രാവണ പ്രണയം🔥 : ഭാഗം 17

Ravana Pranayam Novel

എഴുത്തുകാരി: അമീന

(അക്കു) ഇന്ന് അത്രയും കുട്ടികളുടെ മുന്നിൽ വെച്ച് അവൻ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ......മ്മടെ മനസ്സിൽ ഉണ്ടായ വിഷമം കാരണം കരഞ്ഞുകൊണ്ട് അവനിൽ നിന്നും ഓടി.......... അപ്പോൾ തന്നെ പൊന്നൂ......ന്ന് വിളിച്ചതും...... മ്മള് ഒന്ന് സ്റ്റോപ്പ്‌ ആയി തിരിഞ്ഞു നോക്കി......... ഒരു നിമിഷം തിരിഞ്ഞു നോക്കിക്കൊണ്ട് പുറം കയ്യാൽ കണ്ണുകൾ തുടച് ആരെയും ശ്രദ്ധിക്കാതെ മ്മള് ഓടി...... മ്മൾ നേരെ പോയത് ക്ലാസ്സിലേക്ക് ആയിരുന്നു അവിടെന്ന് ബാഗും എടുത്തു ഇറങ്ങി...... ദേഷ്യമാണോ സങ്കടമാണോ എന്നൊന്നും അറിയാതെ എന്തൊക്കെയോ മനസ്സിൽ കിടന്ന് വീർപ്പുമുട്ടിച്ചതും....... മ്മൾ നേരെ പോയത് കാന്റീനീലേക്ക് ആയിരുന്നു..... എനിക്ക് ദേഷ്യമോ സങ്കടമോ സഹിക്കാൻ കഴിയാതെ വന്നാൽ ഒരു സ്വഭാവമുണ്ട്........ എന്തെങ്കിലും ചില്ലു കൊണ്ടുള്ള വസ്തുക്കൾ എറിഞ്ഞു പൊട്ടിക്കും........ അതുകൊണ്ടുതന്നെ നേരെ പോയി അവിടെയുള്ള ക്ലാസുകൾ എടുക്കാൻ നിന്നതും...... അവിടെത്തെ കാക്ക മ്മളെ ചീത്ത പറഞ്.......അതിന് മുഖവും വീർപ്പിച്ചു നേരെ പോകാൻ നിന്നതും....... ആള് പറഞ്ഞത്....... മ്മൾക് ചില്ല് കുപ്പി വേണേൽ സ്പോർട്സ് റൂമിലുണ്ട് അവിടെയുള്ള കുട്ടികൾക്ക് കുടിക്കാൻ വേണ്ടി ഡ്രിങ്ക്സ് ബോട്ടിൽ അങ്ങോട്ടു കൊടുത്തു വിടാറുണ്ട് വേണേൽ അവിടെ ചെന്നു എടുക്കാൻ.........

അതുകൊണ്ടുതന്നെ മറുത്തൊന്നും ചിന്തിക്കാതെ മ്മള് അങ്ങോട്ട് പോയി....... അതിനടുത് എത്തിയതും കതക് തുറന്ന് അകത്തേക്കു കയറ.......... അവിടെ ഒരു ഭാഗത്തായി ഒരുപാട് കുപ്പികൾ വച്ചിട്ടുണ്ടായിരുന്നു........... മ്മള് പിന്നെ അവിടെയുള്ള കുപ്പികൾ എടുത് അടുത്തു കണ്ട ടേബിൾ ഉള്ളതെല്ലാം നിലതോട്ട് തട്ടിമാറ്റി........... അവിടെ നിര നിരയായി കുപ്പികൾ വെച്ചു........ ഇനി ഇതടിച്ചു പൊട്ടിക്കനെന്തെങ്കിലും കയ്യിൽ തടയുമോ എന്ന് നോക്കാൻ വേണ്ടി റൂം മുഴുവനും നിരീക്ഷിച്ചപ്പോൾ കണ്ടത്......... ഒരു ഭാഗത്തായി കൂട്ടിയിട്ടിരിക്കുന്ന ഹോക്കി സ്റ്റിക്ക് ആയിരുന്നു........ അതുകൊണ്ട് തന്നെ അത് എടുത്തു ഒന്ന് കണ്ണടച്ച് തുറന്ന് അതെല്ലാം ഓരോന്നായി അടിച്ചു പൊട്ടിച്ചു കൊണ്ടിരുന്നു........... മ്മള് കുപ്പികൾ ഓരോന്നായി സങ്കടം തീരുന്നത് വരെ അടിച്ചു പൊട്ടിക്കുന്നതിനു ഇടയിലാണ് കതക് തുറക്കുന്ന സൗണ്ട് കേട്ടത്.......... തുറയ്ക്കുന്നതിനൊപ്പം.... പൊന്നു എന്നുള്ള വിളി........ ഒരുവേള തറഞ്ഞു നിന്നു പോയ മ്മള് പെട്ടെന്ന് തിരിഞ്ഞു നോക്കിയതും കണ്ടത്....... മ്മളിലേക് നടന്നടുക്കുന്ന രാവണനെ ആണ്...... മ്മള് അവനെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ കുപ്പികളിൾ അടിച്ചു പൊട്ടിച്ചതും..... അവൻ കലിപ്പിൽ മ്മളെ കയ്യിൽ നിന്നും സ്റ്റിക്ക് മേടിച്ചു നിലതെക് എറിഞ്ഞു....... മ്മള് ആണേൽ അതൊന്നും വകവെക്കാതെ ശേഷം അവിടെയുള്ള മറ്റു വസ്തുക്കളിലേക്ക് ശ്രദ്ധ തിരിഞ്ഞതും....... അപ്പോഴേക്കും രാവണൻ മ്മടെ കൈകളിൽ പിടിച്ചു വേച്ചു കൊണ്ട് എന്തൊക്കെയോ മ്മളോട് സംസാരിച്ചു..........

എന്തുകൊണ്ടോ അവന്റെ മുഖത്ത് നോക്കി അവൻ പറഞ്ഞത് കേൾക്കാൻ മ്മൾക് കഴിയുമായിരുന്നില്ല........... അവന് അടുത്തു നിൽക്കുമ്പോൾ ഒക്കെ ഗ്രൗണ്ടിൽ വച്ച് അവൻ പറഞ്ഞ ഓരോ വാക്കും മ്മടെ കാതിൽ മുഴങ്ങി....... അതുകൊണ്ടുതന്നെ അവന്റെ മുഖത്തേക്ക് നോക്കുക പോലും ചെയ്യാതെ അവനെ തള്ളി മാറ്റി തട്ടി കയറി സംസാരിച്ചുകൊണ്ട് അവന്റെ മറുപടി കേൾക്കാൻ നിൽക്കാതെ അവിടെന്നു ഇറങ്ങി ഓടി...... മ്മള് കോളേജിന് മുന്നിലെത്തിയതും ഒരു ഓട്ടോ വിളിച്ചു വീട്ടിലേക്ക് പോയി...... വീട്ടിലെത്തിയതും കരഞ്ഞുകലങ്ങിയ കണ്ണുകൾ ആന്റി കാണാതിരിക്കാൻ അമർത്തി തുടച് അകത്തോട്ടു കയറിയതും...... കണ്ടത്...... ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന അപ്പുവിനെ ആണ്....... അപ്പോൾ അങ്ങോട്ടായി വന്ന ആന്റി മ്മളെ കണ്ടു ചോദിച്ചു..... എന്തേ നേരത്തെ വന്നതെന്ന്....... മ്മള് തലവേദന ആയിട്ടാണ് വന്നത് എന്ന് പറഞ്ഞു...... മ്മളോട് ഭക്ഷണം കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞെങ്കിലും..... മ്മൾക് ഭക്ഷണം കഴിക്കാൻ ഉള്ള അവസ്ഥയിൽ ആയിരുന്നില്ല...... അതുകൊണ്ടുതന്നെ മ്മൾക് വിശപ്പില്ലെന്ന് പറഞ്ഞു......അപ്പു ഭക്ഷണം കഴിച്ച് കഴിഞ്ഞതും അവനെ കൊണ്ട് നേരെ വീട്ടിലേക്ക് പോയി .......... റൂമിലെത്തിയതും അപ്പുവിന്റെ കൂടെ കെട്ടിപ്പിടിച്ചു കൊണ്ട് കിടന്നു........അവൻ ഉറങ്ങിയതും........ മ്മള് എണീറ്റ് അപ്പുറത്തെ റൂമിലേക്ക് പോയി......... അപ്പുറത്തെ റൂമിലെത്തിയതും ഒന്ന് ഫ്രഷായി ഇറങ്ങാം എന്ന് കരുതി കൊണ്ട് ബാത്റൂമിലേക്ക് കയറി തലയിലൂടെ തണുത്ത വെള്ളം ഒഴിച്ചു...... തണുത്ത വെള്ളം ദേഹത്തൂടെ ഒഴുകുന്നതിനനുസരിച് എന്തോ മനസ് തണുത്തത് പോലെ തോന്നി.......

കുളികഴിഞ്ഞ് തലതുവർത്തി കൊണ്ട് പുറത്തോട്ട് ഇറങ്ങിയതും...... റൂമിൽ നിൽക്കുന്ന ആളെ കണ്ടതും.... തറഞ്ഞു നിന്നു പോയി...... അറിയാതെ പറഞ്ഞു പോയി....... 🔥 രാവണൻ.....🔥😲 പെട്ടന്ന് അവൻ മ്മളിലേക് തിരിഞ്ഞു നോക്കി കൊണ്ട് ഞെട്ടി തരിച്ചു നിന്നു........ മ്മള് പിന്നെ അവനെ മൈൻഡ് ചെയ്യാതെ തലയിൽ ഒരു ഷാൾ എടുത്തിട്ട് പുറത്തോട്ട് ഇറങ്ങിയതും........മ്മടെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് അകത്തോട്ട് വലിച്ചിട്ട് കതകടച്ചു കുറ്റിയിട്ടു..... എന്നിലേക്ക് അടുക്കുന്തോറും അവന്റെ മുഖത്തോട്ട് പോലും നോക്കാതെ മ്മള് തല താഴ്ത്തി അവിടെത്തന്നെ നിന്നു...... മ്മള് ഒന്നും സംസാരിക്കാതെ തലതാഴ്ത്തി നിന്നത് കൊണ്ട് തന്നെ ചെക്കന് ദേഷ്യം കയറി ന്ന് മനസിലായത് അവന്റെ വാക്കുകളിൽ നിന്നായിരുന്നു...... "മുഖത്ത് നോക്കടി കോപ്പെ........... " അവന്റെ പെട്ടെന്നുള്ള സംസാരത്തിൽ ഞെട്ടിക്കൊണ്ട് തലയുയർത്തിയതും..... കണ്ടത് കണ്ണിമവെട്ടാതെ മ്മളെത്തന്നെ നോക്കി നിൽക്കുന്ന രാവണനെയാണ്........ ഒരുവേള അവന്റെ കണ്ണുകളുമായി മ്മടെ മിഴികൾ ഉടക്കിയ നേരം സ്വയം മറന്നു നിന്ന് അതിൽ ലയിച്ചു പോയി....... അവനിലേക്ക് തന്നെ മിഴികൾ ഉയർത്തിക്കൊണ്ട് നിന്നതും.......അവൻ പതിയെ വിളിച്ചു....... " പൊന്നൂ..... " ആ ആർദ്രമായ വിളിയിൽ മ്മള് ആ മിഴിലേക്കു തന്നെ കണ്ണിമവെട്ടാതെ നോക്കി കൊണ്ട് നിന്നതും....... അവൻ മ്മളിലേക് അടുത്ത് കതോരം പറഞ്ഞു " സോറി......... " എന്തുകൊണ്ടോ..... ആ വാക്കുകൾ കേൾക്കാൻ മ്മൾക് കഴിഞ്ഞില്ല...........

അതുകൊണ്ട് തന്നെ അവനെ തള്ളി മാറ്റിക്കൊണ്ട് കതകു തുറന്നു പുറത്തോട്ട് ഇറങ്ങി........ അപ്പുറത്തെ റൂമിൽ കയറി കതകടച്ചു കുറ്റിയിട്ടു..... എന്റെ പുറകെ ആയി വന്ന അവൻ കുറെ തവണ തുറക്കാൻ പറഞ്ഞുകൊണ്ട് വാതിലിൽ തട്ടിയെങ്കിലും.........മ്മള് തുറന്നില്ല........ കുറേ സമയം കഴിഞ്ഞപ്പോൾ ശബ്ദം കേൾക്കാതെ വന്നതും....... മ്മള് പതിയെ കതകു തുറന്നു നോക്കിയപ്പോൾ അവിടെ ഒന്നും അവനെ കണ്ടില്ല......... അവൻ പോയെന്ന് തോന്നിയതും.......മ്മള് ഫ്രണ്ട് ഡോർ തുറന്ന് മുറ്റത്തേക്കിറങ്ങി....... അപ്പോഴാണ് കണ്ടത് അവന്റെ റൂമിന്റെ ബാൽക്കണിയിൽ നിന്ന്കൊണ്ട് ഇങ്ങോട്ടായി നോക്കുന്നത്..... അവന്റെ പൊന്നു എന്നുള്ള വിളിയിൽ നിന്ന് തന്നെ മ്മൾക് മനസ്സിലായി..... എല്ലാ സത്യങ്ങളും അവൻ അറിഞ്ഞുന്ന്....... അത് മിക്കവാറും ആനി പറഞ്ഞതായിരിക്കും........ അതുകൊണ്ട് തന്നെ മ്മള് ഒരു കാര്യം തീരുമാനിച്ചു...... ഇത്രയും വേദനിപ്പിച്ച വാക്കുകൾ അവന്റെ വായിൽ നിന്നും വന്ന സ്ഥിതിക്ക്........ ഇനി മ്മള് ചെയ്യാൻ പോകുന്നത് അവൻ അറിയണം...... അതിൽ അവൻ അറിയും...... മ്മളോട് പറഞ്പോയ വാക്കുകളുടെ ഉള്ള വേദന എന്താണെന്ന്......അറിയും..... കാരണം മ്മൾക് അറിയുന്ന കിച്ച ഒരിക്കലും പൊന്നുവിനെ വേദനിപ്പിച്ചിട്ടില്ല....... അതുകൊണ്ടുതന്നെ അവൻ ഇനി പൊന്നുവിനെ തേടി വരുമ്പോൾ അവനിൽ നിന്ന് ഒഴിഞ്ഞുമാറണം........ ഇത് മാത്രമാണ് എനിക്ക് നിന്നോട് ചെയ്യാനുള്ള ചെറിയൊരു മധുരപ്രതികാരം.......

മേഡ് ലൗ തെറാപ്പി നിനക്കുവേണ്ടി ഒരുക്കിയ മ്മളെ മനസ്സ് വേദനിപ്പിച്ചത് കൊണ്ട്......... ഇനി അക്കു കളിക്കാൻ പോകുന്ന കളി തികച്ചും വ്യത്യസ്തമായ ഒന്നാണ് അതിനുവേണ്ടി ഒരുങ്ങിയിരുന്നൊ രാവണാ.... എന്നൊക്കെ മനസ്സിൽ ആലോചിച്ചുകൊണ്ട് അകത്തോട്ടു കയറി പോയി...... ***************** (അലൻ) കോളേജിൽ നിന്ന് വന്ന് അവൾക്ക് പുറകെ പോയി എങ്കിലും ഒരു നടക്കും അവൾ അടുത്തില്ല........ ഒരുപാട് സംസാരിക്കാൻ ശ്രമിച്ചു എന്റെ മുഖത്ത് നോക്കുന്നത് പോലും ഇല്ല....... എന്നെ അവഗണിച്ചു മാറി പോയി...... മ്മള്ക്കൊരു സ്വഭാവമുണ്ട് മ്മള് സംസാരിക്കുമ്പോൾ മ്മടെ മുഖത്ത് നോക്കാതെ നിന്നാൽ എനിക്ക് ദേഷ്യം വരും........ അതുകൊണ്ട് തന്നെ പലപ്പോഴും ഉയർന്നു വന്ന ദേഷ്യത്തെ നിയന്ത്രിച്ചുകൊണ്ട് അവളോട് സംസാരിക്കാൻ നീന്നിട്ടും....... എന്നെ ഒന്ന് മൈൻഡ് ചെയ്തില്ല....... ചെറുപ്പത്തിൽ ഇങ്ങനെ തന്നെയായിരുന്നു....... ഒരു കാന്താരി ആയിരുന്നു......... അന്നൊക്കെ അവളെ അടക്കി നിർത്താൻ മ്മള് ഒന്ന് കണ്ണുരുട്ടി കാട്ടിയാൽ മതി...... അവൾ അടങ്ങും ആയിരുന്നു....... ഇപ്പോൾ കണ്ടില്ലേ ഒരു കൂസലുമില്ലാത്ത തനി തല്ലുകൊള്ളി ആയി മാറിയിരിക്കുന്നു........ പക്ഷേ തല്ലുകൊള്ളി ആണേലും മ്മളെ ഒരുപാട് സ്നേഹിക്കുന്ന അവൾക് അത് തിരിച്ചു കൊടുക്കാൻ കഴിയില്ലല്ലോ എന്നുള്ള വേദന മാത്രമേയുള്ളൂ...... എന്റെ ജീവിതത്തിൽ ഞാൻ ഓർക്കാൻപോലും ഇഷ്ടപ്പെടാത്ത ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്....... അതുകൊണ്ട് തന്നെയാണ് എനിക്ക് ദേഷ്യം.........

ഞാൻ ഈ ലോകത്തിൽ വിശ്വസിച്ച പെണ്ണുങ്ങളിൽ എന്റെ ഉമ്മയും പെങ്ങളും മാത്രമാണ്.......... പൊന്നു ഓർമ്മയിൽ ഉണ്ടായിരുന്നില്ല....... ആ രാത്രിയിൽ അവളെ ഒന്നു പേടിപ്പിക്കാൻ വേണ്ടി അവളുടെ അഹങ്കാരം കുറക്കാൻ വേണ്ടി അടുത്ത് ചെന്നപ്പോൾ അവളുടെ വായിൽ നിന്നും വീണ കിച്ച എന്ന വാക്ക്.........ആ വാക്ക് ആയിരുന്നു മ്മടെ മനസ്സിൽ ഇപ്പോഴും നിലക്കാത്ത പൊന്നുവിന്റെ ഓർമകൾ ഉണ്ടെന്ന്...... കിച്ച എന്ന് വിളിക്കണമെങ്കിൽ അവൾക്കറിയാമായിരിക്കുമല്ലോ ഞാനാണ് അവളുടെ കിച്ച എന്നുള്ള സത്യം........... തുറന്നു പറഞ്ഞില്ല....... പറഞ്ഞില്ല എന്നല്ലാ...... കാരണം...... ചിലപ്പോൾ മ്മള് പറയാൻ അനുവദിച്ചിട്ടുണ്ടകില്ല..... എപ്പോഴും എന്നെ ദേഷ്യം പിടിപ്പിക്കൽ ആണലോ പെണ്ണിന്റെ പരിപാടി........... ഇപ്പോൾ ഞാൻ വിശ്വസിക്കുന്ന കൂട്ടത്തിൽ മ്മടെ പൊന്നുവിനെയും പെടുത്തിയിരിക്കുന്നു.......... പക്ഷെ ആ വിശ്വാസം അവർക്ക് നൽകാൻ മാത്രം എനിക്ക് കഴിയില്ല........ അവൾ നൽക്കുന്നതുപോലെ സ്നേഹം തിരിച്ചു നൽകാൻ കഴിയില്ല......... ഈ ജീവിതംത്തിൽ മ്മടെ മനസ്സ് അവളോടുള്ള സ്നേഹം താഴിട്ടുപൂട്ടി വെച്ചിരിക്കുകയാണ്......... ഒരിക്കലും കഴിയില്ല........കാരണം അവളോട് പ്രണയം ഉണ്ടോ എന്ന് പോലും മ്മൾക് അറിയില്ല........ അവൾ എന്നെ പ്രണയിക്കുന്നു എന്ന് അന്ന് രാത്രി തന്നെ കാന്താരി ഒരു കൂസലുമില്ലാതെ വന്നു പറഞ്ഞു പോയി...... പക്ഷെ എനിക്കവളോടുള്ള വികാര എന്താണ്........ പ്രണയം ആണോ....... അത് എന്താണെന്ന് പോലും അറിയില്ല....... പക്ഷേ ഒരുപാട് വേദനിപ്പിച്ചു...... പ്രവൃത്തികൾ കൊണ്ടും.......വാക്കുകൾ കൊണ്ടും........ എന്നിട്ടും എന്നിലേക്കായി വന്നു എന്നോട് ഇഷ്ടം പറഞ്ഞു വന്നവാളാണ്......

മ്മടെ മനസ്സിൽ പ്രണയം ഉണ്ടാവില്ല......... അത് അന്ന് ആ രാത്രി ഒരിക്കലും ഓർക്കാൻ കഴിയാത്ത ഓർമ്മകൾ കൊണ്ട് തന്നെ അവസാനിച്ചു......... ജീവിതത്തിൽ വെറുക്കപ്പെട്ട ആ രാത്രി........ അത് കാരണം എനിക്ക് പലരെയും പലതിനെയും വെറുക്കേണ്ടി വന്നു........ അതിന് കൊടുക്കേണ്ടി വന്നത് ഒരുപാട് വേദനയാണ്.......അതിൽ കൂടുതൽ വേദന നല്കിയതോ പൊന്നുവിനും..... അന്ന് രാത്രി സംഭവിച്ച ആ കാര്യം കൊണ്ട് മ്മടെ പൊന്നുവിനെ ഇനിയും വേദനിപ്പിക്കേണ്ടിവരുമോ........വേദനിപ്പിക്കേണ്ടി വന്നാലും മ്മൾക് ഇനി അവളെ വിട്ട് കളയാനും കഴിയില്ല........ മ്മൾക് വേണം കൂട്ടുകാരിയായി......... നേടിയെടുക്കണം......... കിട്ടുമോ എന്നറിയില്ല....... അവൾക്ക് ഇപ്പോൾ എന്നോട് വെറുപ്പ് ആയിരിക്കും........ ദേഷ്യം ആയിരിക്കും... കോളേജ് സ്റ്റുഡൻസ് മുന്നിൽ വച്ച് ഞാൻ അവളെ അപമാനിച്ചു........ ഒരിക്കലും താങ്ങാൻ കഴിഞ്ഞിട്ടുണ്ടാവില്ല....... ദേഷ്യത്തിന് പുറമേ മ്മള് പറഞ്ഞു പോയ ഓരോ വാക്കും തളർത്താൻ കഴിയുന്ന ഒന്നായിരുന്നു........ തിരിച്ചെടുക്കണം അതുകൊണ്ട് അവളുടെ പുറകെ പോയി പെണ്ണിനോട് കട്ടക്ക് നിന്നാൽ അവളെ മ്മടെ വഴിക്ക് വരുത്താൻ കഴിയും......... മ്മള് വിളിച്ചാൽ..... ഒന്ന് സംസാരിക്കുന്നത് പോലും കേൾക്കാൻ കൂട്ടാക്കുന്നില്ല.........അതുകൊണ്ട് അവളുടെ അടുത്ത് കലിപ്പ് മാത്രമേ ശരിയാവുകയുള്ളൂ........ എന്നാലും ഇനി ഒരിക്കലും ആ പുഞ്ചിരി മായാതെ നോക്കണം...... പറഞ്ഞപോലെ ആ പുഞ്ചിരി ഇതുവരെ വരെ കണ്ടില്ലല്ലോ........ എപ്പോഴും എന്നെ ദേഷ്യം പിടിപ്പിക്കാൻ...... എന്നെ വട്ടുപിs ഡിപിക്കാൻ അല്ലെ അവളുടെ ശ്രമം......... അപ്പോൾ ഒന്നും പുഞ്ചിരി കാണാൻ സാധിച്ചിട്ടില്ല....... അതുകൊണ്ടുതന്നെ ഒരു ആഗ്രഹം.......

അവളുടെ നുണക്കുഴി ചിരി ഒന്ന് കാണാൻ........ ചെറുപ്പത്തിൽ എന്റെ മനസ്സിനെ പോലും തടഞ്ഞുനിർത്താൻ കെൽപ്പുള്ള ആ പുഞ്ചിരി ഒന്നു കാണണമെന്നുണ്ട്........ ഞാൻ പറഞ്ഞ പറഞ്ഞ കാര്യങ്ങൾക്ക് ഇനി അവളുടെ മുഖത്ത് പുഞ്ചിരി ആവില്ല കൊല്ലാനുള്ള ദേഷ്യം ആയിരിക്കും......... ഏതായാലും എല്ലാം വരുന്നിടത്ത് വച്ച് കാണാം.......... അവളുടെ കാര്യങ്ങൾ ആലോചിക്കുന്നത് മ്മൾക് ദേഷ്യം ആയിരുന്നു......... ഇപ്പോൾ ആലോചിക്കുമ്പോൾ എന്തോ കുറുമ്പുകാരി യുടെ കുറുമ്പ് ആയിട്ട് തോന്നുന്നു........ ഇന്ന് കാറിൽ വച്ച് അവൾ ചെയ്തത്....... പറഞ്ഞിട്ട് കാര്യമില്ല എന്റെ കയ്യിലിരിപ്പ്...... സ്പീഡ് കൂട്ടി പോയപ്പോഴാണ് അവൾ അത് ചെയ്തത്...... കൊണ്ട് ഞാൻ ബ്രേക്ക് പിടിച്ചു നിർത്തി......... ഇല്ലായിരുന്നെങ്കിൽ കൈ വിട്ടു പോയേനെ....... എന്നാലും കുറച്ചു കൂടിയിട്ടുണ്ട്....... കുറച്ചല്ലാ കൂടുതൽ ആണ്..... അതുകൊണ്ടാണല്ലോ ആദ്യം പഠിച്ച കോളേജിൽ നിന്നും ഇങ്ങോട്ട് എത്തി പെട്ടത്....... എല്ലാം ദൈവ നിശ്ചയം ആണെന്ന് തോന്നുന്നു.......... ന്നൊക്കെ ആലോചിച്ചു കൊണ്ട് ബാൽക്കണിയിൽ നിന്ന് നോക്കിയപ്പോൾ കണ്ടത്...... കതക് തുറന്നുവരുന്ന അവളെയായിരുന്നു........ ഒരു മാത്ര നോക്കി........മ്മളെ ഒന്ന് പുചിച്ചോ എന്നൊരു സംശയം....... അകത്തോട്ടു കയറി പോയി....... അപ്പോൾ തന്നെ മനസ്സിൽ വിചാരിച്ചു..... കുറുമ്പിക്ക് ഒരുപാട് കുറുമ്പ് കൂടുതലാണ്......മാറ്റേണ്ടി വരും...... അങ്ങനെ ഓരോന്ന് ആലോചിച്ചു മ്മള് മനസ്സിൽ പുഞ്ചിരിച്ചു കൊണ്ട് അകത്തോട്ടു കയറി പോയി ബെഡ്ഡിൽ കിടന്ന് പതിയെ കണ്ണുകൾ അടച്ചു ഉറക്കത്തിലേക്ക് വഴുതി വീണു..... കുറച്ച് കഴിഞ്ഞപ്പോൾ കണ്ണുതുറന്നത് ഉമ്മയുടെ വിളി കേട്ടാണ്.....

ഉണർന്ന ഉടനെ ഉമ്മ പറഞ്ഞു മാജിടെ വീട്ടിൽ പോകാൻ വേണ്ടി ഒരുങ്ങി വരാൻ...... ഇന്ന് അവരുടെ വീട്ടിൽ പോകാം എന്ന് പറഞ്ഞിരുന്നു...... അതുകൊണ്ട് തന്നെ എണീറ്റ് വേഗം ഡ്രസ്സ് ചേഞ്ച് ചെയ്തു ഇറങ്ങി....... മുറ്റത്തെത്തിയപ്പോൾ കണ്ടത് പുൽത്തകിടിയിൽ ഇരുന്നുകൊണ്ട് കുറുമ്പി യും അപ്പുവും സംസാരിക്കുന്നതാണ്....... അവരെ കണ്ടതും ഞാൻ അങ്ങോട്ട് പോയി...... . പക്ഷേ എന്നെ കണ്ടപ്പോഴേക്കും അവൾ അവനെ വിളിച്ചു കൊണ്ടു പോകാൻ ഒരുങ്ങി....... അപ്പോഴേക്കും മ്മള് മുന്നിൽ തടസ്സം തീർത്തുകൊണ്ട് നിന്നു.... എന്നിട്ട് പറഞ്ഞു..... " എനിക്ക് നിന്നോട് സംസാരിക്കണം" അതൊന്നും കേൾക്കാതെ പോകാന് നിന്നതും മ്മൾക് ദേഷ്യം വന്നു....... അല്ലെങ്കിലും മ്മൾക് ദേഷ്യം കുറച്ചു കൂടുതലാണ്...... പിന്നെ മ്മള് സംസാരിക്കുമ്പോൾ ശ്രദ്ധിക്കാതിരുന്ന..... മ്മളെ ദേഷ്യം കുറച്ചു കൂടുതൽ ആകും........ അതുകൊണ്ട് തന്നെ ദേഷ്യം ഉയരാൻ നിന്നതും ഉമ്മി വന്നതും ഒരുമിച്ചായിരുന്നു.......അപ്പോൾ തന്നെ മറുത്തൊന്നും പറയാതെ മ്മള് പോയി കാറിൽ കയറി ഇരുന്നു...... പണ്ടൊക്കെ മ്മളെ ദേഷ്യം അടക്കാൻ അവളുടെ നുണക്കുഴി കാട്ടിയുള്ള ഒരു പുഞ്ചിരി മതിയായിരുന്നു...... ഇപ്പോഴും അത് ധാരാളം ആയിരുന്നു....... അത് കാണാൻ വേണ്ടി ദേഷ്യം പിടിക്കേണ്ടി വരുമോ........ എന്നാലും ഇനി മ്മളോട് ഒന്നു ചിരിക്കുംന്ന് തോന്നുന്നില്ല........... എന്താ ചെയ്യാ മ്മടെ സ്വഭാവം ഇങ്ങനെ ആയിപ്പോയി..... മ്മള് പിന്നെ കാറിൽ ഇരുന്ന് വെളിയിലേക്ക് നോക്കുമ്പോൾ അവൾ ഉമ്മിയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.........

അതിനുശേഷം ഉമ്മി വന്നു കയറി........ ഞാൻ ഒന്ന് അവളെ നോക്കി ചിരിച്ചപ്പോൾ എന്റെ മുഖത്ത് നോക്കാതെ പുച്ഛിച്ചു തിരിഞ്ഞു നടന്നു കൂടെ കൈയും പിടിച്ച് അപ്പുവിനെയും.........കാന്താരി.....🤨 ഞങൾ പിന്നെ മാജിടെ വീട്ടിലേക്ക് പോയി.... അവിടെ എത്തിയതും...... മാജിത യുടെ മോൾ മിയു മ്മളെ കണ്ടതും ഓടിവന്നു....... അവളെ കൈകളിൽ കോരിയെടുത്ത് കൊണ്ട് ഞാനും ഉമ്മയും അകത്തോട്ടു കയറി...... പിന്നെ മ്മടെ അളിയൻ റെ പേര് അൻവർ എന്നാണ്.....ആള് ദുബായിൽ എഞ്ചിനീയറാണ്...... ഇപ്പൊ നാട്ടിലില്ല അവരുടെ വീട്ടിൽ അവളുടെ ഉമ്മയും പിന്നെ ഒരു അനിയനും ഉണ്ട്....... ഞങ്ങൾ ചെന്നപ്പോൾ ഞങ്ങളെ വളരെയധികം സന്തോഷത്തോടെ അകത്തോട്ട് സ്വീകരിച്ചിരുത്തി...... അതിനുശേഷം ചായയും കുടിച് ഇറങ്ങി........കൂടെ അവരെയും കൂട്ടി വീട്ടിലേക്ക് തിരിച്ചു......... വീട്ടിലെത്തിയതും അവിടെ അർഷി മുറ്റത്തുതന്നെയുണ്ടായിരുന്നു....... അപ്പോഴാണ് ഒരു കാര്യം ആലോചിച്ചത് ... കോളേജിൽനിന്ന് പോയപ്പോൾ അവനോട് മാറ്റി വരാൻ പറഞ്ഞിരുന്നു..... അപ്പോൾ തന്നെ മാജിയും മോളും ഉമ്മിയും കാറിനു വെളിയിൽ ഇറങ്ങിയപ്പോൾ അവരോട് പറഞ്ഞു...... അർഷിയെ വിളിച്ചു ബുള്ളറ്റ് എടുത്തു കൊണ്ട് ടൗണിലേക്ക് വിട്ടു.........

**************** (അക്കു) റൂമിനു വെളിയിൽ നിന്ന് അകത്തോട്ടു കയറി കൊണ്ട് പതിയെ അപ്പുവിനെ അരികിലേക്ക് അവനോടു ചേർന്നു കിടന്നു...... കിടന്നതും പതിയെ ഉറങ്ങിപ്പോയി......... പിന്നെ ഉണരുന്നത് വൈകുന്നേരം ഒരു നാലുമണി ഒക്കെ ആയപ്പോഴാണ്......... അപ്പോൾ പിന്നെ കോഫി കുടിച് മ്മളും അപ്പുവും പുറത്തെ ലോണിൽ പോയിരുന്നു....... ഞങ്ങൾ അവിടെ ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നു....... അപ്പോൾ ശബ്ദം കേട്ട് ആരോ വരുന്നത് പോലെ തോന്നി തലയുയർത്തി നോക്കിയപ്പോൾ കണ്ടത്........ ഞങ്ങളുടെ അടുത്തേക്ക് നടക്കുന്ന കിച്ചുവിനെ ആണ്........ അവനെ കണ്ടതും ഞാൻ പെട്ടെന്ന് തന്നെ അപ്പുവിനെയും വിളിച്ചു കൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങി........ പക്ഷേ അപ്പോഴേക്കും മ്മടെ മുന്നിൽ തടസ്സം തീർത്തു വന്നൊണ്ട്........ മ്മളോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ........ മ്മള് അവനെ കണ്ട കണ്ട ഭാവം പോലും കാണിക്കാതെ നിന്നതും.... ആൾക്ക് ദേഷ്യം വന്നു...... എന്ന് തോന്നുന്നു...... എന്തോ ഒന്ന് പറയാൻ വേണ്ടി വാ തുറന്നതും ആന്റി വന്നതും ഒരുമിച്ചായിരുന്നു....... അപ്പോൾ തന്നെ പോയി കാറിൽ കയറി ഇരുന്നു സ്റ്റാർട്ട് ചെയ്തു...... അപ്പോൾ ആന്റി എന്റെ അടുക്കലേക്ക് വന്നു കൊണ്ട് പറഞ്ഞു........ അവർ മാജിതയുടെ വീട്ടിലേക്ക് പോവുകയാണ് എന്ന്......

ചിലപ്പോൾ മാജിത്തയും കൂടെയുണ്ടാകുമെന്ന്... അതുകൊണ്ട് തന്നെ മാരി വരുമ്പോൾ അവർ അവിടെ പോയ വിവരം അറിയിക്കാൻ പറഞ്ഞു....... മ്മള് അതിനു സമ്മതമെന്നോണം തലയാട്ടിക്കൊണ്ട് അപ്പുവിനെയും കൊണ്ട് പോയി.......അവൻ പുഞ്ചിരിച്ചതിന് മ്മള് പുച്ഛിച്ചു വിട്ടുകൊണ്ട് മുഖത്ത് വിരിഞ്ഞ പുഞ്ചിരി മറച്ചുവെച്ചുകൊണ്ട് അകത്തോട്ടു പോയി.... കുറച്ചു കഴിഞ്ഞതും വാതിലിൽ മുട്ട് കേട്ടു കേട്ടു കൊണ്ട് കതക് തുറന്നു നോക്കിയപ്പോൾ കണ്ടത്........ പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന മാരിയെയാണ്........മ്മള് പിന്നെ ആന്റി പോയ വിവരം പറഞ്ഞു അവളെ വിളിച്ചു അകത്തോട്ടു കയറി...... പിന്നീട് ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു........ അതിനിടയിലാണ് പുറത്ത് കാർ വന്ന സൗണ്ട് കേട്ടത്...... അപ്പോൾ തന്നെ ഞാനും മാരിയും പുറത്തിറങ്ങിയതും...... കണ്ടത് കിച്ചയും ആന്റിയും ഇറങ്ങുന്നതാണ്....... അപ്പോൾ തന്നെ അതിൽ നിന്നും ഒരു താത്ത ഇറങ്ങി വന്നു......... അപ്പോൾ തന്നെ മ്മൾക് മനസ്സിലായി അതാണ് മാജിത്ത എന്ന്... മാരി അവരെ കണ്ടു അങ്ങോട്ട് ഓടി......മ്മള് പിന്നെ അവിടെ തന്നെ നിന്ന്..... അവരുടെ കയ്യിൽ ഒരു മൂന്ന് വയസ് പ്രായം തോന്നിക്കുന്ന ഒരു മോള് ഉണ്ട്..... കിളികൂട്ടിലേക്ക് ആന്റിയുടെ കൂടെ വന്നപ്പോൾ അ മോളെ മ്മൾ കണ്ടിരുന്നു....... പിന്നീടവർ അകത്തോട്ടു പോയി............ മ്മള് പിന്നെ നേരെ പോയി അപ്പുന്റെ കൂടെ ഇരുന്നു...... കുറച്ചു കഴിഞ്ഞതും ശാലുത്ത വന്നു...... മുഖം ആകെ വല്ലാതെ ആയിരുന്നു.......

കാരണം ചോദിച്ചപ്പോൾ ഒന്നും ഇല്ല എന്ന പറഞ്ഞത്....... അതുകൊണ്ട് തന്നെ കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല..... പക്ഷേ കുളികഴിഞ്ഞ് വന്ന ഇത്ത ബെഡിലേക്ക് കിടന്നതും മ്മൾക്ക് എന്തോ പന്തികേട് തോന്നി.....ചോദിച്ചപ്പോൾ തലവേദനയാണെന്ന് പറഞ്ഞു....... പക്ഷേ എനിക്കറിയാമായിരുന്നു അതൊന്നും അല്ലാന്ന്..... പിന്നെ ഇത്ത കണ്ണുകളടച്ചു കിടന്നു....മ്മൾ പിന്നെ കൂടുതൽ ചോദ്യങ്ങൾക്കൊന്നും നിൽക്കാതെ കിച്ചണിൽ പോയി രാത്രിക്കുള്ള ഫുഡ് ഒക്കെ പ്രിപ്പയർ ചെയ്തു വച്ചു....... രാത്രിയായിട്ടും ഇത്ത എണീക്കാതെ കിടക്കുന്നത് കണ്ടതും........ ഒരു വിധം എണീപ്പിച്ചു കൊണ്ട് വന്ന് ഞങ്ങൾ മൂന്ന് പേരും ഒരുമിച്ചു ഫുഡ്‌ കഴിച്ചു........ ഇത്ത എന്തോ ആലോചനയിലാണ്..... കാര്യം എന്താണെന്ന് ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല.... ഭക്ഷണം കഴിച്ചു കഴിഞ്ഞതും ഇത്ത അപ്പുവിന്റെ കൂടെ കയറി കിടന്നു..... ഞാൻ അപ്പുറത്തെ റൂമിൽ കിടന്നോള എന്ന് പറഞ്ഞ് അങ്ങോട്ട് പോയി...... മ്മള് പിന്നെ ഉറക്കം വരാത്തതിനാൽ മുറ്റത്തേക്കു ഇറങ്ങി......... നല്ല നിലാവ് ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ നിലാവിലേക്ക് മിഴികൾ ഉയർത്തിക്കൊണ്ട് നിന്നു........ ആ മുറ്റത്തു നിന്നും എനിക്ക് കാണാൻ കഴിഞ്ഞത് ബാൽക്കണിയിൽ നിന്നു നോക്കുന്ന ഡോക്ടർ കാക്കു വിനയാണ്......... ആളുടെ മുഖം ശ്രദ്ധിച്ചപ്പോൾ എന്തൊക്കെയോ ഒരു വിഷാദം ഉള്ളതുപോലെ തോന്നി...... കാര്യം എന്താണെന്ന് മനസ്സിലാവുന്നില്ല നോട്ടം മുഴുവൻ ഇങ്ങോട്ടാണ്....

പെട്ടെന്നാണ് ആളുടെ കണ്ണിൽ മ്മളെ ഉടക്കിയത് ന്ന് തോനുന്നു..... അപ്പോൾ തന്നെ മ്മളോട് ഇപ്പൊ വരാം പോകല്ലേ ന്ന് ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു.... ഞാൻ എന്താണ് കാര്യം എന്ന് അറിയാതെ നിന്നു.... കുറച്ചു കഴിഞ്ഞ് ഫ്രണ്ട് ഡോർ തുറന്ന് ആള് അടുത്ത് വന്നതും...... മ്മള് കാര്യം ചോദിച്ചതും ആൾ അന്വേഷിച്ചത് ശാലുതയെ ആണ്......ഇത്ത നേരത്തെ കിടന്നുന്ന് പറഞ്ഞു..... കാര്യം എന്താണെന്ന് അന്വേഷിച്ചെങ്കിലും.... കാക്കു ഒന്നുമില്ലെന്ന് പറഞ്ഞ് അകത്തോട്ടു പോയി........ മ്മള് എന്താണ് കാര്യം എന്ന് അറിയാതെ അന്തം വിട്ടു നിന്നു.........കാക്കുവിന്റെ അതെ ഭാവം ആണ് ഇത്തയ്ക്കും....... എന്തോ സംഭവിച്ചിട്ടുണ്ട്.....അതെന്താണെന്ന് അറിയണം......... ഇനി ഇപ്പൊ കാര്യം അറിയണം എങ്കിൽ ഇത്തയോട് തന്നെ ചോദിക്കണം........അത്‌ അറിഞ്ഞിട്ടേ ഒള്ളു കാര്യം എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് തിരിഞ്ഞു അകത്തോട്ട് പോകാനായി നിന്നതും...... മ്മടെ കയ്യിൽ പിടി വീണു.......പിടിവീണതും...... ആ കൈകളുടെ ഉടമ മ്മളെ പിടിച് വലിച്ചുകൊണ്ട് ചുമരിനോട് ചേർത്ത് നിർത്തിയതും.....ആ നിലാവെളിച്ചത്തിൽ മ്മള് കണ്ടു............. ആ കരി നീല കണ്ണുകളുടെ ഉടമയെ... ......... അപ്പോൾ തന്നെ മ്മടെ മനസ്സ് മന്ത്രിച്ചു........ " കിച്ച........" .....................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story