രാവണ പ്രണയം🔥 : ഭാഗം 24

Ravana Pranayam Novel

എഴുത്തുകാരി: അമീന

അവന്റെ കണ്ണെടുക്കാതെയുള്ള നോട്ടത്തിന് മ്മള് നന്നായി ഒന്ന് ഇളിച്ചു കൊടുത്തതും........ അപ്പോൾ തന്നെ ചെക്കൻ മ്മളെ നോക്കി സൈറ്റ് അടിച്ചോണ്ട് അവന്റെ കൈകളിലായി മ്മളെ കോരിയെടുതോണ്ട് അകത്തോട്ടു പോയതും മ്മള് കണ്ണും തള്ളി നിന്ന് പോയി.......... യാ ഹൗല..........ഫ്രാങ്കോ നീ അറിഞ്ഞോ മ്മള് പിന്നെയും പെട്ടു....." മ്മളേം കൊണ്ട് അകത്തോട്ടു പോയ ചെക്കൻ....... പിന്നീട് ചെയ്ത കാര്യം കണ്ടതും....... പകച്ചു പണ്ടാരമടങ്ങി പോയ മ്മടെ കിളികൾ...... കൂടും കുടുക്കയും എടുത്തോണ്ട് പറന്നുപോയി....... ചെക്കൻ മ്മളെയും കൊണ്ട് നേരെ പോയത് അവന്റെ റൂമിലെ ഒരുഭാഗത്തായി ഉള്ള ചില്ലുജാലകം നീക്കി കൊണ്ട് അങ്ങോട്ടായിരുന്നു........ അവിടെ എത്തിയതും കണ്ടത് വിശാലമായ ഒരു സ്വിമ്മിംഗ് പൂൾ ആയിരുന്നു....... മ്മള് ഇ റൂമിൽ ഇങ്ങന്നെയൊന്ന് ഇതുവരെ ശ്രദ്ധിച്ചില്ലല്ലോ.......... ശ്രദിക്കാൻ എവിടെയാ നേരം..... ഉള്ള സമയം മുഴുവൻ ഉടക്കിനടപ്പല്ലേ...... ന്നൊക്കെ ചിന്തിച്ചതും..... ചെക്കന് മ്മളേം കൊണ്ട് പൂളിനടുത്തേക് പോയതും....... മ്മള് കാര്യം അറിയാതെ പകച്ചു നോക്കിയപ്പഴേക്കും ചെക്കൻ മ്മളെ പൂളിലേക് ഒറ്റ ഇടലായിരുന്നു..... അവന്റെ ആ പ്രവർത്തിയിൽ മ്മള് ഒന്ന് പകച്ചുപോയപ്പഴേക്കും..... മ്മള് പൂളിലെ വെള്ളത്തിലേക്കു ആഴ്ന്നു പോയി പൊങ്ങി വന്നിരുന്നു...... വെള്ളത്തിൽ നിന്നും പൊങ്ങി വന്നതും....... ഒരു നിമിഷം കണ്ണിലൂടെ ഒലിച്ചിറങ്ങിയ വെള്ളത്തുള്ളികൾ കാഴ്ചയെ മറച്ചെങ്കിലും...... മ്മള് ഒരുവിധം ബാലൻസ് ചെയ്തു നിന്ന് മുഖം കയ്യിനാൽ വടിച്ചു കൊണ്ട് കലിപ്പിൽ ചെക്കനെ നോക്കി..... അപ്പോൾ ഉണ്ട് കോപ്പൻ പൂളിനരികിലായ് മുട്ടിൽ ഇരുന്നോണ്ട് മ്മളെ നോക്കി ഇളിക്കുന്നു........

അതും കൂടെ കണ്ടതും മ്മൾക് അടിമുടി എരിഞ്ഞു കയറിയതും............ മ്മള് കലിപ്പിൽ........ "ടോ രാവണ...... എന്തിനാടോ മ്മളെ പിടിച്ചു വെള്ളത്തിൽ ഇട്ടേ.... നിന്റെ തലക്കെന്താ ഓളം ഉണ്ടോ........കണ്ടില്ലേ മ്മള് ആകെ നനഞു...... " "ഓളം ഒക്കെ അവിടെ നിക്കട്ടെ..... മ്മടെ റൂമിലേക്കു ആരോട് ചോദിചിട്ട കയറി വന്നതടി പൊന്നമ്മേ....." "പൊന്നമ്മ തന്റെ..... പോടോ...... മ്മൾക് ഇഷ്ടം ഉണ്ടാകുമ്പോ മ്മള് ഇഷ്ടമുള്ളിടത്തേക് കയറി വരും.........." "ആരെങ്കിലും കാണുമ്പോൾ പഠിച്ചോളും നി ......ഇപ്പൊ നിന്റെ തലയ്ക്കാണ് ഓളം ന്ന് മനസിലായി......... മ്മൾക് അറിയാമായിരുന്നു നീ മ്മൾക്കിട്ട് പണിയാൻ വരുന്ന്.... ബ്രോ പറഞ്ഞപ്പോൾ ഇത്രയും നേരത്തെ വരുമെന്ന് കരുതിയില്ല..... ന്നിട്ട് എന്തായി കണ്ടില്ലേ വെള്ളത്തിൽ വീണ കോഴിയെ പോലെ......." "വീണതല്ലല്ലോ........ നീ വീഴ്ത്തിയതല്ലേ...." ന്ന് മ്മള് പല്ല് കടിച്ചു പറഞ്ഞതും അവന്...... "ന്തോ....... " ന്ന് ചോദ്യഭാവത്തിൽ മ്മളോട് പുരികം പൊക്കിയതും..... മ്മള് അവന്റെ ആക്ഷന് മറുപടിയായി വളരെ ആർദ്രമായി അവന്റെ കണ്ണുകളിലേക് നോട്ടമിട്ടുകൊണ്ട്..... "വീണതല്ലലോ...... നി വീഴ്ത്തിയതല്ലേ..... രാവണ....... " ന്ന് പറഞ്ഞതും..... ചെക്കൻ മ്മടെ കണ്ണുകളിലേക്കു തന്നെ നോക്കി നിന്നു..... മ്മള് മനസിൽ ഒന്ന് പുഞ്ചിരിച്ചോണ്ട് ഇപ്പൊ താരാടാ രാവണ നിനക്കുള്ള പരിപ്പുവട..... ന്നൊക്കെ മനസ്സിൽ കരുതി ആ കണ്ണുകളിലേക്കുള്ള നോട്ടം മാറ്റാതെ........ വെള്ളത്തിലൂടെ അവനിലേക് നടന്നു..... അവന്റെ തൊട്ടടുത്തെത്തിയതും........... മ്മള് ആ കണ്ണുകളിൽ നോക്കി പറഞ്ഞു... "മ്മളെ വീഴ്ത്തിയത് നീയല്ലേ...... നിന്റെ ഇ കരിനീല കണ്ണുകൾ അല്ലെ..... " ന്ന് പറയലും....... എന്തോ വെളിവ് വന്നപോലെ ചെക്കൻ പെട്ടന്ന് മ്മളിൽ നിന്ന് നോട്ടം മാറ്റിയതും.......

മ്മള് ഞൊടിയിട കൊണ്ട് ചെക്കൻന്റെ കൈകളിൽ പിടിച്ചു വലിച്ചു വെള്ളത്തിലൊട്ടിട്ടു..... "അവിടെ കിടക്ക് മോനെ..... " ന്ന് പറഞ്ഞോണ്ട് അവനിലേക്കായി തിരിഞ്ഞു നിന്നു..... ചെക്കൻ വെള്ളത്തിൽ വീണതും........... ഒന്ന് മുങ്ങി പൊങ്ങിയതും......... ആ കാഴ്ച്ച കണ്ടു മ്മൾക് മ്മടെ ചിരി കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല..... "ഇപ്പൊ ശരിക്കും വെള്ളത്തിൽ വീണ കോഴി നീയാടാ രാവണ......." ന്ന് പറഞ്ഞോണ്ട് മ്മള് ചെക്കനെ നോക്കി പൊട്ടിചിരിച്ചതും....... ചെക്കൻ കലിപ്പിൽ മ്മടെ കയ്യിൽ പിടിച്ചു വലിച്ചു ആളിലേക് ചേർത്ത് നിർത്തി.... അവനിലേക് ചേർത്ത് നിർത്തലും........ പെട്ടന്ന് തന്നെ അതിനു പിറകെ മഴ പെയ്തതും ഒരുമിച്ചായിരുന്നു....... മ്മള് കവിളിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികളെ കൈകളാൽ തുടച് മാറ്റാൻ ഒരുങ്ങവെ...... മ്മളെ പോലും ഞെട്ടിച്ചു കൊണ്ട് ചെക്കന്റെ കൈ മ്മടെ കവിളിലേക്ക് ഉയർന്നുകൊണ്ട് പതിയെ പറഞ്ഞു.... "സോറി......" ചെക്കൻ സോറി പറഞ്ഞതും...... മ്മള് കണ്ണിമവെട്ടാതെ ആളെ നോക്കികൊണ്ട് നിന്നതും..... അവന് തുടർന്നു...... "പോന്നു വേദനിച്ചോടാ..... " ന്ന് ചെക്കൻ ചോദിച്ചതും....... മ്മൾക് അവന് അടിച്ചത് ഓർമ വന്നതും............ മ്മള് കലിപ്പിൽ പറഞ്ഞു...... "ഇല്ല വേദനിക്കില്ല..... ഈ ഉരുക്കു കൊണ്ട് ഒന്ന് കിട്ടിയാൽ പിന്നെ വേദനിക്കില്ലല്ലോ.......മസിലും ഉരുട്ടി കയറ്റി വെച്ചിരിക്ക...... ഔ ന്റെ കവിൾ .... വിടാടാ രാവണ മ്മളെ......." ന്ന് പറഞ്ഞു ചെക്കനെ തള്ളിമാറ്റി കൊണ്ട് കവിളിൽ കൈ വെച്ച് കണ്ണുരുട്ടി നോക്കിയതും...... ചെക്കൻ ഉണ്ട് ഇളിക്കുന്നു.... സത്യം പറയാലോ മ്മക്ക് ആ ഇളി തീരെ പിടിച്ചീല്ല... ഇളിക്കുന്നോ..... മ്മളെ അടിച്ചിട്ട് നിന്ന് ഇളിക്കുന്നോ..... ഇപ്പോ കാണിച്ചു തരാം മോനെ.....

ന്നൊക്കെ മനസ്സിൽ കരുതി മ്മള് പെട്ടന്ന് തന്നെ വെള്ളത്തിലേക്ക് അങ്ങട് ഊളിയിട്ടു.......... ***************** (കിച്ചു ) മ്മള് ഉറങ്ങാൻ ആയി ബെഡിൽ കിടന്നു കൊണ്ട് കണ്ണുകൾ അടയ്ക്കവേ ആണ് പുറത്ത് എന്തോ ഒരു സൗണ്ട് കേട്ടത്.... അപ്പോൾ തന്നെ മ്മള് ബെഡിൽ നിന്ന് എണീറ്റ് ബാൽക്കണിയുടെ ഡോർ തുറന്ന് പുറത്തിറങ്ങി....... നോക്കിയപ്പോൾ കണ്ട കാഴ്ച..... കാന്താരി ഉണ്ട് താഴെയുള്ള യേണി ബാൽക്കണിയോട് ചാരി വെച്ച് ചുറ്റും നോക്കികൊണ്ട് പതിയെ കയറി വരുന്നു... ഇങ്ങട് വാ നീ.... ഒരു പേടി ഇല്ലാത്ത ജന്തു..... ഇതുപോലെ ഒന്ന് വന്നിട്ട ബ്രോ കണ്ടത്.... ഇനി ഇപ്പൊ പിന്നേം കണ്ടാൽ....ഇതിന് ഒരു പണി കൊടുത്തേ പറ്റുള്ളൂ...... ന്നൊക്കെ കരുതി മ്മള് ഒരരുകിലേക് മാറി നിന്നു..... കയറി വന്ന പെണ്ണ് മുകളിൽ എത്തിയതും..... മ്മള് അവളെ അങ്ങട് പൊക്കിയെടുത്തു.... പെട്ടന്നുള്ള അറ്റാക്കിൽ പെണ്ണ് ഒന്ന് പേടിച്ചിട്ടുണ്ട്..... മ്മള് പിന്നെ പെണ്ണിനെ ഒന്ന് നോക്കി സൈറ്റ് അടിച്ചോണ്ട് നേരെ പൂളിലേക് വിട്ടു..... അവിടെയെത്തിയതും......... മ്മള് അവളെ അതിലേക്ക് ഇട്ടതും................ മുങ്ങി നിവർന്ന പെണ്ണിന്റെ മുഖം കലിപ്പ് നിറഞ്ഞിരുന്നു..... പെണ്ണ് കലിപ്പിൽ മ്മളോട് എന്തെല്ലാമോ പറഞ്ഞതും...... മ്മള് അതിന് നന്നായൊന്ന് ഇളിച്ചു കൊടുത്തു..... അത്‌ പെണ്ണിന് ഇഷ്ടായില്ല കാന്താരി അതിന് മ്മളെ ശ്രദ്ധ ഒന്ന് പാളിയ നേരം കൈകളിൽ പിടിച്ചു വലിച്ചു വെള്ളത്തിലൊട്ടിട്ടു..... അതിന് പുറകെ കോപ്പിന്റെ കോപ്പിലെ ഇളിയും ഡയലോഗും........... പിന്നെ മ്മള് അപ്പോൾ തന്നെ പെണ്ണിനെ പിടിച്ചു വലിച്ചു മ്മളിലേക് ചേർത്ത് നിർത്തി...... സോറി പറഞ്ഞു...... പെണ്ണ് ഒന്ന് ക്ഷമിക്കാൻ വേണ്ടി മ്മള് വളരെ സോഫ്റ്റ്‌ ആയിട്ടാ പറഞ്ഞത്........ന്നിട്ടും പെണ്ണിന്റെ പ്രതികരണം മ്മളെ കടിച്ചുകീറാൻ വരുന്നതുപോലെയാ..... മ്മളോട് എന്തൊക്കെയോ പറഞ്ഞു കൊണ്ട് കവിളിൽ കൈവെച്ചു കൊണ്ട് മ്മളെ കണ്ണുരുട്ടി നോക്കിയതും........ സത്യം പറഞ്ഞാൽ പെണ്ണിന്റെ മുഖഭാവം കണ്ട് മ്മക്ക് ചിരിവന്നു.........

കവിളിലും കൈവെച്ചു കൊണ്ട് കണ്ണുരുട്ടി നോക്കുന്നത് കാണാൻ എന്തൊരു ക്യൂട്ട് ആണ്.... അതുകൊണ്ട് തന്നെ മ്മള് ചിരി നിർത്താൻ പാടുപെട്ടു കൊണ്ട് പെണ്ണിനെ നോക്കിയപ്പോൾ....... പിന്നീട് അവളെ അവിടെ കാണാനില്ല....... ഇതെവിടെ പോയി....... ന്ന് ചിന്തിച്ചതും.... പെട്ടെന്നാണ് മ്മളെയും ഞെട്ടിച്ചുകൊണ്ട് മ്മടെ കാലിൽ പിടിവീണത്........ കാലിൽ പിടിമുറുക്കിയതും പെട്ടെന്ന് തന്നെ താഴോട്ട് വലിച്ചതും മ്മള് മുങ്ങിപ്പോയി...... പെട്ടെന്നുള്ള വലിയിൽ ഒന്ന് പതറിയെങ്കിലും..... പിന്നീട് മ്മക്ക് മനസ്സിലായി അത് കാന്താരി ആണെന്ന്......... ഇന്ന് നിനക്ക് വെച്ചിട്ടുണ്ടടി ആറ്റംബോംമ്പേ....... ന്നൊക്കെ മനസ്സിൽ പറഞ്ഞു കൊണ്ട് അടുത്ത പ്രാവശ്യം മ്മളെ പിടിച്ചു വലിക്കാൻ വരും മുൻപേ.... മ്മള് കാലുകൾ മാറ്റിക്കൊണ്ട് എതിർദിശയിലേക്ക് നീന്തി..... പിന്നീട് മറുത്തൊന്നും ചിന്തിക്കാതെ മ്മള് ഊളിയിട്ടു കൊണ്ട് നേരെ വെള്ളത്തിനടിയിലേക്ക് പോയി.............. വെള്ളത്തിനടിയിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കളിക്കുന്ന അവളെ കണ്ടതും........ പെട്ടെന്ന് തന്നെ പുറകിലൂടെ നീന്തി പോയി അവളുടെ അരയിൽ ചുറ്റി വരിഞ്ഞു കൊണ്ട് വെള്ളത്തിൽ നിന്നും അങ്ങട് മുകളിലേക്കായി പൊങ്ങി...... യാ ഹൗല...... ചെക്കന്റെ ഇളിക്കൽ പിടിക്കാഞ്ഞിട്ട് ഒരു പണി കൊടുക്കാൻ വേണ്ടിയാണ് വെള്ളത്തിലേക്ക് ഊളിയിട്ടുകൊണ്ട് അവന്റെ കാലു പിടിച്ചു വലിച്ചത്...... ഒരു പ്രാവശ്യം വലിക്കാൻ കഴിഞ്ഞെങ്കിലും....... തുടർന്നും വലിക്കാൻ ഒരുങ്ങവെ പെട്ടെന്നാണ് മ്മടെ കൈകളിൽ നിന്ന് അവൻ പോയത്........ മ്മടെ കൈകളിൽനിന്നും കാലുകൾ നഷ്ടപ്പെട്ടതും......മ്മള് ചെക്കൻ ഇതെവിടെ പോയെന്ന് ഒന്ന് തിരിഞ്ഞു നോക്കുന്നതിനു മുൻപേ...........മ്മടെ അരയിൽ കൂടെ കൈകൾ ചുറ്റി വരിഞ്ഞു കൊണ്ട് വെള്ളത്തിൽ നിന്നും മുകളിലേക്ക് പൊങ്ങിയിരുന്നു..... അവനിട്ടു കൊടുക്കാൻ പോയ പണി പാളി പോയ നിർവൃതിയിൽ മ്മടെ പുറംഭാഗം അവന്റെ നെഞ്ചോട് ചേർന്ന് നിന്നു...........

അപ്പോഴും അവന്റെ കൈകൾ മ്മടെ അരയിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു........ പതിയെ അവന്റെ കൈകൾ മ്മടെ അരയിലുള്ള പിടി അയച്ചതും................മ്മള് പെട്ടെന്നുതന്നെ അവനിൽ നിന്നും വിട്ടു നിന്നു കൊണ്ട് അവനിലേക്കായി തിരിഞ്ഞുനിന്നു......... മ്മളിൽ നിന്നും തിരിഞ്ഞതും....... പെണ്ണിന്റെ മുഖത്ത് ഒരു വളിഞ്ഞ ചിരി ഉണ്ടായിരുന്നു..... പണിതരാൻ നിന്നതും പാളിപ്പോയ ഇളി....... മ്മള് അപ്പോൾ തന്നെ അവൾക്ക് അരികിലേക്ക് നടന്നടുത്തു....... പെണ്ണിനെ ഒന്ന് പേടിപ്പിക്കാo എന്ന് കരുതി അവളിലേക്ക് നടന്നതെങ്കിലും....... എവിടെ അതിനൊരു കൂസലുമില്ല..... പന പോലെ ഉണ്ട് മ്മടെ മുന്നിൽ ഉറച്ചുനിക്കുന്നു......... അപ്പോഴും മഴ നിർത്താതെ പെയ്തു കൊണ്ടിരിക്കുകയായിരുന്നു......മ്മള് അവള്കരികിലായി എത്തിയതും.......... പെട്ടെന്നായിരുന്നു ഇടി മുഴങ്ങിയത്........ഇടി മുഴങ്ങിയതും...... പേടിച്ചു പോയത് കൊണ്ടാണെന്ന് തോനുന്നു അവൾ മ്മളെ മുറുകെ കെട്ടി പിടിച്ചു....... പെണ്ണിന്റെ പെട്ടെന്നുള്ള ഈ പ്രവർത്തിയിൽ ഒന്ന് ഞെട്ടിയെങ്കിലും...... പതിയെ അവളെ മ്മളിൽ നിന്നും മാറ്റാൻ ശ്രമിച്ചു..... എന്തോ അറിയില്ല അവൾ മ്മളോട് എന്നോട് ചേർന്ന് നിൽക്കുമ്പോൾ മ്മൾക് മളെ തന്നെ നഷ്ടമാകുന്നത് പോലെ........ മ്മളിൽ നിന്നും വേർപെടുത്താൻ നോക്കുമ്പോഴാണ് വീണ്ടും ഇടി മുഴങ്ങിയത്........ അപ്പോൾ തന്നെ അകന്നുമാറാൻ നിന്ന പെണ്ണിന്റെ കൈകൾ മ്മളിൽ വീണ്ടും ചുറ്റിവരിഞ്ഞു പിടിച്ചു......... ഓരോ ഇടിക്കും മ്മളിലുള്ള അവളുടെ പിടിമുറുക്കി കൊണ്ടേയിരുന്നു..... എന്താണെന്നറിയില്ല........ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതിയായി മ്മള് പോലുമറിയാതെ മ്മടെ കൈകൾ അവളെ വലയം ചേർത്തു പിടിച്ചിരുന്നു......... കുറച്ചു കഴിഞ്ഞതും....... പതിയെ അവൾ മ്മളിൽ നിന്നും അടർന്നുമാറി കൊണ്ട് തല താഴ്ത്തി പറഞ്ഞു...... "മ്മള് മ്മക്ക് ഇടി പേടിയാ...... അതുകൊണ്ടാ......" എന്നൊക്കെ മ്മള് വെപ്രാളപ്പെട്ട് കൊണ്ട് പറഞ്ഞതും........മ്മക്ക് എന്തോ ആകെ കൂടെ ചമ്മൽ അനുഭവപ്പെട്ടു.......

ഇടി വന്നില്ലായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും നടക്കില്ലായിരുന്നു......ന്നൊക്കെ ആലോചിച്ചുകൊണ്ട് ചെക്കനെ കെട്ടിപ്പിടിച്ചതോർത്ത് ചമ്മി നാറി തലയും താഴ്ത്തി നിന്നപ്പോഴാണ്........... മ്മടെ മുഖത്തേക്കായി ചുടുനിശ്വാസം പതിഞ്ഞത്....... അപ്പോൾ തന്നെ ഞെട്ടി കൊണ്ട് തല ഉയർത്തി നോക്കിയതും........ കണ്ടത് ഒരു ഇഞ്ച് വ്യത്യാസത്തിൽ മ്മളെത്തന്നെ കണ്ണിമവെട്ടാതെ നോക്കി നിൽക്കുന്ന രാവണനെയായിരുന്നു......... എന്തുകൊണ്ടോ........ ആ മഴയിൽ നനഞ്ഞു കൊണ്ട് മുടിയിൽ നിന്നും ഊർന്നു വീഴുന്ന വെള്ളത്തുള്ളിൾ ആ കരിനീല കണ്ണുകൾക്കു മീതെ ഒഴുകിയിറങ്ങിയതും ആ മിഴികൾ കൂടുതൽ തിളങ്ങുന്നത് പോലെ തോന്നിയതും മ്മള് പോലും അറിയാതെ ആ മിഴികളിൽ നോക്കി നിന്നു പോയി........ പതിയെ യെ ഞങ്ങളിൽ ഉള്ള അകലം കുറഞ്ഞു വന്നതും..... മ്മടെ മുഖം അവന്റെ കൈ കുമ്പിളിൽ ആയി ഒതുങ്ങി....... മ്മളെ തന്നെ കണ്ണിമവെട്ടാതെ നോക്കി നിൽക്കുന്ന അവന്റെ ചുടു നിശ്വാസം മ്മടെ മുഖത്തെ തഴുകി കടന്നു പോയതും....... മ്മടെ ഹൃദയമിടിപ്പ് ഉയർന്നു........ ആ കണ്ണുകളുമായി മ്മടെ മിഴിയിൽ ഉടക്കിയ നേരം......... അവന്റെ അധരം മ്മടെ അധരത്തോട് അടുത്തുവന്നു കൊണ്ടിരുന്നു........ ഒരിഞ്ചു വ്യത്യാസത്തിൽ നിൽക്കവേ....... പെട്ടെന്നാണ് കതക് തുറക്കുന്ന ശബ്ദം കേട്ടത്..........അപ്പോൾ തന്നെ ഒന്ന് ഞെട്ടിക്കൊണ്ട് സോബോധത്തിലേക്ക് വന്നതും.........മ്മള് അവനിൽ നിന്നും അകന്നുമാറി.......... അപ്പോൾ തന്നെ രണ്ടുപേരുടെയും മിഴികൾ കതകിന് നേർക്ക് തിരിയവേ..... അവിടെ നിൽക്കുന്ന ആളെ കണ്ടു പകച്ചു പോയി... ഞങ്ങൾ ഒരുമിച്ച് ആ നാമം ഉച്ചരിച്ചു........ "മാരി.........."...................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story