രാവണ പ്രണയം🔥 : ഭാഗം 11

Ravana Pranayam Novel

എഴുത്തുകാരി: അമീന

പുറകിലേക്കായി അവളുടെ തല ചാഞ്ഞതും.......... പെണ്ണിന്റെ കഴുത്തിലായി ഉള്ള കത്തിയാൽ വരഞ്ഞ ചുവന്ന പാട് കണ്ടതും മ്മള് തറഞ്ഞു നിന്നു........... അപ്പോൾ തന്നെ "മെഹക്......." ന്ന് വിളിച്ചു പെണ്ണിനെ കുലുക്കിയതും.........ആരോ കതക് തുറന്ന് അകത്തോട്ടു വന്നതും ഒരുമിച്ചായിരുന്നു......... മ്മളൊന്ന് തിരിഞ്ഞു നോക്കിയതും....... കണ്ടത് പകച്ചു നിൽക്കുന്ന അർഷിയെ ആണ്.... അപ്പോൾ തന്നെ ആ തെണ്ടി.... "സോറി റൂം മാറി പോയി... ഞാൻ അലൻ നെ തിരഞ്......." ന്ന് പറഞ്ഞോണ്ട് പെട്ടന്ന് തന്നെ തെണ്ടി തിരിഞ്ഞു നടക്കാൻ ഒരുങ്ങി...... അപ്പോൾ തന്നെ അവിടെ സ്റ്റോപ്പ്‌ ആയിട്ട് തിരിഞ്ഞു നിന്ന കണ്ണ് തിരുമുന്നു.... ഇവനെ ഞാനിന്ന്..... "ഡാ കോപ്പേ നിന്ന് കളിക്കാതെ ഇതിനെ ഒന്ന് പിടിക്കട..... ബോധം പോയേക്കുവാ......." ന്ന് മ്മള് പറയലും..... അവന് ഓടി വന്നു പിടിക്കാൻ ആഞ്ഞതും.... "തൊട്ട് പോകരുത് ന്നെ.... " ന്നും പറഞ്ഞോണ്ട് ബോധം പോയ വട്ട് ഉണ്ട് എണീറ്റ് നിക്കുന്നു..... "ദേ.... മ്മളെ തൊട്ടാൽ ഉണ്ടല്ലോ..... മനുഷ്യനെ ഒന്ന് മനഃസമാധാനത്തിൽ ടെസ്റ്റ്‌ ചെയ്യാനും സമ്മതിക്കൂല്ലേ......." "ടെസ്റ്റോ......ഡാ ഇതെതാടാ പുതിയ അവതാരം...... " ന്ന് ആ വന്ന ചെക്കൻ രാവണനോട് ചോദിച്ചതും.... അതിനിടയിൽ കയറി മ്മള് പറഞ്ഞു..... "

അവതാരം ഇയാളുടെ...... എല്ലാം കോളാക്കി നിക്കുന്നെ കണ്ടില്ലേ.... " "അല്ല പെങ്ങളെ.......മ്മള് എന്ത് കോളാക്കിയെന്ന പറയുന്നേ...... " "ഒന്നും ഇല്ല.... ഇടിച്ചു കയറി വന്നു നിന്നിട്ട്. ...... മ്മടെ ചെക്കന് മ്മളെ ഇഷ്ടം ഉണ്ടോന്ന് ടെസ്റ്റ്‌ ചെയ്തതല്ലേ...... ഒക്കെ കുളമാക്കിലെ ഇങ്ങള്....." "ചെക്കനൊ..... ആര്.... " "ദേ കലിപ്പിൽ മ്മളെ ഇപ്പൊ വിഴുങ്ങും ന്ന നിലയിൽ നിൽക്കുന്നില്ലേ...... ഇങ്ങേരു തന്നെ....." ന്ന് മ്മള് രാവണനെ ചൂണ്ടി പറഞ്ഞപ്പോൾ...... ആ വന്നവൻ ഉണ്ട് ആദ്യം കണ്ണുംതള്ളി നിന്നിട്ട് പിന്നെ വായും പൊത്തി ചിരിക്കുന്നു..... "ഡാ അലൻ.... ഏതാടാ ഈ പെണ്ണ്....എന്തൊക്കെയാ ഇവൾ വിളിച്ചു പറയുന്നത്........ " "ഡാ അതിന് വട്ട..... " ന്ന് ആൾക്ക് മറുപടിയായി രാവണൻ പറഞ്ഞതും..... മ്മള് പിന്നേം ഇടയിൽ കയറി....... " വട്ട് നിങ്ങടെ........" ന്ന് പറഞ്ഞതെ ഓർമ ഒള്ളു........ ആള് കനപ്പിച്ചൊന്ന് നോക്കിയതും മ്മള് ട്രാക്ക് മാറ്റി വന്നവനോടായി പറഞ്ഞു......... "അതിനും മാത്രം മ്മള് എന്താ വിളിച്ചു പറഞ്ഞെ..........അതൊക്കെ പോട്ടെ ഇതൊക്കെ ചോയ്ക്കാൻ നിങ്ങൾ ആരാ...." "പെങ്ങളെ മ്മള് ദ ഈ നിൽക്കുന്ന നിന്റെ ചെക്കന്റെ......" "ഡാ..... " (രാവണൻ )വിത്ത്‌ കലിപ്പ്......

"സോറി ഡാ........ ഇവന്റെ ഫ്രണ്ടും അതിലുപരി ഈ കോളേജിലെ സാർ ആയിട്ടും വരും......പേര് അർഷാദ്........." ന്ന് ആള് പറഞ്ഞതും.....മ്മള് ഒരു ഒഴുക്കിൽ...... "ഓ സാർ ആണോ..... അപ്പോൾ തന്നെ ക്ലിക്ക് ആയതും........മ്മള് ഞെട്ടിക്കൊണ്ട്........ "ന്ത്‌ സാർ ആണോ......... സോറി സാർ...... മ്മള് അറിയാതെ എന്തൊകെയോ.......... അപ്പൊ ഇങ്ങള് സംസാരിക്കി മ്മള് പോട്ടെ......" ന്ന് മ്മള് ചമ്മിയ ചിരിയാലെ പറഞ്ഞോണ്ട് പുറത്തോട്ടിറങ്ങി....... ഇറങ്ങിയ മ്മള് അവിടെ സ്റ്റക്ക് ആയി നിന്ന് അവരിലേക് തിരിഞ്ഞോണ്ട് കുറച്ച് നാണം മുഖത്തു ഫിറ്റ്‌ ചെയ്ത് രാവണനോടായി പറഞ്ഞു....... "ഓയ്..... അപ്പൊ മ്മള് വരട്ടെ ഇക്ക........" ന്നും പറഞ്ഞു പുറത്തോട്ട് ഒരോട്ടം ആയിരുന്നു.... അപ്പോൾ തന്നെ അകത്തൂന്ന് എന്തോ വീണുടയുന്ന സൗണ്ട് കേട്ടതും....... മ്മള് മനസ്സിൽ പറഞ്ഞു.... കലിപ്പ് മോഡ് ഈസ്‌ ഓൺ.... ന്ന് പറഞ് പുഞ്ചിരിച്ചോണ്ട് നേരെ ക്ലാസ്സിലേക്ക് വിട്ടു..... "ബ്ലഡി...... ഷിറ്റ്....." ന്നും പറഞ്ഞോണ്ട് അടുത്തുള്ള ചെയറിൽ ആഞ്ഞു ചവിട്ടിയതും........ മ്മടെ കലിപ്പ് കണ്ടു അർഷി അപ്പോൾ തന്നെ മ്മളെ പിടിച്ചു വെച്ചു ചോദിച്ചു..... "അലൻ..... ന്താടാ പറ്റിയെ.... നി ഒന്ന് കൂൾ ആക്.... യെന്തൊക്കെയാ ഇവിടെ നടന്നത്.... ഒരു കൂസലും ഇല്ലാണ്ട് ഇവിടെന്ന് പോയവൾ ആരാടാ.... "

"അർഷി നി മിണ്ടാത പോയെ...... അല്ലേലെ മ്മൾക് മ്മടെ കലിപ്പ് നിയന്ത്രിക്കാൻ പറ്റുന്നില്ല..... ആ ഊളയുടെ കാര്യം കൊണ്ട് മ്മൾക് തലവേദന ആയിരിക്ക..... " "ഒക്കെ...... മ്മള് ചോദിക്കുന്നില്ല..... അതൊക്കെ ചോദിക്കാൻ മ്മള് ആരാ..... " "ഡാ കോപ്പേ...... നി എന്റെന്ന് മേടിക്കും......... അല്ലേൽ തന്നെ ആ പോയ സാധനം കാരണം മ്മൾക് സമാധാനം ഇല്ല....... അതിനിടയിൽ നിന്റെ സെന്റി കൂടെ....." "ഇല്ല....... മ്മള് സെന്റിയടിക്കുന്നില്ല.... നി കാര്യം പറഞ്ഞാൽ മതി....." ന്ന് ചെക്കൻ ഇളിച്ചോണ്ട് പറഞ്ഞതും....... മ്മള് ഒന്ന് നെടുവീർപ്പിട്ട് കലിപ്പ് ഒന്ന് കണ്ണടച്ച് നിയന്ത്രിച്ചോണ്ട് കസേരയിൽ ഇരുന്നു..... അപ്പോൾ തന്നെ അവന് മ്മടെ തൊട്ടടുത്തെക് ചെയർ നീക്കിയിരുന്നതും........ മ്മള് തുടക്കം മുതൽ ഇന്നിവിടെ നടന്നത് വരെയുള്ള കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു..... അതെല്ലാം കേട്ട് കഴിഞ്ഞതും............... ചെക്കൻ ചാടിയെണീറ്റോണ്ട് അടുത്തുള്ള ടേബിളിലെ ബോട്ടിൽ എടുത്ത് ഉണ്ട് വെള്ളം കുടിക്കുന്നു.... കുടിക്കൽ കഴിഞ്ഞതും...... മ്മടെ തൊട്ടടുത്തു വന്നൊണ്ട് ചോദിച്ചു.... "ഡാ അലൻ..... നി ഇപ്പോ പറഞ്ഞത് ഒക്കെ സത്യം ആണോ........ അവൾ നിന്നെ പ്രൊപ്പോസ് ചെയ്തോ.... അതും നിന്റെ റൂമിൽ കയറി..... ഇന്ക് വിശ്വാസം വരുന്നില്ലട..... ന്നാലും പറയാതിരിക്കാൻ വയ്യ..... നിന്നോട് ഒക്കെ യേറ്റുമുട്ടണേൽ...... അവൾക് അഭാര ഗഡ്സ് ആയിരിക്കുമല്ലോ...." "ഖഡ്സ് അതൊക്കെ നിർത്തി കൊടുക്കുന്നുണ്ട്...... മ്മളെ ശരിക്ക് അറിയില്ല........

ഇതിനൊരു തിരിച്ചടി മ്മള് കൊടുത്തിരിക്കും........" ന്ന് മ്മള് പറഞ്ഞതും.....ബെൽ അടിച്ചതും ഒരുമിച്ചായിരുന്നു...... അപ്പോൾ തന്നെ അവന്... "ഡാ ഇനി മ്മൾക് അവളുടെ ക്ലാസ്സിൽ ആണ്..... സൊ...... നിന്നെ പ്രൊപ്പോസ് ചെയ്ത അവളെ ഒന്ന് പരിചയപെട്ടിട്ട് വരാം മോനെ...... " ന്ന് പറഞ്ഞു ആ കോപ്പൻ ഇളിച്ചോണ്ട് ഇറങ്ങി പോയി...... ഇവനിത്...... അവൾക്കുള്ള ഡോസ് ഇന്ന് രാത്രി മ്മള് കൊടുത്തിരിക്കും.....അതോടെ അവളുടെ തുള്ളൽ അവിടെ നിൽക്കും..... അല്ലേൽ നിർത്തിക്കും അലൻ....... ന്നൊക്കെ മനസ്സിൽ വിചാരിച് മ്മള് നേരെ വിട്ടു ക്ലാസ്സിലേക്ക്...... മാരിയുടെ ക്ലാസ്സിൽ ആണ് ഈ ഹവർ....... ***************** മ്മള് മൂളി പാട്ടും പാടി ക്ലാസ്സിലേക്ക് കയറി ചെന്നപ്പോൾ ഉണ്ട് സിനു ഷാദി കൂടെ അങ്ങടും ഇങ്ങടും പറഞ്ഞോണ്ട് തല്ല് കൂടുന്നു.......... മ്മള് അപ്പോൾ തന്നെ അവരുടെ ഇടയിൽ കയറി ഇരുന്നോണ്ട് കാര്യം ചോദിച്ചപ്പോൾ....... പെണ്ണ് സിനു നെ നോക്കി പുച്ഛിച്ചു വിട്ടു..... അവനുണ്ട് തിരിച്ചുo അതുപോലെ..... മ്മള് കാര്യം ചോദിച്ചപ്പോൾ അവന് പറയുന്നത് കേട്ടതും കേട്ട് ഉറക്കെ ചിരിച്ചു..... അവന് പറയാ അവന് ഒരു കുട്ടിയെ ഇഷ്ടം ആണെന്ന്......... ന്താ പറയാ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആണോലോ..... ആരാ കക്ഷി ന്ന് ചോദിച്ചപ്പോൾ അവന് പറഞ്ഞത് കേട്ട് സ്വിച്ചിട്ട പോലെ മ്മടെ ഇളി നിന്ന്........

അപ്പോൾ തന്നെ ഞെട്ടിക്കൊണ്ട്........ "ന്ത്‌.... " ന്ന് ചോദിച്ചതും....... അവന് ഇളിച്ചോണ്ട് പറഞ്ഞു..... "ഡി...... സത്യം ആയിട്ടും മ്മൾക് അറിയില്ലായിരുന്നു മാരിയ അലൻ സാർ ന്റെ പെങ്ങൾ ആണെന്ന്..... ഇന്ന് ആ പ്രശ്നം ഉണ്ടായപ്പോൾ ആണ് അറിഞ്ഞത് തന്നെ..... " "ന്നാലും ന്റെ ചെക്കാ പുലിമടയിലേക്കായല്ലോ നിന്റെ നോട്ടം....... അത് ഒക്കെ....അത് അങ്ങനെ സംഭവിച്ചു പോയി ന്ന് കരുതാം......... അതിന് ഇതിന്റെ മോന്ത എന്താ ഇങ്ങനെ വീർത്തു ഇരിക്കുന്നെ......" "അതോ...... അത് ഈ കാര്യം നിന്നോട് ഇവൾ പറയാം ന്ന് പറഞ്ഞു..... അതിന് മ്മള് സമ്മതിക്കാതെ നിന്നോട് പറഞ്ഞതിന..... " "അയ്യേ.... അതിനാണോ ഷാദി.... ഡി വിട്ടു കള..... ചിൽ ഗെൾ...." ന്ന് പറഞ്ഞു പെണ്ണിനെ ഒക്കെ ആക്കിയിട്ട് മ്മള് സിനുനോട്‌ ചോദിച്ചു....... "ഇത് പറ സിനു..... ഇനി എന്താ നിന്റെ തീരുമാനം...... " "എന്ത് തീരുമാനിക്കാൻ.......അങ്ങേരെ മ്മൾക് പേടി ഒക്കെ തന്നെയാണ്......അത് കരുതി .......മറക്കാൻ ഒന്നും മ്മളെ കൊണ്ടാവില്ല....... മ്മള് അവളേം കൊണ്ടേ പോകു......." "ഇജ് മുത്താടാ മോനെ ... സണ്ണി കുട്ടാ........ നി എങ്ങാനും ഒഴിഞ്ഞു ന്ന് പറഞ്ഞാൽ നിന്നെ പഞ്ഞിക്കിടാൻ നിൽക്കുവായിരുന്നു......... സ്നേഹം അത് പേടിച്ചോണ്ട് പിന്മാറാൻ ഉള്ളതല്ല......... മ്മളെ പോലെ വെട്ടി തുറന്നു പറയണം........

" ന്ന് മ്മള് ആ ഫ്ലോയിൽ അങ്ങട് പറഞ്ഞതും........ അത് കഴിഞ്ഞിട്ടാണ് മ്മള് ഇപ്പൊ എന്താണ് വിളിച്ചു കൂവിയത് ന്ന് ഓർത്തത്.... മ്മള് പിന്നെ പെട്ടുന്ന് മനസിലായത്....... ഉണ്ടാക്കണ്ണും ഉരുട്ടി ആ രണ്ടും മ്മളൊട് എല്ലാം ഇങ്ങട് പോരട്ടെ ന്ന് പറഞ്ഞപ്പോൾ ആണ്....... മ്മള് അതിന് വേണോ വെണ്ടയൊന്ന് കരുതി നിന്നതും......... രണ്ടും കൂടെ പിണങ്ങാൻ നിന്നതും..... മ്മള് പിടിച്ചു വെച് പറഞ്ഞു.... "ഡാ.......... ഡി...." "ഡാഡിയോ... " (ഷാദി ) "ഡാഡിയല്ല മമ്മി....... ദേ നിങ്ങൾക് കേൾക്കണോ അതോ... " "ഇജ്ജ് പറയ്‌ മുത്തേ...." (സിനു ) "ഒന്നും ഇല്ലഡാ........ന്താന്ന് വെച്ചാല്...... മ്മൾക് വന്ന അന്നേ ആളിൽ ഒരു സ്പാര്ക് തോന്നിയത......... അത് ഇപ്പഴാ പറയാൻ പറ്റിയെ....." "പറ്റിയെ ന്നോ.... ആരാ കക്ഷി.............. "(ഷാദി )..... "വേറാര്....... ദി ഗ്രേറ്റ്‌ അലൻ മുബാറക്..... മ്മടെ രാവണൻ...." ന്ന് മ്മള് പറയലും....... രണ്ടും ഞെട്ടിത്തരിച്ചോണ്ട് വിശ്വാസം വരാതെ... "ആണോ......" ന്ന് ചോദിച്ചതും...... മ്മള് ആണെന്ന് ഇളിച്ചോണ്ട് തലയാട്ടി.... അപ്പൊ തന്നെ രണ്ടു കൂടെ മ്മളെ കെട്ടിപിടിച്ചു പറഞ്ഞു..... "പൊളിച്ചു മുത്തേ........അങ്ങേരുടെ കലിപ്പ് സ്വഭാവത്തിന് നീയാ ബെസ്റ്റ്...... " (ഷാദി ) ന്നിട്ട് ആള് എന്ത് പറഞ്ഞു...." (സിനു ) "കൊന്നില്ലന്നെ ഒള്ളു.... " "ആൾക്ക് സ്ത്രീകളോട് ന്തോ ഒരു വിരോധം ഉണ്ട്....

അത്ര പെട്ടന്ന് ഒന്നും വളക്കൽ നടക്കും ന്ന് തോന്നുന്നില്ല...." (ഷാദി ) "അതൊക്കെ അക്കു വളയ്ക്കും മോളെ......." ന്ന് മ്മളെ പറയലും........ അപ്പോൾ തന്നെ അവരുടെ സപ്പോർട്ട് മ്മൾക് ഓഫർ ചെയ്തു.... അപ്പോൾ തന്നെ സിനു മ്മളോട് ചോദിച്ചു...... "അക്കു ദേ നിന്റെ കഴുത്തിൽ ബ്ലഡ്‌.... എങ്ങനെ ആയതാ..... " "അത് ആ പരട്ട ജോൺ.... കത്തി വെച്ചപ്പോൾ പറ്റിയതാ... " "അക്കു ഹോപ്‌സിറ്റലിൽ പോണോ....... " ( ഷാദി ) "അയ്യേ... ഒന്ന് പോയെ... ഇത് ചെറിയ മുറിവാ.... അതൊക്കെ വിട്ടുകള...... " അങ്ങനെ പിന്നെ അവിടിരുന്ന് ഓരോന്നു തള്ളി മറിച്ചിടുമ്പോൾ ആണ് ആരോ ക്ലാസ്സിലേക്ക് കയറി വന്നത്....... നോക്കുമ്പ മ്മടെ ചെക്കന്റെ ചങ്ക് അർഷി സാർ ആണ്.... വന്നപാടെ സാർ മ്മളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... ഓ ഇങ്ങേരു കൊഴപ്പല്ല.... കലിപ്പ് കുറവാ..... പിന്നെ ന്യൂ സ്റ്റുഡന്റസ് ന്ന് പേരിൽ മ്മളെ പരിചയപെട്ടു.... ആള് തമാശയിലൂടെ ആണ് ക്ലാസ്സ്‌ എടുത്തത്..... ക്ലാസ്സ്‌ കഴിഞ്ഞു പോയപ്പോൾ ആള് മ്മളോട് വന്നു പതിയെ പറഞ്ഞു.... "പെങ്ങളെ അവനോട് കളിക്കുമ്പോൾ ഒന്ന് സൂക്ഷിച് കളിച്ചെക്ക്.......എല്ല് ബാക്കി ആയാൽ നിന്റെ വീട്ടാരുടെ ഭാഗ്യം...... " ന്നും പറഞ്ഞോണ്ട് ആള് പോയി.... അങ്ങനെ ഒരുവിധം ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞതും........... നേരെ വിട്ടു വീട്ടിലോട്ട്.... സിനു മ്മളെ കൊണ്ട് വിടാമെന്ന് പറഞ്ഞതാ......

മ്മള് മനഃപൂർവം വേണ്ടാന്ന് പറഞ്ഞു..... മ്മള് എങ്ങാനും രാവണന്റെ വീട്ടിലാണ് നിക്കുന്നത് ന്ന് അറിഞ്ഞാൽ മ്മളെ കുറിച് എല്ലാം പറയേണ്ടി വരും..... ഒരു അനാഥ ആണെന്നുൾപ്പടെ.... അവരുടെ മുന്നിൽ ഒരു സഹതാപം ആയി മാറാൻ മ്മൾക് കഴിയില്ല..... പലപ്പോഴും പറയാന് ഒരുങ്ങിയതാ.... ഓരോകാര്യങ്ങൾ കൊണ്ട് മുടങ്ങി...... ഇനി അവർ അറിയുമ്പോൾ അറിയട്ടെ..... ന്നൊക്കെ ആലോചിച്ചു മ്മള് ബസ് ഇറങ്ങി ഗേറ്റ് കടന്നു അകത്തൊട്ട് പോയി........ ചെക്കൻ ഇന്ന് നേരത്തെ എത്തിയുട്ടുണ്ട്....... ഒന്ന് ചെന്നു ഐ ലവ് യൂ പറഞ്ഞാലോ..... അല്ലേൽ വേണ്ട പിന്നെ പറയാം....... എടക്ക് എടക് പറഞ്ഞില്ലേൽ ചെക്കൻ അങ്ങ് മറന്നു പോകും..... അതിന് മ്മള് അനുവദിക്കില്ലടാ.... ന്നൊക്കെ മനസ്സിൽ കരുതി ചാടി തുള്ളി വീട്ടിലോട്ട് ഓടി കതക് തുറന്ന് അകത്തോട്ടു കയറിയതും...................... അകത്തു സോഫയിൽ ഇരിക്കുന്ന ആളെ കണ്ടു ഷോക്കടിച്ചു പോയി.... പിന്നെ മ്മള് അപ്പു ന്ന് വിളിച്ചോണ്ട് ഒരോട്ടം ആയിരുന്നു.... ഓടിച്ചെന്ന് ചെക്കനെ കെട്ടിപിടിച്ചു... "ഡാ അപ്പേട്ട....... നി യെങ്ങനെയാടാ ഇവിടെ........സർപ്രൈസ് ആയിപോയല്ലോ......." "അക്കു ഇത്താ....... മ്മള് പറഞ്ഞിട്ടുണ്ട് മ്മളെ അപ്പേട്ട ന്ന് വിളിക്കരുത് ന്ന്..... മ്മൾക് ഒരു നല്ല പേര് ഉണ്ട് അൻസിഫ്...... അല്ലേൽ അപ്പു.... ഇതൊരുമാതിരി അപ്പേട്ട....

ഒരുപാട് ഐജ് തോനിക്കുവാ.... " "ഡാ കുട്ടിത്തേവാങ്കെ....... അന്റെ ചെറിയ വായിലെ വലിയ സംസാരം ഇതുവരെ മാറിയില്ലേ....... നിനക്ക് 8 വയസ് അല്ലെ ആയുള്ളൂ..... " ന്നും പറഞ്ഞോണ്ട് ചെക്കന്റെ കയ്യിന് ചെറുതായി അടിക്കാൻ നിന്നതും........ അപ്പോൾ ആണ് മ്മള് അത് ശ്രദ്ധിച്ചത് കയ്യിൽ കെട്ടൊക്കെ..... കാര്യം ചോദിച്ചതും....... അങ്ങട് ആയി വന്ന ശാലുത്ത എല്ലാം വിവരിച്ചു തന്നു.... "അപ്പൊ ഇനിമുതൽ അപ്പു മ്മടെ കൂടെ..... നമുക്ക് ഒരു കലക്ക് കലക്കണ്ടേഡാ ചെക്കാ......" "പിന്നല്ലാതെ..... " ന്ന് അവൻ പറയലും....... ഇത്ത പറഞ്ഞു.... "കലക്കൽ ഒക്കെ അവിടെ നിക്കട്ടെ...... രണ്ടും ഒരു പ്രശനവും ഉണ്ടാകാതെ നിന്നോണം...... അവിടെ കാട്ടിക്കൂട്ടിയത് പോലെ ഇവിടെ എങ്ങാനും വല്ലതും ഒപ്പിച്ചാൽ ഉണ്ടല്ലോ..... " ന്നും പറഞ്ഞു ഇത്ത വാണിംഗ് തന്നൊണ്ട് പോയി.... പോണ പോക്കിൽ മ്മളോട് ഫ്രഷ് ആയി വരാൻ പറഞ്ഞു.... മ്മള് അപ്പോൾ തന്നെ അപ്പൂന് കവിളിൽ ഒരുമ്മയും കൊടുത്ത് പ്പോ വരാന്ന് പറഞ്ഞോണ്ട് ഫ്രഷ് ആകാൻ പോയി.... ഫ്രഷ് ആയി വന്നു ഒരുമിച്ചു ചായ ഒക്കെ കുടിച്ചു അപ്പുവിനോട് കലപില കാണിച്ചോണ്ട് അവന്റെ കൂടെ കൂടി.... അവനും കൂടെ വന്നപ്പോൾ ആണ് ഇവിടെ ഒരു ബഹളം ഒക്കെ ഉണ്ടായത്..... അങ്ങനെ രാത്രി ആയതും ഫുഡ്‌ ഒക്കെ കഴിച്ചു അപ്പുനെ കൊണ്ട് കിടക്കാൻ പോയി.....

മ്മളെ കെട്ടിപിടിച്ചോണ്ട് തന്നെ ചെക്കൻ പെട്ടന്ന് ഉറങ്ങി...... മ്മള് പിന്നെ ഇപ്പൊ വരാ ന്ന് ഇത്തയോട് പറഞ്ഞു നേരെ മാരിയുടെ അടുത്തോട്ടു വിട്ടു...... ഇന്ന് അത്രയും പ്രോബ്ലം ഉണ്ടായിട്ട് പെണ്ണിനെ ഒന്ന് കണ്ടിട്ടില്ല..... അതോണ്ട് തന്നെ മ്മള് അങ്ങട് പോയി........ അവിടെ ചെന്നു ആന്റിയെ വിളിച്ചോണ്ട് അകത്തോട്ടു കയറി.... മ്മളെ കണ്ടതും ആന്റി ചിരിച്ചോണ്ട് വന്നു... "അക്കു മോളെ എന്താ അവിടെ നിന്നെ..... അകത്തേക്കു വാ.... " "ആന്റി മാരി എവിടെ..... " "അവൾ മുകളിൽ ആണ്..... എന്തോ എഴുതാൻ ഉണ്ടെന്ന് പറഞ്ഞു ഫുഡ്‌ കഴിച്ചു കയറിയത..... അല്ല മോൾ കഴിച്ചോ..... ഇല്ലേൽ വ മ്മള് വിളമ്പി തരാം......." "അയ്യോ വേണ്ട ആന്റി... മ്മള് ഇപ്പൊ കഴിച്ചേ ഒള്ളു.... മ്മള് മാരി യെ ഒന്ന് കാണാൻ വന്നതാ.....ഇപ്പൊ കിടന്നിട്ടുണ്ടാവും..... മ്മള് ന്നാൽ പിന്നെ നാളെ വരാ.... " "മോളെ അപ്പു ന്ന് എങ്ങനെ ഉണ്ട്.......... വേദന ഉണ്ടോ........" "കുറവുണ്ട്..... ഇപ്പൊ അവന് ഉറങ്ങുവാ......... ന്നാൽ ഞാൻ ഇറങ്ങട്ടെ ആന്റി.... " "ഇറങ്ങുവാണോ...... അവളിപ്പഴൊന്നും ഉറങ്ങിയിട്ടുണ്ടാവില്ല.... മോൾ ചെന്നു നോക്ക്........" ന്ന് ആന്റി പറഞ്ഞതും........ മ്മള് പുഞ്ചിരിച്ചോണ്ട് മുകളിലോട്ടു കയറാൻ ഒരുങ്ങവെ........ മ്മളോട് വിരോധമില്ലേൽ ഒരു ജഗ്ഗിൽ വെള്ളം തന്നൊണ്ട് അമി മോന്റെ റൂമിലേക്കു കൊണ്ട് കൊടുക്കോന്ന് ചോദിച്ചു.... മ്മള് അതിന് അമി ന്ന് തിരിച്ചു ചോദിച്ചതും....... ആന്റി അമർ ന്ന് പറഞ്ഞതും മ്മള് പറഞ്ഞു.... "ഒഹ് ഡോക്ടർക്ക് ആണോ.... മ്മള് കൊടുത്തേക്കാം......." ന്നും പറഞ്ഞു മുകളിലോട്ട് കയറി...

കയറി ചെന്നു...... ആദ്യത്തെ റൂം അമർ ഡോക്ടർ ന്റെ ആണ്...... മ്മള് ഡോർ മുട്ടിയിട്ട് പ്രതികരണം ഒന്നും ഇല്ലാഞ്ഞിട്ട് കതക് തുറന്ന് നോക്കിയപ്പോൾ വാഷ്‌റൂമിൽ നിന്ന സൗണ്ട് കേട്ടു........ മ്മള് പിന്നെ ആളെ വിളിക്കാൻ ഒന്നും നിക്കാതെ ജഗ് ടേബിളിൽ വെച്ച് അവിടെന്ന് ഇറങ്ങി........ നേരെ മാരിയുടെ റൂം തിരഞ്ഞു പോകാൻ നിന്നതും......... പെട്ടന്നാണ് മ്മടെ കയ്യിൽ പിടിവീണത്....... പിടിവീണതും ഞൊടിയിട കൊണ്ട് ആ കൈകളുടെ ഉടമ മ്മളെ പിടിച്ചു വലിച്ചു അടുത്തുള്ള ഒരു റൂമിലേക്കു വലിച്ചിട്ടു കതക് അടച്ചത്..... കതകടയുന്ന സൗണ്ട് കേട്ടുകൊണ്ട് ഞെട്ടി തിരിഞ്ഞു നോക്കിയതും............. തൊട്ട് മുന്നിലായി നിൽക്കുന്ന ആളെ കണ്ടു തറഞ്ഞു പോയി..... അറിയാതെ മ്മള് ആ നാമം ഉച്ചരിച്ചു..... "അർഷി സാർ......." അപ്പോൾ തന്നെ അങ്ങട് ആയി വന്ന രാവണൻ അർഷിയോട് ഇറങ്ങി പുറത്തു നിക്കാൻ പറഞ്ഞതും............... മ്മള് കാര്യം അറിയാതെ അവരിലേക് നോട്ടമെറിഞ്ഞതും........ രാവണനോടായി അർഷി സാർ പറഞ്ഞു.... "അലൻ..... വേണ്ടടാ... ഡാ......."

"അർഷി നിന്നോടാ പറഞ്ഞത് നി ഇപ്പൊ പോയി കിടന്നുറങ്ങാൻ നോക്ക്....... ഇവളുടെ സൂക്കേട് മ്മള് മാറ്റി കൊടുത്തോളാo........" "ഡാ.......മ്മള് പറയുന്നതൊന്ന്......... " ന്ന് പറഞ്ഞതും........ രാവണൻ അവനെ പിടിച്ചു പുറത്താക്കി വാതിലടച്ചു ലോക്ക് ചെയ്തതും.... അകാരണമായി മ്മടെ മനസ്സിൽ പേടി ഉയർന്നു..........അപ്പോൾ തന്നെ മ്മള് ഓടിച്ചെന്ന് കതക് തുറക്കാൻ ശ്രമിചോണ്ട് പറഞ്ഞു.... "മ്മൾക് പോണം....വാതിൽ തുറന്നെ........" ന്നൊക്കെ പറഞ്ഞു ഉയർന്നു വന്ന ഭയതെ മറച്ചു പിടിച്ചതും....... ലോക്കിൽ വെച്ച മ്മടെ കൈകളിൽ ബലമായി പിടിച്ചെടുത്തു പുറകിലേക്ക് തള്ളി കൊണ്ട് കൊണ്ട് അലറി..... "ഇങ്ങോട്ട് നിക്കടി..... നി ഇന്ന് ഇവിടുന്ന് പോകുന്നില്ല..... അതിന് അലൻ സമ്മതിക്കില്ല..... ഇന്നത്തോടെ നിന്റെ അഹങ്കാരം ഞാൻ നിർത്തിയിരിക്കും......." ന്നും പറഞ്ഞു യെരിയുന്ന കണ്ണാലെ മ്മടെ അടുത്തേക് നടന്നടുത്തതും......... മ്മള് പോലും അറിയാതെ വർധിച്ച ഹൃദയമിഡിപ്പോടെ പുറകിലേക്ക് നടന്നോണ്ടിരുന്നു.........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story