രാവണ പ്രണയം🔥 : ഭാഗം 108

Ravana Pranayam Novel

എഴുത്തുകാരി: അമീന

മ്മള് ഒരുവിധം ധൈര്യം സംഭരിച്ചു കൊണ്ട് മുന്നോട്ട് നടന്ന് ആ സ്ത്രികളുടെ ഇടയിലേക്ക് കയറി നിന്നു....അവരുടെ കൂടെ പതിയെ മുന്നോട്ട് നടന്നതും.... പിന്തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ഇരുട്ടിലായി മ്മളെ തന്നെ നോക്കി കൊണ്ട് ടെൻഷനോടെ നിക്കുന്ന മ്മടെ രാവണനെ..... ചെക്കനെ നോക്കി പിന്നീട് തിരിഞ്ഞു അവരോടൊപ്പം മുന്നോട്ട് നടന്നു....ഗേറ്റ് കടന്നതും ഞങ്ങളെ സ്വീകരിക്കാനായി ഷാഹിൽ ചിരിച്ചുകൊണ്ട് വന്നതും അവനെ കാലേവാരി നിലത്തിട്ടടിക്കാനാണ് തോന്നിയത് അലവലാതി....അത്രയും ഒപ്പിച്ചു വെച്ചിട്ട് ഇങ്ങോട്ട് വന്നേക്കുവാ.....😡 ഇതിനുള്ളിൽ കയറിപ്പറ്റേണ്ടത് മ്മടെ ആവശ്യമായതുകൊണ്ട മാത്ര മ്മള് അവനെ വെറുതെ വിട്ടത്.....

ഞങ്ങടെ മുന്നിൽ നടന്ന ആ അറബിയോട് അവൻ ഇംഗ്ലീഷിൽ എന്തൊക്കെയോ പറഞ്ഞ് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പുറകെ ഞങ്ങൾ ബുർക്ക പടകളെയും..... അങ്ങനെ ഞങ്ങളെയും കൊണ്ട് അവൻ പോയത് വളരെ സെറ്റപ്പിൽ സജ്ജീകരിച്ച ഒരു ലിവിങ് ഏരിയയിലേക്ക് ആയിരുന്നു..... അവിടെ ഇട്ടിരിക്കുന്ന കൗച്ചിൽ ഞങ്ങളോട് ഇരിക്കാൻ പറഞ് ചിരിച്ചു കൊണ്ട് പുറത്തോട്ട് പോയി.... കുറച്ചു കഴിഞ് മടങ്ങി വന്ന അവന്റെ കൂടെയുള്ള ആളെ കണ്ട് മ്മൾക് അടിമുടി എരിഞ്ഞു കയറി..... റാസിഖ്.... ഇങ്ങേരെ ഞാൻ ഒരു മിന്നായം പോലെ അപ്രതീക്ഷിതമായി നടന്ന മ്മടെ നിക്കാഹിന് ശാഫിറ കളിച്ച നാടകത്തിൽ കണ്ടിരുന്നു അവളുടെ ഡാഡ്.....

അന്നേ ഞാൻ ശ്രദ്ധിച്ചത ആളുടെ കണ്ണിലെ പക.....ഇങ്ങേരു കാരണം ആണല്ലോ മ്മടെ കുടുംബം ഒത്തിരി വേദനിച്ചത്.....തെണ്ടി.... ന്നൊക്കെ പിറുപിറുത്തതും....... അയാൾ ചിരിചോണ്ട് വന്ന് അറബിക് ഷേക്ക്‌ ഹാൻഡ് കൊടുത്തു.... എന്തൊക്കെയോ സംസാരിച്ചു......ഇംഗ്ലീഷിൽ ഗോര ഗോരം ആള് തട്ടി വിടുവാ.....മ്മൾകും അറിയാടോ തെണ്ടി ഇംഗ്ലീഷ്.....😏 അവരുടെ അത്രയും നേരത്തെ സംസാരത്തിൽ നിന്നും മ്മൾക് മനസിലായി ഇയാളുമായിട്ടാണ് ഇങ്ങേര് ബിസിനസ് കോൺട്രാക്ട് ഒപ്പിടുന്നതന്ന്.....കൈകൊടുത്ത് എന്തൊക്കെയോ സംസാരിച്ചു പിന്നീട് അവർ മൂന്ന് പേരും കൂടി അവിടെനിന്നും പുറത്തോട്ട് പോയി... ഇതെല്ലാം കണ്ട് പല്ലു ഞെരിച്ചു നിന്നയെന്നെ ആ കൂട്ടത്തിൽ ഉള്ള ഒരു സ്ത്രീ കയ്യിൽ പിടിച്ച് അടുത്തുള്ള കൗച്ചിലേക്ക് ഇരുത്തി.....കൊണ്ടു ചോദിച്ചു "هل انت في هذا البيت ....." ന്ന് അറബിയിൽ ചോദിച്ചതും.... മ്മള് കണ്ണും തള്ളി നിന്ന് പോയി....😲

ഇതൊന്നും കേട്ടിട്ട് മ്മൾക് ഒന്നും മനസിലാകുന്നില്ലല്ലോ പടച്ചോനെ.... ഒരുവിധം അറബിയൊക്കെ എനിക്കറിയാം..... പക്ഷേ ഇതൊരുമാതിരി വായിൽ ഉരുളക്കിഴങ്ങിട്ടൊണ്ട് പറയുന്ന പോലെ ഒന്നും അങ്ങോട്ട് വ്യക്തമാകുന്നില്ലല്ലോ.....ഇനി എന്ത് തേങ്ങ പറയും അതിനു മറുപടിയായി... ന്ന് ചിന്തിച്ചതും.....മ്മടെ അനങ്ങാപ്പാറ പോലെ ഉള്ള ഇരുപ്പ് കണ്ട് മ്മൾക് അറബി അറിയില്ലെന്ന് കരുതി ആ സ്ത്രീ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പിന്നെയും ചോദിച്ചു...... "നിങ്ങൾ ഈ വീട്ടിൽ ഉള്ളതാണോ..." ന്ന് ഇംഗ്ലീഷിൽ ചോദിച്ചതും മ്മള് ഈ തേങ്ങയാണോ നേരത്തെ ചോദിച്ചേ ന്ന് കരുതി....അതിന് മറുപടിയായി ആണെന്ന് തലയനക്കി....

അടുത്ത ചോദ്യം വരുവാണെന്ന് മനസിലാക്കി ഇനിയും കൂടുതൽ ചോദ്യങ്ങൾ കൊണ്ട് ബുദ്ധിമുട്ടും എന്ന തോന്നലിൽ മ്മള് അപ്പോൾ തന്നെ കൈ കൊണ്ട് എനിക്ക് സംസാരിക്കാൻ കഴിയില്ല എന്ന് ആംഗ്യം കാണിച്ചു.....😁 ഇവിടെ നിന്ന് പുറത്തിറങ്ങുന്നത് വരെ മ്മള് ഊമയായി അഭിനയിചെ മതിയാകു.... ന്നൊക്കെ കരുതി ഇരുന്നതും...... ഇനിയും എന്നോട് സംസാരിച്ചിട്ട് കാര്യമില്ലന്ന് മനസ്സിലാക്കിയ ആ സ്ത്രീ നേരെ തിരിഞ്ഞ് മറ്റുള്ളവരോട് സംസാരിക്കാൻ തുടങ്ങി.....അറബിയിൽ ആയതുകൊണ്ട് തന്നെ മ്മള് അങ്ങോട്ട് ശ്രദ്ധിക്കാൻ പോയില്ല.....അല്ലേൽ അടുത്ത കോനിഷ്ട്ട് ചോദ്യം കൊണ്ട് വരും....

മ്മള് പിന്നെ അതൊന്നും ശ്രദ്ധിക്കാതെ മ്മടെ ഉദ്ദേശത്തിലേക് കടക്കാനായി പതിയെ അവിടെ നിന്നും എണീറ്റ് പുറത്തേക്ക് ഇറങ്ങി നേരെ ഹാളിലേക്ക് കടന്നതും......അവിടെ അങ്ങിങ്ങായി കുറച്ചു ആളുകൾ ഉണ്ടായിരുന്നു.....അവരും ഇത്ങ്ങളെ പോലെ കോട്ട് ഒക്കെ ഇട്ട് ജാട കാണിച്ച് ഡ്രിങ്ക്സ് കഴിച്ചു കൊണ്ടിരിക്കുന്നു....അവർക്ക് സേർവ് ചെയ്തു കൊണ്ട് കുറച്ചു വെയിറ്റഴ്സും ഉണ്ട്...... മ്മള് പിന്നെ അവരെയൊന്നും ഗൗനിക്കാതെ നേരെ സ്റ്റെയർ ലക്ഷ്യമാക്കി നടന്നതും....മ്മടെ മുന്നിലായി തടസ്സം തീർത്ത കൈകുടമയെ കണ്ട് തറഞ്ഞു നിന്നു പോയി.... "ഷാഹിൽ..... ന്ന് മന്ത്രിച്ചതും അവൻ മ്മളോട്.... "ഹലോ മേടം....എന്ത് സഹായമാണ് വേണ്ടത്....." ന്ന് ഇംഗ്ലീഷിൽ ചോദിച്ചതും.....

മ്മള് കണ്ണും തള്ളി നിന്നുപോയി...അവന് മ്മളെ മേടം എന്നോ....മ്മളെ കണ്ടിട്ട് മേടം വന്നു വിളിക്കുന്നു.... എന്നെ ചവിട്ടി പുറത്താക്കേണ്ടതല്ലേ.... ന്നൊക്കെ ചിന്തിക്കുന്നതിനിടയിലാണ് മ്മൾക് കാര്യം കത്തിയത്.....ചവിട്ടി പുറത്താക്കാൻ അവന് മ്മടെ കണ്ണ് മാത്രമേ കാണുന്നുള്ളു....അതുകൊണ്ട് മ്മള് ആ അറബികളുടെ കൂട്ടത്തിൽ ഉള്ള ഏതോ മേടം ആണെന്ന് തെറ്റിദ്ധരിച്ചു കൊണ്ടാണ് സംസാരം...... മ്മള് അപ്പോൾ തന്നെ കുറച്ച് ധൈര്യം സംഭരിച്ച് അവനോട് മ്മക്ക് സംസാരിക്കാൻ അറിയില്ലന്ന് ആംഗ്യം കാണിച്ചു..... അത്‌ മനസ്സിലായതും പിന്നെ എങ്ങിനെയൊക്കെയോ ആംഗ്യത്തിലൂടെ വാഷ്‌റൂം എവിടെയാണെന്ന് ചോദിച്ചു..... അത്‌ അങ്ങിനെയാണല്ലൊ..... എവിടെയെങ്കിലും ചെന്ന് പെടുമ്പോൾ ആയിരിക്കും നമ്മൾ ഉപായം പോലെ വാഷ്‌റൂമിൽ പോക്ക്.....അത്‌ കരുതി അങ്ങട് പോകാൻ ഉള്ള ഒരു ഉദ്ദേശവും ഉണ്ടാവില്ല.....അതൊക്കെ ഒരു എസ്‌കേപ്പിങ് മൂവ് അല്ലെ....

മ്മടെ ആംഗ്യഭാഷ ആൾക്ക് പെട്ടെന്ന് മനസ്സിലായത് കൊണ്ടാണെന്ന് തോന്നുന്നു.....വാഷ്‌റൂം ആണെന്ന് കണ്ടുപിടിക്കാൻ തന്നെ ആൾ ഒത്തിരി ബുദ്ധിമുട്ടി..... അവസാനം അവിടെയുള്ള വെയിറ്ററുടെ കൈയ്യിൽ നിന്നും ഒരു ടിഷ്യു പേപ്പർ എടുത്തു അതിൽ ഒരു പെൻ കൊണ്ട് മ്മള് വാഷ്‌റൂം ന്ന് എഴുതി കാണിച്ചു കൊടുത്തപ്പോഴാണ് പോത്തിന് കാര്യം മനസ്സിലായത്..... ഇനിയും ഇവിടെ ഇവന്റെ മുന്നിലായി ഇങ്ങനെ നിന്നാൽ പിടിക്കപ്പെടുമെന്ന് മനസ്സിലാക്കി അവൻ മുകളിലേക്കു ചൂണ്ടി കാണിച്ചതിന് മ്മള് തല താഴ്ത്തി താങ്ക്യൂ എന്ന് കാണിച്ചുകൊണ്ട് പെട്ടെന്ന് സ്റ്റെയർ കയറി പോയി......

ദൃതിയിൽ മുകളിലെത്തിയ പാടെ മ്മള് താഴോട്ടു നോക്കിയപ്പോൾ അവൻ പുറത്തോട്ട് ഇറങ്ങി പോകുന്നത് കണ്ട് ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് മ്മള് മുകൾഭാഗം ചുറ്റുമൊന്നു വീക്ഷിച്ചു... പിന്നീട് പതിയെ നടന്നു ചെന്ന് അടുത്തുള്ള റൂമിന്റെ കതക് തുറന്ന് നോക്കി....അങ്ങട് നോക്കുമ്പോഴുണ്ട് മീറ്ററിനു മുന്നിലായി വളരെ മോഡേൺ ആയി ഇടുങ്ങിയ രീതിയിലുള്ള വസ്ത്രം ധരിച് ഒരു പെണ്ണ് തിരിഞ്ഞു നിൽക്കുന്നു..... ആള് കണ്ണാടിയിൽ നോക്കി ഭയങ്കരമായ മേക്കപ്പിങ്ങിൽ ആണ .... ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല.... തിരയണമെങ്കിൽ അടുത്ത റൂമിൽ തിരയാം.... അതിൽ ഇനി ആരെങ്കിലുമുണ്ടോന്ന് നോക്കാമെന്ന് വിചാരിച്ചു കൊണ്ട് അകത്തേക്ക് ഇട്ട തല പതിയെ പുറം വലിക്കാൻ നിന്നതും.....

ആ പെണ്ണ് മ്മളെ നേരെ തിരിഞ്ഞതും... ഒരുമിച്ചായിരുന്നു...... "ഷാഫിറ....." ഈ പട്ടിയായിരുന്നോ ആ കണ്ണാടിയിൽ നോക്കി പുട്ടി അടിച്ചു കൊണ്ടിരുന്നത് എന്റെ പടച്ചോനെ.....ന്ന് പറഞ്ഞതും മ്മളെ കണ്ടതും പെട്ടെന്ന്... അവൾ..... "ഏയ്യ്.... യൂ.....വാട്ട്‌ ആർ യു ഡൂയിങ് ദെയ്ർ......" ന്ന് പറഞ്ഞോണ്ട് മ്മളെ അടുത്തൊട്ട് പാഞ്ഞു വന്നു കയ്യിൽ പിടിച്ച് അകത്തേക്ക് വലിച്ചിട്ടതും....മ്മള് വിറച്ചുപോയി..... "വൂ ആർ യൂ.....ആരാ നി......" ന്ന് കണ്ണുരുട്ടി ചോദിച്ചതും.... ഇവളിത് എന്ത് തേങ്ങയ ചോദിക്കുന്നെ.....അത്‌ രണ്ടും ഒന്നല്ലേ ഏതെങ്കിലുമൊന്ന് ചോദിച്ചാൽ പോരെ ബുദ്ധിയില്ലാത്ത പുട്ടികാരി.... ഇതിനൊക്കെ പൂട്ടിയിട്ട് വല്ല ഏഷ്യൻ പെയിന്റ്ന്റെ പരസ്യത്തിന് പോകുന്നത് തന്നെയാണ് നല്ലത്....

ന്നൊക്കെ ചിന്തിച്ചതും..... അവൾ പെട്ടെന്ന്... "തന്നോട ഞാൻ ചോദിച്ചത് കേട്ടില്ലേ.... നീയാരാ എന്തിനാ ഇങ്ങോട്ട് വന്നത്....ഈ റൂമിൽ എന്താ നിനക്ക് കാര്യം...." ഹോ ഇതിനൊന്നു നിർത്തി നിർത്തി ചോദിച്ചുടെ.....മ്മള് താത്കാലികമായി ഊമയായിപ്പോയില്ലേ എങ്ങനെ പറയും....അല്ലേൽ രണ്ട് പറഞ്ഞേനെ.... അവള് പിന്നേം മ്മളെ ചോദ്യം ചെയ്തോണ്ടിരിക്കുന്നു....മ്മള് മിണ്ടാതെ നിന്നെങ്കിലും.... ഇതെല്ലാം കെട്ട് കൊണ്ട് മറുപുറത് അഞ്ചുപേരുണ്ടെന്നുള്ളതാണ് മ്മടെ ധൈര്യം.... മനസിലായില്ല....നമ്മടെ ഗാങ് പുറത്തുണ്ടല്ലോ....മ്മടെ ചെവിയിൽ വെച്ച ബ്ലൂടുത് ഡിവൈസ് വഴി ഇവിടെയുള്ള സംസാരം അവർക്ക് കേൾക്കാം....

ആദ്യമേ അവളുടെ ചോദ്യം കേട്ട് എനിക്ക് എരിഞ്ഞു കയറിയത.... തിരിച്ച് രണ്ടു മറുപടി പറയട്ടെ ന്നൊക്കെ കരുതിയത.....മറുപുറത് നിൽക്കുന്നവർ മ്മളോട് ഒരു കാരണവശാലും മിണ്ടരുതന്ന് പറഞ്ഞതുകൊണ്ട...... ദേഷ്യത്തിന് ഹോൾ സെയിൽ ഡീലറായ അങ്ങേര് ആണ് മ്മളോട് ദേഷ്യപ്പെടരുത് കൺട്രോൾ ചെയ്യൂ..... ന്ന് പറഞ്ഞു അവിടെ നിന്ന് ഉപദേശിക്കുന്നത്.....എന്തൊരു പ്രഹസനം.....😏.....ഈ പൂതനയുടെ മോന്ത കണ്ടാൽ ഒന്ന് പൊട്ടിക്കാൻ ആർക്കാ തോന്നാത്തത്..... മ്മള് ആയത് കൊണ്ട് ഒരുവിധം പിടിച്ചു നിൽക്കുന്നുണ്ട്....😬 മ്മള് വന്ന ഉദ്ദേശം വേറെ ആയത് കൊണ്ട് ഇപ്പൊ മ്മടെ സംസാരം ആരോഗ്യത്തിന് ഹാനികരമാകുംന്നുള്ളതു കൊണ്ടും......

മ്മള് മിണ്ടാതെ നിക്കുന്നു..... ന്നൊക്കെ ചിന്തിച്ചോണ്ട് മ്മള് മിണ്ടാതെ നിന്നതും... അങ്ങോട്ടായി കടന്ന് വന്ന ഷാഹിൽ അവളെ തടഞ്ഞുകൊണ്ട് വിളിച്ചു.... "ഷാഫി....." ഷാഫിയോ.....കോഫി ന്ന് വിളിക്കട പരട്ടെ....അല്ലേൽ ഏഷ്യൻ പെയിന്റ്ന്ന് വിളി.....😏..... കണ്ടില്ലേ പൈന്റും ടപ്പേൽ മോന്തേം കുത്തി വീണകണക്ക് നിക്കുന്നെ......വല്യ മേനക ആണെന്ന വെപ്പ്.....ഇവളുടെ ഈ മോന്ത കണ്ട് ആ ഡീൽ സൈൻ ചെയ്യാൻ വന്നവര് പേടിച് ഓടി ഡീൽ ക്യാൻസൽ ചെയ്തു പോണേ പടച്ചോനെ..... ന്നൊക്കെ മനസ്സിൽ പ്രാർത്ഥിച്ചതും... ഷാഹിൽ.... "ഷാഫി....ബീഹെവ് യുവർ സെൽഫ്......നി ആരോടാ കയർത്തു സംസാരിക്കുന്നെ.....ഇത് നമ്മുടെ ഡീൽ സൈൻ ചെയ്യാൻ വന്ന ആളുടെ വൈഫ്‌ ആണ്.....

" പ്പാ പരട്ട കിളവ....ആ കിളവന്റെ വൈഫ്‌ ന്ന് മ്മളെ പറയുന്നോടാ തെണ്ടി.....ഈ പുട്ടിയെ കൊണ്ട് കെട്ടിക്കട പട്ടി.....ഇന്ക് 916 തോൽക്കുന്ന ഒരു മൊഞ്ചൻ ഉണ്ടെടാ പരനാറി...... ന്നൊക്കെ അവനെ പ്രാകി കൊണ്ട് നിന്നതും....അവള്... "അതിന് മ്മള് ചോദിചതല്ലേ..... ഇതിന് വാ തുറന്ന് പറഞ്ഞാൽ എന്താ....." ന്ന് മ്മളെ നോക്കി പുട്ടി ചോദിച്ചതും.... അവന്.... "ഡി ഇങ്ങനെ പറയല്ലേ.... അവരൊന്ന് പറഞ്ഞാൽ മതി ഈ ഡീൽ ക്യാൻസൽ ആകാൻ...." "അതിന് ആ പെണ്ണുമ്പിള്ളക് മലയാളം അറിയില്ലല്ലോ....." പെണ്ണുംപിള്ള നിന്റെ അമ്മൂമ്മേടെ നായരേ പോയി വിളിയടി..... ന്ന് മ്മള് മനസ്സിൽ പറഞ്ഞതും..... ബ്ലൂടൂത്തിലൂടെ രാവണൻ.... "അക്കു.....അവര് പറയുന്നത് പറഞ്ഞോട്ടെ നി മൈൻഡ് ചെയ്യണ്ട....

നിനക്ക് ദേഷ്യം വരുന്നുണ്ടെന്ന് അറിയാം കൺട്രോൾ ചെയ്യ്...." ന്ന് പറഞ്ഞതിന് മ്മൾക്... ഒഞ്ഞു പോടാപ്പാ .... ന്ന് പറയാനാ തോന്നിയത്..... ആരാ മ്മളെ ഉപദേശിക്കുന്നതന്ന് നോക്കണം.... 😬.... അവര് തമ്മിൽ എന്തൊക്കെയോ കുശുകുശുക്കി കഴിഞ്ഞു അവന് മ്മടെ നേരെ തിരിഞ്ഞു കൊണ്ട്..... "മേടം.....അവിടെ ആണ് വാഷ്‌റൂം യൂസ് ചെയ്തോളു......" ന്ന് പറഞ്ഞു പുഞ്ചിരിച്ചു ആ പുട്ടിയേം വലിച്ചു കതക് ചാരി പുറത്തോട്ട് പോയതും.... മ്മള് ഒന്ന് ശ്വാസം വലിച്ചു വിട്ടു ഒന്ന് റിലാക്സ് ആയിട്ട് ഒന്ന് ചുറ്റും നോക്കിയതും അവിടെ കട്ടിലോട് ചേർന്നുള്ള ടേബിളിൽ ആ ഷാഹിലിന്റെ ഫോട്ടോ കണ്ടതും.... അങ്ങട് പോയി അത്‌ കയ്യിൽ എടുത്തു അതിലേക് പല്ല് കടിച്ചു ചെറഞ്ഞു നോക്കി കൊണ്ട്.....

അതുവരെ അടച്ചു വെച്ച കല്ലിപ് അങ്ങട് തുറന്ന് വിട്ടു.... "പ്പാ എരപ്പാളി പട്ടി ഷാഹിൽ മരമാക്രി.....നീയെന്താടാ തെണ്ടി പറഞ്ഞെ....ആ താഴെ ഹാളിൽ ഇരിക്കുന്ന കിളവൻ മ്മടെ കെട്ടിയോന് ആണെന്നോ....." "അക്കു.....ദേഷ്യം അടക് പെണ്ണെ...." ന്ന് ചെക്കൻ പറഞ്ഞതും.... "മിണ്ടരുത് നി.....അവന് അത്രയും പറഞ്ഞിട്ട് മ്മള് മിണ്ടാതെ നിന്നത്.....ഇത്രയും കേറി വന്നിട്ട് അടിയും മേടിച്ചു പോകാണ്ടാന്ന് കരുതിയിട്ട....ഇങ്ങള് ആരോടാ ഈ ദേഷ്യം കുറക്കാൻ പറയുന്നേ ന്നോടോ.... അതും ഇങ്ങള്...." "അക്കു.....നിനക്ക് അവന്റെ മോന്തേക്കിട്ട് ഒന്ന് കൊടുക്കാൻ പാടില്ലേനോ...." ന്ന് ആനി ഞങ്ങള്ക്കിടയിൽ കയറി പറഞ്ഞതും.... ഷാദി..... "ആ പുട്ടിക്കിട്ടൊരു കൊട്ടൂടെ കൊടുക്കേഞ്ഞു....."

"കൊടുക്കും ഞാൻ അവർക്ക്....ഒരു മരത്തലയൻ കെട്ടിയോൻ ഇന്ക് ഉണ്ടായിട്ട ആ അവര് ആ കിളവനെ...." ന്ന് മ്മള് പറഞ്ഞതും.... "ഡി....ആരാടി മരത്തലയൻ....."😡 ന്ന് രാവണൻ ഗർജ്ജിച്ചതും ഇച്ചായൻ.... "ഒന്ന് അടങ് അലൻ.....റോസ് നമ്മൾ ഇപ്പോ എന്തിനാ ഇങ്ങോട്ട് വന്നത് അത്‌ ഓർമ്മയുണ്ടോ ആർക്കേലും....." ന്ന് കലിപ്പ് ആയതും മ്മള്.... "ഡോക്യുമെന്റ്ന്ന് അല്ലെ...." "ആണല്ലോ....ന്നാൽ ടൈം കളയാതെ അത്‌ തിരയാൻ നോക്ക്.....അടികൂടാൻ ഒരു ഗ്യാപ് നോക്കി നടക്കുവാ രണ്ടും.....മോളെ സൂക്ഷിച്ചു വേണം തിരയാൻ....." ന്ന് ഇച്ചായൻ പറഞ്ഞതും മ്മള് "ശരി അല്ലുച്ചായ...." ന്ന് പറഞ് സമയം കളയാതെ തിരയൽ മഹാമഹം ഷാഹിൽന്റെ റൂമിൽ നിന്ന് തന്നെ തുടങ്ങി....

പറഞ്ഞ പോലെ ഇത് ഷാഹിൽ ന്റെ റൂം അല്ലെ അപ്പൊ ആ പുട്ടി എന്താ ഇവിടെ നിന്ന് മേക്കപ്പ് ചെയ്തേ.... ന്ന് ആലോചിച്ചു അതെന്തേലും ആകട്ടെ ന്ന് കരുതി മ്മള് അവിടമാകെ തിരച്ചിൽ ആരംഭിച്ചു.... ഷെൽഫിനുള്ളിലും അതിന് മുകളിൽ ആ റൂമിൽ ന്റെ കണ്ണെത്താത്തിടം ഇല്ലാന്ന് തന്നെ പറയാം..... "കിച്ച ഇവിടെ കാണാൻ ഇല്ല.....എല്ലായിടത്തും നോക്കി...." "അടുത്ത റൂമിൽ നോക്ക്....ശ്രദ്ധിക്കണം...." ന്ന് പറഞ്ഞതും മ്മള് റൂമിൽ നിന്ന് തിരിച്ചിറങ്ങി.... അടുത്ത റൂമിന്റെ കതക് തുറന്നു അകത്തു കയറിയപ്പോൾ തന്നെ മനസ്സിലായി ആ പുട്ടിയുടെ റൂം ആണെന്ന്.... നേരത്തെ ആ പെയിന്റ് അടി അവിടെ നടക്കാൻ കാരണം ഈ റൂമിലെ കണ്ണാടി ഉടഞ്ഞു കിടപ്പുണ്ട്..

മ്മള് പിന്നെ അതൊന്നും നോക്കാതെ അവിടെയെല്ലാം അരിച്ചു പെറുക്കി മ്മടെ ഊപ്പാട് തകർന്നതല്ലാതെ ഒരു കോപ്പും കിട്ടിയില്ല..... അതിന്റെ ദേഷ്യത്തിൽ മ്മള് മീററിന് താഴെയുള്ള ഡ്രോയർ തുറന്ന് അതിനുള്ളിലുള്ള ആ പുട്ടിയുടെ മേകപ്പ് ബോക്സിൽ വെള്ളം കോരി ഒഴിച്ചു തൃപ്തിയടഞ്ഞു കൊണ്ട് അവിടെന്നിറങ്ങി..... ഇനി എങ്ങോട്ട് പോകും എവിടെ തീരെയും എന്ന് ആകെ കൺഫ്യൂഷൻ അടിച്ചു നിന്നു നോക്കിയപ്പോഴാണ്....മ്മള് നിൽക്കുന്നതിന്റെ മുന്നിൽ കുറച്ച് ദൂരയുള്ള ഒരു റൂമിൽ നിന്നും ആ റാസിക് ഇറങ്ങി വരുന്നത് കണ്ടത്..... എന്തൊക്കെയോ പേപ്പറുമായി അതിലേക്ക് കണ്ണും നട്ടു കൊണ്ട് നേരെ വന്നതും.....മ്മള് പെട്ടെന്നവിടെ നിന്നും ഒഴിഞ്ഞുമാറിയതും നടന്നടുത്ത ആള് മ്മളെയും മറികടന്ന് സ്റ്റെയർ ഇറങ്ങിപ്പോയി.....

ഇനി ആകെ ആ റൂം കൂടെയുണ്ട് തിരയാൻ അവിടെയും ഇല്ലെങ്കിൽ ഇനി എന്ത് എന്ന ചോദ്യം ബാക്കി നിൽക്കെ ഞാൻ പതിയെ ആ റൂം ലക്ഷ്യംവെച്ച് നടന്നു..... റൂമിനു മുന്നിലെത്തിയതും പതിയെ ഹാൻഡിൽ പിടിച്ചു താഴ്ത്തി കതക് തുറന്ന് അകത്തേക്ക് കയറി.... അകത്തേക്ക് കയറി ചുറ്റുമൊന്നു വീക്ഷിച് ഇനി ഇവിടെ തിരച്ചിൽ ആരംഭിക്കാമെന്നുള്ള രീതിയിൽ മുന്നോട്ടു നടന്നതും.....പെട്ടെന്നാണ് എന്റെ തൊളിലായി സ്പർശനമേറ്റത്.. മ്മളൊരു വിറയലോടെ പതിയെ തിരിഞ്ഞു നോക്കിയതും.....മ്മടെ മുന്നിലായി കൈയും കെട്ടി നിൽക്കുന്ന ശാഫിറയെ കണ്ട് ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ തറഞ്ഞു നിന്നു പോയി..... മ്മളെ കണ്ടതും ഒരു ഭാവവ്യത്യാസവുമില്ലതെ ചോദിച്ചു... "മേടം എന്താണിവിടെ..... മറ്റേ റൂമിലുള്ള വാഷ്റൂമിലേക്ക് പോയതല്ലായിരുന്നോ...... എന്നിട്ട് ഇപ്പോൾ ഈ റൂമിൽ എന്താണ് കാര്യം...."

ന്നുള്ള അവളുടെ ചോദ്യത്തിന് എന്ത് ഉത്തരം പറയണം എന്ന് ആലോചിച്ച് അന്താളിച്ചു നിന്നു.... എങ്ങിനെയൊക്കെയോ കൈകൊണ്ട് അറിയാതെ വഴിതെറ്റി വന്നതാണെന്ന് പറയാൻ ശ്രമിച്ചെങ്കിലും ആ പൊട്ടത്തി ക്ക് എന്റെ ആംഗ്യഭാഷ മനസ്സിലാവാത്തത് കൊണ്ട് കണ്ണും മിഴിച്ചു നോക്കി നിന്നതും.....മ്മള് പോകുവാണ് ആംഗ്യം കാണിച് പെട്ടെന്ന് അവളെ മറികടന്ന് പോകാൻ ഒരുങ്ങവേ കട്ടിലിൽ കാല് ഇടിച്ചതും..... വേദന കൊണ്ട് മ്മള് ഉമ്മാന്ന് വിളിച്ചു പോയി.....മ്മടെ ഉറക്കെയുള്ള ശബ്ദത്തിൽ അവൾ കേട്ടു എന്ന് മനസ്സിലാക്കിയതും.....അവള്.....മ്മളെ തടഞ്ഞു നിർത്തി കൊണ്ട്.... "ഹേയ് നിങ്ങൾ താഴെയുള്ളവരുടെ കൂട്ടത്തിൽ വന്നതല്ലേ.....

അവർക്ക് മലയാളം അറിയില്ലല്ലൊ.... പക്ഷേ നിങ്ങൾ ഇപ്പൊ വിളിച് കരഞ്ഞത്....സത്യം പറഞ്ഞോ.... നിങ്ങളാരാണ്...." ന്ന് ചോദിചോണ്ട് മ്മടെ മുഖത്തിന് നേരെ കയ് ഉയർത്തിയതും....മ്മള് പെട്ടെന്ന് തന്നെ ഒഴിഞ്ഞു മാറി റൂമിനു വെളിയിലേക്കിറങ്ങാൻ ശ്രമിക്കും മുന്നേ എന്റെ കൈകളിൽ പിടി വീണിരുന്നു...... മ്മടെ മുഖം കാണാതെ അവളിൽ നിന്നും കുതറി മാറി ഓടാൻ ശ്രമിക്കും മുന്നേ അരയിലൂടെ ചുറ്റിവരിഞ്ഞ് പിടിച്ചു വെച്ചതും....മ്മള് ബലമായി ആ കൈകൾ വേർപെടുത്തൽ ശ്രമിക്കുന്നതിനിടയിൽ കാല് സ്ലിപ് ആയി രണ്ടുപേരും കൂടെ നിലത്തോട്ട് മറിഞ്ഞുവീണു.... അവളിൽ നിന്നും കുതറിമാറാൻ ശ്രമിച്ചെങ്കിലും..... പിടി വിടാതെ മുറുകെ പിടിച് മ്മടെ മൂടുപടം മാറ്റാൻ ശ്രമിക്കവേ....

മ്മള് ഒരു വിധം ആ കൈ അടർത്തിമാറ്റി ചാടി എണീറ്റ് ഓടാൻ നിന്നതും.....മ്മടെ പുറകെ വന്ന അവൾ എന്റെ കയ്യിൽ പിടിച്ചു വലിക്കും മുന്നേ അവളിലേക് തിരിഞ്ഞു നിന്ന് മ്മള് തിരിച്ചു അവളുടെ കയ്യിൽ കയറി പിടിച്ചു.... ഇനി മ്മടെ മുഖം അവൾക്കു മുന്നിൽ വെളിവാകാൻ പാടില്ലന്ന് ഉറപ്പിച്ചു കൊണ്ട് അവളുടെ കൈകൾ പിടിച്ചു പുറകിലേക്ക് തിരിച്ചു കൊണ്ട് അടുത്തുള്ള കസേരയിൽ വലിച്ചിരുത്തി...... നിലത്ത് കിടന്നിരുന്ന ഒരു ഷാൾ കാല് കൊണ്ട് വലിച്ചെടുത് ആ കൈകൾ പുറകിലേക്ക് മടക്കി പിടിച്ചു കെട്ടിയിട്ടു..... കെട്ടഴിച്ചു വിടാൻ അവൾ അലറിയതും മ്മള് പെട്ടെന്ന് തന്നെ അവളുടെ വാ പൊത്തി പിടിച്ചു ഇനി അവളുടെ ശബ്ദം കേട്ട് ആരും വരാതിരിക്കാൻ വേണ്ടി....

പിന്നെയും അവൾ അലറി വിളിക്കാൻ ശ്രമിക്കവേ ഞാൻ അടുത്തുള്ള ഒരു സ്റ്റാൻഡിൽ നിന്ന് ഒരു ടവ്വൽ എടുത്ത് അവളുടെ വായിൽ തിരുകി വെച്ചു....... ഇനിയും സമയം വൈകിയാൽ ഇവളെ അന്വേഷിച്ച് ആരെങ്കിലും വരും അതിനു മുന്നേ തിരഞ്ഞു കണ്ട് പിടിക്കൽ അത്യാവശ്യമാണെന്ന് കരുതി മ്മള് കൂടുതലൊന്നും ചിന്തിക്കാതെ അവിടെ ആകെ തിരഞ്ഞു......എവിടെ തിരഞ്ഞിട്ടും അങ്ങനെ ഒരു ഡോക്യുമെന്റ് കൈയിൽ കിട്ടാതെ വന്നതും മ്മള് നിരാശയോടെ ബെഡിലായി ഇരുന്നു..... ഇനി ചിലപ്പോൾ അത് ഇവിടെ ഇല്ലെങ്കിലോ.... സേഫ് ആയിട്ട് വേറെ വല്ലോടത്തുo വെച്ചിട്ടുണ്ടെങ്കിൽ..... എന്നെല്ലാം ചിന്തിച്ചതും.....

മ്മൾക് ഇത്രയും ബുദ്ധിമുട്ടി ഇവിടെ വന്നു ഒന്നും ലഭിക്കാത്തതിന്റെ ദേഷ്യം കൊണ്ട് കൈ ആഞ്ഞു വീശിയതും......മ്മടെ കൈതട്ടി മേശയിൽ നിന്ന് ഒരു ഫ്ലവർ വൈസ് താഴെ വീണു പൊട്ടിചിതറി...... പെട്ടന്ന് ഞെട്ടി തിരിഞ്ഞു അങ്ങോട്ടു നോക്കിയപ്പോൾ ആ പൊട്ടിച്ചിതറി കിടക്കുന്നതിൽ നിന്നും ഒരു കുഞ്ഞു പേപ്പർ ചുരുൾ വെളിയിലായി വീണു കിടക്കുന്നു.....ആ പേപ്പർ ചുരുൾ കണ്ടതും....മ്മള് അതെന്താണെന്നുള്ള രീതിയിൽ ബെഡിൽ നിന്നെണീറ്റ് പതിയെ നടന്ന് അങ്ങോട്ടേക്കടുത്തതും..... കസേരയിലിരുന്ന് ആ പുട്ടി എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.....അവളുടെ ആ കാട്ടിക്കൂട്ടൽ കണ്ടതും.....ഇങ്ങട് വന്നു ഒന്നും കിട്ടാത്തതിലെ ദേഷ്യവും കൊണ്ട് മ്മക്ക് എരിഞ്ഞു കയറി......

അപ്പോൾ തന്നെ മ്മള് തിരിഞ്ഞു നടന്നു അവളുടെ മുന്നിൽ ചെന്ന് നിന്ന് മുഖത്തിട്ടൊന്ന് കൊടുത്തു.... മിണ്ടാതെ അടങ്ങി നിന്നോണം....ന്ന് കൈകൊണ്ട് വാണിംഗ് കൊടുത്തു.....മ്മടെ ശബ്ദം കെട്ട് തിരിച്ചറിഞ്ഞാലോ എന്നുള്ളതുകൊണ്ട് മ്മള് മിണ്ടാതെ നിന്നു..... പിന്നെ അവളിൽ നിന്നും തിരിഞ്ഞു കൊണ്ട് ആ പേപ്പർ ലക്ഷ്യം വെച്ച് നടന്നു പതിയെ കുനിഞ്ഞ് ആ പേപ്പർ കൈയ്യിലെടുത്തു നിവർത്തി നോക്കിയതും......മ്മടെ കണ്ണുകൾ അത്ഭുതത്തോടെയും സന്തോഷത്തോടെയും വിടർന്നു.... ഹെവൻ മുബാറക് ഇൻഡസ്ട്രീസ്ന്റെ പവർ ഓഫ് അറ്റോണി ആയിരുന്നു അത്..... അത് കണ്ടതും മ്മള് സന്തോഷത്തോടെ ചെക്കനെ അറിയിക്കാൻ വേണ്ടി.....

അവനെ വിളിച്ചപ്പോഴാണ് മറുപുറത്തു നിന്നും പ്രതികരണം ഒന്നും കേൾക്കുന്നില്ല...... അപ്പോഴാണ് മ്മള സത്യം മനസ്സിലാക്കിയത്.... കാതിൽ നിന്നും ബ്ലൂടൂത്ത് സ്പീക്കർ കളഞ്ഞു പോയിരിക്കുന്നു..... നേരത്തെ നടന്ന പിടി വലിയിൽ ഊർന്ന് വീണുകാണും.....ന്ന് ചിന്തിച്ചു അതിനുവേണ്ടി മ്മള് അരണ്ട വെളിച്ചത്തിൽ ആ റൂം മുഴുവൻ തിരഞ്ഞെങ്കിലും.... അതു കണ്ടെത്താൻ സാധിച്ചില്ല..... അതിനിടയ്ക്ക് കസേരയിൽ കെട്ടിയിട്ട നിലയിലുള്ള അവള് മോചന പെടുവാൻ ശ്രമിച്ചുകൊണ്ടിരുന്നു......അതിനിടയിൽ എന്തൊക്കെയോ പറയുന്നുണ്ട്.....മ്മള് പിന്നെ ആ ഭാഗത്തെ നോക്കിയില്ല..... ഒത്തിരി തിരഞ്ഞിട്ടും അത് കിട്ടാതെ വന്നതും...മ്മളിനി എങ്ങനെ അവനെ കോൺടാക്ട് ചെയ്യുമെന്ന് കരുതി ആകെക്കൂടെ ടെൻഷൻ അടിച്ചു കൊണ്ട് ഇനി എന്തും വരട്ടെന്നുള്ള രീതിയിൽ ആ പേപ്പറും പിടിച്ചു കൊണ്ട് പെട്ടെന്ന് വെളിയിൽ ഉറങ്ങി.....

ഇറങ്ങിയപ്പോൾ ആണ് ആ കെട്ടിയിട്ട പുട്ടിക്ക് കൊടുത്തത് പോരാ ന്ന് തോന്നി തിരിച്ചു അകത്തേക്കു മടങ്ങി ചെന്നു.....അവളുടെ തിരു മോന്ത കണ്ടാൽ മ്മൾക് മ്മടെ ചെക്കനെതിരെ കളിച്ച ഡ്രാമ മനസ്സിൽ വന്നതും....മ്മളിൽ ഉയർന്നു വന്ന ദേഷ്യത്തോടെ മ്മള് പെട്ടന്ന് വാഷ്‌റൂമിൽ പോയി ഒരു ഒരു മഗ്ഗിൽ വെള്ളവുമായി വന്ന് ആ കോപ്പിന്റെ മുഖത്തേക്ക് ആഞ്ഞൊഴിച്ചു..... പതിയെ അവൾക്ക് അരികിലേക്ക് നിന്നുകൊണ്ട് കഴിവതും ശബ്ദം മാറ്റി കൊണ്ട് പറഞ്ഞു... "പോയി തേച്ചുകഴുകി കളയടി നിന്റെ നശിച്ച മനസിനെ....നന്നാവാൻ നോക്കടി......" ന്ന് പറഞ്ഞതും അവൾ അവിടെന്ന് മ്മളെ എന്തൊക്കെയോ പറയാൻ ശ്രമിച്ചതും....മ്മള് പതിയെ ആ മുഖത് ഒന്ന് തട്ടിയിട്ട് ബൈ....

ന്നുള്ള രീതിയിൽ കൈവീശി പെട്ടെന്ന് റൂമിനു വെളിയിൽ ഇറങ്ങിയതും..... എതിരെവന്ന ആളുമായി കൂട്ടിയിടിച്ചു മ്മടെ കയ്യിൽ നിന്നും ആ പേപ്പർ നിലത്തോടു വീണതും....അതിന് പുറകെ വീഴാൻ പോയ മ്മളെ പിടിച്ചു കൊണ്ട്.... "സോറി മേടം....." ന്ന് പറഞ്ഞുകൊണ്ട് മ്മടെ കയ്യിലേക്ക് ആ പേപ്പർ വച്ച് തന്നു..... തിരികെ അവൻ റൂമിലേക്ക് കടന്നതും..... ഇനി ഒരു നിമിഷം പോലും ഇവിടെ നിൽക്കാൻ പാടില്ലന്ന് മ്മടെ മനസ്സ് മന്ത്രിചു..... അവന് അകത്തു ചെന്ന് ആ പുട്ടിയെ കണ്ടാൽ.....മ്മളെ കുറിച്ച് അവള് എന്തെങ്കിലും പറയുന്നതിനു മുന്നേ എനിക്ക് വീടിനു വെളിയിൽ ഇറങ്ങിയെ പറ്റു..... ന്ന് വിചാരിച്ചു കൊണ്ട് മ്മള് പെട്ടെന്ന് തന്നെ സ്റ്റെയർ ഇറങ്ങി ഓടാൻ ശ്രമിക്കവേ മ്മള്കെതിരെയായി റാസിക് വരുന്നത് കണ്ടു

ഇനി താഴോട്ടു പോകുന്നത് അത്ര പന്തിയല്ലന്നുള്ള രീതിയിൽ മ്മള് തിരിഞ്ഞതും.... ആ റസിഖിന്റെ റൂമിൽ നിന്നും ഇറങ്ങിയ ഷാഹിൽ മ്മളെ കണ്ട് ഉറക്കെ... "നിൽക്കവിടെ....." ന്ന് പറഞ് മ്മളെ അടുത്തേക് ഓടിയടുക്കവേ.....മ്മളിനി എന്ത് ചെയ്യും എന്ന് അറിയാതെ അവന്റെ വരവിൽ അന്താളിച്ചു നിന്നു പോയി..... എന്റെ നേരെ ചീറി പാഞ്ഞു വരുന്ന അവന്റെ പിന്നാലെ ഷാഫിറയെ കൂടെ കണ്ടതും.....മ്മള് പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നതും....മ്മടെ തൊട്ടടുത്തെത്തിയ അവൻ പെട്ടെന്ന് മ്മടെ കൈകളിൽ പിടിക്കാനാഞ്ഞതും......

അവിടെയാകെ ഇരുട്ടു പരന്നു... ആ ഒരു നിമിഷത്തിൽ മ്മള് അവർക്കെതിരെയുള്ള ഭാഗത്തോട്ട് ഓടിയതും......പെട്ടന്നാണ് രണ്ടു കൈകൾ മ്മളെ പിടിച്ചു വലിച്ചത്.....ആ കയ്യുടെ ഉടമ ഞൊടിയിട കൊണ്ട് അവിടെയുള്ള കതക് തുറന്നു അങ്ങോട്ട് വലിച്ചതും.....വലിയുടെ ആകാത്തത്തിൽ മുന്നോട്ട് ആഞ്ഞു പോയതും......ആ നെഞ്ചോട് ചേർന്നിരുന്നു...... ആ ചേർത്ത് വെച്ച കൈകളുടെ ഉടമയുടെ നെഞ്ചിടിപ്പ് കൊണ്ട് തന്നെ ആ സാന്നിധ്യം എന്നിൽ ഒരു ആശ്വാസം ഉണർത്തിയതോടൊപ്പം ചൊടികളിൽ പുഞ്ചിരി വിരിയവേ പതിയെ ആ പേര് മന്ത്രിച്ചു.... 🔥രാവണൻ🔥...............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story