേക്കുവാ.....അതോണ്ട് ആനിയോട് ഇച്ചായൻ കൂട്ടാൻ വരുമെന്ന് പറയാൻ ആയിരുന്നു....." "അവര് അവിടെ ഉണ്ടാകും....ഏതായാലും വൈകുന്നേരം അല്ലെ....അപ്പഴേക്കും പറയാം.... ഇപ്പൊ ഒരു കാര്യം ചെയ്യ് നീയും അർഷിയും കൂടെ ദേ ഈ പേപ്പറിൽ ഉള്ള കണക്കുകൾ ഒക്കെ ഓർഡറിൽ സെറ്റ് ചെയ്യ്....." "അളിയോ....മ്മള്ക്ക് ക്ലാസ്സ്‌...."😁 "പൊന്നളിയ സെബാസ്റ്റ്യ.....വല്ലാണ്ട് ക്ലാസ്സിൽ കയറി നന്നാവല്ലേ.....ഇതിൽ ഇരുന്നു മനുഷ്യന് പ്രാന്ത് വരുന്നുണ്ട്....ഡാഡ് ന്ന് എന്ത് പറ്റിയോ ആവോ....ഇതൊന്നും ന്നോട് പറയാറില്ല.....ആകെ കൂടെ.....പറഞ്ഞത് ചെയ്യടാ.....

തേരാ പാരാ അടി ഉണ്ടാക്കി നടന്നവനാ ഇപ്പൊ ക്ലാസ്സ്‌...." ന്ന് മ്മള് സേബിയോട് പറഞ്ഞതും.... അർഷി മെല്ലെ സ്കൂട് ആകാന് നിന്നതും മ്മള് അവനെയും പിടിച്ച പിടിയാലേ കൊണ്ട് വന്നു കുറച്ച് പേപ്പർസ് അവനെയും ഏൽപ്പിച്ചു.... അതിനിടയിൽ തലയിടാൻ വന്ന ജോണിനെ കൂടെ അവിടെ പിടിച്ചു വെച്ച്.... അവന്റെ മോന്ത കണ്ടാൽ അറിയാം... ഇതിലൂടെ വരേണ്ട എന്തിന്റെ കേടായിരുന്നു ന്ന ഭാവം ആണ്..... അങ്ങനെ വൈകുന്നേരത്തോടടുത് അതെല്ലാം സെറ്റ് ചെയ്ത് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്ത് ഒന്ന് റിലാക്സ് ആയത് തന്നെ.....മ്മള് എണീറ്റ് ഒന്ന് നടു നിവർത്തി അവരോടായി..... "അപ്പൊ പണി കഴിഞ്ഞില്ലേ....ഇനി നമുക്കിറങ്ങാം...." ന്ന് പറഞ്ഞു മ്മള് ചെയറിൽ നിന്നെണീറ്റതും...

അങ്ങോട്ട് കതക് തുറന്ന് ആൽബി കടന്നു വന്നതും മ്മള്.... "ആ ആൽബി വന്നോ....നീയെന്താ നേരത്തെ....." "അത്‌ പിന്നെ നേരത്തെ വന്നില്ലേൽ മ്മടെ കെട്ടിയോൾ ചാടി തുള്ളി വീട്ടിലോട്ട് വിടും.....ഫോൺ ഒട്ടും കിട്ടുന്നതും ഇല്ല.....ഇന്ന് വർക് ഒക്കെ പെട്ടന്ന് തീർന്നത് കൊണ്ട് മ്മള് നേരത്തെ ഇങ്ങട് വന്നു..... നിന്നെ അന്വേഷിച്ചു ക്ലാസ്സിൽ പോയപ്പോഴാണ് നി ഇവിടെ ആണെന്ന് പറഞ്ഞത്....അല്ല ഇവർക്കൊക്കെ ന്താ പണി...." "ഒന്നും പറയണ്ട ഇച്ചായ.....നമ്മടെ അളിയന് ആൾടെ ഡാഡ് ഒരു മുട്ടൻ പണി കൊടുത്തു..... അതിലെ പോയ പാവം പിടിച്ച..... നോട് തെ പോയിന്റ..... പാവം പിടിച്ച മ്മളെയും വലിച്ചോണ്ട് വന്നു പണിയെടുപ്പിച്ചു ഊപ്പാട് ഇളക്കി.....ഒരു കെട്ട് ഫയൽ ആണ് മ്മള് നോക്കി തീർത്തത്....."

ന്ന് ജോൺ പറഞ് നെറ്റിയിൽ നിന്ന് വിയർപ്പ് തുടച് മാറ്റുന്നത് പോലെ ആക്ട് ചെയ്തതും... ആൽബി.... "അങ്ങനെ യെങ്കിലും നിനക്ക് ഒരു പണി കിട്ടിയല്ലോ.....ചുമ്മാ ഇരുന്നുള്ള പണി അല്ലെ....അല്ലാണ്ട് കൂലി പണി ഒന്നും അല്ലല്ലോ....പിന്നെ ഇവർക്കും കിട്ടിയല്ലോ പണി.....വല്ലാണ്ട് മടി പിടിക്കുന്നുണ്ട് നിനക്ക്.....വെക്കേഷന് നിന്നെ പിടിച്ചു ഓഫീസിൽ ഇരുത്തുന്നുണ്ട്.....ചെറിയച്ഛയിയോട് ഒന്ന് സൂചിപ്പിക്കണം...." "അവർക്ക് കിട്ടണം അവരെ പോലെ ആണോ ഞ്യാൻ....ഭരിച്ച ജോലി ഒന്നും മ്മളെ കൊണ്ട് താങ്ങൂല്ലന്ന് ഇങ്ങക്ക് അറിയില്ലേ.....ഇങ്ങടെ ഒക്കെ കുഞ്ഞനുജൻ അല്ലെ ഞാൻ....അല്ലെ അളിയാ...."😌 ന്ന് പറഞ് അവൻ നിഷ്കു ഭാവം വാരിവിതറിയതും മ്മള്... "അയിന്....."

"ദേ.....ഇങ്ങടെ കെട്ടിയോളുടെ കൂടെ കൂടി ഈ അയിന് ന്നുള്ള വാക്ക് പറയല്ലി.....അവൾക്കും ഉണ്ട് സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോ ഇത്....മ്മള് പോണേണ്....."☹️ "ഏയ്യ് സെഡ് ആകല്ലേ അളിയാ.....ഇതിന് പകരം ആയിട്ട് നിനക്ക് ഒരു ഓഫർ തരാം.....ധാ ന്റെ താറിന്റെ കീ..... നിനക്ക് അല്ലെ അതൊന്ന് ഓടിക്കാൻ ആഗ്രഹം പറഞ്ഞത് അപ്പച്ചനോട്....വെക്കേഷന് മുഴുവൻ നിയെടുത്തോ......" "റിയലി.....😲.....അല്ലേലും ഇങ്ങള് മുത്താണ്....ഇപ്പ്രാവശ്യതെ വെക്കേഷന് മ്മള് ഒരു കലക്ക് കലക്കും....ന്റെ കലക്കേട്ട....." ന്ന് പറഞ്ഞു ചെക്കന് എക്സൈറ്റ്മെൻറ് അടിച്ചതും... ആൽബി.... "ഓടിക്കുന്നത് ഒക്കെ കൊള്ളാം ശ്രദ്ധ വേണം....." "അത്‌ പിന്നെ പറയണോ..... അതെ ഒള്ളു ഇനി മുതൽ....."

ന്നൊക്കെ ഓരോന്ന് പറഞ്ഞു പുറത്തിറങ്ങാൻ നിന്നതും അകത്തേക്കു കടന്നു വന്ന ഡാഡ്നെയും അപ്പച്ചനെയും അൻവർക്കയെയും കണ്ട് സംശയത്തോടെ നോക്കിയതും ഡാഡ്...... "അനു മോനെ.... ആ കതക് അങ്ങ് അടച്ചെക്....." "ഡാഡ്.....അപ്പച്ചാ...അൻവർക്കാ.നിങ്ങളെന്താ ഇവിടെ....." "നിങ്ങളോട് എല്ലാവരോടും ഞങ്ങള്ക് ഒരു കാര്യം പറയാൻ ഉണ്ട്.....ഇവിടെ വെച്ച് വേണ്ട നമുക്ക് ഇവന്റെ വീട്ടിലോട്ട് പോകാം...." ന്ന് ഡാഡ് പറഞ്ഞതും.... അവരവരുടെ വാഹനത്തിൽ ആയി ജേക്കബ് മാൻഷലേക്ക് പോയി.. ഞങ്ങളെല്ലാവരും അവിടെ എത്തിയതും മുന്നേ പോയ അപ്പച്ചനും ഡാഡിയും അൻവർക്കയും ഹാളിൽ ഇരിപ്പുണ്ടായിരുന്നു.....

മൂന്നു പേരിലും എന്തൊക്കെയോ സംശയം ഉണ്ടാക്കുന്ന വെണ്ണം കൈകൾ കൂട്ടിത്തിരുമ്മി കൊണ്ടായിരുന്നു അവർ ഇരുന്നിരുന്നത്..... ഞങ്ങൾ ഒരുമിച്ച് അവർക്ക് അടുത്തേക്കടുത്തതും മ്മള് ചോദിച്ചു. "ഡാഡ്....ന്താണ് ഇത്രയും അത്യാവശ്യമായിട്ടുള്ളത്....എന്ത ഞങ്ങളോട് പറയാനുണ്ടെന്ന് പറഞ്ഞത്....." "അത്‌....കിച്ചു..... പറയുമ്പോൾ നീ അതെങ്ങനെ ഉൾക്കൊള്ളുമെന്ന് എനിക്കറിയില്ല.....ദേഷ്യത്തിൽ ഒരു തീരുമാനവും എടുക്കരുത്.... ഞങ്ങൾ പറയുന്നത് വ്യക്തമായി കേട്ടിട്ട് മാത്രമേ എടുത്തുചാടാവൂ....." "അതിനുമാത്രം എന്തു കാര്യമാണ് പറയാനുള്ളത്....." ന്ന് ചോദിച്ചതും....പെട്ടെന്നാണ് മ്മടെ ഫോൺ റിംഗ് ചെയ്തത്.... Unkown number.....

ഒരുനിമിഷം അവരെ നോക്കി കോൾ എടുത്തു ലൗഡിൽ വെച്ചതും മറുപുറത്തു നിന്നും.... "അലൻ സാർ....ഞാൻ അരുണിയാണ് സംസാരിക്കുന്നത്... അക്കുവും ആനിയും വീട്ടിലോട്ട് എത്തിയിട്ടുണ്ടോ...ഷാദിയെ കാണുന്നില്ല.... ക്ലാസ്സ് കഴിഞ്ഞു നോക്കിയപ്പോൾ അവരവിടെ ഇല്ല..... ഷാദി ഹോസറ്റലിലും എത്തിയിട്ടില്ല.... എനിക്ക് ആകെ പേടിയാവുന്നു....." "എന്ത് അവർ.... ഷാദി ഹോസ്റ്റലിൽ ഇല്ലെന്നോ..... കോളേജിൽ നോക്കിയില്ലേ നി....." "നോക്കിയിരുന്നു....എല്ലാ സ്റ്റുഡൻസും പോയതിനു ശേഷമാണ് ഞാൻ ഹോസ്റ്റലിലേക്ക് പോന്നത് തന്നെ.....ഇവിടെ എത്തി കാണുമെന്ന് വിചാരിച്ചു...വന്നപ്പോൾ ഇവിടേം കണ്ടില്ല.....ക്ലാസിൽ ഉച്ചയ്ക്ക് ശേഷം ആനിയേയും കണ്ടില്ല...."

ന്ന് അവൾ പറഞ്ഞതും പെട്ടെന്ന് തന്നെ ഡാഡ് മ്മടെ കയ്യിൽ നിന്നും ഫോൺ മേടിച്ചു കൊണ്ട് അവളോടായി പറഞ്ഞു.... "മോളെ അരുണി ഷാദിയും ആനിയും ഞങ്ങടെ കൂടെയുണ്ട്.... അവളെക്കുറിച്ച് പേടിവേണ്ടട്ടോ....." ന്നുപറഞ്ഞുകൊണ്ട് കോൾ ഓഫ് ചെയ്ത് എന്റെ കയ്യിലേക്ക് വെച്ച് തന്നപ്പോൾ....മ്മള് സംശയത്തോടുകൂടി നോക്കി.... കൊണ്ട് ചോദിച്ചു..... "ഡാഡ് എന്തൊക്കെയാണ് അവളോട് പറഞ്ഞത്.... മാത്രമല്ല ഷാദിയെ മാത്രം അല്ല അക്കുവിനെയും ആനിയെയും കാണാനില്ലെന്ന് കൂടെയ അവൾ പറഞ്ഞത്....." "കാണില്ല.....അവരെവിടെ ഉണ്ടായാലല്ലേ കാണുള്ളൂ....." "ഉണ്ടായാലേ കാണുള്ളൂവെന്നോ.... അതിനർത്ഥം അവരവിടെ ഇല്ലേ..... പിന്നെ എവിടെയാണ്.... എനിക്കൊന്നും മനസ്സിലാവുന്നില്ല...."

"അവരെ ഉച്ച മുതലേ കാണാനില്ലന്ന് മ്മള് പറഞ്ഞില്ലേ....അവരെ അന്വേഷിച്ചു ചെന്നപ്പോൾ ക്ലാസ്സിലും ഇല്ലായിരുന്നു....." ന്ന് സെബി കൂടെ പറഞ്ഞതും.... "മ്മള് പറഞ്ഞല്ലോ...അവിടെ ഉണ്ടായാലേ കാണൂന്ന്..... അവരിപ്പോൾ ദുബായിലെത്തി കാണും....." "ഓഹ്....അവിടെയോ.....വാട്ട്....😲... ഡാഡ് ന്താ പറഞ്ഞത് ദുബായിലോ.... അവരോ...... രാവിലെ മുതലേ അവിടെയുണ്ടായിരുന്നവർ ഇപ്പോൾ ദുബായിൽ എത്തി കാണുമെന്ന്.... തമാശ പറയുവാണോ ഡാഡ്...." ന്ന് ഞാൻ പറഞ്ഞതിന് പുറമേ ആൽബി.... "അപ്പച്ച ഇങ്ങൾ കുറെ നേരമായല്ലോ മിണ്ടാതിരിക്കുന്നു.... എന്തൊക്കെയാണ് ഇതിനർഥം അവർ ദുബായിൽ എത്തി എന്ന് പറയുന്നു.....ഉള്ളതാണോ....ആണേൽ എപ്പോൾ.....എങ്ങനെ.....

എന്തുകൊണ്ട്.....ഞങ്ങൾ പോലും അറിയാതെ അവരെ അവിടെത്തി ന്നൊക്കെ പറയാൻ മാത്രം എന്തുണ്ടായി ഇവിടെ......" ന്ന് ആൽബി ചോദിച്ചതും....അതിനുപുറമേ അർഷിയും..... "അക്കുവും ആനിയും ദുബായിലെത്തിയെന്നുപറയുന്നു.... ഷാദിയും....." "അതെ അവരും മൂന്നുപേരും കൂടെയാണ് ഇന്ന് വൈകുന്നേരം ഫ്ലൈറ്റ് കയറിയത്..... രാത്രിയോട് കൂടെ അവിടെയെത്തും......" "വാട്ട്‌.....ആർ യൂ ജോക്കിങ് ഡാഡ്...... ഇന്ന് രാവിലെ പോലും ഞാൻ അവളെ കണ്ടതാണ് എന്നിട്ടും എന്നോട് പറഞ്ഞില്ല....ഇപ്പൊ പറയുന്നു അവര് ദുബായിൽ എത്തിയെന്ന്.... എന്താണ് ഇതിനൊക്കെ അർത്ഥം....." "അറിയിക്കാൻ കഴിഞ്ഞില്ല മോനെ... പെട്ടെന്ന് ഉണ്ടായ ഒരു തീരുമാനമായിരുന്നു ഇത്...."

"പെട്ടെന്നുണ്ടായ തീരുമാനം എന്ന് പറയുന്നു അതിനു മാത്രം എന്ത് കാര്യമാണ് ഉണ്ടായത്...... ഇനിയും മൗനംപാലിക്കാതെ ഒന്ന് പറയ് ഡാഡ്....." ന്ന് മ്മളിൽ ഉയർന്ന ടെൻഷനോടെ ഞാൻ ഉച്ചത്തിൽ ചോദിച്ചതും.... പറഞ്ഞു തുടങ്ങി..... അവരുടെ വായിൽ നിന്നും വർഷങ്ങൾക്കു മുൻപ് അവർ അനുഭവിച്ചു തീർത്ത ദുഃഖങ്ങളും വേദനകളും എല്ലാം പറഞ്ഞു തീർത്തതും.... എല്ലാം കേട്ടുകൊണ്ട് ഉൾക്കിടിലത്തോടുകൂടിയല്ലാതെ നിൽക്കാൻ കഴിഞ്ഞില്ല..... റാസിഖ് ശാലുവിന്റെ ഉപ്പാന്റെ ഏട്ടൻ ആണെന്നോ..... അതുപോലെ ശാഫിറ അവൾ ഡാഡ്ന്റെ അനിയത്തി ആയിഷ അമ്മായിയുടെ മോൾ.... ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല..... ഇത്രയും വലിയ ക്രൂരത എങ്ങിനെ അവർക്ക് ചെയ്യാൻ കഴിഞ്ഞു ഇവരോട്.....

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല വർഷങ്ങൾ നീണ്ട അവരുടെ പ്രവൃത്തികൊണ്ട് നീറി കഴിഞ്ഞ കുടുംബം.....ഇപ്പോഴും അതിൽ വേദന അനുഭവിക്കുന്നു.....ഇതിനൊരു പരിഹാരം ഇത്രയും പോന്ന എനിക്ക് പോലും കണ്ടെത്തി സഹായിക്കാൻ കഴിഞ്ഞില്ലല്ലോ..... ന്നൊക്കെ മനസ്സിലേക്ക് വന്നതും..... ഷാഹിൽനേയും റാസിഖിനേയും ഇഞ്ചിഞ്ചായി തകർക്കാനുള്ള ക്രൗര്യം കണ്ണുകൾ ചുവപ്പുരാശി പടർത്തിയിരുന്നു...... വർധിച്ചുയർന്ന ദേഷ്യത്തോടെ മുഷ്ടിചുരുട്ടിയതും....മ്മടെ കയ്യിലായി പിടിച്ചു കൊണ്ട് ആൽബി അപ്പച്ചനോട്..... "അപ്പച്ചാ ഒന്നും ഇതുവരെ എന്തുകൊണ്ട് ഞങ്ങളോട് പറഞ്ഞില്ല..... കൂടെ നിൽക്കില്ലായിരുന്നോ ഞങ്ങൾ....ഇത്രയും അനുഭവിക്കാൻ വിടുമായിരുന്നോ നിങ്ങളെ.....ഇനി ഇല്ല.....

അവരെ വെറുതെ വിടാൻ പാടില്ല..... ഇത്രയും ദ്രോഹിച്ച അവരെ ഇഞ്ചിഞ്ചായി തകർക്കണം....." ന്ന് ആൽബി കൂടി ദേഷ്യത്തോടെ പറഞ്ഞതും....മ്മള് മുഖമുയർത്തി ഡാഡിനോട് ചോദിച്ചു.... "നിങ്ങൾ പറഞ്ഞത് അനുസരിച്ചാണെങ്കിൽ പ്രോപ്പർട്ടി അക്കുവിന്റെയും അപ്പുവിന്റെയും പേരിലാണ്.....അപ്പുവിന് പതിനെട്ടു വയസ് ആകാത്തത് കൊണ്ട് അക്കുവിന് മാത്രമേ ആ കമ്പനിയിൽ ഒരു നീക്കുപോക്ക് ഉണ്ടാക്കാൻ കഴിയുള്ളൂ.....അവർക്കെതിരെ കളത്തിൽ ഇറങ്ങണമെങ്കിൽ അക്കു വേണമെന്ന് സാരം..... കാര്യം ഇതെല്ലാം ഉള്ളതാണെങ്കിലും....ഒരു കാര്യം മറന്നുപോയി...... അവളുടെ ജീവനാണ് ഇതുകൊണ്ട് ആപത്തിലാകുന്നത്.......

എന്ത് ധൈര്യത്തിലാണ് അവരെ മൂന്നുപേരെയും തനിച്ചു വിട്ടത് ഡാഡ്.....അവൾക്കറിയാം ഞാൻ ഇതറിഞ്ഞാൽ സമ്മതിക്കില്ലെന്ന്.... എടുത്തുചാട്ടം അല്ലെങ്കിലേ കൂടുതലാണ്..... ഓരോന്ന് വരുത്തി വെക്കുമ്പോൾ പടിഞൊള്ളും..... നിങ്ങളും അവരുടെ എടുത്തു ചാട്ടത്തിന് കൂട്ടുനിന്നു....." "അതെ അറിഞ്ഞുകൂടായിരുന്നോ അവരെ അപ്പച്ചാ......അവർ തനിയെ പോയിട്ട് എന്ത് ചെയ്യാനാ അവിടെ.....ഞങ്ങളെ മുൾമുനയിൽ നിർത്തിക്കൊണ്ട അവളുമാർ പോയേക്കുന്നെ.... എന്ത് വിശ്വാസത്തിലാണ് എന്ത് ധൈര്യത്തിലാണ് ഞങ്ങൾ ഇവിടെ നിൽക്കേണ്ടത്.....ആനി.... അവൾക്ക ആദ്യം കിട്ടേണ്ടത്.....എത്ര കിട്ടിയാലും പഠിക്കില്ല....." ന്ന് ആൽബി ദേഷ്യത്തോടെ പറഞ്ഞതും.....അർഷി.....

"ആൽബി....ഒരാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല......മൂന്ന് പേരും ഒന്നിനൊന്ന് മെച്ചമാണ് ഒരച്ചിലിട്ട് വാർക്കാം....മനുഷ്യനെ ടെൻഷൻ ആക്കാൻ വേണ്ടി....." ന്ന് അർഷി കൂടെ പറഞ്ഞതും അപ്പച്ചൻ.... "ഇത....ഇതു കൊണ്ടു മാത്രമാണ് അവർ നിങ്ങളോട് പറയാതിരുന്നത്....നിങ്ങൾ അറിഞ്ഞാൽ ഒരിക്കലും സമ്മതിക്കില്ലെന്നറിയാം..... അവർ എടുത്തുചാടി ഒരു പ്രവർത്തിക്കും നിൽക്കില്ല.....നിങ്ങൾ അവിടെ എത്തുന്നതുവരെ....അവർ ആദ്യം പോയത് നിങ്ങൾ കൊണ്ടുപോകില്ലന്നുള്ള കാരണം കൊണ്ടാണ്..... അവർ ഇവിടെ നിന്നുകൊണ്ട് നിങ്ങളോട് പറയുവാണെങ്കിൽ അവരെ ഇവിടെ നിർത്തി

നിങ്ങൾ തനിച്ചു പോയി അത് കൂടുതൽ പ്രശ്നത്തിലേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞതുകൊണ്ടാണ് ഞങ്ങൾക്ക് മനസ്സില്ലാ മനസ്സോടെയാണേലും സമ്മതിക്കേണ്ടി വന്നത്....." "എന്നാലും ഡാഡ്....." "അവരുടെ സുരക്ഷയെ കുറിച്ച് ഒരു പേടിയും വേണ്ട..... നിങ്ങൾ എത്തുന്നതുവരെ അവർ ഞാൻ പറഞ്ഞ സ്ഥലത്തു നിന്നും എങ്ങടും അനങ്ങില്ല.... നിങ്ങൾ എത്തിയതിനുശേഷം മാത്രമേ കളത്തിലിറങ്ങു.....അതെനിക്ക് വാക്ക് തന്നിട്ടാണ് അവരെ പറഞ്ഞു വിട്ടത്....." "വാട്ട് എവർ ഡാഡ്.....ഇതിനുള്ളത്.... അവള്മാര്ക്ക് ഞങ്ങൾ കൊടുത്തോളാം...." "ഡാ കിച്ച വേണ്ട......നിന്റെ ദേഷ്യം നല്ല പോലെ അറിയുന്നത് കൊണ്ട.....ഇതിന്റെ പേരിൽ ഒരു പ്രശ്നം ഉണ്ടാക്കരുത്.....

നിങ്ങളെ ഒരു പ്രശ്നത്തിലേക്ക് തനിച്ചു വിടാൻ കഴിയില്ലെന്ന കാരണം കൊണ്ട് മാത്രമാണ് അവർ ആദ്യം പോയത്....." "അതൊക്കെ ശരിയാകാം.....ന്തായാലും മ്മളൊരു കാര്യം പറയാം....മൂന്നുപേർക്കും ഒരെല്ല് കൂടുതലാണ്..... അത് ഓടിച്ചിട്ടേ ഞങ്ങൾ ഇങ്ങോട്ട് മടങ്ങി വരത്തുള്ളൂ...... ആൽബി....അർഷി....ഗെറ്റ് റെഡി ഫോർ ദി ജേർണി.....ഡാഡ്... ഇത്രയൊക്കെ ഏർപ്പാട് ചെയ്തില്ലേ..... 3 ടിക്കറ്റ് ഇന്ന് രാത്രിക്ക് തന്നെ ഏർപ്പാട് ചെയ്യണം.....അവർക്കുള്ള വടയും ചായയും അവിടുന്ന് കൊടുത്തോളാം....." "ഡാ മോനെ വേണ്ട....." "ഒരു കോംപ്രമൈസും ഇല്ല ഡാഡ്......ഇന്ന് തന്നെ ഇറങ്ങുവാ കളത്തിലേക്ക്.......അവന്മാർക്ക് കൊടുക്കുന്നതിന് മുൻപ് ആദ്യം അവളുമാർക്ക് ഒന്ന് കൊടുക്കണം......വാട ആൽബി....."

ന്നു പറഞ്ഞുകൊണ്ട് മ്മള് തിരിഞ്ഞു പുറത്തോട്ട് നടന്നതും.... എന്റെ പുറകെ ആയി ആൽബിയും അർഷിയും വന്നു.....അവർക്ക് പുറകെയായി ജോണും സെബിയും വന്നതും..... ഞങ്ങൾക്ക് എല്ലാവർക്കും പുറകെ ആയി അൻവർക്ക ഓടി വന്നൊണ്ട് പറഞ്ഞു.... "കിച്ചു വേണ്ട.....അവരോട് ദേഷ്യം ഒന്നും കാണിക്കരുത് പാവങ്ങളാണ്.....എല്ലാ കഥകളും കേട്ടപ്പോൾ നിങ്ങൾക്കും ഉണ്ടായല്ലോ രോഷം......അത് അവർക്കുമുണ്ടായി.... അതുകൊണ്ട് കാണിച്ചു കൂട്ടിയതാണ്.....അധികം ഡോസ് വേണ്ട ഒരു മയത്തിലൊക്കെ മതി....." "മയത്തിൽ വേണോ കുറച്ച് ഹെവി ആയിട്ട് വേണോന്ന് മ്മളൊന്ന് ആലോചിക്കട്ടെ.....ഇപ്പൊ തൽക്കാലം ഇവിടെ അൻവർക്കയും സെബിയും ജോണും വേണം.....

ഞങ്ങൾ മൂന്നു പേരും ഇന്ന് രാത്രി തന്നെ അങ്ങോട്ട് പുറപ്പെടും.... ഇവിടെ അപ്പുവിന്റെ ജീവന് നിങ്ങളുടെ ഒരു കരുതൽ വേണം.....ഒരുകാരണവശാലും അവരുടെ തിരിച്ചടി നമ്മുടെ കുടുംബത്തിലേക്ക് കടക്കാൻ പാടില്ല......ഞങ്ങൾ അവിടെ പോയി അവിടെയൊരു ശുദ്ധികലശം നടത്തി ഇങ്ങോട്ട് എത്തുമ്പോൾ ഇവിടെത്തെ സുരക്ഷ അത് നിങ്ങൾ ഉറപ്പാക്കണം......" ന്ന് പറഞ്ഞതും.....ഉറച്ച തീരുമാനത്തോടെ മൂന്നുപേരും സമ്മതം അറിയിച്ചു..... പിന്നീട് ആൽബിയോടും അർഷിയോടും പെട്ടെന്ന് വേണ്ട സാധനങ്ങൾ എല്ലാം പാക്ക് ചെയ്ത് റെഡി ആയി നിൽക്കാൻ പറഞ്ഞുകൊണ്ട് മ്മള് താറും എടുത്തു വീട്ടിലേക്കു വിട്ടു..... രാത്രി 8 മണിക്കുള്ള ഫ്ലൈറ്റിന് ഇവിടെ നിന്നും കയറി പുലർച്ചയോടടുപ്പിച്ചു ദുബായ് മണ്ണിൽ ലാൻഡ് ചെയ്തു......

**************** (അക്കു) ദുബായ് ഫ്ലൈറ്റ് ഇറങ്ങി ഞങ്ങൾ എല്ലാ ഫോർമാലിറ്റീസും കഴിഞ് പുറത്തിറങ്ങിയതും....ഡാഡ്ന്റെ നിർദ്ദേശപ്രകാരം ഞങ്ങൾക്ക് വേണ്ടിയുള്ള വണ്ടിയുമായി അവിടെ ഡ്രൈവർ കാത്തുനിൽപ്പുണ്ടായിരുന്നു... ഞങ്ങളുടെ ലഗേജ് ഒക്കെ എടുത്ത് ഡിക്കിയിൽ വെച്ച് മൂന്ന് പേരെയും കൊണ്ട് കാർ എയർപോർട്ട് കടന്നുപോയി..... കുറച്ചു നേരത്തെ യാത്രയ്ക്കൊടുവിൽ ഞങ്ങളെയും കൊണ്ട് കാർ വന്ന് നിന്നത് ഒരു വില്ലയിലേക്ക് ആയിരുന്നു.... അതിലെ ഗേറ്റ് കടന്നു കൊണ്ട് ഞങ്ങൾക്ക് ഏർപ്പാട് ചെയ്ത വീട്ടിനുള്ളിലേക്ക് കയറി.....ഡ്രൈവറുടെ സഹായത്തോടെ ബാഗുകൾ ഒക്കെ വീട്ടിനുള്ളിലേക്ക് കൊണ്ടുവെച്ചു......

വളരെ അത്യാവശ്യ സൗകര്യങ്ങൾ ഒക്കെയുള്ള ഒരു വലിയവീട് തന്നെയായിരുന്നു അത്..... യാത്രാ ക്ഷീണം കൊണ്ട് തന്നെ ഞങ്ങൾ സ്റ്റെയർ കയറി മുകളിലുള്ള ആദ്യത്തെ റൂമിലേക്ക് കയറി.... ഒരു വലിയ ബെഡും ചില്ലുജാലകം കൊണ്ട് തീർത്ത ബാൽക്കണിയും ഉള്ള ഒരു അത്യാവശ്യം വലിയ റൂം തന്നെയായിരുന്നു അത്..... രാത്രി ആയതു കൊണ്ട് തന്നെ ചെറു തണുപ്പ് ഞങ്ങളെ വന്നു പൊതിഞ്ഞു.... ശരീരമാകെ കുളിരുപോലെ..... അതുകൊണ്ട് തന്നെ കൂടുതൽ നോക്കി നിൽക്കാതെ ഓരോരുത്തരായി കയറി ഫ്രഷ് ആയി വന്നു ബെഡിലേക്ക് വീണു.....ഫ്ലൈറ്റിൽ നിന്ന് ഭക്ഷണം കഴിച്ചതുകൊണ്ട് അതിനൊന്നും ഏർപ്പെടാതെ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു....

യാത്രാ ക്ഷീണം കൊണ്ട് കിടന്ന പാടെ ഉറങ്ങി.....നേരം പുലർന്നതും ഓരോരുത്തരായി എണീറ്റ് ഫ്രഷായി നേരെ അടുക്കളയിലേക്ക് വിട്ടു..... ഓരോ കപ്പ് കോഫിയും ഉണ്ടാക്കി മൂന്നു പേരും കൂടെ ഹാളിലെ സോഫയിൽ വന്നിരുന്നു കൊണ്ട് കോഫി സിപ് ചെയ്തു കൊണ്ടിരുന്നു..... മൂന്നുപേരുടെയും മനസ്സിൽ അവരുടെ ചെക്കന്മാരോട് പറയാതെ പോന്നതിലുള്ള വിഷമം ഉണ്ടായിരുന്നു.... അതുകൊണ്ടുതന്നെ ഏറെ നേരം ഞങ്ങൾ മൗനമായിരുന്നുകൊണ്ട് കോഫി കുടിച്ചു..... കോഫിയും കുടിച്ചോണ്ടിരുന്നപ്പോഴാണ് പെട്ടന്ന് കോളിങ് ബെൽ അടിച്ചത്.....നിർത്താതെ ഉള്ള ബെൽ കൊണ്ട് ഞങ്ങളുടെ ഉള്ളിൽ ചെറുതായി ഭയം രൂപ്പപ്പെട്ടിരുന്നു..... "അക്കൂ ആരോ ബെല്ല് അടിക്കുന്നുണ്ട്.....

ആരായിരിക്കും....നമ്മൾ ഇങ്ങോട്ട് വന്ന വിവരം ഷാഹിൽ അറിഞ്ഞു കാണുമോ.....അവന്റെ ആളുകൾ എങ്ങാനും......" "വേണ്ടാത്ത ചിന്തകൾ ഒന്നും വേണ്ട ആനി..... ചിലപ്പോൾ ഫുഡ് കൊണ്ടു വന്നവരായിരിക്കും....നീ പോയാ കതക് തുറക്ക്......" "എടി ഇങ്ങനെ എടുത്തു ചാടി പോയി തുറന്നിട്ട കാര്യല്ല.... പുറത്ത് ആരാണെന്ന് അറിഞ്ഞതിനു ശേഷം മാത്രമേ തുറക്കാവൂ..... ഇങ്ങോട്ട് വരുന്ന വിവരം ആർക്കും അറിയില്ല.....ഇത്രയും നേരത്തെ വന്നു ബെൽ അടിക്കണമെങ്കിൽ നമ്മൾ പേടിക്കേണ്ടിയിരിക്കുന്നു...." ന്ന് ഷാദി കൂടെ പറഞ്ഞതും.....മ്മള്... "നീ പറഞ്ഞത് ശരിയാ.....ഒരു കാര്യം ചെയ്യാം നമുക്ക് മൂന്നു പേർക്കും ഒരുമിച്ച് തുറക്കാം....."

ന്ന് മ്മള് പറഞ്ഞതിന് അനുസരിച്ച് അവർ രണ്ടുപേരും തലയാട്ടി.... ഒരുമിച്ച് നടന്ന് കതകിനടുത്തേക്ക് ചെന്നു..... പതിയെ ചെന്ന് കീഹോളിലൂടെ നോക്കിയപ്പോൾ പുറത്താരെയും കണ്ടില്ല......ചിലപ്പോൾ ഫുഡ് കൊണ്ടു തരാൻ വന്ന ഡെലിവറി ബോയ് ആയിരിക്കും ഏതായാലും കതകു തുറന്നു നോക്കാം... ന്നുപറഞ്ഞ് രണ്ടും കൽപ്പിച്ച് മ്മള് കതക് വലിച്ചു തുറന്നു മുന്നോട്ടു നോക്കിയതും..... പിൻ തിരിഞ്ഞു നിൽക്കുന്ന മൂന്നു പേരെയാണ് കണ്ടത്.... യാരിത്.....🙄 ന്നുള്ള എക്സ്പ്രഷൻ ഒക്കെ മുഖത്ത് വരുത്തി നിന്നതും..... പെട്ടെന്നാണ് മൂവരും ഞങ്ങളിലേക്കായി തിരിഞ്ഞു നിന്നത്......അതോടെ മുന്നിൽ നിൽക്കുന്നവരെ കണ്ട് വണ്ടറടിച്ചു നിന്നതും ചുണ്ടുകൾ ആ പേരുകൾ മന്ത്രിച്ചു.....

"രാവ....." 💥 "ഇച്ചാ...." 💥 "അർഷ്...." 💥 ന്ന് മൂന്നുപേര് പറഞ്ഞു മുഴുമിപ്പിക്കും മുന്നേ.....പൊട്ടൽ കഴിഞ്ഞിരുന്നു.....🤢 പെട്ടെന്നുള്ള അടിയിൽ പകച്ചുപോയ ഞങ്ങൾ കവിളിൽ കൈ ചേർത്തുവച്ചുകൊണ്ട് അവരെ നോക്കി നിന്നതും രാവണൻ...... "എക്സ്ക്യുസ്‌മി....." ന്നു പറഞ് ഞങ്ങളെ തട്ടിമാറ്റി ഒന്ന് മൈൻഡ് പോലും ചെയ്യാതെ....അവന്മാർ മൂന്നുപേരും അകത്തേക്ക് കടന്ന് സ്റ്റെയർ കയറി പോയതും.....🚶‍🚶‍🚶‍ ആരാ ഇവിടെ പടക്കം പൊട്ടിച്ചേ....ന്നുള്ള രീതിയിൽ വാതിലപടിയിലായി തറഞ്ഞു നിന്നു പോയി......🤥🤥🤥.................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story