രാവണ പ്രണയം🔥 : ഭാഗം 22

Ravana Pranayam Novel

എഴുത്തുകാരി: അമീന

പെട്ടന്ന് തന്നെ പോക്കറ്റിൽ നിന്ന് കീ എടുത്തു ലോക്ക് തുറന്ന്... കതക് തുറന്നൊണ്ട് അകത്തു കയറിയതും........ മ്മള് അവൾക്കായി ചുറ്റും മിഴികൾ ചലിപ്പിച്ചതും....... അതിനിടയിൽ ഒരുഭാഗത്തായി മ്മടെ മിഴികൾ ഉടക്കിയതും.......... മ്മടെ കണ്മുന്നിൽ കാണുന്ന കാഴ്ച്ച വിശ്വസിക്കാൻ കഴിയാതെ തറഞ്ഞു നിന്നു പോയി......... ആ കാഴ്ച കണ്ടതും മ്മള് തലയിൽ കൈ വെച്ച് നിന്നു.... അപ്പോൾ തന്നെ കലിപ്പിൽ അങ്ങടായി നടന്നു ചെന്നു നോക്കിയപ്പോൾ കണ്ടത്...... പെണ്ണ് ഉണ്ട് മ്മടെ വർക്ക്‌ ഔട്ട്‌ ചെയ്യുന്ന ഡംബിൾസിൽ തലയും വെച്ചോണ്ട് നല്ല അന്തസ്സായി കിടന്നുറങ്ങുന്നു...... മ്മള് പിന്നെ മെല്ലെ ഒന്ന് തല ഉയർത്തി ചുറ്റും ഒന്ന് ശരിക്കും വീക്ഷിച്ചപ്പോൾ ഞെട്ടി പണ്ടാരടങ്ങി പോയി........ ന്റെ പടച്ചോനെ ഇതെന്താ ആന കരിമ്പിൻ കാട്ടിൽ കയറിയ പോലെ.......... മ്മടെ റൂമിന്റെ അവസ്ഥ കണ്ടു മ്മള് മോയന്തടിച്ചു നിന്നു..... നിലത്തു ഡംബിൾസിൽ തലവെച്ചുറങ്ങുന്ന കുരിപ്പ്........ മ്മടെ അവിടെയുള്ള എക്വിപ്മെന്റ്സ് ഒക്കെ അൽകുൽത്താക്കി വെച്ചിരിക്ക..... ഇതിനെ ഒക്കെ ഞാൻ എന്താ ചെയ്യണ്ടത്.... കണ്ടില്ലേ എല്ലാം ചെയ്തു വെച്ച് നിലത്തു കിടന്ന് ഉറങ്ങുന്നത്...... മ്മടെ വാക്കിങ് മെഷീൻ ആണേൽ അവളുടെ ടേബിളിൽ യൂസ് പോലെ ജ്യൂസ് ബോട്ടിൽ കൊണ്ട് നിറഞ്ഞു നിക്ക..........അതിന് ചുറ്റും ലെയ്സ് പാക്കറ്റ് ഉണ്ട് പരന്ന് കിടക്കുന്നു...... മ്മടെ വെയ്റ്റ് ലിഫ്റ്റ് ഉണ്ട് അനാഥ പ്രേതം പോലെ അവിടേം ഇവിടേം ആയിട്ട് കിടക്കുന്നു.........

ന്റെ പടച്ചോനെ മ്മൾക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ ശക്തി തരു...... മ്മടെ പഞ്ചിങ് ബാഗിന്റെ അവസ്ഥ അതിലും പരിതാപകരമാണ്..... നല്ല റെഡ് കളർ പുതിയ പഞ്ചിങ് ബാഗ്....... പെണ്ണ് ബ്ലാക്ക് ആക്കി വെച്ചിരിക്കുന്നു..... അതിനടുത്തേക് ചെന്നു നോക്കിയതും മ്മള് വീണ്ടാമതും പകച്ചു പോയി..... അതിൽ ഉണ്ട് നല്ല വെണ്ടയ്ക്ക അക്ഷരത്തിൽ 🔥രാവണൻ🔥ന്ന് എഴുതിയിരിക്കുന്നു......... പിന്നെ കോപ്പിന്റെ സ്ഥിരം ഡയലോഗും...... ആ അതന്നെ i love u.... ന്ന്........ അതുകൊണ്ട് മ്മടെ ബാഗ് നിറച്ചു വെച്ചിരിക്കുന്നു..... ഇവളിത് എന്തിന്റെ കുഞ്ഞാണോ എന്തോ.... ഇത്രയും ഒക്കെ ചെയ്ത് കൂട്ടിയിട്ട് കണ്ടില്ലേ മ്മളൊന്നും ചെയ്തില്ലേ ന്നും ഭാവിച്ചുള്ള പെണ്ണിന്റെ കിടപ്പ്..... ഒഹ്.... മ്മള് പഞ്ചിങ് ബാഗ് നടുത്തൂന്ന് ഒന്ന് തിരിഞ്ഞതും...... എന്തോ ഒന്നിൽ മ്മടെ കാൽ തട്ടിയതും...... മ്മള് നിലതെക് നോക്കി.... സബാഷ് ഇതിന്റെ കൂടെ കുറവേ ഉണ്ടായിരുന്നുള്ളു..... എന്താണെന്നല്ലേ..... നിലത്തു രണ്ട് പ്ലേറ്റ് ഉണ്ട്....... അതിന് നടുവിൽ ആയി ഒരു അണഞ്ഞു പോയ മെഴുകുതിരി..........പാത്രത്തിൽ ആണേൽ അങ്ങിങ്ങായി പറ്റിപിടിച് കേക്ക് ന്റെ ബാക്കിയും..... ഇവള് ഇത് മ്മടെ റൂം ഒരു ആളൊഴിഞ്ഞ പൂരപ്പറമ്പ് ആക്കി മാറ്റിയിരിക്കുന്നു....... മ്മള് പിന്നെ അടുത്തത് എന്തൊക്കെയാ ചെയ്തു വെച്ചേക്കുന്നേ ന്ന് നോക്കാൻ വേണ്ടി ഒരുഭാഗത്തായി വെച്ച ഫ്രിഡ്ജ് തുറന്നതും........ മ്മള് പ്രതീക്ഷിച്ചത് തന്നെയായിരുന്നു..... ഫ്രിഡ്ജ് ഫുൾ കാലിയാക്കി വെച്ചിരിക്കുന്നു.........അതുണ്ടാവും കാരണം ഇതിനുള്ളിലുള്ളവയാണല്ലോ അവിടെ ആകെ നിരന്നു കിടക്കുന്നത്........ വർക് ഔട്ട്‌ ചെയ്യുന്ന ടൈമിൽ കഴിക്കാൻ വേണ്ടി സെറ്റ് ചെയ്തതാ....... അതിന് വേണ്ടി ഒരുപാട് ജ്യൂസ് ബോട്ടിൽ....

കേക്ക് ഒക്കെ ഇതിൽ സെറ്റ് ആയിരുന്നു.... പെണ്ണ് ഇവിടെ വന്നതും അതിന് ഒരു തീരുമാനം ആക്കി...... സന്തോഷം.... ഒക്കെ കാണിച്ചു കൂട്ടി കിടക്കുന്ന കിടപ്പ് കണ്ടില്ലേ കോപ്പ്.............നിന്നെ ഉറക്കി താരാടി..... ന്നൊക്കെ മനസ്സിൽ പറഞ്ഞോണ്ട് മ്മള് അവൾക്കരികിലേക്കായി നടന്നു.... അവളുടെ അരികിലായി എത്തിയതും...... മ്മള് അങ്ങട് ഒച്ചയെടുത് പറഞ്ഞു........ "ഡി.... പോന്നു.... എണീക്കടി കോപ്പേ......." ന്നുള്ള ഒച്ചയെടുക്കലിൽ പെണ്ണ് പെട്ടന്ന് ഞെട്ടിയെണീറ്റ് ഇരുന്നോണ്ട് പകച്ചു നോക്കുന്നുണ്ട്..... മ്മളെ കണ്ണിൽ പെട്ടതും........ പെണ്ണിന്റെ മുഖത്തു പുച്ഛഭാവം നിറഞ്ഞു..... "ഒഹ് വന്നോ മഹാൻ.... എന്തിനാവോ വന്നേ..... മ്മള് ഇപ്പഴും ജീവനോടെ ഉണ്ട്....എങ്ങും ആവിയായി പോയിട്ടില്ല........കണ്ണീച്ചോര ഇല്ലാത്ത ജന്തു......" 😏 "അതൊക്കെ അവിടെ കിടക്കട്ടെ ചോര ഉണ്ടോ ഇല്ലയോ ന്ന് മ്മൾക് പിന്നെ നോക്കാം....... ആദ്യം പൊന്നു മോള് ഈ കാണിച്ചു കൂട്ടിയതിനൊക്കെ സമാധാനം പറയ്‌....." ന്ന് ചെക്കൻ മ്മള് ആ റൂമിൽ കാണിച്ചുകൂട്ടി വെച്ചതിലെക് ചൂണ്ടി കൊണ്ട് ചോദിച്ചതും...... മ്മള് ചുറ്റും നോക്കി... Wow നൈസ്..... മ്മള് ഇത്രയൊക്കെ ഇവിടെ കാണിച്ചു കൂട്ടിയോ.... ന്നൊക്കെ ആലോചിച്ചു ഇരുന്നതും....... മ്മടെ തലയിൽ കിഴുക്ക് കിട്ടിയതും മ്മള് ദേഷ്യത്തിൽ ചോദിച്ചു.... "അനക് എന്താ വേണ്ടേ.... മ്മള് അതിനുമാത്രം എന്ത് ചെയ്തുന്ന......" "എന്ത് ചെയ്തുന്നോ..... അപ്പൊ ഇതൊന്നും നീ ചെയ്തതല്ലേ....." "ഒഹ്..... ഇതോ........ മ്മള് തന്നെ ചെയ്തതാ...... കണക്കായി പോയി........ മ്മളെ ഇവിടെ പൂട്ടിയിട്ട് പോകുമ്പോ ഓർത്തില്ലല്ലോ...... അല്ലേലെ ഒരിടത് അടങ്ങി നിന്നാൽ മ്മൾക് എന്തൊകെയോ ഒരു ഇതാ...

അപ്പഴാ മ്മടെ ഒരുദിവസം മുഴുവൻ പൂട്ടിയിട്ട് പോയത്....... അതുവെച് നോക്കുമ്പോൾ മ്മള് ഈ ചെയ്തത് കുറഞ്ഞു പോയെ ഒള്ളു........" "ഒഹ്.... നീയൊക്കെ എവിടുന്നു വരുന്നു........ഇതെന്താ ഡൈനിങ് ടേബിൾ ആണോ.... മ്മടെ വോക്കിങ് മെഷീൻ മുഴുവൻ ജ്യൂസ് കൊണ്ട് വൃത്തികേട് ആക്കി വെച്ചേക്കുന്നു...." "അങ്ങനെ പണ..... ഇതായിരുന്നോ ഇ കുന്ത്രാണ്ടത്തിന്റെ പേര്...... വോക്കിങ് അല്ല റണ്ണിങ് ആണ്..... ചുമ്മാ ഒരു ബട്ടൺ അമർത്തിയതിന് മ്മടെ മൂഡ് പഞ്ചറാക്കിയ ഈ കുന്ത്രാണ്ടത്തിന് മ്മള് അടിച്ചു പഞ്ചറാക്കേണ്ടതാ........ മ്മള് ഇത്രയും അല്ലെ ചെയ്‌തോളു....." 😏 "ഒഹ് ന്റെ റബ്ബേ..... ടി കോപ്പേ.... അതിന് ഇതിൽ കയറി നിന്ന് സ്വിച്ച് ഓൺ ആക്കിയാൽ...... ഇതിൽ നിന്നിട്ട് അതിനനുസരിച്ചു വേണം നടക്കാൻ........ അല്ലേൽ അങ്ങനെ ഒക്കെ ഉണ്ടാകും..... അതൊക്കെ പോട്ടെ ആ ചെയ്തു വെച്ചേക്കുന്നതെന്താ........" ന്ന് ചെക്കൻ ആൾടെ പഞ്ചിങ് ബാഗിലേക് ചൂണ്ടിക്കൊണ്ട് ചോദിച്ചതും........ മ്മള് മുഖത്തു കുറച്ചു നാണം ഒക്കെ വരുത്തി കൊണ്ട് പറഞ്ഞു.... "എന്താ ചെക്കാ നിനക്ക്...... മ്മടെ വായിൽ നിന്ന് തന്നെ കേൾക്കാൻ വേണ്ടി ആണോ........ ന്നാൽ പറയണ്ടേ.... അത്‌ ന്താന്ന് വെച്ചാല് i love യ്....." "മിണ്ടരുത്..... നിന്നോട് അത്‌ പറയാൻ അല്ല പറഞ്ഞത്....." ന്ന് ചെക്കൻ ഒച്ചയെടുത് പറഞ്ഞതും..... മ്മള് ഞെട്ടി പണ്ടാരടങ്ങി....... ഒരുവിധം വിളിച്ചു വരുത്തിയ നാണം ഒക്കെ നാണം കെട്ട് ഓടി പോയി......ആ കലിപ്പിൽ മ്മള് തിരിച്ചു ചോദിച്ചു..... "പിന്നെ എന്ത് ഒലക്കയാ ചോദിച്ചേ........." "ഇതിൽ എന്തൊക്കെയാ ഈ കാണിച്ചു വെച്ചേക്കുന്നെന്ന്.... " "നിനക്ക് എന്താ കാണില്ലേ...... ന്നിട്ട് മ്മളോട് ചോദിക്കാൻ നിക്കണോ...." "ആരോട് ചോദിച്ചിട്ട ഇതിൽ രാവണൻ ന്ന് എഴുതിയെ....... ഞാൻ രാവണൻ ആണോ.... ആണോടി കോപ്പേ.... " ന്ന് ചെക്കൻ കലിപ്പായതും...... മ്മള് ഒന്ന് പുച്ഛിച്ചു പറഞ്ഞു....... "എക്സാക്റ്റിലി......

ഇപ്പൊ തന്നെ കണ്ടില്ലേ നിൻറെ ഈ ക്രോധം.... അതോണ്ടന്നെയാ അതിൽ രാവണൻ ന്ന് എഴുതിയെ........ ഒന്ന് പോയെ....." 😏 "ടി പൊന്നമ്മേ..... ഫ്രണ്ട്സ് ആണെന്ന് നോക്കൂല്ല എടുത്തിട്ട് അലക്കിയാൽ ഉണ്ടല്ലോ..... ഇത്രയും ചെയ്തു വെച്ചിട്ട് ഇതിന് വല്ല കൂസലും ഉണ്ടോന്ന് നോക്കിയേ......" "ദേ കൊരങ്ങാ...... നിന്നോട് മ്മള് പണ്ടേ പറഞ്ഞിട്ടുള്ളതാ മ്മളെ പൊന്നമ്മ ന്ന് വിളിക്കരുതെന്ന്..... മ്മള് എന്ത് ചെയ്തുന്ന.... മ്മളെ പൂട്ടിയിട്ട് പോയത് നീ..... ന്നിട്ട് മുഴുവൻ ചെയ്തത് നമ്മളും....അല്ലെ....." "ഒന്നും പറയണ്ട........ പൊന്നു മോള് ഇതൊക്കെ ക്‌ളീൻ ചെയ്തിട്ട് ഇവിടുന്ന് പോയാൽ മതി.... മിഴിച്ചിരിക്കാതെ എണീറ്റ് പോയി ക്‌ളീൻ ചെയ്യടി.... " "ഒന്ന് പോയെ.... ക്‌ളീൻ മ്മടെ പട്ടി ചെയ്യും.... മ്മളെക്കൊണ്ടൊന്നും വയ്യ........" "നീ എന്താ പറഞ്ഞെ.... ന്നാൽ പട്ടിയെ കൊണ്ട് ചെയ്യിക്കാൻ പറ്റുമോന്ന് മ്മള് ഒന്ന് നോക്കട്ടെ...." ന്ന് പറഞ്ഞോണ്ട് മ്മളെ അടുത്തോട്ടു കലിപ്പിൽ നടന്നതും....... അടുത്തുള്ള ലൈസ് പാക്കറ്റിൽ ചവിട്ടി ഒരു പോക്ക് ആയിരുന്നു..... അല്ല മക്കളെ വരവായിരുന്നു..... അതും മ്മടെ നേരെ....... ഒന്ന് എണീറ്റ് മാറാൻ പോലും സമയം തരാതെ കള്ള പന്നി മ്മടെ മേലെ കൂടെ ഒരു വരവായിരുന്നു..... ആ വരവിൽ നിലത്തോട്ട് വീണു പോയ മ്മടെ കഴുത്തിൽ ഒരു തണുപ്പ് അനുഭവപെട്ടതും....... മ്മള് കണ്ണും മിഴിച്ചു കിടന്നു പോയി........ ചെക്കന്റെ ചുണ്ട് നൈസ് ആയിട്ട് മ്മടെ കഴുത്തിൽ പതിഞ്..... അതോടുകൂടി മ്മടെ ഉള്ളിലൂടെ ഒരു വിറയൽ അങ്ങട് പോയി...... മ്മള് കണ്ണുകൾ ഇറുകെ അടച്ചു പിടിച്ചതും.......

ചെക്കൻ എന്തോ ഷോക്ക് ഏറ്റത് പോലെ മ്മടെ മേലെ നിന്ന് കൊട്ടിപിടഞ്ഞു എണീറ്റ് മാറി.... എന്തോ അവനെ പോലെ മ്മൾക്കും മുഖത്തു നോക്കാൻ പ്രയാസം തോന്നി......... മ്മള് പെട്ടന്ന് എണീറ്റിരുന്നോണ്ട് മ്മടെ ഡ്രസ്സ്‌ ഒന്ന് ശരിയാക്കി ഓവർ കോട്ട് ഒന്നൂടെ നേരെ ആക്കി കൊണ്ട് ചെക്കനെ നോക്കിയതും....... കണ്ടത് മ്മളിലേക് തന്നെ കണ്ണിമ വെട്ടാതെ നോക്കി നിക്കുന്നതാണ്......... മ്മടെ കണ്ണുകളുമായി ഉടക്കിയ നേരം...... ചെക്കൻ പെട്ടന്ന് നോട്ടം മാറ്റി എണീറ്റ് കൊണ്ട് പുറത്തോട്ട് ഇറങ്ങി പോയി..... ചെ...... എന്താ അലൻ അലമ്പ് സ്വഭാവം കാണിക്കുന്നേ...... അവൾ നിനക്ക് ഫ്രണ്ട് ആണെന്ന് പറയും...... ന്നിട്ട് ചിലനേരത് നിന്റെ നോട്ടം ചെല്ലുന്നത് മറ്റു പലയിടത്തും ആണല്ലോ.......ഒന്ന് നന്നായിക്കൂടെ..... ഇനി നിനക്ക് അവളോട് പ്രണയം വല്ലോം തോന്നിയോ..... ഇല്ല..... മ്മൾക് ഒരിക്കലും അതിന് കഴിയില്ല...... അറിഞ്ഞു കൊണ്ടല്ലെങ്കിലും മ്മള് തെറ്റ് ചെയ്തവനാണ്..... ഒരിക്കലും മ്മൾക്ക് മനസ്സ് അറിഞ്ഞു അവളെ സ്നേഹിക്കാൻ കഴിയുമോന്ന് അറിയില്ല...... ന്നിട്ടും ചിലനേരം മ്മടെ മനസ് പതറുന്നു ഈ കാന്താരിയുടെ മുന്നിൽ...... ഇപ്പൊ തന്നെ മ്മള് അറിയാതെ അവളുടെ കഴുത്തിൽ കിസ്സ് അടിച്ചു പോയി....... ചമ്മി നാറി മുഖത്തു നോക്കാതെ ഇരുന്നതായിരുന്നു....... ന്നിട്ടും മനസ് ഒന്ന് കൈവിട്ട് പോയപ്പോൾ തിരിഞ്ഞു നോക്കിയതും മ്മടെ മിഴികൾ പതിഞ്ഞത് അവളുടെ കഴുത്തിലായുള്ള ആ കുഞ്ഞു മറുകിൽ ആയിരുന്നു........ എന്തോ വല്ലാത്ത ഭംഗിയുള്ളത് പോലെ ആ മറുകിന്........ ഒരു നിമിഷം ആ മറുകിൽ മ്മടെ ചുണ്ട് ചേർക്കാൻ കൊതിച്ചു പോയി........ അവൾ നോക്കിയപ്പോൾ ആണ് മ്മള് സോബോധത്തിലേക് വന്നത് തന്നെ........

ഓരോന്ന് ആലോചിച്ചു കൂട്ടിയതും പെണ്ണ് പുറത്തേക്ക് വന്നു കതക് ലോക്ക് ചെയ്തു മ്മടെ അടുത്തോട്ടു വന്നു കീ ഏൽപ്പിച്ചു.... മ്മള് മുഖത്തു നോക്കാതെ കീ മേടിച്ചു പോക്കറ്റിൽ ഇട്ടോണ്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തതും........ പെണ്ണ് കയറി ഇരുന്നു..........മ്മള് പിന്നെ നേരെ വീട്ടിലോട്ട് വിട്ടു........ ***************** (അക്കു ) ഒഹ് ഇന്ന് എന്തൊക്കെയാ നടന്നെ.... മ്മളെ ബീച്ചിൽ നിന്ന് പിടിച്ചോണ്ട് വന്നു പൂട്ടിയിട്ട് പോയ ചെക്കനെ പിന്നീട് ഈ വഴിയേ കണ്ടില്ല.... ബോർ അടിച്ചു മോയന്തടിച്ചു നിന്ന് മ്മള് ഒരു വിധം ആയിരുന്നു........ ഒന്ന് മിണ്ടാതെ നിന്നിട്ട് ആകെക്കൂടെ ചൊറിയുന്ന ഒരു ഫീൽ..... മ്മള് പിന്നെ മ്മടെ ഫോൺ എടുത്തു ഇത്താടെ ഫോണിലേക്കു വിളിച്ചെങ്കിക്കും അത്‌ സ്വിച്ച് ഓഫ്‌ ആണെന്ന് പറയുന്നു....... ഇനി ഇപ്പൊ അല്ലേലും ഫോൺ രാവണന്റെ കയ്യിൽ അല്ലെ യെടുക്കൂലാന്ന് അറിയ..... ന്നൊക്കെ അലോയ്‌ച്ചു ചുറ്റും നോക്കിയതും കണ്ടത്...... ഒരുപാട് മെഷീൻസ് ആണ്..... അതിൽ ചിലതൊക്കെ കണ്ടു പരിചയം ഉണ്ട്..... ചിലത് എന്താണെന്ന് പോലും മ്മക്ക് അറിയില്ല....... എന്തായാലും ഈ പോർക്കളത്തിൽ എത്തിപ്പെട്ട ഭടൻ ആയ സ്ഥിതിക്ക് എല്ലാം ഒന്ന് പരിചയപെട്ടു കളയാം.........അയാം കമിങേ..... ന്നൊക്കെ മനസിൽ പറഞ്ഞോണ്ട് ഇളിച്ചോണ്ട് നേരെ ഒരു മെഷീന്റെ അടുത്തോട്ടു ചെന്നു അതിൽ കയറി നിന്നു.......ചുമ്മ ഒരു ബട്ടൺ പ്രെസ്സ് ചെയ്തതും....... മ്മള് നിന്ന ഭാഗം ഉണ്ട് മൂവ് ചെയ്യുന്നു.... ആഹാ നല്ല രസം.........

മ്മള് ടീവിയിൽ ഈ പെണ്ണുങ്ങൾ വയർ കുറക്കാൻ വേണ്ടി ഇതിൽ നിന്നോണ്ട് ഓടുന്നത് കണ്ടിട്ടുണ്ട്......... സബാഷ്..... ഒന്ന് ട്രൈ ചെയ്തു നോക്കുന്നതിൽ എന്താ തെറ്റ്...... ന്നൊക്കെ കരുതി അത്‌ മൂവ് ചെയ്യുന്നതിനനുസരിച് മ്മളും മൂവ് ചെയ്തു........ എന്താണെന്ന് അറിയില്ല ആവേശം കൂടി പോയത്കൊണ്ട് ആണെന്ന് തോനുന്നു....... മ്മടെ കൈ വേറെ ഒരു ബട്ടണിൽ അമർന്നതും....... അതിന് വേഗത കൂടി മ്മടെ ബാലൻസ് പോയി മൂടും കുത്തി വീണു..... ഔ ന്റമ്മോ..... വേദനകൊണ്ട് ഒന്ന് പുളഞ്ഞു പൊയ ദേഷ്യത്തിൽ ഒരു ചവിട്ട് വെച്ചതും അത്‌ സ്റ്റോപ്പ്‌ ആയി.... അപ്പഴാ മ്മക്ക് ഒരു സമാധാനം ആയത് തന്നെ........ മ്മള് പിന്നെ അവിടെയുള്ള ഓരോന്നിലും മ്മടെ പരീക്ഷണം നടത്തിനോക്കികൊണ്ട് അതെല്ലാം പൊട്ടി പാളീസായ നിർവൃതിയിൽ ആണ് മ്മടെ ഉള്ളിൽ നിന്നും ഒരു വിളിവന്നത്...... അതും വിശപ്പിന്റെ...... വിശന്നിട്ടു മ്മക്ക് നിക്കാൻ വയ്യാണ്ട് ചുറ്റും നോക്കിയപ്പോൾ മ്മടെ മുന്നിൽ ഒരുഭാഗത്തായി മ്മളെ നോക്കി മാടി വിളിച്ചോണ്ട് ഫ്രിഡ്ജ് ഇരിക്കുന്നു.... മ്മള് ഓടിപോയി അത്‌ ഓപ്പൺ ചെയ്തതും...... അതിനുള്ളിലുള്ളത് കണ്ടു കണ്ണ് തള്ളി പോയി..... അതിൽ നിറയെ ജ്യൂസ് ബോട്ടിൽ കൂടാതെ കേക്ക് ഒക്കെ നിറച്ചു വെച്ചിരിക്ക.......... അതൊക്കെ കൂടെ കണ്ടിട്ട് മ്മക്ക് കൊതി തോന്നി രണ്ട് മൂന്ന് ബോട്ടിൽ എടുത്തു കൊണ്ട് വന്നു......... മ്മളെ വീഴ്ത്തിയിട്ട മെഷീൻന്ന് മുകളിൽ നിരത്തി വേച്ചു.... പിന്നെ ഫ്രിഡ്ജ്ന്ന് ഒരുഭാഗത്തായി ഒരു ബാഗിൽ നിന്ന മ്മക്ക് കുറച്ചു ലെയ്സ് പാക്ക് കിട്ടിയതും.....മ്മള് അറ്റാക്കിങ് ആരംഭിച്ചു......അതന്നെ മ്മടെ തീറ്റ...... അത്‌ മുഴുവൻ തിന്ന് തീർത്തതും........... മ്മള് പിന്നെ അടുത്ത പണിയിൽ ഏർപ്പെട്ടു.......

പഞ്ചിങ് ബാഗ് ഡെക്കറേഷൻ......അത്‌ ഇങ്ങള് ഒക്കെ കണ്ടതാണല്ലോ..... അതിന് ഒക്കെ കൂടെ ചെക്കൻ മ്മളോട് കലിപ്പ് ആയതും കണ്ടില്ലേ.......😬 അങ്ങനെ ഓരോ പണി ചെയ്തോണ്ട് മ്മള് രാത്രി വരെ തള്ളി നീക്കിയെങ്കിലും...... അതിനിടയിൽ ചെക്കൻ ഒന്ന് വന്നു നോക്കിയത് പോലും ഇല്ലാന്നുള്ളത് മ്മളിൽ ചെറിയ വിഷമം തീർത്തു..... രാത്രി ആയതും എന്തോ ചെറിയ പേടി ഒക്കെ തോന്നിയതും...... അത്‌ കൂട്ടാനെന്നോണം കള്ള പന്നി കറന്റ്‌ ഇറങ്ങി ഒറ്റ പോക്ക്..... അതോടെ ബാക്കി ഉള്ള ധൈര്യം കൂടെ അതിന്റെ കൂടെ പോയി....... മ്മള് പിന്നെ ഒരുവിധം തപ്പി തിരഞ്ഞു ഒരു മെഴുകുതിരിo ലൈറ്റർ ഒക്കെ സങ്കടിപ്പിച്ചു..... മെഴുകുതിരി കത്തിച്ചു മ്മള് നിലത്തു ഒട്ടിച്ചു വേച്ചു..... പിന്നെ പേടി തോന്നാതിരിക്കാൻ മ്മള് അങ്ങട് ഒറ്റയ്ക്കു സംസാരിക്കാൻ തുടങ്ങി..... അങ്ങനെ കാൻഡിൽ കത്തിച്ചു............. ന്നാൽ പിന്നെ ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ ആയാലോ......... ഒറ്റയ്ക്കൊരു കാൻഡിൽ ലൈറ്റ് ഡിന്നർ..... ആഹാ അന്തസ്സ്..... 🎼സിംഗിൾ പസങ്കേ......... സിംഗിൾ ആകെ......🎼 ന്നൊക്കെ പാടിക്കൊണ്ട് മ്മള് ഫ്രഡ്ജ് തുറന്ന് കേക്ക് കട്ട്‌ ചെയ്തു എടുത്തു........ കേക്ക് രണ്ടും രണ്ട് പ്ലേറ്റിൽ എടുത്തു കൊണ്ട് നേരെ കാൻഡിൽ ന്ന് ഇരുവശത്തും വേച്ചു..... ഏതായാലും ആ രാവണൻ ഇഷ്ടം പറഞ്ഞിട്ട് ഇങ്ങനെയൊക്കെ ആഘോഷിക്കൽ മ്മടെ സംബന്ധിച്ചു ദൂർക്കി ബാത്ത് ഹേ..... ബാത്ത് ഹേ..... ന്ന് പറഞ്ഞപ്പഴാ ഇന്ന് മ്മള് ബാത്‌റൂമിൽ പോയില്ലല്ലോ......🤔 ന്നൊക്കെ ആലോചിച്ചു മ്മള് പെട്ടന്ന് തന്നെ രണ്ട് പ്ലേറ്റിലെ കേക്കും നല്ല അന്തസ്സായി തിന്നു......വിത്ത്‌ ആരോടെന്നില്ലാതെ ഡയലോഗും അടിച്ചോണ്ട്............ കേക്ക് തീറ്റ കഴിഞ്ഞതും മ്മള് വാഷ്‌റൂമിൽ പോയി കയ്യും മുഖം ഒക്കെ കഴുകി വന്നതും........ മ്മൾക് ഉറക്കം വന്നു തുടങ്ങിയിരുന്നു..... ഇത്രയും സെറ്റപ്പ് ഒക്കെ ഉള്ള സ്ഥിതിക്ക് ആ രാവണന് ഇവിടെ ഒരു ബെഡും അറേഞ്ച് ചെയ്തൂടേയ്‌നോ........

അല്ലേലും അതിനുള്ള ബുദ്ധി ഒന്നും അങ്ങേർക്ക് ഇല്ല..... മ്മളോട് കലിപ്പ് ആകാനല്ലാതെ..... 🤨 കോപ്പൻ പൂട്ടിയിട്ട് പോയിട്ട് ജീവനോടെ ഉണ്ടെന്ന് പോലും നോക്കാൻ വന്നില്ല....... ഇനി ഇങ്ങട് വരട്ടെ പരട്ട കിളവൻ തവള പ്രിക്കാനി....... ന്നൊക്കെ ചെക്കനെ പ്രാകി കൊണ്ട് അവന്റെ ഡംബിൾസ് എടുത്തോണ്ട് വന്നു..... ഇനി ഇപ്പൊ ഇതെങ്കിൽ ഇത്..... ന്നൊക്കെ മനസ്സിൽ പറഞ്ഞോണ്ട് അതിൻമേൽ തലവെച്ചു കിടന്നതും.......നല്ല സുഗമായി ഉറങ്ങി പോയി....... മ്മടെ ഉറക്കം ഞെട്ടിയത് തന്നെ ആരുടെയോ ഉറക്കെയുള്ള ശബ്ദം കേട്ടുകൊണ്ടാണ്........ നോക്കുമ്പോൾ ആരാ....... കോവണൻ...... അവനെ കണ്ടതും മ്മള് നന്നായിട്ട് ഒന്ന് പുച്ഛിച്ചു വിട്ടു...... വരാന് കണ്ട നേരം.....നേരം വെളുത്തിട്ട് ഒക്ക വന്നാൽ മതിയായിരുന്നു.....പാക്കരൻ.... 😏😏 പിന്നീട് അവിടെ നടന്നതൊക്കെ നിങ്ങൾ കണ്ടില്ലേ..... കിസ്സടിച്ചോണ്ട് ചെക്കൻ പുറത്തോട്ട് പോയതും.....മ്മക്ക് മനസിൽ ആയി ആള് അറിയാതെ സംഭവ്ച് പോയതിൽ ചമ്മി നാറിയിട്ട പോയെതെന്ന്......... മ്മള് പെട്ടന്ന് തന്ന പരന്ന് കിടന്ന ബോട്ടിലും ലൈസ് പാക്‌സ് ഒക്കെ എടുത്തു വേസ്റ്റ് ബിന്നിൽ ഇട്ടോണ്ട് നേരെ പുറത്തിറങ്ങി.... കീ ഡോറിൽ തന്നെ ഉള്ളതുകൊണ്ട് ഡോർ ലോക്ക് ചെയ്തു മ്മള് കീ അവനെ ഏൽപ്പിച്ചു ബൈക്കിന് പിറകിൽ കയറി ഇരുന്നതും........ചെക്കൻ മ്മടെ മുഖത്തു നോക്കാതെ ബൈക്ക് പറപ്പിച്ചു വിട്ടു..... വീട്ടിൽ എത്തിയതും കണ്ടത്..... മുറ്റത് തന്നെ എല്ലാരും ഇരിക്കുന്നതാണ്..... ബൈക്കിൽ നിന്ന് ഇറങ്ങിയ മ്മളെ കണ്ടതും അപ്പു അക്കു ഇത്തെയി വന്നേ ന്ന് പറഞ്ഞു മ്മളെ അടുത്തോട്ടു ഓടിവന്നൊണ്ട് മ്മളെ കെട്ടിപിടിച്ചതും....... അത്‌ കണ്ടു ശാലുതയും കണ്ണ് നിറച്ചോണ്ട് മ്മളെ അടുത്തോട്ടു ഓടി വന്നു ചേർത്ത് പിടിച്ചു..... മ്മള് എവിടെയായിരുന്നു ന്നൊക്കെ ചോദിച്ചോണ്ട് മ്മളെ മുഖത് നോക്കിയതും.........

മ്മള് രാവണനെ കണ്ണുരുട്ടി നോക്കിയതും...... അപ്പോൾ തന്നെ അങ്ങേര് മ്മളൊന്നും ചെയ്തില്ലേ ന്നുള്ള ഭാവത്തിൽ ഫോണിലേക്കു നോക്കിയതും....... മ്മള് ഒരുവിധം ഫ്രണ്ട്സ്ന്റെ കൂടെയായിരുന്നൂന്ന്... പറഞു സമാധാനിപ്പിച്ചു..... ഷഹല പെണ്ണിനോട് ഇത്രയും നേരം എവിടെയായിരുന്നൂന്ന് ചോദിച്ചതും....... പെണ്ണൊരു നോട്ടം മ്മളെ........ മ്മള് ആണേൽ അപ്പോൾ തന്നെ മുഖം തിരിച്ചു..... കാന്താരി.... ഇനി മ്മളെങ്ങാൻ പൂട്ടിയിട്ടെന്നെങ്ങാനും പറയുന്ന് കരുതി മ്മള് ചെവിയോർത്തു നിന്നതും....... പെണ്ണ് ഫ്രണ്ട്സിന്റെ കൂടെയായിരുന്നൂന്ന് പറഞ്ഞതും മ്മള് തലയുയർത്തി നോക്കിയതും....... കണ്ടത് മുകളിലേക്കു നോക്കികൊണ്ട് നിൽക്കുന്ന പൊന്നുവിനെ ആണ്.... അവളുടെ മുഖത്താണെൽ എന്തോ കണ്ടു പേടിച്ച മുഖഭാവവും...... ഇതിനിടയിൽ ഇവൾക്കിതെന്തു പറ്റിയെന്നു കരുതി അവളുടെ മിഴികൾ പാഞ്ഞിടത്തു മ്മടെ മിഴികൾ ഉടക്കിയതും........ മ്മടെ കണ്മുന്നിൽ കാണുന്ന കാഴ്ച്ചയിൽ മ്മള് തറഞ്ഞു നിന്നു പോയി....... മാജിടെ മോള്..... ഞങ്ങടെ മിയു മോള് ഉണ്ട് ടെറസിന് മുകളിലെ കൈവരിയിൽ നിൽക്കുന്നു..... ഒരു സ്റ്റെപ് പാളിപ്പോയാൽ അവിടെ നിന്നും നിലംപതിക്കാൻ പാകത്തിൽ അവൾ നിൽക്കുന്നത് കണ്ടതും..... അപ്പോൾ തന്നെ മ്മള് അലറിവിളിച്ചു........ "മിയു........" ന്ന് വിളിച്ചുകൊണ്ട് മ്മള് മുകളിലേക്കായ് ഓടിയതും....... മ്മടെ കൈകളിൽ പോന്നു കടന്നു പിടിച്ചു....... അപ്പഴേക്കും മാജി മോളെ ന്ന് വിളിച്ചു കരഞ്ഞതും.... മ്മള് പൊന്നുവിനോട് കൈ വിടാൻ പറഞ്ഞതും....... അവൾ പോകാൻ അനുവദിക്കാതെ മ്മടെ കൈകളിൽ പിടി മുറുക്കി എന്തോ പറയാൻ ഒരുങ്ങിയതും........ മ്മള് കലിപ്പിൽ കൈ വിടടി കോപ്പേ.......ന്ന് പറഞ്ഞോണ്ട് മറുത്തൊന്നും ചിന്തിക്കാതെ ഉയർന്നു വന്ന ദേഷ്യത്തിൽ അവളെ മുഖത്തു കൈനീട്ടിയടിച്ചതും...... അവിടെ ഉയർന്നത് മാജിടെ മോളെ ന്നുള്ള നിലവിളിയായിരുന്നു......................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story