രാവണ പ്രണയം🔥 : ഭാഗം 120

Ravana Pranayam Novel

എഴുത്തുകാരി: അമീന

അരുണി അവനെ എതിർക്കും മുന്നേ താലി ആ കഴുത്തിലായി ചാർത്തിയതും......അത്‌ കണ്ട് കിളി പോയ പോലെ നിന്ന ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് താലത്തിലെ സിന്ദൂരം വിരലിനാൽ എടുത്തു അവളുടെ സീമന്തരേഖ ചുമപ്പിചു കഴിഞ്ഞിരുന്നു....... മംഗല്യം തന്തുനാനേന.....😌🙄 "അങ്ങനെ കല്യാണം കഴിഞ്ഞു.....ഇനി വീട്ടിൽ എത്തിയാൽ ഉണ്ടാകുന്ന കലാശ കൊട്ടിനെ കുറിച്ച് ചിന്തിച്ചാൽ മതി....." ന്ന് മ്മള് ആനിയെ നോക്കി പറഞ്ഞതും അവൾ..... "അതല്ല ഞാൻ ആലോചിക്കുന്നത്.... സെബിച്ചൻ ഇത്രയും ഫാസ്റ്റ് ആയിരുന്നോ ന്നാ.." "അതാണോ ഇവിടെത്തേ പ്രശ്നം...... അങ്ങേര് അവളെ നഷ്ടപ്പെടുംന്ന് കരുതി ഒരു മുഴം മുന്നേ ചാടി വീണു....മ്മള് അതൊന്നും അല്ല ആലോചിച്ചത്.... ഇതങാനും അവളുടെ ഏട്ടൻ അറിഞ്ഞാൽ....നിനക്ക് അറിയോ... അരുണേട്ടൻ പോലീസാടി....."🙄 "പൊളിച്ചു....അപ്പോ ഒരു വെടിക്കുള്ള സ്കോപ് ഉണ്ട്....അക്കമ്മേ അങ്ങട് നോക്കടി..... നിന്റെ പൊന്നാങ്ങള അവളെ വലിച്ചോണ്ട് വരുന്നു......" ന്ന് ആനി പറഞ്ഞതും മ്മള് നോക്കുമ്പോൾ ഉണ്ട് അവളേം വലിച്ചോണ്ട് സെബിച്ചൻ അതാ കാർ ലക്ഷ്യം വെച്ച് പോകുന്നു....

അത്‌ കണ്ടതും മ്മള്..... "അന്നമ്മേ....ഓടിക്കോ....അല്ലേൽ നമ്മൾ വല്ല ബസിനും കയറി പോകേണ്ടി വരും......" ന്ന് പറഞ്ഞു മ്മള് അവൾക് മുന്നേ ഓടി അവർ വരുന്നതിന് മുന്നേ കാറിന്റെ പുറകിൽ ആയി ഒളിഞ്ഞു നിന്നതും.... മ്മടെ പുറകെ ഓടി വന്ന ആനി മ്മളെ പാട്ടക്ക് വന്നു ഇടിച്ചതും മ്മള് ബാലൻസ് പോയി മുന്നിലുള്ള പുല്ലിലോട്ട് വീണതും..... സെബിച്ചൻ വരുന്നത് കണ്ട് ഞൊടിയിടയിൽ മ്മള് തിരികെ ഉരുണ്ടു കാറിന്റെ പിറകിലേക് വലിഞ്ഞു ആനിയെ ചെറഞ്ഞു നോക്കിയതും.....കോപ്പ് ഇളിച്ചോണ്ട് ഇരിക്ക...... "അറിയാണ്ട്....ബാലൻസ് പോയപ്പോ...."😁😁 ന്ന് നിഷ്കു ഇളിയും ഫിറ്റ്‌ ചെയ്ത് ഇരിക്ക തെണ്ടി.....ഇപ്പൊ തന്നെ അവരെ മുന്നിൽ പെട്ടേനെ..... വന്ന കലിപ്പിൽ അവളോട് രണ്ട് പറയാൻ ഒരുങ്ങവെയാണ് കാറിനരികിലായി സെബിച്ചന്റെo അരുണിടേം ശബ്ദം കേട്ടത്.... അതോടെ ഞങ്ങൾ അതിലേക് കോൺസെൻട്രേഷൻ ചെയ്ത് ആ പുല്ലിലായി കാത് കൂർപ്പിച്ചിരുന്നു..... "സെബിച്ച കയ്യീന്ന് വിട്....ന്നെ എങ്ങടാ കൊണ്ട് പോകുന്നെ....ഞാൻ പറഞ്ഞതല്ലേ നിക്ക് ഇഷ്ടം അല്ലാന്ന്....പിന്നെ എന്തിനാ ന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നേ......"

"ആർക്കാടി ഇഷ്ടം അല്ലാത്തത്....ന്റെ മുഖത്തു നോക്കി പറയടി നി എന്നെ ഇഷ്ടപെട്ടിട്ടില്ലാന്ന്......" "ന്നെ വിട്.....ഞാൻ എങ്ങടും ഇല്ല.." "നിന്റെ കഴുത്തിൽ കിടക്കുന്ന താലി ഞാൻ കെട്ടിയതാണെൽ നി എന്റെ കൂടെ തന്നെ വരും.....പിന്നെ നിന്റെ ഇഷ്ടം.....അത്‌ അറിഞ്ഞിട്ട് തന്നെയാടി പുല്ലേ നിന്റെ കഴുത്തിൽ ഞാൻ താലി ചാർത്തിയത്..... ദേ കേട്ട് നോക്കടി......" ന്ന് പറഞതിന് പുറകെ ഇന്നലെ മ്മള് അവൾക് വിളിച്ച ഫോൺ റെക്കോർഡ് ഒഴുകി കാതിലെത്തിയതും.... മ്മള് കിളി പോയ പോലെ ഇരുന്നു ആനിയെ നോക്കിയപ്പോ തെണ്ടി പട്ടി ഇരുന്നു കിണിക്കുന്നു..... "അക്കമ്മേ.....നി പെട്ടു.....നീയല്ലേ അവൾക് ഫോൺ വിളിച്ചെ......അവള് ഇനി നിന്നെയിട്ട് അലക്കണ്ടിരുന്നാൽ മതി......"🤭 "അതിന് ഞാൻ അറിഞ്ഞോ കൊരങ്ങൻ സെബിച്ചൻ അത്‌ റെക്കോർഡ് ചെയ്യുംന്ന്.... അതിന് മ്മള് ഒറ്റയ്ക്കു അല്ലല്ലൊ നീയും ഇല്ലെ....."😁 "ഇല്ല....ഞാൻ ഇല്ല....നീയാണ് വിളിച്ചെ....അപ്പോൾ കിട്ടുന്നത് നി മേടിച്ചാൽ മതി.....മ്മള് ഇല്ലെ.....ഇനി അവളുടെ പ്രഹരം കൂടെ താങ്ങാനുള്ള ബാല്യം എന്നിൽ ഇല്ല.....നിന്റെ ആങ്ങളേടെ പ്രഹരം തന്നെ താങ്ങുന്നില്ല.....

അപ്പഴാ വഴി കൂടെ പോകുന്നത് പെങ്ങളെ വക....മ്മളെ വിട്ടു പിടിച്ചെക്ക്...."😬 "ഓഹോ....അങ്ങണെ ആണേൽ മ്മള് വിളിച്ചപ്പോൾ നീയെന്തിനാ കൂട്ട് നിന്നെ.....നിനക്ക് പറയാര്ന്നല്ലോ വിളിക്കേണ്ടന്ന്.....സൊ നിനക്കും കിട്ടും....."😁 ന്ന് പറഞ്ഞു മ്മള് ഇളിച്ചതും..... പെണ്ണ് പല്ല് കടിച്ചു നോക്കിയതും.... മ്മള് കവിളിനിട്ട് ഒരു കുത്ത് വെച്ച് കൊടുത്തതും..... അവൾ മ്മടെ ഡ്രെസ്സിൽ കയറി പിടിച്ചു വലിച് പല്ല് കടിച്ചു നോക്കിയതും....മ്മളും സെയിം ലൂക്ക് വിട്ടു ചെറഞ്ഞു നോക്കിയതും.... പെട്ടന്നാണ്.... "ഇനി മോൾക് ഒന്നും പറയാൻ ഇല്ലല്ലോ.....വന്നു വണ്ടിയിൽ കയറാൻ നോക്ക്......" "ഞാൻ ഇല്ല....."☹️ "ച്ചി കയറടി....."😡 ന്നുള്ള അലർച്ചയിൽ അരുണി കാറിനകത്തെത്തിയത് ഡോർ അടയുന്ന സൗണ്ട് കേട്ടതിൽ നിന്ന് മനസ്സിലായതും.... ഞങ്ങൾ പെട്ടന്ന് തന്നെ സെബിച്ചൻ കാർ സ്റ്റാർട്ട്‌ ആക്കും മുന്നേ ഡിക്കിയിൽ കയറി കൂടി കഴിഞ്ഞിരുന്നു.....😌 "അക്കു....വീട്ടീ ചെന്നിട്ട് ഈ കാറിന്റെ ഡിക്കി ഒക്കെ ഒന്ന് വലുതാക്കാൻ പറയണം.....ഒന്ന് നീണ്ടു നിവർന്നു കിടക്കാനുള്ള സ്പേസ് ഇല്ല ല്ലേ....." "ശരിയാ.....നമുക്ക് ഒരു ന്യൂ കാർ ലോഞ്ച് ചെയ്യണം മുന്നിൽ സീറ്റ് ഇല്ലേലും ഡിക്കി വലുത് വേണം.....

പോക്ന്ന വഴിക്ക് വണ്ടി ഒന്ന് നിർത്തിയാൽ പിണ്ണതൈലം കൂടെ മേടിക്കാർന്നു.....ഇതിൽ കിടന്നു ഉരുളുവല്ലേ......മ്മടെ ഊരേടെ എൻജിൻ ഔട്ട്‌ കംപ്ലീറ്റിലി ആയിട്ടുണ്ട്....."🙄 "അങ്ങട് പോയപ്പോൾ ഇത്രയും ഉരുൾച്ച ഇല്ലായിരുന്നു....ഇങ്ങേര് ഇനി അവളെ എങ്ങട് കൊണ്ട് പോകാ.....കല്യാണോ പറയാതെ കെട്ടി.... ഇനി ഫസ്റ്റ് നൈറ്റ്‌ എങ്ങാനും പറയാണ്ടിരിക്കോ....." "നോ....അതിന് മ്മള് സമ്മതിക്കില്ല....നിക്ക് സദ്യ വേണം.... നമ്മൾ എന്തോരം പറഞ്ഞതാ ആ കോരുണിയോട് അവളുടെ കല്യാണത്തിന് സദ്യ മൂക്ക് മുട്ടെ തട്ടുന്ന കാര്യം......ന്നിട്ട് ഈ ചതിക് അറിഞ്ഞു കൊണ്ടല്ലേലും അവളും കൂട്ട് നിന്നില്ലേ....." "ശരിയാ....തെണ്ടി പട്ടി.... കണ്ടില്ലേ കെട്ടിയേച്ചും ഇരിക്കുന്നെ....." ന്നൊക്കെ അങ്ങടും ഇങ്ങടും ഓരോന്ന് പറഞൊണ്ടിരുന്നു.... കൂട്ടത്തിൽ കാർ ടേൺ ചെയ്യുമ്പോൾ ഞങ്ങളും ഒരുമിച്ച് ടേൺ ചെയ്ത് ഒരു വിധം അവിയൽ പോലെ കൂടി കുഴഞ്ഞു ഒരു പരുവം ആയതും കാർ സ്റ്റോപ്പ്‌ ആയിരുന്നു..... അതിന് കൂടെ ഡോർ ഓപ്പൺ ചെയ്യുന്ന സൗണ്ട് കേട്ടു.... അല്പസമയം കഴിഞ്ഞതും അവിടെ നിന്നും..... "അമ്മച്ചി.....അപ്പച്ചാ....വല്യപ്പച്ച....."

ന്നൊക്കെ ഉള്ള ജോ ടെ അലറലോടെ മനസ്സിലായി അങ്ങേര് അവളേം കൊണ്ട് നേരെ മ്മടെ കെട്ടിയോന്റെ വീട്ടിലാണ് ലാൻഡ് ചെയ്തതെന്ന്....ഓൾ ഫാമിലി ഇവിടെ ആണല്ലോ ഉള്ളത്..... അവന്റെ അലർച്ചക്ക് പുറകെ ഒത്തിരി കാലടി ശബ്ദം കേട്ടതും.... ഞങ്ങൾ പരസ്പരം നോക്കി ഇരുന്നു.... "ആനി...നമ്മൾ എങ്ങനെ ആടി പുറത്ത് ഇറങ്ങുന്നേ....മിക്കവാറും എല്ലാവരും ഉണ്ടാകും ഇവിടെ....." "നമുക്ക് പുറത്തെ സ്ഥിതികതി അനുസരിച്ച് ഇറങ്ങാം..... അല്ലേൽ അങ്ങേർക്ക് പോട്ടേണ്ട അടി ആദ്യം നമുക്കിട്ടു പൊട്ടും....." "അത്‌ കറക്റ്റ്... മിണ്ടാതിരിക്കാം...." ന്ന് പറഞ്ഞതും അവിടെ നിന്ന്.... "സെബി എന്താടാ ഇതൊക്കെ....." ന്നുള്ള വല്യപ്പച്ചന്റെ ഗനഗാമ്പീരമുള്ള ശബ്ദം അവിടെ മുഴങ്ങിയതും ... "വല്യപ്പച്ച അത്‌....." "നി ചെയ്ത് വെച്ചതിന്റെ സീരിയസ്നെസ് അറിയോ നിനക്ക്....ഒരു പെങ്കൊച്ചിന്റെ സമ്മതം ഇല്ലാതെ കെട്ടിയിരിക്കുന്നു....." ന്ന് ചെറിയച്ചായി..... "നിനക്ക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടേൽ പറഞ്ഞാൽ മതിയായിരുന്നില്ലേ മോനെ....." ന്ന് അമ്മായി.... "സെബി ഇവളുടെ വീട്ടുകാർക്ക് ഇത് അറിയോ......" ന്ന് നമ്മടെ പ്രിൻസി ഡാഡ്..... "

ടാ ഞങ്ങളോട് എങ്കിലും നിനക്ക് പറയാർന്നു ഇങ്ങനെ ഒരു ഇഷ്ടമുള്ള കാര്യം......" ന്ന് അല്ലുച്ചായൻ..... "ആർക്കും അറിയാതെ ഇങ്ങനെ ഒന്ന്....." ന്ന് രാവണൻ..... "അതിന് ഇവളെ ഇഷ്ടം ഉള്ളത് വേറെ ആൾക്കും അറിയാം......" ന്ന് സെബിച്ചൻ പറഞ്ഞതും രാവണൻ.... "ആർക്...." "റോസ് മോൾക് അറിയാം......" ന്ന് പറഞ്ഞതും മ്മള് ഒന്നാകെ ഞെട്ടി..... "പെട്ട്....അക്കമ്മേ നി പെട്ട്.....ഈ വഴി ഒരു തുരങ്കം ഉണ്ടേൽ എസ്‌കേപ്പ് അടിച്ചോ....." ന്ന് ആനി ഇളിച്ചോണ്ട് പറഞ്ഞതും.... അവിടെ കോറസ് പോലെ.... "വാട്ട്‌.....റോസ് മോൾക് അറിയോ....." "അവൾക് മാത്രം അല്ല ആനിക്കും അറിയാം....." "സുഭാഷ്..... ബുഹഹഹ.....നീയും പെട്ടു....തുരങ്കം നിനക്കും ഉപകാരപ്പെടും.....ഇറങ്ങി ഓട്രി പിത്തകാടി......"😏 ന്ന് പറഞ്ഞു ഒരു ചവിട്ട് വെച്ച് കൊടുത്തതും....അവൾ..... "കാലമാടൻ നമ്മളെ ഒറ്റി....." ന്ന് പറഞ്ഞു നാവെടുത്തതും സിനു..... "എന്നിട്ട് അവർ എവിടെ......" "പട്ടി തെണ്ടി....അവന് നമ്മളെ കാണാഞ്ഞിട്ട......"😬 ന്ന് പല്ല് കടിച്ചോണ്ട് പറഞ്ഞതും ഷാദി..... "രാത്രി കിടക്കുന്നത് വരെ കൂടെ ഉണ്ടായിരുന്നു.... രാവിലെ തൊട്ടേ കാണുന്നില്ല......" "ഇവൾക്കിത് എന്തിന്റെ കേടാ കർത്താവെ...

വാ പൂട്ടടി മറുതെ....ഇപ്പൊ ഞങ്ങൾ ആണോ ഇവിടെത്തെ പ്രോബ്ലം..... ആ കെട്ടി വന്നവർ അല്ലെ.....ഇപ്പൊ അവരെ അവരെ വിട്ടു നമ്മടെ പുറകെ കൂടിയേക്കുന്നു....." ന്ന് ആനി പിറുപിറുത്തതും മാരി..... "ബാബിയെ രാവിലെ മുതലേ കാണുന്നില്ല.....ആനിയും ഇല്ല ഞാൻ ആകെ നോക്കി....." "നാത്തൂൻ ആണത്രെ നാത്തൂൻ അല്ലേൽ 8.00 ആയാലും കിടന്നിടത് നിന്ന് എണീക്കാത്തവളാ നമ്മളെ അന്വേഷിച്ചു വീട് മുഴുവൻ നടന്നത്....😬....." ന്ന് മ്മള്..... "അപ്പോൾ ചുരുക്കി പറഞ്ഞാൽ ആ രണ്ടും ഈ വീട്ടിൽ ഇല്ല.....സെബി നിന്റെ കൂടെ ഉണ്ടോ......" ന്ന് രാവണൻ അൽ കലിപ്പ്.... ആണെന്ന് ആ സൗണ്ടിൽ നിന്ന് തന്നെ വ്യക്തമായി.... ഇനി ഇവിടെ നിന്നിട്ട് കാര്യം ഇല്ലാന്ന് കരുതി ഞങ്ങൾ പതിയെ ഡിക്കി തുറന്ന് ഇറങ്ങി ഒന്ന് നടു നിവർത്തി നോക്കിയതും.... എല്ലാവരും ഉണ്ട് കണ്ണും തള്ളി നോക്കുന്നു..... അതിന് ഞങ്ങൾ നന്നായൊന്ന് ഇളിച് പതിയെ സെബിക്ക് അരികിലായി നിന്നതും...... ഞങ്ങളെ കണ്ട് ആൾടെ കണ്ണ് തള്ളിയതാ നിക്കുന്നു..... ഞങ്ങളെ കണ്ട് ബോധം പോയ ഫാമിലി ഒക്കെ സ്വബോധം വീണ്ടെടുത്.... "എവിടെ ആയിരുന്നെടി രണ്ടും....

ആരോടും പറയാതെ എങ്ങോട്ട് മുങ്ങിയതാ......" ന്ന് രാവണൻ കലിപ്പിട്ടതും.... "ഞ....ഞങ്ങൾ അത്‌ പിന്നെ... ആ.... സെബിച്ചന്റെ കൂടെ പോയതാ....." ന്ന് മ്മള് വിക്കി കൊണ്ട് പറഞ്ഞതും... "ആ....സെബിച്ചൻ വിളിച്ചപ്പോ....." ന്ന് ആനി കൂടെ സപ്പോർട്ട് ചെയ്തതും അങ്ങേര്.... "സത്യം മ്മള് ഇവരെ വിളിച്ചില്ല....." ന്ന് നിഷ്കരുണം തള്ളി കളഞ്ഞതും.... മ്മളും ആനിയും പരസ്പരം നോക്കി ഇളിച്ചോണ്ട് അങ്ങട് പൊട്ടിക്കരഞ്ഞു... കൊണ്ട് പറഞ്ഞു..... "സെബിച്ച....ഞങ്ങളോട് ഇത് വേണ്ടായിരുന്നു...." "അതെ വേണ്ടായിരുന്നു....." (ആനീസ് എക്കോ....) "ഇങ്ങൾക്ക് ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ കൂട്ട് നിന്ന ഞങ്ങളോട് ഇത് വേണ്ടായിരുന്നു...." "അതെ വേണ്ടായിരുന്നു....."(വീണ്ടാമതും ആനീസ് എക്കോ....) "എക്കോ അടിക്കാതെ ബാക്കി പൂരിപ്പികടി തെണ്ടി....." ന്ന് മ്മള് അവൾക് കേൾക്കാൻ പാകത്തിൽ പറഞ്ഞതും... അവൾ... പിന്നെ അങ്ങട് കത്തിക്കയറി.... "നിങ്ങൾക് ഒക്കെ അറിയോ ....ഇവരോട് വേണ്ട വേണ്ട ന്ന് പറഞ്ഞതാ....." ന്ന് ആനി പറഞ്ഞതും മ്മള് കൂടുതൽ ഒറിജിനാലിറ്റിക്ക് വേണ്ടി തള്ളി മറിച്ചു......

"ആ പറഞ്ഞതാ .... എന്നിട്ടും പാവം പിടിച്ച ഈ കുട്ടിയെ ഇങ്ങേര് കെട്ടി അച്ചപ്പ.....സോറി അപ്പച്ചാ....അതുകൊണ്ട് കേസ് കൊടുക്കണം പിള്ളേച്ചാ.... പിന്നേം സോറി....ചെറിയച്ച....." ന്ന് പറഞ്ഞു ഇളിച്ചതും....അവരൊക്കെ വായും തുറന്ന് നിന്നതും....സെബിച്ചൻ പതിയെ കലിപ്പിൽ... "എപ്പഴാടി നി പറഞ്ഞെ.....നൈസ് ആയിട്ട് ന്നെ പെടുത്തി അല്ലെ....." "ആ പെടുത്തി....നിങ്ങൾ അല്ലെ മനുഷ്യ ഫോൺ റെക്കോർഡ് ചെയ്ത് ആ നിക്കുന്നവൾക്ക് കേൾപ്പിച്ചത്.... അത്‌ കേട്ട് അവള് ഞങ്ങളെ പൊങ്കാല ഇടുന്നതിൽ ഒരു പ്രശ്നം ഇല്ലല്ലേ....." "അതിന് ഇങ്ങനെ ഒക്കെ ഒറ്റണോടി....." "വേണം....."😁 ന്ന് പറഞ്ഞു നന്നായി ഒന്ന് ഇളിച്ചു കൊടുത്തതും വല്യപ്പച്ചൻ.... "ഇനി ഇപ്പൊ പറഞ്ഞിട്ട് എന്താ കാര്യം.... ചെയ്യാനുള്ളത് ഇവര് ചെയ്ത് വന്നു നിക്കുന്നത് കണ്ടില്ലേ.....ഇനി ബാക്കി എന്താണെന്ന് വെച്ചാല് അത്‌ ചെയ്യാം....കിച്ചു നി മോൾടെ വീട്ടില് വിളിച്ചു പറയ്‌..... അവരൂടെ വന്നിട്ട് ബാക്കി തീരുമാനിക്കാം....." ന്ന് പറഞ്ഞു വല്യപ്പച്ചൻ അകത്തേക്കു പോയതും..... ബാക്കിയുള്ളവരുടെ കൂടെ ഞങ്ങളും അകത്തേക്ക് വിട്ടു .... വീട് മുഴുവൻ നിശബ്ദത....

ഹാളിൽ ആയി എല്ലാവരും നിരന്നു നിന്ന്..... പ്രതികളുടെ സ്ഥാനത് തലയും താഴ്ത്തി സെബി അരുണി.....🤭 ഇടക്കിടക്കുള്ള രാവണന്റെ കലിപ്പ് ലുക്ക്‌ ഒഴിച്ചാൽ രംഗം ശാന്തം......അങ്ങനെ കുറച്ച് സമയത്തിന് ശേഷം മുറ്റത്തു ഒരു കാർന്റെ സൗണ്ട് കേട്ടതിനു പുറകെ അതാ പോലീസ് യൂണിഫോമിൽ അരുണേട്ടൻ ഓടി വരുന്നു.... പിന്നെ ഒന്നും നോക്കീല്ല അരുണിയെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു...... ആ പൊട്ടലോടെ അവരുടെ കല്യാണം ഫിക്സ് ആയി.... അല്ലാണ്ട് എവിടെ പോകാൻ....ഒന്നാമതെ മറ്റൊരു ഓപ്ഷൻ നൽകാതെ സെബിച്ചൻ പൂട്ടി കെട്ടിയില്ലേ..... "അപ്പോൾ അടുത്ത മുഹൂർത്തത്തിൽ അമ്പലത്തിൽ വെച്ച് താലികെട്ട് ഒന്നൂടെ നടത്താം......അത്‌ കഴിഞ്ഞു മുബാറക് കൺവെൻഷൻ സെന്ററിൽ ഒരു റിസപ്ഷൻ അങ്ങനെ അങ്ങ് തീരുമാനിക്കാം അല്ലെ......" ന്ന് വല്യപ്പച്ചൻ പറഞ്ഞതും.....അരുണേട്ടനും ആന്റിയും അതിന് യോചിച്ചതും.....ബാക്കി എല്ലാവരും അതിന് സമ്മതം മൂളിയതും അതിനിടയിൽ.... "എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്......" ന്ന് പറഞ്ഞു കൊണ്ട് അതാ വാതിലിൽ കടന്ന് വരുന്നു അർഷിയും ആൾടെ ഉമ്മയും ഉപ്പയും.....

അത്‌ കണ്ട് എല്ലാവരും എണീറ്റ് നിന്നതും അകത്തേക്കു വന്ന അർഷി ഷാദിയുടെ ഉപ്പയുടെ അടുത്തേക് ചെന്നു കൊണ്ട്.... "അങ്കിൾ....അങ്കിളിന്റെ മോളെ എനിക്ക് ഇഷ്ടം ആണ്....കല്യാണം കഴിക്കാൻ താല്പര്യം ഉണ്ട്.....ഇക്കാര്യം എല്ലാവർക്കും അറിയാം....എനിക്ക് തന്നൂടെ അവളെ....." ന്നുള്ള ഒറ്റ ഡയലോഗിൽ ആ പ്രണയവും പൂവണിഞ്ഞു..... സെബിച്ചന്റെ കൂടെ അര്ഷിയുടെയും സെറ്റ്..... അതിന് ഷാദിയെ കളിയാക്കി കൊന്നു ന്ന് തന്നെ പറയാം.... എല്ലാം നല്ല രീതിയിൽ കഴിഞ്ഞതും അതാ അടുത്ത വെടി പൊട്ടി സിനുവിന്റെ വക.... അവൻ അതാ നമ്മടെ പ്രിൻസി ഡാഡ് ന്റെ അടുത്തേക് ചെല്ലുന്നു....വിത്ത്‌ നിഷ്കു എക്സ്പ്രെഷൻ..... "സാർ .... ഇന്ക്..... ഇഷ്ട...." "ആരെ എന്നെയോ......" "ആ...അതല്ല.... മോളെ.... കല്യാണം..... പ്ലീസ് തല്ലരുത്....ഇഷ്ടപ്പെട്ടു പോയി....." ന്ന് ചെക്കൻ കണ്ണടച്ചു പെട്ടന്ന് പറഞ്ഞതും അവിടെയാകെ പൊട്ടിച്ചിരി മുഴങ്ങി.... അത്‌ കേട്ട് കണ്ണ് തുറന്ന അവനോട്‌ ഡാഡ്.... "സിനു വല്ലാതെ ചമ്മണ്ട.....നിന്റെ കാര്യത്തിലും ആർക്കും എതിർ അഭിപ്രായം ഇല്ല.....ന്റെ ഫ്രണ്ട്ന്റെ മോനെ ന്റെ മോളെ ഏൽപ്പിക്കുന്നതിൽ.....

പക്ഷെ പഠിപ്പ് ഒക്കെ കഴിഞ്ഞു ഒരു ജോബ് ഒക്കെ ആയിട്ട് കേട്ട് നടത്തുള്ളു....." "മതി അത്‌ മതി......അവളെ ഇന്ക് തന്നെ തന്നാൽ മതി....." ന്ന് പറഞ്ഞു ചെക്കൻ മാരിയെ നോക്കിയതും അതാ പെണ്ണ് നാണിക്കുന്നു.... അപ്പോൾ അതും സെറ്റ്......പ്രേമിച്ചു നടക്കാന് ആണ് ഉദ്ദേശം എങ്കിൽ മ്മള് വെള്ളം കോരിയൊഴിക്കും..... ന്ന് മ്മള് ദൃഢ പ്രതിജ്ഞ വരെ എടുത്തു.....😁..... അങ്ങനെയെല്ലാം ഒരു തീരുമാനമാക്കി അവരവരുടെ വീടുകളിലേക്കു മടങ്ങി....... അങ്ങനെ ഒരാഴ്‌ച്ച വളരെ പെട്ടന്ന് തന്നെ കടന്ന് പോയി.... ഇന്നാണ് സെബിച്ചന്റെം അരുണിയുടെയും അർഷിടേയും ഷാദിയുടെയും കല്യാണം..... രാവിലെ 10.00 നുള്ള മുഹൂർത്തത്തിൽ സെബിച്ചൻ ഒന്നൂടെ അരുണിയുടെ കഴുത്തിൽ താലി ചാർത്തി.... പിന്നീട് അവിടെ നിന്ന് നേരെ കൺവെൻഷൻ സെന്ററിലേക്......അവിടെ വെച്ച് അർഷി ഷാദിയെ നിക്കാഹ് കഴിച്ചു......സൊ ഫാസ്റ്റൈ......😌 സെബിയുടെ പെങ്ങൾ എന്ന നിലയിൽ മ്മള് അവിടെ പാറി പറന്നു നടന്നു.....കൂട്ടിന് ആനിയും.... ഇടക്ക് ഇടക്ക് ഞങ്ങൾ കല്യാണ പെണ്ണുങ്ങളടുത്തു പോയി ഫസ്റ്റ് നൈറ്റ്നെ കുറിച് ചെറുതായൊന്ന് പേടിപ്പിച്ചു വിടും....

അതും ഒരു രസം.....അതോടെ അവളുമാരുടെ സമാധാനം പോകും.....ബുഹഹഹ വി ആർ മാഡ് ഗേൾസ്സ് ന്ന് പറഞ് അതിലൂടെയെല്ലാം തേരാ പാര നടന്നു..... ഒത്തിരി പേരെ കല്യാണത്തിന് വിളിച്ചിട്ടുണ്ട്.... സിനു ആണേൽ പെർമിഷൻ കിട്ടിയപ്പോൾ നിലത്തൊന്നും അല്ല....മാരിക്കും ചെറുതായി അല്ല മുഴുവനായും ചാഞ്ഞ മട്ട.... എന്താ ഒരു നാണം....അവനെ കാണുമ്പോൾ അങ്ങ് പൂത്തുലഞ്ഞു നിക്ക...... പിന്നെ മ്മളും ആനിയും ഫുഡ്‌ ഡിപ്പാർട്ടമെന്റ്ലേക്ക് വിട്ടു..... ഒരുഭാഗത് സദ്യ മറുഭാഗത് ബിരിയാണി, മന്തി, മജ്ബൂസ്...... എന്ന് വേണ്ട സകല ഐറ്റംസും ഉണ്ട്...... ഞങ്ങൾ ആദ്യം ബിരിയാണി ഒരു പ്ലേറ്റ് തട്ടി....അതിലേക് കുറച്ച് മജ്‌ബൂസും......എന്നാ ടേസ്റ്റ് ആണെന്ന് അറിയോ......തട്ടൽ കഴിഞ് ഏമ്പക്കവും വിട്ടു അവിടെന്ന് നേരെ ഹാളിലേക്ക് വിട്ടു..... അപ്പോൾ അതാ കവാടം വഴി ചിരിച്ചോണ്ട് വരുന്നു നമ്മുടെ ഡാനിയേൽ ആൻഡ് സാൻഡ്ര.... അവരേം മ്മടെ ഇച്ചായൻ ക്ഷണിച്ചിട്ടുണ്ട്...... പിന്നെ ഗസ്റ്റ്‌ അല്ലെ ഫുഡ്‌ കൊടുക്കേണ്ട കടമ മ്മള്ക്ക് ഇല്ലെ... അതോണ്ട് ഒന്നും നോക്കിയില്ല സാൻഡ്രയെ പിടിച്ചു വലിച്ചു സദ്യക്ക് ഇരുന്നു......

ഇനി ഇപ്പൊ അതൂടെ അല്ലെ ടേസ്റ്റ് നോക്കാനുള്ളു എന്ന ഒറ്റ ദുരുദ്ദേശം മാത്രം ആയിരുന്നു അതിന് പിന്നിൽ.....😁😁.... അവളുടെ കൂടെ കൂടി മ്മളും ആനിയും ഒരു പിടി പിടിക്കുന്നത് കണ്ട് മ്മടെ ചെക്കനും ഇച്ചായനും ആഷിക്കയും പരസ്പരം കണ്ണും തള്ളി നോക്കുന്നു...... നേരത്തെ അവിടെ ബിരിയാണി തട്ടിയ മുതലുകൾ അല്ലെ എന്നാ ഭാവം ആണ് മൂന്നിന്റേയും മുഖത്ത്.... ഇതൊക്കെ എന്ത് ന്നുള്ള ഭാവത്തിൽ നല്ല അന്തസ്സിൽ രണ്ടുപേരും പുച്ഛം വാരി വിതറി ഇല തുടച് വടിച്ചു ഒരു ഏമ്പക്കവും വിട്ടു എണീക്കാൻ നിക്കവേയാണ് അതാ ഞങ്ങള്ക് സൈഡിൽ ആയി ഒരു കോഴി കൊക്കുന്നു...... ആരാ.... വേറെ ആരാ ന്റെ ആങ്ങള ജോ.....ആ കൊഴിടെ അരിമണി ഞങ്ങള്ക് അടുത്തിരിക്കുന്ന സാൻഡ്ര ആണെന്ന് മാത്രം...... സീരിയസ് ആണേൽ വല്ല ജോലിയും ആക്കിയേച്ചും വന്നാൽ മ്മള് കൂടെ നിക്കാംന്ന് ആൾക്ക് അടുത്തൂടെ കൈ കഴുകാൻ പോയപ്പോൾ പതിയെ പറഞ്ഞതെ ഒള്ളു.... ചെക്കന്റെ മുഖം 500 ന്റെ ബൾബ് പോലെ പ്രകാശിച്ചതിന്റെ ഫലമായി അടുത്തുള്ള ടേബിളിൽ നിന്ന് ഒരു ഗ്ലാസ്‌ പാലട എടുത്തു തന്നു.....

അത്‌ കണ്ട് അലവലാതി ആനി കയ്യിട്ട് വാരി മുഴുവൻ കുടിച് തീർത്തു.....😬 പിന്നെ കയ്യും കഴുകി തിരികെ ഹാളിൽക്ക് വിട്ടപ്പോൾ ആണ് അറിഞ്ഞത്‌ പെണ്ണും ചെക്കൻസ്‌ യെല്ലാം ഫുഡാൻ പോയെന്ന്.... പിന്നീട് ഡാനിചനും സാൻഡ്രയും യാത്ര പറഞ്ഞു പോയപ്പോയതോടെ ഞങ്ങൾ പണ്ടത്തെ ആ കല അങ്ങ് പുറത്തെടുത്തു.....വേറെ യേത്.... വായിനോട്ടം.... അതിനെ മുളയിലേ നുള്ളി കൊണ്ട് കെട്ടിയോന്മാര് കട്ട കലിപ്പിൽ മുന്നിൽ വന്നു നിന്നതും...... ഞങ്ങൾ അവിടെന്ന് നേരെ സ്റ്റേജിൽ എസ്‌കേപ്പ് അടിച്ചപ്പോൾ അതാ നമ്മടെ അമ്മച്ചിമാര് ഒക്കെ ടെൻഷൻ അടിച്ചു ഡ്രസിങ് റൂമിന് വെളിയിൽ നിക്കുന്നു..... കാര്യം ചോദിച്ചപ്പോൾ അറിഞ്ഞു ശാലുത്ത ഒന്ന് തലകറങ്ങി വീണെന്ന്...... കേട്ടപാതി കേൾക്കാത്ത പാതി മ്മള് വാതിൽ തള്ളി തുറന്ന് അകത്തേക്കു ഇടിച്ചു കയറിയതും.....അതാ അവിടെ ഇത്തയും അമി കാക്കുവും കെട്ടിപിടിച്ചു നിക്കുന്നു....തലകറങ്ങി വീണ മുതലിനെ കെട്ടിപിടിച്ചു കൊല്ലുന്നോ കഷ്മല.... ന്ന് മനസ്സിൽ പറഞ് അത്‌ കണ്ട് ചമ്മി നാറാൻ മാത്രo തൊലിക്കട്ടി കൂടുതൽ ആയോണ്ട് മ്മള് ഓടി പോയി അവരെ മാറ്റി കൊണ്ട് ഇത്തയെ അടിമുടി നോക്കിയതും...... ആള് നന്നായി ഷീണിച്ചു പോയിരുന്നു.....

ഇത്തയുടെ കോലം കണ്ട് മ്മള് വെപ്രാളത്തോടെ കാര്യം ചോദിച്ചതും..... അവർ പറയുന്നത് കേട്ട് മ്മള് തുള്ളി ചാടി ഇത്തയെ കെട്ടിപിടിച്ചു..... ഇത്ത ഒരു ഉമ്മ ആകാൻ പോകുന്നു.... അമി കാക്കു ഒരു ഉപ്പയും...... പിന്നെ ഒരു ആഘോഷം ആയിരുന്നു അവിടെ..... അവരുടെ വിശേഷം മ്മള് തന്നെ എല്ലാവരോടും ഡിക്ലയർ ചെയ്തു..... അങ്ങനെ ഇത്തയെ റസ്റ്റ്‌ ന്ന് പറഞ്ഞു അമി കാക്കുവിന്റെ കൂടെ വീട്ടിലേക് വിട്ടു..... മ്മള് സെബിച്ചന്റെം അരുണിടേം കൂടെ നമ്മടെ വീട്ടിലേക്കു വിട്ടു..... അവളുടെ നാത്തൂൻ അല്ലെ...... മ്മള് വേണ്ടേ ആദ്യരാത്രിക്ക് റൂമിൽ കൊണ്ട് വിടാൻ.... അങ്ങനെ അർഷി ഷാദിയെം കൊണ്ട് അവന്റെ വീട്ടിൽ പോയി..... അങ്ങനെ അന്നത്തെ ദിവസം ആഘോഷങ്ങളിൽ മുങ്ങി പോയി...... അങ്ങനെ വീട്ടിൽ എത്തി അരുണിയെ വിളക്ക് വെച്ച് അകത്തേക്കു കയറ്റി...... മധുരം നൽകൽ ചടങ്ങ് ഒക്കെ കഴിഞ് ഡ്രസ്സ്‌ മാറാൻ അവളെ റൂമിലേക്ക് പറഞ്ഞു വിട്ടു....

. അതിനിടയിൽ രാവണൻ..... ചെക്കന്റെ റൊമാൻസ് കൊണ്ട് വന്നേക്കുന്നു....അമി കാക്കു ഉപ്പ ആയതാ ഈ ഓവർ ലോഡ് റോമൻസിന് കാരണം.....ഇതിന് മ്മള് മിക്കവാറും വലിയ വില കൊടുക്കേണ്ടി വരും.....🙄 അങ്ങനെ രാത്രി ആയി...... വന്ന കുടുംബങ്ങൾ മുഴുവൻ പിരിഞ്ഞു പോയി..... അരുണിയെ അവരുടെ രീതി അനുസരിച്ച് മ്മളും ആനിയും കൂടെ ചേർന്ന് സെറ്റ് ഒക്കെ ഉടുപ്പിച്ചു സെബിടെ റൂമിലേക്ക്‌ ഓൾ തെ ബെസ്റ്റ് കൊടുത്തു പറഞ്ഞു വിട്ടു.....കൂടാതെ പെണ്ണിനെ ഒന്ന് പേടിപ്പിച്ചു വിടാനും മറന്നില്ല.....ചുമ്മാ ഒരു മനസുഖം.... അവിടെന്ന് ഞങ്ങൾ തിരിഞ്ഞു കെട്ടിയോൻമാരെ കാണാതെ മുങ്ങാൻ നോക്കിയതേ ഒള്ളു.....അത്‌ നിഷ്കരുണം ചീറ്റി പോയെന്ന് അറിയിച്ചു കൊണ്ട് ഞങ്ങളേം പൊക്കി എടുത്തു രണ്ടും രണ്ട് വഴിക്ക് വിട്ടു......🙄🙄......പപ്പും പൂടയും ബാക്കി കിട്ടിയാൽ മതിയായിരുന്നു.....ന്നകണക്ക് അവരുടെ കൈകളിലായി വിജിലമ്പിച്ചിരുന്നു പോയി......😌😌...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story