രാവണ പ്രണയം🔥 : ഭാഗം 21

Ravana Pranayam Novel

എഴുത്തുകാരി: അമീന

"റാസ്.......... ഷാഫിറ റാസ്....ശീ ഈസ്‌ ബാക്ക്........അലൻ........." അവന്റെ വായിൽ നിന്നും *ഷാഫിറ റാസ് * എന്ന നാമം ഉതിർന്നു വീണതും..........ഒരു നിമിഷം തറഞ്ഞു നിന്നു പോയ മ്മടെ മൈൻഡിലേക് കടന്നു വന്നു.......... മ്മള് ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത മ്മടെ ഭൂതകാല ഓർമ്മകൾ.............. **എല്ലാവരെയും പോലെ മ്മടെ ജീവിതത്തിനും ഒരു ലക്ഷ്യം ഉണ്ടായിരുന്നു........ ഒരു നല്ല ഫുട്ബാൾ പ്ലയെർ ആകുക എന്നത്......... അതിനുവേണ്ടി മ്മള് ജീവിതത്തിലെ ഒരു ഭാഗം തന്നെ മാറ്റിവെക്കാൻ തീരുമാനിച്ചു....... രാവെന്നോ പകലെന്നോ ഇല്ലാതെ പ്രാക്റ്റീസ് ചെയ്തു........ അതുകൊണ്ട് തന്നെ ദുബായിലെ ഫേമസ് ഫുട്ബാൾ ക്ലബ്‌ ആയ ദുബായ് യുണൈറ്റഡ് ലേക്കുള്ള സെലെക്ഷനിലേക് ഭാഗ്യവശാൽ മ്മടെ നെയിമും ചേർക്കപ്പെട്ടു....... അതില്പരം സന്തോഷം മ്മൾക് വേറെ ഇല്ലായിരുന്നു..... ഒരുമാസം മുന്നേ ഉള്ള ഫുട്ബോൾ മത്സരത്തിനായുള്ള പ്രാക്ടീസ് ടൈം..... അന്നായിരുന്നു അവളെ കണ്ടുമുട്ടിയത്........ ഗാലറിയിൽ ഇരുന്നോണ്ട് ഞങ്ങളെ തന്നെ ഫോക്കസ് ചെയ്തിരിക്കുന്ന അവൾ ആരെന്നുള്ളത് മനസിലായത്........ ഞങ്ങളെ കോച്ചിനെ കയറി ഡാഡ് ന്നു വിളിച്ചപ്പോൾ ആണ്.... റാസിഖ് റാസ് ആൾടെ മകൾ ഷാഫിറ റാസ്..... എല്ലാവരോടും വാതോരാതെ സംസാരിക്കുന്ന ഒരു മോഡേൺ പെണ്ണ്..... കുറഞ്ഞ ഡേയ്‌സിനുള്ളിൽ അവൾ ഞങൾ ഓരോരുത്തരുമായി കൂട്ടായി..... അവളെ പരിചയപ്പെട്ടതിലൂടെ അറിയാൻ കഴിഞ്ഞു..... ആണും പെണ്ണുമായി അവൾ ഒറ്റമോൾ ആണെന്ന്........റാസിഖ്ന്റേം മാഹിറയുടെയും മകൾ ഷാഫിറ..... ഫാഷൻ ഒരു പാഷൻ ആയി കൊണ്ട് നടക്കുന്നത് കൊണ്ട് തന്നെ അവൾ തികച്ചും മോഡേൺ വസ്ത്രങ്ങൾ ആയിരിന്നു ഉപയോഗിച്ചിരുന്നത്.....

എല്ലാവരോടും വാ തോരാതെ സംസാരിക്കുന്നതിനിടയിലും മ്മളിലേക്കുള്ള അവളുടെ ദ്രിഷ്ട്ടിയെ കണ്ടില്ലെന്ന് നടിക്കാൻ ആയിരുന്നു മ്മൾ താല്പര്യം കാണിച്ചത്............കാരണം എന്താണെന്ന് അറിയില്ല.... അവളുടെ നോട്ടം മ്മൾക് തികച്ചും ഒരാരോചകമായി തോന്നിയിരുന്നു........ അതികം സംസാരിക്കാതെ നിന്ന മ്മളോട് അവൾ കൂടുതൽ അടുക്കാൻ തുടങ്ങി..... അതുവരെ ശ്രദ്ധ നൽകാതിരുന്ന അവളെ പിന്നീട് പോകപ്പോകെ മ്മടെ ഫ്രണ്ട് ആയി മാറി....... അവളുമായി ഫ്രണ്ട്ഷിപ്....... പിന്നീട് അവളുടെ വീട്ടിലേക്കുള്ള എൻട്രി കൂടെ ആയി....... അവളുടെ ഡാഡുമായി നല്ലരീതിയിൽ അടുത്തു..... മ്മടെ ബെസ്റ്റി ആയി കൊണ്ടുനടന്ന മ്മൾക്ക് അവളുടെ മനസിലെ ആഗ്രഹം മറ്റൊന്നായിരുന്നെന്ന് മനസിലായത്...... ഫുട്ബോൾ മാച്ച് തുടങ്ങുന്നതിനു രണ്ടാഴ്ച മുന്നേയുള്ള വാലന്റൈൻസ് ദിനത്തിൽ മ്മളെ ടീം അംഗങ്ങളെ സാക്ഷിയായി അവളുടെ പ്രണയം മ്മളെ അറിയിച്ചപ്പോൾ ആയിരുന്നു........ വാലന്റൈൻസ് ആഘോഷിക്കാൻ ആയി ദുബായ് യുണൈറ്റഡ് ഒരുക്കിയ ഒരു പാർട്ടിയിൽ ആയിരുന്നു അവളുടെ കൺഫെഷൻ.......... എല്ലാവരും അത്ഭുതം കൊണ്ട് നോക്കുകയായിരുന്നേൽ...... അവളുടെ ഡാഡ് മുഖത്തു പുഞ്ചിരിയെ കൂട്ടപിടിച്ചുകൊണ്ട് ആയിരുന്നു ഇതെല്ലാം വീക്ഷിച്ചത്......... മ്മടെ മുന്നിലായി മുട്ടിലിരുന്നോണ്ട് റോസ് നീട്ടിയ അവളോട്..... മറുത്ത് ഒരുവാക്ക് പോലും മ്മടെ വായിൽ നിന്നും വീണില്ല...... അത്രയും ആളുകളുടെ മുന്നിൽ അവളെയും അവളുടെ ഡാഡ് ആയ ഞങ്ങടെ കോച്ചിനെയും നാണംകെടുത്താൻ കഴിയാത്തത് കൊണ്ട് തന്നെ........ അവൾ നീട്ടിപ്പിടിച്ച ആ റോസിലേക്കായി കൈകൾ ചലിക്കവേ.......

അവളുടെ മുഖത്തു പുഞ്ചിരി വിരിഞ്ഞു...... റോസിലേക്കായി കൈകൾ ചേരാൻ ഒരുങ്ങവെ....... മ്മടെ കൈകളെ പോലും നിശ്ചലമാകും വിധം മ്മടെ ഹൃദയത്തിലേക് ഒരു കറൻറ് പാസ്സ് ചെയ്തതും........ മ്മള് പോലും അറിയാതെ ആ തരിപ്പിൽ മ്മടെ വലം കൈ ഹൃദയത്തോട് ചേർത്ത് വേച്ചു പോയി കണ്ണുകൾ മുറുകെ അടച്ചു.... ഒരു നിമിഷം കണ്ണുകൾ മുറുകെ അടച്ചു തുറന്ന്...... വീണ്ടും റോസിലേക് കൈകൾ നീളവേ........ പിന്നെയും അതുപോലെ ആവർത്തിച്ചതും..... മ്മളെ തലപെരുക്കുന്നത് പോലെ വന്നതും...... തലയിൽ കൈ വെച്ചുകൊണ്ട് മ്മള് ഒന്ന് വേച്ചു പോയതും..... മ്മടെ ടീമിലെ കുറച്ച് പേര് മ്മളെ താങ്ങി നിർത്തിയിരുന്നു.... മ്മള് ഒരുവിധം ബാലൻസ് ചെയ്തു നിന്ന് കൊണ്ട് കണ്ണുകൾ അടച്ചതും....... മ്മടെ കൺകോണിൽ തെളിഞ്ഞു വന്നത് നുണക്കുഴി കാട്ടിയുള്ള ഒരു ചിരി മാത്രം..... അതും അവ്യക്തമായി...... ഒരുവേള ആ അവ്യക്തമായ പുഞ്ചിരിയിൽ സ്വയം മറന്നു നിന്ന മ്മളെ സോബോധത്തിലേക് എത്തിച്ചത്....... ഷാഫിറയുടെ വിളിയിൽ ആയിരുന്നു..... കൺപോളകൾ തുറന്ന ആ നിമിഷം വിലപെട്ടതെന്തോ നഷ്ടമായ........ അല്ലേൽ എന്തോ ഒരു നഷ്ടബോധം ഉള്ളിൽ വന്നു നിറഞ്ഞതും....... അവരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെ എന്തിനോ വേണ്ടി തുടിക്കുന്ന ഹൃദയവുമായി മ്മള് അവിടെ നിന്നും കാറും എടുത്തു ഇറങ്ങി...... ഫ്ലാറ്റിൽ എത്തിയതും....... കതക് തുറന്ന് ബെഡിലേക് കിടക്കുമ്പോഴും മ്മടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്.......ഇന്ന് പാർട്ടിയിൽ വെച്ച് മ്മൾക്കുണ്ടായ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വ്യത്യസ്തമായ അനുഭവം തന്നെയായിരുന്നു..... കണ്ണുകൾ അടച്ച നേരം മുന്നിൽ തെളിഞ്ഞ ആ നുണക്കുഴി എന്തുകൊണ്ടോ മ്മളെ ഹൃദയത്തിൽ ഒരു വേലിയേറ്റം തന്നെ സൃഷ്ട്ടിക്കുന്നത് പോലെ........

വീണ്ടും വീണ്ടും അത്‌ കാണുവാൻ ഉള്ളം തുടിക്കുന്നത് പോലെ....... അതിനായി പിന്നീടോരോ ദിവസവും കണ്ണുകൾ അടച്ചു പിടിച്ചെങ്കിലും....... ആ നുണക്കുഴി ചിരി മ്മൾക് തികച്ചും അന്യമായിരുന്നു...... ചിലനേരം ക്ഷണിക്കപ്പെടാത്ത അതിഥിയെ പോലെ മ്മടെ കണ്ണിൽ മിന്നായം പോലെ വന്നു പോയി ആ ചിരി...... അപ്പോഴൊക്കെ അകാരണമായി മ്മടെ ഹൃദയം എന്തിനോ വേണ്ടി തുടിക്കുന്നത് പോലെ.........തികച്ചും അന്യമായ ആ അനുപൂതിയുടെ കാരണം അറിയാതെ മ്മടെ മനസ് കിടന്നു ഉഴലുന്ന നേരം....... മ്മളോടായി ഇഷ്ടം തുറന്നു പറഞ്ഞുകൊണ്ട് വീണ്ടും ഷാഫിറ വന്നു...... അവളുടെ നിരന്തരമായ പുറകെ നടക്കൽ.... മ്മളിൽ ദേഷ്യം അതികരിപ്പിച്ചു...... കൂടാതെ മിന്നായം പോലെ മറയുന്ന മരീചികയും.....അത്‌ രണ്ടിനുമിടയി മ്മടെ കളിയിലേക്കുള്ള കോൺസെൻട്രേഷൻ തെറ്റിത്തുടങ്ങി........ തോറ്റ് പോകുമോ എന്ന ഭയം മ്മളെ പിടികൂടിയതും.... മ്മൾക്ക് ഒരു നിമിഷം എതിർത്തു സംസാരിക്കേണ്ടി വന്നു അതും ഹാർഷ് ആയികൊണ്ട് തന്നെ.... ഒരിക്കലും അവളെ മ്മള് ആ തരത്തിൽ കണ്ടിട്ടില്ല....... ഈ ജന്മം കാണാൻ പോകുന്നില്ലെന്നുള്ള മ്മടെ ദേഷ്യത്തോടെ ഉള്ള സംസാരത്തിൽ മ്മൾക് കാണാൻ കഴിഞ്ഞത് ഇതുവരെയുള്ളതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ഭാവം ആയിരുന്നു അവളിൽ ഉണ്ടായിരുന്നത്......... ഒരുതരം പ്രാന്ത് പിടിച്ചത് പോലെ ആയിരുന്നു അവളുടെ സംസാരം....... ഏതുവിതേനേയും മ്മളെ നേടിയെടുത്തിരിക്കും എന്നൊക്കെ മ്മളെ കോളറിൽ കയറി പിടിച്ചുകൊണ്ടു പുലമ്പി...... അവളുടെ വാക്കുകൾ അതിരുകടന്നതും മ്മളിൽ ഉയർന്നു വന്ന ദേഷ്യം തീർന്നത്...... മ്മടെ കൈ അവളുടെ മുഖത്തു പതിച്ചുകൊണ്ടായിരുന്നു.....

പിന്നീട് അവളുടെ സാനിധ്യം പ്രാക്ടീസ് ടൈമിൽ ഉണ്ടായിരുന്നില്ല....... എല്ലാം മറന്നു അവൾ കാര്യങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടാവുമെന്ന് കരുതി കൊണ്ട് മ്മടെ പൂർണാശ്രദ്ധ തികച്ചും പ്രാക്ടിസിലേക് തിരിഞ്ഞു......... അതിനിടയിൽ ഒരു പ്രാവശ്യം അവളുടെ ഡാഡ് അവളുടെ ഇഷ്ടം അംഗീകരിക്കണം അവൾ മ്മളെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞു കൊണ്ട് വന്നു..... ഒരു പ്രാന്തിന്റെ വക്കിലെക് മോളെ തള്ളിയിടരുതെന്ന് പറഞ്ഞു കൊണ്ട് മ്മടെ മുന്നിൽ നിന്നതും.......മ്മൾക് ഒരിക്കലും അവളെ സ്വീകരിക്കാൻ കഴിയില്ല......അവളോട് ഒരിക്കലും ഒരു ഫ്രണ്ട് എന്നതിലുപരി ഒരു ഫീലിങ്ങ്സും ഉണ്ടായിട്ടില്ലെന്നും പറഞ്ഞു........ പിന്നീട് അദ്ദേഹം അവളെ പറഞ്ഞു ബോധ്യപ്പെടുത്താനായി മ്മള് അവരുടെ വീട്ടിലേക്കു വരണം എന്നാവശ്യപ്പെട്ടു.......അതിന് സമ്മതമറിയിച്ചെങ്കിലും....... പിന്നീട് ഓരോ തിരക്കിൽ പെട്ടുകൊണ്ട് പോകാന് കഴിഞ്ഞില്ല........ അതിനിടയിൽ ഫുട്ബാൾ മാച്ച് കഴിഞ്ഞു........ മ്മടെ കാലിൽ നിന്നും പിറന്നുവീണ ഗോളിനാൽ മ്മടെ ടീമിനെ വിജയത്തിലേക്കു കൊണ്ടുവന്നിരുന്നു...... ആ കളിയിൽ മ്മളെ തേടിയെത്തിയത് വലിയ ഒരു ഓഫർ ആയിരുന്നു........ ദുബായ് യുണൈറ്റഡ്ന്റെ ന്യൂ ഫുട്ബോൾ ക്ലബ്‌ ലേക്ക് ഉള്ള ഫിക്സിഡ് പ്ലയെർ ആയിട്ടുള്ള സെലെക്ഷൻ ആയിരുന്നു........ ആ ടീം നടത്തികൊണ്ട് പോകാനുള്ള എല്ലാ ഉത്തരവാദിത്തവും മ്മൾക് കൈവന്നു........മ്മടെ സന്തോഷം അത്‌ മ്മടെ കുടുംബത്തിന്റേത് കൂടിയായി മാറി....... ഉമ്മിയും ഡാഡും അമർ ബ്രോയും മാജിയും മാരിയും മ്മടെ ഈ അംഗീകാരത്തിൽ സന്തോഷിച്ചു..... ആ സന്തോഷങ്ങൾക്ക് എല്ലാം അൽപായുസായിമാറാൻ അതികം താമസം വേണ്ടിവന്നില്ല....

ഒരു രാത്രിയോടെ മാറിമറിഞ്ഞ കാര്യങ്ങൾ മ്മടെ ജീവിതത്തെ തന്നെ താളം തെറ്റിക്കാൻ പോന്നവയായിരുന്നു... വിജയത്തിന്റെയും....... മ്മൾക് കിട്ടിയ അംഗീകാരത്തിനും ഒക്കെയായി അന്ന് കോച്ചിന്റെ വീട്ടിൽ ഞങ്ങൾ ടീം മെമ്പേഴ്സിന് വേണ്ടി ഒരുക്കിയ പാർട്ടി.........എല്ലാവരും ഒരുമിച്ചു വിജയം ആഘോഷിക്കുന്ന നേരം റാസിഖ് സാർ വന്നു മ്മളോട് ഷാഫിറയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ ആവശ്യപ്പെട്ടു..... അവരുടെ വാക്കുകൾ കേൾക്കാത്ത അവളെ....... മ്മള് പറഞ്ഞു മനസിലാക്കിയാൽ ചിലപ്പോൾ മനസ് മാറിയെങ്കിൽ എന്ന് ചിന്തിച്ചു കൊണ്ട് ആള് പറഞ്ഞത് പ്രകാരം മ്മള് പാർട്ടിയിൽ നിന്ന് വിട്ടു നിന്ന് നേരെ അവളുടെ റൂം ലക്ഷ്യം വെച്ചുകൊണ്ട് നടന്നു.... അങ്ങോട്ടടുക്കും തോറും മ്മടെ മനസ് എന്തിനോ വേണ്ടി തടയുന്നുണ്ടായിരുന്നു......അതൊന്നും മ്മള് വകവെക്കാതെ അവളുടെ റൂമിനു വെളിയിൽ നിന്നു കൊണ്ട് കതകിൽ തട്ടിയെങ്കിലും........ മറുപടി ഉണ്ടായില്ല..... അതിനിടയിൽ തലയ്ക്ക് എന്തോ ഭാരം തോന്നിയതും..... മ്മള് തലയിൽ കൈകൊണ്ട് താങ്ങി കതകിലേക് കൈകൾ ഊന്നിയതും....... കതക് തുറന്നുവന്നതും.........ബാലൻസ് തെറ്റികൊണ്ട് മ്മള് മുറിക്കകതേക് വീണു പോയിരുന്നു........ ഒരുവിധം പാതിമയങ്ങിയ കൺപോളകൾ വലിച്ചു തുറക്കാൻ ആയാസപ്പെടുന്നതിനിടയിൽ ഒരു മിന്നായം പോലെ മ്മടെ മുന്നിലേക്ക് തെളിഞ്ഞു വന്നത്........ നിറഞ്ഞ തുളുമ്പാൻ വെമ്പുന്ന രണ്ട് കണ്ണുകൾ ആയിരുന്നു..... ആ തെളിഞ്ഞു വന്ന കണ്ണുകൾക്ക്‌ പിറകെ മ്മടെ ഹൃദയത്തിലേക് ഒരു കറന്റ്‌ പാസ്സ് ചെയ്തതും......... മ്മടെ കണ്ണുകൾ പൂർണമായും അടഞ്ഞു കൊണ്ട് ഒരു മയക്കത്തിലേക് വീണു..... മയക്കം വിട്ടുണർന്ന മ്മടെ മുന്നിൽ കണ്ട കാഴ്ച്ചയിൽ ഒരുനിമിഷം ഈ ഭൂമി പിളർന്നു താഴ്ന്നിരുന്നെങ്കിൽ എന്നാശിച്ചു പോയി.....

ബട്ടൻസ് അഴിഞ്ഞു കിടന്ന മ്മടെ നെഞ്ചിൽ തലവെച്ചു കിടക്കുന്ന ഷാഫിറ........ ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് മനസിലാക്കും മുന്നേ മ്മടെ കണ്മുന്നിലേക്ക് തെളിഞ്ഞു വന്നത് കഴിഞ്ഞ രാത്രി മ്മള് പാർട്ടിയിൽ നിന്ന് ഷാഫിറയെ തേടി വന്നത് വരെ ആയിരുന്നു........ അപ്പോൾ തന്നെ മ്മള്.... " No....." എന്നാലറികൊണ്ട് എണീറ്റതും....... മ്മളിൽ നിന്ന് എണീറ്റ അവളുടെ സ്ഥാനം തെറ്റിക്കിടക്കുന്ന വസ്ത്രങ്ങൾ മ്മളിൽ ഒരു ഉൾകിടിലം സൃഷ്ടിച്ചു....... ഇല്ല ഒരിക്കലും ഇല്ല.... ന്നൊക്കെ മ്മടെ മനസ്സിൽ ഒരായിരം വട്ടം പറഞ്ഞെങ്കിലും........ അതെല്ലാം കാറ്റിൽ പറത്താൻ കഴിയുമായിരുന്നു.... അവളുടെ വാക്കുകൾക്ക്.... കഴിഞ രാത്രി എല്ലാം അർത്ഥത്തിലും മ്മള് അവളിൽ ചേർന്ന് കഴിഞ്ഞെന്ന്.... അവളുടെ ആ വാക്കുകൾ മ്മൾക് അംഗീകരിക്കാൻ കഴിയാതെ ഒരു പ്രാന്തനെ പോലെ അവളുടെ കഴുത്തിൽ പിടിമുറുക്കി അലറി.... "ഇല്ല..... ഒരിക്കലും മ്മള് ഇങ്ങന്നെ ഒരു തെറ്റ് ചെയ്യില്ല.........ഇല്ലാക്കഥ മെനജുണ്ടാക്കാൻ ശ്രമിച്ചാൽ കൊന്ന് കളയും മ്മള്......." അപ്പൊ തന്നെ മ്മടെ കൈകളെ ബലമായി പിടിച്ചു മാറ്റി അവൾ ആക്രോശിച്ചു..... "ശരിയാ....... നീ അറിഞ്ഞു കൊണ്ട് ഒന്നും ചെയ്യില്ലാന്ന്...... അതുകൊണ്ടല്ലേ നീ അറിയാതെ മ്മള് ഇതൊക്കെ ചെയ്തത്......." ന്നു അവൾ പറഞ്ഞതും....... മ്മള് സംശയത്തോടെ അവളിലേക് മിഴികൾ ഉയർത്തിയതും....... ഒരു വിജയഭാവത്തിൽ അവൾ സംസാരിച്ചു തുടങ്ങി..... "മ്മള് പറഞ്ഞതല്ലേ മ്മള് യേത് വിതേനയും നിന്നെ നേടിയെടുക്കുമെന്ന്........ ഇന്നലെ നീ കുടിച്ച ജ്യൂസിൽ അൽക്കോഹോൾ ചേർത്ത് നിന്നെ മ്മടെ റൂമിലെത്തിച്ചു..... മ്മൾക് ജസ്റ്റ്‌ ഒന്ന് തുടങ്ങേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു..... ശേഷം അതിന് അവസാനം കുറിച്ചത് നീ തന്നെയായിരുന്നു.... നോട്ടി ബോയ്......

." ന്നു അവൾ വല്ലാത്തൊരു ഭാവത്തോടെ പറഞ്ഞതും....... മ്മള് വെറുപ്പോടെ അവളുടെ കവിളിൽ ആഞ്ഞടിച്ചു കൊണ്ട് പുറത്തോട്ട് പോകാന് ഒരുങ്ങവെ........ മ്മളെ തടഞ്ഞു കൊണ്ട് മ്മളിലേക് ആയി നീട്ടിയ ഫോണിലേ ഫോട്ടോയിലേക് നോക്കിയതും....... മ്മൾക് മ്മളോട് തന്നെ വെറുപ്പ് തോന്നിപ്പോയി..... ഇങ്ങോട്ട് വരാൻ തോന്നിയ നിമിഷത്തെ തന്നെ മ്മള് ശപിച്ചു പോയി..... അവളുടെ മുകളിലായി മ്മള് കിടക്കുന്ന ഫോട്ടോ ആയിരുന്നു അത്‌..... അടുത്ത ഫോട്ടോയിൽ അവളുടെ കഴുത്തിലായി മുഖംച്ചേർത് വേച്ചു കൊണ്ട് ഉള്ളതും...... മ്മള് ഉയർന്നു പൊങ്ങിയ ദേഷ്യത്താൽ കതക് തുറന്ന് പുറത്ത് ഇറങ്ങാൻ നിന്നതും..........വെളിയിൽ അവളുടെ ഡാഡ് ഉണ്ടായിരുന്നു...... എന്ത് പറയണം എന്നറിയാതെ തറഞ്ഞു നിന്ന മ്മളെ ഞെട്ടിച്ചു കൊണ്ട് അവൾ കരഞ്ഞു കൊണ്ടോടി പോയി സാർ നെ കെട്ടിപിടിച്ചു കരഞ്ഞു..... അവളുടെ വായിൽ നിന്നും എല്ലാം അറിഞ്ഞതും....... മ്മടെ കോളറിൽ പിടിച്ചു കൊണ്ടായിരുന്നു ആൾടെ ദേഷ്യം തീർത്തത്....... ദേഷ്യം തീർക്കാനുള്ള എല്ലാ അവകാശവും ആൾക്കുണ്ട്....... അറിയാതെ ആണെങ്കിലും മ്മള് തെറ്റ് ചെയ്തു പോയി........ പിന്നീട് അവൾ തുടങ്ങി അവളുടെ കളികൾ...മ്മളെ നേടിയെടുക്കാൻ വേണ്ടി മ്മടെ വീട്ടിൽ വരെ ചെന്നു പറഞ്ഞു...... വീട്ടുകാർക്ക് മുന്നിൽ മ്മള് തലയും താഴ്ത്തി നിൽക്കേണ്ട ഗതികേട് വരുത്തി അവൾ.....ഉമ്മക്കും ഉപ്പാക്കും മുന്നിൽ തൊലിയുരിഞ് നിൽക്കേണ്ടി വന്നു..... എല്ലാം അവളുടെ സൊർത്ഥതക്ക് വേണ്ടി....... ഒരു ഭാഗ്യം മ്മളെ തുണച്ചു.... മ്മടെ കുടുംബം.... അവർ വിശ്വസിച്ചു മ്മളെ അവർ ചതിച്ചതാനെന്നുള്ള സത്യങ്ങൾ... ആ സത്യങ്ങൾ ഊട്ടിഉറപ്പിക്കുന്നതായിരുന്നു പിന്നീട് സംഭവിച്ചതെല്ലാം...... അവളുടെ വഞ്ചനയ്ക്ക് കൂട്ട് അവളുടെ ഡാഡ് കൂടെ ഉണ്ടെന്ന് അറിഞ്ഞത്‌.......

മ്മൾക് കിട്ടിയ അംഗീകാരം മ്മടെ അബോധാവസ്‌തിയിൽ നേടിയെടുത്ത മ്മടെ കയ്യൊപ്പ് കൊണ്ട് അവളുടെ ഡാഡിയിലെക് വന്നു ചേർന്നപ്പോൾ ആയിരുന്നു............ എല്ലാം പ്ലാനിങ് ചെയ്തു നടപ്പിലാക്കിയപ്പോൾ മ്മൾക് നഷ്ടപെട്ടത് മ്മളെ തന്നെയാണ്..... ഒരു പെണ്ണ് ഇത്രയും അധപതിച്ചു പോകുമെന്ന സത്യം പെണ്ണ് വർഗത്തെ തന്നെ വെറുപ്പിലേക്ക് മാറ്റപ്പെട്ടു.........റാസ് എന്ന പേരിനോടും അവളോടും അടങ്ങാത്ത കലി ആയി മാറി..... പിന്നീട് ആ ദേഷ്യം മ്മടെ കൂടപ്പിറപ്പ് ആയി മാറി......... പിന്നീട് അവളുമായുള്ള നിക്കാഹിനു വേണ്ടി അവർ വീട്ടിൽ വന്നെങ്കിലും........ മ്മളോട് ചെയ്ത ദേഷ്യത്തിന് അവളെ ഒരിക്കലും സ്വീകരിക്കില്ലന്നുള്ള മറുപടിയിൽ തിരിച്ചയച്ചെങ്കിലും...... അവിടം വിട്ടു പോകുന്നതിനു മുന്നേ അവൾ പറഞ്ഞിരുന്നു.... മ്മളെ ഏത് വിതെനെയും നേടിയെടുക്കും എന്ന്...... അതിന് ശേഷം ഉമ്മിടെ നിർബന്ധം പ്രകാരം അവിടം വിട്ടു നാട്ടിലോട്ടു പോന്നു........ പിന്നീട് ഇവിടെ പിജി ക്ക് ചേർന്നു........ മ്മളെ ആ ഓർമകളിൽ നിന്ന് മാറ്റി നിൽക്കാൻ വേണ്ടി ഡാഡ് മ്മളെ മുബാറക് കോളേജ് ന്റെ എല്ലാവിധ കാര്യങ്ങളും ഏൽപ്പിച്ചു.... പിന്നീട് ആ ഓർമകളിൽ നിന്നുള്ള മോചനം പോലെ ആയിരുന്നു മ്മടെ ഫുട്ബോൾ കളികളും എന്തിനും യേതിനും ദേഷ്യം പിടിക്കുന്നതും........ ആ രാത്രി..... അതായിരുന്നു മ്മടെ സന്തോഷങ്ങൾക്കും സ്വപ്നങ്ങൾക്കും മീതെ കരിനിഴൽ വീഴ്ത്തിയത്......മ്മടെ പൊന്നുവിനെ വേദനിപ്പിക്കേണ്ടി വന്നതും....... ഇപ്പോൾ വീണ്ടും വന്നിരിക്കുന്നു അവൾ..... ഇനി എന്ത് ഉദ്ദേശത്തോടെ ആണെങ്ങ്കിലും അത്‌ മ്മളിലേക് പ്രയോഗിക്കാന് ഉള്ള വരവാണെങ്കിൽ.........തീർത്തു കളയും അലൻ..... അതിന് ഇനി രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യം ഇല്ല........ ന്നൊക്കെ പറഞ്ഞു കൊണ്ട് കോളേജിന്റെ പടിക്കെട്ടിൽ നിന്നും ഇറങ്ങി ബുള്ളറ്റും എടുത്തു പറപ്പിച്ചു വിട്ടു വീട്ടിലോട്ട്.....

വീട്ടിലെത്തിയതും മ്മൾക് കാണാന് കഴിഞ്ഞത്...... മുറ്റത് നിൽക്കുന്ന ഉമ്മിയും ഡാഡും ബ്രോ നെയും ആണ്.... ബുള്ളറ്റ് സ്റ്റാൻഡിൽ നിർത്തി അവർക്ക് അടുത്തോട്ടു ചെന്നതും....... കണ്ടത് സിറ്റ്ഔട്ടിൽ ഇരിക്കുന്ന മാജിയോട് ചേർന്നു കരയുന്ന ഷഹലയെ ആണ്..... കരയുന്ന അപ്പുവിനെ ചേർത്ത് പിടിച്ചു കൊണ്ട് അവർക്കരികിലായി മാരിയും........ അവരെ സമാധാനിപ്പിച്ചുകൊണ്ട് ബാക്കിയുള്ളവരും....... മ്മള് കാര്യം അറിയാതെ അങ്ങോട്ട് ചെന്നൊണ്ട് കാര്യം തിരക്കിയതും......... അവരുടെ മറുപടിയിൽ ഒരു നിമിഷം തറഞ്ഞു നിന്നു പോയി...... അക്കു..... ഇതുവരെ വീട്ടിൽ എത്തിയില്ലെന്ന്...... ഇവള് പിന്നെ ഇതെവിടെ പോകാന് ആണെന്ന് ചിന്തിച്ചതും..... മ്മടെ മനസിലേക്ക് ഇന്ന് രാവിലെ മ്മള് അവളെ വർക്ക്‌ ഔട്ട്‌ ഹൗസിൽ പൂട്ടിയിട്ടതാണ് ഓർമ വന്നത്........ അത്‌ മനസിലേക് കടന്നു വന്നതും ഒരു നിമിഷം ശ്വാസം പോലും നിന്നത് പോലെ ആയി...... അപ്പോൾ തന്നെ മറ്റൊന്നും ചിന്തിക്കാതെ അവരുടെ വാക്കുകൾക്ക് കാതോർക്കാന് പോലും ഇടനൽകാതെ മ്മള് ബുള്ളറ്റും എടുത്തു കൊണ്ട് വർക് ഔട്ട് ഹൗസിലേക് പറപ്പിച്ചു വിട്ടു....... ഒഹ് ഷിറ്റ്....മ്മള് എന്ത് പണിയ ചെയ്തത്....... രാവിലെ പൂട്ടിയിട്ട് പോയതാണ്..... റബ്ബേ.....അവൾക് ഒന്നും വരുത്തരുതേ പടച്ചോനെ.. ന്നൊക്കെ മനസ്സിൽ കരുതി ബൈക്ക് സ്റ്റാൻഡിൽ നിർത്തി കൊണ്ട് അങ്ങോട്ടായി കുതിച്ചു പാഞ്ഞു....... പെട്ടന്ന് തന്നെ പോക്കറ്റിൽ നിന്ന് കീ എടുത്തു ലോക്ക് തുറന്ന്... കതക് തുറന്നൊണ്ട് അകത്തു കയറിയതും........ മ്മള് അവൾക്കായി ചുറ്റും മിഴികൾ ചലിപ്പിച്ചതും....... അതിനിടയിൽ ഒരുഭാഗത്തായി മ്മടെ മിഴികൾ ഉടക്കിയതും.......... മ്മടെ കണ്മുന്നിൽ കാണുന്ന കാഴ്ച്ച വിശ്വസിക്കാൻ കഴിയാതെ തറഞ്ഞു നിന്നു പോയി...................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story