രാവണ പ്രണയം🔥 : ഭാഗം 20

Ravana Pranayam Novel

എഴുത്തുകാരി: അമീന

സുഭാഷ്......... പരിപ്പുവട മാത്രം അല്ല മക്കളെ ഉണ്ടപോരിം ന്ന് മ്മൾക് വയർ നിറച്ചും കിട്ടും.....മ്മൾ പറഞ്ഞത് മുഴുവൻ അങ്ങേര് അല്ലെ കേട്ടത്......യാ ഗോഡെ.....മ്മളെ മാത്രം ഒന്ന് രക്ഷിച്ചേക്കണേ ആ രാവണനിൽ നിന്ന്......... 🙄🤕 ന്നൊക്കെ മനസ്സിൽ പറഞ്ഞപ്പഴേക്കും....... ചെക്കന് കട്ടകലിപ്പിൽ താറിൽ നിന്ന് ചാടിയിറങ്ങി കൊണ്ട് മ്മളെ അടുത്തേക്ക് നടന്നടുത്തിരുന്നു...... മ്മളിലേക്ക് നടന്നടുക്കുന്നതിനനുസരിച്ച്.....മ്മടെ ഹൃദയം ക്രമാതീതമായി ഉയർന്നതും...... അപ്പോൾതന്നെ മറുത്തൊന്നും ചിന്തിക്കാതെ..... ഉടനെ തന്നെ സിനുവിന്റെ ബൈക്കിനു പിറകിൽ ചാടി കയറി കൊണ്ട് അവനോടായി പറഞ്ഞു....... "സിനു മുത്തേ പെട്ടെന്ന് വണ്ടിയെടുക്ക്......വേഗം സ്റ്റാർട്ട്‌ ചെയ്യ്...... " ന്നൊക്കെ മ്മള് എത്ര പറഞ്ഞിട്ടും.........ചെക്കന് വണ്ടി സ്റ്റാർട്ട് ചെയ്യാതെ ഞങ്ങളിലേക്കായി കലിപ്പിൽ നടന്നടുക്കുന്ന രാവണനെ നോക്കി...... പിന്നീട് മ്മളെ ദയനീയമായി നോക്കികൊണ്ട് വേണോന്ന് ചോദിച്ചതും.....മ്മള് പല്ല് കടിച്ചോണ്ട് പറഞ്ഞു...... "ടാ കോപ്പ...... നീ ഇപ്പൊ മ്മള് പറഞ്ഞത് അനുസരിച്ചില്ലേൽ നീ മാരീടെ പുറകെ നടക്കുന്നത് പറയും..... പിന്നെ ഇവിടെ നടക്കുന്നത് ന്താകും ന്ന് മ്മള് പറയേണ്ട ആവശ്യമില്ലല്ലോ....... ടാ പൊട്ടാ വണ്ടിയെടുക്ക് അല്ലേൽ ആ രാവണൻ ഇന്ന് മ്മടെ പപ്പും പൂടയും പറിച്ചെടുക്കും........

പിന്നെ നിനക്ക് ഒരു നല്ല ഫ്രണ്ടിനെ നഷ്ടപ്പെട്ടതിൽ ഖേദിക്കേണ്ടി വരും......ഓർത്തോ........നോക്കി നിക്കാണ്ട് വണ്ടി എടുക്കടാ പിശാശേ......." ന്നൊക്കെ മ്മള് അവന്റെ പുറത്തിട്ടിടിച് പറഞ്ഞതും..... അപ്പോൾ തന്നെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു കൊണ്ട് പറപ്പിച്ചു വിട്ടു അവന്........ ഞങ്ങളിലേക്ക് നടന്നടുത്ത രാവണനെ........ തൊട്ടു തൊട്ടില്ല ന്നമട്ടിൽ ആണ് ഞങ്ങടെ ബൈക്ക് ചെക്കനെ മറികടന്നു പോയത്...... മ്മള് പിന്നെ ഒന്ന് പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്...... പ്ലിങ്ങിയ ഫേസുമായി നിൽക്കുന്നത് ആണ്...... അപ്പോൾ തന്നെ അങ്ങേര് താറിന്റെ ബോണറ്റിൽ ആഞ്ഞടിച്ചത് കണ്ടതും....... മ്മൾക് മനസ്സിലായി ആൾ കലിപ്പിൽ ആണെന്ന്....... യാ ഗോഡെ അപ്പോ മ്മടെ കാര്യത്തിൽ തീരുമാനമായി........... ചെക്കൻ ഇന്ന് മിക്കവാറും മ്മടെ അവസാനം കണ്ടിട്ടേ അടങ്ങുള്ളൂന്ന്......കാരണം അങ്ങനെയുള്ള കാര്യങ്ങൾ അല്ലെ മ്മള് ഇന്ന് ചെയ്തു കൂട്ടിയിരിക്കുന്നത്....... അല്ലെങ്കിലേ ദേഷ്യത്തിന് കയ്യും കാലും വെച്ച് അലൻ ന്ന് പേരും ഇട്ടു നടക്കുന്ന ആള് ആണ്...... അതിനുപുറകെ മ്മളെ ഈ വക കലാപരിപാടി കൂടി അയായതുകൊണ്ട് ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ടാവില്ല.......... പക്ഷേ ഇപ്പോൾ മ്മള് പിടി കൊടുത്താൽ....... മ്മടെ ആവശ്യങ്ങളൊന്നും നേരെ ആക്കാൻ കഴിയില്ല.......അവനോട് തർക്കിക്കാൻ നിന്നാൽ ലേറ്റ് ആകും.......പിന്നെ മ്മടെ കാര്യങ്ങൾ ഒക്കെ ഗുദ ഗവ......

മ്മൾക് പിന്നെ സിനുവിനോടും ഷാദിനോടും സംസാരിച്ച് എല്ലാം ക്ലിയർ ആക്കിയതിനു ശേഷം മറ്റു പല കാര്യങ്ങളും ഉണ്ട്......... അതുകൊണ്ട് തന്നെ ഇപ്പോൾ രാവണന് മുന്നിൽ ചെന്നു പെടാതിരിക്കുന്നതാണ് കൂടുതൽ സെയ്ഫ്........ ന്നൊക്കെ മ്മള് ആലോചിച്ച് തീർന്നപ്പഴേക്കും.......... ബൈക്ക് ബീച്ചിൽ എത്തിയിരുന്നു....... അപ്പോൾ തന്നെ മ്മള് അതിൽ നിന്നും ചാടി ഇറങ്ങി കൊണ്ട് ഒന്ന് ശ്വാസം വലിച്ചു വിട്ടൊണ്ട് പറഞ്ഞു....... "സമാധാനമായി..... അങ്ങനെ അവന്റെ വായിൽ നിന്നും രക്ഷപ്പെട്ടു......" ന്നൊക്കെ പറഞ്ഞുകൊണ്ട് ഒന്നു നെടുവീർപ്പിട്ടതും..... മ്മടെ തലയ്ക്കൊരു കിഴുക്ക് കിട്ടിയത്....... തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്.... ദേഷ്യത്തോടെ നോക്കുന്ന സിനുവിനെയാണ്..... അപ്പോൾ തന്നെ മ്മള് നന്നായി ഒന്ന് ഇളിച്ചോണ്ട് പറഞ്ഞു....... "എന്താണ് ഖൽബെ....... കണ്ണുരുട്ടി പേടിപ്പിക്കുന്നെ....മ്മളോട് നന്ദി പറയണം നീയൊക്കെ....... നിനക്ക് ഒരു നല്ല ഫ്രണ്ട്നെ ആണ് മ്മള് ആ രാവണന്റെ കയ്യിൽ നിന്നും രക്ഷിച്ചോണ്ട് ഇങ്ങട് കൊണ്ടന്നത്.......അറിയോ തനിക്ക് തവള പ്രിക്കാണി......" 😎 "നല്ലൊരു ഫ്രണ്ട്..... നല്ല ഫ്രണ്ട് ന്ന് പറഞ്ഞാൽ ഒന്നും ഒളിച്ചുവെക്കാതെ എല്ലാം തുറന്ന് പറയുന്നവർ ആണ്........ എന്ത് സങ്കടം ആയാലും സന്തോഷം ആയാലും കൂടെ ഉണ്ടാവുന്നവരാണ്.... അതെങ്ങനെ നിനക്ക് ചേരും........" ന്ന് ചെക്കൻ മ്മളെ നോക്കി പുചിച്ചോണ്ട് പറഞ്ഞു കടൽ തീരത്തേക് നടന്നതും...... മ്മള് പെട്ടന്ന് തന്നെ ഓടി പോയി അവനുമുന്നിൽ തടസ്സം തീർത്തു നിന്നോണ്ട് പറഞ്ഞു.... "സിനു..... മ്മള്ക്ക് പറയാനുള്ളത് കൂടെ കേട്ടിട്ട് നീ എന്താണെന്ന് വെച്ചാല് ചെയ്തോ..... മ്മടെ ഭാഗം കൂടെ ഒന്ന് കേൾക്കാൻ ശ്രമിക്ക്....." ന്ന് മ്മള് പറഞ്ഞിട്ടും.......

ചെക്കനു ഒരു മൈൻഡും ഇല്ല......... അവന് ആണേൽ ഇതുവരെ കടൽ കാണാത്തത് പോലെ അങ്ങടും നോക്കി നിക്ക....... മ്മള് അപ്പോൾ തന്നെ അവനെ പിടിച്ചു പറഞ്ഞു.... "സിനു മ്മള് പറയുന്നത്...." ന്ന് പറയലും.... "ഞങ്ങള്ക് ഒന്നും കേൾക്കണ്ടന്ന് പറഞ്ഞില്ലേ......" ന്നുള്ള ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയതും...... കണ്ടത് ഐസ് ക്രീം നുണഞ്ഞു കൊണ്ട് നിക്കുന്ന ഷാദിനെ ആണ്.... മ്മള് അപ്പോൾ തന്നെ മറ്റെല്ലാം മറന്നോണ്ട്...... ഐസ് ക്രീം...... ന്ന് പറഞ്ഞു ചാടി വീണതും...... പെണ്ണ് പുചിച്ചോണ്ട് മ്മളിൽ നിന്ന് മാറ്റി കൊണ്ട് അതിൽ ഒന്നെടുത്തു സിനു വിനു കൊടുത്തതും....... മ്മള് കണ്ണുരുട്ടി നോക്കി..... എവിടെ പെണ്ണിന് ഒരു കൂസലും ഇല്ല.... അവർ രണ്ടും കൂടെ മ്മളെ മൈൻഡ് ചെയ്യാതെ കുറച്ച് അപ്പുറത്തേക് മാറി മണലിൽ യിരുന്നോണ്ട് ഐസ് കഴിച്ചോണ്ട് ഓരോന്ന് സംസാരിക്കാൻ തുടങ്ങി.... മ്മള് അവരോട് കുറെ പറയാൻ നോക്കിയെങ്കിലും...... രണ്ടും മ്മളെ മൈൻഡ് പോലും ചെയ്യുന്നില്ല...... എന്തോ അവരുടെ ഈ അവോയ്ഡൻസ് മ്മളിൽ ചെറുനോവുണർത്തിയെത്തും...... മ്മള് പിന്നെ കൂടുതൽ പറയാൻ നിക്കാതെ തിരിഞ്ഞു നടന്നു...... മ്മള് തിരിഞ്ഞു നടന്നതും....... മ്മടെ കൈയിൽ പിടിവീണിരുന്നു... തിരിഞ്ഞു നോക്കിയപ്പോൾ രണ്ടും കൂടെ ഉണ്ട് മ്മടെ ഒരുകയ്യിലായി പിടിച്ചു ഇരിക്കുന്നു.....വിത്ത്‌ വളിഞ്ഞ ചിരി...... മ്മളെ ഒന്ന് മക്കാറാക്കിയത ഇവര്.... ഇതിന് മ്മള് കാണിച്ചു കൊടുക്കുന്നുണ്ട്...... മ്മള് അപ്പോൾ തന്നെ അവരെ നോക്കി മുഖം വീർപ്പിച്ചൊണ്ട് കൈകളെ തട്ടിമാറ്റി അവിടെന്ന് നടന്നോണ്ടിരുന്നു.... അപ്പോൾ തന്നെ അവർ രണ്ടും ഓടിവന്ന് മ്മടെ മുന്നിലായി നിന്നു പറഞ്ഞു..... "ടി പട്ടി..... നീ എങ്ങടടി പോകുന്നെ.....

ഞങ്ങളെ ഇവിടെ വിളിച്ചു വരുത്തിയിട്ട് പോകുന്ന പോക്ക് കണ്ടില്ലേ....." (സിനു ) "അതന്നെ.... ഇത്രയും നേരത്തെ മ്മള് ഉറക്കിൽ നിന്ന് എണീക്കാറെ ഇല്ല... ആ മ്മള് ഇന്ന് ഈ ടൈമിൽ വന്നു നിന്നിട്ട് കണ്ടില്ലേ പെണ്ണ് പോകുന്നത്......." (ഷാദി ) "ന്നെ കൊണ്ടൊന്നും പറയിക്കണ്ട..... എത്ര നേരം കൊണ്ട് മ്മള് ഇങ്ങടെ രണ്ടിന്റേം പുറകെ നടക്കുന്നു..... ന്നിട്ട് പറയുന്നത് കെട്ടിലെ..... ഒറ്റ ചവിട് വെച്ച് തന്നാൽ ഉണ്ടല്ലോ.... കോപ്പുകൾ...."(മ്മള് ) "അത്‌ പിന്നെ നീ ഞങ്ങളിൽ നിന്നൊക്കെ മറച്ചു വെച്ചൂന്ന് അറിഞ്ഞപ്പോൾ ഒരു ചിന്ന വിഷമം........ അതിന് ഞങ്ങൾ ഇങ്ങനെ യെങ്കിലും ചെയ്യണ്ടേ.... അല്ലെ സിനു..... അങ്ങനെ അല്ലെ......" "അതെ..... നിനക്ക് ഒന്ന് പറയാർന്നു എല്ലാം..... ആ സാരല്ല....ഇനിയും പറയാലോ.... നീ പറ മുത്തേ....." (സിനു ) "പറയാൻ സൗകര്യം ഇല്ല...... കണ്ണീച്ചോരയില്ലാത്ത നിങ്ങളോട് മ്മൾക് ഒന്നും പറയാൻ ഇല്ല........" ന്ന് മ്മള് കുറച്ച് സെന്റി അടിച്ചോണ്ട് പറഞ്ഞതും...... സിനു.... "അതിന് ഞങ്ങൾ എന്ത് ചെയുതുന്ന.... " "ഒന്നും ചെയ്തില്ലേ....... രണ്ടും കൂടെ ഒറ്റയ്ക്കു ഇരുന്ന് മേടിച്ച ഐസ് മുഴുവൻ തിന്ന് തീർത്തില്ലേ.... അതെന്താ കണ്ണീച്ചോരയില്ലാത്ത പ്രവർത്തി അല്ലെ..... ഫ്രണ്ട്സ് ആണത്രെ ഫ്രണ്ട്സ്......."😏😏 ന്ന് പറഞ്ഞു മ്മള് ഒന്ന് പുചിച്ചോണ്ട് തിരിഞ്ഞതും..... മ്മടെ മുന്നിലേക്കായി പിറകിൽ നിന്ന് രണ്ടുകയ്യിലായ് ഐസ് ക്രീം നീണ്ടു വന്നതും...... മ്മള് പുഞ്ചിരിച്ചോണ്ട് അത്‌ രണ്ടും പെട്ടന്ന് തന്നെ കൈക്കലാക്കി പറഞ്ഞു..... "അല്ലേലും മ്മൾക് അറിയാം....

മ്മക്ക് ഇല്ലാണ്ട് ഇങ്ങള് കഴിക്കൂല്ലാന്ന്....." ന്ന് പറഞ്ഞോണ്ട് മ്മള് രണ്ട് എസിലും ഒന്ന് മെല്ലെ നുണഞ്ഞോണ്ട് അവരിലേക്കായി തിരിഞ്ഞു..... മ്മള് തിരിഞ്ഞതും...... പിന്നേം പറഞ്ഞു.... "ഷാദി ഇത് നല്ല ടേസ്റ്റ് ഉണ്ട്ട്ടോ........ തണുപ്പ് കൂടുതൽ ഉണ്ട്.... ഇന്ക് ഇഷ്ടായി........അനക്ക് വേണ്ടല്ലോ....... അതോണ്ട് മ്മള് തന്നെ കഴിച്ചോളാം........." ന്നൊക്കെ പറഞ്ഞോണ്ട് പിന്നേം ഐസ് നുണയാൻ തുടങ്ങി..... മ്മൾക് ഐസ് ക്രീം ന്ന് വെച്ചാല് ജീവനാണ്.... അതിന്റെ കാര്യത്തിൽ നോ കോമ്പ്രമസ്..... മ്മള് ഓരോന്ന് പറയുന്നുണ്ടേലും ഇവിടെ രണ്ട് പേരും ഒരു പ്രതികരണവും ഇല്ലാണ്ട് നിൽക്കുന്നത് കണ്ട് വെറുതെ തല ഉയർത്തി നോക്കിയതും...... കണ്ടത് എന്തോ കണ്ട് പകച്ചുനിൽക്കുന്ന രണ്ടെണ്ണത്തിനെയുമാണ്......... ഇത്രയും പകച്ചു നിൽക്കാൻ മാത്രം എന്താണുള്ളത് എന്ന് കരുതി വെറുതെ ഒന്ന് പുറകിലേക്ക് തിരിഞ്ഞു നോക്കിയതും....... കണ്ടത് കട്ട കലിപ്പിൽ നോക്കിനിൽക്കുന്ന രാവണനെയാണ്... പെട്ടന്ന് അവനെ അവിടെ കണ്ടതും......മ്മള് പകച്ചു പണ്ടാരം അടങ്ങി പോയി....... യഹ് ഹൗലാ ഇങ്ങേര് ഇതെപ്പോൾ ഇങ്ങോട്ട് എത്തി.... കണ്ടില്ലല്ലോ പടച്ചോനേ.... ഇനിയിപ്പോ ഒന്നും നോക്കിയിട്ട് കാര്യമില്ല എന്നെ പിടിച്ചു തിന്നാൻ ഉള്ള ദേഷ്യം ഉണ്ട് ആമുഖത്........ തോമസ് കുട്ടീ വിട്ടോടാ...... ന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് മ്മള് തിരഞ്ഞു ഓടാൻ നിന്നതും..... മ്മടെ കയ്യിൽ ചെക്കന്റെ പിടി വീണിരുന്നു..... അപ്പോൾ തന്നെ മ്മള് നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് ആളിലേക്ക് മ്മടെ കയ്യിലുള്ള ഐസ്ക്രീം നീട്ടിക്കൊണ്ട് പറഞ്ഞു.... "രാവണ...... അല്ല..... സോറി.... കിച്ചാ... ഡാ ഐസ്ക്രീം വേണോ.......അല്ല നീ എപ്പോ വന്നു.......ന്തിനാ ഇങ്ങനെ നോക്കുന്നെ.....

.ഇപ്പൊ ഇ ഐസ് ക്രീം ഏറ്റവും കൂടുതൽ ആവശ്യo നിനക്കാണെന്ന് തോന്നണു.......ന്നാ കഴിച്ചോ...... ഇ ചൂടൊന്ന് തണുക്കട്ടെ....... ഇങ്ങനെ ഹിറ്റായാൽ ഭൂമിക്ക് ചൂട് താങ്ങാൻ കഴിയില്ല കേട്ടോ......" ന്നൊക്കെ മ്മള് ഇളിച്ചോണ്ട് ഓരോന്ന് പറഞ്ഞിട്ടും........ യാതൊരു പ്രതികരണവുമില്ല ആ മുഖത്....... ദേഷ്യം അല്ലാതെ........ ന്റെ റബ്ബേ....... ഇങ്ങരെ എങ്ങാനും പെറ്റിട്ടത് വല്ല വേനലിനും ആയിരുന്നൊ...... എന്തൊരു ചൂട്..... മ്മള് ഓരോന്ന് പറയുന്നതിനനുസരിച്ച് മ്മടെ കയ്യിലുള്ള പിടിമുറുകി കൊണ്ടേയിരുന്നു..... അപ്പോൾ തന്നെ അങ്ങേര് കലിപ്പിൽ...... " ഇങ്ങോട്ട് വാടി......" ന്നുപറഞ്ഞുകൊണ്ട്...... മ്മടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി..... തിരിച്ചൊന്നും പ്രതികരിക്കാൻ കഴിയാതെ ദയനീയമായി സിനുവിനെയും ഷാദിയെയും നോക്കി നിൽക്കാൻ അല്ലാതെ എന്നെക്കൊണ്ട് കഴിയുമായിരുന്നില്ല....... അവരെ ഇവിടെ വിളിച്ചു വരുത്തിയിട്ട് ഒന്നും പറയാതെ പോകുന്നത് കൊണ്ട് അതവരിൽ ദേഷ്യം ഉണ്ടാകുമെന്ന് കരുതി അവരുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ പകച്ചു പണ്ടാരം അടങ്ങി പോയി.... കോപ്പുകൾ രണ്ടും കൂടെ നിന്ന് ഭയങ്കര ചിരി.... അവരുടെ ചിരി കണ്ടതും എന്റെ നടത്തം സ്വിച്ചിട്ടത് പോലെ നിന്നു.... അപ്പോൾ തന്നെ അവർ രണ്ടുപേരും കൈകളുയർത്തി ഓൾ ദ ബെസ്റ്റ് എന്ന് കാണിച്ചതും.....മ്മള് കലിപ്പിൽ കണ്ണുരുട്ടി കാണിച്ചു..... രാവണൻ കേൾക്കാതെ അവരെ ചുണ്ടുകൊണ്ട്..... പോടാ പട്ടികളെ...... ന്ന് തെറിവിളിച്ചതും........ മ്മള് വായുവിൽ ഉയർന്നു പൊങ്ങി..... ഉയർന്നു പൊങ്ങിയ മ്മള് ലാൻഡ് ആയത് രാവണന്റെ ഷോൾഡറിൽ ആയിരുന്നു........ ആ നേരത് അധികം ആളുകൾ ഒന്നും ഇല്ലാത്തത് ഭാഗ്യം.........

അല്ലെങ്കിൽ നാണംകെട്ട് പോയേനെ......... ഇങ്ങേർക്കോ അന്തമില്ല......അന്തമുള്ള മ്മളെ ആണേൽ പൊക്കി കൊണ്ടു പോകുന്നു......... ഇനിയെങ്ങാനും ഇങ്ങേര് രാവിലെ കുടിച്ച ചായ മാറിപ്പോയോ........മ്മള് ചെയ്തതിന് ഇങ്ങനെയൊരു സ്വീകരണം ഒന്നും അല്ല പ്രതീക്ഷിച്ചത്....... മുഖത്തൊരു കൈപ്പത്തി........ അത്രയേ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നുള്ളൂ.... ഇതിപ്പോൾ അതുക്കും മേലെ ആയല്ലോ സിവനേ........" ന്നൊക്കെ അവന്റെ ഷോള്ഡറില് കിടന്നുകൊണ്ട് ആലോചിക്കുന്നതിനു ഒപ്പം......മ്മളെ ഇറക്കിവിടാൻ അവന്റെ പുറത്ത് ഇടിച്ചു കൊണ്ടിരുന്നു.......... കരിങ്കല്ലിൽ ഇടിക്കുന്നതുപോലെ എന്റെ കൈ വേദന എടുത്തത് അല്ലാതെ...... അവനു ഒരു കുലുക്കവും ഇല്ല.......എന്തിന്റെ കുഞ്ഞാണോ എന്തോ.......🙄..... പിന്നെ ചെന്ന് നിന്നത് താറിനു അടുത്ത് ആയിരുന്നു...... അടുത്തെത്തിയതും മ്മളെ അതിന്റെ ഫ്രണ്ട് സീറ്റിലേക്ക് എടുത്തിട്ടു..... "ന്റമ്മോ.... മ്മടെ നടു......" *************** (കിച്ച) ഇന്നലെ കാന്താരിയുടെ നാവിൽ നിന്നും റാസ് എന്ന പേര് വന്നതിനു ശേഷം എനിക്ക് ദേഷ്യം സഹിക്കവയ്യാതെ എന്തൊക്കെയോ ചെയ്തു കൂടി റൂമിൽ പോയി കിടന്നതേ ഓർമ ഒള്ളു....... പിന്നീട് പുലർച്ചെ ആണ് കണ്ണ് തുറന്നത്...... കണ്ണ് തുറന്നതും......മ്മടെ മനസ്സിലേക്ക് ഓടി വന്നത്.....മ്മള് ഇന്നലെ അവളോട് ദേഷ്യത്തിൽ പറഞ്ഞ കാര്യങ്ങളായിരുന്നു.... അല്ലെങ്കിൽ തന്നെ മ്മടെ പ്രവർത്തികളും വാക്കുകളും അവളെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്....... അതിനിടയ്ക്ക് എന്റെ കഴിഞ്ഞുപോയ കാര്യങ്ങൾ ഒന്നും അറിയാത്ത അവളോട് ദേഷ്യപ്പെട്ടത് ഒരിക്കലും ശരിയായ കാര്യമായിരുന്നില്ല.........

ഇനിയിപ്പോ ചെയ്തു കൂട്ടിയ കാര്യങ്ങൾക്ക് സോറി പറഞ്ഞു ചെന്നാൽ ആ കോപ്പിന്റെ പുച്ഛഭാവം കാണേണ്ടിവരും....... ഫ്രണ്ട് ആണെന്ന് പറഞ്ഞിട്ട് എന്താ...... ഒരു പരിഗണനയും വട്ട് കേസ് മ്മക്ക് തരുന്നില്ല........ ഇതിനൊക്കെ ഉള്ളത് മിക്കവാറും മ്മടെ കയ്യീന്ന് ധാരാളം മേടിച്ചു കൂട്ടുമവൾ...... ന്നൊക്കെ മനസ്സിൽ കരുതിക്കൊണ്ട് വേഗം ഫ്രഷായി ഇറങ്ങി....... ബ്രേക്ക് ഫാസ്റ്റും കഴിച്ച് നേരെ ഔട്ട് ഹൗസിലേക്ക് വിട്ടു....... അവിടെ ചെന്ന് കതകിൽ മുട്ടിയപ്പോൾ ഷഹല ആണ് കതകു തുറന്നത്..... മ്മളെ കണ്ടതും ആ മുഖത്ത് ഒരു ചിരി....... മിക്കവാറും എല്ലാം ആ കാന്താരി പറഞ്ഞിട്ടുണ്ടാകും....... മ്മള് പിന്നെ കൂടുതൽ മുഖവുരയ്ക്ക് നിൽക്കാതെ...... അവളെ അന്വേഷിച്ചപ്പോൾ അകത്തു ഉണ്ടെന്ന് പറഞ്ഞു....... പിന്നീട് അകത്തോട്ടു കയറി കതകിൽ മുട്ടി വിളിച്ചെങ്കിലും പ്രതികരണമൊന്നും ഇല്ല........ പിന്നെയും കുറെ തവണ അവളെ വിളിച്ചു കൊണ്ട് നിന്നെങ്കിലും....... പ്രതികരണമൊന്നും ഉണ്ടായില്ല....... അപ്പോൾ പിന്നെ കുറച്ചു നേരം അവൾ പുറത്തേക്ക് ഇറങ്ങുന്നതും കാത്തു അവിടെ ചെയറിൽ ഇരുന്നതും....... അടുത്തുള്ള ടേബിളിൽ നിന്ന് ഫോൺ റിങ് ചെയ്തു...... എടുത്തു നോക്കുമ്പോൾ സ്ക്രീനിൽ തെളിഞ്ഞത് അക്കു എന്നായിരുന്നു....... അപ്പോൾ തന്നെ മ്മൾക് മനസ്സിലായി അത് പൊന്നു ആണെന്ന്..... അതുകൊണ്ട് തന്നെ മ്മള് വിചാരിച്ചു...... അകത്ത് റൂമിലുള്ള അവൾ എന്തിനു ഹാളിൽ ഉള്ള ഷഹലക്ക് ഫോൺ വിളിക്കുന്നതന്ന്....... രണ്ടുമൂന്നു തവണ ഫോൺ ചെയ്തപ്പോഴും മ്മള് കാൾ അറ്റൻഡ് ചെയ്തില്ല..... മ്മള്ക്കൊരു സംശയം തോന്നി പുറത്തിറങ്ങി കൊണ്ട് പെണ്ണിന്റെ റൂമിന്റെ ഭാഗത്ത്‌ ചെന്നതും......ജനൽ പാളി തുറന്നിട്ടിരിക്കുന്നത് കണ്ടു...... അതോടു കൂടെ മ്മൾക് മനസ്സിലായി........കാന്താരി മ്മളെ പറ്റിച്ചു മുങ്ങിയെന്ന്........മ്മള് പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ അവൾക് പുറകെ വെച്ചുപിടിച്ചു..............

അതിനിടയ്ക്ക് ഒരു പ്രാവശ്യം കൂടി കോൾ വന്നതും..... ഫോൺ കയ്യിൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെ പിന്നീട് അവൾ പറഞ്ഞ ഓരോ വാക്കുകൾ കേട്ടപ്പോൾ ദേഷ്യം കയറി താർ പറപ്പിച്ചു വിട്ടു........ മ്മടെ തോട്ട് മുന്നിലായി ഒരു ബൈക്കിന് പിറകിൽ പെണ്ണ് പോകുന്നത് കണ്ടതും.......താർന്ന് വേഗത കൂട്ടി അവർക്ക് മുന്നിലായി വിലങ്ങിനു നിർത്തിയിട്ടു....... അതിൽ നിന്നും ഇറങ്ങി അവർക്കരികിലേക്ക് നടന്ന അടുത്തപ്പോഴേക്കും....... പെണ്ണിന്റെ വാക്കുകേട്ട് സിനാൻ ബൈക്ക് എടുത്തോണ്ട് പോയി........ അത്‌ കണ്ടതും കലിപ്പിൽ ബോൺറ്റിൽ ആഞ്ഞിടിച്ചു...................... പിന്നെ കൂടുതലൊന്നും ചിന്തിക്കാതെ മ്മളും അവർക്ക് പുറകെ വെച്ച് പിടിച്ചു..... മ്മളിൽ നിന്ന് അവർ ഓടിച്ചു പോയത് ബീച്ചിലേക്ക് ആയിരുന്നു....... അവിടെ ചെന്ന് നോക്കിയപ്പോൾ അവരു മൂന്നും കൂടെ ഭയങ്കര സംസാരം....... അത് കണ്ടതും ഇതിനുവേണ്ടിയാണോ ഇങ്ങോട്ട് വന്നത് എന്ന് ആലോചിച്ചു കൊണ്ട് കലിപ്പിൽ അങ്ങോട്ട് ചെന്ന് ഒന്നും പറയാതെ....... അവൾ പറയുന്നത് ഒന്നും ശ്രദ്ധിക്കാതെ പൊക്കിയെടുത്തോണ്ട് നടന്നു....... മ്മടെ കയ്യിൽ നിന്നും കുറെ കുതറിമാറാൻ നോക്കിയെങ്കിലും.......... പിടിവിടാതെ കൊണ്ടുപോയി താറിലെകിട്ടു...... പിന്നീട് അവളുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ മ്മളും താറിലേക്ക് കയറി വണ്ടി പറപ്പിച്ചു വിട്ടു...... പിന്നീട് നിന്നത് മ്മടെ വർക്ക് ഔട്ട് ഹൗസിൽ ആയിരുന്നു...... എന്നെ അവോയ്ഡ് ചെയ്തുകൊണ്ട് ഇന്ന് അവൾ കാണിച്ചു കൂട്ടിയതിനൊക്കെയുള്ള തിരിച്ചടി എന്നോണം....... അവളെ അതിൽ നിന്നും ഇറക്കി കൊണ്ടുവന്ന് വർക്ക്‌ ഔട്ട് ഹൗസിന്റെ കതക് തുറന്ന് അകത്തേക്ക് പിടിച്ചുകയറ്റി.......പിന്നെ മ്മള് പുറത്തിറങ്ങി കതക് പുറത്തേക് അടച്ചു ലോക്ക് ചെയ്തു........

മ്മളെ വിളിച്ചു കതക് തുറക്കാൻ പറഞ്ഞു കതകിൽ തട്ടിയെങ്കിലും......മ്മള് അവളുടെ ശബ്ദം പോലും വകവെക്കാതെ... " ഇന്ന് അവിടെ കിടക്കടി....." ന്ന് പറഞ്ഞു താറിൽ നേരെ വിട്ടത് ഹോസ്റ്റലിലേക്ക് ആയിരുന്നു....... അവിടെന്ന് അർഷിയെയും കൊണ്ട് നേരെ എയർപോർട്ടിൽക്ക് വിട്ടു............. പറയാൻ വിട്ടു.... ഇന്ന് മ്മടെ ഡാഡ് ബിസിനസ്‌ മീറ്റിങ് കഴിഞ്ഞു നാട്ടിൽ വരുവാണ്........ മിസ്റ്റർ മുബാറക്....ഡാഡ്നെ പിക്ക് ചെയ്യാൻ ആണ് ഈ പോക്ക്......... അവിടെയെത്തി ഡാഡിയെ വെൽക്കം ചെയ്തു നേരെ വീട്ടിലോട്ട് വിട്ടു..... പിന്നീട് ഫാമിലിടെ കൂടെയുള്ള കത്തിയടി ആയിരുന്നു.....മിയു കുറുമ്പിടെ കൊഞ്ചൽ ഒക്കെ കൂടെ വീട് ശബ്ദമുകരിതമായിരുന്നു....... വൺ മന്ത് ഡാഡ് ദുബായിൽ ആയിരുന്നു..... അതുകൊണ്ട് തന്നെ ഡാഡ് വന്നപ്പോൾ ഫുഡടിയുമായി മ്മള് വീട്ടിൽ കൂടി........ വൈകുന്നേരം ആയതും...... ഡാഡ് മ്മളോട് ഓഫീസിൽ പോയി ഡാഡ് ന്റെ കയ്യിലുള്ള ഡോക്യുമെന്റ്സ് ഒക്കെ ലോക്കറിൽ വെക്കാൻ പറഞ്ഞതും....... മ്മള് ബുള്ളറ്റിൽ നേരെ വിട്ടു...... എന്നിട്ട് ഓഫീസിൽ പോയി ഡോക്യുമെന്റ് ഒക്കെ ലോക്കറിൽ വെച്ച് ഇറങ്ങിയതും....... മ്മടെ ഫോണിലേക്ക് അർഷിയുടെ കാൾ വന്നു........ അപ്പോൾ തന്നെ കാൾ അറ്റൻഡ് ചെയ്തതും...... മറുതലയ്ക്കെ നിന്നും അവന് പറഞ്ഞു...... "അലൻ...... ശീ ഈസ്‌ ബാക്ക്......." ന്നുള്ള അവന്റെ സംസാരത്തിൽ....... സംശയമെന്നോണം മ്മള് ആരെന്ന് ചോദിക്കും മുന്നേ........ അവൻ ആ നാമം ഉച്ചരിച്ചിരുന്നു....... "റാസ്.......... ഷാഫിറ റാസ്....ശീ ഈസ്‌ ബാക്ക്........അലൻ........." അവന്റെ വായിൽ നിന്നും *ഷാഫിറ റാസ് * എന്ന നാമം ഉതിർന്നു വീണതും..........ഒരു നിമിഷം തറഞ്ഞു നിന്നു പോയ മ്മടെ മൈൻഡിലേക് കടന്നു വന്നു.......... മ്മള് ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത മ്മടെ ഭൂതകാല ഓർമ്മകൾ.................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story